സൗന്ദര്യത്തിന് ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കാം? മുഖക്കുരു അകറ്റാനും, കരുവാളിപ്പ് അകറ്റി ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനുമെല്ലാം സഹായിക്കുന്ന പൊട്ടറ്റോ ഫെയ്‌സ് പാക്ക് പരിചയപ്പെടാം.
ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്ക് (Potato Face Packs) നൽകുന്ന ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം. ഉരുളക്കിഴങ്ങ് ഏത് രീതിയിൽ പാകം ചെയ്തെടുത്താലും കഴിക്കാൻ ഒരു പ്രത്യേക സ്വാദാണ്. അതുകൊണ്ട് തന്നെയാണ് ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് ആരാധകരേറെ. രുചി മാത്രമല്ല, ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 3, ബി 6, സി, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. അതേസമയം ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഏറെ ഫലപ്രദമായ ഒരു ചേരുവയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും, വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനുമെല്ലാം ഉരുളക്കിഴങ്ങ് സഹായിക്കും.
കറുത്ത പാടുകൾ കുറയ്ക്കുന്നതിനും നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനും തിളങ്ങുന്ന ചർമ്മത്തിനും അനുയോജ്യമായ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ആണിത്. തേങ്ങാപ്പാൽ നമ്മുടെ മുടിക്കും ചർമത്തിനും ഒരുപോലെ ഗുണം ചെയ്യും. ചർമ്മത്തിലെ പാടുകൾ, കറുത്ത പാടുകൾ, മറ്റ് അടയാളങ്ങൾ എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു, ഇത് ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുവാനും ഉത്തമമാണ്. ഈ പാക്ക് തയ്യാറാക്കാൻ വേണ്ടത്,
– രണ്ട് ടേബിൾ സ്പൂൺ. തേങ്ങാപ്പാൽ
– രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര്
ഇവ രണ്ടും നന്നായി ചേർത്ത ശേഷം മുഖത്തു പുരട്ടി ഉണങ്ങാൻ അനുവദിക്കുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
ഇതിനായി ഒരു ചെറിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ ബദാം എണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഇത് മുഖത്ത് പുരട്ടാം. ഉണങ്ങിയ ശേഷം മുഖം സാധാരണ വെള്ളത്തിൽ കഴുകുക.
രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടേബിൾ സ്പൂൺ തക്കാളി ജ്യൂസ് എന്നിവ എടുത്ത് ഒരുമിച്ച് ചേർത്ത് ഇളക്കിയ ശേഷം ഈ കൂട്ട് മുഖത്ത് പുരട്ടാം. ഇരുപത് മിനിട്ടിന് ശേഷം ഇത് കഴുകി വൃത്തിയാക്കാം.
ഈ ഫേസ് പാക്ക് പരീക്ഷിക്കുന്നതിന് മുമ്പ്, നാരങ്ങ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. നാരങ്ങയ്ക്കും ഉരുളക്കിഴങ്ങിനും രേതസ് ഗുണമുണ്ട്, ഇത് അധിക എണ്ണ നീക്കം ചെയ്യുകയും അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തിന് വ്യക്തമായ രൂപം നൽകുകയും ചെയ്യുന്നു. ചർമ്മത്തിൽ പ്രകോപനം ഉണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നാരങ്ങ നീര് നേർപ്പിക്കുക. തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു.
രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ തീൻ എന്നിവ ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകാം.
ഉരുളക്കിഴങ്ങ് നീരും മുട്ടയുടെ വെള്ളയും
ഇതിനായി അര കപ്പ് ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് ഇതിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകാം. ശേഷം നിങ്ങളുടെ മുഖത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ ഉപയോഗിക്കാം.
ഉരുളക്കിഴങ്ങ് നീരും തേങ്ങാപ്പാലും
ഉരുളക്കിഴങ്ങും തേനും
ഉരുളക്കിഴങ്ങും തക്കാളി നീരും
ഉരുളക്കിഴങ്ങ് നീരും നാരങ്ങാനീരും തേനും