close

മുഖ സൗന്ദര്യം

മുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

40-കൾ കഴിഞ്ഞാലും ജീവിതം സുന്ദരമാക്കാം

നമ്മുടെ ജീവിതത്തിൽ ചില സമയങ്ങളിൽ എല്ലാം ഒരു നിരാശയിലേക്ക് പോകുന്ന പോലെ തോന്നാറുണ്ട്. പ്രത്യേകിച്ച് 30-കളുടെ അവസാനത്തിലും 40-കളുടെ തുടക്കത്തിലും പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. “എന്റെ ജീവിതത്തിന് ഒരു അർത്ഥവും ഇല്ലാത്ത പോലെ തോന്നുന്നു,” “ഇത്രയും കാലം വെറുതെ കളഞ്ഞ പോലെ,” എന്നൊക്കെ ചിലർ പറയാറുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരാവുന്ന ഈ മാനസിക പിരിമുറുക്കം സ്ത്രീകളിൽ കുറച്ച് കൂടുതൽ കാണാറുണ്ട്. കാരണം, പല സ്ത്രീകളും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരാണ്. കുട്ടികളുടെ പഠനവും ജീവിതവും ഒരു വിധം ശരിയായി കഴിഞ്ഞാൽ, പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു ശൂന്യത അനുഭവപ്പെടാം.

എന്നാൽ, ഈ പ്രായം ഒരു തടസ്സമല്ല; മറിച്ച് ജീവിതത്തെ പുതിയ രീതിയിൽ ആസ്വദിക്കാനുള്ള ഒരു അവസരമാണ്. ചിലർക്ക് 40-കൾ ഒരു “സെക്കൻഡ് ടീനേജ്” പോലെയാണ് – പുതിയ കാര്യങ്ങൾ പഠിക്കാനും ജീവിതം ആഘോഷിക്കാനും ഉള്ള സമയം. എന്നാൽ മറ്റു ചിലർക്ക് ഈ പ്രായത്തിൽ നിരാശയും ഉത്കണ്ഠയും മാത്രമാണ് വരുന്നത്. തലവേദന, പെട്ടെന്നുള്ള ദേഷ്യം, സങ്കടം, മുടികൊഴിച്ചിൽ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ പോലും ഈ മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായി വരാം. പക്ഷേ, ഈ അവസ്ഥയെ മറികടക്കാൻ ചെറിയ മാറ്റങ്ങൾ മതിയാകും.

ജീവിതം മനോഹരമാക്കാൻ എന്ത് ചെയ്യാം?

  1. നല്ല ഭക്ഷണം, ആരോഗ്യം
    40-കൾ കഴിയുമ്പോൾ ശരീരത്തിന് കാൽസ്യവും പ്രോട്ടീനും കൂടുതൽ ആവശ്യമാണ്. അതുകൊണ്ട് ദിവസവും പയർ, കടല, മുട്ട, പാൽ, നെല്ലിക്ക, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടുതൽ അളവിൽ ചോറും കറിയും കഴിക്കുന്നതിന് പകരം, ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ അളവിൽ കഴിക്കുക. ഇത് ശരീരത്തിന്റെ തേയ്മാനവും മുടികൊഴിച്ചിലും കുറയ്ക്കാൻ സഹായിക്കും.
  2. അനാവശ്യ ചിന്തകൾ ഒഴിവാക്കുക
    “എന്തെങ്കിലും സംഭവിക്കുമോ?” “എനിക്ക് എന്തെങ്കിലും അസുഖമുണ്ടോ?” തുടങ്ങിയ ചിന്തകൾ മനസ്സിനെ തളർത്തും. ഇത്തരം ചിന്തകൾ വരുമ്പോൾ ഉടൻ മനസ്സിനെ മറ്റൊരു ദിശയിലേക്ക് തിരിക്കുക – ഒരു പാട്ട് കേൾക്കുക, സുഹൃത്തിനെ വിളിക്കുക, അല്ലെങ്കിൽ ഒരു ചെടി നടുക. ഇത് മനസ്സിനെ ശാന്തമാക്കും.
  3. പുതിയ കാര്യങ്ങൾ പഠിക്കുക
    വീട്ടിൽ ഒഴിവുസമയം കിട്ടുമ്പോൾ ബോറടി തോന്നാതിരിക്കാൻ പുതിയ എന്തെങ്കിലും പഠിക്കുക. തയ്യൽ, ഗാർഡനിങ്, പെയിന്റിങ്, ജ്വല്ലറി നിർമാണം – എന്ത് വേണമെങ്കിലും ആകാം. ഇത് മനസ്സിനെ സന്തോഷിപ്പിക്കുക മാത്രമല്ല, ചിലപ്പോൾ ഒരു വരുമാന മാർഗവും ആകാം.
  4. വ്യായാമം ശീലമാക്കുക
    ദിവസവും നടത്തമോ, ഡാൻസോ, സൂമ്ബയോ പോലുള്ള എന്തെങ്കിലും വ്യായാമം ചെയ്യുക. ചെറിയ ഭാരം ഉപയോഗിച്ചുള്ള വ്യായാമം എല്ലുകളെയും പേശികളെയും ശക്തമാക്കും. ഇത് ശരീരത്തിന്റെ ഊർജം നിലനിർത്താൻ സഹായിക്കും.
  5. പുതിയ അനുഭവങ്ങൾ തേടുക
    യാത്രകൾ, പുതിയ സ്ഥലങ്ങൾ, പുതിയ ആളുകൾ – ഇവയെല്ലാം ജീവിതത്തിന് പുതുമ നൽകും. വിദേശത്ത് 60, 70, 80 വയസ്സിലും ആളുകൾ എത്ര ഊർജസ്വലരായാണ് ജീവിക്കുന്നതെന്ന് നമ്മൾ കാണാറുണ്ട്. പ്രായം ഒരു എണ്ണം മാത്രമാണെന്ന് അവർ തെളിയിക്കുന്നു.

ചെറിയ മാറ്റങ്ങൾ, വലിയ ഫലങ്ങൾ

വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റാത്തവർക്ക് പോലും ചെറിയ മാറ്റങ്ങൾ വലിയ മാറ്റമുണ്ടാക്കും. ദിവസവും നല്ല ഭക്ഷണം കഴിക്കുക, മനസ്സിനെ സന്തോഷിപ്പിക്കുക, ശരീരത്തെ സജീവമാക്കുക – ഇത്രയും മാത്രം മതി. 40-കൾ കഴിഞ്ഞാലും ജീവിതം മനോഹരമാക്കാൻ നമുക്ക് സാധിക്കും. പ്രായം ഒരു തടസ്സമല്ല, മനസ്സിന്റെ സന്തോഷമാണ് പ്രധാനം.

read more
ചോദ്യങ്ങൾഡയറ്റ്മുഖ സൗന്ദര്യം

വിറ്റാമിന്റെ കുറവ്; ചില ലക്ഷണങ്ങളും പരിഹാരവും

പോഷക സമ്പുഷ്ടമായതും വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് വിറ്റാമിന്റെ കുറവ്.

പുതിയെ പോസ്റ്റുകളും ഇ-ബുക്ക് ഉം whatsapp വഴി ലഭിക്കുവാൻ  https://wa.me/c/447868701592

വിറ്റാമിന്‍ കുറയുമ്പോള്‍ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കാണാം. അത് തിരിച്ചറിഞ്ഞ് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത് അത്തരം പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കും.

ചര്‍മത്തിലെ പാടുകളും ചര്‍മ വരള്‍ച്ചയും

നിരവധി ഹോര്‍മോണ്‍ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളാണ് ചര്‍മത്തിലെ പാടുകള്‍ക്കും ചര്‍മത്തിന്റെ വിളര്‍ച്ചയ്ക്കും കാരണം. വിറ്റാമിനുകളുടെ കുറവ് ഉണ്ടാകുമ്പോഴും ചര്‍മത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും.

വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവയുടെ കുറവ് മൂലം മുഖത്ത് കുരുക്കള്‍ ഉണ്ടാകാന്‍ ഇടയാകുന്നു. വിറ്റാമിന്‍ ബി12 കുറയുന്നവരില്‍ ചര്‍മത്തിന് വിളര്‍ച്ച പോലെ കാണാം. കടുത്ത ക്ഷീണവും മൂഡ് മാറ്റങ്ങളും കാണാം.

തൂങ്ങിയ കണ്ണുകള്‍

തൂങ്ങിയതും വീര്‍ത്തതുമായ കണ്ണുകള്‍ക്ക് കാരണം അലര്‍ജിയാകാം. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഇത്തരത്തില്‍ കാണാറുണ്ട്. ശരീരത്തില്‍ അയഡിന്‍ കുറയുന്നതിന്റെ ലക്ഷണമായും ഇത് കാണാം. അയഡിന്‍ കുറയുന്നത് തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. ഇത് തളര്‍ച്ച, ക്ഷീണം, കാരണമറിയാതെ ശരീരഭാരം കൂടല്‍, കണ്ണുകള്‍ തൂങ്ങി നില്‍ക്കല്‍ എന്നീ അവസ്ഥയിലേക്കെത്തിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വിദഗ്ധ പരിശോധനകള്‍ നടത്തി ആവശ്യമായ ചികിത്സ സ്വീകരിക്കണം.

