close

വണ്ണം വയ്ക്കുവാൻ

ആരോഗ്യംവണ്ണം വയ്ക്കുവാൻവായാമങ്ങൾ

പെട്ടെന്ന് വണ്ണം കുറയ്ക്കണോ? ചോറിനു പകരം നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തുക; വിശദമായി വായിക്കാം

തടി കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ്. മലയാളികളുടെ പ്രഭാത ഭക്ഷണം മുതല്‍ എല്ലാത്തിലും സത്യം പറഞ്ഞാല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഡയറ്റ് തെരഞ്ഞെടുക്കുമ്ബോള്‍ ഭക്ഷണം ഒരു വെല്ലുവിളി തന്നെയാണ്. ചിലര്‍ക്ക് ചോറ് ഒരു വീക്നെസ് മാത്രമല്ല വികാരം കൂടിയാണ്. ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വല്ലതും സംഭവിക്കുമോ എന്നുപോലും കരുതുന്നവരുണ്ട്. പക്ഷേ തടി കുറയ്ക്കണമെങ്കില്‍ ചോറ് അടക്കമുള്ളതെല്ലാം ഒഴിവാക്കേണ്ടി വരും. എന്നുകരുതി പേടിക്കണ്ട. ചോറിന് പകരം കഴിക്കാൻ നിരവധി ഐറ്റംസുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞതും വണ്ണം കുറയ്ക്കാൻ ഉതകുന്നതുമായ ചില ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.

റവ: പ്രഭാത ഭക്ഷണത്തില്‍ ഏറ്റവും എളുപ്പത്തില്‍ തയാറാക്കിയെടുക്കാവുന്ന ഒന്നാണല്ലോ ഉപ്പുമാവ്. അരിയാഹാരത്തിന് പകരം നില്‍ക്കുന്ന ഒന്നുകൂടിയാണിത്. പലതരത്തിലുളള ഉപ്പുമാവ് ചോറിന് പകരം കഴിക്കാം. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ റവ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബറിനാല്‍ സമ്ബന്നവും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണിത്. പച്ചക്കറികള്‍ ധാരാളമായി ഇവയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. റവയും പച്ചക്കറിയും സമാസമം ചേര്‍ത്ത് ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. അതുപോലെ റവ കൊണ്ടുള്ള ദോശയും ഡയറ്റിന് ഉത്തമമാണ്.

 

ഓട്സ്: ഓട്സിന്റെ ഗുണഗണങ്ങളെക്കുറിച്ച്‌ ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. എല്ലാ ഡയറ്റ് പ്ലാനുകളിലേയും സ്റ്റാറാണ് ഓട്സ്. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. കലോറി വളരെ കുറഞ്ഞ ഓട്സ് എല്ലാത്തരം ഡയറ്റുകളിലും ഉള്‍പ്പെടുത്താറുണ്ട്, മാത്രമല്ല ഇത് ഫൈബറു കൊണ്ടും സമ്ബന്നമാണ്. കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാനും ഓട്സ് സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങള്‍ ഒഴിവാക്കി പ്രഭാത ഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങള്‍ ശീലമാക്കാം.

ബാര്‍ലി: അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ നല്‍കുന്ന മികച്ചൊരു ഘടകമാണ്. ഇന്ന് ഒട്ടുമിക്കപേരും അരിയ്ക്ക് പകരം ബാര്‍ലി ഉള്‍പ്പെടുത്തിയാണ് ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നത്.ബാര്‍ലി വെളളം സ്ഥിരമായി കുടിയ്ക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

read more
ആരോഗ്യംവണ്ണം വയ്ക്കുവാൻവായാമങ്ങൾ

വയറിലെ കൊഴുപ്പാണോ പ്രശ്നം?

അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പല തരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്. കൂടാതെ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം…

ഒന്ന്…

അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

രണ്ട്…

കിവി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം,  ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

മൂന്ന്…

ബെറി പഴങ്ങള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

നാല്…

ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും.

അഞ്ച്… 

പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ആറ്…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.

ഏഴ്… 

മുന്തിരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് മുന്തിരി. അതിനാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പിനു ശമനം ഉണ്ടാകുന്നു. ഒപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യുന്നു.

