close

സ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖസൗന്ദര്യം വർധിപ്പിക്കുവാൻ ചില മാർഗങ്ങൾ

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്

മുഖസൗന്ദര്യം എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല. ചര്‍മ്മത്തിന്റെ ആരോഗ്യമാണ്. ഇത് മുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആകര്‍ഷമുള്ള മുഖം ആത്മവിശ്വാസം പകരും. എന്നാല്‍ പലപ്പോഴും മുഖക്കുരുവും ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന ചെറിയ പാടുകളും മുഖസൗന്ദര്യം കെടുത്തും. ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദത്തില്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണത്തിലും ജീവിത രീതിയിലും മാറ്റം വരുത്തുക എന്നതാണ്.

1. മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
2. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

3. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.
4. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മുഖത്തെ പാടുകള്‍ക്ക് പരിഹാരം

മുഖത്തുണ്ടാകുന്ന വിവിധതരം പാടുകള്‍, സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന കണ്ണുകള്‍ക്ക് താഴെയും ചുറ്റുമായുണ്ടാകുന്ന കറുത്ത അടയാളങ്ങള്‍, ചിക്കന്‍ പോക്‌സ് വന്നതിനു ശേഷം കാണുന്ന പാടുകള്‍ എന്നിവ മുഖസൗന്ദര്യവുമായി ബന്ധപ്പെട്ട് സാധാരണ കാണുന്ന പ്രശ്‌നങ്ങളാണ്.
1. മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഉപയോഗിക്കുന്നവയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് രക്തചന്ദനം. രക്തചന്ദനം തേനുമായി ചേര്‍ത്തരച്ച് കിട്ടുന്ന ലേപനം മുഖത്ത് പൂശിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തും കണ്ണിനു ചുറ്റും കാണുന്ന പാടുകളും കരുവാളിപ്പും മാറ്റി മുഖകാന്തി വര്‍ധിപ്പിക്കുന്നു.
2. ഞാവല്‍ തളിര്, മാവിന്‍ തളിര്, മഞ്ഞള്‍, മരമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവ തൈരില്‍ വെള്ളത്തിലരച്ച് പുതിയ ശര്‍ക്കരയും ചേര്‍ത്ത് തേയ്ക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനു ഫലപ്രദമാണ്.
3. ആര്യവേപ്പിലയും പച്ചമഞ്ഞളും തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുന്നത് ചിക്കന്‍പോക്‌സ് മൂലം വന്ന പാടുകള്‍ മാറാന്‍ ഉപയോഗിച്ചു വരുന്നു.

മുഖകാന്തി വര്‍ധിപ്പിക്കാം

1. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.
2. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
3. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും ഉപയുക്തമാണ്.
4. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.

മുഖം മനസിന്റെ കണ്ണാടി

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്. നമ്മുടെ മനോവൈകാരിക വിക്ഷോഭങ്ങളുടെ കണ്ണാടിയാണ് മുഖം.ഉള്ളിലേയ്ക്കും പുറമേയ്ക്കുമായി കരിങ്ങാലി, കണിക്കൊന്ന, കടുക്ക, നെല്ലിക്ക, താന്നിക്ക, ആര്യവേപ്പ്, വെളുത്ത ചന്ദനം, രക്തചന്ദനം, തഴുതാമ, മഞ്ചട്ടി, നെന്മേണി വാക, രാമച്ചം, പതിമുഖം, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ വിവിധ ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പലതരം ഔഷധങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്ന ഖദിരാരിഷ്ടം, നിംബാദി കഷായം, ആരഗ്വധാദി കഷായം, ഏലാദികേരം, ഏലാദി ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണം മുതലായ ഔഷധങ്ങളും ഫലപ്രദമാണ്.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വര്‍‌ധിപ്പിക്കാന്‍

മുഖകാന്തി വർധിപ്പിക്കാൻ പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് രാസപദാർഥങ്ങള്‍ തേടി പലരും പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമ്മത്തെ കൂടുതല്‍ മോശമാക്കുകയാണ് ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം.

ഒന്ന്…

ഉരുളക്കിഴങ്ങ് മുഖകാന്തിക്ക് വളരെ നല്ലതാണ്. ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍  ഒരു ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് ഒരു പത്ത് മിനിറ്റ് പുരട്ടാം. ശേഷം മുഖം നന്നായി കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുന്നത് മുഖകാന്തിക്ക് ഏറെ നല്ലതാണ്.

രണ്ട്…

ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താന്‍ വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചര്‍മ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ഒപ്പം ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കും.

മൂന്ന്…

പപ്പായ കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ‘വിറ്റമിന്‍ എ’യും ‘പപ്പൈന്‍ എന്‍സൈമും’ മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖം തിളങ്ങാന്‍ ഇത് സഹായിക്കും.

നാല്…

ഓട്​സ്​ ചർമ്മത്തി​ന്‍റെ നിറം കൂട്ടാനും തിളക്കം കൂട്ടാനും സഹായിക്കും​. തേനു​മായോ പാലുമായോ ചേർത്ത്  ഓട്​സ്​ മുഖത്ത് പുരട്ടാം​.  മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബിയുടെ കുറവിന്റെ ലക്ഷണങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. അമിതമായ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ബി വിറ്റാമിനുകള്‍ ഉണ്ട്. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ ചില സുപ്രധാന ബി വിറ്റാമിനുകള്‍ ബി 3 അല്ലെങ്കില്‍ നിയാസിന്‍, ബി 5 അല്ലെങ്കില്‍ പാന്റോതെനിക് ആസിഡ്, ബി 6 അല്ലെങ്കില്‍ പിറിഡോക്‌സിന്‍, ബി 7 അല്ലെങ്കില്‍ ബയോട്ടിന്‍, ബി 8 അല്ലെങ്കില്‍ ഇനോസിറ്റോള്‍, ബി 12 എന്നിവയാണ്. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി അടങ്ങിയ വിവിധ ഭക്ഷണങ്ങള്‍ ഇതാ.

