close

വന്ധ്യത

ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

സ്ത്രീകളിൽ ഉണ്ടാകുന്ന അണുബാധ

സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

സാധാരണയായി സ്ത്രീകള്‍ പുറത്തു പറയാന്‍ മടിക്കുന്നതും മാരകരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് അണുബാധകള്‍. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം.

പുരുഷന്‍മാരേ അപേക്ഷിച്ച് സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ കാരണം ജനനേന്ദ്രിയ ഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അണുബാധകള്‍ പലതരത്തിലുണ്ടാകാം.

ഗര്‍ഭധാരണം, ജനനേന്ദ്രിയത്തിന്റെ ഘടന, വിയര്‍പ്പ് ഈര്‍പ്പം തുടങ്ങിയവ തങ്ങിനില്‍ക്കുക, ആന്റിബയോട്ടിക്‌സിന്റെ തുടര്‍ച്ചയായ ഉപയോഗം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയെല്ലാം സ്ത്രീകളില്‍ അണുബാധയ്ക്കു കാരണമായിത്തീരാം. അണുബാധയുടെ ലക്ഷണങ്ങള്‍ പലപ്പോഴും ഒന്നാണെങ്കിലും, അണുബാധയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമായി
രിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

സ്ത്രീകളില്‍ കൂടുതല്‍

സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം ഇറുകിയ അടിവസ്ത്രങ്ങള്‍, ഈര്‍പ്പം തങ്ങിനില്‍ക്കുക, രോഗപ്രതിരോധ ശേഷി കുറയുക എന്നിവയും അണബാധയ്ക്കു കാരണമാകാറുണ്ട്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍

  1. അസഹ്യമായ ചൊറിച്ചില്‍
  2. വേദന, പുകച്ചില്‍
  3. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
  4. ചെറിയ വൃണങ്ങള്‍ (വെള്ളം നിറഞ്ഞിരിക്കുന്നതുപോലുള്ള ചെറിയ കുമിളകള്‍)
  5. നോക്കിയാല്‍ കാണുന്ന കുരുക്കള്‍
  6. യോനീസ്രവങ്ങള്‍
  7. പ്രമേഹമുള്ളവരിലും അണുബാധ ഉണ്ടാകാം.

ഫംഗസ്

പൂപ്പല്‍ വര്‍ഗത്തില്‍പ്പെട്ട പ്രത്യേക ജൈവഘടകമാണ് ഈ രോഗത്തിനു കാരണം. പെട്ടെന്നുള്ള അസഹ്യമായ ചൊറിച്ചില്‍, തൈരു കടഞ്ഞതുപോലുള്ള ദ്രാവകം യോനിയില്‍ക്കൂടി വരിക, മുറിവുകള്‍ ഉണ്ടാകുക, ചെറിയ തടിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ചികിത്സയിലൂടെ ഫംഗസ് അണുബാധയ്ക്ക് ശാശ്വത പരിഹാരം സാധ്യമാണ്. ഓയില്‍മെന്റും ഉള്ളില്‍ വയ്ക്കുന്നതിനുള്ള ഗുളികയുമാണ് സാധാരണ നല്‍കുന്നത്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കേണ്ടതായുംവരാം.

ലൈംഗിക പങ്കാളിക്കും ഇത് പകരാമെന്നതിനാല്‍ അവര്‍ക്കും ചികിത്സ ആവശ്യമാണ്. ഡോക്ടര്‍ പറയുന്ന സമയത്തോളം മരുന്ന് തുടര്‍ച്ചയായി കഴിക്കണം. അല്ലെങ്കില്‍ രോഗം വീണ്ടും വരുകയും പങ്കാളിയിലേക്ക് പകരുകയും ചെയ്യാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വൈറസ്

വൈറസ് മൂലം ഉണ്ടാകുന്ന അണുബാധയില്‍ പ്രധാനപ്പെട്ടതാണ് അരിമ്പാറ രോഗം. ഈ രോഗം കാന്‍സറാണോയെന്ന് തെറ്റിദ്ധരിക്കപ്പെടുകയും അതോര്‍ത്ത് മാനസികപ്രയാസം അനുഭവിക്കുകയും ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഇത് അരിമ്പാറപ്പോലെ ജനനേന്ദ്രിയങ്ങള്‍ മുഴുവന്‍ വ്യാപിക്കുന്നു.

കോണ്ടിലോമ അക്യുമുലേറ്റ വൈറസുകളാണ് ഈ രോഗത്തിനു കാരണം.ലൈംഗികബന്ധം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, ഗര്‍ഭധാരണം എന്നിവയെല്ലാം രോഗം കൂടുന്നതിനു കാരണമാകാം.

ഡോക്ടറെ കണ്ടു പരിശോധിച്ച ശേഷം മാത്രമേ മരുന്നുകള്‍ ഉയോഗിക്കാന്‍ പാടുള്ളൂ. പുറമേ ഉപയോഗിക്കാവുന്ന മരുന്നുകളിലൂടെ അരിമ്പാറ രോഗം പൂര്‍ണമായും മാറ്റാം.

ഹെര്‍പ്പിസ് ടൈപ്പ് 2

വളരെ വേദനാജനകമായ ഒന്നാണ് ഹെര്‍പ്പിസ് ടൈപ്പ് 2. വൈറസാണ് ഈ രോഗത്തിനും കാരണം. ചിക്കന്‍പോക്‌സിന്റെ കുമിളപോലെയും (വെള്ളം നിറഞ്ഞ കുമിളകള്‍) അള്‍സര്‍പോലെയുമാണ് ഇത് കാണപ്പെടുന്നത്.

മൂത്രം ഒഴിക്കുമ്പോള്‍ വേദന, പുകച്ചില്‍, ലൈംഗികബന്ധം വേദനാജനകമാകുക, അള്‍സര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പുറമേ പുരട്ടാനുള്ള മരുന്നുകളാണ് സാധാരണ നല്‍കുന്നത്. കുറവില്ലെങ്കില്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടതായുംവരാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

ബാക്ടീരിയ

ബാക്ടീരിയമൂലം ഉണ്ടാകുന്ന ഒന്നാണ് ബാര്‍ത്തൊളിനിറ്റീസ് ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമംവരെ ആര്‍ക്കും ഇത് വരാം. സെക്‌സുമായി ഈ രോഗത്തിന് ഒരു ബന്ധവുമില്ല.

വെള്ളം നിറഞ്ഞ മുഴപോലെയാണ് ഇത് കാണപ്പെടുന്നത്. ചിലപ്പോള്‍ അണുബാധവന്ന് വേദന ഉണ്ടാകാം. ചിലരില്‍ മുഴ തന്നെ പൊട്ടിപ്പോകുന്നു.

അല്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഒരു ലഘു ശസ്ത്രക്രിയയിലൂടെ മുഴ പൊട്ടിച്ചു കളയണം. ബാര്‍ത്തൊളീന്‍ ഗ്രന്ഥിക്കുണ്ടാകുന്ന ക്ഷതങ്ങളാണ് ഇതിനു കാരണം. ലൂബ്രിക്കേഷനു സഹായിക്കുന്ന ഗ്രന്ഥിയാണ് ബാര്‍ത്തൊളിനിറ്റീസ്.

