close

ചോദ്യങ്ങൾ

ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

അസുരക്ഷിതമായ ലൈംഗിക ബന്ധം

ചോദ്യം

21 വയസുള്ള പെൺകുട്ടിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ ബോയ്ഫ്രണ്ടിന്‍റെ ഫ്ളാറ്റിൽ പോകുന്നുണ്ട് ഞങ്ങൾ പല തവണ സെക്സിലേർപ്പെട്ടു.

ഈ സമയത്തൊന്നും ബോയ്ഫ്രണ്ട് മുൻകരുതൽ സ്വീകരിച്ചില്ലായിരുന്നു. എനിക്കും അതേകുറിച്ച് കാര്യമായ അറിവ് ഇല്ലായിരുന്നു. ഇപ്പോൾ ബന്ധപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു പ്രഗ്ൻറ് ആകുമോയെന്നാണ് ഇപ്പേഴെന്‍റെ ഭയം. ഇനി ഞാനെന്താണ് ചെയ്യേണ്ടത്?

 ഉത്തരം

സെക്സിലേർപ്പെട്ട ശേഷം പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മാത്രമേ സംശയിക്കേണ്ടതുള്ളു. ഒരു മാസത്തിനുള്ളിൽ പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്നും പ്രഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുന്നതാണ്. ഇത് നിങ്ങൾക്ക് വീട്ടിൽ സ്വയം ചെയ്യാവുന്നതാണ്. പരിശോധനയിൽ പോസിറ്റീവാണ് കാണുന്നതെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക. നിങ്ങൾക്ക് ഇരുവർക്കുമിടയിൽ ആഴത്തിലുള്ള ബന്ധമാണെങ്കിൽ ഉടനടി വിവാഹിതരാവുക. ബോയ്ഫ്രണ്ട് അതിന് സമ്മതിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണമറിയാൻ ശ്രമിക്കുക. ഒപ്പം അയാളുടെ ഇമോഷണൽ ബ്ലാക്ക്മെയ്‍ലിംഗിന് ഇരയാകുന്നതിൽ നിന്നും മോചനം നേടുക. അസുരക്ഷിതമായ സെക്സ് പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഇത്തരം കാര്യങ്ങളിൽ വിവേകപൂർവ്വം പ്രവർത്തിക്കുക.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഫൈബ്രോയിഡ് കാരണം ഞാന്‍ ഗർഭം ധരിക്കുമോ?

ചോദ്യം

എനിക്ക് 26 വയസ്സായി. കഴിഞ്ഞ മാസമാണ് ഞാൻ വിവാഹിതയായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഫൈബ്രോയ്ഡ് പ്രശ്‌നമുണ്ട്. ഇത് ഗർഭധാരണത്തെ ബാധിക്കുമോ?

 

ഉത്തരം

ഫൈബ്രോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. 10 സ്ത്രീകളുടെ അൾട്രാസൗണ്ട് ചെയ്യുകയാണെങ്കിൽ, 5 സ്ത്രീകളിൽ ഈ പ്രശ്‌നമുണ്ട്. യഥാർത്ഥത്തിൽ, ഫൈബ്രോയ്ഡുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവയെ ആശ്രയിച്ച്, ആണ് ഗർഭധാരണം സങ്കീർണമോ അല്ലയോ എന്ന് നിശ്‌ചയിക്കുന്നത്. ഫൈബ്രോയ്‌ഡുകളുടെ എണ്ണം കുറവും  ചെറുതുമാണെങ്കിൽ, നിങ്ങൾക്ക് ചികിത്സ ആവശ്യമില്ല. നിങ്ങൾക്ക് സാധാരണ രീതിയിൽ ഗർഭം ധരിക്കാം. എന്നാൽ ഫൈബ്രോയിഡുകൾ വലുതാണെങ്കിൽ, അവയെ ചികിത്സിക്കേണ്ടത് ആവശ്യമാണ്. ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യ ഫൈബ്രോയിഡുകളുടെ ചികിത്സ എളുപ്പമാക്കുന്നുണ്ട്. ചികിത്സയ്ക്കു ശേഷം സാധാരണ രീതിയില്‍ തന്നെ ഗർഭം ധരിക്കാനാകും.

