close

സ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യംചോദ്യങ്ങൾഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഇനി സ്ലീവ് ലെസ്സ് ഇടാൻ മടിക്കേണ്ട; കക്ഷത്തിലെ കറുപ്പകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറി ഇറങ്ങുകയും വേണ്ട; 5മിനിട്ട് കൊണ്ട് കക്ഷം വെളുക്കും

ശരീരത്തിന്റെ ഏത് ഭാഗം വെളുത്തതാണെങ്കിലും കക്ഷത്തിനു മാത്രം നിറമില്ല. ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ. നിരവധി പരീക്ഷണങ്ങൾ മാറി മാറി ചെയ്തിട്ടും കക്ഷം കറുത്ത് തന്നെ ഇരിയ്ക്കുന്നു. പലരെയും അലട്ടുന്ന മുഖ്യ പ്രശ്നങ്ങളാണിത്.

പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം വരാം. ബോഡി സ്‌പ്രേ  ധാരാളം ഉപയോഗിക്കുന്നവരിൽ  കക്ഷത്തില്‍ കറുപ്പ്  വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇടയ്ക്കിടക്ക് വാക്‌സിംഗ്, ഷേവിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും കറുപ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി കക്ഷത്തിലെ കറുപ്പകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറി ഇറങ്ങേണ്ട.

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാം. പ്രകൃതി ദത്ത സ്‌ക്രബ്ബ് ആണ് ബേക്കിംഗ് സോഡ. അല്‍പം വെള്ളത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തി കക്ഷത്തില്‍ തലോടാവുന്നതാണ്. ഇതാകട്ടെ കക്ഷത്തിലെ കറുപ്പകറ്റി മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു

ബേക്കിംഗ് സോഡയും മഞ്ഞളും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡയും റോസ് വാട്ടറുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇവ രണ്ടും കൂടി പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മം വെളുക്കാന്‍ സഹായിക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു.

read more
ആരോഗ്യംചോദ്യങ്ങൾമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കക്ഷത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഉരുളക്കിഴങ്ങ് പലപ്പോഴും ആസ്ട്രിജന്റെ ഫലം ചെയ്യുന്നതാണ്.

കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് കൈമുട്ടില്‍ തേച്ച് പിടിപ്പിച്ച് ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ക്കും പുള്ളികള്‍ക്കും പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

കണ്ണിനടിയിലെ കറുത്ത പാടുകളാണ് മറ്റൊന്ന്. ഇത് പലരുടേയും ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെച്ചാല്‍ മതി. ചര്‍മ്മത്തിലെ ചുളിവാണ് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ വലുത് .ദിവസവും ചര്‍മ്മത്തില്‍ ഉരുളക്കിഴങ്ങ് പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ചുളിവകറ്റാന്‍ കഴിയുന്നു.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരാൻ..

ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകിക്കളയുക.

അതിനു ശേഷം അല്‍പം ഓട്‌സ്, രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്, ഒരു സ്പൂണ്‍ ഉലുവാപ്പൊടി, അര സ്പൂണ്‍ കറുത്ത എള്ള്, ഒരു സ്പൂണ്‍ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേര്‍ത്തരച്ച് മുടിയിലും ശിരോചര്‍മത്തിലും നന്നായി തേച്ചുപിടിപ്പിക്കുക.

അഞ്ചു മിനിറ്റ് ആവി കൊള്ളിച്ചതിനു ശേഷം ഇരുപതു മിനിറ്റ് വിശ്രമിക്കാം. ഇനി ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരുന്നത് അറിയാന്‍ കഴിയും.

വേനലില്‍ മുടിയിലെ എണ്ണമയം വര്‍ധിക്കും. ഇത് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലര്‍ന്ന് മുടിയിലെ താരന്‍ ശല്യം കൂടാന്‍ ഇടയുണ്ട്. മുടിയിലെ എണ്ണമയം കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.നാലു സ്പൂണ്‍ ലാവണ്ടര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടീസ്പൂണ്‍ വെള്ളം ഇവ നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുടിയില്‍ മസാജ് ചെയ്യുക.

അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിച്ചാല്‍ അമിതമായ എണ്ണമയം മൂലം മുടിയിലെ താരന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാം.

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?: കുളിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കുളി ഒരു മന്ത്രവടി പോലെയാണ്. ആകെ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ നല്ല തണുത്തവെള്ളത്തിൽ ഒന്നു കുളിച്ചുനോക്കൂ…ക്ഷീണം എവിടെപോയെന്നു നോക്കേണ്ട. രാത്രി ഇളംചൂടുവെള്ളത്തിൽ കുളിച്ചുവന്ന് പുതപ്പിനടിയിൽ കയറിയാൽ ഉറക്കം എത്ര വേഗമാണ് കണ്ണുകളെ ഊഞ്ഞാലാട്ടുന്നത്…

ദിവസവും കുളിക്കാമോ?

