close

ചോദ്യങ്ങൾ

ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

വെള്ളപോക്ക്

ലൂക്കോറിയ അഥവാ വെള്ളപോക്ക്‌

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട…

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ.

സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.

യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈര്‍പ്പമുള്ളതാക്കി വെക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍നിന്നും എല്ലായ്‌പ്പോഴും അല്പമാത്രയില്‍ മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടായിരിക്കുന്നതല്ല. സാധാരണയായി ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറില്ല.

എന്നാല്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന പലതരം രോഗങ്ങള്‍, രോഗാണുബാധ, ഇവമൂലം ഈ സ്രവത്തിന് പ്രത്യേകതരം നിറവും ഗന്ധവും അനുഭവപ്പെടുന്നു. കൂടാതെ ക്രമത്തിലധികമായി സ്രവം പുറത്തുവരികയും ചെയ്യുന്നു.

ഇത്തരം അവസ്ഥ പലരിലും പല രീതിയില്‍ ആയതിനാല്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ ശരീരക്ഷീണം, നടുവേദന, കൈകാല്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികള്‍ തോറും നീരും വേദനയും അനുഭവപ്പെടുന്നു. ഈ അവസ്ഥകളില്‍ യോനീസ്രാവം അധികമായി പോവുകയും അതിന് പാലിന്റെ നിറം കാണുകയും ചെയ്യുന്നു. ചിലരില്‍ അധികമളവില്‍ കൂടെക്കൂടെ പോയ്‌ക്കൊണ്ടിരിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ആര്‍ത്തവ ആരംഭത്തോടെ അടുത്ത ദിവസങ്ങളിലും ഗര്‍ഭകാലത്തും ഇത്തരം സ്രവങ്ങള്‍ അധികരിച്ചു കാണപ്പെടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും ഇത്തരം വെള്ളപോക്ക് കണ്ടുവരുന്നു. കൂടാതെ ക്ഷയരോഗം. പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിതമായ ഉപയോഗം, ശരീരംവല്ലാതെ ക്ഷീണിച്ചു ദുര്‍ബലമായവര്‍, കഠിനാധ്വാനം ചെയ്യുക, ഉറക്കമില്ലായ്മ, അധികമായ ശരീരവിയര്‍പ്പ് ഇവയുള്ളവരിലും ഇത്തരം സ്രാവങ്ങള്‍ അധികരിച്ചു കാണുന്നു.

അനാരോഗ്യകരവും വൃത്തിയില്ലാത്തതുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ജനനേന്ദ്രിയ രോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ അധികരിച്ചും കാണപ്പെടുന്നു.

ഗര്‍ഭപാത്രത്തിന്റെ സ്ഥാനചലനം ഗര്‍ഭാശയത്തിനേല്‍ക്കുന്ന ക്ഷതം, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം മുതലായവ ജീവിതചര്യകളില്‍ വരുന്നമാറ്റം, വളരെതണുത്ത കാലാവസ്ഥ, കൂടുതല്‍ നേരം തണുത്തപ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദങ്ങള്‍, കാപ്പി, ചായ ഇവയുടെ അമിതമായ ഉപയോഗം ഇവയൊക്കെ വെള്ളപോക്ക് അധികരിക്കാന്‍ ഇടവരുത്തും.

വൃത്തിയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ , ഗുഹ്യഭാഗത്തെ രോമം കളഞ്ഞു വൃത്തിയാക്കാതിരിക്കുക, ഓരോ തവണയും മൂത്രമൊഴിച്ചശേഷം വൃത്തിയാക്കാതിരിക്കുക, ദിവസവും കുളിച്ചുശരീരത്തിലെ വിയര്‍പ്പും അഴുക്കും കഴുകിക്കളയാതിരിക്കുക, ഇവമൂലം പലതരം രോഗങ്ങള്‍ക്കു കാരണമാവുകയും അതോടൊപ്പം തന്നെ ഇത്തരം സ്രാവങ്ങള്‍ കൂടുതലായി കാണാനും ഇടവരും.
വെള്ളപോക്ക് ഏത് പ്രായത്തിലുള്ള സ്ത്രീകളിലും കാണാം. അതായത് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍ 15 നും 45 വയസ്സിനും ഇടയിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ചില കൊച്ചുകുട്ടികളില്‍ ഈ രോഗം വളരെ ശക്തമായി കാണപ്പെടുന്നു. പാരമ്പര്യമായും ചിലര്‍ക്കുരോഗം പകര്‍ന്നുകിട്ടാം.

മലബന്ധവും കൃമിശല്യവും ഉള്ളവരിലും വെള്ളപോക്ക് കണ്ടുവരുന്നു. മലാശയത്തില്‍ കണ്ടുവരുന്ന ചെറിയ കൃമികള്‍ അവയുടെ അണ്ഡം വിസര്‍ജനസമയത്ത് രാത്രി കാലങ്ങളില്‍ പുറത്തുവരികയും യോനിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം യോനീഭാഗത്ത് വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഈ കൃമികളെ പുറംതള്ളാനായി അധികരിച്ച സ്രവം പുറത്തുവരികയും ചെയ്യും. കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന വെള്ളപോക്കിന്റെ കാരണമിതാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇത്തരക്കാരില്‍ തൈരുപോലെ നല്ല കട്ടിയായി വെള്ളനിറത്തില്‍ ധാരാളമായി പുറത്തുവരുന്നു. ആ സ്രാവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ടു കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു.

ചിലരില്‍ യോനീഭാഗത്ത് നീര്, ചുട്ടുനീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍ ഇവയോടൊപ്പം ഇളംമഞ്ഞ കലര്‍ന്ന സ്രാവം അധികമായി പുറത്തുവരുന്നു.

ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിന് മുന്‍പായും അതുകഴിഞ്ഞും ഇടയ്ക്കിടെ വളരെയധികം സ്രാവം പുറത്തുവരുന്നു. എന്നാല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരംവല്ലാതെ മെലിയുക, വല്ലാത്ത ക്ഷീണം, ഇവയോടൊപ്പം വല്ലാത്ത ദുര്‍ഗന്ധത്തോടു കൂടിയ വെള്ളം പോലെയും പഴുപ്പും രക്തവും കലര്‍ന്ന സ്രാവം പുറത്തുവരുന്നു.

ശരിയായ ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്ന് ഈ രോഗത്തെ വ്യക്തമായി മനസ്സിലാക്കാമെന്നിരിക്കെ വെള്ളപോക്കിന്റെ അസുഖമുള്ളവര്‍ നിസ്സാരമെന്ന് കരുതിയോ, പുറത്തുപറയാന്‍ മടിച്ചോ, കൊണ്ടുനടക്കാതെ ആരംഭനാളില്‍ത്തന്നെ ചികിത്സ തേടേണ്ടതാണ്.

വെള്ളപോക്കിന് വളരെ ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ ക്രോഡീകരിച്ചു അവയ്ക്ക് അനുയോജ്യമായ ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റെ ശരിയായ ആവര്‍ത്തനത്തിലും അളവിലും നല്‍കിയാണ് ഹോമിയോപ്പതി ചികിത്സയെന്നിരിക്കെ രോഗി തന്നെ വ്യക്തവും സത്യസന്ധമായും രോഗലക്ഷണങ്ങള്‍ ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വെള്ളപോക്കിന് ഹോമിയോ

സ്ത്രീ രോഗങ്ങളില്‍ സങ്കോചം മൂലം പുറത്തു പറയാന്‍ മടിച്ച് ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. യോനിയിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ ഉള്ള സ്രാവം സ്ത്രീകള്‍, പ്രത്യേകിച്ച് വിവാഹിതരുടെ പ്രധാന പരാതിയാണ്. നാട്ടിന്‍ പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു. ഭര്‍ത്താവിനോട് പോലും തുറന്നു പറയാന്‍ മടിക്കുന്ന സ്ത്രീകള്‍ രോഗാവസ്ഥ അധികരിച്ച് ഏറെ വൈകി ചികിത്സ തേടാന്‍ ശ്രമിച്ചേക്കാം.

യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം. ഈ ഭാഗങ്ങളെ ഈര്‍പ്പമുള്ളതാക്കി നിറുത്താന്‍ ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍ നിന്നും എല്ലായിപ്പോഴും ചെറിയ അളവില്‍ മുട്ടയുടെ വെള്ള പോലെ ഒരു തരം സ്രവം ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു., സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. മാത്രമല്ല, ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുമില്ല.എന്നാല്‍ ഗര്‍ഭാശയത്തിലെ പല തരം രോഗങ്ങള്‍, അണുബാധ ഇവ മൂലം ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാകും. കൂടാതെ അധികം സ്രവം പുറത്തു വരികയും ചെയ്യും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ലക്ഷണങ്ങള്‍

ക്ഷീണം, നടുവേദന, കൈകാലുകളില്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികളില്‍ നീരും വേദനയും ഇവയാണ് സാധാരണയായി കണ്ടു വരുന്ന രോഗലക്ഷണങ്ങള്‍. ഈ അവസ്ഥയില്‍ യോനീസ്രാവം പാലിന്റെ നിറത്തില്‍ കൂടുതല്‍ പോകുന്നു. ചിലരില്‍ അധിക അളവില്‍ ഇടയ്ക്കിടെ പൊയ്‌ക്കൊണ്ടിരിയ്ക്കും.

കാരണങ്ങള്‍

ആര്‍ത്തവ ആരംഭത്തോടടുത്ത ദിവസങ്ങളിലും ഗര്‍ഭ കാലത്തും ഇത്തരം സ്രവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും വെള്ളപോക്ക് കണ്ടു വരുന്നു. ക്ഷയരോഗം, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിത ഉപയോഗം, ശരീരം നന്നായി ക്ഷീണിച്ച് ദുര്‍ബ്ബലമായവര്‍, കഠിനാദ്ധ്വാനം ചെയ്യുക. ഉറക്കമില്ലായ്മ, അധിക വിയര്‍പ്പ്, ഇവയുള്ളവരിലും ഇത്തരം സ്രവങ്ങള്‍ അധികരിച്ച് കാണപ്പെടുന്നു.

അനാരോഗ്യകരവും, വൃത്തിരഹിതവുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരം ജനനേന്ദ്രിയരോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ കൂടുകയും ,ചെയ്യും. ഗര്‍ഭ പാത്രത്തിന്റെ സ്ഥാന ചലനം, ഗര്‍ഭാശയത്തിന് ക്ഷതമേല്‍ക്കുക, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം, മുതലായവ ജീവിതചര്യയില്‍ വരുത്തുന്ന മാറ്റം, കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥ, കൂടുതല്‍ നേരം തണുത്ത പ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദ്ദം, കാപ്പി, ചായ, ഇവയുടെ അമിത ഉപയോഗം എന്നിവയെല്ലാം വെള്ള പോക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കും. വൃത്തയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍, ഗുഹ്യഭാഗത്തെ രോമം കളഞ്ഞ് വൃത്തിയാക്കാതിരിയ്ക്കുക, ഓരോ പ്രാവശ്യം മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതിരിയ്ക്കുക ദിവസവും കുളിച്ച് ശരീരത്തിലെ വിയര്‍പ്പും അഴുക്കും കളയാതിരിയ്ക്കുക എന്നിവ പല തരം രോഗങ്ങള്‍ക്കും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ കൂടുതലായി ഉണ്ടാകാനും കാരണമാകും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ആര്‍ക്കൊക്കെ വരാം?

വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. ചില കൊച്ചു കുട്ടികളില്‍ ഈ രോഗം വളരെ ശക്തമാകും. ചിലര്‍ക്ക് പാരമ്പര്യമായും രോഗം പകര്‍ന്നു കിട്ടാം.

