close

തൈറോയ്ഡ്

ഓവുലേഷന്‍തൈറോയ്ഡ്

സ്ത്രീ ആരോഗ്യവും ഹോർമോൺ മാറ്റങ്ങളും

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിൽ ഈ ഹോർമോണുകൾ വളരെ അടുത്ത ബന്ധം പുലർത്തുന്നു. എൻഡോക്രൈനോളജി എന്നത് ഹോർമോണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ്. ഈ മേഖലയിൽ സ്പെഷ്യലൈസ് ചെയ്യുന്നവർ കുറവാണെങ്കിലും, ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഹോർമോണുകൾ എന്നത് നമ്മുടെ തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന ഒരു വയർലെസ് സംവിധാനം പോലെയാണ്. ഇത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു.

സ്ത്രീകളുടെ ജീവിതത്തിൽ കുട്ടിക്കാലം മുതൽ പ്രായമാകുന്നതുവരെ ഹോർമോൺ മാറ്റങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു. ഉദാഹരണത്തിന്, പെൺകുട്ടികൾ വളരുന്ന സമയത്ത് ആർത്തവം തുടങ്ങുന്നത് ഒരു പ്രധാന ഘട്ടമാണ്. സാധാരണയായി 8 മുതൽ 15 വയസ്സിനിടയിലാണ് ആർത്തവം തുടങ്ങേണ്ടത്. എന്നാൽ ഇന്ന് 8-9 വയസ്സിൽ തന്നെ ആർത്തവം വരുന്ന കുട്ടികളെ കാണാം. ഇത് ചിലപ്പോൾ തടി കൂടുതലുള്ളതിനോ ഇൻസുലിൻ റെസിസ്റ്റൻസ് പോലുള്ള പ്രശ്നങ്ങൾ മൂലമോ ആകാം. എന്നാൽ 8 വയസ്സിന് താഴെ ആർത്തവം വന്നാൽ അത് അസാധാരണമായി കണക്കാക്കണം. അതുപോലെ, 16-17 വയസ്സായിട്ടും ആർത്തവം തുടങ്ങാതിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

ആർത്തവത്തിന്റെ തുടക്കം മുതൽ അത് നിൽക്കുന്ന സമയം വരെ, സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കും. പോളിസിസ്റ്റിക് ഓവറി ഡിസീസ് (പിസിഓഡി) പോലുള്ള പ്രശ്നങ്ങൾ ഇന്ന് സ്ത്രീകളിൽ വളരെ സാധാരണമാണ്. ഏകദേശം 15-20% പെൺകുട്ടികൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഇതിന്റെ പ്രധാന കാരണം. പിസിഓഡി മൂലം ആർത്തവം ക്രമമല്ലാതാവുക, മുഖത്ത് രോമവളർച്ച, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് പല പെൺകുട്ടികളിലും ആത്മവിശ്വാസക്കുറവിനും ഡിപ്രഷനും കാരണമാകുന്നു. ഭക്ഷണക്രമവും വ്യായാമവും ശരിയായി പിന്തുടർന്നാൽ പിസിഓഡി നിയന്ത്രിക്കാൻ കഴിയും.

വിവാഹ സമയത്തും ഗർഭകാലത്തും ഹോർമോണുകൾ വലിയ പങ്ക് വഹിക്കുന്നു. പിസിഓഡി ഉള്ളവർക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം. തടി കൂടുന്നത് ഇൻഫെർട്ടിലിറ്റി പ്രശ്നങ്ങൾ വർധിപ്പിക്കും. ഗർഭാവസ്ഥയിൽ തടി കൂടുന്നത് സാധാരണമാണെങ്കിലും, അത് പിന്നീട് കുറയ്ക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ ഡയബറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകാം. ഗർഭാവസ്ഥയ്ക്ക് ശേഷം പോസ്റ്റ് പാർട്ടം ഡിപ്രഷനും മുടികൊഴിച്ചിലും സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. ഇത് ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ്.

ആർത്തവം നിൽക്കുന്ന സമയം (മെനോപോസ്) 45 മുതൽ 55 വയസ്സിനിടയിലാണ് സാധാരണയായി സംഭവിക്കുന്നത്. 40 വയസ്സിന് മുമ്പ് നിന്നാൽ അത് അസാധാരണമാണ്. മെനോപോസിന്റെ സമയത്ത് ഹോട്ട് ഫ്ലാഷസ് (ചൂട് അനുഭവപ്പെടൽ), മൂഡ് മാറ്റങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയവ ഉണ്ടാകാം. ഈസ്ട്രോജൻ ഹോർമോൺ കുറയുന്നത് എല്ലുകളുടെ ബലം കുറയാൻ കാരണമാകും. അതുകൊണ്ട് മെനോപോസിന് ശേഷം എല്ല് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ശരിയായ ഭക്ഷണവും വ്യായാമവും കാൽസ്യം സപ്ലിമെന്റുകളും ഇതിനെ തടയാൻ സഹായിക്കും.

