close

സ്ത്രീ സൗന്ദര്യം (Feminine beauty)

Parentingആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾഡയറ്റ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ അഞ്ച് വിറ്റാമിനുകൾ പ്രധാനപ്പെട്ടത്

പോഷകങ്ങൾ നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. നിർദ്ദിഷ്ട പ്രായത്തിൽ സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പോഷകാഹാരം ആവശ്യമാണ്. ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും.

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം ഒരു സ്ത്രീക്ക് വളരെ പ്രധാനമാണ്. ഒരു സ്ത്രീ പ്രായപൂർത്തിയായത് മു‌തൽ ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

ഓരോ ഘട്ടത്തിലും സ്ത്രീയുടെ ആരോഗ്യം നിലനിർത്തുന്നതിന് ചില പ്രത്യേക വിറ്റാമിനുകൾ ആവശ്യമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായി വേണ്ട അഞ്ച് വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് അറിയാം…

വിറ്റാമിൻ ബി 12…

ഇത് വളരെ അത്യാവശ്യമായ വിറ്റാമിനാണ്. ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഈ വിറ്റാമിൻ വളരെ കൂടിയ അളവിൽ ലഭിക്കേണ്ടത് അനിവാര്യമാണ്.ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ഫോളിക് ആസിഡ്…

ഗർഭ ധാരണം നടത്തിയ സ്ത്രീകൾക്ക് ഫോളിക് ആസിഡ് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നാഡീരോഗങ്ങൾ, ദീർഘകാല രോഗങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.

വിറ്റാമിൻ കെ…

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വിറ്റാമിൻ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

മഗ്നീഷ്യം…

പ്രീമെൻസ്ട്രുവൽ സിൺട്രം തടയുന്നതിന് മഗ്നീഷ്യം വളരെ നല്ലതാണ്. ഇത് വേദന ഒഴിവാക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു. സ്ത്രീകൾ ദൈനംദിന ഭക്ഷണത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക.

വിറ്റാമിൻ ഡി…

ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageമേക്കപ്പ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തന സൗന്ദര്യം വെല്ലുവിളിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

സ്ത്രീകളുടെ അഴകളവുകളിൽ സ്തനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. സ്തന സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. അഴകൊത്ത സ്തനങ്ങൾ സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ്. അതേസമയം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, ചാടിയ വയര്‍, അയഞ്ഞുതൂങ്ങിയ മാറിടം എന്നിവയെല്ലാം സ്ത്രീയുടെ ആത്മവിശ്വാസത്തെ കെടുത്തും. അല്പം സമയം കണ്ടെത്തിയാൽ തയ്യാറാണെങ്കില്‍ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം തിരിച്ചെടുക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സ്തനസൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ചില മാസ്‌കുകള്‍ പരിചയപ്പെടാം.

  1. രണ്ടുമുട്ടയുടെ മഞ്ഞക്കരു എടുക്കുക. അതിലേക്ക് നന്നായി ഗ്രേറ്റ് ചെയ്ത കുക്കുംബര്‍ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം പുരട്ടാം. പത്തുമിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.
  2. ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയിലിലേക്ക് 4-5 ടേബില്‍ സ്പൂണ്‍ ഫ്രഷ് മില്‍ക്ക് ക്രീം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം പുരട്ടാം. പുരട്ടിയതിന് ശേഷം മുകളില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ വട്ടത്തില്‍ പത്തുമിനിട്ടോളം മസാജ് ചെയ്യുക. തുടര്‍ന്നുള്ള പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം. ആല്‍മണ്ട് ഓയില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
  3. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക്, ഒരു മുഴുവന്‍ മുട്ട ചേര്‍ക്കുക, അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തതിന് ശേഷം പരുട്ടാം. ചര്‍മം അയഞ്ഞുതൂങ്ങാതിരിക്കുന്നതിനായി ഒരു പഴയ അടിവസ്ത്രം ധരിക്കുക. 20 മിനിട്ടിന് ശേഷം അഞ്ച് മിനിട്ട് മസാജ് നല്‍കി കഴുകി കളയാം.
  4. പഴം ഒരു നാച്വറല്‍ മോയ്ചുറൈസര്‍ ആയാണ് കരുതപ്പെടുന്നത്. പഴത്തില്‍ അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക് പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തിന് ശേഷം പുരട്ടാം. പതനിഞ്ച് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
  5. ഉരുളക്കിഴങ്ങ് ഒരു നാച്വറല്‍ ബ്ലീച്ചിങ് ഏജന്റാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി അതിലേക്ക അല്പം പാല്‍, മുട്ട എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകിക്കളയാം.
read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഗുഹ്യരോമങ്ങള്‍ നീക്കുന്നത് കൊണ്ട് ലൈംഗീക ആസ്വാദനം മെച്ചപ്പെടുമോ?

ചോദ്യം : ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കുന്നത് കൊണ്ട് ലൈംഗീക ആസ്വാദനം മെച്ചമാകുമോ ? 

