close

സ്ത്രീ സൗന്ദര്യം (Feminine beauty)

ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വേപ്പിൻ ഗുണം ഒന്നറിഞ്ഞു നോക്കൂ !!

വേപ്പില . വേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതിനു മാത്രമല്ല, ചര്‍മ്മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്. ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്‍ത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. വേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടാം. എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ.  വേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്‍മത്തിളക്കത്തിനും ഇത് നല്ലതു തന്നെ.  വേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.  വേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും. മുഖം തിളങ്ങാനും ചര്‍മം വൃത്തിയാക്കാനും ഇത് നല്ലതു തന്നെ.  വേപ്പ്, തുളസി, തേന്‍ എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടികൊഴിച്ചിൽ, നെറ്റി കയറൽ ഇവ തടയാൻ ചെയ്യണ്ട കാര്യങ്ങൾ

ല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. 100 മുടിവരെ ദിവസവും പൊഴിയാം. അത് സാധാരണമാണ്. എന്നാൽ ഇതിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കാണുമ്പോൾ നാം ശ്രദ്ധിക്കണം.

സ്ത്രീകൾക്ക് സാധാരണ നീളമുള്ള മുടിയായതിനാൽ പെട്ടെന്ന് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടും. എന്നാൽ പുരുഷന്മാർക്ക് മുടിയുടെ ഉള്ള് കുറയുകയും നെറ്റി കയറുകയും ചെയ്യുമ്പോഴാണ് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടുന്നത്. എല്ലാ മുടികൊഴിച്ചിലും കഷണ്ടിയിൽ (common baldness) എത്തുന്നില്ല.

രണ്ട് തരത്തിലുള്ള മുടി കൊഴിച്ചിലാണ് സാധാരണയായി കാണപ്പെടുന്നത്.

 

1. തലയുടെ ചില ഭാഗത്തെമുടി മാത്രം പൊഴിയൽ (patterned alopecia)
2. എല്ലാ ഭാഗത്ത് നിന്നും ഒരു പോലെ മുടി പൊഴിയുന്ന അവസ്ഥ (Diffuse alopecia)

ഏറ്റവും സാധാരണയായി കാണപ്പെടുന്നത് പാറ്റേൺഡ് അലോപേഷ്യ/ആൻഡ്രോജെനിക് അലോപേഷ്യ /കോമൺ ബാൾഡ്നെസ്സ് ആണ്. ഇത് കൂടുതലും പുരുഷന്മാരിലാണ് കാണപ്പെടുന്നതെങ്കിലും സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇതുണ്ടാകാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. അതായത് മാതാപിതാക്കളുടെ ആരുടെയെങ്കിലും കുടുംബത്തിൽ കഷണ്ടിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആൻഡ്രോജെനിക് അലോപേഷ്യ കുറയ്ക്കാൻ വളരെയധികം ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. പുറമെ പുരട്ടുന്ന മരുന്നുകൾ മുതൽ പി.ആർ.പി. തെറാപ്പി, ഹെയർ ട്രാൻസ്പ്ലാന്റേഷൻ വരെ ചികിത്സാരീതികളാണ്.

സാധാരണയായി കാണപ്പെടുന്ന ഒരു ഡിഫ്യൂസ് അലോപേഷ്യ ആണ് ടെലോജൻ ഇഫഌവിയം (Telogen effluvium). മുടി വളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്ത് നിന്നും ഒരുപോലെ കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണിത്. 3-4 മാസം മുമ്പുണ്ടായ കാരണങ്ങളാകാം ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് പിന്നിൽ. അതായത് 3-4 മാസം മുമ്പ് വന്ന ഒരു പനി മതി ഇപ്പോൾ ശക്തമായ മുടി കൊഴിച്ചിൽ ഉണ്ടാകാൻ. സാധാരണ കാണുന്ന വൈറൽ പനി മുതൽ, ഡെങ്കിപ്പനി, ചിക്കൻപോക്സ്, തൈറോയ്‌ഡ് വരെ ഇപ്പോൾ മുടികൊഴിച്ചിലുണ്ടാക്കാം.