സ്ത്രീകളുടെ ഈ ഹോർമോൺ മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ ബോധവത്കരണം വേണം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വളരെ പ്രധാനമാണ്. ആർത്തവം, മെനോപോസ് തുടങ്ങിയവ സ്വാഭാവിക പ്രക്രിയകളാണെന്ന് മനസ്സിലാക്കി, ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ എല്ലാവരും തയ്യാറാവണം. ഇന്റർനാഷണൽ വുമൻസ് ഡേ പോലുള്ള അവസരങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കാം.

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്തൈറോയ്ഡ്

തൈറോയ്ഡ്: കഴിക്കാം ഈ അഞ്ചു ഭക്ഷണങ്ങൾ

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=question

 

കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. തൈറോയ്ഡ്, ആവശ്യത്തിനു ഹോർമോണുകൾ ഉൽപാദിപ്പിക്കാതിരിക്കുന്ന ഈ അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് പെട്ടെന്ന് ശരീരഭാരം കൂട്ടാൻ കാരണമാകും.

ശിശുക്കൾ, കുട്ടികൾ തുടങ്ങി ഏതു പ്രായക്കാരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കും. ക്ഷീണം, ജലദോഷം, മലബന്ധം, വരണ്ടചർമം, കൊളസ്ട്രോൾ കൂടുക, സന്ധിവേദന ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല.

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ച് എന്നാൽ പോഷകങ്ങൾ എല്ലാം അടങ്ങിയ, പ്രത്യേകിച്ചും തൈറോയ്ഡിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ദിവസവും കഴിക്കണം. സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.

∙സീഡ്സ്, നട്സ്

സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയും സിങ്ക് ധാരാളം അടങ്ങിയ മികച്ച ഒരു ലഘുഭക്ഷണമാണ്.

∙പയർ വർഗങ്ങൾ, ബീൻസ്

പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കൂടാതെ തടയുകയും ചെയ്യും.

∙മുട്ട

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇത് സിങ്ക്, സെലെനിയം, പ്രോട്ടീൻ ഇവ ഏകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

∙പച്ചക്കറികൾ

 

വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

∙വെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾ

വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും.

ഹൈപ്പോതൈറോയ്ഡിസം മരുന്നിലൂടെ പൂർണമായും സുഖപ്പെടുത്താവുന്നതാണ്. എന്നാൽ ചികിത്സിക്കാതിരുന്നാൽ ഇത് ശരീരത്തെ ബാധിക്കും. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, വന്ധ്യത, ഓസ്റ്റിയോ പോറോസിസ് ഇവയ്ക്ക് കാരണമാകും. തൈറോയ്ഡ് ചില ഓട്ടോഇമ്മ്യൂൺ രോഗങ്ങളായ പ്രമേഹം, സന്ധിവാതം, വിളർച്ച എന്നിവയിലേക്കു നയിക്കാം എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ നേരത്തെ ഈ അവസ്ഥ തിരിച്ചറിയുന്നത് പിന്നീട് സങ്കീർണതകൾ ഉണ്ടാകാതെ തടയും.

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലും രോഗികൾ ഏർപ്പെടണം. ഇത് എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

ഗോയ്ട്രോജൻസ് കൂടുതലടങ്ങിയ കാബേജ്, കോളിഫ്ലവർ, ചേമ്പ്, നിലക്കടലയെണ്ണ, ബ്രൊക്കോളി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കാം.

Content Summary: Foods That Can Help You With Thyroid Management

read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് കാബേജ് കഴിക്കാമോ? എന്തൊക്കെ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം?

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. ഇവയെ ഗോയിട്രോജന്‍സ് എന്ന് വിളിക്കുന്നു. ഇവയിലെ ചില ഘടകങ്ങളാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സമാകുന്നത്.

സോയാബീന്‍സ്, ക്രൂസിഫറസ് വിഭാഗത്തില്‍പ്പെടുന്ന കോളിഫ്‌ളവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയവയാണ് ഗോയിട്രോജന്‍സിന്‍ മുന്‍പന്തിയില്‍ ഉള്ളത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഐസോതയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ളേവോണ്‍സ് എന്ന ഘടകവും തൈറോയ്ഡ് ഉത്പാദനത്തെ ബാധിക്കുന്നുണ്ട്.

