close

ചോദ്യങ്ങൾ

ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ക്രമം തെറ്റിയ ആർത്തവം : പരിഹാരം വീട്ടിലുണ്ട് …

ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. അസ്വസ്ഥതകൾ ഉണ്ടാകാം, എങ്കിലും ആർത്തവം നല്ല സൂചനയാണ്. പ്രത്യുല്പ്പാദന വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയും ആരോഗ്യകരമായ ശരീരത്തിന്റെ സൂചനയും ആണത്. ആർത്തവം വന്നില്ലെങ്കിൽ ഗർഭത്തിന്റെ സൂചനയാകാം. ക്രമം തെറ്റിയ ആർത്തവമാകട്ടെ, അനാരോഗ്യത്തിന്റെ സൂചനയാണ്. ചിലർക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, സ്ട്രെസ് ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം.

ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽതന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെ എന്നു നോക്കാം.

∙ ഇഞ്ചി ആരോഗ്യ, ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കും.

∙ പപ്പായ ആണ് മറ്റൊരു പരിഹാരം. പപ്പായയിൽ കരോട്ടിൻ ധാരാളമുണ്ട്. ഇത് ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടും. ഇത് ഗർഭാശയത്തിന്റെ സങ്കോചത്തിനു കാരണമാകുമെന്നതിനാൽ ഗർഭിണികൾ അമിതമായി ഉപയോഗിക്കരുത്. ആർത്തവം ക്രമമാകാൻ പപ്പായ സഹായിക്കും.

∙ യോഗ പോലുള്ള വ്യായാമങ്ങൾ ആർത്തവം ക്രമമാകാനും ആരോഗ്യത്തിനും സഹായിക്കും. സ്ട്രെച്ചിങ്ങ് ചെയ്യുന്നതു മൂലം ശരീരം വഴക്കമുള്ളതും സന്ധികളും പേശികളും ശക്തവും ആയിത്തീരും. ആർത്തവം ക്രമമാകാനും ആർത്തവവേദന അകറ്റാനും യോഗ ചെയ്യുന്നതു സഹായിക്കും.

∙ മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിനു സഹായിക്കും. ഹോർമോൺ അസംതുലനമാണ് ആർത്തവക്രമക്കേടുകൾക്ക് സാധാരണയായി കാരണമാകുന്നത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.

∙ നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. ആപ്പിൾ സിഡർ വിനഗറിന്റെ പതിവായ ഉപയോഗം ആർത്തവക്രമക്കേടുകൾക്ക് പരിഹാരമാകും. അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം.

English Summary : Home remedies for irregular periods

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

ഇത്രയുംകാലം ആയിട്ടും ഒന്നും അറിയില്ല എന്ന ആറ്റിറ്റ്യൂഡ് ‘ഓവറാണ്’: സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

 

ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ… ലോകം ഉറങ്ങുകയാണ്. ഈ ലോകത്ത് ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു… ഞാനും നീയും’ അല്‍പം വിഹ്വലതയോെട ചുറ്റും േനാക്കി അവള്‍ പറഞ്ഞു, ‘അതെന്താ… ചേട്ടാ… ബാക്കിയുള്ളവരൊക്കെ എവിടെയാ? എനിക്കു പേടിയാകുന്നുണ്ട് കേട്ടോ… വെറുതെ അതുമിതും പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ…’

കാൽപനികതയുടെ ഏഴാം നിലയിൽ നിന്ന് പിടിവിട്ട് ആ പുരുഷൻ താഴേക്കു പതിച്ചു. പിന്നീട് ഒരിക്കലും അങ്ങനെയൊരു സാങ്കൽപിക ലോകത്തേക്ക് പങ്കാളിയെയും കൊണ്ട് അയാൾ പോയിട്ടേയില്ല. ഇതൊരു കഥയാണെന്നു കരുതൂ. എന്നാലും ഇ തൊക്കെത്തന്നെയല്ലേ നമ്മുടെ കിടപ്പറയിലെ സ്വ കാര്യ നിമിഷങ്ങളിൽ സംഭവിക്കുന്നത്.

ലൈംഗികത പൂന്തോട്ടമാണെങ്കിൽ അവിടെ വിരിയുന്ന ഏറ്റവും മനോഹരമായ പൂവാണു സ്ത്രീ. എന്നാൽ ആ പൂവ് വാടാതെ നിൽക്കണം. സ്നേഹത്തിന്റെ തേനും പൂമ്പൊടിയും അതിൽ എന്നും നിറയണം. അറിവില്ലായ്മയും അബദ്ധധാരണയും മൂലം അക്ഷരത്തെറ്റുകൾ നിറഞ്ഞാൽ െെലംഗികതയുടെ കാവ്യഭംഗി കുറയും. ജീവിത താളത്തിൽ ലൈംഗി കതയ്ക്ക് കൃത്യമായ സ്ഥാനവും ആവർത്തിയുമുണ്ട്. അത് ശരിയായ ക്രമത്തിൽ അല്ലെങ്കിൽ അസം തൃപ്തി രൂപപ്പെടാം. ദാമ്പത്യത്തിന്റെ താളം തന്നെ തെറ്റിക്കാം.

അബദ്ധധാരണകൾക്കൊപ്പം വിശ്വാസപരമായ കാരണങ്ങളും ചിലരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അനാരോഗ്യം മൂലമുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്ന അലിവോടെ ഇത്തരം വാശികൾ പങ്കാളി ഉൾക്കൊള്ളണമെന്നില്ല.

ലൈംഗികബന്ധം മൗനവും നിശബ്ദതയും നിറഞ്ഞ അവാർഡ് സിനിമയല്ല. അതിൽ കൊമേഴ്സ്യൽ സിനിമയുടെ അതിഭാവുകത്വവും വർണപകിട്ടും വേണം. ചേരുവകൾ കൃത്യമെങ്കിൽ കാലമെത്ര കഴിഞ്ഞാലും പുതുമയോടെ കാണാവുന്ന സൂപ്പർ ഹിറ്റ് സിനിമ പോലെയാകും അത്. ലൈംഗിക ജീവിതത്തിൽ സ്ത്രീകൾ പൊതുവെ വരുത്തുന്ന തെറ്റുകളും അബദ്ധ ധാരണകളും പരിഹാര നിർദേശങ്ങളുമാണ് ഈ പ്രത്യേക വിഭാഗത്തിൽ അവതരിപ്പിക്കുന്നത്.

1. അങ്ങനെയൊക്കെ പറഞ്ഞാൽ എന്തു കരുതും?

ലൈംഗികതയെ സംബന്ധിച്ച് സ്ത്രീകൾ കൂട്ടിവച്ചിരിക്കുന്ന ഒരുപാട് സങ്കൽപങ്ങളുണ്ട്. കാൽപനികമായ ഭ്രമങ്ങളുടെ കളിയരങ്ങാണ് കിടപ്പറ. എന്നാൽ അരങ്ങുണർന്നു കഴിയുമ്പോൾ എല്ലാം മറന്നുപോകുന്നു. സ്വന്തം ശരീരത്തെയും മനസ്സിനെയും പരിഗണിക്കാതെയും സ്നേഹിക്കാതെയും നിങ്ങൾക്ക് കിടപ്പറയിൽ വിജയിക്കാൻ കഴിയില്ല. ആത്മവിശ്വാസം വളരെ പ്രധാനമാണ്.

ഇഷ്ട ആഹാരം, വേഷം, സ്ഥലം ഇങ്ങനെ പലതും പങ്കാളികൾക്ക് പരസ്പരം തുറന്നു പറയാനുണ്ടാകും. അതുപോലെ തന്നെ ഇഷ്ടപ്പെട്ട ലൈംഗികനിലകളെക്കുറിച്ചും രീതികളെക്കുറിച്ചും പറയാം. അത് കൂടുതൽ ഉത്തേജനത്തിനും ഹൃദ്യതയ്ക്കും കാരണമാകും.

അങ്ങനെ ഞാൻ പറഞ്ഞാൽ പങ്കാളി എന്തു കരുതും എ ന്നൊന്നും ചിന്തിക്കേണ്ട. ലൈംഗികത ജീവനുള്ളവയുടെ സ ഹജവാസനയാണ്. തുറന്നുപറച്ചിലുകൾ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടും. രണ്ടു പേരും ഒരേ മൂഡിലായിരിക്കുമ്പോൾ നടത്തുന്ന ഹൃദയഭാഷണങ്ങളോളം മധുരതരമായി മറ്റൊന്നില്ല.

2. അഭിനയിക്കുയല്ലേ വഴിയുള്ളൂ?

‘അതൃപ്തിയുടെ വൻകരയാണു ഓരോ പുരുഷനും. പുരുഷനെ തൃപ്തിപ്പെടുത്താൻ ഒരുപാടു വിയർക്കേണ്ടി വരും.’ ഇത്തരം ധാരണ പുലർത്തുന്ന സ്ത്രീകൾ നിരവധി. ഒന്നാമതായി സദ്യ വിളമ്പുന്ന പരിപാടി അല്ല ലൈംഗികത എന്ന് മനസ്സിലാക്കുക. ഒരാൾ മാത്രം ആസ്വദിക്കുന്ന പ്രോഗ്രാം ആയി കാണുന്നതാണ് ഈ ടെൻഷന്റെ കാരണം. തുറന്നുള്ള സംസാരത്തിലൂടെ മാത്രമേ എന്തും പറയാനുള്ള സ്വാതന്ത്ര്യം പങ്കാളികൾക്കിടയിൽ ഉണ്ടാകൂ. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അത്തരമൊരു അ ടുപ്പം ഉണ്ടാകണം. അങ്ങനെയെങ്കിലേ കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാൻ കഴിയൂ.

