close

സ്ത്രീ സൗന്ദര്യം (Feminine beauty)

മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

നിറം വർദ്ധിപ്പിക്കാൻ കടലമാവ്

അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാറുമുണ്ട്. പ്രത്യേകിച്ചു സ്‌നാക്‌സും പലഹാരങ്ങളും. എന്നാല്‍ ഇതു മാത്രമല്ല, കടലമാവിന്റെ ഉപയോഗം. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതലുളള സൗന്ദര്യസംരക്ഷണ വഴി കൂടിയാണിത്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമായി പല തരത്തിലുളള ഫേസ് പായ്ക്കുകള്‍ കടലമാവ് ഉപയോഗിച്ചു തയ്യാറാക്കാം.തികച്ചും സ്വാഭാവിക വഴിയായതു കൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ ഇതുണ്ടാക്കില്ലെന്ന കാര്യത്തില്‍ സംശയവും വേണ്ട. വെളുക്കാനും സണ്‍ടാന്‍ മാറ്റാനുമടക്കമുള്ള പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് കടലമാവ്. കടലമാവ് പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയാം.

  • സണ്‍ടാൻ – സണ്‍ടാന്‍ മാറ്റാനുള്ള സ്വാഭാവിക പരിഹാരമാണ് കടലമാവ്. 4 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തൈര്, ഒരു നുള്ളു മഞ്ഞള്‍എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. വെയിലത്തു പോയി വന്ന് ഇതു ചെയ്താല്‍ കരുവാളിച്ച ചര്‍മത്തിന്റെ നിറം തിരിച്ചു വരും.
  • ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും. നാലു ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തിളപ്പിയ്ക്കാത്ത പാല്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.
  • എണ്ണമയമുള്ള ചര്‍മത്തിനുള്ള പ്രതിവിധി – എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്.

 

  • മുഖക്കുരു മാറാൻ – മുഖക്കുരു പാടുകള്‍ക്കുള്ള പ്രതിവിധി മുഖക്കുരു പാടുകള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ്. 2 ടീസ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ പാല്‍, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
  • കഴുത്തിലേയും കൈകളിലേയും കറുപ്പു നിറം – കഴുത്തിലേയും കൈകളിലേയും കറുപ്പു നിറം മാറ്റാനും കടലമാവ് കൊണ്ടു ഫേസ് പായ്ക്കുണ്ട്. കടലമാവ്, തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഉണങ്ങുമ്പോള്‍ കഴുകി കളയാം.
  • മുഖരോമങ്ങൾ അകറ്റാനും മികച്ചൊരു വഴിയാണ് കടലമാവ് ഫേസ്പായ്ക്ക്. കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി രോമമുള്ളിടത്തിടുക. അല്‍പം കഴിയുമ്പോള്‍ പതിയെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. കടലമാവ്, ചെറുനാരങ്ങാനീര്, പാല്‍പ്പാട, ചന്ദനപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടുന്നതും ഏറെ നല്ലതാണ്.

 

  • മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാൻ – മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഏറെ നല്ലതാണ് കടലമാവ് മിശ്രിതം. 1 ടേബിള്‍ സ്പൂണ്‍ കടലമാവ്, കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടേബിള്‍ സ്പൂണ്‍ തൈര് എ്ന്നിവ കലര്‍ത്തി മുഖത്തിടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.
  • ബ്ലാക്ക് ഹെഡ്‌സ് അകറ്റാനും കടലമാവ് മിശ്രിതം ഏറെ ന്ല്ലതാണ്. 4 ടേബിള്‍ സ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതു ഗുണം നല്‍കും. ഇതു പുരട്ടി 20 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ നനച്ചു സ്‌ക്രബ് ചെയ്ത് ഇളംചൂടുവെളളം കൊണ്ടു കഴുകാം.
  • കടലമാവ്, ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാനും പാടുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

 

  • കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട എന്നിവ കലര്‍ത്തി പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സ്വാഭാവികമായ എണ്ണമയം നല്‍കും.
  • കടലമാവ് പുരട്ടി കഴുകിയ ശേഷം മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് ചര്‍മം കൂടുതല്‍ വരളാതിരിയ്ക്കാന്‍ സഹായിക്കും. എന്നാല്‍ പാല്‍പ്പാട ചേര്‍ത്ത ഫേസ് പായ്ക്കുകള്‍ക്ക് ഇതിന്റെ ആവശ്യമില്ല.
read more
മുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കട്ടിയുള്ള പുരികത്തിനായി ചില എളുപ്പവഴികള്‍