മരച്ചീനി, ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍, നിലക്കടല, കടുക്, റാഡിഷ്, ചീര, സ്‌ട്രോബെറി, മധുരക്കിഴങ്ങ് തുടങ്ങിയവയിലും തയോസൈനേറ്റ് അടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഓറഞ്ച്, സോയ, ചായ പ്രത്യേകിച്ച് ഗ്രീന്‍ ടീ എന്നിവയിലും പ്രധാനമായും ഫ്‌ളേവോണ്‍സ് അടങ്ങിയിരിക്കുന്നു.

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഡയറ്റ്തൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വന്ധ്യത- കാരണങ്ങളും ചികിത്സയും -1

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്. വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടു കയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്..

വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രിക മായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ളFollicular study പരിശോധനയും വേണ്ടി വരുന്നതാണ്.
പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

  1. 1. ജനിതകപരമായ കാരണങ്ങള്‍ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ  ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.

 

  1. 2. Tumors (വളര്‍ച്ചകള്‍)

സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.

  1. 3. Endometriosis (എന്‍ട്രോ മെട്രോസിസ്)

മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ്Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം

  1. 1. Primary infertility
  2. 2. ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
  3. 2. Secondary infertility

ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താന ങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷ ന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരു ഷ ബീജ പരിശോധനയാണ് ആദ്യപടി.
ബീജോത്പാദനം എങ്ങിനെ?
ഒരു ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും  അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയ യാണ് ബീജോത്പാദനം. ശരീരോഷ്മാ വിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയില ധികമുണ്ടെ ങ്കില്‍Cultureപരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾതൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതസ്ത്രീ സൗന്ദര്യം (Feminine beauty)

Women Contraceptive Methods: എന്താണ് ശരി, എന്താണ് തെറ്റ്

ദോഷകരമല്ലാത്ത സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളേതൊക്കെ എന്ന് മനസിലാക്കാം.

വാട്ട്സ്ആപ് വഴി  e ബുക്കുകൾ വായിക്കുവാൻ https://wa.me/c/447868701592

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് നാം പറയാറുണ്ട്. സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളുടെ കാര്യത്തിലും ഈ വാചകം തികച്ചും യോജിക്കുന്നു. സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങൾ വിപണിയിൽ വളരെക്കാലമായി നിലവിലുണ്ട് എന്നാൽ ഇന്നും ഇന്ത്യയിൽ ഏത് ഗർഭനിരോധന മാർഗ്ഗമാണ് അനുയോജ്യമെന്ന് അറിയാത്ത ദശലക്ഷക്കണക്കിന് സ്ത്രീകൾ ഉണ്ട്. സ്ത്രീകൾക്ക് അനാവശ്യ ഗർഭധാരണം ഒഴിവാക്കാനും കുട്ടികളുടെ പ്രായവ്യത്യാസം നിലനിർത്താനും നിരവധി ഓപ്ഷനുകൾ ഉണ്ട്. ഓറൽ ഗുളികകൾ മുതൽ ഇംപ്ലാന്‍റുകൾ വരെ. എന്നാൽ സാധാരണയായി സ്ത്രീകൾക്ക് ഇവയിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയില്ല. മിക്ക സ്ത്രീകളും പരസ്യങ്ങളുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഉപദേശപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നു, എന്നാൽ വിവരങ്ങളുടെ അഭാവവും തെറ്റായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതും സ്ത്രീകൾക്ക് വലിയ പ്രശ്‌നത്തിന് കാരണമാകുന്നു.

മൂൽചന്ദ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മീത വർമയുടെ അഭിപ്രായത്തിൽ, “ഗർഭനിരോധനത്തെക്കുറിച്ച് സ്ത്രീകൾക്ക് അറിയാം, എന്നാൽ ഇന്ത്യൻ സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകൾ ഉണ്ട്, ഇത് സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നു. ഇന്ത്യയിൽ, കുട്ടികളെ പ്രകൃതിയുടെ വരദാനമായി കണക്കാക്കി കുടുംബാസൂത്രണം എന്ന ആശയം ഇപ്പോഴും നിർത്തലാക്കപ്പെടുന്നു. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അവരുടെ പ്രത്യുത്പാദനക്ഷമതയെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെ വളർച്ചയെയും തെറ്റായി ബാധിക്കുമെന്ന സംശയം പല സ്ത്രീകൾക്കുമുണ്ട്. സമാനമായ മറ്റ് പല മിഥ്യകളും സ്ത്രീകളുടെ മനസ്സിൽ അവശേഷിക്കുന്നു, എന്നാൽ ഇന്നത്തെ കാലത്ത് ഡോക്ടറുടെ ഉപദേശത്തോടെ ശരിയായ ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