ബി 2 അഥവാ റൈബോഫ്‌ലേവിന്‍

സമ്പുഷ്ടമായ ധാന്യ ഉല്‍പന്നങ്ങള്‍, ശതാവരി, ബ്രോക്കോളി, കൂണ്‍, ഇലക്കറികള്‍, മില്ലറ്റ് പോലുള്ള ധാന്യങ്ങള്‍ എന്നിവ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബി 2 വിറ്റാമിന്‍ ലഭിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

വിറ്റാമിന്‍ ബി 3 അഥവാ നിയാസിന്‍

മത്സ്യം, ബീഫ് കിഡ്‌നി, ബീഫ് കരള്‍, ബീറ്റ്‌റൂട്ട്, സൂര്യകാന്തി വിത്തുകള്‍, നിലക്കടല എന്നിവയാണ് നിയാസിന്‍ ലഭിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍. ഈ ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ ബി 5 അഥവാ പാന്റോതെനിക് ആസിഡ്

വിറ്റാമിന്‍ ബി 5 മുടികൊഴിച്ചില്‍ നിര്‍ത്തുന്നു, അതുപോലെ മുടി നരക്കുന്നതും തടയുന്നു. ധാന്യങ്ങളും മിക്കവാറും എല്ലാ മാംസവും മുട്ടയുടെ മഞ്ഞക്കരുവുമെല്ലാം ബി 5ന്റെ നല്ല ഉറവിടങ്ങളാണ്. പാന്റോതെനിക് ആസിഡിന്റെ മികച്ച ഉറവിടങ്ങളില്‍ ധാന്യം, പയര്‍വര്‍ഗ്ഗങ്ങള്‍, കാലെ, ബ്രോക്കോളി, കോളിഫ്‌ളവര്‍, ധാന്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, ചിക്കന്‍, പയര്‍, സാല്‍മണ്‍ എന്നിവ അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍ ബി 6 അഥവാ പിരിഡോക്‌സിന്‍

വിറ്റാമിന്‍ ബി 6 നിങ്ങളുടെ മുടിയിഴകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യമുള്ള മുടി വളര്‍ത്തി അവയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി ചെറുപയര്‍, പന്നിയിറച്ചി, വാഴപ്പഴം, ഗ്രീന്‍ പീസ്, ശതാവരി, കുരുമുളക്, പിസ്ത, ബ്രൊക്കോളി, സാല്‍മണ്‍, അസംസ്‌കൃത വെളുത്തുള്ളി, അവോക്കാഡോ, തണ്ണിമത്തന്‍ സൂര്യകാന്തി വിത്ത്, പീനട്ട് ബട്ടര്‍, വെണ്ണ, കടല എന്നിവ കഴിക്കുക.

വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിന്‍

മുടി വളര്‍ച്ചയ്ക്ക് പേരുകേട്ട വിറ്റാമിനാണ് ബയോട്ടിന്‍ അഥവാ ബി 7. ഇത് മുടി പൊട്ടുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നീളമുള്ള മുടി വളരുന്നതിന് അത്യന്താപേക്ഷിതമാണ് ബയോട്ടിന്‍. കോളിഫ്‌ലവര്‍, കാരറ്റ്, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ ബയോട്ടിന്റെ നല്ല ഉറവിടങ്ങളാണ്. സാല്‍മണ്‍, കരള്‍, വാഴപ്പഴം, ബദാം, ധാന്യങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് കഴിക്കാം.

ഇനോസിറ്റോള്‍ അഥവാ വിറ്റാമിന്‍ ബി 8

ഇത് ഫോളിക്കിളിന്റെ ആരോഗ്യം നിലനിര്‍ത്താനും അമിതമായ മുടികൊഴിച്ചില്‍, അലോപ്പിയ എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു. ബ്രൂവേഴ്സ് യീസ്റ്റ്, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും ധാന്യങ്ങളും ഈ സുപ്രധാന വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

വിറ്റാമിന്‍ ബി 12

മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ അധിക വിറ്റാമിനാണ് ബി 12. വിറ്റാമിന്‍ ബി 12 മുടിക്ക് നേരായ പോഷണം നല്‍കുന്നു, മാത്രമല്ല ഇത് യഥാര്‍ത്ഥ മുടിയിഴകളുടെ ഒരു ഭാഗവുമാണ്. ബി 12 കുറവുള്ള ആളുകള്‍ക്ക് മുടി ദുര്‍ബലമാകുകയോ മുടി കൊഴിച്ചില്‍ സംഭവിക്കുകയോ ചെയ്യുന്നു. ചിക്കന്‍, മീന്‍, ഗോമാംസം, പന്നിയിറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ബി 12 ഉള്‍ക്കൊള്ളുന്ന ഭക്ഷണങ്ങളാണ്. പാല്‍, മുട്ട, തൈര് എന്നിവയും ആല്‍ഗ, കടല്‍പ്പായല്‍ തുടങ്ങിയവയും നിങ്ങള്‍ക്ക് കഴിക്കാം.

വിറ്റാമിന്‍ ബി 9 അഥവാ ഫോളിക് ആസിഡ്

ഇത് ബി കോംപ്ലക്‌സ് വിറ്റാമിനുകളില്‍ ഒന്നാണ്, കൂടാതെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെയും പിന്തുണയ്ക്കുന്നു. മുടി വളര്‍ച്ചയിലും ഇത് ഫലപ്രദമായ പങ്ക് വഹിക്കുന്നു. ആവശ്യത്തിന് ഫോളിക് ആസിഡ് ശരീരത്തിന് ലഭിക്കുന്നതിന് കടല, പയര്‍, പച്ച, പച്ചക്കറികള്‍, കോളര്‍ഡ് ഗ്രീന്‍സ്, ശതാവരി, ബീറ്റ്‌റൂട്ട്, പപ്പായ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവയെല്ലാമാണ് മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി ഭക്ഷണങ്ങള്‍.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മാറിടത്തിന് ഉറപ്പേകാന്‍ ഓയില്‍ ചേര്‍ത്ത ജെല്‍

അയഞ്ഞു തൂങ്ങുന്ന മാറിടങ്ങള്‍ പല സ്ത്രീകളേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിന് പുറകിലെ കാരണങ്ങള്‍ പലതാണ്. പ്രായമാകുമ്പോള്‍ ചര്‍മത്തിന്റെ ദൃഢത കുറയുന്നത് ഒരു പ്രധാനപ്പെട്ട കാരണമാണ്. ഏതു ഭാഗവും അയയുന്നത് പോലെ മാറിടത്തിലെ ചര്‍മവും മസിലുകളുമെല്ലാം അയയുന്നു. ഇത് മാറിടം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കും. ഇതു പോലെ തന്നെ മാറിടങ്ങള്‍ക്ക് പ്രസവ, ഗര്‍ഭ കാലത്ത് വലിപ്പക്കൂടുതലുണ്ടാകുന്നത് സാധാരണയാണ്. ഈ സമയത്ത് വേണ്ടത്ര രീതിയില്‍ സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കാതെ വരുന്നതാണ് ഒരു കാരണം. പെട്ടെന്ന് തടി കൂടുന്നതും അമിതമായ വണ്ണവും പെട്ടെന്ന് തന്നെ വല്ലാതെ തടി കുറയുന്നതും മാറിടങ്ങള്‍ ഇടിഞ്ഞ് തൂങ്ങാനുള്ള മറ്റൊരു കാരണം കൂടിയാണ്. ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ക്ക് ദൃഢത നല്‍കാനുള്ള വിലയേറിയ ട്രീറ്റ്‌മെന്റുകള്‍ക്ക് പകരം ചില സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ മാറിടത്തിന്റെ ഉറപ്പിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ ഓയില്‍ ജെല്ലിനെ കുറിച്ചറിയൂ.

