close

Uncategorized

Uncategorized

ഫ്രീ ആമസോൺ ഷോപ്പിംഗ് വൗച്ചർ സ്വന്തമാക്കൂ

ഈ പേജിലും വെബ്‌സെറ്റിലും പോസ്റ്റ് ചെയ്യണ്ട വിഷയം പങ്കു വയ്ക്കു

കൂടുതൽ ആളുകൾ ഇഷ്ട്ടപ്പെടുന്ന വിഷയം ഷെയർ ചെയ്യുന്നവരിൽ നിന്നും സെലക്ട് ചെയ്യുന്നവർക്ക്

ഫ്രീ ആമസോൺ ഷോപ്പിംഗ് വൗച്ചർ സ്വന്തമാക്കൂ

Share your feedback and comment and win shopping voucher

read more
Uncategorized

#ലൈംഗികവിജാനകോശം #POST 16 ബാഹ്യകേളി അഥവാ ഫോർപ്ലേയ്

ബാഹ്യകേളി അഥവാ ഫോർപ്ലേയ്

മനുഷ്യരുടെ ലൈംഗികതയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘട്ടമാണ് ബാഹ്യകേളി . മുഖ്യമായും ഇത് രണ്ട് രീതിയിൽ കാണപ്പെടുന്നു .

ലൈംഗികബന്ധത്തിന് മുൻപും ശേഷവും ആളുകൾ ബാഹ്യകേളികൾ ആസ്വ ദിക്കാറുണ്ട് . ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി സംഭോഗത്തിന് തയാറാക്കുന്ന മാനിസികവും

ശാരീരികവുമായ പ്രവൃത്തിയാണ് സംഭോഗപൂർവ ബാഹ്യ കേളി അഥവാ സംഭോഗപൂർവ രതിലാളനകൾ . ഇംഗ്ലീഷി ൽ ഫോർപ്ലേ ( Foreplay ) എന്ന് പറയുന്നു . ഇതൊരു സ്നേഹപ്രകടനം ( Love making ) കൂടിയാണ് . ആവശ്യത്തിന് സമയം സംഭോഗപൂർവ ബാഹ്യകേളിക്ക് ചിലവഴിക്കാതെ തിടുക്കപ്പെട്ടു നടത്തുന്ന

ലൈംഗിക ബന്ധം ചിലപ്പോൾ പങ്കാളിയുടെ അതൃപ്തിക്ക് കാരണ മായേക്കാം . മധുരസംഭാഷണം , ചുംബനം , ആലിംഗനം , തലോടൽ എന്നിവ ബാഹ്യകേളിയിൽ പെടുന്നു . ഇണ യുടെ ചുണ്ട് , ചെവി , കഴുത്ത് , മാറിടം തുടങ്ങി കാൽപ്പാ ദങ്ങൾ വരെയുള്ള ശരീര ഭാഗങ്ങളിൽ ചുംബിക്കുന്നതും ലാളിക്കുന്നതും ഫോർപ്ലേയുടെ ഭാഗമാണ് . സ്ത്രീകളിൽ കൃസരി / ഭഗശിശ്നിക , പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനവും അതിയായ ആനന്ദം നൽകുന്നു . പല ർക്കും ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ സ്പർശനം ശരിയായ ഉത്തേജനത്തിന് ആവശ്യമാണ് . ഇവ ഓരോരുത്തർക്കും വ്യത്യസ്തമാകാം . മനസ്സിനിണ ങ്ങിയ പങ്കാളി , അവർ തമ്മിലുള്ള ആശയവിനിമയം , സ്നേഹപ്രകടനം , വ്യക്തിശുചിത്വം , മാനസികമായ അടുപ്പം , വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷം മുത ലായവ ഇതിന്റെ പ്രധാന ഘടകങ്ങളാണ് . വാസ്തവത്തി ൽ ഇത് കിടപ്പറയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല . ദിവസം മുഴുവനുമുള്ള പങ്കാളിയുടെ മോശമായ പെരു മാറ്റവും , ലഹരി ഉപയോഗവുമെല്ലാം ബാഹ്യകേളിയെ ബാധിക്കാറുണ്ട് . നാഡീവ്യവസ്ഥയും മത്തിഷ്കവും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . മനുഷ്യൻ മാത്രമല്ല , പല ജീവിവർഗങ്ങളും ബാഹ്യകേളിക്ക് സമയം ചിലവഴി ക്കുന്നതായി കാണാം .

 

ഫോർപ്ലേയുടെ പ്രാധാന്യം 

 

ചിലർക്ക് വളരെക്കുറച്ചു സമയം മതിയെങ്കിൽ മറ്റു ചില ർക്ക് കുറച്ചധികം സമയം ബാഹ്യകേളി ഉണ്ടായെങ്കിലേ ലൈംഗിക ഉത്തേജനം ഉണ്ടാകുകയുള്ളൂ .

