close

മേക്കപ്പ്

ആരോഗ്യംചോദ്യങ്ങൾമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

തൻ്റെ സൗന്ദര്യം മറ്റുള്ളവരെ ശ്രെധിക്കണം സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം!

സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം!  നന്നായി അണിഞ്ഞൊരുങ്ങാനും ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും പുരുഷനേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്‌ത്രീകളാണ്.

 

തന്റെ സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ആരും നല്‍കിയിട്ടില്ല. എന്നാല്‍ അടുത്തകാലത്തായി നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഇതിന് ഹോര്‍മോണില്‍ അധിഷ്‌ഠിതമായ മനശാസ്‌ത്രപരമായ കാരണങ്ങളാണെന്നാണ്. വൃക്കയുടെ തൊട്ടടുത്തുള്ള അഡ്രിനല്‍ ഗ്രന്ഥികളില്‍നിന്ന് പുറപ്പെടുന്ന ഹോര്‍മോണുകള്‍ സ്‌ത്രീകളില്‍ കൗമാരകാലത്ത് തന്നെ ശാരീരികമായും മാനിസകമായും പല മാറ്റങ്ങളുമുണ്ടാക്കുന്നുണ്ട്.

ശരീരവടിവില്‍ വരുന്ന മാറ്റങ്ങള്‍, ഉയരം കൂടുന്നത്, ലൈംഗികഅവയവങ്ങളുടെ വളര്‍ച്ച എന്നിവയൊക്കെ ഹോര്‍മോണ്‍ മൂലമുള്ള ശാരീരിക മാറ്റങ്ങളാണ്. ഹോര്‍മോണ്‍ ഉല്‍പാദനത്തോടെ മാനസികമായ മാറ്റങ്ങളും പെണ്‍കുട്ടികളില്‍ സംഭവിക്കും. വൈകാരികമായ മാറ്റങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിന്റെ ഭാഗമായാണ് എവിടെയും ശ്രദ്ധിക്കപ്പെടണമെന്ന ചിന്ത പെണ്‍കുട്ടികളില്‍ ഉടലെടുക്കുന്നത്.

 

ഇതിനുവേണ്ടി നന്നായി അണിഞ്ഞൊരുങ്ങി, ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും സ്‌ത്രീകള്‍ ശ്രദ്ധിക്കും. സൗന്ദര്യത്തിന്റെ പേരിലുള്ള അധിക്ഷേപം സ്‌ത്രീകള്‍ക്ക് സഹിക്കാനാകാത്തതാകുന്നതും ഇത്തരം മാനസികചിന്തകള്‍ കാരണമാണ്.

read more
ഡയറ്റ്ഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

യുവത്വമുള്ള ചർമം സ്വന്തമാക്കാം; ബോഡി സ്‌ക്രബ് വീട്ടിലുണ്ടാക്കാം

സമീപകാലത്ത് ബോഡി സ്‌ക്രബുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, മൃതകോശങ്ങൾ, വിഷവസ്തുക്കൾ എന്നിവ അകറ്റി തിളക്കവും മൃദുത്വവും നൽകാൻ ബോഡി സ്‌ക്രബുകൾക്ക് കഴിയും. കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽതന്നെ മികച്ച സ്ക്രബുകൾ ഉണ്ടാക്കാം. ഇതിനായി പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉണ്ടാക്കാവുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം.

∙ ഓട്സ്- നേന്ത്രപ്പഴം സ്‌ക്രബ് 

1 നേന്ത്രപ്പഴം ഉടച്ചതിൽ 3 ടേബിൾ സ്പൂൺ ഓട്സ്, 2 ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്ത് സ്ക്രബ് ഉണ്ടാക്കാം.

നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ചർമം മോയിസ്ച്യുറൈസ് ചെയ്യാനും അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകൾ ചർമത്തിന്റെ വരൾച്ച തടയുന്നു. മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാൻ തേനിന് കഴിവുണ്ട്.