വൈറ്റമിന്‍ ഇ

ഈ ജെല്‍ തയ്യാറാക്കാന്‍ വേണ്ടത് കറ്റാര്‍ വാഴ, വൈറ്റമിന്‍ ഇ ഓയില്‍, ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നിവയാണ് വേണ്ടത്.ചുളിവുകളില്ലാത്ത, പ്രായം തോന്നാത്ത ചര്‍മത്തിന് അവശ്യം വേണ്ട ഒന്നാണ് വൈറ്റമിന്‍ ഇ. ഇതു ചില ഭക്ഷണങ്ങളില്‍ നിന്നും ലഭിയ്ക്കും. ഇതല്ലാതെ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ രൂപത്തിലും ലഭിയ്ക്കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കിയാണ് ഇതു സാധിയ്ക്കുന്നത്. ഇതു കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു.ശരീരത്തിന്റെ ഏതു ഭാഗങ്ങളിലുമുള്ള സ്‌ട്രെച്ച്മാര്‍ക്കുകള്‍ പോകാന്‍ ഇത് നല്ലതാണ്.പുതിയ ചര്‍മ കോശങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിന്‍ ഇ.

ഫ്‌ളാക്‌സ് സീഡ്

ആരോഗ്യത്തിന് മാത്രമല്ല,മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ മികച്ചതാണ് ഫ്‌ളാക്‌സ് സീഡ് . ഇവയില്‍ വൈററമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. ഒമേഗ ത്രീ ഫാററി ആസിഡുകളും ഇതിലുണ്ട്.ഇതിനായി 2 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തീ കുറച്ചു വച്ച് തിളപ്പിയ്ക്കാം. ഇത് നല്ലതു പോലെ ഇടയ്ക്കിടെ ഇളക്കണം. ഇതില്‍ വെളുത്ത നിറത്തിലെ പത വന്നു തുടങ്ങുമ്പോള്‍ തീ കെടുത്തണം. ഇത് അരിച്ചെടുക്കുക. ഇത് തണുക്കുമ്പോള്‍ ജെല്‍ പോലെയാകും. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്.

കറ്റാര്‍ വാഴ

പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. വരണ്ട ചര്‍മം പ്രായക്കൂടുതലും ചുളിവുമെല്ലാം വരുത്തുന്ന ഒന്നാണ്. വരണ്ട ചർമത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്.കറ്റാർ ജെൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്ക് ചർമ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകും.

​ഇതിനായി

ഇതിനായി മുകളില്‍ പറഞ്ഞ രീതിയില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ തയ്യാറാക്കുക. ഇതിലേയ്ക്ക് തുല്യ അളവില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി കലര്‍ത്തുക. പിന്നീട് വൈറ്റമിന്‍ ഇ ഓയിലും ഇതില്‍ ചേര്‍ക്കണം. ഇതെല്ലാം കൂടിച്ചേര്‍ത്ത് ഇളക്കണം. ഇത് നല്ല ജെല്‍ പരുവമാക്കി ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. അല്‍പനേരം കഴിഞ്ഞ് കഴുകാം. മാറിടത്തില്‍ താഴേ നിന്നും മുകളിലേയ്ക്കുള്ള രീതിയില്‍ വേണം, മസാജ് ചെയ്യാന്‍.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖരോമം മാറാന്‍ വീട്ടില്‍ ചെയ്യാം ഈ വാക്‌സ് മിശ്രിതം

മുഖത്തെ രോമം പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. ചില രോഗങ്ങള്‍, പ്രത്യേകിച്ച് പിസിഒഎസ് പോലുള്ളവ ഇത്തരം രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് സ്ത്രീകള്‍ക്ക് പൊതുവേ അസ്വസ്ഥതയും നാണക്കേടുമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്. കൃത്രിമ ക്രീമുകള്‍ ഉപയോഗിയ്ക്കാതെ ചെയ്യാവുന്ന ചില വഴികള്‍. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.

പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ 5ചേരുവകള്‍ വേണം. കടലമാവ്, തേന്‍,മഞ്ഞള്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവയാണ് ഇവ.അടുക്കളയിലെ പലഹാരങ്ങളുണ്ടാക്കാന്‍ സഹായിക്കുന്ന കടലമാവ് പല തരത്തിലെ സൗന്ദര്യ-ചര്‍മ പ്രശ്‌നങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാം. ചര്‍മത്തിലെ മൃത കോശങ്ങള്‍ സ്‌ക്രബ് ചെയ്ത് നീക്കുവാനും അഴുക്കും ഒഴിവാക്കുവാനും ഈ ഫലപ്രദമായ കടലപ്പൊടി മികച്ചതാണ്. മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മത്തിലെ അപാകതകൾ തടയുന്നതിനും കരുവാളിപ്പിൽ നിന്ന് മുക്തി നേടുന്നതിനും മുഖത്തെ അനാവശ്യമായ രോമങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് ഏറെ ഫലം ചെയ്യുന്നു. യാതൊരു ദോഷവും ചര്‍മത്തിന് വരുത്താത്ത സ്വാഭാവിക വഴിയാണിത്.

​നാരങ്ങ

നാരങ്ങയ്ക്കും സൗന്ദര്യ ഗുണങ്ങളുണ്ട്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ഗുണം നല്‍കുന്നു. ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണിത്.സ്വാഭാവിക മധുരമായ തേന്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് പല തരം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

​മഞ്ഞള്‍

മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഒരുപിടി ചര്‍മ പ്രശ്‌നങ്ങള്‍ക്കിത് മരുന്നുമാണ്. മുഖക്കുരുവിന്, ചര്‍മത്തിന് നിറം നല്‍കാന്‍, മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ സാധാരണ ചർമ്മപ്രശ്നങ്ങളെ ചെറുക്കാൻ മഞ്ഞൾ സഹായിക്കും. നിറത്തിനും ഇതേറെ ഗുണകരമാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ മരുന്നാണ്. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് മരുന്നായി പ്രവര്‍ത്തിയ്ക്കുന്നത്.

