close

സ്ത്രീ സൗന്ദര്യം (Feminine beauty)

Kegel എക്സസൈസ്സ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷമുള്ള വയർ കുറയാൻ സൂപ്പർ വ്യായാമങ്ങൾ; വീട്ടിൽ തന്നെ ചെയ്യുന്നവിധം അറിയാം

ഗർഭകാലത്ത് സാധാരണഗതിയിൽ 12 മുതൽ 15 കിലോ വരെ ഭാരം കൂടാറുണ്ട്. ഗർഭപാത്രം, മറുപിള്ള, ഗർഭസ്ഥശിശു എന്നിവയുടെ ഭാരത്തോടൊപ്പം കുഞ്ഞിന് ആദ്യ സമയങ്ങളിലേക്കുള്ള കരുതലായുള്ള കൊഴുപ്പുനിക്ഷേപവും ചേരുന്നതാണ് ഈ ഭാരം. പ്രസവശേഷം ഏകദേശം ആറു മാസം കഴിഞ്ഞിട്ടും ശരീരഭാരം കുറഞ്ഞിട്ടില്ലെങ്കിൽ വ്യായാമം കുറഞ്ഞെന്നോ ആവശ്യത്തിലുമധികം കാലറി ശരീരത്തിലെത്തിയെന്നോ അനുമാനിക്കാം.

ഊർജസാന്ദ്രവും പ്രോട്ടീൻ സമ്പന്നവുമായ ഭക്ഷണങ്ങൾ നിത്യഭക്ഷണത്തിന്റെ ഭാഗമല്ലാതിരുന്ന കാലത്ത് പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കാനും പാലൂട്ടാനുമായി അമ്മയ്ക്ക് അധികകാലറിയുടെ ആവശ്യമുണ്ടായിരുന്നു. അതിന്റെ ഭാഗമായി രൂപപ്പെട്ടതാകണം പ്രസവരക്ഷയെന്ന പേരിലുള്ള നെയ്യും ഉയർന്ന കാലറി ഭക്ഷണങ്ങളും.

ഇന്നത്തെക്കാലത്ത് ഇത്രയധികം നെയ്യുടെയും കൊഴുപ്പിന്റെയുമൊന്നും ആവശ്യമില്ല. പ്രസവരക്ഷയെന്ന പേരിൽ അമിതമായി ഉള്ളിലെത്തുന്ന കാലറികളാണ് പഴയ ശരീരഭാരത്തിലേക്കു
പോകാൻ മിക്കവർക്കും തടസ്സമാകുന്നത്. പിന്നെ, വ്യായാമക്കുറവും.

പ്രസവശേഷം ചെയ്യാം ഈ വ്യായാമങ്ങൾ

പ്രസവം കഴിഞ്ഞ് 56 ദിവസം അനങ്ങാതെ ഇരിക്കണമെന്നാണ് പഴയകാല ചിട്ട. പക്ഷേ, ഇത്രയും ദിവസം യാതൊരു അനക്കവുമില്ലാതെ കിടപ്പും ഇരിപ്പും മാത്രമായി കഴിയുന്നത് ശരിയല്ല. ഇതു ഭാവിയിൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കാം.

ഡയഫ്രമാറ്റിക് ബ്രീതിങ് വ്യായാമങ്ങൾÐശ്വാസം ആഴത്തിൽ ഉള്ളിലേക്കെടുത്ത് പുറത്തേക്കു വിടുന്ന വ്യായാമം

പെൽവിക് ഫ്ളോർ എക്സർസൈസ് അഥവാ കീഗൽസ് വ്യായാമം

അടുപ്പിച്ചുള്ള പ്രസവങ്ങൾ, കൂടുതൽ തവണ പ്രസവിക്കുക പോലുള്ള സാഹചര്യങ്ങളിൽ ഇടുപ്പുഭാഗത്തെ പേശികൾക്ക് ബലക്ഷയം സംഭവിക്കാം. ഇങ്ങനെയുള്ളപ്പോൾ ചുമയ്ക്കുകയോ തുമ്മുകയോ പോലുള്ള ചെറിയ സമ്മർദത്തിൽ പോലും അനൈശ്ചികമായി മൂത്രം പുറത്തേക്കു വരാം. ഇതു തടയാനായി പെൽവിക് ഫ്ളോർ പേശികളെ അയച്ചുമുള്ള കീഗൽ വ്യായാമങ്ങൾ ശീലിക്കുക.

നടത്തം, ഒാട്ടം, സുംബ, നീന്തൽ പോലുള്ള എയ്റോബിക് വ്യായാമങ്ങൾ : ഇവ പ്രസവശേഷമുള്ള ഭാരം കുറയ്ക്കലിന് ഉത്തമമാണ്. ആദ്യഘട്ടത്തിൽ ലഘുവായി തുടങ്ങാം. സൈക്ലിങ്ങും നീന്തലുമൊക്കെ ചെയ്യാം.

പേശികളെ ബലപ്പെടുത്താം

ഉദരഭാഗത്തും നടുവിലും ഇടുപ്പിനു ചുറ്റുമുള്ള പേശികളെയാണ് കോർ പേശികൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രസവം കഴിയുന്നതോടെ ഈ കോർ പേശികളെല്ലാം ബലക്ഷയം വന്ന അവസ്ഥയിലായിരിക്കും. ഇവയെ ശക്തിപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ നടുവേദനയ്ക്കും മറ്റു പ്രശ്നങ്ങൾക്കുമുള്ള സാധ്യത കൂടുതലാണ്. പെൽവിക് ടിൽറ്റ്, ബ്രിഡ്ജിങ്, ക്രഞ്ചസ്, പ്ലാങ്ക്, ലെഗ് റെയ്സസ് എന്നിവ വീട്ടിൽ ചെയ്യാവുന്ന കോർ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളാണ്.

ഡയസ്റ്റാസിസ് റെക്ടൈ

ഗർഭകാലത്ത് കുഞ്ഞിനെ വയറിനുള്ളിൽ ഉൾക്കൊള്ളിക്കാനായി വയറിന് ഇരുവശത്തുമുള്ള പേശികൾ (അബ്ഡോമിനസ് റെക്ടസ് പേശികൾ) ഇരുഭാഗത്തേക്കും തള്ളി ഒരു വിടവ് രൂപപ്പെടുകയും അവയ്ക്കു നടുവിലുള്ള ലീനിയ ആൽബ എന്ന ഒരുകൂട്ടം കോശങ്ങൾ വലിഞ്ഞ് കുഞ്ഞിന് വേണ്ട ഇടം ഒരുക്കുകയും ചെയ്യുന്നു. ചിലരിൽ ഇരുവശത്തുമുള്ള പേശികൾക്കിടയിലെ വിടവ് കൂടുതലായിരിക്കും. ഇതിനെയാണ് ഡയസ്റ്റാസിസ് റെക്ടൈ എന്നു പറയുന്നത്. ഇതുമൂലം നടുവേദനയും ഉദരഭാഗത്ത് ബലക്കുറവും അനുഭവപ്പെടാം. ഈ വിടവ് തനിയെ ശരിയാകാറാണ് പതിവ്. എന്നാൽ ചില പ്രത്യേക വ്യായാമങ്ങൾ ഈ വിടവ് മാറി പേശികൾ വേഗം അടുക്കാൻ സഹായിക്കും.

