close

രതിമൂര്‍ച്ഛ

ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

പ്രസവത്തിനു ശേഷമുള്ള ലൈംഗികത (Postpartum Sex)

അതെ! നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുന്നു; ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിൽ പുതിയ അതിഥിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ദിവസം അവസാനിക്കാറായപ്പോഴോ? ഒന്നു തലചായ്ക്കാനുള്ള അവസരം തേടുകയായിരുന്നു, കുഞ്ഞ് വീണ്ടും നിങ്ങളെ എഴുന്നേൽപ്പിക്കുന്നതുവരെ.
 
നിങ്ങളുടെ ലൈംഗിക ജീവിതത്തിന് എന്തു സംഭവിച്ചു എന്ന് അത്ഭുതപ്പെടുന്നുണ്ടോ (Wondering what happened to your sex life)?
 
ലൈംഗികത! കുഞ്ഞു പിറന്ന ശേഷം ഉടനെയുള്ള കാലയളവിൽ ആ വാക്കു തന്നെ നിങ്ങൾക്ക് വളരെ അപരിചിതമായി തോന്നിയേക്കാം. പ്രസവം കഴിഞ്ഞ ശേഷം, കിടക്കയിൽ പങ്കാളിയുമൊത്ത് സ്വകാര്യ നിമിഷങ്ങൾ പങ്കിടുക എന്നത് നിങ്ങളുടെ മനസ്സിലുള്ള അവസാനത്തെ കാര്യമായിരിക്കും. ഹോർമോൺ വ്യതിയാനങ്ങളും അമ്മയായതു മൂലമുള്ള വർദ്ധിച്ച ഉത്തരവാദിത്വങ്ങളും കാരണം ലൈംഗികതയ്ക്ക് മുൻഗണന നൽകാൻ നിങ്ങൾ തയ്യാറായേക്കില്ല.
 
അപ്പോൾ അതെങ്ങനെ (So, how will it be now)?
 
ഒരു കാര്യം ഉറപ്പാണ്; അത് വ്യത്യസ്തമായിരിക്കും. ഒൻപതു മാസത്തെ ഗർഭവും അതിനു ശേഷമുള്ള പ്രസവവും എല്ലാം നിങ്ങളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ ലൈംഗികത ആവശ്യമാണോ എന്ന കാര്യത്തിൽ നിങ്ങൾക്ക് അത്ര ഉറപ്പുണ്ടായിരിക്കില്ല; ഹോർമോണുകൾ അതിൽ താല്പര്യവുമുണ്ടാക്കില്ല, നിങ്ങളുടെ യോനി സുഖപ്പെടേണ്ടതും അത്യാവശ്യമാണ്.
എപ്പോൾ അത് സാധ്യമാവും (How soon is it possible)?
 
മിക്ക ഡോക്ടർമാരും ലൈംഗികബന്ധം പുന:രാരംഭിക്കാൻ കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും കാത്തിരിക്കാനാവും ഉപദേശിക്കുക. സാധ്യമായ എല്ലാ അണുബാധകൾക്കും എതിരെ ഉള്ള ഒരു മുൻകരുതൽ നടപടിയാണിത്. പ്രസവത്തിനു ശേഷം ലൈംഗികബന്ധം ആരംഭിക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരമാവുന്നതാണ് ഉത്തമം.
ഇന്ത്യയിലെ മിക്കയിടങ്ങളിലും അമ്മയെയും കുഞ്ഞിനെയും 40 ദിവസം മാറ്റി പാർപ്പിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് 90 ദിവസം വരെ നീളും. ഇതിന് ചില ശാസ്ത്രീയ വശങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ഏകദേശം 3-8 ആഴ്ചകൾക്ക് ശേഷമാണ് പ്രസവശേഷമുള്ള രക്തസ്രാവം പൂർണമായി നിൽക്കുക. ഏറ്റെടുത്ത വലിയൊരു ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ ഗർഭാശയമുഖത്ത് ഉണ്ടായിരിക്കാവുന്ന പരുക്കുകൾ ഭേദമായി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്നുള്ളതിന്റെയും സൂചനയാണിത്.
കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ബന്ധപ്പെടുമ്പോൾ (What happens when we have sex for the first time after we have our baby)?
 
കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
മിക്ക സ്ത്രീകൾക്കും ഈ അവസരത്തിൽ വേദന അനുഭവപ്പെടും, സിസേറിയനോ സാധാരണ പ്രസവമോ എന്നുള്ളത് ഇവിടെ പ്രസക്തമല്ല. പ്രസവത്തിനു ശേഷം തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ വേദന അധികരിച്ചേക്കാം. നിങ്ങളുടെ യോനി വരണ്ടതാകാം, പ്രസവത്തിനു ശേഷം മുലയൂട്ടുന്ന അവസരത്തിൽ വരൾച്ച കൂടുതലായി അനുഭവപ്പെടാം. ലൈംഗികബന്ധത്തിൽ യോനീവരൾച്ച ഒരു പ്രതിബന്ധം തന്നെയാണ്. നിങ്ങൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.
വീണ്ടും എപ്പോഴെങ്കിലും ഇതുപോലെ സംഭവിക്കുമോ (Will it happen ever again)?
മനസ്സു പുണ്ണാക്കേണ്ട കാര്യമില്ല; വേദന കുറയ്ക്കാനും ലൈംഗികത നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും വഴികളുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ നിങ്ങൾ ശരീരത്തിന് അൽപ്പം സമയം നൽകണം.
നിങ്ങൾക്ക് സഹായകമാവുന്ന ചില ടിപ്പുകൾ ഇതാ (Here are tips that would help you);
 
രതിപൂർവ കേളികൾ: നല്ലൊരു സംഭോഗത്തിന്റെ വിജയമന്ത്രമാണിത്, നിങ്ങൾ രതിപൂർവ ബാഹ്യ കേളികളിലൂടെ (ഫോർപ്ലേ) മുന്നേറണം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് അവസാനം വരെ എത്താൻ കഴിഞ്ഞില്ല എങ്കിൽപ്പോലും ലൈംഗികത ആസ്വാദ്യകരമായിരിക്കും. എല്ലാം, സാവധാനം മതി, ധൃതി നിങ്ങളെ സഹായിക്കില്ല.
പങ്കാളിയോട് പറയണം: നിങ്ങൾക്ക് വേദനിക്കുന്നുണ്ട് എങ്കിൽ, അത് പങ്കാളിയെ അറിയിക്കുന്നതിൽ തെറ്റില്ല. നിങ്ങൾക്ക് യോനിയിൽ സ്വയം വഴുവഴുപ്പ് സൃഷ്ടിക്കാൻ കഴിയുമെന്നും ഓർക്കുക; ഹോർമോൺ വ്യതിയാനങ്ങളും മുലയൂട്ടലും സാധാരണയായി യോനീവരൾച്ചയ്ക്ക് കാരണമാകാറുണ്ട്. ലൂബ്രിക്കന്റുകളും ഈ അവസ്ഥ മറികടക്കാൻ സഹായിക്കും.
തയ്യാറെടുക്കലും ആവശ്യമാണ്: ഇളം ചൂടുവെള്ളത്തിൽ ഒരു കുളി വളരെ നല്ലതാണ്. ആയാസരഹിതമായിരിക്കുക, വീട്ടുകാര്യങ്ങൾ മനസ്സിനെ ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ആ നിമിഷങ്ങളിൽ മറ്റൊന്നും തലയിൽ വേണ്ട, അത്ര തന്നെ.
കെഗെൽ വ്യായാമങ്ങൾ അത്ഭുതം കാട്ടും: കെഗെൽ വ്യായാമങ്ങൾ നിങ്ങളുടെ പെൽവിക് ഫ്ലോർ മസിലുകളെ ശക്തിപ്പെടുത്തും. പ്രസവത്തിനു ശേഷമുള്ള സമയത്ത് ഇത് വലിയൊരളവ് വരെ പ്രയോജനം ചെയ്യും.
ഏതു രീതിയിൽ ബന്ധപ്പെടണം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കുന്ന ശാരീരിക സ്ഥിതിയും പ്രധാനമാണ്. ഏതു സ്ഥിതി വേണമെന്ന് നിങ്ങൾ പരീക്ഷിച്ച് ഉറപ്പിക്കുക.
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ബന്ധപ്പെടലിനു ശേഷവും വേദന കുറയാത്ത സാഹചര്യമുണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.
read more
രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

ജി സ്പോട്

ജി സ്പോട് നെ കുറിച്ചുള്ള ഒരുപാടു ആളുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചേർന്നത് ആണ് ഇ ആർട്ടിക്കിൾ ഇഷ്ടം ആയീ എങ്കിൽ ഷെയർ ചെയുവാൻ മറക്കരുത്

 

അവിടെ ആണ് ജി സ്പോട്?

ഇ ചിത്രങ്ങളിൽ കാണുന്ന ജി സ്പോട്  എന്ന് മാർക്ക് ചെയ്തരിക്കുന്ന ഭാഗം ആണ് സ്ത്രീ ശരീരത്തിൽ  ഏറ്റുവം സെൻസ്റ്റീവ് ഭാഗം എന്നാണ് പറയപ്പെടുന്നത് അ ഭാഗം കൈ കൊണ്ടും ലിംഗം കൊണ്ടും ഉത്തേജിപ്പിച്ചാൽ കൂടുതൽ എളുപ്പത്തിൽ രതിമൂർച്ഛ ലെഭിക്കുവാൻ അത് ഇടയാക്കും

 

ഈ ജി-സ്‌പോട്ട് ശരിക്കും ഉള്ളതാണോ?