ഉദാഹരണത്തിന് രതിമൂർച്ഛ പ്രതീക്ഷിച്ചുകിടക്കുന്ന സ്ത്രീയെ നിരാശപ്പെടുത്തിക്കൊണ്ട് പങ്കാളി ഇറങ്ങിപ്പോകുന്നു. ആ സമയത്ത് ‘നിങ്ങൾ ഓകെ ആയിരിക്കും. പക്ഷേ ,ഞാൻ അല്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം ഇതല്ല. കുറച്ചുകൂടി മുന്നോട്ടു പോകണം.’ എന്ന് ധൈര്യത്തോടെ പറയുക. അങ്ങ നെയാണെങ്കിൽ പരസ്പരധാരണയും വിശ്വാസവും വളർത്തിയെടുക്കാൻ കഴിയും. അല്ലെങ്കിൽ പങ്കാളിയോട് ഉള്ളിൽ ദേഷ്യം സൂക്ഷിച്ചുകൊണ്ട് പുറമേ അഭിനയിക്കേണ്ടി വരും.

3. ഒാ… എന്നും ഇങ്ങനെയല്ലേ?

ക്ഷമയും അവധാനതയുമാണ് ഏതൊരു നല്ല പ്രവൃത്തിയുടെയും ലക്ഷണം. ലൈംഗികതയ്ക്കും ഇതൊക്കെ ആവശ്യമാണ്. എന്നാൽ ക്യൂവിൽ നിൽക്കാൻ മടിയുള്ളവരാണ് ചില പുരുഷന്മാർ. കാത്തുനിൽ ക്കാനുള്ള ക്ഷമയില്ല. വന്നപാടെ ഇടിച്ച് കയറുകയാണ്. അ ത്തരക്കാരെ അച്ചടക്കമുള്ളവരാക്കി ക്യൂവിൽ നിർത്തിക്കാൻ പ്രാപ്തിയുണ്ടാകണം സ്ത്രീകൾക്ക്. അതുചെയ്യാൻ മടിക്കുന്നവർക്കാണ് ലൈംഗികത ദുരിതവും ഷെഡ്യൂൾ അനുസരിച്ചുള്ള ജോലിയും ആയി മാറുന്നത്.

4. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞിട്ടെന്തിന്?

പുരുഷന്മാരെപ്പോലെ പ്രവചനാതീതമായി വികാരം ഉണ്ടാകുന്നവരല്ല ഒരുപരിധി വരെ സ്ത്രീകൾ. ചില പ്രത്യേകഘട്ടങ്ങളിൽ തങ്ങളിൽ ലൈംഗികവികാരങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി പറയാൻ സ്ത്രീകൾക്ക് കഴിയും. മാസമുറയുടെ വിശ്രമദിനങ്ങളെക്കുറിച്ച് അ റിയാവുന്ന പുരുഷന് ഓവുലേഷൻ ദിനങ്ങളുടെ പ്രധാന്യവും പറഞ്ഞു കൊടുക്കാൻ സ്ത്രീ തയാറാകണം. ഈ വിവരങ്ങൾ പലരും പങ്കാളിക്കു കൈമാറുകയില്ല. ചുവപ്പു കൊടി മാത്രം പോര, പച്ചക്കൊടിയും വേണം. പ്രണയത്തിന്റെ ഈ ‘കാലാ വസ്ഥാ മുന്നറിയിപ്പുകൾ’ ഏത് പുരുഷനും ആഗ്രഹിക്കുന്നതാണെന്ന് മനസ്സിലാക്കുക.

5. നിങ്ങൾക്ക് സ്വന്തം കാര്യം മാത്രമല്ലേ ഉള്ളൂ…

ലൈംഗികത വൺവേ റോഡ് അല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. പരസ്പരം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം കൊടി പിടിച്ച് സമരം ചെയ്തു നേടേണ്ടതുമല്ല. ഇതു മനസ്സിലാക്കാതെ ഏകാധിപതിയെ പ്പോലെ പെരുമാറുന്ന പുരുഷനെ നയത്തിൽ കാര്യങ്ങൾ പ റഞ്ഞു മനസ്സിലാക്കാൻ മടിക്കേണ്ട. വിജയം എന്ന് അയാൾ കരുതുന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് ബോധ്യപ്പെടുത്തണം. ആ വാക്ക് ഹൃദയം കൊണ്ട് കേൾക്കുന്ന പങ്കാളി ശരിയായ ഫിനിഷിങ് പോയന്റിലേക്ക് ഒപ്പമെത്തും. ആ നിമിഷത്തിന്റെ ധന്യത ബോധ്യപ്പെടുത്തുന്ന സ്നേഹപ്രകടനങ്ങൾ ഹൃദയത്തിലടക്കി വയ്ക്കരുത്. പ്രകടിപ്പിക്കുക തന്നെ, വേണം.

ൈലംഗികത ആപ്പിൾ ആണെന്ന് സങ്കൽപിച്ചാൽ രണ്ടു പേ രും തുല്യമായി പങ്കിട്ടെടുക്കുമ്പോഴാണ് അത് ആസ്വാദ്യമാകുന്നത്. അല്ലാതെ ആപ്പിളിന്റെ കേടു വന്ന ഭാഗം ഭാര്യയ്ക്കും കേടില്ലാത്ത ഭാഗം ഭർത്താവിനും എന്ന രീതി ശരിയല്ല. ആസ്വാദ നത്തിന്റെ ആപ്പിൾ പങ്കിട്ട് കഴിക്കുക തന്നെ വേണം.

6. എന്റെ വിധി, അനുഭവിച്ചല്ലേ പറ്റൂ…

പുരുഷന്മാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീയുടെ ലൈംഗിക ജീവിതം അസഹ്യമാക്കാറുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ മുതൽ ലഹരി ഉപയോഗം വരെ ഇതിൽ പെടുന്നു. ഇ തിനെ ഫലപ്രദമായി തരണം ചെയ്യാനോ നേരിടാനോ പല സ്ത്രീകൾക്കും കഴിയാറില്ല. ഒന്നുകിൽ നിശബ്ദയായി സഹിക്കുകയും ഭർത്താവിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും െചയ്യുന്നു. അല്ലെങ്കിൽ ഭർത്താവിനെ ആജീവാനാന്ത ശത്രുവായി കണക്കാക്കുന്നു.

ഇതു രണ്ടും ശരിയായ സമീപനമല്ല. അടിമ മനോഭാവം കൂടുതൽ അടിച്ചമർത്തലുകൾക്ക് കാരണമാകും. ശത്രുത കുടുംബത്തിന്റെ ഇമ്പം ഇല്ലാതാക്കും. മധ്യമാർഗമാണു ശരി. തുറന്നു സംസാരിക്കുക.

ഇഷ്മല്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് എളുപ്പമായിരിക്കില്ല എന്ന് എല്ലാ തരത്തിലും നയപരമായി ബോധ്യപ്പെടുത്തുക. ബെഡ്റൂമിൽ ലഹരി ഉപയോഗത്തിനു ശേഷമെത്തുന്നത് അനിഷ്ടമാണെങ്കിൽ തുട ക്കത്തിൽ തന്നെ തുറന്നു പറയാൻ മടിക്കരുത്. ‘സന്തോഷമുള്ള നിമിഷങ്ങളുടെ രസം കെടുത്താൻ എന്തിനാണിങ്ങനെ?’ എന്നു ചോദിക്കാൻ മടിക്കരുത്.

7. മുൻകൈ എടുക്കുന്നത് ശരിയാണോ?

ലൈംഗികതയ്ക്കു വേണ്ടി മുൻകൈയെടുക്കുന്നത് സ്ത്രീകളോ പുരുഷന്മാരോ? വിദേശത്തെ ചില യൂണിവേഴ്സിറ്റികൾ ഇതു സംബന്ധമായ പഠനം നടത്തി. ഒട്ടുമിക്ക രാജ്യങ്ങളിലും കാര്യമായ ആൺപെൺ വ്യതിയാനം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇന്ത്യയിൽ മാത്രം സ്ഥിതി വ്യത്യസ്തമായിരുന്നു. താൽപര്യമുള്ള സമയത്ത് പോലും ഇംഗിതം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ഇന്ത്യൻ സ്ത്രീകൾ.

ലൈംഗികതയെ സംബന്ധിച്ചുള്ള അബദ്ധധാരണകൾ പ ലർക്കും ഇനിയും മാറിയിട്ടില്ല എന്നു സാരം. സെക്സ് ആഗ്രഹിക്കുക എന്നത് മോശം കാര്യമല്ല. അതു പങ്കാളിയോടു തുറന്ന് പ്രകടിപ്പിക്കുന്നതിലൂടെ ആരും മോശക്കാരി ആകുകയുമില്ല. സ്പാർക് എന്നത് എപ്പോഴും ഒരു വശത്തു നിന്നു മാത്രം സംഭവിക്കേണ്ടതല്ല. പ്രണയത്തിന്റെ ഉലയിൽ തീപ്പൊരി ഇരുതുമ്പുകളിൽ നിന്നുമാകാം. അപ്പോൾ മാത്രമേ പതിവുകളിൽ നിന്നു വ്യത്യസ്തമായി മധുരിതമായ പുതിയ കാഴ്ചകൾ മിഴി തുറക്കൂ.

8. ഒന്നും അറിയില്ല എനിക്ക്…

ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കുന്നതും ലൈംഗികതയെക്കുറിച്ച് തികഞ്ഞ അജ്ഞത ഭാവിക്കുന്നതുമാണ് ‘കുലസ്ത്രീ’ ലക്ഷണം എന്ന അബദ്ധ ധാരണ പുലർത്തുന്നവർ ഇക്കാലത്തുമുണ്ട്. പക്ഷേ, ഈ അഭിനയം ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കാം.