​ഇതിനായി

ഇതിനായി കടലമാവ് എടുക്കുക. ഇതില്‍ പഞ്ചസാര, തേന്‍, നാരങ്ങാനീര്, മഞ്ഞള്‍ എന്നിവ കലര്‍ത്തണം. എന്നിട്ട് ഈ മിശ്രിതം മോരം ഉള്ളിടത്ത് പുരട്ടുക. പിന്നീട് ഉണങ്ങുമ്പോള്‍ അല്‍പം വെള്ളം പുരട്ടി നല്ലതുപോലെ സ്‌ക്രബ് ചെയ്ത് പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം വീതം കുറച്ചു ദിവസം അടുപ്പിച്ച് ചെയ്താല്‍ ഗുണമുണ്ടാകും. ഇതില്‍ പഞ്ചസാര ഉരുക്കിച്ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ല വാക്‌സിംഗ് ക്രീം കൂടിയായി ഉഫയോഗിയ്ക്കാം. ഇളം ചൂടോടെ.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

പൊട്ടറ്റോ ഫെയ്‌സ് പാക്ക്

സൗന്ദര്യത്തിന് ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കാം? മുഖക്കുരു അകറ്റാനും, കരുവാളിപ്പ് അകറ്റി ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനുമെല്ലാം സഹായിക്കുന്ന പൊട്ടറ്റോ ഫെയ്‌സ് പാക്ക് പരിചയപ്പെടാം.

ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്ക് (Potato Face Packs) നൽകുന്ന ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം. ഉരുളക്കിഴങ്ങ് ഏത് രീതിയിൽ പാകം ചെയ്തെടുത്താലും കഴിക്കാൻ ഒരു പ്രത്യേക സ്വാദാണ്. അതുകൊണ്ട് തന്നെയാണ് ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് ആരാധകരേറെ. രുചി മാത്രമല്ല, ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 3, ബി 6, സി, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. അതേസമയം ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഏറെ ഫലപ്രദമായ ഒരു ചേരുവയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും, വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനുമെല്ലാം ഉരുളക്കിഴങ്ങ് സഹായിക്കും.

 

ഉരുളക്കിഴങ്ങ് നീരും തേങ്ങാപ്പാലും

കറുത്ത പാടുകൾ കുറയ്ക്കുന്നതിനും നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനും തിളങ്ങുന്ന ചർമ്മത്തിനും അനുയോജ്യമായ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ആണിത്. തേങ്ങാപ്പാൽ നമ്മുടെ മുടിക്കും ചർമത്തിനും ഒരുപോലെ ഗുണം ചെയ്യും. ചർമ്മത്തിലെ പാടുകൾ, കറുത്ത പാടുകൾ, മറ്റ് അടയാളങ്ങൾ എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു, ഇത് ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുവാനും ഉത്തമമാണ്. ഈ പാക്ക് തയ്യാറാക്കാൻ വേണ്ടത്,

– രണ്ട് ടേബിൾ സ്പൂൺ. തേങ്ങാപ്പാൽ

– രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര്

ഇവ രണ്ടും നന്നായി ചേർത്ത ശേഷം മുഖത്തു പുരട്ടി ഉണങ്ങാൻ അനുവദിക്കുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.

​ഉരുളക്കിഴങ്ങും തേനും

തേനിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് മുഖത്തെ കറുത്ത പാടുകളും മാലിന്യങ്ങളും നീക്കി തെളിഞ്ഞ ചർമ്മം നൽകുന്നു. ബദാം ഓയിൽ ചർമ്മത്തെ പോഷിപ്പിക്കുകയും എല്ലാ നേർത്ത വരകളും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഇതിനായി ഒരു ചെറിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ ബദാം എണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഇത് മുഖത്ത് പുരട്ടാം. ഉണങ്ങിയ ശേഷം മുഖം സാധാരണ വെള്ളത്തിൽ കഴുകുക.

​ഉരുളക്കിഴങ്ങും തക്കാളി നീരും

തക്കാളി ജ്യൂസിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, അത് ചർമ്മത്തെ ശുദ്ധവും വ്യക്തവുമാക്കുകയും ചെയ്യുന്നു. തക്കാളി ജ്യൂസിലെ ലൈക്കോപീൻ പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. മറുവശത്ത്, ഉരുളക്കിഴങ്ങ് ചർമ്മത്തിന്റെ ഇരുണ്ട നിറം കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടേബിൾ സ്പൂൺ തക്കാളി ജ്യൂസ് എന്നിവ എടുത്ത് ഒരുമിച്ച് ചേർത്ത് ഇളക്കിയ ശേഷം ഈ കൂട്ട് മുഖത്ത് പുരട്ടാം. ഇരുപത് മിനിട്ടിന് ശേഷം ഇത് കഴുകി വൃത്തിയാക്കാം.

​ഉരുളക്കിഴങ്ങ് നീരും നാരങ്ങാനീരും തേനും

ഈ ഫേസ് പാക്ക് പരീക്ഷിക്കുന്നതിന് മുമ്പ്, നാരങ്ങ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. നാരങ്ങയ്ക്കും ഉരുളക്കിഴങ്ങിനും രേതസ് ഗുണമുണ്ട്, ഇത് അധിക എണ്ണ നീക്കം ചെയ്യുകയും അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തിന് വ്യക്തമായ രൂപം നൽകുകയും ചെയ്യുന്നു. ചർമ്മത്തിൽ പ്രകോപനം ഉണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നാരങ്ങ നീര് നേർപ്പിക്കുക. തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു.

രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ തീൻ എന്നിവ ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകാം.

​ഉരുളക്കിഴങ്ങ് നീരും മുട്ടയുടെ വെള്ളയും

മുട്ടയും ഉരുളക്കിഴങ്ങും പ്രോട്ടീന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. അവ ചർമ്മത്തിന് മുറുക്കം നൽകാനും ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം തിളങ്ങാനും സഹായിക്കുന്നു.

ഇതിനായി അര കപ്പ് ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് ഇതിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകാം. ശേഷം നിങ്ങളുടെ മുഖത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ ഉപയോഗിക്കാം.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീ ആരോഗ്യവും ആയുർവ്വേദവും

എല്ലാ രംഗത്തും കേരളം ഇന്ത്യയിൽ മുൻപന്തിയിലാണ്. ആരോഗ്യരംഗത്താവട്ടെ പ്രത്യേകിച്ചും. എന്നാൽ സ്ത്രീകളുടെ ആരോഗ്യ വിഷയത്തിലാണ് പ്രശ്നം. ഒരു കുടുംബത്തിന്‍റെ ആരോഗ്യം നന്നായി നിലനിർത്തുന്നതിൽ വളരെ ഊന്നൽ നൽകുന്ന ഒരു സ്ത്രീ തന്‍റെ ആരോഗ്യകാര്യത്തിൽ ഒട്ടും തന്നെ ശ്രദ്ധിക്കാറില്ല.