കട്ടിയുള്ള മനോഹരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഐബ്രോ പെന്‍സിലും ത്രെഡിംഗുമൊക്കെയായി കനം കുറഞ്ഞ പുരികം ഒരു പരിധി വരെ കട്ടികൂട്ടാന്‍ സാധിക്കും. എന്നാല്‍ പിന്നീടത് പഴയത് പോലെ തന്നെയാകുകയും ചെയ്യും. എന്നാല്‍ വിഷമിക്കണ്ട., ചില എളുപ്പ വഴികളിലൂടെ പുരികത്തിന്റെ കട്ടി സ്വാഭാവികമായി തന്നെ കൂട്ടാം. അതെന്തൊക്കെയെന്ന് നോക്കാം.

 

ഓയില്‍ മസാജ്

തലയില്‍ മാത്രമല്ല പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആകാം. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നിവ മസാജിനായി ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം. പുരികത്തിന് കട്ടി കൂടുന്നതിനൊപ്പം തന്നെ കറുപ്പ് നിറം ലഭിക്കാനും ഇത് സഹായിക്കും.

 

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി, ഇളം ചൂടില്‍ പുരികം മസാജ് ചെയ്യുക. ഇത് പുരികം കട്ടികൂട്ടാന്‍ സഹായിക്കും.

സവാളനീര്

സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും. സവാള അരിഞ്ഞ് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് നീര് പുരികത്തില്‍ തേക്കണം. ഉണങ്ങിയ ശേഷം കഴുകികഴയാം.

 

മോയ്‌സ്ച്യുറൈസിങ്ങ്

പുരികത്തിന് കട്ടിയും മൃദുത്വവും ലഭിക്കുന്നതിന് പെട്രോളിയം ജെല്ലിയടങ്ങിയ മോയ്‌സ്ച്യുറൈസര്‍ ഉപയോഗിക്കാം.

 

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേക്കുന്നത് പുരികവളര്‍ച്ച വേഗത്തിലാക്കും. പുരികത്തിനു വേണ്ടിയുള്ള പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് കൂടിയാണ് ഇത്.

 

ആവണക്കെണ്ണ

മുടിവളരാനെന്നതു പോലെ തന്നെ പുരികവളര്‍ച്ചയ്ക്കും മികച്ചതാണ് ആവണക്കെണ്ണ. ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും തേച്ച് പിടിപ്പിക്കുക. ഇതിന് ശേഷം നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

read more
ആരോഗ്യംഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മനോഹരമായ പാദങ്ങള്‍ക്കായി ഇക്കാര്യങ്ങള്‍ ശ്രെദ്ധിക്കുക

ഒരാളുടെ സൗന്ദര്യം അയാളുടെ മുഖം മാത്രമല്ല നിര്‍ണയിക്കുന്നത്. മനോഹരമായ പാദങ്ങള്‍ക്കും അതില്‍ ഒഴിച്ച് കൂനനാകാത്ത പങ്കാണുള്ളത്. അത് കൊണ്ട് തന്നെ മുഖത്തിന്റെയും കൈകളുടെയും പരിപാലനത്തിന് കൊടുക്കുന്ന പ്രാധാന്യം കാലുകള്‍ക്കും കൊടുക്കണം. കാലുകളുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെ് നോക്കാം.

 

  • പെഡിക്യൂര്‍, മുഖം മനോഹരമാക്കാന്‍ നമ്മള്‍ ഫേഷ്യല്‍ ചെയ്യുത് പോലെ തന്നെ പ്രധാനമാണ് കാലുകള്‍ക്ക് പെഡിക്യൂറും. ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കാതെ ഇത് വീട്ടില്‍ തന്നെ ചെയ്യാവുതെയുള്ളൂ. ആഴ്ചയില്‍ ഒരിക്കല്‍ പെഡിക്യൂര്‍ ചെയ്യാം.
  • നെയില്‍ പോളിഷ് ഇടുമ്പോള്‍ പഴയത് റിമൂവര്‍ ഉപയോഗിച്ച് നീക്കിയതിന് ശേഷം മാത്രമെ പുതിയത് ഇടാവൂ. ബേയ്‌സ് കോട്ട് ഇട്ടതിന് ശേഷം നെയില്‍ പോളിഷ് ഇടുതാണ് നല്ലത്.