ഉത്തരം : ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കുന്നത് കൊണ്ട് ലൈംഗീക ആസ്വാദനം മെച്ചമാകുമോ എന്നത് പലര്‍ക്കും ഉള്ള സംശയമാണ്. ഇതില്‍ പൊതുവായ ഒരു ഉത്തരം സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതാകും ഉചിതം. എന്നാല്‍ രോമങ്ങള്‍ നീക്കാന്‍ തീരുമാനിച്ചാല്‍ ശ്രദ്ധിക്കേണ്ട ചിലവയും ഉണ്ട്.
ലൈംഗീക ഭാഗങ്ങളില്‍ ധാരാളം രോമങ്ങള്‍ ഉള്ളതാണ് ചിലര്‍ക്ക് ഇഷ്ടം. എന്നാല്‍ മിക്കവര്‍ക്കും ഇഷ്ടം രോമങ്ങള്‍ നീക്കുന്നതാണ്. രോമങ്ങള്‍ ത്വക്കിന് ഒരു സുരക്ഷാ വലയം ആണ്. ഇത് നിരന്തരം ഷേവ് ചെയ്തു നീക്കുന്നത് നന്നല്ല. ആവശ്യമെങ്കില്‍ ട്രിമ്മര്‍ ഉപയോഗിച്ച് രോമനഗല്‍ ട്രിം ചെയ്ത് കളയുകയാണ് കൂടുതല്‍ നല്ലത്. ഇനി രോമങ്ങള്‍ ഷേവ് ചെയ്തുനീക്കാന്‍ തന്നെ തീരുമാനിച്ചാല്‍ തന്നെ അതിനായി ഒരു വട്ടം മാത്രം ഉപയോഗിച്ച് പിന്നെ ഉപേക്ഷിക്കുന്ന തരത്തിലുള്ള ഡിസ്പോസിബിള്‍ ഷേവിംഗ് സെറ്റുകള്‍ ഉപയോഗിക്കുക. ഒരു വട്ടം ഉപയോഗിച്ച് പത്തു പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം അതേ സെറ്റുകള്‍ തന്നെ വീണ്ടും ഉപയോഗിച്ചാല്‍ ഇന്‍ഫെക്ഷന്‍ വരാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ അത് ഒഴിവാക്കുക.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണുകളുടെ ചില സാധരണ പ്രശ്നങ്ങള്‍ക്കുള്ള മറുപടി നല്കുന്നു: കണ്ണുകൾ അറിയാൻ

കണ്ണുകൾ അമ്യൂല്യമാണ്. അവ നിധി പോലെ സൂക്ഷിക്കേണ്ടതുണ്ട്. കണ്ണുകളുടെ ആരോഗ്യവും പരിചരണവും നേത്ര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് മറുപടി നൽകുകയാണ് ഡോ.സഞ്‌ജയ്…

കോണ്ടാക്‌റ്റ് ലെൻസ് പതിവായി ധരിക്കുന്നതു കണ്ണുകൾക്ക് ദോഷം ചെയ്യുമോ?

6-8 മണിക്കൂറിലധികം സമയം കോണ്ടാക്‌റ്റ് ലെൻസ് ധരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു ഹിതകരമല്ല. ഇതു ധരിക്കുന്നതു മൂലം കണ്ണുകൾക്കാവശ്യമായ ഓക്‌സിജൻ ലഭിക്കാതാവും. അതിനാൽ തുടർച്ചയായി ഉപയോഗിക്കുന്നതിനു പകരം ഇടയ്‌ക്ക് ഒരു ബ്രേക്ക് നൽകി ഉപയോഗിക്കുന്നതാണ് അഭികാമ്യം.

കണ്ണുകൾ പരിശോധിക്കേണ്ടത് എപ്പോഴൊക്കെയാണ്?

ഒരു വയസ്സു മുതൽ ഐ ചെക്ക് അപ്പ് തുടങ്ങാം എന്ന അഭിപ്രായമാണെന്‍റേത്. കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിന് ഈ ചെക്ക് അപ്പ് അനിവാര്യമാണ്. അടുത്ത ചെക്ക് അപ്പ് കുട്ടി സ്‌കൂളിൽ പോവുന്നതിനു മുമ്പാവാം. മുതിർന്നവർ വർഷത്തിൽ ഒരു തവണയെങ്കിലും ചെക്ക് അപ്പ് നടത്തേണ്ടത് അനിവാര്യമാണ്. കണ്ണുകൾക്ക് കൃത്യമായ പരിശോധന നടത്തണം.

എന്‍റെ കണ്ണുകൾക്ക് എഎംഡി പ്രോബ്ലമാണെന്ന് ഒപ്‌റ്റീഷ്യൻ പറഞ്ഞു. എന്താണ് എഎംഡി?

എഎംഡിയുടെ പൂർണ്ണരൂപം ഏജ് റിലേറ്റഡ് മാക്യൂലർ ഡീജനറേഷൻ എന്നാണ്. മാക്യൂല ദുർബലമാവുന്ന അവസ്‌ഥയാണിത്. റെറ്റിനയുടെ ഒരു ചെറിയ ഭാഗമാണ് മാക്യൂല. ഇത് കണ്മുന്നിലുള്ള വസ്‌തുക്കൾ തെളിമയോടെ കാണുന്നതിനു സഹായിക്കുന്നുണ്ട്. കണ്ണിനു മങ്ങൽ, കണ്ണിനു ചുറ്റും കരിവാളിപ്പ്, വസ്‌തുക്കൾ അവ്യക്‌തമായി കാണുക എന്നിവ എഎംഡിയുടെ ലക്ഷണങ്ങളാണ്. ഇത്ര മാത്രമല്ല, ചിലപ്പോൾ മുന്നിലുള്ള വസ്‌തുക്കൾ തീരെ കാണാൻ സാധിക്കാതെ വന്നേക്കാം. എഎംഡി പ്രോബ്ലം അലട്ടുന്നവർക്ക് പലപ്പോഴും വശങ്ങളിലും മുകളിലും താഴെയുമുള്ള വസ്‌തുക്കൾ കാണാമെങ്കിലും നേർമുന്നിലുള്ളവ കാണാൻ സാധിച്ചുവെന്ന് വരില്ല.