 

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

ഏതു രോഗത്തിന്‍റെയും ആരംഭത്തിലെ രോഗ ലക്ഷണങ്ങളെ പാടെ അവഗണിച്ച് പിന്നീടത് ഗുരുതരാവസ്ഥയിലേക്കെത്തുന്നു.തിരിച്ച് ആരോഗ്യത്തിലേക്കെത്തിക്കുവാൻ സമയവും ധനവും അതിലേറെ മറ്റു ബുദ്ധിമുട്ടുകളും ഏറ്റുവാങ്ങേണ്ടി വരുന്നു. തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളും, കുടുംബത്തിലെയും ജോലി സ്ഥലത്തെയും സമ്മർദ്ദങ്ങളും അവഗണിക്കപ്പെടുന്ന സ്വന്തം കാര്യങ്ങളും എല്ലാം ചേർന്ന് സ്ത്രീയുടെ ആരോഗ്യ താളത്തെ ക്രമം തെറ്റിക്കുന്നു.

സ്ത്രീകളുടെ ജീവിതകാലം ഘട്ടങ്ങളായി തരം തിരിച്ചാൽ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ ആയിരിക്കുമല്ലോ. ആ കാലഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടുന്ന ഓരോ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും. അതാണീ ലേഖനം പ്രതിപാദിക്കുന്നത്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

ബാല്യം

ബാല്യത്തിൽ ഓരോ പെൺകുഞ്ഞും വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. അമ്മയാവുക എന്ന പ്രകൃതിയുടെ മഹാദൗത്യത്തിന്‍റെ ഒരുക്കങ്ങൾ ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ നടക്കുന്നുണ്ട്. ഉറക്കക്കുറവ്, പഠനഭാരം, വേണ്ടത്ര വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ, ക്ഷീണം തുടങ്ങിയവയും ഇതിനെയെല്ലാം തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ അവസ്ഥയുമെല്ലാം തന്നെ ഇപ്പോഴത്തെ പെൺകുഞ്ഞുങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്.

8-9 വയസ്സാവുമ്പോഴേക്കും ആർത്തവ കാലമാകുന്നതും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും മാനസിക പിരിമുറുക്കങ്ങളും ബാല്യത്തിന്‍റെ ദൈർഘ്യം പെൺകുഞ്ഞുങ്ങളിൽ കുറയ്ക്കുന്നു. ഇതെല്ലാം അവരുടെ ശാരീരിക മാനസിക സം തുലനത്തെ സാരമായി ബാധിക്കുന്നു. നാം ആരും തന്നെ ഇതിനേക്കുറിച്ച് ബോധവാന്മാരാകുന്നില്ലെങ്കിലും ആർത്തവത്തുടക്കവും സമൂഹവും കുടുംബപരിസ്ഥിതികളിലെ അനാവശ്യ വേലിക്കെട്ടുകളും കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് അവരറിയാതെ എന്തൊക്കെയോ ആഘാതമേൽപ്പിക്കുമ്പോൾ പിന്നീടത് ശരീരത്തെയും ബാധിക്കുന്നു.

മാധ്യമങ്ങളേൽപ്പിക്കുന്ന പല മിഥ്യാധാരണകളും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. കുറച്ചുമുമ്പ് വരെ കാലത്തിന്‍റെ നന്മകൾ പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് വല്ലാത്തൊരു ഗൗരവവും സംഘർഷവും നൽകിയിരുന്നില്ല.

ചിട്ടയോടെയുള്ള ജീവിതശൈലി, രുചിക്ക് മാത്രമല്ല ഭക്ഷണം ആരോഗ്യത്തിനുമാണെന്നുമുള്ള അവബോധത്തോടെ നല്ല ഭക്ഷണക്രമം, മിതമായ വ്യായാമമുറകൾ, മതാപിതാക്കളുടെ പരിചരണവും സ്നേഹമസൃണമായ ശാസനകളും കുഞ്ഞുങ്ങളുടെ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് നിറമേകും. ഓരോന്നും വിശദമായി നോക്കാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ജീവിതശൈലി

ചിട്ടയോടുള്ള ജീവിതശൈലിയിൽ രാത്രി വൈകിയുള്ള ഉറക്കവും പകലുറക്കവും ഉപേക്ഷിക്കണം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. പഠനത്തിന്‍റെ അധികഭാരവും അനാവശ്യ പിരിമുറുക്കവും ഒഴിവാക്കാനായി ചിട്ടയോടെയുള്ള പഠനക്രമങ്ങൾ ശീലിക്കണം. ധ്യാനം കുട്ടിക്കാലത്ത് പരിശീലിക്കുന്നത് അനാവശ്യ കാര്യങ്ങളിൽ അനുഭവിക്കുന്ന സംഘർഷങ്ങളെ ഒഴിവാക്കാനും അനാവശ്യവും അധികവുമായ ചിന്തകളെ കയ്യിലൊതുക്കാനും ഏകാഗ്രത, ഓർമ്മശക്‌തി ഇവയെല്ലാം കൂട്ടാനും വളരെയധികം സഹായിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ഭക്ഷണക്രമം

പോഷകങ്ങൾ നിറഞ്ഞ ആഹാരക്രമം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. എല്ലാത്തരം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പശുവിൻ നെയ്, വെണ്ണ, മോര്, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ നിത്യേന മാറി മാറി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മൈദ ചേർന്ന ബ്രഡ്, ബിസ്ക്കറ്റുകൾ, എണ്ണയിൽ വറുത്തുപൊരിച്ച ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കണം.

മത്സ്യം, മാംസം, മുട്ട എന്നിവ ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നത് ബുദ്ധിപരമായ കാര്യങ്ങൾക്ക് സഹായിക്കുന്ന തലച്ചോറിലേക്കുള്ള രക്‌തപ്രവാഹത്തെ കുറയ്ക്കുന്നതിനാൽ അളവ് കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ആരോഗ്യത്തിന് നന്നാവുക. കൂടാതെ ഇവയിൽ നാരുകളുടെ അഭാവമുള്ളതിനാൽ ദഹനവ്യവസ്ഥയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

രാത്രി വൈകിയുള്ള ആഹാരവും പ്രധാനഭക്ഷണ സമയങ്ങൾക്കിടക്ക് പിന്നെയും ഭക്ഷണം കൊടുക്കുന്നതോ, ശീലിപ്പിക്കുന്നതോ നല്ലതല്ല. ചായ, കാപ്പി എന്നിവയുടെ ഉപയോഗമോ അമിതോപയോഗമോ ശീലിപ്പിക്കുന്നതിനേക്കാൾ ഗ്രീൻടീ പരിശീലിപ്പിക്കുന്നതാവും നന്നാവുക. സാധാരണ ഉപ്പിനുപകരം ഇന്തുപ്പ് പാചകത്തിനുപയോഗിക്കുന്നത് ആരോഗ്യനിലവാരത്തെ ഇനിയും മെച്ചപ്പെടുത്തും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വ്യായാമം