പ്രസവസമയത്ത് ഇടേണ്ടിവരുന്ന മുറിവുകള്‍ മൂലം ബാര്‍ത്തൊളിന്‍ ഗ്രന്ഥിക്ക് ക്ഷതങ്ങള്‍ ഉണ്ടാകുകയും, ഈ മുറിവ്് വീര്‍ത്ത് മുഴകളായി മാറുകയും ചെയ്യുന്നു.

ഫോളിക്യുലെയിറ്റീസ്

ജനനേന്ദ്രിയ ഭാഗത്തെ രോമകൂപങ്ങളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. മുഖക്കുരു വരുന്നതുപോലെ ഇടയ്ക്കിടെ കുരുക്കള്‍ വരുന്നതാണ് ലക്ഷണം.

ഈ കുരുക്കള്‍ തനിയെ പോകുന്നതാണ്. എന്നാല്‍ കുരുക്കള്‍ പഴുക്കുകയാണെങ്കില്‍ ആശുപത്രിയില്‍പോയി ലഘു ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാവുന്നതാണ്.

ചിലര്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ച്ചയായി ആറുമാസംവരെ കഴിക്കേണ്ടതായി വന്നേക്കാം.ഇത്തരം അണുബാധയുള്ളവര്‍ രോമം ഷേവ് ചെയ്യരുത്. കട്ട് ചെയ്ത് മാത്രം കളയുക. അല്ലെങ്കില്‍ അണുബാധയുടെ തോത് വര്‍ധിക്കാം.

അണുബാധ വരാതിരിക്കാന്‍ മറ്റെന്തിനേക്കാളും പ്രധാനം വൃത്തിയാണ്. അണുബാധയ്ക്കുള്ള സാഹചര്യങ്ങള്‍ അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കാലാവസ്ഥയ്ക്ക് കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ദിവസവും അടിവസ്ത്രങ്ങള്‍ മാറാനും നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. മലമൂത്ര വിസര്‍ജനത്തിനുശേഷം ഈര്‍പ്പം നന്നായി ഒപ്പിയെടുത്തശേഷം മാത്രമേ അടിവസ്ത്രം ധരിക്കാവൂ. ആര്‍ത്തവശുചിത്വത്തിലും ഒരു വിട്ടു വീഴ്ചയും അരുത്.

ലൈംഗിക രോഗങ്ങളായ സിഫിലിസ്, വെനേറിയ, ട്രെക്ക് വെനോസ തുടങ്ങിയവയും വജനയിലെ അണുബാധയ്ക്ക് കാരണമാകാം.

ഡോക്ടര്‍ക്കു ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയാന്‍ കഴിയും. എങ്കിലും യോനീസ്രവമെടുത്ത് പരിശോധിച്ചശേഷം മാത്രമായിരിക്കും ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുക.

read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

യോനിയുടെ പുറത്തുള്ള വേദനയും പുകച്ചിലും ഒരിക്കലും അവഗണിക്കരുത്, കാരണമിതാണ്

ചില സന്ദർഭങ്ങളിൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ ഇരിക്കുന്നതോ പോലും അസഹനീയമായ വേദന ഉണ്ടാക്കാം, ലജ്ജ കാരണം ചികിത്സ തേടാതിരിക്കരുത് ഡോ. വർഷ്നി പറയുന്നു

 

സ്ത്രീകളുടെ യോനിയുടെ പുറം ഭാഗമായ വൾവയിൽ ലാബിയ മജോറ, ലാബിയ മൈനോറ, ക്ലിറ്റോറിസ്, കൂടാതെ യോനിയിലേക്കുള്ള പ്രവേശന സ്ഥലം എന്നിവ ഉൾപ്പെടുന്നു. വിവിധ കാരണങ്ങളാൽ, പല സ്ത്രീകൾക്കും അവരുടെ യോനിയുടെ പുറം ഭാഗത്ത് അസ്വസ്ഥത, കുത്തുന്ന വേദന, പുകച്ചിൽ തുടങ്ങിയവ അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ ഇത് വളരെ അസ്വാസ്ഥ്യമുണ്ടാക്കിയേക്കാം, “ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതോ അല്ലെങ്കിൽ ഇരിക്കുന്നതോ പോലും അസഹനീയമായേക്കാം” ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റട്രീഷനുമായ ഡോ.ജാഗൃതി വർഷ്നി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ഈ ലക്ഷണങ്ങൾ വൾവോഡിനിയ എന്ന രോഗാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. വൾവയിൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വേദനയാണ് വൾവോഡിനിയ. “പല കാരണങ്ങൾകൊണ്ട് വൾവോഡിനിയ ഉണ്ടാകാം. സാധാരണയായി പരിക്കുകൾ, യോനിയിലെ അണുബാധ, അലർജികൾ, സെൻസിറ്റീവ് ചർമ്മം, പേശികളുടെ രോഗാവസ്ഥ, ലിഗമെന്റുകൾ, ഗർഭപാത്രം അല്ലെങ്കിൽ മറ്റ് ജനനേന്ദ്രിയ അവയവങ്ങളുടെ ബലഹീനത എന്നിവ ഇതിൽ ഉൾപ്പെടുന്നവെന്ന്,” ഡോ.വർഷ്നി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

പല തരത്തിൽ വേദന ഉണ്ടാകാം. സ്പർശം മൂലം, ലൈംഗികബന്ധം, ആർത്തവ കപ്പുകളോ ടാംപണുകളോ ഉപയോഗിക്കുമ്പോൾ, കൂടുതൽ നേരം ഇരിക്കുക, വാജിനിസ്മസ് (യോനിയിലെ പേശികളുടെ വലിച്ചിൽ), ആർത്തവം, മൂത്രമൊഴിക്കുക എന്നിവ ചെയ്യുമ്പോൾ വേദന അനുഭവപ്പെടാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വൾവോഡിനിയയുടെ പ്രധാന ലക്ഷണങ്ങൾ:

വേദന
കുത്തൽ
പുകച്ചിൽ
ചൊറിച്ചിൽ
വേദനാജനകമായ ലൈംഗികബന്ധം (ഡിസ്പാറൂനിയ)
വീക്കം

വൾവോഡിനിയയുമായി ബന്ധപ്പെട്ട വേദന ഇടയ്ക്കിടെയോ സ്ഥിരമായോ ഉണ്ടാകാം. മാത്രമല്ല, ഇത് വൾവയുടെ മുഴുവൻ ഭാഗത്തും (വൾവാർ ഏരിയ) അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്ത് മാത്രമായും അനുഭവപ്പെടാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ചികിത്സ

രോഗലക്ഷണങ്ങളിൽനിന്നു മോചനം നേടുക എന്നതാണ് വൾവോഡിനിയ ചികിത്സയുടെ പ്രധാന ലക്ഷ്യം.