∙ പെൽവിക് ടിൽറ്റ്സ് ഒാൺ ഹാൻഡ്സ് ആൻഡ് നീസ്:

ആഴത്തിൽ ശ്വാസമെടുക്കുക. കീഗൽ പേശികളെ ഞെരുക്കിക്കൊണ്ട് ശ്വാസം പുറത്തേക്കുവിടുക. വീണ്ടും ശ്വാസമെടുത്ത് പൂർവസ്ഥിതിയിലെത്തുക. 10 തവണ ആവർത്തിക്കാം.

∙ നീലിങ് ലെഗ് ആൻഡ് ആം എക്സ്റ്റൻഷൻ വിത്ത് നീ ടാപ്: ശ്വാസം പുറത്തുവിട്ടുകൊണ്ട് വയർഭാഗത്തെ പേശികളെ ഉള്ളിലേക്കു (നടുവിന്റെ ഭാഗത്തേക്ക്) വലിക്കുക. അങ്ങനെതന്നെ നിന്നുകൊണ്ട് ശ്വാസമെടുക്കുക, വലതു കൈ മുന്നോട്ടു നീട്ടിപ്പിടിക്കുക, ഇടതുകാൽ പിന്നിലേക്കും നീട്ടിപ്പിടിക്കുക. ശ്വാസം പുറത്തുവിട്ട് വലതുകൈമുട്ട് കൊണ്ട് ഇടതു കാൽമുട്ടിൽ തട്ടുക. ശ്വാസം അകത്തേക്ക് എടുത്ത് പൂർവസ്ഥിതിയിലെത്തുക. രണ്ടു വശത്തും മാറിമാറി 10 തവണ ചെയ്യാം.

∙ സിംഗിൾ ലെഗ് റീച്ച് ലയിങ് ഒാൺ ബാക്ക് :

മലർന്നുകിടന്ന് ഇടുപ്പുഭാഗം അനക്കാതെ ശ്വാസം പുറത്തുവിട്ടുകൊണ്ട് ഇടംകാൽ നീട്ടുക. ശ്വാസം എടുത്ത് പൂർവസ്ഥിതി എത്തുക. 10 തവണ ചെയ്യാം.

∙ സിÐകർവിങ് :

22222

രണ്ടു കൈ കൊണ്ടും രണ്ടു കാലിന്റെയും മുട്ടിനു താഴ്ഭാഗത്തായി പിടിക്കുക. നടു വളയരുത്. കാലിന്റെ ഉപ്പൂറ്റിഭാഗം മാത്രം തറയിൽ തൊട്ടിരുന്നാൽ മതി. വയർ കാലിയാകുംവരെ ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് പിന്നിലേക്ക് ആയുക. 20Ð30 സെക്കൻഡ് തുടരുക. ശേഷം പൂർവസ്ഥിതിയിലെത്താം.

ഡയസ്റ്റാസിസ് റെക്ടൈ ഉള്ളവർ ക്രഞ്ചസ്, പ്ലാങ്ക്സ് എന്നീ വ്യായാമങ്ങൾ ചെയ്യാത്തതാണ് സുരക്ഷിതം.

പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസ് പ്രസവശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് കിരീടം ചൂടിയ വാർത്ത നാം കണ്ടതാണ്. പ്രസവശേഷമുള്ള വണ്ണവും വയറും കുറയ്ക്കാവുന്നതേയുള്ളൂ, നിങ്ങൾ മനസ്സുവയ്ക്കണമെന്നു മാത്രം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. റോയ് ആർ. ചന്ദ്രൻ

അസോസിയേറ്റ് പ്രഫസർ

ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ

ഗവ. മെഡിക്കൽ കോളജ്,
കോഴിക്കോട്

 

read more
ഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

കാരറ്റ്, ചീര, മുട്ട; മുടി വളർച്ചയ്ക്കും കൊഴിച്ചിൽ തടയാനും ചില സൂപ്പർ ഭക്ഷണങ്ങൾ

ശരീരസൗന്ദര്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് മുടിയുടെ ഭംഗി. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവ മുടിയുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് കാലറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവ മുടിക്ക് പ്രധാനമാണ്.

വൈറ്റമിൻ ബി–12, ബയോട്ടിൻ, മാംസ്യം, അയൺ എന്നിവയാൽ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിൻ. മുടിക്ക് വേണ്ടുന്ന ഒരു ജീവകമാണ് ബയോട്ടിൻ. വെള്ളത്തിൽ ലയിക്കുന്ന ഒരു ബി വൈറ്റമിനാണിത്. കൂൺ, അവക്കാഡോ, മുട്ട, സോയാബീൻ, നട്സ്, സാൽമൺ എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഇരുമ്പ് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സി ആവശ്യമാണ്. ചെറുനാരങ്ങാ, മൂസംബി, ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കിവി, മുന്തിരി എന്നിവയിൽ വൈറ്റമിൻ സി ധാരാളമുണ്ട്.വൈറ്റമിൻ സി രോഗപ്രതിരോധശേഷി കൂട്ടി കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. കൊളാജന്‍, ആരോഗ്യമുള്ള മുടി, ചർമം, നഖങ്ങൾ എന്നിവയ്ക്ക് അത്യാവശ്യമാണ്.

കാരറ്റ്, ചീര, ഇലക്കറികൾ എന്നിവയിൽ വൈറ്റമിൻ എ ധാരാളമായിട്ടുണ്ട്. വൈറ്റമിൻ എ തലയോട്ടിയിൽ സേബം ഉൽപാദിപ്പിക്കുന്നു.  ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയാണ് റാഗി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മുടിയെ കരുത്തുറ്റതാക്കുന്നെങ്കിൽ ബദാമിന്റെ  പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണിത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ തകറാറ് മുടി കൊഴിച്ചിലിന് കാരണമാകും. അയഡിൻ  അടങ്ങിയ കടൽ വിഭവങ്ങൾ (മത്തി, അയല, ചൂര) ഭക്ഷണത്തിന്റെ ഭാഗമാക്കു ക. ദിവസേന രണ്ട് ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കുക. കൃത്യമായ വ്യായാമം ശരീരത്തിൽ രക്തയോട്ടം ത്വരിതപ്പെടുത്തി മുടി വളർച്ചയെ സഹായിക്കും.

