close

ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 11 പുരുഷ ലിംഗം ആകൃതിയും വലുപ്പവും

പുരുഷ ലിംഗം ആകൃതിയും വലുപ്പവും   മിക്ക ലിംഗങ്ങളും ഉദ്ധാരണസമയത്ത് മുകളിലേക്ക് ചൂണ്ടിയാണ് നിൽക്കാറുള്ളതെങ്കിലും , ലിംഗത്തെ താങ്ങു ന്ന അസ്ഥിബന്ധത്തിന്റെ സമ്മർദ്ദമനുസരിച്ച് , കുത് നെയും , തിരശ്ചീനമായും , താഴേക്കു ചൂണ്ടിയുമെല്ലാം ഉദ്ധ രിച്ച ലിംഗം കാണപ്പെടുന്നത് സധാരണവും , സ്വാഭാവിക വുമാണ് . ഒപ്പം തന്നെ ലിംഗം നിവർന്നും , ഇടത്തോട്ടോ , വലത്തോട്ടോ , മുകളിലേക്കോ , താഴേക്കോ വളഞ്ഞും ഉദ്ധാരണം സംഭവിക്കാറുണ്ട് . പെയ്താണി ( Peyronie's disease ) ബാധിച്ചവരിൽ ഉദ്ധാരണ സമയ ത്തെ ലിംഗത്തിന് അധികമായി വളവ് കാണുന്നത് , ഉദ്ധാരണ പ്രവർത്തനക്ഷമതിയില്ലായ്മ ( erectile dysfunction ) , ഉദ്ധാരണസമയത്ത് വേദന എന്നിവയ്ക്ക് കാരണമാവുകയും , രോഗബാധിതന് ശാരീരികമായും , മാനസികമായും വിഷമതകളുണ്ടാക്കുകയും ചെയ്യുന്നു . അകത്തേക്ക് കഴിക്കുന്ന കോൾഷെസിൻ ( Colchicine ) പോലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കപ്പെടുന്ന ഈ രോഗം അവസാന മാർഗ്ഗമാ യി ശസ്ത്രക്രിയയിലൂടെ ഭേദമാക്കാറുണ്ട് . ഉദ്ധാരണ സമയത്ത് ലിംഗത്തിനു വളവ് സംഭവിക്കുന്ന തിന്റെ വിശദവിവരങ്ങൾ ; നേരെ നിൽക്കുന്ന പുരുഷലിം ഗത്തിന്റെ വളവ് ഡിഗ്രിയിലും , ഒപ്പം പ്രസ്തുത വളവ് എത്ര ശതമാനം പേരിൽ കാണപ്പെടുന്നു എന്നും താഴെ പട്ടിക യിൽ നൽകിയിരിക്കുന്നു . വയറിനു നേരേ കുത്തനെ വരുന്നതിനെ 0 ഡിഗ്രി കൊണ്ടും , മുന്നോട്ട് തിരശ്ചീനമാ യി വരുന്നതിനെ 90 ഡിഗ്രി കൊണ്ടും , പാദത്തിനു നേരെ വരുന്നതിനെ 180 ഡിഗ്രി കൊണ്ടും സൂചിപ്പി ക്കാം
read more
ആരോഗ്യംഉദ്ധാരണംരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 10 ലിംഗം 

ലിംഗം  ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകിക ളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവ മാണ് ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . പുരു ഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു പ്ലാസന്റ യുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാ വയവമായും ഇത് വർത്തിക്കുന്നു . സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത് .   ലിംഗം എന്നത് സംസ്കൃതപദമാണ് . പിന്നീട് മലയാളത്തി ലേക്കും കടന്നു വന്നു . അടയാളം , പ്രതീകം എന്നാണു അർത്ഥം . ഭാരതത്തിൽ ശൈവർ പിതൃ ദൈവത്തിന്റെ പ്രതീകമായി ലിംഗത്തെ ആരാധിക്കാറുണ്ട് . ഇംഗ്ലീഷിൽ പീനിസ് ( Penis ) എന്നറിയപ്പെടുന്നു . ലൈംഗികാവയവത്തി ലെ വ്യത്യസ്തതയാണ് സെക്സ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് . ആണിനേയും പെണ്ണിനേയും മിശ്ര ലിങ്കത്തെയും ട്രാൻസ്ജൻഡർ നെയും ഒക്കെ തിരിച്ചുഅറിയുവാനായീ ഉപയോഗിക്കുന്ന