  • ട്രൈസൈക്ലിക് ആന്റീഡിപ്രസന്റുകൾ, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ആൻറികൺവൾസന്റ് പോലുള്ള മരുന്നുകൾക്ക് വിട്ടുമാറാത്ത വേദന കുറയ്ക്കാൻ കഴിയും. ആന്റിഹിസ്റ്റാമൈനുകൾ ചൊറിച്ചിൽ കുറയ്ക്കും.
  • ബയോഫീഡ്ബാക്ക് തെറാപ്പി വഴി പെൽവിക് പേശികളിൽ അയവ് വരുത്തി വേദന കുറയ്ക്കാൻ സഹായിക്കും.
  • ലിഡോകൈൻ ഓയിന്‍റ്മെന്‍റ് ഉപയോഗിക്കുന്നത് അസ്വസ്ഥത കുറയ്ക്കും.
  • ദീർഘകാല വേദനയുള്ള, മറ്റു ചികിത്സകളിൽ ഫലം ലഭിക്കാത്ത സ്ത്രീകൾക്ക് ലോക്കൽ നെർവ് ബ്ലോക്ക് കുത്തിവയ്പ്പുകൾ ഉപയോഗിക്കാം.
  • പെൽവിക് ഫ്ലോർ തെറാപ്പിയിലൂടെ പെൽവിസ് പേശികളിൽ അയവ് വരുത്തി രോഗലക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
  • വേദന ബാധിച്ച ചർമ്മവും ടിഷ്യുവും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ വേദന ഒഴിവാക്കാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

മറ്റു മാർഗങ്ങളായ കോൾഡ് കംപ്രഷൻ (തണുത്തവെള്ളത്തിൽ മുക്കിയ തുണിയുടെയോ, ഐസ് പാക്കുകളുടെയോ ഉപയോഗം), ചൂടുവെള്ളത്തിലുള്ള കുളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം എന്നിവ താൽക്കാലികമായി വേദന ഒഴിവാക്കും. അയഞ്ഞ വസ്ത്രങ്ങളും കോട്ടന്‍ അടിവസ്ത്രങ്ങളും ധരിക്കുക.

യോനി വൃത്തിയാക്കാനായി സുഗന്ധമുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ (വൾവ ജെല്ലുകൾ) ഉപയോഗിക്കുന്നത് ഒഴിവാക്കുക, എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങൾ വരുത്താമെന്ന്, ഡോ.വർഷ്നി നിർദ്ദേശിച്ചു. “നിങ്ങൾക്ക് വൾവോഡിനിയ ഉണ്ടെങ്കിൽ, ലജ്ജ കാരണം ചികിത്സ തേടാതിരിക്കരുത്. നിങ്ങളുടെ ഡോക്ടർക്ക് വേദനയുടെ കാരണം കൃത്യമായി തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സിക്കാനും കഴിയും, ” ഡോ.വർഷ്നി പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്വന്ധ്യത

ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ അഞ്ച് പാനീയങ്ങള്‍ വഴി

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍ സഹായിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തിലെ 100 മില്ലിലീറ്റര്‍ രക്തത്തില്‍ 12 മുതല്‍ 20 വരെ ഗ്രാം ഹീമോഗ്ലോബിന്‍ ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു.

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=question

ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരോഷ്മാവ് നിയന്ത്രിക്കാനുമെല്ലാം ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഭക്ഷണക്രമത്തില്‍ ആവശ്യത്തിന് അയണ്‍ ഇല്ലാതിരിക്കുന്നത് ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞ് വിളര്‍ച്ചയിലേക്കു നയിക്കാം. ഇറച്ചി, മീന്‍, ടോഫു, ഗ്രീന്‍പീസ്, ചീര, ബീറ്റ്റൂട്ട് എന്നിങ്ങനെ അയണ്‍ പ്രദാനം ചെയ്യുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്. ഇനി ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ ചില പാനീയങ്ങളെ കൂടി പരിചയപ്പെടാം.

1. ബീറ്റ്റൂട്ട് ജൂസ്

ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്.

2. ചീര, മിന്‍റ് ജൂസ്

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും ഈ ജൂസ് സഹായകമാണ്.

3. പ്രൂണ്‍ ജൂസ്

ഉണങ്ങിയ പ്ലം പഴത്തെയാണ് പ്രൂണ്‍ എന്നു വിളിക്കുന്നത്. അര കപ്പ് പ്രൂണ്‍ ജൂസില്‍ 3 മില്ലിഗ്രാം അയണ്‍ അടങ്ങിയിരിക്കുന്നു. അഞ്ച് പ്രൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ 15-20 മിനിറ്റ് മുക്കി വച്ച് എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം.

4. മത്തങ്ങ ജൂസ്

ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന്‍റെ വിത്തില്‍ അയണും ധാരാളമായി അടങ്ങിയിരിക്കുന്നു. വെറുതേ സ്നാക്സായും ജൂസില്‍ ചേര്‍ത്തും മത്തങ്ങ വിത്ത് കഴിക്കാം. ഏതാനും കഷ്ണം മത്തങ്ങ ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ച് മത്തങ്ങ ജൂസ് തയാറാക്കാം.

5. ഫ്ളാക്സ് വിത്ത്, എള്ള് സ്മൂത്തി

അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ എല്ലുകളെയും ശക്തിപ്പെടുത്തുന്നു. എള്ളും അയണിനാല്‍ സമ്പുഷ്ടമാണ്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 1.31 മില്ലിഗ്രാം അയണും കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ഇ, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. പാലും തേനും ഈ വിത്തുകളുടെ ഒപ്പം ചേര്‍ത്ത് അവ കട്ടിയാകുന്ന മിശ്രിതമാകുന്നത് വരെ ബ്ലെന്‍ഡ് ചെയ്ത് കുടിക്കാവുന്നതാണ്.

Content Summary : Iron rich drinks that help increase haemoglobin

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു കരുതരുത്: 35 കഴിഞ്ഞോ? ഉടനെ വേണം കുഞ്ഞുവാവ

35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം

സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.
‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.

അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.

പുരുഷനെ ചികിത്സയ്ക്കു കൂട്ടാം

പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വേഗത്തിൽ രതിമൂർച്ച, കൂടുതൽ ഉത്തേജനം… ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും ഈ ലൈംഗിക രീതികൾ

(ലൈംഗിക ആരോഗ്യം സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ഫേസ്ബുക് പേജ് follow ചെയ്യുക  )

ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

സെക്‌ഷ്വൽ പൊസിഷനുകൾ

രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

ശീഘ്രസ്ഖലനം ഉള്ളവർക്ക്

മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

രതിമൂർച്ഛ ഉറപ്പാക്കാൻ

റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്.

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഡയറ്റ്തൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വന്ധ്യത- കാരണങ്ങളും ചികിത്സയും -1

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്. വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടു കയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്..

വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രിക മായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ളFollicular study പരിശോധനയും വേണ്ടി വരുന്നതാണ്.
പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

  1. 1. ജനിതകപരമായ കാരണങ്ങള്‍ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ  ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.

 

  1. 2. Tumors (വളര്‍ച്ചകള്‍)

സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.

  1. 3. Endometriosis (എന്‍ട്രോ മെട്രോസിസ്)

മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ്Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം

  1. 1. Primary infertility
  2. 2. ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
  3. 2. Secondary infertility

ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താന ങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷ ന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരു ഷ ബീജ പരിശോധനയാണ് ആദ്യപടി.
ബീജോത്പാദനം എങ്ങിനെ?
ഒരു ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും  അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയ യാണ് ബീജോത്പാദനം. ശരീരോഷ്മാ വിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയില ധികമുണ്ടെ ങ്കില്‍Cultureപരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത എന്നാലെന്താണ്?

മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ജനസാമാന്യത്തിന് വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.

വിവാഹാനന്തരം ഒരു വര്‍ഷം ഒരു ഗര്‍ഭനിരോധന മാര്‍ഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗര്‍ഭിണിയാവാത്ത ദമ്പതികളെയാണ് വന്ധ്യര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീക്ക് 35ന് താഴെ പ്രായമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും 35ല്‍ കൂടുതല്‍ ആണെങ്കില്‍ ആറ് മാസത്തിന് ശേഷവും പരിശോധനകള്‍ തുടങ്ങണം.

വന്ധ്യതാചികത്സയില്‍ ആദ്യമായി വേണ്ടത് ദമ്പതികളോട് വിശദമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ആര്‍ത്തവത്തെക്കുറിച്ചും, ആര്‍ത്തവ ക്രമക്കേടുകളെക്കുറിച്ചും ചോദിച്ച് മനസിലാക്കണം. സാധാരണ ഒരു സ്ത്രീക്ക് 26-32 ദിവസത്തിനുള്ളിലാണ് ആര്‍ത്തവം വരേണ്ടത്. ഇതില്‍ കൂടുതലോ, കുറവോ ആണോ എന്ന് ചോദിച്ചറിയണം. ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന, രക്തപ്പോക്ക് കൂടുതല്‍, കുറവ് ഇവയെകുറിച്ച് വിശദമായി മനസ്സിലാക്കണം. ഇതരരോഗങ്ങള്‍ക്കായി എന്തെങ്കിലും മരുന്നുകള്‍ ഇവര്‍ സ്ഥിരമായി കഴിക്കുന്നുണ്ടോ? ഉദരശസ്ത്രക്രിയക്കോ, പ്രത്യേകിച്ച് അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടോ എന്നൊക്കെ അറിഞ്ഞിരിക്കണം. ആര്‍ത്തവാനന്തരം 10 മുതല്‍ 15 ദിവസം വരെയാണ് ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം അഥവാ ഫെര്‍ട്ടൈല്‍ പിരീഡ് (ളലൃശേഹല ുലൃശീറ). ഇതേക്കുറിച്ച് ദമ്പതികള്‍ക്ക് ഗ്രാഹ്യമുണ്ടായിരിക്കണം. ആധുനിക ജീവിതരീതികളുടെയും, ആഹാരരീതികളുടെയും അനന്തരഫലമായ അമിതവണ്ണവും, പൊണ്ണത്തടിയും സ്ത്രീകളില്‍ കൂടുതലാണ്. വന്ധ്യതയിലേക്ക് നയിക്കുന്ന മറ്റൊരു സുപ്രധാന ആരോഗ്യപ്രശ്നമാണിത്.

പുരുഷന്റെ പ്രശനങ്ങള്‍ക്കും വന്ധ്യതയില്‍ തുല്യപ്രാധാന്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പുരുഷന്‍മാര്‍ വര്‍ജിക്കണം. ലൈംഗിക പ്രശ്നങ്ങളായ ഉത്തേജനക്കുറവ്, സ്ഖലനമില്ലായ്മ, ശ്രീഘ്രസ്ഖലനം ഇവയുണ്ടോ എന്നറിയണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പരിശോധനാമാര്‍ഗത്തിലേക്ക് തിരിയാം.

സ്ത്രീക്ക് തൈറോയ്ഡ്, പ്രാലാക്റ്റിന്‍ മുതലായ ഹോര്‍മോണുകളുടെ അളവ് പരിശോധനയ്ക്ക് സുപ്രധാന പങ്കുണ്ട്. യോനീമാര്‍ഗമുള്ള (ഠഢട) പരിശോധന ആണ് വന്ധ്യതയില്‍ കൂടുതലായി അവലംബിക്കുന്നത്. ഇത്തരം സ്കാനിങ്ങിലൂടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ തകരാറുണ്ടോ എന്നും, അണ്ഡവളര്‍ച്ചയും, അണ്ഡവിസര്‍ജനവും ശരിയാണോ (ളീഹഹശരൌഹമൃ ൌറ്യ) എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജനത്തിന് ശേഷം 24 മണിക്കുറേ അണ്ഡം ജീവനോടെ ഉണ്ടാകൂ. അതിനാലാണ് ആര്‍ത്തവത്തിന്റെ 10-15 ദിവസംവരെ ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം എന്ന് വിശേഷിപ്പിക്കുന്നത്.

പുരുഷനെ സംബന്ധിച്ചിടത്തോളം ശുക്ളപരിശോധനയാണ്  ആണ് മുഖ്യം. 23 ദിവസം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ വേണം ശുക്ളം പരിശോധിക്കാന്‍. ശുക്ളത്തിലെ ബീജത്തിന്റെ എണ്ണം (ുലൃാ രീൌി) 20 മില്ല്യനിലെങ്കിലും കൂടുതലായിരിക്കണം. അതുപോലെ 50% കൂടുതല്‍ ബീജങ്ങള്‍ക്ക് അതിവേഗ ചലനശക്തി ഉണ്ടായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഏകദേശം 2025% ദമ്പതികള്‍ വന്ധ്യതയെന്ന വേദനപേറുന്നു. ഇവരില്‍ 2040% പേരില്‍ സ്ത്രീ വന്ധ്യതയും, 40% പേരില്‍ പുരുഷവന്ധ്യതയും 10% പേരില്‍ രണ്ടുകൂട്ടരുടേയും പ്രശ്നങ്ങളും, 10% പേരില്‍ അകാരണമായ വന്ധ്യതയും കാണപ്പെടുന്നുണ്ട്. വളരെയധികം ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായി പുരോഗമിച്ച ഈ മേഖലയില്‍ ധാരാളം പരിശോധനാമാര്‍ഗങ്ങളും, നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുകയും, പാലിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ഒരു പരിധിവരെ സാധിക്കും എന്ന് ഉറപ്പാണ് .

read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾതൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതസ്ത്രീ സൗന്ദര്യം (Feminine beauty)

Women Contraceptive Methods: എന്താണ് ശരി, എന്താണ് തെറ്റ്

ദോഷകരമല്ലാത്ത സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളേതൊക്കെ എന്ന് മനസിലാക്കാം.

വാട്ട്സ്ആപ് വഴി  e ബുക്കുകൾ വായിക്കുവാൻ https://wa.me/c/447868701592

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് നാം പറയാറുണ്ട്. സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളുടെ കാര്യത്തിലും ഈ വാചകം തികച്ചും യോജിക്കുന്നു. സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങൾ വിപണിയിൽ വളരെക്കാലമായി നിലവിലുണ്ട് എന്നാൽ ഇന്നും ഇന്ത്യയിൽ ഏത് ഗർഭനിരോധന മാർഗ്ഗമാണ് അനുയോജ്യമെന്ന് അറിയാത്ത ദശലക്ഷക്കണക്കിന് സ്ത്രീകൾ ഉണ്ട്. സ്ത്രീകൾക്ക് അനാവശ്യ ഗർഭധാരണം ഒഴിവാക്കാനും കുട്ടികളുടെ പ്രായവ്യത്യാസം നിലനിർത്താനും നിരവധി ഓപ്ഷനുകൾ ഉണ്ട്. ഓറൽ ഗുളികകൾ മുതൽ ഇംപ്ലാന്‍റുകൾ വരെ. എന്നാൽ സാധാരണയായി സ്ത്രീകൾക്ക് ഇവയിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയില്ല. മിക്ക സ്ത്രീകളും പരസ്യങ്ങളുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഉപദേശപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നു, എന്നാൽ വിവരങ്ങളുടെ അഭാവവും തെറ്റായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതും സ്ത്രീകൾക്ക് വലിയ പ്രശ്‌നത്തിന് കാരണമാകുന്നു.