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ  ന്യൂട്രിഷനിസ്‌റ്റ്

എസ് യു ടി ഹോസ്‌പിറ്റൽ

തിരുവനന്തപുരം

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

അനാവശ്യ രോമം നീക്കംചെയ്യുവാൻ ഉള്ള ചില മാർഗങ്ങൾ

കക്ഷത്തിലെ രോമം (How To Remove Underarm Hair) നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങൾ: പല സ്ത്രീകളുടെയും ഫാഷൻ സങ്കൽപ്പങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒന്നാണ് കക്ഷത്തിലെ രോമം. എത്ര നീക്കം ചെയ്താലും പെട്ടന്ന് വളരുന്ന രോമം ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. അതുമാത്രമോ, വിയർപ്പുമായി ചേർന്നുണ്ടാക്കുന്ന അസ്വസ്ഥതകൾ വേറെ. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കക്ഷത്തിലെ രോമം ഇതിന് തടസ്സം നിൽക്കുന്നു. പിന്നെ കൈകൾ ഉള്ള വസ്ത്രം ധരിച്ച് തൃപ്തിപ്പെടേണ്ടി വരും. ഇടയ്ക്കിടക്ക് രോമം നീക്കാനുള്ള മടി കാരണം പലരുടെയും സ്ലീവ്‌ലെസ് വസ്ത്രങ്ങൾ പുറം ലോകം കാണാറേയില്ല.

കക്ഷത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. അത് കൂടാതെ ചില വീട്ടുവൈദ്യങ്ങളും പരിചയപ്പെടാം.

വാക്സിങ്

അനാവശ്യ രോമം നീക്കം ചെയ്യാൻ പൊതുവെ സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് വാക്സിങ്. രോമം നീക്കം ചെയ്യേണ്ട ഭാഗം സോപ്പ് ഉപയോഗിച്ച് ചെറുചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം അല്പം ടാൽകം പൗഡർ തൂവുക. ഇനി തയ്യാറാക്കിയ വാക്സ് ചർമ്മത്തിന് പൊള്ളൽ ഏൽക്കാത്ത രീതിയിലുള്ള ചൂടോടെ ഒരു സ്പാറ്റുല ഉപയോഗിച്ച് രോമത്തിനു മുകളിൽ പുരട്ടിയ ശേഷം വാക്സ് സ്ട്രിപ്പ് പ്രസ്സ് ചെയ്ത് ഉറപ്പിച്ച ശേഷം രോമ വളർച്ചയുടെ എതിർ ദിശയിൽ വലിച്ചെടുക്കുക. രോമം പൂർണ്ണമായി നീക്കം ചെയ്യുന്നത് വരെ ഇങ്ങനെ സ്ട്രിപ്പ് പ്രസ് ചെയ്ത് വലിച്ചെടുക്കുക. അതിന് ശേഷം നല്ല ഒരു മോയ്സ്ചുറൈസർ കക്ഷത്തിൽ പുരട്ടുക.

അറിഞ്ഞിരിക്കുക

> വാക്സ് ചെയ്യുന്നത് സമയമെടുക്കുന്ന രീതിയാണ്

> എന്നാൽ രോമം വീണ്ടും വളരാൻ കൂടുതൽ സമയമെടുക്കും

> ഇത് ചർമ്മത്തിന് മിനുസം നൽകാൻ സഹായിക്കും

> ഇത് ചർമ്മത്തിൽ വേദന ഉണ്ടാക്കാൻ കാരണമാകും.

എപ്പിലേറ്റർ

ഇത് നിങ്ങൾക്ക് ഓൺലൈൻ ആയോ അല്ലാതെയോ മേടിക്കാൻ കിട്ടും. കക്ഷത്തിലെ രോമം നീക്കാം എപ്പിലേറ്റർ ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ എപ്പിലേറ്റർ ഉപയോഗിച്ച് രോമം നീക്കം ചെയ്തശേഷം ഒരു മോയ്സ്ചറൈസിംഗ് ജെൽ പുരട്ടുക. എപ്പിലേറ്റർ ഉപയോഗിക്കുന്നത് ചെറിയ വേദന ഉണ്ടാകാൻ കാരണമാകും എന്ന കാര്യം ഓർമ്മയിൽ വെക്കുക.

ടിപ്സ്

> രോമം നീക്കം ചെയ്യാൻ എപ്പിലേറ്റർ ഉപയോഗിക്കുന്നതിനു മുൻപ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് വേദനയും നീറ്റലും കുറയ്ക്കാൻ സഹായിക്കും.

> എപ്പിലേറ്റർ ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നത് രോമ വളർച്ച സാവധാനത്തിലാക്കാൻ സഹായിക്കും.

> സെൻസിറ്റീവ് ചർമ്മമുള്ളവർ എപ്പിലേറ്റർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവർക്ക് ഇത് അസഹനീയമായ വേദനയ്ക്ക് കാരണമാകും.

റേസർ

വേദന രഹിതമായി രോമം നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണ് റേസർ. സോപ്പ് അല്ലെങ്കിൽ ബോഡി വാഷ് ഉപയോഗിച്ച് കക്ഷം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഷേവിങ്ങ് ക്രീം പുരട്ടി, രോമം വളരുന്നതിന്റെ എതിർ ദിശയിൽ റേസർ ഉപയോഗിച്ച് ഷേവ് ചെയ്യാം. രോമം പൂർണ്ണമായും നീക്കം ചെയ്ത ശേഷം കഴുകി ഉണക്കിയ ശേഷം മോയ്സ്ചുറൈസർ പുരട്ടുക.

ഈ കാര്യങ്ങൾ അറിയുക

> രോമം നീക്കം ചെയ്യാൻ വേദനായില്ലത്തതും ലളിതവുമായ മാർഗ്ഗമാണിത്

> റേസർ പതിവായി ഉപയോഗിക്കുന്നത് കക്ഷം ഇരുണ്ട നിറം ആകാൻ കാരണമാകും.

> ഷേവ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ രോമം വളരാനും കാരണമാകും.

ക്രീമുകൾ

ശരീരത്തിലെ അനാവശ്യ രോമം നീക്കം ചെയ്യാൻ സഹായിക്കുന്ന പല തരം ക്രീമുകൾ ഇന്ന് കടകളിൽ ലഭ്യമാണ്. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്, കാരണം ഇത്തരം ക്രീമുകളിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഒരുപക്ഷെ ഇവ ചർമ്മത്തിൽ അലർജി ഉണ്ടാക്കിയേക്കാം.

പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കക്ഷം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി തുടച്ച ശേഷം ഡിപിലേറ്ററി ക്രീം പുരട്ടുക. നിർദേശിച്ച സമയം വരെ ക്രീം കക്ഷത്തിൽ വെച്ചിരുന്ന ശേഷം സ്പാറ്റുല ഉപയോഗിച്ച് വടിച്ചെടുക്കാം. ശേഷം കക്ഷഭാഗം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മോയ്സ്ചുറൈസർ പുരട്ടുക.

