close

സ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മഞ്ഞൾ പ്രയോഗത്തിലൂടെ മുഖകാന്തി വർദ്ധിപ്പിക്കാവുന്ന ചില പൊടികൈകൾ നോക്കാം.താഴെ പറയുന്ന അഞ്ച് ലളിതമായ മാർഗ്ഗങ്ങളും മുഖകാന്തി വർദ്ധിപ്പിക്കുവാനുള്ളതാണ്.

1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മഞ്ഞൾപൊടിയും, ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപായി ചെറുപയർ പൊടിയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂർ വച്ചശേഷം കഴുകികളയുക.

3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.
4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക
5. മഞ്ഞളും, ചെറുപയർ പൊടിച്ചതും, തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചർമ്മം സുന്ദരമാക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചര്‍മ്മത്തിന്റെ സ്വഭാവം അറിഞ്ഞു വേണം ചര്‍മ്മസംരക്ഷണം നടത്താന്‍.ഇല്ലെങ്കിൽ പണി പാളും.എണ്ണമയം കൂടുതലുള്ള ചര്‍മ്മമുള്ളവര്‍ എണ്ണയുടെയും പാല്‍പ്പാടയുടെയും ഉപയോഗം പടേ ഒഴിവാക്കണം. ഇല്ലെങ്കില്‍ മുഖക്കുരുവും കാരയും ഉണ്ടാകാനിടയുണ്ട്.

വിണ്ടുകീറിയ ചര്‍മ്മമുള്ളവര്‍ക്ക് മുഖത്ത് എന്ത് തേച്ചാലും നീറ്റലുണ്ടാകും.അതുകൊണ്ട് തന്നെ എല്ലാ ചര്‍മ്മക്കാര്‍ക്കും ഒരേ പോലുള്ള സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ശ്രദ്ധിക്കണം.

മൂന്ന് ടേബിള്‍ സ്‌പൂണ്‍ കടലമാവില്‍ ഒരുനുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ പാലൊഴിച്ച്‌ കുഴച്ച്‌ മുഖത്ത് പുരട്ടി ഉണങ്ങുമുമ്ബ് കഴുകി കളയുക.

മുള്‍ട്ടാണിമിട്ടിയും ചന്ദനവും റോസ് വാട്ടറില്‍ മിക്സ് ചെയ്തു മുഖത്ത് പുരട്ടി ഉണങ്ങുമ്ബോള്‍ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ച്‌ മുഖത്തിട്ടാല്‍ മുഖക്കുരു അപ്രത്യക്ഷമാകും. തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേര്‍ത്ത മിശ്രിതം മുഖത്തിട്ടു ഉണങ്ങുമ്ബോള്‍ കഴുകികളയാം. തണ്ണിമത്തന്റെ നീര് കൊണ്ട് തുടയ്‌ക്കുന്നത് മുഖത്തിന് തിളക്കം നല്‍കും.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

സ്മൂത്തനിങ് ചെയ്താൽ തലമുടിയിൽ എണ്ണ തേക്കാമോ? hair smoothening

സ്ട്രെയ്റ്റനിങ്ങിനു ശേഷം വന്ന ട്രെൻഡ് ആണ് സ്മൂത്തനിങ്. ഇത് സ്ട്രെയ്റ്റനിങ് പോലെ മുടി വടി പോലെയാക്കുന്നില്ല. റീ ബോണ്ടിങ്ങിന്റെ കുറച്ച് വീര്യം കുറഞ്ഞ രീതിയാണ് സ്മൂത്തനിങ് ഹെയർ ട്രീറ്റ്മെന്റ്. ഇതിലൂടെ മുടിയെ മൃദുവും സിൽക്കിയും ആക്കി മാറ്റാം. മുടി കെട്ടാനും സ്റ്റൈൽ ചെയ്യാനും എളുപ്പം സാധിക്കും. മുടിക്ക് അത്യാവശ്യം വേണ്ട മോയിസ്ചറൈസേഷനും ലഭിക്കുന്നു.മുടിയുടെ ആരോഗ്യം അനുസരിച്ച്  സ്മൂത്തനിങ് ക്രീം ഇടുന്നതാണ് ആദ്യഘട്ടം. ഷാംപൂ ഉപയോഗിച്ച് മുടി കഴുകി 100 ശതമാനം ഡ്രൈ ചെയ്ത ശേഷമാണ് സ്മൂത്തനിങ് ക്രീം മുടിയിൽ പുരട്ടുന്നത്. 20– 30 മിനിറ്റ്  ഈ ക്രീം മുടിയിൽ വയ്ക്കുന്നു.പിന്നെ, മുടി ഷാംപൂ വാഷ് ചെയ്ത് കണ്ടീഷനർ ഇട്ട് അയണിങ് ചെയ്യുന്നു.