മോണയിലെ രക്തസ്രാവം

വിറ്റാമിന്‍ സിയുടെ കുറവ് ശരീരത്തിന് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. സ്‌കര്‍വി എന്നറിയപ്പെടുന്ന രോഗമാണിത്. വിറ്റാമിന്‍ സി ആവശ്യത്തിന് ലഭിക്കാന്‍ ഓറഞ്ച്, ലെമണ്‍, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കേണ്ടതുണ്ട്.

ചുണ്ടിന് വിളര്‍ച്ച

വിളറിയതോ നിറമില്ലാത്തതോ ആയ ചുണ്ടുകള്‍ പല രോഗങ്ങളുടെയും ലക്ഷണമായിരിക്കാം. അനീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണവും ഇതുതന്നെ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് അനീമിയക്ക് കാരണം. ശരീരത്തിന് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാത്തതാണ് ചുവന്ന രക്താണുക്കളുടെ അളവ് കുറയാന്‍ കാരണം. ഇതുമൂലം ശരീര കോശങ്ങളിലേക്ക് ഓക്‌സിജനെ വഹിക്കാനുള്ള കഴിവ് കുറയുന്നു. ഇത് ചര്‍മത്തിനും ചുണ്ടിനും നിറവ്യത്യാസമുണ്ടാക്കുന്നു. ഇരുമ്പിന്റെ കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാന്‍ ഇടയാക്കുന്നു.

മുടി പൊട്ടിപ്പോകല്‍

ആവശ്യത്തിന് ബയോട്ടിന്‍ അഥവ വിറ്റാമിന്‍ ബി7 ലഭിക്കാത്തതാണ് മുടി വരണ്ട് പൊട്ടിപ്പോകാന്‍ കാരണം. മുടി പുഷ്ടിയോടെ വളരാന്‍ സഹായിക്കുന്നത് ബയോട്ടിന്‍ വിറ്റാമിനാണ്. ഈ വിറ്റാമിന്റെ അളവ് കുറയുന്നത് താരന്‍ ഉണ്ടാകാനും മുടി വരള്‍ച്ചയ്ക്കും കാരണമാകുന്നു. നഖങ്ങള്‍ കനംകുറഞ്ഞ് പൊട്ടിപ്പോകാനും ഇത് വഴിയൊരുക്കുന്നു. അതിനാല്‍ തന്നെ വിറ്റാമിന്‍ ബി7 സമൃദ്ധമായ കൊഴുപ്പ് കുറഞ്ഞ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍, മത്സ്യം എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബയോട്ടിന്‍ കുറയാതെ നോക്കാനും അതുവഴി മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

read more
ആരോഗ്യംദാമ്പത്യം Marriageമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

വെയിൽ ആരോഗ്യത്തിന് ഉത്തമം

എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല.

വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും പരസ്യങ്ങളിലെല്ലാം പ്രമേയം. പ്രത്യേകതരം ക്രീം പുരട്ടിയില്ലെങ്കിൽ മുഖകാന്തിയെ ഇത് രൂക്ഷമായി ബാധിക്കും. സമൂഹത്തിന് അസ്വീകാര്യമായ കറുത്ത നിറത്തിൽ നിന്നും മോചനം നേടൂ…. എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ സ്ത്രീകളെ സ്വാധീനിക്കാതിരിക്കുന്നത് എങ്ങനെ? കറുത്തു കരുവാളിച്ച നിറത്തിന് എതിരെയുള്ള സമൂഹത്തിന്‍റെ ഈ എതിർപ്പ് തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് വിപണിയിൽ ഇറങ്ങുന്ന ഈ പ്രത്യേകതരം ക്രീമുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും.

സൂര്യ കിരണങ്ങൾ നമ്മുടെ ആരോഗ്യത്തിനു ഗുണകരം ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സൂര്യപ്രകാശം ഒരു തരത്തിൽ ഔഷധത്തിന് തുല്യമാണ്. ഇവ കൊണ്ട് താഴെ പറയുന്ന പ്രയോജനങ്ങളും ഉണ്ട്.

  • സൂര്യപ്രകാശം ചർമ്മത്തിലുണ്ടാകുന്ന പ്രത്യേകതരം പൂപ്പലുകളേയും ബാക്ടീരിയകളേയും നശിപ്പിക്കും.
  • ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
  • ഇത് ശ്വേത രക്താണുക്കളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
  • ത്വക്കിൽ അടങ്ങിയിരിക്കുന്ന എർജെസ്ട്രോൾ എന്ന പദാർത്ഥത്തെ സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ വിറ്റാമിൻ ഡി ആക്കി മാറ്റുന്നു. ഇതാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്.

വെയിൽ പേടി രോഗങ്ങളെ വിളിച്ചു വരുത്തും

സൂര്യകിരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാനായി വീടിന്‍റെ വാതിലുകളും ജനാലകളും കൊട്ടിയടച്ച് ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടുന്നത് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എറണാകുളത്ത് താമസിക്കുന്ന ശശികലയ്ക്ക് സംഭവിച്ചതിപ്രകാരമാണ്, ശശികല താമസിക്കുന്ന ഫ്ളാറ്റിൽ സൂര്യപ്രകാശം തീരെ കടന്നു ചെല്ലില്ലായിരുന്നു. അല്പം വെയിലടിച്ചാൽ പോലും ചർമ്മം പൊള്ളുമെന്നും ചുളിവുകളുണ്ടാകുമെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും പരസ്യങ്ങളിലൂടെയും അവർ മനസിലാക്കിയത്.

ഇതൊക്കെ പോരാഞ്ഞ് വീട്ടിലെ വാതിലുകളും ജനാലകളും അടച്ചിരിക്കുകയും പതിവാണ് താനും. അവൾ കോളേജിൽ പോകുന്നതു നിർത്തി കറസ്പോണ്ടൻസായി പഠിക്കുവാൻ തുടങ്ങി. വീട്ടുകാർ അവളെ ഒരുപാട് ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. താമസിയാതെ ശശികല സന്ധിവേദനയും ത്വക്കിനെ ബാധിക്കുന്ന പലതരം രോഗങ്ങളും കൊണ്ട് വലയാൻ തുടങ്ങി. അങ്ങനെ വെയിലിനെ ഭയന്നു ജീവിച്ച ശശികലയുടെ ജീവിതം തീരാരോഗങ്ങളുടെ വിളനിലമായി മാറി. ഡോക്ടർമാരുടെ സേവനം തേടിയ ശശികലയ്ക്ക് അവരിൽ നിന്നും കിട്ടിയ ഒരു ഉപദേശം നന്നായി വെയിൽ കൊള്ളണമെന്നായിരുന്നു.

ഇ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം
https://wa.me/message/D2WXHKNFEE2BH1

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ചർമ്മ സംരക്ഷണത്തിന് കാരറ്റ്…

മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു 

ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചതാണ് കാരറ്റ്. വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ആന്റി ​ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റ്. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും കാരറ്റ് നല്ലതാണ്. മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന് കാരറ്റ് എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

കാരറ്റ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിത്തുടങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക.

കാരറ്റും പപ്പായയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിൽ ഒരു ടീസ്പൂൺ തൈരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ചിന് മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റ് നീരിൽ ചെറുപഴമോ ഏത്തപ്പഴമോ ഉടച്ചതും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റ് പേസ്റ്റിലേക്ക് ഒരു സ്പൂൺ കടലമാവ്, തൈര്, അൽപ്പം മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

കാരറ്റ് നീര്, വെള്ളരി നീര്, തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

കാരറ്റ് പേസ്റ്റ് രൂപത്തിലാക്കിയതിൽ തൈരും നാരങ്ങ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകാം.

read more
ചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖക്കുരു പൊട്ടി രൂപപ്പെട്ട പാടുകളും ചിക്കന്‍പോക്‌സിന്റെ പാടുകളും 48 ദിവസം കൊണ്ട് മാറും; വീട്ടിൽ ചെയ്യാവുന്ന ഔഷധക്കൂട്ട് ഇതാ…

എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ പാടുകൾക്ക് കാരണമാകും. ഫേഷ്യലോ മറ്റ് ബ്യൂട്ടീ ട്രീറ്റ്മെന്റുകളൊക്കെ ചെയ്താലോ ഇവ നിശ്ശേഷം മാറുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാദിവസവും ഇതിനായി വീട്ടിൽ തന്നെ അൽപ്പം സമയം ചിലവഴിക്കാം. ഇതാ മുഖത്തെ പാടുകളും കുരുക്കളും മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന വഴികൾ.

1. തൈരും മുട്ടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്താല്‍ കറുത്തപാടുകൾ മാറിക്കിട്ടും.

2. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ചുചേർത്ത കൂട്ട് ഒരു മണിക്കൂര്‍ മുഖത്ത് പുരട്ടിയശേഷം കഴുകിക്കളയാം. കറുത്തപാടുകൾക്കൊപ്പം മുഖക്കുരുവും ചുളിവുകളും മാറിക്കിട്ടും.

3 . ഓറഞ്ചുനീരും പനിനീരും തുല്യ അളവില്‍ ചേർത്ത് മുഖത്തു പുരട്ടുന്നത് സ്വാഭാവികമായ ബ്ളീച്ചിന്റെ ഗുണം ചെയ്യും.

4 . കാബേജ് അരച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു ഫേഷ്യൽ മാസ്‌ക്കായി ഉപയോഗിക്കാം.

5. ഒരു നുള്ള് ഈസ്റ്റില്‍ കാബേജ് നീരും പനിനീരും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.

6. കറ്റാര്‍വാഴയുടെ നീര് പുരട്ടുന്നത് മുഖത്തിന് വെളുത്ത നിറം നൽകും.

7. മഞ്ഞള്‍പൊടിയില്‍ അല്പം നാരങ്ങാനീരു ചേര്‍ത്ത കുഴച്ച മിശ്രിതം അരമണിക്കൂര്‍ മുഖത്തു പുരട്ടിയശേഷം കഴുകിക്കളയാം.

മുഖക്കുരു പൊട്ടി രൂപപ്പെട്ട പാടുകളും ചിക്കന്‍പോക്‌സ് വന്ന പാടുകളും മാറ്റാന്‍ പാരമ്പര്യ ഔഷധക്കൂട്ട് ഇതാ… 

20 ഗ്രാം കറിവേപ്പിലയും 20 ഗ്രാം കസ്തൂരിമഞ്ഞളും 20 ഗ്രാം കസ്‌കസും സമംചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് കറിവേപ്പില ആദ്യം നന്നായി അരച്ചെടുക്കണം. ഇതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്‌കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു തേക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് 48 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ തീരെ മാഞ്ഞു പോകും.

കാട്ടാവണക്കിന്റെ ഇലയും നല്ല മരുന്നാണ് ഈ ഇല തനിയെ അരച്ചോ ചെറുനാരങ്ങാ നീരു ചേര്‍ത്ത് അരച്ചോ മുഖത്തു പുരട്ടാം. പ്രത്യേകം ശ്രദ്ധിക്കണം. കടലാവണക്ക് അല്ല കാട്ടാവണക്ക്. കാട്ടാവണക്ക് തിരിച്ചറിയാന്‍ എളുപ്പമാര്‍ഗംഉണ്ട്. ഇലയുടെ നിറം ചുവപ്പായിരിക്കും. കായ ചെറുതുമായിരിക്കും. തേച്ചു രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. കഴുകിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. പൗഡര്‍, ക്രീം എന്നവ ഉപയോഗിക്കാന്‍ പാടില്ല.

read more
ദാമ്പത്യം Marriageമുഖ സൗന്ദര്യംവൃക്തിബന്ധങ്ങൾ Relationshipസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീ പ്രണയത്തില്‍ വീഴുന്നത് ചെവിയിലൂടെയും പുരുഷന്‍ കണ്ണുകളിലൂടെയും എന്നു പറയുന്നത് എന്ത് കൊണ്ട്?; പെണ്ണിന്റെ കണ്ണിലൂടെ

സ്ത്രീയും പുരുഷനും എങ്ങനെയെല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു? രൂപത്തിൽ മാത്രമാണോ? അല്ലേയല്ല. എല്ലാം അണുവിലും സ്ത്രീയും പുരുഷനും രണ്ടാണ്. സ്വഭാവത്തിൽ, വികാരത്തിൽ പെരുമാറുന്ന രീതിയിൽ, മാനസിക–ശാരീരികാരോഗ്യത്തിൽ… എല്ലാത്തിലും.

ശാരീരികമായിട്ടുള്ള വ്യത്യാസം തന്നെയാണ് പ്രഥമദൃഷ്ട്യാ സ്ത്രീ–പുരുഷന്മാരെ വേർതിരിക്കുന്നത്. സ്ത്രീെയ പുരുഷനിൽ നിന്ന് വേർതിരിക്കുന്ന ഏറ്റവും വലിയ ഘടകം എന്നത് പുതിയ ജീവന് ജന്മം െകാടുക്കാനുള്ള അവളുടെ കഴിവ് തന്നെയാണ്. അതിന്റെ ആദ്യപടിയാണ് ഒരു പെൺകുട്ടി ഋതുമതിയാകുന്നത്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും ഉള്ള കഴിവും സ്ത്രീക്കു മാത്രമാണുള്ളത്.

വികാരങ്ങൾ– എങ്ങനെ വ്യത്യാസം?

സ്വഭാവത്തിലും വികാരപ്രകടനത്തിലും മറ്റും സ്ത്രീയും പുരുഷനും വ്യത്യാസപ്പെട്ടിരിക്കുന്നതിന്റെ പ്രധാന പങ്ക് േഹാർമോണുകൾക്കാണ്. തലച്ചോറിന് ഇതിൽ പ്രധാനമായ പങ്കുണ്ട്. തലച്ചോറിന്റെ ഘടനയിലെ ചില മാറ്റങ്ങൾ സ്വഭാവത്തിലും കഴിവുകളിലും പ്രകടമാകുന്നു. ജൈവപരമായി മാത്രമല്ല സമൂഹത്തിനു തന്നെ ഒരു കാഴ്ചപ്പാട് ഉണ്ട്– സ്ത്രീയും പുരുഷനും എങ്ങനെ െപരുമാറണമെന്ന്.

സ്ത്രീകൾക്കു വൈകാരികത കൂടുതലാണ്. പെട്ടെന്ന് ഇമോഷനൽ ആകും, കരയും. അതുപോലെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും നിയന്ത്രണമില്ലാത്തവരുമാണ്. പുരുഷന്മാർക്കു പ്രകടിപ്പിക്കൽ കുറവാണ്. പക്ഷേ ദേഷ്യം േപാലുള്ള വികാരങ്ങൾ പുരുഷന്മാരാണ് കൂടുതലും കാണിക്കാറ്. പിരിമുറുക്കം പോലുള്ള സാഹചര്യങ്ങളിൽ സ്ത്രീയും പുരുഷനും കൈകാര്യം െചയ്യുന്ന രീതിയും വേറെയാണ്. പുരുഷന്മാർക്ക് നല്ല മനക്കട്ടിയാണെന്നു പറയും. പക്ഷേ ശരിക്കും അങ്ങനെയായിരിക്കില്ല. സ്ത്രീകൾക്ക് പിരിമുറുക്കം േപാലുള്ളവ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ അതു പ്രകടിപ്പിക്കും. അതിനെ പുറന്തള്ളും. എന്നാൽ പുരുഷന്മാർ അതു മൂടിവയ്ക്കും. അത് അവരുെട മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടാകും. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുന്നത് േഹാർമോണുകളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രത്യേകത കാരണമാണ് പുരുഷന്മാർ സ്ത്രീകളെക്കാൾ പരുക്കന്മാ‍രായി, വികാരങ്ങൾ ഒളിപ്പിച്ച് പ്രകടിപ്പിക്കുന്നത്. അതേസമയം സ്ത്രീ േഹാർമോണായ ഈസ്ട്രജനു കുറച്ചുകൂടി ലോലമായ സ്വഭാവമാണ് (Property) ഉള്ളത്. പ്രായമായ പുരുഷന്മാർ പലപ്പോഴും വികാരങ്ങൾ പ്രകടിപ്പിക്കുകയും കരയുകയും െചയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അത് അവരുെട ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവു കുറയുന്നതുെകാണ്ടാണ്.

നമ്മുെട കാഴ്ചപാടിൽ സ്ത്രീകൾ വളരെ അടക്കത്തോെട ഒതുക്കത്തോെട പെരുമാറേണ്ടവരാണ്. അത്തരമൊരു നിയമം പലപ്പോഴും കുഞ്ഞുനാളിലെ സ്ത്രീകളിൽ അടിച്ചേൽപിക്കപ്പെടുന്നുണ്ട്. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങി വേണം സ്ത്രീകൾ വികാരങ്ങൾ പ്രകടിപ്പിക്കാൻ എന്നാണ് െപാതുവായ ചിന്താഗതി. അതുെകാണ്ടാണ് ഒരു പ്രശ്നം ഉണ്ടായാൽ സ്ത്രീകൾ െപാട്ടിത്തെറിക്കാൻ വിമുഖത കാണിക്കുന്നത്. ഒരാൾ മോശമായി പെരുമാറിയാൽ താൻ എന്തു െചയ്തിട്ടാണ് എന്നോട് അങ്ങനെ മോശമായി പെരുമാറിയത്? എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും തെറ്റുണ്ടോ തുടങ്ങിയ നൂറു ചോദ്യങ്ങൾ സ്ത്രീകൾ മനസ്സിൽ േചാദിക്കും. രാവിലെ നടന്ന സംഭവമാണെങ്കിലും അന്നേ ദിവസം സന്ധ്യമയങ്ങിയാലും സ്ത്രീകൾ ആ സംഭവത്തെ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കും. എന്നാൽ പുരുഷന്മാർ നേരെ തിരിച്ചാണ്. അവർ പറയാനുള്ളവ മറ്റുള്ളവരുെട മുഖത്തു നോക്കി പറയും. എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതു തർക്കിച്ചു തീർക്കും.