ശ്രദ്ധിക്കുക

> ഇത്തരം ക്രീം ഉപയോഗിക്കുന്നത് വഴി കുറഞ്ഞ സമയത്തിനുള്ളിൽ രോമങ്ങൾ പൂർണമായും നീക്കം ചെയ്യാം

> വേദന രഹിത മാർഗ്ഗമാണിത്

> പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ക്രീം ഉപയോഗിക്കുക

> ഇത്തരം ക്രീമുകളുടെ മനം ചിലർക്ക് അലോസരമുണ്ടാക്കും.

നാരങ്ങാ – തേൻ

തേൻ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. നാരങ്ങാ അതിന്റെ ബ്ലീച്ചിങ് സവിശേഷതകൾക്കും. ഇവ രണ്ടും ചേർന്ന് രോമങ്ങൾ നീക്കി കക്ഷം സുന്ദരമാക്കാൻ സഹായിക്കും.

> മൂന്ന് ടീ സ്പൂൺ തേൻ, ഒരു ടീ സ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക, ഇത് രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക, 20 മിനുട്ട് കഴിഞ്ഞ ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് പതിവായി ചെയ്യുന്നത് രോമ വളർച്ച കുറയ്ക്കാൻ സഹായിക്കും. ഈ രീതി ചെറിയ സമയത്തിനുള്ളിൽ ഫലം നൽകില്ല എന്നത് ഓർമ്മിക്കുക.

പഞ്ചസാര – തേൻ

വാക്സിങ് മിശ്രിതം പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കിയാലോ? ഇതിന് സഹായിക്കുന്ന രണ്ട് ചേരുവകളാണ് പഞ്ചസാരയും തേനും. ഇതിന്റെ കൂടെ നാരങ്ങാനീരും ആവശ്യമാണ്.

രണ്ട് കപ്പ് പഞ്ചസാര, കാൽ കപ്പ് വെള്ളം, കാൽ കപ്പ് തേൻ, കാൽ കപ്പ് നാരങ്ങാ നീര് എന്നിവ ചെറു തീയിൽ ചൂടാക്കുക. ഈ കൂട്ടിന്റെ നിറം മാറി തവിട്ട് നിറമാകുന്നതു വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കക്ഷം വൃത്തിയാക്കിയ ശേഷം തുടച്ച് അല്പം ടാൽക്കം പൗഡർ തൂവുക. ഇനി ഈ മിശ്രിതം ചെറു ചൂടോടെ തന്നെ രോമത്തിൽ പുരട്ടുക. ഒരു സ്ട്രിപ്പ് ഉപയോഗിച്ച് പ്രസ് ചെയ്ത ശേഷം രോമ വളർച്ചയുടെ എതിർ ദിശയിൽ വലിച്ചെടുക്കുക. രോമം പൂർണ്ണമായും നീക്കം ചെയ്യാനായി പല തവണ സ്ട്രിപ്പ് ഉപയോഗിച്ച് ഇങ്ങനെ വലിച്ചെടുക്കാൻ. ശേഷം ചർമ്മം വൃത്തിയാക്കിയ ശേഷം മോയ്സ്ചുറൈസർ പുരട്ടുക.

മഞ്ഞൾ, പച്ച പപ്പായ

നാല് ടേബിൾ സ്പൂൺ പച്ച പപ്പായ അരച്ചെടുത്തതിലേയ്ക്ക് രണ്ടു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കുക. ഈ മിശ്രിതം രോമങ്ങളുള്ള ഭാഗത്ത്‌ പുരട്ടാം. അര മണിക്കൂറിനു ശേഷം വൃത്താകൃതിയിൽ മസ്സാജ് ചെയ്ത് ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. നല്ല ഫലം ലഭിക്കാൻ സ്ഥിരമായി ഉപയോഗിക്കാം.

മഞ്ഞൾ പേസ്റ്റ്

മഞ്ഞൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം റോസ് വാട്ടറിലോ പാലിലോ ചേർത്തിളക്കുക. കക്ഷം വൃത്തിയാക്കിയ ശേഷം ഈ പേസ്റ്റ് പുരട്ടാം. ഏകദേശം മുപ്പത് മിനിറ്റ് ഇത് ചർമ്മത്തിൽ തുടരാൻ അനുവദിക്കണം, ഇനി ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ശേഷം മോയിസ്ചറൈസർ പുരട്ടുക. ഈ രീതി ഉടൻ ഫലം നൽകുന്ന ഒന്നല്ല. മികച്ച ഫലം ലഭിക്കാൻ പതിവായി ഉപയോഗിക്കണം.

മൃദുവായ ചര്‍മത്തിന് ഓറഞ്ച് പീല്‍ സ്‌ക്രബ്
read more
Kegel എക്സസൈസ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

Pelvic Floor “Kegel” Exercises

ഒരുപാടു ആളുകൾ അറിയുവാൻ ചോദിച്ച ഒരു ചോദ്യം ആണ് സ്ത്രീകൾക്ക് എങ്ങനെ Pelvic Floor “Kegel” Exercises ചെയാം എന്നത് അത് അറിയുവാൻ ഇ pdf നോക്കുക

 

 

ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനും ചോദ്യങ്ങളും ഉള്ളവർ ഇവിടെ മെസ്സേജ് ചെയ്യുക

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

രാത്രിയില്‍ മേക്കപ്പ് മാറ്റാന്‍ മറന്നോ, എങ്കില്‍ രാവിലെ ഇവ മറക്കേണ്ട

രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും.

ചര്‍മം എന്നും മനോഹരമായിരിക്കണോ, രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും. ഇനി വല്ലപ്പോഴും രാത്രി മേക്കപ്പ് നീക്കാന്‍ മറന്നെങ്കിലും പേടിക്കേണ്ട. രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മത്തിന് കൃത്യമായ പരിചരണം നല്‍കിയാല്‍ മതി.

1. മേക്കപ്പ് മാറ്റാന്‍ മറന്നെങ്കില്‍ ഉണരുമ്പോഴേ കൈകള്‍ കൊണ്ട് ചര്‍മത്തില്‍ തൊടുന്നത് ഒഴിവാക്കാം. മുഖത്ത് കുരുക്കളോ ചൊറിച്ചിലോ എന്തെങ്കിലും തോന്നിയാല്‍ കൈകൊണ്ട് തടവുന്നതും പൊട്ടിക്കുന്നതുമൊക്കെ ദോഷം ചെയ്യും. പകരം ശുദ്ധജലത്തില്‍ മുഖം കഴികാം

2. ആദ്യം ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ പുരട്ടി മേക്കപ്പ് മാറ്റാം. ഇനി ക്രീം ബേസ്‌ഡോ ഫോം ക്ലെന്‍സറോ ഉപയോഗിച്ച് വീണ്ടും ചര്‍മം വൃത്തിയാക്കാം. ഇങ്ങനെ ഡബിള്‍ ക്ലന്‍സിങ് വഴിയേ ചര്‍മം പൂര്‍ണമായും വൃത്തിയാവൂ. വീര്യമേറിയ ക്ലെന്‍സറുകളോ സോപ്പോ ഒന്നും ഈ സമയത്ത് മുഖത്ത് ഉപയോഗിക്കരുത്.

3. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകുക. വേണമെങ്കില്‍ കൂളിങ് ഐഡ്രോപ്‌സ് ഉപയോഗിക്കാം.

4. മേക്കപ്പെല്ലാം മാറ്റി, ഇനി ബാക്കിയുള്ള സമയത്ത് ഓഫീസിലേക്കോ മറ്റോ ഓടാന്‍ തയ്യാറായി നില്‍ക്കുകയാണോ, എങ്കില്‍ ഒരു ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേക്ക് മുഖത്ത് വയ്ക്കാം. ചര്‍മം പഴയതുപോലെ ആകാന്‍ ഇത് സഹായിക്കും. കൂടുതല്‍ സമയമുണ്ടെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പായ്ക്ക് പുരട്ടി 15 മിനിറ്റിരിക്കാം.

5. ഇനി സാധാരണ ഉപയോഗിക്കുന്ന മോയിസ്ചറൈസറിനൊപ്പം വിറ്റാമിന്‍ സി സിറം കൂടി പുരട്ടിക്കോളൂ. നിറം മങ്ങിയ ചര്‍മത്തെ പഴയപടിയാക്കാന്‍ ഇത് സഹായിക്കും.

6. പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍മത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. മേക്കപ്പ് വളരെ നേരം തങ്ങി നിന്നതുകൊണ്ട് ചര്‍മം സെന്‍സിറ്റീവായിരിക്കും. വേഗം സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. സണ്‍സ്‌ക്രീന്‍ ഒഴിവാക്കേണ്ട.

ഇതിനെല്ലാമൊപ്പം ഒരു ദിവസം നോ മേക്കപ്പ് ഡേ ആക്കിക്കോളൂ. ചര്‍മത്തിന്റെ സ്വഭാവികത നിലനിര്‍ത്താന്‍ ഇത് നല്ലതാണ്.

read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മേക്കപ്പ് ചില കാര്യങ്ങൾ

മേക്കപ്പ് ചെയ്യുന്നത് മുഖത്തിന്‌ ആകർഷകത്വം കൂട്ടുന്ന ഒന്നാണ്. എന്നാൽ അമിതമായി മേക്കപ്പ് ചെയ്‌താലോ, നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം അഭംഗിയുണ്ടാക്കുമെന്ന് തീർച്ച. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നത് അത്ര സിമ്പിൾ അല്ല, മുഖം മിനുക്കാനാണെങ്കിൽ ശ്രദ്ധയോടെ തന്നെ ചെയ്യണം.

മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോൾ തുടക്കക്കാർക്ക് എല്ലായ്പ്പോഴും സംശയങ്ങൾ ഉണ്ടാകും. മേക്കപ്പ് എത്ര വേണം, ഏതെല്ലാം ഉപയോഗിക്കണം തുടങ്ങി സംശയങ്ങൾ ഒരുപാട് ഉണ്ടാകും. അത്തരം സംശയങ്ങൾക്ക് പരിഹാരം ഇവിടെ നിന്ന് കണ്ടെത്താം. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ആദ്യമായി മേക്കപ്പ് ചെയ്യുമ്പോഴുള്ള കൺഫ്യുഷൻ മാറിക്കിട്ടും.

അളവ് അമിതമാകരുത്:

മേക്കപ്പ് സിമ്പിൾ ആയിരിക്കട്ടെ. തുടക്കത്തിൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം അത് തീരുമാനിക്കാൻ. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്, പുതു തലമുറയിലെ ആളുകൾക്ക് കൂടുതൽ താൽപര്യവും ഇതാണ്.

കൂടുതൽ നേരം നിലനിർത്താൻ മേക്കപ്പ് സ്പഞ്ച്

ചർമം മേക്കപ്പ് ഉത്പന്നങ്ങൾ കട്ടിയിൽ ഉപയോഗിച്ച് പൂർണമായി അടഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകരുത്. ബേബി പൗഡർ പോലെ നേർത്ത രീതിയിലുള്ളവ ഉപയോഗിക്കാം. ഇത് ചെറിയ നനവുള്ള ഒരു മേക്കപ്പ് സ്പഞ്ച് ഉപയോഗിച്ച് മുഖത്ത് എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാം. എന്നാൽ എണ്ണമയം കൂടാൻ സാധ്യതയുള്ള മൂക്കിന്റെ വശങ്ങൾ, താടി, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ അളവിൽ ഉപയോഗിക്കണം. നേർത്ത നനവുള്ള സ്പഞ്ച് ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതൽ നേരം ചർമത്തിൽ നിലനിൽക്കാൻ സഹായിക്കും.

പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ

മുഖക്കുരു മറയ്ക്കാനായി ഫൗണ്ടേഷൻ ഉപയോഗിക്കാം. ഇതിനായി ഏതെങ്കിലും ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം.

മുഖത്ത് എണ്ണമയം അമിതമാണെങ്കിൽ കോംപാക്റ്റ് പൗഡർ ഉപയോഗിക്കുകയാണ് മികച്ച ഓപ്ഷൻ.

രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ:

രാത്രി സമയത്ത് ഫൗണ്ടേഷൻ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. മുഖത്തിന്‌ കൂടുതൽ തിളക്കം തോന്നിക്കാൻ ഇത് സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം. ഇതിനായി ബ്രഷ് ഉപയോഗിക്കാം. താടിയെല്ലുകൾക്ക് സമീപം കായ് വിരലുകൾ ഉപയോഗിച്ച് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് നന്നായി പുരട്ടാം.

അതിനുശേഷം, ബ്രഷ് ഉപയോഗിച്ച് പുറത്തേക്കും ചെറുതായി മുകളിലേക്കും ലയിപ്പിക്കുക, കട്ടിയുള്ള വരകളോ പാടുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇതിനു മുകളിൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ബ്ലഷ്‌ ഉപയോഗിക്കാം.

മിഴികൾ തിളങ്ങാൻ:

കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ കൺപോളകളിൽ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ അല്ലെങ്കിൽ കാജലിന് പകരം കണ്ണിൻറെ താഴ് വശത്ത്‌ തവിട്ട് നിറമുള്ളവ പുരട്ടാം. ഇത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കണ്ണിന് കൂടുതൽ മനോഹാരിത നൽകുന്നത് നീണ്ട പീലികളാണ്. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം. ഇത് കണ്ണിൻറെ സൗന്ദര്യം ഇരട്ടിപ്പിക്കും.

