close

പാചകം

പാചകം

ഓറഞ്ച് തൊലി അച്ചാര്‍ (Orange Peel Pickle)

ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിചെറിയണ്ട,ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാര്‍ ആക്കി ഉപയോഗിക്കാം … വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു അച്ചാര്‍ ആണ് ഇത് .നല്ല പഴുത്ത തൊലി വേണം അച്ചാറിനു ഉപയോഗിക്കാന്‍ …

Ingredients

  • പഴുത്ത ഓറഞ്ച് തൊലി – 1 വലിയ ഓറഞ്ചിന്‍റെത്
  • വെള്ളുത്തുള്ളി – 4 അല്ലി
  • ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
  • പച്ചമുളക് -2
  • മുളക്പൊടി -1.5 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി -3 നുള്ള്
  • ഉലുവ പൊടി – 3 നുള്ള്
  • കായപൊടി -3 നുള്ള്
  • വിനാഗിരി -3 ടീസ്പൂണ്‍
  • നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
  • കറിവേപ്പില -1 തണ്ട്

Method

Step 1

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വെള്ളം ഊറ്റി എടുക്കുക

Step 2

പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേര്‍ത് മൂപ്പിച് ,ചെറുതായി അറിഞ്ഞ വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത് വഴടുക.

Step 3

ശേഷം തിളപ്പിച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം,അതാണ് സ്വാദ് .

Step 4

തൊലി നന്നായി വരണ്ടു വരുമ്പോള്‍ പാകത്തിന് ഉപ്പു ,മഞ്ഞള്‍പൊടി ,മുളക്പൊടി,ഉലുവപോടി ,കായപൊടി ,ഇവ ചേര്‍ത് ഇളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്‍ത് ഇളക്കി തീ ഓഫ് ചെയ്യാം.

Step 5

ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം. ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ ആണ് ഇത്.കൂടാതെ വളരെ രുചികരവും. എല്ലാരും ഉണ്ടാക്കി നോക്കു.

read more
പാചകം

ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം. സാധാരണ ചെമ്മീൻ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നു ചെയ്താലൊന്ന് കരുതി ഒരിക്കൽ ഉണ്ടാക്കി നോക്കിയതാ, സംഗതി ഉഗ്രൻ ആയിരുന്നതു കൊണ്ട് കൂട്ടുകാർക്ക് വേണ്ടിയും ഷെയർ ചെയ്യുന്നു… അപ്പൊ തുടങ്ങാം.

Ingredients

  • ചെമ്മീൻ -300gm
  • ചെറിയുള്ളി -10
  • ഇഞ്ചി – 1 ചെറിയ കഷണം
  • വെള്ളുതുള്ളി -7-8 അല്ലി
  • മുളക് പൊടി -2 റ്റീസ്പൂൺ
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • മല്ലിപൊടി – 1/2 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • സവാള -2 മീഡിയം വലുപ്പം
  • തേങ്ങാകൊത്ത് -1/4 റ്റീകപ്പ്
  • കറിവേപ്പില -1 തണ്ട്
  • എണ്ണ, ഉപ്പ് – പാകത്തിനു
  • നാരങ്ങാ നീരു -1 റ്റീസ്പൂൺ
  • ഗരം മസാല -1/4 റ്റീസ്പൂൺ ( optional)

 

Method

Step 1

ചെമ്മീൻ വൃത്തിയാക്കി വക്കുക

Step 2

സവാള ചെറുതായി അരിഞ്ഞ് വക്കുക.

Step 3

നാരങ്ങാനീരു ,മുളക്പൊടി, മഞൾപൊടി, ഇഞ്ചി, വെള്ളുതുള്ളി, ചെറിയുള്ളി, മല്ലിപൊടി,ഗരം മസാല ,ഉപ്പ് ഇവ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരച്ച് എടുക്കുക.

Step 4

അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.

Step 5

പാനിൽ എണ്ണ ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം)ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുക.

Step 6

ചെമ്മീൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ സവാള ,തേങ്ങാകൊത്ത് ,കറിവേപ്പില,കുരുമുളക് പൊടി , ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക.

Step 7

നല്ല അടിപൊളി രുചിയുള്ള ചെമ്മീൻ വരട്ട് തയ്യാർ . എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ . https://wa.link/jo2ngq

read more
പാചകം

പനീര്‍ വെണ്ണ മസാല (Paneer Butter Masala)

Ingredients

  • പനീര്‍ – 200 ഗ്രാം
  • തക്കാളി (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
  • പച്ചമുളക് (നീളത്തില്‍ കീറിയത്) – 2 എണ്ണം
  • സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്‌
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി – അര ടീസ്പൂണ്‍
  • മുളക് പൊടി – അര ടീസ്പൂണ്‍ (എരിവിനനുസരിച്ച് ക്രമീകരിക്കാം)
  • ഗരം മസാല – 1 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട്
  • മല്ലിയില – ആവശ്യത്തിന്
  • വെണ്ണ – 6 ടേബിള്‍ സ്പൂണ്‍
  • തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്‌
  • ഇളം ചൂട് വെള്ളം – ആവശ്യത്തിന്

Method

Step 1

പനീര്‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനില്‍ , 4 ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക.

Step 2

ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് ഇളക്കുക.

Step 3

അല്പം മൂത്ത ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ടോളം വേവിക്കുക.

Step 4

അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക.

ശ്രദ്ധിക്കുക: പനീര്‍ വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സൂക്ഷിക്കുക. വിഭവം തയ്യാറാക്കുന്നതിന് അര മണിക്കൂര്‍ മുന്പ് പനീര്‍ പുറത്ത് എടുത്ത് വെച്ച് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുക. ഇത് വൃത്തിയായി മുറിച്ചെടുക്കുന്നതിനും സഹായിക്കും.

ആവശ്യമെങ്കില്‍ പാചക ശേഷം ഫ്രഷ്‌ ക്രീ കൂടി ചേര്‍ത്ത് വിഭവത്തിന്റെ ടെക്സ്ചര്‍ കൂട്ടാവുന്നതാണ്.

read more