അതുപോലെ മറ്റൊരു കാരണമാണ് മാനസികസമ്മർദങ്ങൾ. ജീവിതചര്യകളിലെ മാറ്റം, പട്ടിണികിടക്കൽ, ആഹാരരീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ഡയറ്റ്, അപകടങ്ങൾ, ശസ്ത്രക്രിയ, കുടുംബത്തിലെ പിരിമുറുക്കം, മരണം തുടങ്ങിയ പലതും കാരണങ്ങളായേക്കാം. അസുഖങ്ങൾ കൊണ്ടും അവയ്ക്ക് കഴിക്കുന്ന മരുന്നുകൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം.

ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. തൈറോയ്‌ഡ്, ഓറൽ കോൺട്രാസെപ്റ്റിവ് ഗുളികകൾ എന്നിവ കഴിച്ച് നിർത്തുന്നവരിലും പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

ഇങ്ങനെ ഉണ്ടാകുന്ന മുടികൊഴിച്ചിലിന്റെ പ്രത്യേകത ധാരാളം മുടി കൊഴിയുന്നുണ്ടെങ്കിലും നെറ്റി കയറുകയോ ഉള്ള് കുറയുകയോ ചെയ്യുന്നില്ലെന്നുള്ളതാണ്. 3-6 മാസത്തിൽ മുടികൊഴിച്ചിൽ മാറുന്നുവെന്നതും സമാധാനമാണ്. പക്ഷേ മേൽ പറഞ്ഞ ഘടകങ്ങൾ നിലനിൽക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ തുടർന്നുകൊണ്ടേയിരിക്കാം. അവിടെയാണ് മുടികൊഴിച്ചിൽ എങ്ങനെ പ്രതിരോധിക്കാമെന്നത് പ്രസക്തമാകുന്നത്.

1. തൈറോയ്‌ഡ്, ഹോർമോൺ വ്യതിയാനങ്ങൾ, പി.സി.ഒ.ഡി. എന്നിവ കണ്ടെത്തി അവയ്ക്ക് വേണ്ട ചികിത്സ തേടണം.

2. അയേൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരത്തിലും സപ്ലിമെന്റുകളിലും ഉൾപ്പെടുത്തി പരിഹരിക്കേണ്ടതാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണശീലം പിന്തുടരുന്നവർക്ക് വളരെ എളുപ്പത്തിൽ മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയിൽ നിന്ന് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭ്യമാണ്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവർ അയൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ (നട്ട്സ്, പാൽ ഉത്‌പന്നങ്ങൾ, സീഡ്സ്, ഗ്രീൻപീസ്, മറ്റ് ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ) എല്ലാം കൃത്യമായ അളവിൽ ഉൾപ്പെടുത്തി ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

3. ആഹാരത്തിൽ പ്രോട്ടീന്റെ കുറവാണ് മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള മറ്റൊരു കാരണം. ഡയറ്റിങ് ചെയ്യുകയാണെങ്കിൽ പോലും ദിവസവും വേണ്ട ഊർജം ശരീരത്തിന് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും കഴിക്കുന്ന ആഹാരത്തിൽ 0.8 ഗ്രാം/കിലോഗ്രാം ആണ് നമുക്ക് ആവശ്യമായി വരുന്ന പ്രോട്ടീൻ.