സംഭോഗ പൂർവലീലകൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നത് ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത മെച്ചപ്പെടുത്തും എന്ന് പഠനങ്ങൾ പറയുന്നുണ്ട് . സന്തോഷകരമായ ബാഹ്യകേളിയിലൂടെ ശരിയായ ഉത്തേജനമുണ്ടാവുകയും ശരീരവും മനസും ലൈംഗികബന്ധത്തിനു തയ്യാറാവുക യും ചെയ്യുന്നു . അതോടെ ലിംഗത്തിലെ അറകളിലേക്കും യോനീഭാഗത്തേക്കും ഉള്ള രക്തയോട്ടം വർധിക്കുന്നു . അതിന്റെ ഫലമായി പുരുഷലിംഗത്തിന് കൂടുതൽ മെച്ചപ്പെട്ട ഉദ്ധാരണം ലഭിക്കുന്നു . സ്ത്രീകളിൽ മുറുകി ഇരിക്കുന്ന യോനീഭാഗത്തെ മസിലുകൾ അയഞ്ഞു വരികയും , യോനീനാളം വികസിക്കുകയും , നനവും വഴുവഴുപ്പം നൽകുന്ന സ്നേഹദ്രവങ്ങൾ ( Lubrication ) ഉൽപ്പാദിപ്പിക്കപ്പെടുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു . ഇത് സുഗമവും സുഖകരവുമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ് . ഇത്തരം സ്രവങ്ങളുടെ അഭാവത്തിൽ ലൈംഗികബന്ധം വേദനാജനകമോ വിരസമോ ബുദ്ധിമുട്ടേറിതോവാകാനും സാധ്യതയുണ്ട് . അത് താല്പര്യക്കുറവിന് കാരണമാകാം . ഇവിടെയാണ് രതിപൂർവ്വലാളനകളുടെ പ്രാധാന്യം . എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രീതികൾ പൂർണമായും ഒഴിവാക്കുക തന്നെ വേണം .

സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ  വൈകിയായതിനാലും , ലൈംഗിക ഉണർവ്വ് ഏറെ നേരം നീണ്ടു നിൽക്കുന്നതിനാലും ബാഹ്യകേളി യിൽ ഏർപ്പെടുന്നത് സംഭോഗത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാനും , പുരുഷന്മാരിലെ ‘ സമയക്കുറവ് ചെറുക്കുവാനും സഹായിക്കുന്നു . ഇത് പുരുഷ ബീജങ്ങ ളുടെ ഗുണമേന്മ വർധിക്കുവാനും ഉപയുക്തമാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു . ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്കും , പ്രായമായി പുരുഷന്മാർക്കും ഉത്തേജനത്തിന് കൂടുതൽ സമയം രതിപൂർവലാളനകൾ വേണ്ടി വന്നേക്കാം . യോനീവരൾച്ചയും തന്മൂലം ബന്ധ പ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയും പരിഹരിക്കാൻ ദീർഘനേരം ഫോർപ്ലേയിൽ ഏർപ്പെടുന്നത് സഹാ യിക്കും . കൃത്രിമമായി നനവ് നൽകുന്ന ഏതെങ്കിലും മികച്ച ലൂബ്രിക്കന്റുകളും ( ഉദാ . KY ജെല്ലി ) ഉപയോഗിക്കാം . പുതുമയുള്ള ബാഹ്യകേളികൾ ലൈംഗികതയിലെ ആവർത്തനവിരസത അകറ്റം . എല്ലാവരും പൂർവകേളി കൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും പൊതുവേ സ്ത്രീകൾ കൂടുതലായി ബാഹ്യകേളികൾ ആസ്വദിക്കുന്നവരാ ണെന്ന് പഠനങ്ങൾ പറയുന്നു . പങ്കാളിയുടെ വ്യക്തി ശുചിത്വവും ഇവിടെ പ്രധാനമാണ് .

ലൈംഗിക വികാരത്തിന്റെ ഉറവിടം തലച്ചോർ തന്നെ . ഈ ഉത്തേജനം വർധിപ്പിക്കുവാൻ പൂർവ്വലീലകൾ ആവ ശ്യമാണ് . മാനസിക സമ്മർദം / സൂസ് ഒഴിവാക്കുന്നത് ബാഹ്യകേളികൾ ആസ്വദിക്കുന്നതിന് സഹായിക്കും . എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളിൽ ( LGBTIA ) ഉൾ പ്പെടുന്ന അലൈംഗികരായ ( Asexuals ) വ്യക്തികൾക്ക്

ലൈംഗിക താല്പര്യമോ ചിലപ്പോൾ ലൈംഗിക ശേഷി യോ ഉണ്ടാകണമെന്നില്ല . ഇത്തരം സവിശേഷത ഉള്ള വർ ബാഹ്യകേളികളിൽ ഏർപ്പെട്ടത് കൊണ്ട് മാത്രം ലൈംഗിക ഉത്തേജനം ഉണ്ടാവുകയില്ല .

