close

മേക്കപ്പ്

ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചര്‍മ്മ സംരക്ഷണത്തിന് വെള്ളരിക്ക

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്ന് നോക്കാം.

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയുക.മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക.

കരുവാളിപ്പ് മാറ്റി മുഖം തിളക്കമുള്ളതാക്കാന്‍ ഈ പാക്ക് സഹായിക്കും.എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂണ്‍ നാരങ്ങാനീരും ചേ‍ര്‍ത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാന്‍ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ കറുപ്പ് അകറ്റാൻ

മുഖത്തെ കറുപ്പ്, കരുവാളിപ്പ് എന്നിവ പലരേയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ്. മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്.

പക്ഷെ പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതായിരിക്കും.

പ്രത്യേകിച്ച്‌ വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്ബായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക.അതും മുഖത്തെ കറുപ്പ് അകറ്റും

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഓഫീസ് ഫാഷൻ & സ്റ്റൈൽ

ഉദ്യോഗസ്‌ഥരായ വനിതകൾ ദിവസത്തിന്‍റെ പകുതി സമയം ചെലവഴിക്കുന്നത് ഓഫീസുകളിലാണ്. എന്നാലോ പലരും, പുറത്തേക്കു പോകാൻ മാത്രം കിടിലൻ വസ്‌ത്രങ്ങൾ സൂക്ഷിച്ചു വയ്‌ക്കും. ഓഫീസിൽ പോകുവാൻ എന്തെങ്കിലും ചവറ് മതി എന്നാണ് ചിന്തിക്കുക. ഇതു തന്നേയാണോ നിങ്ങളുടെയും ചിന്ത? എങ്കിൽ, സംഗതി അൽപം മാറ്റിപ്പിടിക്കാം. ഓഫീസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിലും നിങ്ങൾക്ക് ഫാഷൻ ചിക്ക് ആകാം. അതിനു വേണ്ടി ചില കാര്യങ്ങൾ ചെയ്‌താൽ വർക്ക് പ്ലെയ്‌സ് ഫാഷൻ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. പ്രൗഢവും മനോഹരവുമായ വസ്‌ത്രധാരണത്തിലൂടെ ഹായ് ഗംഭീരം! എന്ന് മറ്റുള്ളവർ പറയട്ടെ.

വർക്ക് പ്ലെയ്‌സ് ഫാഷന് തയ്യാറാകുന്നതിനു മുമ്പ് ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. എന്താണ് നിങ്ങളുടെ ജോലി? ഓഫീസിന്‍റെ സ്വഭാവമെന്ത്? ഇവയെക്കുറിച്ച് കൃത്യമായ ധാരണയോടെ ഫാഷനിലേക്ക് തിരിയാം.

ജോലി ചെയ്യുന്നതിന് പ്രത്യേക ഡ്രസ്സ് കോഡ് ഒരിടത്തും ആവശ്യമില്ല. എന്നാൽ ചില സ്‌ഥാപനങ്ങൾ അത് നിർദ്ദേശിക്കുകയോ, യൂണിഫോം ആവശ്യപ്പെടുകയോ ചെയ്യാറുണ്ട്. ഇത്തരം തടസ്സങ്ങളൊന്നുമില്ലാത്ത സ്‌ഥാപനത്തിലാണ് നിങ്ങൾക്ക് ജോലിയെങ്കിൽ പിന്നെ ഫാഷൻ പരിധികൾ നിങ്ങൾക്കു നിശ്ചയിക്കാം.

എന്നാൽ ഒരൊറ്റ രാത്രി പുലരുമ്പോഴേക്കും ഫാഷൻ ചിക്ക് ആകാമെന്ന വ്യാമോഹം വേണ്ട. പ്ലാൻ ചെയ്‌ത് ചേരുന്ന ഔട്ട്‌ഫിറ്റുകൾ സമയമെടുത്ത് കണ്ടെത്താം.

രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്നേത് ഡ്രസ് ധരിക്കണം എന്ന് ആധിപിടിച്ച് വാഡ്രോബിനെ ശപിച്ചുകൊണ്ട് നിൽക്കുന്നത് പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയുമില്ല.

ഫാഷനിസ്‌റ്റ് ആകുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. സുതാര്യമായതോ, കഴുത്ത് താഴ്‌ത്തി കട്ട് ചെയ്‌തോ ആയ വസ്‌ത്രങ്ങൾ ഓഫീസ് വാഡ്രോബിൽ നിന്ന് ഇന്ന് തന്നെ മാറ്റി വയ്‌ക്കുക. വളരെ അയഞ്ഞതും ഇട്ടാൽ യോജിക്കുന്നില്ലെന്ന് തോന്നുന്നതും ഒഴിവാക്കിക്കോളൂ. ഇത്രയും ചെയ്‌താൽ രാവിലത്തെ കൺഫ്യൂഷൻ കുറച്ചു മാറിക്കിട്ടും!

വൃത്തിയുള്ള, പ്രസന്‍റബിൾ ലുക്ക് ഉണ്ടെങ്കിൽ അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അപ്പോൾ ഫീൽഗുഡ് എന്ന് ഉറപ്പിച്ചു പറയാം. കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റു വന്ന ലുക്കുള്ള ഒരാൾ ഓഫീസിലുണ്ടെങ്കിൽ അത് മാത്രം മതി ഒരു ദിവസം മടുപ്പുളവാകാൻ.

ഒരാൾ പ്രതിഫലിപ്പിക്കുന്ന ഇമേജിന്‍റെ അടിസ്‌ഥാനത്തിലാണ് അയാളെ മറ്റുള്ളവർ വീക്ഷിക്കുന്നത്. മറ്റ് ഗുണങ്ങൾക്കൊപ്പം തന്നെ മികച്ച വസ്‌ത്രധാരണത്താൽ പ്രൊഫഷണൽ ഇമേജ് സൃഷ്‌ടിച്ചെടുക്കുന്നത് കരിയർ വളർച്ചയ്‌ക്ക് സഹായിക്കുമെന്നാണ് ഫാഷനിസ്‌റ്റുകൾ പറയുന്നത്.