∙ കോഫി- ഹിമാലയൻ പിങ്ക് സാൾട്ട് 

1/2 കപ്പ് കോഫീ പൗഡർ, 1/4 ബ്രൗൺ ഷുഗർ പൗഡർ, 1 ടേബിൾ സ്പൂൺ ഹിമാലയൻ സാൾട്ട് പൊടിച്ചത്, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടി കുറച്ചുസമയം കഴിഞ്ഞു കഴുകാം.

കോഫിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കി ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് മലിനീകരണം കാരണം ചർമത്തിൽ അടിഞ്ഞുകൂടുന്ന വസ്തുക്കളെ നീക്കി ആരോഗ്യവും തിളക്കവും നൽകുന്നു. ഹിമാലയൻ പിങ്ക് സാൾട്ടിന് കുരുക്കൾ തടയാനും ചർമത്തിന്റെ മിനുസം നിലനിർത്താനും കഴിവുണ്ട്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഏജിംഗ് മൂലികകൾ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുന്നു.

read more
ആരോഗ്യംഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുടിക്ക് തിളക്കവും കരുത്തും നൽകും അവക്കാഡോ ഹെയർ പാക്

പ്രകൃതിദത്ത കേശസംരക്ഷണ രീതികൾ പിന്തുടരുന്നതിലൂടെ കരുത്തുറ്റ മുടിയിഴകൾ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയും. മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ ഇവ ചേർന്നുള്ള ഹെയർ പാക് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ. മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട. ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്. ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

 

ഈ ഹെയർ പാക് ഉണ്ടാക്കേണ്ട വിധം

∙ പഴുത്ത അവോക്കാഡോയുടെ പകുതി

∙ ഒരു ടേബിൾ സ്പൂൺ തേൻ

∙ ഒരു മുട്ട

∙ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ

അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കാം.

ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.

English Summary ; Avacado Hair Pack for Strong Hair

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

നഖം വെറും നഖമല്ല, അൽപം ശ്രദ്ധിച്ചാൽ നിങ്ങളെ സ്റ്റാറാക്കും

നഖങ്ങളിൽ പോലും അപാരമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നവരാണ് ബി ടൗൺ ക്വീൻ കരീന കപൂർ മുതൽ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വരെ. ഓരോ ചിത്രത്തിലും ലുക്ക് മാത്രമല്ല നഖത്തിന്റെ ഷെയ്പ് വരെ മാറ്റാൻ അവർ സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. നടിമാരുടെ സ്റ്റൈലിനു പുറകെ പോയി നഖത്തിന്റെ ഷെയ്പ് വല്ലാതെ മാറ്റാൻ ശ്രമിക്കരുതേ. ഓരോരുത്തരുടെയും വിരലുകളുടെ ആകൃതിക്കനുസരിച്ചുവേണം നഖം ഷെയ്പ് ചെയ്തു സുന്ദരമാക്കാൻ. റൗണ്ട്, സ്ക്വയർ, ഓവൽ അങ്ങനെ പല ഷെയ്പിൽ നഖങ്ങൾ സുന്ദരമാക്കാം. ഇണങ്ങുന്ന നെയിൽ പോളിഷ് കൂടിയായാൽ സ്റ്റൈലിഷ് നഖം സ്വന്തമാക്കാം.

വിരലുകൾക്ക് നീളം തോന്നാൻ റൗണ്ട് ഷെയ്പ്

 

റൗണ്ട് ഷെയ്പിലുള്ള നഖങ്ങൾക്ക് ഏതു നിറത്തിലുള്ള നെയിൽപോളിഷും ഇണങ്ങുമെന്നാണ് സൗന്ദര്യ വിദഗ്ധർ പറയുന്നത്. ഇതിനായി ചർമത്തിനും വിരലുകൾക്കും ഇണങ്ങും വിധം അർധവൃത്താകൃതിയിലാണ് നഖങ്ങൾ വളർത്തേണ്ടത്. ഇത് വിരലുകൾക്ക് നല്ല നീളം തോന്നിക്കും. വിരലുകൾക്ക് സ്ലിമ്മിങ് ഇഫക്റ്റ് നൽകാൻ നഖങ്ങൾ ഇത്തരത്തിൽ ഷെയ്പ് ചെയ്താൽ മതി.