ലിംഗഭേദം ( Gender ) എന്ന വാക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ് . പുരുഷലിംഗത്തിനു പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട് . ഇവയിൽ പലതും നീചവാക്കായി ആണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത് . ലൈംഗികത , ലൈംഗിക അവയവങ്ങൾ , വിസർജ്ജന ങ്ങൾ തുടങ്ങിയവ അശ്ലീലമോ പാപമോ ആണ് എന്നു ഉള്ള ഗോത്ര കല സങ്കൽപ്പത്തിൽ നിന്നും ആകണം ഇത്തരം വാക്കുകളെ മോശം പദങ്ങളായി ഉപയോഗിച്ചു തുടങ്ങാ ൻ കാരണമായത് . മനുഷ്യ ലിംഗം മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി , ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലു തും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടു ള്ള വീർക്കുന്നതുമാണ് മനുഷ്യ ലിംഗം . പുരുഷലിംഗത്തിന് പ്രധാനമായും രണ്ട് ധർമ്മങ്ങളാ ണുള്ളത് . പുരുഷബീജത്ത സ്ത്രീ യോനിയിൽ നിക്ഷേപിക്കുക , പുരുഷന്റെ ലൈംഗിക സംതൃപ്തിയിൽ പങ്ക് വഹിക്കുക എന്നതാണ് അതിൽ ആദ്യത്തേത് . രണ്ടാമത്തേത് ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ ( മൂത്രം ) പുറന്തള്ളുക എന്നതാണ് . കൗമാ രത്തിൽ പുരുഷ് ഹോർമോണുകളുടെ പ്രവർത്തന ഫലമായി ലിംഗം , വൃഷണം എന്നിവ വളർച്ച പ്രാപിക്കു കയും ശുക്ളോത്പാദനം ആരംഭിക്കുകയും അതോടൊ പ്പം ലിംഗത്തിന് ചുറ്റം ഗുഹ്യരോമവളർച്ചയും ഉണ്ടാകുന്നു . ഇവ ഗുഹ്യ ചർമത്തിലേക്ക് നേരിട്ടുള്ള ഉരസൽ ഉണ്ടാ കാതിരിക്കുവാനും അണുബാധ തടയുവാനും ഒപ്പം ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹാ യിക്കുന്നു .
read more
ആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 9 ഗർഭപാത്രം 

  ഗർഭപാത്രം സ്ത്രീകളുടെ പ്രത്യല്പ്പാദന വ്യൂഹത്തിൻറെ ഒരു പ്രധാന ഭാഗമാണ് ഗർഭപാത്രം ( Uterus ) . ഇത് തടിച്ച മാംസപേശി നിർമ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ് . അര ക്കെട്ടിലാണ് ( Pelvis ) ഇത് സ്ഥിതി ചെയ്യുന്നത് , മൂത്രസ ഞ്ചിയുടെ പിന്നിലും ഗുദത്തിൻറെ മുന്നിലും ആയി . ഇതിന് 7.5 സെ.മീ. നീളവും , 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട് . ഇതിൻറെ ഇതിൻറെ മേൽഭാഗത്തെ ഫണ്ടസ് ( Fundus ) എന്നും , അതിന് താഴെ ( മുഖ്യഭാഗമെന്നും , ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം ( Cervix ) എന്നും പറയുന്നു . ഇത് യോനിയിലേക്ക് തുറക്കുന്നു . ഗർഭാശയമുഖത്ത് നിന്ന് മ്യൂക്കസ് സ്രവം ഉണ്ടാകാറുണ്ട് . അണ്ഡവിസർജനകാലത്ത് ( Ovulation ) ഈ സവം നേർത്ത രീതിയിൽ കാണപ്പെടുന്നു . ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട് ഫല്ലോപ്പിയൻ കുഴലുകൾ ( Fallopian tubes ) തുറക്കുന്നുണ്ട് . ഈ ട്യൂബുകൾ വർക്കുള്ളതാണ് ഓവറിയേലേക്കു ഉള്ളതാണ് ഇതിലാണ് ബീജസങ്കലനം നടക്കുന്നത് ഗർഭപാത്രത്തിൻറെ തടിച്ച ചുമരുകൾക്ക് മൂന്ന് നിര കളുണ്ട് . ബ്രോഡ് ലിഗമെൻറ് എന്നറിയപ്പെടുന്ന പെൽ വിസ്സിൻറെ ഇരുവശങ്ങളിലും കാണപ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രനാണ് ഗർഭപാത്ര ത്തെ അതിൻറെ സ്ഥാനത്ത് ഉറപ്പിക്കുന്നത് . എൻഡോ മെററിയം ( Endometrium ) ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം . ഇതിൻറെ പുറം ഭാഗമാണ് ആർത്തവസമയത്ത് വിടർത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും . ഈ സ്ഥല ത്ത് തന്നെയാണ് അണ്ഡം പുരുഷബീജവുമായി ചേർന്ന് ഉണ്ടാകുന്ന ഭൂണം ( Embryo ) സ്ഥാപിക്കപ്പെടുന്നത് . അതി നാൽ ഗർഭിണികളിൽ ആർത്തവം ഉണ്ടാകാറില്ല . ഭൂണം പൂർണ വളർച്ച പ്രാപിക്കുന്നത് ഗർഭപാത്രത്തിന് ഉള്ളിൽ വച്ചാണ് . മധ്യവയസ്സിൽ ആർത്തവവിരാമത്തോടെ ( Menopause ) ഗർഭപാത്രത്തിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുന്നു . ഓവറി ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ ( Estrogen ) മുതലായ സ്ത്രീ ഹോർമോണുകൾ ഗർഭപാത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്കു വഹിക്കുന്നു
read more
ദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 8 സ്ത്രീകളിലെ സ്നേഹദ്രവം ജലം അഥവാ  മദന ജലം 

സ്ത്രീകളുടെ ബാഹ്യ ലൈംഗിക അവയവം ആണ് ഭഗം ( ഇംഗ്ലീഷ് : vulva ) . സാധാരണ ഭാഷണത്തിൽ സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ സ്ത്രീകളുടെ ബാഹ്യ ലൈംഗികഭാഗങ്ങളെ മാത്രം സൂചി പ്പിക്കുന്നു . ആന്തരഭാഗം യോനി എന്നറിയപ്പെടുന്നു . മൂത്രനാളി , യോനി എന്നിവയിലേക്ക് തുറക്കുന്ന ഭഗോഷ്ടം ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നു . ഹോർമോൺ പ്രവർത്ത നങ്ങളുടെ ഫലമായി കൗമാരത്തോടെ ഭഗപ്രദേശം അല്പം കൊഴുപ്പടിഞ്ഞു രോമാവൃതമായി കാണപ്പെടുന്നു . ഘർഷണം ഒഴിവാക്കാനും അണുബാധ തടയുവാനും ഫിറമോണുകളെ ശേഖരിച്ചു വയ്ക്കുവാനും രോമങ്ങൾ സഹായിക്കുന്നു . സ്ത്രീകളിലെ സ്നേഹദ്രവം ജലം അഥവാ  മദന ജലം   സ്ത്രീകളിൽ മാനസികവും ശാരീരികവുമായ ലൈംഗികോ ത്തേജനം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന ലക്ഷണ മാണ് രതിസലിലം , സ്നേഹദ്രവം ജലം . ഇംഗ്ലീഷിൽ വജൈനൽ ലൂബ്രിക്കേഷൻ ( Vaginal lubrication ) എന്ന് പറയുന്നു . സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു . മത്തിഷ്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളിൽ രക്തം നിറഞ്ഞ് അതിന്റെ ആഴവും പരപ്പം വർദ്ധിക്കുന്നു . അപ്പോൾ യോനിമുഖത്തി നടുത്തുള്ള ' ബർത്തൊലിൻ ഗ്രന്ഥികൾ , യോനീകലകൾ തുടങ്ങിയവ നനവ് / വഴുവഴുപ്പള്ള സ്രവം പുറപ്പെടുവിക്കു ന്നു . ഇതിനെയാണ് രതിസലിലം / രതിജലം / സ്നേഹദ്രവം എന്നൊക്കെ വിളിക്കുന്നത് . ലിംഗപ്രവേശനം സുഗമമാക്കു ക , സംഭോഗം സുഖകരമാക്കുക , രതിമൂർച്ഛക്ക് ( Orgasm ) സഹായിക്കുക എന്നിവയാണ് ഇതിന്റെ ധർമ്മം . ലൂബ്രി ക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു . ഈ അവസ്ഥയിൽ ലൈംഗി ബന്ധം നടന്നാൽ ഘർഷണം മൂലം ലൈംഗികബന്ധം വേദനയുള്ളതും വിരസവും ആകാ നും , പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട് . ഇത് സ്ത്രീക്ക് സംഭോഗത്തോട് ഭയവും താല്പര്യക്കുറവും ഉണ്ടാകാനും യോനീസങ്കോചത്തിനും ( vaginismus ) ഇടയാക്കുന്നു . ആവശ്യത്തിന് സമയം സംഭോഗപൂർവരതിലീലകൾക്ക് ( ഫോർപ്ലേ ) ചിലവഴിച്ചെ ങ്കിൽ മാത്രമേ പലപ്പോഴും ശരിയായ ലൂബ്രിക്കേഷൻ ഉണ്ടാവുകയുള്ളൂ . പുരുഷന്മാരിലും ചെറിയ അളവിൽ മദനജലം അഥവാ സ്നേഹദ്രവം ( Precum ) ഉണ്ടാകാറുണ്ട് . കൗപ്പേഴ്സ് ഗ്രന്ഥി കൾ ആണ് ഇവ സ്രവിക്കുന്നത് . യോനിയിലെ പിഎച്ച് ക്രമീകരിക്കുക തുടങ്ങിയ ധർമങ്ങളും ഇതിനുണ്ട് . ഇതിൽ ബീജത്തിന്റെ സാന്നിധ്യവും കാണപ്പെടുന്നു . ആയതി നാൽ ഇത് ഗർഭധാരണത്തിനും കാരണമാകാറുണ്ട് . സാധാരണയായി രതിജലത്തിന് പുളിരസമാണുള്ളത് . ഇതിന്റെ നിറം അല്പം വെളുപ്പ കലര്ന്നത് മുതൽ നിറമി ല്ലാത്തത് വരെ ആകാം , അത് സ്ത്രീകളുടെ ആർത്തവ ചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും .   സ്നേഹദ്രവവും യോനീവരൾച്ചയും
read more
ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST7 കൃസരി 

  കൃസരി സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന , പുരുഷലിംഗ ഘടനയുള്ള അവയവമാണ് കൃസരി അഥവാ ഭഗശിശ്നിക ( ഇംഗ്ലീഷ് : Clitoris ) . ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അവയവം കാണപ്പെടുന്നു . പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന ഒന്നാണ് ഇത് , മറ്റ ഉപയോഗങ്ങൾ ഒന്നുംതന്നെ ഈ അവയവത്തിനില്ല . കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും മൃദു വായ കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെ ത്തുന്നു ( Orgasm ) . അതിനാൽ സ്ത്രീകളുടെ ലൈംഗിക സംതൃപ്തിക്ക് ഏറ്റവും അത്യാവശ്യമായ ഒരു അവയവം ആണ് . വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ ( അന്തർഗ്രന്ഥി സ്രാവം ) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത് . അതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം . പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത് . പൂർണ്ണമായും ലൈംഗിക ആസ്വാദനത്തിന് വേണ്ടിയുള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള ലൈംഗിക അവയവങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു . ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റ് സസ്തനികളിലും ഒട്ടക പക്ഷി യിലും മറ്റു ചില മൃഗങ്ങളിലും കണ്ടു വരുന്നു . മനുഷ്യരിൽ യോനിയുടെ മുകൾ ഭാഗത്ത് ലാബിയ മെ നോറ എന്ന ഉൾദലങ്ങളുടെ സംഗമ സ്ഥാനത് ഒരു ചെറിയ ബട്ടൻ പോലെ കാണപ്പെടുന്ന ഭാഗമാണ് ഇത് . മൃദുവായി തടവി നോക്കിയാൽ ത്വക്കിന് അടിയിൽ പുരു ഷ ലിംഗത്തിന് സമാനമായ ആകൃതിയിൽ ഉള്ള ഭാഗം അനുഭവിക്കാൻ കഴിയും . ത്വക്ക് കൊണ്ട് ആവൃതമായി രിക്കുന്ന ഈ ഭാഗത്തിന് അര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ സാധാരണ രീതിയിൽ നീളം ഉണ്ടാവാറുണ്ട് , എന്നാൽ സാധാരണ ഗതിയിൽ മുഴുവനായും പുറത്തു കാണുവാൻ കഴിയില്ല . പുരുഷലിംഗം പോലെ കൃസരി യിൽ ഒരു തുറക്കൽ ഉണ്ടാവില്ല , അതുകൊണ്ട് തന്നെ പ്രത്യുൽപ്പാദന - വിസർജ്യ പ്രക്രിയകളിൽ കൃസരി പങ്കു വഹിക്കുന്നില്ല . എന്നാൽ മനുഷ്യരിൽ മറ്റ് ലൈംഗിക അവയവങ്ങൾ ഒക്കെ തന്നെ പ്രാഥമികമായി ഇത്തരം പ്രക്രിയകൾക്കു ഉപോഗിക്കുന്നവ ആണ് മനുഷ്യ ലൈംഗികതയുടെ ഭാഗമായ സുഖാസ്വാദനം , രതിപൂർ വകേളികൾ ( Foreplay ) , രതിമൂർച്ഛ , യോനിയിലെ ലൂബ്രി ക്കേഷൻ എന്നിവയിൽ കൃസരിയിലെ ഉത്തേജനം പ്രധാന പങ്ക് വഹിക്കുന്നു . പല സ്ത്രീകളിലും ലൈംഗിക ഉണർവുണ്ടാകാൻ കൃസരി പരിലാളനം ആവശ്യമായി വരാറുണ്ട് . എന്നാൽ ബലമായുള്ള സ്പർശനം വേദനാ ജനകമാകാം . സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലി കളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത് , അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ് . മനുഷ്യ സ്ത്രീകളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത് . ഏകദേശം 8000 സംവേദന നാഡി ഞരമ്പുകൾ അവസാനിക്കുന്ന ഭാഗമാണ് കൃസരി . പുരുഷ ലിംഗത്തിൻറെ ഹൈഡ് / മകുടം ( Glans ) ഭാഗത്ത് 4000 നാഡികൾ മാത്രമാണ് ഉള്ളത് എന്നുകൂടി പരിഗണിച്ചാൽ എന്ത് കൊണ്ടാണ് കൃസരി അനുഭൂതിയുടെ കേന്ദ്രബിന്ദു ആയി പരിഗണിക്ക പ്പെടുന്നത് എന്ന് മനസ്സിലാകും . അതിനാൽ നേരിട്ടുള്ള സ്പർശനത്തിന് പകരം വശങ്ങളിലൂടെയുള്ള മൃദുവായ കൃസരി പരിലാളനം ആയിരിക്കും പൊതുവേ സ്ത്രീകൾ ആസ്വദിക്കുക എന്ന് കണക്കാക്കപ്പെടുന്നു . രതിമൂർച്ഛക്ക് മുന്നോടിയായി കൃസരി ഉള്ളിലേക്ക് മറയുന്നു . എങ്കിലും സുഖാനുഭൂതിയിൽ കുറവുണ്ടാകാറില്ല . ഭൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വികസനത്തെ സ്വാധീനിക്കുന്നത് . സ്ത്രീകളിലും കാണ പ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ് കൃസരിയുടെ വലിപ്പത്തെ നിയന്ത്രിക്കുന്നത് , അത് കൊണ്ട് തന്നെ പല സ്ത്രീകളിലും കൃസരിയുടെ വലിപ്പം വ്യത്യസ്തമായി രിക്കും . പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം / ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ കൃസരിയെ സംരക്ഷിക്കുന്ന ചര്മ്മത്തി ൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ് . പുരുഷലിംഗത്തി ലെ അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതു പോലെ തന്നെ ക്ളിറ്റൊറിസ് ഹുഡ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതാണ് . ഹുഡ് ആൻഡ് ബൾബ് എന്നാണു ഈ ഭാഗത്തെ വിളിക്കുന്നത് . ലൈംഗികമായി ശരീരവും മനസും സജ്ജമാവുമ്പോൾ പുരുഷന്റെ ലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നതു പോലെ കൃസരി ക്കു ഉദ്ധാരണം ഉണ്ടാകും എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത് . ഇതി നെ " കൃസരി ഉദ്ധാരണം " ( Clitoral erection ) എന്ന് പറ യുന്നു . മിക്കവാറും ഇതോടൊപ്പം യോനിയിൽ വഴുവഴുപ്പ ള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട് . ലൈംഗികബന്ധത്തി നുള്ള സ്ത്രീശരീരത്തിന്റെ തയ്യാറെടുപ്പായി ഇതിനെ കണ ക്കാക്കുന്നു . ചില പുരുഷാധിപത്യ സമൂഹങ്ങളിൽ കൃസരിയോ അതി ന്റെ ത്വക്കോ ചിലപ്പോൾ മറ്റ് ഭാഗങ്ങളോ പൂർണമായോ ഭാഗികമായോ മുറിച്ചു നീക്കാറുണ്ട് . ഇതിനെ പെൺചേലാ കർമം എന്ന് വിളിക്കുന്നു . ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന ( WHO ) ചൂണ്ടിക്കാട്ടുന്നു . ഒപ്പം സ്ത്രീകളുടെ ലൈംഗികസംതൃപ്തിയെയും ഇത് ദോഷകരമായി ബാധി ക്കുകയും നിരന്തരം വേദനയും അണുബാധയും ഉണ്ടാകാ ൻ കാരണമാകുകയും ചെയ്യുന്നു . പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ് .    
read more
ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST6 ജി സ്പോട്ട് 

ജി സ്പോട്ട് സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി പോട്ട് . യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി സ്പോട്ട് ജി സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു . ഒരു പയർമണിയുടെ ആകൃതി യിലും വലിപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത് . സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്ര മാണ് ഈ ടിഷ്യ വികസിച്ച് പയർമണിയുടെ രൂപത്തി ലാകുന്നത് . സ്ത്രീയുടെ ജി - സ്പോട്ട് എവി ടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ സാധിക്കുകയെന്ന്  സെക്നോളജിസ്റ്റുകൾ പറയുന്നു .     ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ട് ത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ ( രണ്ടും കൂടിയോ ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകൾഭാഗത്തായി പയർമണിയുടെ ആകൃ തിയിൽ ജി സ്പോട്ട് കണ്ടെത്താനാകും . കൈ വിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങ ളേക്കാൾ പരുപരുത്ത , കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും . ജി - സ്പോട്ട് ഉത്തേജിപ്പിക്കപ്പെടു മ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം . എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞു പോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനു സരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യുന്നു .