അധരങ്ങൾക്ക്:

നിങ്ങൾ പുറത്ത് പോകുന്നുവെങ്കിൽ ചുണ്ടുകൾക്ക് പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കാം അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക്കിന് മുകളിൽ അല്പം ഗ്ലോസ് ഉപയോഗിക്കാം. അല്ലെങ്കിൽ നിറമുള്ള ഗ്ലോസ്സും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക. അതിനാൽ കടും ചുവപ്പ്, മെറൂൺ, കടും റോസ് നിറങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ ഗ്ലോസ് ഉള്ള ഇളം നിറങ്ങളാണ് ഈ സമയങ്ങളിൽ കൂടുതൽ ഇണങ്ങുക.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനസൗന്ദര്യം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. സ്തനങ്ങളുടെ ഭം​ഗി കാത്ത് സൂക്ഷിക്കാൻ സ്ത്രീകൾ മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെ കുറിച്ച് സ്ത്രീകൾ ചിന്തിക്കാറില്ല.

സ്തനചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. വെളിച്ചെണ്ണ, കറ്റാർ വാഴയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് സ്തനങ്ങളിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. സ്തനങ്ങളിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും ചുളിവുകള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.

ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്ന മുലക്കണ്ണുകളാണെങ്കില്‍ സ്തനങ്ങളുടെ മധ്യത്തില്‍ നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്ക് മെല്ലെ തടവിയാല്‍ മുലക്കണ്ണുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയും. ഇപ്രകാരം തടവല്‍ കൊണ്ടു ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. മുലക്കണ്ണുകള്‍ വരണ്ടു പോവുകയോ വിണ്ടുകീറുകയോ ചെയ്യുകയാണെങ്കില്‍ മോയ്ച്‌റൈസിങ്ങ് ക്രീം പുരട്ടാം.

ഒരിക്കലും സ്തനങ്ങളിലെ രോമം നീക്കം ചെയ്യാന്‍ ‘ഹെയര്‍ റിമൂര്‍വര്‍’ ക്രീം ഉപയോഗിക്കരുത്. കുളി കഴിഞ്ഞാല്‍ ടവല്‍കൊണ്ട് സ്തനങ്ങള്‍ അമര്‍ത്തി തിരുമ്മാന്‍ പാടില്ല. സ്തനചര്‍മ്മവും മുലക്കണ്ണുകളും വളരെ മൃദുലമായതിനാല്‍ വിണ്ടുകീറാനിടയാവും.

സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒപ്പം മുട്ടയുടെ വെള്ള നല്ലപോലെ അടിച്ചെടുക്കുക. ശേഷം സവാള മിക്സിയിലിട്ട് ജ്യൂസാക്കിയെടുക്കുക. മുട്ടയുടെ വെള്ളയും സവാള ജ്യൂസും ഒരു പോലെ ചേർത്ത് മാറിടങ്ങൾ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് മാറിടങ്ങളുടെ ഭം​ഗി കൂട്ടും.ഉലുവ വെള്ളം കൊണ്ട് മാറിടങ്ങൾ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

ശെരിയായ ഡയറ്റ് തിരഞ്ഞെടുക്കുവാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നത്. വ്യായാമം ചെയ്ത വിയർപ്പൊഴുക്കിയത് കൊണ്ടു മാത്രം നിങ്ങളുടെ അരക്കെട്ടിൽ നിന്ന് കൊഴുപ്പ് ഒഴിവാക്കാൻ സാധിക്കില്ല. ശരീരഭാരം കുറയ്ക്കുവാൻ ശ്രമിക്കുമ്പോൾ വ്യായാമവും ഭക്ഷണക്രമവും കൈകോർത്തു പോകേണ്ടതാണ്. അതിനാൽ, ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ശരിയായ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഒരാൾ വളരെ ശ്രദ്ധാലുവായിരിക്കണം. മിക്ക ആളുകളും ഒരു മാസത്തിനുള്ളിൽ അവരുടെ ഡയറ്റ് പ്ലാൻ ഉപേക്ഷിക്കുന്നു, അവർ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നിലനിർത്തുന്നു അല്ലെങ്കിൽ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

അമിത വണ്ണം നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ പല വിധമാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടരുന്ന ആളുകളെ അമിതവണ്ണം ബാധിക്കാറില്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കായി ഇന്ന് ഒട്ടനവധി ഡയറ്റ് പ്ലാനുകൾ നിലവിലുണ്ട്. കീറ്റോ ഡയറ്റ്, GM ഡയറ്റ്, സീറോ ഡയറ്റ്, എന്നിങ്ങനെ നിരവധി ഡയറ്റ് പ്ലാനുകൾ. ഏതു തരം ഡയറ്റ് ആണെങ്കിലും കൃത്യമായി പിന്തുടർന്നാൽ ശരീരഭാരം നിയന്ത്രിക്കാം. പക്ഷെ നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും അനുയോജ്യമായ ഡയറ്റ് തിരഞ്ഞെടുക്കണമെന്ന് മാത്രം.

ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് കൊഴുപ്പും മധുരവുമൊക്കെ കുറഞ്ഞ ആഹാരക്രമം വേണം എന്നതാണ്.

കൂടാതെ, പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത്താഴം വളരെ വൈകി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം. രാത്രി എട്ട് മണിക്ക് മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കേണ്ടതാണ്. ഇതുകൂടാതെ രാത്രി, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

ശരീരഭാരം കുറയ്ക്കാനുള്ള മികച്ച വഴി ഒരു നേരം കൂടുതൽ ആഹാരം കഴിക്കുക എന്നതിനേക്കാൾ, പല തവണയായി കുറഞ്ഞ അളവിൽ കഴിക്കുക എന്നതാണ്.

ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക

എല്ലാ ദിവസവും നിങ്ങൾ ഇന്റർനെറ്റിലും മറ്റും ആ സമയത്ത് തരംഗമായി. നിൽകുന്ന ഡയറ്റ് പ്ലാനുകൾ കാണും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കിൽ പിന്നെ പറയുകയെ വേണ്ട. മിക്ക ആളുകളും ഈ മോഹനവാഗ്ദാനങ്ങളിൽ വീഴുകയും നിരാശരാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന്, പിന്തുടരാൻ‌ എളുപ്പമുള്ളതും കൂടുതൽ‌ കാലം നിലനിർത്താൻ‌ കഴിയുന്നതുമായ ശരിയായ ഭക്ഷണക്രമം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് ഞങ്ങൾ‌ നിങ്ങൾക്ക് പറഞ്ഞുതരാം.
 

