close

ഭക്ഷണം

ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

ശെരിയായ ഡയറ്റ് തിരഞ്ഞെടുക്കുവാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നത്. വ്യായാമം ചെയ്ത വിയർപ്പൊഴുക്കിയത് കൊണ്ടു മാത്രം നിങ്ങളുടെ അരക്കെട്ടിൽ നിന്ന് കൊഴുപ്പ് ഒഴിവാക്കാൻ സാധിക്കില്ല. ശരീരഭാരം കുറയ്ക്കുവാൻ ശ്രമിക്കുമ്പോൾ വ്യായാമവും ഭക്ഷണക്രമവും കൈകോർത്തു പോകേണ്ടതാണ്. അതിനാൽ, ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ശരിയായ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഒരാൾ വളരെ ശ്രദ്ധാലുവായിരിക്കണം. മിക്ക ആളുകളും ഒരു മാസത്തിനുള്ളിൽ അവരുടെ ഡയറ്റ് പ്ലാൻ ഉപേക്ഷിക്കുന്നു, അവർ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നിലനിർത്തുന്നു അല്ലെങ്കിൽ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

അമിത വണ്ണം നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ പല വിധമാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടരുന്ന ആളുകളെ അമിതവണ്ണം ബാധിക്കാറില്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കായി ഇന്ന് ഒട്ടനവധി ഡയറ്റ് പ്ലാനുകൾ നിലവിലുണ്ട്. കീറ്റോ ഡയറ്റ്, GM ഡയറ്റ്, സീറോ ഡയറ്റ്, എന്നിങ്ങനെ നിരവധി ഡയറ്റ് പ്ലാനുകൾ. ഏതു തരം ഡയറ്റ് ആണെങ്കിലും കൃത്യമായി പിന്തുടർന്നാൽ ശരീരഭാരം നിയന്ത്രിക്കാം. പക്ഷെ നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും അനുയോജ്യമായ ഡയറ്റ് തിരഞ്ഞെടുക്കണമെന്ന് മാത്രം.

ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് കൊഴുപ്പും മധുരവുമൊക്കെ കുറഞ്ഞ ആഹാരക്രമം വേണം എന്നതാണ്.

കൂടാതെ, പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത്താഴം വളരെ വൈകി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം. രാത്രി എട്ട് മണിക്ക് മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കേണ്ടതാണ്. ഇതുകൂടാതെ രാത്രി, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

ശരീരഭാരം കുറയ്ക്കാനുള്ള മികച്ച വഴി ഒരു നേരം കൂടുതൽ ആഹാരം കഴിക്കുക എന്നതിനേക്കാൾ, പല തവണയായി കുറഞ്ഞ അളവിൽ കഴിക്കുക എന്നതാണ്.

ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക

എല്ലാ ദിവസവും നിങ്ങൾ ഇന്റർനെറ്റിലും മറ്റും ആ സമയത്ത് തരംഗമായി. നിൽകുന്ന ഡയറ്റ് പ്ലാനുകൾ കാണും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കിൽ പിന്നെ പറയുകയെ വേണ്ട. മിക്ക ആളുകളും ഈ മോഹനവാഗ്ദാനങ്ങളിൽ വീഴുകയും നിരാശരാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന്, പിന്തുടരാൻ‌ എളുപ്പമുള്ളതും കൂടുതൽ‌ കാലം നിലനിർത്താൻ‌ കഴിയുന്നതുമായ ശരിയായ ഭക്ഷണക്രമം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് ഞങ്ങൾ‌ നിങ്ങൾക്ക് പറഞ്ഞുതരാം.
 

അധികമാകേണ്ട

നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് വിചാരിക്കുന്ന അത്രഎളുപ്പമുള്ള കാര്യമല്ല. നിങ്ങൾ ചില തീവ്രമായ നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഡയറ്റ് പ്ലാൻ മടി മൂലം ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഫലപ്രദമായ ചെറിയ മാറ്റങ്ങൾ വരുത്തുക എന്നതാണ് ശരിയായ തന്ത്രം, അങ്ങിനെ നിങ്ങൾക്ക് കൂടുതൽ നാൾ അത് എളുപ്പത്തിൽ പിന്തുടരാൻ കഴിയും. വളരെയധികം നിയന്ത്രണങ്ങൾ, കലോറി എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വെട്ടിക്കുറച്ചുകൊണ്ട് സാവധാനം ഡയറ്റ് ആരംഭിക്കുക.

