close

Parenting

Parenting

കുട്ടികളുടെ പഠന പ്രശ്നങ്ങൾ

ഹലോ, പല രക്ഷിതാക്കളും എന്റെ അടുത്ത് എപ്പോഴും പങ്കുവെക്കുന്ന ഒരു പരാതിയുണ്ട് – “എന്റെ കുട്ടി തീരെ പഠിക്കുന്നില്ല.” എത്ര പഠിപ്പിച്ചാലും കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല, പഠിച്ച കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്നു, എത്രനേരം പഠിപ്പിച്ചാലും ഫലമില്ല എന്നിങ്ങനെയാണ് പലരുടെയും പരാതി. കുട്ടിക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു – നല്ല സ്കൂൾ, ട്യൂഷൻ, വീട്ടിലെ പഠന സഹായം – എന്നിട്ടും പഠനത്തിൽ മുന്നോട്ട് പോകുന്നില്ല എന്നാണ് രക്ഷിതാക്കൾ പറയാറുള്ളത്.

രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾ നന്നായി പഠിക്കണം, മികച്ച വിജയം നേടണം എന്നത് ഒരു ആത്മാർത്ഥമായ ആഗ്രഹമാണ്. എന്നാൽ പലപ്പോഴും കുട്ടികൾക്ക് ഈ പ്രതീക്ഷകൾക്കൊത്ത് പഠിക്കാൻ കഴിയാതെ വരുന്നു. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം.

പഠനത്തോടുള്ള താൽപര്യക്കുറവ്

ചില കുട്ടികൾക്ക് പഠനത്തിൽ താൽപര്യം തോന്നാത്തതാണ് ഒരു പ്രധാന കാരണം. അവർക്ക് മറ്റ് മേഖലകളിൽ – പാട്ട്, ചിത്രരചന, കായികം എന്നിവയിൽ – താൽപര്യം ഉണ്ടാകാം. ഇവർക്ക് പഠിക്കാനുള്ള കഴിവുണ്ട്, പക്ഷേ താൽപര്യമുള്ള മേഖല അല്ലാത്തതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഇത്തരം കുട്ടികളെ നിരീക്ഷിച്ചാൽ, പഠിക്കാൻ ഇരിക്കാൻ തന്നെ അവർ മടിക്കുന്നതായി കാണാം.

വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ

മറ്റ് ചില കുട്ടികളുടെ പഠന പ്രശ്നങ്ങൾക്ക് കാരണം വീട്ടിലോ സ്കൂളിലോ ഉള്ള വൈകാരിക പ്രശ്നങ്ങളാണ്. ഉദാഹരണത്തിന്, രക്ഷിതാക്കൾ തമ്മിലുള്ള വഴക്കുകൾ, സ്കൂളിൽ സുഹൃത്തുക്കളുടെ പിന്തുണ ഇല്ലായ്മ, ടീച്ചർമാരുടെ മോശം പെരുമാറ്റം, ബുള്ളിയിങ്, അല്ലെങ്കിൽ ചെറുപ്രായത്തിൽ അനുഭവിച്ച മാനസിക പീഡനങ്ങൾ എന്നിവ കുട്ടികളെ ഗാഢമായി ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ചില കുട്ടികൾക്ക് ഈ പ്രശ്നങ്ങൾ രക്ഷിതാക്കളോട് പറയാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകാം, അത് അവരെ കൂടുതൽ വിഷമത്തിലാക്കുന്നു.

പഠന വൈകല്യം (Learning Disability)

എന്നാൽ, മറ്റൊരു വിഭാഗം കുട്ടികളുണ്ട് – എല്ലാ സാഹചര്യങ്ങളും അനുകൂലമാണെങ്കിലും, പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും, പഠിക്കാൻ കഴിയാത്തവർ. ഇവിടെയാണ് പഠന വൈകല്യം (Learning Disability) എന്ന വിഷയം പ്രസക്തമാകുന്നത്. ശാരീരിക വൈകല്യങ്ങൾ പോലെ തന്നെ, ചില കുട്ടികൾക്ക് പഠനത്തിൽ മാത്രം ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത്തരം കുട്ടികൾ മറ്റ് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട് – പാട്ട് പാടുന്നതിലോ, ചിത്രം വരയ്ക്കുന്നതിലോ, കായിക മേഖലയിലോ അവർ അസാധാരണ കഴിവ് പ്രകടിപ്പിക്കും. എന്നാൽ പഠനത്തിൽ മാത്രം അവർക്ക് പിന്നോട്ട് പോകുന്നതായി രക്ഷിതാക്കൾ പരാതിപ്പെടാറുണ്ട്.

പഠന വൈകല്യം എന്നത് കുട്ടികളുടെ പ്രായത്തിനനുസരിച്ച് പഠിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഉദാഹരണത്തിന്, ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് നാലാം ക്ലാസിലെ പാഠങ്ങൾ മാത്രമേ പഠിക്കാൻ കഴിയുന്നുള്ളൂ എങ്കിൽ, അവർ രണ്ട് വർഷം പിന്നിൽ നിൽക്കുന്നു എന്നാണ് അർത്ഥം. എന്നാൽ, മറ്റ് കാര്യങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ, രക്ഷിതാക്കൾക്കും ടീച്ചർമാർക്കും അവർക്ക് പഠിക്കാൻ കഴിയുമെന്ന് ഉയർന്ന പ്രതീക്ഷയുണ്ടാകും. പക്ഷേ, പഠനത്തിൽ മാത്രം ഈ ബുദ്ധിമുട്ട് അവർ നേരിടുന്നു.

പഠന വൈകല്യത്തിന്റെ തരങ്ങൾ

പഠന വൈകല്യം മൂന്ന് പ്രധാന തരങ്ങളായി തിരിക്കാം:

  1. വായനയിലെ പ്രയാസം (Dyslexia): ഇത്തരം കുട്ടികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ കഴിയുമെങ്കിലും, അവ കൂട്ടി വായിക്കാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, “ക” എന്നും “മ” എന്നും വെവ്വേറെ മനസ്സിലാക്കുമെങ്കിലും, “കമ” എന്ന് കൂട്ടി വായിക്കാൻ കഴിയില്ല.
  2. എഴുത്തിലെ പ്രയാസം (Dysgraphia): ഇവർക്ക് അക്ഷരങ്ങൾ ശരിയായ രീതിയിൽ എഴുതാൻ ബുദ്ധിമുട്ടാണ്. അക്ഷരങ്ങൾ തലതിരിഞ്ഞ് എഴുതുക, വാക്കുകൾക്കിടയിൽ സ്ഥലം വിടാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
  3. ഗണിതത്തിലെ പ്രയാസം (Dyscalculia): അക്കങ്ങൾ മനസ്സിലാക്കാനും കൂട്ടാനും കുറയ്ക്കാനും ഇവർക്ക് കഴിയില്ല. ദൈനംദിന ജീവിതത്തിൽ ലളിതമായ ഗണിത പ്രവർത്തനങ്ങൾ പോലും അവർക്ക് വെല്ലുവിളിയാകും.

എന്താണ് പരിഹാരം?

ഇത്തരം കുട്ടികൾക്ക് സാധാരണ ക്ലാസ് മുറിയിലെ പഠന രീതി പലപ്പോഴും പറ്റില്ല. അവർക്ക് പ്രത്യേക പരിശീലനം (Remedial Training) ആവശ്യമാണ്. ഈ പരിശീലനത്തിലൂടെ, അവരുടെ വായനയും എഴുത്തും മെച്ചപ്പെടുത്താൻ ശ്രമിക്കാം. കൂടാതെ, അവർക്ക് താൽപര്യവും കഴിവുമുള്ള മേഖലകൾ കണ്ടെത്തി അതിൽ പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ഒരു കാര്യം, എത്ര നിർബന്ധിച്ചാലും പഠന വൈകല്യമുള്ള കുട്ടികൾക്ക് സാധാരണ രീതിയിൽ പഠിക്കാൻ കഴിയില്ല എന്നതാണ്. അവർ ശ്രമിക്കുന്നുണ്ട്, പക്ഷേ അവർക്ക് പറ്റുന്നില്ല. ഇത് മനസ്സിലാക്കാതെ കുറ്റപ്പെടുത്തുകയോ വഴക്ക് പറയുകയോ ചെയ്താൽ, കുട്ടികളുടെ ആത്മവിശ്വാസം പൂർണമായും നഷ്ടപ്പെടുകയും പഠനത്തോടുള്ള താൽപര്യം പൂർണമായി ഇല്ലാതാവുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെറുപ്രായത്തിൽ തന്നെ കുട്ടികൾ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ, പഠന വൈകല്യത്തിന്റെ സാധ്യത പരിശോധിക്കണം. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് മുതൽ തന്നെ ഈ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ പ്രത്യേക പരിശീലനം നൽകി തുടങ്ങണം. അല്ലാത്തപക്ഷം, പത്താം ക്ലാസ് വരെ എത്തുമ്പോഴേക്കും വായനയും എഴുത്തും പഠിക്കാൻ കഴിയാതെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

പഠന വൈകല്യം പൂർണമായി മാറ്റാൻ കഴിയില്ല, പക്ഷേ ശരിയായ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ സാധിക്കും. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ പ്രശ്നം മനസ്സിലാക്കി, ശരിയായ പിന്തുണ നൽകാൻ തയ്യാറാകണം. അവർക്ക് മികവ് പുലർത്താൻ കഴിയുന്ന മേഖലകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, അവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും.

read more
Parentingചോദ്യങ്ങൾ

വയസ്സാകുമ്പോൾ പെൺമക്കൾ താങ്ങും തണലും

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണ് പഴഞ്ചൊല്ല്. രണ്ടും എപ്പോൾ വേണമെങ്കിലും അടർന്നു പോകാം. അതിനാൽ കൂടുതലൊന്നും ആലോചിച്ച് കൊതിക്കേണ്ട. വീട്ടിൽ പെൺകുട്ടികളാണെങ്കിൽ പിന്നെ. ഈ പറച്ചിൽ വേറൊരു രീതിയിലാവും. എന്തു ചെയ്‌തിട്ടെന്താ? അന്യന്‍റെ മുതലല്ലെ! പക്ഷേ.. പെൺകുട്ടികളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ വരട്ടെ. ഇപ്പോഴത്തെ കാലത്ത് ട്രെന്‍റ് മാറി വരുകയാണ്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണത്രേ കുടുംബത്തെ സ്നേഹിക്കുന്നവർ. സ്വന്തം അച്‌ഛനമ്മമാരെ സംരക്ഷിക്കാൻ നല്ല മനസ്സ് കാട്ടുന്നതും കൂടുതൽ പെൺകുട്ടികളാണെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല.

കുറച്ചു നാൾ മുമ്പാണ് ഈ സംഭവം. അമ്മയുടെ മൃതദേഹവുമായി നാല് പെൺ മക്കൾ സഹോദരന്‍റെ വീട്ടു വാതിൽക്കൽ മൂന്നു മണിക്കൂറോളം കാത്തിരുന്നു. ഹൈന്ദവവാചാരമനുസരിച്ച് മകനാണ് അന്ത്യകർമ്മം നടത്തേണ്ടത്. അതിനു വേണ്ടിയാണ് പെൺമക്കൾ അന്വേഷിച്ചു ചെന്നത്. എന്നാൽ മകൻ വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. പിന്നെ പെൺമക്കൾ തന്നെ കർമ്മങ്ങൾ നടത്തി.

ഇതിന്‍റെ കാരണം എന്തു തന്നെ ആവട്ടെ. ജീവിതാന്ത്യം വരെ മക്കളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്‌ഥാനത്താണെന്ന ധാരണകളെ തിരുത്തുന്നുണ്ട് ഈ സംഭവം. എന്നാൽ ആ ധാരണ തിരുത്തുന്നവരിൽ ഭൂരിപക്ഷം പെൺമക്കൾ തന്നെയാണെന്നാണ് പലരുടെയും അനുഭവം. ആൺമക്കൾ ചെയ്യുന്നില്ല എന്നല്ല ഇതിനർത്ഥം. പെൺകുട്ടികൾ മാത്രമുള്ള അച്‌ഛനമ്മമാർക്ക് പലപ്പോഴും തോന്നുന്ന അരക്ഷിതത്വത്തിന് ഇക്കാലത്ത് അടിസ്‌ഥാനമില്ല.

എന്നിട്ടും വീട്ടിൽ ആൺകുട്ടി പിറക്കുമ്പോൾ പെൺ പിറവിയേക്കാൾ കൂടുതൽ സന്തോഷിക്കുന്നവർക്ക് കുറവൊന്നുമില്ല. വീട്ടിൽ ആൺതരി ഉണ്ടെങ്കിലേ വംശം നിലനിൽക്കൂ എന്ന ചിന്താഗതി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ അച്‌ഛനമ്മമാരുമായി കൂടുതൽ മാനസികബന്ധം പുലർത്തുന്നത് പെൺമക്കൾ തന്നെയാണെന്നാണ് ഗവേഷകർ പറയുന്നൽ.

കൊല്ലംകാരിയായ കൃഷ്‌ണമ്മയ്‌ക്ക് 80 വയസ്സായി. രാത്രി ഉറക്കത്തിനിടയിൽ സീലിംഗ് ഫാൻ പൊട്ടി ദേഹത്തു വീണു. കോളർ ബോൺ പൊട്ടി അവർ ആശുപത്രിയിലുമായി. ഡോക്ടർ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിൽ വന്നശേഷം നോക്കാൻ ആളില്ല. മകന്‍റെ ഭാര്യയ്‌ക്ക് അതൊന്നും ചെയ്യാൻ ഇഷ്‌ടമില്ല. അതോടെ വഴക്കായി. പിന്നെ, സ്വന്തം മകൾ തന്നെ അമ്മയെ ഏറ്റെടുത്തു. അതും 300 കി.മീറ്ററുകൾക്കപ്പുറം താമസിക്കുന്ന അവർ ആംബുലൻസുമായി വന്ന് സ്വന്തം വീട്ടിലേയ്‌ക്ക് കൊണ്ടു പോയി.

ഇതുപോലുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നിരന്തരം കാണാറുണ്ട്. സ്വന്തം മക്കൾ വീട്ടിൽ വേണ്ടെന്ന് ആഗ്രഹിക്കേണ്ട സാഹചര്യം ഉള്ള വൃദ്ധജനങ്ങളെ പോലും കാണാം. രാംകുമാറിന്‍റെ കഥ അത്തരത്തിലുള്ളതാണ്. സർക്കാർ ജോലിയിൽ നിന്ന് 10 വർഷം മുമ്പ് അദ്ദേഹം റിട്ടയർ ചെയ്‌തു. ഭാര്യ നേരത്തെ മരിച്ചു പോയതാണ്. ഏകാകിയായി മാറിയ അദ്ദേഹം സ്വന്തം വീട്ടിൽ മകനും ഭാര്യയ്‌ക്കുമൊപ്പം ഒരുവിധം കഴിഞ്ഞു കൂടുകയായിരുന്നു. അപ്പോഴാണ് കാൻസർ എന്ന രോഗം അദ്ദേഹത്തെ പിടിക്കൂടിയത്. രോഗബാധിതനായപ്പോൾ തുടക്കത്തിൽ മകൻ ചികിത്സയ്‌ക്കു തയ്യാറായി. പിന്നെ മടിയായി. അപ്പോൾ മകൾ വന്ന് കൂട്ടിക്കൊണ്ടുപോയി.

“എന്‍റെ മകളാണ്. പിന്നീട് എന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അവളുടേത് ലവ്മാര്യേജ് ആയിരുന്നു. അന്ന് ഞങ്ങൾ എതിർത്ത് ഇറക്കി വിട്ടതുപോലുമാണ്. എന്നിട്ടും ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടത്തിൽ അവൾ തന്നെ തുണയായി.” രാംകുമാർ കണ്ണീരോടെ പറയുന്നു.

വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ ഒരു കാര്യം പൊതുവായി മനസ്സിലാക്കാം. ആൺമക്കൾ ഉള്ളവർ തന്നെയാണ് ഇങ്ങനെ എത്തുന്നവരിൽ ഭൂരിഭാഗവും. പെൺകുട്ടികൾ മാത്രമുള്ളതിന്‍റെ പേരിൽ ഒറ്റപ്പെട്ടു പോയി. അനാഥാലയത്തിൽ എത്തുന്ന മാതാപിതാക്കൾ, നേരത്തെ പറഞ്ഞവരെ അപേക്ഷിച്ച് കുറവാണ്. ബാംഗ്ലൂരിലെ ഒരു വൃദ്ധസദനത്തിന്‍റെ നടത്തിപ്പുകാരിയായ ശകുന്തളാദേവി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ വൃദ്ധ സദനങ്ങളിൽ എത്തുന്ന ഭൂരിഭാഗം പേരുടെയും പാശ്ചാത്തലം വ്യത്യസ്‌തമല്ല പലരുടെയും മക്കൾ വിദേശത്താണ്. 65കാരിയായ വിജയലക്ഷ്‌മിയുടെ മകൻ ഭാര്യയേയും കൂട്ടി മസ്‌കറ്റിലാണ് താമസം. വലിയ വീട്ടിൽ വിജയലക്ഷമി ഒറ്റയ്‌ക്കായി. അമ്മ ഒറ്റയ്‌ക്കാണല്ലോ എന്ന കാരണം പറഞ്ഞ് മകൻ മസ്‌ക്കറ്റിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി. ഭാര്യയ്‌ക്കും തനിക്കും ജോലിക്കു പോകാൻ എളുപ്പമാകുമല്ലോ എന്നോർത്താണ് അമ്മയെ കൊണ്ടു പോയത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വന്നപ്പോൾ മകൻ അമ്മയെ നാട്ടിലെ വീട്ടിലേക്ക് കൊണ്ടു വിട്ടു. പിന്നെ അയൽവക്കക്കാരുടെ കാരുണ്യത്തിലായി അവരുടെ ജീവിതം.