മലബന്ധം, കൃമിശല്യം മുതലായവ ഉള്ളവരിലും വെള്ളപോക്ക് കണ്ടു വരുന്നു. മലാശയത്തില്‍ നിന്നും ചെറിയ കൃമികള്‍ അവയുടെ അണ്ഡ വിസര്‍ജ്ജന സമയത്ത് രാത്രിയില്‍ പുറത്തു വന്നു യോനിയില്‍ പ്രവേശിക്കുന്നു. ഈ സമയം യോനീഭാഗത്ത് ശക്തമായ ചൊറിച്ചിലുണ്ടാവും. ഈ കൃമികളെ പുറംന്തള്ളാനായി കൂടുതല്‍ സ്രവം പുറത്തു വരും. കൊച്ചുകുട്ടികളിലെ വെള്ളപോക്കിന്റെ കാരണമിതാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ശുചിത്വപ്രധാനം

ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇവരില്‍ സ്രവം തൈരു പോലെ നല്ല കട്ടിയായി വെള്ള നിറത്തില്‍ ധാരാളമായി പുറത്തു വരുന്നു.
സ്രവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ട് കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതല്‍ ഉണ്ടാകുന്നു.
ചിലരില്‍ യോനീഭാഗത്ത് നീര്, ചൂട്, നീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രം ഒഴിയ്ക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍, ഇവയ്‌ക്കൊപ്പം ഇളം മഞ്ഞ നിറം കലര്‍ന്ന സ്രാവവും ഉണ്ടാകും. ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിനു മുമ്പും ശേഷവും വളരെയധികം സ്രാവം ഉണ്ടാകും. എന്നാല്‍ ഗര്‍ഭാശയ കാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിയ്ക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരം മെലിയുക, ക്ഷീണം, ഇവയോടൊപ്പം ദുര്‍ഗന്ധത്തോടെ വെള്ളം പോലെ പഴുപ്പും രക്തവും കലര്‍ന്ന സ്രാവം ഉണ്ടാകും. ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്നും ഈ രോഗത്തെ മനസ്സിലാക്കാന്‍ കഴിയും എന്നതിനാല്‍ വെള്ളപോക്കുള്ളവര്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ചികിത്സ

വെള്ളപോക്കിന് വളരെ ഫലപ്രദമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക -മാനസിക രോഗലക്ഷമങ്ങളെ ക്രോഢീകരിച്ച് അനുയോജ്യമായ ഒരു മരുന്നു തിരഞ്ഞെടുത്ത്, അതിന്റെ ശരിയായ ആവര്‍ത്തിലും അളവിലും നല്‍കിയാണ് ഹോമിയോപ്പതി ചികിത്സ. അതിനാല്‍ വ്യക്തവും, സത്യസന്ധവുമായ രോഗവിവരങ്ങള്‍ വിദഗ്ദ്ധനായ ഒരു ഹോമിയോ ഡോക്ടറോട് പറയുകയും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മുടക്കം വരാതെ മരുന്നുകള്‍ കഴിക്കുകയും വേണം

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

യോനീസ്രാവം (വെള്ളപോക്ക്)

ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.
ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്. തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.
ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.
യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.
മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വെള്ളപോക്ക് പ്രശ്‌നമാകുമ്പോള്‍

സാധാരണയായി സ്ത്രീകള്‍ പറയുന്ന ഒരു പ്രശ്‌നമാണ് വെള്ളപോക്ക്. യോനിയിലും ഗര്‍ഭാശയ ഗളത്തിലുമുള്ള ഗ്രന്ഥികളുടെ സ്രവം ആണ് വെള്ളപോക്ക് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള സ്രവം അണ്ഡവിസര്‍ജ്ജന സമയത്ത് (മാസമുറയുടെ 10-15 ദിവസത്തില്‍) കൂടുതലായിരിക്കും. ഇത് നോര്‍മലാണ്. പേടിക്കേണ്ട ആവശ്യമേയില്ല.

മറിച്ച്, ഈ വെള്ളപോക്കിന് മഞ്ഞനിറമോ, ചൊറിച്ചിലോ, നീ?റ്റലോ ഉണ്ടാകുന്നുവെങ്കില്‍ യോനിഭാഗത്തെ അണുബാധ, പ്രത്യേകിച്ച് പൂപ്പല്‍ബാധ മൂലമാകാം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ശരീരം മെലിച്ചിലുമായി ഇവയ്ക്ക് ബന്ധമൊന്നുമില്ല. ഇനി, ഗര്‍ഭാശയഗളത്തില്‍ അണുബാധയോ, തൊലി പൊട്ടലോ ഉണ്ടെങ്കിലും ഇങ്ങനെ അധികസ്രവം ഉണ്ടാകാനിടയുണ്ട്. മ?റ്റൊന്ന്, ഗര്‍ഭാശയത്തിനുള്ളില്‍ അണുബാധയോ, അരക്കെട്ടില്‍ അണുബാധയോ ഉണ്ടെങ്കിലും സ്രവങ്ങളും അടിവയ?റ്റില്‍ വേദനയും പനിയും മ?റ്റും ഉണ്ടാകാനിടയുണ്ട്.

ഗര്‍ഭാശയത്തിനകത്തോ, ഗര്‍ഭാശയഗളത്തിലോ അര്‍ബുദം ഉള്ള സ്ത്രീകളിലും വെള്ളപോക്ക് കൂടുതലായി കാണാനിടയുണ്ട്. നിങ്ങളുടെ കാര്യത്തില്‍ അണുബാധയാകാനേ സാധ്യതയുള്ളൂ. മറിച്ച്, 30-35 വയസ്സിന് മേല്‍ പ്രായമുള്ളവരാണെങ്കില്‍ ‘പാപ്പ് സ്മിയര്‍’ എന്ന പരിശോധന നടത്തി അര്‍ബുദം ഇല്ലെന്ന് സ്ഥിരീകരിക്കണം. ശരീര ശുചിത്വം പാലിക്കുന്നതും നല്ലതാണ്

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

സ്‌ത്രീ തുറന്നുപറയാന്‍ മടിക്കുന്നതെന്തിന്‌?

സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍
കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌.

സ്‌ത്രീമനസ്‌ മൃദുലവും ദുര്‍ബലവുമാണ്‌. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലു സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നുപറയാനോ സാന്ത്വനം തേടാനോ പലപ്പോഴും സ്‌ത്രീക്ക്‌ കഴിഞ്ഞുവെന്നുവരില്ല. സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌. സ്‌ത്രീസ്വാതന്ത്ര്യം സ്‌ത്രീശാക്‌തീകരണവും സ്‌ത്രീസമത്വവുമെല്ലാം ഇന്നത്തെ ചൂടുപിടിച്ച ചിന്താവിഷയങ്ങളാണെങ്കിലും ഒരു സാധാരണ സ്‌ത്രീ ഇന്നും സ്വയം അബലയായാണ്‌ കണക്കാക്കുന്നത്‌.

എല്ലാം ഉള്ളിലൊതുക്കി

ഗ്രാമീണസ്‌ത്രീകള്‍ പൊതുവേ ഭര്‍ത്താവിന്റെ തണലില്‍ ഒതുങ്ങിക്കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. യാഥാസ്‌ഥിതിക കുടുംബങ്ങളില്‍ ഇന്നും സംസ്‌കാരികവും പരമ്പരാഗതവുമായ അനുഷ്‌ഠാനങ്ങളും സ്‌ത്രീകളെ അടക്കവും ഒതുക്കവുമുള്ളവരായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. പണ്ടത്തെ കുമാരികള്‍ക്കും യുവതികള്‍ക്കും വിഷമഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കാന്‍ അമ്മ, വലിയമ്മ, ചെറിയമ്മ, അമ്മായി, ചേച്ചി, മുത്തശി എന്നിങ്ങനെ ബന്ധുക്കളായ മുതിര്‍ന്ന സ്‌ത്രീകളിലാരെങ്കിലും എപ്പോഴും കൂടെ ഉണ്ടായിരുന്നു. പക്ഷേ കൂട്ടുകുടുംബങ്ങള്‍ ഉപേക്ഷിക്കപ്പെട്ട്‌ അണുകുടുംബങ്ങള്‍ വന്നതോടെ വീട്ടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന വീട്ടമ്മയുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ ആരുമില്ല എന്ന അവസ്‌ഥയായി. ഇത്തരം അവസ്‌ഥയില്‍ ഭര്‍ത്താവിനോട്‌ പറയാന്‍ ലജ്‌ജ തോന്നുന്നതുകൊണ്ട്‌ ഭാര്യമാര്‍ പലപ്പോഴും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മറച്ചുവയ്‌ക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും അനാസ്‌ഥയും ശ്രദ്ധക്കുറവും കൂടിയാകുമ്പോള്‍ സ്‌ത്രീകളുടെ അവഗണിക്കപ്പെടുന്ന രോഗങ്ങള്‍ ചികിത്സ കിട്ടാതെ ഗുരുതരമാവുന്നു.

ആധുനികകാലത്തെ സ്‌ത്രീകള്‍ അടുക്കളയിലും വീട്ടലും മാത്രം ഒതുങ്ങിനില്‍ക്കാതെ ഉന്നതവിദ്യാഭ്യാസം തേടി ഉദ്യോഗരംഗത്തേക്ക്‌ ഇറങ്ങി വന്നതോടെ അവരുടെ ചിന്താഗതിയിലും മാറ്റം വന്നു. ഇന്ന്‌ പെണ്മനസിന്‌ കുറേക്കൂടി ശക്‌തിയും ധൈര്യവും ആത്മവിശ്വാസവുമുണ്ട്‌. ആധുനിക വനിതകള്‍ക്ക്‌ സ്‌ത്രീപുരുഷബന്ധങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം വ്യക്‌തമായ ധാരണകളും സങ്കല്‍പങ്ങളുമുണ്ട്‌. എങ്കിലും സ്വകാര്യമായ ആശങ്കകളും രഹസ്യരോഗങ്ങളം മറച്ചുപിടിക്കാന്‍ സ്‌ത്രീസഹജമായ ലജ്‌ജ അവളെ പ്രേരിപ്പിച്ചേക്കാം. ഈ അധൈര്യവും ലജ്‌ജയും മറികടക്കാനും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളോട്‌ തുറന്നുപറയാനും സ്‌ത്രീക്കു കഴിയണം. എന്നാല്‍ മാത്രമേ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ തുടങ്ങാനും കഴിയുകയുള്ളൂ. സ്‌ത്രീജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വ്യത്യസ്‌തമായിരിക്കും.

ആശങ്കകളുടെ കൗമാരം

ആധുനികജീവിതശൈലിയനുസരിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ 8 മുതല്‍ 10 വയസു പ്രായമാവുമ്പോഴേക്കും കൗമാരവളര്‍ച്ച തുടങ്ങുകയും ഏകദേശം 12-13 വയസാവുമ്പോഴേക്കും പൂര്‍ത്തിയാവുകയും ചെയ്യുന്നു. ശാരീരികവും മാനസിവകുമായ മാറ്റങ്ങള്‍ കൗമാരത്തിന്റെ പ്രത്യേകതയാണ്‌. ചെറിയ പെണ്‍കുട്ടി പെട്ടെന്ന്‌ വളര്‍ന്ന്‌ സ്‌ത്രീയായി മാറാന്‍ തുടങ്ങുന്ന ഈ കാലഘട്ടം ശാരീരികപ്രശ്‌നങ്ങളുടെയും മാനസികസമ്മര്‍ദങ്ങളുടെയും കാലമാണ്‌. ആര്‍ത്തവത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായി അറിവില്ലാത്ത പെണ്‍കുട്ടികള്‍ക്ക്‌ പെട്ടെന്നൊരു ദിവസം ആര്‍ത്തവം തുടങ്ങുമ്പോള്‍ പരിഭ്രമം തോന്നാം. മാസംതോറും യോനിയില്‍നിന്നും രക്‌തം വരികയും ഇടയ്‌ക്കിടെ വെളുത്തദ്രാവകം വരികയും ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ ആശങ്കയും ഉത്‌ക്കണ്‌ഠയും ഉണ്ടാവും. അമ്മയുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റവും ആര്‍ത്തവത്തെക്കുറിച്ചുള്ള വിശദീകരണവും ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ ആവശ്യമാണ്‌. അതുപോലെയാണ്‌ ആര്‍ത്തവക്രമക്കേടുകള്‍. പെണ്‍കുട്ടികള്‍ക്ക്‌ ആദ്യത്തെ ആര്‍ത്തവം വളരെ നേരത്തെ വന്നാലും, വരാന്‍ വളരെ വൈകിയാലും അമ്മമാര്‍ പരിഭ്രമിക്കുകയും അതുകണ്ട്‌ കുട്ടികള്‍ക്ക്‌ ഭയമുണ്ടാവുകയും ചെയ്യും. മാസംതോറും കൃത്യമായി വരുന്ന ആര്‍ത്തവം പെട്ടെന്ന്‌ നില്‍ക്കുക, മുറതെറ്റിവരിക, രക്‌തസ്രാവം വളരെ കൂടുതലോ കുറവോ അനുഭവപ്പെടുക, ആര്‍ത്തവം വേദനാപൂര്‍ണമാവുക എന്നിങ്ങനെ ഒട്ടേറെ ആര്‍ത്തവപ്രശ്‌നങ്ങളുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ അമ്മമാരോട്‌ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണിച്ച്‌ വിദഗ്‌ധാഭിപ്രായം തേടുകയും വേണമെങ്കില്‍ ചികിത്സ തുടങ്ങുകയും ചെയ്യാം.