4. സ്ട്രെസ്സ് മൂലം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. കൃത്യമായ ഒരു ജീവിതരീതി പാലിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ്സ് ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് തോന്നിയാൽ അത് മറികടക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം. യോഗ, ബ്രീത്തിങ് എക്സർസൈസ്, എയ്റോബിക് തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
മുടികൊഴിച്ചിൽ മറ്റ് രോഗാവസ്ഥ മൂലമല്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തുകയും വേണം.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ചർമരോഗ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ലേഖിക)

Content Highlights:How to cure Hair loss tips to solve hair loss, Health

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെ ആണ്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽകടുത്ത ക്ഷീണം, തലകറക്കം, എന്നിവ ക്രമേണ പ്രകടമാകുന്നു.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാൻസര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരങ്ങൾ ധാരാളം കഴിക്കണം. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ…

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

 

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ…

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. 19 – 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും, 19 – 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ്, ബീൻസ് എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഫോളിക്ക് ആസിഡ്….

ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

 

മാതളം…

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

 

ഈന്തപ്പഴം…

അന്നജം, റൈബോഫ്‌ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്.

 

ബീറ്റ് റൂട്ട്…

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട്. കുട്ടികൾക്ക് ബീറ്റ് റൂട്ട് നൽകുന്നത് വിളർച്ച വരാതിരിക്കാൻ സഹായിക്കുന്നു. ഫോളിക്ക് ആസിഡ് കൂടാതെ പൊട്ടാസ്യം, ഫെെബർ എന്നിവ ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

 

മത്തങ്ങയുടെ കുരു…

പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തങ്ങയുടെ കുരു അത്യുത്തമമാണ്. മഗ്നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മത്തങ്ങ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. വിളർച്ച തടയാൻ വളരെ നല്ലതാണ് മത്തങ്ങയുടെ കുരു.

 

തണ്ണിമത്തൻ…

വിറ്റാമിൻ സി, അയൺ എന്നിവ ധാരാളം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

 

read more
ചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം

മുഖക്കുരു മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

മുഖത്തെ കറുത്തപാടുകള്‍ (Dark Spots) പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു (acne) മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് (black scars) അധികമാവുകയും ചെയ്യും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്…

ഒരു ടീസ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

മൂന്ന്…

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

നാല്…

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

അഞ്ച്…

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ആറ്…

ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

സുന്ദരമായ കാൽപാദങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം …

മൃദുലവും സൗന്ദര്യവുമുള്ള കാലുകൾ സ്വന്തമാക്കാൻ ഇനി എവിടെയും പോകേണ്ട .. സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേ ഉള്ളു. അവയെന്തൊക്കെയാണെന്ന് നോക്കാം .

ലെമണ്‍ ജ്യൂസ്

ആദ്യം കാല്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപ്പെടും.

വാക്സിംഗ്

ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിങ്ങളുടെ സ്കിന്നിന് ചേരുന്ന ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച് കാലിലെ രോമങ്ങള്‍ നീക്കം ചെയ്യുക. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൈരും ഗോതമ്പ് മാവും

ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.

വിനാഗിരിയും തൈരും

ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും

ഉള്ളിയും സുന്ദരം

ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖക്കുരു തടയാൻ സഹായിക്കുന്ന മൂന്നു നല്ല ശീലങ്ങൾ

സാധാരണയായി കാണുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. പ്രത്യേകിച്ച് എണ്ണമയമുള്ളതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർക്ക് മുഖക്കുരു സാധാരണമാണ്. മുഖക്കുരു അപ്രത്യക്ഷമാകുമെന്ന് ഉറപ്പു നൽകുന്ന നിരവധി ചികിത്സാരീതികളുണ്ട്. ചിട്ടയായ ജീവിതരീതിയിലൂടെ മുഖക്കുരു​ ഇല്ലാത്ത ചർമ്മം സാധ്യമാണെന്നാണ് ചർമ്മസംരക്ഷണ വിദഗ്‌ധർ പറയുന്നത്.

മുഖക്കുരു അത്ര ഗുരുതരമുള്ളതല്ലെങ്കിൽ ചില ശീലങ്ങളിലൂടെ അവയെ മറികടക്കാമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ജുഷ്യ സരിൻ പറഞ്ഞു. അവർ നിർദേശിച്ച് മൂന്നു ശീലങ്ങൾ താഴെ പറയുന്നവയാണ്.