 

ഫെമിനിൻ ലുക്കിന് ഓവൽ നഖങ്ങൾ

 

നഖങ്ങൾക്ക് വളരെ നാച്ചുറൽ ലുക്ക് നൽകുന്നതാണ് ഓവൽ ഷെയ്പ്. ഇതിനായി വിരൽത്തുമ്പിൽനിന്ന് അൽപം കൂടുതൽ നഖം വളർത്തിയ ശേഷം ഇരുവശവും നന്നായി ഫയൽ ചെയ്യണം. ബോൾഡ് മെറ്റാലിക് നിറത്തിലുള്ള നെയിൽ പോളിഷ് പരീക്ഷിക്കാനും വ്യത്യസ്തങ്ങളായ നെയിൽ ആർട്ടുകൾ ചെയ്യാനും ഉത്തമമാണ് ഈ ആകൃതിയിലുള്ള നഖങ്ങൾ.

 

ഷാർപ് ലുക്ക് കിട്ടാൻ സ്ക്വയർ നെയിൽസ്

 

നല്ല ഷാർപ് ലുക്കിലാണ് നഖങ്ങൾക്ക് ആകൃതി വരുത്തേണ്ടത്. ഇരുവശത്തേക്കും 90 ഡിഗ്രി ചെരിവു നൽകി നഖങ്ങൾക്ക് സ്ക്വയർ ഷെയ്പ് നൽകാം. വളരെ കട്ടികുറഞ്ഞ നഖങ്ങളും മെലിഞ്ഞ വിരലുകളുമാണെങ്കിൽ ഈ ഷെയ്പ് നന്നായിണങ്ങും. 90 കളിൽ വളരെ പോപ്പുലറായ ലുക്കാണിത്. സോളിഡായ കടും നിറത്തിലുള്ള നെയിൽ പോളിഷുകളാണ് ഈ നഖത്തിനിണങ്ങുന്നത്. ജ്യോമെട്രിക് പാറ്റേണിലുള്ള നെയിൽ ആർട്ടും ഈ ഷെയ്പ്പിലുള്ള നഖങ്ങൾക്ക് നന്നായിണങ്ങും.

 

സ്റ്റൈലിഷ് ലുക്കിന് ആൽമണ്ട് നെയിൽസ്

 

നഖങ്ങൾക്ക് നല്ല സ്റ്റൈൽ ആൻഡ് സെക്സി ലുക്ക് നൽകുന്ന ഷെയ്പാണിത്. ഏതു നിറത്തിലുള്ള നെയിൽ പോളിഷും ഈ ഷെയ്പിലുള്ള നഖങ്ങൾക്ക് ഇണങ്ങും. ആൽമണ്ട് ഷെയ്പിലുള്ള നഖങ്ങൾക്ക് എലഗന്റ് ലുക്ക് ലഭിക്കാൻ ന്യൂട്രൽ കളറിലുള്ള നെയിൽ പോളിഷ് ആണ് ഉചിതം.

 

ഡ്രമാറ്റിക് ലുക്കിന് സ്റ്റിലെറ്റോ നെയിൽസ്

 