അച്‌ഛനമ്മമാരെ പരിപാലിക്കേണ്ട കാലം വരുമ്പോൾ എന്തു കൊണ്ടാവാം ചില ആൺമക്കൾ ഇങ്ങനെ പെരുമാറുന്നത്. ജീവിത പ്രാരാബദ്ധ്യങ്ങൾ കൂടുമ്പോൾ അവരുടെ സെൻറിമെന്‍റ്സ് നഷ്‌ടപ്പെടുതയാണോ?

വയസ്സായ മാതാപിതാക്കളെ പരിചരിക്കാനും ശ്രദ്ധിക്കാനും ആഗ്രഹമുണ്ട്. എന്നാൽ ജോലിയുടെ പേരിൽ വീടു വിട്ടു നിൽക്കേണ്ടി വരുന്നതും അടിക്കടിയുള്ള ട്രാൻസ്ഫറും ജീവിതത്തെ അസ്‌ഥിരപ്പെടുത്തുന്നു. ഇതിനു പുറമെ വീട്ടുചെലവ് കുട്ടികളുടെ കാര്യങ്ങൾ ഇതെല്ലാം നോക്കേണ്ടി വരുന്നു. മിക്ക വീടുകളിലും ഭാര്യമാർ ഉദ്യോഗസ്‌ഥരായതോടെ അവരും തിരക്കിലായി. ഭർത്താവിന്‍റെ അമ്മയേയും അച്‌ഛനേയും പരിപാലിക്കേണ്ടത് തന്‍റെ മാത്രം ദൗത്യമല്ലെന്ന് കരുതിന്ന മരുമക്കളും ഉണ്ട്. പെൺമക്കൾ ഉണ്ടെങ്കിൽ രോഗശുശ്രൂഷ അവർ ചെയ്യട്ടെ എന്നു പറഞ്ഞ് മാറി നിൽക്കുന്ന മരുമക്കളും ഉണ്ട്.

അണുകുടുംബം എന്ന ചിന്ത വർദ്ധിച്ചതോടെ. വീട്ടിൽ നാലുപേരിൽ കൂടുതൽ വേണമെന്ന് പലരും കരുതുന്നുമില്ല. ഇങ്ങനെ വയസ്സു കാലത്ത് മാതാപിതാക്കൾ ഒറ്റപ്പെടാൻ ഇടയാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ഇവിടെയെല്ലാം തന്നെ പ്രത്യാശ പെൺകുട്ടികളുള്ള മാതാപിതാക്കൾക്കാണ്. അച്‌ഛനമ്മമാരും, മക്കളും ഒരുപോലെ വിദ്യാഭ്യാസമുള്ള ഒരു കാലഘട്ടത്തിലും എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ സ്വത്തുമായി ബന്ധപ്പെട്ട ചില ചിന്തകൾ ആണ് ഏറ്റവും പ്രധാന കാര്യമെന്നാണ് മനശാസ്‌ത്രജ്‌ഞയായ ദിവ്യയുടെ അഭിപ്രായം.

“ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി സ്വത്ത് വീതം വയ്‌ക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാൽ അച്‌ഛനമ്മമാരുടെ കാര്യവും തങ്ങളുടെ മാത്രം ബാധ്യതയല്ല. പെൺമക്കളും ശ്രദ്ധിക്കണമെന്ന ചിന്ത ആൺമക്കൾ പൊതുവേ പ്രകടിപ്പിക്കാറുണ്ട്.”

പെൺമക്കൾ മാത്രമുള്ള അച്ഛനമ്മമാരുടെ ഏറ്റവും വലിയ ഭയം പ്രായമാകുമ്പോൾ ആരും കൂടെ ഉണ്ടാവില്ല എന്നാണ്. പെൺമക്കളെ കെട്ടിച്ചയച്ചാൽ പിന്നെ ആരാണുണ്ടാവുക? എന്നാൽ മാതാപിതാക്കളോട് വൈകാരികമായ അടുപ്പം പെൺമക്കൾക്കാണ് കൂടുതൽ തോന്നുക. മറ്റൊന്ന് സാമ്പത്തികമായ ഭദ്രതയും ഇക്കാലത്ത് പെൺകുട്ടികൾക്കുണ്ട്. ഭർത്താവിനെ ആശ്രയിക്കാതെ തന്നെ അവർക്ക് അച്‌ഛനമ്മമാരുടെ കാര്യങ്ങൾ നോക്കാനുള്ള സാമ്പത്തിക ശേഷി ഉളളതു കൊണ്ട് അവർ അതിനു സന്തോഷപൂർവ്വം തയ്യാറാകും. ഇനി മാതാപിതാക്കൾക്കുമുണ്ട് ചില രീതികൾ. സ്വന്തം മകളെ സ്നേഹിക്കുന്നത്ര മരുമകളെ സ്നേഹിച്ചെന്നു വരില്ല. അപ്പോൾ തിരിച്ചും അത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ. മകളെപ്പോലെ തന്നെ മരുമകളെയും സ്നേഹിക്കുന്ന വീട്ടിൽ മാതാപിതാക്കൾക്ക് ഒറ്റപ്പെടൽ ഉണ്ടാകില്ല. മകളായാലും മരുമകളായാലും സ്നേഹം കൊടുത്തോളൂ… അതു ഇരട്ടിയായി തിരിച്ചു കിട്ടും. ഉറപ്പ്.

read more
Parentingചോദ്യങ്ങൾ

കൗമാര പ്രണയം സൂക്ഷിച്ചു കൈകാര്യം ചെയ്യാം

കൗമാരപ്രായത്തിൽ, പ്രേമമോ മറ്റൊരാളോടുള്ള ആകർഷണമോ തോന്നുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ഈ പ്രായത്തിലെ ഇത്തരം കൂതൂഹലങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഒരു വ്യക്തിയും ഇല്ല. കുട്ടികളുടെ ഈ പ്രായത്തിലെ കുഞ്ഞു പ്രണയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും പല മാതാപിതാക്കൾക്കും അറിയില്ല. ഏത് പ്രായത്തിലും ആർക്കും പ്രണയം സംഭവിക്കുമെന്ന് പറയപ്പെടുന്നു.

ഹൃദയം ഉണ്ടെങ്കിൽ പ്രണയം സംഭവിക്കും…

മൃഗങ്ങൾ പോലും സ്നേഹത്തെ തിരിച്ചറിയുന്നു. പ്രണയം എന്ന വികാരം, 60 വയസ്സുള്ള ഒരു ഹൃദയത്തെ കൗമാരക്കാരെ പോലെ മിടിക്കാൻ പ്രേരിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, കൗമാരത്തിന്‍റെ ആദ്യപടിയിലേക്ക് ചുവടുവെക്കുന്ന 13-15 വയസ്സുള്ള ഒരു കുട്ടിയിൽ ഇതേ പ്രണയം സംഭവിച്ചാൽ നിങ്ങൾ എന്ത് പറയും? കുട്ടിയുടെ വീട്ടിൽ കൊടുങ്കാറ്റ് വന്ന പ്രതീതി ആണ് പിന്നെ. അരുതാത്തത് സംഭവിച്ചതായി മാതാപിതാക്കൾ ചിന്തിക്കുന്നു, വീട്ടിൽ ആർക്കും അവരുടെ പ്രണയം അംഗീകരിക്കാൻ കഴിയുകയില്ല.

ടീനേജ് ലവ് വിജയിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്കൂൾ ദിവസങ്ങളിൽ, ഈ സ്നേഹം പുസ്തകങ്ങളുടെ പേജുകളിൽ ഒതുങ്ങുന്നു. പക്വതയുള്ള പ്രണയത്തിലോ ബന്ധത്തിലോ ഉണ്ടാകുന്ന വിവാദങ്ങൾ പരിഹരിക്കാൻ ദമ്പതികൾ ശ്രമിക്കുന്നു, പക്ഷേ കൗമാരത്തിൽ ഇതുപോലൊന്ന് സംഭവിക്കുകയാണെങ്കിൽ, പരസ്പരം പിരിയാനുള്ള വഴികൾ തേടാൻ തുടങ്ങുന്നു.

തുടക്കത്തിൽ കൗമാര പ്രണയം അതിന്‍റെ ഉച്ചസ്ഥായിയിലാണെന്നത് ശരിയാണ്. സമൂഹത്തിന്‍റെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഭയം ഇല്ലെങ്കിലും നിയന്ത്രണം അതിജീവിച്ച ആരും ഇല്ല. ഓരോ വ്യക്തിക്കും അവരുടെ സ്കൂൾ സമയത്ത് ഒരു ക്രഷ് ഉണ്ടായിരിക്കും. തങ്ങളുടെ ക്രഷ് പ്രണയമാക്കി മാറ്റാൻ ധൈര്യമുള്ളവർ കുറവാണ്.

കൗമാര പ്രണയം ഒരു സാധാരണവും സ്വാഭാവികവുമായ പ്രക്രിയയാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം, ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കുട്ടികളിൽ സംഭവിക്കുന്നു. ഒപ്പം ലൈംഗികതയ്ക്കുള്ള ആഗ്രഹം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. സെക്സ് ആകർഷണമാണ് പ്രധാനമായും ഉണ്ടാകുന്നത്, ഈ ആകർഷണം ആർക്കും ആരുമായും ഉണ്ടാകാം..

2002 ൽ ഒരു സിനിമ ഇറങ്ങിയിരുന്നു.- എ സ്മാൾ ലവ് സ്റ്റോറി 

ഇതിൽ, ഈ വിഷയം സൂക്ഷ്മമായി കാണിക്കുന്നുണ്ട്.. 15 വയസുള്ള ഒരു ആൺകുട്ടി തന്‍റെ വീടിന്‍റെ മുന്നിലുള്ള മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്ന ഒരു മുതിർന്ന സ്ത്രീയെ സ്ഥിരമായി എല്ലാ രാത്രിയിലും ബൈനോകുലർ ഉപയോഗിച്ച് കാണുകയും അവരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്നു. ആ സ്ത്രീയുടെ കാമുകൻ അവളുടെ വീട്ടിലേക്ക് വരുന്നു, ആ കാമുകനും ആ സ്ത്രീയും സെക്സിൽ ഏർപെടുന്നു, അത് കണ്ട് ആ പതിനഞ്ചുകാരൻ ദേഷ്യപ്പെടുന്നു, ഒടുവിൽ അവൻ ആ സ്ത്രീയോട് തന്‍റെ പ്രണയം തുറന്നു പറയാൻ ധൈര്യപ്പെടുന്നു.

താൻ അവനു യോജിച്ച പെൺകുട്ടിയല്ലെന്ന് ആൺകുട്ടിയെ ബോധ്യപ്പെടുത്താൻ ആ സ്ത്രീ ശ്രമിക്കുന്നു. പക്ഷേ, അവൻ അതൊന്നും പ്രശ്‌നമില്ലെന്ന് പറയുന്നു, കാരണം അവൻ അവളെ സ്നേഹിക്കുന്നു. തുടർന്ന് ഇത് എതിർലിംഗത്തിലുള്ളവരുടെ ഒരു ആകർഷണം മാത്രമാണെന്ന് സ്ത്രീ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

സ്നേഹമില്ലാത്ത ആനന്ദത്തിന് 2 മിനിറ്റ് ദൈർഘ്യം മാത്രമേയുള്ളൂ എന്ന് ബോധ്യപ്പെടുത്താൻ ആ സ്ത്രീ അവനെ മാസ്റ്റർബേറ്റ് ചെയ്യാൻ സഹായിക്കുന്നു. 15 വയസ്സിൽ മസ്തിഷ്കം പക്വത ആർജിച്ചിട്ടില്ലെന്നു ഈ ചിത്രം കാണിക്കുകയും ചെയ്യുന്നു. പലതും അവന്‍റെ ഗ്രാഹ്യത്തിന് അതീതമാണ്. സ്ത്രീ വിട്ടുപോയപ്പോൾ മാനസികമായ പ്രയാസം നിമിത്തം അവൻ കൈയുടെ ഞരമ്പ് മുറിക്കുകയും ചെയ്യുന്നു.

ഇതൊരു സിനിമയായിരുന്നു, എന്നാൽ വാസ്തവത്തിൽ സംഭവിക്കുന്ന കാര്യങ്ങളും ആണ്. മനസ്സിൽ ഒരുതരം അഭിനിവേശം ഉണ്ടാകുന്ന തരത്തിലാണ് ഈ പ്രായം പ്രണയത്തെ ഉൾക്കൊള്ളുന്നത്. സ്നേഹത്തിന്‍റെ ലഹരി മനസ്സിൽ നിലനിൽക്കുന്നു. ഈ പ്രായത്തിലുള്ളവർക്ക് സ്വയം കണ്ടെത്താനോ അവർക്ക് എന്താണ് വേണ്ടതെന്നും അറിയാത്ത ഒരു പ്രയാസകരമായ സമയമാണ്.

ഇന്നത്തെ ആധുനിക ജീവിതശൈലിയും മാറുന്ന ജീവിതശൈലിയും ഇതിന് കൂടുതൽ പ്രചോദനം നൽകി. ഏഴാം ക്ലാസുകാരിയായ നമ്രത പറയുന്നത് കേൾക്കു., “എന്‍റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലവേഴ്സ് ആണ്. അത്തരമൊരു സാഹചര്യത്തിൽ, എനിക്ക് ഒരു ലവർ ഉണ്ടായിരുന്നില്ല, എനിക്ക് അതിൽ വലിയ വിഷമം തോന്നാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ എന്‍റെ ലവറിനോടൊപ്പം ഹാംഗ് ഔട്ട് ചെയ്യാറുണ്ട്.

ഇതിൽ അതിശയിക്കാനില്ല. ഇന്ന് കാമുകിയുടെയോ കാമുകന്‍റെയോ നില പ്രതീകാത്മകമായി തീർന്നിരിക്കുന്നു, പ്രണയിക്കാൻ ആൾ ഇല്ലെങ്കിൽ എന്നിൽ ആകർഷണമില്ലെന്ന് പെൺകുട്ടികൾ കരുതുന്നു, ആൺകുട്ടികൾ എന്നെ നോക്കുന്നില്ല എന്ന് ആശങ്കപ്പെടുന്നു. തിരിച്ചും.

കൗമാര പ്രണയം മറ്റു കാരണങ്ങൾ

കുടുംബത്തിൽ കുട്ടികൾക്ക് തനിച്ചു ധാരാളം സമയം ലഭിക്കുന്നു. ഇത്തരക്കരുടെ മാതാപിതാക്കൾ പുറത്ത് പോയി ജോലി ചെയ്യുന്നവരായിരിക്കാം, ന്യൂക്ലിയർ കുടുംബം ആയതിനാൽ കുട്ടി വീട്ടിൽ തനിച്ചായിരിക്കും. പക്ഷേ മാതാപിതാക്കൾ‌ക്ക് സമയമില്ല അല്ലെങ്കിൽ‌ കുട്ടിയെ ശ്രദ്ധിക്കാനുള്ള ക്ഷമയില്ല.

അതുപോലെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സ്വയം ആശ്വാസം ലഭിക്കാൻ, അവർ പ്രണയത്തിലൂടെ പിന്തുണ തേടാൻ തുടങ്ങുന്നു. കൂടാതെ സുഭിക്ഷമായ ഭക്ഷണശീലം നിമിത്തം കൂടുതൽ ഊർജ്ജം ശരീരത്തിൽ ലഭിക്കുന്നത് ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു.

കൗമാര പ്രണയം അസാധാരണമല്ല. ഇത് ഒരു സ്വാഭാവിക പ്രവർത്തനമാണ്, മിക്കവാറും ആളുകൾ ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നു. കൗമാര പ്രണയം ഒരു മോശം കാര്യമല്ല, എന്നാൽ അതിന് പ്രാധാന്യം നൽകുന്നത് തീർച്ചയായും ആശങ്കാജനകമാണ്.

ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാം

കുട്ടികളിൽ നല്ല മൂല്യങ്ങളും സ്വഭാവ ശുദ്ധിയും നൽകാൻ മാതാപിതാക്കൾക്ക് കഴിയും. കുട്ടികളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അച്ഛനമ്മമാർ അറിഞ്ഞിരിക്കണം.

കുട്ടികളുടെ മുന്നിൽ അമിതമായ ഉപദേശം പാടില്ല,, എന്നാൽ നിയന്ത്രണം വേണം താനും… അറിവുകൾ പുസ്തകങ്ങളിൽ നിന്നും അവർ പഠിക്കും, കുട്ടികളെ സഹായിക്കാൻ എപ്പോഴും ഉപദേശ മനോഭാവം സ്വീകരിക്കരുത്. മാതാപിതാക്കളെ ,നിങ്ങളും ഈ പ്രായത്തിലൂടെ കടന്നുപോയവരാണ്. അത് മറക്കരുത്. അവരുടെ പ്രണയത്തിന്‍റെ പേരിൽ അവരെ ശിക്ഷിക്കുന്നതിനുപകരം, അവരോട് ക്ഷമിക്കാൻ പഠിക്കുക..

തിരക്കിനിടയിൽ കുട്ടികളുടെ അവസ്ഥ അവഗണിക്കരുത്. അവരുടെ മാനസികാവസ്ഥ, സ്വഭാവം, മോഹങ്ങൾ, വിമുഖത എന്നിവ തീർച്ചയായും ശ്രദ്ധിക്കുക. കുട്ടിയോടുള്ള നിങ്ങളുടെ വിശ്വാസവും കുട്ടിക്ക് നിങ്ങളോടുള്ള വിശ്വാസവും മാത്രമേ കുട്ടികളെ തെറ്റായ പാതയിൽ നിന്ന് രക്ഷിക്കുകയുള്ളൂ.

ചിലപ്പോൾ പ്രണയത്തിൽ‌ വഞ്ചിക്കപ്പെടുകയോ അല്ലെങ്കിൽ‌ ബ്രേക്കപ്പ് ഉണ്ടാകുകയോ ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ,ചിലർക്ക് മാനസിക സമനില നഷ്ടപ്പെടുന്നു, അതിനുമുമ്പ് അവരെ ശ്രദ്ധിക്കണം. ഇതിനായി അവരുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ കുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, അത് അപക്വ പ്രായത്തിലുള്ള പ്രണയമാണെന്ന് അവനോട് പറയുക. കാലക്രമേണ കുറഞ്ഞു പോകാൻ, അല്ലെങ്കിൽ ഇല്ലാതാവാൻ സാധ്യതയുള്ള ആകർഷണം മാത്രമേയുള്ളൂ.

ഈ പ്രായത്തിൽ കുട്ടികൾ വളരെ സെൻസിറ്റീവാണ്. അവർ പ്രണയത്തിലാണെങ്കിൽ അവരെ പരിഹസിക്കരുത്. ഒരു ചങ്ങാതിയെന്ന നിലയിൽ അവരുടെ മനസ് മനസിലാക്കി സംസാരിക്കുക..

കുട്ടിയുടെ കാമുകിയെക്കുറിച്ചോ കാമുകനെക്കുറിച്ചോ പൂർണ്ണ വിവരങ്ങൾ നേടുകയും അവരുടെ വീട്ടിൽ സൗഹൃദപരമായി സംഭാഷണം നടത്തുകയും ചെയ്യുക. കൂടുതൽ പ്രയാസങ്ങൾ ഒഴിവാക്കാനും കുട്ടികളെ ശ്രദ്ധിക്കാനും ഇത് മൂലം കഴിയും.

read more
Parentingആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

എന്താണ് ആർത്തവം …?

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ
അവസാനിക്കുന്നു .ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം

ആർത്തവം എങ്ങനെ ഉണ്ടാകുന്നു

തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ  നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ്  ആർത്തവം. അണ്ഡാശയത്തിൽ  ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന  ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം .ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ  ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )
ആദ്യ ആർത്തവം മുൻകൂട്ടി അറിയാൻ കഴിയുമോ
അറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ് , ശാരീരിക വളർച്ച , സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച  എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാറ്
ആർത്തവം എത്ര ദിവസം കൂടുമ്പോഴാണ്‌ ഉണ്ടാവുന്നത്‌
സാധാരണയായി  25-30 ദിവസം കൂടുമ്പോഴാണ്‌  ആർത്തവം  ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്  .ആർത്തവ  ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ  ആർത്തവ ക്രമക്കേടായി കരുതണം ഡോക്ടറുടെ ഉപദേശം തേടണം…….
ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം
സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം

ചെറുപ്രായത്തിലെ ആർത്തവം

ഭക്ഷണരീതി ഒരു പരിധി  വരെ സ്വാധീനിക്കാറുണ്ട്  സ്ത്രീ ഹോർമോണായ ഇസ്ട്രജന്റെ അളവാണു  ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം
ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ
ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു മാത്രമല്ല കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന്  പറയപ്പെടുന്നു മറ്റ്  രോഗങ്ങൾ കൊണ്ടും ഉണ്ടാകാം അഡ്രിനൽ ഗ്ലാൻഡിന്റെ പ്രശ്നങ്ങൾ തലച്ചോറിലെ വ്യതിയാനങ്ങൾ അണ്ഡാശയ മുഴകൾ തുടങ്ങിയവ .  ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം അതുകൊണ്ട്  ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട്  മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന്  ഉറപ്പിക്കുക

വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ
സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച , സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി  നോക്കാം
15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ  ശ്രദ്ധിക്കണം  ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ്  ഗ്രന്ഥി യുടെ പ്രവർത്തന  തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം,ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവംവൈകാം, യോനീനാളം
അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം ജന്മനാതന്നെ യോനി ഭാഗികമായോ
പൂർണ്ണമയോ ഇല്ലാതിരിക്കുക്ക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥക ൾ ആർത്തവം ഇല്ലായിമയ്ക്ക്  കാരണമാണ്  . 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്

എത്ര അളവ് രക്തം പോകും

ആർത്തവ  രക്തത്തിന്റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml  രക്തം ഒരോ ആർത്തവത്തിലും പുറത്ത്  പോകുന്നു എന്നാണു കണക്കാക്കുന്നത്  1-2 ദിവസങ്ങളിൽ കൂടുതലും  പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ്‌  ,ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന്  സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട്  … 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതു നല്ലതാണ്

ആർത്തവ രക്തം അശുദ്ധമാണൊ
അല്ല,  ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നതു

സാധാരണ രക്തമാണോ ആർത്തവ രക്തം
ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നതു അതിന്റെ കൂടെ എൻഡോമെട്രിയവും ചേരുന്നു ഒപ്പം യോനീ സ്രവവും ചേരുന്നു

ആർത്തവം മൂലം വിളർച്ച ഉണ്ടാകുമോ
സാധാരണ രക്ത പ്രവാഹമാണെങ്കിൽ ഉണ്ടാകില്ല , പുറത്ത് പോകുന്ന രക്തത്തിന്റെ അളവ് ശരീരം പരിഹരിക്കും

ആര്‍ത്തവം തുടങ്ങുന്നതിന്‌ മുമ്പ്‌ ചിലരിൽകാണുന്ന  മാനസിക ബുദ്ധിമുട്ട്
ആര്‍ത്തവത്തിനു മുമ്പ്‌ അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത്‌ സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌.. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ  അനുഭവപ്പെടാം.

ആർത്തവസമയത്തെ സ്തന വേദന
ആർത്തവസമയത്തോ അതിനു മുൻപോ ചില സ്ത്രീകൾക്ക് സ്തന വേദന അനുഭവപെടാറുണ്ട്  അത് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലമാണു ഭയപ്പെടെണ്ടതില്ല

ആർത്തവ ദിവസങ്ങളിലെ വയറുവേദന പുറം വേദന
ചില സ്ത്രീകളിൽ   ആർത്തവ  കാലത്ത് വേദന അനുഭവപ്പെടാറുണ്ട്  ഡിസ്മെനൂറിയ എന്നാണു ഈ വേദന അറിയപ്പെടുന്നത്  ചിലർക്ക്  കുറച്ചു സമയത്തേക്ക് മാത്രമാണ് വേദന കാണാറ് ചിലർക്ക്  നീണ്ടു  നിൽക്കും അമിതമായി വേദന ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്

ആർത്തവ രക്തത്തിന്റെ നിറവും മണവും
ആർത്തവ രക്തത്തിന്റെ നിറം സാധാരണ രക്തത്തെക്കാൾ നേരിയ വ്യത്യാസം ഉണ്ടാകും പൊട്ടിയ എൻഡോമെട്രിയവും മറ്റും ചേരുന്നതാണ് അതിനു കാരണം ,സാധാരണ രക്തത്തെ പോലെ രൂക്ഷമായ മണമല്ല ആർത്തവ രക്തത്തിന്

ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കുന്നത്‌ ആർത്തവം  ദിവസം നീട്ടതിരിക്കുകയൊ കുറക്കാതിരിക്കുയോ ആണു നല്ലത് പക്ഷെ അത്യപൂർവ്വവും അടിയന്തിരവുമായ അവസ്ഥകളിൽ അങ്ങനെ ചെയ്യേണ്ടിവരും ,ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപേ ചികിത്സ തേടണം താമസിപ്പിക്കാനായി 5 ദിവസം മുൻപേ ചികിത്സ തേടണം , ഹോർമോണ്‍ സന്തുലനാവസ്ഥയി ൽ  മാറ്റം വരുത്തി ആർത്തവ ചക്രത്തിന്റെ താളം തെറ്റിക്കുന്ന ബാഹ്യ ഇടപെടലാണ് ഇത് , ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക സാധരണ ഗതിയിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല

ആർത്തവകാലത്തെ ലൈംഗികത

ആർത്തവകാലത്ത്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും  ഇല്ല പങ്കാളികൾക്ക്  താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട്  മാറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം , ആർത്തവകാലത്ത്  ബന്ധപ്പെടുമ്പോൾ  ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതു വളരെ നല്ലതാണ് .. ആർത്തവ  വേദനയുള്ള ചില സ്ത്രികളിൽ രതിമൂർച്ച വേദന കുറയ്ക്കുന്നതായി പറയപ്പെടുന്നു .

ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രതി പൂർവ്വ ലീലകൾക്ക്  കൂടുതൽ പ്രാധാന്യം കൊടുക്കുക
സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക ,    ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറച്ചു ലൈംഗികതയ്ക്കായി  അവളെ ഒരുക്കും
യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുക

പ്രസവം കഴിഞ്ഞു ആർത്തവം  തുടങ്ങുന്നത് എപ്പോൾ
കൃത്യമായി പറയാൻ സാധ്യമല്ല എങ്കിലും സാധാരണ ഗതിയിൽ 3 മാസത്തിനു ശേഷം കണ്ടുതുടങ്ങാം ചിലരിൽ ഒരു വർഷം വരെ നീളാം മുലയൂട്ടുമ്പോൾ ചില സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകാറില്ല ,മുലയൂട്ടാത്ത സ്ത്രീകൾക്ക് ആദ്യ മാസം കഴിയുമ്പോൾ തന്നെ ആർത്തവം വരാൻ സാധ്യത കുടുതലാണ്

ആർത്തവ വേദനകുറക്കാൻ ചില പൊടിക്കൈകൾ
വേദനകുറക്കാൻ വയറു ചൂ ടുപിടിക്കുന്നത്‌  നല്ലതാണ്
ആർത്തവ സമയത്ത്  കാപ്പി ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക
ക്രമം തെറ്റിയ ആർത്തവം വേദനയോടു കൂടിയ ആർത്തവം എന്നീ അവസ്ഥകൾക്ക്  കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു  ഒരോ ഔണ്‍സ്  വീതം കഴിക്കുക
എള്ളെണ്ണയിൽ  കോഴിമുട്ട അടിച്ചു ചേർത്ത്  പതിവായി കഴിക്കുക
എള്ളും  ശർക്കരയും ചേർത്ത്  ദിവസവും  കഴിക്കുന്നത്  ആർത്തവ  ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്

ആർത്തവ കാലത്തെ ശുചിത്വം
യോനി ഭാഗത്തെ രോമങ്ങൾ കളയുകയോ നീളം കുറച്ചു വെട്ടി വെക്കുകയോ ചെയ്യണം
ചുരുങ്ങിയതു 2 തവണയെങ്കിലും കുളിക്കാൻ ശ്രദ്ധിക്കുക വൃത്തിയായി ഇരിക്കുക
ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക വായു സഞ്ചാരം കുടിയ വസ്ത്രങ്ങൾ ധരിക്കുക
യോനി ഭാഗം നന്നായി കഴുകി ഒപ്പി  ഈർപ്പം ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം പാഡ്  ധരിക്കാൻ
5 മണിക്കുറിൽ കൂടുതൽ  ഒരു പാഡ്  ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക്ക

ആർത്തവ വിരാമം

50 വയസിനോട്  അടുപ്പിച്ചാണ്  ആർത്തവ വിരാമം സാധാരണയായി ഉണ്ടാകുന്നത് അണ്ഡാശയത്തിലെ അണ്ഡോൽപാദനവും ഹോർമോണ്‍ ഉത്പാദനവും നിലക്കുകയും അതിന്റെ ഫലമായി ആർത്തവം നിലക്കുകയും ചെയ്യുന്നതാണ്  ആർത്തവ വിരാമം

അമ്മമാരുടെ ശ്രദ്ധക്കു
മകളോട്  ഹൃദയം തുറന്നു പെരുമാറുക 9-10 വയസോടുകുടി ശാരീരിക മാറ്റങ്ങളെ കുറിച്ചും  ആർത്തവത്തെ കുറിച്ചു ഒരു ധാരണ കൊടുക്കണം ആർത്തവം  ഒരു ശാരിരിക പ്രവർത്തനം മാത്രമാണെന്ന ബോധ്യം കുട്ടിയിൽ  വരുത്തണം പാഡ് അല്ലെങ്കിൽ തുണി ഇവ ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കണം .എന്തും അമ്മയോട് പറയാനുള്ള സ്വതന്ത്രം നൽകണം

ക്രമരഹിത ആര്‍ത്തവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവോസാരമില്ല പരിഹാരമുണ്ട്

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ, മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

ആര്‍ത്തവം മുടങ്ങുന്നത്‌ ഗര്‍ഭധാരണത്തിലൂടെ മാത്രമോ…?

സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ്‌ ആര്‍ത്തവം. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ്‌ എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക്‌ തലവേദനയാണ്‌. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന്‌ കാരണങ്ങള്‍ പലതാണ്‌.

1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്‌.

2,ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു.

3,സ്‌ഥിരമായി കഴിക്കുന്ന ചിലമരുന്നുകള്‍ നിങ്ങളുടെ മാസ മുറതെറ്റാന്‍ കാരമണാകും.

4, ഗര്‍ഭനിരോധന ഗുളികളുടെ സ്‌ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും.

5,മുലയൂട്ടുന്ന സ്‌ത്രീകളില്‍ ആര്‍ത്തവം വൈകുന്നത്‌ സ്വഭാവികമാണ്‌.

6,പെട്ടന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം നിങ്ങളുടെ മാസമുറയുടെ ക്രമം തെറ്റിക്കും.

7,ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്‌.

8, തൈറോയിഡ്‌ ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്‌.

9,ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്‌ത്രീകളില്‍ പതിവാണ്‌.

എന്നാല്‍ ആര്‍ത്തവം തുടങ്ങി അഞ്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷവും സ്‌ഥിരമായി ക്രമം തെറ്റിയാണ്‌ വരുന്നതെങ്കില്‍ ഒരു ഗൈനക്കോളജിസ്‌റ്റിന്റെ സഹായം തേടേണ്ടതാണ്‌.

ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാം

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം.  ഗര്‍ഭധാരണം നടക്കാത്ത വേളകളില്‍ രക്തത്തോടൊപ്പം ഗര്‍ഭാശയ സ്തരമായ എന്‍ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നതാണ് ആര്‍ത്തവം. ശരീരം അണ്ഡവിസര്‍ജനത്തിന് സജ്ജമായി എന്നതിന്‍െറ സൂചനയാണ് ആര്‍ത്തവം എന്ന് പറയാം. കൗമാരത്തിന്‍െറ ആരംഭത്തിലാണ് പെണ്‍കുട്ടികളില്‍ ആദ്യമായി ആര്‍ത്തവമുണ്ടാവുക. ജീവിതരീതികളിലും ഭക്ഷണശൈലിയിലും വന്ന അനാരോഗ്യ പ്രവണതകള്‍ മൂലം ഇപ്പോള്‍ ഒമ്പത് വയസ്സിലും ആര്‍ത്തവമത്തൊറുണ്ട്.
ആര്‍ത്തവം ഉണ്ടാകുന്നതെങ്ങനെ..?
സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒത്ത് ചേര്‍ന്നാണ് ആര്‍ത്തവം ഉണ്ടാകുക. മസ്തിഷ്കം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ആര്‍ത്തവത്തെ നിയന്ത്രിക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി എല്ലാ മാസവും അണ്ഡവിസര്‍ജനസമയത്ത് ഓരോ അണ്ഡം വളര്‍ച്ചയത്തെി പുറത്ത് വരുന്നു. ഇതേ സമയം ഭ്രൂണത്തിന് പറ്റിപ്പിടിച്ച് വളരാനുള്ള സാഹചര്യം ഗര്‍ഭാശയവുമൊരുക്കുന്നു. എന്നാല്‍ അണ്ഡാശയത്തില്‍നിന്ന് വരുന്ന അണ്ഡം ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണം നടന്നില്ളെങ്കില്‍ ഗര്‍ഭാശയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ നിഷ്പ്രയോജനമായിത്തീരുകയും ഗര്‍ഭാശയ സ്തരം അടര്‍ന്ന് രക്തത്തോടൊപ്പം ചേര്‍ന്ന് ആര്‍ത്തവമായി പുറത്തുവരികയും ചെയ്യുന്നു.

ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകള്‍
ആര്‍ത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ചിലരില്‍ ശാരീരികയും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, നീര് വക്കുക, സ്തനങ്ങളില്‍ വേദന, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുക. ആര്‍ത്തവത്തോടനുബന്ധിച്ചുള ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവപൂവ അസ്വസ്ഥതകള്‍ക്കിടയാക്കുന്ന  പ്രധാന കാരണം. ലഘു ചികിത്സകളിലൂടെ ഇത് പരിഹരിക്കാനാവും.

വൈകുന്ന ആര്‍ത്തവം
മിക്ക പെണ്‍കുട്ടികളിലും 15 വയസ്സിന് മുമ്പായി ആര്‍ത്തവമുണ്ടാകാറുണ്ട്. എന്നാല്‍ ഗര്‍ഭാശയം ഇല്ലാതിരിക്കുക, അണ്ഡാശയ മുഴകള്‍, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (PCOS), ഗര്‍ഭാശയത്തിനും മറ്റ് പ്രത്യുത്പാദന അവയവങ്ങള്‍ക്കും ശരിയായ വികാസം ഉണ്ടാകാതിരിക്കുക, ക്രോമോസോം തകരാറുകള്‍, യോനിനാളം അടഞ്ഞിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ മൂലം ആര്‍ത്തവം വരാതിരിക്കാം.
അമിത രക്തസ്രാവം
ഗര്‍ഭസ്ഥ ശിശുവിന്‍െറ വളര്‍ച്ചക്കുവേണ്ടി ഗര്‍ഭാശയത്തിലത്തെുന്ന രക്തമാണ് ആര്‍ത്തവമായി പുറത്ത് പോകുന്നത്. ഒരിക്കലും അത് അശുദ്ധരക്തമല്ല. 35 മുതല്‍  80 മി.ലി രക്തമാണ് ഓരോ ആര്‍ത്തവത്തിലും പുറത്തുപോകുന്നത്. ആര്‍ത്തവത്തോടൊപ്പം അമിത രക്തസ്രാവമുണ്ടോയെന്ന് സ്വയം പരിശോധിക്കാവുന്നതാണ്. രക്തം കട്ടയായി പോവുക, പാഡുകള്‍ നിറഞ്ഞ് രക്തം അടിവസ്ത്രങ്ങളില്‍പറ്റുക, രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ കുതിര്‍ന്ന പാഡുകള്‍ മാറ്റേണ്ടി വരിക, വിളര്‍ച്ച, കടുത്ത ക്ഷീണം, ആറ് ദിവസത്തിനുള്ളില്‍ ആര്‍ത്തവം തീരാതിരിക്കുക എന്നിവ ശ്രദ്ധയോടെ കാണണം. ചികിത്സ തേടുകയും വേണം.

രക്തസ്രാവം കുറഞ്ഞാല്‍
ആര്‍ത്തവം കൃത്യമായി വരുന്നുണ്ടെങ്കില്‍ രക്തത്തിന്‍െറ അളവ് അല്‍പം കുറഞ്ഞാലും കാര്യമാക്കേണ്ട. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവരക്തം പൊതുവെ കുറവായിരിക്കും. എന്നാല്‍ നേരത്തെ ആവശ്യത്തിന് രക്തസ്രാവമുണ്ടായിരിക്കുകയും പിന്നീട് തീരെ കുറയുകയും ചെയ്യുന്നത് ശ്രദ്ധയോടെ കാണണം. ശാരീരികമായ രോഗങ്ങള്‍, രക്തക്കുറവ്, പോഷകക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ആര്‍ത്തവരക്തസ്രാവം കുറക്കാറുണ്ട്.

ക്രമം തെറ്റുന്ന ആര്‍ത്തവം
ആര്‍ത്തവം ആരംഭിക്കുന്ന കാലത്ത് രണ്ടോ മൂന്നോ മാസം അണ്ഡോല്‍പാദനവും ഹോര്‍മോണ്‍ ഉത്പാദവും ക്രമമാകാത്തതിനാല്‍ ചില കുട്ടികളില്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ചികിത്സ കൂടാതെ തന്നെ ഇത് ശരിയാകാറുമുണ്ട്. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവം സുപ്രധാന ലക്ഷണമായത്തെുന്ന PCOS നെ ഗൗരവമായി കാണണം. ഈ പ്രശ്നമുള്ളവരില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക.  വന്നാല്‍ തന്നെ തുള്ളി തുള്ളിയായി ദിവസങ്ങളോളം ആര്‍ത്തവം നീണ്ടുനില്‍ക്കുക, ചിലപ്പോള്‍ അമിതമായി രക്തം പോവുക തുടങ്ങിയ പ്രശ്നങ്ങളും ഇവരില്‍ കാണാറുണ്ട്. ചികിത്സയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ചിലരില്‍ ആര്‍ത്തവം ക്രമം തെറ്റി മാസത്തില്‍ രണ്ടോ മൂന്നോ തവണ വരാറുണ്ട്. ഇവര്‍ അണ്ഡാശത്തിലും ഗര്‍ഭാശയത്തിലുമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭാശയാര്‍ബുദം, ഗര്‍ഭാശയമുഖത്തുണ്ടാകുന്ന വളര്‍ച്ചകള്‍ എന്നിവ ഇല്ളെന്ന് ഉറപ്പാക്കേണ്ടതാണ്.

ആര്‍ത്തവവും വേദനയും
ആര്‍ത്തവത്തോടനുബന്ധിച്ച് സ്വാഭാവികമായ വേദന, കടുത്ത വേദന എന്നിങ്ങനെ രണ്ട് തരം വേദന ഉണ്ടാകാറുണ്ട്. സ്വഭാവിക വേദനയുള്ളവരില്‍ ആര്‍ത്തവം തുടങ്ങി ആദ്യ ദിവസം 3-4 മണിക്കൂര്‍ വേദനയനുഭവപ്പെടും. ചിലരില്‍ ഒരു ദിവത്തേക്ക് വേദന നീണ്ടുനില്‍ക്കാം. തലവേദന, നടുവേദന, കാലു വേദന എന്നിവയും കാണാറുണ്ട്. ലഘു ചികിത്സകളിലൂടെ ഇതിന് പരിഹാരം കാണാനാകും.
ആര്‍ത്തവ ചക്രത്തോടുബന്ധിച്ച് കടുത്ത വേദന അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത വേദന വളരെയേറെ സമയം നീണ്ടുനില്‍ക്കുക, ആര്‍ത്തവത്തിന് 3- 4 ദിവസം മുമ്പേ വേദന തുടങ്ങുക തുടങ്ങിയവ ഇവരില്‍ കാണാറുണ്ട്. ഛര്‍ദ്ദി, നടുവേദന, കാലുവേദന എന്നിവയും കാണുന്നു.
ശക്തിയേറിയ വേദനക്കിടയാക്കുന്ന മുഖ്യ പ്രശ്നങ്ങളാണ് എന്‍ഡോമെട്രിയോസിസും, അഡിനോമയോസിസും. ഗഭര്‍ഭാശയത്തില്‍ ഭ്രൂണത്തില്‍ പറ്റിപ്പിടിച്ച് വളരാനുള്ള പാടയായ എന്‍ഡോമെട്രിയം ഗര്‍ഭാശത്തിന് പുറത്ത് മറ്റെവിടെയെങ്കിലും വളരുന്നതാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയം ക്രമം തെറ്റി ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്നതാണ് അഡിനോമയോസിസ്. ആര്‍ത്തവ കാലത്ത് അമിത രക്തസ്രാവവും ശക്തമായ വേദനവയും ഈ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. ചികിത്സ, വ്യായാമം, ജീവിതശൈലി ക്രമീകരണംം ഇവയിലൂടെ രോഗം പരിഹരിക്കാവുന്നതാണ്.

ആര്‍ത്തവരക്തത്തിന്‍െറ നിറം മാറ്റവും ദുര്‍ഗന്ധവും
ശകലങ്ങളായയി പൊടിഞ്ഞ് ചേര്‍ന്ന എന്‍ഡോമെട്രിയവും സ്രവങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ആര്‍ത്തവരക്തത്തിന് സാധാരണ രക്തത്തേക്കാള്‍ നേരിയ നിറം മാറ്റമുണ്ടാകാറുണ്ട്. ഗന്ധം സാധാരണ രക്തത്തിന്‍െറയത്ര രൂക്ഷവുമല്ല. എന്നാല്‍ അര്‍ബുദം, അണുബാധ ഉള്ളവരില്‍ ദുര്‍ഗന്ധവും നിറംമാറ്റവും ഉണ്ടാകാറുണ്ട്.

ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം ശരിയായ ജീവിതശൈലീക്രമീകരണവും ചികിത്സയുടെ വിജയത്തിനനിവാര്യമാണ്. സ്നേഹപാനം, നസ്യം, വസ്തി, വിരേചനം, ഉത്തരവസ്തി ഇവയും ചില ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. ആര്‍ത്തവ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ശീലമാക്കേണ്ടത്. പ്രത്യേകിച്ച് ആര്‍ത്തവകാലങ്ങളില്‍. തവിടുള്ള ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ചെറുമത്സ്യങ്ങള്‍, റാഗി, ഉലുവ, വെളുത്തുള്ളി, കായം, എള്ള്, കറുവപ്പട്ട, ഇഞ്ചി, എന്നിവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം ആര്‍ത്തവകാലത്ത് കഴിക്കുന്നതാണ് ഉചിതം. കാരറ്റ് ആര്‍ത്തവരക്തത്തിന്‍െറ അളവ് ക്രമീകരിക്കും. മുരിങ്ങക്ക അണ്ഡോല്‍പദനം ക്രമപ്പെടുത്തും. ആര്‍ത്തവ കാലത്ത് ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കണം. കാപ്പി, ചായ, കോള ഇവയും ഗുണകരമല്ല. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം, മോര്, നാരങ്ങവെള്ള, കരിക്കിന്‍ വെള്ളം ഇവ നല്ല ഫലം തരും.

ശുചിത്വ പ്രധാനം
ആര്‍ത്തവകാലത്ത് അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ശുചിത്വം കര്‍ശനമായി പാലിക്കേണ്ടതാണ്. 2-3 മണിക്കൂറിനുള്ളില്‍ കുതിര്‍ന്ന പാഡുകള്‍ നീക്കം ചെ¤െയ്യണ്ടാണ്. രക്തസ്രാവം കുറവാണെങ്കിലും ഒരേ പാഡ് തുടരെ വെക്കുന്നത് അണുബാധക്കിടയാക്കും. വൃത്തിയുള്ള കോട്ടണ്‍ തുണികളും പഞ്ഞിയും ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ പാഡുകള്‍ വീടുകളില്‍ ഉണ്ടാക്കാവുന്നതാണ്.

ആര്‍ത്തവ വേദന കുറക്കാന്‍ ലഘുചികിത്സകള്‍
അയമോദകമിട്ട് തിളപ്പിച്ച വെള്ളം ആര്‍ത്തവ സമയത്ത് കഴിക്കുക.
എള്ള് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം ശര്‍ക്കര ചേര്‍ത്ത് കഴിക.
ഉലുവയോ മുതിരയോ ചേര്‍ത്ത് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുക.

ആര്‍ത്തവം ക്രമപ്പെടുത്താന്‍
മുരിങ്ങക്ക ധാരാളമായി ഭക്ഷണത്തില്‍പ്പെടുത്തുക.
എള്ള് ചുക്ക് ചേര്‍ത്ത് കഴിക്കുക.

ആര്‍ത്തവ വിരാമം: കാരണങ്ങളും പരിഹാരങ്ങളും

സ്ത്രീകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. സാധാരണയായി പ്രായം 40-50തുകളില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം കണ്ടുതുടങ്ങും. അതേസമയം, 30കളിലും മറ്റും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയകൊണ്ട് ഗര്‍ഭാശയവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയയായ  ഹിസ്റ്ററെക്ടമി ചെയ്യുന്നത് മൂലമാണിത്. ഗര്‍ഭകാലത്തോ കുഞ്ഞിനെ മുലയൂട്ടുമ്പോഴോ അല്ലാതെ ഒരു വര്‍ഷം ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ വരുകയാണെങ്കില്‍ സ്ത്രീക്ക് ആര്‍ത്തവ വിരാമം സംഭവിച്ചതായി വിലയിരുത്താം.
നേരത്തേ ആര്‍ത്തവ ചക്രം നിലക്കുന്നതിന് പല കാരണങ്ങളുമുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ പ്രധാന കാരണങ്ങളില്‍പെടുന്നു. പുകവലി പലപ്പോഴും ഇത്തരം അവസ്ഥ സൃഷ്ടിക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ചില പ്രത്യേക ഗണത്തില്‍പെടുന്നവര്‍ ഇത്തരം ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പുതിയ തലമുറയില്‍പെട്ടവരും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതായി കാണാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന പ്രത്യേക മാനസികാവസ്ഥ സ്ത്രീകളില്‍ ആര്‍ത്തവം നേരത്തേ നിലക്കാന്‍ കാരണമാകുന്നുണ്ട്. അര്‍ബുദത്തിന് ചികിത്സ തേടുന്നവരാണ് മറ്റൊരു വിഭാഗം. കീമോതെറപ്പി, റേഡിയേഷന്‍ എന്നിവകൊണ്ടും മെനോപ്പോസ് സംഭവിക്കാറുണ്ട്. അധിക വണ്ണം അല്ളെങ്കില്‍ ദുര്‍മേദസ്സ് വേറൊരു കാരണമായി കണ്ടത്തെിയിട്ടുണ്ട്.

മെനോപ്പോസിന് മുമ്പും പിമ്പുമുള്ള വര്‍ഷങ്ങളെ പെരിമെനോപ്പോസ് എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിറഞ്ഞ കാലങ്ങളിലൊന്നാണ് ആര്‍ത്തവ വിരാമം. പ്രധാനമായി ഇതിന്‍െറ ലക്ഷണങ്ങള്‍ താഴെപറയുന്നവയാണ്. ദേഹമാസകലം കടുത്ത ചൂട് അനുഭവപ്പെടുന്നതും രാത്രികാലത്ത് വിയര്‍ക്കുന്നതും പ്രധാന ലക്ഷണങ്ങളാണ്. മൈഗ്രേയിന്‍ (ചെന്നിക്കുത്ത്), ഹൃദയമിടിപ്പ് കൂടുതലായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലും ശ്രദ്ധിക്കുന്നത് നല്ലതാണ്.
യോനി വരണ്ടിരിക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, രക്തം കൂടുതലായി പോകുക, മൂത്രം പെട്ടെന്ന് പോകണമെന്ന തോന്നലുണ്ടാവുക, മൂത്രം അറിയാതെ പോകുക എന്നീ ലക്ഷണങ്ങള്‍ക്ക് പുറമെ വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടായാലും ഡോക്ടറുടെ അടുത്ത് പോകാന്‍ മടിക്കരുത്. പുറംവേദന, മാംസപേശി വേദന, സന്ധി വേദന എന്നിവ അനുഭവപ്പെട്ടാല്‍ മധ്യവയസ്കരായ സ്ത്രീകള്‍ കൂടുതല്‍ വൈദ്യ പരിശോധനക്ക് വിധേയമാകുന്നത് നന്നായിരിക്കും. മെനോപ്പോസ് ബാധിക്കുന്ന വേളയില്‍ എല്ലുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കാറുണ്ട്. സ്തനങ്ങള്‍ക്ക് വേദനയും വലുപ്പക്കുറവും ഉണ്ടാകുകയും ചെയ്യും. ത്വക്ക് ചുക്കിചുളിയുകയോ വരണ്ടിരിക്കുകയോ ചെയ്യുന്നതും രോഗലക്ഷണങ്ങളായി കണക്കാക്കുന്നു. വിഷാദം, ഉത്കണ്ഠ, പരിഭ്രമം എന്നിവ മറ്റ് ലക്ഷണങ്ങളായി കണക്കാക്കാം. സദാസമയം ഓരോന്ന് ആലോചിച്ച് വിഷമിക്കുന്നത് ഇതിന്‍െറ ഭാഗമാണ്.
ക്ഷീണവും ഓര്‍മക്കുറവും പെട്ടെന്ന് ദേഷ്യം വരലും മെനോപ്പോസിന്‍െറ ഭാഗമായി സംഭവിക്കാവുന്നതാണ്. ഉറക്കമില്ലായ്മ മറ്റൊരു പ്രധാന ലക്ഷണമായി കണക്കാക്കുന്നുണ്ട്. സെക്സില്‍ താല്‍പര്യക്കുറവ് ഉണ്ടാകുന്നതും ഇക്കാലത്താണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതും ആര്‍ത്തവ വിരാമ കാലത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്.