എനിക്ക് അസ്‌റ്റിഗ്മാറ്റിസമാണ് (ഒരു നേത്രരോഗം). ഇതെങ്ങനെ ഒഴിവാക്കാനാവും?

വസ്‌തുക്കൾ മങ്ങി കാണുന്ന അവസ്‌ഥയാണിത്. ചിലരിൽ ഈ സ്‌ഥിതി കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. കണ്ണട, കോണ്ടാക്‌റ്റ് ലെൻസ് ധരിച്ചും ലാസിക്ക് സർജറി നടത്തിയും ഇതൊഴിവാക്കാം.

ബൈ ഫോക്കൽവേരി ഫോക്കൽ ഗ്ലാസ്സ് തമ്മിൽ എന്ത് അന്തരമാണുള്ളത്?

ഇവ വ്യത്യസ്‌ത ദൂരത്തിലുള്ള വസ്‌തുക്കളെ കണ്ണട മാറ്റാതെ തന്നെ വ്യക്‌തമായി കാണാൻ സഹായിക്കുന്ന രണ്ടു ലെൻസുകളാണ്. ബൈ ഫോക്കൽ ലെൻസ് രണ്ടു ഭാഗങ്ങളിലായി വേർതിരിച്ചിട്ടുണ്ട്. ലെൻസിന്‍റെ മുകൾ ഭാഗത്തിലൂടെ ദൂരെയുള്ള വസ്‌തുക്കൾ കാണാനാവും, താഴത്തെ ഭാഗത്തിലൂടെ നോക്കിയാൽ അടുത്തുള്ള വസ്‌തുക്കൾ കാണാനും വായിക്കാനും സാധിക്കും. ലെൻസിന്‍റെ മദ്ധ്യഭാഗത്ത് വേർതിരിക്കുന്ന ഒരു വരയുണ്ട്. ലെൻസ് ആദ്യമാദ്യം ധരിക്കുമ്പോൾ അസ്വസ്‌ഥത തോന്നുമെങ്കിലും സ്‌ഥിരമായി ധരിക്കുമ്പോൾ ഇതൊഴിവാകും.

വേരി ഫോക്കൽ ലെൻസ് അത്യാധുനികമാണ്. ഇതിൽ ദൂരെയും അടുത്തുമുള്ള ലെൻസ് പൂർണ്ണമായും യോജിച്ചാണിരിക്കുന്നത്. അതായത് ലെൻസിന്‍റെ മദ്ധ്യഭാഗത്ത് വേർതിരിക്കുന്ന വര കാണാനാവില്ല. ലെൻസിന്‍റെ മദ്ധ്യഭാഗത്തു നിന്നു താഴെയുള്ള വസ്‌തുക്കൾ അത്ര വ്യക്‌തമായി കാണാനാവില്ല എന്ന ഒരു ന്യൂനതയുണ്ട്. മാത്രമല്ല വശങ്ങളിലുള്ള വസ്‌തുക്കൾ മങ്ങി കാണപ്പെടുകയും ചെയ്യും.

എനിക്ക് ദൂരെയുള്ള വസ്‌തുക്കൾ കാണുന്നതിനു വളഞ്ഞും സൂക്ഷിച്ചും നോക്കേണ്ടി വരുന്നുണ്ട്. എന്താണിതിനു കാരണം?

കൂടെക്കൂടെ കണ്ണടയ്ക്കേണ്ടി വരിക, സൂക്ഷിച്ചും വളഞ്ഞും നോക്കേണ്ടി വരിക എന്നതൊക്കെ കാഴ്‌ച ദുർബലമാവുന്നതിന്‍റെ ലക്ഷണങ്ങളാണ്. ദൂരെയുള്ള വസ്‌തുക്കൾ കാണേണ്ടപ്പോഴാണ് സ്‌ട്രെയിൻ ഏറെയുണ്ടാവുക.

കൺപീലികൾ വല്ലാതെ കൊഴിഞ്ഞു പോകുന്നുണ്ട്. ഇപ്പോൾ എന്‍റെ ഇടതു കണ്ണിനു മീതെ കൺപീലികൾ തീരെയില്ല. ഇതിനെന്തു പ്രതിവിധിയാണുള്ളത്?

നേത്ര രോഗം മൂലമല്ല മറിച്ച് കേശ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് കൺപീലി കൊഴിയുന്നത്. ഇതൊഴിവാക്കുന്നതിനു ഹെയർ സ്‌പെഷ്യലിസ്‌റ്റിന്‍റെ സഹായമാരാഞ്ഞാൽ മതിയാവും.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണോ എഎംഡി കൂടുതലായി കാണപ്പെടുന്നത്?

അല്ല, പുരുഷന്മാരിലാണിതേറെ കാണപ്പെടുന്നത്. പ്രത്യേകിച്ച് പുകവലിക്കുന്നവരിൽ.

റെറ്റിന ചുരുങ്ങുന്നതെന്തുകൊണ്ടാണ്?