 

  • ആഴ്ചയില്‍ ഒരിക്കലെങ്കിലും കാലുകള്‍ സ്‌ക്രബ് ചെയ്യണം. മൃതകോശങ്ങ്ള്‍ നീക്കി കാലുകള്‍ കൂടുതല്‍ ഭംഗിയാകാന്‍ ഇത് സഹായിക്കും.
  • കാലില്‍ കുഴിനഖം ഉണ്ടെങ്കില്‍ കടുകെണ്ണ ചൂടാക്കി, ഇളം ചൂടില്‍ ഒഴിക്കാം. ഇത് കുഴിനഖം മാറുത് വരെ ദിവസവും ചെയ്യാം.

 

  • നഖങ്ങളിലെ ഫംഗല്‍ ഇന്‍ഫെക്ഷന്‍ മാറാന്‍ മൈലാഞ്ചി അരച്ചിടാം.
  • ദിവസവും കിടക്കുതിനു മുമ്പും കുളികഴിഞ്ഞ ശേഷവും കാലില്‍ ഫൂട്ട് ക്രീം പുരട്ടാം, ഇത് കാലുകള്‍ കൂടുതല്‍ മൃദുലമാകാന്‍ സഹായിക്കും.
  • പനിനീരും ഗ്ലിസറിനും തുല്യ അളവിലെടുത്ത് കാലില്‍ പുരട്ടി മസാജ് ചെയ്യാം, ഇത് വരണ്ടചര്‍മ്മമുള്ളവര്‍ക്ക് ഉപയോഗപ്രദമായിരിക്കും.
  • പുറത്ത് പോകുതിന് മുമ്പ് കാലുകള്‍ വൃത്തിയാക്കി സസ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. ഇത് കാലുകളില്‍ കരുവാളിപ്പുണ്ടാകുതും ചുളിവുകള്‍ വീഴുതും തടയും.

 

  • കാലിന് നിറം ലഭിക്കാന്‍ ആലോവേരജെല്ലും കടലപ്പൊടിയും ചേര്‍ത്ത മിശ്രിതം കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകികളയുക,സ്ഥിരമായി ഇത് ചെയ്താല്‍ കാലിലെ കരുവാളിപ്പും മാറും.
  • കാല്‍ വിരലുകളിലെ നഖം വിണ്ടുകീറുന്നുണ്ടെങ്കില്‍ നെയില്‍ പോളിഷിന്റെ ഉപയോഗം കുറയ്ക്കുക.

 

  • കാലുകള്‍ കഴുകിയശേഷം വിരലുകള്‍ക്കിടയിലുള്ള ഭാഗം നന്നായി തുടച്ച്
    ഉണങ്ങിയെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ അവിടെ ഫംഗസ്, ബാക്ടീരിയ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • കാലിനു ചേര്‍ന്ന ചെരുപ്പുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അധിക സമയം ഇട്ടു നില്‍ക്കുവാനാണെങ്കില്‍ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുതാകും നല്ലത്. പരമാവധി ഒരിഞ്ച് വരെ ഹീല്‍ ആകാം. വായുസഞ്ചാരമുള്ള ചെരുപ്പുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മൂക്കുത്തി കുത്തിയവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ഇന്നത്തെ കാലത്ത് മൂക്കുത്തി അണിയുക എന്നത് പെൺകുട്ടികളുടെ ഇടയിൽ ഒരു ഫാഷനായി തന്നെ മാറിയിരിക്കുകയാണ്. എന്നാല്‍ മൂക്കു കുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കാറുണ്ടോ..? ചുമ്മാ പോയി ഒന്നു കുത്തിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാക്കും. മൂക്കു കുത്തിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം.. മൂക്കു കുത്തിയവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

 

മുഖത്തില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും. മൂക്കു കുത്തിയാല്‍ ആ ഭാഗത്ത് സ്‌ക്രബിംഗ് ചെയ്യാതിരിക്കും അല്ലേ..? എന്നാല്‍ മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യേണ്ടതാണ്.

 

നിങ്ങളുടെ മൂക്കിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അതായത് വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. അതിനു ശേഷം മാത്രം മൂക്കുത്തി ധരിക്കുക.മൂക്കൊലിപ്പ് ഉള്ള പ്രശ്‌നമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം മൂക്കില്‍ മൂക്കുത്തിയിരിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാക്കും. മൂക്കടപ്പ് പെട്ടെന്ന് മാറ്റുക.