രണ്ടുനേരവും മുങ്ങിക്കുളി നിർബന്ധമായിരുന്നു പഴയതലമുറയിൽ. കുളിച്ചു ശുദ്ധിയാവുക എന്നാണ് പറയാറ്. ശരീരത്തിലെ ഏറ്റവും വിസ്തൃതമായ അവയവമാണ് ചർമം. ചർമം വൃത്തിയായിരിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതു തന്നെ. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വതവേയുള്ള എണ്ണമയം നീക്കംചെയ്യപ്പെടുമെന്നു പറയാറുണ്ട്. പക്ഷേ, ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ ദിവസവും കുളിക്കുന്നത് നല്ലതാണെന്നാണ് ചർമരോഗവിദഗ്ധരുടെ അഭിപ്രായം. യഥാർഥത്തിൽ കുളിയല്ല, കുളിയ്ക്കാനുപയോഗിക്കുന്ന സോപ്പും മറ്റു സൗന്ദര്യവർധകപദാർഥങ്ങളുടെയും അശ്രദ്ധമായ ഉപയോഗമാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. അന്തരീക്ഷത്തിലെ പൊടിയും ചേളിയും വിയർപ്പുമായും ചർമത്തിലെ എണ്ണയുമായും ചേർന്ന് മെഴുക്കായിട്ടുണ്ടാകും. ഈ മെഴുക്ക് വെറുംവെള്ളത്തിൽ അലിഞ്ഞുപോകില്ല. ഇതിനെ നീക്കാനാണ് ക്ഷാരസ്വഭാവമുളള സോപ്പുകൾ ഉപയോഗിക്കുന്നത്. സോപ്പുപയോഗം ഏറെ ശ്രദ്ധിച്ചുവേണം. കടുത്തനിറവും രൂക്ഷഗന്ധവുമുള്ള സോപ്പുകൾ ഒഴിവാക്കണം. ശരീരരത്തിന്റെ പിഎച്ച് മൂല്യത്തോട് അടുത്ത പിഎച്ചുള്ള സോപ്പുകളാണ് നല്ലത്.

രാവിലെയോ വൈകുന്നേരമോ?

രാവിലെയുള്ള കുളി ഉണർവിനും ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനു സഹായിക്കും. ശരീരത്തിലെ താപവ്യതിയാനങ്ങൾ സർക്കാഡിയൻ താളക്രമത്തെ സ്വാധീനിക്കുന്നതാണ് കുളി ഇങ്ങനെ വ്യത്യസ്തമായ ഫലം നൽകുന്നതിനു പിന്നിൽ. പൊതുവേ വൈകുന്നേരമാകുമ്പോൾ ശരീരതാപം കുറഞ്ഞുതുടങ്ങും. ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോൾ താൽക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും തോർത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സർക്കാഡിയൻ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും. രാവിലെ കുളിക്കുമ്പോൾ ശരീരോഷ്മാവ് കൂടുന്നു. പിന്നീട് നമ്മൾ അന്നന്നത്തെ പ്രവൃത്തികളിൽ വ്യാപൃതരാകുന്നതോടെ ഉറക്കച്ചടവും ആലസ്യവുമകന്ന് ശരീരം ഉന്മേഷം നിറഞ്ഞതാകും. അലർജി പ്രശ്നമുള്ളവർക്ക് പുറത്തുള്ള യാത്ര കഴിഞ്ഞ് വന്നുടനെ കുളിക്കുന്നത് നല്ലതാണ്. പൊടി പോലുള്ള അലർജനുകളെ നീക്കം ചെയ്യാൻ ഇതു സഹായിക്കും.

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?

ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്നാണ്. ഉണ്ടയുടനെ കുളിക്കുന്നത് വയർ സ്തംഭനം ഉണ്ടാക്കുമെന്ന് ആയുർവേദവും പറയുന്നു. രാവിലെയോ വൈകിട്ട് ആറു മണിക്കു മുമ്പോ കുളിക്കാനാണ് ആയുർവേദം പറയുന്നത്. നട്ടുച്ചയ്ക്കുള്ള കുളി ആയുർവേദപ്രകാരം നിഷിദ്ധമാണ്.

ചൂടുവെള്ളമോ തണുത്തവെള്ളമോ?

ആർത്രൈറ്റിസ് പ്രശ്നമുള്ളവർക്കും സന്ധിവേദനകൾ ഉള്ളവർക്കും വേദനയുള്ള ഭാഗത്ത് ചൂടുവയ്ക്കുമ്പോൾ സുഖം ലഭിക്കും. അതുകൊണ്ടു തന്നെ അവർക്ക് ചൂടുവെള്ളത്തിൽ കുളിയാണ് നല്ലത്. ഏറെ നേരം ഇരുന്നു ജോലിമൂലം ശരീരവേദനയുള്ളവർ, ശരാരീരികാധ്വാനം കൂടുതലുള്ളവർ, അലർജി, ജലദോഷം, മൂക്കടപ്പ് പോലെ ചെറിയ ദേഹാസ്വാസ്ഥ്യമുള്ളവർ തുടങ്ങിയവർക്ക് ചൂടുവെള്ളത്തിൽ കുളി വേദനയും ആയാസവും അകറ്റും. അസുഖം മാറിക്കഴിഞ്ഞുള്ള ആദ്യകുളി ചെറുചൂടുവെള്ളത്തിൽ ആക്കുന്നതാണ് നല്ലത്. ഇത് രക്തക്കുഴലുകൾ വികസിക്കാനും ശരീരത്തിലെ രക്തയോട്ടം നന്നായി നടക്കാനും സഹായിക്കും. നല്ല ചൂടുള്ള വെള്ളം ദേഹത്ത് ഒഴിച്ചു കുളിക്കുന്നത് ചർമത്തിനു കേടുവരുത്തും. ഇളം ചൂടുവെള്ളമാണ് നല്ലത്. തല കഴുകാനുള്ള വെള്ളത്തിന് നേരിയ ചൂടേ പാടുള്ളു

രോഗങ്ങളും കുളിയും

കുളിക്കരുതാത്ത സാഹചര്യങ്ങളുമുണ്ട്. ജലദോഷം, കണ്ണിന് അസുഖം, ചെവിപഴുപ്പ്, ദഹനക്കേടുപോലെ വയറിന് അസ്വാസ്ഥ്യം വരുക തുടങ്ങിയുള്ള രോഗാവസ്ഥകളിൽ കുളിക്കാത്തതാണ് നല്ലത്. വാതരോഗങ്ങളുടെ ചികിത്സാസമയത്ത് ആയുർവേദം കുളി നിർദേശിക്കാറില്ല. രോഗങ്ങൾ തടയാനുള്ള മാർഗമായും ചില പ്രത്യേക കുളികൾ പറഞ്ഞുകാണാറുണ്ട്. വായിൽ വെള്ളം നിറച്ചുപിടിച്ച് കുളിച്ചാൽ ജലദോഷമകറ്റാമെന്നത് ഉദാഹരണം. പക്ഷേ, ഇതിനൊന്നും ശാസ്ത്രീയമായി അടിസ്ഥാനം ഉള്ളതായി കാണുന്നില്ല.

