close

ചോദ്യങ്ങൾ

ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ആദ്യത്തെ ശാരീരിക വേഴ്‌ചയിലൂടെ ഗർഭിണിയാവാനുള്ള സാദ്ധ്യതയുണ്ടോ?

ഗർഭം ധരിക്കുക എന്നത് തികച്ചും ശാരീരികമായ ഒരു പ്രവർത്തനമാണ്. ആദ്യത്തെയോ രണ്ടാമത്തെയോ ബന്ധപ്പെടൽ എന്നതിലുപരി സജീവമായ ബീജാണുക്കൾ വേണ്ടതോതിലുള്ള പുരുഷനും കൃത്യമായ അണ്ഡോൽപാദനം നടക്കുന്ന സ്‌ത്രീയും തമ്മിലുള്ള വേഴ്‌ച അനുയോജ്യമായ ദിവസങ്ങളിൽ ആയിരുന്നുവോ എന്നതാണ് പ്രധാനം.

ക്രമമായ ആർത്തവചക്രമുള്ള സ്‌ത്രീകൾക്ക് ആർത്തവത്തിന് തൊട്ടുമുമ്പുള്ള ഒരാഴ്‌ചയും അതിനുശേഷമുള്ള ഒരാഴ്‌ചയും ഗർഭധാരണത്തിനു സാദ്ധ്യത വളരെ കുറവാണ്.

 

ആദ്യത്തെ ബന്ധപ്പെടൽ അണ്ഡവിസർജ്‌ജന (Ovulation) സമയത്തോ അതിനോട് തൊട്ടടുത്ത ദിവസങ്ങളിലോ ആവുമ്പോൾ മാത്രമേ ഗർഭധാരണത്തിന് സാദ്ധ്യതയുള്ളൂ എന്നോർക്കുക.

read more
ആരോഗ്യംഉദ്ധാരണംചോദ്യങ്ങൾ

ശാരീരികബന്ധം പുലർത്താത്തവരുടെ കന്യാചർമ്മം പൊട്ടുമോ?

കന്യക എന്ന വാക്കിനർത്ഥം ശാരീരിക വേഴ്‌ചയിൽ ഏർപ്പെടാത്തവൾ എന്നാണ്. ഇതിന്‍റെ തെളിവായി പരിഗണിയ്‌ക്കപ്പെടുന്നത് ക്ഷതം പറ്റാത്ത കന്യാചർമ്മമാണ്.

 

പക്ഷേ ഇത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. സംഭോഗത്തിലേർപ്പെട്ടിട്ടുള്ള ഒരു പെൺകുട്ടിയുടെ കന്യാചർമ്മത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ യാതൊരു ക്ഷതവുമുണ്ടാകാതിരിയ്‌ക്കാം.

 

അതുപോലെ തന്നെ കന്യാചർമ്മം പൊട്ടിയിട്ടുള്ള യുവതി ഒരു തവണപോലും സെക്‌സിൽ ഏർപ്പെട്ടിട്ടുണ്ടാവണമെന്നുമില്ല. വ്യായാമങ്ങളിൽ മുഴുകുമ്പോഴോ, നീന്തൽ തുടങ്ങിയ ശാരീരികചലനങ്ങൾ ഏറെ ആവശ്യമുള്ള എക്‌സർസൈസുകൾ ചെയ്യുമ്പോഴോ കന്യാചർമ്മം പൊട്ടുന്നത് സാധാരണയാണ്. പതിവായി സൈക്കിൾ ചവിട്ടുന്ന പെൺകുട്ടികളിലും ഇത് സംഭവിക്കാറുണ്ട്.

read more
ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

പ്രസവം നിർത്തുന്നത് ലൈംഗിക ജീവിതത്തെ ബാധിക്കുമോ?

ഗർഭനിരോധന മാർഗ്ഗങ്ങൾ (contraceptive methods) രണ്ടുതരമുണ്ട്. താൽക്കാലികവും സ്‌ഥിരവും. അവയിൽ സ്‌ഥിരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നവരിൽ ലൈംഗിക ത്വര കുറവായിരിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലാത്ത മിഥ്യാബോധം മാത്രമാണിത്.

അണ്ഡവാഹിനിക്കുഴൽ മുറിച്ചോ അവിടെ ക്ലിപ്പ്‌ പോലെയുള്ള ലഘുവായ ചില ഉപകരണങ്ങൾ നിക്ഷേപിച്ചോ ആണ് സ്‌ഥിരമായ ഗർഭനിരോധനം സാദ്ധ്യമാക്കുന്നത്. ഇവയ്‌ക്ക് വിധേയപ്പെടുന്നവർക്കാകട്ടെ യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുമില്ല.