സ്ത്രീകൾ ഒരു തടവിൽ ആണെന്നു പറയാം. അതു സ്വയം നിർമിച്ചതോ സമൂഹം കൽപിച്ചതോ ആകാം. അവൾ ആ തടവിനുള്ളിൽ നിന്നാണ് പെരുമാറുന്നത്. എന്നാൽ പുരുഷന്മാർക്ക് ആ തടവ് ഇല്ല. പരിമിതി ഇല്ല. ഇതാവാം വികാരങ്ങളുെട വിക്ഷോഭത്തിൽ പുരുഷന്മാർക്കുള്ള സ്വാതന്ത്ര്യം. പലപ്പോഴും സ്ത്രീകൾക്ക് തങ്ങൾ ആഗ്രഹിച്ച കാര്യം പറയാൻ സാധിക്കില്ല. അതു സ്വാതന്ത്ര്യക്കുറവ് കാരണമാണ്.

മൃദുലഭാവങ്ങൾ

സൗമ്യത, സ്നേഹം, സാന്ത്വനം തുടങ്ങിയ മനോഭാവങ്ങളാണ് സ്ത്രീ എന്ന രീതിയിൽ ആദ്യം തന്നെ വരുന്നത്. മിക്ക സ്ത്രീകളും കർക്കശ നിലപാട് സ്വീകരിക്കാത്തതും അടുപ്പമുള്ളവരോട് അറുത്തുമുറിച്ച് നോ പറയാത്തതും സ്ത്രീയുെട അടിസ്ഥാന നിലപാട് സ്നേഹത്തിന്റേതായതുെകാണ്ടാണ്. എന്നാൽ പുരുഷന്മാർക്ക് എല്ലാ വികാരങ്ങളും തുല്യമാണ്.

തങ്ങൾ തുറന്നു സംസാരിച്ചാൽ േകൾക്കുന്ന ആളുെട മനസ്സിനെ കുറിച്ച് കൂടുതലും ചിന്തിക്കുന്നത് സ്ത്രീകളാണ്. താൻ ഇങ്ങനെ സംസാരിച്ചാൽ േകൾക്കുന്ന വ്യക്തിക്കു വിഷമം ആകുമോ തുടങ്ങിയ ചിന്തകൾ സ്ത്രീകൾക്ക് ഉണ്ടാകും. ഇത്തരം ലോല ചിന്തകൾ പുരുഷന്മാർക്കു െപാതുവെ കുറവാണ്.

ഒരു വിഷയത്തിൽ സന്തോഷമുണ്ടായാൽ അതു പ്രകടിപ്പിക്കുന്ന രീതിയിലും സ്ത്രീയും പുരുഷനും ഒരുപോലെയല്ല. പുരുഷൻ മതിമറന്ന് കൂട്ടുകാരെ െകട്ടിപിടിച്ച്, തുള്ളിച്ചാടുമ്പോൾ, സ്ത്രീകൾ കുറച്ചു കൂടി ഒതുക്കത്തോടെ സന്തോഷം പങ്കുവയ്ക്കും. പുതിയ തലമുറയിൽ അൽപം മാറ്റം വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

ഒരു സ്ത്രീ പ്രേമത്തിൽ വീഴുക െചവികളിലൂെടയും പുരുഷൻ കണ്ണുകളിലൂെടയും എന്നൊരു െചാല്ല് ഉണ്ട്. ഇതു കുറെയേറെ സത്യമാണ്. പുരുഷന്മാർക്ക് കാഴ്ചയാണ് പ്രധാനം. കാഴ്ചയിലൂെടയുള്ള ആനന്ദമാണ് അവർക്കു വേണ്ടത്. എന്നാൽ സ്ത്രീകൾക്ക് കേൾവിയാണ് പ്രധാനം. േകൾക്കുന്നതിലൂെട ലഭിക്കുന്ന ആനന്ദമാണ് അവരെ ഉല്ലാസവതികളാക്കുന്നത്. ഫോണിലൂെട ഇഷ്ടം അറിഞ്ഞാലും മതി, സ്ത്രീകൾക്ക് സന്തോഷമാണ്. പ്രേമത്തിന്റെ കാര്യത്തിൽ സ്ത്രീകൾ കാൽപനികതയ്ക്കു കൂടുതൽ ഊന്നൽ നൽകുന്നു എന്നു പറയാം. അതേ സമയം പുരുഷന്മാർ നേരിൽ കണ്ടിട്ടേ എന്തും സ്നേഹിക്കൂ, സ്വീകരിക്കൂ. ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ആകൃഷ്ടരാകുന്നത് സ്ത്രീകളാണ്. പക്ഷേ പലപ്പോഴും അമ്മ എന്ന റോൾ അവരെ ആ തലത്തിലേക്കുള്ള പൂർണ സമർപ്പണത്തിൽ നിന്ന് പിന്നോട്ടടിക്കുന്നു. ആത്മീയജീവിതത്തിൽ കൂടുതൽ മനസ്സർപ്പിച്ച് ജീവിക്കാൻ പുരുഷന്മാർക്കു കഴിയാറുണ്ട്. ആത്മീയാചാര്യന്മാരിൽ കൂടുതൽ പേരും പുരുഷന്മാരാണ് എന്ന വസ്തുത ഒാർക്കുക.

വാക്കുകൾ നന്നായി

സംസാരത്തിന്റെ കാര്യത്തിൽ കൂടുതൽ വാക്കുകൾ, നന്നായി, നല്ല ശൈലിയിൽ ഉപയോഗിക്കുന്നത് സ്ത്രീകളാണ് എന്നാണ് ഗവേഷകർ പറയുന്നത്. വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കാനും പറഞ്ഞു ഫലിപ്പിക്കാനും സ്ത്രീകൾക്ക് പ്രത്യേക കഴിവുണ്ട്. ഒരാളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ കഴിവുണ്ട്. നല്ല സംസാരശേഷി ആവശ്യമുള്ള െതാഴിലിൽ സ്ത്രീകൾ ശോഭിക്കാറുമുണ്ട്.

പുരുഷന്മാർ െപാതുവെ ഒരു കാര്യം െചയ്യാൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷ്യത്തുക്കളെ കുറിച്ചോർത്ത് അതിൽ നിന്ന് പിന്മാറില്ല. അവർ ആ കാര്യം പൂർത്തിയാക്കും. ഫലവും അപ്പോൾ തന്നെ അവർക്കു ലഭിക്കണം. സ്ത്രീകൾ അങ്ങനെയല്ല. ഒരു കാര്യം െചയ്യുന്നതിനു മുൻപ് പലയാവർത്തി ആ വിഷയം കീറിമുറിച്ച് പരിശോധിക്കും. വിദൂരഫലങ്ങളെക്കുറിച്ചും ചിന്തിക്കും.

മൾട്ടി ടാസ്കിങ് കഴിവ്

ഒരേ സമയം പല േജാലികൾ െചയ്യുന്ന മൾട്ടി ടാസ്കിങ് എന്ന കഴിവ് സ്ത്രീകൾക്കാണ് കൂടുതൽ. അടുക്കളയിൽ േജാലി െചയ്യുന്ന സമയത്തു തന്നെ ഒരു സ്ത്രീക്കു മക്കളുെട കാര്യം നോക്കാനും വീട് വൃത്തിയാക്കാൻ കഴിയും. എന്നാൽ പുരുഷന്മാർ ഈ കഴിവിൽ അൽപം പിന്നിലാണ്. സ്ത്രീകൾക്കു പലപ്പോഴും മൾട്ടി ടാസ്കിങ് ആസ്വദിച്ചാണ് െചയ്യുന്നത്. പുരുഷന്മാർക്കു ഇതിലെ സന്തോഷം കണ്ടെത്താൻ കഴിയില്ല.

ഭാര്യയായ അല്ലെങ്കിൽ അമ്മയായ സ്ത്രീ വീട്ടുകാര്യങ്ങളെക്കുറിച്ചും മക്കളുെട പഠിത്തത്തെകുറിച്ചും െടൻഷൻ അടിക്കുമ്പോൾ പുരുഷന്മാർ കൂടുതൽ ചിന്തിക്കുക േജാലി സംബന്ധമായ കാര്യങ്ങളെക്കുറിച്ചാവും. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കിനടത്താൻ സ്ത്രീയുണ്ടല്ലോ എന്നതായിരിക്കും പുരുഷന്റെ ആശ്വാസവും ഉറപ്പും.