എട്ട്… 

ഏത്തപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ്‌ ശമിക്കാന്‍ സഹായിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ഏത്തക്കയിലെ പൊട്ടാസ്യം ഫാറ്റ് പുറംതള്ളാനും സഹായിക്കും.ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വണ്ണം വയ്ക്കുവാൻവൃക്തിബന്ധങ്ങൾ Relationship

മൈഗ്രേയ്ൻ മാറ്റാൻ സെക്സിന് സാധിക്കുമോ, എങ്ങനെ?

മനു വയസ്സ് 28. ഒരു ഐടി കമ്പനിയിൽ സീനിയർ എൻജിനീയറാണ്. ഭാര്യ പ്രമുഖ ബാങ്കിൽ ഓഫീസറായി ജോലി നോക്കുന്നു. മൂന്നു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ദാമ്പത്യ ജീവിതത്തിൽ ലൈംഗികത അത്ര വലിയ ഘടകമല്ലെന്നു ചിന്തിക്കുന്നയാളാണു ഭാര്യ. അതുകൊണ്ടു തന്നെ വളരെ അപൂർവമായി മാത്രമുള്ള ലൈംഗികബന്ധമേ അവർക്കിടയിലുള്ളൂ. നേരേ വിപരീതമാണ് മനുവിന്റെ സ്വഭാവം. ഭാര്യയിൽ നിന്നും താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാതെ വരുന്നതു ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താൻ തുടങ്ങിയെന്ന് അയാൾക്കു മനസ്സിലായി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിവാഹമോചനക്കേസുകളിൽ മുപ്പതു ശതമാനത്തിനും കാരണം ദമ്പതികളുടെ ലൈംഗിക ജീവിതത്തിലെ പൊരുത്തക്കേടുകളാണ്. സന്താനലബ്ധിയിൽ കവിഞ്ഞ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും ദമ്പതികൾക്കിടയിലെ ലൈംഗികജീവിതത്തിനുണ്ട്. ഭാര്യയ്ക്കും ഭർത്താവിനുമിടിയിലുള്ള അനുരാഗത്തിന്റെയും പരസ്പരമുള്ള ഇഴയടുപ്പത്തിന്റെയും ജീവിതസംതൃപ്തിയുടെയും സന്തോഷത്തിന്റെയും കൂടി പ്രതീകമാണ് അവർക്കിടയിലെ ലൈംഗികത. ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവുമായ ഒട്ടേറെ ഗുണങ്ങൾ ആരോഗ്യകരമായ ലൈംഗികത നമുക്കു സമ്മാനിക്കുന്നുണ്ട്. ദമ്പതികൾക്കിടയിൽ പരസ്പരവിശ്വാസം വളരുന്നതിനും ആരോഗ്യകരമായ ലൈംഗികത സഹായിക്കുന്നു. ഇവ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയാൽ വൈകാരികമായ ഇഴയടുപ്പം ദമ്പതികൾക്കു ലഭിക്കും.

ലൈംഗിക കാഴ്ചപ്പാടുകൾ

സ്കൂൾ–കോളജ് കാലഘട്ടം ഹോസ്റ്റലിൽ താമസിച്ചാണ് അമൽ പഠിച്ചത്. പഠനശേഷം ക്യാംപസ് പ്ലേസ്മെന്റിലൂടെ ഒരു മാധ്യമസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം നടക്കുന്നത്. ഭാര്യ ദീപ ഡിഗ്രി കഴിഞ്ഞിട്ടേയുള്ളൂ.

രാത്രി ദീപയ്ക്ക് അമലിന്റെ മുറിയിലേക്കു പോകാൻ മടിയാണ്. അമ്മയുടെ കൂടെ അടുക്കളയിൽ ചുറ്റിപ്പറ്റി നിൽക്കും. കഴുകിയ പാത്രങ്ങളൊക്കെ വീണ്ടും കഴുകും. അവസാനം അമൽ ഉറങ്ങിക്കഴിഞ്ഞാൽ മാത്രമേ മുറിയിലേക്കു പോവുകയുള്ളൂ. കുറേനാൾ തുടർന്നപ്പോൾ അമ്മയ്ക്കു സംശയമായി. അങ്ങനെയാണ് ഒരു കൗൺസലിങ്ങിനായി പോയത്.