 

ഈ പ്രക്രിയയോട് അനുബന്ധിച്ച് ഹോർമോൺ വ്യതിയാനങ്ങളും തീരെ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രസവം നിർത്തൽ ലൈംഗിക ജീവിതത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല.

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആർത്തവ സമയത്ത് ബന്ധപ്പെട്ടാൽ ഗർഭം ധരിയ്‌ക്കുമോ?

പ്രത്യുൽപാദനക്ഷമമായ അണ്ഡവികസനവും അനുബന്ധപ്രക്രിയകളും ഒരു സ്‌ത്രീയിൽ നടന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണല്ലോ കൃത്യമായ ആർത്തവം. ഗർഭപാത്രത്തിലെ പലതരം ദ്രവങ്ങൾ, ഗർഭാശയ പാളിയുടെ ഭാഗങ്ങൾ, ഇവിടുത്തെ കോശങ്ങളിൽ നിന്നുള്ള രക്‌തം എന്നിവയെല്ലാമാണ് ആർത്തവ സമയത്ത് പുറത്തുപോകുന്നത്. ഈ സമയത്തുണ്ടാകുന്ന മനംപിരട്ടൽ, പുറംവേദന, സ്‌തനങ്ങളുടെ മൃദുത്വം എന്നിവയെല്ലാം സ്‌ത്രീകളെ അസ്വസ്‌ഥരാക്കാറുണ്ട്. യോനീഭാഗത്തെ അസ്വാരസ്യങ്ങളും ഈ സമയത്ത് സാധാരണയാണ്.

വളരെ ചുരുക്കം സ്‌ത്രീകൾക്ക് ആർത്തവ സമയത്ത് ലൈംഗിക തൃഷ്ണ വർദ്ധിക്കാറുണ്ട്. പക്ഷേ ഗർഭധാരണമെന്നത് അണ്ഡവിസർജ്‌ജനത്തിന്‍റെ ദിവസങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 28 ദിവസത്തെ കൃത്യമായ ആർത്തവക്രമമുള്ളവരിൽ 14-ാം ദിവസത്തോട് അനുബന്ധിച്ചാണ് ഇത് സംഭവിയ്‌ക്കുന്നത്, ആർത്തവ ദിനങ്ങളിലല്ല. അതുകൊണ്ട് തന്നെ ആർത്തവ ദിവസങ്ങളിൽ ഗർഭധാരണത്തിന് തീരെ സാധ്യതയില്ല.

read more
ആരോഗ്യംചോദ്യങ്ങൾ

കല്ല്യാണത്തിനു മുമ്പ് അറിയേണ്ടത്

“ഹലോ, നമിതയല്ലേ?”

“ഹായ്… രേഷ്‌മാ എന്‍റെ കല്ല്യാണക്കത്തു കിട്ടിയില്ലേ?”

“കിട്ടി… കിട്ടി… ഒരുക്കങ്ങളൊക്കെ എവിടെ വരെയായി? ഇപ്പോഴും സമോസ, ബർഗർ തീറ്റ തന്നെയാണാ? വറപൊരിയും ജങ്ക് ഫുഡുമൊന്നും ഇനി വേണ്ട. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നില്ലേ? പിന്നെ ബ്യൂട്ടി ട്രീറ്റ്‌മെന്‍റുമൊക്കെ ഇപ്പോഴേ തുടങ്ങിക്കോ…”

“ആ വക കാര്യങ്ങളൊക്കെ അറിയാൻ കൂടിയാണ് ഞാൻ വിളിച്ചത് ചങ്ങാതീ…”

“നീ ടെൻഷനിടിക്കാതെ… അതെല്ലാം പറഞ്ഞു തരാം”

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്…

ഡയറ്റ്

ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം…

  • പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ഒരു മുട്ട, ബ്രഡ്, ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്താം. മാത്രമല്ല ബദാം, വാൾനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇവയിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ഫൈറോ കെമിക്കൽസ് ഹൃദയാരോഗ്യം കാക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായകരമാകും.
  • ദിവസവും ഭക്ഷണത്തിൽ ഒരു നേരം തൈര് ഉൾപ്പെടുത്തുക. തൈരിൽ അടങ്ങിയ സിങ്ക്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ ചർമ്മത്തിന് മൃദുത്വം പകരും.
  • ഇടനേരങ്ങളിൽ സ്‌നാക്‌സിനു പകരം പഴങ്ങൾ മതി.
  • പനീർ കൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പ്രോട്ടീൻ, കാത്സ്യം സമ്പുഷ്‌ടമായ പനീർ ഉദര സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുമെന്നു മാത്രമല്ല പല്ലുകൾക്ക് ബലവും നൽകും.
  • നോൺവെജാണോ? എങ്കിൽ ചെറുമീനുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇതിലടങ്ങിയ പ്രോട്ടീൻസ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നു മാത്രമല്ല മുടിയ്‌ക്ക് തിളക്കവും നൽകും.
  • ഇലക്കറികൾ പല നിറത്തിലുള്ള പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ചു കഴിക്കുക. ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല മുഖക്കുരു ശല്ല്യം ഇല്ലാതാക്കും. പോഷണം നിറഞ്ഞ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക.