മിക്ക ദമ്പതികളും വിനോദത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്നും അതിനാലാണ് ഗർഭനിരോധന ഉറകളോ മറ്റേതെങ്കിലും തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളോ ഉപയോഗിക്കാൻ മടിക്കുന്നതെന്നും എന്നാൽ ഗർഭച്ഛിദ്രം നടത്താൻ മടിക്കാറില്ലെന്നും ഡോ. മിത പറയുന്നു. എന്നാൽ ഗർഭച്ഛിദ്രം പരിഹാരമല്ലെന്ന് അവർ മറക്കുന്നു കാരണം ആവർത്തിച്ചുള്ള ഗർഭച്ഛിദ്രം ഗർഭാശയത്തെ ദോഷകരമായി ബാധിക്കുന്നു, ഇത് പിന്നീട് വലിയ പ്രശ്നമായി മാറുന്നു. അതിനാൽ, യുവാക്കളും നവദമ്പതികളും ഗർഭച്ഛിദ്രം ഒരു എളുപ്പവഴിയായി കണക്കാക്കുന്നുവെങ്കിൽ അത് തെറ്റാണ്. നിലവിൽ സ്ത്രീകളുടെ ഗർഭനിരോധന വിപണിയിൽ 2 തരം ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാണ്.

  • ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ.
  • നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ.

ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ: ഇത്തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഏറ്റവും കൂടുതൽ ഉള്ളത്. ശരീരത്തിനുള്ളിലെ ഹോർമോൺ മാറ്റങ്ങളിലൂടെ അനാവശ്യ ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഇവ. 35 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള ഏതൊരു സ്ത്രീക്കും കുറച്ചുകാലത്തേക്ക് ഒരു കുട്ടി ഉണ്ടാകാൻ ആഗ്രഹമില്ല എങ്കിൽ ഒരു ഡോക്ടറുടെ ഉപദേശത്തോടെ ഇവ ഉപയോഗിക്കാം. എന്നാൽ ഹൃദയം, കരൾ രോഗങ്ങളാൽ ബുദ്ധിമുട്ടുകയോ ആസ്ത്മ, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ അവർക്ക് അനുയോജ്യമല്ല. ഇതുകൂടാതെ, പുകവലിക്കുന്നതോ മദ്യം കഴിക്കുന്നതോ അമിതഭാരമുള്ളതോ ആയ സ്ത്രീകളും അത്തരം ഗർഭനിരോധന മാർഗ്ഗങ്ങൾ ഒഴിവാക്കണം. ഗർഭനിരോധന ഉറകളും വിപണിയിൽ ലഭ്യമാണ്.

ഓറൽ ഗുളികകൾ

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണിത്. മാസത്തിൽ 21 ദിവസം കഴിക്കണം. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കൂടാതെ ഈ പ്രതിവിധി വില കുറഞ്ഞതുമാണ്. എന്നാൽ ഒരു ഡോക്ടറുടെ ഉപദേശം കൂടാതെ ഗുളികകൾ കഴിക്കരുത് കാരണം അവ എല്ലാവർക്കും അനുയോജ്യമല്ല. അവ ശരിയായി ഉപയോഗിച്ചാൽ മാത്രമേ സംരക്ഷണം ലഭിക്കുകയുള്ളൂ. എന്നാൽ മിക്ക സ്ത്രീകൾക്കും ശരിയായ ഗുളികകൾ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല ഇത് അനാവശ്യ ഗർഭധാരണത്തിന് കാരണമാകുന്നു. പല സ്ത്രീകളിലും ഓറൽ ഗുളികകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഛർദ്ദിക്കുന്നതിനും കാരണമാകുന്നു. ഓറൽ ഗുളികകൾ കൂടാതെ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ മിനി ഗുളികകളും വിപണിയിൽ ലഭ്യമാണ്. മുലയൂട്ടുന്ന അമ്മയ്ക്കും ഉപയോഗിക്കാവുന്ന പ്രോജസ്റ്ററോണിന്‍റെയും മറ്റ് ഹോർമോണുകളുടെയും സംയോജനമാണ് മിനി ഗുളികകൾ.

എമർജൻസി ഗുളികകൾ

ഇത്തരത്തിലുള്ള ഗർഭനിരോധന ഗുളികകൾ ഓറൽ ഗുളികകൾക്ക് പൂരകമാണ്. ഒരു സ്ത്രീ ഓറൽ ഗുളികകൾ കഴിക്കാൻ മറക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ, അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ 72 മണിക്കൂറിനുള്ളിൽ അവൾക്ക് അത് കഴിക്കാം. അതുകൊണ്ടാണ് ഇതിനെ മോണിംഗ് ഗുളിക എന്നും വിളിക്കുന്നത്. എന്നാൽ ഈ നടപടി പോലും സുരക്ഷയുടെ പൂർണ്ണമായ ഉറപ്പ് നൽകുന്നില്ല. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക, ശീലമാക്കരുത്. തുടർച്ചയായ ഉപയോഗത്തിലൂടെ ഇത് ആരോഗ്യപ്രശ്നമായി മാറും.

