close

ഗർഭനിരോധന ഗുളികകൾ

ആരോഗ്യംഗര്‍ഭധാരണം (Pregnancy)

ഗർഭനിരോധന ഗുളികകൾ

25 വയസ്സുള്ള വിവാഹിതയാണ്. കഴിഞ്ഞ 2 വർഷമായി ഞാൻ ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. അത് നിർത്തിയിട്ടപ്പോൾ 6 മാസമായി. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് ഞങ്ങളിപ്പോൾ. നിർഭാഗ്യവശാൽ ഞാനിതേവരേ ഗർഭിണിയായില്ല. എനിക്ക് എന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാവുമോ?

ഉത്തരം

ദീർഘകാലമായി ഗർഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിൽ ഇങ്ങനെ സംഭവിച്ച് കാണാറുണ്ട്. ഹോർമോൺ അസന്തുലിതാവസ്‌ഥയാണ് ഇതിന് കാരണം. നിങ്ങൾക്ക് കൃത്യമായി ആർത്തവമുണ്ടാകാറുണ്ടോ? ഇല്ലെങ്കിൽ ഉടൻ തന്നെ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കാണുന്നത് ഉചിതമായിരിക്കും. പരിശോധനകൾക്കു ശേഷമേ ഗർഭധാരണം നടക്കാത്തതിന് പിന്നിലുള്ള യഥാർത്ഥ കാരണം കണ്ടെത്താനാവൂ.

read more