യോനിക്കുള്ളിലെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് സ്പര്‍ശനമേല്‍ക്കുമ്പോള്‍ മൂത്രമൊഴിക്കാനുള്ളതു പോലെ അനുഭവപ്പെട്ടാല്‍ അതു തന്നെയാണ് ജി സ്‌പോട്ട് എന്നാണ് ചില ശാസ്ത്രകാരന്മാരുടെ അഭിപ്രായം ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ഈ പ്രദേശത്ത് സ്പര്‍ശിക്കുന്നതിലൂടെ(ഏത് രീതിയിലായാലും) പ്രത്യേക ആഹ്ലാദം അനുഭവിക്കാനാവും. പിന്‍പ്രവേശനരീതി അഥാവാ ഡോഗിസ്‌റ്റൈല്‍ ആണ് ജി-സ്‌പോട്ടിനെ ഉത്തേജിപ്പിക്കുവാനുള്ള ഏറ്റവും നല്ല പൊസിഷന്‍. സ്പൂണിംഗ് പൊസിഷനും പരീക്ഷിക്കാവുന്നതാണ്. സ്ത്രീ പുരുഷന്റെ മുകളിലായി ഇരുന്ന ലിംഗപ്രവേശം നടത്തിയുള്ള സംഭോഗരീതിയും ജി-സ്‌പോട്ട് ഉത്തേജിപ്പിക്കുന്നുണ്ട്.

 

1.ശരിക്കും ഈ ജി സ്പോട്ട് ഉണ്ടോ?
മികച്ച ലൈംഗീക അനുഭവം നൽകാനും രതിമൂർച്ഛ എത്താൻ സഹായിക്കുകയും ചെയ്യുന്ന യോനിയുടെ ഒരു ഭാഗമാണ് ജി സ്പോട്ട്.
സ്ത്രീകൾ രതിമൂർച്ഛ അനുഭവിക്കുന്നതിനുള്ള പ്രധാന ഘടകമാണ് ജി സ്പോട്ട് എന്ന് പലരും വിശ്വസിക്കുന്നു.
2.എന്താണ് ജി സ്പോട്ട്?ഇത് യഥാർത്ഥമാണോ?
ഗ്രോഫെൻബർഗ് സ്പോട്ട് എന്നാണ് ജി സ്പോട്ടിന്റെ ശരിയായ പേര്.
ജർമ്മൻ ഗൈനക്കോളജിസ്റ്റായ ഏണസ്റ്റ് ഗ്രാഫെൻബെർഗ് 1940കളിൽ നടത്തിയ ഗവേഷണത്തിലാണ് ചില സ്ത്രീകളുടെ യോനിയിൽ ഒരു സെൻസിറ്റീവ് പ്രദേശം ഉണ്ടെന്ന് രേഖപ്പെടുത്തിയത്.
യോനിയുടെ ഉള്ളിൽ ഒരു ഒരു പ്രത്യേക ഭാഗത്ത് ചലനം നടത്തുമ്പോൾ സ്ത്രീകളിൽ വികാരം കൂടുകയും ശാരീരിക പ്രതികരണമുണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി. ലൈംഗികവേളയിൽ സ്ത്രീകൾക്ക് രതിമൂർച്ഛ നേടുന്നതിനുള്ള ഒരു പ്രധാനഘടകം ജി സ്പോട്ടാണ് എന്നും അവർ കണ്ടെത്തി
എന്നിരുന്നാലും, ജി സ്പോട്ട് യഥാർത്ഥമാണോ മിഥ്യയാണോ എന്ന് ശാസ്ത്രലോകത്തിനും കൺഫ്യൂഷൻ ഉണ്ടായിരുന്നു. മാത്രമല്ല ഈ പ്രദേശം സ്ത്രീയിൽ നിന്ന് സ്ത്രീയിലേക്ക് വ്യത്യാസപ്പെടാം, അതിനാൽതന്നെ പലപ്പോഴും ജി സ്പോട്ട് കണ്ടെത്താൻ പ്രയാസമുള്ളതാണ്.
ജി സ്പോട്ട് ക്ളിറ്റോറൽ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. അതിനാൽ തന്നെ ജി സ്പോട്ട് ഉത്തേജിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ
ക്ലിറ്റോറിസും ഉത്തേജിക്കപ്പെടുകയാണ് ചെയ്യുന്നത്.
ആയതിനാൽ ജി സ്പോട്ട് സ്ത്രീ സ്ഖലനത്തിന് കാരണമാകുന്നു അതുവഴി സ്ത്രീകളെ രതിമൂർച്ഛയിലെത്തിക്കാനും ജി സ്പോട്ട് സഹായിക്കുന്നു.
3.നിങ്ങൾക്ക് ജി സ്പോട്ട് എങ്ങനെ കണ്ടെത്താനാകും?
ജി സ്പോട്ട് കണ്ടെത്തുന്നത് സ്വൽപം ബുദ്ധിമുട്ടുളള പരിപാടിയാണ്.
പങ്കാളിയുമായുള്ള ലൈംഗിക പ്രവർത്തികൾക്കിടയിൽ ഇത് കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
എന്നാൽ സ്വയംഭോഗത്തിലൂടെ ജി സ്പോട്ട് കണ്ടെത്തുന്നത് എളുപ്പമാണ്.
നിങ്ങളുടെ ജി സ്പോട്ട് കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശരീരത്തെ എക്സ്പ്ലോർ ചെയ്യുക.
വിരലുകളോ ടോയ്സോ ഉപയോഗിച്ച് യോനിയുടെ ഉള്ളിൽ ചലിപ്പിക്കുമ്പോൾ ഏറ്റവും മികച്ച ഫീൽ തരുന്ന ഏരിയ ഏതാണെന്ന് കണ്ടെത്തുക. ഈ ഏരിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ജി സ്പോട്ട് കണ്ടുപിടിക്കാവുന്നതാണ്.
ഓരോ വ്യക്തിക്കും ഇത് വ്യത്യാസപ്പെടാം എന്നാണ് വായിച്ചുളള അറിവ്.
ഹൈ പെനിട്രേഷൻ സംഭവിക്കുമ്പോൾ ജീ സ്പോട്ട് ഒരു സ്ത്രീക്ക് കണ്ടെത്താൻ സാധിക്കില്ല എന്നാണ് എൻറെ വിശ്വാസം. കാരണം നമ്മൾ ആ സമയത്ത് സ്വയം ശരീരത്തെപറ്റി ബോധവതികൾ അല്ല.
ലിംഗം എവിടെ തൊടുമ്പോഴാണ് കൂടുതൽ വികാരം തോന്നുന്നത് എന്ന് നമുക്ക് തിരിച്ചറിയാൻ ഒരുപക്ഷേ സാധിക്കില്ല.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങൾ

ഇരുപതാം വയസിലാണു റീജയുടെ വിവാഹം. വിവാഹം കഴിഞ്ഞശേഷം അവൾ അധികം സംസാരിക്കാതെയായി. ആർക്കും ഒന്നും മനസിലായില്ല. ഭർത്താവും മൂഡ്ഔട്ടായതോടെ ബന്ധുക്കൾ അവളെ ഡോക്ടറെക്കാണിക്കാൻ തീരുമാനിച്ചു.

പ്രശ്നം സെക്സ് തന്നെയായിരുന്നു. ലിംഗസ്പർശം സംഭവിച്ചാലുടനെ യോനീനാളം വേദനയോടെ സങ്കോചിച്ചു പോവുക എന്നതായിരുന്നു റീജയുടെ പ്രശ്നം. വിവാഹശേഷം മാസങ്ങളോളം അവൾ സഹിച്ചു. ഇടയ്ക്കൊരു ഗൈനക്കോളജിസ്റ്റിനെയും കണ്ടിരുന്നു. അവരുടെ പരിശോധനയിൽ ലിംഗത്തെ ഉൾക്കൊള്ളാനുള്ള കഴിവുള്ളതായാണ് കണ്ടത്. എങ്കിലും റീജയുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. യഥാർത്ഥത്തിൽ പ്രശ്നം മറ്റൊന്നായിരുന്നു. സംഭോഗസമയത്തു യോനീനാളം മുറിക്കപ്പെടുന്നതുപോലെ അസഹ്യമായ വേദന ലൈംഗികബന്ധം തീർത്തും അസാധ്യമാക്കി. യോനിക്കുള്ളിലെ വേദനയും പുകച്ചിലും മൂത്രമൊഴിക്കുമ്പോൾ തുടയിലേക്കു വ്യാപിക്കുന്നുമുണ്ടായിരുന്നു.

സ്ത്രീകളിൽ സംഭോഗം വേദനാജനകമാകുന്നതിനെ ഡിസ്പെറുണിയ എന്നാണു പറയുന്നത്. എന്നാൽ അപെറുണിയ ലൈഗികബന്ധം നടത്താനുള്ള കഴിവില്ലായ്മയാണ്. ശാരീരികവും മാനസികവും ആയ കാരണങ്ങളാലാണു ഡിസ്പെറുണിയ സംഭവിക്കുന്നത്. ലിംഗം യോനിക്കുള്ളിൽ പ്രവേശിപ്പിക്കുമ്പോഴുള്ള സൂപ്പർഫിഷ്യൽ ഡിസ്പെറുണിയ ആണ് ചില സ്ത്രീകൾക്കുള്ളത്. എന്നാൽ മറ്റു ചിലരിൽ ഉള്ളിലായ ശേഷമുള്ള ഡീപ്പ് ഡിസേപെറുണീയ ആണ് പ്രശ്നക്കാരി. രണ്ടാമത്തെ രോഗികളിൽ സംഭോഗം കഴിഞ്ഞശേഷവും വേദന തുടരും. ഡിസ്പെറുണിയയുടെ ശാരീരിക കാരണങ്ങൾ ഭേദപ്പെടുത്തിയാൽ തന്നെയും വേദന, ആകാംക്ഷ, ഭയം എന്നിവയുടെ ഒരു ശ്രേണി പിന്നെയും തുടരുന്നതായി കാണാം. യോനിയിലെ ദൃഢതയാർന്ന കന്യാചർമം, അസാധാരണമാംവിധം ലോലവും മൃദുലവുമായ കന്യാചർമവലയം തുടങ്ങിയവയാണു ശാരീരിക കാരണങ്ങൾ.