മിതമായ വ്യായാമമുറകൾ എന്നുദ്ദേശിച്ചത് ലഘുവായ പ്രാണായാമങ്ങൾ ഉൾപ്പെട്ട ശ്വസനപ്രക്രിയകളും ലളിതമായ യോഗാസനങ്ങളുമാണ്. സൂര്യനമസ്ക്കാരം, വജ്രാസനം തുടങ്ങിയവയും കുഞ്ഞുങ്ങൾക്ക് പരിശീലിക്കാവുന്ന ലളിതവും മനോഹരവുമായ യോഗാസനങ്ങളാണ്. എന്നാൽ ആർത്തവ കാലഘട്ടത്തിൽ എല്ലാത്തരത്തിലുള്ള വ്യായാമമുറകളും എണ്ണതേച്ചുകുളിയും ഒഴിവാക്കണ്ടേതാണ്.

കാഴ്ചപ്പാട്

മാതാപിതാക്കൾ വാത്സല്യവും സ്നേഹവും അവർക്ക് നൽകുന്നതോടൊപ്പം മൂല്യാധിഷ്ഠിതമായ ഒരു ജീവിതകാഴ്ചപ്പാടിന്‍റെ ആവശ്യകത കുഞ്ഞുങ്ങളെ ബോദ്ധ്യപ്പെടുത്തുകയും വേണം. ഇന്‍റർനെറ്റിന്‍റെയും കമ്പ്യൂട്ടർ ഗെയിംസ്, ടിവി തുടങ്ങിയവയുടെയും അമിതോപയോഗം കുഞ്ഞുങ്ങളുടെ സർഗ്ഗശേഷിയേയും ഭാവനാശേഷിയേയും നശിപ്പിക്കും. കൂടാതെ ധീഷണാ വൈകല്യങ്ങൾക്കും ഓർമ്മക്കുറവിനും കാരണമാകും. പകരം ഓടിക്കളിച്ചു വളരാൻ കുഞ്ഞുങ്ങളെ അനുവദിച്ചേ തീരു.

ആർത്തവ സമയത്തല്ലാത്ത ദിവസങ്ങളിൽ ശരീരത്തിൽ എണ്ണതേച്ചു കുളി ശീലിപ്പിക്കണം. നല്ലനിറം ലഭിക്കാൻ മാത്രമല്ല ശരീരത്തിന്‍റെ ആകാരവടിവിനും സ്നിഗ്ദ്ധതക്കും ഇത് ആവശ്യമാണ്. ഒരു വയസ്സ് വരെ ലാക്ഷാദി വെളിച്ചെണ്ണ, ഏലാദി വെളിച്ചെണ്ണ ഇവ ഉപയോഗിച്ച് തേച്ചുകുളിക്കുന്നത് നല്ലതാവും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

കൗമാരം

ഹോർമോൺ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന സമയമായതിനാൽ ഏറ്റവും വേഗത്തിൽ ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരുത്തുന്ന പ്രായമാണ് കൗമാരം. പഠനരംഗം വളരെയധികം മത്സരബുദ്ധിയോടെ കാണുന്ന ഈ കാലത്തു തന്നെയാണ് പെട്ടെന്നുണ്ടാകുന്ന ശാരീരിക വളർച്ചയും പ്രായപൂർത്തിയാകലും സംഭവിക്കുന്നത്.

ഈസ്ട്രജന്‍റെയും പ്രൊജസ്ട്രോണിന്‍റെയും തോത് കുറയ്ക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ വിഷാദമുണ്ടാകാൻ ഇടയാക്കും. ഗർഭാശയ പേശികൾ ആർത്തവ സമയത്ത് സങ്കോചവികാസങ്ങളിലൂടെയാണ് ആർത്തവ രക്‌തത്തെ പുറന്തള്ളിക്കളയുന്നത്. പേശികളുടെ ഈ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിലാണ് ആർത്തവ സമയത്ത് കഠിനവേദന അനുഭവിക്കേണ്ടി വരുന്നത്. ഇത് ആർത്തവം തുടങ്ങുമ്പോഴുള്ള കാരണമാണ്. എന്നാൽ കുറച്ചുകൂടി പ്രായം കഴിഞ്ഞവരിൽ കാണുന്ന വേദന ഗർഭാശയത്തിലോ അനുബന്ധാവയങ്ങളിലോ ഉള്ള വിവിധരോഗങ്ങളാണ്. അതിനും കൃത്യമായി വൈദ്യസഹായം തേടുകയും വേണം.

ഗർഭാശയ മുഴകളോ ഗർഭശയത്തിലെയും അണ്ഡവാഹിനിക്കുഴലിലെയും നീർക്കെട്ടോ അണ്ഡാശയമുഴകളോ മൂലമുണ്ടാകുന്ന ഇത്തരം വേദനകൾ ഉണ്ടാകാതിരിക്കാൻ കൗമാര കാലഘട്ടത്തിൽ തന്നെ ശ്രദ്ധിച്ചാൽ മതിയാവും. കൗമാരപ്രായക്കാരിൽ വ്യായാമത്തിന്‍റെ അഭാവം, മലമൂത്രാദി ശാരീരികവേഗങ്ങളെ ശരിയായി പുറംന്തള്ളാതിരിക്കൽ, വറുത്തതും ദഹിക്കാൻ പ്രയാസമുള്ളതും അധികം തണുപ്പിച്ചതും തൈര് പഞ്ചസാര തുടങ്ങിയവയുടെ അമിതോപയോഗവും ഗർഭാശയത്തിൽ തീവ്രവേദന ഉണ്ടാകാനിടയുള്ള വേദനാകാരികളായ ഘടകങ്ങളുടെ ഉൽപാദനം കൂടും.

ആർത്തവ വേദനയും അധിക രക്‌തസ്രാവവും ആർത്തവ വേദനയ്ക്കൊപ്പം അമിതമായി രക്‌തസ്രാവമുണ്ടാകുന്നവർക്ക് ഇതിനു രണ്ടിനും ചേർന്നുള്ള ഔഷധങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം കഴിക്കണം. ആയുർവ്വേദ മരുന്നുകൾ ഏതും എങ്ങനെയും കഴിക്കാം എന്ന മലയാളികളുടെ അജ്‌ഞത ഒരിക്കലും ഗുണകരമാവില്ല. ആവശ്യം വേണ്ടുന്ന സ്കാനിംഗ്, ഹോർമോൺ ടെസ്റ്റുകൾ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകൾ വൈദ്യ നിർദ്ദേശപ്രകാരം നടത്തി രോഗനിർണയത്തിനു ശേഷം അവസ്ഥാനുസരേണ വൈദ്യന്‍റെ നിർദ്ദേശപ്രകാരം ഉപയോഗിക്കണം.