 

മാത്രമല്ല സൗന്ദര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഫേഷ്യലുകള്‍ ഉപയോഗിക്കാറില്ലേ..? എന്നാല്‍ അത് ചെയ്യാനിരിക്കുന്നതിനുമുന്‍പ് മൂക്കുത്തി അഴിച്ചു വെക്കുകയും അണുബാധ കയറാതെ സൂക്ഷിക്കുകയും വേണം.

read more
ചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിന്റെ കറുപ്പും കുഴിവും എങ്ങനെ മാറ്റാം

കണ്ണും മുടിയുമാണ് പെണ്ണിന് ഏറ്റവും അഴക് നല്‍കുന്നത്. കണ്ണ് നോക്കി അയാള്‍ ക്ഷീണിതനാണോ സന്തോഷവതിയാണോ, ഉറക്കക്കുറവുണ്ടോ എന്ന് പറയാന്‍ സാധിക്കും.

കമ്പ്യൂട്ടര്‍ യുഗത്തില്‍ മിക്കവരുടെയും ഇരിപ്പിടം കമ്പ്യൂട്ടറിനുമുന്നിലാണ്.അതുകൊണ്ടുതന്നെ കണ്ണ് പെട്ടെന്ന് കറുക്കുന്നു. കാഴ്ച ശക്തി മങ്ങുന്നു. കുഴിവുപോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു. നിങ്ങളെ ചര്‍മ്മത്തെ തന്നെ ഇത് നിറംകെടുത്തും. കണ്ണിനു ചുറ്റുമുള്ള കറുപ്പും കുഴിവും എങ്ങനെ ഇല്ലാതാക്കാം. ഇനിയെങ്കിലും ഇതിനോടൊക്കെ ഗുഡ്‌ബൈ പറയൂ.1.ഉറക്കം
നല്ല ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് കൊണ്ടും കണ്ണിന് കറുപ്പ് വരാം. ഉറങ്ങുമ്പോള്‍ തല ഉയര്‍ത്തിവെക്കണം.2.തലയണ മാറ്റണം
ഉറങ്ങുമ്പോള്‍ നമ്മളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് തലയണ. ഈ തലയണയുടെ കവര്‍ പലരും ആഴ്ചകളോളം മാറ്റാതെ ഉപയോഗിക്കും. എന്നാല്‍, അങ്ങനെ ചെയ്യരുത്. തലയണ എന്നും വൃത്തിയുള്ളതായിരിക്കണം. കവര്‍ മാറ്റിക്കൊണ്ടിരിക്കണം. ഇല്ലെങ്കില്‍, ഇതിലെ പൊടി കണ്ണില്‍ തട്ടി അലര്‍ജി, ചൊറിച്ചില്‍, കണ്ണിലെ ചുവപ്പ് തുടങ്ങിയവ വരാം.3.ഉപ്പ് കുറയ്ക്കാം
ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്. ഉപ്പ് കൂടുമ്പോള്‍ കണ്ണിന് പല പ്രശ്‌നങ്ങളും ഉണ്ടാകാം.

4.കുക്കുമ്പര്‍
കണ്ണിന് ഏറ്റവും മികച്ച പച്ചക്കറിയാണ് കുക്കുമ്പര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്, ഫ്‌ളാവോനോയ്ഡ്‌സ് കണ്ണിന്റെ ചുവപ്പ്, നീര്, ചൊറിച്ചില്‍ എന്നിവ ഇല്ലാതാക്കും. എല്ലാദിവസവും അരമണിക്കൂര്‍ കുക്കുമ്പര്‍ കണ്ണിന് മുകളില്‍ വെക്കുക.5.ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നേരിയ കഷ്ണമാക്കി കണ്ണിന് മുകളില്‍ വെക്കുന്നതും കറുപ്പ് മാറ്റും.

6.പാല്‍
ചെറിയൊരു പഞ്ഞിയെടുത്ത് പാലില്‍ മുക്കി കണ്ണിന് മുകളില്‍ 15 മിനിട്ടുവെക്കാം. ഇത് കണ്ണിന്റെ ചുളിവ് മാറ്റി തിളക്കം ഉണ്ടാക്കും.7.ഗ്രീന്‍ ടീ അല്ലെങ്കില്‍ ബ്ലാക് ടീ
കഫീന്‍ അടങ്ങിയവ കണ്ണിന് നല്ലതാണ്. ടീ ബാഗ് 15 ചൂടുവെള്ളത്തില്‍ മുക്കിവെക്കാം. പിന്നീട് കണ്ണിന് മുകളില്‍ വെക്കാം. കണ്ണിന്റെ തൊലിയുടെ പിരിമുറുക്കം മാറികിട്ടും.