ഓഫീസ് വിയറുകൾ തെരഞ്ഞെടുക്കുമ്പോൾ ഇന്ത്യനോ, വെസ്‌റ്റണോ തെരഞ്ഞെടുക്കാം. ഇന്ത്യൻ വിയറുകൾ ആണ് ഇഷ്‌ടമെങ്കിൽ മനോഹരമായ കോട്ടൺ സാരികൾ, ലൈറ്റ് ബ്ലോക്ക് പ്രിന്‍റഡ് കലംകാരി കുർത്തകൾ ഇവ മികച്ച ലുക്ക് നൽകും. ക്രിസ്‌പ് ആന്‍റ ഷാർപ് സ്‌റ്റൈൽ. ഏതു വസ്‌ത്രമാണെങ്കിലും അതിൽ പെർഫെക്‌ഷൻ തോന്നിപ്പിക്കുക.

വെസ്‌റ്റേൺ സ്‌റ്റൈൽ ഇഷ്‌ടപ്പെടുന്നവർക്ക് അൽപം അയഞ്ഞ ട്രൗസറുകൾക്കൊപ്പം ഫോർമൽ ടോപ്പുകളും ഷർട്ടുകളും നല്ല ഓപ്‌ഷനാണ്. ഇത്തരം പാന്‍റുകൾ ആങ്കിൾ ലംഗ്‌തുള്ള കൂർത്തകൾക്കൊപ്പവും ഇണങ്ങും. എന്നാൽ സൈഡ് സ്ലിറ്റ് തീർച്ചയായും വേണം താനും.

കാലം ബാധിക്കാത്ത ഏതാനും ക്ലാസിക് ഇനങ്ങൾ വാഡ്രോബിലുണ്ടായിരിക്കണം. ജാക്കറ്റ്, ബ്ലാക്ക് ഫോർമൽ പാന്‍റുകൾ, വെള്ള ഷർട്ട്/കുർത്ത ഇവ ഏതു കാലത്തും ഔട്ട് ഡേറ്റ് ആകില്ല. മിക്‌സ് ആന്‍റ് മാച്ച് സ്‌റ്റൈൽ സ്വീകരിച്ചാൽ ഒരിക്കലും ഔട്ടാകാത്ത ഫാഷൻ തരംഗം ഡ്രസുകളിൽ ലഭിക്കും.

ക്ലാസിക് ലുക്കുള്ള ഹാന്‍റ് ബാഗുകൾ, സ്‌കാർഫുകൾ, ഷോളുകൾ ഇവയൊക്കെ നിങ്ങളുടെ സ്‌റ്റൈൽ ക്യാരക്‌ടർ എടുത്തു കാട്ടും. ഫ്‌ളിപ്പ് ഫ്‌ളോപ്പുകളും, ഫ്‌ളോട്ടറുകളും ഓഫീസിൽ ധരിക്കുന്നത് ഒഴിവാക്കാം. ഏതാനും ബ്ലാക്ക് പാന്‍റും വെള്ള ഷർട്ടും ഭംഗിയും ലാളിത്യവുമുള്ള നെക്‌പീസും വാഡ്രോബിലുണ്ടെങ്കിൽ ഒരു സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്‍റ് പോലെ ആ കോമ്പിനേഷൻ ഉപയോഗിക്കാവുന്നതാണ്.

ഭംഗിയുള്ള ബ്രേസ്‌ലൈറ്റുകൾ, ഒത്തിരി തിളക്കമില്ലാത്ത, എന്നാൽ ക്ലാസിക് ലുക്കുള്ള ഇയറിംഗ്‌സ്, കളേഡ് വാച്ച് ഇതൊക്കെ പേഴ്‌സാണാലിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആക്‌സസറികളാണ്.

പവർ ഡ്രസിംഗ് എന്ന പേരിൽ പുരുഷന്മാർ ധരിക്കുന്നതുപോലെ വസ്‌ത്രം ധരിക്കാൻ ശ്രമിക്കുന്നത് ഔട്ട് ഓഫ് ഫാഷനാണ്. സ്‌ത്രീത്വത്തെ ഹൈലൈറ്റ് ചെയ്യുന്ന വസ്‌ത്രധാരണം തന്നെയായിക്കോട്ടെ. അത് നിങ്ങളുടെ ആത്വിശ്വാസം ഉയർത്തുകയേയുള്ളൂ. ഒപ്പം അൽപം ഗ്ലാമർ കൂടിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ബാക്ക് ലെസ് ചോയിസ് ഡ്രസ്സ് അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാബുലസ് ഹോട്ട്ലുക്ക് വേണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചില വേഷങ്ങൾ ട്രൈ ചെയ്തു നോക്കാം. ഒട്ടും വൾഗറാകാതെ ശരീരത്തിന് പൂർണ്ണമായ സൗന്ദര്യം പകരുന്ന വേഷങ്ങളിപ്പോൾ ട്രെന്‍റാണ്. ഹോട്ട് ലുക്കിന് ഏറ്റവും യോജിച്ച വേഷമാണ്  ബാക്ക് ലെസ് ഡ്രസ്സുകൾ.

ബ്യൂട്ടിഫുൾ ബാക്ക്

ബാക്ക് ലെസ് വേഷം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പുറം മനോഹരമായിരിക്കണം. പുറകുവശത്ത് പാടുകളോ കുരുക്കളോ ഉണ്ടെങ്കിൽ  ബാക്ക് ലെസ് വേഷമണിയാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും എസ്പിഎഫ് 300 ഗ്രേഡിലുള്ള സൺ സ്ക്രീൻ പുരട്ടാം.  ബാക്ക് ലെസ് അണിയുമ്പോൾ വെയിലേറ്റ് പുറം ഭാഗം ഇരുണ്ടുപോവുകയില്ല. കുളി കഴിഞ്ഞ ശേഷം മോയിസ്ചറൈസർ പുരട്ടുക. ചർമ്മം വരണ്ടു പോവുകയില്ല.