ഹോർമോൺ കുത്തിവയ്പ്പ്

ഇത് വളരെ ഫലപ്രദമായ പ്രതിവിധിയാണ്. ദിവസവും ഗുളിക കഴിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാം. ഇതിൽ, സ്ത്രീക്ക് പ്രൊജസ്ട്രോണിന്‍റെ കുത്തിവയ്പ്പ് നൽകുന്നു. ഈ കുത്തിവയ്പ്പ് ഗർഭാശയത്തിന്‍റെ ഭിത്തിയിലെ മ്യൂക്കസ് കട്ടിയാക്കുകയും ബീജം പ്രവേശിക്കുന്നത് തടയുകയും അണ്ഡോത്പാദനം തടയുകയും ചെയ്യുന്നു. ഈ കുത്തിവയ്പ്പ് എടുത്ത് 24 മണിക്കൂറിനുള്ളിൽ അതിന്‍റെ പ്രഭാവം ആരംഭിക്കുന്നു. ഇത് 10 മുതൽ 13 ആഴ്ച വരെ സംരക്ഷണം നൽകുന്നു, അതിനുശേഷം കുത്തിവയ്പ്പ് വീണ്ടും എടുക്കണം. ചില സ്ത്രീകൾക്ക് ഇത് മൂലം ശരീരഭാരം കൂടുകയും അവരുടെ ആർത്തവം ക്രമരഹിതമാകുകയും ചെയ്യും.

ഇംപ്ലാന്‍റ്

ഈ പ്രക്രിയയിൽ, വളരെ കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് ഇപ്ലാന്‍റ് ഭുജത്തിന് താഴെയായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ശരീരം പ്രൊജസ്ട്രോൺ പുറത്തുവിടുന്നു അങ്ങനെ അണ്ഡോത്പാദനത്തെ തടയുന്നു. ഇത് ഗർഭപാത്രത്തിൽ അടങ്ങിയിരിക്കുന്ന മ്യൂക്കസിന്‍റെ സ്വഭാവം മാറ്റി ഗർഭധാരണത്തെ തടയുന്നു. ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി ഇംപ്ലാന്‍റ് കണക്കാക്കപ്പെടുന്നു. ഈ ഇംപ്ലാന്‍റ് 3 മുതൽ 5 വർഷം വരെ ഗർഭാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ഇത് ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല.

നോൺ-ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ: ഏതെങ്കിലും തരത്തിലുള്ള ഹോർമോണുകൾ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഇവ. ഹൃദയം, കരൾ, ആസ്ത്മ അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾക്ക് ഇവ ഫലപ്രദമാണ്. എന്നാൽ ഹോർമോൺ അല്ലാത്ത ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം വളരെ പ്രധാനമാണ്. സ്ത്രീകളുടെ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഈ വിഭാഗത്തിലും നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.

സ്ത്രീ കോണ്ടം

ഗർഭനിരോധന മാർഗ്ഗങ്ങളുടെ വിഭാഗത്തിൽ സ്ത്രീകൾക്ക് കോണ്ടം ഒരു പുതിയ കാര്യമാണ്. ലൂബ്രിക്കേറ്റഡ് പോളിത്തീൻ ഷീറ്റ് കൊണ്ടാണ് ഈ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്കായി നിർമ്മിച്ച ഈ കോണ്ടം അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. പുരുഷ കോണ്ടം പോലെ ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ലൈംഗികവേളയിൽ അതിന്‍റെ സ്ഥാനം ശരിയാണെങ്കിൽ, ഗർഭധാരണം തടയുന്നതിന് ഇവ പൂർണ്ണമായും ഫലപ്രദമാണ്. ഗർഭധാരണം തടയുന്നതിനു പുറമേ, എച്ച്ഐവി പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ഇത് ചെലവേറിയ ഓപ്ഷനാണ്. സ്ത്രീകളുടെ കോണ്ടത്തിന് വിപണിയിൽ 80 രൂപ വരെയാണ്. അതിനാൽ ഡോക്ടർമാർ പുരുഷ കോണ്ടം ശുപാർശ ചെയ്യുന്നു, കാരണം ഇത് വില കുറഞ്ഞ ഓപ്ഷനാണ്.