വൈകാരിതക കൂടുതൽ

ചില കാര്യങ്ങളിൽ പുരുഷന്മാർക്കു സ്വാർത്ഥത കൂടുതലാണെന്നു പറയാറുണ്ട്. പ്രത്യേകിച്ച് ഔദ്യോഗികമായ കാര്യങ്ങളിൽ. ഒരു സ്ത്രീ, അതു ജീവിതപങ്കാളിയാണെങ്കിൽ കൂടി േജാലി സംബന്ധമായോ മറ്റോ തങ്ങളുെട മുകളിൽ ഉയരുന്നത് പുരുഷന്മാർക്കു സഹിക്കില്ല.

സർഗശേഷിയുെട കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോെല കഴിവുള്ളവരാണ്. പക്ഷേ എഴുത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്കു പലതരത്തിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നു. തുറന്ന് എഴുതാൻ കഴിയാതെ വരും. വിവാഹം കഴിഞ്ഞാൽ നിയന്ത്രണങ്ങൾ കൂടും. എന്നാൽ പുരുഷന്മാരെ നിയന്ത്രണങ്ങളൊന്നും ബാധിക്കാറേയില്ല.

‘‘Woman carry their heart on their sleeves’’ എന്നൊരു െചാല്ലുണ്ട്. അതായത് സ്ത്രീകൾ ഹൃദയം കയ്യിൽ െകാണ്ടുനടക്കുന്നു എന്ന്. അതു നൂറു ശതമാനം ശരിയാണ്. സ്ത്രീകൾക്ക് വൈകാരികത വളരെ കൂടുതലാണ്. സ്ത്രീകളുെട ഏറ്റവും വലിയ സമ്പത്തും ഏറ്റവും വലിയ േപാരായ്മയും ഈ വൈകാരികത തന്നെയാണ്. പലപ്പോഴും പലതരത്തിലുള്ള തട്ടിപ്പുകൾക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളാണ്. അതിനു കാരണം അവരുെട വികാരങ്ങളാണ്.

സ്ത്രീകൾ പലപ്പോഴും ഒരു തീരുമാനം എടുക്കാൻ ബുദ്ധിയെക്കാൾ കൂടുതൽ വികാരമായിരിക്കും ഉപയോഗിക്കുക. അതിലൂെട തെറ്റായ തീരുമാനങ്ങളാകും എടുക്കുക. നേരെമറിച്ച് പുരുഷന്മാർ ബുദ്ധി ഉപയോഗിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക. ഇന്റലിജൻസും ഇമോഷനും ഒരുമിച്ച് െകാണ്ടുപോകുന്നതിലാണ് വിജയം

എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആരെങ്കിലും എന്തെങ്കിലും െചയ്താൽ അവരോടുള്ള േദഷ്യവും വൈരാഗ്യവും സ്ത്രീകൾ തുറന്നു പറയും. ഞാൻ കാണിച്ചുതരാം എന്നു പരസ്യമായി വെല്ലുവിളിക്കുകയും െചയ്യും. എതിർഭാഗത്തു നിൽക്കുന്ന വ്യക്തിക്കു കരുതൽ എടുക്കാൻ ഈ വെല്ലുവിളി മതി. എന്നാൽ പുരുഷന്മാർ തങ്ങൾക്കു കിട്ടിയ ‘പണി’ ഒാർത്തുവയ്ക്കും. വൈരാഗ്യവും വിയോജിപ്പും പരസ്യമായി പ്രകടിപ്പിക്കില്ല. സമയം കിട്ടുമ്പോൾ പ്രതികാരം ചെയ്യും.

സുഹൃത് ബന്ധങ്ങൾ

സ്ത്രീകൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും. അതേസമയം പുരുഷന്മാർക്ക് എണ്ണത്തിൽ കുറവും. പക്ഷേ സ്ത്രീകളുെട സുഹൃത് ബന്ധങ്ങൾ പലപ്പോഴും ഹ്രസ്വമായിരിക്കും. പുരുഷന്മാരുേടത് അങ്ങനെയല്ല. വളരെക്കാലം നീണ്ടുനിൽക്കുന്ന ആത്മബന്ധമായിരിക്കും. സുഹൃത് ബന്ധങ്ങൾ കൈകാര്യം െചയ്യുന്നതിൽ സ്ത്രീകൾക്ക് സാമൂഹികമായി ചില നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വിവാഹശേഷം. കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുപെടുമ്പോൾ സൗഹൃദം കാത്തുസൂക്ഷിക്കാൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാതെ വരാം. എന്നാൽ സാമൂഹികമായി മാത്രമല്ല മാനസികമായും സ്ത്രീകൾക്ക് ഇത്തരം ബന്ധങ്ങൾ ഗാഢമായി നിലനിർത്താൻ കഴിയാറില്ല. വർഷങ്ങൾക്കുശേഷം സുഹൃത്തിനെ കാണുമ്പോൾ, നീ എന്നെ മറന്നോ, എന്നാലും ഇത്രയും നാൾ വിളിച്ചില്ലല്ലോ എന്നൊക്കെയുള്ള പരിഭവങ്ങളാണ് പരസ്പരം പറയുക. ഇതു സൗഹൃദത്തിലെ സ്നേഹം കുറയ്ക്കും. നേരെമറിച്ച് പുരുഷന്മാർ അങ്ങനെയല്ല. കണ്ടയുടനെ െകട്ടിപിടിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കും. അവരുെട സൗഹൃദങ്ങൾക്കിടയിൽ പരിഭവങ്ങൾക്കും പരാതികൾക്കും ഇടമില്ല. കാര്യം കാണാനായി കൂട്ടുകൂടുന്നത് കൂടുതലും സ്ത്രീകളാണ് എന്നാണ് പറയാറ്. ഒാരോ സാഹചര്യത്തിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കും. സ്ത്രീകൾ വിജയം നേടാനായി നന്നായി പരിശ്രമിക്കും. അവർക്ക് കഠിനാധ്വാനം െചയ്യാനും മടിയില്ല. പക്ഷേ, പുരുഷന്മാർ ഇക്കാര്യത്തിൽ പുറകിലാണ്.

സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. എന്നാൽ സമാനതകൾ ഇല്ലെന്നും പറയാൻ വയ്യ. ഈ വ്യത്യാസങ്ങളും സമാനതകളും ഇല്ലെങ്കിൽ പിന്നെ ഈ ലോകത്തിന് എന്തു സൗന്ദര്യമാണുള്ളത്?…

 

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനങ്ങളുടെ അമിത വലുപ്പം, പതിഞ്ഞ മൂക്ക്, കയ്യുടെ വണ്ണം; സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം പ്ലാസ്റ്റിക് സർജറി

സ്വന്തം ശരീരത്തെ കുറിച്ച് ഏറ്റവുമധികം ശ്രദ്ധയും ഉത്കണ്ഠയുമുള്ള കാലഘട്ടമാണ് കൗമാരം. ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അവർ ആകുലതപ്പെടുന്നതും സ്വാഭാവികമാണ്. ശരീരത്തിലെ െചറിയ പ്രശ്നങ്ങൾ േപാലും കൗമാരക്കാർ ഭീകരമായി കരുതുന്നു. ഇത്തരം പ്രശ്നങ്ങൾക്കും പ്ലാസ്റ്റിക് സർജറി ആവശ്യപ്പെടുന്നവരുെട എണ്ണം വൻതോതിൽ കൂടിവരികയാണ്. പ്രശ്നങ്ങളുമായി പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെത്തുന്ന ഒാരോ കുട്ടിയേയും വിശദമായി പരിശോധിച്ച്, ആവശ്യമുള്ള മറ്റ് െടസ്റ്റുകൾ നടത്തി, കൗൺസലിങ് നൽകിയ ശേഷമെ ചികിത്സ തുടങ്ങൂ. കാരണം കൗമാരത്തിലെ ഇത്തരം പ്രശ്നങ്ങളിൽ ഗൗരവമായതിനു മാത്രം സർജറി മതിയാകും. പലതും മരുന്നുകളും മറ്റും െകാണ്ട് മാറ്റാം. കൗമാരക്കാർ പരാതിപ്പെടുന്ന പ്രശ്നങ്ങളും അവയുെട പരിഹാരവും മനസ്സിലാക്കാം.