ഇത്രയും കാലമായിട്ടും എനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്ന മനോഭാവം കുറച്ച് ‘ഓവറാണ്’ എന്ന് തിരിച്ചറിയുക. എട്ടും പൊട്ടും തിരിയാത്ത ഇത്തരം രീതിയല്ല, സുഹൃത്തിനെപ്പോലെ പെരുമാറുന്ന വികാരവതിയായ പങ്കാളിയെ ആണ് പുരുഷൻ ആഗ്രഹിക്കുന്നത്. ഭിത്തിയിൽ ശക്തിയോടെ വന്നടിക്കുന്ന പന്ത് അേത ശക്തിയിൽ തിരികെ പോകണം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ‘ചേരുവകൾ പാകത്തിന്’ അതാണ് നല്ല ലൈംഗികതയുടെ രുചി സൂത്രം.

9. വീടൊന്ന് പെയ്ന്റ് ചെയ്യാറായി…

ലൈംഗികത വൈകാരിക അനുഭൂതിയാണ്. ആ നന്ദത്തിന്റെ നിമിഷങ്ങളുടെ നിറം കെടുത്തുന്ന ചിന്തകളോ ചർച്ചകളോ ആ സമയത്ത് ഉണ്ടാക രുത്. പക്ഷേ, അനുഭൂതിയിൽ മുങ്ങി നിൽക്കുമ്പോഴും അന്നത്തെ മറ്റ് പല പ്രശ്നങ്ങളും സ്ത്രീയുടെ മനസ്സിന്റെ അടിത്തട്ടിൽ ഇരമ്പുന്നുണ്ടാകും. പുരുഷനെപ്പോലെ അത് അടക്കി വയ്ക്കാൻ പല സ്ത്രീകൾക്കും കഴിയാറില്ല.

പല കാര്യങ്ങൾ ഒരേ സമയം ചിന്തിക്കാനും ചെയ്യാനുമുള്ള മിടുക്ക് പക്ഷേ, രതിയുടെ ആനന്ദ നേരങ്ങളിൽ വേണ്ട.

10. എന്നാലും അന്ന് അങ്ങനെയൊക്കെ പറഞ്ഞില്ലേ?

ദമ്പതികൾ തമ്മിൽ പകൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാത്രി കിടപ്പറയിലേക്ക് നീളാറുണ്ടോ? മറ്റു സമയങ്ങളിൽ ഭർത്താവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എണ്ണിയെണ്ണി ചോദിച്ചതിനു ശേഷമാണോ നിങ്ങൾ കർത്തവ്യത്തിലേക്കു കടക്കുന്നത്. എങ്കിൽ അറിയുക ആ ലൈംഗികത ഹൃദ്യമായിരിക്കുകയില്ല. പലരും പങ്കാളിയെ വരുതിക്കു നിർത്താനുള്ള തുറുപ്പു ചീട്ടാ യി അത് ഉപയോഗിക്കുന്നുണ്ട്. ഒരുപരിധി വരെ ആ തന്ത്രം വി ജയിക്കുമെങ്കിലും ദീർഘ നാളേത്തേക്കു അതു ഗുണം ചെയ്യില്ല. പങ്കാളിയുടെ അപ്രീതിക്ക് പാത്രമായി കിടപ്പറ ഒരു സംഘ ർഷഭൂമിയാക്കാനേ ഈ സ്വഭാവം ഉപകരിക്കു. ‘നിന്റെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ അല്ലെങ്കിൽ കിടപ്പറയിലേക്കു പോകുന്നതിനു മുൻപു വരെ’ എന്നാണ് പ്രമാണം.

11. ഞാനെന്താ, ഗുസ്തിക്കാരിയോ?

സ്ത്രീയെ ഉത്തേജിപ്പിക്കുന്നത് പുരുഷന്റെ തൂവൽ സ്പർശങ്ങളാണ്. എന്നാൽ പുരുഷൻ സ്ത്രീയിൽ നിന്ന് അത്രയ്ക്കും ലോലമായ സ്പർശമല്ല പലപ്പോഴും പ്രതീക്ഷിക്കുന്നത്. ചില നേരങ്ങളിൽ എങ്കിലും കുറച്ചു കൂടി കാഠിന്യം ഉണ്ടായിരുന്നെങ്കിലെന്ന് പുരുഷൻ ആഗ്രഹിക്കുന്നുണ്ട്. ചിലർ അത്തരം ചില സൂചനകൾ നൽകാറുമുണ്ട്. നിർഭാഗ്യവശാൽ സ്ത്രീകൾ ഇതറിയാതെ പോവുകയും പുരുഷൻ നിരാശപ്പെടുകയും െചയ്യുന്നു.

12. അതൊന്നും നടക്കില്ല കേട്ടോ…

പരസ്പരം താൽപര്യം ഉണ്ടെങ്കിൽ ‘ഇല്ല’ എന്നൊരു വാക്ക് ലൈംഗികതയിൽ ഇല്ല. അതുകൊണ്ട് തന്നെ മുൻവിധികൾക്ക് ഇവിടെ സ്ഥാനം ഇല്ല. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ മാത്രമാണ് ലൈംഗികതയുടെ മാനദണ്ഡം. എന്നാൽ ഭർത്താക്കന്മാരുടെ ചില ശ്ര മങ്ങൾക്ക് ആദ്യമേ തന്നെ തടയിടുന്നത് ഭാര്യമാരാണ്. അതൊന്നും നടക്കില്ലെന്ന് കർശനമായിട്ടങ്ങു പറയും. പൊരുത്തപ്പെടാവുന്നതോ എന്ന് പരീക്ഷിക്കുക പോലും ചെയ്യാതെ പറയുന്ന ‘നോ’ ദാമ്പത്യത്തിന്റെ ഊഷ്മളത കുറയ്ക്കും.

13. മൊബൈൽ ഒന്ന് എടുത്തതേയുള്ളൂ…

‘നീ ആ ഫോണൊന്നു മാറ്റിവച്ചിട്ട് വന്നേ…’ എ ന്നു പങ്കാളിയെക്കൊണ്ടു പറയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അ സ്വസ്ഥത വളരെ വലുതാണ്. ഭർത്താക്കന്മാരാണ് ഈ അ ബദ്ധം കൂടുതലായി കാണിക്കുന്നതെങ്കിലും പുതിയ തലമുറയിലെ പെൺകുട്ടികളും ഒട്ടും പിന്നിലല്ലെന്ന് പഠനങ്ങൾ. പക ൽ മുഴുവൻ വീട്ടിലെ തിരക്കും ജോലിഭാരവും. രാത്രി ഇത്തിരി നേരമല്ലേ മൊബൈൽ നോക്കാൻ കിട്ടുന്നുള്ളുവെന്ന ന്യായവും അവർ പറയും. പക്ഷേ, നിങ്ങൾ ഒരുമിച്ചു ചെലവിടുന്ന കിടപ്പറനേരത്തിന്റെ ഷെയർ മൊബൈലിനു കൊടുക്കണോ എന്ന് ആലോചിച്ചു നോക്കൂ.

ചാറ്റിങ്ങും ഒാൺലൈൻ ഷോപ്പിങ്ങും മൊബൈലിൽ സിനിമ കാണലും അതിനിടയ്ക്ക് എപ്പോഴോ എന്ന തരത്തിൽ സംഭവിക്കേണ്ടതല്ല രതി. തുറന്നുള്ള സംസാരത്തിൽ തുടങ്ങി പ്രണയത്തിന്റെ അന്തരീക്ഷത്തിലാണത് സംഭവിക്കേണ്ടത്. ബെഡ്‌റൂമിൽ മൊബൈൽ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

14. കുളിക്കാനൊന്നും എനിക്ക് വയ്യ…

ആഗ്രഹിക്കുന്ന തരത്തിലുള്ള ശുചിത്വം പങ്കാളി പുലർത്താതു മൂലം ലൈംഗികത അറപ്പുള്ള അ നുഭവമായി മാറിയവരുണ്ട്. രണ്ടിലൊരാൾ മാത്രം പുലർത്തിയതു കൊണ്ടും കാര്യമില്ല. രണ്ടു പേരും ഒരേ പോലെ വ്യക്തി ശുചിത്വം പുലർത്തേണ്ടതുണ്ട്. വൃത്തി കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ ആകാം രണ്ടും പേർക്കും. സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിൽ പോലും വ്യത്യസ്ത താൽപര്യങ്ങളായിരിക്കാം. ഇത് പരസ്പരം മനസ്സിലാക്കണം.

15. അപ്പുറത്തെ മുറിയിലുള്ളവർ ഉറങ്ങാതെ…

അനിഷ്ടങ്ങൾ എന്തായാലും പറയാൻ മടിക്കു ന്നത് ലൈംഗികതയെ ദോഷകരമായി ബാധിക്കും. യഥാർഥ കാരണം പറയാനുള്ള മടി കാരണം മറ്റ് പലതും ഉയർത്തിയാകും കിടപ്പറ നിമിഷങ്ങളിൽ നി ന്ന് ഒഴിവാകാൻ ശ്രമിക്കുന്നത്. അത്തരം സാഹചര്യങ്ങൾ തുടക്കത്തിലേ ഒഴിവാക്കുക. എനിക്ക് ഇഷ്ടമുള്ള അന്തരീക്ഷവും സാഹചര്യവും ഇതൊക്കെ എന്ന് പറഞ്ഞാൽ ഭൂരിപക്ഷം പുരുഷന്മാരും അത് ഉൾക്കൊള്ളാനുള്ള വിവേകം പ്രകടിപ്പിക്കും.

16. ഞാനൊരു ടെസ്റ്റ് ട്യൂബ് അല്ല, പരീക്ഷണത്തിന്..

പുതുമ എല്ലാവർക്കും ഇഷ്ടമാണ്. എന്തിനും ഏ തിലും പുതുമ തേടുന്നവരാണു കൂടുതലും. ലൈംഗികതയുടെ കാര്യത്തിലും ഇത്തരം പുതുമകൾ മിക്കവരും ആഗ്രഹിക്കുന്നു. എന്നാൽ സ്ത്രീകൾ പൊതുവെ പരീക്ഷണങ്ങളോട് താൽപര്യം കാണിക്കാറില്ല. മാത്രമല്ല, പലരും അതൊരുതരം പീഡനമായി കണക്കാക്കുകയും െചയ്യുന്നു.

17. പുള്ളിക്കാരനുണ്ടോ അറിയാൻ പോകുന്നു…

രതിമൂർച്ഛ ഉണ്ടാകാതെ ഉണ്ടെന്ന് അഭിനയിക്കുക. പല സ്ത്രീകളും ചെയ്യുന്ന ഗുരുതരമായ അബദ്ധമാണിത്. ഇതു പിന്നീട് രൂക്ഷമായ പ്രശ്നങ്ങൾക്കു വഴിതെളിക്കും. പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനാണ് സ്ത്രീകൾ ഇതിനു തുനിയുന്നത്. യഥാർഥത്തിൽ വേണ്ടത് സത്യസന്ധമായ കമ്യൂണിക്കേഷൻ ആണ്.

18. എനിക്കു വേണ്ട, നിങ്ങൾക്കു വേണമെങ്കിൽ..

രണ്ടു പുഴകൾ ഒരേ മനസ്സോടെ ഒന്നുേചർന്ന് ഒ ഴുകുന്നതാണ് ലൈംഗികത. ലൈംഗികതയ്ക്ക് ആദ്യം വേണ്ടത് പരസ്പരമുള്ള സമ്മതമാണ്. സൂചനകളിലൂടെ അനുവാദം ചോദിക്കുന്നുണ്ട് പങ്കാളികൾ. എന്നാൽ ബന്ധപ്പെടലിന് തയാറല്ലെങ്കിലും അനുകൂലമായ സൂചനകൾ കൊടുക്കുക എന്നത് ചില സ്ത്രീകളുടെ സ്ഥിരം അബദ്ധങ്ങളിൽ ഒന്നാണ്. ഇത്തരം മിക്സഡ് സിഗ്‌നലുകൾ പലപ്പോഴും ഇച്ഛാഭംഗങ്ങൾക്കും അതൃപ്തിക്കും കാര ണമാകും. ശാരീരികവും മാനസികവുമായ കാലാവസ്ഥകൾ അനുകൂലമല്ല എന്ന് ബോധ്യപ്പെടുന്നെങ്കിൽ അത് തന്നെ ആ യിരിക്കണം പ്രകടിപ്പിക്കേണ്ടതും.

19. നിങ്ങൾ സന്തോഷമായി കണ്ടാൽ മതി…

രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നാണ് കവി എഴുതിയത്. പക്ഷേ, സ്ത്രീകളിൽ പലരും സ്വന്തം സന്തോഷത്തിന്റെ പങ്ക് പൂർണമായി മനസ്സിലാക്കുന്നില്ല. രണ്ടു പേർ ഒരുപോലെ പാസ് ചെയ്തു മുന്നേറുകയും ഒരാൾ മാത്രം ഗോളടിക്കുകയും ചെ യ്യുന്ന രീതി അല്ല നല്ല ലൈംഗികതയുടേത്. രണ്ടു പേർ ചുംബിക്കുമ്പോൾ മാറുന്ന ലോകം അവർ രണ്ടു പേരുടേതുമാണ്. സന്തോഷവും രണ്ടു പേർക്കും അവകാശപ്പെട്ടതാണ്.

20. എനിക്കിഷ്ടമല്ല, ഈ എന്നെ…

അവയവ വലുപ്പത്തെ സംബന്ധിച്ച് പുരു ഷന്മാരെ പോലെ തന്നെ അബദ്ധ ധാരണകൾ സ്ത്രീകൾക്കുമുണ്ട്. ചിലരിൽ ഇത് മനോരോഗത്തോളം എത്താറുമുണ്ട്. മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ‘പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം… എന്തൊരു ഷേപ്പാണ്. അതൊക്കെ കാണുമ്പോഴാണ് നിന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.’ എന്ന സിനിമാ ഡയലോഗ് തമാശയ്ക്കെങ്കിലും പറയുന്ന ആളാണ് പങ്കാളിയെങ്കിൽ സ്ഥിതി കൂടുതൽ വ ഷളാകും. നമ്മളെ കുറിച്ച് നമുക്ക് തന്നെ ആശങ്ക വേണ്ട. ഞാൻ ‘സൂപ്പറാ’ എന്ന് വിചാരിക്കുന്നതിൽ ഒരു തെറ്റുമില്ല. എല്ലാത്തിനും പ്ലസും മൈനസും ഉണ്ട്. അതു മനസ്സിലാക്കാതെ അപകർഷത പുലർത്തരുത്.

ഇനി അൽപം യന്ത്രങ്ങളുടെ പ്രവർത്തനം പറയാം. നല്ല രൂപഭംഗിയുള്ള പുതിയ കാർ കണ്ട് ഒരാൾ പറയുന്നു. ഹായ്, നല്ല കാർ. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മൈലേജ് വെറും പത്ത് കിലോമീറ്റർ. എല്ലാ റോഡുകളിലൂടെയും അനായാസം ഓടിക്കാനും കഴിയില്ല. കാറിന്റെ കാര്യമായാലും ലൈംഗികതയുടെ കാര്യമായാലും പ്രവർത്തനക്ഷമത, പ്രവർത്തന വൈദഗ്ധ്യം ഇവ പ്രധാനമാണ്.

പ്രവർത്തന ക്ഷമതയ്ക്ക് വേണ്ടത് ആരോഗ്യമാണ്. അതിന് ആദ്യം വേണ്ടത് സ്വന്തം ശരീരത്തെ സ്നേഹിക്കാനുള്ള മനസ്സാണ്. കുടുംബ ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്വന്തം ആരോഗ്യകാര്യങ്ങൾക്കും സൗന്ദര്യ പരിചരണത്തിനും പ്രഥമ സ്ഥാനം നൽകുക. കൃത്യമായ മെയിന്റൻസ് യന്ത്രങ്ങൾക്കു മാത്രമല്ല ശരീരത്തിനും ആവശ്യമാണെന്ന് തിരിച്ചറിയുക.

21. നിങ്ങൾക്ക് എപ്പോഴും പറ്റുമല്ലോ...

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം പോലെയാണ് പുരുഷ ലൈംഗികത എന്ന് കരുതുന്ന സ്ത്രീകളുണ്ട്. പക്ഷേ, എല്ലായ്പ്പോഴും സെക്സിനു തയാറെടുത്തു നിൽക്കുന്നവരാണ് പുരുഷൻ എന്ന ധാരണ ശരിയല്ല. ലൈംഗിക ഉണർവ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും ബാഹ്യസമ്മർദങ്ങൾ ഇല്ലാതിരിക്കൽ പുരുഷനും ആവശ്യമാണ്. മാനസ്സികവും ശാരീരികവുമായ അനുകൂല ഘടകങ്ങൾ ചേർന്നു വരുമ്പോഴേ പൂർണമായി മുഴുകിയുള്ള ലൈംഗികതയിലേക്ക് പുരുഷനും എത്താൻ കഴിയൂ.

22. ആണുങ്ങൾ ഇതൊക്കെ അറിയേണ്ടേ…

ലൈംഗികതയ്ക്ക് ഒരു വഴിയുണ്ട്. ദാമ്പത്യത്തിന്റെ തുടക്ക ദിവസങ്ങളിൽ ആ വഴി തെറ്റാൻ സാധ്യതയുള്ളവരാണു പുരുഷന്മാരിൽ പലരും. അത് മനസ്സിലാക്കി സമയോചിതമായി അവരെ നയിക്കാൻ പലപ്പോഴും സ്ത്രീകൾ തയാറാകില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങൾ നയപരമായി പരസ്പരം ഉപദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്യാവശ്യമാണ്.

23. ഇനി വയ്യ, തളർന്നുപോകുകയാണ്..

ലൈംഗികതയുെട ക്ലൈമാക്സിലാണ് ക്ഷീണവും തളർച്ചയും അനുഭവപ്പെടേണ്ടത്. രതിമൂർച്ഛയുടെ ആനന്ദ തീരത്തേക്ക് എത്താൻ പലർക്കും കഴിയാത്തതിനു പിന്നിൽ നിര വധി കാരണങ്ങളുണ്ട്.

പൊണ്ണത്തടിയും വ്യായാമക്കുറവും അതിൽ പ്രധാനമാണ്. നല്ല രക്തസഞ്ചാരം, മതിയായ വിശ്രമം ഇതൊക്കെ ശരീരത്തിന്റെ ഉന്മേഷത്തെയും ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുന്ന ഘട കങ്ങളാണ്. ഭക്ഷണ ശീലത്തിലും വ്യായാമത്തിലും പുലർത്തുന്ന ചിട്ടകൾ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ആവശ്യമാണെന്ന് അറിയുക. അല്ലെങ്കിൽ കുതിപ്പ് തുടങ്ങുമ്പോൾ തന്നെ കിതപ്പും ആരംഭിക്കും.

24. ക്ഷമ അത്രയ്ക്ക് വേണ്ട…

ലൈംഗികതയിൽ മുഴുകാൻ എടുക്കുന്ന കാലതാമസം പല സ്ത്രീകൾക്കും പ്രശ്നമാകാറുണ്ട്. ശരീരത്തെ ഉണർത്തിയെടുത്ത് മുന്നൊരുക്കം നടത്താൻ പലരും തയാറാകില്ല. കൂടുതൽ ഉദ്ദീപനങ്ങൾക്കായുള്ള കാത്തിരിപ്പ് പലപ്പോഴും അബദ്ധമാകുകയും ചെയ്യും. ഇത് പതിവാകുമ്പോൾ ലൈംഗിക ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടാം.