ഗർഭാശയ ഗർഭനിരോധന ഉപകരണം

ഈ ഉപകരണം കോപ്പർ ടീ അല്ലെങ്കിൽ മൾട്ടിലോഡ് ഉപകരണം എന്നാണ് അറിയപ്പെടുന്നത്. ഒരു ചെമ്പ് വയർ ഉപയോഗിച്ച് ഗർഭപാത്രത്തിൽ ഘടിപ്പിക്കുന്ന ഒരു തരം വഴക്കമുള്ള പ്ലാസ്റ്റിക് ഉപകരണമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെയാണ് ഇത് ഘടിപ്പിക്കുന്നത്.. ഇത് 98% വരെ സംരക്ഷണം നൽകുന്നു. 3 അല്ലെങ്കിൽ 5 വർഷത്തേക്ക് ഇൻസ്റ്റാൾ ചെയ്യാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത് സൗജന്യമായി ലഭിക്കും എന്നാൽ വിപണിയിൽ ഇതിന് 375 മുതൽ 500 രൂപ വരെയാണ് വില. ഇതുമൂലം ആർത്തവരക്തം കൂടുന്നതും കാലിൽ വേദനയുണ്ടാകുന്നതും സാധാരണമാണ്. ചെമ്പിനോട് അലർജിയുള്ളവർക്ക് ഇതിന്‍റെ ഉപയോഗം ദോഷം ചെയ്യും.

ബീജനാശിനി ജെല്ലി

ഇത്തരം ഗർഭനിരോധന മാർഗ്ഗങ്ങളും വളരെ നല്ല ഓപ്ഷനുകളായി കണക്കാക്കപ്പെടുന്നു. സ്ത്രീകൾക്ക് കോണ്ടം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ജെല്ലി അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാം. സെക്‌സിന് തൊട്ടുമുമ്പ് ഇത് യോനിയിൽ പുരട്ടണം. ഇതിലടങ്ങിയിരിക്കുന്ന ‘നോനോക്സിനോൾ 9’ എന്ന രാസവസ്തു ബീജത്തെ സ്പർശിക്കുമ്പോൾ തന്നെ നശിപ്പിക്കും. ചില പുരുഷ കോണ്ടങ്ങളിൽ ബീജനാശിനിയും അടങ്ങിയിട്ടുണ്ട്. ഈ പ്രതിവിധി വളരെ ഫലപ്രദമാണ് എന്നാൽ ചില സ്ത്രീകൾക്ക് അലർജിയുണ്ട് അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.സ്ത്രീകൾ ഡോക്ടറുടെ ഉപദേശം തേടാതെ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നാൽ വിവരങ്ങളുടെ അഭാവം പിന്നീട് പ്രശ്‌നത്തിന് കാരണമാകുന്നു

TAGS:

COMMENT
read more
ആരോഗ്യംതൈറോയ്ഡ്ദാമ്പത്യം Marriage

ആദ്യത്തെ ലൈംഗിക ബന്ധം; ഈ 5 തെറ്റിദ്ധാരണകള്‍ മാറ്റി വയ്ക്കണം

  • കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്
  • ചില ലൈംഗിക തെറ്റിദ്ധാരണകള്‍
കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. വളരെ അതിശയോക്തി നിറഞ്ഞതും ഒരു അടിസ്ഥാനവുമില്ലാത്ത പലതും ലൈംഗിക ബന്ധത്തെക്കുറിച്ച് കരുതുന്നവര്‍ ധാരളമാണ്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു എന്നത് ഒരു സത്യമാണ്. ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുന്‍പ് തിരുത്തേണ്ട ചില തെറ്റിദ്ധാരണകള്‍ ഇവയാണ്.
ആദ്യത്തെ തവണ സ്ത്രീകള്‍ക്ക് രക്തം പൊടിയണം-  വളരെ വര്‍ഷങ്ങളായി  സൂക്ഷിച്ചുവരുന്ന ഒരു തെറ്റിദ്ധാരണയാണിത്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് രക്തം വരണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇവയെല്ലാം ഒരോ സ്ത്രീകളുടെയും ശരീരപ്രകൃതിയെ അനുസരിച്ചുള്ളവയാണ്. സൈക്ലിംഗ്, നൃത്തം തുടങ്ങിയവ ചെയ്യുന്നവരില്‍ ശരീരം അല്‍പ്പം അയഞ്ഞതായിരിക്കും . അതിനാല്‍ ആദ്യത്തെ ലൈംഗീകബന്ധത്തില്‍ രക്തം വരണമെന്നില്ല. രക്തവും കന്യകാത്വവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് സാരം.