മാക്യുലയ്‌ക്കടുത്ത് സുതാര്യമായ ഒരു വരയുണ്ടാകുമ്പോഴാണ് ഈ അവസ്‌ഥയുണ്ടാവുന്നത്. ഇതുമൂലം വസ്‌തുക്കൾ മങ്ങിയതായി തോന്നും. എപ്പിറെറ്റിനൽ മെംബ്രേൻ, സെലോഫെൻ മാക്യുലേപതി, പ്രീമാക്യൂലർ ഫൈബ്രോസിസ് എന്നൊക്കെ ഈ അവസ്‌ഥയെ വിശേഷിപ്പിക്കാറുണ്ട്.

നീന്തൽ കണ്ണുകളിൽ വരൾച്ചയ്‌ക്കിട വരുത്തുമോ?

നീന്തുന്നതു മൂലമാണ് കണ്ണുകളിൽ വരൾച്ചയുണ്ടാവുന്നതെന്ന് തീർപ്പിച്ച് പറയാനാവില്ല. നീന്തൽ കുളത്തിലെ വെള്ളത്തിൽ കെമിക്കൽസ് ഉണ്ടെങ്കിൽ അത് കണ്ണെരിച്ചിലിനും അണുബാധയ്‌ക്കും വഴിയൊരുക്കും. കണ്ണുകൾ ചുവക്കുന്നതും വരൾച്ച തോന്നുന്നതും ഇതിനാലാണ്.

– വിവരങ്ങൾക്ക് കടപ്പാട്: ഡോ.സഞ്‌ജയ്

TAGS:age related macular degeneration,eye care,eye diseases,Eye Problems,eye specialiste,yes

read more
ആരോഗ്യംദാമ്പത്യം Marriageമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

വെയിൽ ആരോഗ്യത്തിന് ഉത്തമം

എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല.

വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും പരസ്യങ്ങളിലെല്ലാം പ്രമേയം. പ്രത്യേകതരം ക്രീം പുരട്ടിയില്ലെങ്കിൽ മുഖകാന്തിയെ ഇത് രൂക്ഷമായി ബാധിക്കും. സമൂഹത്തിന് അസ്വീകാര്യമായ കറുത്ത നിറത്തിൽ നിന്നും മോചനം നേടൂ…. എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ സ്ത്രീകളെ സ്വാധീനിക്കാതിരിക്കുന്നത് എങ്ങനെ? കറുത്തു കരുവാളിച്ച നിറത്തിന് എതിരെയുള്ള സമൂഹത്തിന്‍റെ ഈ എതിർപ്പ് തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് വിപണിയിൽ ഇറങ്ങുന്ന ഈ പ്രത്യേകതരം ക്രീമുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും.

സൂര്യ കിരണങ്ങൾ നമ്മുടെ ആരോഗ്യത്തിനു ഗുണകരം ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സൂര്യപ്രകാശം ഒരു തരത്തിൽ ഔഷധത്തിന് തുല്യമാണ്. ഇവ കൊണ്ട് താഴെ പറയുന്ന പ്രയോജനങ്ങളും ഉണ്ട്.

  • സൂര്യപ്രകാശം ചർമ്മത്തിലുണ്ടാകുന്ന പ്രത്യേകതരം പൂപ്പലുകളേയും ബാക്ടീരിയകളേയും നശിപ്പിക്കും.
  • ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
  • ഇത് ശ്വേത രക്താണുക്കളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
  • ത്വക്കിൽ അടങ്ങിയിരിക്കുന്ന എർജെസ്ട്രോൾ എന്ന പദാർത്ഥത്തെ സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ വിറ്റാമിൻ ഡി ആക്കി മാറ്റുന്നു. ഇതാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്.

വെയിൽ പേടി രോഗങ്ങളെ വിളിച്ചു വരുത്തും

സൂര്യകിരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാനായി വീടിന്‍റെ വാതിലുകളും ജനാലകളും കൊട്ടിയടച്ച് ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടുന്നത് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എറണാകുളത്ത് താമസിക്കുന്ന ശശികലയ്ക്ക് സംഭവിച്ചതിപ്രകാരമാണ്, ശശികല താമസിക്കുന്ന ഫ്ളാറ്റിൽ സൂര്യപ്രകാശം തീരെ കടന്നു ചെല്ലില്ലായിരുന്നു. അല്പം വെയിലടിച്ചാൽ പോലും ചർമ്മം പൊള്ളുമെന്നും ചുളിവുകളുണ്ടാകുമെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും പരസ്യങ്ങളിലൂടെയും അവർ മനസിലാക്കിയത്.

ഇതൊക്കെ പോരാഞ്ഞ് വീട്ടിലെ വാതിലുകളും ജനാലകളും അടച്ചിരിക്കുകയും പതിവാണ് താനും. അവൾ കോളേജിൽ പോകുന്നതു നിർത്തി കറസ്പോണ്ടൻസായി പഠിക്കുവാൻ തുടങ്ങി. വീട്ടുകാർ അവളെ ഒരുപാട് ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. താമസിയാതെ ശശികല സന്ധിവേദനയും ത്വക്കിനെ ബാധിക്കുന്ന പലതരം രോഗങ്ങളും കൊണ്ട് വലയാൻ തുടങ്ങി. അങ്ങനെ വെയിലിനെ ഭയന്നു ജീവിച്ച ശശികലയുടെ ജീവിതം തീരാരോഗങ്ങളുടെ വിളനിലമായി മാറി. ഡോക്ടർമാരുടെ സേവനം തേടിയ ശശികലയ്ക്ക് അവരിൽ നിന്നും കിട്ടിയ ഒരു ഉപദേശം നന്നായി വെയിൽ കൊള്ളണമെന്നായിരുന്നു.