ബ്യൂട്ടി

സുന്ദരിയാവാൻ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം.

  • പതിവായി മുഖത്ത് സിടിഎം അതായത് ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസർ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമ്മം സുന്ദരമാകും.
  • വരണ്ട് നിർജ്‌ജീവമായി തോന്നിക്കുന്ന മുടിയാണോ? എങ്കിൽ നാല് മാസം മുമ്പ് തന്നെ കേശപരിചരണം തുടങ്ങണം. ഡീപ്പ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിനും കരുത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരൽ, താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ഹെയർ സ്‌പാ നല്ല പരിഹാരമാണ്. ഹോട്ട് ഓയിൽ മസാജ്, ആന്‍റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതും നല്ലതാണ്. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യത്തിനു മാറ്റു കൂട്ടും.
  • മുഖം, മുടി പോലെ തന്നെ പ്രധാനമാണ് കൈകാലുകളുടേയും പ്രത്യേകിച്ച് നഖങ്ങളുടേയും പരിചരണം. വിവാഹത്തിനു രണ്ട് മാസം മുമ്പ് തന്നെ പെഡിക്യൂർ, മാനിക്യൂർ ചെയ്യുക. കൈകാലുകളിലെ മൃതകോശങ്ങൾ നീക്കുന്നതിനു ഇത് സഹായകരമാണ്. ഇനി നഖങ്ങൾക്ക് ആകൃതി നൽകി ഭംഗി വരുത്തുക.
  • ബോഡി പോളിഷിംഗ് ചർമ്മത്തിന്‍റെ പരുപരുപ്പു മാറ്റി മൃദുലമാക്കും. ശരീരത്തിന്‍റെ ക്ഷീണമകറ്റി ഫ്രഷ്‌നസ്സ് നൽകുന്നതിനു ബോഡി സ്‌പാ ഗുണകരമാണ്. ബോഡി മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, ഹോട്ട് മസാജ് എന്നിങ്ങനെ സ്‌പാ പലതരത്തിലുണ്ട്. എന്നിരുന്നാലും വധുവിന് ബ്രൈഡൽ സ്‌പാ ചെയ്യുന്നതാവും അനുയോജ്യം. വിവാഹത്തനു മൂന്നു മാസം മുമ്പ് തന്നെ സ്‌പാ ട്രീറ്റ്‌മെന്‍റ് തുടങ്ങുക.
  • വിവാഹ ദിവസം ചർമ്മത്തിനു ചേരുന്ന വാട്ടർ പ്രൂഫ് മേക്കപ്പ് വേണം അപ്ലൈ ചെയ്യാൻ. ഫ്രഷ്‌നസ്സും സൗന്ദര്യവും നിലനിർത്തുന്നതിനു ഇതു സഹായിക്കും.

സ്‌ട്രെസ്സ്

  • മനസ്സിൽ പോസിറ്റീവ് ചിന്തകൾക്കിടം നൽകാം, എപ്പോഴും ഹാപ്പിയായിരിക്കുക.
  • കല്ല്യാണപ്പെണ്ണ് സ്വന്തം അഭിപ്രായം തുറന്നു പറയുക. വിവാഹ ഒരുക്കങ്ങളിൽ വീട്ടുകാരെ സഹായിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും മനസ്സു തുറന്നു സംസാരിക്കുക.
  • രാത്രി ഉറക്കമിളയ്‌ക്കരുത്. ഉറക്കമില്ലായ്‌മയും ടെൻഷനും സൗന്ദര്യത്തെ ബാധിക്കും. സ്‌ട്രെസ്സ് അകറ്റാൻ യോഗയും, വ്യായാമവും ശീലിക്കുക.
  • ഡാർക്ക് ചോക്ലേറ്റ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് സ്‌ട്രെസ്സ് കൺട്രോൾ ചെയ്യാൻ ഏറെ സഹായകരമാണ്.