 

 

read more
Uncategorized

#ലൈംഗികവിജാനകോശം #POST 15 സ്ത്രീ പുരുഷ ലൈംഗികബന്ധം 

ലൈംഗികബന്ധം 

 

ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ

ജൈവീക ചോദനയാ ണ് ലൈംഗികത അഥവാ ലൈംഗികത്വം ( Sexuality ) . സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റ നേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു . ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടി ച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ്

ലൈംഗികത . ലിംഗപരമായ വ്യത്യസ്തകൾ , മറ്റൊ രാളോട് തോന്നുന്ന ആകർഷണം , അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ ( സ്നേഹം ) , ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി ( ശൃംഗാരം , സ്പർശനം ) , ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിരണ മായി ലൈംഗികബന്ധം നടക്കുന്നു . ജീവികളിലെ പ്രത്യുദ്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം , മെഥുനം , സംഭോഗം അഥവാ ഇണചേരൽ ( Sexual Intercourse ) . ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധി ക്കുന്നു . വ്യത്യസ്ത ജനതിക പാരമ്പര്യങ്ങൾ ഉള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തല മുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു . ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം . പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും സുഖാസ്വാദനത്തിനും കൂടിയാ ണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത് . എൻഡോർഫിൻസ് , ഓക്സിടോ സിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിനു കാരണം ആകുന്നു

 

ഇംഗ്ളീഷിൽ ഇണചേരുക എന്ന വാക്കിന് സെക്സ്ഷൽ ഇന്റർകോഴ്സ് ‘ എന്നതിന് പകരം ” ലവ് മേക്കിങ് ” എന്നും പറയാറുണ്ട് ( Love making ) . ‘ നോ ലവ് നോ സെക്സ് , നോ സെക്സ് നോ ലവ് ‘ തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശി ക്കുന്നതും ഇതുതന്നെ . സ്നേഹം പ്രകടിക്കു ന്ന കല എന്നൊ ക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട് . മറ്റ്

ജൈവീക ചോദ നകളിൽ നിന്നും ലൈംഗികബന്ധ ത്തിനെ വ്യത്യസ്ത മാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെ യാണ് എന്ന് പറയാറുണ്ട് . ഭൗതികമായി പറഞ്ഞാൽ ഇണകളു ടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേ രലാണ് ( പുരുഷലിംഗവും സ്ത്രീയോനിയും തമ്മിലുള്ള സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്കലനവും ) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല ളുമുണ്ട് . ” മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം ; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം ; പക്ഷേ കിടപ്പ റയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നി ല്ല . ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ ഇതി ന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിക്കാറുണ്ട് .

ലൈംഗികത ജീവിതാവസാനം വരെ വ്യക്തികളിൽ കാണപ്പെടുന്നു . ഭാരതത്തിൽ വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട് . കിൻസി , മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ തുടങ്ങിയവരുടെ പഠന ങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാ വനകൾ നൽകിയിട്ടുണ്ട് .

ലൈംഗികബന്ധമെന്ന പദം എതിർലിംഗാനുരാഗികൾ തമ്മിലും ( Heterosexual ) ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങ ൾ ( LGBTIQ ) തമ്മിലുമുള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട് . ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു പലർക്കും നാഡിഞരമ്പുകൾ
കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു .

 

തലച്ചോറും , നാഡീവ്യവ സ്ഥയും , ഹോർമോണുകളും ഇതിൽ മുഖ്യപങ്ക് വഹിക്കു ന്നു .

 

സാധാരണയായി എതിർലിംഗത്തിലുള്ളവരാണ് ഇണകൾ ആയിരിക്കുക ഏതാണ്ട് 1500 – റോളം ജീവിവർഗ ങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട് . മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട് . സ്വവർഗലൈംഗികത (homosexuality) ഉഭയവർഗലൈംഗികത (bisexuality )

എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാ ണെന്നും , ഇത് ജനതികവും ജൈവീകവുമാണെന്നും ( Sexual orientation ) ശാസ്ത്രം തെളിയിക്കുന്നു . ഇക്കൂട്ടർ ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങളിൽ ( LGBTIQ ) ഉൾ പ്പെടുന്നു . മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർ ണായകമാണ് . മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപ രിയായി വിനോദത്തിന് അഥവാ സുഖാസ്വാദനത്തിന് വേണ്ടിയാണ് കൂടുതലും ലൈംഗികബന്ധത്തിൽ ഏർ പ്പെടാറുള്ളത് . മനുഷ്യരുടെ വിശപ്പ് എന്നൊക്കെ ലൈംഗികതയെ വിശേഷിപ്പിച്ചു കാണാ റുണ്ട് . ലൈംഗികവികാരം ഉണ്ടാകുമ്പോൾ ഭവപ്പെടുന്ന സുഖാനുഭൂതി , സംഭോഗത്തിൽ ഉണ്ടാകുന്ന അത്യാനന്ദം , രതിമൂർച്ഛ , തുടർന്ന് ലഭിക്കുന്ന നിർവൃതി എന്നിവ മനുഷ്യർക്ക് പ്രധാനമാണ് .

