close

ജങ്ക്ഫൂഡുകൾ

മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഇരുപതുകളിൽ മുടി നരയ്ക്കുമ്പോൾ: പരിഹാരമായി ഈ പോഷകങ്ങൾ

ഇരുപതുകളിലും മുടി നരയ്ക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇന്ന് സാധാരണമാണ്. മുടിക്കു കറുപ്പുനിറം നൽകുന്നത് മെലാനിൻ എന്ന വർണകം ഉൽപാദിപ്പിക്കുന്ന കോശങ്ങളാണ്. ശരീരത്തിലെ കാറ്റലേസ് (Catalase) എന്ന എൻസൈം ശരീരത്തിലെ ഹൈഡ്രജൻ പെറോക്സൈഡിനെ ഒാക്സിജനും വെള്ളവുമാക്കി മാറ്റും. കാറ്റലേസ് എൻസൈമിന്റെ അഭാവമുണ്ടാകുമ്പോൾ ഈ ഹൈഡ്രജൻ പെറോക്സൈഡ് കോശങ്ങളിൽ അടിയുന്നു. ഇത് മെലാനിനെ കുറച്ച് മു ടി നരയ്ക്കുന്നതിനു കാരണമാകുന്നു.

ജങ്ക്ഫൂഡുകൾ, ഫാസ്‌റ്റ് ഫൂഡ്, ട്രാൻസ്ഫാ‌റ്റ് കൂടുതലുള്ള ആഹാരങ്ങൾ ഇവ ശരീരത്തിലെ ഹൈഡ്രജ ൻ പെറോക്സൈഡിന്റെ അളവ് കൂട്ടി മുടി നരയ്ക്കാന്‍ കാരണമാകുന്നു. വൈറ്റമിൻ ബി12 ന്റെ കുറവും പ്രധാന കാരണമാണ്.

അകാലനരയെ നിയന്ത്രണത്തിലാക്കാൻ 7Ð8 മണിക്കൂർ ദിവസവും ഉറങ്ങണം. ശരീരത്തിലെ നീർക്കെട്ടു കുറയ്ക്കുവാനും അഴുക്കുകളെ പുറന്തള്ളുവാനും ധാരാളം വെള്ളം കുടിക്കാം. വൈറ്റമിൻ ബി12 അടങ്ങിയ മാംസം, മീൻ, മുട്ട, കരൾ ഇവ കാറ്റലേസ് എൻസൈം കൂടുവാൻ സഹായിക്കുന്നു. വൈറ്റമിൻ ബിയിലെ ബയോട്ടിൻ അടങ്ങിയ പരിപ്പ്, പയർവർഗങ്ങൾ, കൂൺ, മുട്ടയുടെ മഞ്ഞക്കരു, നട്സ്, പച്ചനിറത്തിലുള്ള ഇലക്കറികൾ, തൈര് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗÐ3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചാള, ചൂര ഇവയും കഴിക്കണം. വൈറ്റമിൻ ഡി മുടിവളർച്ചയ്ക്ക് ആവശ്യമാണ്. തലയോട്ടിയിൽ ഇടയ്ക്കു മസാജ് ചെയ്യാം. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കി സമീകൃതാഹാരം ഉൾപ്പെടുത്തിയാൽ അകാലനരയെ മാറ്റി നിർത്താം.

read more