ഹെൽത്ത് – അറിഞ്ഞൊരുങ്ങാം…

  • സ്‌ഥിരമായി കണ്ണട ധരിക്കാറുണ്ടോ? വിവാഹവേളയിൽ കണ്ണട ധരിക്കുന്നത് മേക്കപ്പിന്‍റെ മാറ്റു കുറയ്‌ക്കുമെന്നതിനാൽ ഈ അവസരത്തിൽ കണ്ണട ഒഴിവാക്കാം. ലേസർ സർജറി ചെയ്യുകയോ കണ്ണുകളിൽ കോണ്ടാക്‌ട് ലെൻസ് അണിയുകയോ ചെയ്യാം. ഡോക്‌ടറുടെ ഉപദേശമാരായാൻ മടിക്കണ്ട.
  • സ്‌റ്റൈലിഷ്, ഫാഷനബിൾ പാദരക്ഷകൾ അണിയുന്നതിൽ തെറ്റില്ല. എന്നാൽ ഹീൽ ഉള്ള ചെരിപ്പുകൾ കഴിവതും ഒഴിവാക്കാം. നടുവേദനയ്‌ക്കും, കാലിൽ നീരുണ്ടാവുന്നതിനും ഇതിടവരുത്തും. ഈ അവസരത്തിൽ കംഫർട്ടബിൾ ചെരിപ്പ് അണിയുന്നതാവും ഉചിതം.
  • വിവാഹത്തിനു ഒരാഴ്‌ച മാത്രം ബാക്കിയുള്ളപ്പോഴാവും പലരും മൂക്കു കുത്തുക. എന്നാൽ ഒരു മാസം മൂക്കു കുത്തുന്നതാണ് ഉചിതം. കാരണം പഴുപ്പോ നീരോ മറ്റു തരത്തിലുള്ള അസ്വസ്‌ഥതകൾ ഒഴിവാക്കാനാവും.
  • ദന്ത ചികിത്സ നടത്തി കേടുപാടുള്ള പല്ലുകൾ ശരിയാക്കിടെുക്കുക.

വിവാഹ ദിവസം മനസ്സു തുറന്നു ചിരിക്കാമല്ലോ?

read more
ആരോഗ്യംചോദ്യങ്ങൾ

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളപോക്ക് തടയാം

സ്ത്രീകൾ പൊതുവേ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം. വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്.

തെളിഞ്ഞ നിറത്തില്‍ പോകുന്ന സ്രാവം രോഗമല്ല അസ്ഥിസ്രാവമെന്നാണ് പേരെങ്കിലും ഇതിൽ എല്ലുകൾ ഉരുകിപ്പോകുന്നില്ല എന്നതാണ് വസ്തുത. ആരോഗ്യമുള്ള ഒരു സ്ത്രീയാണെന്ന ശുഭസൂചനയാണെതെന്ന് അറിയുക.  പക്ഷേ, അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ ഇതൊരു രോ​ഗമായി മാറുന്നത് കാണാം.

ബാക്ടീരിയകളോ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്. സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം.

കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ചെയ്യുന്ന ജോലിയുടെ രീതി, വ്യായാമം, ഉറക്കം, മാനസിക നില എന്നിവയാണ് ഏറ്റക്കുറച്ചിലിനു കാരണം. 55 വയസ്സു കഴിഞ്ഞാൽ ഈ ഒഴുക്കു കുറയും. അതുകൊണ്ടാണ് അത്രയും പ്രായമാകുമ്പോൾ യോനി വരണ്ടു പോകുന്നത്. അതേ സമയം വെള്ളപോക്ക് രോഗാവസ്ഥയിലായാൽ യോനീ ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിൽ വരാം.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നല്ല വേദനയും വരാം. ഛർദ്ദിക്കാൻ വരുന്നതായി തോന്നുന്നതോടൊപ്പം തലവേദയും ഇതിന്റെ ലക്ഷണങ്ങളാണ്. യോനി ഭാ​ഗം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ വെള്ളപ്പോക്ക് തടയാം. യോനി ഭാ​ഗം ഒരു കാരണവശാലും സോപ്പ് ഉപയോഗിച്ച് കഴുകരുത്. വെള്ളം നിറത്തിലുള്ളവ ഭയപ്പെടേണ്ടതായിട്ടുള്ളതല്ല. ആർത്തവത്തിന് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ് ചിലരിൽ വെള്ളപ്പോക്ക് അമിതമായി പോകുന്നത് കാണാം.

എങ്ങനെ പ്രതിരോധിക്കാം…?

1.ആർത്തവ സമയത്ത് ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. Mentrual കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.

2. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. കോണ്ടം ഉപയോഗിക്കുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

3. കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക( വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.

4.മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ vaginal വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

5. Flavoured കോണ്ടം ഓറൽ സെക്സിന് വേണ്ടിയുള്ളതാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. അതുകൊണ്ട് flavoured അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.

8. ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.

read more
ആരോഗ്യംചോദ്യങ്ങൾ

സ്ത്രീകള്‍ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

 ഭുമിയിൽ വിടരുന്ന എല്ലാ പുഷ്പങ്ങളും ഭംഗി ഉള്ളതാണ്, ഓരോന്നിനും അവശ്യകരമായ നിറവും മണവും, വശ്യതയും പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുമുണ്ട്. അതുപോലെതന്നെ സ്ത്രീകളും പൂക്കൾക്കു സമം. സൗന്ദര്യം ഇല്ല എന്നുപറഞ്ഞ് ഒരു സ്ത്രീയെയും മാറ്റി നിർത്താൻ ആവില്ല. ഒരു സ്ത്രീയുടെ ആകാരവടിവ് ആണ് അവളുടെ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നത്. എന്നാൽ 2 മക്കൾക്ക്‌ ജന്മം നല്കുന്നതോടെ പല സ്ത്രീകളും സ്വയം അവഗണിക്കുന്നു. സൗന്ദര്യബോധങ്ങളില്‍ നിന്ന് അകന്നുമാറുന്നു. എന്താണിതിനു കാരണം? ഈ അവഗണയാണ് കാലക്രമേണ അവളുടെ സൌന്ദര്യം നശിപ്പിക്കുന്നതും അവളെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റുന്നതും.

മനോഹരമായ വസ്ത്രങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. അത് അവരവരുടെ ശരീരത്തിന് അനുയോജ്യമായ വിധത്തിലുള്ളവയായിരിക്കണം. മേല്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അടിവസ്ത്രങ്ങളും. എന്നാല്‍ യവ്വനത്തില്‍ തന്നെ പല സ്ത്രീകളും ശരിയായ അളവോട് കൂടിയ അടിവസ്ത്രങ്ങൾ ധരികാത്ത കാരണത്താലും, അവരുടെ ആകാരവടിവും രൂപഭംഗിയും നഷ്ടപ്പെടുത്തുന്നു. ഉദാഹരണത്തിന് അയഞ്ഞു തൂങ്ങിയ ബ്രാ ധരിക്കുമ്പോൾ എങ്ങനെ നിങ്ങളുടെ മാംസളഭാഗങ്ങൾ അയഞ്ഞു തൂങ്ങാതിരിക്കും. അതുപോലെ പാന്റീസും. നമ്മുടെ അവയവങ്ങള്‍ക്ക് ശരിയായ സപ്പോര്‍ട്ട് കൊടുത്തു അവിടവിടെ മാംസം തൂങ്ങി നില്ക്കതിരിക്കാൻ അടിവസ്ത്രങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. ശരീരത്തിന് യോചിച്ച അടിവസ്ത്രം നോക്കി വാങ്ങുന്നതിന് ഇന്ന് നാണിക്കാൻ ഒന്നുമില്ല,

സ്ത്രീ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നത്‌ അവളുടെ മാറിടങ്ങൾ തന്നെ. 2 കുട്ടികള്‍ക്ക് ജന്മം നല്കുന്നതും അവർക്ക് മുലയൂട്ടൽ എന്ന മഹത്തായ കാര്യം നിർവഹിക്കുന്നതോടും കൂടി പല സ്ത്രീകളുടെയും ചിന്താഗതി അവളുടെ മാറിടത്തിന്റെ ഭംഗി നഷ്ടമായി എന്നാണ്. എന്നാല്‍ ഒരിക്കലുമില്ല, കുഞ്ഞിന്റെ മുലയൂട്ടൽ കാലം കഴിയുന്നതോടൊപ്പം, നല്ല ഫിറ്റിംഗ് ആയ ശരിയായ കപ്പു സൈസ് ഉള്ള ബ്രാ ധരിക്കുന്ന ഒരു സ്ത്രീക്ക് മാറിടം പഴയ രീതിയിൽ കൊണ്ടുവരാൻ സാധിക്കും. നിങ്ങൾ കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടൽ നടത്തുന്നതോടൊപ്പം, ബ്രെസ്റ്റ് ക്യാൻസർ എന്നുള്ള വ്യാധി വരാതെയിരിക്കാൻ 80% സാധ്യത കുറയുന്നു.

read more
ചോദ്യങ്ങൾഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനവലിപ്പം