ആര്‍ത്തവകാലത്ത്‌ മൂത്രത്തില്‍ പഴുപ്പ്‌, മൂത്രാശയരോഗങ്ങള്‍, വെള്ളപോക്ക്‌, യോനിയില്‍ ചൊറിച്ചില്‍, കുരുക്കള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടുകാരോട്‌ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്വാഭാവികമായും ലജ്‌ജതോന്നും. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കുകയും രോഗം സങ്കീര്‍ണമാവുകയും ചെയ്യും. ആര്‍ത്തവസമയത്ത്‌ ശുചിത്വം പാലിക്കാനും സാനിട്ടറിപാഡുകള്‍ ഇടയ്‌ക്കിടെ മാറ്റാനും ധാരാളം വെള്ളം കുടിക്കാനും പെണ്‍കുട്ടികള്‍ക്ക്‌ നിര്‍ദേശം നല്‍കേണ്ടത്‌ അമ്മമാരുടെയും മൂത്തസഹോദരിമാരുടെയും കടമയാണ്‌.
ഭക്ഷണക്രമക്കേടുകള്‍കൊണ്ട്‌ വിളര്‍ച്ച, ക്ഷീണം, പൊണ്ണത്തടി എന്നിവയും ഉണ്ടാവാം. ആര്‍ത്തവകാലത്ത്‌ മുഖക്കുരു, താരന്‍, മുടികൊഴിച്ചില്‍ എന്നിവയും കൂടുതലായേക്കും. അമിതവണ്ണത്തോടൊപ്പം ശരീരത്തിലും മുഖത്തും രോമവളര്‍ച്ചയുണ്ടെങ്കില്‍ ഹോര്‍മോണുകള്‍ തകരാറുകളുണ്ടാവാം എന്നതിനാല്‍ ഡോക്‌ടറെ കാണിക്കേണ്ടതാണ്‌.

കൗമാരപ്രായത്തില്‍ ഒട്ടേറെ വൈകാരികസമ്മര്‍ദ്ദവും മാനസികസംഘര്‍ഷവും പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടിവന്നേക്കാം. സ്വന്തം വ്യക്‌തിത്വം സ്‌ഥാപിച്ചെടുക്കാനും കൂട്ടുകാരുടെ ഗ്രൂപ്പില്‍ അംഗീകാരം നേടാനുമുള്ള ആഗ്രഹം, പ്രണയബന്ധങ്ങള്‍, പഠനത്തിന്റെയും പരീക്ഷകളുടെയും സമ്മര്‍ദം, വൈകാരികാവസ്‌ഥയില്‍ ഇടയ്‌ക്കിടെയുള്ള മാറ്റങ്ങള്‍, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠ (മുഖക്കുരു, സ്‌തനവളര്‍ച്ച, ശരീരസൗന്ദര്യം, ഉയരം, തടി എന്നിവയെക്കുറിച്ചെല്ലാമുള്ള ഉല്‍ക്കണ്‌ഠകള്‍) എന്നിവയെല്ലാം തന്നെ കൗമാരപ്രായത്തില്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളാണ്‌. ”നീയൊരു പെണ്‍കുട്ടിയാണ്‌. ഇതു ചെയ്യരുത്‌, അതു ചെയ്യരുത്‌, ഇങ്ങനെ മാത്രം പെരുമാറണം” എന്നിങ്ങനെ ഒട്ടേറെ നിര്‍ദ്ദേശങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും നടുവില്‍ വീര്‍പ്പുമുട്ടുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ മാനസികസംഘര്‍ഷമുണ്ടാവാം. ഈ പ്രായത്തില്‍ അച്‌ഛനമ്മമാര്‍ തങ്ങളെ മനസിലാക്കുന്നില്ലെന്ന തോന്നലും കൂട്ടുകാരോടുള്ള അധികമായ അടുപ്പവും പ്രേമവും സാധാരണമാണ്‌. ഒരു

സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍
കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌.

സ്‌ത്രീമനസ്‌ മൃദുലവും ദുര്‍ബലവുമാണ്‌. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലു സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നുപറയാനോ സാന്ത്വനം തേടാനോ പലപ്പോഴും സ്‌ത്രീക്ക്‌ കഴിഞ്ഞുവെന്നുവരില്ല. സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌. സ്‌ത്രീസ്വാതന്ത്ര്യം സ്‌ത്രീശാക്‌തീകരണവും സ്‌ത്രീസമത്വവുമെല്ലാം ഇന്നത്തെ ചൂടുപിടിച്ച ചിന്താവിഷയങ്ങളാണെങ്കിലും ഒരു സാധാരണ സ്‌ത്രീ ഇന്നും സ്വയം അബലയായാണ്‌ കണക്കാക്കുന്നത്‌.

യൗവനത്തിലെത്തിയിട്ടും

യുവതിയായ ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ വിവാഹം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നിങ്ങനെ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിവാഹശേഷം ഒരു പുതിയ കുടുംബത്തിലേക്കു കടന്നുവരുന്ന ഒരു സ്‌ത്രീ, താന്‍ ജനിച്ചുവളര്‍ന്ന വീടുവിട്ട്‌ തികച്ചും അപരിചിതമായ ഒരന്തരീക്ഷത്തില്‍ എത്തിപ്പെടുകയാണ്‌ ചെയ്യുന്നത്‌. അച്‌ഛനമ്മമാര്‍ നിശ്‌ചയിക്കുന്ന വിവാഹമാണെങ്കില്‍ തനിക്ക്‌ മുന്‍പരിചയമില്ലാത്ത ഒരു പുരുഷനെ ജീവിതപങ്കാളിയായി സ്വീകരിക്കേണ്ടിവരുന്ന സ്‌ത്രീക്ക്‌ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോടും ഒത്തിണങ്ങി ജീവിക്കേണ്ടിവരുന്നു. തികച്ചും അന്യവും അപരിചിതവുമായ ഒരു കുടുംബവുമായി സ്വയം പൊരുത്തപ്പെടേണ്ടിവരുമ്പോള്‍ നവവധുവിന്‌ ആകാംക്ഷയും ഉല്‍ക്കണ്‌ഠയും മാനസികസംഘര്‍ഷവും അനുഭവപ്പെട്ടേക്കാം. പുതിയ ജീവിതവുമായി ഇണങ്ങിച്ചേരാന്‍ കാലതാമസമെടുക്കും. ഇത്തരം അവസ്‌ഥയില്‍ സ്‌ത്രീക്ക്‌ എന്തെങ്കിലും രഹസ്യരോഗമുണ്ടായാല്‍ അവളത്‌ മറച്ചുപിടിക്കുന്നതില്‍ അത്ഭുതമില്ല.

വിവാഹിതയായ സ്‌ത്രീക്ക്‌ പല ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാവും. അവയുടെ കാരണങ്ങള്‍ ശാരീരികവും മാനസികവുമാവാം. ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാവുന്നതിന്‌ പല കാരണങ്ങളുണ്ട്‌. (ലൈംഗികബന്ധത്തെക്കുറിച്ച്‌ ഭയം, ആശങ്ക, അറിവില്ലായ്‌മ എന്നിവ, മൂത്രനാളിയില്‍ പഴുപ്പ്‌, യോനിയുടെ മുറുക്കം, യോനിയില്‍ കുരു, മുറിവ്‌, ഉത്തേജനക്കുറവ്‌ എന്നിങ്ങനെ പലതും). മറ്റൊരു ലൈംഗികപ്രശ്‌നമാണ്‌ യോനിയുടെ മുറുക്കം അഥവാ വജൈനിസ്‌മസ്‌. ലൈംഗികബന്ധത്തെക്കുറിച്ച്‌ അജ്‌ഞതയോ ഭയമോ തെറ്റായ അറിവോ ഉള്ള ഒരു സ്‌ത്രീയുടെ മനസും ശരീരവും ലൈംഗികബന്ധത്തിന്‌ പൂര്‍ണമായി തയാറാവാതിരിക്കുമ്പോള്‍ പുരുഷന്‍ വേഴ്‌ചയ്‌ക്ക് തയാറായാല്‍ യോനീസങ്കോചമുണ്ടാവുകയും ലൈംഗികബന്ധം നടത്താന്‍ വിഷമവും വേദനയുമുണ്ടാവുന്നു എന്നതാണ്‌ വജൈനിസ്‌മസ്‌.

മറ്റു പ്രശ്‌നങ്ങളായ ലൈംഗികമരവിപ്പ്‌, രതിമൂര്‍ച്‌ഛയെത്താന്‍ വൈകുക, രതിമൂര്‍ച്‌ഛയില്ലാതിരിക്കുക, ഉത്തേജനക്കുറവ്‌ എന്നിവയ്‌ക്കെല്ലാം മാനസികമായ കാരണങ്ങളുണ്ടാവാം. ലൈംഗികവിരക്‌തി, പങ്കാളിയോട്‌ താല്‍പര്യക്കുറവ്‌, ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേട്‌, ലൈംഗികബന്ധത്തിന്‌ മാനസികമായി തയാറാവാതിരിക്കുക എന്നിവയെല്ലാം കാരണമാവാം. ലൈംഗികബന്ധം ഇന്നും സ്വകാര്യമായി കരുതപ്പെടുന്നതുകൊണ്ട്‌ ഭര്‍ത്താവിനോട്‌ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ ലജ്‌ജകാരണം ഭാര്യയ്‌ക്ക് മടി തോന്നുകയും പ്രശ്‌നങ്ങള്‍ ഒളിച്ചുവയ്‌ക്കുകയും ചെയ്യും. പിന്നീട്‌ ഇത്‌ കൂടുതല്‍ ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു. ഇതുപോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ വെള്ളപോക്ക്‌, ആര്‍ത്തവപ്രശ്‌നങ്ങള്‍, ഗര്‍ഭാശയപ്രശ്‌നങ്ങള്‍, ഗര്‍ഭപാത്രം താഴേക്കിറങ്ങിവരിക, മൂത്രം അറിയാതെ പോവുക, മൂത്രാശയപ്രശ്‌നങ്ങള്‍ തുടങ്ങിയവ. ഇത്തരം കാര്യങ്ങള്‍ ഭാര്യ ഒരിക്കലും ഭര്‍ത്താവില്‍നിന്നും മറച്ചുപിടിക്കരുത്‌. നേരത്തെ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തുടങ്ങേണ്ടതാണ്‌. രോഗാണുസംക്രമം കൊണ്ടുണ്ടാവുന്ന വെള്ളപോക്കും ലൈംഗികരോഗങ്ങളും ഭര്‍ത്താവിനും ഭാര്യയ്‌ക്കും ലൈംഗികബന്ധംവഴി പരസ്‌പരം പകരാനിടയുണ്ട്‌ എന്നോര്‍മിക്കുക. ഭര്‍ത്താവ്‌ എല്ലാ വിഷമങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്‌ക്കുന്ന ഒരു നല്ല സുഹൃത്താവുകയാണെങ്കില്‍ ഭാര്യ തന്റെ രഹസ്യരോഗങ്ങള്‍ മറച്ചുപിടിക്കാന്‍ സാധ്യത കുറവായിരിക്കും.

 

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

മധ്യവയസിലെ അസ്വസ്‌ഥതകള്‍

സ്‌ത്രീയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന കാലഘട്ടമായ മധ്യവയസിലാണ്‌ ആര്‍ത്തവവിരാമവും അതോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്‌ഥ്യങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാവുന്നത്‌. ആര്‍ത്തനം നിലയ്‌ക്കുന്നതോടെ താന്‍ വൃദ്ധയാവുകയാണോ എന്ന ആകാംക്ഷയും ലൈംഗികബന്ധത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും സ്‌ത്രീക്ക്‌ മാനസികസംഘര്‍ഷമുണ്ടാക്കാനിടയുണ്ട്‌. ആര്‍ത്തവവിരാമത്തോടനുബന്ധിച്ച്‌ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതിനാല്‍ ശരീരത്തില്‍ ചൂറുപറക്കല്‍ (ഹോട്ട്‌ പ്ലാഷ്‌ഡ്), രാത്രിയില്‍ അമിതമായ വിയര്‍പ്പ്‌ (നൈറ്റ്‌ സ്വറ്റ്‌സ്), വിഷാദം, ഉറക്കക്കുറവ്‌, ക്ഷീണം, അസ്വസ്‌ഥത, വേഗം ദേഷ്യം വരിക എന്നിങ്ങനെ പല പ്രശ്‌നങ്ങളുണ്ടാവാം. തെറ്റായ ജീവിതരീതിയും വ്യായാമക്കുറവുംകൊണ്ട്‌ പൊണ്ണത്തടി, പ്രമേഹം, ഹൃദയാഘാതം, രക്‌താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാം. മധ്യവയസ്‌കരായ സ്‌ത്രീകള്‍ സ്വന്തം പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ തുറന്നുപറഞ്ഞാല്‍ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ നേരത്തെ തുടങ്ങാം. രോഗങ്ങള്‍ തടയാനും ഗുരുതരമാവാതിരിക്കാനും ഇത്‌ സഹായിക്കും. അസ്‌ഥിക്ഷയം, കാന്‍സര്‍, ഹൃദ്രോഗം മുതലായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടതാണ്‌.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വാര്‍ധക്യം

വാര്‍ധക്യകാലത്ത്‌ സ്‌ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അനവധിയാണ്‌. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമേ അസ്‌ഥിക്ഷയം, സന്ധിവാതം, അര്‍ബുദം, ഓര്‍മക്കുറവ്‌, മൂത്രാശയരോഗങ്ങള്‍, ഗര്‍ഭപാത്രരോഗങ്ങള്‍ എന്നിവയും വാര്‍ധക്യത്തിലുണ്ടാവാം. ഇവയില്‍ പലതും തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ വിഷമമാണ്‌. വളരെ മെല്ലെ ഉണ്ടാവുന്ന അസ്‌ഥിദ്രവീകരണംകൊണ്ട്‌ അസ്‌ഥിസാന്ദ്രത കുറയുകയും അസ്‌ഥിക്ഷയമുണ്ടാവുകയും ചെയ്യുമ്പോള്‍ നിസാരമായ വീഴ്‌ചയോ പരിക്കുകയോ കൊണ്ടുപോലും എല്ലുകള്‍ പൊടിയാനിടയുണ്ട്‌. വിഷാദരോഗവും അല്‍ഷിമേഴ്‌സ് രോഗംപോലെ സ്‌മൃതിനാശമുണ്ടാക്കുന്ന അസുഖങ്ങള്‍ക്കു പുറമേ ഭയം, ഏകാന്തത, ആത്മഹത്യാപ്രവണത, മരണഭയം, ആകാംക്ഷ എന്നിങ്ങനെ ഒട്ടേറെ മാനസികപ്രശ്‌നങ്ങളും വാര്‍ധക്യത്തില്‍ കാണാറുണ്ട്‌. അര്‍ബുദംപോലുള്ള രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സകൊണ്ട്‌ ഭേദപ്പെടുത്താന്‍ കഴിഞ്ഞേക്കാം. അതുകൊണ്ട്‌ വൃദ്ധരായ സ്‌ത്രീകള്‍ തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളില്‍നിന്ന്‌ മറച്ചുവയ്‌ക്കാശത തുറന്നുപറയുകയും ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തുടങ്ങുകയും വേണം.