  • മാസ്ക്, ഹെൽമെറ്റ്, തൊപ്പി മുതലായവ ധരിക്കുമ്പോൾ മുഖക്കുരു കൂടുതൽ വഷളാകും. വിയർത്തു കഴിഞ്ഞാൽ എത്രയും വേഗം മുഖം കഴുകുക.
  • വാഷ്‌ക്ലോത്ത്, സ്‌പോഞ്ച്, സ്‌ക്രബ് എന്നിവ ഉപയോഗിക്കുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. മുഖം വൃത്തിയാക്കാൻ ക്ലെൻസർ പ്രയോഗിക്കാൻ കൈകൾ മാത്രം ഉപയോഗിക്കുക.
  • എണ്ണമയമുള്ള മുടിയുള്ളവരാണെങ്കിൽ പതിവായി ഷാംപൂ ചെയ്യുക. “ഇത് തലയോട്ടിയിലെ എണ്ണയെ മുഖത്തെ ചർമ്മത്തിൽ അടിഞ്ഞുകൂടി സുഷിരങ്ങൾ അടയുന്നത് തടയുന്നു,” ഡോ.സരിൻ പറഞ്ഞു.

മുഖക്കുരു വിട്ടുമാറാത്തവരാണെങ്കിൽ അതിനുള്ള കാരണം ആദ്യം മനസ്സിലാക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

read more
ആരോഗ്യംചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടാം; ഗുണങ്ങൾ ഇതാണ്

ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനു മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ.

മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് നല്ലതാണ്. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക
കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടുന്നത് വഴി അത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. വരണ്ട മുടിയെന്ന പ്രശ്നം അകറ്റുകയും ചെയ്യും. അതുപോലെ മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ കഴിയും.

കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി കളയുന്നതുവഴി, മുടിയുടെ വളർച്ചയും മികച്ചതാവും. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ശരീരത്തിലെ കുരുക്കൾ ഒഴിവാക്കാം; ചില പ്രതിവിധികൾ

ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എന്നാൽ, മുഖത്തു മാത്രമല്ല, പലരുടെയും ശരീരത്തിലും മുഖക്കുരുവിന് സമാനമായ രീതിയിലുള്ള ചെറിയ കുരുക്കൾ കാണാറുണ്ട്. കൂടുതലും ശരീരത്തിന്റെ പിൻവശത്തോ ഷോൾഡറിന്റെ വശങ്ങളിലോ ഒക്കെയാണ് ഇത്തരം കുരുക്കൾ ധാരാളമായി കാണാറുള്ളത്. ബോഡി ആഗ്നേ (Body acne) എന്നു വിളിക്കപ്പെടുന്ന ഈ കുരുക്കൾ പലപ്പോഴും നേരിയ വേദനയും അസ്വസ്ഥയും ഉണ്ടാക്കാറുണ്ട്. ശരീരത്തിൽ ഇടയ്ക്കിടെ ഇത്തരം കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ, ഏതാനും പ്രതിവിധികൾ നിർദേശിക്കുകയാണ് ചർമ്മരോഗവിദ്ഗധർ.

എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാവുന്നത്? “ജനിതക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഓയിൽ മസാജ്, വർക്കൗട്ട് കൊണ്ടോ ചൂടിന്റെ ആധിക്യം കൊണ്ടോ ഉണ്ടാവുന്ന വിയർപ്പ്, പ്രോട്ടീൻ സപ്ലിമെന്റുകൾ, അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയാണ് ഇത്തരം കുരുക്കൾ ഉണ്ടാവാനുള്ള പ്രധാന കാരണം,” സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാല പറയുന്നു. കത്രീന കൈഫ്, വാണി കപൂർ, സോഫി ചൗദ്രി തുടങ്ങിയവരുടെ ഫിറ്റ്നസ്സ് ട്രെയിനറാണ് യാസ്മിൻ.