വരുന്ന ബസിൽ കയറാതെ അടുത്ത ബസിനു വേണ്ടി കാത്തിരിക്കുന്നു. എന്നാൽ അടുത്ത ബസ് വരാതെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം വേണം. മനസ്സും ശരീരവും ആവശ്യപ്പെടുന്ന സമയത്തെ ലൈംഗിക ബന്ധമാണ് ഏറ്റവും ആസ്വാദ്യകരമാകുന്നത്. ആ സമയം പരസ്പരം തിരിച്ചറിയാൻ കഴിയുന്നതാണ് ദാമ്പത്യത്തിലെ ഏറ്റവും മധുരതരമായ ആശയവിനിമയം.

25. ജോലി ചെയ്ത് മടുത്തു വരുമ്പോൾ…

മിക്കവാറും പുരുഷന്മാരാണ് ഓഫിസിലെയും മറ്റും സമ്മർദ്ദങ്ങളുമായി കിടപ്പറയിലെത്തുന്നത്. എന്നാൽ പുതിയ കാലത്ത് സ്ത്രീകളും തുല്യനിലയിൽ തന്നെ ജോലി െചയ്യുന്നവരും അത്തരം സമ്മർദ്ദങ്ങൾ പേറുന്നവരുമാണ്. എന്നാൽ പഠനങ്ങൾ പറയുന്നത് ജോലിയുടെ സമ്മർദ്ദവുമായി കിടപ്പറയിലെത്തുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനത്തിനും ലൈംഗികത ഒരു ചടങ്ങ് മാത്രമായി മാറുന്നു എന്നാണ്. പുരുഷന്മാരിൽ ഇങ്ങനെ ചടങ്ങു തീർക്കുന്നവർ ധാരാളം ഉണ്ടെങ്കിലും ജോലിയുടെ സമ്മർദ്ദം സ്ത്രീകളെ കൂടുതൽ വിരക്തിയുള്ളവരാക്കുന്നു. ഈ വിരക്തി പിന്നീട് പല പ്രശ്നങ്ങളിലേക്കും നയിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: കലാ ഷിബു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസിലർ. മാർ ഈവനിയോസ് കോളജ്, തിരുവനന്തപുരം

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യം

കണ്ണിനു ചുറ്റുമുള്ള കറുപ്പ് എളുപ്പത്തിൽ മാറ്റാൻ

ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. എന്നാൽ കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്ന‍ു. രസകരമായ വസ്തുത, കണ്ണിനു ചുറ്റിനും കറുപ്പുണ്ടാകാനുള്ള പ്രധാന കാരണം ഉറക്കക്കുറവാണ് എന്നതാണ്. കാഴ്ചക്കുറവ്, ദീർഘനേരം കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലും ചിലരിൽ കറുപ്പുനിറത്തിനു നിദാനമാകാറുണ്ട്. ചിലരിൽ പാരമ്പര്യമായി തന്നെ കണ്ണിനു ചുറ്റുമുള്ള ചർമം ഇരുണ്ടതായി കണ്ടുവരുന്നുണ്ട്. അപൂർവമായെങ്കിലും മസ്കാര, െഎ ലൈനർ എന്നിവയുടെ അലർജി കാരണവും കറുപ്പുനിറം വരാം.

നന്നായി ഉറങ്ങുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം ചികിത്സിച്ചു മാറ്റാനായി പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സ്വസ്ഥമായി ഉറങ്ങണം എന്നതാണ്. കാഴ്ചക്കുറവുണ്ടോ എന്നു പരിശോധിക്കണം. ദീർഘനേരം മൊബൈൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഒഴിവാക്കുക.

ജോലി സംബന്ധമായി അധികനേരം കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവർ ഒരു മണിക്കുറിന്റെ ഇടവേളകളിൽ കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും കണ്ണുകളടച്ച് ഇരിക്കുന്നത് നന്നായിരിക്കും.

സൺസ്ക്രീൻ പുരട്ടുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന്റെ ചികിത്സയിൽ പ്രധാനപ്പെട്ട ഒരു ഘടകം സൺസ്ക്രീനിന്റെ ഉപയോഗമാണ്. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സൺ സ്ക്രീൻ ഉപയോഗ‍ിക്കണം പകൽ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം മൂന്നു–നാലു മണിക്കൂർ ഇടവിട്ട് വീണ്ടും പുരട്ടുകയും വേണം.

കറുപ്പു കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും കൺപോളയിലെ ചർമം മൃദുലമായത‍ിനാൽ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നൽകുന്ന ക്രീമുകൾ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്. ചികിത്സ തുടങ്ങി കുറഞ്ഞത് ആറാഴ്ചയെങ്കിലും കഴിയുമ്പോൾ മാത്രമേ കറുത്ത നിറത്തിൽ കുറവു കണ്ടുതുടങ്ങാറുള്ളൂ. ആസ്മ, തുമ്മൽ, കണ്ണുചൊറിച്ചിൽ തുടങ്ങിയ അലർജി ഉള്ളവരിലും പാരമ്പര്യഘടകമുള്ളവരിലും ഈ കറുപ്പുനിറം പൂർണമായും ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്. എങ്കിലും ലേപനങ്ങൾ കൊണ്ട് അല്പം കുറവു വരുത്താൻ കഴിയും.

ഡോ. സിമി എസ്. എം
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ജിജി ഹോസ്പിറ്റൽ, തിരുവനന്തപുരം

@vanitha

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിനു ചുറ്റും കറുപ്പോ? പരിഹാരം ഇതാ

എല്ലാവരുടെയും പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് സൗന്ദര്യ സംരക്ഷണം. സൗന്ദര്യ സംരക്ഷണത്തിൽ പലതും വില്ലന്മാരാകാറുണ്ട്.അതിൽ പ്രധാന വില്ലൻ ആണ് കണ്ണിനു ചുറ്റും കാണുന്ന കറുപ്പ്.മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയും കൃത്യസമയത്ത് വിശ്രമിക്കാൻ സമയം കണ്ടെത്തുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതോടൊപ്പം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില സൗന്ദര്യ വർധക മാർഗ്ഗങ്ങൾ കൂടി ശീലമാക്കിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിർത്താം.

ഐസ് ക്യൂബുകൾ നേരിട്ടോ കോട്ടൺ തുണിയിൽ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ. കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.

കിഴങ്ങ് കനം കുറിച്ചു മുറിച്ചോ അരച്ച് നീരെടുത്തോ നേത്രസംരക്ഷണത്തിന് ഉപയോഗിക്കാം. കിഴങ്ങ് അരച്ച് നീരെടുത്ത് കനം കുറഞ്ഞ കോട്ടൺ തുണി അതിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതിനാൽ അത് കണ്ണുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിലെ കൊളാജിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും. കിഴങ്ങ് നേർത്തതായി വട്ടത്തിലരിഞ്ഞ് കണ്ണുകളുടെ മുകളിൽ 10 മിനിറ്റ് വയ്ക്കുക. ഇതും കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും.

കണ്ണുകൾക്ക് നൽകാം മസാജ് കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താൽ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതൽ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പാദസംരക്ഷണം, അറിയേണ്ട കാര്യങ്ങൾ

സൗന്ദര്യ സംരക്ഷണത്തിൽ പാദങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ പ്രാധാന്യമാണുള്ളത്.കാല്‍ വിണ്ട് കീറുന്നത് മാത്രമല്ല പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും കാലിനുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കുഴിനഖം.

കുഴിനഖം: കാല്‍വിരലുകളില്‍ കുഴിനഖം ഉണ്ടാകുന്നത് നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഇത് കാല്‍വിരലുകളില്‍ വേദനയുണ്ടാക്കുകയും നഖത്തിന്റെ നിറം മഞ്ഞയോ ബ്രൌണോ ആയിമാറുകയോ ചെയ്യുന്നു. ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ആദ്യലക്ഷണമാവാം. അതിനാല്‍ കുഴിനഖത്തിന്റെ ലക്ഷണം കണ്ടാല്‍ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാകുക.

കനം കുറഞ്ഞ കാല്‍വിരല്‍ നഖങ്ങള്‍ക്ക്: വിരല്‍നഖങ്ങള്‍ വളരെ വേഗം പൊട്ടിപേ്പാകുന്നതും ഒടിഞ്ഞുപോകുന്നതും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ അഭാവം കൊണ്ടാണ്. വിറ്റാമിന്‍ ഡി, കാത്സ്യം, മഗ്നീഷ്യം എന്നിവ കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഹൈപേ്പാതൈറോയിഡിസം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍, ക്ഷയം എന്നിവയോടനുബന്ധിച്ചും നഖങ്ങള്‍ പൊട്ടിപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിശദമായ പരിശോധന കൂടിയേതീരൂ.

കാല്‍പാദങ്ങല്‍ വിണ്ടു കീറല്‍: മിക്കവരിലും കണ്ടുവരുന്നതാണ് കാല്‍പ്പാദങ്ങളിലെ വിണ്ടുകീറല്‍. മഞ്ഞുകാലത്താണ് ഇത് അധികമായി കണ്ടുവരുന്നത്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്ബോഴും ജലാംശം നഷ്ടപെ്പടുമ്ബോഴുമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പെ്പടുത്തുകയും നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് പതിവാക്കുകയും ചെയ്യുക.

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ചർമം സംരക്ഷണം ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മനോഹര ചർമം

വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അധികമുളള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙കടലപയറു പൊടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമ സംരക്ഷണത്തിനു വളരെ നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ ഇടയ്ക്ക് പച്ചവെളളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙വരണ്ട ചർമക്കാർ ധാരാളം വെളളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ഏലാദി ചൂർണവും കടലമാവോ പയറുപൊടിയോ സമാസമം ചേർത്ത് പുരട്ടി കുളിക്കുന്നത് ചർമത്തിലെ കരുവാളിപ്പ് മാറാനും ശരീരകാന്തി വർധിക്കാനും വളരെ നല്ലതാണ്.