സ്‌ത്രീജന്മത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ (കൗമാരം, യൗവനം, മധ്യവയസ്‌, വാര്‍ധക്യം) ഒരു സ്‌ത്രീയുടെ ജീവിതം കടന്നുപോവുമ്പോള്‍ അവള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന ശാരീരികവും മാനസിവുമായ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു. ഇവയില്‍ പലതും മടിയോ നാണക്കേടോ ലജ്‌ജയോ അറിവില്ലായ്‌മയോകൊണ്ട്‌ സ്‌ത്രീകള്‍ പുറത്തുപറയാതെ മൂടിവയ്‌ക്കുന്നു രഹസ്യരോഗങ്ങളും മാനസികപ്രശ്‌നങ്ങളുമാണ്‌. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹസാന്ത്വനങ്ങളും ശ്രദ്ധയും സ്‌ത്രീകള്‍ അര്‍ഹിക്കുന്നു. പ്രശ്‌നങ്ങളില്‍ എപ്പോഴും പിന്തുണയും സ്‌നേഹവും നല്‌കിക്കൊണ്ട്‌ കൂടെ നില്‌ക്കുന്ന ഭര്‍ത്താവും കുടുംബാംഗങ്ങളുമുണ്ടെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ സ്വന്തം പ്രശ്‌നം മറച്ചുവയ്‌ക്കുകയോ മനോവിഷമം കൊണ്ട്‌ നീറിനീറി ജീവിക്കുകയോ വേണ്ടിവരില്ല. രഹസ്യരോഗങ്ങള്‍ മറച്ചുവയ്‌ക്കാതെ ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ തുറന്നു പറയാന്‍ സ്‌ത്രീകളും ശ്രദ്ധിക്കേണ്ടതാണ്‌. എങ്കില്‍ മാത്രമേ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച്‌ ചികിത്സ തുടങ്ങാനാവൂ. സ്‌ത്രീകള്‍ ഏതു പ്രായത്തിലായാലും തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്‌ത്രീ ആരോഗ്യവതിയായാല്‍ അവളുടെ കുടുംബവും ആരോഗ്യമുള്ളതായിരിക്കും.

ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍

read more
ആരോഗ്യംചോദ്യങ്ങൾവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവ ശേഷം ഉള്ള സ്ട്രെച്ച്മാർക്കുകൾ എങ്ങനെ മാറ്റം

പ്രസവം കഴിഞ്ഞു വർഷങ്ങളായിട്ടും വയറിലെ സ്ട്രെച്ച് മാർക്ക് മായുന്നില്ല. സാരിയുടുക്കുമ്പോൾ അതൊരു അഭംഗിയാണ്. എന്താണ് പരിഹാരം?

പൂച്ച മാന്തിയതുപോലെയുള്ള വെള്ളപ്പാടുകൾ, തവിട്ടുവരകൾ….പ്രസവം കഴിഞ്ഞ് വയർ പൂർവസ്ഥിതിയിലെത്തിയാലും വയറിലെ ഈ പാടുകൾ മാറുകയില്ല. സ്ട്രെച്ച് മാർക്ക് എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഈ പാടുകൾ സൗന്ദര്യകാര്യത്തിൽ ശ്രദ്ധാലുക്കളായവർക്ക് വളരെയധികം മനോവിഷമം ഉണ്ടാക്കുന്ന ഒന്നാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

പ്രസവം മൂലം മാത്രമല്ല

യഥാർഥത്തിൽ പ്രസവത്തെ തുടർന്നു മാത്രമല്ല സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത്. ശരീരഭാരം വർധിക്കുമ്പോൾ ചർമം വലിയുന്നതിന്റെ ഭാഗമായി തുടയിലും കാലിലുമെല്ലാം കൗമാരപ്രായത്തിൽ പോലും ഇത്തരം പാടുകൾ വീഴാം. കൗമാരപ്രായത്തിലെ പൊടുന്നനെയുള്ള ശരീരവളർച്ച, ഗർഭധാരണം, പെട്ടെന്നു ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ഘട്ടങ്ങളിലാണ് പൊതുവേ സ്ട്രെച്ച് മാർക്കുകൾ ചർമത്തിൽ ഉണ്ടാവുന്നത്. പുരുഷന്മാരിലും വണ്ണം വയ്ക്കുന്നതിന്റെ ഭാഗമായി പുറത്തും കൈകളിലും വയറിലുമൊക്കെ പാടുകൾ വീഴാം. കോർട്ടിക്കോസ്റ്റിറോയ്ഡ് ക്രീമുകളും ലോഷനുകളും സ്ഥിരമായി ഉപയോഗിക്കുന്നവരിലും പാടുകൾ വീഴാം.

നമ്മുടെ ചർമം പൊടുന്നനെ ഒരുപാട് വലിയുകയോ ചുരുങ്ങുമ്പോഴോ ഒക്കെ ചെയ്യുമ്പോൾ നമ്മുടെ ചർമത്തിനടിയിലുള്ള കൊളാജൻ എന്ന ഇലാസ്റ്റിക് ഫൈബർ പൊട്ടുന്നതാണ് സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാൻ കാരണം.

ഒാരോരുത്തരുടെയും ചർമത്തിന്റെ നിറമനുസരിച്ച് ഇരുണ്ട തവിട്ടുനിറത്തിലും ഇളം റോസ്നിറത്തിലും ചുവപ്പു കലർന്ന തവിട്ടുനിറത്തിലും വിളറിയ വെള്ളനിറത്തിലുമെല്ലാം പാടുകൾ ഉണ്ടാകാം. തുടക്കത്തിൽ ഇതൽപം തടിച്ചുനിൽക്കുന്നതുപോലെയുണ്ടാകും. കാലക്രമേണ തടിപ്പു കുറയും, പാടിന്റെ നിറം മങ്ങും, പക്ഷേ, പൂർണമായി മാഞ്ഞുപോവുകയില്ല.

എന്തുകൊണ്ട് ചിലർക്കു മാത്രം?

എന്തുകൊണ്ടാണ് ഗർഭിണികളാകുന്നതോ വണ്ണം വയ്ക്കുന്നതോ ആയ എല്ലാവർക്കും സ്ട്രെച്ച് മാർക് വരാത്തതെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, കൃത്യമായ ഉത്തരം പറയുക പ്രയാസമാണ്. അമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ സ്ട്രെച്ച് മാർക് ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയേറെയാണ്. ഹോർമോണുകളുടെ നിരക്കിലെ വ്യതിയാനങ്ങളും സ്ട്രെച്ച് മാർക്കുകളുടെ രൂപപ്പെടലിൽ ഒരു പങ്കുവഹിക്കുന്നതായി കാണുന്നതായി വിദഗ്ധർ പറയുന്നു.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

എന്താണ് പരിഹാരം?

ക്രീമുകളും ലോഷനുകളും എണ്ണകളുമെന്നു വേണ്ട കൊക്കോ ബട്ടർ, വൈറ്റമിൻ ഇ എന്നിങ്ങനെ വിപണിയിൽ സ്ട്രെച്ച് മാർക്ക് മായ്ക്കാമെന്നവകാശപ്പെട്ട് ഒട്ടേറെ ഉൽപന്നങ്ങൾ എത്തുന്നുണ്ട്. പക്ഷേ, പുറമേ പുരട്ടുന്ന ക്രീമുകൾ പലതും യാതൊരു പ്രയോജനവും ചെയ്യില്ല എന്നാണ് ഇതു സംബന്ധിച്ചു നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

∙ ക്രീമോ ലോഷനോ പരീക്ഷിക്കുന്നുവെങ്കിൽ തന്നെ വർഷങ്ങൾ കഴിഞ്ഞിട്ട് ചെയ്യുന്നതിലും പ്രയോജനപ്രദം പാടുകൾ രൂപപ്പെട്ട് അധികം വൈകാതെ ചെയ്യുന്നതാണ്.

∙ മസാജ് കുറെച്ചൊക്കെ സ്ട്രെച്ച് മാർക്കുകൾ മങ്ങാൻ സഹായിക്കുമെന്ന് അഭിപ്രായമുണ്ട്. സാവധാനം ക്രീമോ ലോഷനോ എണ്ണയോ പുരട്ടി വയറ് മസാജ് ചെയ്യുക. പക്ഷേ, ഒന്നോർക്കുക, ആഴ്ചകൾ എടുക്കും ചെറിയ മാറ്റമെങ്കിലും പ്രത്യക്ഷമാകാൻ.

∙ ഹയലൂറോണിക് ആസിഡ്, ട്രെറ്റിനോയിൻ എന്നീ ഘടകങ്ങൾ അടങ്ങിയ ക്രീമുകൾ പുരട്ടിയാൽ സ്ട്രെച്ച് മാർക്കിന്റെ നിറം മങ്ങിയതാക്കാൻ സാധിക്കുമെന്നു പറയുന്നു. പക്ഷേ, പൂർണമായി പാട് മായ്ക്കാനാകില്ല.

∙ ഗർഭകാലത്ത് ക്രീമും ലോഷനുമൊക്കെ വയറിൽ പുരട്ടും മുൻപ് ഗൈനക്കോളജിസ്റ്റിനോട് അഭിപ്രായം ചോദിക്കുക. ഇത്തരം ക്രീമുകളിലെ റെറ്റിനോൾ പോലുള്ള ചില ഘടകങ്ങൾ ഗർഭസ്ഥശിശുവിനു ദോഷകരമായേക്കാമെന്നു പഠനങ്ങളുണ്ട്.

കോസ്മറ്റിക് ട്രീറ്റ്മെന്റ്

മൈക്രോനീഡിലിങ്, ലേസർ ചികിത്സ എന്നിവ സ്ട്രെച്ച് മാർക്കുകൾ മായ്ക്കാനായി ചർമരോഗവിദഗ്ധർ ഉപയോഗിക്കാറുണ്ട്. ഒന്നിലധികം തവണകൾ ചെയ്യേണ്ടിവരും. മൈക്രോനീഡിലിങ്ങും റേഡിയോഫ്രീക്വൻസിയും സംയോജിതമായി ചെയ്യുന്നത് പാട് മായ്ക്കാൻ കുറേക്കൂടി ഫലപ്രദവും സുരക്ഷിതവുമാണെന്നു വിദഗ്ധർ പറയുന്നു. കൗമാരപ്രായത്തിൽ വരുന്ന സ്ട്രെച്ച് മാർക്കുകൾ മായ്ക്കാനും ഇവ സുരക്ഷിതമാണ്. ഒന്നിലധികം സിറ്റിങ് വേണ്ടിവരും, ചെലവ് അൽപം കൂടുതലായിരിക്കും. ഈ ചികിത്സകളോടൊപ്പം ശരീരഭാരം കുറയ്ക്കുകയും ശരീരം ടോൺ ചെയ്യുകയും കൂടി ചെയ്താൽ കൂടുതൽ മികച്ച ഫലം ലഭിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വീട്ടുപരിഹാരങ്ങൾ

∙ ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകളുടെ കടുപ്പം കുറയ്ക്കാൻ വയർ വലുതായിത്തുടങ്ങുമ്പോഴേ ഒലീവ് എണ്ണ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. പ്രസവശേഷവും ഇതു തുടരാം.

∙ പ്രസവശേഷം വയർ കുറയുന്ന സമയത്ത് മുട്ടവെള്ള വയറിനു മുകളിൽ പുരട്ടുന്നത് ഉദരചർമം തൂങ്ങുന്നതു കുറച്ചേക്കാം.

