close

കന്യാചർമം

ലൈംഗിക ആരോഗ്യം (Sexual health )

കന്യാചർമവും ആദ്യ രാത്രിയിലെ രക്തസ്രാവവും: സംശയങ്ങൾ അകറ്റാം

കന്യാചർമം പൊട്ടാത്ത സ്ത്രീയെയാണു പൊതുവെ കന്യകയെന്നു വിളിക്കുന്നത്. എന്നുവച്ചാൽ പുരുഷനുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടാത്തവളെ. നമ്മുടെ പരമ്പരാഗത മൂല്യങ്ങളും രീതികളും അനുസരിച്ച് ഒരു പെൺകുട്ടിയുടെ വിലമതിക്കാനാവാത്ത ധനമാണ്, സ്വഭാവഗുണമാണ് കന്യകാത്വം. അത് അവളുടെ തറവാട്ടുമഹിമയുടെയും ഉയർന്ന സദാചാരത്തിന്റെയും ലക്ഷണമായി കണക്കാക്കപ്പെടുന്നു.

കന്യാചർമത്തെ ‘മെയ്ഡൻ ഹെഡ്’ എന്നും വിളിക്കും. കാരണം എല്ലാ മെയ്ഡനും (കന്യകകൾക്കും) കന്യാചർമം ഉണ്ടാകണമെന്നു പലരും വിശ്വസിക്കുന്നു. പണ്ടു ‘കന്യക’, ‘കന്യകാത്വം’ എന്നീ വാക്കുകൾക്കു ശരീരശാസ്ത്രപരമായ അർഥം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വതന്ത്രനായ ഒരു പുരുഷനുമായോ, പുരുഷന്മാരുമായോ ബന്ധിതയായിട്ടില്ലാത്ത ഒരു സ്ത്രീയുടെ മാനസിക, സാമൂഹിക അവസ്ഥയെക്കൂടി ആ വാക്കുകൾ സൂചിപ്പിച്ചിരുന്നു. പിന്നീടു വിവാഹവും ഏകപത്നീ (ഭർതൃ) വ്രതവും മക്കത്തായ അധീശത്വവും പ്രചരിച്ചപ്പോൾ സ്ത്രീയുടെ കന്യാകത്വത്തിനുള്ള തെളിവിനു പ്രാധാന്യം വർധിച്ചു. അങ്ങനെ സ്ത്രീരക്തത്തെയും മുൻപു സംഭോഗത്തിലേർപ്പെടാത്ത സ്ത്രീയെ പ്രാപിക്കുന്നതിനെയും ചുറ്റിപ്പറ്റി ധാരാളം ആചാരങ്ങൾ നിലവിൽവന്നു.

കന്യാചർമം പൊട്ടിയ സ്ത്രീകളെല്ലാം കന്യകകൾ അല്ലാതായിട്ടില്ല എന്ന് ഈ വിവരണങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടാകുമല്ലോ. കന്യാചർമത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ അല്ല, മനസ്സിന്റെ ഒരവസ്ഥയാണു കന്യകാത്വം, പാതിവ്രത്യം എന്നൊക്കെ പറയുന്നതെന്നാണ് പുതിയ കാലത്തിന്റെ വ്യാഖ്യാനം.

സംശയങ്ങൾ അകറ്റാം

തോമസ് തെരേസയെ സംശയിച്ചതു ശരിയായോ?

ശരിയായില്ല. പഴയ ചില ആചാരങ്ങളുടെ മാറാലകളിൽ പറ്റിപ്പിടിച്ച ഇത്തരം സംശയങ്ങളോടുകൂടിയ ‘ഡൗട്ടിങ് തോമസുമാർ’ (സംശയാലുക്കൾ) ഒട്ടേറെ നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബജീവിതത്തിൽ കന്യാചർമത്തിനല്ല പ്രാധാന്യം. പരസ്പരമുള്ള വിശ്വാസത്തിനും സ്നേഹത്തിനുമാണെന്ന് ഇവർ മനസ്സിലാക്കണം.

ആദ്യ സംഭോഗത്തിൽ എല്ലാ സ്ത്രീകൾക്കും രക്തസ്രാവം ഉണ്ടാകുമോ?

ഉണ്ടാകണമെന്നില്ല. മെഡിക്കൽ സ്ഥിതിവിവരണക്കണക്കുകൾ അനുസരിച്ചു 42 ശതമാനം സ്ത്രീകളേ പൊട്ടി, രക്തം വരാൻ സാധ്യതയുള്ള കന്യാചർമത്തോടെ ജനിക്കുന്നുള്ളൂ. 48 ശതമാനം സ്ത്രീകളിൽ കന്യാചർമം വളരെയധികം ‘ഫ്ലെക്സിബിൾ’ ആണ്. ശേഷിക്കുന്ന 11 ശതമാനത്തിൽ കന്യാചർമം തീരെ നേർത്തതും ദുർബലവുമായിരിക്കും. അതുകൊണ്ടുതന്നെ അതു വളരെ നേരത്തേ പൊട്ടും, ശാരീരിക ചലനങ്ങൾ കൊണ്ടുതന്നെ.