∙എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി മസാജ് ചെയ്ത ശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലൈംഗികബന്ധം സംഭവിച്ചാൽ?

വിവാഹം കഴിഞ്ഞ ഉടനേ പലരിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് യോനീപ്രദേശത്തു മുഖക്കുരുവിനോടു സാമ്യമുള്ള ചെറിയ ചില കുരുക്കൾ ഉണ്ടാകുക എന്നത്. പുരുഷൻമാരിലും ഇതുപോലെ കുരുക്കൾ പ്രത്യക്ഷപ്പടാം.
ഏതെങ്കിലും വിധത്തിലുള്ള രോഗം കൊണ്ടല്ല ഇതു സംഭവിക്കുന്നത്. ബന്ധപ്പെടുന്ന സമയത്തു ജനനേന്ദ്രിയഭാഗത്തെ ലോലചർമത്തിൽ ഉരസൽ മൂലമോ മറ്റോ സംഭവിക്കുന്ന പ്രശ്നമാണിത്. യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലിംഗപ്രവേശത്തിനു മുതിർന്നാൽ ഇതുണ്ടാകാം. കുറച്ചുകാലം ലൈംഗികബന്ധം ഒഴിവാക്കിയാൽ ഇതു കുറയുന്നതു കാണാം. ലൂബ്രിക്കേഷന്റൈ കുറവു പരിഹരിക്കാൻ കെ—വൈ ജെല്ലി പോലുള്ള ലൂബ്രിക്കന്റുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ഉദ്ധാരണം വേദനയോടെ

വളരെ നല്ല രീതിയിൽ ലൈംഗികജീവിതം ആസ്വദിക്കുന്ന 32 വയസുള്ള യുവാവാണു ഞാൻ. രാത്രി ഏറെ വൈകി ബന്ധപ്പെടുന്നതാണ് പതിവ്. ഉദ്ധാരണവും സ്ഖലനവും സംതൃപ്തിയുമെല്ലാം ശരിയാം വിധമാണ്. എന്നാൽ അതിനുശേഷം രാവിലെ വരെ ലിംഗം ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയിലായിരിക്കും. ഇതോടൊപ്പം വേദന തോന്നുന്നതു കൊണ്ടു ശരിക്കും ഉറങ്ങാനും കഴിയാറില്ല.
ഇത്തരം കേസുകളിൽ പലപ്പോഴും പരിശോധനകളിലൂടെയേ തകരാർ കണ്ടെത്താൻ കഴിയൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിൽ ഉദ്ധാരണം ലഭിക്കുന്നതു നല്ലതു തന്നെ. പേശികളുടെ കാര്യക്ഷമതയാണ് ഇതു സൂചിപ്പിക്കുന്നത്. ഉദ്ധാരണസമയത്തു പേശികളിലനുഭവപ്പെടുന്ന മുറുക്കം വേദനയുണ്ടാക്കാം. ഇതു കുറച്ചുകാലം കഴിയുമ്പോൾ തനിയെ മാറും. അങ്ങനെയാണെങ്കിൽ ഇതിൽ ഭയക്കാനായി ഒന്നും തന്നെയില്ല.

ബന്ധപ്പെടുമ്പോൾ കാലിനു വേദന

ലൈംഗികമായി ബന്ധപ്പെടുമ്പോൾ കാലിൽ അനുഭവപ്പെടുന്ന വേദനയാണ് എന്റെ പ്രശ്നം. ആ സമയത്തു വലതു കാലിലുണ്ടാകുന്ന വേദന സ്ഖലനം കഴിഞ്ഞു 15 മിനിട്ടോളം നീണ്ടുനിൽക്കുകയും ചെയ്യും. മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കിലും വേദന കാരണം ലൈംഗികബന്ധം പൂർണമായി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സംഭോഗരീതിയിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്രകാരം സംഭവിക്കാം. കാലുകളിൽ കൂടുതൽ ബലംകൊടുത്തു കൊണ്ടുള്ള ചില പൊസിഷനുകളിൽ നാഡീഞരമ്പുകളിൽ വലിച്ചിലോ മർദമോ അനുഭവപ്പെട്ടാൽ ഇങ്ങനെ വേദന വരാം. അതുപോലെ വേരിക്കോസ് തകരാറുണ്ടെങ്കിൽ സംഭോഗസമയത്തു കാലുകളിലെ മസിലുകളിൽ അനുഭവപ്പെടുന്ന സമ്മർദവും മുറുക്കവും വേദനയ്ക്കു കാരണമായി കാണാറുണ്ട്. എന്തായാലും നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചു പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തുക തന്നെ വേണം.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വിയർപ്പു നാറ്റം അകറ്റി നിർത്തുവാൻ

∙തുളസിയോ നാൽപ്പാമരമോ ഇട്ട് വെളളം തിളപ്പിച്ചു കുളിക്കാം.

∙കുളിക്കും മുൻപേ ശരീരത്തിൽ താന്നിക്കാത്തോട് അരച്ചു പുരട്ടുക.

∙ഒരു ബക്കറ്റ് വെളളത്തിൽ രണ്ടു ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചിട്ട് കുളിച്ചാൽ വിയർപ്പുനാറ്റം മാറി നല്ല വാസനയുണ്ടാകും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

വിവാഹ ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യം

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

ഭാര്യ അതിസുന്ദരി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നല്ല സാമ്പത്തികം. രണ്ടു പേർക്കും ജോലി. പരസ്പര സ്നേഹവും വിശ്വാസവും ഉളള ദമ്പതികളെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുന്ദരദാമ്പത്യം കുടുംബകോടതിയിൽ എത്തി. കോടതി നടപടി ക്രമങ്ങൾക്കിടയിലാണ് അവരുടെ കിടപ്പറ രഹസ്യങ്ങൾ കൗൺസലർക്കു മുന്നിൽ വെളിപ്പെടുന്നത്.

കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞെങ്കിലും ഒരിക്കൽപോലും ഇവർ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. അതിന്റെ കാരണം ഭർത്താവ് വെളിപ്പെടുത്തിയത് ഇങ്ങനെ; ‘കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. അവൾ സൈബർ സെക്സിനു അടിമയായിരുന്നു. ജീവിതത്തിൽ യഥാർത്ഥ സെക്സിനോട് അവൾക്ക് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. സ്നേഹം കൊണ്ട് അവളെ കീഴ്പ്പെടുത്താൻ ഞാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല. പിന്നീട് ഒരു ഡോക്ടറെ കണ്ടു. ചികിത്സിക്കാൻ ശ്രമിച്ചു. അപ്പോഴും ഞാൻ പരാജയപ്പെടുകയായിരുന്നു. എനിക്കു മുന്നിൽ വേറെ വഴികളില്ല ഇതല്ലാതെ അതുകൊണ്ടുമാത്രം ഞാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികജീവിതം വ്യക്തിയുടെ മൗലിക അവകാശങ്ങളിൽപ്പെടുത്തിയാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്.

പല കേസുകളിലും ലൈംഗികത വില്ലനായി കടന്നുവരാനുണ്ട്. വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഉപാധിയായി ലൈംഗികപ്രശ്നങ്ങൾ പറയാറുണ്ടെങ്കിലും വിചാരിക്കുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ. ഒരു വര്‍ഷം ഇരുപതിനായിരത്തിലേറെ കേസുകൾ കേരളത്തിലെ കുടുംബകോടതികളിൽ എത്തുന്നു. ഇതിന്റെ കാരണങ്ങൾ പുറമേ അറിയുന്നതു മാത്രമല്ല നല്ലൊരു ശതമാനവും ലൈംഗികപ്രശ്നങ്ങൾ മൂലമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങൾ പറയുന്നതാണിത്.

മോചനം കൂടുന്നു

കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ അസംതൃപ്ത ലൈംഗികതയുടെ പേരിലുളള വിവാഹമോചനങ്ങൾ വര്‍ധിക്കുന്നതായി പഠനങ്ങളും സർവേകളും പറയുന്നു. 2015–ൽ നടന്ന ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന വിവാഹമോചനക്കേസുകളിൽ 20 മുതൽ 30 ശതമാനം വരെ ലൈംഗിക അസംതൃപ്തിയുടെ ഫലമാണെന്നാണ്.

ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ശാരീരിക മാനസികപ്രശ്നങ്ങളുമാണു ദാമ്പത്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് എന്നും പഠനങ്ങൾ പറയുന്നു. പ്രമുഖ ഒാൺലൈൻ പോർട്ടലായ മെഡി–എഞ്ചൽസ് നടത്തിയ സർവേയിലാണ് ലൈംഗിക അസം‍തൃപ്തിയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
അഖിലേന്ത്യ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം എന്നതിൽ നിന്നുതന്നെ മെഡി–ഏഞ്ചൽസിന്റെ കണക്കുകളെക്കാൾ കൂടുതലാണ് കേരളത്തിന്റെ അവസ്ഥ എന്നു വ്യക്തം. വിവാഹമോചനങ്ങളെ സംബന്ധിച്ചു സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിലും ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

വഞ്ചകരുടെ എണ്ണം കൂടുന്നു

സർവേ പ്രകാരം ശാരീരികബന്ധത്തിനുവേണ്ടി പരമ്പരാഗത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടു വേലി ചാടുന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. 23.6 ശതമാനം പുരുഷന്മാർ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുമ്പോൾ 17.6 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ കബളിപ്പിക്കുകയും മറ്റു പുരുഷന്മാരോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായും മെഡി– ഏഞ്ചൽസ് കണ്ടെത്തി.