അനുഭവസ്ഥരിൽ നിന്നുള്ള കേട്ടറിവുകൾ സ്വയം ഉപയോഗിക്കുന്നത് പിന്നീട് അപകടമായേക്കും. ഉദാഹരണമായി കൂടിക്കൂടി വരുന്ന ഗർഭാശയ അണ്ഡാശയ മുഴകളിൽ അനിയന്ത്രിത വളർച്ചയുള്ള മുഴകൾ ജീവാപയം തന്നെ ഉണ്ടാക്കിയേക്കും. വൃക്കകൾ, മൂത്രനാളികൾ, വൻകുടൽ തുടങ്ങിയ അവയവങ്ങളുടെ മേൽ സമ്മർദ്ദമേൽപിച്ച് അവയുടെ പ്രവർത്തനങ്ങളേയും താളം തെറ്റിച്ചേക്കാം. ഗർഭാശയ പേശികളെയും ഘടനാപരവും പ്രവർത്തനപരവുമായ കർമ്മങ്ങളെ സ്വാധീനിക്കാനും കഴിയുന്ന മരുന്നുകൾ രോഗതീവ്രതയനുസരിച്ച് പൂർണ്ണമായി മാറ്റാൻ കഴിയുന്നവ ആയുർവ്വേദ ഔഷധ സമൂഹത്തിലുണ്ട്.

ദീർഘകാലാനുബന്ധിയായ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ, എന്‍റോമെട്രിയോസിസ്, അഡിനോമയോസിസ്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്, അമിത രോമവളർച്ച, മുഖക്കുരു, അമിതവണ്ണം, ഉയർന്ന ഇൻസുലിൻ പ്രതിരോധം, വന്ധ്യത തുടങ്ങിയവയെല്ലാം തന്നെ ആയുർവ്വേദ ശാസ്ത്രത്തിൽ പ്രത്യേകം ചിട്ടപ്പെടുത്തിയ ചികിത്സാപദ്ധതികളിലൂടെ പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയും.

പഞ്ചകർമ്മ ചികിത്സകളിൽ പ്രധാനമായ ഉദരവസ്തി, വിരേചനം തുടങ്ങിയ ചികിത്സാമുറകൾ രോഗം മാറ്റുക മാത്രമല്ല ഇനിയൊരിക്കലും വരാതിരിക്കാനും സഹായിക്കും.

സ്ത്രീസംബന്ധരോഗങ്ങൾ നിലവിൽ സാധാരണ കാണപ്പെടുന്നവയായി വേറെയും ഉണ്ട് വെള്ളപോക്ക്, ആർത്തവം തുടങ്ങുന്നതിനു മുന്നോടിയായി ശാരീരികവും മാനസികവുമായി അനുഭവപ്പെടുന്ന വൈഷമ്യങ്ങൾ, ഒപ്പം തലവേദന, തലകറക്കം, സന്ധിവേദന, ആർത്തവ വിരാമം, ഗർഭാശയ അണ്ഡാശയ അർബുദം, ഗർഭപാത്രം ഇറങ്ങിവരുന്നത് തുടങ്ങിയ സ്ത്രീസംബന്ധ രോഗങ്ങൾ എല്ലാം തന്നെ ശരിയായി രോഗ നിർണ്ണയം നടത്തി ചികിത്സിച്ചു മാറ്റാവുന്നവ തന്നെയാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

യൗവനം

മുമ്പ് കൗമാരകാലത്ത് പ്രതിപാദിച്ചത് ഈ കാലഘട്ടത്തിലും ബാധകമാണ്. വ്യത്യസ്തമായി ധന്വന്തരം തൈലം ഈ കാലഘട്ടത്തിൽ ശരീരത്തിൽ തേച്ച് കുളിക്കുന്നത് നല്ലതാണ്. മനസ്സിനും സുഖം പകരും.

ഈ സമയത്ത് സ്ത്രീകളിൽ ആർത്തവം എന്ന പ്രക്രിയ നടക്കുന്ന സമയമാണ്. സ്ത്രീ ശരീരത്തിലും മനസ്സിലും ഹോർമോൺ വ്യതിയാനങ്ങൾ സൃഷ്ടിച്ചേക്കും. കൂടാതെ യൗവന കാലഘട്ടത്തിലാണ് ഒരു സ്ത്രീ അമ്മയാകാൻ ഒരുങ്ങുന്നത്. ആയുർവേദ ശാസ്ത്രം ഈ കാലഘട്ടത്തെ വളരെ പ്രധാനമായി കാണുകയും മുന്നൊരുക്കങ്ങൾക്കായി ഒരുപാടറിവുകൾ പകർന്നു വച്ചിട്ടുണ്ട്. ഒപ്പം ഗർഭിണിയാവുമ്പോഴും പ്രസവ ശേഷമുള്ള സമയവും എങ്ങനെയൊക്കെ ശരീരം സംരക്ഷിക്കണമെന്ന് ആയുർവ്വേദം നമ്മെ പഠിപ്പിക്കുന്നു.

ഗർഭകാലഘട്ടം കൂടുതൽ വെല്ലുവിളിയും സങ്കീർണതയും നിറഞ്ഞതാണെങ്കിലും അത് സ്വാഭാവിക പ്രക്രിയ ആണെന്നും അതിനെ സ്വാഭാവികതയോടെ തന്നെ കൈകാര്യം ചെയ്യാനാവുമെന്നും ആയുർവ്വേദ ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗർഭിണിയാവാൻ ഉള്ള തയ്യാറെടുപ്പുകൾ, ഗർഭിണി ചര്യ, പ്രസവാനന്തര ചര്യകൾ തുടങ്ങി ദീർഘ വിശദീകരണങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇലക്കറികൾ, കഞ്ഞിപ്പുല്ല് കുറുക്കിയത്, മോര് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫ്ളാക്സീഡ്, പീനട്ട്സ്, കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം, ബദാം, ഉണങ്ങിയ പയറുവർഗ്ഗങ്ങൾ, ഈത്തപ്പഴം തുടങ്ങിയവയെല്ലാം ആർത്തവ വിരാമ സമയത്തും ആർത്തവ കാലത്തും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വാർദ്ധക്യം