തല മാത്രം കുളിച്ചാൽ

തല ഉൾപ്പെടെ കഴുകുന്നതാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അതാണ് ഉത്തമവും. മേൽ മാത്രം കഴുകിയാൽ തലയിലെ വിയർപ്പു താഴ്ന്ന് നീർക്കെട്ടു വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് മേൽമാത്രം കഴുകിയാലും തലയിൽ രാസ്നാദിചൂർണം പുരട്ടണം. തലയിലാണോ ദേഹത്താണോ ആദ്യം വെള്ളമൊഴിക്കേണ്ടത് എന്നുള്ള ചർച്ചകളുമുണ്ട്. അതിനു പ്രത്യേകിച്ച് നിയമമൊന്നുമില്ല. തല ആദ്യം കഴുകിയാലും കഴുകിക്കഴിഞ്ഞാലുടൻ തോർത്തി നനവു മാറ്റണം എന്നു മാത്രം.

ഔഷധക്കുളി

കോംപ്ലിമെന്ററി തെറപ്പീസ് ഇൻ മെഡിസിൻ എന്ന ജേണൽ പറയുന്നത് ഒരാഴ്ച തുടർച്ചയായി, ദിവസവും ചൂടുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിൽ മരുന്നിനേക്കാൾ ഫലം ചെയ്യുമെന്നാണ്. എസൻഷ്യൽ ഒായിലുകൾ പുരട്ടുന്നതും ശരീരത്തിന്റെ പിരിമുറുക്കങ്ങൾ അയച്ച് ശാന്തമാക്കും. ചർമം ചൊറിയുകയോ തൊലി ഇളകിപ്പോരുകയോ ചെയ്യുന്ന പ്രശ്നമുള്ളവർ ചെറുചൂടുവെള്ളത്തിൽ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ രണ്ടു ടേബിൾസ്പൂൺ ഒഴിച്ച് കുളിക്കുക.

വരണ്ട ചർമമുള്ളവർക്ക് ഒാട്സ് ഗുണകരമായിരിക്കും. ഒരു സോക്സ് മുക്കാൽ ഭാഗവും ഒാട്സ് എടുക്കുക. ഇതു മുറുക്കിക്കെട്ടി ബാത്ടബിലെ ചൂടുവെള്ളത്തിലിട്ട് അതിൽ 10–15 മിനിറ്റ് മുങ്ങിക്കിടന്നാൽ വരണ്ട ചർമം മൃദുവാകും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സരിൻ, ചർമരോഗവിദഗ്ധൻ, മെഡി. കോളജ്, തൃശൂർ

ഡോ. ഐഷ പി.ജി., കാരിത്താസ് ആയുർവേദ ക്ലിനിക്, കോട്ടയം

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഇരുപതുകളിൽ മുടി നരയ്ക്കുമ്പോൾ: പരിഹാരമായി ഈ പോഷകങ്ങൾ

ഇരുപതുകളിലും മുടി നരയ്ക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇന്ന് സാധാരണമാണ്. മുടിക്കു കറുപ്പുനിറം നൽകുന്നത് മെലാനിൻ എന്ന വർണകം ഉൽപാദിപ്പിക്കുന്ന കോശങ്ങളാണ്. ശരീരത്തിലെ കാറ്റലേസ് (Catalase) എന്ന എൻസൈം ശരീരത്തിലെ ഹൈഡ്രജൻ പെറോക്സൈഡിനെ ഒാക്സിജനും വെള്ളവുമാക്കി മാറ്റും. കാറ്റലേസ് എൻസൈമിന്റെ അഭാവമുണ്ടാകുമ്പോൾ ഈ ഹൈഡ്രജൻ പെറോക്സൈഡ് കോശങ്ങളിൽ അടിയുന്നു. ഇത് മെലാനിനെ കുറച്ച് മു ടി നരയ്ക്കുന്നതിനു കാരണമാകുന്നു.

ജങ്ക്ഫൂഡുകൾ, ഫാസ്‌റ്റ് ഫൂഡ്, ട്രാൻസ്ഫാ‌റ്റ് കൂടുതലുള്ള ആഹാരങ്ങൾ ഇവ ശരീരത്തിലെ ഹൈഡ്രജ ൻ പെറോക്സൈഡിന്റെ അളവ് കൂട്ടി മുടി നരയ്ക്കാന്‍ കാരണമാകുന്നു. വൈറ്റമിൻ ബി12 ന്റെ കുറവും പ്രധാന കാരണമാണ്.

അകാലനരയെ നിയന്ത്രണത്തിലാക്കാൻ 7Ð8 മണിക്കൂർ ദിവസവും ഉറങ്ങണം. ശരീരത്തിലെ നീർക്കെട്ടു കുറയ്ക്കുവാനും അഴുക്കുകളെ പുറന്തള്ളുവാനും ധാരാളം വെള്ളം കുടിക്കാം. വൈറ്റമിൻ ബി12 അടങ്ങിയ മാംസം, മീൻ, മുട്ട, കരൾ ഇവ കാറ്റലേസ് എൻസൈം കൂടുവാൻ സഹായിക്കുന്നു. വൈറ്റമിൻ ബിയിലെ ബയോട്ടിൻ അടങ്ങിയ പരിപ്പ്, പയർവർഗങ്ങൾ, കൂൺ, മുട്ടയുടെ മഞ്ഞക്കരു, നട്സ്, പച്ചനിറത്തിലുള്ള ഇലക്കറികൾ, തൈര് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗÐ3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചാള, ചൂര ഇവയും കഴിക്കണം. വൈറ്റമിൻ ഡി മുടിവളർച്ചയ്ക്ക് ആവശ്യമാണ്. തലയോട്ടിയിൽ ഇടയ്ക്കു മസാജ് ചെയ്യാം. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കി സമീകൃതാഹാരം ഉൾപ്പെടുത്തിയാൽ അകാലനരയെ മാറ്റി നിർത്താം.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