ഡോൾഫിൻ , കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്ത രത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട് . ഡോപാമിൻ ( Dopamine ) തുടങ്ങി മതിഷ്ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു . പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും

പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ് . പല സ്ത്രീകൾക്കും ഇഷ്ടമോ , താല്പര്യമോ , വൈകാരികതയോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാ റുള്ളൂ എന്നാൽ പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ ( Orgasm ) കൈവരിക്കാൻ സ്ത്രീകളുടെ തലച്ചോറിന് സാധിക്കാറുണ്ട് . മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തി പ്പെടുന്നവരല്ല എന്ന് വിലയിരുത്തപ്പെടുന്നു . കൃഷി ആരം ഭിക്കുന്നതിന് മുൻപ് ആദിമമനുഷ്യർ ഇത്തരത്തിൽ ബഹുപങ്കാളികളുമായീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് ഈ രംഗത്തെ വിദഗ്ദർ അഭി പ്രായപ്പെടുന്നു . ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം ഘടകം എന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു . ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു . ലൈംഗി നിയന്ത്രിക്കുന്നത് മത്തിഷ്കം തന്നെയാണ് . അതിനാൽ ഏറ്റവും വലിയ ലൈംഗിക അവയവം ‘ തലച്ചോറാണ് ( Brain ) ‘ എന്ന് പറയപ്പെടുന്നു .

 

 

ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സന്തോഷകരമായ സംഭോഗപൂർവ രതിലാളനകൾക്ക് ( Foreplay ) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു . കൃസരി / ഭഗശിശ്നികയിലെ ( Clitoris ) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു . പുരുഷനിൽ ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്ത യോട്ടം വർധിക്കുകയും ‘ ഉദ്ധാരണം ‘ ഉണ്ടാവുകയും ചെയ്യു ന്നു . സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുകയും ഭര്ത്താലിൻ ഗ്രന്ഥകളിൽ നിന്നും

വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ  ( Vaginal lubrication ) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു . അതോടൊപ്പം  യോനീനാളം വികസിക്കുകയും ആ ഭാഗത്തെ പേശികളുടെ മുറുക്കം കുറയുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു .

സ്ത്രീകളിലെ ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും പുരുഷൻ തിരിച്ചറിയാതെ പോകാറുണ്ട് . രതിപൂർവലാളനകളുടെ അഭാവത്തിൽ പലപ്പോഴും  ശരീരം ലൈംഗികബന്ധത്തിന് തയ്യാ റിട്ടുണ്ടാവില്ല . ലൂബ്രിക്കേഷന്റെ അഭാവത്തിൽ ളികൾക്ക് ലൈംഗികബന്ധം വിരസമോ ജനകമാവുകമോ ആകുകയും , പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്യേക്കാം . ഇത് ലൈംഗിക ബന്ധ ത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേ ക്കാം . അണുബാധ , യോനീസങ്കോചം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ലൈംഗികബന്ധത്തിൽ വേദന ഉണ്ടായേക്കാം . യോനീവരൾച്ചയും ( Vaginal dryness ) ) മുറുക്കവും അനുഭവപ്പെട്ടാൽ കൂടുതൽ സമയം രതിപൂർവ ലാളനകളിൽ ഏർപ്പെടുകയും , ആവശ്യമെങ്കിൽ ഏതെ ങ്കിലും കൃത്രിമ ലൂബ്രിക്കന്റ് ( ഉദാ : കെവൈ ജെല്ലി ) ഉപ യോഗിക്കുകയും ചെയ്യാം . പ്രത്യേകിച്ചും ആർത്തവവിരാ മം , പ്രസവം തുടങ്ങിയവ കഴിഞ്ഞവർക്ക് ഇത് ആവശ്യ മായേക്കാം . സ്ത്രീകളിൽ രതിമൂർച്ഛ ( Orgasm ) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷ നിലെ ‘ സമയക്കുറവ് പരിഹരിക്കാനും ആമുഖലീലകൾ ( Foreplay ) സഹായിച്ചേക്കാം . എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുന്നത് കാരണമാകാറുണ്ട് . അതിനാൽ ഇത്തരം രീതികൾ പൂർണമായും ഒഴിവാക്കേണ്ട താണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു . ഭയം , വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഒക്കെ ലൈംഗികതയെ ബാധിക്കാനിടയുണ്ട് . പങ്കാളിക്ക് താല്പര്യക്കുറവിന് വേദന ബുദ്ധിമുട്ടു എന്നീവ യല്ല എന്നുഉറപ്പു വരുത്തുന്നത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് സഹായകരമാണ് . ലൈംഗിക ബന്ധത്തിന് മുൻ ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പം വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശുചിത്വ ത്തിന്റെ ഭാഗമാണ് . എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ് .