മൂൽചന്ദ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മീത വർമയുടെ അഭിപ്രായത്തിൽ, “ഗർഭനിരോധനത്തെക്കുറിച്ച് സ്ത്രീകൾക്ക് അറിയാം, എന്നാൽ ഇന്ത്യൻ സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകൾ ഉണ്ട്, ഇത് സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നു. ഇന്ത്യയിൽ, കുട്ടികളെ പ്രകൃതിയുടെ വരദാനമായി കണക്കാക്കി കുടുംബാസൂത്രണം എന്ന ആശയം ഇപ്പോഴും നിർത്തലാക്കപ്പെടുന്നു. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അവരുടെ പ്രത്യുത്പാദനക്ഷമതയെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെ വളർച്ചയെയും തെറ്റായി ബാധിക്കുമെന്ന സംശയം പല സ്ത്രീകൾക്കുമുണ്ട്. സമാനമായ മറ്റ് പല മിഥ്യകളും സ്ത്രീകളുടെ മനസ്സിൽ അവശേഷിക്കുന്നു, എന്നാൽ ഇന്നത്തെ കാലത്ത് ഡോക്ടറുടെ ഉപദേശത്തോടെ ശരിയായ ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

മിക്ക ദമ്പതികളും വിനോദത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്നും അതിനാലാണ് ഗർഭനിരോധന ഉറകളോ മറ്റേതെങ്കിലും തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളോ ഉപയോഗിക്കാൻ മടിക്കുന്നതെന്നും എന്നാൽ ഗർഭച്ഛിദ്രം നടത്താൻ മടിക്കാറില്ലെന്നും ഡോ. മിത പറയുന്നു. എന്നാൽ ഗർഭച്ഛിദ്രം പരിഹാരമല്ലെന്ന് അവർ മറക്കുന്നു കാരണം ആവർത്തിച്ചുള്ള ഗർഭച്ഛിദ്രം ഗർഭാശയത്തെ ദോഷകരമായി ബാധിക്കുന്നു, ഇത് പിന്നീട് വലിയ പ്രശ്നമായി മാറുന്നു. അതിനാൽ, യുവാക്കളും നവദമ്പതികളും ഗർഭച്ഛിദ്രം ഒരു എളുപ്പവഴിയായി കണക്കാക്കുന്നുവെങ്കിൽ അത് തെറ്റാണ്. നിലവിൽ സ്ത്രീകളുടെ ഗർഭനിരോധന വിപണിയിൽ 2 തരം ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാണ്.

  • ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ.
  • നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ.

ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ: ഇത്തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഏറ്റവും കൂടുതൽ ഉള്ളത്. ശരീരത്തിനുള്ളിലെ ഹോർമോൺ മാറ്റങ്ങളിലൂടെ അനാവശ്യ ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഇവ. 35 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള ഏതൊരു സ്ത്രീക്കും കുറച്ചുകാലത്തേക്ക് ഒരു കുട്ടി ഉണ്ടാകാൻ ആഗ്രഹമില്ല എങ്കിൽ ഒരു ഡോക്ടറുടെ ഉപദേശത്തോടെ ഇവ ഉപയോഗിക്കാം. എന്നാൽ ഹൃദയം, കരൾ രോഗങ്ങളാൽ ബുദ്ധിമുട്ടുകയോ ആസ്ത്മ, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ അവർക്ക് അനുയോജ്യമല്ല. ഇതുകൂടാതെ, പുകവലിക്കുന്നതോ മദ്യം കഴിക്കുന്നതോ അമിതഭാരമുള്ളതോ ആയ സ്ത്രീകളും അത്തരം ഗർഭനിരോധന മാർഗ്ഗങ്ങൾ ഒഴിവാക്കണം. ഗർഭനിരോധന ഉറകളും വിപണിയിൽ ലഭ്യമാണ്.

ഓറൽ ഗുളികകൾ

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണിത്. മാസത്തിൽ 21 ദിവസം കഴിക്കണം. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കൂടാതെ ഈ പ്രതിവിധി വില കുറഞ്ഞതുമാണ്. എന്നാൽ ഒരു ഡോക്ടറുടെ ഉപദേശം കൂടാതെ ഗുളികകൾ കഴിക്കരുത് കാരണം അവ എല്ലാവർക്കും അനുയോജ്യമല്ല. അവ ശരിയായി ഉപയോഗിച്ചാൽ മാത്രമേ സംരക്ഷണം ലഭിക്കുകയുള്ളൂ. എന്നാൽ മിക്ക സ്ത്രീകൾക്കും ശരിയായ ഗുളികകൾ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല ഇത് അനാവശ്യ ഗർഭധാരണത്തിന് കാരണമാകുന്നു. പല സ്ത്രീകളിലും ഓറൽ ഗുളികകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഛർദ്ദിക്കുന്നതിനും കാരണമാകുന്നു. ഓറൽ ഗുളികകൾ കൂടാതെ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ മിനി ഗുളികകളും വിപണിയിൽ ലഭ്യമാണ്. മുലയൂട്ടുന്ന അമ്മയ്ക്കും ഉപയോഗിക്കാവുന്ന പ്രോജസ്റ്ററോണിന്‍റെയും മറ്റ് ഹോർമോണുകളുടെയും സംയോജനമാണ് മിനി ഗുളികകൾ.

എമർജൻസി ഗുളികകൾ

ഇത്തരത്തിലുള്ള ഗർഭനിരോധന ഗുളികകൾ ഓറൽ ഗുളികകൾക്ക് പൂരകമാണ്. ഒരു സ്ത്രീ ഓറൽ ഗുളികകൾ കഴിക്കാൻ മറക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ, അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ 72 മണിക്കൂറിനുള്ളിൽ അവൾക്ക് അത് കഴിക്കാം. അതുകൊണ്ടാണ് ഇതിനെ മോണിംഗ് ഗുളിക എന്നും വിളിക്കുന്നത്. എന്നാൽ ഈ നടപടി പോലും സുരക്ഷയുടെ പൂർണ്ണമായ ഉറപ്പ് നൽകുന്നില്ല. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക, ശീലമാക്കരുത്. തുടർച്ചയായ ഉപയോഗത്തിലൂടെ ഇത് ആരോഗ്യപ്രശ്നമായി മാറും.