8.മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള മാത്രം എടുത്ത് കണ്ണിന് മുകളില്‍ വെക്കുന്നതും നല്ലതാണ്.9.കറ്റാര്‍വാഴ
കറ്റാര്‍വാഴ എന്ന ഔഷധ സസ്യം കണ്ണിന് ഉത്തമമാണ്. ഇതിന്റെ ജെല്‍ എടുത്ത് കണ്ണിനുമുകളില്‍ വെക്കാം. 10.റോസ് വാട്ടര്‍
കറുപ്പ് മാറ്റാന്‍ റോസ് വാട്ടറിന് കഴിയും. റോസാപ്പൂവിന്റെ ഇതള്‍ വെള്ളത്തിലിട്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ ബോട്ടിലായി വാങ്ങിക്കാം.

read more
മുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഓയില്‍ ചര്‍മ പ്രശ്‌നങ്ങളെ നേരിടാം

നിങ്ങളുടെ ചര്‍മം എങ്ങനെയുള്ളതാണെന്ന് ആദ്യം തിരിച്ചറിയണം. എണ്ണമയമുള്ള ചര്‍മ്മകാര്‍ക്ക് പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മുഖക്കുരുവും കൂടുതല്‍ ഉണ്ടാകുന്നു. ഹോര്‍മോണ്‍ ഉല്‍പാദനം കൂടുന്നതാണ് ഇതിനു കാരണം.

മുഖം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും വൈകിട്ടും ഫെയ്‌സ് വാഷ് ഉപയോഗിച്ചു വൃത്തിയായി കഴുകുക. അമര്‍ത്തിത്തുടയ്ക്കാതെ വെള്ളം ഒപ്പിയെടുക്കുക.ആഴ്ചയിലൊരിക്കല്‍ മുഖത്ത് പാല്‍പ്പാടയോ ക്ലെന്‍സിങ് മില്‍ക്കോ പുരട്ടി ആവി പിടിക്കുക. പഞ്ഞികൊണ്ടു തുടച്ചു വൃത്തിയാക്കിയ ശേഷം ബ്ലാക്ക് ഹെഡ് റിമൂവര്‍ കൊണ്ട് ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും കുത്തിയെടുത്തു കളയുക. നെറ്റിയിലും മൂക്കിന്റെ ഭാഗത്തുമാണ് കൂടുതല്‍ എണ്ണമയം കാണുക. ഈ ഭാഗത്ത് നനഞ്ഞ ടിഷ്യു പേപ്പര്‍ കൊണ്ട് ഇടയ്ക്കിടെ തുടച്ചെടുക്കുക.എണ്ണമയമുള്ള ചര്‍മ്മത്തിന് പുരട്ടേണ്ട പായ്ക്കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം….

1.അര ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയില്‍ ഏതാനും തുള്ളി നാരങ്ങാ നീരും റോസ് വാട്ടറും ഒഴിച്ചു പേസ്റ്റ് രൂപത്തില്‍ കുഴച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ഏതാനും തുള്ളി റോസ് വാട്ടര്‍ ഉപയോഗിച്ചു മുഖം നനയ്ക്കുക. കവിളിലും നെറ്റിയിലും വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.2.പുതിനയില എടുത്ത് നന്നായി അരയ്ക്കുക. ഇതില്‍ അര ടീസ്പൂണ്‍ തേന്‍ ഒഴിച്ച് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. എണ്ണമയം പാടെ മാറും.

3.വള്ളരി ചുരണ്ടിയെടുത്തതില്‍ അല്‍പം തൈരു ചേര്‍ത്തു യോജിപ്പിക്കുക. ഇത് ഫ്രിഡ്ജില്‍ അര മണിക്കൂര്‍ തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുക. ചര്‍മത്തിനു നല്ല തണുപ്പും ഉണര്‍വും തിളക്കവും കിട്ടും.4.പപ്പായ ഉടച്ചതില്‍ മുള്‍ട്ടാണി മിട്ടി ചേര്‍ത്ത് പ്രയോഗിക്കാം.