മുറുക്കം പ്രശ്നമായാൽ

യോനീനാളത്തിന്റെ സങ്കോചം മൂലമുണ്ടാകുന്ന യോനീ മുറുക്കം മൂലം സംഭോഗം വേദനാജനകമായിത്തീരുന്നു. ലൈംഗികവികാരം ഉണ്ടായാലും പേശികൾ മുറുകപ്പെട്ടുകൊണ്ടു പ്രവേശനത്തിനു പ്രയാസപ്പെടുന്ന അവസ്ഥയാണിത്. സംഭോഗം വേദനാജനകമായിരിക്കുന്ന 60—70 ശതമാനം സ്ത്രീകളിലും വജൈനിസ്മസ് ആണ് കാരണമെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മാനസികവും വൈകാരികവും ശാരീരികവുമായ കാരണങ്ങളാൽ ഇതുണ്ടാകാം. വസ്തി പ്രദേശത്തെ ദൃഢത കൈവരിക്കുന്നതിനു നിർദേശിക്കപ്പെട്ടിട്ടുള്ള കെഗൽസ് വ്യായാമം തുടങ്ങി മറ്റു ടെക്നിക്കുകളും മനഃശാസ്ത്രനിർദേശങ്ങളും ഇന്നു പ്രാബല്യത്തിലുണ്ട്. അസഹ്യമായ യോനീവേദന, പാർശ്വഫലങ്ങളുണ്ടാക്കാതെ ഒഴിവാക്കാനുള്ള നിരവധി ഔഷധങ്ങളും ഇപ്പോൾ ചികിത്സയിൽ ലഭ്യമാണ്.

ഹണിമൂൺ സിസ്റ്റൈറ്റിസ്

സ്ത്രീകളിൽ കണ്ടുവരാറുള്ള മറ്റൊരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ്. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരിൽ മാത്രമാണ് പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. പൊതുവെ പറഞ്ഞാൽ പ്രഥമസംഭോഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ് ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാൻ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂർണമായും ഒഴിച്ചു തീർന്നിട്ടില്ലെന്നു തോന്നുക. മൂത്രം പോകത്തപ്പൊഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. എത്രയെല്ലാം ലബോറട്ടറി പരിശോധനകൾ നടത്തിയാലും ഇത്തരം രോഗികളിൽ അണുബാധ സ്ഥിരീകരിക്കപ്പെടാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് ഔഷധങ്ങൾ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെർബൽ ഔഷധങ്ങൾ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

രതിമൂർച്ഛാവിഘ്നം

ആവശ്യമായത്ര ലൈംഗികവികാരം ലഭിക്കുകയും യോനീനാളം സ്രവം കൊണ്ടു നനയപ്പെടുകയും ചെയ്തശേഷം സംഭോഗം നടത്തിയാലും ഓർഗാസത്തിൽ എത്താനാവാത്ത അവസ്ഥയാണ് രതിമൂർച്ഛാവിഘ്നം. സംഭോഗമൂർച്ഛയിൽ ലഭിക്കുന്ന ആഹ്ലാദവിസ്ഫോടനമായി ഓർഗാസത്തെ നിർവചിക്കാം. സ്ത്രീകൾ ഏറ്റവും കൂടുതലായി ചികിത്സയ്ക്കെത്തുന്ന ലൈംഗിക പ്രശ്നമാണ് രതിമൂർച്ഛാവിഘ്നം. സംഭോഗത്തിൽ രതിസുഖം ലഭിക്കാതെ വരുമ്പോൾ, തുടർന്നു സംഭോഗത്തിലേർപ്പെടാൻ ആഗ്രഹം കുറഞ്ഞു തുടങ്ങും. സെക്സിനോടും ഒപ്പം ഭർത്താവിനോടും താൽപര്യം ഇല്ലാതെ വരികയാണ് പ്രധാന പ്രശ്നം. ഏതാനും മാസത്തെ മരുന്നു ചികിത്സ കൊണ്ടു പാരശ്വഫലങ്ങൾ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

ലൈംഗിക മരവിപ്പ്

പുരുഷൻ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ് അഥവാ വികാരശൈത്യം എന്നറിയപ്പെടുന്നത്. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗിക ഉണർവ് ഇല്ലാത്ത അവസ്ഥ, യോനിയിൽ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല. സ്തനങ്ങൾ ത്രസിക്കുകയോ, മുലക്കണ്ണുകൾ തെറിച്ചു നിൽക്കപ്പെടുകയോ ചെയ്യുകയില്ല. നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കിൽ ലൈംഗികവേഴ്ചയെ അപലപിക്കുകും എതിർക്കുകയും ചെയ്യും. അല്ലെങ്കിൽ അനങ്ങാതെ ഭർത്താവിന്റെ ലൈംഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിർവികാരയായി കിടക്കും.

ലൈംഗികബന്ധത്തെക്കുറിച്ചുള്ള അജ്ഞത, അപക്വമായ സങ്കൽപങ്ങൾ, ഇഷ്ടപ്പെടാതെ നടത്തപ്പെട്ട വിവാഹം, ഭർതൃഗൃഹത്തിലെ താമസത്തെക്കുറിച്ചുള്ള അതൃപ്തി, ഭർത്താവിന്റെ ഇഷ്ടപ്പെടാത്ത ശരീരഗന്ധം, ഭർത്താവിന്റെ അന്യസ്ത്രീബന്ധം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ലൈംഗികമരവിപ്പിലെത്തി നിൽക്കാം.

ആർത്തവവും ലൈംഗികതയും

സ്ത്രീകളിലെ ലൈംഗികവികാരങ്ങൾ സാധാരണഗതിയിൽ ആർത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ലൈംഗികതാൽപര്യം പൊതുവെ കുറവായിരിക്കും. ആർത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകൾ, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വർധിച്ചിരിക്കയും ചെയ്യും. ആർത്തവപൂർവസമ്മർദം ആണു കാരണം. ആർത്തവദിനങ്ങളിൽ ചില സ്ത്രീകളിൽ ലൈംഗികവികാരം വർധിക്കാറുണ്ട്. സ്ത്രീക്കു താൽപര്യമെങ്കിൽ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആർത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാൻ ഉറ സഹായിക്കും.

രതിമൂർച്ഛയിൽ എത്തപ്പെടുമ്പോൾ ഗർഭപാത്രം സ്വയം ചുരുക്കപ്പെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആർത്തവരക്തം വേഗത്തിൽ പുറന്തള്ളപ്പെടുന്നതുകൊണ്ട് ആർത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും. ആർത്തവം തീരുന്ന ദിവസങ്ങളിലും ലൈംഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസർജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈംഗികതൃഷ്ണ അനുഭവപ്പെടുക.

1950—ൽ എ. സി. കിൻസ്ലി കണ്ടെത്തിയ ഉപമ സ്ത്രീയിലെ ലൈംഗിക വികാരം തേപ്പുപെട്ടി കണക്കാണത്രെ. (തേപ്പുപെട്ടി സാവധാനം ചൂടു പിടിക്കുകയും ചൂടു പോവുമ്പോൾ സാവധാനം തണുക്കുകയും ചെയ്യുന്നു. പുരുഷനിലാകട്ടെ സ്വിച്ച് അമർത്തിയാലുടനെ ചൂടും പ്രകാശവും പുറപ്പെടുവിക്കുന്ന ബൾബ് പോലെയും ആണ്.

ഡോ. ടി. കെ. എ

read more
ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ഫോർപ്ലേയിൽ വധനസുരതത്തിനു ഉള്ള പ്രാധാന്യം

സെക്‌സ് എത്രത്തോളം ആസ്വാദ്യകരമാക്കാം എന്നതാണ് മനുഷ്യന്റെ എക്കാലത്തേയും അന്വേഷണം. അതിനുള്ള ഉത്തരങ്ങളായിരിക്കും ഒരു പക്ഷേ രതിപൂര്‍വ്വ ലീലകളും വദനസുരതവും അടക്കമുള്ള കാര്യങ്ങള്‍. ലൈംഗിക ബന്ധത്തേക്കാള്‍ ആസ്വാദ്യകരമാണ് വദനസുരതം എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. അതേസമയം വദന സുരതം ഇഷ്ടമില്ലാത്ത കൂട്ടരും ഏറെയുണ്ട്. എന്തായാലും അതിനെക്കുറിച്ച് അറിയാതെ ചെയ്യാന്‍ നിന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ അവസാനിച്ചേക്കില്ല.

വദന സുരതം എന്നത് പുരുഷന് മാത്രം ബാധകമായ ഒരു കാര്യമാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ അത് അങ്ങനെയല്ല. സ്ത്രീക്കും അവകാശപ്പെട്ടതാണ് അതിന്റെ ആനന്ദം. എന്തായാലും ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്.

അതിപ്പോള്‍ വദന സുരതത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. പക്ഷേ ചിലര്‍ ഇഷ്ടപ്പെടുന്നത് സര്‍പ്രൈസ് സെക്‌സ് ആയിരിക്കും. വരണ്ട വായയുമായ ഓറല്‍ സെക്‌സിലേര്‍പ്പെടുന്നത് ശരിക്കും ദുരന്തമായിപ്പോകും. അക്കാര്യം ശരിക്കും ശ്രദ്ധിക്കേണ്ടതാണ്. പിന്നെ പല്ലുകളുടെ കാര്യത്തിലും ശ്രദ്ധവേണം. ശരീരത്തിലെ ഏറ്റവും സംവേദന കോശങ്ങളുള്ള ഭാഗത്താണ് സ്പര്‍ശിക്കുന്നത് എന്നത് ഓര്‍മ വേണം.