ഇന്ന് ഏറ്റവും പ്രശസ്തമായ ഒരു ഷെയ്പ്പാണിത്. നഖങ്ങളിൽ പരീക്ഷണം നടത്താനിഷ്ടമുള്ളവരും നല്ല ഫാഷൻ സെൻസ് ഉള്ളവരും തിരഞ്ഞെടുക്കുന്നതാണിത്. നഖം നീട്ടി അറ്റം കൂർപ്പിക്കുന്ന സ്റ്റിലെറ്റോ നെയിൽ സ്റ്റൈൽ ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടണമെന്ന് ഏറെ ആഗ്രഹിക്കുന്നവർക്ക് നന്നായി ചേരും. നഖത്തിൽ നെയിൽ പോളിഷ് മാത്രം ഉപയോഗിക്കുകയോ ചിത്രങ്ങളും രൂപങ്ങളും വരച്ചുചേർക്കുകയോ ചെയ്യാം. മുത്തുകൾ, സ്റ്റോണുകൾ, ഗ്ലിറ്ററുകൾ എന്നിവ ഒട്ടിച്ചും സ്റ്റിലെറ്റോ നെയിൽസ് പരീക്ഷിക്കാം.

English Summary : Find right nail shape to your fingures

read more
ചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം

മുഖക്കുരു മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

മുഖത്തെ കറുത്തപാടുകള്‍ (Dark Spots) പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു (acne) മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് (black scars) അധികമാവുകയും ചെയ്യും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്…

ഒരു ടീസ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

മൂന്ന്…

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

നാല്…

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

അഞ്ച്…

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ആറ്…

ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

സുന്ദരമായ കാൽപാദങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം …

മൃദുലവും സൗന്ദര്യവുമുള്ള കാലുകൾ സ്വന്തമാക്കാൻ ഇനി എവിടെയും പോകേണ്ട .. സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേ ഉള്ളു. അവയെന്തൊക്കെയാണെന്ന് നോക്കാം .

ലെമണ്‍ ജ്യൂസ്

ആദ്യം കാല്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപ്പെടും.

വാക്സിംഗ്

ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിങ്ങളുടെ സ്കിന്നിന് ചേരുന്ന ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച് കാലിലെ രോമങ്ങള്‍ നീക്കം ചെയ്യുക. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൈരും ഗോതമ്പ് മാവും

ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.

വിനാഗിരിയും തൈരും

ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും

ഉള്ളിയും സുന്ദരം

ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.

read more
ആരോഗ്യംചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്

തേങ്ങ പാലും തേനും ഉപയോഗിച്ച് ചർമ്മം തിളക്കമുള്ളതാക്കാം

ചർമ്മ പരിപാലനത്തിന് വളരെയധികം ക്ഷമയും പരിശ്രമവും ആവശ്യമാണ്. കൃത്യമായ ചർമ്മസംരക്ഷണ ദിനചര്യയിലൂടെ ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിയും. മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളും അകറ്റി നിർത്താം.

വീട്ടിൽ ലഭ്യമായ ചേരുവകൾ കൊണ്ട് ചർമ്മത്തെ തിളക്കമുള്ളതാക്കാം. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാനുള്ള വഴി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ആഷ്‌ന കപൂർ.

ചേരുവകൾ

  • തേങ്ങ പാൽ
  • തേൻ
  • വിറ്റാമിൻ ഇ ഓയിൽ

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം നന്നായി മിക്സ് ചെയ്തശേഷം കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഒന്നിവിട്ട ദിവസങ്ങളിൽ മുഖത്ത് പുരട്ടുക.

മുഖത്ത് പുരട്ടുന്നതിനുമുൻപ് കൈകളിൽ പുരട്ടി ടെസ്റ്റ് ചെയ്ത് നോക്കണം. എണ്ണമയമുള്ള ചർമ്മക്കാർ തേൻ ഒഴിവാക്കാമെന്ന് അവർ പറഞ്ഞു.

read more
ആരോഗ്യംചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടാം; ഗുണങ്ങൾ ഇതാണ്

ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനു മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ.

മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് നല്ലതാണ്. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക
കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടുന്നത് വഴി അത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. വരണ്ട മുടിയെന്ന പ്രശ്നം അകറ്റുകയും ചെയ്യും. അതുപോലെ മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ കഴിയും.

കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി കളയുന്നതുവഴി, മുടിയുടെ വളർച്ചയും മികച്ചതാവും. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ശരീരത്തിലെ കുരുക്കൾ ഒഴിവാക്കാം; ചില പ്രതിവിധികൾ

ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എന്നാൽ, മുഖത്തു മാത്രമല്ല, പലരുടെയും ശരീരത്തിലും മുഖക്കുരുവിന് സമാനമായ രീതിയിലുള്ള ചെറിയ കുരുക്കൾ കാണാറുണ്ട്. കൂടുതലും ശരീരത്തിന്റെ പിൻവശത്തോ ഷോൾഡറിന്റെ വശങ്ങളിലോ ഒക്കെയാണ് ഇത്തരം കുരുക്കൾ ധാരാളമായി കാണാറുള്ളത്. ബോഡി ആഗ്നേ (Body acne) എന്നു വിളിക്കപ്പെടുന്ന ഈ കുരുക്കൾ പലപ്പോഴും നേരിയ വേദനയും അസ്വസ്ഥയും ഉണ്ടാക്കാറുണ്ട്. ശരീരത്തിൽ ഇടയ്ക്കിടെ ഇത്തരം കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ, ഏതാനും പ്രതിവിധികൾ നിർദേശിക്കുകയാണ് ചർമ്മരോഗവിദ്ഗധർ.

എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാവുന്നത്? “ജനിതക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഓയിൽ മസാജ്, വർക്കൗട്ട് കൊണ്ടോ ചൂടിന്റെ ആധിക്യം കൊണ്ടോ ഉണ്ടാവുന്ന വിയർപ്പ്, പ്രോട്ടീൻ സപ്ലിമെന്റുകൾ, അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയാണ് ഇത്തരം കുരുക്കൾ ഉണ്ടാവാനുള്ള പ്രധാന കാരണം,” സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാല പറയുന്നു. കത്രീന കൈഫ്, വാണി കപൂർ, സോഫി ചൗദ്രി തുടങ്ങിയവരുടെ ഫിറ്റ്നസ്സ് ട്രെയിനറാണ് യാസ്മിൻ.

“മുഖക്കുരുവിന് കാരണമാകുന്ന ഓയിൽ ഗ്രന്ഥികൾ, മൃത കോശങ്ങൾ, ബാക്ടീരിയകളുടെ വ്യാപനം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ് ശരീരത്തിലും കുരുക്കളുണ്ടാവാൻ കാരണമാവുന്നത്. സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തുവും മൃതകോശങ്ങളും ചേർന്ന് കട്ടപിടിക്കുകയും അവ ചർമ്മസുഷിരത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇവ പിന്നീട് ബ്ലാക്ക്‌ഹെഡായി മാറും. ഇവയിൽ ബാക്‌ടീരിയയുടെ ആക്രമണമുണ്ടാവുന്നതോടെ അവ വീർത്ത് മുഖക്കുരുവിന് സമാനമായ കുരുക്കളായി തീരുകയാണ്,” ഡെർമറ്റോളജിസ്റ്റും ഡൽഹിയിലെ ദാഡു മെഡിക്കൽ സെന്റർ സ്ഥാപകയുമായ ഡോ നിവേദിത ദാഡു പറയുന്നു.

“കൂടുതലായി വിയർക്കുന്നവരിൽ ആണ് ഇത്തരം കുരുക്കൾ കൂടുതലും കാണപ്പെടുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഇവയ്ക്കുള്ള സാഹചര്യമൊരുക്കും. ഗർഭധാരണം, ആർത്തവവിരാമം, പെരിമെനോപോസ് തുടങ്ങിയ ദ്രുതഗതിയിലുള്ള ഹോർമോൺ മാറ്റങ്ങളും ഈ പരിവർത്തന കാലഘട്ടങ്ങളിൽ എണ്ണ ഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുന്നതും ശരീരത്തിൽ കുരുക്കൾ വ്യാപകമാവാൻ കാരണമാകാറുണ്ട്,” ഡോക്ടർ നിവേദിത കൂട്ടിച്ചേർത്തു. ഏതാനും പരിഹാരമാർഗ്ഗങ്ങളും അവർ നിർദ്ദേശിക്കുന്നു.