അമ്മയാകുക വളരെ മനോഹരമായ ഒരു വികാരമാണ്.

അമ്മയാകുക എന്നത് വളരെ മനോഹരമായ ഒരു വികാരമാണ്, ഒരു കുട്ടിക്ക് ജന്മം നൽകിയ ദിവസം അല്ല അമ്മ രൂപപ്പെടുന്നത്. അവൾ ഗർഭിണിയാണെന്ന് അറിയുമ്പോൾ മുതൽ മാതൃത്വം തുടങ്ങുകയായി. ഈ രീതിയിൽ, ഗർഭത്തിന്‍റെ 9 മാസം മുഴുവൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, എന്നാൽ ആദ്യത്തെ 3 മാസങ്ങളിൽ സ്വയം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആദ്യ മാസത്തിൽ, കുട്ടിയുടെ ശരീരഭാഗങ്ങൾ രൂപം കൊള്ളാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം, എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ ഡോക്ടറെ ഉടനെ സമീപിക്കുക.

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സെക്സിനോടുള്ള വെറുപ്പ്

ചോദ്യം

23 വയസ്സുള്ള വിവാഹിതയാണ്. എനിക്ക് സെക്സിൽ ഒട്ടും താൽപര്യമില്ല.

ഭർത്താവിനോട് എനിക്ക് വളരെയധികം സ്നേഹമുണ്ട്. ഞാൻ ഗർഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നുണ്ടെങ്കിലും സെക്സിലേർപ്പെടാൻ മനസ് തോന്നാറില്ല. ഒപ്പം വല്ലാത്ത ഡ്രൈനസുമുണ്ട്. പരിഹാര മാർഗ്ഗം നിർദ്ദേശിക്കുമല്ലോ?

ഉത്തരം

സെക്സിനോടുള്ള വെറുപ്പിന് കാരണമെന്താണെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാനാവൂ. നിങ്ങൾ അതിനെ എന്തുകൊണ്ട് വെറുക്കുന്നുവെന്നത് അറിയേണ്ടത് പ്രധാനമാണ്. ഇതിന് പിന്നിൽ മാനസികമായ വല്ല കാരണവുമുണ്ടോയെന്ന് പരിശോധിക്കണം. അതുകൊണ്ട് വിദഗ്ദ്ധനായ സെക്സോളജിസ്റ്റിനെ എത്രയും വേഗം കാണുക. ഡോക്ടറിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ഫലവത്തായ ചികിത്സകളും കൗൺസിലിംഗുകളും നടത്തുക. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതു മൂലമാണ് ഡ്രൈനസ് ഉണ്ടാകുന്നത്.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഗർഭഛിദ്രം

ചോദ്യം

എനിക്ക് 28 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി.

ഞങ്ങൾക്കിപ്പോൾ കുട്ടികൾ വേണ്ടായെന്നാണ് ആഗ്രഹം അതുകൊണ്ട് ഒന്നു രണ്ട് തവണ ഗുളിക കഴിച്ച് ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഗർഭ നിരോധന ഗുളികയും കഴിക്കാറുണ്ട്. ഇതുമൂലം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമോ?

ഉത്തരം

ആദ്യ തവണ ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിയത് ഉചിതമായില്ല. അതോടൊപ്പം അടിക്കടി പിൽസ് കഴിക്കുന്നതും ആർത്തവത്തെ ദോഷകരമായി ബാധിക്കും. ഇപ്പോൾ കുട്ടികൾ വേണ്ടായെന്ന തീരുമാനത്തിലാണെങ്കിൽ ഗർഭനിരോധന ഗുളികകൾ കഴിക്കുക. ആദ്യ പ്രസവം 25-30 വയസ്സിനുള്ളിൽ നടക്കുന്നതാണ് ഉചിതം. 30 വയസ്സിനു ശേഷം അണ്ഡോൽപാദനം കുറയും. നിങ്ങൾക്ക് ഇതിലും ദീർഘമായ കാലത്തേക്ക് കുട്ടികൾ വേണ്ടായെങ്കിൽ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് ഫലവത്തായ മാർഗ്ഗം സ്വീകരിക്കുക.

read more
ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ആർത്തവ സമയത്ത് അമിത രക്തസ്രാവം

ചോദ്യം

36 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. രണ്ട് കുട്ടികളുമുണ്ട്. രണ്ടും സിസേറിയനായിരുന്നു.