സ്ത്രീകള്‍ക്ക് വേദന അനുഭവിക്കേണ്ടിവരും – ആദ്യത്തെ തവണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പ്പം വേദനയുണ്ടയേക്കാം. എന്നാല്‍ ഇത് അല്‍പ്പനേരത്തേക്ക് മാത്രമായിരിക്കും. പരസ്പരമുള്ള സ്‌നേഹം ഈ വേദനയില്ലാതാക്കും.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആസ്വാദനം ഇല്ലാതാക്കും- കോണ്ടം പോലുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ആദ്യത്തെ തവണ അല്‍പ്പം ബുദ്ധിമുട്ടായും തോന്നാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍പ്പം പ്രയാസം അനുഭവപ്പെട്ടേക്കാം. എന്നാല്‍ കോണ്ടം ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ പ്രയാസം ഒരു വിഷയമേ അല്ല.
സ്‌ക്രീനില്‍ കാണുന്ന അത്ഭുതം കിടക്കയില്‍ പ്രതീക്ഷിക്കരുത്-  പോണ്‍ ചിത്രങ്ങളും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന ദൃശ്യങ്ങളാണ്. യഥാര്‍ത്ഥജീവിതത്തില്‍ പുരുഷനും സ്ത്രീക്കും അതുപോലൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുക.
അവയവത്തിന്‍റെ വലിപ്പം പ്രശ്‌നമല്ല- സ്ത്രീകളുടെയും പുരുഷന്റെയും അവയവങ്ങളുടെ വലിപ്പവും ആസ്വാദനവും തമ്മില്‍ ഒരുബന്ധവുമില്ല എന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു. പുരുഷന്മാരുടെ അവയവത്തിന് വലിപ്പം കൂടിയാല്‍ സ്ത്രീകള്‍ക്ക് വേദനിക്കാനും സാധ്യതയുണ്ട്

read more
ചോദ്യങ്ങൾതൈറോയ്ഡ്ലൈംഗിക ആരോഗ്യം (Sexual health )

Body Odor: വിയർപ്പ് നാറ്റം കൂടുന്നുണ്ടോ? കാരണമറിയാം

 എണ്ണയും, ത്വക്കിന്റെ കോശങ്ങളും, അഴുക്കും സ്വകാര്യ ഭാഗങ്ങളിൽ അടിഞ്ഞ് കൂടും. ഇത് വിയർപ്പ് നാറ്റം കൂട്ടാൻ കാരണമാകും. 

 

വിയർപ്പ് നാറ്റം കൂടുന്നത് പലർക്കും പ്രശ്‌നമായി മാറാറുണ്ട്. എത്ര പെർഫ്യൂം ഉപയോഗിച്ചാലും വിയപ്പിന്റെ നാറ്റം മാറില്ലെന്ന് പരാതിപ്പെടുന്നവരും ഉണ്ട്. എന്നാൽ പലപ്പോഴും ഈ നാറ്റത്തിന്റെ കാരണം പലർക്കും മനസിലാകാറില്ല. ഈ നാറ്റത്തിന്റ കാരണം കണ്ടെത്തിയാൽ, അത് ഇല്ലാതാക്കാനും എളുപ്പമാകും. വിയർപ്പ് നാറ്റത്തിന്റെ കരണങ്ങളും, മാറ്റാനുള്ള വഴികളും അറിയാം.

സ്വകാര്യ ഭാഗങ്ങളിൽ നിന്നുള്ള നാറ്റം

ദി സൺ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് പലരും കുളിക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. ഇത് മൂലം എണ്ണയും, ത്വക്കിന്റെ കോശങ്ങളും, അഴുക്കും ഈ ഭാഗങ്ങളിൽ അടിഞ്ഞ് കൂടും. ഇത് വിയർപ്പ് നാറ്റം കൂട്ടാൻ കാരണമാകും. ഈ നാറ്റം ഒഴിവാക്കാൻ കുളിക്കുമ്പോൾ ഈ ഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. സ്ത്രീകൾക്കും, പുരുഷന്മാരും ഇത് ബാധകമാണ്.

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നുള്ള നാറ്റം

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ, പ്രത്യേകിച്ച് യോനിയിൽ ബാക്ടീരിയയുടെ അളവ് ക്രമത്തിലും അധികം ആകാനുള്ള സാധ്യതയുണ്ട്. ഇതുമൂലം യോനിക്ക് വീക്കം ഉണ്ടാകുകയും, യോനിയിൽ നിന്ന് ക്രീം നിറത്തിലുള്ള ദ്രാവകം പോകാൻ ആരംഭിക്കുകയും ചെയ്യും. ഇത് നാറ്റമുണ്ടാക്കും. ഇത് ഒഴിവാക്കാൻ കാൻസ്ഫ്ലോർ പ്രോബയോട്ടിക്സ് ഉപയോഗിക്കുന്നത് സഹായിക്കും.