ആര്‍ത്തവം ക്രമമായി വന്നുതുടങ്ങുകയും ഗുഹ്യരോമ വളര്‍ച്ചയുണ്ടാകുകയും ചെയ്തിട്ടും സ്തനവളര്‍ച്ചയുണ്ടാവുന്നില്ല എന്നത് വലിയൊരു പ്രശ്‌നമായി ചിലരെങ്കിലും കരുതാറുണ്ട്. മറ്റു ശാരീരിക-മാനസിക പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സ്തനവളര്‍ച്ച ഒരു പ്രശ്‌നമേയല്ല. ശരീരപ്രകൃതിയനുസരിച്ച് ചിലരുടേത് തടിച്ച സ്തനങ്ങളാവും, ചിലരുടേത് ശുഷ്‌കമാവും എന്നു മാത്രം. കൂടുതല്‍ കൊഴുപ്പു കലര്‍ന്ന ഭക്ഷണം കഴിക്കുകയും ശരീരം കൂടുതല്‍ തടിക്കുകയും ചെയ്താല്‍ സ്തനവലിപ്പവും തെല്ലു കൂടുമെന്നു മാത്രം. ഗര്‍ഭകാലത്ത് സ്തനവലിപ്പത്തിനും ഘടനയ്ക്കും ഉചിത വ്യതിയാനങ്ങളുണ്ടാകും. ചുരുക്കം ചിലരിലെങ്കിലും കൂടിയ സ്തനവലിപ്പവും പ്രശ്‌നമാകാറുണ്ട്. ഇതൊക്കെ പ്രശ്‌നമാണെന്ന തെറ്റിധാരണയാണ് കുഴപ്പം.

സ്തനവളര്‍ച്ചയ്ക്കു വേണ്ടി മാത്രം ഹോര്‍മോണ്‍ ചികിത്സകളെടുക്കുന്നതും ലേപനങ്ങള്‍ പുരട്ടുന്നതുമൊന്നും പ്രയോജനം ചെയ്യാറില്ല.ലേപനങ്ങളൊ ഔഷധങ്ങളൊ പുരട്ടിയാല്‍ സ്തനവലിപ്പം കൂടുമെന്നത് മിഥ്യാധാരണയാണ്. ഹോര്‍മോണുകളടങ്ങിയ മരുന്നുകള്‍ സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിച്ചേക്കാം. പക്ഷേ, ഇവ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുംമെന്നത് തിര്‍ച്ചയാണ്. ശരീരപ്രകൃതി സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള ആത്മവിശ്വാസം നേടുകയാണ് വേണ്ടത്. പെണ്‍കുട്ടിയുടെ ഏറ്റവും വലിയ കൈമുതല്‍ ആത്മവിശ്വാസംതന്നെ.

സ്തനവലിപ്പവും ലൈംഗികതയും

സ്തനവലിപ്പം ലൈംഗികതയെ ബാധിക്കുമെന്നത് തെറ്റിധാരണയാണ്. ശരീര പ്രകൃതിയാണ് സ്തനവലിപ്പം നിര്‍ണയിക്കുന്നത്. പാരമ്പര്യം, പ്രായം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവ സ്തനത്തിന്റെ വലിപ്പത്തിന് മാറ്റം വരുത്താം. ശരീരത്തിന് മൊത്തത്തില്‍ വണ്ണം വയ്ക്കുകയും കൊഴുപ്പടിയുകയും ചെയ്യുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കൂടുന്നു.

സ്തനവളര്‍ച്ചയുടെ ആരംഭം

കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തനവളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഘട്ടംഘട്ടമായി സ്തനംകൂടുതല്‍ വികസ്വരമാവുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പവും മൃദുത്വവുമുണ്ടാകും. പ്രസവാനന്തരം പാലുല്‍പാദിപ്പിച്ചുതുടങ്ങും.

മുന്തിരിപ്പഴത്തിന്റെ ആകൃതിയിലുള്ള അടരറകളിലാണ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്. മുലക്കണ്ണിലേക്ക് തുറക്കുംവിധം ക്രമീകരിക്കപ്പെട്ടവയാണ് അറകള്‍. ഈ ക്രമീകരണമാണ് സ്തനത്തിന് സവിശേഷ ആകൃതി നല്‍കുന്നത്. ഓരോ ചെറിയ അടരറയില്‍നിന്നും മുലപ്പാല്‍ ഒഴുകി മുന്‍ഭാഗത്തുള്ള സംഭരണികളിലെത്തും. ഈ സംഭരണികള്‍ മുലക്കണ്ണിലെ 1520 ചെറുസുഷിരങ്ങളിലൂടെ പുറത്തേക്കു തുറക്കുന്നു. ഉദ്ധാരണശേഷിയുള്ള കലകള്‍ കൊണ്ടു നിര്‍മിതമാണ് മുലക്കണ്ണുകള്‍. കുഞ്ഞ്പാല്‍ കുടിക്കാനൊരുങ്ങുമ്പോഴും ലൈംഗികോത്തേജനമുണ്ടാകുമ്പോഴും തണുപ്പുള്ളപ്പോഴും മുലക്കണ്ണ് ഉദ്ധൃതമാവും.