പെൺവഴികളും തെറ്റുന്നു

അടുത്തകാലത്ത് ഒരു സിനിമാനടി വിവാഹമോചനം നേടിയപ്പോൾ കേരളത്തിലെ ചെറുപ്പക്കാർക്കത് താങ്ങാനാവാത്ത അത്ഭുതമായി. ‘അവന് ഇത് എന്തിന്റെ കേടാണ്? ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിയിട്ട്’ എന്നു ചോദിച്ചവരാണു കൂടുതലും. സൗന്ദര്യം മാത്രമല്ലല്ലോ ദാമ്പത്യം എന്നു പറഞ്ഞു ആശ്വാസം കൊണ്ടവരും കുറവല്ല.

മനസു ശരീരവും കാമുകനു കൊടുത്തിട്ട് മറ്റൊരു പുരുഷന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം വിവാഹമോചനം തന്നെയല്ലേ എന്നു പറഞ്ഞവരായിരുന്നു കൂടുതലും. അതുകൊണ്ടാണ് ആ വിവാഹമോചനവാർത്ത ഇത്രയും പ്രതികരണങ്ങൾ ഉണ്ടാക്കിയത്. ‘സെലിബ്രിറ്റികല്യാണവും അതിനുശേഷം നടക്കുന്ന വിവാഹമോചനവും എല്ലാവരും ശ്രദ്ധിക്കും. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രശ്നങ്ങളാണ് സാധാരണക്കാർക്കിടയിൽ നടക്കുന്നത്. അതുപക്ഷേ പുറത്തെങ്ങും അറിയുന്നില്ലെന്നു മാത്രം.’ നെടുമങ്ങാട് കുടുംബകോടതിയിൽ വക്കീലായ അഡ്വ. ഗീനാകുമാരി പറയുന്നു.

വാട്സ്അപ്പും ബുദ്ധിക്കുറവും
വാട്സ്അപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ്, ഇങ്ങനെ ചില സാധാനങ്ങളുണ്ടെന്നറിയാം. അതിലൂടെ ചാറ്റ് ചെയ്യാമെന്നും പടങ്ങളും വീഡിയോയും അയയ്ക്കാമെന്നുമൊക്കെ അറിയാം. മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന പയ്യന്മാരുമായി ഈ വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുമുണ്ട്. അങ്ങനെ തുടങ്ങുന്ന ചാറ്റിങ് ചെറിയ ഇടവഴികളിലൂടെ സഞ്ചരിച്ച് അവസാനം ഹിമാലയം കയറിയിട്ടേ അവസാനിക്കൂ.
സംഗതി ഇങ്ങനെയാണെങ്കിലും ഇതിലെ അപകടം ഈ മൊബൈൽ ഉയോഗിക്കുന്ന വ്യക്തിയുെട അറിവില്ലായ്മയാണ്. വാട്സ്അപ്പിൽ വരുന്ന മെസേജുകൾ മായ്ച്ചു കളയാൻ പോലും അറിഞ്ഞുകൂടാ. ഫലമോ, കോടതി തെളിവായി സ്വീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്യുന്നു.

‘ഒരുപാടു ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് ദാമ്പത്യം പൂർണ്ണമാകുന്നത്. ഇന്നു സമൂഹത്തിൽ ദാമ്പത്യം പകുതി വഴിക്ക് നിലച്ചുപോകുന്നു. ശാരീരികവും മാനസ്സികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ഒാരോ വിവാഹമോചനവും ഒാരോ വേദനയാണ്.’ മുൻ ജില്ലാ ജഡ്ജിയായ ജസ്റ്റിസ് സുപ്രഭ അഭിപ്രയപ്പെടുന്നു.

കുറ്റബോധമോ എന്തിന്?
വിവാഹേതരബന്ധങ്ങളിൽ കുറ്റബോധത്തിന്റെ കാര്യമുണ്ടോ? സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയുന്നവരാണു മെഡി– ഏഞ്ചൽസിന്റെ സർവേയിൽ പങ്കെടുക്കാത്തവരിൽ കൂടുതൽ പേരും. വിവാഹപൂർവ ബന്ധങ്ങളെയും വിവാഹേതരബന്ധങ്ങളെയും അനുകൂലിക്കുന്നവരുടെ എണ്ണവും കൂടുന്നു.
അകാരണമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന പല വിവാഹമോചനക്കേസുകളുടെയും പിന്നിൽ ഇത്തരത്തിലുളള അവിഹിതബന്ധങ്ങളാണുളളത്. ഭാര്യയുടെ അവിഹിതം ഭര്‍ത്താവോ ഭർത്താവിന്റെ അവിഹിതം ഭാര്യയോ കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ തുടങ്ങുന്ന സ്വരച്ചേർച്ചയില്ലായ്മ കുടുംബകോടതികളിലാണ് അവസാനിക്കുന്നത്.

രതിയുടെ ചൂടില്ലാതെ
മുകളിൽ പറഞ്ഞ അവസ്ഥയ്ക്ക് എന്തു കാരണം? വീട്ടിൽ നല്ല ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കാൻ നോക്കുന്നത്. അതുപോലെയാണ് രതിയുടെ കാര്യവും. ബന്ധങ്ങളിൽ ഉൗഷ്മളത ഇല്ലാത്തത് രതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ഇതു വിവാഹമോചനത്തിലേക്കുപോവുകയും ചെയ്യുന്നു. എല്ലാം ചടങ്ങുപോലെ എന്നു പറഞ്ഞതു പോലെയാവരുത് രതി. അത് ഏറെ ആഴമുളള ഒരു പ്രതിഭാസമാണ്. ഭാര്യാഭര്‍ത്താക്കന്മാർ തമ്മിലുള്ള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികബന്ധങ്ങളും അതുവഴി കിട്ടുന്ന ഭൗതീകവും ആത്മീയവുമായ സുഖവും വ്യക്തിയുടെ മൗലീകമായ അവകാശങ്ങളില്‍പ്പെടുത്തിയാണു കോടതി വിവാഹമോചനം അനുവദിക്കുന്നത്. ഒരാളിന്റെ മൗലീകവകാശം ഇല്ലാതാക്കുന്നത് ക്രൂരതയായാണു കണക്കാക്കുന്നത്. എന്നാൽ വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഒരു ഉപാധിയായി പലരും ലൈംഗികതയെ ദുരുപയോഗം ചെയ്യാറുണ്ട്.

ഭാര്യയിൽ നിന്ന് അല്ലെങ്കിൽ ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി കിട്ടില്ലെന്നു കളളം പറയുന്നവരുമുണ്ട്. പിന്നെ എങ്ങനെയാണു നിങ്ങൾക്കു കുട്ടികൾ ഉണ്ടായതെന്നു കോടതി ചോദിക്കുമ്പോൾ അപ്പോഴത്തെ ആവേശത്തിന് എന്ന ഒഴുക്കൻ മട്ടിലുളള മറുപടിയാണു പലരും പറയുന്നത്. ഇത്തരത്തിലുളള പല വാദങ്ങളും അടിസ്ഥാനരഹിതം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടതി പല കേസുകളും ഒത്തുതീർപ്പാക്കുന്നത്.

നിത്യകന്യകകൾ
കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നാം. എന്നാൽ സംഗതി സത്യമാണ്. വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നു കേരളത്തിൽ. അവരിൽ പലരും മരണംവരെ അങ്ങനെ തുടരുകയും ചെയ്യും. ഇതൊരു പുതിയ അറിവല്ല. ഭർത്താക്കന്മാരുടെ സ്വവർഗരതിബോധം വരെ അതിനു കാരണമാണ്. എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ഈ വിവരം പുറത്തുപറയാതെ പുറമേ സന്തോഷം നടിച്ചു ജീവിക്കുന്നു. അങ്ങനെ കന്യകകളായി മരിച്ചുപോയവർ എത്ര?
എന്നാൽ സ്ത്രീകളുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റം ഈ അവസ്ഥയിലും പ്രകടമാണ്. പണ്ടത്തെപ്പോലെ എല്ലാം സഹിച്ച് കുടുംബത്തിനുവേണ്ടി ഒതുങ്ങിക്കൂടാൻ അവർ തയാറല്ല. മജ്ജയും മാംസവും ദാഹിക്കുമ്പോൾ അതു വിധിയാണെന്നു കരുതി കമിഴ്ന്നു കിടക്കാനും അവർ തയ്യാറല്ല. ഒന്നുകിൽ വിവാഹമോചനം എന്ന ശാശ്വതമായ പരിഹാരം അല്ലെങ്കിൽ അധാർമികതയിലേക്കുളള ഒളിച്ചോട്ടം രണ്ടും സംഭവിക്കാം. എങ്കിലും പുതിയൊരു ജീവിതത്തിനാണു അവർ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണു വിവാഹമോചനത്തിനു ശ്രമിക്കുന്നതും.
ഇതു സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണെങ്കിൽ വേറൊരു രീതിയിൽ പുരുഷന്മാർ അനുഭവിക്കുന്ന പീഡനമുണ്ട്. പുരുഷന്മാരുടേതിനു സമാനമായ സ്വഭാവവൈകല്യങ്ങൾ ഇവിടെ സ്ത്രീകൾ പ്രകടമാക്കുന്നു. സ്വവർഗാനുരാഗം, ലൈംഗികവിരക്തി, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ മൂലമുളള വ്യക്തിവൈകല്യം, ഇപ്പോൾ സൈബർ സെക്സിനോടുളള അഡിക്ഷൻ തുടങ്ങി വിശകലനം ചെയ്യപ്പെടാവുന്നതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചുരുക്കത്തിൽ വിവാഹത്തിനു ശേഷം കന്യകയായും കന്യകനായും ജീവിക്കുന്നവരുടെ നാടു കൂടിയാണ് നമ്മുടെ കൊച്ചുകേരളം.