ഫിഗറിന് അനുസരിച്ച്

ഫിഗറിന് അനുസരിച്ചുള്ള ഡ്രസ്സുകൾ ധരിക്കാം. വലിയ സ്തനങ്ങളുള്ളവർ ബാക്ക് ഡിസൈൻ അധികം തുറന്നത് തെരഞ്ഞെടുക്കരുത്. പകരം ഫ്രണ്ട് ലൈൻ മനോഹരമായി ഡിസൈൻ ചെയ്യാം. ഡീപ്പ് ബാക്ക് ഗൗൺ, ബ്ലൗസ്, ചോളി, അനാർക്കലി ഡ്രസ്സുകളിൽ ഇത്തരം ഡിസൈനുകൾ ഒരുക്കുന്നത് അനുയോജ്യമായിരിക്കും. ഡീപ്  ബാക്ക് ലെസ്സ് ഡ്രസ്സ് ധരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ വേഷം വൾഗറാകാതെ നോക്കണം. അൽപം ഫാഷനബിളാകണമെന്നുള്ളവർക്ക്  ബാക്ക് ലെസ്സ് ഡ്രസ്സിൽ ലോംഗ് സ്ലീവ്സ്, ഫ്രണ്ട് ഹൈ നെക്ക്, ഡീപ്  ബാക്ക് ലെസ് പോലുള്ള ഓപ്ഷനുകൾ ട്രൈ ചെയ്യാം.

 ബാക്ക് ലെസ്സ് ഡ്രസ്സിനൊപ്പം ബ്രാ

സ്ട്രാപ്പ് ബ്രേസിയർ കംഫർട്ടബിൾ അല്ലെന്നു തോന്നുകയാണെങ്കിൽ അതിന് പകരമായി ലോ ബാക്ക് കൺവെർട്ടർ ധരിക്കാം. ഈ ഇന്നർവിയറിന്‍റെ ഹുക്ക് സ്ട്രാപ്പ്സ് വളരെ നേർത്തതും താഴെയായിട്ടുമായിരിക്കും. അതിനാൽ ശരീരത്തിന് പൂർണ്ണമായ സപ്പോർട്ടും നൽകും. കപ്പ് സൈസ് വളരെ ചെറുതാണെങ്കിൽ പാഡഡ് ബ്രാ, കജൽ ബ്രാ, എയർ ബ്രാ തുടങ്ങിയവ  ബാക്ക് ലെസ് ഡ്രസ്സിനൊപ്പം ധരിക്കാം.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ബ്രൈഡൽ മേക്കപ്പ് അറിഞിരിക്കാം

  1. ഡേ ബ്രൈഡൽ മേക്കപ്പ്

ബ്രൈഡൽ മേക്കപ്പിന്, ബേസ് ഏറ്റവും പ്രധാനമാണ്. മേക്കപ്പിന്‍റെ ബേസ് എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം മനോഹരവും സ്വാഭാവികവുമായിരിക്കും മേക്കപ്പ്. ബേസ് ഇടുമ്പോൾ, എല്ലായ്പ്പോഴും ചർമ്മത്തിന് അനുയോജ്യമായ ഷേഡ് തെരഞ്ഞെടുക്കുക, അതായത് വളരെ ബ്രയിറ്റോ ഡാർക്കോ ആയ ഷേഡ് പാടില്ല. ഇത് തെരഞ്ഞെടുക്കുന്നതിന്, കൈയിൽ പുരട്ടുന്നതിന് പകരം മുഖത്തു തന്നെ അല്പം പുരട്ടി നോക്കുക.

ഒരു പ്രൈമർ ഉപയോഗിച്ച് മേക്കപ്പ് ആരംഭിക്കുക. മുഖത്ത് മുഴുവൻ പ്രൈമർ നന്നായി പുരട്ടുക. ഇത് മുഖത്ത് മേക്കപ്പ് ചെയ്യാൻ എളുപ്പമാകും. ചർമ്മം ഈവൻ ആയി തോന്നും. മുഖത്തു പാടുകൾ ഉണ്ടെങ്കിൽ കൺസീലർ പുരട്ടി അവ മറയ്ക്കുക. കണ്ണുകൾക്ക് താഴെയും പുരികങ്ങൾക്ക് ഇടയിലും കൺസീലർ പുരട്ടുക.

ഇനിയാണ് ബേസ് ചെയ്യേണ്ടത്. പെയിന്‍റ് ചെയ്യുന്നത് പോലെ ഒരു ബ്രഷിന്‍റെ സഹായത്തോടെ ചർമ്മത്തിൽ ഫൗണ്ടേഷൻ പുരട്ടുക. ഇതിനു ശേഷം, ഓവൽ സ്പോഞ്ചിന്‍റെ സഹായത്തോടെ നന്നായി മിക്സ് ചെയ്യാം. തുടർന്ന് ഒരു ബ്രഷിന്‍റെ സഹായത്തോടെ, ബേസ് കൂടിയ അളവിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യണം. ലൂസ് പൗഡർ ഉപയോഗിച്ച് ബേസ് പൂർണമാക്കിയാൽ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും.

ഇനി കോണ്ടൂറിംഗിനായി, ചീക്ക്സിൽ ലൈറ്റ് ഷെയ്ഡ് ഒരു ലെയർ പുരട്ടുക, അതിനു നടുവിൽ ഡാർക്ക് ഷെയ്ഡ് നന്നായി യോജിപ്പിച്ചാൽ, മുഖം ഹൈലൈറ്റ് ചെയ്യപ്പെടും. ഇതിനുശേഷം, നിങ്ങൾക്ക് യോജിച്ച ഐ മേക്കപ്പ്, ലിപ് മേക്കപ്പ്, ഹെയർ സ്റ്റൈൽ എന്നിവ ചെയ്യാം.