35 കഴിഞ്ഞപ്പോഴേക്കും ചർമം മങ്ങി വരണ്ടുതുടങ്ങിയോ? ചർമത്തെ എന്നും ചെറുപ്പമാക്കിനിർത്താൻ ഇതാ വഴികൾ

ചർമം പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കണ്ണാടിയാണ് എന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക, ശരീരത്തിന് ദോഷകരമായിട്ടുള്ള എല്ലാവിധ ബാഹ്യ ഇടപെടലുകളിൽ നിന്നും സംരക്ഷണം നൽകുക എന്നതാണ് ചർമത്തിന്റെ ധർമം. പോഷകാഹാരക്കുറവു മുതൽ കരൾ രോഗം വരെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ചർമത്തിലൂെട വെളിപ്പെടാറുണ്ട്.

ഏറുന്ന പ്രായം ചർമത്തിൽ വരുത്തുന്ന മാറ്റങ്ങളും അതുപോലെ പ്രകടമാകും. പ്രായമേറുന്തോറും ചർമത്തിലെ കോശങ്ങളുെട നവീകരണ പ്രക്രിയയുെട വേഗവും തോതും കുറഞ്ഞു വരുന്നതാണ് പ്രായം ചർമത്തിൽ പ്രകടമാകുന്നതിന്റെ അടിസ്ഥാന കാരണം. ഈ തോതിനെ കുറയ്ക്കാനോ, മറ്റു മാർഗങ്ങളിലൂെട അതിനെ മറച്ചു പിടിക്കാനോ പരിവർത്തനപ്പെടുത്താനോ കഴിഞ്ഞാൽ പ്രായമേറുന്ന ചർമ ലക്ഷണങ്ങളെ മറികടക്കാം.

ചർമത്തിലെ വരൾച്ച കൂടുന്നതു മുതൽ ചർമം ചുളിയുക, ചർമത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് ചർമത്തിൽ പ്രായാധിക്യം പ്രകടമാക്കുന്ന പ്രധാന ലക്ഷണങ്ങൾ.

മുഖത്ത് പ്രായം വരുന്ന വഴി

ചർമത്തിനു പ്രായമേറാൻ തുടങ്ങുന്നത് മധ്യവയസ്സിനു ശേഷമല്ല, വേണ്ട മുൻകരുതലുകളെടുത്തില്ലെങ്കിൽ 25 കഴിയുമ്പോൾ തന്നെ ചർമത്തിന്റെ പ്രായം നമുക്കു മുൻപേ നടക്കാൻ തുടങ്ങും. ക്ഷീണിച്ച രൂപവും മങ്ങിയ ചർമവും ഏറ്റവും പ്രകടമാകുന്നത് മുഖത്താണ്. ചിലപ്പോൾ കണ്ണിനു താഴെയുള്ള പൊള്ളൽ പാടിനു സമാനമായ അടയാളം നമ്മെ അലട്ടാൻ തുടങ്ങും. ചർമത്തിന്റെ പ്രായമാകൽ പ്രക്രിയ ആരംഭിച്ചതിന്റെ ആദ്യ സൂചനയാണത്.

30–35 വയസ്സാകുമ്പോൾ തന്നെ ചർമത്തിനു മാർദ്ദവവും ഇലാസ്തികതയുമൊക്കെ നൽകുന്ന കൊളാജനും ഇലാസ്റ്റിനുമൊക്കെ തകരാറിലാവാൻ തുടങ്ങുന്നതിനാൽ പ്രായം വിളിച്ചോതുന്ന ചർമത്തിലെ രേഖകൾ തെളിഞ്ഞുകിടക്കാൻ തുടങ്ങും. 35–40 വയസ്സാകുമ്പോഴേക്കും മാഞ്ഞുപോകാത്ത വരകളായി ഇവ രൂപപ്പെട്ടുകഴിയും. ഇതിനോടൊപ്പം ചർമത്തിലെ നിറം മാറ്റം, വരൾച്ച, മുഖത്തു പലവിധ ടോണുകൾ എന്നിവയും രൂപപ്പെട്ടുകഴിഞ്ഞിരിക്കും. ചർമം നേർത്ത് വരണ്ടതായും മാറുന്നു.

40–50 വയസ്സെത്തുമ്പോൾ മുഖത്തെ കൊഴുപ്പ് ഗണ്യമായി കുറയുന്നു. ഇത് മൂലം പ്രായം കൂടുതൽ തോന്നിക്കുന്നു. പ്രായമേറുമ്പോൾ, കൊഴുപ്പ് താഴേക്കു നീങ്ങാൻ തുടങ്ങുന്നു. ഇത് കവിൾത്തടങ്ങൾ ഉൾവലിയുന്നതിലേക്കും നയിക്കും.

50കളിലും 60കളിലും അതിനുശേഷവും ശരീരത്തിലും ചര്‍മത്തിനടിയിലും കൊഴുപ്പിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റത്തിനു പുറമെ ശോഷണം(Resorption) മൂലം താടിയെല്ലുകൾ ചുരുങ്ങുക, നെറ്റിയുടെ ഇരുവശവും ഉൾവലിയുക, കവിളുകൾ പരന്നതാവുക തുടങ്ങിയവ സംഭവിക്കുന്നതോടെ പ്രായാധിക്യമോ വാർധക്യമോ തിരുത്താനാവാത്തവിധം മുഖത്തും പ്രകടമായിക്കഴിയും.