5.റോസാപ്പൂവിന്റെ ഇതളുകള്‍ അരച്ചതില്‍ ഒരു ടീസ്പൂണ്‍ തൈര് ഒരുനുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്തുകൊടുക്കുക. ഇതുപുരട്ടി മണിക്കൂറിനുശേഷം കഴുകികളയാം.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മസ്‌കാര ഉപയോഗിക്കുമ്പോള്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പലപ്പോഴും സൗന്ദര്യത്തിന്റെ നിറം കെടുത്തുന്നത്.

 

മുഖത്തു മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത സ്ത്രീകള്‍ വരെ കണ്ണിന്റെ അഴകിനു എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് മസ്‌കാര. ഒരുക്കം ഒന്നുമില്ലെങ്കിലും കണ്ണിന്റെ അഴകാണ് ഒരു സ്ത്രീയുടെ മുഖത്തെ ഏറ്റവും വലിയ സൗന്ദര്യം എന്ന് പറയാറുണ്ട്. മുഖത്തു പ്രകടമായ മാറ്റം വരുത്താന്‍ സഹായിക്കുന്ന വസ്തുവാണ് മസ്‌കാര. കണ്ണിന്റെ സ്വാഭാവികഭംഗിയും അഴകും ഒരുപടി മുന്നില്‍ നിര്‍ത്തും ഈ മസ്‌കാര. എന്നാല്‍ ഈ മസ്‌കാരയുടെ ഉപയോഗത്തില്‍ നമ്മള്‍ അറിയാതെ പോകുന്ന ചില സംഗതികള്‍ ഉണ്ട്.

മസ്‌കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് 

  • കണ്ണുകള്‍ക്ക് വലിപ്പം തോന്നിപ്പിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കും എന്നാല്‍ ഇത് കണ്ണില്‍ പോകാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം.
  • മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ മസ്‌കാര ദയവു ചെയ്തു ഉപയോഗിക്കാതിരിക്കുക. പണം ലാഭിക്കാം എന്നല്ലാതെ ഇത് കൊണ്ട് ഒരു ഉപകാരവുമില്ല. പകരം കിട്ടുന്നത് രോഗങ്ങള്‍ ആകാം. അതിനാല്‍ നല്ല ഇനം മസ്‌കാര തന്നെ തിരഞ്ഞെടുക്കുക.

 

  • നാല് മാസത്തില്‍ കൂടുതല്‍ എത്ര കൂടിയ മസ്‌കാര ആയാലും ഉപയോഗിക്കാതിരിക്കുക. അതുപോലെ ദിവസവും ഉപയോഗം ഇല്ലെങ്കില്‍ ചെറിയ കുപ്പി മസ്‌കാര വാങ്ങുക. കണ്ണിനടിയില്‍ ഒരു ടിഷ്യൂ വെച്ച ശേഷം വേണം മസ്‌കാര ഉപയോഗിക്കാന്‍.
  • ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് വാട്ടര്‍ പ്രൂഫ് മസ്‌കാരയാണ്. ദീര്‍ഘനേരം നിലനില്‍ക്കും എന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ ഒരു ഐ മേക്കപ്പ് റിമൂവര്‍ കൂടി കരുതുക. ഇത് ഇല്ലെങ്കില്‍ നല്ല വെളിച്ചെണ്ണ ഉപയോഗിച്ചു കണ്ണുകള്‍ തുടച്ച ശേഷം ഒരു ടിഷ്യൂ കൊണ്ട് മൃദുവായി തുടച്ചു കളയാം. എത്രയൊക്കെ തിരക്കാണെങ്കിലും ഒരു കാരണവശാലും മേക്കപ്പ് അത് മുഖത്തായാലും കണ്ണില്‍ ആയാലും അതുമായി ഉറങ്ങാന്‍ പോകാതിരികുക.
read more
ആരോഗ്യംഫാഷൻമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ഐസ് ക്യൂബ് മുഖത്ത് ഉപയോ​ഗിച്ചാൽ

സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാകാത്തവരാണ് ഇന്നത്തെ തലമുറ.ഇതിൽ മുഖം മിനുങ്ങാൻ കൂടുതൽ ക്രീമുകൾ വലിച്ചു വാരി തേക്കുന്നവരാണ് പലരും.എന്നാൽ ഇനി മുഖം കൂടുതൽ തിളങ്ങാൻ വലിച്ച് വാരി ക്രീമുകൾ പുരട്ടേണ്ട. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങളുടെ മുഖം സുന്ദരമാക്കാം.ഇത് മാത്രമല്ല ഐസ് ക്യൂബ് കൊണ്ട് മറ്റ് ധാരാളം ഗുണങ്ങളുണ്ട്.