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെ ആകരുത് കാര്യങ്ങള്‍ ചെയ്യുന്നത്. ആണായാലും പെണ്ണായാലും. അത് പങ്കാളിയില്‍ സൃഷ്ടിക്കുക വലിയ മടുപ്പായിരിക്കും. പാരസ്പര്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ? വദനസുരതം വൈകൃതമാണോ? സ്ത്രീകള്‍ കാമകലാ നിപുണകള്‍ ആകേണ്ടതുണ്ടോ? Featured Posts എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന കാര്യം പങ്കാളിക്ക് ബോധ്യപ്പെടും വരെ കാത്തിരിക്കുക. അവര്‍ അത് ചെയ്യുന്നത് വരെ കാത്തിരിക്കുക. ഈ കാത്തിരിപ്പും ഓറല്‍ സെക്‌സില്‍ പ്രധാനമാണ്. ഓറല്‍ സെക്‌സിലൂടെ തന്നെ രതിമൂര്‍ച്ച സാധ്യമാണ്. എന്നാല്‍ ഒറ്റയടിക്ക് അതിന് നില്‍ക്കാതെ അതിന് തൊട്ടടുത്ത് വരെ എത്തി നിര്‍ത്തുക. പിന്നെ വീണ്ടും തുടങ്ങുക. ഇത് ഓറല്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്ന് ഉറപ്പാണ്. ഓരോരുത്തര്‍ക്കും സെക്‌സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് അത് കിടപ്പറയായിരിക്കും. മറ്റ് ചിലര്‍ക്ക് അടുക്കളയോ, ലിവിങ് റൂമോ ആയിരിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെടുക ഓപ്പണ്‍ ടെറസ് ആയിരിക്കും. അങ്ങനെ ഇഷ്ടമുള്ള സ്ഥലവും ഇഷ്ടപ്പെട്ട പൊസിഷനും തിരഞ്ഞെടുക്കുക. സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ? വദനസുരതം വൈകൃതമാണോ? സ്ത്രീകള്‍ കാമകലാ നിപുണകള്‍ ആകേണ്ടതുണ്ടോ? Featured Posts ഓറല്‍ സെക്‌സ് ചെയ്യുമ്പോള്‍ ‘വദനം’ മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുക എന്ന കാര്യം മറക്കരുത്.

കൈവിരലുകളും കാലും എല്ലാം നിര്‍ണായകമായ പല നീക്കങ്ങളും നടത്താന്‍ ഉതകുന്നതാണ് എന്ന ഓര്‍മ വേണം. സെക്‌സില്‍ തമാശ കൂടി ചേര്‍ത്താല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാകും എന്നാണ് ആര്‍ക്കാണ് അറിയാത്തത്… അതുകൊണ്ട് അല്‍പം തമാശയും അഭിനയവും ഒക്കെ ആകാം. ഓറല്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും!!! ഓറല്‍ സെക്‌സില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചുണ്ടുകളും നാവും പിന്നെ കൈകളും ആണ്. ഇതെല്ലാം പങ്കാളിയുടെ താത്പര്യത്തിന് അനുസരിച്ച് കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെ ആയിരിക്കും സമ്മാനിക്കുക. ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗത്തിലും യോനിയിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്. പുരുഷന്‍മാരിലാണെങ്കില്‍ വൃഷണ സഞ്ചിയും സ്ത്രീകളിലാണെങ്കില്‍ ഭഗശിശ്‌നികയും മാറ്റി നിര്‍ത്താന്‍ പറ്റാത്ത വികാര കേന്ദ്രങ്ങളാണ്.

read more
ആരോഗ്യംഉദ്ധാരണംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

നല്ല സെക്സിന് മനസ്സ് വില്ലനാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസിക നിലപാടുകളാണെന്നറിയുക.

പ്രശ്നങ്ങളറിയാം

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ. ഉത്തേജനം ലഭിക്കാത്ത അവസ്ഥ. വേദനയോടുകൂടിയ ലൈംഗികബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന ലൈംഗിക പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിത പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

രണ്ടു കാരണങ്ങൾ

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

ശാരീരികമായ കാരണങ്ങൾ

∙ ഹോർമോൺ അസന്തുലിതാവസ്ഥ

∙ പ്രമേഹം

∙ ആർത്തവവിരാമം

∙ ലഹരിവസ്തുക്കളുടെ ദുരുപയോഗം

∙ തൈറോയ്ഡ് പ്രശ്നങ്ങൾ

∙ വജൈനിസ്മസ് എന്ന അവസ്ഥ

∙ ലൈംഗികരോഗങ്ങൾ

മനസ്സിന്റെ തടസങ്ങൾ

സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ, കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം. പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ ലൈംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

ലൈംഗികതയോടുള്ള അമിതഭയത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനിപേശികളിൽ സങ്കോചം ഉണ്ടായി ലൈംഗികബന്ധം വേദനാജനകമാകാം. അതു ലൈംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ /ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരുമായോ /പങ്കാളിയുമായോ മാനസികവും വൈകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതു മൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. ലൈംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിത പങ്കാളിയോട് വൈകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യസ്തമായ ലൈംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാരോ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള ലൈംഗികതയുടെ താളം തെറ്റിക്കാം.

ലൈംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ. ആൻഹിഡോനിയ എന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്. സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ വേണ്ട രീതിയിൽ അനുഭവിക്കുവാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും ലൈംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

സ്ത്രീകളിലുള്ള കുറ്റബോഝം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ/ അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവാഹേതര ലൈംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ ലൈംഗികബന്ധം. വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ. പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ ലൈംഗികാഗ്രഹം ഇല്ലാതെയാക്കാം.

സുരക്ഷിതത്വമില്ലായ്മ (Insecurity feeling) ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ ലൈംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

യോനിവരൾച്ച, യോനിസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ ലൈംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും ലൈംഗിക വിരക്തി, ഭയം, ഇവ വർദ്ധിപ്പിക്കുന്നതിനും കാരണാകുന്നു.

ആർത്തവ വിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും വൈകാരിക മാറ്റങ്ങളും ലൈംഗിക താൽപര്യത്തെ ബാധിക്കുന്നു. അതുപോലെ തന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

പരിഹാരമാർഗങ്ങൾ

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിൽ ആഴത്തിലുള്ള തീവ്രപ്രണയത്തിന്റെ പവിത്രമായ ഒന്നു ചേരലാണു സെക്സ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ലൈംഗികതയ്ക്കു തടസ്സമാകുന്ന മാനസിക പ്രശ്നങ്ങളെ വലിയൊരളവോളം നീക്കാൻ ഉപകരിക്കും.

സെക്സ് പൂർണമായും ആസ്വദിക്കുവാൻ പറ്റണമെങ്കിൽ രണ്ടു വ്യക്തികളും ഒരേ മനസ്സോടുകൂടി ശരീരത്തോടുകൂടി ഒന്നായി ചേരണം. സ്വന്തം ജീവിതപങ്കാളിയായ സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുരുഷനും, തന്റെ ഇണയെ മനസ്സാക്കി സ്ത്രീയും പ്രവർത്തിക്കേണ്ട വിധം ഇനി പറയാം.

ആശയവിനിമയം

ഭാര്യയോട് /പങ്കാളിയോടു നന്നായി സംസാരിക്കുക, എത്രത്തോളം അവളെ പ്രണയിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. പറയുക. അവളുടെ ഹൃദയത്തിന്റെ വാതിലുകൾ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവൾക്കു വേണ്ട ആത്മവിശ്വാസം കൊടുക്കുക. തിരിച്ചും ഇതേപോലെ പ്രവർത്തിക്കുക.

മോശം വാക്കുകൾ ദേഷ്യം, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ രണ്ടുകൂട്ടരും കിടപ്പറയ്ക്കു പുറത്തു വയ്ക്കുക.

ലൈംഗിക ശുചിത്വം, പരസ്പരം പാലിക്കുക.

കിടപ്പറയിലേക്കു പോകുന്നതിനു മുമ്പുതന്നെ എല്ലാ ദിവസവും ദമ്പതികൾ ഒരുമിച്ചിരിക്കണം. പരസ്പരം കേൾക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തിൽ ലൈംഗികതയുടെ മുഖ്യ ധർമം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂർവം കേൾക്കുക. പ്രശ്നങ്ങൾ എന്തു തന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നൽകുക.

പുരുഷൻ കിടക്കയിൽ ചെന്നയുടൻ നേരേ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക. ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും രതിബിന്ദുക്കളെയും അടുത്തറിഞ്ഞു പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്സ് ആസ്വാദ്യകരമാവൂ. അതിനായി സ്ത്രീശരീരം എന്തെന്ന് പുരുഷനും പുരുഷശരീരം എന്തെന്ന് സ്ത്രീയും മനസ്സിലാക്കാൻ ശ്രമിക്കുക.

ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും തുറന്ന ഇടപെടലും ലൈംഗികതയിലുള്ള പരസ്പര ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു സെക്സ് ആസ്വദിക്കാൻ അനിവാര്യമാണ്.

പൂർവലീലകളിൽ പുതുമ

പുരുഷൻ സാവധാനത്തോടെ മാത്രം ലൈംഗികതയിലേക്കു കടക്കുക. പൂർവലീലകളിലൂടെ (Foreplay) സ്ത്രീയെ പരമാവധി ഉത്തേജിപ്പിക്കുക. പുരുഷൻ പൂർവലീലകളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ലൈംഗികജീവിതം കൂടുതൽ ആഹ്ലാദകരമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താൽപര്യങ്ങൾ ചോദിച്ചറിയുക.

സെക്സിനു മുൻപു സ്ത്രീകളോടുളള കരുതലും ലാളനയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്സിനു ശേഷമുള്ള കരുതലും.

സ്ത്രീയുടെ ജീവിതത്തിൽ ലൈംഗികത മാത്രമല്ല അവൾ ആഗ്രഹിക്കുന്നത്. പ്രണയവും തലോടലും കൈകൾ കോർത്തുപിടിക്കുന്നതും ചുംബിക്കുന്നതും എല്ലാം അവൾ ആഗ്രഹിക്കുന്നു. തന്റെ പുരുഷന്റെ കൈക്കുള്ളിൽ സുരക്ഷിതയാണ് എന്നുള്ള തോന്നൽ അവൾക്ക് ഉളവാകും വിധത്തിൽ പ്രവർത്തിക്കുക. ഇതെല്ലാം സ്ത്രീക്കു നൽകുവാൻ പുരഷൻ തയാറാകണം.