അത്ര ചെലവേറിയതല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക

അത്ര ചിലവില്ലാത്തതും, നിങ്ങളുടെ പോക്കറ്റിന് താങ്ങാവുന്നതുമായ ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക. പല തരത്തിലുള്ള ഡയറ്റുകളിലും എളുപ്പത്തിൽ ലഭ്യമല്ലാത്തതും അൽപ്പം ചെലവേറിയതുമായ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കാൻ ഉപദേശിക്കുന്നു. അതിനാൽ നിങ്ങളുടെ സമയവും പണവും ലാഭിക്കുന്ന ലളിതമായ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന എന്തെങ്കിലും ഒരു ഡയറ്റ് ആദ്യം തിരഞ്ഞെടുക്കുക.

നിങ്ങളുടെ മോശം ശീലത്തെ മറികടക്കാൻ ഇത് സഹായിക്കുന്നുണ്ടോ?

നിങ്ങളുടെ മോശം ശീലങ്ങളെ നേരിടാൻ ഇത് നിങ്ങളെ സഹായിക്കുന്നില്ല എന്നതാണ് മിക്ക ഡയറ്റ് പ്ലാനുകളുടെയും പൊതുവായ പ്രശ്നം. നമ്മുടെ മോശം ശീലങ്ങൾ ഉപേക്ഷിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അമിതമായി ഭക്ഷണം കഴിക്കുന്നത് മോശമാണെന്ന് നമുക്കറിയാം. ഈ പ്രശ്‌നത്തെ നേരിടാൻ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കണം നിങ്ങളുടെ ഡയറ്റ് പ്ലാൻ.

ശരീരഭാരം കുറയ്ക്കാനുള്ള സപ്പ്ളിമെന്റുകൾ

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് അനുബന്ധങ്ങളും മറ്റ് പൊടിക്കൈകളും ആവശ്യമില്ല. ശുദ്ധമായ ഭക്ഷണം കഴിച്ച് വ്യായാമം ചെയ്താൽ മാത്രമേ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയൂ. നിങ്ങളുടെ ഡയറ്റ് പ്ലാൻ സപ്ലിമെന്റുകൾ കഴിക്കാൻ ശുപാർശ ചെയ്യുന്നുവെങ്കിൽ നിങ്ങൾ തെറ്റായ പാതയിലാണെന്ന് നിങ്ങൾ മനസ്സിലാക്കുക, അത് വിട്ട് മറ്റേതെങ്കിലും നല്ല ഡയറ്റ് തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കുക: ഒരു ആരോഗ്യ വിദഗ്ധന്റെ സഹായത്തോടെ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. കൂടാതെ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന സപ്പ്ളിമെന്റുകൾ മാത്രം കഴിക്കുക.

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ

വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും എന്തിന് സര്‍ജറി നടത്തുന്നത് പോലും. സീറോ സൈസ്ഡ് നായികമാർ തരംഗമാകുന്ന, മെലിഞ്ഞതാണ് സൗന്ദര്യം എന്നു വിശ്വസിച്ചു ജീവിക്കുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് ഒരു കൂട്ടരുടെ കഥ മാത്രം. മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കോലുപോലെ ഇരിക്കുന്നു എന്ന് പറഞ്ഞ് ഇവർ പരാതിപ്പെടുമ്പോൾ ശരിയാണ് അല്‍പ്പം വണ്ണം ഉള്ളതാണ് ഭംഗി എന്ന് മിക്ക ആളുകളും പറയും.

അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം എന്നതാണ് വാസ്തവം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. എങ്കിലും ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.

ബ്രെയിൻ ഫുഡ് മാത്രമല്ല ബ്രേക്ക് ഫാസ്റ്റ് നമ്മുടെ ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ബ്രേക്കഫാസ്റ്റ് വളരെ പ്രധാനമാണ്. പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. മാത്രമല്ല ആഹാരത്തിന് കൃത്യമായ സമയം പാലിക്കണം.

ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.

ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.

ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.

ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.

ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും

വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.

നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്

ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം

ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ്. എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.

തൈറോയ്ഡ്, പ്രമേഹം എന്നിവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് ന്ന്നായിരിക്കും.

ഭക്ഷണം ‘റിച്ച്’ ആക്കൂ

വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. അവയെ നമുക്ക് അനാവശ്യ കൊഴുപ്പില്ലാത്ത റിച്ച് ഭക്ഷണം എന്നു പറയാം. കൊഴുപ്പ് നീക്കാത്ത പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, ചോറ് തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, വറുത്ത സ്‌നാക്‌സ്, ചീസ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തടി കൂഡട്ടാൻ സഹായിക്കുന്നവയാണ്. കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, ചോറ് എന്നിവയും വണ്ണം വയ്ക്കാന്‍ സഹായിക്കും. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് വണ്ണം വയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.

ഇറച്ചിയില്‍ തന്നെ ചുവന്ന ഇറച്ചികള്‍ വണ്ണം കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്.

അലോപ്പതി പറയുന്നത്

അലോപ്പതിയിലെ മരുന്നുകളൊന്നും തന്നെ പാർശ്വഫലങ്ങളില്ലാതെ വണ്ണം കൂട്ടില്ല. എന്തുകൊണ്ടാണ് വണ്ണം വയ്ക്കാത്തത് എന്നു കണ്ടുപിടിക്കുകയാണ് അലോപ്പതി ചെയ്യുന്നത്. പാരമ്പര്യം, പോഷകാഹാരക്കുറവ്, സമയത്ത് ആഹാരം കഴിക്കാതിരിക്കുക, ഉറക്കകുറവ്, മറ്റസുഖങ്ങള്‍ എന്നിവയാണ് ശരീരം മെലിയുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. തോളെല്ല് പൊങ്ങിനില്‍ക്കുന്നത് സൗന്ദര്യത്തിന് മാറ്റുകൂട്ടുമെന്ന ധാരണയിലാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍. ശരീരം മെലിയുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് ശരീരത്തിന്‍റെ തൂക്കം കുറയുന്നുണ്ടോ എന്നതാണ്. വിപണിയില്‍ ലഭിക്കുന്ന ഒരു മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന്‌ അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്‌.

വ്യക്തികളുടെ ശരീരത്തില്‍ എത്ര കലോറി ആവശ്യമാണ്‌, എന്തൊക്കെ ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചാണ്‌. ശരീരത്തില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ഊര്‍ജ്‌ജം തിരികെ ലഭിക്കാന്‍ മാത്രം ആഹാരം കഴിച്ചാല്‍ മതിയാകും. ആവശ്യത്തിന്‌ മാത്രം ആഹാരം കഴിക്കുക. ശരീരം മെലിഞ്ഞതാണെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക. അമിതാഹാരത്തിലൂടെയാണ്‌ പ്രധാനമായും അമിത വണ്ണം ഉണ്ടാകുന്നത്. ഇപ്പോഴുള്ള ആഹാരരീതിയും, ജീവിത ശൈലിയും, വ്യായാമക്കുറവും ശരീരം തടിവയ്‌ക്കാന്‍ കാരണമാകുന്നു.

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, അമിതമായ മസാലകളുടെ ഉപയോഗം എന്നിവ കുറയ്‌ക്കുക. ഇവയെല്ലാം നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നില്ല എങ്കില്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌. കലോറി കൂറഞ്ഞ പഴങ്ങളും, പച്ചക്കറികളും, ആവിയില്‍ വേവിച്ച ആഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി വയ്‌ക്കും എന്ന്‌ പേടിച്ച്‌ ആഹാരം വേണ്ട എന്നു വയ്‌ക്കുന്നത്‌ അബദ്ധമാണ്‌. ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കി പട്ടിണി കിടക്കാന്‍ ശ്രമിക്കരുത്‌. അതു മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴിവയ്ക്കും.അരി ആഹാരം വേണ്ട എന്നു വയ്‌ക്കരുത്‌. മിതമായ രീതിയില്‍ ഉപയോഗിക്കാം.

read more