∙ അലോവെര ജെൽ ഉപയോഗിച്ച് ചർമം മസാജ് ചെയ്ത് 30 മിനിറ്റുനേരം വയ്ക്കുന്നത് പാടുകൾ കുറേയൊക്കെ മങ്ങാൻ ഇടയാക്കാം.

∙ വിർജിൻ കോക്കനട്ട് ഒായിലും ഒലീവ് ഒായിലും ചേർത്ത് മസാജ് ചെയ്യാം.

∙ ഉരുളക്കിഴങ്ങ് നീര് ദിവസവും പുരട്ടുന്നത് പാടുകളുടെ കറുപ്പ് കുറയ്ക്കും.

∙ ഉദരഭാഗത്തെ ചർമം ഇടയ്ക്ക് സ്ക്രബ് ചെയ്യുന്നതു വഴി മൃതകോശങ്ങൾ നീങ്ങാനും അതുവഴി സ്ട്രെച്ച് മാർക്ക് മങ്ങാനും ഇടയാക്കിയേക്കാം.

ഏതു പരിഹാരമായാലും ആഴ്ചകളോളം പതിവായി ചെയ്താലേ ചെറിയ മാറ്റമെങ്കിലും ഉണ്ടാകൂ.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ലക്ഷ്മി അമ്മാൾ

ഗൈനക്കോളജിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ

തിരുവനന്തപുരം

ഡോ. നന്ദിനി നായർ

ഡെർമറ്റോളജിസ്റ്റ്

ക്യൂട്ടിസ് സ്കിൻ ക്ലിനിക്

എറണാകുളം

അനില ശ്രീകുമാർ

തിരുവനന്തപുരം

read more
ചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാം

വലിയ പ്രതീക്ഷയോടെ വിവാഹം കഴിക്കുന്ന പലർക്കും പ്രതീക്ഷിച്ച ഒരു ദാമ്പത്യ ബന്ധം സാധ്യമാവാറില്ല. അതിന് കാരണം വിവാഹ ബന്ധത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ്. ഇത്തരത്തിൽ ദാമ്പത്യ ജീവിതത്തിൽ സാധാരണ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്ന 7 കാരണങ്ങളും അവക്കുള്ള പരിഹാരവും എന്താണെന്ന് നോക്കാം.
1. തെറ്റായ രീതിയിലുള്ള ആശയവിനിമയം: ദമ്പതിമാർ തമ്മിൽ വ്യക്തമായ ആശയവിനിമയം ഇല്ലാത്തതോ അല്ലെങ്കിൽ തെറ്റായ രീതിയിൽ ആശയവിനിമയം നടത്തുന്നതോ ആണ് വിവാഹ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങൾക്കുള്ള ഒന്നാമത്തെ കാരണം. ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ വ്യക്തമായ ആശയവിനിമയത്തിലൂടെ പങ്കാളിയെ അത് ബോദ്ധ്യേപ്പെടുത്തേണ്ടതുമുണ്ട്. തന്റെ പങ്കാളി തന്നിൽ നിന്ന് എന്താണോ ആഗ്രഹിക്കുന്നത് എന്ന വ്യക്തമായ ധാരണയില്ലാത്തതാണ് മിക്ക പ്രശ്നങ്ങളുടെയും മൂല കാരണം.
2. സ്വകാര്യത ഇല്ലാതിരിക്കൽ: ദമ്പതിമാർ എന്ന നിലയിൽ നിങ്ങളുടേത് മാത്രമായ ചില സ്വകാര്യ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. എല്ലാ കാര്യങ്ങളും എല്ലാവരുമായും പങ്കുവെക്കേണ്ടതില്ല. നിങ്ങൾ ഒരുമിച്ച് എവിടെയെങ്കിലും ഒന്ന് യാത്ര പോയി തിരിച്ചെത്തിയാൽ വള്ളിപുള്ളി വിടാതെ നടന്നതെല്ലാം സ്വന്തം വീട്ടുകാരോട് പറയേണ്ടതില്ല. എല്ലാവരുടെയും വീട്ടിലെ അവസ്ഥ ഒരുപോലെയാവില്ല. അതുകൊണ്ട് തന്നെ ബുദ്ധിപരമായി മറച്ചുവെക്കേണ്ട കാര്യങ്ങൾ മറച്ചു വെക്കുക തന്നെ ചെയ്യുക. അതുപോലെതന്നെ ഒരു വ്യക്തി എന്ന നിലയിൽ പങ്കാളിയുടെ സ്വകാര്യതയെ മാനിക്കുക. എല്ലാ രഹസ്യങ്ങളും പരസ്പരം അറിയുന്നവരെന്ന നിലക്ക് പങ്കാളിയെക്കുറിച്ച് രഹസ്യമായി വെക്കേണ്ടത് രഹസ്യമാക്കി വെക്കുക തന്നെ വേണം. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളോട് പറയരുത്. നിങ്ങളുടെ രഹസ്യങ്ങൾ അറിയുന്ന പല സുഹൃത്തുക്കളും പിന്നീട് നിങ്ങളുടെ ജീവിതത്തിൽ പ്രശ്‍നങ്ങൾ ഉണ്ടാവാൻ കാരണക്കാരായേക്കാം.
3. അമിത പ്രതീക്ഷ: പലരുടെയും ജീവിതം പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു കാരണം തന്റെ പങ്കാളിയെ കുറിച്ചുള്ള അമിത പ്രതീക്ഷകളാണ്. ഒരു വിവാഹ ജീവിതത്തിൽ കാര്യങ്ങൾ എങ്ങനെ സുഗമമായി നടക്കുന്നു എന്ന് മനസ്സിലാക്കാതിരിക്കുന്നതും ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷിക്കാൻ കാരണമാകും. ഓരോ മനുഷ്യരും വ്യത്യസ്‍തരാണെന്നതുപോലെ അവരുടെ അഭിരുചികളും വ്യത്യസ്തമാണെന്നു മനസ്സിലാക്കി ഇഷ്ടാനിഷ്ടങ്ങളിൽ പരസ്പരം സഹകരിച്ച് ജീവിക്കുന്നതിലൂടെയാണ് വിജയകരമായ ദാമ്പത്യജീവിതം സാധ്യമാകുന്നത്. പങ്കാളിയെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമുള്ള അമിതപ്രതീക്ഷൾ ദമ്പതിമാർക്കിടയിൽ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും.
4. സ്വന്തം വീട്ടുകാരുടെ കാര്യത്തിൽ സ്വാർത്ഥരാവുക: ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള മറ്റൊരു കാരണമാണ്, സ്വന്തം വീട്ടുകാരുടെ കാര്യത്തിൽ കാണിക്കുന്ന സ്വാർത്ഥത. സ്വന്തം മാതാപിതാക്കൾ നിങ്ങൾക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ പങ്കാളിക്ക് അവരുടെ മാതാപിതാക്കളും. ഭാര്യയുടെ വീട്ടുകാർ അറിയരുതെന്ന് ഭർത്താവ് ആഗ്രഹിക്കുന്ന നിസ്സാര കാര്യങ്ങൾ ഭാര്യയും, ഭർത്താവിന്റെ വീട്ടുകാർ അറിയരുതെന്ന് ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭർത്താവും രഹസ്യമാക്കി വെക്കുക നിങ്ങൾക്കിടയിലുണ്ടാവുന്ന ചെറിയ പിണക്കങ്ങൾ സ്വന്തം വീട്ടുകാർ വലിയ ഗൗരവമേറിയ എന്തോ പ്രശ്നമായിട്ടായിരിക്കും മനസിലാക്കുക. ഏതൊരു ദാമ്പത്യ ജീവിതത്തിന്റെയും വിജയത്തിന് പങ്കാളിയുടെ ചെറിയ പോരായ്മകൾ സ്വന്തം വീട്ടുകാരിൽ നിന്ന് മറച്ചു വെക്കുക തന്നെ വേണം. എന്നാൽ ഗാർഹിക പീഢനം പോലെ ഗൗരവമേറിയ കാര്യങ്ങൾ ഒരിക്കലും സമയത്ത് വേണ്ടപ്പെട്ടവരെ അറിയിക്കാതിരിക്കുകയും ചെയ്യരുത്.
5. തർക്കങ്ങൾ: വിവാഹ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുന്നത് തർക്കങ്ങളാണ്. തർക്കത്തിലേർപ്പെടുമ്പോൾ കാതലായ പ്രശ്നം ചർച്ച ചെയ്യാതെ മറ്റെന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയായിരിക്കും രണ്ടുകൂട്ടരും ചെയ്യുന്നത്. “നിങ്ങൾ അന്ന് അത് ചെയ്തില്ലേ നീ പണ്ട് ഇങ്ങനെ ചെയ്തില്ലേ” പോലെയുള്ള കാര്യങ്ങൾക്കായിരിക്കും മുൻഗണന കൊടുക്കുക. ഒടുവിൽ തർക്കം തീർന്നാലും പ്രശ്നം അതുപോലെതന്നെ അവിടെ അവശേഷിക്കുകയും, അത് ഒരിടവേളക്ക് ശേഷം വീണ്ടും മറ്റൊരു തർക്കത്തിന് കാരണമാവുകയും ചെയ്യും.
6. ലൈംഗിക അസംതൃപ്തി: ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനും വളരെ വലിയ വ്യത്യാസമുണ്ട്. സ്ത്രീപുരുഷ ലൈംഗികതയെക്കുറിച്ച് ദമ്പതിമാർക്ക് ശെരിയായ ധാരണയില്ലാത്തത് ദാമ്പത്യ ജീവിതത്തിൽ സ്ഥിരമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പുരുഷനെ സമ്പന്തിച്ചിടത്തോളം ലൈംഗിക ബന്ധത്തിന് തയ്യാറാവാൻ ഒരു നിമിഷം മതി, എന്നാൽ സ്ത്രീകളെ സംബന്ധിച്ച് സമയമെടുത്ത് മാത്രമേ അവർ ലൈംഗികബന്ധത്തിന് ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയുള്ളൂ. അത്പോലെ തന്നെ രതിമൂർച്ചക്ക് ശേഷം ആ അവസ്ഥയിൽ നിന്ന് മുക്തരാവാനും സ്ത്രീകൾക്ക് സമയമെടുക്കും. ഇതെല്ലം മനസ്സിലാക്കി പരസ്പരം അറിഞ്ഞു പെരുമാറുന്നതിലൂടെ മാത്രമേ രണ്ടുപേർക്കും ഒരു പോലെ ലൈംഗികത ആസ്വദിക്കാൻ കഴിയൂ. ലൈംഗിക അതൃപ്തി ക്രമേണ ജീവിതത്തിന്റെ സകല മേഖലകളിലേക്കും വ്യാപിക്കുകയും ദാമ്പത്യജീവിതം പരാജയപ്പെടാൻ കാരണമാവുകയും ചെയ്യും.
7. സത്യസന്ധത പുലർത്താതിരിക്കുക: ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടാവാനുള്ള മറ്റൊരു കാരണമാണ് ദാമ്പത്യ ജീവിതത്തിൽ സത്യസന്ധത പുലർത്താതിരിക്കുക എന്നത്. പങ്കാളിയോടുള്ള നിങ്ങളുടെ പെരുമാറ്റവും, സ്നേഹവും, പിണക്കവും, എല്ലാം സത്യസന്ധമായിരിക്കണം. നിരന്തരം കള്ളം പറയുന്നത് പരസ്പരം വിശ്വാസം നഷ്ടപ്പെടാനും അതുവഴി വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമാവുകയും ചെയ്യും.
നിരന്തരമായി നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് ആരോഗ്യകരമായ ഒരു വിവാഹ ബന്ധം അസാധ്യമാക്കുകയും ചെയ്യുകയാണെങ്കിൽ അതെങ്ങനെ പരിഹരിക്കാം.
ഇതിന് ഒന്നാമതായി വേണ്ടത്, പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദാമ്പത്യ ജീവിതവുമില്ല എന്ന തിരിച്ചറിവാണ്. എല്ലാവരുടെയും ജീവിതത്തിലും ഇത്തരത്തിലുള്ള കൊച്ചു കൊച്ചു പ്രശ്ങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് മനസ്സിലാകുകയും, പ്രശ്നങ്ങൾ തീർക്കാൻ ഞാൻ ആദ്യം മുൻകൈ എടുക്കും എന്ന് രണ്ടു പേരും തീരുമാനിക്കുകയും ചെയ്യുക.
ദമ്പതിമാർ തമ്മിൽ ശെരിയായ രീതിയിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. മിക്ക പ്രശ്നങ്ങളും വ്യക്തമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയും. എത്ര കാലം ഒരുമിച്ച് കഴിഞ്ഞാലും മനസ്സിലുള്ളത് മുഴുവൻ ദമ്പതിമാർക്ക് പരസ്പരം വായിച്ചെടുക്കാൻ കഴിയണമെന്നില്ല. നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നെ മനസ്സിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്. എനിക്ക് ഇന്നതൊക്കെ ആവശ്യമുണ്ടെന്നും, എനിക്ക് ഇന്ന കാര്യങ്ങൾ ഇഷ്ടമാണ് എന്നും ഇന്ന കാര്യങ്ങൾ ഇഷ്ടമല്ല എന്നും പരസ്പരം തുറന്നു പറയുക.
സ്ഥിരമായി നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ തല്ക്കാലം കുറച്ചു ദിവസം അകന്നു നിൽക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായേക്കാം. എന്നാൽ അകന്നു നിൽക്കുന്നത് പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരത്തിന് വേണ്ടിയാണെന്ന് രണ്ടുപേർക്കും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
കുറച്ചു ദിവസം അകന്നു നിൽക്കുമ്പോൾ ഒരുമിച്ചു ചിലവഴിച്ചിരുന്ന നല്ല സന്ദർഭങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയും, വീണ്ടും കാണണമെന്ന മോഹം ഉദിക്കുകയും ചെയ്യും. സ്വസ്ഥമായി ഇരുന്ന് തന്റെ ഭാഗത്തുള്ള തെറ്റെന്താണെന്ന് മനസ്സിലാക്കി, അത് തിരുത്തി വീണ്ടും ഒരുമിച്ചു മുന്നോട്ടു പോവുക.
മറ്റൊരു കാര്യം നിങ്ങൾ രണ്ടുപേരും ഒരു ടീം ആണെന്ന് മനസിലാക്കുക എന്നതാണ്. നിങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ രണ്ടുപേരും പരസ്പരം എതിർ ചേരിയിലാണെന്ന് കരുതുന്നതിന് പകരം നിങ്ങൾ ഒരുമിച്ചാണെന്നും, പ്രശ്നമാണ് നിങ്ങളുടെ എതിരാളി എന്നും മനസ്സിലാക്കി പ്രശ്നം പരിഹരിക്കാൻ രണ്ടുപേരും ഒരുമിച്ച് ശ്രമിക്കുക. ഏതൊരു പ്രശ്നത്തിനും പരിഹാരം ഉണ്ടെന്ന് മനസ്സിലാക്കി, ഏതു പ്രശ്നങ്ങളെയും സൗമ്യമായി നേരിടാൻ കഴിയും എന്ന് മനസ്സിലാക്കി മുന്നോട്ടു പോകുക.
പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയില്ല എന്നുണ്ടെങ്കിൽ മാത്രം കുടുംബത്തിലെ മുതിർന്ന ആളുകളുടെയോ ഒരു ഫാമിലി കൗൺസിലറുടെയോ സഹായം തേടുക
നിങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾക്കെഴുതാം, ദാമ്പത്യം മാഗസിനിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നു
അയക്കേണ്ട വിലാസം
പുതിയ ലേഖനങ്ങൾ നിങ്ങളുടെ ഫോണിൽ നേരിട്ട് ലഭിക്കാൻ ദാമ്പത്യ ജീവിതം കമ്മ്യൂണിറ്റിയിൽ അംഗമാവുക👇
https://api.whatsapp.com/send?phone=447868701592&text=question
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