പുരുഷന്റെ തകർപ്പൻ പ്രകടനത്തെക്കാൾ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും കൊണ്ടുള്ള സ്നേഹപൂർണമായ ലാസ്യമാണ് ലൈംഗികബന്ധത്തിലും ദാമ്പത്യത്തിലും സ്ത്രീ ആഗ്രഹിക്കുന്നത്.

സംശയരോഗം, വിഷാദം, ഉത്കണ്ഠ, ആൻഹിഡോനിയ പോലുള്ള അവസ്ഥകൾ, മറ്റു മനോരോഗങ്ങൾ മുതലായവ അനുഭവിക്കുന്ന സ്ത്രീകൾക്കു പ്രശ്നപരിഹാരത്തിനു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാം.

ലൈംഗികതയും അതിനോടനുബന്ധിച്ച അനുഭൂതിയും കാലത്തിനും പ്രായത്തിനും അതീതമാണ്. ലൈംഗികതയോടുള്ള വിരക്തി താൽപര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസ്സിൽ ഒട്ടേറെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ കറക്ട് ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളേയുള്ളൂ. ലൈംഗികതയിൽ അതിനായി വേണ്ടപക്ഷം മനഃശാസ്ത്ര വിദഗ്ധന്റെയോ സെക്സോളജിസ്റ്റിന്റെയോ സഹായം തേടാം.

പങ്കാളികൾക്കു പരസ്പരം താൽപര്യമുള്ളതെന്തും സെക്സിൽ അനുവദനീയമാണ്. എത്രത്തോളം സെക്സ് ആസ്വദിക്കാൻ സാധിക്കുന്നുവെന്നു തുറന്നു സംസാരിക്കുക. വിലങ്ങായി നിൽക്കുന്ന ഏതു മാനസിക പ്രശ്നങ്ങളെയും പരസ്പരം സഹകരണത്തോടെ പരിഹാരിക്കാം.

ആനന്ദം തിരിച്ചുപിടിക്കാൻ ടെക്നിക്കുകൾ

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും ആനന്ദദായകമാണ് ലൈംഗികത. പിന്നീട് ക്രമേണ അതിന്റെ രസം നഷ്ടപ്പെട്ടുപോകുന്നവർ ഒട്ടേറെയാണ്. ശരീരത്തിലുള്ള കൗതുകങ്ങളും മാനസികമായ കെട്ടുറപ്പും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലൈംഗികതയെ പതിവു ചിട്ടവട്ടങ്ങളുടെ പുറത്തേയ്ക്കു പറിച്ചു നടുന്നതിലൂടെ ലൈംഗികാനന്ദം തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സെക്സിനായി സ്ഥലം, സമയം, രീതി എന്നീ മൂന്നു കാര്യങ്ങൾ ബോധപൂർവം മാറ്റുന്നതു വളരെയധികം പ്രയോജനപ്പെടും. രാത്രിയിലുണ്ടായിരുന്ന സെക്സ് പകൽ പരീക്ഷിക്കും പോലെ, കിടപ്പു മുറിയിൽ നിന്നും മറ്റൊരിടത്തേക്കു മാറും പോലെ പുതുമകള്‍ പരീക്ഷിക്കാം. ആനന്ദം തിരിെകപ്പിടിക്കാം.

ഡോ. സന്ദീഷ് പി.ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഗവ. മെന്റൽ ഹൽത് സെന്റർ

കോഴിക്കോട്.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും സഹായിക്കും ലൈംഗികരീതികൾ അറിയാം

 

ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

സെക്‌ഷ്വൽ പൊസിഷനുകൾ

രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

ശീഘ്രസ്ഖലനം ഉള്ളവർക്ക്

മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

രതിമൂർച്ഛ ഉറപ്പാക്കാൻ

റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്

  

read more
ആരോഗ്യംഉദ്ധാരണംകൊറോണഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

നല്ല സെക്സ് വേദനസംഹാരി, രക്തസമ്മർദ്ദവും കുറയ്ക്കും: ലൈംഗികതയുടെ 10 ഗുണവശങ്ങൾ

രതി എപ്പോഴാണ് അധികമാകുന്നത്? കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവർത്തി അധികമായതായി കണക്കാക്കുന്നത്.

അമിതമാകുന്ന ആസക്തി

എപ്പോഴും ലൈംഗിക ചിന്തയിലും ഭാവനകളിലും മുഴുകിയിരിക്കുകയും അതുമൂലം ലൈംഗിക ഉണർവുകളെ നിയന്ത്രിക്കാനാകാതെ നിർബന്ധിതമായി (Compulsive) ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്ന അവസ്ഥയാണ് അമിതലൈംഗിക ആസക്തി (Hyper Sexuality). ഇതുമൂലം ജോലി നഷ്ടം മുതൽ സാമ്പത്തിക നഷ്ടം വരെ വിവിധങ്ങളായ പ്രശ്നങ്ങളെ ആ വ്യക്തി നേരിടേണ്ടിവരാം. ബന്ധങ്ങളിലെ ഉലച്ചിലും വേർപിരിയലും ഇക്കൂട്ടരിൽ കൂടുതലാണ്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ കൂടി പകരുന്ന രോഗങ്ങൾ, നേരിട്ടുള്ള ലൈംഗിക പീഡനങ്ങൾ മൂലമോ, കുറ്റകരമായ സൈബർ സെക്സിൽ ഏർപ്പെടുകയോ ചെയ്തുണ്ടാകുന്ന നിയമ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം ഇങ്ങനെ ഒട്ടേെറ പ്രശ്നങ്ങളിലൂെട അവർ കടന്നുപോകാം. ഇതിനു പുറമേ മാനസികമായ ഏകാഗ്രത, പഠനശേഷി എന്നിവയേയും ബാധിക്കാം

ലൈംഗികാസക്തി അമിതമാകുന്നതിനു പല കാരണങ്ങളുമുണ്ട്. തലച്ചോറിലെ സെറടോണിൻ, ഡോപ്പമിൻ, നോർ എപിനെഫ്രിൻ തുടങ്ങിയ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥയാണ് ഒരു കാരണം.

മറ്റുള്ളവ: ∙ അപസ്മാരം, ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങൾക്കു നൽകുന്ന ചില മരുന്നുകൾ, തലച്ചോറിന്റെ മുൻഭാഗത്തിലെ (frontal lobe ) പരിക്കുകൾ.

∙ മനോരോഗങ്ങൾ – ബൈപോളാർ ഡിസോർഡർ (bipolar disorder), ഒബ്‌സസ്സിവ് കംപൽസീവ് ഡിസോർഡർ (OCD), അഡൽറ്റ് അറ്റൻഷൻ െഡഫിസിറ്റ് ഡിസോഡർ.

അമിത ലൈംഗികത ഉണ്ടെന്നു മനസ്സിലായാൽ നിയന്ത്രിക്കുന്നതിനായി കാരണം മനസ്സിലാക്കി അതനുള്ള ലൈംഗികചികിത്സകളും തെറപ്പികളും വേണം.

രതിയുടെ ഗുണവശങ്ങൾ

അമിത രതി നന്നല്ലെങ്കിലും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണവശങ്ങളുണ്ട്. അവ ഇനി പറയാം.

∙ ആരോഗ്യകരമായ ലൈംഗികത, ലൈംഗിക താൽപര്യം മെച്ചപ്പെടുത്തുന്നു. ലൈംഗികബന്ധം, യോനീഭാഗത്തേക്കും ലിംഗത്തിലേക്കും ഉള്ള രക്തഓട്ടവും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർധിപ്പിക്കുന്നു.

∙ സ്ത്രീകളുടെ മൂത്രാശയ പേശികളുടെ ശക്തി വർധിപ്പിക്കുന്നു. തന്മൂലം നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ (ഇൻകോണ്ടിനൻസ്) ഉണ്ടാകുന്നതു തടയാൻ സാധിക്കും

∙ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

∙ ഹൃദയ രക്തധമനികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനാൽ ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

∙ പതിവായി സ്ഖലനം ഉള്ളതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അർബുദ സാധ്യത കുറയുന്നു

∙ പതിവായ ലൈംഗിക ബന്ധം മൂലം ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുകയും, അത് പ്രണയവും മാനസിക ഐക്യവും വർധിപ്പിക്കുന്നു

∙ തൃപ്തമായ ലൈംഗിക ബന്ധം, ശാന്തമായ നിദ്ര നൽകുന്നു.

∙ വേദന സംഹാരിയായി പ്രവർത്തിക്കുന്നു. രതിമൂർച്ഛ, മറ്റു ശാരീരിക വേദനകളെ കുറയ്ക്കുന്നു.

സെക്സും ഊർജനഷ്ടവും

സാധാരണ ഒരു ലൈംഗികവേഴ്ചയിൽ സ്ത്രീകൾ 213 കാലറിയും പുരുഷൻ 276 കാലറി ഊർജവും വിനിയോഗിക്കുമെന്നാണ് പഠനം. ഇത് ഏതാണ്ട് അരമണിക്കൂർ നേരം കുറഞ്ഞ വേഗത്തിൽ ഒാടുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് മികച്ച വ്യായാമത്തിനു തുല്യമാണ് സെക്സ് എന്നു പറയുന്നത്. അതിലൈംഗികതയുള്ളവരിൽ നഷ്ടപ്പെടുന്ന കാലറി കൂടാം.

ഹൃദ്രോഗങ്ങളും രതിയും

ലൈംഗികപ്രവർത്തികൾ താൽകാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാൻ സാധ്യത ഉള്ള ഹൃദ്രോഗികൾ രതിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.

സാധാരണയായി പടിക്കെട്ടുകൾ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകൾ നടക്കുവാനും ചെറു വേഗത്തിൽ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടർ അതിന് അനുമതി നൽകിയിട്ടുമുള്ള രോഗികൾക്ക് സാധാരണമായ രതിയിൽ ഏർപ്പെടാം.