ഇ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം
https://wa.me/message/D2WXHKNFEE2BH1

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സമ്മർ ടിപ്സ്

വേനലിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കാം. ചില കാര്യങ്ങൾ ശ്രദ്ധിക്കാം….

 

എന്തൊരു ചൂട്, ഹൊ! ചുട്ടു പൊള്ളുന്ന വെയിലത്ത് ആരും പറഞ്ഞുപോകും. വേനൽക്കാലത്ത് പലർക്കും ചർമ്മസംബന്ധമായ അസ്വസ്ഥതകളും തുടങ്ങും. അമിതമായ ചൂടും വിയർപ്പും ക്ഷീണവുമൊക്കെ ഈ സമയത്ത് സ്വാഭാവികമാണ്. വേവലാതികളുടെ ഒരു സീസൺ കൂടിയാണിത് എന്നും പറയാം. ഒന്നു ശ്രദ്ധിച്ചാൽ ഈ വേനലിലും നിങ്ങൾക്ക് കൂൾ കൂൾ ആയിക്കൂടേ…

ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണത്തിന് എന്തു മുൻകരുതലുകൾ വേണം..

അമിതമായി വെയിൽ ഏറ്റാൽ ചർമ്മം ഇരുണ്ടു പോകും എന്നതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. കുറഞ്ഞത് എസ് പി എഫ് 35 ഉള്ള സൺസ്ക്രീൻ പുരട്ടണം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് ജെൽ, ക്രീം അടങ്ങിയ ഫൗണ്ടേഷൻ ബേസ്ഡ് സൺസ്ക്രീൻ തെരഞ്ഞെടുക്കാം. വെയിലത്ത് ഇറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ശരീരത്തിലെ തുറന്ന ഭാഗങ്ങളിൽ ക്രീം പുരട്ടണം. അഴ്ചയിൽ ഒരിക്കൽ ഫ്രൂട്ട് പായ്ക്ക് അല്ലെങ്കിൽ സാൻഡൽ പായ്ക്ക് അപ്ലൈ ചെയ്യാം.

സൗന്ദര്യ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഹൈഡ്രോ ക്ലെൻസിംഗ്, ആൽഫാ ഹൈഡ്രോ ഫേഷ്യൽ, ആൽഫ്രാ ഹൈഡ്രോ ആസിഡ്, എ എച്ച് എ ഫേഷ്യൽ, ഓക്സി ക്ലെൻസിംഗ്, പഴങ്ങളുടെയും പച്ചക്കറികളുടേയും തൊലിയും ചാറും ഉപയോഗിക്കാം. നല്ലൊരു ടാൻ റിമൂവറും ആവശ്യമാണ്. ഇതിനു ശേഷം ഗാൽവാനിക്/ അൾട്രാസോണിക് രീതിയിലൂടെ ഫ്രൂട്ട്സ് പേനട്രേഷൻ പ്രയോഗിക്കാം. വീട്ടിൽ തന്നെ ഇടാവുന്ന വൈറ്റ്നിംഗ് മാസ്കുകളുമുണ്ട്. നല്ലൊരു ബ്യൂട്ടിഷ്യന്‍റെ നിർദ്ദേശപ്രകാരം സ്പാനിഷ് സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ട് വൈറ്റ്നിംഗ് ട്രീറ്റ്മെന്‍റ് ചെയ്യാം.

ഭക്ഷണം…

നാരുകൾ ധാരളമടങ്ങിയ ജലാംശമുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കണം. പാനീയങ്ങളും ആവശ്യത്തിന് വെള്ളവും കുടിക്കണം. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയും ഉപയോഗിക്കണം. വേനലിലെ അമിത ചൂട് കാരണം ശരീരത്തിലെ പി എച്ച് ബാലൻസ് അസന്തുലിതമായിത്തീരും. ദഹനം സുഗമമാകുന്നതിന് ജലാംശമടങ്ങിയ ഭക്ഷണം കഴിക്കുക. ഫ്രൂട്ട് ജ്യൂസ്, പാൽ, കരിക്ക്, സ്കിംഡ് മിൽക്ക് എന്നിങ്ങനെ…

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വറുത്തതും പൊരിച്ചതും, ജങ്ക് ഫുഡ്, ചോക്ലേറ്റ്, മൈദ, എളുപ്പം ദഹിക്കാത്ത ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

ഏതുതരം പഴങ്ങളും പച്ചക്കറികളുമാവാം…

വെള്ളരിക്ക, തക്കാളി ഇവ കൊണ്ടുള്ള സലാഡ് കഴിക്കാം. സവാള ഒഴിവാക്കാം. ചൂടുള്ള ഭക്ഷ്യവസ്തുവാണിത്. ബീറ്റ്റൂട്ട്, ബ്രോക്കലി എന്നിവ ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുഖപ്രസാദമുണ്ടാവും. കാബേജ്, കാപ്സികം എന്നിവ രുചിയുള്ള ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരകോശങ്ങളിൽ ജലാംശം നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്കും വഹിക്കുന്നുണ്ട്. വെള്ളരിക്കയും കുക്കുമ്പറും ഈ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. ഇവ ചർമ്മത്തിൽ മാസ്കായും ഉപയോഗിക്കാം. വിറ്റാമിൻ, പ്രോട്ടീൻ ഇവയുടെ കുറവ് നികത്തുന്നതിന് ലിച്ചി, അങ്കൂർ എന്നിവ ഗുണകരമാണ്. മാങ്ങ പോലുള്ള ചൂടുള്ള ഭക്ഷ്യവസ്തുക്കൾ വേണ്ട.