ആദ്യസംഭോഗത്തിൽ ഒരു സ്ത്രീക്ക് എത്ര രക്തം പോകും?

താഴെപ്പറയുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി ഒാരോ സ്ത്രീയിലും ആദ്യസംഭോഗത്തിനു ശേഷം വരുന്ന രക്തം ഒാരോ അളവായിരിക്കും. കന്യാചർമത്തിന്റെ കട്ടി, അതിന്റെ അയവ്, ചർമത്തിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടു പോകുന്ന രക്തധമനികളുടെ എണ്ണം, സ്ത്രീയിൽ സംഭവിക്കുന്ന െെവകാരിക ഉദ്ധാരണം/ആർദ്രത, ഇണയിൽ ലിംഗം പ്രവേശിപ്പിക്കുന്നതിന്റെ ശക്തി… പൊതുവെ പറഞ്ഞാൽ കുറച്ചു തുള്ളികൾ മുതൽ ഒരു ടീസ്പൂൺ വരെ രക്തം പോകും.

കന്യക ഗർഭിണിയാകുമോ?

ആകാം. യോനീമുഖത്ത് ബീജം /ശുക്ലം നിക്ഷേപിച്ചാൽ അതു കന്യാചർമത്തിന്റെ ദ്വാരത്തിൽകൂടി പ്രവേശിച്ചു യാത്ര ചെയ്ത് ഗർഭപാത്രത്തിലെത്തി അണ്ഡവുമായി സംയോജിക്കും. അങ്ങനെ ഗർഭമുണ്ടാകാൻ സാധ്യതയുണ്ട്.

ഒരു സ്ത്രീ കന്യകയാണെന്ന് എങ്ങനെ അറിയാം?

വിശ്വസിക്കുക. യോനിയിൽ മറ്റൊരു ലിംഗം കയറിയിട്ടില്ല എന്നു തെളിയിക്കാൻ പാകത്തിനു ശാസ്ത്രീയ മാർഗങ്ങളൊന്നുമില്ല. മനസ്സിലാണു ശുദ്ധിയും ചാരിത്ര്യവും വേണ്ടത്; യോനിയിലല്ല..

കന്യാചർമം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയെക്കുറിച്ച് കേട്ടു. അത് എപ്പോഴാണ് വേണ്ടിവരിക?

ചിലരിൽ കന്യാചർമം വളരെ കട്ടിയുള്ളതായതിനാൽ യോനിയിൽ ലിംഗപ്രവേശം സാധ്യമല്ലാതെ വരാം. അങ്ങനെയുള്ളവരിൽ ലളിതമായ ഒരു ശസ്ത്രക്രിയ വഴി കന്യാചർമം നീക്കം ചെയ്യുന്നു. ഇതിന് ഹൈമനക്ടമി എന്നു പറയും.

എന്നാൽ കന്യാചർമം നീക്കം ചെയ്യുന്നതിനു മുൻപ് ലൈംഗികബന്ധം സാധ്യമാകാത്തതിനു പിന്നിൽ വജൈനിസ്മസ് അഥവാ യോനീസങ്കോചം പോലുള്ള എന്തെങ്കിലും മാനസിക കാരണങ്ങളില്ല എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്

വിവർത്തനം: അനിൽ മംഗലത്ത്,

സാങ്കേതിക സഹായം: എൻ.വി. നായർ

read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികബന്ധം എങ്ങനെ വേദനരഹിതമാക്കാം

ലൈംഗിക സമയത്ത് സ്ത്രീകളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്

ഒരു ഫർണിച്ചർ പോലെ പൊളിച്ചു മാറ്റാനോ വേർപെടുത്താനോ സാധിക്കുന്നതല്ല കന്യാചർമ്മം. എന്നാൽ കന്യകാത്വത്തിന്റെ തെളിവായാണ് സമൂഹം കന്യാചർമ്മത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും പല പുരുഷൻമാരും താൻ വിവാഹം കഴിക്കുന്ന യുവതി നേരത്തെ മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെന്ന് ഉറപ്പിക്കുന്നത്.