മുടിക്ക് അനുസരിച്ചാണ് അയണിങ്. ന്യൂട്രലൈസർ ഇട്ട് 20 മിനിറ്റ് വയ്ക്കുന്നു. പിന്നെ, ഷാംപൂ ഇല്ലാതെ കണ്ടീഷനർ ഇട്ട് 10 മിനിറ്റിനു ശേഷം വാഷ് ചെയ്ത് ഡ്രൈ ചെയ്യുന്നു. ഇതാണ് സ്മൂത്തനിങ്ങിന്റെ രീതി. സ്മൂത്തനിങ് കഴിഞ്ഞ് നാലാം ദിവസമേ തലമുടി കഴുകാവൂ. ബ്യൂട്ടീഷൻ നിർദേശിച്ച ഷാംപൂവും കണ്ടീഷനറും  ഉ പയോഗിച്ച് മാത്രം മുടി കഴുകുക.സ്മൂത്തനിങ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാൽ തലമുടിയിൽ എണ്ണ തേക്കാം. തലയോട്ടിയിലും മുടിയിഴകളിലുമെല്ലാം എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം കാക്കും. പതിവായി ഉപയോഗിക്കുന്നത് ഏത് എണ്ണയാണോ അതു തന്നെ ഉപയോഗിക്കാം. മാസത്തിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോയി ഹെയർ സ്പാ ചെയ്യാം. ഇതു മുടിക്ക് പ്രോട്ടീൻ പരിചരണം നൽകുന്നു.

 

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഓയിൽ മസാജ് ചെയ്ത് ഷാംപൂ ഇട്ട് മുടി കഴുകുക. ഓയിൽ മസാജ് മുടിക്ക് മോയിസ്ചറൈസിങ് നൽകും. ഒട്ടും മോയിസ്ചറൈസിങ് കൊടുക്കാത്ത മുടിക്ക് അറ്റം പൊട്ടൽ വരാം.സ്മൂത്തനിങ്ങിന്റെ ഫലം 6– 8 മാസം വരെ നിൽക്കും. ഈ സമയം കഴിയുമ്പോൾ പുതിയ മുടി വളരുന്നു. ഒരു തവണ സ്മൂത്തനിങ് ചെയ്ത് എട്ടു മാസം കഴിയാതെ അടുത്ത സ്മൂത്തനിങ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ വരാം.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

കഴുത്തിലെ കറുപ്പ് മാറ്റാന്‍ ഇതാ 5 ടിപ്‌സുകൾ #beautyTps

ജീവിതശൈലി, ഹോര്‍മോണ്‍ വ്യതിയാനം, അമിതവണ്ണം തുടങ്ങിയവ കഴുത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ചിലപ്പോള്‍ മുഖത്തിന് കൊടുക്കുന്ന പ്രാധാന്യം കഴുത്തിന് കൊടുക്കാത്തതും കാരണമാകാറുണ്ട്. ഇതിന് ചില പരിഹാരമുണ്ട്

1. കറ്റാര്‍വാഴ- ദിവസവും കറ്റാര്‍വാഴ ജെല്‍ കഴുത്തില്‍ തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ കറുപ്പ് നിറം അകറ്റാം.
2. ബേക്കിങ് സോഡ- 2 ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഉണങ്ങിയശേഷം വിരലുകള്‍ കൊണ്ടു സ്ക്രബ് ചെയ്തു കളയുക. ശേഷം മോയിസ്ച്യൂറൈസര്‍ പുരട്ടുക.

3. ഉരുളന്‍കിഴങ്ങ്- ഉരുളന്‍കിഴങ്ങിന്റെ നീര് കഴുത്തില്‍ പുരട്ടി ഉണങ്ങിയ ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകി കളയുക. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്യുക.

4. തൈര്- രണ്ടു സ്പൂണ്‍ കട്ടിതൈര് എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. നന്നായി മിക്സ് ചെയ്തശേഷം കഴുത്തില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. ഇത കറുപ്പ് നിറം നീക്കം ചെയ്യുന്നു.