സ്ത്രീകൾക്ക് ചില നിർദ്ദേശങ്ങൾ…

നടത്തവും മറ്റു വ്യായാമങ്ങളും ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്തുവാൻ സഹായിക്കും. യോഗ പരിശീലിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ അമിത കൊഴുപ്പും ദുർമേദസ്സും അകറ്റി ഓജസ്സും ചുറുചുറുക്കും പ്രദാനം ചെയ്യും. കുറഞ്ഞത് 15 മിനിട്ട് നടത്തിനു ശേഷം തേൻ ചേർത്ത ഒരു ഗ്ലാസ് നാരാങ്ങാവ കുടിക്കണം. സ്ത്രീകൾക്ക് നല്ലൊരു എനർജി ഡ്രിങ്ക് കൂടിയാണിത്. എല്ലായ്പോഴും സൺസ്ക്രീൻ കൂടെ കരുതുക. സൂര്യന്‍റെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാം. ഷാമ്പൂ, കണ്ടീഷണർ ഉപയോഗിച്ച് മുടി ഇടയ്ക്കിടെ വൃത്തിയാക്കാം. പൊടിപടലങ്ങളും അമിതമായ വെയിലും മുടിയിഴകളിലിറങ്ങി ചെന്ന് മുടിയെ ദുർബലപ്പെടുത്തുമെന്നതിനാൽ മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.

 

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ചർമ്മ സംരക്ഷണത്തിന് കാരറ്റ്…

മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു 

ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചതാണ് കാരറ്റ്. വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ആന്റി ​ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റ്. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും കാരറ്റ് നല്ലതാണ്. മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന് കാരറ്റ് എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

കാരറ്റ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിത്തുടങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക.

കാരറ്റും പപ്പായയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിൽ ഒരു ടീസ്പൂൺ തൈരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ചിന് മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റ് നീരിൽ ചെറുപഴമോ ഏത്തപ്പഴമോ ഉടച്ചതും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റ് പേസ്റ്റിലേക്ക് ഒരു സ്പൂൺ കടലമാവ്, തൈര്, അൽപ്പം മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

കാരറ്റ് നീര്, വെള്ളരി നീര്, തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

കാരറ്റ് പേസ്റ്റ് രൂപത്തിലാക്കിയതിൽ തൈരും നാരങ്ങ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകാം.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ ആരോഗ്യവും പഴങ്ങളും

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രയോജനകരമായ ചില പഴങ്ങളുണ്ട്. പഴങ്ങൾ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി ആരോഗ്യകരമായ ശരീരം നിങ്ങൾക്ക് ലഭിക്കും. 

 ക്രമം തെറ്റിയുള്ള ആർത്തവം മൂലമുള്ള പ്രശ്നങ്ങൾ, ഗർഭകാല സങ്കീർണതകൾ, ​മരുന്ന് കഴിക്കേണ്ടിവരുന്നത് മൂലമുള്ള പ്രശ്നങ്ങൾ, ഹോർമോൺ തെറാപ്പി തുടങ്ങിയ പല കാര്യങ്ങളും സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക അസാധ്യമായി തോന്നുമെങ്കിലും ആരോഗ്യകരമായ ചില ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പരിധിവരെ ഇത്തരം ഘട്ടങ്ങളിൽ നിങ്ങളെ സഹായിക്കും.

*ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു പഴമാണ് ആപ്പിള്‍

*നെല്ലിക്ക 
നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് ആർത്തവസമയത്ത് ഇത് ഗുണം ചെയ്യും. ആർത്തവസമയത്ത് രക്തത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണം കഴിക്കുമ്പോൾ അവയിൽ നെല്ലിക്ക പോലുള്ളവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മുടി വളരാനും നെല്ലിക്ക ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

*മാതളനാരങ്ങ

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് മാതളനാരങ്ങ. ശരീരത്തിൽ പുകച്ചിൽ അനുഭവപ്പെടുന്നതും രാത്രികാലങ്ങളിൽ അസഹ്യമായി വിയർക്കുന്നതുമടക്കമുള്ള പ്രശ്നങ്ങൾക്ക് മാതളനാരങ്ങ കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. മാതളനാരങ്ങയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഗർഭധാരണത്തിനും ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്കും ഇത് ഗുണം ചെയ്യും.

*ഓറഞ്ച്, നാരങ്ങ, മുന്തിരി 

ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് . പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇവ. രക്താതിമർദ്ദം, ധമനികൾ കട്ടിയാക്കുന്നത്, അനാരോഗ്യകരമായ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഈ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സിട്രസ് ഹെസ്പെരിഡിൻ സഹായിക്കും. ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സിഡന്റ്സ് സ്ത്രീകളിൽ സ്‌ട്രോക്കിനുള്ള സാധ്യതയും കുറയ്ക്കും.

*പപ്പായ
പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്ക് നല്ലതാണ്. ഇത് 3 ഔണ്‍സ് വീതം പ്രസവിക്കാറായ സ്ത്രീകള്‍ ഉപയോഗിച്ചാല്‍ പ്രസവം ബുദ്ധിമുട്ടില്ലാതാവുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാല്‍ കരള്‍വീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. അര്‍ശസ് രോഗികള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണ്.