കാലിൽ നിന്നുള്ള നാറ്റം 

നമ്മുടെ കാൽ പാദങ്ങളിൽ 250,000 വിയർപ്പ് ഗ്രന്ഥികളാണ് ഉള്ളത്. ഇത് വഴി വിയർപ്പ് നമ്മുടെ ശരീരത്തിൽ നിന്ന് പുറത്ത് പോകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഷൂസിന്റെയും സോക്സിന്റെയും ഉപയോഗം മൂലം വിയർപ്പ് പുറത്ത് പോകാതെ കാലിൽ തന്നെ കെട്ടി നിലക്കും. ഇത് ബാക്റ്റീരിയയും വളർച്ചയ്ക്ക് കാരണമാകുകയും, നാറ്റമുണ്ടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷൂസുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും, പാദങ്ങൾ ശരിയായി വൃത്തിയാക്കുകയും വേണം.

മരുന്നുകൾ

പലപ്പോഴും ഭക്ഷണക്രമം, ഹോർമോണുകൾ, മരുന്നുകൾ എന്നിവ മൂലം ശരീരത്തിൽ നാറ്റം ഉണ്ടാകാറുണ്ട്. ഈ സമയത്ത് നാറ്റം ഒഴിവാക്കാൻ ഭക്ഷണക്രമം മാറ്റുകയോ, ആവശ്യമില്ലാത്ത മരുന്നുകൾ ഒഴിവാക്കുകയോ ചെയ്യണം.

read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്വണ്ണം വയ്ക്കുവാൻവന്ധ്യത

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണവും

നാലാൾ കൂടുന്നിടത്തൊക്കെ പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയായിരുന്നു ചർച്ചാ വിഷയമെങ്കിൽ ഇന്ന് തൈറോയ്ഡാണ് താരം. ഇന്നെല്ലാവർക്കും ഈ ചെറിയ ഗ്രന്ഥിയെ അറിയാം. ‘കഴുത്തിനു മുൻവശത്തേക്കു നോക്കി ചെറിയ തടിപ്പുണ്ടല്ലോ, തൈറോയ്ഡിന്റെ പ്രശ്നമുണ്ടോ?’ എന്നും ഡോക്ടറെ കണ്ട് പരിശോധിച്ചു നോക്കണമെന്നും പറയുന്ന ഉപദേശികളും കുറവല്ല.

ഡോക്ടർമാർ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ ടെസ്റ്റുകൾ ചെയ്യുന്നതു പോലെ തന്നെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും ചെയ്യാൻ ഇപ്പോൾ രോഗികളോട് നിർേദശിക്കാറുണ്ട്. കൃത്യമായ കാരണം അറിയില്ലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ കേരളത്തിൽ കൂടി വരികയാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വര്‍ധിക്കുന്നതായിരിക്കാം ഒരു കാരണം. കൂടാതെ തൈറോയ്ഡ് ടെസ്റ്റുകൾ സാർവത്രികമായതും കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് കാരണമായിട്ടുണ്ട്.

തൈറോയ്ഡ് രോഗങ്ങൾ രണ്ടു തരം

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങുവരെ ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ മുഖ്യ കാരണം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക, റേഡിയേഷൻ‌, ചികിത്സ എന്നിവയും തൈറോയ്ഡിന്റെ പ്രവർത്തന മാന്ദ്യമുണ്ടാക്കാം. ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീരവേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങൾ.

തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം ഒരു പ്രധാന കാരണമാണ്. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്റെ ആധിക്യവും ഹൈപ്പർ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയർപ്പ്, നെഞ്ചിടിപ്പ്, കൈവിറയൽ, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങൾ.

എന്തു കഴിക്കാം?

തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്. കടൽ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്. തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.

എന്തു കഴിക്കരുത്?

തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിന് തടസ്സം നിൽക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകൾ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോർമോൺ ഉത്പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവർ, കപ്പ, സോയാബീൻ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിച്ചുകൊണ്ട് ഹോർമോൺ ഉല്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നങ്ങളുളളവർ ഇത്തരം ആഹാര സാധനങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡിന്റെ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കണം

1 ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പ് മരുന്നു കഴിക്കണം.

2 ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക.

3 ഗുളിക കഴിക്കാൻ തിളപ്പിച്ചാറിയ വെളളമാണ് നല്ലത്.

4 മരുന്നു കഴിച്ച് ഒരു മണിക്കൂറിനുളളിൽ പാൽ, പാൽ ഉല്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ,
മെഡിസിൻ
മെഡിക്കൽ കോളജ്,
ആലപ്പുഴ.

read more