നമ്മൾ സാധാരണയായി ചില കാര്യങ്ങൾ ചിന്തിച്ചു കൂട്ടി വെച്ചിരിക്കുന്നവയോ അല്ലെങ്കിൽ കേട്ടിട്ടുള്ളവയോ ആണ്. നമ്മൾ പറയാറുണ്ട്, എല്ലാ റിലേഷൻഷിപ്പിലും, പ്രത്യേകിച്ച് മാര്യേജ് റിലേഷൻഷിപ്പിൽ, ചെറിയ പൊസസീവ്നെസ്സും ജെലസിയും വരുമെന്ന്. “ഞാൻ ഇച്ചിരി പൊസസീവ് ആണ് കേട്ടോ” എന്നോ “ചെറിയ ജെലസി ഒക്കെ ഉണ്ട്, വേറെ ആരോടും സംസാരിക്കാൻ പാടില്ല” എന്നൊക്കെ നമ്മൾ കേൾക്കാറുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ ഇതൊക്കെ ടോക്സിക് ആണ്. നമ്മൾ ഇതൊന്നും ഒരിക്കലും എന്റർടൈൻ ചെയ്യാൻ പാടില്ല. അതുപോലെ, ഇത് സൈലന്റ് ആയി അക്സെപ്റ്റ് ചെയ്യാനും പാടില്ല. പൊസസീവ്നെസ്സും ജെലസിയും നെഗറ്റിവിറ്റിയാണ്, ഇമോഷണൽ നെഗറ്റിവിറ്റിയാണ്. ഇത് ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ ലക്ഷണമാണ്. ഇതൊരു തരം ടോക്സിസിറ്റിയാണ്—ഒരാളുടെ മേൽ കൺട്രോൾ വരുന്നതോ മറ്റൊരാളുടെ മേൽ പവർ നേടുന്നതോ ആണ് ഇത്. മലയാളത്തിൽ പറഞ്ഞാൽ, ഇതിനെ അസൂയ എന്നാണ് വിളിക്കുന്നത്. എനിക്ക് ഇല്ലാത്തത് മറ്റൊരാൾക്ക് ഉള്ളപ്പോൾ ഉണ്ടാകുന്ന ഫീലിംഗാണ് അസൂയ. എന്നാൽ, ഒരു ഹെൽത്തി റിലേഷൻഷിപ്പിൽ ജെലസി ഒരിക്കലും ഉണ്ടാവില്ല, അതിന്റെ തോത് പോലും ഉണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്.
പക്ഷേ, നമ്മൾ മിത്തായി വിചാരിക്കുന്നത് എന്താണ്? “ചെറിയ ജെലസി പ്രണയത്തിന് ഉണ്ടാവും, ലൗവിൽ കുറച്ച് പൊസസീവ്നെസ്സും ജെലസിയും വരും” എന്നൊക്കെ ഒരുപാട് ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, ഒരിക്കലും അത് വരാൻ പാടില്ല. ഇതൊരു മിത്താണ്. നമ്മൾ പറഞ്ഞു പറഞ്ഞ് ശീലിച്ചുപോയ കാര്യങ്ങളാണ് ഇത്. പൊസസീവ്നെസ്സും ജെലസിയും ടോക്സിക് ആണെന്ന് മനസ്സിലാക്കാനുള്ള ബോധവും വിവരവും നമുക്ക് വേണം. ഇത് കൂടുതൽ കൂടുതൽ റെഡ് ഫ്ലാഗുകളായി നമ്മൾ കാണുകയും വേണം. പിന്നെ, നമ്മൾ കേൾക്കാറുള്ള മറ്റൊരു കാര്യം എന്താണ്? “മാര്യേജ് ലൈഫിൽ കുട്ടികൾ ഉണ്ടായാൽ എല്ലാം ശരിയാവും” അല്ലെങ്കിൽ “കുട്ടികൾ നിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരും” എന്ന്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല. നിന്റെയും പങ്കാളിയുടെയും പ്രശ്നങ്ങൾ എങ്ങനെയാണ് ഒരു കുഞ്ഞു കുട്ടിക്ക് പരിഹരിക്കാൻ കഴിയുക? ഇതൊക്കെ വെറും മോശമായ മണ്ടത്തരങ്ങളാണ് എന്നേ പറയാൻ പറ്റൂ. കുട്ടികൾ ഒരിക്കലും നിന്റെ പ്രോബ്ലംസ് ഫിക്സ് ചെയ്യാൻ പോകുന്നില്ല. പക്ഷേ, ചില ഗ്രാൻഡ് പേര്‍ന്റ്സ് പറയുന്നത് കേട്ടിട്ടുണ്ട്: “മക്കളെ, നീ അമ്മയോട് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്, അമ്മയുടെ സ്വഭാവം ഇങ്ങനെയാണ്” അല്ലെങ്കിൽ “നീ അച്ഛനോട് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്, അച്ഛൻ കുടിച്ചോണ്ട് വരുമ്പോൾ പ്രശ്നമാണ്” എന്ന്. ഒരു പത്ത് വയസ്സുള്ള കൊച്ചിനാണോ അച്ഛനോട് കുടി നിർത്താൻ പറയേണ്ടത്? അല്ലെങ്കിൽ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറയേണ്ടത്? ദയവു ചെയ്ത് കുട്ടികളെ വളരാൻ അനുവദിക്കുക. കുട്ടികളല്ല നിന്റെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്.
“കുട്ടികൾ ഉണ്ടായാൽ എല്ലാം ശരിയാവും, മാര്യേജിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും” എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. കുട്ടികളെ ഇതിനകത്ത് ഇട്ട് ഉപദ്രവിക്കുന്നത് ഒരു വളർന്നു വരുന്ന വൃത്തികെട്ട ജനറേഷനെ ഉണ്ടാക്കുക മാത്രമേ ചെയ്യൂ. നല്ലൊരു എൻവയോൺമെന്റിൽ കുട്ടികളെ വളർത്താൻ ശ്രമിക്കുക. പിന്നെ, നമ്മൾ കേൾക്കുന്ന മറ്റൊരു മിത്ത് എന്താണ്? “കല്യാണം കഴിച്ചാൽ എല്ലാം ശരിയാവും, അവളുടെ സ്വഭാവം മാറും” എന്ന്. ഒരാളുടെ ക്യാരക്ടർ ഫോം ചെയ്യുന്നത് ഏകദേശം 23 വയസ്സിനുള്ളിൽ ആണെന്നാണ് സ്റ്റഡീസ് പറയുന്നത്. അപ്പോൾ, കല്യാണം കഴിഞ്ഞാൽ ഒരാൾ മാറുമെന്ന് പറയുന്നതിൽ യാതൊരു യോജിപ്പും ഇല്ല. ഇതൊക്കെ വെറും മിത്തുകളും മണ്ടത്തനങ്ങളുമാണ്.
.
