തിരുത്താം ലക്ഷണങ്ങൾ

ഘട്ടംഘട്ടമായി ചർമത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു അവബോധമുണ്ടെങ്കിൽ നിങ്ങളുടെ സൗന്ദര്യം പഴയപടി ആക്കാനോ പ്രായാധിക്യം പ്രകടമാക്കുന്ന പ്രക്രിയകൾക്ക് കാലതാമസം വരുത്താനോ കഴിയും.

ചർമോപരിതലത്തിൽ മാത്രമല്ല, അതിനു താഴെയും സംഭവിക്കുന്ന മാറ്റങ്ങളുെട ഫലം കൂടിയാണ് ചർമപ്രശ്നങ്ങളുെട യഥാർഥ കാരണം. അതുകൊണ്ടുതന്നെ ചർമത്തിന്റെ ഉപരിതലത്തെ പരിചരിച്ചാൽ മാത്രം പ്രായമേറുന്ന ലക്ഷണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാനാവില്ല.

പരിഹാരം ആഴത്തിൽ

ചർമത്തിന്റെ കനം കുറയുന്നതും ചുളിവുകളുമാണ് പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്നം. കണ്ണുകൾക്ക് താഴെയും വായുെട വശങ്ങളിലും നെറ്റിയിലും മറ്റും വരകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഈ സമയം കൊളാജൻ ബൂസ്റ്റിങ് ക്രീമുകൾ, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡ് സപ്ലിമെന്റുകൾ എന്നിവ ഉപയോഗിക്കാം. റേഡിയോ ഫ്രീക്വൻസി, മെഡിക്കൽ ഗ്രേഡ് പിലിങ്, മൈക്രോ നീഡ്‌ലിങ്, ബോട്ടോക്സ്, പിആർപി തുടങ്ങിയ ചികിത്സാ ഓപ്ഷനുകളും നിങ്ങളുടെ യൗവനഭംഗി തിരിച്ചുപിടിക്കുന്നതിനായി കോസ്മറ്റോളജിയിൽ വൈദഗ്ധ്യമുള്ള ഡോക്ടർക്ക് നൽകാനാകും.

മുഖവും കഴുത്തും വലിഞ്ഞുതൂങ്ങൽ

കൂടുതൽ പ്രായമാകുമ്പോള്‍ മുഖം ചുളുങ്ങി തുടങ്ങുന്നു. അതായത് മൂക്കിന്റെ അറ്റം, താടി, വായ, കൺപോളകൾ പുരികങ്ങൾ എന്നിവ ഇടിഞ്ഞു തൂങ്ങുന്നു. കൊഴുപ്പ് മുഖത്തിന്റെ താഴ്ഭാഗത്തു വൻതോതിൽ അടിയുന്നു. ഇത് പ്രായാധിക്യത്തിന്റെ മുഖ്യലക്ഷണമായി കാണാറുണ്ട്. എന്നാൽ ഒട്ടിപ്പോയ ഭാഗങ്ങളിൽ ചർമത്തിനടിയിലേക്ക് ‘ഡെർമ ഫില്ലറുകൾ’ വച്ച് ഈ പ്രശ്നം പരിഹരിക്കാനാവും.

മുഖത്തെയും കഴുത്തിലെയും ചില പേശികൾ ചുരുങ്ങിപ്പോകുന്നത് പ്രായാധിക്യം എടുത്തുകാണിക്കും. അത് ഒഴിവാക്കാൻ ബന്ധപ്പെട്ട പേശികളിലേക്ക് ബോട്ടോക്സിന്റെ ചെറിയ കുത്തിവയ്പുതന്നെ മതിയാകും. പുരികത്തിന്റെ ആകൃതിയും മൂക്കിന്റെ അഗ്രവും ബോട്ടോക്സ് ഉപയോഗിച്ച് ശരിയാക്കാം. ‘പ്ലാറ്റിസ്മ’ എന്ന് വിളിക്കപ്പെടുന്ന പേശികളിലേക്ക് ബോട്ടോക്സ് കുത്തിവയ്പുകൾ മൂലം നിങ്ങളുടെ മുഖം താഴേക്ക് തൂങ്ങുന്നതിൽ നിന്നും സംരക്ഷിക്കുന്നു. പ്രായമേറുമ്പോൾ ചുണ്ടുകൾ വരളുന്നതും സാധാരണമാണ്. ചുണ്ടുകളിൽ നന്നായി ഈപ്പം നിലനിർത്താനുള്ള മാർഗങ്ങളും പരിഗണിക്കണം.

‘മിസോതെറപ്പി’ പോലെ പുതിയ ചികിത്സാമാർഗങ്ങളിലൂെട ചർമത്തെ കൂടുതൽ സുരക്ഷിതമായി, യൗവനയുക്തമാക്കാൻ സഹായിക്കും. മരുന്നുകൾ ഉപയോഗിച്ചുതന്നെ ചർമം മുറുക്കാനുള്ള വിവിധ രീതികളും ഇന്നു ലഭ്യമാണ്. കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ചികിത്സാ രീതികളിലൂെട ചർമ യൗവനം വീണ്ടെടുക്കാം.

പെട്ടെന്നു ഭാരം കുറയ്ക്കരുത്

പൊടുന്നനെ ശരീരഭാരം അമിതമായി കുറയ്ക്കുന്നത് ചർമത്തിന്റെ പ്രായം കൂട്ടും. ആവശ്യമായ ഫാറ്റി ഓയിൽ സപ്ലിമെന്റുകൾ കഴിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ പോലും കോസ്മെറ്റിക് ഫിസിഷന് അവ പരിഹരിക്കാനുള്ള പല മാർഗങ്ങളും നിർദേശിക്കാനാകും. അല്ലാതെ അനാരോഗ്യകരവുമായ വണ്ണം കുറയ്ക്കൽ മാർഗങ്ങൾ തേടരുത്.