ആര്‍ത്തവ വിരാമം എന്ന അവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നല്ല. അതേസമയം, സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഹോര്‍മോണുകള്‍ ചെറിയതോതില്‍ കൊടുക്കുന്ന എച്ച്.ആര്‍.ടി (ഹോര്‍മോണ്‍ റിപ്ളെയ്സ്മെന്‍റ് തെറപ്പി)  നല്‍കുന്നത് ഫലപ്രദമാണ്. ആര്‍ത്തവ വിരാമകാലത്ത് അനുഭവിക്കുന്ന വിഷാദാവസ്ഥ കുറക്കാന്‍ ആന്‍റി ഡിപ്രസന്‍റ്സ് ഗുളികകളും മറ്റും നല്‍കാറുണ്ട്. ഈ സമയത്ത് അനുഭവപ്പെടുന്ന രക്തസമ്മര്‍ദം കുറക്കാനുള്ള ചികിത്സയും ആശ്വാസം നല്‍കുന്നു. സ്ത്രീകള്‍ ആര്‍ത്തവ വിരാമ കാലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ നഗരങ്ങളില്‍ മെനോപ്പോസ് ക്ളിനിക്കുകള്‍ ആശുപത്രികളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗൈനക്കോളജിസ്റ്റിന്‍െറയും സൈക്കോളജിസ്റ്റിന്‍െറയും സഹായം ഈ അവസരത്തില്‍ സ്ത്രീകള്‍ക്ക് സഹായകമാണ്.

read more
Parentingആരോഗ്യംചോദ്യങ്ങൾ

പേരന്റിങ് ആസ്വദിച്ച് ചെയ്യാൻ ഇതാ സൂപ്പർ ടിപ്സ് !

കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയിൽ. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവർക്ക് എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടെതെന്നും പല മാതാപിതാക്കൾക്കും അറിയില്ല. പലരും മക്കളെ വളർത്തൽ എന്തോ ഒരു കഠിനമായ പ്രവർത്തിയായാണ് കാണുന്നത്. എന്നാൽ പേരന്റിങ് വളരെ ആസ്വദിച്ച് ചെയ്യാനാകുന്ന ഒന്നാണെന്നാണ് ഹാർവഡ് സർവകലാശാലയിലെ ഒരുകൂട്ടം വിദഗ്ധർ പറയുന്നത്. ശരിയായ രീതിയിൽ കുട്ടികളെ വളർത്തുന്നതിനായി അവർ പറയുന്ന ആറ് ടിപ്സുകൾ ഇതാ.

∙ അവർക്കൊപ്പം അല്പ സമയം

നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണമാണ് കുട്ടികൾക്കൊപ്പമുള്ള സമയം പങ്കിടൽ. നിങ്ങൾ എത്ര തിരക്കുള്ളയാൾ ആണെങ്കിലും ഇക്കാര്യത്തിൽ മുടക്കം വരാൻ പാടില്ല. അവർക്കൊപ്പം കുറച്ച് സമയം ഇരുന്നു നോക്കൂ ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകും അത്. അവരുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും നിങ്ങളും അറിഞ്ഞിരിക്കണം. അവരുെട ഇഷ്ടങ്ങളെക്കുറിച്ചും മറ്റും പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാം. അവർക്കൊപ്പം നിങ്ങളുണ്ടെന്ന ഒരു ചിന്തതന്നെ അവരെ മിടുക്കരാക്കും. മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഇതിൽ നിന്നും കുട്ടികൾ പഠിക്കും.

∙ മക്കളാണ് ഏറ്റവും പ്രിയപ്പെട്ടത്

ഹാർവഡ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നത് മിക്ക കുട്ടികളും തങ്ങൾ മാതാപിതാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അറിയില്ലയെന്നാണ്. അതുകൊണ്ട് മാതാപിതാക്കൾ അവരോടുള്ള സ്നേഹത്തിലും കരുതലിലും യാതൊരു പിശുക്കും കാണിക്കരുതെന്നും അവർ പറയുന്നു. അവർ നിങ്ങൾക്ക് ജീവനാണെന്നും നിങ്ങളവരെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഇടയ്ക്കിടെ പറയാം.

∙ പ്രശ്നങ്ങൾ നേരിടാം, ഓടിയൊളിക്കേണ്ട

പരീക്ഷയിലായാലും കളികളിലായാലും തോറ്റുപോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇവയിൽ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു ശ്രമം കുട്ടികളിൽ ഉണ്ടാകാം. എന്നാൽ പ്രശ്നങ്ങളെ നേരിടാനുള്ളതാണെന്നും ഓടിയൊളിക്കേണ്ടയെന്നും പറഞ്ഞുകൊടുക്കാം. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ചിന്തങ്ങളേയും പ്രവർത്തികളേയും മറ്റ് ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ചുവിടാം. കുറ്റപ്പെടുത്തലുകൾ അരുതേ..

കുട്ടികളെ ആരോഗ്യമുള്ളവരാക്കാം ‌; അറിയാം ജപ്പാൻകാരുടെ ആ രഹസ്യം

∙ സഹായിക്കാനും അഭിനന്ദിക്കാനും പഠിപ്പിക്കാം

വീട്ടിലെ ജോലികളിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ടവ ചിലതുണ്ടാകാം അത്തരം ജോലികൾ ചെയ്യാൻ അവരേയും കൂട്ടാം. അതിനൊക്കെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങൾ കൊടുക്കാനും മറക്കേണ്ട. മറ്റുള്ളവരെ സഹായിക്കാനും അഭിനന്ദിക്കാനും നന്ദിയുള്ളവരാകാനും ഇതൊക്കെ കുട്ടികളെ സഹായിക്കും.

∙ നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാം

ദേഷ്യം, വെറുപ്പ്, അസൂയ തുടങ്ങിയ ചീത്ത വികാരങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവരെ സഹായിക്കാം. വീട്ടിനുള്ളിലുണ്ടാകുന്ന കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും പിണക്കങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും നിങ്ങളാണ്.

∙ ലോകം കാണിച്ചുകൊടുക്കാം

അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങുന്ന ഒരുകൊച്ചു ലോകമാണ് കുട്ടികളുടേത്. ഇതിനപ്പുറത്തെ ലോകം കൂടെ അവർക്കു കാണിച്ചുകൊടുക്കാം. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ സഹജീവികളോട് കാരുണ്യമുള്ളവരായി അവരെ വളർത്താം. അങ്ങനെ വളർത്തിയെടുക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും തെറ്റുകളിൽ വീഴുകയോ ചീത്തയായിപ്പോകുകയോയില്ല.

English Summary : Super tips for easy parenting

read more
Parentingആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriage

കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് എന്തു നൽകണം?

ചില കുട്ടികളുണ്ട്, കാഴ്ചയിൽ ആരോഗ്യവാന്മാരായി തോന്നും. പക്ഷേ ബുദ്ധിശക്‌തിയുടെയും ഓർമ്മ ശക്‌തിയുടെയും കാര്യത്തിൽ അവർ മറ്റ് കുട്ടികളെ അപേക്ഷിച്ച് വളരെ പിന്നോക്കമായിരിക്കും. ഇത്തരം കുട്ടികളെ പലരും ബുദ്ധിമാന്ദ്യമുള്ളവർ എന്നു വിളിക്കാറുണ്ട്. യഥാർത്ഥത്തിൽ അവരുടെ ശരീരത്തിൽ ഡിഎച്ച്എയുടെ അളവ് കുറവായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുക. ഇക്കാരണത്താൽ കുട്ടികളിൽ ശരിയായ ബുദ്ധി വികാസം നടക്കാതെ പോവുന്നു.

കുട്ടികൾക്ക്2 മുതൽ 6 വയസ്സ് പ്രായമുള്ള കുട്ടികളിൽ ബൗദ്ധികവും ശാരീരികവുമായ വികാസം വളരെ വേഗത്തിൽ നടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ പ്രായത്തിൽ ഡിഎച്ച്എ അഥവാ ഒമേഗ ഫാറ്റി ആസിഡ് 3 ഉചിതമായ അളവിൽ ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ വളർച്ചയെ അത് തടസ്സപ്പെടുത്തും. ശാരീരികമായ വളർച്ചയ്ക്ക് കാൽസ്യം, അയൺ, വിറ്റാമിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ ആവശ്യമായി വരുന്നതുപോലെ ബുദ്ധി വികാസത്തിന് ഡിഎച്ച്എ ഏറ്റവുമാവശ്യമാണ്.

കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ചയ്ക്ക് ഇതേറ്റവും ആവശ്യമായി വരുന്ന പോഷകഘടകമാണ്. ഇത് ഓർമ്മ ശക്‌തിയെ വർദ്ധിപ്പിക്കും. ഡിഎച്ച് എയുടെ അഭാവമുള്ള കുട്ടികളിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയും ചിന്താശേഷിയും സാധാരണ കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കും. അത് അവരുടെ പഠനത്തേയും സ്വാധീനിക്കും. ഇത്തരം കുട്ടികൾ മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുമെന്നതാണ് മറ്റൊരു പ്രശ്നം.

ഗർഭിണികൾ അറിയാൻ

ഗർഭിണികളുടെ ഭക്ഷണരീതി ഏറ്റവും അധികം ഗർഭസ്ഥ ശിശുവിനെയാണ് ബാധിക്കുക. ശിശുക്കളിൽ ഡിഎച്ച്എ നിർമ്മിക്കാനുള്ള ശേഷി ഉണ്ടാകാറില്ല. അതിനാൽ ഗർഭസ്ഥ ശിശുവിനത് അമ്മയിൽ നിന്നാണ് ലഭിക്കുക. ന്യൂറോണിന്‍റെയും കോശത്തിന്‍റെയും നേർത്ത തൊലിയുടെയും രൂപീകരണത്തിന് ഡിഎച്ച്എ ആവശ്യമാണ്. ജനനശേഷം കുഞ്ഞിന് അമ്മയുടെ മുലപ്പാലിൽ നിന്നാണ് ഡിഎച്ച്എ ലഭിക്കുക. ഗർഭിണികളായ സ്ത്രീകൾ 5-ാം മാസത്തിലോ അല്ലെങ്കിൽ 20 ആഴ്ച തുടങ്ങിയോ 200 മുതൽ 300 മില്ലിഗ്രാം അളവിൽ ഡിഎച്ച്എ ദിവസവും ഭക്ഷണത്തിലൂടെ കഴിച്ചിരിക്കണം. ഇതേക്കുറിച്ച് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ശ്വേത പറയുന്നതിങ്ങനെയാണ്.

“ഡിഎച്ച്എ (ഡോകോസാ ഹെക്സോണിക് ആസിഡ്) ഒരു തരത്തിലുള്ള ഒമേഗ3 ഫാറ്റി ആസിഡാണ്. ലോംഗ് ചെയിൻ പോളി അൺസാച്ചുറേറ്റഡ് ആസിഡ് എന്നും ഇതേക്കുറിച്ച് പറയാറുണ്ട്. ഇത് മനുഷ്യ ശരീരത്തിൽ രൂപം കൊള്ളാറില്ല. ഭക്ഷണത്തിലൂടെ ഇത് ശരീരത്തിൽ ലഭ്യമാവുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് പുറമേ ഗർഭിണികളായ സ്ത്രീകൾക്കും ഡിഎച്ച്എ ആവശ്യമായ അളവിൽ ലഭ്യമാകണം. കാരണം ഗർഭസ്ഥ ശിശുവിന്‍റെ ബുദ്ധിവികാസം അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ ആരംഭിക്കുമല്ലോ. ഡിഎച്ച്എ പ്രധാനമായും ബുദ്ധിവികാസത്തിനും കണ്ണുകളിലെ റെറ്റിനാ രൂപപ്പെടുന്നതിനുമാണ് ആവശ്യമായി വരുന്നത്. ഒപ്പം അത് കേന്ദ്രനാഡീ വ്യൂഹത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പോഷകങ്ങളുടെ സ്രോതസ്സ്

മത്തി, ട്യൂണ, കോര, കോഡ് തുടങ്ങിയ മത്സ്യങ്ങൾ ഡിഎച്ച്എയുടെ ഉത്തമ സ്രോതസ്സുകളാണ്. ഡിഎച്ച്എ ലഭിക്കാനായി മിക്കവരും ഡ്രൈ ഫ്രൂട്ടുകൾ കഴിക്കാറുണ്ട്. എന്നാൽ ഡ്രൈ ഫ്രൂട്ടുകളിൽ ഡിഎച്ച്എ മൂലകം ഇല്ലെന്നതാണ് വാസ്തവം. മറിച്ച് എഎൽഎയാണ് അതിലുള്ളത്. എഎൽഎ ഒരു ഒമേഗ ഫാറ്റി ആസിഡാണെങ്കിലും അത് ശരീരത്തിലെത്തി ഡിഎച്ച്എയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പരിവർത്തനം പൂർണ്ണമായും നടക്കണമെന്നില്ല. മുട്ടയിൽ ഓമേഗ3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട ഓംലറ്റായി കഴിക്കുന്നതിന് പകരമായി പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്.

കുട്ടികൾക്കിത് പ്രാതലിനൊപ്പം നൽകുന്നത് കൂടുതൽ ഗുണം ചെയ്യും. മുട്ടയിലുള്ള ഒമേഗ3 ഫാറ്റി ആസിഡ് ശരീരത്തിന്‍റെ വളർച്ചാവികസനത്തിന് നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികൾക്ക് പനീർ നൽകുന്നത് ഡിഎച്ച്എയുടെ അപര്യാപ്തത പരിഹരിക്കും. പനീർ ബ്രൗൺ ബ്രഡിനകത്ത് സ്റ്റഫ് ചെയ്ത് സാൻഡ്‍വിച്ച് തയ്യാറാക്കി നൽകാം. മുട്ടയ്ക്കും പനീറിനും പുറമേ ബീൻസ്, നിലക്കടല, മത്സ്യം തുടങ്ങിയവയിലും നല്ലയളവിൽ പ്രോട്ടീനുണ്ട്. ഇവയെല്ലാം കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

കുട്ടികൾ എല്ലാ നിറത്തിലുമുള്ള ഫലങ്ങൾ കഴിക്കണം.

കാരണം ഓരോ നിറത്തിലുമുള്ള ഫലത്തിൽ വിറ്റാമിൻ, കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ വ്യത്യസ്തമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഉദാ: ഒരു മീഡിയം ആകൃതിയിലുള്ള വാഴപ്പഴത്തിൽ 1.29 ഗ്രാം പ്രോട്ടീനും 3.2 ഗ്രാം ഫൈബറുമുണ്ട്. 76 ഐയു വിറ്റാമിനും 6 മില്ലിഗ്രാം കാത്സ്യവും ഉണ്ട്. ഒരു മീഡിയം സൈസ് ആപ്പിളിലാകട്ടെ 0.47 ഗ്രാം പ്രോട്ടീനും 4.4 മില്ലിഗ്രാം ഫൈബറും 195 മില്ലിഗ്രാം പൊട്ടാസ്യവും 98 ഐയു വിറ്റാമിനും 11 മില്ലിഗ്രാം കാത്സ്യവുമാണ് ഉള്ളത്. ഒരു കപ്പ് മുന്തിരിയിലാണെങ്കിൽ 1.09 ഗ്രാം പ്രോട്ടീനും 1.4 ഗ്രാം ഫൈബറും 100 ഐയു വിറ്റാമിൻ എയും 15 മില്ലിഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഫലങ്ങളെല്ലാം ചേർത്ത് ഫ്രൂട്ട് ചാട്ട് തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നത് ഉത്തമമാണ്.