ഹോസ്റ്റൽ കാലഘട്ടത്തിൽ കൂട്ടുകാരിൽ നിന്നും ലൈംഗികതയെക്കുറിച്ചു വികലമായ കാഴ്ചപ്പാടാണ് അമലിനു ലഭിച്ചത്. താൻ കണ്ട തരം താണ നീലച്ചിത്രങ്ങളിലെ നായികയെപ്പോലെ ഭാര്യ പെരുമാറണമെന്നു വാശിപിടിച്ചപ്പോൾ ലൈംഗികത ദീപയ്ക്കു പേടിസ്വപ്നമായി മാറി. പങ്കാളിയുടെ താൽപര്യം മനസ്സിലാക്കാതെയുള്ള സ്വാർഥത നിറഞ്ഞ ഇത്തരത്തിലുള്ള പെരുമാറ്റം ദമ്പതികൾക്കിടയിലുള്ള ബന്ധത്തിലെ ഊഷ്മളത തകർക്കുന്നതിനിടയാക്കും. മാത്രമല്ല ലൈംഗികതയിലൂടെ ലഭിക്കേണ്ട ശാരീരികവും മാനസികവുമായ ഗുണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യാം.

വ്യായാമം മുതൽ ഉറക്കം വരെ

പഠനങ്ങൾ തെളിയിക്കുന്നതു ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനു ലൈംഗികത സഹായകരമെന്നാണ്. മികച്ചൊരു വ്യായാമം കൂടിയാണ് സെക്സ്. പുരുഷന്മാരിൽ ശരാശരി 100 കാലറിയും സ്ത്രികളിൽ ശരാശരി 60 കാലയും കൊഴുപ്പ് കത്തിച്ചുകളയുന്നതിന് ഒരു ലൈംഗികവേഴ്ച സഹായിക്കും. തുടർച്ചയായി സംതൃപ്തകമായ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളിൽ ഇമ്യൂണോഗ്ലോബുലിൻ എ എന്ന ആന്റിബോഡിയുടെ അളവു കൂടിയിരിക്കുന്നതായി പെൻസിൽവാനിയയിലുള്ള വിൽക്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസുഖങ്ങളെ അതിജീവിക്കുന്നതിനും ജലദോഷം, ഫ്ലൂ എന്നിവയെ നേരിടുന്നതിനും ലൈംഗിക ഇടപെടൽ സഹായകരമത്രേ. നന്നായി ഉറങ്ങുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ലൈംഗികത സഹായിക്കും.

ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോഴും ഉമ്മ വയ്ക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ഓക്സിടോസിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ‘ലൗ ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ശാന്തമായി ഉറങ്ങുന്നതിനു വളരെയധികം സഹായിക്കും. ഇതുകൊണ്ടാണു നല്ല ഒരു ലൈംഗികബന്ധത്തിനു ശേഷം ദമ്പതികൾക്കു നന്നായി ഉറങ്ങുവാൻ കഴിയുന്നത്. ഓക്സിടോസിൻ മറ്റു പല തരത്തിലും നമ്മുടെ ശരീരത്തിനു പ്രയോജനപ്രദമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ശാരീരികവേദനകൾ നിയന്ത്രിക്കുന്നതിനും ഇവ സഹായകമാണ്.

മൈഗ്രെയ്ൻ മാറ്റാനുള്ള മരുന്ന്

സതേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ മൈഗ്രെയിൻ ക്ലിനിക്കിലെ ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തിയത് മൈഗ്രെയ്ൻ മൂലം കടുത്ത തലവേദന അനുഭവപ്പെട്ടിരുന്ന സ്ത്രീകളിൽ പകുതിപ്പേർക്കും രതിമൂർച്ഛയുടെ പാരമ്യതയിൽ തലവേദനയ്ക്കു സ്വാസ്ഥ്യം ലഭിച്ചുവെന്നാണ്. മാത്രമല്ല, ആരോഗ്യകരമായ ലൈംഗിക ബന്ധം തുടരുന്നവരിൽ മൈഗ്രെയിൻ തലവേദനയുടെ ആവർത്തനം കുറയുന്നതായും നിരീക്ഷണമുണ്ട്.