അധികമാകേണ്ട

നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് വിചാരിക്കുന്ന അത്രഎളുപ്പമുള്ള കാര്യമല്ല. നിങ്ങൾ ചില തീവ്രമായ നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഡയറ്റ് പ്ലാൻ മടി മൂലം ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഫലപ്രദമായ ചെറിയ മാറ്റങ്ങൾ വരുത്തുക എന്നതാണ് ശരിയായ തന്ത്രം, അങ്ങിനെ നിങ്ങൾക്ക് കൂടുതൽ നാൾ അത് എളുപ്പത്തിൽ പിന്തുടരാൻ കഴിയും. വളരെയധികം നിയന്ത്രണങ്ങൾ, കലോറി എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വെട്ടിക്കുറച്ചുകൊണ്ട് സാവധാനം ഡയറ്റ് ആരംഭിക്കുക.

അത്ര ചെലവേറിയതല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക

അത്ര ചിലവില്ലാത്തതും, നിങ്ങളുടെ പോക്കറ്റിന് താങ്ങാവുന്നതുമായ ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക. പല തരത്തിലുള്ള ഡയറ്റുകളിലും എളുപ്പത്തിൽ ലഭ്യമല്ലാത്തതും അൽപ്പം ചെലവേറിയതുമായ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കാൻ ഉപദേശിക്കുന്നു. അതിനാൽ നിങ്ങളുടെ സമയവും പണവും ലാഭിക്കുന്ന ലളിതമായ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന എന്തെങ്കിലും ഒരു ഡയറ്റ് ആദ്യം തിരഞ്ഞെടുക്കുക.

നിങ്ങളുടെ മോശം ശീലത്തെ മറികടക്കാൻ ഇത് സഹായിക്കുന്നുണ്ടോ?

നിങ്ങളുടെ മോശം ശീലങ്ങളെ നേരിടാൻ ഇത് നിങ്ങളെ സഹായിക്കുന്നില്ല എന്നതാണ് മിക്ക ഡയറ്റ് പ്ലാനുകളുടെയും പൊതുവായ പ്രശ്നം. നമ്മുടെ മോശം ശീലങ്ങൾ ഉപേക്ഷിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അമിതമായി ഭക്ഷണം കഴിക്കുന്നത് മോശമാണെന്ന് നമുക്കറിയാം. ഈ പ്രശ്‌നത്തെ നേരിടാൻ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കണം നിങ്ങളുടെ ഡയറ്റ് പ്ലാൻ.

ശരീരഭാരം കുറയ്ക്കാനുള്ള സപ്പ്ളിമെന്റുകൾ

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് അനുബന്ധങ്ങളും മറ്റ് പൊടിക്കൈകളും ആവശ്യമില്ല. ശുദ്ധമായ ഭക്ഷണം കഴിച്ച് വ്യായാമം ചെയ്താൽ മാത്രമേ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയൂ. നിങ്ങളുടെ ഡയറ്റ് പ്ലാൻ സപ്ലിമെന്റുകൾ കഴിക്കാൻ ശുപാർശ ചെയ്യുന്നുവെങ്കിൽ നിങ്ങൾ തെറ്റായ പാതയിലാണെന്ന് നിങ്ങൾ മനസ്സിലാക്കുക, അത് വിട്ട് മറ്റേതെങ്കിലും നല്ല ഡയറ്റ് തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കുക: ഒരു ആരോഗ്യ വിദഗ്ധന്റെ സഹായത്തോടെ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. കൂടാതെ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന സപ്പ്ളിമെന്റുകൾ മാത്രം കഴിക്കുക.

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കുറിക്കുവാൻ നോക്കുന്നവർ ആണോ നിങ്ങൾ

വെളുപ്പിനെ നാലരയ്ക്ക് എഴുന്നേറ്റ് വർക്ഔട്ട് ചെയ്തിട്ടും പേരിനു മാത്രം ഭക്ഷണം കഴിച്ച് ആവോളം പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലേ..? എ​ന്നാൽ ജിമ്മിൽ കാശു കളയുന്നതിനും ഇഷ്ടമുള്ള ഭക്ഷണങ്ങളോടെല്ലാം ഗുഡ്ബൈ പറയുന്നതിനും മുമ്പ് ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. വെറും ദിവസങ്ങൾ കൊണ്ടു തന്നെ മാറ്റം തിരിച്ചറിയാം. അടുക്കളയില്‍ തന്നെ ലഭ്യമാകുന്ന സാധാരണ പച്ചക്കറികളും മറ്റുമാണ് മാജിക് േപാലെ വണ്ണം കുറയാൻ സഹായിക്കുന്നവ. കാണാം ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആ പത്തു ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്…

ഉരുളക്കിഴങ്ങ്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണത്രേ ഉരുളക്കിഴങ്ങ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്സും കുറഞ്ഞ അളവില്‍ കലോറിയുമുള്ള ഉരുളക്കിഴങ്ങ് മെറ്റാബോളിസത്തെ സുഗമമാക്കുകയും ഭാരം വർധിക്കുന്നതിനെ തടയുകയും ചെയ്യും. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പ്ലേറ്റ് കഴിച്ചാൽ വയർ നിറയുമെങ്കിലും വെറും 100 കലോറി മാത്രമേ പ്രദാനം ചെയ്യുകയുള്ളു.

ഇഞ്ചി

വണ്ണം കുറയണമെങ്കിൽ വൈകാതെ ഇഞ്ചിയുമായി കൂട്ടുകൂടുന്നതാണ് നല്ലത്. ഒരു കഷ്ണം ഇഞ്ചി തേനിൽ ചേർത്തു കഴിച്ചുകൊണ്ട് ഒരുദിവസം തുടങ്ങാം. ഇതിലടങ്ങിയിരിക്കുന്ന വൊളറ്റൈൽ ഓയിൽ മെറ്റാബോളിസത്തെ ത്വരിതപ്പെടുത്തി വണ്ണം കുറയാൻ സഹായിക്കും. ‌‌

നാരങ്ങാവെള്ളം

മിക്ക അടുക്കളകളിലും സുലഭമമാണ് നാരങ്ങ. കുടവയര്‍ കുറയ്ക്കാൻ നാരങ്ങയ്ക്കുള്ള കഴിവ് പരസ്യമാണ്. നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

വാട്ടർ മെലൺ

തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.

വെള്ളരിക്ക

കണ്ണിനു മുകളിലെ കറുപ്പകറ്റാനും സലാഡിനിടയിലിടാനും മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാമ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ശരീരത്തിനു ലഭിക്കൂ.