പഞ്ചസാര കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, ഉപ്പ് കുറയ്ക്കുക, പുകവലി, മദ്യപാനം ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതും ചർമം യൗവനയുക്തമായി നിലനിൽക്കാൻ സഹായിക്കും. ചർമ സൗന്ദര്യം നിലനിർത്തുന്നതിന് പതിവ് പരിചരണവും പ്രയത്നവും ആവശ്യമാണ്. സൗന്ദര്യ ശാസ്ത്രശാഖ വളരെയേറെ പുരോഗമിച്ചതിനാൽ കൃത്യമായ ചികിത്സാരീതിയിലൂടെ ഏത് പ്രായക്കാരിലും നഷ്ടപ്പെട്ട മുഖസൗന്ദര്യവും ശരീരസൗന്ദര്യവും വീണ്ടെടുത്തു നൽകാൻ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടർക്ക് കഴിയും.

ചർമത്തിലെ ഈർപ്പം നഷ്ടപ്പെടാൻ തുടങ്ങുമ്പോഴാണ് ചർമം മങ്ങിയതും വരണ്ടതുമായി മാറുന്നത്. കൂടാതെ ചർമത്തിലെ നിര്‍ജ്ജീവ കോശങ്ങൾ എളുപ്പത്തിൽ പൊഴിഞ്ഞുപോകാതെയും വരും. ഇത് ചർമം കൂടുതല്‍ ഇരുണ്ടതാക്കി മാറ്റുന്നു. സൂര്യപ്രകാശം ഈ മാറ്റങ്ങളെ വഷളാക്കുന്നു. ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാനായി പതിവായി സൺ സ്ക്രീൻ ഉപയോഗിക്കണം. ഹൈലൂറോണിക് ആസിഡ്, വൈറ്റമിൻ സി, അടങ്ങിയ മോയിസ്ചറൈസറുകളും നൈറ്റ് ക്രീമുകളും പതിവായി ഉപയോഗിച്ചാൽ നല്ല ഫലം ചെയ്യും. ഒമേഗÐ3 സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതാണ്. മതിയായ ഉറക്കം, വ്യായാമം സമീകൃതാഹാരം എന്നിവ തീർച്ചയായും ആവശ്യമാണ്.

 

read more
ചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ ചര്‍മ്മം കൂട്ടണോ:ആവി പിടിച്ചാല്‍ പലതുണ്ട് കാര്യം!

നമ്മുടെയല്ലാം മുഖത്ത് അടിഞ്ഞ് കൂടുന്ന അഴുക്കുകള്‍ മാറ്റാന്‍ ഇനി സോപ്പും,മറ്റും ഉപയോഗിക്കണ്ട.പകരം ആവി പിടിച്ചാല്‍ മതിയാകും.മുഖത്ത് ആവിപിടിക്കല്‍ തന്നെയാണ് മുഖചര്‍മ്മത്തിന് ഏറ്റവും നല്ലത്. ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വര്‍ധിക്കുകയും ഇതുവഴി ഫേഷ്യല്‍ ടിഷ്യൂവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയന്‍സും കടക്കുകയും ചെയ്യും. ഇത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കും.

 

ആവി പിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മറ്റു പൊടിപടലങ്ങളുമെല്ലാം നീങ്ങും. ഫേസ് മാസ്‌കോ ക്ലെന്‍സിങ് മില്‍ക്കോ ഉപയോഗിച്ചാല്‍ പോലും നീങ്ങാത്ത അഴുക്കുകള്‍ ആവിപിടിക്കുന്നതിലൂടെ ഇല്ലാതാകും. ആവി പിടിക്കുന്നതു വഴി മുഖോപരിതത്തിലെ നിര്‍ജീവമായ തൊലി ഇല്ലാതാകുകയും തിളക്കമുള്ള ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യും.

കൂടാതെ മുഖത്തെ കറുത്തതും വെളുത്തതുമായുള്ള എല്ലാ പാടുകളും ഇല്ലാതാകും. മുഖക്കുരു അകലാനായി ആവിപിടിച്ചതിനു ശേഷം ഒരു മുപ്പതുമിനിട്ടു കഴിഞ്ഞാല്‍ ഐസ്‌ക്യൂബ് മുഖത്തും പുരട്ടാം. ആവിപിടിക്കുമ്പോഴുള്ള ചൂടുവഴി മുഖക്കുരുവിലെ പസ് പുറത്തേക്കു വരികയും എസ്‌ക്യെൂബ് വയ്ക്കുന്നതുവഴി പുതിയ മുഖക്കുരുക്കള്‍ വരാതിരിക്കുകയും ചെയ്യും.

 

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫേഷ്യല്‍ സ്റ്റീമറില്‍ ആവി പിടിക്കുന്നതിന് ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഫേഷ്യല്‍ സ്റ്റീമര്‍ ഇല്ലാത്ത സാഹചര്യത്തില്‍ വലിയ വട്ടമില്ലാത്ത പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂര്‍ണമായും നീക്കിയെങ്കില്‍ മാത്രമേ അഴുക്കുകളും പൂര്‍ണമായും നീങ്ങുകയുള്ളു.

 

ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തില്‍ ഇടുന്നത് നല്ലതാണ്.ആവി പിടിക്കുന്ന വസ്തുവില്‍ നിന്നായി നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളാനിടയുണ്ട്. അഞ്ചു മുതല്‍ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോള്‍ മുഖത്തു നിന്നും അല്‍പസമയത്തേക്ക് ടവല്‍ മാറ്റി നല്ല വായു കൊള്ളിക്കാം.

 

മാസത്തില്‍ രണ്ടുപ്രാവശ്യം മാത്രം ആവികൊള്ളുക. അമിതമായാല്‍ ചര്‍മം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ?