ഹാർട്ട് ഫെയ്‌ലിയർ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ, കൊറോണറി ആർട്ടറി ഡിസീസസ് രോഗികൾ എന്നിവർ ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

ഹൃദ്രോഗം ഉള്ളവർ സെക്സിൽ ഏർപ്പെടുമ്പോൾ‌ നെഞ്ചു വേദന, ശ്വാസം മുട്ടൽ, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചിൽ, നെഞ്ചിൽ ഭാരം തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ.

ഗർഭാവസ്ഥയിൽ

സാധാരണഗതിയിൽ ഗർഭാവസ്ഥയിൽ രതി പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ജാഗ്രതയോടുകൂടി വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. അവസാന മാസങ്ങളിൽ സ്തനങ്ങളിലെ ഉത്തേജനവും രതിമൂർച്ഛയും ഗർഭപാത്രത്തിൽ മുറുക്കം (contractions) ഉണ്ടാക്കും. ഇത് ദിവസം തികയാതെയുള്ള പ്രസവം സാധ്യത ഉണ്ടാക്കാം. മാത്രമല്ല ഗർഭാവസ്ഥയിൽ യോനിയിൽ കൂടി രക്തം വരുകയാണെങ്കിലോ നേരത്തെ ദിവസം തികയാതെ പ്രസവിച്ച ചരിത്രം ഉണ്ടെങ്കിലോ ഗർഭാശയമുഖം നേരത്തെ തുറക്കുകയോ ചെയ്താലും ലൈംഗിക ബന്ധം പാടില്ല.

ലൈംഗിക ശുചിത്വം

ആരോഗ്യപരമായ ലൈംഗിക ജീവിതത്തിനു ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

∙ അഗ്രചർമം നീക്കം (circumcision) ചെയ്തിട്ടില്ലാത്ത പുരുഷന്മാര്‍ ലിംഗാഗ്ര ചർമം പിന്നിലേക്കാക്കി ഉള്‍ഭാഗവും കഴുകുക.

∙ സ്ത്രീകളെ സംബന്ധിച്ച് ലൈംഗികാവയവം കഴുകുന്ന ദിശ പ്രധാനമാണ്. യോനിയില്‍ നിന്ന് ഗുദത്തിലേക്ക് എന്ന രീതിയില്‍ വേണം കഴുകാന്‍. ഗുദത്തില്‍ നിന്ന് യോനിയിലേക്കും മൂത്രനാളിയിലേക്കും രോഗാണുക്കള്‍ പ്രവേശിക്കുന്നത് കാരണം മൂത്രത്തിലും യോനിയിലും അണുബാധ വരുന്നതു തടയുവാനാണ് ഇപ്രകാരം കഴുകേണ്ടത്. യോനിയിൽ സോപ്പ് ഉപയോഗിച്ച് കഴുകുവാൻ പാടില്ല.

∙ ലൈംഗികാവയവങ്ങൾക്കു ചുറ്റുമുള്ള മുടി വെട്ടിയൊതുക്കി വയ്ക്കുന്നത് ചൂടുകാലങ്ങളിൽ വിയർപ്പിനാലുള്ള അണുബാധ തടയും.

∙ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക. രതിക്രീഡയിൽ നഖക്ഷതം ഏൽക്കുന്നതും അണുബാധ ഉണ്ടാകുന്നതും തടയാം.

∙ ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കേണ്ടത് ദുർഗന്ധം ഒഴിവാക്കാൻ അത്യാവശ്യം ആണ്. ശരീര ദുർഗന്ധം, ലൈംഗിക ഉണർവിനെ കെടുത്തിക്കളയും

കോവിഡ് കാലത്തെ രതി

കോവിഡ് കാലഘട്ടത്തിൽ ലൈംഗിക ജീവിതത്തിൽ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.

∙ ഈ സമയം കൂടുതൽ പേരും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാൽ സാധാരണയേക്കാൾ കൂടുതൽ ആവർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയും അപ്രതീക്ഷിതമായി ഗർഭം ധരിക്കാനും സാധ്യതയുണ്ട്. അതിനാൽ ഗർഭനിരോധന മാർഗങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തുക.

∙ കഴിയുന്നതും ജീവിത പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

∙ ഏറ്റവും സുരക്ഷിതമായ ലൈംഗിക പ്രവർത്തി സ്വയംഭോഗം ആണ്. എന്നാല്‍ സ്വയംഭോഗത്തിന് ഉപയോഗിക്കുന്ന പാവകളും മറ്റുപകരണങ്ങളും (Sex Toys & Aids) മറ്റുള്ളവരും ആയി പങ്കു വയ്ക്കാതിരിക്കുകയും ഓരോ തവണയും ഉപയോഗിക്കുന്നതിനു മുൻപ് വൃത്തിയാക്കുകയും വേണം.

∙ മറ്റു വ്യക്തികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാസ്ക്കും ഉറയും ഉപയോഗിക്കുക. ശ്വാസകോശ സ്രവങ്ങളിൽ നിന്നും ആണ് കോവിഡ് 19 പകരുന്നത്. എന്നാല്‍ ചില പഠനങ്ങളിൽ ശുക്ലത്തിൽ കൂടിയും പകരാനുള്ള സാദ്ധ്യതകൾ പറയുന്നുണ്ട്.

∙ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപും ശേഷവും ശരീരം സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകണം.

ഓൺലൈൻ കൺസൽട്ടേഷൻ

കോവിഡ് കാലത്തെ ലൈംഗിക പ്രശ്നങ്ങൾക്ക് കഴിയുന്നതും ആശുപത്രികളിലോ ഡോക്ടറുടെ അടുത്തോ നേരിട്ട് ചികിത്സ തേടാതിരിക്കുന്നതാണ് നല്ലത്. ലൈംഗിക കൗൺസിലിങ്, മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ വാങ്ങാനായി ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ എന്നിവയെല്ലാം ഇന്ന് ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭിക്കും.

മരുന്നുകളും സെക്സും

ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്ന മരുന്നുകളെന്നു കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിലെത്തുക വയാഗ്ര, അല്ലെങ്കിൽ സിൽഡനാഫിൽ സിട്രേറ്റ് എന്ന മരുന്നാണ്. ലിംഗത്തിലേക്കുള്ള രക്തയോട്ടക്കുറവു മൂലം ഉണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങൾക്കുള്ളതാണ് ഈ മരുന്ന്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വഴി മാത്രം നൽകാൻ പാടുള്ള മരുന്നുകളുടെ ഗണത്തിൽ ഉൾപ്പെട്ടതാണ് ഇവ.

ശരിയായ രോഗനിർണയം നടത്താതെ, രഹസ്യമായി, തെറ്റായ അളവിലും തെറ്റായ രീതിയിലും ഈ മരുന്ന് ഉപയോഗിച്ചാൽ ഗുരുതര പാർശ്വഫലമുണ്ടാകാം. ചില ഹൃദ്രോഗമരുന്നുകൾ, മദ്യം എന്നിവയ്ക്കൊപ്പം കഴിച്ചാൽ ഈ മരുന്ന് കാഴ്ച നഷ്ടപ്പെടുത്താനോ മരണം വരെ വരുത്താനോ കാരണമാകാം.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകൾ ലൈംഗികതാൽപര്യം മുതൽ ഉദ്ധാരണത്തെ വരെ പ്രതികൂലമായി ബാധിക്കാം. അമിത രക്തസമ്മർദത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ (Atenol, Nefedipine), വിഷാദരോഗത്തിനു കഴിക്കുന്ന മരുന്നുകളിൽ (Carbamazepine, Benzodiazepines, Fluoxetine)ചിലതൊക്കെ ലൈംഗികതയെ ബാധിക്കാം.

അതുപോലെ പ്രോസ്റ്റേറ്റ് വീക്കത്തിന് കഴിക്കുന്ന Fenasteride അലർജിക്കുള്ള Diphenhydramine കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന വിവിധ മരുന്നുകൾ എന്നിവ ലൈംഗികശേഷിയെയും താൽപര്യത്തെയും കുറയ്ക്കാം. മരുന്നുകൾ ലൈംഗികതയെ ബാധിക്കുന്നതായി തോന്നിയാൽ അക്കാര്യം ഡോക്ടറോട് തുറന്നു പറഞ്ഞ് പരിഹാരം തേടണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അജിത് ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

read more
ഉദ്ധാരണംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

‘ഫോർപ്ലേ’ തിരികെ നൽകും യൗവനകാല രതിലീലകൾ! 50കഴിഞ്ഞുള്ള ലൈംഗിക ഉത്തേജനത്തിന് ടിപ്സ്

പൂർവലീലകളിൽ പിടിമുറുക്കാം

ഇരുപതു വയസ്സുള്ളപ്പോൾ ലൈംഗിക പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സ്ത്രീ/ പുരുഷന്മാർക്കു ഉത്തേജനം ഉണ്ടാവും .മുപ്പതു -നാൽപത് വയസ്സിൽ, വെറുതെ ഓർത്താൽ ഉത്തേജനം ഉണ്ടാവണമെന്നില്ല, ഇണയുടെ ശരീരഭാഗങ്ങൾ നേരിൽ കാണുകയും ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.

അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ (പൂർവലീലകൾ വേണ്ടിവരും. അതായത് ദർശനവും സ്പർശനവും ലൈംഗിക വിനോദഭാവവും (മൂഡ് ) എല്ലാം ഒരുമിച്ചു വേണം. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

∙ ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കണം.

∙ സെക്സിന്റെ പടിവാതിലാണ് പൂർവലീലകൾ. അതിൽ വിരലുകൾ, ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾ മാത്രമല്ല അസ്വസ്ഥതയുണ്ടാക്കാത്തതരത്തിലുള്ള കടിയും നഖ പ്രയോഗവുമൊക്കെയാവാം.

∙ സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഘ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.

ഇവ ചെയ്തുനോക്കൂ…

അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.

∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ (അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.

∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.

∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.

∙ പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനിമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.

∙ മുൻപ് അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ, സ്ഥലങ്ങൾ (കിടപ്പു മുറിക്കു പകരം മറ്റു മുറികൾ) എന്നിവ തിരഞ്ഞെടുക്കുക.