 

*മാങ്ങ
വിറ്റാമിനുകളുടെ കലവറയായ മാങ്ങ ഒരു സമ്പൂര്‍ണ ആഹാരമാണ്. പഴുത്ത മാങ്ങ കഴിച്ചാൽ നല്ല ദഹനവും ഉന്മേഷവും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങകഴിക്കുന്നത് മൂലം ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാല്‍ മഞ്ഞപ്പിത്തം എത്ര അധികമായാലും മാറുന്നതാണ്.

*തണ്ണീര്‍മത്തന്‍
തണ്ണീര്‍മത്തന്‍ അതവാ വത്തക ദാഹശമനത്തിന് വളരെ നല്ലതാണ്. ടൈഫോയിഡിന് തണ്ണീര്‍മത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്. വത്തക്കയുടെ കഴമ്പില്‍ ജീരകവെള്ളം ചേർത്ത് ദിവസവും കഴിക്കുന്നത് മൂത്രപ്പഴുപ്പ് മൂലം ശരീരത്തിൽ നിന്ന് മൂത്രം പോകുന്നതിനുള്ള വിഷമത്തില്‍ നിന്നും ആശ്വാസം കിട്ടും. തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവര്‍ധകവും ഉന്മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതുമാണ്.

*പേരക്ക
പേരക്ക രക്തവാതത്തിന് നല്ലതാണ്. രക്തവാതരോഗികളെ സംബന്ധിച്ചിടത്തോളം പേരക്ക ഒരു അമൃ‍തഫലമാണ്. പേരക്ക കഴുകി ചതച്ച് ശുദ്ധജലത്തില്‍ ഇട്ടുവെച്ച് 12 മണിക്കൂറിനുശേഷം അരിച്ചെടുത്ത വെള്ളം പ്രമേഹരോഗശമനത്തിനും നല്ലതാണ്.

*ചെറി

ചെറി പോലുള്ളവയിൽ ഊർജം വർദ്ധിപ്പിക്കുന്ന ആന്തോസയാനിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആയതിനാൽ സന്ധിവാതം, രക്തവാതം തുടങ്ങി മധ്യവയസ്‌കരായ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ ചെറി ഉത്തമമാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ചെറി കഴിക്കുകയോ അതിന്റെ ജ്യൂസ് മധുരം ചേർക്കാതെ കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

read more
ആരോഗ്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചര്‍മ്മം തിളങ്ങാന്‍ ഗ്രീന്‍ ടീ

1. ആരോഗ്യം മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ടീ ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സൂര്യപ്രകാശത്തില്‍നിന്നു ചര്‍മത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റുകയും സ്‌കിന്‍ കാന്‍സര്‍ തടയുകയും ചെയ്യും.

2. ഗ്രീന്‍ ടീ കുടിച്ചശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല. ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ത്തു മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ മുഖം സുന്ദരമാകും.

3. ചൂടുള്ള വെള്ളത്തില്‍ ടീ ബാഗിട്ട് ചൂടാക്കി മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യാം.

4. ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സി എന്നിവ തലമുടി തഴച്ചുവളരാന്‍ സഹായിക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ചശേഷം അര ലീറ്റര്‍ വെള്ളത്തില്‍ മൂന്നോ നാലോ ടീ ബാഗിട്ട് ഇതില്‍ മുടി കഴുകാം.

5. വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിടുക. ഇതുപയോഗിച്ച് 5 മിനിറ്റ് ആവി കൊള്ളുന്നതു കൊണ്ട് മുഖത്തെ കറുത്ത പാടുകള്‍ മങ്ങുന്നതിനു സഹായിക്കും.

6. 3 ടേബിള്‍സ്പൂണ്‍ തൈരും ഒരു ടേബിള്‍സ്പൂണ്‍ ഗ്രീന്‍ടീ പൊടിച്ചതും ചേര്‍ത്ത് 20 മിനിറ്റ് മുഖത്തിട്ടാല്‍ പ്രായമാകുന്നതില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കാം.

7. കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ ഫ്രിജില്‍വച്ചു തണുപ്പിച്ച ഗ്രീന്‍ടീയില്‍ കോട്ടണ്‍ ബോള്‍ മുക്കി കണ്ണിനു മുകളില്‍ വച്ചാല്‍ മതി.

8. 5 ടീസ്പൂണ്‍ ഗ്രീന്‍ടീയും കുറച്ച് ആര്യവേപ്പിലയും ചേര്‍ത്ത് ആവി പിടിക്കുന്നതും ചര്‍മത്തിനു നല്ലതാണ്.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

