close

മേക്കപ്പ്

ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

രാത്രിയില്‍ മേക്കപ്പ് മാറ്റാന്‍ മറന്നോ, എങ്കില്‍ രാവിലെ ഇവ മറക്കേണ്ട

രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും.

ചര്‍മം എന്നും മനോഹരമായിരിക്കണോ, രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും. ഇനി വല്ലപ്പോഴും രാത്രി മേക്കപ്പ് നീക്കാന്‍ മറന്നെങ്കിലും പേടിക്കേണ്ട. രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മത്തിന് കൃത്യമായ പരിചരണം നല്‍കിയാല്‍ മതി.

1. മേക്കപ്പ് മാറ്റാന്‍ മറന്നെങ്കില്‍ ഉണരുമ്പോഴേ കൈകള്‍ കൊണ്ട് ചര്‍മത്തില്‍ തൊടുന്നത് ഒഴിവാക്കാം. മുഖത്ത് കുരുക്കളോ ചൊറിച്ചിലോ എന്തെങ്കിലും തോന്നിയാല്‍ കൈകൊണ്ട് തടവുന്നതും പൊട്ടിക്കുന്നതുമൊക്കെ ദോഷം ചെയ്യും. പകരം ശുദ്ധജലത്തില്‍ മുഖം കഴികാം

2. ആദ്യം ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ പുരട്ടി മേക്കപ്പ് മാറ്റാം. ഇനി ക്രീം ബേസ്‌ഡോ ഫോം ക്ലെന്‍സറോ ഉപയോഗിച്ച് വീണ്ടും ചര്‍മം വൃത്തിയാക്കാം. ഇങ്ങനെ ഡബിള്‍ ക്ലന്‍സിങ് വഴിയേ ചര്‍മം പൂര്‍ണമായും വൃത്തിയാവൂ. വീര്യമേറിയ ക്ലെന്‍സറുകളോ സോപ്പോ ഒന്നും ഈ സമയത്ത് മുഖത്ത് ഉപയോഗിക്കരുത്.

3. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകുക. വേണമെങ്കില്‍ കൂളിങ് ഐഡ്രോപ്‌സ് ഉപയോഗിക്കാം.

4. മേക്കപ്പെല്ലാം മാറ്റി, ഇനി ബാക്കിയുള്ള സമയത്ത് ഓഫീസിലേക്കോ മറ്റോ ഓടാന്‍ തയ്യാറായി നില്‍ക്കുകയാണോ, എങ്കില്‍ ഒരു ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേക്ക് മുഖത്ത് വയ്ക്കാം. ചര്‍മം പഴയതുപോലെ ആകാന്‍ ഇത് സഹായിക്കും. കൂടുതല്‍ സമയമുണ്ടെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പായ്ക്ക് പുരട്ടി 15 മിനിറ്റിരിക്കാം.

5. ഇനി സാധാരണ ഉപയോഗിക്കുന്ന മോയിസ്ചറൈസറിനൊപ്പം വിറ്റാമിന്‍ സി സിറം കൂടി പുരട്ടിക്കോളൂ. നിറം മങ്ങിയ ചര്‍മത്തെ പഴയപടിയാക്കാന്‍ ഇത് സഹായിക്കും.

6. പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍മത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. മേക്കപ്പ് വളരെ നേരം തങ്ങി നിന്നതുകൊണ്ട് ചര്‍മം സെന്‍സിറ്റീവായിരിക്കും. വേഗം സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. സണ്‍സ്‌ക്രീന്‍ ഒഴിവാക്കേണ്ട.

ഇതിനെല്ലാമൊപ്പം ഒരു ദിവസം നോ മേക്കപ്പ് ഡേ ആക്കിക്കോളൂ. ചര്‍മത്തിന്റെ സ്വഭാവികത നിലനിര്‍ത്താന്‍ ഇത് നല്ലതാണ്.

read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മേക്കപ്പ് ചില കാര്യങ്ങൾ

മേക്കപ്പ് ചെയ്യുന്നത് മുഖത്തിന്‌ ആകർഷകത്വം കൂട്ടുന്ന ഒന്നാണ്. എന്നാൽ അമിതമായി മേക്കപ്പ് ചെയ്‌താലോ, നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം അഭംഗിയുണ്ടാക്കുമെന്ന് തീർച്ച. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നത് അത്ര സിമ്പിൾ അല്ല, മുഖം മിനുക്കാനാണെങ്കിൽ ശ്രദ്ധയോടെ തന്നെ ചെയ്യണം.

മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോൾ തുടക്കക്കാർക്ക് എല്ലായ്പ്പോഴും സംശയങ്ങൾ ഉണ്ടാകും. മേക്കപ്പ് എത്ര വേണം, ഏതെല്ലാം ഉപയോഗിക്കണം തുടങ്ങി സംശയങ്ങൾ ഒരുപാട് ഉണ്ടാകും. അത്തരം സംശയങ്ങൾക്ക് പരിഹാരം ഇവിടെ നിന്ന് കണ്ടെത്താം. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ആദ്യമായി മേക്കപ്പ് ചെയ്യുമ്പോഴുള്ള കൺഫ്യുഷൻ മാറിക്കിട്ടും.

അളവ് അമിതമാകരുത്:

മേക്കപ്പ് സിമ്പിൾ ആയിരിക്കട്ടെ. തുടക്കത്തിൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം അത് തീരുമാനിക്കാൻ. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്, പുതു തലമുറയിലെ ആളുകൾക്ക് കൂടുതൽ താൽപര്യവും ഇതാണ്.

കൂടുതൽ നേരം നിലനിർത്താൻ മേക്കപ്പ് സ്പഞ്ച്

ചർമം മേക്കപ്പ് ഉത്പന്നങ്ങൾ കട്ടിയിൽ ഉപയോഗിച്ച് പൂർണമായി അടഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകരുത്. ബേബി പൗഡർ പോലെ നേർത്ത രീതിയിലുള്ളവ ഉപയോഗിക്കാം. ഇത് ചെറിയ നനവുള്ള ഒരു മേക്കപ്പ് സ്പഞ്ച് ഉപയോഗിച്ച് മുഖത്ത് എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാം. എന്നാൽ എണ്ണമയം കൂടാൻ സാധ്യതയുള്ള മൂക്കിന്റെ വശങ്ങൾ, താടി, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ അളവിൽ ഉപയോഗിക്കണം. നേർത്ത നനവുള്ള സ്പഞ്ച് ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതൽ നേരം ചർമത്തിൽ നിലനിൽക്കാൻ സഹായിക്കും.

പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ

മുഖക്കുരു മറയ്ക്കാനായി ഫൗണ്ടേഷൻ ഉപയോഗിക്കാം. ഇതിനായി ഏതെങ്കിലും ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം.

മുഖത്ത് എണ്ണമയം അമിതമാണെങ്കിൽ കോംപാക്റ്റ് പൗഡർ ഉപയോഗിക്കുകയാണ് മികച്ച ഓപ്ഷൻ.

രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ:

രാത്രി സമയത്ത് ഫൗണ്ടേഷൻ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. മുഖത്തിന്‌ കൂടുതൽ തിളക്കം തോന്നിക്കാൻ ഇത് സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം. ഇതിനായി ബ്രഷ് ഉപയോഗിക്കാം. താടിയെല്ലുകൾക്ക് സമീപം കായ് വിരലുകൾ ഉപയോഗിച്ച് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് നന്നായി പുരട്ടാം.

അതിനുശേഷം, ബ്രഷ് ഉപയോഗിച്ച് പുറത്തേക്കും ചെറുതായി മുകളിലേക്കും ലയിപ്പിക്കുക, കട്ടിയുള്ള വരകളോ പാടുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇതിനു മുകളിൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ബ്ലഷ്‌ ഉപയോഗിക്കാം.

മിഴികൾ തിളങ്ങാൻ:

കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ കൺപോളകളിൽ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ അല്ലെങ്കിൽ കാജലിന് പകരം കണ്ണിൻറെ താഴ് വശത്ത്‌ തവിട്ട് നിറമുള്ളവ പുരട്ടാം. ഇത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കണ്ണിന് കൂടുതൽ മനോഹാരിത നൽകുന്നത് നീണ്ട പീലികളാണ്. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം. ഇത് കണ്ണിൻറെ സൗന്ദര്യം ഇരട്ടിപ്പിക്കും.

അധരങ്ങൾക്ക്:

നിങ്ങൾ പുറത്ത് പോകുന്നുവെങ്കിൽ ചുണ്ടുകൾക്ക് പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കാം അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക്കിന് മുകളിൽ അല്പം ഗ്ലോസ് ഉപയോഗിക്കാം. അല്ലെങ്കിൽ നിറമുള്ള ഗ്ലോസ്സും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക. അതിനാൽ കടും ചുവപ്പ്, മെറൂൺ, കടും റോസ് നിറങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ ഗ്ലോസ് ഉള്ള ഇളം നിറങ്ങളാണ് ഈ സമയങ്ങളിൽ കൂടുതൽ ഇണങ്ങുക.

read more