Relationship Tips | നല്ല കേൾവിക്കാരാകാം; ദാമ്പത്യ ജീവിതത്തിൽ വിജയം ഉറപ്പ്

നിങ്ങളുടെ പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ തയാറാകുന്നതിലൂടെ ബന്ധം കൂടുതല്‍ മനോഹരമാക്കാനാകും

 

ഇ വിഷയത്തെ കുറിച്ചുള്ള കൂടുതൽ ആർട്ടിക്കിൾ ലഭിക്കുവാൻ ആയീ .  https://api.whatsapp.com/send?phone=447868701592&text=question

 

പ്രശ്‌നങ്ങളും കലഹങ്ങളുമില്ലാതെ ദാമ്പത്യ ജീവിതംമുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. ആരോഗ്യകരമായി എങ്ങനെ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് മനസിലാക്കുന്നതിലൂടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകും.
ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ നിര്‍ണായക ഘടകം പങ്കാളിയെ കേള്‍ക്കുക എന്നതാണ്. നിങ്ങളുടെ പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ തയാറാകുന്നതിലൂടെ ബന്ധം കൂടുതല്‍ മനോഹരമാക്കാനാകും. ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്.

റിലേഷന്‍ഷിപ്പ് ഓസ്ട്രേലിയ എന്ന വെബ്സൈറ്റിന്റെ അഭിപ്രായത്തില്‍, ഒരു നല്ല കേൾവിക്കാരനാകാൻ ‘ആക്ടീവ് ലിസണിംഗ്’ പരിശീലിക്കണം. വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, ‘മറ്റൊരാള്‍ പറയുന്ന മുഴുവന്‍ കാര്യവും നിങ്ങള്‍ കേള്‍ക്കുമ്പോഴാണ് നല്ല കേൾവിക്കാരനാകാൻ സാധിക്കുന്നത്. അതിനാല്‍ ഒരു നല്ല ശ്രോതാവാകാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം:

തടസങ്ങള്‍ ഒഴിവാക്കുക -നിങ്ങള്‍ ചെയ്യുന്ന മറ്റ് പ്രവൃത്തികള്‍ നിര്‍ത്തി നിങ്ങളുടെ പങ്കാളിയെ പൂര്‍ണ്ണമായി കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മറ്റ് തടസ്സങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കുക.

ശരീരഭാഷ – നിങ്ങളുടെ പങ്കാളി പറയുന്ന ഓരോ വാക്കും നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നണം. കണ്ണില്‍ നോക്കി സംസാരിക്കാനും, പുഞ്ചിരിക്കാനും തലയാട്ടാനും ശ്രമിക്കുക.

വിലയിരുത്തലുകൾഒഴിവാക്കുക– നിങ്ങളുടെ പങ്കാളിയെ അവര്‍ വിശദീകരിക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തരുത്. ജഡ്ജ്‌മെന്റുകളെക്കുറിച്ച് പങ്കാളിയുടെ ഉള്ളിലുള്ള ഭയം നിങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്ന് അവരെ പിന്മാറ്റിയേക്കാം. അതുകൊണ്ട് തന്നെ അവരുടെ വികാരങ്ങളെ മറച്ചുപിടിക്കാനും സാധ്യതയുണ്ട്.

ചോദ്യങ്ങള്‍ ചോദിക്കുക – പങ്കാളി പറയുന്നതില്‍ എന്തെങ്കിലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് വ്യക്തത വരുത്തുക.

പങ്കാളികള്‍ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുക– പങ്കാളി നിങ്ങളോട് സംസാരിച്ചു കഴിഞ്ഞാല്‍, അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ക്രോഡീകരിക്കുകയും വിശദാംശങ്ങള്‍ അവരോട് ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ നിങ്ങള്‍ അവരെ മുഴുവനായി കേട്ടുവെന്ന് അവര്‍ക്ക് ഉറപ്പിക്കാനാകും.

അതുപോലെ തന്നെ ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ സ്ഥാനമാണുള്ളതെന്ന കാര്യം ഓര്‍ക്കുക. മാറുന്ന ജീവിത സാഹചര്യത്തില്‍ പല ദാമ്പത്യ ബന്ധങ്ങളും വേണ്ട വിധത്തില്‍ വിജയം കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ചിലതാണ്. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

പങ്കാളിയെ സമാധാനിപ്പിക്കുക

പങ്കാളിയെ സന്തോഷിപ്പിക്കാനും സ്നേഹം നേടിയെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അവരുടെ ഏറ്റവും വലിയ സുഹൃത്തായി മാറുകയാണ് വേണ്ടത്. പങ്കാളികളുടെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിയുമെന്ന ഉറപ്പു നല്‍കുക. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടാന്‍ സഹായിക്കും.

പങ്കാളിയെ പ്രശംസിക്കുക

നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുക എന്നതാണ്.

read more
ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

വിഷാദ രോഗം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലോ ? എന്താണ് യാഥാർഥ്യം?

വിഷാദ രോഗം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലോ ? എന്താണ് യാഥാർഥ്യം? വിദഗ്ധർ വിശദീകരികരിക്കുന്നു

ഇ വിഷയത്തെ കുറിച്ചുള്ള കൂടുതൽ ആർട്ടിക്കിൾ ലഭിക്കുവാൻ ആയീ .  https://api.whatsapp.com/send?phone=447868701592&text=question

ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു കാലമായി വിഷാദരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതോടൊപ്പം കോവിഡ് ബാധിച്ച ആളുകളിൽ മാനസികാരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റിപ്പോട്ട് അനുസരിച്ച് കോവിഡിനു ശേഷം വ്യക്തികളിൽ ഉത്കണ്ഠയും വിഷാദവും 25 ശതമാനം വർധിച്ചതായി പറയുന്നു. വിഷാദരോഗത്തെ വൈദ്യസഹായം ആവശ്യമുള്ള ഒരു അവസ്ഥയായി കാണാത്തതാണ് ഈ വർധനവിന് കാരണം.

ഇതിനെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ പൊളിച്ചെഴുതുകയാണ് ഡൽഹി ആനന്ദം സൈക്യാട്രി സെന്ററിലെ സൈക്യാട്രിസ്റ്റ് ഡോ. ശ്രീകാന്ത് ശർമ്മ.

1. വിഷാദം ഒരു യഥാർഥ രോഗമല്ല

സിനാപ്‌റ്റിക് ടേൺ ഓവറിന്റെ (നെർവ് സെല്ലുകളുടെ ജങ്ഷൻ (സിനാപ്സ്) രൂപീകരിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്യുക) മുമ്പും ശേഷവുമുള്ള മാറ്റങ്ങളും തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനവുമായി വിഷാദ രോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

2. വിഷാദം ദുഃഖം മൂലമാണ് ഉണ്ടാകുന്നത്

വേദനയുളവാക്കുന്ന സാഹചര്യങ്ങളിൽ നമുക്കുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ദുഃഖം. ദുഃഖം പെട്ടെന്ന് തനെന പരിഹരിക്കപ്പെടും.

ദുഃഖത്തിന്റെയും താൽപര്യക്കുറവിന്റെയും നീണ്ടു നിൽക്കുന്ന അവസ്ഥയാണ് വിഷാദം. ദുഃഖവും ക്ഷീണവും രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

3. വിഷാദരോഗത്തിന് വൈദ്യചികിത്സ ആവശ്യമില്ല

വിഷാദാവസ്ഥയിൽ ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനാൽ വൈദ്യചികിത്സ ആവശ്യമാണ്.

4. വിഷാദം പാരമ്പര്യമാണ്

പാരമ്പര്യമായി വിഷാദ രോഗം ഉണ്ടാകാറുണ്ട്. എന്നാൽ അല്ലാത്ത വ്യക്തികളിലും വിഷാദരോഗത്തിനുള്ള സാധ്യതയുണ്ട്.

5. വിഷാദരോഗം ഭേദമാക്കാൻ എല്ലായ്പോഴും ആന്റി ഡിപ്രസന്റുകൾ ഉപയോഗിക്കേണ്ടി വരും.

മാനസിക സമ്മർദം കുറയ്ക്കൽ, യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങളിലൂടെ പലപ്പോഴും വിഷാദം നിയന്ത്രിക്കാനാകും.

6. വിഷാദത്തിന് മരുന്നുകൾ ഉപയോഗിച്ചാൽ അതിനടിമപ്പെടുമെന്ന് പറയുന്നു

ആന്റീഡിപ്രസന്റുകൾ ഉപയോഗിച്ചാൽ ഒരിക്കലും അതിനടിമപ്പെടുകയില്ല. എന്നാൽ മരുന്നുകൾ പാതി വഴിയിൽ ഉപേക്ഷിക്കുകയോ ഡോസേജ് തെറ്റിക്കു​കയോ ചെയ്താൽ വിത്ഡ്രോവൽ സിംപ്റ്റംസ് ( മ്രുന്ന് നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ) കാണിക്കാൻ സാധ്യതയുണ്ട്. ഡോക്ടർമാർ നിദേശിക്കുന്ന അളവിൽ അത്രയും കാലം കൃത്യമായി മരുന്ന് ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത്.

7. സ്ത്രീകളിൽ വിഷാദരോഗം കൂടുതലായി കാണപ്പെടുന്നു

യഥാർഥത്തിൽ പുരുഷന്മാർ അവരുടെ പ്രശ്നങ്ങൾ തുറന്നു പറയുന്നത് കുറവായതിനാൽ സ്ത്രീകളെ അപേക്ഷിച്ച് വൈദ്യസഹായം തേടാനുള്ള സാധ്യത കുറവാണ്.

read more
ചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യം തകരാതിരിക്കാന്‍…

സാധാരണ വിവാഹത്തിനു മുമ്പ് വരനും വരൻെറ വീട്ടുകാരും ഭാവി വധുവിൻെറ ഇഷ്ടങ്ങള്‍ വിവാഹം കഴിഞ്ഞും സാധിച്ചു കൊടുക്ക ാമെന്നു വാഗ്ദാനം ചെയ്യുകയും വിവാഹശേഷം വാക്കു മാറ്റുകയും ചെയ്യാറുണ്ട്. പഠിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ തു ടര്‍ന്നു പഠിപ്പിക്കാമെന്നും അവരുടെ അഭിരുചിക്കൊത്ത് ഉയരണമെന്നുമൊക്കെ തട്ടിവിടുന്ന ഭാവി വരന്‍ കല്ല്യാണം കഴിയ ുമ്പോള്‍ പ്ലേറ്റു മാറ്റും. അതുവരെ അവള്‍ പഠിച്ചതൊക്കെ പാഴാകുകയും ദാമ്പത്യബന്ധത്തിന് ഉലച്ചില്‍ തട്ടുകയും ചെയ് യും.