ഹോർമോൺ കുത്തിവയ്പ്പ്

ഇത് വളരെ ഫലപ്രദമായ പ്രതിവിധിയാണ്. ദിവസവും ഗുളിക കഴിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാം. ഇതിൽ, സ്ത്രീക്ക് പ്രൊജസ്ട്രോണിന്‍റെ കുത്തിവയ്പ്പ് നൽകുന്നു. ഈ കുത്തിവയ്പ്പ് ഗർഭാശയത്തിന്‍റെ ഭിത്തിയിലെ മ്യൂക്കസ് കട്ടിയാക്കുകയും ബീജം പ്രവേശിക്കുന്നത് തടയുകയും അണ്ഡോത്പാദനം തടയുകയും ചെയ്യുന്നു. ഈ കുത്തിവയ്പ്പ് എടുത്ത് 24 മണിക്കൂറിനുള്ളിൽ അതിന്‍റെ പ്രഭാവം ആരംഭിക്കുന്നു. ഇത് 10 മുതൽ 13 ആഴ്ച വരെ സംരക്ഷണം നൽകുന്നു, അതിനുശേഷം കുത്തിവയ്പ്പ് വീണ്ടും എടുക്കണം. ചില സ്ത്രീകൾക്ക് ഇത് മൂലം ശരീരഭാരം കൂടുകയും അവരുടെ ആർത്തവം ക്രമരഹിതമാകുകയും ചെയ്യും.

ഇംപ്ലാന്‍റ്

ഈ പ്രക്രിയയിൽ, വളരെ കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് ഇപ്ലാന്‍റ് ഭുജത്തിന് താഴെയായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ശരീരം പ്രൊജസ്ട്രോൺ പുറത്തുവിടുന്നു അങ്ങനെ അണ്ഡോത്പാദനത്തെ തടയുന്നു. ഇത് ഗർഭപാത്രത്തിൽ അടങ്ങിയിരിക്കുന്ന മ്യൂക്കസിന്‍റെ സ്വഭാവം മാറ്റി ഗർഭധാരണത്തെ തടയുന്നു. ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി ഇംപ്ലാന്‍റ് കണക്കാക്കപ്പെടുന്നു. ഈ ഇംപ്ലാന്‍റ് 3 മുതൽ 5 വർഷം വരെ ഗർഭാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ഇത് ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല.

നോൺ-ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ: ഏതെങ്കിലും തരത്തിലുള്ള ഹോർമോണുകൾ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഇവ. ഹൃദയം, കരൾ, ആസ്ത്മ അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾക്ക് ഇവ ഫലപ്രദമാണ്. എന്നാൽ ഹോർമോൺ അല്ലാത്ത ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം വളരെ പ്രധാനമാണ്. സ്ത്രീകളുടെ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഈ വിഭാഗത്തിലും നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.

സ്ത്രീ കോണ്ടം

ഗർഭനിരോധന മാർഗ്ഗങ്ങളുടെ വിഭാഗത്തിൽ സ്ത്രീകൾക്ക് കോണ്ടം ഒരു പുതിയ കാര്യമാണ്. ലൂബ്രിക്കേറ്റഡ് പോളിത്തീൻ ഷീറ്റ് കൊണ്ടാണ് ഈ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്കായി നിർമ്മിച്ച ഈ കോണ്ടം അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. പുരുഷ കോണ്ടം പോലെ ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ലൈംഗികവേളയിൽ അതിന്‍റെ സ്ഥാനം ശരിയാണെങ്കിൽ, ഗർഭധാരണം തടയുന്നതിന് ഇവ പൂർണ്ണമായും ഫലപ്രദമാണ്. ഗർഭധാരണം തടയുന്നതിനു പുറമേ, എച്ച്ഐവി പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ഇത് ചെലവേറിയ ഓപ്ഷനാണ്. സ്ത്രീകളുടെ കോണ്ടത്തിന് വിപണിയിൽ 80 രൂപ വരെയാണ്. അതിനാൽ ഡോക്ടർമാർ പുരുഷ കോണ്ടം ശുപാർശ ചെയ്യുന്നു, കാരണം ഇത് വില കുറഞ്ഞ ഓപ്ഷനാണ്.

ഗർഭാശയ ഗർഭനിരോധന ഉപകരണം

ഈ ഉപകരണം കോപ്പർ ടീ അല്ലെങ്കിൽ മൾട്ടിലോഡ് ഉപകരണം എന്നാണ് അറിയപ്പെടുന്നത്. ഒരു ചെമ്പ് വയർ ഉപയോഗിച്ച് ഗർഭപാത്രത്തിൽ ഘടിപ്പിക്കുന്ന ഒരു തരം വഴക്കമുള്ള പ്ലാസ്റ്റിക് ഉപകരണമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെയാണ് ഇത് ഘടിപ്പിക്കുന്നത്.. ഇത് 98% വരെ സംരക്ഷണം നൽകുന്നു. 3 അല്ലെങ്കിൽ 5 വർഷത്തേക്ക് ഇൻസ്റ്റാൾ ചെയ്യാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത് സൗജന്യമായി ലഭിക്കും എന്നാൽ വിപണിയിൽ ഇതിന് 375 മുതൽ 500 രൂപ വരെയാണ് വില. ഇതുമൂലം ആർത്തവരക്തം കൂടുന്നതും കാലിൽ വേദനയുണ്ടാകുന്നതും സാധാരണമാണ്. ചെമ്പിനോട് അലർജിയുള്ളവർക്ക് ഇതിന്‍റെ ഉപയോഗം ദോഷം ചെയ്യും.

ബീജനാശിനി ജെല്ലി

ഇത്തരം ഗർഭനിരോധന മാർഗ്ഗങ്ങളും വളരെ നല്ല ഓപ്ഷനുകളായി കണക്കാക്കപ്പെടുന്നു. സ്ത്രീകൾക്ക് കോണ്ടം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ജെല്ലി അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാം. സെക്‌സിന് തൊട്ടുമുമ്പ് ഇത് യോനിയിൽ പുരട്ടണം. ഇതിലടങ്ങിയിരിക്കുന്ന ‘നോനോക്സിനോൾ 9’ എന്ന രാസവസ്തു ബീജത്തെ സ്പർശിക്കുമ്പോൾ തന്നെ നശിപ്പിക്കും. ചില പുരുഷ കോണ്ടങ്ങളിൽ ബീജനാശിനിയും അടങ്ങിയിട്ടുണ്ട്. ഈ പ്രതിവിധി വളരെ ഫലപ്രദമാണ് എന്നാൽ ചില സ്ത്രീകൾക്ക് അലർജിയുണ്ട് അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.സ്ത്രീകൾ ഡോക്ടറുടെ ഉപദേശം തേടാതെ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നാൽ വിവരങ്ങളുടെ അഭാവം പിന്നീട് പ്രശ്‌നത്തിന് കാരണമാകുന്നു

TAGS:

COMMENT
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

Fibroids: കാരണം, ലക്ഷണം, ചികിത്സ

ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ തണ്ണിമത്തന്‍റെ വരെയത്ര വലുപ്പം വയ്‌ക്കാവുന്നവയാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയിഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ലാത്ത നോൺ ക്യാൻസറസ് സെല്ലുകളാണ്.