  1. നൈറ്റ് ബ്രൈഡൽ മേക്കപ്പ്

രാത്രിയിൽ ബ്രൈഡൽ മേക്കപ്പ് ഡാർക്ക് ഷെയ്ഡ് ആയിരിക്കണം. 3- 4 നിറങ്ങൾ കലർത്തിയും മേക്കപ്പ് ചെയ്യാം. വിവാഹദിനത്തിൽ കണ്ണുകൾ മനോഹരമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അവ ശരിയായി ചെയ്‌തില്ലെങ്കിൽ, മൊത്തം ലുക്കും നശിപ്പിക്കും.

സ്മോക്കിംഗ് സ്റ്റൈൽ കണ്ണുകൾക്ക് ഉപയോഗിക്കാം. കണ്ണുകളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ, കണ്ണുകളുടെ മുകളിലും താഴെയുമുള്ള ഭാഗങ്ങളിൽ ബ്രൗൺ, ഗ്രേ, ഗ്രീൻ നിറങ്ങളിലുള്ള ഐലൈനർ ഉപയോഗിക്കാം. തവിട്ട് നിറമുള്ള കണ്ണുകളുണ്ടെങ്കിൽ, നിങ്ങൾക്ക് പർപ്പിൾ, ഗ്രേ കളർ ഐലൈനർ പ്രയോഗിക്കാം. നിങ്ങളുടെ കണ്ണുകൾ പച്ചയും നീലയും ആണെങ്കിൽ ബ്രോൺസ് ഷേഡും ഡാർക്ക് ബ്രൗൺ നിറവും മികച്ച ഓപ്ഷനാണ്.

എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ

ചർമ്മം എണ്ണമയമുള്ളതും ധാരാളം വിയർക്കുന്നതുമാണെങ്കിൽ, വാട്ടർ പ്രൂഫ് ബേസ്, ടു വേ കേക്ക് നല്ലതാണ്. ഇതുകൂടാതെ, പാൻ സ്റ്റിക്ക്, മൂസ് എന്നിവയും ഉപയോഗിക്കാം. മൂസ് മുഖത്ത് പുരട്ടുമ്പോൾ തന്നെ അത് പൗഡർ രൂപത്തിലേക്ക് മാറും, അതിനാൽ വിയർക്കില്ല. ഇത് അധിക എണ്ണ നീക്കം ചെയ്യുകയും മുഖത്തിന് മാറ്റ് ഫിനിഷും ലൈറ്റ് ലുക്കും നൽകുകയും ചെയ്യുന്നു. ഇത് അല്പം കൈപ്പത്തിയിൽ എടുത്ത് ഒരു സ്പോഞ്ചിന്‍റെയോ ബ്രഷിന്‍റെയോ സഹായത്തോടെ മുഖത്ത് തുല്യമായി പരത്തുക.

ചർമ്മം വളരെ എണ്ണമയം ഉള്ളതാണെങ്കിൽ, ആദ്യം ഫൗണ്ടേഷൻ ഉപയോഗിച്ച് മുഖത്ത് ഐസ് മസാജ് ചെയ്യുക. എണ്ണമയമുള്ള ചർമ്മത്തിൽ പാടുകൾ ദൃശ്യമായേക്കാം. ഇത് ഒഴിവാക്കാൻ, കൺസീലർ പ്രയോഗിക്കുക. കൺസീലറും ഫൗണ്ടേഷനും പ്രയോഗിച്ചതിന് ശേഷം പൗഡർ ഉപയോഗിച്ച് മേക്കപ്പ് സജ്ജമാക്കുക. ഇതോടെ മേക്കപ്പ് ഏറെ നേരം നീണ്ടുനിൽക്കുകയും പരക്കാതിരിക്കുകയും ചെയ്യും.

ചർമ്മം വരണ്ടതാണെങ്കിൽ

നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ മേക്കപ്പ് സമയത്ത് പൗഡർ ഉപയോഗിക്കരുത്. പൗഡർ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. ചർമ്മം വരണ്ടതാണെങ്കിൽ, നിങ്ങൾക്ക് മോയിസ്ചറ്റൈസിനൊപ്പം, ക്രീം അടിസ്‌ഥാനമാക്കിയുള്ള ഫൗണ്ടേഷൻ ഉപയോഗിക്കാം. സാധാരണ സ്കിൻ ആണെങ്കിൽ ഫൗണ്ടേഷനും കോംപാക്റ്റും നല്ല ഓപ്ഷനുകളാണ്.

ശരിയായ പാക്കേജ്

നിങ്ങൾ ഒരു പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് തിരയുന്നതെങ്കിൽ ബജറ്റ് 15000 മുതൽ 2 ലക്ഷം വരെയാകാം. ചില ബ്രൈഡൽ പാക്കേജുകളിൽ വധുവിന്‍റെ മേക്കപ്പും ബന്ധുക്കളുടെ മേക്കപ്പും ഉൾപ്പെടുന്നു. വിവാഹ സീസൺ ആരംഭിക്കുമ്പോൾ തന്നെ ഓൺലൈനിലും ഓഫ് ലൈനിലും നിരവധി ഓഫറുകൾ നിങ്ങൾക്ക് കാണാം.