മുലക്കണ്ണുകള്‍ക്കു ചുറ്റുമുള്ള നേരിയ ഇരുണ്ട ഭാഗമാണ് ഏരിയോള . മുലക്കണ്ണിലും ഏരിയോളയിലും നിരവധി നാഡീതന്തുക്കളുള്ളതിനാല്‍ വളരെയധികം സ്പര്‍ശ സംവേദനശേഷിയുണ്ടാവും. പേശീതന്തുക്കളും കൊഴുപ്പുമൊക്കെ ചേര്‍ന്നാണ് സ്തനങ്ങള്‍ക്ക് രൂപവും മാര്‍ദ്ദവവും നല്‍കുന്നത്. സ്തനം ഒരു ലൈംഗികാവയവം കൂടിയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്:
ഡോ. ഖദീജാ മുംതാസ്,
ഡോ. പ്രീതാ രമേഷ്

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം യോനിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം സ്ത്രീയുടെ യോനിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഒന്ന് പറയാമോ ?

 

ഒരുപാടു ആളുകൾക്ക് അറിയുമാണ് താല്പര്യം ഉള്ള ഒരു കാര്യം ആണ് യോനി എങ്ങനെ സെക്സിനോട് പ്രീതികരിക്കുന്നു എന്നത് അത് എന്താണ് എന്ന് ഇ ചിത്രത്തിൽ നിന്നും മനസിലാക്കാം

 

യോനി സാധാരണ അവസ്ഥയില്‍ തന്നെ 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവുമുള്ളതാണ്. എന്നാല്‍ സെക്‌സ്‌ ചെയ്യുന്നവേളയില്‍ ഇതിന്‌ ഇരട്ടി വലുപ്പംവെക്കുന്നു. ഈ ഇലാസ്തികത ഏത് വലിപ്പത്തിലുള്ള ലിംഗവും സീകരിക്കാനുള്ള കഴിവ് യോനിക്കുനല്‍ക്കുന്നു. അവിശ്യമായ രീതിയിലുള്ള ലൈംഗിക ഉത്തേജനം ലഭിച്ചാല്‍ മാത്രമേ യോനിക്ക് ഈ അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ.

സാധാരണ അവസ്‌ഥയിൽ യോനി വളരെ ചുരുങ്ങിയ രീതിയിൽ ആണ് കാണപ്പെടുക

 

എക്സിറ്റമെന്റ് സ്റ്റേജ് ഉണ്ടാകുന്നത് ഫോർപ്ലേയ് ഒക്കെ വഴി സ്ത്രീയിൽ ലൈംഗിക വികാരം ഉണർത്തപ്പെടുന്ന അവസ്‌ഥയിൽ ആണ്

 

പിന്നീട് ലൈംഗിക ബന്ധം വഴിയോ സ്വയംഭോഗം വഴിയോ യോനി കൂടുതൽ ഉത്തേജനം ഉണ്ടാകുമ്പോൾ ഓർഗാസം ഉണ്ടാകുന്നു

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

കോണ്ടം ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലൈംഗികബന്ധത്തിൽ പുരുഷ ലിംഗത്തില്‍ നിന്നും പുറംതള്ളുന്ന  ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ആ ബീജത്തെ  ശേഖരിച്ചു വെക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് കോണ്ടം.

എയ്ഡ്‌സ് പോലെ ലൈംഗികബന്ധത്തിലൂടെ പകരുന്ന മാരക രോഗങ്ങളെ ചെറുക്കുന്നതിനും ഗർഭനിരോധന ഉറ അഥവാ കോണ്ടം  ഉപയോഗിക്കാവുന്നതാണ്.

സ്ത്രീക്കും പുരുഷനും ഉപയോഗിക്കാവുന്ന പ്രത്യേകതരം  കോണ്ടങ്ങളുണ്ട്.

പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു സുരക്ഷാകവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകള്‍ക്കുള്ള ഉറകള്‍ യോനിക്കുള്ളിലെക്ക് തിരുകികയറ്റി ഉപയോഗിക്കുന്ന രീതിയിലുള്ളവയാണ്.

കോണ്ടം ശുക്ലത്തിലെ മാത്രമല്ല, പുരുഷൻ ലിംഗത്തില്‍നിന്നും പുറത്തുവരുന്ന  ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു എന്നതും കോണ്ടത്തിന്‍റെ വലിയൊരു ഗുണമാണ്.

റബ്ബറിന്‍റെ ഒരു ഉപോല്പന്നമായ ലാറ്റക്‌സ് (Latex) കൊണ്ടാണ് സാധാരണ കോണ്ടം നിർമ്മിക്കുന്നത്. ലാറ്റക്‌സ് അലർജിയുള്ളവർക്ക് വേണ്ടി പോളിയൂറത്തിൻ, പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയ മറ്റ് വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന കോണ്ടങ്ങളും ലഭ്യമാണ്.