ദിവസവും രണ്ട് ഗ്ലാസ് പാൽ

കുട്ടികൾക്ക് സമ്പൂർണ്ണമായ പോഷണം ലഭ്യമാക്കുന്നതിന് ദിവസവും 2 ഗ്ലാസ് പാൽ നൽകാം. പാലിൽ ഡിഎച്ച്എയ്ക്ക് പുറമേ വിറ്റാമിൻ, പ്രോട്ടീൻ, കാത്സ്യം എന്നിവ വേണ്ടയളവിലുണ്ട്. പാല് കൂടാതെ തൈര്, തൈര് ഉൽപന്നങ്ങൾ എന്നിവയും കുട്ടികൾക്ക് നൽകാം. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിന്‍റെ ബലത്തിനും ഉറപ്പിനും നല്ലതാണ്. എന്നാൽ കുഞ്ഞുങ്ങൾ മിക്കപ്പോഴും പാൽകുടിക്കാൻ മടികാട്ടുക സാധാരണമാണല്ലോ. അവർക്കായി വിപണിയിൽ ലഭിക്കുന്ന ഹെൽത്ത് ഡ്രിങ്കുകൾ പ്രയോജനപ്പെടുത്തുക. ഇത് പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. ഇത്തരം ഹെൽത്ത് ഡ്രിങ്കുകളുടെ രുചി കുട്ടികൾക്കിഷ്ടമാവും. അതുപോലെ പാൽ ചേർത്ത് മാംഗോ ഷേക്ക് വാനില ഷേക്ക്, ബനാനാ, സ്ട്രോബറി ഷേക്കുകൾ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം.

 

read more
Parentingആരോഗ്യം

പൊന്നോമനയുടെ ആരോഗ്യത്തിന്…

ജന്മം കൊടുക്കുന്നതിലൂടെ ഒരു വലിയ കടമ നിറവേറ്റുന്ന അമ്മയ്ക്ക് ഗർഭം, പ്രസവം, പോഷകാഹാരം തുടങ്ങിയവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം. അമ്മയുടെ അറിവും വൈദഗ്ധ്യവും നവജാതശിശുവിന്‍റെ വളർച്ചയെ വേണ്ടവിധത്തിൽ പോഷിപ്പിക്കും.

ആരോഗ്യ ശ്രദ്ധ

കുട്ടികൾ എപ്പോൾ വേണം അല്ലെങ്കിൽ രണ്ട് കുട്ടികൾ തമ്മിൽ എത്ര പ്രായ വ്യത്യാസമാകാം എന്നതിനെപ്പറ്റി ദമ്പതികൾ ആദ്യം തന്നെ തീരുമാനിക്കണം. പറ്റിപ്പോയി എന്ന നിലയിൽ ഗർഭം ധരിക്കാതിരിക്കാൻ ഇത് ഉപകരിക്കും. ആരോഗ്യമുള്ള ശിശുവിന് വേണ്ടി ഗർഭം ധരിക്കാൻ തീരുമാനമെടുക്കുന്ന കാലം മുതൽ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. മുമ്പ് ഗർഭമലസൽ, വന്ധ്യതാ പ്രശ്നങ്ങൾ, മറ്റു സ്ത്രീ രോഗങ്ങൾ ഇവ വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുകയും വേണം.

ആസ്തമ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം ഇവയുണ്ടായാലും ഗർഭം അലസാനുള്ള സാധ്യതയുണ്ടാവുന്നു. റൂബെല്ല, മീസത്സ്, ചിക്കൻപോക്സ് തുടങ്ങിയവ ഇക്കാലത്ത് വിരളമാണെങ്കിലും പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുന്നത് നല്ലതാണ്. ഹൈപ്പറ്റൈറ്റിസ്-ബി, ടെറ്റനസ്സ് എന്നിവയ്ക്കെതിരെയും പ്രതിരോധ കുത്തിവയ്പെടുക്കണം. ഇതിനുശേഷം മൂന്നുമാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണ് അഭികാമ്യം.

പങ്കാളിയുടെ ആരോഗ്യം

ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്. ഗുണമേന്മയിലും അളവിലും ഉയർന്ന നിലവാരത്തിലുള്ള ശുക്ലം ആരോഗ്യമുള്ള കുഞ്ഞിനെ പ്രദാനം ചെയ്യും. പിരിമുറുക്കം, പുകവലി, പോഷകാഹാരക്കുറവ്, അന്തരീക്ഷ മലിനീകരണം, രാസവസ്തുക്കളും വിഷാന്തരീക്ഷവുമുള്ള ജോലിസ്‌ഥലം എന്നീ കാരണങ്ങൾ ശുക്ലത്തിന്‍റെ രൂപീകരണത്തേയും ബീജങ്ങളുടെ വളർച്ചയേയും സാരമായി ബാധിക്കുന്നു. കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നതു തൊട്ട് മൂന്നുമാസത്തേക്ക് ഗർഭധാരണത്തിന് തയ്യാറെടുക്കാം.

ഈ മൂന്നുമാസങ്ങളിൽ ഉള്ളിൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം നിർത്തണം. രണ്ടു തവണയെങ്കിലും സാധാരണ രീതിയിലുള്ള മാസമുറ ഉണ്ടാകാനാണിത്. ഗർഭനിരോധന ഉറ ഈ കാലങ്ങളിൽ ഉപയോഗിക്കാം. ഗർഭ നിരോധന ശ്രേണിയിലുള്ള ചില മരുന്നുകൾക്ക് വിറ്റാമിനുകളും ധാതുക്കളും വലിച്ചെടുക്കുവാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭാശയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷണക്രമം

ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ചിട്ടയായ ഭക്ഷണക്രമം പാലിക്കുകയാണെങ്കിൽ കുഞ്ഞിന്‍റെ ആരോഗ്യം ഭയപ്പെടാനിടയില്ലാത്തതായിത്തീരും. ഗർഭകാലത്തെ വിളർച്ച, മാസം തികയാതെയുള്ള പ്രസവം എന്നിവ ഒഴിവാക്കാനും പോഷകാഹാരം സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങൾ എന്നിങ്ങനെ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം ഗർഭകാലത്തിന് മുമ്പ് ശീലമാക്കണം. കാൻഡി, കാർബണേറ്റ് പാനീയങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷ്യ സാധനങ്ങൾ, കാപ്പി, ചായ, കോള തുടങ്ങിയവ ഒഴിവാക്കുകയും വേണം. കഫീൻ കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ ഗർഭം അലസാൻ പോലും ഇടയാക്കും.

ഇലക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, ബീൻസ്, കോളിഫ്ളവർ, അരിയാഹാരം, ഓറഞ്ച്, നാരങ്ങ, മുസമ്പി, വാഴപ്പഴം, പാൽ, തൈര്, ചീസ് ഇവയിൽ നിന്നെല്ലാം ശരീരത്തിനാവശ്യമായ ഫോളിക് ആസിഡ് ലഭിക്കും. തൂക്കം ഉയരത്തിനനുസരിച്ച് ആനുപാതികമാണോ എന്ന് നോക്കുക. കൂടുതലായാലും കുറവായാലും ക്രമീകരിച്ചെടുക്കണം.

ഫിറ്റ്നസ്സ്

ഗർഭധാരണത്തിന് മുമ്പ് വ്യായാമം ശീലിക്കുന്ന സ്ത്രീക്ക് ഗർഭകാലം മുഴുവൻ ഫിറ്റ്നസ്സ് നിലനിർത്താൻ സാധിക്കും. ഗർഭ സംബന്ധമായി വരുന്ന അമിതഭാരം താങ്ങാനും ശരീരത്തിലെ പേശികൾക്ക് ഉറപ്പ് കിട്ടാനും വ്യായാമം സാധിക്കും. മൂലക്കുരു, വെരിക്കോസ് എന്നീ രോഗങ്ങളും വ്യായാമം വഴി അകറ്റാവുന്നതേയുള്ളൂ. നല്ല ഉറക്കം ലഭിക്കാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയമിടിപ്പിന്‍റെ താളം, ശരീരത്തിലെ ഓക്സിജൻ സഞ്ചാരം, കൊഴുപ്പ് ഉരുക്കൽ, ശരീരം മുഴുവനുമുള്ള പേശികളുടെ ഉറപ്പ് എന്നിവയ്ക്ക് സഹായകമാകുന്നു. നീന്തൽ, ഓട്ടം, ടെന്നീസ് ഇവ ശരീരത്തിന്‍റെ മൊത്തം പേശികൾക്ക് ഉറപ്പ് നൽകും. വ്യായാമം നൽകുന്ന ഊർജ്ജസ്വലത മൂന്ന് നാലാഴ്ചകൾക്കുള്ളിൽ നിങ്ങൾക്കു തന്നെ തിരിച്ചറിയാനാകും. പതിവായി ചെയ്യുമ്പോൾ കിതപ്പനുഭവപ്പെടാതെ വ്യായാമത്തിലേർപ്പെടാൻ സാധിക്കും. ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

ഗർഭകാലത്ത് നല്ല ഭക്ഷണം

ഗർഭകാലത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണം ധാരാളം കഴിക്കണം. കാരണം അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആഹാരം ശരീരത്തിലെത്തേണ്ടതുണ്ട്. ഇറച്ചി, മീൻ, മുട്ട, പാൽ, ചീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഉരുളക്കിഴങ്ങ്, തവിടുള്ള ചോറ്, അരി, ഗോതമ്പ് ഇവ കാർബോഹൈഡ്രേറ്റിന്‍റെ കലവറയാണ്. ഫലങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വൈറ്റമിൻ കുറവുകൾ പരിഹരിക്കപ്പെടും.

ഭക്ഷണ പ്രശ്നങ്ങൾ

ദഹനക്കുറവ്, നെഞ്ചെരിച്ചിൽ എന്നിവ ചില ഗർഭിണികളിൽ കണ്ട് വരാറുണ്ട്. മസാല അധികം ഉപയോഗിക്കരുത്. കൂടാതെ സോസുകൾ, പ്രിസർവ് ചെയ്‌ത മാംസ ഭക്ഷണം, ഐസ്ക്രീം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

നവജാത ശിശു

ശിശു പൂർണ്ണ ആരോഗ്യവാനാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതികരണശേഷി കാട്ടിത്തുടങ്ങും. അവൻ ജാഗരൂകനുമായിരിക്കും. കഴിയുന്നത്ര അവനെ അമ്മയോട് ചേർത്ത് കിടത്തുക. മുറി ഊഷ്മളതയുള്ളതാണെങ്കിൽ പോലും ചൂടുള്ള ടൗവ്വലോ തുണിയോ ഉപയോഗിച്ച് കുഞ്ഞിനെ പൊതിയണം. ശിശുവിനോട് മൃദുവായി സംസാരിച്ച് നോക്കാം. അവൻ നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു കൊള്ളട്ടെ. എന്തു പറയണമെന്നോർത്ത് വിഷമിക്കേണ്ട. അവസരത്തിനൊത്ത് വാക്കുകൾ സ്വാഭാവികമായി വന്നുകൊള്ളും.

ശിശുവിന്‍റെ ആകൃതിയും പ്രകൃതിയും

ആരുടെയെങ്കിലും ഛായയോ പ്രത്യേകിച്ച് സൗന്ദര്യമോ വനജാത ശിശുക്കൾക്ക് ഉണ്ടാകുകയില്ല. ചുവന്ന് തുടുത്ത് സദാ പുഞ്ചിരിക്കുന്ന കുഞ്ഞിനെ ജനന സമയത്ത് പ്രതീക്ഷിക്കരുത്. ശിശുവിന്‍റെ നീളത്തിന്‍റെ നാലിലൊന്ന് തലയായിരിക്കും. സാധാരണ പ്രസവമാണെങ്കിൽ കുഞ്ഞിന്‍റെ തലയ്ക്ക് ശരിയായ ആകൃതി ഉണ്ടായിരിക്കണമെന്നില്ല. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്ത് വരുന്ന വഴി, തലയോട്ടിയിലെ എല്ലുകൾക്ക് സ്‌ഥാനചലനം സംഭവിക്കാറുണ്ട്. ശിശുവിന്‍റെ ശിരസ്സിൽ ചെറിയ കുഴിവുകളായും നീളത്തിലുള്ള ചുളിവുകളായും ഇതിന്‍റെ പരിണിതഫലം കാണാൻ കഴിയും. വിദഗ്ധനായ ഡോക്ടറുടെ കീഴിലല്ലാത്ത സിസേറിയൻ പ്രസവങ്ങളിലും കുഞ്ഞിന്‍റെ തലയ്ക്ക് ആകൃതിയില്ലായ്മ ഉണ്ടാവാം. തലയിലൂടെ കുഞ്ഞിന്‍റെ നാഡിമിടിപ്പ് അറിയാൻ സാധിക്കും.

ചില കുട്ടികൾ നിറയെ തലമുടിയായി ജനിക്കുമ്പോൾ മറ്റ് ചില കുട്ടികൾ കഷണ്ടി രൂപത്തിലായിരിക്കും ജനിക്കുക. ഇത് പിന്നീട് ശരിയായിക്കൊള്ളും. കൃഷ്ണമണിയുടെ നിറം പോലും പിന്നീട് മാറാറുണ്ട്. വീർത്ത കൺപോളകൾക്കിടയിലൂടെ കണ്ണുചിമ്മിയാണ് നവജാതശിശു നോക്കുക. കണ്ണുകൾക്ക് ഫോക്കസ് ചെയ്യാനുള്ള കഴിവ് അപ്പോൾ ഉണ്ടായെന്നുവരില്ല. പതിഞ്ഞ മൂക്ക്, അകത്തേക്കിരിക്കുന്ന താടി, ചതവ് പറ്റിയതു പോലിരിക്കുന്ന കവിളുകൾ എന്നിവയും നവജായ ശിശുക്കളുടെ പ്രത്യേകതകളാണ്.

ജനനത്തിന് തൊട്ടുമുമ്പ് മാതൃശരീരത്തിൽ നിന്നും ചില ഹോർമോണുകൾ പ്ലസൻറയിലേക്ക് തള്ളിക്കയറുന്നത് മൂലം ശിശുവിന്‍റെ പ്രത്യുല്പാദന അവയവങ്ങൾ വീർത്തതായി കാണപ്പെടാം. ആൺപെൺഭേദമില്ലാതെ ശിശുക്കളുടെ മാറിടവും വീർത്തിരിക്കും. മുലഞെട്ടുകളിൽ നിന്ന് പാലിന് സമാനമായ ഒരു ദ്രാവകവും അപൂർവ്വമായി കണ്ട് വരാറുണ്ട്. ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറിക്കൊള്ളും.

ബന്ധം

സ്നേഹപൂർണ്ണമായ ഇഴയടുപ്പമുള്ള ഒരു ബന്ധം സ്ഥാപിക്കാനായി ജനനത്തിന് ശേഷം ശിശുവും അമ്മയുമായി കുറച്ച് സമയം ചെലവാക്കണമെന്ന് മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കാറുണ്ട്. അമ്മയ്ക്ക് വേഗം തന്നെ കുഞ്ഞിനെ സ്നേഹിക്കാനും അറിയാനും ഇത് ഉപകരിക്കും. കുഞ്ഞിന്‍റെ ഭൂമിയിലെ ആദ്യ നിമിഷങ്ങൾ സ്നേഹപൂർണ്ണമായിരുന്നാൽ അവന്‍റെ ആരോഗ്യത്തിന് അത് ഗുണം ചെയ്യും. പ്രസവം അമ്മയെ ഞെട്ടിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാതൃസ്നേഹം ഉണ്ടായിവരാൻ ചിലപ്പോൾ താമസം നേരിട്ടേക്കാം. ശിശുവിനോട് ദിവസവും സ്നേഹപൂർവ്വം ഇടപെടുമ്പോൾ അമ്മയുടെ ശബ്ദവും മണവുമെല്ലാം കുഞ്ഞ് വേഗം തിരിച്ചറിയും. ഗർഭകാലം, പ്രസവം, ശിശുപരിപാലനം എന്നീ ജീവിതാവസ്‌ഥകൾ ധാരാളം വികാരങ്ങൾ മനസ്സിലുണ്ടാക്കുന്ന കാലമാണ്.

ശിശുവിന്‍റെ ആരോഗ്യം

കുഞ്ഞ് ജനിച്ചയുടൻ നീളം, തലയുടെ ചുറ്റളവ്, തൂക്കം ഇവ രേഖപ്പെടുത്തി വയ്ക്കണം. 2.5 കി.ഗ്രാം മുതൽ 4.25 ഗ്രാം വരെ തൂക്കവുമായാണ് 95 ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത്. 46 സെ.മീ മുതൽ 56 സെ.മീ വരെ നീളവും നവജാത ശിശുവിന് ഉണ്ടാകും. 33 മുതൽ 37 സെ.മീ വരെ ചുറ്റളവ് തലയ്ക്ക് ഉണ്ടാകും. ക്രമരഹിതമായ ഹൃദയമിടിപ്പാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ യോനിയിൽ അണുബാധയുണ്ടെങ്കിൽ ശിശുവിന്‍റെ കണ്ണുകളിൽ അണുബാധ പ്രത്യക്ഷപ്പെടാം.

ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ കുട്ടിക്ക് മഞ്ഞനിറം ബാധിക്കുന്നത് സാധാരണ പ്രതിഭാസമാണ്. ആദ്യ ദിവസങ്ങളിൽ കരൾ വേണ്ട വിധത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാകില്ല. ഇതിന്‍റെ ഫലമായി കരൾ ഉൽപ്പാദിപ്പിക്കുന്ന ബിലിറൂബിൻ എൻസൈം രക്‌തത്തിൽ കലരുന്നു. നാലാം ദിവസം ഇത് താനേ ഇല്ലാതായിപ്പൊക്കോളും. അല്പം വെയിൽ കൊണ്ടാൽ മാത്രം മതി. മഞ്ഞനിറം നീണ്ടു നിൽക്കുകയാണെങ്കിൽ മഞ്ഞപ്പിത്തമായി തീർന്നേക്കാം.