 

മുറിവുകളുെട പാടുകൾ

മുഖത്ത് പണ്ട് ഉണ്ടായ മുറിവിന്റെ പാട് ശല്യപ്പെടുത്തുന്നു എന്ന പരാതിയുമായി വരുന്ന ധാരാളം കുട്ടികളുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ മുഖമല്ല മുറിപ്പാടാണ് കൂടുതൽ കാണുന്നത് എന്നു വരെ േഡാക്ടറോട് പരിഭവം പറയും. സ്കാർ റിവിഷൻ ശസ്ത്രക്രിയയിലൂെട പാടുകൾ മാറ്റാൻ കഴിയും. കാഠിന്യം കൂടിയ മുറിപ്പാടുകൾക്കാണ് ശസ്ത്രക്രിയ ആവശ്യമായിവരുക. ഉദാഹരണത്തിന് തുന്നൽ ഇടാതെ ഉണങ്ങിയ മുറിവ് ആയിരിക്കാം അല്ലെങ്കിൽ ശരിയായ രീതിയിൽ തുന്നിലിടാത്തതുെകാണ്ട് ഉണ്ടായ പാട്. ശസ്ത്രക്രിയ അല്ലാതെയുള്ള മാർഗങ്ങളിലൂെടയും പാടുകൾ മായ്ക്കാം. പാടിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ക്രീമുകൾ ഉണ്ട്. മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനും ക്രീമുകൾ ഉണ്ട്. പാടിന്റെ കാഠിന്യം, നിറം എന്നിവ അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പാടുകൾ മായ്ക്കാൻ നമ്മുെട തന്നെ ശരീരത്തിലെ െകാഴുപ്പ് എടുത്ത് കുത്തിവയ്ക്കുന്ന രീതി നിലവിലുണ്ട്. െകാഴുപ്പിൽ അടങ്ങിയിരിക്കുന്ന മൂലകോശങ്ങൾ പാടുകൾ മായ്ക്കാൻ സഹായിക്കും. കുഴിവുള്ള പാടുകൾ നിറയ്ക്കാൻ ഈ കുത്തിവയ്പുകളാണ് േഡാക്ടർമാർ അവലംബിക്കുന്നത്.

മുഖക്കുരു പാട് മാറ്റാൻ

മുഖക്കുരു ധാരാളമായി ഉണ്ടാകുന്നതു കാരണം മുഖം നിറയെ കുഴിവുകൾ ഉള്ള കൗമാരക്കാരുണ്ട്. ഇത്തരം അവസ്ഥകൾക്ക് െഡർമാബറേഷൻ എന്ന രീതിയിലൂടെ പരിഹാരം കാണാം. ത്വക്കിന്റെ പുറംപാളിയാണ് എപ്പിഡെർമിസ്. ഈ പാളിക്കു താഴെയാണ് െഡർമിസ് പാളി സ്ഥിതി െചയ്യുന്നത്. ഈ പാളിയിലാണ് മുഖക്കുരുവിന്റെ പാട് രൂപം െകാള്ളുന്നത്. െഡർമാബറേഷനിൽ എപ്പിഡെർമിസ് നീക്കം െചയ്യും. തുടർന്ന് െഡർമിസ് പാളിയെ നിരയൊത്തതാക്കും (ലെവൽ). ഡെർമിസിന് എപ്പിഡെർമിസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ തന്നെ രണ്ട് മുതൽ മൂന്ന് ആഴ്ച െകാണ്ട് ത്വക്കിന്റെ പുതിയ പാളി രൂപപ്പെടും. ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധ വേണം. പുറത്തിറങ്ങിയാൽ അധികം വെയിലും െപാടിയും ഏൽക്കാതെ ശ്രദ്ധിക്കണം. െഡർമാബറേഷൻ െചയ്തു കഴിഞ്ഞാൽ ചിലരിൽ പിന്നീടുണ്ടാകുന്ന പാടുകൾക്ക് കാഠിന്യം കൂടാം. അതു കീലോയ്ഡ് ആയി മാറാനും സാധ്യതയുണ്ട്. മാത്രമല്ല അണുബാധയ്ക്കും സാധ്യതയുണ്ട്.

പതിഞ്ഞ മൂക്ക് ശരിയാക്കാം

മുഖസൗന്ദര്യത്തിൽ മൂക്കിനു പ്രത്യേക സ്ഥാനം ഉണ്ട്. പതിഞ്ഞ മൂക്കും വളഞ്ഞ മൂക്കും അഭംഗി തന്നെയാണ്. ഇതു തന്നെയാണ് കൗമാരക്കാരെ ഏറെ അസ്വസ്ഥരാക്കുന്നതും. മൂക്കിന്റെ പാലത്തിനുള്ള (സെപ്റ്റം) വളവും ഒരു പരാതിയായി പറയുന്നവരുണ്ട്. മൂക്കിന്റെ പാലത്തിനു വളവുള്ളവരിൽ മൂക്കടപ്പ്, അലർജി േപാലുള്ള പ്രശ്നങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. മൂക്കിന്റെ പ്രശ്നങ്ങൾക്കു െചയ്യുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. ചിലർക്ക് മൂക്കിന്റെ മുകളിൽ വളവ് േപാലെ കാണും. ചിലർക്ക് മൂക്കിന്റെ അറ്റത്ത് വളവ് ഉണ്ടാകും.

പരന്ന മൂക്കാണെങ്കിൽ മൂക്കിന്റെ കുട ചെറുതാക്കാനുള്ള ശസ്ത്രക്രിയ െചയ്യും. മൂക്ക് മുഴുവനായി ചെറുതാക്കാൻ മൂക്കിന്റെ തുടക്കത്തിലുള്ള അസ്ഥിയുെട വീതി കുറയ്ക്കും. ശേഷം മൂക്കിന്റെ കുടയുെട വലുപ്പവും. മൂക്കിന്റെയും മുഖത്തിന്റെ ആകൃതിക്കനുസരിച്ചാണ് എത്ര കുറയ്ക്കണം എന്നുള്ള കാര്യങ്ങൾ േഡാക്ടർ തീരുമാനിക്കുന്നത്. അനസ്തീസിയ നൽകി െചയ്യുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. പ്രീഅനസ്തറ്റിക് െചക്കപ്പ് നടത്തിയശേഷമേ ശസ്ത്രക്രിയ െചയ്യാറുള്ളൂ. മേജർ ശസ്ത്രക്രിയയിൽ ഉണ്ടാകാവുന്ന സങ്കീർണതകൾ ഇതിലും സംഭവിക്കാം. ചിലർ െചറിയ പ്രശ്നങ്ങൾക്കു േപാലും ശസ്ത്രക്രിയ ആവശ്യപ്പെടാറുണ്ട്. അത്തരക്കാർക്ക് കൗൺസലിങ് നൽകും.

അമിതവണ്ണമുള്ള കൗമാരക്കാരിൽ സാധാരണയായി കാണാറുള്ളതാണ് ഇരട്ടത്താടി. താടിയെല്ലിനു താഴെയായി െകാഴുപ്പടിഞ്ഞു കൂടുന്നതാണ് അവസ്ഥയാണിത്. ലൈപ്പോസക്‌ഷൻ എന്ന െകാഴുപ്പ് വലിച്ചെടുക്കുന്ന ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാം. ഇതു കൂടാെത െകാഴുപ്പ് ഉരുക്കിക്കളയാൻ സഹായിക്കുന്ന കുത്തിവയ്പുകളും ഉണ്ട്. പിത്തരസ ആസിഡുകളുെട ഗണത്തിൽപെടുന്ന കൈബെല്ല ചർമത്തിനടിയിലേക്കു കുത്തിവച്ചാണ് െകാഴുപ്പ് അലിയിച്ചു കളയുന്നത്.കയ്യുെട വണ്ണം

കൗമാരക്കാരിൽ ചിലർക്ക് ഉടലിനു വണ്ണം കുറവാണെങ്കിലും കൈക്കു വണ്ണം കൂടുതൽ കാണും. െകാഴുപ്പ് അടിഞ്ഞുകൂടുന്നതാണു പ്രശ്നം. െചറിയ അളവിലുള്ള െകാഴുപ്പാണെങ്കിൽ ലൈപ്പോസക്‌ഷൻ വഴി െകാഴുപ്പ് വലിച്ചെടുക്കാം. കൂടുതൽ അളവിൽ ഉണ്ടെങ്കിൽ െകാഴുപ്പ് നീക്കം െചയ്തശേഷം ത്വക്ക് കൂടി നീക്കം െചയ്യേണ്ടിവരും. തുടർന്ന് ത്വക്ക് മുറുക്കും. ലൈപ്പോസക്‌ഷൻ കഴിഞ്ഞാലും കുറച്ചു ത്വക്ക് തൂങ്ങികിടക്കാം. നല്ല ഇലാസ്തികതയുള്ള ത്വക്ക് ആണെങ്കിൽ പതിയെ പൂർവരൂപം പ്രാപിക്കും. ഈ കാലയളവിൽ സ്റ്റോക്കിങ്സ് േപാലുള്ള ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ത്വക്ക് മുറുകാൻ സഹായിക്കും. ആറ് മാസ ത്തോളം ഇതു ധരിക്കേണ്ടി വരും. തുടയുെട വണ്ണത്തിനും ലൈപ്പോസക്‌ഷനാണ് െചയ്യാറുള്ളത്.