ഗർഭാശയത്തിൽ ഫൈബ്രോയിഡുകളായും അണ്ഡായശയത്തിൽ സിസ്‌റ്റുകളായും രൂപപ്പെടുന്ന മുഴകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. അമിത ഭാരമുള്ള സ്‌ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും ചിലർക്ക് ഇതുണ്ടാകാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

പലതരം ഫൈബ്രോയിഡുകൾ

കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകൾ. എന്നാൽ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്‌റ്റ് എന്ന് വിളിക്കുന്നത്. ഗർഭാശയത്തിൽ പലതരം ഫൈബ്രോയിഡുകൾ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറൽ, സബ്‌സെറോസൽ, സബ്മ്യൂകോസൽ, സെർവിക്കൽ ഫൈബ്രോയിഡുകൾ എന്ന് വേർതിരിക്കാം. ഗർഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇൻട്രാമ്യൂറൽ ഫൈബ്രോയിഡുകൾ ആണ് വലുപ്പം കൂടാൻ സാധ്യതയുള്ള മുഴ.

ലക്ഷണങ്ങൾ

പലതിനും യാതൊരു ലക്ഷണങ്ങളും പുറമേയ്‌ക്ക് ഉണ്ടാവില്ല. മാസമുറ ക്രമം തെറ്റുക, കടുത്ത രക്‌തസ്രാവം, മാസമുറ രക്‌തം കട്ടയായി കാണപ്പെടുക, കൂടെ കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത, മലബന്ധം, അരക്കെട്ടിന്‍റെ വണ്ണം വർദ്ധിക്കുക, വന്ധ്യത, വയറു വേദന, പുറം വേദന, കാൽ വേദന, വിളർച്ച ഇങ്ങനെ സാധാരണ സ്‌ത്രീകളിലൊക്കെ കാണാപ്പെടാവുന്ന സാമാന്യ അവസ്‌ഥകൾ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.

ഗർഭ കാലയളവിൽ ചിലർക്ക് മാസം തികയാതെ പ്രസവിക്കുക, ഗർഭം അലസൽ, പ്രസവ വൈഷമ്യങ്ങൾ എന്നിവ ഉണ്ടാകാൻ ഒരു കാരണം ഫൈബ്രോയിഡുകളാണ്. ഗർഭാശയത്തിൽ ഫൈബ്രോയിഡ് ഉണ്ടെങ്കിൽ ഭ്രൂണത്തിന് ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിക്കാൻ കഴിയാതെ വരാം. ഇത് വന്ധ്യതയ്‌ക്കും കാരണമാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങളുമായി മറ്റേതെങ്കിലും രോഗവുമായോ ബന്ധപ്പെട്ട് ഡോക്‌ടറെ കാണുമ്പോഴാണ് മിക്കവരും ഫൈബ്രോയിഡ് ഉണ്ടെന്ന് അറിയുക.

രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്‌ടർ അൾട്രാസൗണ്ട്, സ്‌കാൻ നിർദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഭാവി ചികിത്സ നിശ്ചയിക്കുന്നത്. ആർത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാൻ സാധ്യതയുണ്ട്.

ചികിത്സ

ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കിൽ സർജറി ചെയ്‌ത് നീക്കാവുന്നതാണ്. ഫൈബ്രോയിഡ് വളരെ വലുതാണെങ്കിൽ ഗർഭാശയം നീക്കൽ (hysterectomy) ചെയ്യാവുന്നതാണ്. രോഗിക്ക് അതികഠിനമായ രക്‌തസ്രാവമുണ്ടെങ്കിലും (മണിക്കൂറിൽ മൂന്ന് പാഡ് മാറ്റേണ്ടി വരിക) ഡോക്‌ടർ ഇങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. ഗർഭവതി ആവണമെന്ന് ആഗ്രഹിക്കുന്നവർക്ക് മയോമക്‌ടോമി (myomectomy) ആണ് ചെയ്യുക. ഫൈബ്രോയിഡ് മാത്രം നീക്കുന്ന ശസ്‌ത്രക്രിയയാണിത്.

എൻഡോമെട്രിയൽ എംബ്ലേഷൻ, ന്യൂട്രീൽ ആർട്ടറി എംബ്ലേഷൻ തുടങ്ങിയ ശസ്‌ത്രക്രിയാ രീതികളും രോഗിയുടെ ആവശ്യകതയനുസരിച്ച് വിനിയോഗിക്കാറുണ്ട്. മരുന്നുകൾ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്. സ്‌ത്രീയുടെ ഉൽപാദനക്ഷമമായ കാലയളവിൽ ഈസ്‌ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോൺ നില ഉയർന്ന അളവിലായിരിക്കും. സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജൻ വർദ്ധിക്കുമ്പോഴാണ് ഫൈബ്രോയിഡുകൾ ഉണ്ടാകാൻ സാധ്യതയേറുന്നത്. ഈസ്‌ട്രജൻ ഉൽപാദനം കുറയ്‌ക്കാനുള്ള ഇൻജക്ഷൻ നൽകുന്നതാണ് ഒരു ചികിത്സ. ഗോണാഡോട്രോപ്പിൻ റിലീസ്‌ഡ് ഹോർമോൺ ഉപയോഗിച്ചുള്ള ഈ ട്രീറ്റ്‌മെന്‍റ് ചെയ്യുമ്പോൾ ഫൈബ്രോയിഡ് ചുരുങ്ങുന്നു. വയറു വേദന, അമിത രക്‌തസ്രാവം തുടങ്ങിയവ ഉള്ള രോഗികൾക്ക് ഈ ചികിത്സ അനുയോജ്യമാണ്. മാസമുറ താൽക്കാലികമായി തടയുന്നുണ്ടെങ്കിലും ഇതൊരു ഗർഭ നിരോധന മാർഗ്ഗമല്ല.

മാസമുറ വരുന്നതിന് നാല് ദിവസം മുമ്പ് ട്രാൻസ്‌ഗെമിക് ആസിഡ് അടങ്ങിയ ഗുളികകൾ കൊടുക്കും. രക്‌തസ്രാവത്തിന്‍റെ അളവു കുറയ്‌ക്കുന്ന ഈ മരുന്ന് പൊതുവേ മൂന്നുമാസത്തേക്കാണ് പ്രയോഗിക്കാറ്.

മാസമുറ സമയത്ത് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ കൊടുക്കുന്നതാണ് മറ്റൊരു രീതി. ഇബുപ്രോഫിൻ അടങ്ങിയ ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ വേദന സംഹാരികളാണ്. മാത്രമല്ല രക്‌തസ്രാവത്തിന് പ്രേരണ നൽകുന്ന പ്രൊസ്‌റ്റ ഗ്ലാഡിൻ ഹോർമോണിന്‍റെ ഉൽപാദനം കുറയ്‌ക്കുന്നു.

സ്‌തനങ്ങളിലെ മുഴ

സ്‌തനങ്ങളിൽ ഒരു മുഴ കാണുന്നത് വളരെ ആശങ്കകരമായ ഒരു കാര്യം തന്നെയാണെന്ന് തോന്നും. ഏത് തരം മുഴകളാണെങ്കിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക തന്നെ വേണം. എന്നാൽ എല്ലാ മുഴകളും ക്യാൻസറസ് അല്ല എന്ന് മനസ്സിലാക്കുക. പല സ്‌ത്രീകളിലും കാണുന്ന ക്യാൻസറസ് അല്ലാത്ത മുഴയാണ് ഫൈബ്രോയിഡിനോമ (fibro adenoma). തെന്നി നീങ്ങുന്നതോ വേദനിക്കുന്നതോ വേദനയില്ലാത്തതോ ആയ ഏതു മുഴകളും പരിശോധനയിലൂടെ അപകടകാരിയല്ലെന്ന് ഉറപ്പാക്കണം. മാമോഗ്രാം (mammogram), അൾട്രാസൗണ്ട് (ultrasound), സ്‌കാനിംഗ് (scanning) തുടങ്ങിയ പരിശോധന അനിവാര്യമാണ്.