“മുഖക്കുരുവിന് കാരണമാകുന്ന ഓയിൽ ഗ്രന്ഥികൾ, മൃത കോശങ്ങൾ, ബാക്ടീരിയകളുടെ വ്യാപനം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ് ശരീരത്തിലും കുരുക്കളുണ്ടാവാൻ കാരണമാവുന്നത്. സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തുവും മൃതകോശങ്ങളും ചേർന്ന് കട്ടപിടിക്കുകയും അവ ചർമ്മസുഷിരത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇവ പിന്നീട് ബ്ലാക്ക്‌ഹെഡായി മാറും. ഇവയിൽ ബാക്‌ടീരിയയുടെ ആക്രമണമുണ്ടാവുന്നതോടെ അവ വീർത്ത് മുഖക്കുരുവിന് സമാനമായ കുരുക്കളായി തീരുകയാണ്,” ഡെർമറ്റോളജിസ്റ്റും ഡൽഹിയിലെ ദാഡു മെഡിക്കൽ സെന്റർ സ്ഥാപകയുമായ ഡോ നിവേദിത ദാഡു പറയുന്നു.

“കൂടുതലായി വിയർക്കുന്നവരിൽ ആണ് ഇത്തരം കുരുക്കൾ കൂടുതലും കാണപ്പെടുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഇവയ്ക്കുള്ള സാഹചര്യമൊരുക്കും. ഗർഭധാരണം, ആർത്തവവിരാമം, പെരിമെനോപോസ് തുടങ്ങിയ ദ്രുതഗതിയിലുള്ള ഹോർമോൺ മാറ്റങ്ങളും ഈ പരിവർത്തന കാലഘട്ടങ്ങളിൽ എണ്ണ ഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുന്നതും ശരീരത്തിൽ കുരുക്കൾ വ്യാപകമാവാൻ കാരണമാകാറുണ്ട്,” ഡോക്ടർ നിവേദിത കൂട്ടിച്ചേർത്തു. ഏതാനും പരിഹാരമാർഗ്ഗങ്ങളും അവർ നിർദ്ദേശിക്കുന്നു.

  • സാലിസിലിക് ആസിഡ്/ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ഹൈഡ്രോക്സി ആസിഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഈ ക്ലെൻസിംഗ് ഏജന്റുകൾ ചർമ്മത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നതിനും കഠിനമായ കുരുക്കളിൽ നിന്ന് സ്വാസ്ഥ്യം നേടാനും സഹായിക്കും.
  • ഗ്ലൈക്കോളിക് ആസിഡ് അല്ലെങ്കിൽ ലാക്റ്റിക് ആസിഡ് പോലെയുള്ള ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങളും സഹായകരമാണ്. ആൽഫ ഹൈഡ്രോക്സി ആസിഡുകൾ മൃതകോശങ്ങൾക്ക് പകരം വേഗത്തിൽ പുതുകോശങ്ങൾ ഉണ്ടാവാനും ചർമ്മസുഷിരങ്ങളിലെ അഴുക്ക് നീക്കം ചെയ്യാനും സഹായകമാണ്.
  • ഹൈഡ്രോക്സി ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ബോഡി വാഷ് തിരഞ്ഞെടുക്കുക. ഇവ കുരുക്കളുണ്ടാവാൻ കാരണമാവുന്ന ബാക്ടീരിയകളെ കൊല്ലുകയും മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും നല്ലതാണ്.
  • ശരീരത്തിലെ കുരുക്കളിൽ നിന്ന് മോചനം നേടാൻ ചർമ്മരോഗവിദഗ്ധനെ കണ്ട് ലോഷനോ സ്‌പ്രേയോ വാങ്ങിക്കുക. അമിതമായ വരൾച്ചയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സാലിസിലിക് ആസിഡ് ഉൾപ്പെടുന്ന സ്‌പ്രേകൾ സഹായിക്കും. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം വിറ്റാമിൻ എയിൽ നിന്ന് ലഭിക്കുന്ന റെറ്റിനോയിഡുകളും ഉപയോഗിക്കാം. ഇത് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും തകർക്കുകയും ചർമ്മസുഷിരങ്ങൾ അടയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രശ്നത്തിന് പ്രതിവിധി നേടുന്നതിനൊപ്പം തന്നെ, താഴെ പറയുന്ന മുൻകരുതലുകൾ കൂടിയെടുക്കുന്നത് ശരീരത്തിലെ കുരുക്കൾ വീണ്ടും വരുന്നത് തടഞ്ഞുനിർത്താൻ സഹായിക്കുമെന്ന് ഡോ. ജയ്ശ്രീ ശരദും ഡോ. നിവേദിതയും പറയുന്നു.