ഞാനിതെങ്ങനെ സഹിക്കും?
സാർ ദിവസം മൂന്നു നേരം ഞാൻ അദ്ദേഹത്തിനു വഴങ്ങിക്കൊടുക്കാം. അതിൽ കൂടുതലായാൽ ഞാനെങ്ങനെ സഹിക്കും? ഒരു ഭാര്യയുടെ സങ്കടമാണ്. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഈ പരാതിയെന്ന് കരുതുന്നതെങ്കിൽ തെറ്റി. കേരളത്തിലെ ഒരു കുടുംബകോടതിയിൽ സഹികെട്ട ഭാര്യ പറഞ്ഞുപോയതാണ്. അമിത ലൈംഗികതയിൽ പൊറുതിമുട്ടുന്ന ഭാര്യമാർ കുറവല്ല. ഒന്നുകിൽ നിശബ്ദം സഹിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടി രക്ഷപെടുക. അതുമാത്രമാണ് ചെയ്യാവുന്നത്.

ഭർത്താവിന്റെ അമിതലൈംഗികതയിൽ മനം മടുത്ത് കോടതിയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഭാര്യയ്ക്ക് അമിതലൈംഗികപ്രശ്നമുണ്ടെന്ന പേരിൽ ഒരു ഭർത്താവും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ലയെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അമിതലൈംഗികതയെക്കാൾ ക്രൂരവും രോഗാതുരവുമാണ് ചിലരുടെ രതിവൈകൃതങ്ങൾ. ഇതിന് ഇരകളാവുന്നത് ഭാര്യമാരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ ഏതറ്റം വരെയും വേദനിപ്പിക്കുകയും ആ വേദനയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സാഡിസ്റ്റുകളും കുറവല്ല. ഇതിനെ മാനസികരോഗമായി പരിഗണിച്ച് ഇത്തരക്കാരിൽ നിന്ന് പാവം ഭാര്യമാരെ എത്രയും വേഗം രക്ഷപെടുത്താൻ കോടതികൾ ശ്രമിക്കാറുണ്ട്.

തുറന്നു പറയുന്നത്
വിവാഹമോചനക്കാര്യത്തിൽ ലൈംഗികത പ്രധാന വിഷയമാകുന്നതിനു പ്രാദേശിക വ്യതിയാനങ്ങളുണ്ട്. കേരളത്തിൽ കൊച്ചി പോലെയുളള നഗരങ്ങളിലെ കുടുംബകോടതികൾക്കു മുമ്പിൽ വരുന്ന കേസുകളിൽ ലൈംഗിക അസംതൃപ്തി ഒരു പ്രധാന കാരണമായി പറയുന്നുണ്ട്. എന്നാൽ നെടുമങ്ങാട് പോലെയുളള ഉൾപ്രദേശങ്ങളിൽ നിന്നു വരുന്ന കേസുകളിൽ നിരന്തരമായ കൗൺസിലിങ്ങിലൂടെ മാത്രമേ വിവാഹമോചനം ആവശ്യപ്പെടുന്നതിന്റെ യഥാർത്ഥ കാരണം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു ബോധ്യമാവൂ.

നേരത്തെ സൂചിപ്പിച്ചതുപോലെ മെഡി–ഏഞ്ചൽസിന്റെ സർവേ പ്രകാരം ഏറെക്കുറെ എട്ടു ശതമാനത്തോളം സ്ത്രീകൾ നിർബന്ധിത ലൈംഗികതയ്ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും പ്രതികൂലാവസ്ഥയിൽ നിൽക്കുമ്പോഴാണ് പലരും ബന്ധപ്പെടലിന് നിർബന്ധിക്കപ്പെടുന്നത്. ഇത് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമായാണ് കരുതപ്പെടുന്നത്.

സംതൃപ്തരാണോ നിങ്ങൾ?
നല്ല ദാമ്പത്യത്തിൽ പോലും സംതൃപ്ത ലൈംഗികത സ്ത്രീയെ സംബന്ധിച്ച് അപ്രാപ്യമാണ് ഇന്നും. വിശപ്പുളളപ്പോൾ ആഹാരം ആഗ്രഹിക്കുന്നതുപോലെയും ദാഹമുളളപ്പോൾ വെളളം കുടിക്കണം എന്നു തോന്നുന്നതുപോലെയുമാണ് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ടതുപോലെ സ്ത്രീപുരുഷന്മാർ ലൈംഗികത ആഗ്രഹിക്കുന്നത്. എന്നാൽ സംസ്കാര സമ്പന്നമായ കേരളത്തിൽ പോലും ലൈംഗിക സംത‍ൃപ്തിയുടെ കാര്യത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നു. പഠനങ്ങൾ പറയുന്നത് 60 ശതമാനത്തോളം സ്ത്രീകൾ ലൈംഗികഅസംതൃപ്തി അനുഭവിക്കുന്നു എന്നാണ്. അതേ സമയം 90 ശതമാനം പുരുഷന്മാരും നിർബന്ധപൂർവം ലൈംഗികസംതൃപ്തി നേടിയതിനുശേഷമേ കിടക്കവിട്ട് എണീക്കാറുളളൂ.

ലൈംഗികതയ്ക്കിടയിൽ സംഭവിക്കുന്ന പാളംതെറ്റൽ ഒരു പരിധിവരെ വിവാഹമോചനക്കേസുകൾക്കും കാരണമാകുന്നു. ഇതിൽ പുരുഷന്റെ പരസ്ത്രീഗമനം ഉൾപ്പെടെയുളള മറ്റു താൽപര്യങ്ങളും ഉൾപ്പെടുന്നു. മുമ്പ് പെൺകുട്ടികൾക്ക് ലൈംഗികതയെ സംബന്ധിച്ച അറിവുകൾ കിട്ടാനുളള സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് ഈ അവസ്ഥ മാറിമറിഞ്ഞു. സഹപ്രായക്കാരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതിനു ശേഷമാണ് പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
ലൈംഗികതയെ സംബന്ധിച്ച അറിവുകൾ ഇന്നു സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ തൃപ്തിയുടെ കൊടുമുടി ഏതെന്ന് സ്ത്രീക്ക് വ്യക്തമായി അറിയാം. ദാമ്പത്യത്തിൽ പലപ്പോഴും അവിടെ എത്താൻ കഴിയാതെ ഇടയ്ക്ക് യാത്ര മുടങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന അസംതൃപ്തിയാണ് പലപ്പോഴും ഒളിച്ചോട്ടത്തിന് കാരണമാകുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന പുരുഷൻ പിന്നീട് കുടുംബകോടതിയിൽ എത്താനുളള സാധ്യത വളരെ കൂടുതലാണ്. ഇതൊരു മുന്നറിയിപ്പായി കാണുക.

ദമ്പത്യമെന്ന പക്ഷിയുടെ ചിറകുകളിൽ ഒന്നാണ് നല്ല ലൈംഗികത എന്ന് വിശേഷിപ്പിച്ചത് മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡാണ്. നമ്മുടെ കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളുടെ എണ്ണം വർധിക്കുന്നത് ഈ പക്ഷിയുടെ ചിറകു പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് രണ്ടു ചിറകും വിടർത്തി ആകാശത്തേക്കു പറക്കുക.

ലൈംഗികത കാരണമാകുന്നതിനു പിന്നിൽ
1. കുട്ടിക്കാലത്തു ലൈംഗികചൂഷണത്തിന് ഇരയായവര്‍
2. സൈബർ സെക്സിൽ അഭിരമിക്കുന്നവർ യഥാർഥ സെക്സിനുനേരെ മുഖം തിരിക്കും. ഇതു കുടുംബപ്രശ്നങ്ങൾ ഉണ്ടാകും.
3. കൗമാരത്തിൽ ഉണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ വിവാഹാനന്തരമുളള യഥാർഥ ലൈംഗികതയെ തെറ്റായി സ്വാധീനിക്കാം.
4. ലൈംഗികകാര്യങ്ങളിലുളള ആൺകോയ്മ ഒരു പരിധി വരെ പ്രശ്നങ്ങൾ വഷളാക്കുന്നു. പുരുഷന് എന്തും ആകാം. എന്നാൽ സ്ത്രീ കന്യകയായിരിക്കണം എന്ന നിർബന്ധം പ്രശ്നങ്ങൾ രൂക്ഷമാക്കും.
5. സന്തുഷ്ട ദാമ്പത്യം ഇല്ലെങ്കിലും ജീവിതത്തിൽ ആസ്വാദനത്തിനു വേറെ മാർഗങ്ങൾ ഉണ്ട് എന്ന ചിന്ത ദമ്പതികളെ തമ്മിൽ അകറ്റുന്നു.
6. മറ്റാരെയോ പ്രണയിച്ചുകൊണ്ടാണ് പല പെൺകുട്ടികളും പുതുജീവിതത്തിലേക്കു വരുന്നത്. സങ്കല്പത്തിൽ ഒരാളും യഥാർഥ ജീവിതത്തിൽ മറ്റൊരാളും എന്നതു ലൈംഗികജീവിതത്തെ വിരക്തമാക്കും.
7. ഒറ്റ കുട്ടി ആണായാലും പെണ്ണായാലും ദാമ്പത്യജീവിതത്തിലേക്കു കടക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലൈംഗികസംബന്ധിയായ കാര്യങ്ങളിൽ പ്രത്യേകിച്ചും.

read more
Videoചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ഓർഗാസം സ്ത്രീകളിൽ

വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും പലർകും ഇന്നും അറിയാത്ത ഒന്നാണ് സ്ത്രീ ഓർഗാസം എന്നാൽ എന്താണ് അങ്ങനെ ഒന്ന് ഉണ്ടോ എന്നത്. അതിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയുവാൻ ഇ വീഡിയോ കണ്ടു നോക്കാം

Question & Feedback

read more