close

സ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മാതളനാരങ്ങ ഫേസ്‌പാക്ക്

ഓറഞ്ചിന്റെ തൊലിയുടെ ഔഷധ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതുപോലെതന്നെയാണ് മാതള നാരങ്ങളുടെ തൊലിയും. മാതള നാരങ്ങ പോഷക ഗുണങ്ങളുടെ നിറകുടമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ ഗുണമുള്ളതാണ് തൊലിയും.മാതള നാരങ്ങയുടെ തൊലിക്ക് ഔഷധഗുണമുണ്ടെന്നാണ് പറയുന്നത്. മാതളത്തിന്റെ തൊലികൊണ്ടും നിരവധി ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.തൊലി ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സഹായിക്കും.

 

ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാനും സഹായിക്കുന്നു.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

നഖത്തിനു ഭംഗി കൂട്ടാം

സ്ത്രീ സൗന്ദ്ര്യത്തിൽ മാറ്റി നിർത്താൻ കഴിയാത്ത സ്ഥാനമാണ് സുന്ദരമായ നഖങ്ങൾക്കുള്ളത്. വളരെയധികം പരിചരണം ആവശ്യമുള്ളതും ഇവയ്ക്കാണ്. പൊട്ടിപ്പോകാതെയും ആകൃതി നിലനിർത്തിയുമെല്ലാം ഇവയെ സംരക്ഷിക്കുന്നത് ഒരൽപം പ്രയാസം പിടിച്ച കാര്യമാണ്. നഖങ്ങളുടെ പരിചരണത്തിനായി ഇപ്പറ‍യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

 

  • രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒലിവെണ്ണയിൽ നഖങ്ങൾ മുക്കുക. ഇതു നഖം പൊട്ടിപ്പോകുന്നതു തടയും.
  • ചെറുനാരങ്ങാനീര് നഖങ്ങളിൽ പുരട്ടി അരമണിക്കൂറിനകം പനിനീരിൽ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചു കളയുക. നഖങ്ങൾക്കും തിളക്കം കൂടും.
  • നന്നായി പുഴുങ്ങിയ ഉരുളക്കിഴഞ്ഞ് ഉടച്ചെടുത്ത് നഖങ്ങളും കൈപ്പത്തിയും കവർ ചെയ്ത് അരമണിക്കൂർ വിശ്രമിക്കുക. നഖങ്ങളുടെ കാന്തി നിലനിർത്താൻ സഹായിക്കും.‌‌
  • വിരലുകൾ ഇടയ്ക്കിടയ്ക്ക് സോപ്പുവെള്ളത്തിൽ മുക്കുന്നത് നഖങ്ങൾ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
  • നഖങ്ങളിൽ പാടുകൾ വീണിട്ടുണ്ടെങ്കിലോ നിറം മങ്ങിയിട്ടുണ്ടെങ്കിലോ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരൽപം നാരങ്ങാ നീരോ ഹൈഡ്രജൻ പൈറോക്സൈഡോ ചേർത്ത് തുടച്ചതിനു ശേഷം കഴുകിക്കളയുക.
  • നഖങ്ങളിൽ എല്ലായിപ്പോഴും എണ്ണപുരട്ടാൻ ശ്രദ്ധിക്കുക. ചെറു ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് കൂടുൽ പ്രയോജം ചെയ്യും.
read more
മുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കൂ

കൗമാരക്കാര്‍ക്കിടയിലെ പ്രധാന വില്ലനാണ് ഈ മുഖക്കുരു. ജങ്ക് ഫുഡുകളും മാറിവരുന്ന രീതികളും ഒരു പരിധിവരെ മുഖക്കുരു ഉണ്ടാക്കാന്‍ കാരണമാകുന്നു. മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

1.ചോക്ലേറ്റ്- ചോക്ലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്‌നമല്ല. കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും.

കൊഴുപ്പ് അമിതമാകുന്നത് മൂലം രക്തയോട്ടം സാവധാനമാകുന്നതിനാല്‍ ഓക്‌സിജനും, മറ്റ് പോഷകങ്ങളും ശരീരഭാഗങ്ങളിലെത്തുന്നത് തടസ്സപ്പെടും.

ഫ്രഞ്ച് ഫ്രൈ- കൊഴുപ്പും, പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനിടയാക്കും. പാലുത്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും എന്ന് കരുതപ്പെടുന്നു.

പാല്‍- മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഏറെ അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും. സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും.

നിങ്ങള്‍ക്ക് മുഖക്കുരുവിന്റെ തുടക്കം കാണുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശീലമാക്കുക. പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്. മദ്യം കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇത് വഴി ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ നിലവിലുള്ള മുഖക്കുരു വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും.

read more
മുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സൗന്ദര്യസംരക്ഷണത്തിനും ജീരകം

ഉദരസംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ ജീരകത്തെ ആശ്രയിക്കാറുണ്ട്. പണ്ടുകാലം മുതല്‍ ജീരകത്തിന്റെ മേന്മയെക്കുറിച്ച്‌ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദഹനപ്രശ്നങ്ങള്‍ക്കോ, വയറുവേദനയ്ക്കോ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ജീരകം വളരെയധികം ഉപകാരപ്രദമാണ്. നെല്ലിക്ക, തേന്‍, വെളിച്ചെണ്ണ തുടങ്ങി നിരവധി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ സൗന്ദര്യസംരക്ഷണത്തിനായി നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജീരകം സൗന്ദര്യ സംരക്ഷണത്തിന് എത്രത്തോളം പ്രയോജനമാകും എന്ന് നമുക്ക് അറിയില്ല. കൃത്രിമമായ പദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടില്ല എന്നതാണ് ഇവയുടെയെല്ലാം പ്രത്യേകത. അതേ സവിശേഷത തന്നെയാണ് ജീരകത്തെയും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മുടിക്കും തൊലിയുടെ സംരക്ഷണത്തിനുമാണ് ജീരകം ഏറെ സഹായകമാകുന്നത്. രക്തം ശുദ്ധിയാക്കാനുള്ള ജീരകത്തിന്റെ കഴിവ് തൊലിക്ക് മാറ്റ് കൂട്ടുന്നതിനും അതോടൊപ്പം മുഖക്കുരു കുറയ്ക്കുന്നതിനും സഹായകമാകുന്നു. ശരീരത്തില്‍ വിഷാംശത്തെ പുറന്തള്ളാന്‍ ജീരകത്തിനാവുന്നു, ഇതും ചര്‍മ്മത്തെ ആരോഗ്യവും തിളക്കമുള്ളതുമാക്കാന്‍ ഉപകരിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനായി ജീരകം കൊണ്ട് ചെയ്യാവുന്ന മൂന്ന് പൊടിക്കൈകള്‍ കൂടി പരീക്ഷിച്ചുനോക്കാം.