തുടരെ ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ ആർത്തവസമയ വേദനയുടെ ദൈർഘ്യം കുറയുന്നതായി കണ്ടുവരാറുണ്ട് ആരോഗ്യകരമായ ലൈംഗികബന്ധവും ഉത്തേജനവും പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

മാനസികാരോഗ്യസംരക്ഷണത്തിനും വൈകാരികമായ ബാലൻസ് സൂക്ഷിക്കുന്നതിനും പങ്കാളികളുമായുള്ള ലൈംഗികബന്ധം സഹായിക്കും. ജോലിയിലെയും ബിസിനസിലെയും മാനസികസമ്മർദ്ദം, കരിയറിലെ പ്രശ്നങ്ങൾ, വ്യക്തിജീവിതത്തിലെ പൊരുത്തക്കേടുകൾ എന്നിവയൊക്കെ നേരിടാൻ സംതൃപ്തമായ ലൈംഗിക ജീവിതം വ്യക്തികൾക്കു കരുത്തു പകരും. ലൈംഗികതയുടെ സമയത്തെ ശ്വസനക്രമം വയർ കുറയ്ക്കുന്നതിനും മികച്ച ബോഡി ഷെയ്പ് നിലനിർത്തുന്നതിനും സാഹയകമാണ്.

ആത്മവിശ്വാസം വർധിപ്പിക്കും.

നിങ്ങളുടെ പങ്കാളിക്കു മുൻപിൽ ഓരോരുത്തരുടെയും സ്വീകാര്യതയുടെ പ്രതീകമാണ് സംതൃപ്തകരമായ ലെഗികത. ഇതു വ്യക്തികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കും. എത്ര സുന്ദരിയോ സുന്ദരനോ ആണെങ്കിൽ കൂടി പങ്കാളി തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ അത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുവാനിടയുണ്ട്.

എണ്ണത്തിലല്ല കാര്യം

ആഴ്ചയിൽ രണ്ടു തവണയോ പത്തു തവണയോ ബന്ധപ്പെട്ടു എന്നുള്ളതിലല്ല കാര്യം. പങ്കാളികൾക്കിടിയുള്ള ലൈംഗികബന്ധം എത്രമാത്രം ഹൃദ്യവും അടുപ്പം നിറഞ്ഞതും സന്തോഷപ്രദവും സംതൃപ്തവുമായിരുന്നുവെന്നുള്ള താണ്. ഭാര്യയെയും ഭർത്താവിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലമായി ലൈംഗികത മാറണം.

പുരുഷന്മാരിൽ ടെസ്‌റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവു സ്ത്രീകളെ അപേക്ഷിച്ച് 20 ഇരട്ടി കൂടുതലായതിനാൽ ലൈംഗിക സംതൃപ്തി അവർക്കു വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. മറിച്ച് വൈകാരിക ബന്ധത്തിനായിരിക്കും സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുക. പങ്കാളിയുമായി കൂടുതൽ നേരം സംസാരിച്ചിരിക്കുവാനും പരിലാളനങ്ങളിലേർപ്പെടാനുമൊക്കെ അവർ ആഗ്രഹിക്കുന്നു. ലൈംഗികബന്ധം പൂർത്തിയായാൽ പിന്നെ തിരിഞ്ഞു കിടക്കുന്ന പുരുഷന്മാരുണ്ട്. പല സ്ത്രീകളും ഇത് ഇഷ്ടപ്പെടുന്നില്ല. തന്നെ കെട്ടിപ്പിടിച്ചു തന്നോടു സംസാരിക്കുവാനും തന്നെ ചുംബിക്കുവാനുമൊക്കെയായിരിക്കും സ്ത്രീ ഈ ഘട്ടത്തിൽ മിക്കപ്പോഴും ആഗ്രഹിക്കുക.