മകന് 7 ഉം മകൾക്ക് 2 ഉം വയസ്സ്. കഴിഞ്ഞ 6 മാസമായി ആർത്തവ സമയത്ത് അമിത രക്‌തസ്രാവമുണ്ടാവുന്നതാണ് എന്‍റെ പ്രശ്നംഡി ആന്‍റ് സി ചെയ്ത് നോക്കിയിട്ട് യാതൊരു ഫലവുമുണ്ടായില്ല.എന്‍റെ ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. ഞാനെന്താണ് ചെയ്യേണ്ടത്?

 

ഉത്തരം

ക്ലാസിക്കൽ ഡിസ്ഫംഗ്ഷൻ യൂട്ടറൈൻ ബ്ലീഡിംഗ് എന്ന അവസ്‌ഥയാണ് നിങ്ങൾക്ക്. ഇതിന് 3-4 മാസം പ്രൊജസ്ട്രോൺ ഗുളിക കഴിക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും. എന്നാൽ മരുന്ന് കഴിച്ചിട്ടും രോഗശമനം ഉണ്ടാകുന്നില്ലെങ്കിൽ ഏതെങ്കിലും വിദഗ്ദ്ധയായ ഡോക്ടറിന്‍റെ മേൽനോട്ടത്തിൽ യൂട്ടറൈൻ ലൈനിംഗ് നീക്കം ചെയ്യിക്കാം. ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ നിങ്ങളുടെ പ്രശ്നം 15 ശതമാനം ആയി കുറയും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

ക്രമരഹിതമായ മാസമുറയ്ക്ക് കാരണം

ചോദ്യം

25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ക്രമരഹിതമായ മാസമുറയാണ് എന്‍റേത്. ചിലപ്പോൾ 25 ദിവസം കൂടുമ്പോഴോ മറ്റ് ചിലപ്പോൾ 15 ദിവസം കൂടുമ്പോഴോ ആണ് ആർത്തവമുണ്ടാവുക. ശരീരഭാരവും കുറഞ്ഞു. വല്ലാത്ത ക്ഷീണവും അനുഭവപ്പെടുന്നു. ഇക്കാരണത്താൽ പുറത്ത് പോകാനോ കറങ്ങാനോ ഒന്നും കഴിയാറില്ല. ഭക്ഷണ കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടാവുന്നില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

ഉത്തരം

ഭക്ഷണകാര്യങ്ങളിൽ ഇനിയും മാറ്റങ്ങൾ വരുത്തുക. ഫാസ്റ്റ്ഫുഡ്, എണ്ണയിൽ വറുത്ത് പൊരിച്ച ഭക്ഷ്യവിഭവങ്ങൾ പരമാവധി ഒഴിവാക്കുക. തൈറോയ്ഡ് സംബന്ധമായ തകരാറുകൾ കൊണ്ട് പ്രശ്നങ്ങളും ഉണ്ടാകാം.

പക്ഷേ ഇതിനെ ഭയക്കേണ്ടതില്ല. മരുന്നു കൊണ്ട് മാറ്റാവുന്നതേയുള്ളൂ. ഇതിന് പുറമെ പോളിസ്റ്റിക് ഒവേറിയൻ സിൻഡ്രോം പരിശോധനയും നടത്തി നോക്കുക. രക്തപരിശോധനയ്ക്കൊപ്പം ഹോർമോൺ പരിശോധനയും നടത്തണം.