വെളുത്തുള്ളി

വണ്ണം കുറയണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവര്‍ ആഹാരത്തിൽ വെളുത്തുള്ളിയും ഉൾപ്പെടുത്തുന്നതു നല്ലതാണ്. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബീൻസ്

ചിലർക്കു ബീൻസ് കഴിക്കുന്നത് ഇഷ്ടമേയല്ല. എന്നാൽ ബീൻ വണ്ണം കുറയ്ക്കുമെന്നു കേട്ടാലോ? നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ബീൻസ് ദഹനപ്രക്രിയയെ സുഗമമാക്കുകയും ഇവയിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ഏറെ നേരത്തേക്ക് വയർ നിറഞ്ഞ അവസ്ഥയുണ്ടാക്കുകയും ചെയ്യും.

മഞ്ഞൾ

അടുക്കളകളിലെ അവിഭാജ്യ ഘടകമായ മഞ്ഞളിനും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന സർക്യുമിൻ കൊഴുപ്പിനു കാരണമായ ലെപ്റ്റിനും ഒപ്പം ഇൻസുലിനും കുറയ്ക്കും.

കൂവക്കിഴങ്ങ്

ഭാരം കുറയ്ക്കേണ്ടവർ ഡയറ്റിൽ കൂവക്കിഴങ്ങിനെയും ഉൾപ്പെടുത്താം. ധാരാളം പ്രൊട്ടീൻ അടങ്ങിയ കലോറി തീരെ കുറഞ്ഞ കൂവ വണ്ണം കുറയ്ക്കാൻ ഫലപ്രദമാണ്.

ക്യാരറ്റ്

കലോറിയും കൊഴുപ്പും തീരെ കുറഞ്ഞ ക്യാരറ്റ് മെറ്റാബോളിസം വർധിപ്പിക്കും. ദിനവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി അമിതഭാരം കുറയുകയും ചെയ്യും.

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ

വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും എന്തിന് സര്‍ജറി നടത്തുന്നത് പോലും. സീറോ സൈസ്ഡ് നായികമാർ തരംഗമാകുന്ന, മെലിഞ്ഞതാണ് സൗന്ദര്യം എന്നു വിശ്വസിച്ചു ജീവിക്കുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് ഒരു കൂട്ടരുടെ കഥ മാത്രം. മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കോലുപോലെ ഇരിക്കുന്നു എന്ന് പറഞ്ഞ് ഇവർ പരാതിപ്പെടുമ്പോൾ ശരിയാണ് അല്‍പ്പം വണ്ണം ഉള്ളതാണ് ഭംഗി എന്ന് മിക്ക ആളുകളും പറയും.

അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം എന്നതാണ് വാസ്തവം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. എങ്കിലും ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.

ബ്രെയിൻ ഫുഡ് മാത്രമല്ല ബ്രേക്ക് ഫാസ്റ്റ് നമ്മുടെ ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ബ്രേക്കഫാസ്റ്റ് വളരെ പ്രധാനമാണ്. പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. മാത്രമല്ല ആഹാരത്തിന് കൃത്യമായ സമയം പാലിക്കണം.

ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.

ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.

ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.

ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.

ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും

വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.

നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്

ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം

ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ്. എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.

തൈറോയ്ഡ്, പ്രമേഹം എന്നിവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് ന്ന്നായിരിക്കും.

ഭക്ഷണം ‘റിച്ച്’ ആക്കൂ

വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. അവയെ നമുക്ക് അനാവശ്യ കൊഴുപ്പില്ലാത്ത റിച്ച് ഭക്ഷണം എന്നു പറയാം. കൊഴുപ്പ് നീക്കാത്ത പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, ചോറ് തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, വറുത്ത സ്‌നാക്‌സ്, ചീസ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തടി കൂഡട്ടാൻ സഹായിക്കുന്നവയാണ്. കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, ചോറ് എന്നിവയും വണ്ണം വയ്ക്കാന്‍ സഹായിക്കും. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് വണ്ണം വയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.

ഇറച്ചിയില്‍ തന്നെ ചുവന്ന ഇറച്ചികള്‍ വണ്ണം കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്.

അലോപ്പതി പറയുന്നത്

അലോപ്പതിയിലെ മരുന്നുകളൊന്നും തന്നെ പാർശ്വഫലങ്ങളില്ലാതെ വണ്ണം കൂട്ടില്ല. എന്തുകൊണ്ടാണ് വണ്ണം വയ്ക്കാത്തത് എന്നു കണ്ടുപിടിക്കുകയാണ് അലോപ്പതി ചെയ്യുന്നത്. പാരമ്പര്യം, പോഷകാഹാരക്കുറവ്, സമയത്ത് ആഹാരം കഴിക്കാതിരിക്കുക, ഉറക്കകുറവ്, മറ്റസുഖങ്ങള്‍ എന്നിവയാണ് ശരീരം മെലിയുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. തോളെല്ല് പൊങ്ങിനില്‍ക്കുന്നത് സൗന്ദര്യത്തിന് മാറ്റുകൂട്ടുമെന്ന ധാരണയിലാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍. ശരീരം മെലിയുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് ശരീരത്തിന്‍റെ തൂക്കം കുറയുന്നുണ്ടോ എന്നതാണ്. വിപണിയില്‍ ലഭിക്കുന്ന ഒരു മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന്‌ അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്‌.

വ്യക്തികളുടെ ശരീരത്തില്‍ എത്ര കലോറി ആവശ്യമാണ്‌, എന്തൊക്കെ ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചാണ്‌. ശരീരത്തില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ഊര്‍ജ്‌ജം തിരികെ ലഭിക്കാന്‍ മാത്രം ആഹാരം കഴിച്ചാല്‍ മതിയാകും. ആവശ്യത്തിന്‌ മാത്രം ആഹാരം കഴിക്കുക. ശരീരം മെലിഞ്ഞതാണെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക. അമിതാഹാരത്തിലൂടെയാണ്‌ പ്രധാനമായും അമിത വണ്ണം ഉണ്ടാകുന്നത്. ഇപ്പോഴുള്ള ആഹാരരീതിയും, ജീവിത ശൈലിയും, വ്യായാമക്കുറവും ശരീരം തടിവയ്‌ക്കാന്‍ കാരണമാകുന്നു.

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, അമിതമായ മസാലകളുടെ ഉപയോഗം എന്നിവ കുറയ്‌ക്കുക. ഇവയെല്ലാം നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നില്ല എങ്കില്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌. കലോറി കൂറഞ്ഞ പഴങ്ങളും, പച്ചക്കറികളും, ആവിയില്‍ വേവിച്ച ആഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി വയ്‌ക്കും എന്ന്‌ പേടിച്ച്‌ ആഹാരം വേണ്ട എന്നു വയ്‌ക്കുന്നത്‌ അബദ്ധമാണ്‌. ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കി പട്ടിണി കിടക്കാന്‍ ശ്രമിക്കരുത്‌. അതു മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴിവയ്ക്കും.അരി ആഹാരം വേണ്ട എന്നു വയ്‌ക്കരുത്‌. മിതമായ രീതിയില്‍ ഉപയോഗിക്കാം.

read more