പങ്കാളിയെ ഒഴിവാക്കി സ്വയംഭോഗത്തിൽ സംതൃപ്തി കണ്ടെത്തുന്നത് കുടുംബജീവിതത്തിലെ വൈകാരികമായ അടുപ്പം നഷ്ടപ്പെടുത്തുന്നതിനും വിവാഹജീവിതം താളപ്പിഴകളിലേക്കു കടക്കുന്നതിനും ഇടയാക്കുന്നു. ലൈംഗികതയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും തിരിച്ചറിയാനും ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യജീവിതവും കൂടുതൽ ഹൃദ്യമായിത്തീരും, തീർച്ച.

നല്ല ലൈംഗിക ജീവിതത്തിന് ടിപ്സ്

∙ പങ്കാളികള്‍ പരസ്പരം ഉള്ളുതുറന്നു സംസാരിക്കുന്നതു വൈകാരിക അടുപ്പം കൂട്ടും. ലൈംഗികത മെച്ചപ്പെടുത്തും.

∙ പങ്കാളിയുടെ ശരീരത്തെക്കുറിച്ചോ ശരീരത്തിലെ പാടുകളെക്കുറിച്ചോ മോശം കമന്റുകൾ പറയരുത്.

∙ ലൈംഗിക ബന്ധത്തിനു മുൻപ് അമിതമായി ഭക്ഷണം കഴിക്കരുത്.

∙ ലൈംഗികബന്ധത്തിനു മുൻപുള്ള പൂർവലീലകൾക്ക് (ഫോർപ്ലേ) വേണ്ടത്ര പ്രാധാന്യം നൽകണം.

∙ വേണ്ടത്ര വൃത്തിയും ശുചിത്വവും ലൈംഗികത മെച്ചപ്പെടുത്തും. പെർഫ്യും ഉപയോഗിക്കുന്നത് നല്ലത്. പക്ഷേ, പങ്കാളിയുടെ താൽപര്യത്തിനു ചേരുന്ന സുഗന്ധമാകണം.

∙പങ്കാളിയുടെ രതിമൂർച്ഛയ്ക്കു പരിഗണന കൊടുക്കാൻ മറക്കരുത്.

read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്വണ്ണം വയ്ക്കുവാൻവന്ധ്യത

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണവും

നാലാൾ കൂടുന്നിടത്തൊക്കെ പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയായിരുന്നു ചർച്ചാ വിഷയമെങ്കിൽ ഇന്ന് തൈറോയ്ഡാണ് താരം. ഇന്നെല്ലാവർക്കും ഈ ചെറിയ ഗ്രന്ഥിയെ അറിയാം. ‘കഴുത്തിനു മുൻവശത്തേക്കു നോക്കി ചെറിയ തടിപ്പുണ്ടല്ലോ, തൈറോയ്ഡിന്റെ പ്രശ്നമുണ്ടോ?’ എന്നും ഡോക്ടറെ കണ്ട് പരിശോധിച്ചു നോക്കണമെന്നും പറയുന്ന ഉപദേശികളും കുറവല്ല.

ഡോക്ടർമാർ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ ടെസ്റ്റുകൾ ചെയ്യുന്നതു പോലെ തന്നെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും ചെയ്യാൻ ഇപ്പോൾ രോഗികളോട് നിർേദശിക്കാറുണ്ട്. കൃത്യമായ കാരണം അറിയില്ലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ കേരളത്തിൽ കൂടി വരികയാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വര്‍ധിക്കുന്നതായിരിക്കാം ഒരു കാരണം. കൂടാതെ തൈറോയ്ഡ് ടെസ്റ്റുകൾ സാർവത്രികമായതും കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് കാരണമായിട്ടുണ്ട്.

തൈറോയ്ഡ് രോഗങ്ങൾ രണ്ടു തരം

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങുവരെ ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ മുഖ്യ കാരണം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക, റേഡിയേഷൻ‌, ചികിത്സ എന്നിവയും തൈറോയ്ഡിന്റെ പ്രവർത്തന മാന്ദ്യമുണ്ടാക്കാം. ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീരവേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങൾ.

തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം ഒരു പ്രധാന കാരണമാണ്. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്റെ ആധിക്യവും ഹൈപ്പർ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയർപ്പ്, നെഞ്ചിടിപ്പ്, കൈവിറയൽ, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങൾ.

എന്തു കഴിക്കാം?

തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്. കടൽ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്. തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.

എന്തു കഴിക്കരുത്?

തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിന് തടസ്സം നിൽക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകൾ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോർമോൺ ഉത്പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവർ, കപ്പ, സോയാബീൻ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിച്ചുകൊണ്ട് ഹോർമോൺ ഉല്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നങ്ങളുളളവർ ഇത്തരം ആഹാര സാധനങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡിന്റെ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കണം

1 ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പ് മരുന്നു കഴിക്കണം.

2 ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക.

3 ഗുളിക കഴിക്കാൻ തിളപ്പിച്ചാറിയ വെളളമാണ് നല്ലത്.

4 മരുന്നു കഴിച്ച് ഒരു മണിക്കൂറിനുളളിൽ പാൽ, പാൽ ഉല്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ,
മെഡിസിൻ
മെഡിക്കൽ കോളജ്,
ആലപ്പുഴ.

read more
Tummy After Deliveryചോദ്യങ്ങൾഡയറ്റ്ഫാഷൻവണ്ണം വയ്ക്കുവാൻവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വയറു പെട്ടെന്നു കുറയ്ക്കണോ ? ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ മതി

ഈ തടിയൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണോ ചിന്തിക്കുന്നത് ? ശരീരഭാരം കുറയ്ക്കാൻ പറ്റാവുന്ന പണിയൊക്കെ ചെയ്തിട്ടും വിഷമത്തിലാണോ? ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് സാവധാനം ശരീരഭാരം കുറച്ചുകൊണ്ടു വരാൻ സാധിക്കും.

എന്നാൽ ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ശുഭവാർത്തയുണ്ട് എന്താണെന്നല്ലേ. മധുരം കുറയ്ക്കുക അത്ര തന്നെ. ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൊഴുപ്പ് കളയാൻ അത്യാവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നതും പ്രധാനമാണ്.

വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ്. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹവുമായും ഫാറ്റി ലിവർ ഡിസീസുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണത്തോടൊപ്പം എട്ടാഴ്ചക്കാലം മധുരപാനീയങ്ങൾ കുടിച്ച ഒരു സംഘത്തെ ഗവേഷകർ പഠനവിധേയരാക്കി. ഇവരുടെ ഭക്ഷണരീതിയിൽ മാറ്റം ഒന്നും വരുത്താതെതന്നെ മൂന്നു പൗണ്ട് ഭാരം കൂടിയതായി കണ്ടു. കൂടാതെ അടിവയറിലെ കൊഴുപ്പും കൂടി.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് 80 ശതമാനവും വയർ കുറയ്ക്കാനുള്ള വഴി. കീറ്റോ ഡയറ്റ് ഇതിൽ പ്രധാനമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

രാവിലത്തെ കാപ്പിയിൽ അൽപ്പം കറുവാപ്പട്ട വിതറുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഇതു സഹായിക്കുന്നതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കുന്നതു തടയും.

ഈ ഭക്ഷണരീതികൾ പിന്തുടരുന്നത് അപകടകരമായ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

 

read more
ചോദ്യങ്ങൾഡയറ്റ്വണ്ണം വയ്ക്കുവാൻ

വണ്ണം വയ്ക്കുവാൻ ഇ കാര്യങ്ങൾ ശ്രെദ്ധിക്കുക

തടി കൂടുന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തടി കുറയുന്നതാണ് ചിലരുടെ പ്രശ്‌നം. ഇതിനാല്‍ തന്നെ പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. ആരോഗ്യകരമായി തടി കൂടാന്‍.

തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം. തടി കുറയ്ക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്.എന്നാല്‍ വാസ്തവത്തില്‍ ഇതിന്റെ ആവശ്യമില്ല. തടി കൂട്ടാന്‍ ആരോഗ്യകരമായ ചില വഴികളുണ്ട്.

പ്രോട്ടീൻ

വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം. കാരണം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം.