കാരണം ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലം ആർത്തവം ക്രമരഹിതമാവുനും സാധ്യതയുണ്ട്. വിദഗ്ദ്ധമായ പരിശോധാനയിലൂടെ മാത്രമേ ഇത്തരം അവസ്‌ഥകളെ തിരിച്ചറിയാനാവൂ. അതിനാൽ എത്രയും വേഗം സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കക്ഷത്തിലെ വിയർപ്പു നാറ്റം മാറാൻ

ചോദ്യം-

എനിക്ക് 37 വയസ്സായി. എന്‍റെ കക്ഷം വല്ലാതെ വിയർക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. എന്തെങ്കിലും പരിഹാരം പറയാമോ?

ഉത്തരം-

കക്ഷത്തിൽ ധാരാളം വിയർപ്പ് ഗ്രന്ഥികളുണ്ട്. വിയർപ്പ് നമ്മുടെ ശരീരത്തെ തണുപ്പിക്കുന്ന ഒരു ദ്രാവകമാണ്, അതിനാൽ ഇത് വളരെ അത്യാവശ്യവുമാണ്, പക്ഷേ ചിലപ്പോൾ അമിതമായ വിയർപ്പ് കാരണം, ദുർഗന്ധം വരാൻ തുടങ്ങും. ഈ സാഹചര്യത്തിൽ ശരീരത്തിന് കൂടുതൽ വൃത്തിയാക്കൽ ആവശ്യമാണ് എന്നാണ് മനസിലാക്കേണ്ടത്.

ഒരു സ്പൂൺ ആപ്പിൾ സിഡെർ വിനഗർ എടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് കക്ഷത്തിൽ തളിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ കക്ഷത്തിലെ മണം എന്നെന്നേക്കുമായി മാറും.

ടെൻഷൻ വരുമ്പോൾ അമിതമായി വിയർപ്പ് ഉണ്ടാകുന്നവരുണ്ട്

നിങ്ങൾ കോൺഫറൻസ് റൂമിൽ നിന്ന് ഒരു പ്രസന്‍റേഷൻ നടത്തുന്നു, മേലധികാരികളും സഹപ്രവർത്തകരും നിങ്ങളുടെ മുന്നിൽ ഇരിക്കുന്നു. മീറ്റിംഗ് വളരെ പ്രധാനമാണ്, നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നു ഒപ്പം കൈപ്പത്തികൾ വിയർപ്പിൽ കുതിരുന്നു. അപ്പോൾ കൈകൾ തുടയ്ക്കാൻ ശ്രമിക്കുന്നു, എന്നാൽ പരിഭ്രാന്തിയിൽ, നിങ്ങളുടെ കൈകളിൽ നിന്ന് കുറിപ്പുകൾ താഴെ വീഴുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ആത്മവിശ്വാസം കുറയുക മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വം നഷ്ടം ആവുകയും ചെയ്യും. ഇത് നമുക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു സാധാരണ സംഭവമാണ്.

സാമൂഹിക ഉത്തരവാദിത്തം അല്ലെങ്കിൽ ഒരു പ്രത്യേക ജോലി ചെയ്യാൻ കഴിയില്ലെന്ന ഭയം വരുമ്പോൾ ചിലർക്ക് അമിതമായ വിയർപ്പ് ഉണ്ടാകാം. ചിലപ്പോൾ എരിവുള്ള ഭക്ഷണം, ജങ്ക് ഫുഡുകൾ, മദ്യപാനം, പുകവലി അല്ലെങ്കിൽ കഫീൻ ഇവയുടെ അമിതമായ ഉപയോഗം എന്നിവ കാരണവും അമിത വിയർപ്പ് പ്രശ്നം സംഭവിക്കാം.