  • ഒരു പിടി ജീരകം അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് നാലോ അഞ്ചോ തുള്ളി ‘ഫെണല്‍ എസ്സന്‍ഷ്യല്‍ ഓയില്‍’ ചേര്‍ക്കുക. ശേഷം നന്നായി അരിച്ച്‌, ഈ മിശ്രിതം പഞ്ഞിയില്‍ മുക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. മുഖം വൃത്തിയാകാനും മുഖത്തെ ചര്‍മ്മത്തിന്റെ സ്വഭാവം മെച്ചപ്പെടാനുമാണ് ഇത് ഉപകരിക്കുക.
  • മുഖത്തെ തൊലിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ നമ്മള്‍ ആവി പിടിക്കാറുണ്ട്. സമാനമായ രീതിയില്‍ ജീരകം ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലും ആവി കൊള്ളാം. ജീരകം ചേര്‍ക്കുമ്ബോള്‍ സാധാരണ ആവി പിടിക്കുന്നതിനെക്കാള്‍ ഗുണങ്ങള്‍ ലഭിച്ചേക്കാം.
  • മുടിയുടെ ആരോഗ്യത്തിനായും ജീരകം ഉപയോഗിക്കാമെന്ന് ആദ്യം സൂചിപ്പിച്ചില്ലേ, ഇതിനായി രണ്ട് കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് അല്‍പം ജീരകപ്പൊടി ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം ചൂടാറാന്‍ വയ്ക്കാം. കീടാതെ മുടി ഷാമ്ബൂവും കണ്ടീഷ്ണറും ഉപയോഗിച്ച്‌ കഴുകിയതിന് ശേഷം അവസാനവട്ട കഴുകലിനായി ഈ മിശ്രിതം ഉപയോഗിക്കാം. മുടിയുടെ അളവിന് അനുസരിച്ച്‌ എടുക്കുന്ന വെള്ളത്തിന്റെയും ജീരകപ്പൊടിയുടെയും അളവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
read more
മുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഗോള്‍ഡന്‍ ബ്ലീച്ച് വീട്ടിലുണ്ടാക്കാം

കെമിക്കല്‍ ബ്ലീച്ചുകള്‍ നിങ്ങളുടെ മുഖം ചുളിക്കും. മുഖക്കുരു ഉള്ളവര്‍ ഒരിക്കലും കെമിക്കല്‍ ബ്ലീച്ച് ഇടാന്‍ പാടില്ല. ബ്ലീച്ചുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. കെമിക്കല്‍ ഇല്ലാതെ എങ്ങനെ ഗോള്‍ഡന്‍ ബ്ലീച്ച് ഉണ്ടാക്കാമെന്ന് നോക്കാം.

ആദ്യം വാളന്‍ പുളി കുറച്ച് എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് പത്ത് മിനിട്ട് വെച്ച് നന്നായി അലിയിക്കാം. വാളന്‍ പുളി സ്‌കിന്‍ സോഫ്റ്റാകുന്നതിന് സഹായിക്കുന്ന ഒന്നാണ്. വാളന്‍പുളിയുടെ പള്‍പ് ഒരു സ്പൂണ്‍ എടുത്ത് മറ്റൊരു ബൗളിലാക്കി അതിലേക്ക് ഒരു സ്പൂണ്‍ തൈര് ചേര്‍ക്കാം. അതിലേക്ക് ഒരുടീസ്പൂണ്‍ നാരങ്ങാനീരും, അര ടീസ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ക്കാം.

നന്നായി യോജിപ്പിച്ച് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. മുഖം തിളങ്ങാന്‍ തേന്‍ സഹായിക്കും. നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കാം. ഇതാണ് നിങ്ങളുടെ കെമിക്കല്‍ ഇല്ലാത്ത ഗോള്‍ഡന്‍ ബ്ലീച്ച്.

ഇത് മുഖത്ത് ഇടുന്നതിനുമുന്‍പ് ചൂടുവെള്ളം കൊണ്ട് മുഖം സ്റ്റീം ചെയ്യണം. ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി മുഖം തുടച്ചാലും മതിയാകും. എന്നിട്ട് നിങ്ങള്‍ക്ക് ഈ ബ്ലീച്ച് പുരട്ടാം.

read more
മുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചര്‍മ്മത്തെ ബൂസ്റ്റ് ചെയ്യൂ..അതിനുവേണം മികച്ച ഫെയ്‌സ് മിസ്റ്റ്

നിങ്ങളുടെ ചര്‍മ്മ എന്നും എനര്‍ജിയായി ഇരിക്കണം. അതിനു നിങ്ങള്‍ തന്നെ ബൂസ്റ്റ് ചെയ്യണം. ചര്‍മ്മ തളരാതെ സൂക്ഷിക്കേണ്ടത് നിങ്ങളാണ്. അതിനുവേണം മികച്ച ഫെയ്‌സ് മിസ്റ്റ്. ഇത് വെറും ക്രീമല്ല. ചര്‍മം ഹൈഡ്രേറ്റ് ചെയ്യാനും ഫ്രഷ് ആക്കാനും നല്ലൊരു മാര്‍ഗമാണിത്. ഓഫീസില്‍ ഇരുന്നോ യാത്രക്കിടയിലോ മുഖത്ത് 2 തവണ സ്‌പ്രേ ചെയ്താല്‍ മാത്രം മതി.