കന്യകാത്വത്തിന് അമിത പ്രാധാന്യമാണ് പലരും നൽകുന്നത്. കന്യാ ചർമ്മം പലപ്പോഴും ഈ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ, കന്യാ ചർമ്മമാണ് കന്യകാത്വത്തിന്റെ സൂചകമായി കാണക്കാക്കുന്നത്. ‘എല്ലാ’ കന്യകമാരായ പെൺകുട്ടികൾക്കും കന്യാ ചർമ്മം ഉണ്ടെന്നതാണ് വിശ്വാസം. ഒരു മെഡിക്കൽ അവസ്ഥയേക്കാൾ സാമൂഹികമായി നിർമ്മിതമായ ഒരു ആശയമാണ് കന്യകാത്വമെന്നത്. എന്നാൽ കന്യാചർമ്മത്തിന്റെ സാന്നിധ്യമോ അഭാവമോ പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പുനൽകുന്നില്ലെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

കുതിരസവാരി, നൃത്തം, മരംകയറുക, ജിംനാസ്റ്റിക്സ്, വ്യായാമം ചെയ്യുക, ഓറൽ സെക്സ് അല്ലെങ്കിൽ ഫിംഗറിംഗ് പോലുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ കന്യാ ചർമ്മം തകരാം. ചിലപ്പോൾ കന്യാ ചർമ്മം തകർക്കാതെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാകും. കന്യാ ചർമ്മം ഉണ്ടെങ്കിൽ ആദ്യ ലൈംഗിക ബന്ധത്തിൽ രക്തസ്രാവമുണ്ടാകുമെന്നത് ഒരു മിഥ്യാ ധാരണയാണ്.

യോനി പൂണമായും തുറക്കുന്നതിനെ മറയ്ക്കുന്ന ചർമ്മമല്ല കന്യാ ചർമ്മം. ഇത് മ്യൂക്കോസൽ കലയുടെ നേർത്ത ഭാഗമാണ്. ഇത് ബാഹ്യ യോനി തുറക്കുന്നതിനെ ചുറ്റിപ്പറ്റിയോ ഭാഗികമായോ മൂടുന്നു. ആർത്തവ രക്തം കന്യാ ചർമ്മത്തിലൂടെയാണ് കടന്നു പോകുന്നത്. ചില സ്ത്രീകൾക്ക് ജന്മനാൽ തന്നെ കന്യാ ചർമ്മം ഉണ്ടാകാറില്ല. ചിലർക്കാകട്ടെ ആദ്യ ലൈംഗിക ബന്ധത്തിനും മുൻപേ തന്നെ കന്യാ ചർമ്മം നഷ്ടമായേക്കാം.

ലൈംഗിക സമയത്ത് സ്ത്രീകളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലൈംഗിക ബന്ധത്തിന് യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ഉണ്ടാകേണ്ടത് പ്രധാനമാണ്. ചുംബനം, കെട്ടിപ്പിടിക്കൽ, വേണ്ടത്ര സമയവും ക്ഷമയും എടുക്കൽ എന്നിവ ലൈംഗികത ആസ്വാദ്യകരമാക്കാനുള്ള മാർഗങ്ങളാണ്.

ലൈംഗികത യഥാർഥത്തിൽ വേദനയുണ്ടാക്കുന്ന ഒന്നാണ്. പരുക്കൻ ലൈംഗികബന്ധം സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കും. യോനിയിൽ നനവില്ലെങ്കിലും വേദന ഉണ്ടാകാം. ആദ്യ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ പങ്കാളിക്ക് വേദനയുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിൽ, ലൈംഗികതയ്‌ക്ക് മുൻപ് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കാൻ അവളോട് ആവശ്യപ്പെടുക, കാരണം ഇത് കന്യാചർമ്മം കീറാനുള്ള സാധ്യത കുറയ്ക്കും, ലൈംഗികതയിലേക്ക് തിരക്കുകൂട്ടരുത്. ശരിയായ മാനസികാവസ്ഥ സജ്ജമാക്കുക. നിങ്ങൾ വൈകാരികമായി തയ്യാറാണെന്നും വളരെയധികം ഉത്തേജിതരാണെന്നും ഉറപ്പാക്കുക. ലൈംഗികതയ്‌ക്കൊപ്പം നിങ്ങൾക്ക് എന്തു തോന്നുന്നുവെന്നതിനെക്കുറിച്ച് പങ്കാളിയുമായി നല്ല ആശയവിനിമയം നടത്തുന്നത് കാര്യങ്ങൾ ലഘൂകരിക്കും.

ലൈംഗിക ബന്ധത്തിന് ശേഷം, നിങ്ങളുടെ യോനി തുറക്കുന്നതിന് സമീപം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ ഐസ് വയ്ക്കുകയോ ചൂടുവെള്ളം ഉപയോഗിച്ച് കഴുകുകയോ ചെയ്യണം. വേദന കുറയുന്നതുവരെ ലൈംഗികബന്ധം ഒഴിവാക്കുക. ലൈംഗികതയ്ക്ക് ശേഷം നിങ്ങൾക്ക് അമിത രക്തസ്രാവമോ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക.

read more