മെഹന്ദി, സംഗീത്, കല്യാണം, പിന്നെ റിസപ്ഷൻ തുടങ്ങിയ വിവിധ വിവാഹ ചടങ്ങുകളിലും നിരവധി പാക്കേജുകൾ സേവനം നൽകുന്നു. വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് മേക്കപ്പ് ട്രയൽ നടത്തുക. ഇത് നിങ്ങൾക്കും മേക്കപ്പ് ആർട്ടിസ്റ്റിനും നിങ്ങളുടെ സ്കിൻ ടോണിൽ ഏത് മേക്കപ്പ് മികച്ചതായി കാണപ്പെടും, ഏത് ലുക്ക് നിങ്ങളെ കൂടുതൽ സുന്ദരിയാക്കും എന്നതിനെക്കുറിച്ച് ഐഡിയ നൽകും.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചര്‍മസംരക്ഷണം പ്രായത്തെ തോല്‍പ്പിക്കും

‘ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല’ എന്നത് വര്‍ഷങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന പരസ്യവാചകമാണ്. എന്നാല്‍ വെറും പരസ്യത്തിനപ്പുറം നമ്മുടെ ശരീരത്തിനെ സംബന്ധിച്ചുളള പരമമായ സത്യം കൂടിയാണിത്. ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്. ആ ചര്‍മം ബുദ്ധിപൂര്‍വം സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാനാകുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ എന്തുകഴിക്കുന്നു, എവിടെ പോകുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്‍മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ചര്‍മസംരക്ഷണത്തിനായി അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

 

കഴിക്കാം വിറ്റാമിനുകള്‍

ഇപ്പോഴിറങ്ങുന്ന മിക്ക സ്‌കീന്‍ ക്രീമുകളിലും വിറ്റാമിന്‍ ‘സി’യോ ‘ഇ’യോ അടങ്ങിയിട്ടുണ്ട്. പുറമേ പുരട്ടുന്നതിനുപകരം ഈ വിറ്റാമിനുകള്‍ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലോ? തിളങ്ങുന്ന ചര്‍മമായിരിക്കും പകരം കിട്ടുക. ചര്‍മം ചുക്കിച്ചുളിയുന്നത് ഒഴിവാക്കാനും ഈ വിറ്റാമിനുകള്‍ക്ക് സാധിക്കും. സെലീനിയം എന്ന ധാതു അടങ്ങുന്ന ഭക്ഷണം കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. മീന്‍, സുര്യകാന്തിക്കുരു, ഓട്‌സ്, ലിവര്‍ എന്നിവയിലെല്ലാം സെലീനിയം ധാരാളമായി ഉണ്ട്.

 

വ്യായാമം ചെയ്യാം

വ്യായാമം കൊണ്ട് മനുഷ്യശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ പറ്റി നമ്മള്‍ എത്രയോവട്ടം കേട്ടിട്ടുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മത്തിനും വ്യായാമം കൊണ്ട് ഗുണമേയുള്ളൂ. ചര്‍മത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും ദോഷകാരികളായ ടോക്‌സിനുകളെ കളയാനുമെല്ലാം വ്യായാമം സഹായിക്കുന്നു. രക്തയോട്ടം വര്‍ധിക്കുന്നതോടെ ചര്‍മത്തില്‍ കൂടുതല്‍ ഓക്‌സിജനും മറ്റു പോഷകമൂല്യങ്ങളുമെത്തുന്നു. ചുളിവുകളെ തടയുന്ന കൊളാജന്റെ ഉത്പാദനത്തിന് ഇത് സഹായകമാകുന്നു. പതിവായി വ്യായാമം ചെയ്യുമ്പോള്‍ ശരീരം വിയര്‍ക്കുന്നത് ചര്‍മത്തിന് ദോഷകരമല്ലേ എന്നു സംശയിക്കുന്നവരുണ്ട്. ചര്‍മത്തില്‍ അടഞ്ഞുകിടക്കുന്ന ദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നതാണ് വിയര്‍പ്പ്. വ്യായാമത്തിനുശേഷം നന്നായൊന്നു കുളിച്ചാല്‍ വിയര്‍പ്പിന്റെ ശല്യം ഒഴിവാകുകയും ചെയ്യും.

ആരോഗ്യത്തിനായി ഉറങ്ങാം

ഒരാഴ്ച തുടര്‍ച്ചയായി ഉറക്കമൊഴിച്ചുനോക്കു, അക്കാര്യം നിങ്ങളുടെ ശരീരം കണ്ടാല്‍ അറിയാന്‍ സാധിക്കും. വിളര്‍ത്ത ചര്‍മം, കണ്ണിനുതാഴെ കറുത്ത പാടുകള്‍, ചത്ത കണ്ണുകള്‍… ഇവയെല്ലാം നിങ്ങള്‍ ശരിയായി ഉറങ്ങുന്നില്ലെന്ന കാര്യം ലോകത്തോടു വിളിച്ചുപറയും. ദിവസവും 7-8 മണിക്കുറെങ്കിലും ശരിയായി ഉറങ്ങുന്നത് ശരീരത്തിനും ചര്‍മവും നന്നായി നിലനിര്‍ത്താന്‍ ഉപകരിക്കും. എങ്ങനെ ഉറങ്ങുന്നുവെന്ന കാര്യവും പ്രധാനമാണ്. വര്‍ഷങ്ങളായി മുഖം തലയിണയില്‍ പൂഴ്ത്തിവച്ച് ഉറങ്ങുന്ന സ്വഭാവക്കാരനാണ് നിങ്ങളെങ്കില്‍ മുഖം ചുളിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലര്‍ന്നുകിടന്ന് ഉറങ്ങി ശീലിക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.

പേടിക്കണം സൂര്യനെ

സൂര്യനെ ദൈവമായി ആരാധിക്കുന്നതില്‍ തെറ്റില്ല, പക്ഷേ സൂര്യപ്രകാശം പതിവായി കൊള്ളുന്നത് ചര്‍മത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍മത്തിനുണ്ടാകുന്ന തൊണ്ണൂറു ശതമാനം തകരാറുകളും സൂരപ്രകാശം സമ്മാനിക്കുന്നതാണ്. സ്‌കിന്‍ കാന്‍സറിനുള്ള സാധ്യതകളും ഇതു വര്‍ധിപ്പിക്കുന്നു. രാവിലെ പത്തുമണി മുതല്‍ രണ്ടുമണിവരെയുളള സൂര്യപ്രകാശത്തിനാണ് ഏറ്റവും ശക്തി. വെയിലത്തിറങ്ങുന്നതിനുമുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ പതിവായി ഉപയോഗിക്കണം. വലിയ തൊപ്പികളോ ഫുള്‍ സ്ലീവ് വസ്ത്രങ്ങളോ ധരിക്കുന്നതും സുര്യപ്രകാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കും.