read more
ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST5 യോനീസങ്കോചം

യോനീസങ്കോചം ലൈംഗികബന്ധമോ കേവലം യോനീ ഭാഗത്തെ പരിശോധനയോ പോലും ദുഷ്കരമോ വേദനാജനകമോ ആക്കുന്ന ഒരു അവസ്ഥയാണ് യോനീസങ്കോചം അഥ വാ വജൈനിസ്മസ് . ബോധപൂർവ്വമല്ലാത്ത പേശി സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് . മനസ്സിന്റെ ആഴങ്ങളിൽ കിടക്കുന്ന ലൈംഗികതയോ ടുള്ള ഭയം , വെറുപ്പ് , തെറ്റായ ധാരണകൾ തുടങ്ങിയ വയൊക്കെ യോനീ പേശികളുടെ മുറുക്കത്തിന് കാര ണമാകാം . ചില സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം യോനി ചുരുങ്ങാറുണ്ട് . ഹോർമോൺ ഉത്പാദനം കുറയുന്നത് മൂലം യോനീപേശികളുടെ ഇലാസ്തിക കുറയുക , യോനിഭാഗത്ത് നനവ് നൽകുന്ന സ്നേഹദ്ര വങ്ങളുടെ ഉത്പാദനം കുറയുക തുടങ്ങിയ മാറ്റങ്ങൾ അതിന്റെ ഫലമായി . യോനിവരൾച്ച , ചിലപ്പോൾ അണുബാധ , ലൈംഗികമായി പ്പെടുമ്പോൾ വേദന എന്നിവ ഉണ്ടായേക്കാം . ഇതെല്ലാം യോനീസങ്കോചത്തിലേക്കു നയിക്കുന്ന കാരണങ്ങൾ ആണ്   ഇ വിഷയത്തെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും പങ്ക്കുവയ്ക്കുക
read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST3 കന്യാചർവും മിഥ്യാധാരണകളും

കന്യാചർമവുമായി ബന്ധപെട്ട അബദ്ധജടിലമായ ധാരണകൾ പല സമൂഹങ്ങളിലും കാണപ്പെടാറുണ്ട് . ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറി യുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ചിലരുടെ ധാരണ . അതിൽ പ്രധാനമാണ് . എന്നാൽ ഇത് തികച്ചും തെറ്റാണ് . കന്യാചർമത്തിൽ അമിതമായി രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലു കൾ ഒന്നും തന്നെയില്ല . സ്ത്രീകളിൽ മാനസികവും ശാരീ രികവുമായ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ യോനീനാളം വികസിക്കുകയും , ബർത്തോലിൻ ഗ്രന്ഥിക ൾ നനവും വഴുവഴുപ്പം നൽകുന്ന സ്നേഹദ്രവങ്ങൾ ( Vaginal Lubrication ) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു ; തുടർന്ന് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ രക്തം വരാ നും വേദന ഉണ്ടാകുവാനുമുള്ള സാധ്യത തീരെ കുറവാ ണ് . ശരിയായ ഉത്തേജനത്തിന്റെ ഫലമായി ഇലാസ്തി കതയുള്ള കന്യാചർമ്മം സംഭോഗത്തിനായി മാറി . ക്കൊടുക്കുന്നു . എന്നാൽ യോനിയിൽ ബന്ധപ്പെടാൻ ആവശ്യമായ ലൂബ്രിക്കേഷനോ ഉത്തേജനമോ ഇല്ലെ ങ്കിൽ വേദനയുണ്ടാകുവാനും വരാനുമുള്ള സാധ്യതയുണ്ട് . യോനിയിലുണ്ടാകുന്ന ചെറിയ മുറിവു കളോ പോറലുകളോ അണുബാധയോ പോലും രക്തം പൊടിയാൻ കാരണമാകാം . ഭയം , മാനസിക സമ്മർദ്ദം പോലെയുള്ള മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം ( Vaginismus ) , യോനിവരൾച്ച എന്നിവ വേദനയുണ്ടാകാൻ പ്രധാന കാരണമാണ് . ഇതിനൊ കന്യാചർമവുമായി യാതൊരു ബന്ധവുമില്ല . ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ടെൻഷനും വിഷാദവും ഉപേക്ഷിക്കേണ്ടതും ആവശ്യത്തിന് സമയം സന്തോഷകരമായ രതിപൂർവലീലകളിൽ ( Foreplay ) ഏർപ്പെടേണ്ടതും ശരിയായ ഉത്തേജനത്തിന് ആവശ്യമാണ് . കെവൈ ജെല്ലി പോലെയുള്ള ഏതെങ്കി ലും മികച്ച ലൂബ്രിക്കന്റ് ഉപയോഗിക്കുന്നതും ഗുണകരമാ ണ് എന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട് .   https://wa.link/jo2ngq
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കാൻ

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെയധികം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയപ്പെടുന്നു. ജീവിതത്തിന്‍റെ ആദ്യ
read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉണരട്ടെ ഭാവനകൾ

വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും
read more