മുടി കൊഴിച്ചില്‍ ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പുരുഷന്മാര്‍ കഷണ്ടി ട്രെന്റാക്കുന്നതു പോലെ പെണ്‍കുട്ടികള്‍ക്ക് അത് സാധ്യമല്ല. മുടി കൊഴിയുന്ന പ്രശ്‌നം പരിഹരിക്കാന്‍ പല എണ്ണകളും ഉപയോഗിച്ച് നിങ്ങള്‍ തളര്‍ന്നോ?

അതൊന്നും നിങ്ങള്‍ക്ക് ഫലം ചെയ്തില്ലെങ്കില്‍ നിര്‍ത്തിക്കോളൂ.. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും.

 

ഈ പറയുന്ന ഒന്‍പത് ഭക്ഷണങ്ങളെകുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മുടികൊഴിച്ചില്‍ മാറ്റുകയും മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

 

1. ചീര
ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ചീരയാണെങ്കില്‍ വളരെ നല്ലത്. വീട്ടിലെ മുത്തശ്ശിമാര്‍ പറയുന്ന കേള്‍ക്കാറില്ലേ..ചീര കണ്ണിനും ആരോഗ്യത്തിനും ഉത്തമമാണെന്ന്. മുടിയെയും ചീര സംരക്ഷിക്കും. ധാരാളം ഇരുമ്പും, വൈറ്റമിന്‍ എ,സി യും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ചീര ഒമേഗ-3 ആസിഡും, പൊട്ടാസിയം, കാത്സ്യം എന്നിവയും ഉല്‍പാദിപ്പിക്കുന്നു.

 

2.മുട്ട
മുട്ട മുടികൊഴിച്ചിലിന് ഉത്തമമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി12,ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഡയറി പദാര്‍ത്ഥങ്ങളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയും.

 

3.വാള്‍നട്ട്
നിങ്ങളുടെ ഡയറ്റില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തുക. ബയോട്ടിന്‍, ബി വൈറ്റമിന്‍സ്, മെഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് ശക്തി നല്‍കുന്നു.

 

4.പേരക്ക
വൈറ്റമിന്‍ സിയുടെ കലവറയാണ് പേരക്ക. പേരയുടെ ഇല തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. പേരക്ക കഴിക്കുന്നതും മുടിക്ക് നല്ലതാണ്.

 

5.തുവര
പയര്‍ വര്‍ഗത്തില്‍ ഏറ്റവും പോഷക ഗുണമുള്ള ഒന്നാണ് തുവര. പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് രക്തം നല്ല രീതിയില്‍ വിതരണം ചെയ്യാന്‍ സഹായിക്കും. നല്ല ഓക്‌സിജനും വഴിയൊരുക്കുന്നു. ഇത് മുടി പൊട്ടിപോകുന്നത് തടയുന്നു.

6.ബാര്‍ലി
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ബാര്‍ലിയും മുടിയെ ചികിത്സിക്കും.

 

7.ചണവിത്ത്
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ചണവിത്ത് താരനും മുടികൊഴിച്ചിലിനും നല്ലതാണ്.

8.ചിക്കന്‍
പൂര്‍ണ്ണ വെജിറ്റേറിയന്‍ ആകുന്നത് നല്ലതല്ല. ഇടയ്ക്ക് മത്സ്യവും ചിക്കനും ഉള്‍പ്പെടുത്താവുന്നതാണ്.

 

9.ക്യാരറ്റ് ജ്യൂസ്
കണ്ണിനും മുടിക്കും തൊലിക്കും ഏറ്റവും ഉത്തമമായ ഒന്നാണ് ക്യാരറ്റ് ജ്യൂസ്. ദിവസവും ഒരു ക്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.

read more
മേക്കപ്പ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

മുപ്പത് വയസിന് ശേഷമുള്ള ചര്‍മ്മ സംരക്ഷണത്തിന്

മുപ്പത് വയസിനു ശേഷവും മനസ്സ് ചെറുപ്പമായി നിലനിര്‍ത്താം പക്ഷേ ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിച്ചല്ലെ പറ്റൂ. മുപ്പത് വയസു കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട സ്‌കിന്‍, ചുളിവുകള്‍ തുടങ്ങിയ മാറ്റങ്ങള്‍. ഇതിന് ശേഷമായിരിക്കും ചര്‍മ്മസംരക്ഷണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മുപ്പതുകളിലെ ചര്‍മ്മ സംരക്ഷണം ഗൗരവമായി തന്നെ എടുക്കാം, ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

ഫെയ്‌സ് സിറം

മുപ്പതിനു ശേഷം ഫെയ്‌സ് സിറം തീര്‍ച്ചയായും ഉപയോഗിക്കണം. ഓരോരുത്തരുടെയും സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന സിറമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് മുഖം മൃദുവാകുന്നതിന് സഹായിക്കും മാത്രമല്ല നിറം വര്‍ധിക്കുന്നതിനും മുഖത്തെ ഡ്രൈനസ് മാറ്റുന്നതിനും ഇത് സഹായിക്കും.

മോയ്‌സ്ചറൈസര്‍

മുപ്പതുകളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നു, അതുകൊണ്ട് നിങ്ങള്‍ക്കു ചേര്‍ന്ന മോയ്‌സ്ച്ചറൈസര്‍ എപ്പോഴും ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍ ലോഷന്‍

സണ്‍സ്‌ക്രീന്‍ ക്രീമിന്റെ ഉപയോഗമാണ് മറ്റൊന്ന്. മുപ്പതിനു ശേഷം സ്‌കിന്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നു. സൂര്യാഘാതം പോലുള്ളവ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അത് കൊണ്ട് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കാന്‍ മറക്കണ്ട.