15,000 ൽ ഒരു കുട്ടിക്ക് വീതം ലോകത്ത് കണ്ടു വരുന്ന അസുഖമാണ് ഫിനിൽകെറ്റോനോറിയ. പ്രോട്ടീനിൽ കണ്ടുവരുന്ന അമിനോ ആസിഡ്- ഫൈനിലെലാനിനെ ലയിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന പ്രതിഭാസമാണ് ഇത്. തലച്ചോറിനെ നശിപ്പിക്കുന്ന രോഗമായതിനാൽ കൗമാര കാലം വരെ ചിലപ്പോൾ ചികിത്സ തേടേണ്ടി വരും.

കുഞ്ഞിന് മുലപ്പാൽ ധാരാളമായി നൽകണം. ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി നൽകുകയും ചെയ്യും. മാനസിക സമ്മർദ്ദം അമ്മമാരിൽ പാൽ കുറയാൻ ഇടയാക്കുന്നുണ്ട്.

സ്കൂൾ കാലം വരെ കുട്ടിയെ മുടക്കം വരുത്താതെ പരിശോധനകൾക്ക് വിധേയമാക്കണം. ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകൾ കുട്ടിക്കുണ്ടാവാതിരിക്കാൻ ഇത് ഗുണം ചെയ്യും.

read more
Parentingആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾഡയറ്റ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ അഞ്ച് വിറ്റാമിനുകൾ പ്രധാനപ്പെട്ടത്

പോഷകങ്ങൾ നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. നിർദ്ദിഷ്ട പ്രായത്തിൽ സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പോഷകാഹാരം ആവശ്യമാണ്. ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും.

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം ഒരു സ്ത്രീക്ക് വളരെ പ്രധാനമാണ്. ഒരു സ്ത്രീ പ്രായപൂർത്തിയായത് മു‌തൽ ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

ഓരോ ഘട്ടത്തിലും സ്ത്രീയുടെ ആരോഗ്യം നിലനിർത്തുന്നതിന് ചില പ്രത്യേക വിറ്റാമിനുകൾ ആവശ്യമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായി വേണ്ട അഞ്ച് വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് അറിയാം…

വിറ്റാമിൻ ബി 12…

ഇത് വളരെ അത്യാവശ്യമായ വിറ്റാമിനാണ്. ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഈ വിറ്റാമിൻ വളരെ കൂടിയ അളവിൽ ലഭിക്കേണ്ടത് അനിവാര്യമാണ്.ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ഫോളിക് ആസിഡ്…

ഗർഭ ധാരണം നടത്തിയ സ്ത്രീകൾക്ക് ഫോളിക് ആസിഡ് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നാഡീരോഗങ്ങൾ, ദീർഘകാല രോഗങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.

വിറ്റാമിൻ കെ…

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വിറ്റാമിൻ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

മഗ്നീഷ്യം…

പ്രീമെൻസ്ട്രുവൽ സിൺട്രം തടയുന്നതിന് മഗ്നീഷ്യം വളരെ നല്ലതാണ്. ഇത് വേദന ഒഴിവാക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു. സ്ത്രീകൾ ദൈനംദിന ഭക്ഷണത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക.

വിറ്റാമിൻ ഡി…

ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.

read more
Parentingആരോഗ്യം

മക്കൾ പ്രായപൂർത്തിയാകുമ്പോൾ: അമ്മതന്നെ റോൾ മോഡൽ (അച്ഛനും)

 

കൗമാരക്കാരുടെ ജീവിതത്തിൽ അത്ഭുതമുണ്ടാക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ദുരൂഹതനിറഞ്ഞ പ്രായമാണ് പ്രായപൂർത്തിയാകുന്ന കാലം.

കൗമാരക്കാര്‍ മുതിര്‍ന്ന് ലൈംഗിക പക്വത നേടി സന്താനോത്പാദനത്തിന് കഴിവു നേടുന്ന കാലഘട്ടമാണിത്. പ്രായപൂര്‍ത്തിയാവുന്നതുമായി (Puberty) ബന്ധപ്പെട്ട് നിരവധി ശാരീരിക മാനസിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം ദ്വിതീയ ലൈംഗിക സ്വഭാവ സവിശേഷതകളും വികാസം പ്രാപിക്കുന്നു.

ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഒരു ശൃംഖലയോടുകൂടിയാണ് പ്രായപൂര്‍ത്തിയാവുന്ന പ്രക്രിയ നടക്കുന്നത്. തലച്ചോറില്‍ നിന്നുള്ള ആവേഗങ്ങള്‍ പിറ്റ്യൂറ്ററി ഗ്രന്ഥിക്കും തുടര്‍ന്ന് ഈസ്ട്രജനും ലഭിക്കുന്നതോടെയാണ് ഇതിന്റെ തുടക്കം. ഇത് പ്രായപൂര്‍ത്തിയാവുന്നതിനുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാവുന്നു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രായപൂര്‍ത്തിയാവുന്ന പ്രക്രിയ പൂര്‍ത്തിയാവുന്നത്. ഇത് ആണ്‍കുട്ടികളെക്കാള്‍ മുൻപേ പെണ്‍കുട്ടികളിലാണ് പ്രകടമാവുന്നത്. ഇതിലേക്കുള്ള ആദ്യ മാറ്റങ്ങള്‍ 10 – 13 വയസ്സിനിടെ പ്രകടമാവും.

പക്ഷെ ഇപ്പോൾ 8 -9 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ പ്രായപൂർത്തിയാകുന്നുണ്ട്. വളരെ പെട്ടെന്ന് ലൈംഗികവളര്‍ച്ച നേടുന്നതില്‍ അവരുടെ ആഹാരശീലങ്ങളും പോഷകാഹാര ലഭ്യതയും മറ്റും കാരണമാകുന്നില്ലേ? ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തിയെടുത്ത ബ്രോയിലര്‍ കോഴികള്‍ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാകുമ്പോള്‍ പെണ്‍കുട്ടികളില്‍ കാലമെത്താതെ ലൈംഗികവളര്‍ച്ചയുണ്ടാകാന്‍ അതു കാരണമാകുന്നു എന്ന അസ്വാസ്ഥ്യജനകമായ കണ്ടെത്തലും ഈയിടെ ഉണ്ടായിട്ടുണ്ടല്ലോ.

 

പ്രായപൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ശാരീരികമാറ്റത്തോടൊപ്പം മാനസികമാറ്റങ്ങളും വരുന്നുണ്ട്. പ്രായപൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാവുന്ന മാനസിക വ്യതിയാനങ്ങള്‍
സ്വന്തം ശരീര സൗന്ദര്യത്തില്‍ അതൃപ്തി,ആത്മാഭിമാനം കുറയുക, മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം,ഏകാധിപത്യപരമായ പെരുമാറ്റം,ലൈംഗികാവശ്യങ്ങള്‍ എന്നിവയാണ് .

കൂട്ടുകാരിൽ നിന്നുള്ള അപക്വമായ അറിവുകൾ അവരെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കിയേക്കാം. ഈ ഘട്ടത്തിൽ അമ്മമാർക്ക് അവരെ സഹായിക്കാൻ കഴിയും.അമ്മ കൗമാരക്കാരായ പെൺമക്കൾക്ക് കൂട്ടുകാരിയാകുന്നതുപോലെ തന്നെ അച്ഛൻ ആൺകുട്ടികൾക്കും മാതൃകയാവണം. സമൂഹത്തിൽ ഇന്ന് കാണുന്ന പല പ്രശ്ങ്ങൾക്കുമുള്ള പരിഹാരമാണിത്.

പ്രായപൂര്‍ത്തിയാകുമ്പോൾ ആണ്‍കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

ജനനേന്ദ്രിയത്തിലുണ്ടാവുന്ന മാറ്റം
വൃഷണങ്ങള്‍ വലുതാകുകയും വൃഷണസഞ്ചി നേര്‍ത്തതാകുകയും ചുവന്ന നിറത്തിലാകുകയും ചെയ്യുന്നതാണ് ഏറ്റവുമാദ്യം കാണപ്പെടുന്ന മാറ്റങ്ങളിലൊന്ന്.

ലിംഗത്തിന്റെ ചുവട്ടിലായി പ്യൂബിക് രോമങ്ങള്‍ വളരാന്‍ ആരംഭിക്കും.ലിംഗം വളര്‍ന്ന് വലുതാകുകയും വൃഷണസഞ്ചിയുടെ ചര്‍മ്മം കറുത്തു തുടങ്ങുകയും ചെയ്യും.പ്യൂബിക് രോമങ്ങള്‍ കട്ടിയുള്ളതും ചുരുണ്ടതുമാവുന്നു

ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ (Skin changes)
മുഖരോമങ്ങള്‍ (മീശയും താടിയും) പ്രത്യക്ഷമാവാന്‍ തുടങ്ങും.കക്ഷത്തിലെ രോമങ്ങള്‍ വളരാനാരംഭിക്കും,കൂടുതല്‍ വിയര്‍പ്പ് അനുഭവപ്പെടും
ചില ആണ്‍കുട്ടികളില്‍ മുഖക്കുരു ഉണ്ടായിത്തുടങ്ങും. സാധാരണയായി, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് അല്ലെങ്കില്‍ ചലം നിറഞ്ഞ പസ്തുലെറ്റ്സ്.
ശബ്ദത്തിലുണ്ടാവുന്ന മാറ്റം (Voice changes)
ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടാവുമെങ്കിലും പിന്നീടത് ഘനമുള്ളതാകും. ആദ്യഘട്ടത്തില്‍ ശബ്ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കും.

ഉദ്ധാരണവും സ്വപ്ന സ്ഖലനവും (Erections and wet dreams)
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മൂലം അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പോലും ആണ്‍കുട്ടികള്‍ക്ക് ഉദ്ധാരണം സംഭവിക്കുന്നു. ഉറക്കത്തില്‍ സ്ഖലനം സംഭവിക്കുകയും ചെയ്തേക്കാം (സ്വപ്ന സ്ഖലനം),മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങള്‍ (Mood changes),പ്രായപൂര്‍ത്തിയാവുന്ന സമയത്ത് ആണ്‍കുട്ടികളില്‍ മാനസികാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റവും കോപാവേശവും മറ്റും കാണാന്‍ സാധിക്കും. കാലക്രമേണ ഇതിന് മാറ്റം സംഭവിക്കും.
വേഗത്തിലുള്ള വളര്‍ച്ച (Growth spurt)
പ്രായപൂര്‍ത്തിയാവുന്ന കാലയളവില്‍ ആണ്‍കുട്ടികളുടെ വളര്‍ച്ചയില്‍ പെട്ടെന്നൊരു കുതിച്ചുചാട്ടം കാണാന്‍ കഴിയും. ശരീരം വലിപ്പം വയ്ക്കുകയും കൂടുതല്‍ മസിലുകള്‍ ദൃശ്യമാവുകയും ചെയ്യും.

പ്രായപൂര്‍ത്തിയാവുമ്ബോള്‍ പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (PUBERTAL CHANGES IN GIRLS )

മാറിടത്തില്‍ വരുന്ന മാറ്റങ്ങള്‍ (Breast changes)
മാറിടത്തിന്റെ വളര്‍ച്ചയാണ് പ്രായപൂര്‍ത്തിയാവുന്ന പെണ്‍കുട്ടികളില്‍ വരുന്ന ആദ്യമാറ്റം.ചിലയവസരങ്ങളില്‍, ഒരു മാറിടത്തിലോ അല്ലെങ്കില്‍ രണ്ടിലുമോ വേദന അനുഭവപ്പെട്ടേക്കാം.പതുക്കെ, രണ്ട് മാറിടങ്ങളും വലിപ്പം വയ്ക്കും.
ജനനേന്ദ്രിയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ (Genital changes)
പ്യൂബിക് രോമങ്ങള്‍ വളരാന്‍ തുടങ്ങും,ക്രമേണ, പ്യൂബിക് രോമങ്ങള്‍ കട്ടിയുള്ളതും ചുരുണ്ടതുമാവും.ചര്‍മ്മത്തിനു കട്ടി കൂടുന്നതിനാല്‍ പ്യൂബിക് പ്രദേശത്തിനു ചുറ്റുമുള്ള ഭാഗം ഇരുണ്ട നിറത്തിലാവുന്നു.ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലവും യോനിയുടെ ഉള്ളിലെ പി എച്ച്‌ (pH) അസിഡിക് ആകുന്നതു മൂലവും യോനിയുടെ ഉള്‍വശത്തെ നിറം ചുവപ്പില്‍ നിന്ന് ഇളം പിങ്കാകുന്നു.ഈസ്ട്രജന്റെ സാന്നിധ്യം മൂലം യോനിയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള സ്രവം ഉണ്ടാകാം.പ്രായപൂര്‍ത്തിയാകല്‍ തുടങ്ങി ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പെണ്‍കുട്ടികള്‍ക്ക് ആദ്യ ആര്‍ത്തവം ഉണ്ടാകും.

ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ (Skin changes)
ചില പെണ്‍കുട്ടികളുടെ കൈയിലും കാലിലും ഈ സമയത്ത് രോമവളര്‍ച്ചയുണ്ടാവും, കക്ഷത്തില്‍ രോമവളര്‍ച്ച തുടങ്ങും,കൂടുതല്‍ വിയര്‍പ്പ് അനുഭവപ്പെടും.മിക്ക പെണ്‍കുട്ടികളിലും മുഖക്കുരു ഉണ്ടായിത്തുടങ്ങും. സാധാരണയായി, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് അല്ലെങ്കില്‍ ചലം നിറഞ്ഞ പസ്തുലെറ്റ്സ്.
വേഗത്തിലുള്ള വളര്‍ച്ച (Growth spurt)
പ്രായപൂര്‍ത്തിയാവുന്ന സമയത്ത് ശരീര വളര്‍ച്ച വളരെ വേഗത്തിലാകും
ഈ സമയത്ത്, മിക്ക പെണ്‍കുട്ടികളുടെയും ഭാരം വര്‍ധിക്കുകയും കൈയുടെ മുകള്‍ ഭാഗത്തും നിതംബത്തിലും മറ്റും കൊഴുപ്പ് അടിയുകയും ചെയ്യും
അരക്കെട്ടിനെ അപേക്ഷിച്ച്‌ ഇടുപ്പിനും വസ്തി പ്രദേശത്തിനും വിസ്തൃതി കൂടും.പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തിന്റെ അവസാനം പെണ്‍കുട്ടികളുടെ ശരീരഘടന മുതിര്‍ന്ന സ്ത്രീകളുടേതിന് സമാനമാവും.