5. മഞ്ഞള്‍ – തൈരില്‍ മഞ്ഞള്‍ ചേര്‍ക്കുക. ഇത് മിക്സ് ചെയ്ത് കുഴമ്ബുരൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കരുത്തുറ്റ മുടിയ്ക്കായി കറ്റാര്‍വാഴ

കരുത്തുള്ള മുടിയ്ക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി കൊഴിച്ചില്‍, താരന്‍, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം അലട്ടുന്നത്. ഈ പ്രശ്നങ്ങളെല്ലാം അകറ്റാന്‍ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. ഇതിനായി കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ.

കറ്റാര്‍വാഴയും സവാള നീരും

കരുത്തുറ്റ മുടിയ്ക്ക് ഏറെ ഉത്തമമാണ് സവാള നീര്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ സവാള നീരും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇത് മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി ആരോ​ഗ്യത്തോടെ വളരാനും ഈ പാക്ക് ​ഗുണം ചെയ്യും.

കറ്റാര്‍വാഴയും വെളിച്ചെണ്ണയും

വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ യോജിപ്പിച്ച്‌ ശിരോചര്‍മത്തിലും മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖക്കുരു പമ്പ കടക്കും, ഇതാ എട്ടു മാർഗങ്ങൾ

മുഖക്കുരുവെന്ന ചര്‍മ പ്രശ്നം നേരിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുഖക്കുരുവിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതുപോലെ തന്നെ പരിഹാരങ്ങളും പലതുണ്ട്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ഒരുപരിധി വരെ ഫലം ലഭിക്കുന്ന അത്തരം ചില മാർഗങ്ങൾ ഇതാ.

ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുക.
ആര്യവേപ്പില അരച്ച് മുഖത്തിടാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം.
വാഴയുടെ കൂമ്പില എടുത്ത് മൃദുവായി അരച്ച് മുഖക്കുരുവിൽ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായകരമാണ്. മുഖത്തു പുരട്ടി 30 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക.

ഒരു കഷണം വെളുത്തുള്ളിയെടുത്ത് രണ്ടായിമുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ചെറുതായി ഉരസുക. അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ മുഖം കഴുകണം. ദിവസത്തിൽ മൂന്നോ നാലോ തവണ ആവർത്തിക്കാം.
ഉലുവ അരച്ച് മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയശേഷം കഴുകിക്കളയാം.
നന്നായി പഴുത്ത പപ്പായ അരച്ച് മുഖത്തിട്ട് 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിനു തിളക്കം ലഭിക്കാനും ഇത് സഹായിക്കും.
മുഖക്കുരു ഉള്ളവർ എണ്ണമയമുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ, നിയന്ത്രിക്കുയോ ചെയ്യുന്നത് നല്ലതാണ്.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചര്‍മ്മ സംരക്ഷണത്തിന് വെള്ളരിക്ക

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്ന് നോക്കാം.

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയുക.മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക.

കരുവാളിപ്പ് മാറ്റി മുഖം തിളക്കമുള്ളതാക്കാന്‍ ഈ പാക്ക് സഹായിക്കും.എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂണ്‍ നാരങ്ങാനീരും ചേ‍ര്‍ത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാന്‍ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ കറുപ്പ് അകറ്റാൻ

മുഖത്തെ കറുപ്പ്, കരുവാളിപ്പ് എന്നിവ പലരേയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ്. മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്.

പക്ഷെ പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതായിരിക്കും.

പ്രത്യേകിച്ച്‌ വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്ബായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക.അതും മുഖത്തെ കറുപ്പ് അകറ്റും

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

മുടികൊഴിച്ചിലിനോട് നോ പറയാൻ ഇതാ അടിപൊളി മാർഗം

ഒലിവ് ഓയിലില്‍ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതല്‍ ബലപ്രദവും മുടികൊഴിച്ചില്‍ അകറ്റാനും സഹായിക്കും .ഒലിവ് ഓയില്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ നിരവധിയാണ്. ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതുകൂടാതെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും ഒലിവ് ഓയില്‍ ഏറെ ഗുണകരമാണ്. മുടി കൊഴിച്ചില്‍, താരന്‍ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ ഒലിവ് ഓയിലിന് കഴിയും. തലയോട്ടിയില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കാതെ വരുമ്ബോള്‍ മുടികൊഴിച്ചില്‍ രൂക്ഷമാകുന്നു. ഒലിവ് ഓയിലില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉള്ളതിനാല്‍ തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്.