പ്രശ്നങ്ങൾ പരിഹരിക്കാം

50 വയസ്സിനു മുകളിൽ 43 ശതമാനം സ്ത്രീകൾക്കും 31ശതമാനം പുരുഷന്മാർക്കും ലൈംഗിക താൽപര്യക്കുറവ്, ഉത്തേജന കുറവ്, ആസ്വാദ്യതയില്ലായ്‌മ തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾ കാണാറുണ്ട്. പ്രമേഹം ,രക്തസമ്മർദം, വിഷാദരോഗം, മദ്യപാനം, പുകവലി, പരസ്ത്രീ/പുരുഷ ബന്ധങ്ങൾ, മാനസിക രോഗാവസ്ഥകൾ തുടങ്ങിയവ ലൈംഗികബന്ധങ്ങളെ താറുമാറാക്കും. പരിഹാരങ്ങൾക്കായി സെക്സ് മെഡിസിൻ സ്പെഷലിസ്റ്റിനെ കാണാൻ ശ്രമിക്കണം.

∙ സ്ത്രീകൾ ലൈംഗികപ്രശ്നങ്ങൾ ഗൈനക്കോളജിസ്റ്റിനോടാണ് സംസാരിക്കാൻ താൽപര്യപ്പെടുന്നത്. ഹോർമോൺ സംബദ്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ അവർക്കു പരിഹരിക്കാൻ‌ കഴിയും.

∙ ലൈംഗിക താൽപര്യം കുറയുന്നവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലും ശ്രദ്ധവയ്ക്കണം. ആന്റി ഡിപ്രസന്റുകൾ, അലർജിക്കുള്ള ആന്റിഹിസ്റ്റമിനുകൾ, രക്തസമ്മർദമരുന്നുകൾ, അൾസർ മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവയിൽ ചിലതിന്റ പാർശ്വഫലമായി ലൈംഗികതാൽപര്യം കുറയാം. ഡോക്ടറോട് പറഞ്ഞ് മരുന്നുമാറ്റിയാൽ അതിനു പരിഹാരമാവും.

∙ വാർധക്യത്തിലും ചില രോഗാവസ്ഥകളിലും സംഭോഗം പലപ്പോഴും സാധിച്ചെന്നു വരില്ല. പക്ഷേ ചെറുപ്പ ത്തിലെ ആസ്വാദ്യതയുള്ള ലൈംഗികതയിൽ നിന്ന് രൂപപ്പെട്ടു വന്ന ആത്മബന്ധം ആണ് ആ ഘട്ടത്തിലെ ലൈംഗികാസ്വാദനമെന്ന് തിരിച്ചറിയുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എസ്.ഡി.സിങ്
സീനിയർ സൈക്യാട്രിസ്റ്റ്,
കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
മെഡിക്കൽ മിഷൻ, കൊച്ചി

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്’; പുതുമ തേടുന്ന പെൺരതി ആണുങ്ങളോട് പറയുന്നത്

നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പാതയിലാണ് കേരളത്തിലെ സ്ത്രീകൾ. സ്വന്തം ലൈംഗികതാൽപര്യങ്ങൾ പങ്കാളിയോടുപോലും പ്രകടിപ്പിക്കുന്നതു തെറ്റാണ്. അതിനധികാരി പുരുഷനാണ് എന്നുള്ള ധാരണകളിൽ നിന്നും കേരളം വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ‘‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്, ഇതാണെനിക്ക് ആനന്ദം. ഇങ്ങനെ പാടില്ല…’’ എന്നൊക്കെ തുറന്നു പറയാൻ മടിക്കാത്ത ഒരു പുതിയ തലമുറ കടന്നു വന്നിരിക്കുന്നു.

പണ്ടും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ, പുരുഷനെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആധികൾ ഉപേക്ഷിക്കുകയും ‌ആനന്ദം ഒരുമിച്ചു പങ്കിടാനുള്ളതാണെന്നു തിരിച്ചറിയുകയും അതു പരസ്യമായി പ്രകടിപ്പിക്കാൻ തയാറാവുകയും ചെയ്യുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു.

വിവാഹം കഴിഞ്ഞതുകൊണ്ട് ഇണചേരൽ കടമയായോ ബാധ്യതയായോ കൊണ്ടു നടക്കുന്ന സ്ത്രീകളായിരുന്നു ഇവിെട കൂടുതലും. ലൈംഗികത മടുത്തവർ, ഭാരമായി കാണുന്നവർ. അങ്ങനെ ലൈംഗികതയിൽ സന്തോഷവും സംതൃപ്തിയും എന്തെന്നറിയാത്തവർ ഇന്നും ധാരാളമുണ്ട്. ഭാര്യമാരുടെ അനുഭവം ഇങ്ങനെയാണെങ്കിൽ അവരുടെ പുരുഷൻമാരുടെ അനുഭവം എത്ര ദയനീയമായിരിക്കും. സ്ത്രീലൈംഗികത എന്തെന്നറിയാതെ, ലൈംഗികാനന്ദത്തിെന്റ പൂർണതയറിയാതെ എകപക്ഷീയമായ ഭാഗിക ലൈംഗികാനുഭവങ്ങളുമായി ജീവിച്ചു തീർക്കുന്നവരാണ് പുരുഷൻമാരിൽ നല്ല പങ്കും– പ്രശസ്ത സാഹിത്യകാരിയും ഫെമിനിസ്റ്റ് ഗവേഷകയുമായ ഡോ. സി.എസ്. ചന്ദ്രിക പറയുന്നു.

‘പ്രണയ കാമശാസ്ത്രം’ എന്ന പുതിയ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണത്തിനും ഒട്ടേറെ സ്ത്രീകളുമായി ലൈംഗികാനുഭവങ്ങളെക്കുറിച്ചു സംവദിച്ചതിനും ശേഷമാണ് സി.എസ്. ചന്ദ്രിക പെൺരതിയെക്കുറിച്ചു വിലയിരുത്തുന്നത്.

ആനന്ദത്തിെന്റ മുഖങ്ങൾ

‘‘പുരുഷന് വേഗം രതിമൂർച്ഛ ഉണ്ടാകാം. അതിനാൽ പുരുഷൻമാരുടെ സമയത്തിനും താൽപര്യത്തിനും അനുസരിച്ചുമാത്രം ലൈംഗികസമയം നിർണയിക്കപ്പെടുന്നു. പുരുഷൻമാരാൽ നിർവചിക്കപ്പെട്ട പെൺരതിമൂർച്ഛ ഈ അൽപസമയത്തിനുള്ളിൽ പ്രകടമാക്കാനുള്ള വലിയ മാനസിക സമ്മർദമാണ് സ്ത്രീ അനുഭവിക്കുന്നത്. തിടുക്കത്തിൽ ലഭിക്കുന്ന രതിസുഖത്തിൽ താൻ സംതൃപ്തയാണെന്ന് അഭിനയിച്ച് ബോധ്യപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദത്തിൽ അവളുെട മനസ്സ് ആശയക്കുഴപ്പം നിറഞ്ഞതായി തീരുന്നു. രതിരസങ്ങൾ അനുഭവിക്കാനോ അനുഭവിപ്പിക്കാനോ കഴിയാത്തവരായി അവർ മാറുന്നു. ലൈംഗികതയിൽ തുറന്നു പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സുഖാനുഭവത്തിന്റെ സാമാന്യലോകം ഇപ്പോഴും ഇതുപോലെ തന്നെയാണ്’’– സി.എസ്. ചന്ദ്രിക വിലയിരുത്തുന്നു.

അധികം പുരുഷൻമാരും പെൺ രതിമൂർച്ഛകളുടെ ആഴം അറിയാതെ പോകുന്നു. അതു കൃത്യമായി മനസ്സിലാക്കാൻ പുരുഷനു പ്രയാസവുമാണ്. പുരുഷരതിമൂർച്ഛയ്ക്ക് ഏകമുഖമേയുള്ളൂ. സ്ത്രീ അനുഭവിക്കുന്നതാകട്ടെ ബഹുമുഖമുള്ള ആനന്ദഘട്ടമാണ്. ഒരു ലൈംഗികബന്ധത്തിൽ പലതവണ അനുഭവപ്പെടുന്നു എന്നതിനേക്കാൾ പല തരത്തിലുള്ള രതിമൂർച്ഛ അവൾക്ക് അനുഭവിക്കാൻ കഴിയുമെന്നതാണ് സത്യം. പ്രണയരതിയിൽ നിലയുറപ്പിച്ചിരിക്കുന്ന ലൈംഗികതയിലൂെട മാത്രമേ ആനന്ദത്തിന്റെ ആ ബഹുസ്വരത സ്ത്രീക്കു അനുഭവവേദ്യമാകൂവെന്ന് പുരുഷൻമാരും മനസ്സിലാക്കണം. രാത്രിയിൽ ഇരുട്ടിൽ മാത്രം സംഭവിക്കേണ്ടതല്ല ലൈംഗികത. പരസ്പരം കാണുമ്പോഴാണ് സംതൃപ്തിയുടെ ഇഴുകിച്ചരലിന്റെ പുതിയ ഇതളുകൾ വിരിയുന്നത്.

 

ആയിരം ഉമ്മകൾ

‘‘പ്രണയാർദ്രമായ ചുംബനംകൊണ്ടുപോലും സ്ത്രീയെ സംതൃപ്തയാക്കാൻ പുരുഷനു കഴിയും. ആയിരം തരം ചുംബനങ്ങളെങ്കിലുമുണ്ട്. ചുംബനങ്ങളുടെ തിരുഹൃദയമാണ് നെറ്റി. അതിനു പുറമേ ശരീരത്തിലെ ഓരോ ഭാഗവും ആവശ്യപ്പെടുന്നത് ഓരോ തരം ചുംബനങ്ങളാണ്. അതു തിരിച്ചറിയാൻ അവളുടെ പുരുഷനും മനസ്സിലാക്കിക്കൊടുക്കാൻ അവൾക്കും കഴിയണം.