ലൈംഗികാവയവങ്ങളെപ്പറ്റിയും ആര്‍ത്തവത്തെപ്പറ്റിയും പ്രത്യുല്‍പാദനത്തെപ്പറ്റിയും അമ്മയെ അമ്പരപ്പിക്കുന്ന അറിവുകള്‍ മകൾക്ക് ഉണ്ടാകാമെങ്കിലും അവള്‍ പഴയ കാലത്തെ കൗമാരപ്രായക്കാരില്‍ നിന്ന് പലകാര്യങ്ങളിലും പിറകിലായിരിക്കും. ഋതുമതിയായി ആദ്യത്തെ ഒരു വര്‍ഷം ഉണ്ടാകുന്ന പതിനഞ്ചു ശതമാനം ആര്‍ത്തവചക്രങ്ങളില്‍ മാത്രമേ അണ്ഡോ ല്‍പാദനം നടക്കുന്നുള്ളു. മാനസികമായി മാത്രമല്ല പ്രത്യുല്‍പാദനക്ഷമതയുടെ കാര്യത്തിലും പെണ്‍കുട്ടികള്‍ പതിനെട്ടു വയസ്സുവരെ അപക്വമതികള്‍ തന്നെ. ഇവിടെയും അമ്മ തന്നെ റോൾ മോഡലായി മകൾക്ക് വഴികാട്ടിയാകേണ്ടതാണ്‌

read more
Parentingആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് …

” അശോക്-ദീപ ദമ്പതികളുടെ ഏകമകനാണ് അഭിനന്ദ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയും ജോലിക്കാരായതിനാല്‍ അമ്മമ്മയാണ് അവന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്തിടെ അവര്‍ കുടുംബവീട്ടില്‍ നിന്ന് നഗരത്തില്‍ പുതുതായി വാങ്ങിയ ഫ്ളാറ്റിലേയ്ക്ക് താമസം മാറി. അമ്മമ്മയും ഒപ്പം വരണമെന്ന് കുട്ടി വാശിപിടിച്ചു. അതെ തുടര്‍ന്ന് കുറച്ചു ദിവസം അവര്‍ ഫ്ളാറ്റില്‍ വന്ന് താമസിച്ചെങ്കിലും വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ദിവസങ്ങള്‍ കഴിയുമ്പോള്‍ കുട്ടിയുടെ വാശി കുറയുമെന്നും കാര്യങ്ങള്‍ നേരെയാകുമെന്നുമായിരുന്നു അച്ഛനമ്മമാര്‍ കരുതിയത്. എന്നാല്‍ കുട്ടി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കുകയും രാത്രി ഉറക്കത്തിലും അമ്മമ്മയെ വിളിച്ചു കരയുകയുമാണ് ഉണ്ടായത്. ആരോഗ്യം മോശമാകുകയും പനിപിടിപെടുകയും ചെയ്തതോടെ അവര്‍ കുട്ടിയെ തിരികെ കുടുംബവീട്ടില്‍ എത്തിച്ചു. അമ്മമ്മയ്ക്ക് കുട്ടിയോടൊപ്പം സ്ഥിരമായി താമസിക്കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ ഇനിയെന്തു ചെയ്യണമെന്നാണ് അധ്യാപകദമ്പതികളായ അശോകിന്‍റേയും ദീപയുടേയും ചോദ്യം.” ഒരൊറ്റ ദിവസം കൊണ്ട് കുട്ടിയെ അമ്മമ്മയില്‍ നിന്നും അടര്‍ത്തി മാറ്റാനാണ് ഇവിടെ അച്ഛനമ്മമാര്‍ ശ്രമിച്ചത്. അത് ഒരിക്കലും സാധ്യമല്ല. ഇതുവരെ ലഭിച്ചിരുന്ന കരുതലും സ്നേഹവും പെെ ട്ടന്നൊരു ദിനം നഷ്ടപ്പെടുമ്പോള്‍ കുട്ടി മാനസികമായി തകര്‍ന്നു പോകും. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ കൂടുതല്‍ സമയം ചെലവിടാനാണ് മുതര്‍ന്നവരെ പോലെ തന്നെ കുട്ടിയും ആഗ്രഹിക്കുക. എന്നാല്‍ ഏതെങ്കിലുമൊരു വ്യക്തിയോട് അവര്‍ അമിതമായ അടുപ്പം കാണിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇവിടെയാണ് അഭിനന്ദിന്‍റെ അച്ഛനമ്മമാര്‍ പരാജയപ്പെട്ടത്. കുട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ അമ്മമ്മയെ ഏല്‍്പ്പിച്ചു. എന്തിനും ഏതിനും അമ്മമ്മ ഒപ്പം വേണമെന്ന വാശി അംഗീകരിച്ചു കൊടുത്തു. കുട്ടി പിരിയാന്‍ കഴിയാത്തവിധം അവരുമായി അടുത്തപ്പോള്‍ അവന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ പെട്ടെന്നൊരു ദിവസം വീടുമാറി. ഏതൊരു കുട്ടിയിലും മാനസികപിരിമുറുക്കം സൃഷ്ടിക്കാവുന്ന കാര്യങ്ങളാണ് ഇവ. പകരം അച്ഛനമ്മമാര്‍ കുട്ടിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വീടുമാറേണ്ട കാര്യം പതിയെ അവനെ പറഞ്ഞു മനസ്സിലാക്കുകയുമായിരുന്നു വേണ്ടത്. ഒപ്പം ഒരു മുന്‍കരുതലെന്നവണ്ണം അമ്മമ്മയില്ലാതെ നിങ്ങള്‍ക്കൊപ്പം ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെയടുത്തോ താമസിക്കാന്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യാമായിരുന്നു. വീട്ടില്‍ നിന്ന് തീര്‍ത്തും അപരിചിതമായ മറ്റൊരു സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് പഠിക്കാനും കുട്ടിയ്ക്ക് ഇതിലൂടെ കഴിയുമായിരുന്നു. അല്പം താമസിച്ചു പോയെങ്കിലും ഇനിയെങ്കിലും ഈ കാര്യങ്ങള്‍ ചെയ്താല്‍ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റുന്നത് അത്ര പ്രയാസകരമാകില്ലെന്നാണ് അശോകിനോടും ദീപയോടും പറഞ്ഞത്.

കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിയുമായുണ്ടാകുന്ന അടുപ്പം മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കുട്ടിയ്ക്ക് അവരുമായി എത്രത്തോളം അടുപ്പം ഉണ്ടെന്നതിനനുസരിച്ചിരിക്കും അവരെ പിരിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. സ്നേഹവും കരുതലും നല്ലതാണെങ്കിലും ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ ജീവിക്കാനാകില്ല എന്ന തരത്തിലേയ്ക്ക് അടുപ്പം വളര്‍ന്നാല്‍ അത് അപകടമാണ്.

എന്തുകൊണ്ട്?

അച്ഛനും അമ്മയും ജോലിസംബന്ധമായ തിരക്കുകളില്‍പ്പെടുകയും കുട്ടിയെ നോക്കാന്‍ വേണ്ടത്ര സമയം കിട്ടാതെ വരികയും ചെയ്യുമ്പോഴാണ് വീട്ടിലെ മുതിര്‍ന്നവരേയോ ജോലിക്കാരികളേയോ പരിചരണം ഏല്‍പ്പിക്കേണ്ടി വരുന്നത്. ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ പരിചരിച്ച വ്യക്തിയോട് കുട്ടിയ്ക്ക് അടുപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അച്ഛനമ്മമാര്‍ കുട്ടികള്‍ കുസൃതി കാണിച്ചാല്‍ വഴക്കു പറയുകയോ അടിക്കുകയോ ചെയ്യുമെങ്കിലും അതേസ്ഥാനത്ത് വീട്ടിലെ പ്രായമായവരാണ് കുട്ടിയെ നോക്കുന്നതെങ്കില്‍ അത്ര കാര്‍ക്കശ്യത്തോടെ പെരുമാറാറില്ല. പേരക്കുട്ടിയോടുള്ള വാത്സല്യത്തിന്‍റെ പുറത്ത് അവര്‍ കാണിക്കുന്ന ചെറുതോ വലുതോ ആയ തെറ്റുകള്‍ അവര്‍ കണ്ടില്ലെന്നു നടിക്കാം. അതുപോലെ തന്നെ കുട്ടി സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കും. എന്നാല്‍ ഒരു ജോലിക്കാരി കുട്ടിയെ ഇതുപോലെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണമെന്നില്ല. തീരെ ചെറിയപ്രായത്തില്‍ എ  ന്താണ്  ശരി, തെറ്റ് എന്ന് തിരിച്ചറിയാനുള്ള വിവേകം കുട്ടികള്‍ക്കുണ്ടാകില്ല. അതിനാല്‍ എല്ലാ കാര്യങ്ങളിലും അവരുടെ ഇഷ്ടത്തിന് വഴങ്ങാത്ത മാതാപിതാക്കളേക്കാള്‍ അവര്‍ക്കിഷ്ടം എന്തിനും സ്വാതന്ത്ര്യം നല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരേയും ജോലിക്കാരിയേയും ഒക്കെയാകും.  കുട്ടിയെ സംബന്ധിക്കുന്ന എല്ലാ ചുമതലകളും ഒരു വ്യക്തിയില്‍ നിക്ഷിപ്തമാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്നമാണിത്.

സ്നേഹം ചൂഷണം ചെയ്യുമ്പോള്‍ 

വസ്തുവിറ്റ വകയില്‍ അമ്മമ്മയുടെ കൈവശം നല്ലൊരു തുകയുണ്ടെന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടി മനസ്സിലാക്കി. അവര്‍ക്ക് തന്നോടുള്ള വാത്സല്യം മുതലെടുത്ത് പല കാരണങ്ങള്‍ പറഞ്ഞ് കുട്ടി പണം വാങ്ങിക്കൊണ്ടിരുന്നു. ലഭിച്ച പണമത്രയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പലതരം സാധനങ്ങള്‍ വാങ്ങാനായാണ് കുട്ടി ചെലവിട്ടിത്. അച്ഛനും അമ്മയും ഏറെ വൈകിയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ഇത്തരത്തില്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹം ചൂഷണം ചെയ്യുന്ന കുട്ടികളും ഉണ്ട്. ഇവിടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അച്ഛനമ്മമാര്‍ അറിയാതെ പണമാണ് നേടിയെടുത്തതെങ്കില്‍ തീരെ ചെറിയ കുട്ടികളും വീട്ടിലെ പ്രായമായവരെ കൂട്ടുപിടിച്ച് അവരുടെ പല ആവശ്യങ്ങളും നടത്തിയെടുക്കുന്നുണ്ട്. നാലു വയസ്സുകാരിയായ മകളെ എവിടെ കൊണ്ടുപോകണമെങ്കിലും അമ്മമ്മയും ഒപ്പം കൂട്ടണമെന്ന് ഒരമ്മ പറഞ്ഞതോര്‍ക്കുന്നു. വഴിയിലുള്ള കടയിലെ എന്ത് സാധനം ചൂണ്ടിക്കാണിച്ചാലും അമ്മമ്മ അത് അവള്‍ക്ക് വാങ്ങിച്ചു കൊടുക്കും, ഞങ്ങള്‍ക്കൊപ്പം വന്നാല്‍ അത് നടക്കില്ലെന്നറിയാം- അവര്‍ പറഞ്ഞു. ഇത്തരത്തില്‍ സ്നേഹക്കൂടുതല്‍ കൊണ്ട് പേരക്കുട്ടിയുടെ വേണ്ടതും വേണ്ടാത്തതുമായ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കുമ്പോള്‍ അത് കുട്ടിയെ കൂടുതല്‍ പിടിവാശിക്കാരാക്കി മാറ്റുമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.

അറിയാം ഇടപെടാം

കുട്ടി കൂടുതല്‍ സമയവും ജോലിക്കാരിക്കൊപ്പമോ നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമോ ആണെങ്കിലും അവിടെ നടക്കുന്ന ഓരോ കാര്യവും അറിയാന്‍ ശ്രമിക്കണം. കുട്ടി സമയത്തിന് ഭക്ഷണം കഴിച്ചോ സ്കൂളില്‍ പോയോ പഠിക്കുന്നുണ്ടോ തുടങ്ങി അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്. സമയക്കുറവ് മൂലം മറ്റൊരാളുടെ സഹായം തേടുകയാണെങ്കില്‍ പോലും ഇക്കാര്യങ്ങള്‍ കുട്ടിയോടോ അവരെ നോക്കുന്നവരോടോ ചോദിച്ചറിയണം. കുട്ടിയുമായി സംസാരിക്കാന്‍ പരമാവധി സമയം കണ്ടെത്തണം. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. അമ്മ അല്ലെങ്കില്‍ അച്ഛന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന തോന്നല്‍ കൂടുതല്‍ സംസാരിക്കാന്‍ അവരെ പ്രേരിപ്പിക്കും. അങ്ങനെ വരുമ്പോള്‍ വീട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ അവര്‍ പറയും. എല്ലാം കേട്ടുകഴിഞ്ഞ ശേഷം അന്നു നടന്ന കാര്യങ്ങളില്‍ പാടില്ല എന്ന് നിങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങള്‍ ഇനി ചെയ്യരുത് എന്ന് അവരോടു പറയാം. ഉദാഹരണത്തിന് കുട്ടി ചോറുകഴിക്കാന്‍ മടി കാണിച്ചപ്പോള്‍ പകരം എന്തെങ്കിലും ബേക്കറിപലഹാരങ്ങള്‍ കൊടുത്തുവെന്നിരിക്കട്ടേ. അങ്ങനെ ബേക്കറി സാധനങ്ങള്‍ കൊടുക്കരുതെന്ന് കുട്ടിയെ നോക്കുന്നവരോട് ആവശ്യപ്പെടാം. ഒപ്പം തന്നെ ചോറിനു പകരം പലഹാരങ്ങള്‍ കഴിച്ചാല്‍ ഇനിമുതല്‍ അതൊന്നും വാങ്ങിത്തരില്ലെന്ന് കുട്ടിയോടും പറയാം. കുട്ടിയെ ശാസിക്കുമ്പോള്‍ തന്നെ അത് അവരെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാകണം. മറിച്ച് പലഹാരങ്ങള്‍ കഴിച്ചുവെന്ന് പറഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കഠിനമായി ശാസിക്കുകയും ചെയ്താല്‍ അവര്‍ പിന്നീട് സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്ന് വരില്ല.

സ്വയം ചെയ്യാന്‍ പരിശീലിപ്പിക്കാം

ഓരോ പ്രായത്തിലും കുട്ടിയ്ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ട്. ഇതു മനസ്സിലാക്കി അവരോട് തനിയെ ചെയ്യാന്‍ ആവശ്യപ്പെടാം. ആദ്യ ദിവസം തന്നെ അവര്‍ അത് കൃത്യമായി ചെയ്തുവെന്ന് വരില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് ചെയ്യാന്‍ അവര്‍ പഠിച്ചുകൊള്ളും. ഉദാഹരണത്തിന് ഒരു ദിവസത്തെ ടൈംടേബിള്‍ നോക്കി പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവയ്ക്കുന്നത് സ്കൂളില്‍ പുതുതായി ചേര്‍ന്ന ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസകരമായിരിക്കും. എന്നാല്‍ എല്ലാ ദിവസവും നിങ്ങള്‍ തന്നെ ബാഗില്‍ എല്ലാം ഒരുക്കി കൊടുത്താല്‍ അവര്‍ അക്കാര്യം ശ്രദ്ധിക്കുക പോലും ഇല്ല. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ ബാഗ് ഒരുക്കുമ്പോള്‍ അവരേയും കൂടെ കൂട്ടാം. നാളെ തനിയെ ചെയ്യണമെന്ന് ആവശ്യപ്പെടാം. അവര്‍ എല്ലാം ബാഗില്‍ വച്ചതിനു ശേഷം എന്തെങ്കിലും മറന്നുവോ എന്ന് ആദ്യത്തെ ഒരാഴ്ച നിങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് അവര്‍ അത് കൃത്യമായി ചെയ്യുമെന്ന് ഉറപ്പാണ്. എല്ലാത്തിനും ഒരു വ്യക്തിയെ ആശ്രയിക്കുമ്പോഴാണ് ആ വ്യക്തിയോട് കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത്. അവര്‍ ഇല്ലാതെ ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല-ഇത്തരം വാശികള്‍ കുട്ടികളില്‍ സാധാരണമാണ്. എന്നാല്‍ ചെറിയപ്രായത്തില്‍ തന്നെ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അവരുടെ സാന്നിധ്യം ഇല്ലാത്ത സമയങ്ങള്‍ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യത്തേത്. കുട്ടിയും നിങ്ങളും തനിച്ചുള്ള യാത്രകളോ ആഘോഷങ്ങളോ പ്ലാന്‍ ചെയ്യാം. വരാന്‍ കുട്ടി വിസമ്മതിച്ചാലും യാത്രയിലേയോ ആഘോഷങ്ങളിലേയോ അവര്‍ക്കിഷ്ടമാകാന്‍ ഇടയുള്ള കാര്യങ്ങള്‍ പറഞ്ഞ് കൂടെ വരാന്‍ പ്രേരിപ്പിക്കാം. ബന്ധുവീടുകളിലോ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലോ കുട്ടിയുമൊത്ത് താമസിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ എല്ലായ്പ്പോഴും ആ വ്യക്തി തനിക്കൊപ്പം ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം കുട്ടി പതിയെ അംഗീകരിക്കാന്‍ തുടങ്ങും. ഒപ്പം ഓരോ പ്രായത്തിലും അവര്‍ക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലാത്തപക്ഷം ചിറകിനടിയില്‍ ഒതുങ്ങിക്കൂടുന്ന പക്ഷിക്കുഞ്ഞുങ്ങളായി മാറും അവര്‍.

പലകാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ഏതെങ്കിലും ഒരു വ്യക്തിയോട് അമിതമായ അടുപ്പം പുലര്‍ത്തുന്നതായി കാണാം. ചെറുപ്രായത്തിലെ കുട്ടിയെ നോക്കിയവരോ അല്ലെങ്കില്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരോ അങ്ങനെ കുട്ടിയുടെ മനസ്സില്‍ സ്ഥാനം നേടിയവരാകും ഇവര്‍. ഊണിലും ഉറക്കത്തിലും ഇവരെ കൂടാതെ കഴിയാനാകില്ല എന്ന രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടിയ്ക്ക് പെട്ടെന്നൊരു ദിവസം ഇവരുടെ അസാന്നിധ്യം ജീവിതത്തില്‍ ഉണ്ടാകുന്നത് താങ്ങാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ സാവധാനം കുട്ടിയെ ഇതില്‍ നിന്നു പുറത്തു കൊണ്ടുവരാനാകണം അച്ഛനമ്മമാര്‍ ശ്രമിക്കേണ്ടത്. ഒപ്പം ഒരു വ്യക്തിയേയും അമിതമായി ആശ്രയിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

read more