കുറയ്ക്കണം, കുടി

മദ്യത്തിന്റെ അംശം വര്‍ധിക്കുന്നത് ശരീരത്തിനൊപ്പം ചര്‍മത്തിനും ഹാനികരമാണ്. ശരീരത്തിലെ വെള്ളം മുഴുവന്‍ ചോര്‍ത്തിക്കളയുന്ന പദാര്‍ഥമാണ് മദ്യം. വരണ്ട ചര്‍മമാകും ഇതിന്റെ ഫലം. രക്തക്കുഴലുകളുടെ വ്യാസം വര്‍ധിപ്പിക്കാനും ഇത് വഴിതെളിക്കുന്നു. മദ്യപാനികളുടെ മുഖം സദാ ചുവന്നുതുടുത്തിരിക്കുന്നത് ഇതുകൊണ്ടാണ്. കുടിയെപ്പോലെ ചര്‍മത്തിന് ഹാനികരമാണ് പുകവലിയും. സുര്യപ്രകാശത്തിനുശേഷം ചര്‍മത്തിന് ഏറ്റവും ദോഷം വരുത്തുന്ന കാര്യമാണിത്. ചര്‍മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു എന്നതാണ് പുകവലിയുടെ ഏറ്റവും മാരകദൂഷ്യം. രക്തയോട്ടം കുറയുന്നയോടെ കൊളാജെന്‍ ഉല്പാദനം കുറയുന്നു. കൊളാജെന്‍ കുറയുകയെന്നാല്‍ ചുളിവുകള്‍ കൂടുകയെന്നതാണ് ഫലം. പുകവലിക്കാരായ ഇരുപതുകാരന്റെ ചര്‍മം പോലും ചുക്കിച്ചുളിയുന്നത് ഇതുകൊണ്ടാണ്.

കഴുകിക്കളയാം മാലിന്യങ്ങളെ

ഓരോദിവസവും എന്തെന്ത് മാലിന്യങ്ങളെയാണ് ചര്‍മം നേരിടുന്നതെന്നറിയാമോ? സിഗരറ്റ് പുക, വാഹനങ്ങളില്‍ നിന്നുള്ള പുക, പൊടിക്കാറ്റ്. രാവിലെ മുതല്‍ നഗരത്തിലലയുന്ന ഒരാളുടെ ശരീരത്തില്‍ വൈകുന്നേരമാകുമ്പോഴേക്കും ഇവയെല്ലാം പൊതിയുമെന്ന കാര്യം ഉറപ്പ്. മൃദുവായ ഒരു സോപ്പുപയോഗിച്ച് മുഖവും ശരീരവും നന്നായി കഴുകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ചര്‍മം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരീരത്തിലെ മൃതകോശങ്ങളെ കഴുകിക്കഴഞ്ഞ് മോയിസ്ചറൈസര്‍ ശരീരമാസകലം പുരട്ടിയിട്ടുവേണം ഉറങ്ങാന്‍ പോകാന്‍.

വെള്ളം കുടിക്കാം, ധാരാളമായി

ശുദ്ധമായ കുടിവെള്ളം പോലെ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്ന വസ്തു വേറെയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുവഴി ചുളിവുകളെ ദൂരെനിര്‍ത്താന്‍ കഴിയും. ശരീരത്തിലെ കോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളെത്തിക്കാനും ടോക്‌സിനുകളെ പുറന്തള്ളാനുമൊക്കെ കുടിവെള്ളത്തിനു സാധിക്കു. വെള്ളം രക്തയോട്ടവും വര്‍ധിപ്പിക്കും, അതു നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കമേറ്റുകയും ചെയ്യും. ഒരുദിവസം എട്ടു മുതല്‍ പത്തു ഗഌസ് വെള്ളമെങ്കിലും കുടിച്ചാലേ ഇതൊക്കെ സാധ്യമാകൂ.

ഒഴിവാക്കാം, കറുത്തപാടുകള്‍

ഗര്‍ഭിണികളുടെയും ഗര്‍ഭനിരോധനഗുളികള്‍ കഴിക്കുന്ന സ്ത്രീകളുടെയും മുഖത്ത് കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. മെലാസ്മ എന്നാണിതിനു പേര്. ചര്‍മത്തിന് സ്വാഭാവികനിറം നല്‍കുന്ന മെലാനിന്‍ കൂടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. പ്രസവത്തിനുശേഷവും ഗര്‍ഭനിരോധനഗുളികള്‍ കഴിക്കുന്നത് നിര്‍ത്തുമ്പോഴും മെലാസ്മയും ഇല്ലാതാകേണ്ടതാണ്. എന്നാല്‍ ചിലരിലെങ്കിലും അതു പിന്നെയും കണ്ടുവരാറുണ്ട്. അത്തരക്കാര്‍ നിര്‍ബന്ധമായും ഒരു സ്‌കിന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

തണുപ്പിലും വേനലിലും പ്രത്യേകശ്രദ്ധ

തണുത്ത കാലാവസ്ഥയും ശീതക്കാറ്റും ചര്‍മത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചര്‍മമാകെ വലിഞ്ഞുപിടിക്കാനും മൊരി വര്‍ധിപ്പിക്കാനും തണുപ്പ് കാരണമാകുന്നു. പകല്‍ മുഴുവന്‍ മോയിസ്ചറൈസര്‍ തേയ്ക്കാന്‍ പ്രത്യേകമോര്‍ക്കണം. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്.
കടുത്ത വേനലിലും ചര്‍മത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പുറത്തിറങ്ങുന്നുണ്ടെങ്കില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ നിര്‍ബന്ധമായും പുരട്ടണം. രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ ലോഷന്‍ വീണ്ടും പുരട്ടാന്‍ മറക്കരുത്.