മുഴകൾ ഉണ്ടെന്ന് മനസിലായാൽ അവ അപകടകാരിയല്ലെന്ന് ഉറപ്പാക്കാൻ എഫ്‌എൻഎസി (needle test) നിർദ്ദേശിക്കാറുണ്ട്. മുഴകളിൽ നിന്നുള്ള സ്രവം കുത്തിയെടുത്ത് ബയോപ്‌സി പരിശോധന നടത്തി മുഴ മാലിഗ്നന്‍റ് അല്ലെന്ന് ഉറപ്പാക്കണം.

മുഴ കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങൾ ഇല്ലെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് മെഡിക്കൽ ഫോളോഅപ്പ് ചെയ്‌താൽ മതിയാകും. സ്‌തനങ്ങളുടെ ആകൃതിക്ക് വ്യത്യാസമോ വേദനയോ മറ്റോ ഉണ്ടെങ്കിൽ മുഴ സർജറി ചെയ്‌ത് നീക്കാവുന്നതാണ്.

സ്‌തനങ്ങളിൽ എന്തു കൊണ്ടാണ് ഇത്തരം മുഴകൾ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്‌തമായ ഉത്തരങ്ങളില്ല. ഈസ്‌ട്രജൻ ഹോർമോൺ തന്നെയാണ് ഇവിടെയും പ്രതിസ്‌ഥാനത്തുള്ളത്. ആർത്തവം വൈകിക്കാനുള്ള ഗുളികകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ വളരെ ചെറുപ്പത്തിൽ ദീർഘനാൾ കഴിക്കുന്നത് ഒരു കാരണമായേക്കാം എന്ന് പറയപ്പെടുന്നു.

ഫൈബ്രോയിഡിന് മുൻകരുതൽ

അമിതഭാരം വരാതെ നോക്കുകയാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാർഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിർത്തുക, ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുമ്പോൾ ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടുതലാണെന്ന് മനസിലാക്കണം. പതിവായി വ്യായാമം ചെയ്‌താൽ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്.

ഫൈബ്രോയിഡ് ഹിസ്‌റ്ററി ഉള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നത് നന്നായിരിക്കും. ഒരു മെൻസ്‌ട്രൽ ചാർട്ട് തയ്യാറാക്കി സൂക്ഷിക്കുക. പിന്നീട് ഡോക്‌ടറെ കാണുമ്പോൾ നിഗമനം എളുപ്പമാകും.

അന്തരീക്ഷ മലീനികരണത്തിലൂടെയും

അന്തരീക്ഷ മാലിന്യങ്ങൾ കൊണ്ടും ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടിയേക്കാമെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ചർമ്മത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്ന ടോക്‌സിനുകൾ ഈസ്‌ട്രജൻ തുല്യമായ ചില അജ്‌ഞാത ഹോർമോണുകൾ (hormones) ശരീരത്തിൽ ഉൽപാദിപ്പിക്കുമത്രേ. ഈ പ്രക്രിയ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഫൈബ്രോയിഡ്, സിസ്‌റ്റ് പ്രശ്നങ്ങളും കുറയും. പ്ലാസ്‌റ്റിക് കുപ്പിയുടെ ഉപയോഗം കുറയ്‌ക്കുക, പ്രകൃതിദത്തമായ ഡിറ്റർജന്‍റുകൾ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസത്തിൽ ഒരു നേരം മാത്രം മലവിസർജ്‌ജനം ശീലിക്കുക, കരളിന്‍റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഫൈബ്രോയിഡ് പ്രശ്നങ്ങളുള്ളവർ സന്തുലിതമായ ജീവിതശൈലി നിലനിർത്തുക തന്നെ വേണം.

read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്വണ്ണം വയ്ക്കുവാൻവന്ധ്യത

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണവും

നാലാൾ കൂടുന്നിടത്തൊക്കെ പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയായിരുന്നു ചർച്ചാ വിഷയമെങ്കിൽ ഇന്ന് തൈറോയ്ഡാണ് താരം. ഇന്നെല്ലാവർക്കും ഈ ചെറിയ ഗ്രന്ഥിയെ അറിയാം. ‘കഴുത്തിനു മുൻവശത്തേക്കു നോക്കി ചെറിയ തടിപ്പുണ്ടല്ലോ, തൈറോയ്ഡിന്റെ പ്രശ്നമുണ്ടോ?’ എന്നും ഡോക്ടറെ കണ്ട് പരിശോധിച്ചു നോക്കണമെന്നും പറയുന്ന ഉപദേശികളും കുറവല്ല.

ഡോക്ടർമാർ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ ടെസ്റ്റുകൾ ചെയ്യുന്നതു പോലെ തന്നെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും ചെയ്യാൻ ഇപ്പോൾ രോഗികളോട് നിർേദശിക്കാറുണ്ട്. കൃത്യമായ കാരണം അറിയില്ലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ കേരളത്തിൽ കൂടി വരികയാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വര്‍ധിക്കുന്നതായിരിക്കാം ഒരു കാരണം. കൂടാതെ തൈറോയ്ഡ് ടെസ്റ്റുകൾ സാർവത്രികമായതും കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് കാരണമായിട്ടുണ്ട്.

തൈറോയ്ഡ് രോഗങ്ങൾ രണ്ടു തരം

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങുവരെ ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ മുഖ്യ കാരണം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക, റേഡിയേഷൻ‌, ചികിത്സ എന്നിവയും തൈറോയ്ഡിന്റെ പ്രവർത്തന മാന്ദ്യമുണ്ടാക്കാം. ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീരവേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങൾ.

തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം ഒരു പ്രധാന കാരണമാണ്. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്റെ ആധിക്യവും ഹൈപ്പർ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയർപ്പ്, നെഞ്ചിടിപ്പ്, കൈവിറയൽ, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങൾ.

എന്തു കഴിക്കാം?

തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്. കടൽ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്. തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.

എന്തു കഴിക്കരുത്?

തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിന് തടസ്സം നിൽക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകൾ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോർമോൺ ഉത്പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവർ, കപ്പ, സോയാബീൻ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിച്ചുകൊണ്ട് ഹോർമോൺ ഉല്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നങ്ങളുളളവർ ഇത്തരം ആഹാര സാധനങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡിന്റെ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കണം

1 ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പ് മരുന്നു കഴിക്കണം.

2 ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക.

3 ഗുളിക കഴിക്കാൻ തിളപ്പിച്ചാറിയ വെളളമാണ് നല്ലത്.

4 മരുന്നു കഴിച്ച് ഒരു മണിക്കൂറിനുളളിൽ പാൽ, പാൽ ഉല്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ,
മെഡിസിൻ
മെഡിക്കൽ കോളജ്,
ആലപ്പുഴ.

read more