 

ഇ വിഷയത്തെ കുറിച്ചുള്ള കൂടുതൽ ആർട്ടിക്കിൾ ലഭിക്കുവാൻ ആയീ .  https://api.whatsapp.com/send?phone=447868701592&text=question

ചിലര്‍ വിവാഹശേഷം പെണ്‍കുട്ടിയെ ജോലിക്ക് അയക്കാമെന്നു പറയുകയും പിന്നീട് വാഗ്ദാനലംഘനം നടത്തുകയും ചെയ ്യും. താന്‍ വിവാഹം ചെയ്തത് അവളെ ജോലിക്കു വിടാനല്ല വീട്ടുകാര്യം നോക്കി മക്കളെ വളര്‍ത്തി കിടന്നാല്‍ മതി എന്ന് ചി ല പുരുഷന്മാര്‍ ഇക്കാലത്തും പറയാറുണ്ട്. ഭാര്യയുടെ സാഹിത്യവാസനയും കലാ കായിക കഴിവുകളും അവസരങ്ങള്‍ നിഷേധിച്ച് തച ്ചുടക്കുന്നവരുമുണ്ട്. ചിലര്‍ വിവാഹത്തിനു മുമ്പ് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും മറ്റും പങ്കാളിയാ കുന്ന വ്യക്തിയെ തെറ്റിദ്ധരിപ്പിക്കുകയും നേരത്തെ പറഞ്ഞു ധരിപ്പിച്ചിരുന്ന വിവരം തെറ്റാണെന്ന് വിവാഹശേഷം പങ്കാ ളി മനസിലാക്കുകയും ചെയ്യുന്ന അവസ്ഥയും ദാമ്പത്യ ബന്ധത്തെ തകര്‍ക്കും.

പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നു

    ഭാര്യയായി കഴിയുമ്പോള്‍ പല പെണ്‍കുട്ടികളും ഭര്‍ത്താക്കന്മാരുടെ ഇഷ്ടങ്ങള്‍ക്ക് കടിഞ്ഞാണിടാറുണ്ട്. ഒരു വീട്ടിലെ ഗൃഹനാഥന്‍ വിദേശത്താണ്. അങ്ങേര്‍ക്ക് മെലഡി ഗാനങ്ങള്‍ കേള്‍ക്കുന്നതാണ് ഇഷ്ടം. ഭാര്യക്കും മക്കള്‍ക്കുമാണെങ്കില്‍ റോക്കും റാപ്പുമൊക്കെയാണ് ഇഷ്ടം. ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ മെലഡി കേള്‍ക്കാതിരിക്കാന്‍ ഭാര്യ അയലത്തെ യുവാവിന് മെലഡി ഗാനങ്ങളുടെ കാസറ്റുകളും സി.ഡി.യുമെല്ലാം എടുത്തുകൊടുത്തു.

    ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സ്ഥാനമാണുള്ളതെന്ന് ഓര്‍ക്കുക. പരസ്പരം ഭരിക്കുകയും അവരവരുടെ അഭിരുചികളെയും ഇഷ്ടാനിഷ്ടങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്നതും തൻെറ കൈയിലുള്ളവ അടിച്ചേല്‍പ്പിക്കുന്നതും ദാമ്പത്യബന്ധത്തിൻെറ അടിത്തറ തകര്‍ക്കും. ദാമ്പത്യം ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണെങ്കിലും മാറുന്ന ജീവിത സാഹചര്യത്തില്‍ പലതും വേണ്ട വിധം വിജയത്തില്‍ എത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികപരവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാന്‍ കാരണമാണ്.

    സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം
    വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം തടയുന്നതും ഭാര്യ മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നതിലും ഭര്‍ത്താവ് മറ്റു സ്ത്രീകളുമായി സംസാരിക്കുന്നതിലും അസ്വസ്ഥതയും പ്രശ്‌നങ്ങളുമുണ്ടാക്കുന്നതും കൗണ്‍സിലിങ്ങിനെത്തിയ ചിലര്‍ ദാമ്പത്യത്തെ ഉലച്ച ഘടകങ്ങളായി പറഞ്ഞു. മാനസികമായും പിന്നീട് എല്ലാ അര്‍ത്ഥത്തിലും ബാധിക്കുന്ന ഈ അകല്‍ച്ച പലരും ആദ്യം ശ്രദ്ധിക്കാറില്ല. പുറമേ സന്തുഷ്ടരെന്നു നാം കരുതുന്ന പലരുടെയും ദാമ്പത്യജീവിതം കയ്പുനീരു കലര്‍ന്നതാണ്.

    മാനസികമായ ഐക്യം കുറഞ്ഞു വരിക, തുറന്ന സംസാരങ്ങള്‍ ഇല്ലാതിരിക്കുക, പങ്കാളികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പരസ്പരം അറിയാതെ പോകുക, സംഭാഷണവും ചര്‍ച്ചകളും വഴക്കിലേക്കു നീങ്ങുക, പരസ്പരം അംഗീകരിക്കാനാവാത്ത അവസ്ഥ, ചെറിയ കാര്യങ്ങള്‍ പോലും വഴക്കിലേക്ക് എത്തുക, പര്സപരം ചര്‍ച്ച ചെയ്യാതെ രണ്ടുപേരും സ്വന്തം ഇഷ്ടത്തിനനുസരിച്ചു തീരുമാനങ്ങളെടുത്തു നടപ്പാക്കുക, ഭര്‍ത്താവിന് ഭാര്യയുടെ കുടുംബത്തെയും ഭാര്യക്ക് ഭര്‍ത്താവിൻെറ കുടുംബത്തെയും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ലൈംഗിക ബന്ധത്തോട് താത്​പര്യം കുറയുക, വ്യക്തിപരമായും കുടുംബപരമായും പരസ്പര സഹകരണം കുറയുക, ഓരോരുത്തര്‍ക്കും ചെലവാക്കിയ പണത്തിൻെറ കണക്കുകള്‍ നിരത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ ആരുടെയെങ്കിലും ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരുടെ ദാമ്പത്യജീവിതവും ഉലച്ചിലിൻെറ വക്കിലാണെന്നു മനസിലാക്കുക. ഇരുമെയ്യും മനസ്സും ഒന്നാവുമ്പോഴാണ് ദാമ്പത്യം വിജയപ്രദമാവുക.

    വേര്‍പിരിയലിനു നിസ്സാര കാര്യങ്ങള്‍…
    നിസാര കാര്യങ്ങള്‍ പോലും വേര്‍പിരിയലില്‍ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ ഈഗോ വില്ലനായി കടന്നുവരാതെ നോക്കണം. രണ്ടുപേരും ജീവിത വിജയത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് കരുതുകയാണ് ഇതിനു പരിഹാരം. യാദൃച്ഛികമായി ദാമ്പത്യബന്ധത്തിലേക്കു കടന്നു വരുന്ന മൂന്നാം കക്ഷിയാണ് മറ്റൊരു വില്ലന്‍ (വില്ലത്തി).

    സഹായിയായോ മറ്റോ കടന്നു വരുന്ന ഈ സുഹൃത്തുമായി ഭാര്യക്കോ ഭര്‍ത്താവിനോ ശാരീരിക ബന്ധം വരെ ഉണ്ടായി ദാമ്പത്യം തകര്‍ന്ന എത്രയോ സംഭവങ്ങള്‍ നാം നിത്യവും കേള്‍ക്കുന്നു. ദാമ്പത്യത്തിൻെറ അടിത്തറയാണ് ലൈഗികത. ലൈംഗിക അസംതൃപ്തിയും വിവാഹമോചനങ്ങള്‍ക്ക് കാരണമാണ്. മാനസിക പൊരുത്തമുണ്ടെങ്കിലേ ദാമ്പത്യ ജീവിതത്തില്‍ ആനന്ദകരമായ ലൈഗികബന്ധവും സാധ്യമാകൂ.

    പരസ്പര വിശ്വാസവും ബഹുമാനവും വേണം
    ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ശരിയായ ആശയവിനിമയവും സഹവര്‍ത്തിത്വവും പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ദാമ്പത്യ ബന്ധങ്ങളില്‍ കുടുംബാഗങ്ങളുടെ ഇടപെടല്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കണം. പരസ്പര വിശ്വാസവും ബഹുമാനവും ഇരുവരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കലും പ്രാവര്‍ത്തികമാക്കാന്‍ പങ്കാളികള്‍ തയാറാകേണ്ടതാണ്. വിവാഹിതരാകുന്നതിനു മുമ്പും ശേഷവും പങ്കാളികള്‍ തുറന്നു പറച്ചില്‍ ശീലമാക്കുക. തൻെറ ശരീരത്തിൻെറ പകുതിയാണ് പങ്കാളി എന്നു വിശ്വസിച്ച് പെരുമാറുകയാണെങ്കില്‍ ദാമ്പത്യബന്ധം സന്തോഷകരവും ആനന്ദകരവുമാക്കാമെന്നതില്‍ സംശയമില്ല.

     

    read more
    ആരോഗ്യംചോദ്യങ്ങൾഡയറ്റ്വന്ധ്യത

    ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ അഞ്ച് പാനീയങ്ങള്‍ വഴി

    ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍ സഹായിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തിലെ 100 മില്ലിലീറ്റര്‍ രക്തത്തില്‍ 12 മുതല്‍ 20 വരെ ഗ്രാം ഹീമോഗ്ലോബിന്‍ ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു.

    പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=question

    ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരോഷ്മാവ് നിയന്ത്രിക്കാനുമെല്ലാം ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഭക്ഷണക്രമത്തില്‍ ആവശ്യത്തിന് അയണ്‍ ഇല്ലാതിരിക്കുന്നത് ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞ് വിളര്‍ച്ചയിലേക്കു നയിക്കാം. ഇറച്ചി, മീന്‍, ടോഫു, ഗ്രീന്‍പീസ്, ചീര, ബീറ്റ്റൂട്ട് എന്നിങ്ങനെ അയണ്‍ പ്രദാനം ചെയ്യുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്. ഇനി ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ ചില പാനീയങ്ങളെ കൂടി പരിചയപ്പെടാം.

    1. ബീറ്റ്റൂട്ട് ജൂസ്

    ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്.

    2. ചീര, മിന്‍റ് ജൂസ്

    നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും ഈ ജൂസ് സഹായകമാണ്.

    3. പ്രൂണ്‍ ജൂസ്

    ഉണങ്ങിയ പ്ലം പഴത്തെയാണ് പ്രൂണ്‍ എന്നു വിളിക്കുന്നത്. അര കപ്പ് പ്രൂണ്‍ ജൂസില്‍ 3 മില്ലിഗ്രാം അയണ്‍ അടങ്ങിയിരിക്കുന്നു. അഞ്ച് പ്രൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ 15-20 മിനിറ്റ് മുക്കി വച്ച് എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം.

    4. മത്തങ്ങ ജൂസ്

    ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന്‍റെ വിത്തില്‍ അയണും ധാരാളമായി അടങ്ങിയിരിക്കുന്നു. വെറുതേ സ്നാക്സായും ജൂസില്‍ ചേര്‍ത്തും മത്തങ്ങ വിത്ത് കഴിക്കാം. ഏതാനും കഷ്ണം മത്തങ്ങ ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ച് മത്തങ്ങ ജൂസ് തയാറാക്കാം.

    5. ഫ്ളാക്സ് വിത്ത്, എള്ള് സ്മൂത്തി

    അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ എല്ലുകളെയും ശക്തിപ്പെടുത്തുന്നു. എള്ളും അയണിനാല്‍ സമ്പുഷ്ടമാണ്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 1.31 മില്ലിഗ്രാം അയണും കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ഇ, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. പാലും തേനും ഈ വിത്തുകളുടെ ഒപ്പം ചേര്‍ത്ത് അവ കട്ടിയാകുന്ന മിശ്രിതമാകുന്നത് വരെ ബ്ലെന്‍ഡ് ചെയ്ത് കുടിക്കാവുന്നതാണ്.