 

ശാരീരിക – മാനസിക സുഖാനുഭവവും പ്രത്യല്പാദനവു മാണ് ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങ ളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല . ഇത് സ്ത്രീയുടെ ആർത്തവ ചക്രത്തിലെ അണ്ഡവിസർജനവുമായി ( Ovulation ) ബന്ധപ്പെട്ട് കിടക്കുന്നു . അണ്ഡവിസർജനകാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം . തൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും , അമിത രക്തസമ്മർദം

കുറയുവാനും മാനിസികാ സങ്കര്ഷം ലഘുകരിക്കുവാനും ( Stress reduction ) , നല്ല ഉറക്കത്തിനും അതുവഴി മെച്ച പ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു ; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും , ഓർമശക്തിക്കും , ചറുചുറുക്കിനും , പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും , പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുവാനും , സ്ത്രീകളിൽ മൂത്രാശയ പേശികളുടെ ശക്തി വർധിക്കാനും തന്മൂലം നിയന്ത്രണ മില്ലാതെ മൂത്രം പോകുന്ന അവസ്ഥ ചെറുക്കുവാനും , യോനീ ലിംഗഭാഗത്തേക്കും 

ഉള്ള രക്തയോട്ടം വർദ്ധിപ്പിക്കുവാനും അവിടുത്തെ പേശിക ളുടെ ദൃഢതയും ഇലാസ്തികതയും വർദ്ധിപ്പിക്കുവാനും പതിവായ ലൈംഗികബന്ധം ഗുണകരമാണണ് പഠനങ്ങൾ തെളിയിക്കുന്നു . അതിനാൽ ദീർഘകാലം രതിയുടെ അഭാവത്തിൽ പലരിലും ശാരീരികമോ മാനസികവുമായതോവായ ബുദ്ധിമുട്ടുകൾ പ്പെടാറുണ്ട് . അതുപോലെ അമിതമായ ലൈംഗികതാല്പര്യം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ധാരാളമുണ്ട് . രതിയുടെ ആധിക്യം മൂലം , തന്റെയോ പങ്കാളിയുടെയോ ദൈനം ദിന ജീവിതത്ത പ്രതികൂലമായി ബാധിക്കുകയോ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ ആണ് ലൈംഗിക പ്രവർത്തി അധികമായി കണക്കാക്കുന്നത് . എപ്പോഴും ലൈംഗിക ചിന്തയിൽ മുഴുകി ഇരിക്കുകയും അതുമൂലം നിയന്ത്രിക്കാനാകാതെ ലൈംഗിക പ്രവർത്തി കളിൽ ഏർപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അമിത ലൈംഗിക ആസക്തി . ഇതുമൂലം സാമ്പത്തിക നഷ്ടം ,

ബന്ധങ്ങളിലെ ഉലച്ചിൽ , വേർപിരിയൽ , ലൈംഗിക പീഡനങ്ങൾ എന്നിവ ഉണ്ടാകാം . ലൈംഗി കാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട് . തലച്ചോറിലെ സെറാടോണിൻ , ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ , അപസ്മാരം , ഇവയൊക്കെ ഇതിനു കാരണമാകാം

 

read more
Uncategorizedമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ സൗന്ദര്യം ചില പരിഹാരങ്ങൾ

കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം എന്നാണു പറയപ്പെടുന്നത്. എങ്കിലും സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ കാണില്ലല്ലോ. ബാഹ്യസൗന്ദര്യമല്ല മനസ്സിലെ നന്മയാണ് സൗന്ദര്യം എന്നു വാദിക്കുന്നവരും കുറവല്ല. ഒരാളുടെ ആരോഗ്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണു സൗന്ദര്യം. മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവര്‍ക്ക് അതിന്റെ പ്രതിഫലനം ചര്‍മത്തിലും കാണാന്‍ കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് എന്നാണു പൊതുവേ പറയപ്പെടുന്നത്. സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന പുരുഷന്മാരും കുറവല്ല. സൗന്ദര്യത്തെക്കുറിച്ചു പറയുനമ്പോള്‍ മുഖസൗന്ദര്യം ആണ് ഏറ്റവും ആദ്യം ചിന്തിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി എന്നാണു പഴമൊഴി. മനസ്സിലെ വിഷമം, ദേഷ്യം തുടങ്ങിയ എല്ലാ വികാരങ്ങളും കൃത്യമായി മുഖത്തു പ്രതിഫലിക്കും. മുഖം ആരോഗ്യത്തിന്റെയും സ്ത്രീകളില്‍ പ്രത്യേകിച്ചു സൗന്ദര്യത്തെയും കൂടെ കണ്ണാടിയാണ്.