  • സാലിസിലിക് ആസിഡ്/ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ഹൈഡ്രോക്സി ആസിഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഈ ക്ലെൻസിംഗ് ഏജന്റുകൾ ചർമ്മത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നതിനും കഠിനമായ കുരുക്കളിൽ നിന്ന് സ്വാസ്ഥ്യം നേടാനും സഹായിക്കും.
  • ഗ്ലൈക്കോളിക് ആസിഡ് അല്ലെങ്കിൽ ലാക്റ്റിക് ആസിഡ് പോലെയുള്ള ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങളും സഹായകരമാണ്. ആൽഫ ഹൈഡ്രോക്സി ആസിഡുകൾ മൃതകോശങ്ങൾക്ക് പകരം വേഗത്തിൽ പുതുകോശങ്ങൾ ഉണ്ടാവാനും ചർമ്മസുഷിരങ്ങളിലെ അഴുക്ക് നീക്കം ചെയ്യാനും സഹായകമാണ്.
  • ഹൈഡ്രോക്സി ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ബോഡി വാഷ് തിരഞ്ഞെടുക്കുക. ഇവ കുരുക്കളുണ്ടാവാൻ കാരണമാവുന്ന ബാക്ടീരിയകളെ കൊല്ലുകയും മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും നല്ലതാണ്.
  • ശരീരത്തിലെ കുരുക്കളിൽ നിന്ന് മോചനം നേടാൻ ചർമ്മരോഗവിദഗ്ധനെ കണ്ട് ലോഷനോ സ്‌പ്രേയോ വാങ്ങിക്കുക. അമിതമായ വരൾച്ചയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സാലിസിലിക് ആസിഡ് ഉൾപ്പെടുന്ന സ്‌പ്രേകൾ സഹായിക്കും. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം വിറ്റാമിൻ എയിൽ നിന്ന് ലഭിക്കുന്ന റെറ്റിനോയിഡുകളും ഉപയോഗിക്കാം. ഇത് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും തകർക്കുകയും ചർമ്മസുഷിരങ്ങൾ അടയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രശ്നത്തിന് പ്രതിവിധി നേടുന്നതിനൊപ്പം തന്നെ, താഴെ പറയുന്ന മുൻകരുതലുകൾ കൂടിയെടുക്കുന്നത് ശരീരത്തിലെ കുരുക്കൾ വീണ്ടും വരുന്നത് തടഞ്ഞുനിർത്താൻ സഹായിക്കുമെന്ന് ഡോ. ജയ്ശ്രീ ശരദും ഡോ. നിവേദിതയും പറയുന്നു.

  • ഓയിൽ മസാജുകൾ ഒഴിവാക്കുക.
  • വ്യായാമം കഴിഞ്ഞോ നന്നായി വിയർത്തിരിക്കുമ്പോഴോ ഉടനെതന്നെ വസ്ത്രങ്ങൾ മാറി കഴിയുന്നതും വേഗം കുളിക്കുക.
  • മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മ സുഷിരങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും എക്സ്‌ഫോളിയേറ്റ് ചെയ്യുക. ഇവ ശരീരത്തിലെ കുരുക്കളുടെ വലിപ്പവും തീവ്രതയും കുറയ്ക്കുന്നതിനൊപ്പം മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ പ്രത്യക്ഷപ്പെടുന്നത് തടയാനും സഹായിക്കും.
  • വരണ്ട ചർമ്മമുള്ളവർ കുളിച്ചതിന് ശേഷം, നോൺ-കോമഡോജെനിക് ലോഷൻ ഉപയോഗിച്ച് ശരീരം മോയ്സ്ചറൈസ് ചെയ്യുക.
  • മുടി കഴുകുമ്പോഴും ഷാംപൂ ചെയ്യുമ്പോഴുമൊക്കെ ശരീരത്തിനും കൂടുതൽ ശ്രദ്ധ നൽകണം. മുടിയിൽ ഉപയോഗിക്കുന്ന ഷാംപൂകളും കണ്ടീഷണറുകളുമൊക്കെ അവശിഷ്ടങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഈ അവശിഷ്ടങ്ങൾ ചർമ്മ സുഷിരം അടയാൻ കാരണമാവും.
  • സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം.
  • സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുന്നതും കുരുക്കൾ വേഗം ഉണങ്ങാനും ചുരുങ്ങിപ്പോവാനും സഹായിക്കും.
read more
ചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഹെയർ ഓയിൽ ഉപയോഗം: മിത്തുകളും യാഥാർഥ്യവും