വിപണിയില്‍ നിന്നു കെമിക്കലുകള്‍ നിറഞ്ഞ ഫെയ്‌സ് മിസ്റ്റ് വാങ്ങേണ്ടതില്ല. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഇത് തയ്യാറാക്കാം.

കോക്കനട്ട് ആന്‍ഡ് അലോ മിസ്റ്റ്

ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന സൈറ്റോകൈനിന്‍ തേങ്ങാവെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാത്തരം ചര്‍മത്തിനും യോജിച്ചതാണ് അലോവേര. തുല്യ അളവില്‍ തേങ്ങാവെള്ളവും അലോവേര ജെല്ലും ഒരു ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് സ്‌പ്രേയിങ് ബോട്ടിലേക്കു മാറ്റി ഉപയോഗിക്കാം

കുക്കുംബര്‍ മിസ്റ്റ്

ചര്‍മത്തിന് ഫ്രഷ്‌നസ് നല്‍കുന്നതില്‍ പ്രസിദ്ധമാണ് വെള്ളരിക്ക. ഒരു വെള്ളരിക്ക തൊലി കളഞ്ഞ് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ ആലോവേര ജെല്ലും ആവശ്യത്തിന് റോസ് വാട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.വരണ്ട ചര്‍മമുള്ളവര്‍ക്ക് നാരങ്ങാ നീര് ഒഴിവാക്കാം. വെള്ളരിക്ക ജ്യൂസ് മാത്രമായി ഉപയോഗിക്കുന്നതും ഫലം നല്‍കും.

ഗ്രീന്‍ ടീ ഫേഷ്യല്‍ മിസ്റ്റ്

ഒരു ഗ്ലാസ് ഗ്രീന്‍ ടീയിലേക്ക് ഒരു വൈറ്റമിന്‍ ഇ ക്യാപ്‌സ്യൂളോ 4 ടേബിള്‍ സ്പൂണ്‍ വൈറ്റമിന്‍ ഇ ഓയിലോ ചേര്‍ത്താല്‍ ഗ്രീന്‍ ടീ ഫേഷ്യല്‍ മിസ്റ്റ് റെഡി.

ബീറ്റ്‌റൂട്ട് മിസ്റ്റ്

ഒരു ചെറിയ ബീറ്റ്‌റൂട്ട് അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസാക്കി എടുക്കുക. ഇതിലേക്ക് ഒരു ചെറിയ വെള്ളരിക്കയുടെ പകുതി ജ്യൂസാക്കി ചേര്‍ക്കുക. ആവശ്യത്തിന് റോസ് വാട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.

റോസ് വാട്ടര്‍ മിസ്റ്റ്

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന മിസ്റ്റാണിത്. ഒരു ചെറിയ ബോട്ടില്‍ റോസ് വാട്ടറിലേക്ക് ഒരു വൈറ്റമിന്‍ ഇ ക്യാപ്‌സ്യൂള്‍ ചേര്‍ത്ത് യോജിപ്പിക്കുക. റോസിന്റെ ഇതളുകള്‍ ഉണ്ടെങ്കില്‍ ചെറുതായി അരിഞ്ഞ് ഇതിനൊപ്പം ചേര്‍ക്കാം.

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കക്ഷത്തിലെ കറുപ്പ് നിറം മാറുവാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

മിക്ക പെൺകുട്ടികളെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ് നിറം. കേവലം ഒരാഴ്ച കൊണ്ട് ഈ കക്ഷത്തിലെ ഇരുണ്ട നിറം മാറ്റി കൂടുതൽ ഭംഗിയുള്ളതാക്കാം.

കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. പല പെൺകുട്ടികളുടെയും ആത്മവിശ്വാസം പൂർണ്ണമായും നശിപ്പിക്കുന്ന ഒന്നാണിത്. ഈ കറുപ്പ് നിറം കാരണം ഇഷ്ടപ്പെട്ട സ്ലീവ്‌ലെസ്, ഓഫ്-ഷോൾഡർ വസ്ത്രങ്ങൾ ധരിക്കാൻ പോലും പല പെൺകുട്ടികൾക്കും കഴിയുന്നില്ല. ഇനി അഥവാ ഇഷ്ടപെട്ട ഇത്തരം വസ്ത്രം ധരിക്കുകയാണെങ്കിൽ പോലും കൈ ഉയർത്താതിരിക്കാൻ ഇപ്പോഴും ശ്രദ്ധിക്കും. ആരെങ്കിലും കണ്ടാൽ ഇതില്പരം നാണക്കേട് വേറെയുണ്ടോ? കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്താലും ചർമ്മത്തെക്കാൾ ഇരുണ്ടതായിരിക്കും പലരുടെയും കക്ഷം. എന്നാൽ ഈ പ്രശ്നം വളരെ വേഗത്തിൽ പരിഹരിക്കാൻ ചില എളുപ്പവഴികൾ ഉണ്ട്.

കക്ഷത്തിലെ ഈ ഇരുണ്ട നിറം മാറ്റാൻ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? എന്നാൽ ഇനി വിഷമിക്കേണ്ട. ഞൊടിയിടയിൽ ഈ കറുപ്പ് നിറം മാറ്റി കൈകൾ കൂടുതൽ സുന്ദരമാക്കാൻ ചില ‘കൂൾ ടിപ്സ്’ നിങ്ങൾക്കായി ഷെയർ ചെയ്യുകയാണ് ഇവിടെ.