മുഖക്കുരു

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കാലഘട്ടത്തെ പുബര്‍ട്ടി എന്നു പറയും. പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ചര്‍മത്തിലെ സെബേഷ്യസ് ഗ്ലാന്‍ഡ് കൂടുതലായി സെബം ഉല്‍പാദിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ മുള്ളുപോലുള്ള അടുപ്പ് കൊണ്ട് അടയ്ക്കപ്പെടുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് അടിസ്ഥാനകാരണം.

ഇത്തരത്തില്‍ സുഷിരങ്ങള്‍ അടയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സേബത്തിനു പുറത്തുപോകാന്‍ കഴിയാതെ അടിഞ്ഞുകൂടുകയും ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്നു. മുഖക്കുരു പലതരത്തില്‍ കാണപ്പെടാം. കോമിഡോണ്‍ (Black & White heads) ആയോ ചെറിയ കുരുക്കള്‍ അഥവാ Papules അല്ലെങ്കില്‍ കുറച്ചുകൂടി വലുതായ പസ്ടുള്‍സ് (Pustules) എന്നിങ്ങനെ. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മുഖക്കുരു കൂടുതലായി കാണപ്പെടുന്നു.

കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുന്‍പു മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. തലയില്‍ താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവിനു സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ താരന്‍ ചികിത്സിച്ചു സുഖപ്പെടുത്തണം. ചിലര്‍ക്ക് മുട്ട, എണ്ണമയമുള്ള ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. സോപ്പിനെക്കാള്‍ കടലമാവോ പയറുപൊടിയോ ആണു കൂടുതല്‍ ഉചിതം.

∙ അമിതമായി സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കുക.

∙ മുഖക്കുരു നഖം കൊണ്ടു ഞെക്കി പൊട്ടിക്കാതെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കറുത്ത പാട് കൂടുതല്‍ ഉണ്ടാവും.

∙ ആര്‍ത്തവത്തകരാറുള്ളവര്‍ അതിനു ചികിത്സ തേടണം.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പച്ചക്കറിയും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

∙ സാധാരണയില്‍ കൂടുതല്‍ മുഖക്കുരു ഉണ്ടെങ്കില്‍ ചികിത്സ തേടുക.

ഹോമിയോ ചികിത്സ

ഹോമിയോപ്പതി ചികിത്സ സാദൃശ്യം സാദൃശ്യ സുഖപ്പെടുത്തുന്നു അഥവാ സമം സമേന ശാന്തി എന്ന അടിസ്ഥാനതത്വത്തിലാണ്. രോഗലക്ഷണങ്ങള്‍ക്കു സമാനമായ ലക്ഷണങ്ങള്‍ ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിവുള്ള മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടാതെ ഒാേരാ വ്യക്തിയുടെയും പ്രത്യേകതകള്‍ കൂടെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. അതിനാല്‍ ഹോമിയോപ്പതി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും ആവര്‍ത്തനത്തിലും മാത്രമേ ഹോമിയോപ്പതി മരുന്ന് ഉപയോഗിക്കാവൂ. പള്‍സാറ്റില (Pulsatilla), നാട്രം മോര്‍ (Natrum Mur), ബെറിബെറിസ് അകുഫോളിയം (BeriBeris Aquifollium), കലെന്‍ടുല (Calendula) തുടങ്ങിയ ഒൗഷധങ്ങള്‍ അടങ്ങിയ ഫേസ് ക്രീമുകളും വിപണിയില്‍ ലഭ്യമാണ്.

കണ്ണിനു ചുറ്റും കറുപ്പുനിറം

മുഖത്തു കാണുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. മറ്റു ശരീരങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കറുത്തനിറത്തിനു കാരണം. പല കാരണങ്ങളാല്‍ ഇത് ഉണ്ടാകാം.

∙ പാരമ്പര്യം: പാരമ്പര്യമായി കട്ടികുറഞ്ഞ ചര്‍മം ഉള്ളവരുടെ രക്തക്കുഴലുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

∙ അലര്‍ജി, ആസ്മ, എക്സിമ: കണ്ണിനു ചൊറിച്ചില്‍ ഉണ്ടാക്കുന്ന അലര്‍ജി, ആസ്മ, എക്സിമ തുടങ്ങിയവയും ചില ഭക്ഷണപദാര്‍ഥങ്ങളുടെ അലര്‍ജികളും ഇതിനു കാരണമാകുന്നു.

∙ മരുന്നുകള്‍: ചില മരുന്നുകള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിനു കാരണമാകുകയും കറുത്തനിറം കൂടുതലായി കാണുകയും ചെയ്യും.