വിപണിയില്‍  പല നിറങ്ങളിലും വിലയിലും ഫ്ലേവറുകളിലുമുള്ള കൊണ്ടങ്ങൾ ലഭ്യമാണ്.

പക്ഷേ അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം  കോണ്ടം  ഉപയോഗിക്കുന്നവരുടെ കോണ്ടത്തെക്കുറിച്ചുള്ള അറിവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ടെന്നാൽ കോണ്ടം ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് പൊട്ടിപ്പോകാനും അതിന്റെ ഗുണം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

ശരിയായ രീതിയിൽ ധരിക്കുന്നത് 98% വരെ ഫലപ്രദമാണ്.

എന്നാൽ ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടി തകരാറുണ്ടാവാൻ കാരണം മാനുഫാക്ചറിംഗ് ഡിഫക്റ്റ് അല്ല, ഉപയോഗത്തിലെ കുഴപ്പമാണ്.

കോണ്ടം എങ്ങനെ ശരിയായി ഉപയോഗിക്കാം

  1. എപ്പോഴും ലാറ്റക്‌സ്/പോളി യുറത്തേൻ കോണ്ടം ഉപയോഗിക്കുക.
  2. ബന്ധപ്പെടുന്നതിന് മുമ്പ് ഉദ്ധരിച്ച ലിംഗത്തിന്റെ മകുടത്തിൽ കോണ്ടം ധരിപ്പിക്കുക. അറ്റത്ത് അരയിഞ്ച് അകലം ഇട്ടിരിക്കണം. കാരണം സ്പേം അതിൽ തങ്ങാനുള്ളതാണ്. ചിലപ്പോൾ പ്രഷർ കോണ്ടത്തെ കീറിയേക്കാം. കാരണം ലിംഗത്തിൽ നിന്ന് ശുക്ലം സ്രവിക്കുന്നത് മണിക്കൂറിൽ 27 മൈൽ സ്പീഡിലാണ്. അഗ്രചർമ്മ ഛേദനം ചെയ്യാത്ത ആളാണെങ്കിൽ അഗ്രചർമ്മം പിന്നിലേക്ക് വലിച്ചിട്ടേ കോണ്ടമിടാവൂ.
  3. കോണ്ടം ലിംഗമകുടത്തിൽ ഒരു റബ്ബർ ക്യാപ്പ് പോലെ ഫിറ്റ് ആയിരിക്കണം. അങ്ങനെയായാൽ കോണ്ടം മുഴുവൻ ലിംഗ ദണ്ടിലേക്ക് വേഗം കറക്കിക്കയറ്റാം. കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് കോണ്ടം മുഴുവനായി ലിംഗത്തിലേക്ക് തിരുകിക്കയറ്റുക. അഗ്രത്ത് ഞെക്കി കോണ്ടത്തിൽ ഉള്ള വായു കളയുക.
  4. കോണ്ടം പൊട്ടിയിട്ടുണ്ടെങ്കിൽ ഉടൻ അത് മാറ്റി വേറെ ഉപയോഗിക്കുക.
  5. സ്ഖലനത്തിന് ശേഷം യോനിയിൽ നിന്ന് ലിംഗം ഊരുന്നതിന് മുമ്പായി ലിംഗച്ചുവട്ടിലെ കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് ഊരുക. ശേഷം മെല്ലെ കോണ്ടം ലിംഗത്തിൽ നിന്ന് ഊരിക്കളയുക.
  6. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കോണ്ടം ഒരിക്കലും കഴുകിയിട്ട് വീണ്ടും ഉപയോഗിക്കരുത്.
  7. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഇങ്ങനെ സംഭവിക്കാറില്ല.
  8. സംഭോഗത്തിന് തുടക്കം മുതൽ ഒടുക്കം വരെ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
  9. കോണ്ടം വാങ്ങുമ്പോൾ കാലാവധി കഴിയാത്തത് നോക്കി വാങ്ങിക്കുക.
  10. കവർ തുറക്കുമ്പോൾ കോണ്ടം കീറുന്നില്ല എന്ന് ഉറപ്പുവരുത്തുക.
  11. ഒരു സമയത്ത് ഒരു കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. രണ്ടു കോണ്ടങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. പകരം രണ്ടും തമ്മിൽ ഉരസി കീറിപ്പോവാനിടയുണ്ട്.

ലൈംഗിക താല്‍പ്പര്യം നമ്മുടെ തലച്ചോറിനെ വളരെയധികം ഉദ്ദീപിപ്പിക്കും ആ സമയത്ത് നമ്മള്‍ പലതും മറക്കും..

പക്ഷേ മറക്കല്ലേ.. കോണ്ടം നല്ലതിന്..

read more