close

പെർഫ്യൂം

ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

പെർഫ്യൂം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ആരുണ്ട് നമുക്കിടയിൽ? പെർഫ്യൂമുകളുടെ മനംമയക്കുന്ന സുഗന്ധം ശാരീരിക ശുചിത്വത്തിന്റെയും പരിഷ്കൃതിയുടെയും അടയാളമാണെന്ന് പറയാതെ വയ്യ!

പെർഫ്യൂം നമ്മെയും ഒപ്പം നമുക്കു ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കുന്നു.ശരീര ദുർഗന്ധമുള്ള ആളുകളുമായി അടുത്തിടപഴകാനും സഹവസിക്കാനുമൊന്നും അധികമാരും ഇഷ്ടപ്പെടുന്നില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് ഓരോ തവണയും നാമെല്ലാവരും ഓരോ തവണ പുറത്ത് പോകാനിറങ്ങുന്നതിന് മുൻപ് സുഗന്ധപൂരിതമായ പെർഫ്യൂമുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.

പെർഫ്യൂമുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ എല്ലാവർക്കും തങ്ങളുടേതു മാത്രമായ ഇഷ്ടങ്ങളുണ്ട്. ചിലർ പലതരം സുഗന്ധങ്ങളിലുള്ളവ മാറി മാറി പരീക്ഷിക്കുന്നു. ചിലർക്കാകട്ടെ, അവർക്ക് ഇഷ്ടപ്പെട്ടതു മാത്രമായ ചില സുഗന്ധങ്ങൾ മാത്രം തുടർച്ചയായി ഉപയോഗിക്കുന്നു. ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിനെയും ദുർഗന്ധത്തെയും മുഴുവനായും അകറ്റികൊണ്ട് നമുക്കും ചുറ്റുമുള്ളവർക്ക് ആനന്ദം പകരുന്ന പെർഫ്യൂമുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി നിങ്ങളെ സഹായിക്കാനും മികച്ച സുഗന്ധതൈലങ്ങൾ കണ്ടെത്തുന്നതിനായി വളരെ ലളിതവും എളുപ്പവുമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഞങ്ങളുടെ പക്കലുണ്ട്. അവ കണ്ടെത്തുക, പെർഫ്യൂമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാം.

#1. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല

പരീക്ഷിച്ചു നോക്കാതെ തന്നെ എനിക്കത് ഇഷ്ടപ്പെടില്ല എന്ന് തീർത്ത് പറയാൻ വരട്ടെ! വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കാൻ പരിശീലിക്കുക. തീക്ഷ്ണ സുഗന്ധമുള്ള റോസ് പോലുള്ള പെർഫ്യൂമുകൾ ചിലപ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടെന്ന് വരില്ല. എങ്കിൽ തന്നെയും സമാന സുഗന്ധങ്ങൾ പരീക്ഷിക്കുന്നതിൽ നിന്നും സ്വയം പിന്തിരിപ്പിക്കാൻ ശ്രമിക്കേണ്ട ആവശ്വമില്ല. ഒരുപക്ഷേ ഇടയ്ക്കൊക്കെ ഉപയോഗിച്ച് കഴിയുമ്പോൾ കുറച്ചു നാളുകൾക്കുള്ളിൽ അതിൻറെ സുഖം നിങ്ങൾക്ക് ആകസ്മികമായി തോന്നിയേക്കാം. അതിനാൽ ഇടയ്ക്കൊക്കെ ഇഷ്ടമില്ലാത്ത പെർഫ്യൂമുകളും ഉപയോഗിക്കുന്ന ശീലം പരീക്ഷിക്കുക!

#2. കൈത്തലങ്ങൾ ഉപയോഗിക്കാം

സുഗന്ധം തിരിച്ചറിയാനായി നിങ്ങളുടെ മുഖത്ത് പെർഫ്യൂമുകൾ തളിക്കരുത്. പെർഫ്യൂമുകൾ ടെസ്റ്റ് ചെയ്യുന്നതിനായി നിങ്ങളുടെ വിരലുകളോ അല്ലെങ്കിൽ കൈപ്പത്തിയുടെ മുകൾഭാഗമോ ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. കാരണം, നിങ്ങൾ മൂക്കിനോട് വളരെ അടുത്ത് പെർഫ്യൂം സുഗന്ധം പരക്കുകയാണെങ്കിൽ ഇതുവഴി മൂക്കിന് മറ്റ് സുഗന്ധങ്ങളെ കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുമാത്രമല്ല നിങ്ങളുടെ മുഖ ചർമ്മം വളരെ മൃദുലമായ ഒന്നാണ് എന്ന കാര്യം മറന്നു പോകരുത്.