കക്ഷത്തിലെ കറുപ്പ് നിറത്തിന്റെ കാരണങ്ങൾ

ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചർമ്മത്തിന്റെ നിറത്തെ അപേക്ഷിച്ച് കക്ഷം കൂടുതൽ ഇരുണ്ടിരിക്കാൻ കാരണമെന്താണെന്ന് അറിയാമോ? തുടർച്ചയായ ഷേവിങ്ങ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇത് കൂടാതെ വാക്സിംഗ് (waxing) പോലുള്ള ഹെയർ റിമൂവിങ് രീതികളും ചർമ്മത്തെ കൂടുതൽ ഇരുണ്ടതാകും. എന്നാൽ ഈ മാർഗ്ഗങ്ങളൊന്നും സ്വീകരിക്കാത്തവരിലും കക്ഷം ഇരുണ്ട നിറത്തിൽ കാണപ്പെടും. അതിനു കാരണം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളാണ്. ചർമ്മത്തിലുണ്ടാകുന്ന അണുബാധയും കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ കക്ഷത്തിൽ സ്പ്രേ ഉപയോഗിക്കുന്നവരിലും ഈ കറുപ്പ് നിറം കാണാം. കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാം.

ഒരുപാട് പെൺകുട്ടികൾ സ്ഥിരമായി ചോദിക്കുന്നതാണ് ഈ ഇരുണ്ട നിറം മാറ്റാൻ എന്തെങ്കിലും എളുപ്പ വഴികൾ ഉണ്ടോ എന്ന്. ശരിയായ രീതിയിലുള്ള ചർമ്മ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ കക്ഷത്തിലെ കറുപ്പ് നിറം എളുപ്പത്തിൽ മാറ്റാം. കക്ഷത്തിലെ ഇരുണ്ട നിറം മാറ്റുന്നതിനും, രോമവളർച്ച തടയുന്നതിനും ഈ രീതികൾ ചെയ്ത നോക്കൂ. ഫലം നൂറ് ശതമാനം ഉറപ്പ്.

വെളിച്ചെണ്ണ + നാരങ്ങാനീര് + സവാള നീര്

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E ചർമ്മത്തിന്റെ പുറത്തുണ്ടാകുന്ന ഇരുണ്ട നിറത്തെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും. അതുപോലെ തന്നെ നാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്.

ഉപയോഗിക്കേണ്ട വിധം

STEP 1 – ഒരു ബൗളിൽ ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കാം. വിർജിൻ കോക്കനട്ട് ഓയിൽ ആണെങ്കിൽ വളരെ നല്ലത്. ഇതിലേയ്ക്ക് അരമുറി നാരങ്ങാ നീര് ചേർക്കുക. നാരങ്ങാ നീര് പിഴിഞ്ഞെടുത്ത തൊണ്ട് കളയേണ്ടതില്ല. വെളിച്ചെണ്ണയും നാരങ്ങാനീരും നല്ലത് പോലെ യോജിപ്പിക്കുക. ഈ മിശ്രിതം കക്ഷത്തിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് ഈ എണ്ണ കക്ഷത്തിൽ തുടരാൻ അനുവദിക്കുക. അതിനു ശേഷം ഒരു ഉണങ്ങിയ തുണിയോ അല്ലെങ്കിൽ ഒരു ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് ഈ എണ്ണ തുടച്ച് കളയാവുന്നതാണ്.

STEP 2 – അതിനു ശേഷം ഒരു സവാള ഗ്രേറ്റ് ചെയ്തെടുത്ത് അതിന്റെ നീര് ഒരു ബൗളിലേയ്ക്ക് എടുക്കുക. രണ്ട് സ്പൂൺ സവാള നീര് ഇങ്ങനെ പിഴിഞ്ഞെടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ തൈര്, ഒരു സ്‌പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കക്ഷത്തിൽ തേച്ച് പിടിപ്പിക്കണം. മൂന്ന് മുതൽ അഞ്ച് മിനിട്ട് വരെ കാത്തിരിക്കുക.

STEP 3 – നീരെടുത്ത ശേഷം മാറ്റിവെച്ച നാരങ്ങാ തൊണ്ട് ഉപയോഗിക്കേണ്ട സമയമാണിത്. ഈ തൊണ്ട് ഉപയോഗിച്ച് കക്ഷത്തിൽ വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. ഏകദേശം മൂന്ന് മിനിട്ട് നേരം ഇങ്ങനെ മസ്സാജ് ചെയ്യാം. അതിനു ശേഷം തണുത്ത വെള്ളത്തിൽ കക്ഷം കഴുകി വൃത്തിയാക്കാവുന്നതാണ്.

ഈ വിദ്യ പ്രയോഗിച്ച് ആദ്യ തവണ തന്നെ നിങ്ങൾക്ക് മികച്ച ഫലം ലഭ്യമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഈ രീതി ചെയ്ത് നോക്കാവുന്നതാണ്.

കസ്തൂരി മഞ്ഞൾ + തേൻ + ബേക്കിംഗ് സോഡ

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കുന്നതോടൊപ്പം കക്ഷത്തിലെ രോമവളർച്ച ഇല്ലാതാക്കുന്നതിനും ഈ മാർഗ്ഗം സഹായിക്കും.

ഉപയോഗിക്കേണ്ട വിധം

ഒരു ബൗളിലേയ്ക്ക് ഒരു സ്പൂൺ കസ്തൂരി മഞ്ഞൾ, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ തേൻ, അര മുറി നാരങ്ങാനീര് എന്നിവ ചേർത്ത ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം കക്ഷത്തിൽ നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി കളയുക. കക്ഷം വൃത്തിയാക്കിയ ശേഷം ഒരല്പം വെളിച്ചെണ്ണ കക്ഷത്തിൽ പുരട്ടാവുന്നതാണ്. ഈ വിദ്യ ആഴ്ചയിൽ മൂന്ന് തവണ ചെയ്‌താൽ കക്ഷത്തിലെ കറുപ്പ് നിറം വളരെ വേഗം കുറഞ്ഞ് വരുന്നത് കാണാവുന്നതാണ്.