  • ഓയിൽ മസാജുകൾ ഒഴിവാക്കുക.
  • വ്യായാമം കഴിഞ്ഞോ നന്നായി വിയർത്തിരിക്കുമ്പോഴോ ഉടനെതന്നെ വസ്ത്രങ്ങൾ മാറി കഴിയുന്നതും വേഗം കുളിക്കുക.
  • മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മ സുഷിരങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും എക്സ്‌ഫോളിയേറ്റ് ചെയ്യുക. ഇവ ശരീരത്തിലെ കുരുക്കളുടെ വലിപ്പവും തീവ്രതയും കുറയ്ക്കുന്നതിനൊപ്പം മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ പ്രത്യക്ഷപ്പെടുന്നത് തടയാനും സഹായിക്കും.
  • വരണ്ട ചർമ്മമുള്ളവർ കുളിച്ചതിന് ശേഷം, നോൺ-കോമഡോജെനിക് ലോഷൻ ഉപയോഗിച്ച് ശരീരം മോയ്സ്ചറൈസ് ചെയ്യുക.
  • മുടി കഴുകുമ്പോഴും ഷാംപൂ ചെയ്യുമ്പോഴുമൊക്കെ ശരീരത്തിനും കൂടുതൽ ശ്രദ്ധ നൽകണം. മുടിയിൽ ഉപയോഗിക്കുന്ന ഷാംപൂകളും കണ്ടീഷണറുകളുമൊക്കെ അവശിഷ്ടങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഈ അവശിഷ്ടങ്ങൾ ചർമ്മ സുഷിരം അടയാൻ കാരണമാവും.
  • സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം.
  • സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുന്നതും കുരുക്കൾ വേഗം ഉണങ്ങാനും ചുരുങ്ങിപ്പോവാനും സഹായിക്കും.
read more
ചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഹെയർ ഓയിൽ ഉപയോഗം: മിത്തുകളും യാഥാർഥ്യവും

മുടിയുടെ പോഷണത്തിനും വളർച്ചയ്ക്കും ഹെയർ ഓയിൽ ഉപയോഗിക്കാൻ വിദഗ്ധർ മുതൽ വീട്ടിലെ പ്രായമായവർ വരെ എല്ലാവരും ശുപാർശ ചെയ്യാറുണ്ട്. വരണ്ടതും നരച്ചതും കേടായതുമായ മുടിക്ക് ഇത് പ്രകൃതിദത്തമായ പ്രതിവിധിയാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഹെയർ ഓയിലുകളെക്കുറിച്ച് നിരവധി മിഥ്യാധാരണകളുണ്ടെന്ന വസ്തുതയും നിഷേധിക്കാനാവില്ല.