സ്തനങ്ങളുെട വലുപ്പം

കൗമാരക്കാരായ പെൺകുട്ടികളുെട ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും വരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സ്തനങ്ങളുെട അമിത വലുപ്പം. പലപ്പോഴും ഇതു കാരണം മറ്റുള്ളവരുമായി ഇടപഴകാൻ കുട്ടിക്കു സങ്കോചം അനുഭവപ്പെടാം. സ്തനങ്ങൾക്കു വലുപ്പം കൂടുന്നത് കഴുത്ത് വേദന, പുറംവേദന േപാലുള്ള ശാരീരിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ബ്രെസ്റ്റ് റിഡക്‌ഷൻ ശസ്ത്രക്രിയയാണ് പരിഹാരം. സ്തനങ്ങളിൽ നിന്ന് അധികമായുള്ള െകാഴുപ്പ്, കലകൾ എന്നിവ എടുത്തു മാറ്റും. ശസ്ത്രക്രിയ െചയ്ത ഭാഗത്ത് രക്തം കെട്ടിനിൽക്കാതിരിക്കാൻ ട്യൂബ് ഇടും. അനസ്തീസിയ നൽകി ചെയ്യുന്ന മേജർ ശസ്ത്രക്രിയയാണിത്. മൂന്നു മുതൽ അഞ്ച് ദിവസം വരെ ആശുപത്രിവാസവും രണ്ടാഴ്ചയോളം വിശ്രമവും വേണം. ശസ്ത്രക്രിയയിൽ മുലപ്പാൽ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളും കലകളും മറ്റും നീക്കം െചയ്യും. ഇതു ഭാവിയിൽ മുലയൂട്ടുന്നതിനു തടസ്സം ഉണ്ടാക്കും.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?

പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് ഞാൻ നല്ല വെളുത്തിട്ടാ എന്നാൽ എന്റെ സ്വകാര്യഭാഗങ്ങൾ കളർ കുറവാണു അത് എന്താണ് എന്ന് ഒക്കെ
എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?
 
• ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ അൽപം ഇരുണ്ടിരിക്കുന്നത്‌ കണ്ടിട്ടില്ലേ. കുട്ടിക്കാലത്ത് ലൈംഗികാവയവങ്ങള്‍ക്ക് മറ്റുഭാഗങ്ങളിലേതിനു സമാനമായ നിറയമായിരിക്കും. ചെറുപ്രായത്തില്‍ തന്നെ പെൺ കുട്ടികളുടെ മുലക്കണ്ണുകളുടെ നിറം മങ്ങി വരുന്നതും കാണപ്പെടാറുണ്ട്‌. വളരുന്നതനുസരിച്ച് അവ കൂടുതൽ ഇരുണ്ടു വരാറുണ്ട്‌.
• അഡ്രീനൽ, ആൻഡ്രൊജൻ ഗ്രന്ഥികളാണല്ലോ ശരീരരോമങ്ങളുടെയും മുഖത്തെ രോമങ്ങളുടെയും വളർച്ചയ്‌ക്ക്‌ കാരണം. യൗവ്വനാരംഭത്തിൽ ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകള്‍ വര്‍ധിച്ചുവരികയും ശരീരത്തിൽ മെലാനിന്റെ ഉല്പാദനം ത്വരിതപ്പെടുകയും ചെയ്യും. മെലാനിന്റെ അളവ്‌ കൂടുതൽ പ്രവർത്തിക്കുക നമ്മുടെ നാഭിപ്രദേശത്തും വൃഷ്ണസഞ്ചി, ലൈംഗീകാവയവമുള്ള ഭാഗത്തുമായിരിക്കും. ഇതിന്റെ ഫലമായി ഈ ഭാഗങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ അധികം ഇരുണ്ടിരിക്കും.
സ്ത്രീകള്ളിൽ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും. ഇത് മെലാനിന്‍ നിര്‍മ്മിക്കുന്ന ചര്‍മ്മകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. • തൊലിപ്പുറത്തെ ഉരസലും ഒരു കാരണമാണ്‌. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യഭാഗത്തെ ചർമ്മങ്ങൾ തമ്മിൽ എന്നും ഉരസിക്കൊണ്ടിരിക്കുന്നു. ചർമ്മത്തിന്റെ കനവും ദീർഘകാലമായുള്ള ഉരസലും ചർമ്മം ഇരുണ്ട്‌ പോവാൻ കാരണമാവുന്നുവെന്നും പറയപ്പെടുന്നു.
read more
മുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സൗന്ദര്യ പ്രശ്‌നം ഏതുമാകട്ടെ, രണ്ട് തുള്ളി കുങ്കുമാദി തൈലം മതി.

മുഖത്തെ ബാധിയ്ക്കുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ചിലപ്പോളത് നിറമാകും,അല്ലെങ്കില്‍ മുഖക്കുരുവും കറുത്ത പാടുകളുമാകാം.മുഖത്തെ അയഞ്ഞ ചര്‍മം, ചുളിവുകള്‍, മറ്റ് പാടുകള്‍ തുടങ്ങിയ പല വിധ പ്രശ്നങ്ങളും ഇതില്‍ പെടുന്നു. മുഖ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആയുര്‍വേദത്തിന് നല്ലൊരു പങ്കുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. തികച്ചും ഫലപ്രദമായ, അതേ സമയം യാതൊരു ദോഷങ്ങളും ഇല്ലാത്തവയാണ് ആയുര്‍വേദമെന്നു പറയാം.

അല്‍പനാള്‍ അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും. ആയുര്‍വേദത്തില്‍ പറയുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. ഒരു പിടി സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണിത്. കുങ്കുമാദി തൈലം ശുദ്ധമായതു നോക്കി വാങ്ങുക. ചുവന്ന നിറത്തില്‍ കൊഴുപ്പോടെയുള്ള ഈ തൈലം രണ്ടോ മൂന്നോ തുള്ളി പുരട്ടിയാല്‍ മതിയാകും. കുങ്കുമാദി തൈലം പുരട്ടുന്നതു കൊണ്ടുള്ള സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ:

 

കുങ്കുമപ്പൂ

പേരു സൂചിപ്പിയ്ക്കുന്ന പോലെ കുങ്കുമപ്പൂവാണ് ഇതിലെ മുഖ്യ ചേരുവ. കുങ്കുമപ്പൂ മാത്രമല്ല, ചന്ദനം, രക്തചന്ദനം, മഞ്ഞള്‍ തുടങ്ങിയ 26 ഓളം ആയുര്‍ വേദ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖത്തെ ഒരു പിടി സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള പരിഹാരവുമാണ് ഇത്.

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇവ ചേരുമ്പോള്‍ ചര്‍മത്തിന് സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഒരല്‍പം തൈലം മുഖത്ത് പുരട്ടുക. കുറച്ചു നാള്‍ ഇത് തുടര്‍ന്നാല്‍ നല്ല ഫലം കിട്ടും.

സണ്‍ടാന്‍

വെയിലേറ്റ് മങ്ങിയ ചര്‍മ്മത്തിന്റെ സംരക്ഷണത്തിനുള്ള എളുപ്പ വഴി കൂടിയാണ് കുങ്കുമാദി തൈലം. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. സ്വാഭാവിക ബ്ലീച്ച് ഗുണം നല്‍കുന്ന തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒന്നാണിത്.

 

കണ്ണിനടിയിലെ കറുപ്പ്

കണ്ണിനടിയിലെ കറുപ്പകററാനുള്ള നല്ലൊരു മരുന്നു കൂടിയാണ് കുങ്കുമാദി തൈലം. ഇത് കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കണ്ണിനടിയില്‍ പുരട്ടാന്‍ തികച്ചും സുരക്ഷിതമായ ഒന്നു കൂടിയാണിത്. രാത്രിയിലാണ് ഇതിന്റെ ഫലം കൂടുതല്‍ ലഭിക്കുക എന്നതിനാല്‍ കിടക്കുന്നതിന് മുമ്പ് രണ്ട് തുള്ളി തൈലമെടുത്ത് കണ്ണിനടിയില്‍ പുരട്ടി കിടന്നുറങ്ങാം.

ചര്‍മത്തിന് പ്രായക്കുറവ്

ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം മുഖത്തു പുരട്ടുന്നത്. ഇതിലെ ഫൈറ്റോ കോംപൗണ്ടുകളാണ് ഇതിനായി സഹായിക്കുന്നത്. ഇത് ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.നല്ലൊരു ആന്റിഏജിംഗ് ലോഷന്‍ എന്ന ഗണത്തില്‍ ഇതിനെ പെടുത്താം.

ബ്ലാക് ഹെഡ്സ്, മുഖക്കുരു

മുഖത്തെ ബ്ലാക് ഹെഡ്സ്, മുഖക്കുരു തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുങ്കുമാദി തൈലം. ഇവയ്ക്ക് ഹീലിംഗ്, അതായത് മുറിവുണക്കാനുള്ള കഴിവുണ്ട്. ഇതാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ പ്രധാന ചേരുവയായ കുങ്കമമാണ് ഇതിനു സഹായിക്കുന്നത്. കുങ്കുമത്തിനൊപ്പം മഞ്ഞളും ഗുണകരം തന്നെയാണ്. തുടര്‍ച്ചയായുള്ള ഉപയോഗം മികച്ച ഫലം നല്‍കും.