കൊഴുപ്പുള്ള ഭക്ഷണം സ്തനവളർച്ച കൂട്ടുമോ?: മാറിടവളർച്ചയ്ക്ക് കഴിക്കേണ്ടത് അറിയാം

പേശികളില്ലാത്ത ശരീരഭാഗമാണ് സ്തനങ്ങൾ. ലിംഫ് നോഡുകളും പാലുൽപാദത്തിനായുള്ള ഗ്രന്ഥികളും കുറച്ച് കൊഴുപ്പു കലകളുമാണ് സ്തനങ്ങളിലുള്ളത്. സ്തനങ്ങളുടെ ഏതാണ്ട് 75 ശതമാനവും കൊഴുപ്പാണ്. ഈ കൊഴുപ്പാണ് മാറിടങ്ങൾക്ക് വലുപ്പവും ആകൃതിയും നൽകുന്നത്. ഭ്രൂണാവസ്ഥയിലേ മാറിടം രൂപപ്പെടുെമങ്കിലും അത് രൂപഭംഗി നേടുന്നതും ശരീരത്തിന്റെ ആകർഷണീയതയ്ക്ക് മാറ്റു കൂട്ടുന്നതാകുന്നതും പ്രായപൂർത്തിയെത്തുമ്പോഴാണ്. ശരിയായ ആഹാരവും ഈസ്ട്രജൻ പോലുള്ള സ്ത്രൈണ ഹോർമോണുകളുടെ സാന്നിധ്യവുമാണ് മാറിടവളർച്ചയ്ക്കും വികാസത്തിനും ആക്കം കൂട്ടുന്നത്. പെൺകുട്ടികൾ വളരുന്ന പ്രായത്തിലേ ഭക്ഷണം പോഷകസമൃദ്ധമല്ലെങ്കിൽ ഭാരക്കുറവിനും മാറിടങ്ങൾ ശുഷ്കമാകാനും ഇടയുണ്ട്. പ്രായപൂർത്തിയായ ശേഷം സ്തനവളർച്ചയിൽ കാര്യമായ മാറ്റം സാധാരണഗതിയിൽ ഉണ്ടാകാറില്ല. എന്നാൽ പിന്നീടുള്ള ജീവിതകാലയളവിൽ ശരീരഭാരത്തിൽ മാറ്റം വന്നാൽ മാറിടത്തിന്റെ വലുപ്പത്തിലും വ്യത്യാസം വരാം.

ശരീരത്തിൽ കൊഴുപ്പു വിതരണം ജീനുകളിലേ തീരുമാനിക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ മാറിടവളർച്ചയിലും ജനിതകസ്വാധീനമുണ്ട്. തടിച്ചിരുന്നാലും സ്തനം ശുഷ്കമായിരിക്കുന്നതും മെലിഞ്ഞവരിലെ വലിയ സ്തനങ്ങളുമൊക്കെ ജീനുകളുടെ താൻപോരിമയാണെന്നു സാരം. ജീനുകളുടെ ഈ സ്വാധീനത്തെ പാടെ മാറ്റാനാവില്ല. പകരം മാറിടവളർച്ചയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കുക.

കൊഴുപ്പുള്ളതെന്തും ധാരാളം കഴിച്ചാൽ സ്തനവളർച്ചയുണ്ടാകും എന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. സ്തനവലുപ്പം കൂട്ടാൻ അങ്ങനെയൊരു മാജിക് ഭക്ഷണമൊന്നുമില്ല. എന്നാൽ സമീകൃതമായ ആഹാരം അഥവാ വവർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ വേണ്ട അളവിൽ അടങ്ങിയ ഭക്ഷണം ഗുണകരമാണ്. വേണ്ടത്ര പോഷകസമൃദ്ധമല്ലാത്ത ഭക്ഷണം കഴിച്ചവരിൽ ഭാരക്കുറവും അതിനോടനുബന്ധിച്ച് സ്തനവളർച്ചക്കുറവും കാണാറുണ്ട്. ഇവരിൽ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം നൽകുമ്പോൾ ശരീരഭാരം കൂടും. മാറിടപുഷ്ടി(കപ് സൈസ്) യുമുണ്ടാകും.

ഈസ്ട്രജൻ നിറഞ്ഞ വിഭവങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയൊക്കെ സ്തനവളർച്ചയ്ക്ക് സഹായിക്കുന്നതാണ്. മത്തക്കുരു, സൂര്യകാന്തിവിത്ത്, സോയ ചങ്സ്, സോയപ്പാൽ, സോയ പനീർ പോലുള്ള സോയവിഭവങ്ങൾ എന്നിവയൊക്കെ കഴിക്കാം. തവിടുള്ള ധാന്യങ്ങൾ, ഉലുവ, കറുത്ത എള്ള്, ഗ്രാമ്പൂ, വെള്ളക്കടല എന്നിവയും ഗുണകരമാണ്. ശരീരവളർച്ച നടക്കുന്ന സമയത്ത് ഇതൊക്കെ ഭക്ഷണത്തിലുൾപ്പെടുത്താൻ അമ്മമാർ ശ്രദ്ധിക്കണം. അണ്ടിപ്പരിപ്പുകൾ ആരോഗ്യകരമായ കൊഴുപ്പു നൽകും. ദിവസവും ഏതെങ്കിലും ഒരിനം 6–8 എണ്ണം വച്ചു കഴിക്കാം.

ഐസ്ക്രീം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കോഴിമാംസം, വറപൊരികൾ എന്നിവയൊക്കെ അനാവശ്യമായി തടി കൂടാനിടയാക്കും, ഒപ്പം രോഗങ്ങളേയും സമ്മാനിക്കും. അതുകൊണ്ട് കൊഴുപ്പിന്റെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ വേണം.

ചുരുക്കത്തിൽ സ്തനവളർച്ചയ്ക്കായി ഒരു മാജിക് ഭക്ഷണമില്ല. പോഷകസന്തുലിതമായ ആഹാരം വളർച്ചയുടെ ആദ്യഘട്ടം മുതലേ കഴിക്കാൻ ശ്രദ്ധിച്ചാൽ മതി.

ഡോ. അനിതാമോഹൻ

പോഷകാഹാര വിദഗ്ധ

തിരുവനന്തപുരം

read more