മുടിയുടെ പോഷണത്തിനും വളർച്ചയ്ക്കും ഹെയർ ഓയിൽ ഉപയോഗിക്കാൻ വിദഗ്ധർ മുതൽ വീട്ടിലെ പ്രായമായവർ വരെ എല്ലാവരും ശുപാർശ ചെയ്യാറുണ്ട്. വരണ്ടതും നരച്ചതും കേടായതുമായ മുടിക്ക് ഇത് പ്രകൃതിദത്തമായ പ്രതിവിധിയാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഹെയർ ഓയിലുകളെക്കുറിച്ച് നിരവധി മിഥ്യാധാരണകളുണ്ടെന്ന വസ്തുതയും നിഷേധിക്കാനാവില്ല.

അതുപോലെ, ചില കെട്ടുകഥകൾ പൊളിച്ചെഴുതുകയും ഹെയർ ഓയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില ഉപയോഗപ്രദമായ വസ്തുതകൾ പങ്കിടുകയുമാണ് ചർമരോഗ വിദഗ്ധ ഡോ ആഞ്ചൽ പന്ത്. “ഹെയർ ഓയിൽ മുടി കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് വരണ്ടതും കേടായതുമായ മുടിയോ നരച്ച മുടിയോ ഉണ്ടെങ്കിൽ, മുടിയിഴകളിൽ എണ്ണ പുരട്ടുന്നത് സഹായിച്ചേക്കാം, ”അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രാത്രി മുഴുവൻ മുടിയിൽ എണ്ണ പുരട്ടിയാലേ ഫലം ലഭിക്കൂവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ “ഒരു രാത്രി മുഴുവൻ ഇത് പുരച്ചിവയ്ക്കുന്നതിന് അധിക നേട്ടമൊന്നുമില്ല. കുറച്ച് മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഇത് കഴുകാം,” എന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു.

“എണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുമെങ്കിലും, അത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയോ മുടി വളർച്ച വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല,” ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചു.

അത് എങ്ങനെ സഹായിക്കുന്നു?

ഹെയർ ഓയിൽ മുടിയിൽ ഒരു കോട്ടിംഗ് ഉണ്ടാക്കിയെടുക്കുമെന്ന് ആഞ്ചൽ പന്ത് വ്യക്തമാക്കി. അതിനാൽ, ഹെയർ എണ്ണ പുരട്ടിയ ശേഷം നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതായി കാണാം.

“വെളിച്ചെണ്ണ മുടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

ഉപയോഗിക്കേണ്ട വിധം

മുടിയുടെ താഴത്തെ ഭാഗത്ത്, വേരുകളിൽ നിന്ന് 4-5 ഇഞ്ച് അകലെ, നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകൾ പൊതുവെ എത്താത്തിടത്ത് മാത്രം ഹെയർ ഓയിൽ പുരട്ടുന്നതാണ് നല്ലതെന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു

എന്നിരുന്നാലും, നിങ്ങൾക്ക് താരൻ ഉണ്ടെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദ്ദേശിച്ചു.

read more