മഞ്ഞള്‍

കുങ്കുമാദി തൈലത്തിലെ മഞ്ഞളിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കുന്ന ഒരു ചേരുവ കൂടിയാണിത്. ഈ രണ്ടു ഗുണങ്ങളും ചര്‍മത്തിലെ മുറിവുകളും പൊള്ളലുകളുമെല്ലാം ഉണക്കാന്‍ ഏറെ നല്ലതാണ്. നല്ലൊരു ഹെര്‍ബല്‍ ആന്റിസെപ്റ്റികായി ഇതുപയോഗിയ്ക്കാം. ഇതു കൊണ്ടുള്ള മസാജ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ചര്‍മത്തിലെ മുറിവുകളും മുറിവുകളുടെ പാടുകളുമെല്ലാം ഉണങ്ങാനും സഹായിക്കുന്നു.

 

ചര്‍മത്തിന് തിളക്കം

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിലൂടെയും ഇതുവഴി വരണ്ട ചര്‍മം ഒഴിവാക്കുന്നതിലൂടെയും ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിയ്ക്കും.

ഫേസ് മസാജിംഗ് ഓയില്‍

കുങ്കുമാദി തൈലം നല്ലൊരു ഫേസ് മസാജിംഗ് ഓയിലാണ്. മുഖത്തിനു നിറവും മാര്‍ദ്ദവവും നല്‍കാനും ചുളിവുകള്‍ ഒഴിവാക്കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമുള്ള നല്ലൊരു എണ്ണയാണിത്. ഇത് രണ്ടോ മൂന്നോ തുളളി കയ്യിലെടുത്ത് മുഖത്തു പുരട്ടി പതുക്കെ 10-20 മിനിറ്റു നേരം മസാജ് ചെയ്യാം. രാത്രിയിലാണ് ഇതു മുഖത്തു പുരട്ടേണ്ടത്. രാത്രി മുഴുവന്‍ മുഖത്ത് ഇത് പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. മുഖത്ത് ഇതു പുരട്ടുന്നതിനു മുന്‍പ് ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകി തുടച്ച ശേഷം പുരട്ടുക.

കുങ്കുമാദി തൈലം അടുപ്പിച്ച് അല്‍പനാള്‍ പുരട്ടിയാല്‍ മാത്രമേ ഗുണം ലഭിയ്ക്കൂ. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ തീര്‍ച്ചയായും ഗുണം പ്രതീക്ഷിയ്ക്കാം. വ്യാജ ഉല്‍പന്നങ്ങളല്ലാതെ ശുദ്ധമായതു നോക്കി വാങ്ങുക. അല്‍പം വില കൂടുതലാണെങ്കിലും കൊഴുപ്പുള്ള ഓയിലായതു കൊണ്ടു തന്നെ അല്‍പം മാത്രം ഉപയോഗിച്ചാല്‍ മാതിയാകും. സാധാരണ ഗതിയില്‍ ചെറിയൊരു കുപ്പി തന്നെ രണ്ടോ മൂന്നോ മാസത്തേയ്ക്കു ധാരളമാണ്. മറ്റ് കൃത്രിമ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളേക്കാള്‍ ഗുണം നല്‍കും, ദോഷം വരികയുമില്ല.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

നാടന്‍ വഴികളിലൂടെ നാടന്‍ സൗന്ദര്യം…..

 

സൗന്ദര്യം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. എന്നാല്‍ സൗന്ദര്യസംരക്ഷണ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന, സൗന്ദര്യത്തെക്കുറിച്ച് ഏറെ ചിന്തിയ്ക്കുന്ന പുരുഷ പ്രജകളും കുറവല്ല. സൗന്ദര്യമെന്നത് പ്രകൃതിദത്ത വഴികളിലൂടെ നേടുന്നതാണ് ഏററവും നല്ലത്. കൃത്രിമക്കൂട്ടുകള്‍ ചര്‍മത്തെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കേടു വരുത്തുകയേയുള്ളൂ. അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നുമെല്ലാം തന്നെ നാടന്‍ സൗന്ദര്യ വസ്തുക്കള്‍ ലഭ്യമാണ്. ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത വിധത്തിലുള്ളവ. ഇത് പൂര്‍ണ ഗുണം നല്‍കുകയും ചെയ്യുന്ന ഒന്നാണ്. നാടന്‍ കൂട്ടുകളിലൂടെ നാടന്‍ ഭംഗി വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികള്‍ പ്രയോഗിച്ചു നോക്കൂ. ദോഷം വരില്ലെന്നുറപ്പ്. ചര്‍മം നന്നാകും.

​ശുദ്ധമായ വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ സവിശേഷത, ത്വക്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഏറെ സഹായിക്കും. നന്നായി മുഖം കഴുകിയ ശേഷം വെള്ളം പൂർണ്ണമായും മുഖത്ത് നിന്ന് തുടച്ച് മാറ്റുക. ഒരല്പം ശുദ്ധമായ വെളിച്ചെണ്ണ മുഖത്തും കഴുത്തിലും തേക്കാം. ശേഷം ഒരു മിനിറ്റ് വരെ നന്നായി മസ്സാജ് ചെയ്ത് കൊടുക്കാം. അതിനു ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടവ്വൽ മുഖത്തോട് ചേർത്ത് വെക്കുക. മുഖത്തിന്റെ എല്ലാ ഭാഗവും ടവ്വൽ കവർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ സുഷിരങ്ങൾ തുറക്കും. ഒരു മിനിട്ട് മുതൽ രണ്ട് മിനിട്ട് വരെ ടവ്വൽ ഇങ്ങനെ മുഖത്ത് വെക്കുക. അതിനു ശേഷം മുഖത്തെ എണ്ണ ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് നീക്കുകയോ കഴുകി കളയുകയോ ചെയ്യാം. ദിവസേന ഇങ്ങനെ ചെയ്യുമ്പോൾ മുഖ ചർമ്മം കൂടുതൽ തിളക്കമുള്ളതാകും. അതോടൊപ്പം ചർമ്മം മൃദുലമാകുകയും ചെയ്യും.

കസ്തൂരിമഞ്ഞൾ

മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ വസ്തുക്കളിൽ മാറ്റി നിർത്താനാവാത്ത ഒന്നാണ് കസ്തൂരിമഞ്ഞൾ. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കസ്തൂരിമഞ്ഞൾ കഴിഞ്ഞേയുള്ളൂ മറ്റെന്തും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ കളയാനും കസ്തൂരിമഞ്ഞൾ തന്നെ ബെസ്റ്റ്. ഒരല്പം കസ്തൂരിമഞ്ഞൾ പാലിലോ തേനിലോ ചാലിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

​തൈര്

തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. നല്ല നിറം നല്‍കാന്‍ ഏറെ ഗുണകരമാണ് ഇത്. യാതൊരു പാര്‍ശ്വഫലവുമില്ലാതെ ചര്‍മം വെളുപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്.തൈര് ചര്‍മത്തിന് ഈര്‍പ്പം നല്‍കുവാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പക്കുറവ്, വരണ്ട മുഖം ചുളിവു വീഴാനും മുഖത്തിനു പ്രായം തോന്നിപ്പിയ്ക്കുവാനും കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തൈര്. ഇത് മുഖത്തിന് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണ്.തൈര് മാത്രമായി മുഖത്തു പുരട്ടാം. ഇതില്‍ മഞ്ഞള്‍പ്പൊടി, കടലമാവ് തുടങ്ങിയ കൂട്ടുകള്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം.

കറ്റാര്‍ വാഴ

മുറ്റത്തെ കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തില്‍ വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം തന്നെ കലര്‍ന്ന ഇത് തികച്ചും സ്വാഭാവിക രീതിയിലെ സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ മരുന്നാണ്. കറ്റാര്‍ വാഴ ഈ ഗുണങ്ങള്‍ നല്‍കുന്നതിന്റെ കാരണവും അതാണ്. ചർമത്തിലെ ചുളിവുകൾ നീക്കാൻ ഇത് ഏറെ നല്ലതുമാണ്. ചർമത്തിലെ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇതാണ് ചുളിവുകൾ നീക്കാൻ സഹായിക്കുന്നത്. ചുളിവുകളാണ് ചർമത്തിന് പ്രായക്കൂടുതൽ നൽകുന്ന പ്രധാന കാരണങ്ങളിലൊന്ന്. നല്ലൊന്നാന്തരം ആൻറി ഏജിംഗ് ക്രീമാണിത്.ഇതു തനിയെ മുഖത്തു പുരട്ടാം. തേന്‍ ചേര്‍ത്തും പുരട്ടാം.

​നാരങ്ങാനീരും തേനും

നാരങ്ങാനീരും തേനും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ മികച്ച വഴിയാണ്. ഇതു രണ്ടും കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം, ഈര്‍പ്പം എന്നിവ ലഭിയ്ക്കും. രണ്ട് ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. അല്‍പം കഴിഞ്ഞ്‌ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം. ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകി കളയാം. ഇത് ദിവസവും ചെയ്യുക.നിറം വയ്ക്കാനും ചുളിവു മാറാനും ചര്‍മത്തില്‍ ഈര്‍പ്പം നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്.

read more