എല്ലാവർക്കും തന്നെ ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽ വിയർപ്പ് കൂടുതലായി വരുന്നു. കൈപ്പത്തി, നെറ്റി, പാദം, കക്ഷം ഈ ഭാഗങ്ങളിൽ കൂടുതൽ വിയർപ്പ് ഗ്രന്ഥികളുണ്ട്. ഇത് ശരീരത്തിൽ കെട്ടി നിന്ന് ദുർഗന്ധം വമിക്കും. ചില തുണികൾ വിയർപ്പ് വലിച്ചെടുക്കുമ്പോൾ വൃത്തികെട്ട ഗന്ധം ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പൊതുവെ ഉള്ള പരിഹാരം ദിവസവും രണ്ട് നേരം കുളിക്കുക എന്നതാണ്. കുളിക്കുന്ന വെള്ളത്തിൽ നാരങ്ങ നീര് ഒഴിച്ച് കുളിക്കുക. ഇങ്ങനെ പതിവായി ചെയ്യാവുന്ന മറ്റു ചില കാര്യങ്ങളും ഉണ്ട്. ശരീരത്തിനും മനസിനും ഇഷ്ടപ്പെട്ട പെർഫ്യൂം, ഡിയോഡറന്‍റ് ഇവ ഉപയോഗിക്കാം. യാത്ര പോകുന്ന സമയങ്ങളില്‍ എപ്പോഴും ഒരു ഡിയോഡറന്‍റ് ബാഗിൽ കരുതാന്‍ മറക്കാതിരിക്കുക.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

സ്‌ത്രീകളിലെ ലൈംഗിക മരവിപ്പിന് മരുന്നില്ലാതെ ചികിത്സയുണ്ടോ?

ഭൂരിഭാഗം സ്‌ത്രീകളിലേയും ലൈംഗിക മരവിപ്പ് തികച്ചും മാനസികതലത്തിൽ ഉള്ളതാണ്. ഭൂതകാലജീവിതത്തിലെ അനുഭവങ്ങളുമായാണ് അവയ്‌ക്ക് ബന്ധം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ആ വസ്‌തുത മറച്ചുവച്ചുകൊണ്ട് അനാവശ്യമായ സ്‌കാനിംഗുകളും തീവ്രമായ പാർശ്വഫലങ്ങളുള്ള മരുന്നുകളും നൽകി രോഗിയുടെ ശാരീരിക ആകൃതി തന്നെ വികൃതമാക്കുന്ന ഹോർമോൺ ചികിത്സയിലാണ് മിക്ക ഡോക്‌ടർമാർക്കും താൽപര്യം. അതിനു പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്നുണ്ട്.

വളരെ ചെറുപ്പത്തിൽ സംഭവിച്ചുപോകുന്ന ലൈംഗിക ഉത്തേജക അനുഭവങ്ങൾ മനപ്പൂർവ്വമല്ലാത്ത അവസ്‌ഥയിൽ ചിലരിലെങ്കിലും രതിമൂർച്‌ഛ (Orgasm) ഉളവാക്കാറുണ്ട്.

അസ്വീകാര്യമായ ഇത്തരം രതിമൂർച്‌ഛകൾ പക്വതയെത്താത്ത ഇളംപ്രായക്കാരുടെ ഉപബോധമനസ്സിൽ ലൈംഗികതയോടു തന്നെ വല്ലാത്ത ഒരുതരം വിരക്‌തി സൃഷ്‌ടിക്കും. പിന്നീട് പ്രായപൂർത്തിയെത്തുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളിൽ അത് ലൈംഗിക മരവിപ്പായി മാറും.

read more
ആരോഗ്യംഉദ്ധാരണംചോദ്യങ്ങൾ

ഭക്ഷണരീതിയിലൂടെ ലൈംഗിക ശേഷി കൂട്ടാൻ പറ്റുമോ?

ലൈംഗിക തൃഷ്‌ണയെ ത്വരിതപ്പെടുത്തുകയും ശക്‌തമാക്കുകയും ചെയ്യുന്നതിൽ നാം ഭക്ഷിക്കുന്ന ആഹാരത്തിന് ഒരു വലിയ പങ്കുണ്ട്. പ്രോട്ടീനുകളും വൈറ്റമിനുകളും കൊഴുപ്പുമൊക്കെ അടങ്ങിയ വിവിധ ഭക്ഷണപദാർത്ഥങ്ങൾ നാം കഴിയ്‌ക്കേണ്ടത് ഇക്കാര്യത്തിൽ ആവശ്യമാണ്.