ഐ ക്രീം

ഈ സമയമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും. ഇത് തടയാണ് ഐ ക്രീം ഉപയോഗിക്കാം. എന്നാല്‍ കണ്ണിന് ചുറ്റും മറ്റ് ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണിന് ചുറ്റുമുള്ള കറുക്ക പാടുകള്‍ നീക്കം ചെയ്യാന്‍ വെള്ളരിക്കയും ഉപയോഗിക്കാവുന്നതാണ്.

ഫേഷ്യല്‍ ഓയില്‍ മസ്സാജ്

മാസത്തില്‍ രണ്ട് തവണയെങ്കിലും ഫേഷ്യല്‍ ഓയില്‍ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യണം. ഇത് സ്‌കിന്‍ ഹൈഡ്രേറ്റ് ചെയ്ത് തിളക്കം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ഫെയ്‌സ് സ്‌ക്രബ്

ഫെയ്‌സ് വാഷിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്‌ക്രബും. ആഴ്ച്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിച്ച് മുഖം കഴുകാം. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യുന്നതിനും ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിക്കുന്നതിനും സ്‌ക്രബ് ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് സഹായിക്കും.

നൈറ്റ് ക്രീം

രാത്രി കിടക്കുന്നതിന് മുമ്പ് നൈറ്റ് ക്രീം ഉപയോഗിക്കാന്‍ മറക്കരുത്. മറ്റെല്ലാം പോലെ തന്നെ സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന ക്രീം വേണം തെരഞ്ഞെടുക്കാന്‍.

ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മേക്കപ്പ് റിമൂവര്‍, വീര്യം കുറഞ്ഞ റിമൂവര്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ മുഖത്ത് എളുപ്പത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ട്

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

ലൈംഗികാവയവങ്ങള്‍ ഇരുണ്ടിരിക്കുന്നതിന് കാരണം അറിയുമോ?

നിങ്ങളുടെ ലൈംഗിക അവയവങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടിരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ലിംഗം, മുലക്കണ്ണുകള്‍, മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം, യോനിയുടെ ചില ഭാഗങ്ങള്‍ എന്നിവ സ്‌കിന്നിന്റെ നിറത്തേക്കാള്‍ കൂടുതല്‍ ഇരുണ്ടിരിക്കും. എന്തായിരിക്കും ഇതിന് കാരണം?

യൗവ്വനാരംഭത്തിലാണ് ഇത് സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകള്‍ വര്‍ധിച്ചുവരുമ്പോള്‍ ശരീരം മെലാനിന്റെ ഉല്പാദനം ത്വരിതപ്പെടും. മുടിയുടെയും സ്‌കിന്നിന്റെയും നിറത്തിന് കാരണമാകുന്ന അമിനോ ആസിഡാണ് മെലാനിന്‍.
ഇതിന്റെ ഫലമായാണ് മേല്‍പ്പറഞ്ഞ ഭാഗങ്ങള്‍ ഇരുണ്ട് കാണപ്പെടുന്നത്. ഇത് സാധാരണ സംഭവമാണെങ്കിലും പ്രായമായശേഷവും ഈ ഭാഗങ്ങള്‍ കൂടുതല്‍ ഇരുണ്ട് വരുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

‘ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോഴും പ്രമേഹം വരുമ്പോഴും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കൂടുതല്‍ ഇരുണ്ടുവരാം’ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ചര്‍മ്മരോഗ വിദഗ്ധയായ ലിന്‍സെ ബോര്‍ഡോണ്‍ പറയുന്നു.

കുട്ടിക്കാലത്ത് ലൈംഗികാവയവങ്ങള്‍ക്ക് മറ്റുഭാഗങ്ങളിലേതിനു സമാനമായ നിറയമായിരിക്കും. പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ മുലക്കണ്ണുകളുടെ നിറം മങ്ങിയതായിരിക്കും. എന്നാല്‍ അവര്‍ വളരുന്നതനുസരിച്ച് മുലക്കണ്ണുകള്‍ ഇരുണ്ടുവരുമെന്നും ബോര്‍ഡോണ്‍ പറയുന്നു.
ആണ്‍കുട്ടികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ സ്ത്രീകള്‍ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും. പുരുഷന്മാരിലാണെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടും.ഇത് മെലാനിന്‍ നിര്‍മ്മിക്കുന്ന ചര്‍മ്മകോശങ്ങളെ നിയന്ത്രിക്കുമെന്ന് ന്യൂയോര്‍ക്കിലെ സിനൈ മെഡിക്കല്‍ സെന്ററിലെ ചര്‍മ്മരോഗവിദഗ്ധനായ ഡോ. കാമറോണ്‍ റോഖ്‌സാര്‍ പറയുന്നു.

മെലനോസൈറ്റുകള്‍ കളര്‍ ഉല്പാദിപ്പിക്കുന്നത് ഈ ഹോര്‍മോണുകള്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളില്‍ മുതിര്‍ന്നശേഷവും ഹോര്‍മോണുകള്‍ കളര്‍ നിയന്ത്രിക്കും. സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈസ്‌ട്രോജന്റെ അളവ് വന്‍തോതില്‍ വര്‍ധിക്കും. ഹോര്‍മോണിലുണ്ടാവുന്ന ഈ വര്‍ധനവ് സ്ത്രീകളുടെ മുഖത്ത് നിറവ്യത്യാസമുണ്ടാകാനും ഇടയാക്കും.

ഗര്‍ഭാവസ്ഥയില്‍ വയറിന്റെ ഭാഗത്തും ഇരുണ്ടുവരുമെന്ന് ഡോ.റോഖ്‌സാര്‍ പറയുന്നു. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്ന പുരുഷന്മാരുടെ ലിംഗം കൂടുതല്‍ ഇരുണ്ടവരുമെന്നും വിദഗ്ധര്‍ പറയുന്നു.

read more