മധുരക്കിഴങ്ങ്

ശരീരഭാരം കൂട്ടാൻ കാലറി കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കാം. അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും ശരീര ഭാരം വർധിപ്പിക്കും. പച്ചക്കറികൾ, കാരറ്റ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവ വേണ്ടുവോളം കഴിക്കാം. ഓട്സ്, ബാർലി, ചോറ്, തുടങ്ങിയവയുടെയും അളവ് കൂട്ടാം. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് പേശികളെ ബലപ്പെടുത്താനും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും ഗുണകരമാണ്.

കാർബോഹൈഡ്രേറ്റ്

അമിതവണ്ണം ഒഴിവാക്കാൻ കാർബോഹൈഡ്രേറ്റ് ധാരാളമുള്ള ചോറ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം എന്ന് പറയാറില്ലേ? അപ്പോൾ വണ്ണം വെക്കാനുള്ള എളുപ്പമാർഗ്ഗവും അത് തന്നെ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ധാരാളമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. വണ്ണം വെക്കാൻ കൊഴുപ്പുള്ള ഭക്ഷണങ്ങൾ സഹായിക്കും. എന്ന് കരുതി ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നല്ല കൊഴുപ്പടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. കൊഴുപ്പിൽ തന്നെ പൂരിത കൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ട്. പൂരിത കൊഴുപ്പ് അടങ്ങിയ മീനെണ്ണ, ചുവന്ന മാംസം തുടങ്ങിയവ പാടെ ഒഴിവാക്കുക. അപൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കാം. കൊഴുപ്പു നീക്കിയ ഇറച്ചി, കൊഴുപ്പില്ലാത്ത പാൽ, പച്ചക്കറികൾ, പഴങ്ങൾ, കോഴിയിറച്ചിയിൽ നെഞ്ചിന്റെ ഭാഗം തുടങ്ങിയവ കഴിക്കാം.

.

ഏത്തപ്പഴം

വണ്ണം വെക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. പാലും ഏത്തപ്പഴവും മുട്ടയും ദിവസവും കഴിക്കാം. ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് നെയ്യിൽ വഴറ്റി കുറച്ച്‌ പഞ്ചസാരയും വിതറി കഴിക്കാവുന്നതാണ്. ഏത്തപ്പഴവും പാലും ചേർത്ത് ഷേക്ക് അടിച്ചും കഴിക്കാം.

ശരീരഭാരം വർദ്ധിപ്പിക്കാൻ രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കാം. ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെയ്റ്റ് ഗെയിൻ മിൽക്ക്ഷേക്കുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. പാലുപയോഗിച്ച് ഉണ്ടാക്കുന്ന സ്മൂതികളും ഇടക്ക് കുടിക്കാവുന്നതാണ്.

വ്യായാമം

ശരീരഭാരം വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളന്വേഷിച്ച് നടക്കുന്നതിനിടയിൽ വ്യായാമം ചെയ്യാൻ മറന്നു പോകരുത്. ദിവസവും ഒരു മണിക്കൂർ എങ്കിലും നടത്താനായി മാറ്റിവെക്കാം. വ്യായാമങ്ങൾ വിശപ്പുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. പ്രത്യേകിച്ചും കാർഡിയോ വ്യായാമങ്ങൾ. നീന്തൽ, ജോഗിങ് തുടങ്ങിയവ ശീലമാക്കാം. മികച്ച ഫലം ഉറപ്പാണ്. അതും ചെറിയ കാലയളവിൽ തന്നെ.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്ന മാർഗ്ഗങ്ങളിലൊന്നാണ് ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നതോടെ വയർ പകുതി നിറഞ്ഞെന്ന അവസ്ഥ ഉണ്ടാകുന്നതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും സ്വാഭാവികമായും കുറയുന്നു. എന്നാൽ വണ്ണം വെക്കുന്നതാണ് ലക്ഷ്യമെങ്കിൽ ഭക്ഷണത്തിന്റെ മുമ്പുള്ള വെള്ളംകുടി പാടെ ഒഴിവാക്കി ഭക്ഷണം കഴിക്കുക. അപ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടുതലായിരിക്കും.

read more