ഉരുളക്കിഴങ്ങ് നീര്

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. വെള്ളം ചേർക്കാതെ അല്പം ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുക്കുക. ഇത് കക്ഷത്തിൽ തേച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാം. മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തിൽ ഉരസുന്നതും സമാന ഫലം നൽകും. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് നീരെടുത്ത് ഒരു ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിച്ച ശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് കക്ഷത്തിൽ ഉരസാം. ഇതും കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും.

കക്ഷത്തിലെ ഇരുണ്ട നിറമകറ്റാൻ സഹായിക്കുന്ന മറ്റ് മാർഗ്ഗങ്ങൾ

കറ്റാർവാഴ ജെൽ: ഇത് കക്ഷത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. കറ്റാർവാഴ ജെൽ കക്ഷത്തിലെ നിർജ്ജീവ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം നല്ല നിറവും തിളക്കവും നൽകാൻ സഹായിക്കും.

ഒലീവ് ഓയിലും ബ്രൗൺ ഷുഗറും: ഈ രണ്ട് ചേരുവകളും സമം ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് കക്ഷം രണ്ട് മിനിട്ട് നേരം നന്നായി സ്ക്രബ്ബ്‌ ചെയ്യണം. പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കക്ഷം വൃത്തിയാക്കാവുന്നതാണ്.

ആപ്പിൾ സിഡാർ വിനെഗർ: ചർമ്മത്തിലെ ഇരുണ്ട നിറത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിലൊന്നാണിത്. ആപ്പിൾ സിഡാർ വിനെഗറിനൊപ്പം അല്പം വെള്ളവും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്ത് കക്ഷത്തിൽ തേക്കുക. പത്ത് മിനിട്ടിനു ശേഷം കഴുകാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ചെയ്‌താൽ നല്ല ഫലം ലഭിക്കും.

നാരങ്ങാനീരും തേനും: ഇവ രണ്ടും ചേർത്ത് ദിവസേന കക്ഷത്തിൽ മസ്സാജ് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ വളരെയേറെ സഹായിക്കും. ചെറുനാരങ്ങാ നീര് മാത്രം കക്ഷത്തിൽ തേച്ച് പിടിപ്പിക്കുന്നതും സമാന ഫലം നൽകും.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഫേഷ്യൽ മസ്സാജ് Step by Step

സൗന്ദര്യ സംരക്ഷണത്തിനായി നാം ദിവസേന എന്നോണം ബ്യൂട്ടി പാർലറിൽ പോയി എത്രയോ പണം മുടക്കുന്നുണ്ട്. എത്രയൊക്കെ പണം മുടക്കിയിട്ടും പലപ്പോഴും പ്രതീക്ഷിച്ച ഫലം ലഭിക്കാറുമില്ല. എന്നാൽ പാർലറിൽ പോകാതെ നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാം. പ്രത്യേകിച്ചും ഫേഷ്യൽ മസ്സാജ്!

മികച്ച ഒരു ഫേഷ്യൽ മസാജ് നിങ്ങൾക്ക് ഏറ്റവും സുഖകരവും ശാന്തവുമായ ഒരു അനുഭവമായിരിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ സമ്മർദ്ദരഹിതമാക്കി കൊണ്ട് പുനരുജ്ജീവിപ്പിക്കാനും തിളക്കം നൽകാനുമൊക്കെ സഹായിക്കുന്നു. ബ്യൂട്ടീഷ്യൻമാരും ചർമ്മ വിദഗ്ധരും എല്ലാം നിർദേശിക്കുന്നത് മാസത്തിൽ ഒരു തവണയെങ്കിലും മുഖത്ത് ഫേഷ്യൽ മസാജ് ചെയ്യണമെന്നാണ്. ഇത് ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളെയും അധിക എണ്ണയും ഒഴിവാക്കിക്കൊണ്ട് മുഖ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ചർമ്മത്തിലെ നിർജീവമായ കോശങ്ങളെ അടർത്തി മാറ്റാൻ ഏറ്റവും നല്ല മാർഗമാണ് ഒരു മികച്ച ഫേഷ്യൽ മസാജ്. ആകർഷകവും തിളക്കമുള്ളതുമായ മുഖഭംഗി ലഭിക്കാനായി ബ്യൂട്ടി പാർലറുകളിലും സ്‌പാകളിലും ഒക്കെ പോയി ഇനി കാശും സമയവും കളയേണ്ട. ആവശ്യമുള്ളപ്പോൾ എല്ലാം വീട്ടിൽ തന്നെ നമുക്ക് ഫേഷ്യൽ മസാജ് എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ. ഇതിനായി നിങ്ങൾ ആകെ അറിഞ്ഞിരിക്കേണ്ടത് ഇത് ചെയ്യേണ്ട രീതിയും ഇതിൻറെ ഓരോ അടിസ്ഥാന ഘട്ടങ്ങളെപ്പറ്റിയും മാത്രമാണ്.

ഫേഷ്യൽ മസാജ് വീട്ടിൽ തന്നെ ചെയ്യാൻ എന്തെല്ലാം വേണം?

☛ ഒരു പാത്രം
☛ തണുത്ത വെള്ളം
☛ മേക്കപ്പ് റിമൂവർ
☛ കോട്ടൺ
☛ സ്പോഞ്ച്
☛ ഫെയ്സ് സ്‌ക്രബ്
☛ മസാജ് ക്രീം
☛ ഫേസ് പായ്ക്ക്
☛ ടോണർ
☛ ഐ ക്രീം
☛ സ്കിൻ മോയ്‌സ്ചുറൈസർ

ഫേഷ്യൽ മസ്സാജ് ചെയ്ത് തുടങ്ങാൻ

മുഖചർമ്മത്തിൽ നിങ്ങൾ യഥാർത്ഥ മസാജിങ് ചെയ്തു തുടങ്ങുന്നതിന് മുൻപ് ചർമ്മത്തെ ഇതിനായി തയ്യാറെടുപ്പിക്കേണ്ടതുണ്ട്. ഇതിനായി ചുവടെ സൂജൂപ്പിക്കുന്ന ചില ഘട്ടങ്ങൾ കൃത്യമായി പാലിക്കുക.

