നല്ല വൃത്തിയുള്ള സൗകര്യം കിട്ടിയെങ്കില്‍ മാത്രം മൂത്രമൊഴിക്കുക, അല്ലെങ്കില്‍ അത് ലഭിക്കുന്നത് വരെ പിടിച്ചു വെക്കുക. പല സ്ത്രീകളിലും ഇത്തരമൊരു സ്വഭാവ വിശേഷം കാണാറുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ , സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇവരിലാണ് ഇതൊക്കെ കൂടുതലായും കാണുന്നത് .
ഇങ്ങനെ സ്ഥിരമായി മൂത്രം പിടിച്ചു വെച്ചാല്‍ യൂറിന്‍ ബ്ലാഡറിന് മൂത്രം പിടിച്ചു വെക്കാനുള്ള ശേഷിയും ചുരുങ്ങാനുള്ള പവറും ഇലാസ്റ്റിസിറ്റിയും കുറയും. ഇത്തരക്കാര്‍ പിന്നീട് മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണമായും മൂത്ര സഞ്ചി ഒഴിയില്ല, കുറച്ചു കെട്ടി കിടക്കും . ഇത് പിന്നീട് ഇന്‍ഫെക്ഷന്‍ ആയി പരിണമിക്കും.
ഇന്‍ഫെക്ഷന്‍ വരാതെ നോക്കാന്‍ എന്തുചെയ്യണം ?
മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മൂത്രം പിടിച്ചു വെക്കാതെ ഒഴിക്കുക
മൂത്രമൊഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് നന്നായി ഗുഹ്യഭാഗങ്ങള്‍ കഴുകുക
ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റുക, കഴുകി വെയിലില്‍ ഉണക്കി ഉപയോഗിക്കുക
ഗുഹ്യ ഭാഗങ്ങളില്‍ സോപ്പ് മിതമായി ഉപയോഗിക്കുക











പ്രധാനപ്പെട്ട ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരം തുടങ്ങുമ്പോഴാണ്. ആർത്തവത്തിന് ഒരുങ്ങുന്ന പെൺശരീരം ഹോർമോൺ വ്യതിയാനങ്ങൾ കാണിച്ചുതുടങ്ങും. ചർമപ്രശ്നങ്ങൾ, മുഖക്കുരു, മുടി കൊഴിച്ചിൽ, തൂക്കം കൂടുക, ഉത്കണ്ഠ, വിഷാദം, പി. സി. ഒ. എസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഈ പ്രായത്തിൽ പ്രകടമായി തുടങ്ങും. സ്ത്രീ ശരീരത്തിന്റെ ആരോഗ്യം വ്യക്തമാകുന്ന ഈ ഘട്ടത്തിൽ പോഷകങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.
ഗർഭം ധരിക്കലും കുഞ്ഞിനെ മുലയൂട്ടുന്നതും സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ്. രണ്ട് പേരുടെ പോഷകാവശ്യങ്ങൾ കണക്കിലെടുത്ത് സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പോഷകങ്ങൾ കഴിക്കണം. ഗർഭിണികളിലെ പോഷകക്കുറവ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും. പോഷകസമ്പന്നമായ സന്തുലിതഭക്ഷണം കഴിക്കുന്നതിലൂടെയും അയൺ പോലുള്ള വിറ്റാമിൻ സപ്ലിമെൻറ്സ് എടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഗർഭകാലം ഉറപ്പിക്കാം. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം ഒഴിവാക്കാനും ഇവ സഹായിക്കും.
വാർദ്ധക്യം മൂലം ഉണ്ടാകുന്ന പോഷകനഷ്ടങ്ങൾ, ആർത്തവ വിരാമത്തിന്റെ ഫലമായുള്ള ഹോർമോൺ മാറ്റങ്ങൾ എന്നിവ സ്ത്രീകളെ ഈ പ്രായത്തിൽ വിഷമാവസ്ഥയിലലാക്കും. മുൻകോപവും ശുണ്ഠിയുമെല്ലാം ഈ മാറ്റങ്ങളുടെ ബാക്കിപത്രമാണ്. ഈസ്ട്രോജന്‍ നിലയിൽ ഉണ്ടാകുന്ന കുറവ് മൂലം ശരീരത്തിൽ ചൂടും വിയർപ്പും അനുഭവപ്പെടാം. ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. എല്ലിന്റെ ബലം ക്ഷയിക്കുകയും സിനോവിൽ ഫ്ലൂയിഡ് കുറയുകയും ചെയ്യും.തന്മൂലം എല്ലിനും സന്ധികൾക്കും വേദന ഉണ്ടാകും. വാർദ്ധക്യത്തിലെ ശാരീരിക ബലക്കുറവ് നേരിടാനും പോഷകങ്ങൾ ആവശ്യമാണ്.