അതുപോലെ, ചില കെട്ടുകഥകൾ പൊളിച്ചെഴുതുകയും ഹെയർ ഓയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില ഉപയോഗപ്രദമായ വസ്തുതകൾ പങ്കിടുകയുമാണ് ചർമരോഗ വിദഗ്ധ ഡോ ആഞ്ചൽ പന്ത്. “ഹെയർ ഓയിൽ മുടി കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് വരണ്ടതും കേടായതുമായ മുടിയോ നരച്ച മുടിയോ ഉണ്ടെങ്കിൽ, മുടിയിഴകളിൽ എണ്ണ പുരട്ടുന്നത് സഹായിച്ചേക്കാം, ”അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രാത്രി മുഴുവൻ മുടിയിൽ എണ്ണ പുരട്ടിയാലേ ഫലം ലഭിക്കൂവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ “ഒരു രാത്രി മുഴുവൻ ഇത് പുരച്ചിവയ്ക്കുന്നതിന് അധിക നേട്ടമൊന്നുമില്ല. കുറച്ച് മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഇത് കഴുകാം,” എന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു.

“എണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുമെങ്കിലും, അത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയോ മുടി വളർച്ച വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല,” ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചു.

അത് എങ്ങനെ സഹായിക്കുന്നു?

ഹെയർ ഓയിൽ മുടിയിൽ ഒരു കോട്ടിംഗ് ഉണ്ടാക്കിയെടുക്കുമെന്ന് ആഞ്ചൽ പന്ത് വ്യക്തമാക്കി. അതിനാൽ, ഹെയർ എണ്ണ പുരട്ടിയ ശേഷം നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതായി കാണാം.

“വെളിച്ചെണ്ണ മുടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

ഉപയോഗിക്കേണ്ട വിധം

മുടിയുടെ താഴത്തെ ഭാഗത്ത്, വേരുകളിൽ നിന്ന് 4-5 ഇഞ്ച് അകലെ, നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകൾ പൊതുവെ എത്താത്തിടത്ത് മാത്രം ഹെയർ ഓയിൽ പുരട്ടുന്നതാണ് നല്ലതെന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു

എന്നിരുന്നാലും, നിങ്ങൾക്ക് താരൻ ഉണ്ടെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദ്ദേശിച്ചു.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഹെയർ റിമൂവൽ വാക്സ് വീട്ടിൽ തന്നെ ചെയ്യാം !!

ഇന്നത്തെ കാലത്തെ പെൺകുട്ടികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാക്സിംഗ്. കാലിലും കൈയ്യിലുമുള്ള അമിത രോമവളർച്ചയെ തടയാനാണ് മിക്കവരും വാക്സിംഗിനായി ബ്യൂട്ടിപാര്ലറുകളിൽ കയറി ഇറങ്ങുന്നത്. എന്നാൽ ഇത് പലരിലും പാർശ്വഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടത്രെ. ഇങ്ങനെ വയ്യാവേലിയിൽ ചെന്നു പെടുന്നതെന്തിനാ , വാക്സിംഗ് വീട്ടിൽ തന്നെ ചെയ്യാവുന്നതേ ഉള്ളു . അതിനായി എന്തൊക്കെ ചെയ്യണമെന്നൊന്നു നോക്കാം..

പഞ്ചസാരയാണ് വാക്സ് ഉണ്ടാക്കാൻ ആവശ്യമുള്ള വസ്തു. ചീനച്ചട്ടിയില് അല്പം പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് പഞ്ചസാര ഉരുകുന്നത് വരെ ഇളക്കുക. ഇത് ബ്രൗണ് നിറമാകുന്നത് വരെ ഉരുക്കുക . ഇതിലേക്ക് അല്പം തേനും നാരങ്ങ നീരും ചേർക്കാം. ഇതു കാട്ടിയാവാത്ത രീതിയിൽ ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിയതിന് ശേഷം ഇറക്കി വച്ച് തണുക്കാനായി മാറ്റി വെയ്ക്കാം. തണുത്ത ശേഷം ഒരു പാത്രത്തിലാക്കി വായു കയറാത്ത രീതിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് പാർശ്വഫലങ്ങളില്ലാതെ രോമം കളയുന്നതോടൊപ്പം ചർമ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. ഇതിലൂടെ രോമവളർച്ച കുറയുകയും ചെയ്യും. അപ്പോഴിനി വാക്സിംഗ് വീട്ടിലാക്കാം ..

read more