STEP 1 – ഇതിനുള്ള ഏറ്റവും ആദ്യത്തെ പടി നിങ്ങളുടെ മുഖത്ത് മേക്കപ്പിന്റെ അംശങ്ങൾ ഏതെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് നീക്കം ചെയ്യുക എന്നതാണ്. നിലവാരമുള്ള ഏതെങ്കിലും ക്ലെൻസറുകൾ ഇതിനായി ഉപയോഗിക്കാം. ബേബി ഓയിലുകൾ മികച്ച ഒരു മേക്കപ്പ് റിമൂവറുകളാണ്. ഒരു പഞ്ഞി ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖത്തെ മുഴുവനും മേക്കപ്പും തുടച്ചു നീക്കാം. മേക്കപ്പ് മുഴുവനായും ഇല്ലാതായെന്ന് ഉറപ്പാകുന്നതു വരെ ഇത് ചെയ്യാം. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കാം.

STEP 2 – നല്ല നിലവാരമുള്ള ഏതെങ്കിലും ഒരു ക്ലെൻസറുകൾ തിരഞ്ഞെടുത്ത് അതിൽ നിന്ന് അൽപമെടുത്ത് നിങ്ങളുടെ കൈപ്പത്തിയിൽ ഒഴിക്കുക. സൗമ്യമായ രീതിയിൽ ഇത് മുഖത്ത് തടവിക്കൊണ്ട് മുഖത്ത് മുഴുവനും പുരട്ടുക. നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെല്ലാം നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമാണ് എന്ന് സ്വയം ഉറപ്പുവരുത്തുക. ക്ലെൻസർ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോൾ കൂടുതൽ സമ്മർദം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കണം.

STEP 3 – ഇപ്പോൾ ഒരു സ്പോഞ്ച് എടുത്ത് വെള്ളത്തിൽ മുക്കി നിങ്ങളുടെ മുഖത്ത് പുരട്ടിയ ക്ലെൻസർ തുടച്ചുമാറ്റുക

STEP 4 – ഇത് ചെയ്‌തുകഴിഞ്ഞാൽ, അടുത്തത് ഫേഷ്യൽ സ്‌ക്രബ് ചെയ്യുവാനുള്ള സമയമാണ്. മികച്ച ഏതെങ്കിലും എക്സ്ഫോളിയേറ്ററുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ മുഖത്തിന്റെ മുഴുവൻ ഭാഗങ്ങളിലും സ്‌ക്രബ് ചെയ്യുക. മൂക്ക്, താടി എന്നീ ഭാഗങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകാം.

അടുത്തതായി മസ്സാജിങ്

ഇപ്പോൾ നിങ്ങളുടെ ചർമ്മം ഏറ്റവും നല്ല ഒരു മസാജിങ് ഏറ്റുവാങ്ങാനായി തയ്യാറാണ്! അതിനായി ഈ ഘട്ടങ്ങളെല്ലാം പാലിക്കുക:

STEP 1 – സ്‌ക്രബ്ബിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ, ഉടൻ തന്നെ നിങ്ങൾക്ക് മസാജിങ് ആരംഭിക്കാം. കുറച്ച് മസാജ് ക്രീം നിങ്ങളുടെ കൈപ്പത്തിയിൽ വച്ച് കുറച്ച് നേരം തടവുക. അങ്ങനെയെങ്കിൽ ക്രീം കൂടുതൽ ലോലവും ഊഷ്മളവുമായി മാറുകയും ഇത് നിങ്ങളുടെ മസാജിങ്ങ് കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുകയും ചെയ്യും.

STEP 2 – താടി ഭാഗത്തു നിന്നും ആരംഭിച്ച് മുഖത്തിലെ ഓരോ ഭാഗത്തേക്കും മസാജിങ് വ്യാപിപ്പിക്കുക. ക്രീം മുഖത്ത് ഉടനീളം വ്യാപിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് യഥാർത്ഥ മസാജ് ആരംഭിക്കാവുന്നതാണ്. നിങ്ങളുടെ രണ്ട് കൈകളും ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തൊണ്ടയുടെ ഭാഗത്തു നിന്നും മുകളിലോട്ട് പതിയെ മസാജ് ചെയ്യണം.

STEP 3 – നിങ്ങളുടെ മുകളിലെ ചുണ്ടിന് നടുവിലുള്ള ഭാഗങ്ങളിലെല്ലാം പ്രത്യേകം മസാജ് ചെയ്യാൻ ചെയ്യാൻ ശ്രമിക്കാം.

STEP 4 – നിങ്ങളുടെ മൂക്കിന്റെ ഭാഗങ്ങൾക്ക് സമീപം വിരലുകൾ വയ്ക്കുക. നിങ്ങളുടെ കവിളുകളിലൂടെ ചെവിയുടെ ഭാഗത്തേക്ക് മസ്സാജിങ്ങ് നീട്ടി കൊണ്ടുവരിക.

STEP 5 – അടുത്തതായി നിങ്ങളുടെ കണ്ണിന്റെ ഭാഗം മസാജ് ചെയ്യാനുള്ള സമയമാണ്. നിങ്ങളുടെ വിരലുകൾ കണ്ണിനു കുറുകെ വച്ച ശേഷം നിങ്ങളുടെ രണ്ട് കണ്ണുകളുടെയും മൂലകളിൽ നിന്ന് മുകളിലേക്ക് പതിയെ തടവുക.