    Content Summary : Iron rich drinks that help increase haemoglobin

    read more
    ആരോഗ്യംചോദ്യങ്ങൾഡയറ്റ്തൈറോയ്ഡ്

    തൈറോയ്ഡ്: കഴിക്കാം ഈ അഞ്ചു ഭക്ഷണങ്ങൾ

    പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=question

     

    കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. തൈറോയ്ഡ്, ആവശ്യത്തിനു ഹോർമോണുകൾ ഉൽപാദിപ്പിക്കാതിരിക്കുന്ന ഈ അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് പെട്ടെന്ന് ശരീരഭാരം കൂട്ടാൻ കാരണമാകും.

    ശിശുക്കൾ, കുട്ടികൾ തുടങ്ങി ഏതു പ്രായക്കാരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കും. ക്ഷീണം, ജലദോഷം, മലബന്ധം, വരണ്ടചർമം, കൊളസ്ട്രോൾ കൂടുക, സന്ധിവേദന ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല.

    കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ച് എന്നാൽ പോഷകങ്ങൾ എല്ലാം അടങ്ങിയ, പ്രത്യേകിച്ചും തൈറോയ്ഡിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ദിവസവും കഴിക്കണം. സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

    തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.

    ∙സീഡ്സ്, നട്സ്

    സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയും സിങ്ക് ധാരാളം അടങ്ങിയ മികച്ച ഒരു ലഘുഭക്ഷണമാണ്.

    ∙പയർ വർഗങ്ങൾ, ബീൻസ്

    പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കൂടാതെ തടയുകയും ചെയ്യും.

    ∙മുട്ട

    ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇത് സിങ്ക്, സെലെനിയം, പ്രോട്ടീൻ ഇവ ഏകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

    ∙പച്ചക്കറികൾ

     

    വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

    ∙വെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾ

    വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും.

    ഹൈപ്പോതൈറോയ്ഡിസം മരുന്നിലൂടെ പൂർണമായും സുഖപ്പെടുത്താവുന്നതാണ്. എന്നാൽ ചികിത്സിക്കാതിരുന്നാൽ ഇത് ശരീരത്തെ ബാധിക്കും. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, വന്ധ്യത, ഓസ്റ്റിയോ പോറോസിസ് ഇവയ്ക്ക് കാരണമാകും. തൈറോയ്ഡ് ചില ഓട്ടോഇമ്മ്യൂൺ രോഗങ്ങളായ പ്രമേഹം, സന്ധിവാതം, വിളർച്ച എന്നിവയിലേക്കു നയിക്കാം എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ നേരത്തെ ഈ അവസ്ഥ തിരിച്ചറിയുന്നത് പിന്നീട് സങ്കീർണതകൾ ഉണ്ടാകാതെ തടയും.

    ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലും രോഗികൾ ഏർപ്പെടണം. ഇത് എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

    ഗോയ്ട്രോജൻസ് കൂടുതലടങ്ങിയ കാബേജ്, കോളിഫ്ലവർ, ചേമ്പ്, നിലക്കടലയെണ്ണ, ബ്രൊക്കോളി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കാം.

    Content Summary: Foods That Can Help You With Thyroid Management

    read more
    ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

    മൂത്രനാളീ അണുബാധയുണ്ടെങ്കിലും സെക്സിനിടയിൽ പരുക്കുകൾ സംഭവിച്ചാലും ചെയ്യേണ്ടത്?

    ദാമ്പത്യവും’ലൈംഗിക ആരോഗ്യവും നിങ്ങൾ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും അവയെക്കുറിച്ചുള്ള പുസ്തകങ്ങളും കാണുവാൻ സന്ദർശിക്കുക https://wa.me/c/447868701592  

     

    ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് സെക്സിനിടയിൽ പൊതുവായി സംഭവിക്കുന്ന അപകടം. പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം. ദിവസങ്ങളോളം അത് നീണ്ടു നിൽക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യം തന്നെയാണ് അത്. അത്തരം അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത് പ്രതീക്ഷിക്കാതെ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ താൽക്കാലിക ശമനത്തിന് ഉടൻ തന്നെ വൃത്തിയുള്ള തുണിയിൽ ഐസ്കട്ട പൊതിഞ്ഞു ചതവോ ഒടിവോ ഉണ്ടായ ഭാഗത്തു വയ്ക്കാം.

    സ്ത്രീകളിൽ വജൈനൽ ടെയർ അഥവാ യോനിയില്‍ കീറലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനും ഡോക്ടറുടെ സഹായം വേണ്ടി വരും. ചിലപ്പോൾ യോനി തുന്നേണ്ടതായും വരാം. ഇത്തരം കേസുകൾ അത്ര പൊതുവായിട്ടല്ലെങ്കിലും കാണപ്പെടാറുണ്ട്. ഇത്തരം അപകടമായാലും ഡോക്ടറാണു സാഹചര്യമനുസരിച്ച് ചികിത്സ തീരുമാനിക്കേണ്ടത്. സ്വയം ചികിത്സ നല്ലതല്ല.

    ഓറൽ സെക്സിനു ശേഷം

    ഓറൽ സെക്സ് വലിയ പ്രശ്നമില്ലാത്തതും കുറച്ചു പേരൊക്കെ ചെയ്യുന്നതുമാണ്. പങ്കാളിയുടെ ഇഷ്ടവും അനുവാദവും കൂടാതെ നിർബന്ധിച്ച് ഓറൽ സെക്സ് ചെയ്യിക്കരുത്. മിക്കവർക്കും ലിംഗം വായിൽ വയ്ക്കുകയും യോനിയിൽ നാവുകൊണ്ടോ ചുണ്ടു കൊണ്ടോ സ്പർശിക്കുകയും ചെയ്യുക എന്നത് അറപ്പുണ്ടാക്കുന്ന കാര്യമായിരിക്കും. അതിഷ്ടപ്പെടുന്ന വ്യക്തിയുമായേ അത്തരം പ്രവൃത്തികൾ ചെയ്യാവൂ.

    ചെയ്യുന്നതിനു മുൻപു ലൈംഗികാവയവങ്ങളും വായും നല്ലതുപോലെ കഴുകി വൃത്തിയാക്കിയിരിക്കണം. പങ്കാളികളിൽ ആർക്കെങ്കിലും ഒരാൾക്കെങ്കിലും വായിലോ ലൈംഗികാവയവയത്തിലോ അണുബാധയോ മുറിവുകളോ ഉണ്ടെങ്കിൽ ഓറൽ സെക്സ് ചെയ്യരുത്.

    ഇന്ത്യൻ പീനൽകോഡ് അനുസരിച്ചു പരാതി നൽകിയാൽ ശിക്ഷവരെ കിട്ടാവുന്ന പ്രവൃത്തിയാണ് ഏനൽ സെക്സ് (ഗുദഭോഗം) സാധാരണയായി ബഹുലിംഗസമൂഹത്തിൽ അതിനെയൊരു സാധാരണ സംഗതിയായി കണക്കാക്കുന്നില്ല. ഹോമോസെക്ഷ്വൽ ആളുകളും അത്തരം പ്രവണതയുള്ളവരും പോലെ ലൈംഗികമായി ന്യൂനപക്ഷത്തില്‍പ്പെടുന്നവരാണു കൂടുതലും ഏനൽ സെക്സിൽ ഏർപ്പെടാറുള്ളത്. മുറിവുകളും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയേറെയാണതിൽ. ഒഴിവാക്കുന്നതാണ് ഉത്തമം.

    മൂത്രനാളീ അണുബാധയുണ്ടെങ്കിൽ?

    മൂത്രനാളീ അണുബാധയുള്ളവർ ബന്ധപ്പെടുന്നതിനു മുൻപു തന്നെ അവയവങ്ങൾ വൃത്തിയായി കഴുകണം. പങ്കാളികളിൽ ഒരാൾക്ക് അണുബാധയുണ്ടെങ്കിൽ കോണ്ടം പോലുള്ള സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം. ലൈംഗികബന്ധത്തിനു ശേഷവും കഴുകാൻ മറക്കരുത്. ലൈംഗികമായി പകരുന്ന രോഗങ്ങളുള്ളവരുമായുള്ള ബന്ധം കഴിയുന്നതും ഒഴിവാക്കാം. അഥവാ അങ്ങനെ വേണ്ടിവന്നാൽ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചതിനു ശേഷം മാത്രമേ ബന്ധപ്പെടാവൂ.

    കോണ്ടം (ഉറ) പോറലോ കീറലോ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുകയും പൊട്ടാതെ നോക്കുകയും വേണം. പൊട്ടിയിൽ ഉടൻ ലിംഗം പിൻവലിക്കണം. സ്രവങ്ങൾ അകത്തു കടന്നാൽ ലൈഗികമായി പകരുന്ന രോഗങ്ങൾ (Sexually Transmitted Diseases) ആയ ഗൊണോറിയ, HIV പോലുള്ളവ പകരാൻ സാധ്യത കൂടും. ബന്ധപ്പെട്ടതിനു ശേഷമാണു രോഗമുണ്ടെന്ന് അറിയുന്നതെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണം. Content Summary: Sexual health and Sexually transmitted diseases

    read more
    ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

    വാക്കുകൾകൊണ്ട് വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിവേണ്ട; ആത്മാർഥമായി ക്ഷമ ചോദിക്കുന്നതെങ്ങനെ?

    പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

    ബന്ധങ്ങളിൽ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. പ്രണയബന്ധമായാലും സൗഹൃദമായാലും വീട്ടിനുള്ളിലായാലും നിസ്സാര കാര്യങ്ങൾക്കു പോലും പരിഭവിക്കുന്നവരും പിണങ്ങുന്നവരുമുണ്ട്. പക്ഷേ പിണങ്ങുമ്പോൾ പ്രതികരിക്കുന്ന രീതിയും പ്രധാനമാണ്. ചിലർക്കാകട്ടെ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുമെങ്കിൽ ചിലർ പരിധിവിട്ടുകളയും. അത് എതിർവശത്തു നിൽക്കുന്നയാളെ വേദനിപ്പിക്കുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ക്ഷമാപണത്തിനും വളരെ വലിയ സ്ഥാനമാണുള്ളത്. വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചുവെന്നു തോന്നിയാൽ ക്ഷമാപണം നടത്തുന്നതിലൂടെ ബന്ധം ഊഷ്മളമാക്കാം എന്നു പറയുകയാണ് സൈക്കോളജിസ്റ്റായ നിക്കോൾ ലെപേര.

    വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ട രീതികള്‍ പങ്കുവെക്കുകയാണ് നിക്കോൾ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിക്കോൾ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

    ബന്ധങ്ങളിൽ നാം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചേക്കാം, അതുകൊണ്ടുതന്നെ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ടതിനെക്കുറിച്ചും ശീലിച്ചിരിക്കണം എന്നു പറഞ്ഞാണ് നിക്കോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ തങ്ങൾ മനപ്പൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തെറ്റായ ലക്ഷ്യമില്ലായിരുന്നുവെന്നും കരുതി മാപ്പ് പറയാൻ തയ്യാറാവില്ല. മനപ്പൂർവം അല്ലെങ്കിൽക്കൂടിയും മറ്റൊരാളെ വാക്കുകളിലൂടെ വേദനിപ്പിച്ചേക്കാമെന്നും ക്ഷമാപണം എന്ന വാക്കിന് ബന്ധങ്ങളെ തകർക്കാതിരിക്കാനാവുമെന്നും നിക്കോൾ പറയുന്നു.

     

    • നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ, എന്റെ അപ്പോഴത്തെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
    • ഞാൻ പ്രതികരിച്ച രീതി ശരിയല്ലായിരുന്നു, അതിൽ ക്ഷമ ചോദിക്കുന്നു. തകർന്നിരിക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ ശീലിക്കാം.
    • എന്നോട് ക്ഷമിക്കൂ, ഞാനിപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
    • ഞാൻ ചെയ്തത് സ്വീകാര്യമോ ശരിയായതോ അല്ല. ഞാൻ ആ സ്വഭാവത്തിൽ മാറ്റം വരുത്തും.

    തുടങ്ങിയവയാണ് ആത്മാർഥമായ ക്ഷമാപണ രീതികൾ എന്ന് നിക്കോൾ പറയുന്നു. അത്തരത്തിൽ ക്ഷമ ചോദിക്കുന്നവർ തുടർന്ന് തങ്ങളുടെ പ്രവൃത്തികളില്‍ മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയിൽ അതുമാറ്റാൻ എന്തു ചെയ്യാമെന്നും ശ്രദ്ധിക്കും.

    എന്നാൽ അതിനുപകരം ആത്മാർഥമല്ലാതെ ക്ഷമ പറയുന്നവരെക്കുറിച്ചും നിക്കോൾ കുറിക്കുന്നുണ്ട്. അവർ നിസ്സാരമായി ‘സോറി’ എന്നു പറയുകയോ ‘നിങ്ങൾക്ക് വേദനിച്ചെങ്കിൽ സോറി’ എന്നു പറയുകയോ ‘നിങ്ങൾ ആ രീതിയിൽ എടുത്തതിൽ സോറി’ എന്നൊക്കെയോ ആണ് പറയുക. അക്കൂട്ടർ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നവരാകുമെന്നും നിക്കോൾ കുറിച്ചു.

    read more