പാലും പാലുൽപ്പന്നങ്ങളും കൂടാതെ മുട്ട, ഇറച്ചി, കരൾ, ചീസ് എന്നിവയും എല്ലാവർക്കും നിയന്ത്രിതമായ രീതിയിൽ ഉപയോഗിക്കാവുന്നവയാണ്.

വൈറ്റമിൻ C കൊണ്ട് സമ്പുഷ്‌ടമായ നാരങ്ങയും നെല്ലിക്കയും പേരയ്‌ക്കയും തക്കാളിയും മുന്തിരിയും ഓറഞ്ചുമൊക്കെ ലൈംഗികശേഷിയെ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്.

സജീവമായ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവർക്ക് നൽകുന്ന ആയുർവേദ മരുന്നുകളിലെ പ്രധാന ഘടകം ഉയർന്ന നിലയിലുള്ള പ്രോട്ടീനുകൾ അടങ്ങിയ നായ്‌ക്കരുണപ്പരിപ്പാണ്. ഏതാണ്ട് ഇതിനോട് കിടപിടിയ്‌ക്കുന്ന ഒന്നാണ് സോയാബീൻ. മാത്രമല്ല വൈറ്റമിൻ B1, B9, K, തുടങ്ങിയവയൊക്കെ ദഹനത്തിന് അനുയോജ്യമായ രീതിയിൽ ഇവയിൽ സമ്മേളിച്ചിരിയ്‌ക്കുന്നുമുണ്ട്.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുന്നത് ആരോഗ്യകരമായ ശാരീരികസ്‌ഥിതിയ്‌ക്കും ലൈംഗികതയുടെ പ്രസരിപ്പിനും വളരെയധികം സഹായകരമായിരിക്കും.

read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

മാനസിക പിരിമുറുക്കം ഉള്ള സമയത്ത് വേഴ്‌ചയിലേർപ്പെട്ടാൽ പ്രശ്നമുണ്ടോ?

മാനസികപിരിമുറുക്ക (Stress) ത്തിന് ഏറ്റവും ലളിതമായ പ്രായോഗിക അർത്ഥം അടിച്ചമർത്തപ്പെട്ട കോപം എന്നാണ്. തലച്ചോറിലെ ഒക്‌സിപിറ്റൽ ലോബി (occipital lobe) ൽ നോർഎപിനർഫിൻ (norepinephrine) എന്ന മസ്‌തിഷ്‌കരാസവസ്‌തുവിൽ ഈ ഘട്ടത്തിൽ ചില വ്യതിയാനങ്ങൾ സംഭവിയ്‌ക്കാറുണ്ട്. ലൈംഗിക സ്രവങ്ങളുടെ ഘടനയെയും ഇത് പരോക്ഷമായി ബാധിയ്‌ക്കുന്നുണ്ട്.

തന്നിമിത്തം ഒരു കുട്ടി വേണം എന്നുള്ള ആഗ്രഹത്തോടെയുള്ള ബന്ധപ്പെടലുകൾ ഇത്തരം കോപാകുലമായ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് ഉചിതം. നശീകരണപ്രവണതയുള്ള കുട്ടികൾ ജനിക്കുന്നതിനും ഓട്ടിസം (autism) പോലെയുള്ള പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതിനും അടിച്ചമർത്തിയ കോപത്തോടെയുള്ള സംഭോഗം കാരണമാകുന്നുവെന്ന് ആധുനിക മന:ശാസ്‌ത്രഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

ലൈംഗികതയെക്കുറിച്ച് ശാരീരികം എന്നതിനപ്പുറം മന:ശാസ്‌ത്രതലത്തിൽ അപഗ്രഥിക്കുമ്പോൾ മാനസിക പിരിമുറുക്ക വേളകളിൽ ഗർഭധാരണത്തിനായുള്ള ബന്ധപ്പെടലുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഗർഭധാരണ സാദ്ധ്യതയില്ലാത്ത ദിവസങ്ങളിൽ ബന്ധപ്പെടുന്നതിൽ വിമുഖത കാട്ടേണ്ടതുമില്ല.

read more