STEP 6 – നിങ്ങളുടെ രണ്ട് കൺപോളകളും തള്ളവിരൽ ഉപയോഗിച്ച് അടച്ചു വച്ചുകൊണ്ട് കുറച്ചു സമയം കണ്ണുകൾക്ക് വിശ്രമം നൽകുക.

STEP 7 – ക്രീം ഇപ്പോഴേക്കും ചർമ്മത്തിൽ മുഴുവനായും ആഗിരണം ചെയ്തിട്ടുണ്ടാകും. ഒരു സ്പോഞ്ച് എടുത്ത് നിങ്ങളുടെ മുഖത്തു നിന്നും അധിക ക്രീമിനെ നീക്കം ചെയ്യുക.

ഇനി അവസാന ഘട്ടം

അടുത്തത് അവസാന ഘട്ടമായ ഫെയ്സ് പാക്കാണ്. ഇത് നിങ്ങളുടെ മുഖചർമ്മത്തിന്റെ എല്ലാ ഭംഗിയേയും പുറത്തു കൊണ്ടുവരും!

നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഏതെങ്കിലുമൊരു ഫെയ്സ് പായ്ക്ക് തയ്യാറാക്കിയെടുത്ത് മുഖത്ത് പുരട്ടി 20 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകി കളയാം. ടോണർ എടുത്തശേഷം ഒരു പഞ്ഞിയിൽ മുക്കി മുഖത്ത് പതിയെ തേച്ചു തുടങ്ങാം. അതിനുശേഷം നിങ്ങളുടെ വിരൽത്തുമ്പിൽ കുറച്ച് ഐ ക്രീം എടുത്ത് കണ്ണുകളുടെ ഭാഗത്ത് തേച്ച് നന്നായി മസാജ് ചെയ്യുക. ഇത് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ ആവശ്യമുണ്ട്. ചർമത്തിന് മുറുക്കം അനുഭവപ്പെടാത്ത രീതിത്തിൽ സൗമ്യമായി വേണം ഇത് ചെയ്യാൻ. ഏറ്റവും അവസാനമായി, നിങ്ങളുടെ മോയ്‌സ്ചുറൈസർ എടുത്ത് കവിൾ, നെറ്റി, താടി എന്നിവിടങ്ങളിൽ നന്നായി പുരട്ടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ വീട്ടിൽ ഇരുന്നു തന്നെ ഫേഷ്യൽ മസാജ് ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

☛ ഒന്നാമതായി, മസാജ് ചെയ്യുമ്പോൾ നിങ്ങളുടെ കൈകൾ കഴുകി വൃത്തിയാക്കി ശുദ്ധയുള്ളതാണെന്ന് ഉറപ്പാക്കുക. നാമിവിടെ നിങ്ങളുടെ മുഖ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവൃത്തികളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇത് അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. നിങ്ങളുടെ കൈപ്പത്തിയിലും കൈകളിലുമെല്ലാം അടിഞ്ഞുകൂടിയ എല്ലാ അഴുക്കുകളും നീക്കം ചെയ്യാനായി ഒരു നല്ല ഹാൻഡ് വാഷ് ഉപയോഗിക്കുക. കൂടാതെ സാനിറ്റൈസറുകളും നിങ്ങൾക്ക് ഉപയോഗിക്കാം.

☛ രണ്ടാമതായി, ചർമ്മ സൗഹൃദമായ ഉൽപ്പന്നങ്ങളാണ് നിങ്ങൾ മസാജിങ്ങിനായി ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ ഘടനയോ ഗുണനിലവാരമോ നശിപ്പിക്കാൻ കാരണമാകുന്ന എന്തെങ്കിലുമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ഉപയോഗം ഉടനടി അവസാനിപ്പിക്കേണ്ടതുണ്ട്.

☛ മൂന്നാമതായി, നിങ്ങൾക്ക് ഒരു ഫേഷ്യൽ മസാജ് ചെയ്യുന്ന ദിവസം തണുത്ത വെള്ളത്തിൽ മുഖം കഴുകാൻ ശ്രമിക്കുക. കഴിയുമെങ്കിൽ ഫെയ്സ് വാഷിനു പകരമായി ഐസ് ഉപയോഗിക്കുക.

ഫേഷ്യലിങ്ങും മസാജിങ് ഒക്കെ ചെയ്യാനായി നാം പ്രത്യേകം അവസരങ്ങൾ കാത്തിരിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ നിങ്ങളുടെ മുഖചർമ്മം വർഷം മുഴുവനും തിളക്കമുള്ളതാക്കി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?എങ്കിൽ പ്രതിമാസ ഫേഷ്യലുകൾ ഒരു ശീലമാക്കുക. ഇതിന്റെ പേരിൽ ഉണ്ടാകുന്ന പണച്ചിലവുകളെ ഓർത്ത് നിങ്ങൾ ഭയപ്പെടേണ്ടതില്ല. വീട്ടിൽ തന്നെ ചെയ്യാവുന്ന ഈയൊരു ഫേഷ്യൽ മസാജ് ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ ചർമ്മത്തെ സംരക്ഷിക്കാവുന്നതാണ്. ഒന്ന് ശ്രമിച്ചുനോക്കൂ!