 

ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാൻ ശ്രമിക്കണം. മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോ​ഗിക്കുക. എല്ലാവരുടെയും വീട്ടിൽ റോസ് വാട്ടർ ഉണ്ടാകുമല്ലോ.

 

ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലർത്തുക. അൽപം നേരം തണുക്കാൻ വയ്ക്കുക.ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് നല്ലതാണ്. മുഖക്കുരു മാറാൻ ഐസ്ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.

read more
മുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യത്തിന് മാത്രമല്ല പല കാര്യങ്ങള്‍ക്കും ഉപകാരപ്രദമാകും, അറിഞ്ഞിരിക്കൂ

മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യത്തിന് മികച്ചതാണെന്ന് അറിയാം. എങ്കിലും ചിലര്‍ക്ക് ഇത് ഉപയോഗിക്കാന്‍ പേടിയാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന പേടി ഉള്ളവര്‍ ഇതൊന്ന് വായിച്ചറിഞ്ഞിരിക്കൂ..

മുഖത്തിന് കൂടുതല്‍ തിളക്കം വരാനും മുഖക്കുരു മാറാനും മുള്‍ട്ടാണി മിട്ടി സഹായകമാകും. മറ്റ് പല കാര്യങ്ങള്‍ക്കും ഉപകാരപ്രദമാണ് മുള്‍ട്ടാണി മിട്ടി.1. അമിതമായ എണ്ണമയം അകറ്റാന്‍ മുള്‍ട്ടാണി മിട്ടി നല്ലതാണ്. മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം ചന്ദനപൊടിയും പനിനീരും ചേര്‍ക്കാം.

2. മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം..3. നിറം വര്‍ദ്ധിക്കാനും മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുള്‍ട്ടാണി പൊടിയും തൈരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖക്കുരു മാറും.

4. മുള്‍ട്ടാണി മിട്ടിയും ആര്യവേപ്പില അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം.

read more
ചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ?

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ എന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ ഈ ഫാഷന്‍ ലോകത്ത് മിക്കവര്‍ക്കും സ്‌ട്രെയ്റ്റിനിങ് ചെയ്‌തേ പറ്റൂ.

ചിലര്‍ക്ക് മുടികൊഴിയുന്നു മറ്റ് ചിലര്‍ക്ക് ഒരു പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. കെമിക്കലുകള്‍ ഉപയോഗിക്കുകയോ സ്‌ട്രെയ്റ്റനിങ് പോലുള്ളവ സ്ഥിരമായി ചെയ്യുകയോ ഉണ്ടായാലേ മുടികൊഴിച്ചില്‍ ഉണ്ടാകുകയുള്ളൂ.ഇഷ്ടപ്പെട്ട പാറ്റേണുകളും മറ്റും തിരഞ്ഞെടുക്കുന്നതിനു മുന്‍പ് നമ്മുടെ മുടിയിഴകള്‍ ഇതിനു അനുയോജ്യമായതാണോ എന്ന കാര്യം ആദ്യം ശ്രദ്ധിക്കുക. ഗര്‍ഭകാലഘട്ടം, പ്രസവം ഇതിനോടനുബന്ധിച്ച് സ്ത്രീകളില്‍ സാധാരണ മുടികൊഴിച്ചില്‍ സംഭവിക്കാറുണ്ട്.ടീനേജിലുള്ള പെണ്‍കുട്ടികളില്‍ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം, തൊറോയ്ഡ് പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ ചെയഞ്ചസ്, ശരീരഭാരം കൂടുക എന്നിവയുമായി ബന്ധപ്പെട്ടും മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്.

ആയുര്‍വ്വേദ മരുന്നുകളും തുളസി, വേപ്പില തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ എണ്ണ കാച്ചി തലയ്ക്ക് ഉപയോഗിക്കുന്നതും നല്ലതാണ്. മുടിയെ വേദനിപ്പിക്കുന്ന രീതിയില്‍ കെട്ടാനും പാടില്ല. സ്‌ട്രെയ്റ്റ് ചെയ്തവര്‍ ഇതു പ്രത്യേകം ശ്രദ്ധിക്കുക.

read more