ഒലിവ് ഓയില്‍ തലയോട്ടിയിലും തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക. ഒലിവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുമ്ബോള്‍ ഹെയര്‍ ഫോളിക്കിളുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യുന്നു. ഇത് മുടി വളര്‍ച്ച ഇരട്ടിയാക്കും.

ഒലിവ് ഓയില്‍, ബദാം ഓയില്‍, കര്‍പ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേര്‍ത്ത് പുരട്ടുന്നത് മുടിവളര്‍ച്ച കൂട്ടുകയും മുടിയ്ക്ക് തിളക്കമുള്ള കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഒലിവ് ഓയില്‍ പുരട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായകമാണ്

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഇടിഞ്ഞു തൂങ്ങിയ മാറിടത്തിനു ആകൃതി കിട്ടുമോ

ചോദ്യം

27 വയസുള്ള വിവാഹിതയാണ്. 6 വയസുള്ള ഒരു മകളുണ്ട്. പ്രസവശേഷം എന്‍റെ മാറിടം വല്ലാതെ ഇടിഞ്ഞ് തൂങ്ങിയിരിക്കുന്നു. അതുപോലെ ആകാരഭംഗിയും നഷ്ടമായിരിക്കുന്നു.

അതുകൊണ്ട് കാഴ്ചയിൽ ഒരു ഭംഗിയും തോന്നുന്നില്ല. എന്തെങ്കിലും ഡ്രസ്സ് ഇട്ടാൽ പ്രത്യേകിച്ചും ടൈറ്റ് ഫിറ്റിംഗ് ഡ്രസ്സാണെങ്കിൽ ഒട്ടും യോജിക്കുന്നില്ല. ഞാൻ ഇൻറർനെറ്റിൽ സർച്ച് ചെയ്‌ത് ചില മരുന്നുകൾ വാങ്ങി കഴിച്ചെങ്കിലും യാതൊരു പ്രയോജനവും ചെയ്തില്ല. ഞാൻ കുറച്ച് ദിവസം ഒലീവ് ഓയിൽ പുരട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. സ്തനാകൃതി വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന കാര്യം തുറന്നെഴുതി കണ്ടില്ല. നിങ്ങൾ ആദ്യം മുതലെ ആരോഗ്യക്കുറവ് ഉള്ളയാളാണെങ്കിൽ അതിനനുസൃതമായിട്ടായിരിക്കും സ്തനങ്ങൾ വലിപ്പം ഉണ്ടാവുക. അഥവാ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തയാളാണെങ്കിൽ ശരീരഭാരം കുറഞ്ഞിട്ടില്ലെങ്കിൽ പ്രസവത്തിന് മുമ്പോ ശേഷമോ ബ്രാ ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിച്ചിട്ടില്ലെന്നു വേണം കരുതാൻ. ശരിയായ അളവിലുള്ള ബ്രാ ധരിച്ച് കാണില്ല. കാരണം എന്ത് തന്നെയായാലും സ്തനങ്ങളുടെ ആകാരവടിവിനെ ചൊല്ലി വിഷമിക്കാതിരിക്കുക. ശരീരം പുഷ്ടിക്കാൻ സഹായിക്കുന്ന പോഷകാഹാരം കഴിക്കുക. വ്യായാമം ചെയ്യുക. ശരിയായ റിസൽറ്റ് കിട്ടും. അതല്ലാതെ അധികം ഇറുകിയതോ ലൂസായതോ ആയ ഡ്രസ് ധരിക്കരുത്. പുറത്ത് പോകുമ്പോഴോ വിശേഷാവസരങ്ങളിലോ പാഡഡ് ബ്രാ ധരിക്കാം. സ്തനങ്ങൾക്ക് നല്ല ആകാരഭംഗി കിട്ടും. പരസ്യങ്ങളിൽ പറയുന്ന മരുന്നുകൾ വെറും തട്ടിപ്പുകളാണ്. അത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുക. അത്രയും പ്രയാസകരമായി തോന്നുണ്ടെങ്കിൽ കോസ്മെറ്റിക് സർജറി പോലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുക.

read more