 

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി കൊഴിച്ചിൽ കുറിക്കുവാൻ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മുടിയുടെ സംരക്ഷണത്തിനെന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ തന്നെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്.  പാരമ്പര്യമായി കിട്ടയതു മുതൽ ആരോ പറഞ്ഞു കേട്ട അറിവുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. മുടിയുടെ സംരക്ഷണത്തിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.‌

∙ മുടി ചീകുമ്പോൾ

നനഞ്ഞ മുടി ചീകരുത് എന്നു കരുതുന്നവർ ഇന്നും ധാരാളമാണ്. എന്നാൽ കുളി കഴിഞ്ഞ് തോർത്തിയശേഷം നനവോടു കൂടിയ മുടി ചീകുന്നതാണ് ഉചിതം. നന്നായി ഉണങ്ങിയ, വരണ്ടിരിക്കുന്ന മുടി ചീകുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. നനവുള്ള മുടി ചീകുന്നതിലൂടെ കെട്ടുകളെല്ലാം എളുപ്പം അഴിയുകയും മുടി എളുപ്പം ചീകിയൊതുക്കാൻ സാധിക്കുകയും ചെയ്യുന്നു

∙ തലമുടിയിൽ സോപ്പ് വേണ്ട

കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ തലമുടിയിൽ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് അനാരോഗ്യകരമായ പ്രവണതയാണ്. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് തയാറാക്കുന്ന വസ്തുവാണ് സോപ്പ്. അത് തലയിൽ ഉപയോഗിക്കുന്നത് മുടിയിഴകളെ ദുർബലപ്പെടുത്തും. അതിനാൽ ഷാപൂ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം മുടിക്ക് വേണ്ടി പ്രത്യേകം തയാറാക്കുന്ന വസ്തുവാണ് ഷാംപൂ. മുടിയുടെ സ്വഭാവം അനുസരിച്ച് ഉചിതമായ ഷാപൂ വാങ്ങി ഉപയോഗിക്കാം.

∙ എന്നും തല കുളിക്കണ്ട

ഒരാഴ്ചയിൽ പരമാവധി 3 തവണയിൽ കൂടുതൽ തല കുളിക്കുന്നത് നല്ലതല്ല. ദിവസവും തലകുളിക്കുന്നതാണ് മലയാളികളുടെ പൊതുവായ ശീലം. ശരീരത്തിന്റെ കാര്യത്തിൽ ഇത് നല്ലതാണെങ്കിലും മുടിയുടെ കാര്യത്തില്‍ വിപരീത ഫലം ചെയ്യുന്നു. കൂടുതൽ തവണ കുളിക്കുമ്പോൾ മുടി വരളുകയാണ് ചെയ്യുന്നത്. ഇത് കൊഴിച്ചിലിനും മുടി പൊട്ടലിനും കാരണമാകും. ശരിക്കും ആഴ്ചയിൽ ഒരു തവണ നല്ല രീതിയിൽ ആവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി മുടി കഴുകിയെടുക്കുന്നതാണ് ഏറ്റവും ഉചിതം.

∙ എണ്ണ ഓവറാക്കല്ലേ

തലയിൽ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് ഒരുപാട് സമയം കാത്തിരിക്കുന്ന ശീലം പലർക്കുമുണ്ട്. കൂടുതൽ സമയം എണ്ണ തലയിൽ ഇരുന്നാൽ കൂടുതൽ ഫലം ചെയ്യും എന്നാണ് പലരും കരുതുന്നത്. എന്നാൽ അത് തെറ്റാണ് എന്നു മാത്രമല്ല, മുടിക്ക് നാശം സംഭവിക്കാനുള്ള സാധ്യതയും ഉണ്ടാകുന്നു. എണ്ണ ഉപയോഗത്തിന്റെ പ്രധാന ഗുണം ശിരോചർമം വൃത്തിയാകുന്നു എന്നതാണ്. എന്നാൽ അതിന് ഒരു 15–30 മിനിറ്റ് വരെ മാത്രമേ എണ്ണ തലയിൽ സൂക്ഷിക്കേണ്ട ആവശ്യമുള്ളൂ. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുക.

English Summary : Causes of hair loss

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി വളർച്ചയ്ക്കും കൊഴിച്ചിൽ തടയാനും ചില സൂപ്പർ ഭക്ഷണങ്ങൾ

ശരീരസൗന്ദര്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് മുടിയുടെ ഭംഗി. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവ മുടിയുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് കാലറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവ മുടിക്ക് പ്രധാനമാണ്.

വൈറ്റമിൻ ബി–12, ബയോട്ടിൻ, മാംസ്യം, അയൺ എന്നിവയാൽ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിൻ. മുടിക്ക് വേണ്ടുന്ന ഒരു ജീവകമാണ് ബയോട്ടിൻ. വെള്ളത്തിൽ ലയിക്കുന്ന ഒരു ബി വൈറ്റമിനാണിത്. കൂൺ, അവക്കാഡോ, മുട്ട, സോയാബീൻ, നട്സ്, സാൽമൺ എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഇരുമ്പ് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സി ആവശ്യമാണ്. ചെറുനാരങ്ങാ, മൂസംബി, ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കിവി, മുന്തിരി എന്നിവയിൽ വൈറ്റമിൻ സി ധാരാളമുണ്ട്.വൈറ്റമിൻ സി രോഗപ്രതിരോധശേഷി കൂട്ടി കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. കൊളാജന്‍, ആരോഗ്യമുള്ള മുടി, ചർമം, നഖങ്ങൾ എന്നിവയ്ക്ക് അത്യാവശ്യമാണ്.

കാരറ്റ്, ചീര, ഇലക്കറികൾ എന്നിവയിൽ വൈറ്റമിൻ എ ധാരാളമായിട്ടുണ്ട്. വൈറ്റമിൻ എ തലയോട്ടിയിൽ സേബം ഉൽപാദിപ്പിക്കുന്നു. ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയാണ് റാഗി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മുടിയെ കരുത്തുറ്റതാക്കുന്നെങ്കിൽ ബദാമിന്റെ പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണിത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ തകറാറ് മുടി കൊഴിച്ചിലിന് കാരണമാകും. അയഡിൻ അടങ്ങിയ കടൽ വിഭവങ്ങൾ (മത്തി, അയല, ചൂര) ഭക്ഷണത്തിന്റെ ഭാഗമാക്കു ക. ദിവസേന രണ്ട് ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കുക. കൃത്യമായ വ്യായാമം ശരീരത്തിൽ രക്തയോട്ടം ത്വരിതപ്പെടുത്തി മുടി വളർച്ചയെ സഹായിക്കും.

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

എസ് യു ടി ഹോസ്‌പിറ്റൽ

തിരുവനന്തപുരം

read more