#3 കുറച്ച് സമയം നൽകുക.

പെർഫ്യൂമുകൾ ദേഹത്ത് തളിച്ചതിന് ശേഷം ഇതിൻറെ യഥാർത്ഥ സുഗന്ധം തിരിച്ചറിയാനായി കുറഞ്ഞത് ഒരു മിനിറ്റെങ്കിലും നൽകുക. ഇത് സുഗന്ധദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന് ബാഷ്പീകരിക്കാനുള്ള സമയം നൽകുന്നു, അങ്ങനെ നിങ്ങൾക്ക് സുഗന്ധദ്രവ്യത്തിന്റെ സുഗന്ധം പൂർണമായും ലഭ്യമാകും.

#4. കോഫി ബീൻ ട്രിക്ക്

നിങ്ങൾ ടെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ പെർഫ്യൂമുകളുടെയും സുഗന്ധം പരിപൂർണമായി തിരിച്ചറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോന്നും പരീക്ഷിച്ചു നോക്കുന്നതിന് മുൻപായ കോഫി ബീൻസ് മണക്കുക. ചുറ്റുമുള്ള ശക്തമായ മറ്റു സുഗന്ധങ്ങളുടെ സാന്ദ്രത കുറയ്ക്കാൻ കോഫി ബീൻസ് സഹായിക്കുന്നു. പുതിയതും വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കുമ്പോൾ ഈ വിദ്യ ശുപാർശ ചെയ്യുന്ന ഒന്നാണ്.

Also read: പൂ പോലെ മൃദുലമായ കൈകൾ വേണ്ടേ? മാർഗ്ഗങ്ങൾ ഇതാ

#5. വീണ്ടും മണക്കുക

പെർഫ്യൂമുകളുടെ പരിപൂർണ്ണമായ സുഗന്ധം ഒറ്റയടിക്ക് നിങ്ങൾക്ക് ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ഇതിനകം മറ്റ് സുഗന്ധങ്ങൾ പരീക്ഷിച്ചു നോക്കിയാൽ, അത് കൂടുതൽ വൈവിധ്യ പൂർണ്ണമായി അനുഭവപ്പെടും. അതിനാൽ, ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടുതൽ തവണ വീണ്ടും ഇത് മണത്തുകൊണ്ട് നമുക്കിത് പരീക്ഷിക്കാം.

#6. കൈത്തണ്ടയിൽ തടവേണ്ട കാര്യമില്ല

പെർഫ്യൂമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടുകഥകളിലൊന്നാണ് ഇത്. പെർഫ്യൂം കൈത്തണ്ടയിലേക്ക് സ്പ്രേ ചെയ്തശേഷം നിങ്ങളുടെ കൈത്തണ്ടയിൽ തടവുന്നത് പെർഫ്യൂം തന്മാത്രകളെ തകർക്കുന്നതിന് കാരണമാവുന്നു. ഇതുമൂലം സുഗന്ധത്തിൽ ചെറിയ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആകെ ചെയ്യേണ്ടത് സ്പ്രേ ചെയ്തശേഷം കൈത്തണ്ടയിൽ തിരുമ്മുകയോ സ്പർശിക്കുകയോ ഒന്നും ചെയ്യാതെ തന്നെ നേരിട്ട് മണക്കുക മാത്രമാണ്.

#7. നാഡി തുടിപ്പുള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക

വളരെക്കാലം നിലനിൽക്കും എന്ന പ്രത്യാശയോടെ നിങ്ങളുടെ ശരീരത്തിലോ വസ്ത്രത്തിലോ ക്രമരഹിതമായ അളവിൽ പെർഫ്യൂം പ്രയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. ഇത് മിക്കപ്പോഴും നിഷ്ഫലമായി മാറുന്നു. നാഡി തുടിപ്പുള്ള ചർമ്മ ഭാഗങ്ങളാണ് പെർഫ്യൂമുകൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത്. ഇവിടം നേർത്തതും ഊഷ്മളവുമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സുഗന്ധത്തിന് കൂടുതൽ നേരം തുടരാൻ സാധിക്കും. പെർഫ്യൂം പ്രയോഗത്തിനുള്ള ഏറ്റവും മികച്ച പോയിന്റായി ഈ ഭാഗങ്ങളെല്ലാം കണക്കാക്കിയിരിക്കുന്നു എന്നതിനാൽ പെർഫ്യൂമുകൾ നിങ്ങളുടെ കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ പ്രയോഗിക്കുക.