∙ അനീമിയ: രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ. അയണ്‍ കുറവ് കറുത്ത നിറത്തിനു കാരണമാകുന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭിക്കാത്തതും കറുപ്പുനിറത്തിനു കാരണമാകുന്നു.

∙ ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം: ശരീരത്തിന് ആവശ്യമായ സമയം ഉറക്കം ലഭിക്കാത്തത് കണ്ണിനു ചുറ്റും കറുപ്പുനിറം ഉണ്ടാകും.

∙ കരള്‍ സംബന്ധമായ അസുഖങ്ങള്‍: കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും കണ്ണിനു ചുറ്റും കറുപ്പുനിറം വരാറുണ്ട്.

∙ പ്രായം: പ്രായം കൂടുംതോറും ചര്‍മത്തിലെ കോളാജന്‍ നഷ്ടപ്പെടുകയും ചര്‍മം കൂടുതല്‍ കട്ടികുറയുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ ധാരാളം വെള്ളം കുടിക്കുക. എത്രത്തോളം വെള്ളം കുടിക്കുന്നുവോ ത്വക്ക് അത്രയും സുന്ദരമായിരിക്കും.

∙ നന്നായി ഉറങ്ങുക. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുക.

∙ അടിസ്ഥാനമായ രോഗങ്ങള്‍ ചികിത്സിച്ചു സുഖപ്പെടുത്തുക.

∙ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക.

∙ കണ്ണില്‍ െഎസ് പാക്ക് വയ്ക്കുന്നതു താല്‍ക്കാലിക ശാന്തി നല്‍കും.

∙ പഞ്ചസാര, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

∙ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

 ചികിത്സ

അടിസ്ഥാനപരമായ രോഗങ്ങളായ അലര്‍ജി, ആസ്മ, അനീമിയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിച്ചു മാറ്റുക എന്നതാണു പ്രധാനം. ആഴ്സ് ആല്‍ബ് (Arse alb), നാട്രം കാര്‍ബ് (Natrum Carb), നക്സ് വോമിക്ക (Nux Vomica), െെചന (China), െെലക്കോപോടിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങളും രോഗിയുടെ പ്രത്യേകതകള്‍ അനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കൊള്ളാസ്മ (െമലാസ്മ)

വളരെ സാധാരണമായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസം ആണ് കൊള്ളാസ്മ അഥവാ മെലാസ്മ. ഇതിനെ കരിമംഗലം എന്നു സാധാരണയായി പറയപ്പെടുന്നു. ചുറ്റുമുള്ള ചര്‍മത്തെക്കാള്‍ കൂടുതല്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളം (Patches) ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് കാണുന്നത്. മിക്കവാറും രണ്ടു െെസഡിലും ഒരുപോലെയാണു കാണാറ്. ഹോര്‍മോണ്‍ വ്യതിയാനം ഉള്ളപ്പോഴാണ് ഇത് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. കൂടാതെ ഗര്‍ഭിണികളിലും കാണാറുണ്ട്. ഇതു പ്രസവത്തോടെ അപ്രത്യക്ഷമാകുകയും ചെയ്യും. ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോള്‍ ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുമ്പോഴും സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും ഇതു കൂടുതലായി ഉണ്ടാകുന്നു. കൂടാതെ ചില സൗന്ദര്യവര്‍ധക വസ്തുക്കളും, ഒാവറി, െെതറോയ്ഡ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിനെ ബാധിക്കാറുണ്ട്. അഡിസണ്‍സ് ഡിസീസിലും മെലനോമ കാണാറുണ്ട്.

ചികിത്സ

ഗര്‍ഭിണികളില്‍ പ്രസവശേഷം കുറച്ചു മാസങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തിക്കഴിഞ്ഞാല്‍ ഇതു തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ആഴ്സ് ആല്‍ബ് (Arse alb), സെപ്പിയ (Sepia), സള്‍ഫര്‍ (Sulphur), കോളോ െെഫലം (Caulo Phyllum), െെലക്കോപോഡിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകള്‍ക്കും അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

അമിത രോമവളര്‍ച്ച (Hirsuitism)

സാധാരണയായി സ്ത്രീശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവ് വളരെ കുറവായിരിക്കും. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ മുഖത്ത് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്. ഇതിനെ Hirsuitism എന്നുപറയും. മുഖത്തു ചുണ്ടിനു മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടാകും. കൂടാതെ നെഞ്ചിലും പുറത്തും രോമം വരാം. കട്ടികൂടിയതും കറുത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം സ്ത്രീകളില്‍ മുഖക്കുരുവും ആര്‍ത്തവ തകരാറും കാണാറുണ്ട്. ആണുങ്ങളുടേതുപോലെയുള്ള ശബ്ദവും മസിലുകളും മറ്റൊരു പ്രത്യേകതയാണ്. അമിത ശരീരഭാരവും ഇതിനോടു ബന്ധപ്പെട്ടു കാണാറുണ്ട്.