ഭക്ഷണക്രമം പാലിക്കുക

ചര്‍മത്തെ പട്ടുപോലെ എന്നും നിലനിര്‍ത്താന്‍ ഈ പത്തു കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മതി. അതിനൊപ്പം ചിട്ടയായ ഭക്ഷണക്രമം കൂടി നിലനിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏറെ എളുപ്പമാകും. വിറ്റാമിന്‍ എ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഓറഞ്ചിലും കാരറ്റിലും മുട്ടയിലും ഇലക്കറികളിലൂമൊക്കെ വിറ്റാമിന്‍ എ ഇഷ്ടംപോലെയുണ്ട്. ചര്‍മത്തിലെ ചുളിവുകളെ ദുരെനിര്‍ത്താന്‍ വിറ്റാമിന്‍ എ സഹായിക്കും. പപ്പായ, നാരങ്ങ, കിവിപ്പഴം എന്നിവയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ഒലിവെണ്ണ, അണ്ടിപ്പരിപ്പ് എന്നിവയിലുളള വിറ്റാമിന്‍ ഇ എന്നിവയും ചര്‍മത്തിന് ഗുണം ചെയ്യുന്നവയാണ്. നമ്മുടെ നാടന്‍ മീന്‍ ഇനങ്ങളായ അയലയും മത്തിയും ധാരാളം കഴിക്കുന്നതും ചര്‍മത്തിനു നല്ലതുതന്നെ. ഇവയില്‍ ധാരാളമായി ഒമേഗ 3എസ്, ഒമേഗ 6എസ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം. ചര്‍മത്തില്‍ അദ്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള വസ്തുവാണ് ഗ്രീന്‍ ടീ അഥവാ പ്രകൃതിദത്തമായ തേയില. ആന്റിഓക്‌സിഡന്റുകളുടെ ഭണ്ഡാരമായാണ് ഗ്രീന്‍ ടീ അറിയപ്പെടുന്നത്. ശരീരത്തിലെ നീര്‍ക്കെട്ട് അകറ്റാനും ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്നു സംരക്ഷിക്കാനുമൊക്കെ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. ഇപ്പോഴിറങ്ങുന്ന മിക്ക സൗന്ധര്യവര്‍ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് ഗ്രീന്‍ ടീ. അതുകൊണ്ടു തന്നെ ഗ്രീന്‍ ടീ ദൈനംദിന ഡയറ്റിലുള്‍പ്പെടുത്തിയാല്‍ ഏറെ ഗുണകരമാകും.

പി.എസ്. രാകേഷ്

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

രാത്രിയില്‍ മേക്കപ്പ് മാറ്റാന്‍ മറന്നോ, എങ്കില്‍ രാവിലെ ഇവ മറക്കേണ്ട

രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും.

ചര്‍മം എന്നും മനോഹരമായിരിക്കണോ, രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും. ഇനി വല്ലപ്പോഴും രാത്രി മേക്കപ്പ് നീക്കാന്‍ മറന്നെങ്കിലും പേടിക്കേണ്ട. രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മത്തിന് കൃത്യമായ പരിചരണം നല്‍കിയാല്‍ മതി.

1. മേക്കപ്പ് മാറ്റാന്‍ മറന്നെങ്കില്‍ ഉണരുമ്പോഴേ കൈകള്‍ കൊണ്ട് ചര്‍മത്തില്‍ തൊടുന്നത് ഒഴിവാക്കാം. മുഖത്ത് കുരുക്കളോ ചൊറിച്ചിലോ എന്തെങ്കിലും തോന്നിയാല്‍ കൈകൊണ്ട് തടവുന്നതും പൊട്ടിക്കുന്നതുമൊക്കെ ദോഷം ചെയ്യും. പകരം ശുദ്ധജലത്തില്‍ മുഖം കഴികാം

2. ആദ്യം ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ പുരട്ടി മേക്കപ്പ് മാറ്റാം. ഇനി ക്രീം ബേസ്‌ഡോ ഫോം ക്ലെന്‍സറോ ഉപയോഗിച്ച് വീണ്ടും ചര്‍മം വൃത്തിയാക്കാം. ഇങ്ങനെ ഡബിള്‍ ക്ലന്‍സിങ് വഴിയേ ചര്‍മം പൂര്‍ണമായും വൃത്തിയാവൂ. വീര്യമേറിയ ക്ലെന്‍സറുകളോ സോപ്പോ ഒന്നും ഈ സമയത്ത് മുഖത്ത് ഉപയോഗിക്കരുത്.

3. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകുക. വേണമെങ്കില്‍ കൂളിങ് ഐഡ്രോപ്‌സ് ഉപയോഗിക്കാം.

4. മേക്കപ്പെല്ലാം മാറ്റി, ഇനി ബാക്കിയുള്ള സമയത്ത് ഓഫീസിലേക്കോ മറ്റോ ഓടാന്‍ തയ്യാറായി നില്‍ക്കുകയാണോ, എങ്കില്‍ ഒരു ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേക്ക് മുഖത്ത് വയ്ക്കാം. ചര്‍മം പഴയതുപോലെ ആകാന്‍ ഇത് സഹായിക്കും. കൂടുതല്‍ സമയമുണ്ടെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പായ്ക്ക് പുരട്ടി 15 മിനിറ്റിരിക്കാം.

5. ഇനി സാധാരണ ഉപയോഗിക്കുന്ന മോയിസ്ചറൈസറിനൊപ്പം വിറ്റാമിന്‍ സി സിറം കൂടി പുരട്ടിക്കോളൂ. നിറം മങ്ങിയ ചര്‍മത്തെ പഴയപടിയാക്കാന്‍ ഇത് സഹായിക്കും.

6. പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍മത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. മേക്കപ്പ് വളരെ നേരം തങ്ങി നിന്നതുകൊണ്ട് ചര്‍മം സെന്‍സിറ്റീവായിരിക്കും. വേഗം സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. സണ്‍സ്‌ക്രീന്‍ ഒഴിവാക്കേണ്ട.

ഇതിനെല്ലാമൊപ്പം ഒരു ദിവസം നോ മേക്കപ്പ് ഡേ ആക്കിക്കോളൂ. ചര്‍മത്തിന്റെ സ്വഭാവികത നിലനിര്‍ത്താന്‍ ഇത് നല്ലതാണ്.

read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മേക്കപ്പ് ചില കാര്യങ്ങൾ

മേക്കപ്പ് ചെയ്യുന്നത് മുഖത്തിന്‌ ആകർഷകത്വം കൂട്ടുന്ന ഒന്നാണ്. എന്നാൽ അമിതമായി മേക്കപ്പ് ചെയ്‌താലോ, നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം അഭംഗിയുണ്ടാക്കുമെന്ന് തീർച്ച. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നത് അത്ര സിമ്പിൾ അല്ല, മുഖം മിനുക്കാനാണെങ്കിൽ ശ്രദ്ധയോടെ തന്നെ ചെയ്യണം.

മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോൾ തുടക്കക്കാർക്ക് എല്ലായ്പ്പോഴും സംശയങ്ങൾ ഉണ്ടാകും. മേക്കപ്പ് എത്ര വേണം, ഏതെല്ലാം ഉപയോഗിക്കണം തുടങ്ങി സംശയങ്ങൾ ഒരുപാട് ഉണ്ടാകും. അത്തരം സംശയങ്ങൾക്ക് പരിഹാരം ഇവിടെ നിന്ന് കണ്ടെത്താം. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ആദ്യമായി മേക്കപ്പ് ചെയ്യുമ്പോഴുള്ള കൺഫ്യുഷൻ മാറിക്കിട്ടും.

അളവ് അമിതമാകരുത്:

മേക്കപ്പ് സിമ്പിൾ ആയിരിക്കട്ടെ. തുടക്കത്തിൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം അത് തീരുമാനിക്കാൻ. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്, പുതു തലമുറയിലെ ആളുകൾക്ക് കൂടുതൽ താൽപര്യവും ഇതാണ്.

കൂടുതൽ നേരം നിലനിർത്താൻ മേക്കപ്പ് സ്പഞ്ച്

ചർമം മേക്കപ്പ് ഉത്പന്നങ്ങൾ കട്ടിയിൽ ഉപയോഗിച്ച് പൂർണമായി അടഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകരുത്. ബേബി പൗഡർ പോലെ നേർത്ത രീതിയിലുള്ളവ ഉപയോഗിക്കാം. ഇത് ചെറിയ നനവുള്ള ഒരു മേക്കപ്പ് സ്പഞ്ച് ഉപയോഗിച്ച് മുഖത്ത് എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാം. എന്നാൽ എണ്ണമയം കൂടാൻ സാധ്യതയുള്ള മൂക്കിന്റെ വശങ്ങൾ, താടി, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ അളവിൽ ഉപയോഗിക്കണം. നേർത്ത നനവുള്ള സ്പഞ്ച് ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതൽ നേരം ചർമത്തിൽ നിലനിൽക്കാൻ സഹായിക്കും.

പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ

മുഖക്കുരു മറയ്ക്കാനായി ഫൗണ്ടേഷൻ ഉപയോഗിക്കാം. ഇതിനായി ഏതെങ്കിലും ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം.

മുഖത്ത് എണ്ണമയം അമിതമാണെങ്കിൽ കോംപാക്റ്റ് പൗഡർ ഉപയോഗിക്കുകയാണ് മികച്ച ഓപ്ഷൻ.

രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ:

രാത്രി സമയത്ത് ഫൗണ്ടേഷൻ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. മുഖത്തിന്‌ കൂടുതൽ തിളക്കം തോന്നിക്കാൻ ഇത് സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം. ഇതിനായി ബ്രഷ് ഉപയോഗിക്കാം. താടിയെല്ലുകൾക്ക് സമീപം കായ് വിരലുകൾ ഉപയോഗിച്ച് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് നന്നായി പുരട്ടാം.

അതിനുശേഷം, ബ്രഷ് ഉപയോഗിച്ച് പുറത്തേക്കും ചെറുതായി മുകളിലേക്കും ലയിപ്പിക്കുക, കട്ടിയുള്ള വരകളോ പാടുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇതിനു മുകളിൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ബ്ലഷ്‌ ഉപയോഗിക്കാം.

മിഴികൾ തിളങ്ങാൻ:

കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ കൺപോളകളിൽ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ അല്ലെങ്കിൽ കാജലിന് പകരം കണ്ണിൻറെ താഴ് വശത്ത്‌ തവിട്ട് നിറമുള്ളവ പുരട്ടാം. ഇത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കണ്ണിന് കൂടുതൽ മനോഹാരിത നൽകുന്നത് നീണ്ട പീലികളാണ്. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം. ഇത് കണ്ണിൻറെ സൗന്ദര്യം ഇരട്ടിപ്പിക്കും.

അധരങ്ങൾക്ക്:

നിങ്ങൾ പുറത്ത് പോകുന്നുവെങ്കിൽ ചുണ്ടുകൾക്ക് പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കാം അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക്കിന് മുകളിൽ അല്പം ഗ്ലോസ് ഉപയോഗിക്കാം. അല്ലെങ്കിൽ നിറമുള്ള ഗ്ലോസ്സും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക. അതിനാൽ കടും ചുവപ്പ്, മെറൂൺ, കടും റോസ് നിറങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ ഗ്ലോസ് ഉള്ള ഇളം നിറങ്ങളാണ് ഈ സമയങ്ങളിൽ കൂടുതൽ ഇണങ്ങുക.

read more