തീവ്രമായ പ്രണയത്തിൽ നിന്നുടലെടുക്കുന്ന ലൈംഗികതയിലേ സമ്പൂർണ ഭാവങ്ങളും രസങ്ങളും അനുഭവിക്കാനാകൂ. അതിന് മികച്ച ഒരു ലൈംഗിക ഭാഷ പങ്കാളികൾക്കിടയിൽ രൂപപ്പെടണം. വിശ്വാസ്യതയും സ്വാതന്ത്ര്യവും ആയിരിക്കും ആഭാഷയുെട ആണിക്കല്ലുകൾ’’– ഡോ.സി.എസ്. ചന്ദ്രിക പറയുന്നു.

മാറ്റങ്ങൾ പ്രകടമാണ്

‘‘വിവാഹജീവിതത്തിനു മുൻപു തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുെട എണ്ണം കൂടിവരുന്നതായി സെക്സ് സർവേകൾ സൂചിപ്പിക്കുന്നുണ്ട്. പണ്ടും വിവാഹപൂർവ ലൈംഗികബന്ധമൊക്കെ ഉണ്ടായിരുന്നു. ജീവിക്കാൻ പോകുന്നത് ഈ പുരുഷനൊപ്പമാണ് എന്നു തീരുമാനിച്ചശേഷമാണ് പെൺകുട്ടി അയാളുമായി സെക്സിൽ ഏർപ്പെടാൻ തയാറായിരുന്നത്. ആക്ടിവിസ്റ്റുകളായി അറിയപ്പെട്ടിരുന്ന സ്ത്രീകൾ പോലും ഇങ്ങനെ ഒരു മാനദണ്ഡം കൈക്കൊണ്ടിരുന്നു. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു.സെക്സിൽ ഏർപ്പെട്ടയാൾ പങ്കാളിയായില്ലെങ്കിലും കുഴപ്പമില്ല എന്നു പറയുന്ന പെൺകുട്ടികളുെട എണ്ണം കൂടിയിട്ടുണ്ട് ’’– പ്രശസ്തമോഡലും നടിയുമായ കനി കുസൃതി പറയുന്നു.

സെക്‌ഷ്വലി ആക്ടീവ് ആണെന്നു പറയുന്നവർ പണ്ടും ഉണ്ടായിരുന്നു എന്നാൽ പൊതു ഇടങ്ങളിൽ അങ്ങനെ സംസാരിക്കുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നവർ ഇന്ന് ഏറെയാണ്. ഈ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും ലൈംഗികതയിൽ പല അബദ്ധങ്ങളും കാണിക്കുന്നവരുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് സാരമില്ല, ‘ഐപിൽ’ കഴിക്കാം എന്ന ലാഘവ ബുദ്ധിയോടെ കാണുന്ന പെൺകുട്ടികൾ കുറവല്ല. സ്വന്തം ശരീരത്തെ ഇത്തരം മരുന്നുകൾ എങ്ങനെ ബാധിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. ഒരു കോണ്ടം ഉപയോഗിച്ചാൽ നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമാണത്. ലൈംഗിക പകർച്ചവ്യാധികളെയും നല്ലൊരു പങ്കു തടയാം. സെക്‌ഷ്വലി ആക്ടീവായവർ ബാഗിലോ പഴ്സിലോ കോണ്ടം സൂക്ഷിക്കുന്നത് ഉചിതമായിരിക്കും –കനി പറയുന്നു.

പുരുഷന്റെ വീഴ്ച

നാട്ടിലേയും വിദേശത്തെയും ലൈംഗികാനുഭവങ്ങൾ താരതമ്യം ചെയ്യുമ്പോൾ നമ്മുെട നാട്ടിലെ പുരുഷൻമാർക്ക് വലിയൊരു വീഴ്ച സംഭവിക്കുന്നുണ്ട്. പുറത്തുള്ളവർ പങ്കാളിയുെട സംതൃപ്തിക്കു നൽകുന്ന പ്രാധാന്യം ഇവിടത്തെ പുരുഷന്മാരിൽ നല്ല പങ്കും നൽകാറില്ല. സ്വയം തൃപ്തനായിക്കഴിഞ്ഞാൽ പങ്കാളിസംതൃപ്തയായി എന്നുള്ള തെറ്റിദ്ധാരണയാകാം ഇതിനു പിന്നിൽ. അല്ലെങ്കിൽ അവളുെട ലൈംഗികാനന്ദം അ വനു പ്രാധാന്യമുള്ള കാര്യമാകില്ല.

ഏതു സമയവും ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീ സന്നദ്ധയാണെന്ന തെറ്റിധാരണയും ചിലർക്കുണ്ട്. സ്ത്രീക്കു താൽപര്യമില്ലാത്ത സമയത്ത് അവളെ സമീപിക്കുന്നത് ഉചിതമല്ല. പങ്കാളികൾ രണ്ടുപേരുടെയും താൽപര്യത്തോടെ നടന്നാലേ സെക്സ് രണ്ടുകൂട്ടർക്കും ആസ്വാദ്യകരമാവൂ– കനി വിലയിരുത്തുന്നു.

സെക്സ് എജ്യൂക്കേഷൻ

‘‘ ഏഴു വയസ്സുള്ളപ്പോൾ തന്നെ അച്ഛനും അമ്മയും എനിക്കു മനസ്സിലാകുന്ന ഭാഷയിൽ ലൈംഗികകാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. പ്ലസ്ടു വിനു പഠിക്കുമ്പോൾ പോലും എന്റെ കുട്ടുകാരികളിൽ പലർക്കും കുട്ടികളുണ്ടാകുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് അവരിൽ ചിലരെങ്കിലും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്.

സ്വയം സംതൃപ്തിപ്പെടുന്ന കാര്യം പോലും പാപബോധത്തോടെയോ കുറ്റബോധത്തോടെ കാണാനാണു പഠിപ്പിക്കപ്പെടുന്നത്. ലൈംഗിക ദുരുപയോഗം, ലൈംഗികശുചിത്വം, ലൈംഗികാനന്ദം തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്’’– കനി പറയുന്നു.

ഫോട്ടോ; സരിൻ രാംദാസ്

മാറ്റത്തിനു പിന്നിൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടു ലൈംഗികതയിൽ സ്ത്രീ ആർജിച്ച അവബോധവും അതു പ്രകടിപ്പിക്കാനുള്ള മടിയില്ലായ്മയിലും വന്ന മാറ്റം അദ്ഭുതകരമാണെന്ന് ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി വിദഗ്ധനുമായ ഡോ. റോബിൻ മാത്യു പറയുന്നു. ഇന്നു ദാമ്പത്യത്തിലെ ലൈംഗിക പ്രശ്നങ്ങളിൽ പരിഹാരം തേടാൻ മുൻകയ്യെടുക്കുന്നതിൽ സ്ത്രീ ഒട്ടും പിന്നിലല്ല. ഇത്തരത്തിലൊരു വളർച്ച സ്ത്രീക്കു സംഭവിച്ചതിനു പിന്നിൽ സൈബർ–ഡിജിറ്റൽ യുഗത്തിനോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. കാരണം ലൈംഗികതയിൽ താൻ എവിടെ നിൽക്കുന്നു,എത്രത്തോളം മാറേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ സൈബർ ലോകവും സമൂഹമാധ്യമങ്ങളും അവളെ ഏറെ സഹായിച്ചിട്ടുണ്ട്.

മറുപുറത്തെ അപകടം

ഇതിനൊരു മറു പുറം പോലെ അനാവശ്യമായ അസംതൃപ്തികളും വഴിവിട്ടസഞ്ചാരങ്ങളും പടർന്നു പന്തലിക്കാനും ഈ സൈബർ ബന്ധങ്ങൾ ഇടയാക്കുന്നുണ്ട്. മുഖാമുഖമുള്ള ബന്ധങ്ങൾ വളരുന്നതിലും പതിന്മടങ്ങുവേഗത്തിലാണ് ഓൺലൈൻ ബന്ധങ്ങൾ വളരുന്നത്. നേരിട്ട് ഇടപെടുന്ന വ്യക്തികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരോടൊക്കെ പറയുന്നതിലും വളരെ കൂടുതൽ രഹസ്യങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നു. ട്രെയിനിലെ അപരിചിതൻ സിൻഡ്രോം (Stranger in the train syndrome) എന്നൊരു മനഃശാസ്ത്ര പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി ഗാഢമായ സൗഹൃദ ബന്ധങ്ങളിലും പ്രണയങ്ങളിലും ലൈംഗികതയിലുമൊക്കെ ഏർപ്പെടാനുള്ള സാധ്യത യഥാർഥ ജീവിതത്തേക്കാളും പതിന്മടങ്ങാണ്. ഡിജിറ്റൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുന്ന ചിലരാകട്ടെ തങ്ങളുടെ ഇരകൾക്ക് സ്നേഹവും, ആദരവും ,സുരക്ഷിതത്വവും, വാരിക്കോരി നൽകുന്നതോടെ ചിത്രം പൂർത്തിയാകും. അനാവശ്യമായ ഒരു പുറംലൈംഗിക ജീവിതത്തിലേക്ക് അതു വഴുതിമാറി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും.–ഡോ. റോബിൻ മാത്യു പറയുന്നു.

സ്ത്രീയെ സംബന്ധിച്ച് എന്താണ് തന്റെ ശരീരവും മനസ്സും ആവശ്യപ്പെടുന്നതെന്നുള്ള തിരിച്ചറിവാണ് ഏറ്റവും പ്രധാനം. കുറ്റബോധമോ പാപബോധമോ ഇല്ലാതെ ഇതാണ് എനിക്കുവേണ്ടത് എന്നു തിരിച്ചറിയുന്നതാണ് വിപ്ലവം. അതു പുരുഷനുമായി സംവേദനം ചെയ്ത് അതിലൂെട ആഹ്ലാദകരവും ആരോഗ്യകരവുമായ ഒരു ലൈംഗികജീവിതം കെട്ടിപ്പടുക്കുന്നതാണ് ആരോഗ്യകരം.

read more