പോളിസിസ്റ്റിക് ഒാവറി സിന്‍ഡ്രോം (PCOD), കുഷിങ് സിന്‍ഡ്രോം (Cushing Syndrome), ഒാവറി, അഡ്രീനല്‍, പിറ്റുവിറ്ററി എന്നിവിടങ്ങളിലെ മുഴകള്‍, െെതറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങള്‍ തുടങ്ങിയവ അമിത രോമവളര്‍ച്ച കാരണമാകാറുണ്ട്.

അമിത രോമവളര്‍ച്ച ഉള്ളവര്‍ ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കുകയും പോളിസിസ്റ്റിക് ഒാവറി, മറ്റു മുഴകള്‍ എന്നിവ കണ്ടുപിടിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

സൂര്യാഘാതം (Photo Dermatitis)

അള്‍ട്രാവയലറ്റ് രശ്മികളോടുള്ള അലര്‍ജി കൂടാതെ ചില മരുന്നുകള്‍ കഴിക്കുന്നതും ത്വക് രോഗങ്ങള്‍ അടക്കമുള്ള ചില രോഗങ്ങളും ചര്‍മത്തെ സൂര്യപ്രകാശത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നുണ്ട്. കൂടുതല്‍ വെളുത്തതും കട്ടികുറഞ്ഞതുമായ ചര്‍മമുള്ളവര്‍ക്ക് സൂര്യാഘാതത്തിനു സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചു 11 മണി മുതല്‍ 3 മണി വരെയുള്ള ശക്തമായ സൂര്യപ്രകാശം.

∙ ശരീരഭാഗങ്ങള്‍ കൂടുതല്‍ മറയ്ക്കുന്ന വസ്ത്രധാരണരീതി ശീലിക്കുക.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക.

നാട്രം കാര്‍ബ് (Natrum Carb), നാട്രം മോര്‍ (Natrm mur), കാന്താരിസ് (Cantharis), റസ്റ്റ് ടോക്സ് (Rhus tox) മുതലായ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകളും അനുസരിച്ച് ഉപയോഗിക്കാം.

ഡോ. വി.കെ. പ്രിയദര്‍ശിനി

ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ (ഹോമിയോ)

കോട്ടയം

@vanitah

read more
Uncategorizedസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണുകളുടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുവാൻ

∙പല ഐ പെൻസിലുകളിലും കടകളിൽ നിന്നു വാങ്ങുന്ന കൺമഷികളിലും ഉളള രാസപദാർഥങ്ങൾ കണ്ണിനു പല തരത്തിലുളള അലർജികൾ ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ സ്ഥിരമായി കണ്ണെഴുത്തിനുപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. വീട്ടിൽ തന്നെ നമുക്ക് കൺമഷി ഉണ്ടാക്കാം.

പൂവാങ്കുറുന്നൽ ഇടിച്ചു പിഴിഞ്ഞ നീരിൽ തിരിത്തുണി ഏഴു ദിവസം മുക്കി ഉണക്കുക. (രാത്രി മുക്കി വച്ചു രാവിലെ ഉണക്കാം). തിരിത്തുണിയിൽ തെച്ചിപ്പൂവ്, പുളിഞരമ്പ്, തൃഫല എന്നിവ ഉണക്കി പൊടിച്ച് തെറുത്ത് വിളക്കു കത്തിക്കുക. തിരിക്കു മുകളിലായി ഒരു പുതിയ മൺചട്ടി ക്രമീകരിക്കാം. ഒരു രാത്രി മുഴുവൻ നല്ലെണ്ണയൊഴിച്ച് കത്തിച്ച വിളക്ക് എരിയട്ടെ. മൺചട്ടിയിൽ പിടിക്കുന്ന കരി അടുത്ത ദിവസം ചുരണ്ടിയെടുത്ത് ആവണക്കെണ്ണയിൽ ചാലിച്ചു വയ്ക്കാം. ഒരു വർഷം വരെ കേടുകൂടാതെയിരിക്കും.

∙മേൽപ്പറഞ്ഞ കൺമഷി കൊണ്ട് കണ്ണെഴുതിയാൽ‌ നേത്ര രോഗങ്ങൾക്കുളള സാധ്യത കുറയും. സ്ഥിരമായി ഉപയോഗിച്ചാൽ തലവേദനയ്ക്കും കുറവുണ്ടാകും.

∙കണ്ണുകളുടെ ക്ഷീണം മാറാൻ കട്ടൻ ചായയോ പനിനീരോ പഞ്ഞിയിൽ മുക്കി പത്തു മിനിറ്റുനേരം കൺപോളയ്ക്ക് മുകളിൽ വയ്ക്കാം.

∙മുരിങ്ങയിലയും പൂവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉൻമേഷവും നൽകും.

read more