ഈ സമയത്തു പോഷകആഹാരം മിതമായി കഴിക്കണം ആർത്തവ വിരാമത്തോടനുബന്ധിച്ച് ശരീരത്തിൽ തേച്ചുകുളിക്കാൻ ക്ഷീര ബലതൈലമോ സഹചരാദി തൈലമോ ആവാം. ശാരീരകമായും മാനസികമായും സ്ത്രീ എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് സ്വയം മറന്നാണ് അവൾ ഒരു കുടുംബത്തിന്‍റെ ഏറ്റവും പ്രധാന കണ്ണിയായി നിലനിൽക്കുന്നത്. കുറച്ചു കൂടി കൂടുതൽ പരിഗണനയും സ്നേഹ വും സംരക്ഷണവും അവളർഹിക്കുന്നുവെന്നും അത് പകർന്നുകൊടുക്കേണ്ടത് ഓരോ കുടുംബത്തിലെയും മറ്റംഗങ്ങൾ കൂടിയാണെന്നും നാം എല്ലാവരും ഓർത്തിരിക്കേണ്ടതു മാത്രമല്ല നടപ്പാക്കേണ്ടത് തന്നെയാണ്.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തിന് ചെറുപ്പവും തിളക്കവും: ഡബിള്‍ ക്ലെന്‍സിംഗ്….

പൊതുവേ കൊറിയന്‍ സ്ത്രീകളുടെ സൗന്ദര്യ രഹസ്യങ്ങള്‍ ലോകം അംഗീകരിച്ചിട്ടുള്ളതാണ്. പ്രായം തോന്നിയ്ക്കാത്ത ചര്‍മം, തിളങ്ങുന്ന ചര്‍മം, ചര്‍മത്തില്‍ പാടുകളോ മറ്റോ ഇല്ലാത്ത ചര്‍മം എന്നിങ്ങനെ ഏറെ പ്രത്യേകതകള്‍ ഇവര്‍ക്കുണ്ട്. ഇതിനാല്‍ തന്നെ ഇവരുടെ സൗന്ദര്യ സംരക്ഷണ വഴികളും പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതുമാണ്. ഇവരുടെ സൗന്ദര്യ സംരക്ഷണ വഴികളില്‍ പെട്ട ഒന്നാണ് ഡബിള്‍ ക്ലെന്‍സിംഗ് എന്നത്. ക്ലെന്‍സിംഗ് പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ രണ്ടു തവണ മുഖം വൃത്തിയാക്കുന്ന രീതി തന്നെയാണ്. ഇതിന് പ്രത്യേകതകളുമുണ്ട്.

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

സാധാരണയായി നാം ഒരു തരം ക്ലെന്‍സര്‍ ഉപയോഗിച്ചാണ് ചര്‍മം വൃത്തിയാക്കുക. ഇതിന് പകരം രണ്ടു തരം ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുന്നതിനാണ് ഡബിള്‍ ക്ലെന്‍സിംഗ് എന്ന് പറയുന്നത്. . ആദ്യം, എണ്ണ അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെൻസർ ഉപയോഗിക്കുക, അതിനു ശേഷം വെള്ളം അടിസ്ഥാനമാക്കിയുള്ളത് ഉപയോഗിയ്ക്കാം. ആദ്യ ഘട്ടത്തിൽ, നിങ്ങൾ എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ ഉപയോഗിക്കുമ്പോൾ സെബം, എസ്പിഎഫ്, മേക്കപ്പ്, മലിനീകരണം തുടങ്ങിയ എണ്ണ അടിസ്ഥാനമാക്കിയുള്ള എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യും.വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ വിയർപ്പ്, അഴുക്ക് തുടങ്ങിയ ജലത്തെ അടിസ്ഥാനമാക്കിയുള്ള മാലിന്യങ്ങൾ വൃത്തിയാക്കുന്നു.ചര്‍മം ബാലന്‍സ്ഡ് ആക്കി നില നിര്‍ത്താന്‍ ഈ രണ്ട് ക്ലെന്‍സിംഗ് പ്രക്രിയകളിലൂടെ സാധിയ്ക്കുന്നു.

 

ഡബിള്‍ ക്ലെന്‍സിംഗ് രീതി

 

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഡബിള്‍ ക്ലെന്‍സിംഗ് എന്നത്. ഇതില്‍ ഒന്ന് ഇത്തരം ഡബിള്‍ ക്ലെന്‍സിംഗ് രീതി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ തടയുന്നു എന്നതാണ്. സെബം അടിഞ്ഞുകൂടുന്നത് മുഖക്കുരുവിന് കാരണമാകുന്ന അണുബാധകൾക്ക് കാരണമാകുന്നു. എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ എണ്ണ അടിസ്ഥാനമാക്കിയുള്ള അഴുക്ക് നീക്കം ചെയ്യുന്നതിൽ മികച്ചതാണ്, ഏറ്റവും പ്രധാനമായി, സെബം. ഈ പ്രക്രിയ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു.

​വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന് പ്രതിവിധിയാണ് ഡബിൾ ക്ലെൻസിംഗ്. ചർമ്മം അമിതമായി ഡ്രൈ ആകാതെ സൂക്ഷിക്കാൻ ഈ രീതി സഹായിക്കും. ഡബിൾ ക്ലെൻസിംഗ് ചെയ്ത ശേഷം മുഖം നന്നായി വൃത്തിയാകുന്നതിനാൽ സെറം, മോയിസ്ചറൈസർ തുടങ്ങിയവ ചർമ്മത്തിൽ നന്നായി പ്രവർത്തിക്കുന്നു. ചര്‍മത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഇത്തരം ഡബിള്‍ ക്ലെന്‍സിംഗ് വഴി സഹായിക്കുന്നു. ഇതു പോലെ ചര്‍മ സുഷിരങ്ങളിലെ അഴുക്ക് നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക് ഹെഡ്‌സ് പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകുന്നു.

​മഴക്കാലത്ത്

മഴക്കാലത്ത് ചർമ്മത്തിലെ സുഷിരങ്ങൾ പലപ്പോഴും എണ്ണയും അഴുക്കും കൊണ്ട് അടയുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി ഡബിൾ ക്ലെൻസിംഗ് തന്നെയാണ്.ചര്‍മം ബാലന്‍സ്ഡ് ആക്കി നില നിര്‍ത്താന്‍ ഈ രണ്ട് ക്ലെന്‍സിംഗ് പ്രക്രിയകളിലൂടെ സാധിയ്ക്കുന്നു. ഏതു തരം ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്ന രീതിയാണ് ഡബിള്‍ ക്ലെന്‍സിംഗ് . വരൾച്ച, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, ഓയിൽനെസ്, മുഖക്കുരു എന്നിവപോലുള്ള ചർമ്മ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിർത്താനും ഈ രീതി സഹായിക്കും. A

read more