#8. നിങ്ങൾക്ക് തലവേദന ഉണ്ടാകുമ്പോൾ പെർഫ്യൂം ഒഴിവാക്കുക

തലവേദന ഉള്ളപ്പോൾ പുറത്തിറങ്ങുക പോലും ചെയ്യാത്തവർ ആണ് നാം ഓരോരുത്തരും. ഈ സമയങ്ങളിൽ പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുന്നതും അത്യാവശ്യമാണ്. പെർഫ്യൂമുകളുടെ രൂക്ഷഗന്ധം തലവേദന ഈ കൂടാനുള്ള സാധ്യത ഉള്ളവാക്കും. പെർഫ്യൂമുകളിൽ നിന്നും പുറപ്പെടുന്ന സുഗന്ധം നിങ്ങളുടെ വേദന വർദ്ധിപ്പിക്കുകയും നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന സുഗന്ധം ആണെങ്കിൽ പോലും അതിനെ വികലമായി അനുഭവപ്പെടുകയും ചെയ്യുന്നു.

Also read: മുഖത്ത് കുങ്കുമാദി തൈലം പുരട്ടിയാല്‍ മാറ്റം ചെറുതല്ല

പെർഫ്യൂമുകൾ എവിടെ സൂക്ഷിച്ചുവയ്ക്കാം?

വാഷ്‌റൂമിൽ അല്ല: പെർഫ്യൂമുകൾ എല്ലായ്പ്പോഴും ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടതുണ്ട്. വാഷ്‌റൂമിൽ ഏറ്റവും കൂടുതലുള്ള രണ്ട് കാര്യങ്ങളാണിത്. അതുകൊണ്ടു തന്നെ ഒരിക്കലും പെർഫ്യൂമുകൾ വാഷ്‌റൂമിലും ബാത്ത്റൂമിലും ഒന്നും സൂക്ഷിച്ചു വയ്ക്കരുത്.

ജനലുകൾക്ക് അടുത്തല്ല: വെളിച്ചവും പെർഫ്യൂമുകളുടെ നല്ല സുഹൃത്തല്ല! നിങ്ങളുടെ പെർഫ്യൂമുകൾ സൂര്യനെ അഭിമുഖീകരിക്കുന്ന വിധത്തിൽ ജനാലകൾക്ക് സമീപം സൂക്ഷിക്കുന്നത് തെറ്റായ ഒരു ആശയമാണ്. ഇതിനു പകരമായി വസ്ത്രങ്ങളും മറ്റു വസ്തുവകകളും കാത്തുസൂക്ഷിക്കുന്ന കൂട്ടത്തിൽ അലമാരകളിൽ അല്ലെങ്കിൽ ക്യാബിനറ്റുകളിലോ സൂക്ഷിച്ചുവയ്ക്കാം.

റഫ്രിജറേറ്റർ: അതേ! ഒരു പെർഫ്യൂം ഒരു രീതിയിലും കേടുപാടുകൾ കൂടാതെ കാത്തു സൂക്ഷിക്കാൻ പറ്റിയ ഇടം നിങ്ങളുടെ ഫ്രിഡ്ജുകൾ തന്നെയാണ്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഇതിലെ പ്രത്യേക സുഗന്ധം ശാശ്വതമായി സംരക്ഷിക്കാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഇഷ്ടാനുസരണം അത് തീരുന്നതുവരെ ഓരോ തവണയും നിങ്ങൾക്കിത് അതിൻറെ മുഴുവൻ സുഗന്ധ തീവ്രതയോടെയും കൂടി ഉപയോഗിക്കാൻ സാധിക്കും.

പെർഫ്യൂമുകൾ ഏതു തന്നെയായാലും നിങ്ങളുടെ ഇഷ്ടാനുസരണം അത് വാങ്ങി ഉപയോഗിക്കുക. അത് ഉപയോഗിക്കുമ്പോൾ ഈ നുറുങ്ങുകൾ പിന്തുടരുക, സ്വയം സുഗന്ധമുള്ളവരായി തുടരുക!

read more