close

ലൈംഗികബന്ധം

ലൈംഗിക ആരോഗ്യം (Sexual health )

ബന്ധപ്പെടുമ്പോൾ വേദന ഉണ്ടാകുവാൻ ഉള്ള ചില കാരണങ്ങൾ

ഒരുപാടു ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ആണ് എന്തുകൊണ്ടാണ് ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നത് അത് എങ്ങനെ ഒഴിവാക്കാം എന്നത്. ഇതാ അത്തരത്തിൽ ഉള്ള ചോദ്യങ്ങളും പരിഹാരങ്ങളും

 

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.

ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.

ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്.

സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.

നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.

സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.

മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചര്‍മം മുറിയുന്നതിനാല്‍ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.

യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.

ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.

പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.

ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.

സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.

ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.

വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.

ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.

പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.

മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു.

ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ്

read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികബന്ധം

ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് ലൈംഗികത അഥവാ ലൈംഗികത്വം (Sexuality/ Sexualism ). ഈ ലൈംഗികത്ത്വത്തിന്റെ പൂർത്തീകരണമാണ് “ലൈംഗികബന്ധം” എന്ന് പറയാം. ജീവികളിലെ പ്രത്യുദ്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം, മൈഥുനം അഥവാ സംഭോഗം (Sexual Intercourse/ Love making). ഭൗതികമായി പറഞ്ഞാൽ ഇണകളുടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷ ലൈംഗികാവയവമായ ലിംഗം സ്ത്രീ ലൈംഗികാവയവമായ യോനിയിൽ പ്രവേശീപ്പിച്ചു ചലിപ്പിക്കുകയാണ് സസ്തനികളിൽ ചെയ്യുന്നത്) ലൈംഗികവേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് അതിലുപരിയായി പല തലങ്ങളുമുണ്ട്. ലൈംഗികത്വം ശൈശവം മുതൽ വാർദ്ധക്യം വരെ കാണപ്പെടുന്നു. ചില പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ ആത്മീയ വശങ്ങളെ പറ്റി പ്രതിപാദിച്ചു കാണുന്നു.

ലൈംഗികബന്ധമെന്ന പദം സ്ത്രീയും പുരുഷനും തമ്മിലോ (heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (lgbtiq) തമ്മിലോ ഉള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ രീതിയിൽ ഉള്ള ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ജനനേന്ദ്രിയ ഭാഗങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. തലച്ചോറും, നാഡീ വ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു.

സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക എങ്കിലും പല ജീവിവർഗങ്ങളിലും ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധപ്പെടാറുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും, ഇതൊരു ജനതികവും ജൈവീകമായ ലൈംഗിക ചായ്‌വാണെന്നും (Sexual Orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBQIA+) ഉൾപ്പെടുന്നു. മത്തിഷ്ക്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്.

മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും, സ്നേഹം പങ്കുവെക്കുന്നതിനും (Love making), ആസ്വാദനത്തിനും കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. എന്നാൽ ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഡോപ്പാമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗിക വികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്. പല സ്ത്രീകൾക്കും അടുപ്പമോ, ഇഷ്ടമോ, താല്പര്യമോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാറുള്ളൂ. പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാൻ സ്ത്രീകളുടെ മത്തിഷ്ക്കത്തിന് സാധിക്കാറുണ്ട്.

ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. ഏറ്റവും വലിയ ലൈംഗിക അവയവം ‘തലച്ചോറാണ് (Brain)’ എന്ന് ശാസ്ത്രം വിലയിരുത്തുന്നു. അതിനാൽ മാനസിക സമ്മർദങ്ങളും ഭയവും ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.

ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സ്നേഹപൂർണമായ രതിപൂർവകേളികൾക്ക് (Foreplay) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു. സ്നേഹസംഭാഷണം, രതിഭാവന പങ്കുവെക്കൽ തുടങ്ങി ചുംബിക്കുകയും ലാളിക്കുകയും ചെയ്യുന്നത് ആമുഖലീലകളിൽ പെടുന്നു. കൃസരി/ഭഗശിശ്നികയിലെ (Clitoris) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു. അതോടെ ശരീരവും മനസും ലൈംഗികബന്ധത്തിനു സജ്ജമാവുന്നു. ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും ‘ഉദ്ധാരണം’ ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക്‌ രക്തയോട്ടം വർധിക്കുകയും നനവും വഴുവഴുപ്പും നൽകുന്ന സ്രവങ്ങൾ (Vaginal Lubrication)” ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം യോനീനാളം വികസിക്കുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. രതിപൂർവലീലകളുടെ അഭാവത്തിൽ പലപ്പോഴും ശരീരം ലൈംഗികബന്ധത്തിന് തയ്യാറിട്ടുണ്ടാവില്ല. ലൂബ്രിക്കേഷന്റെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വിരസമോ വേദനാജനകമാവുകമോ ആകുകയും, പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്തേക്കാം. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം. യോനീ വരൾച്ച (Vaginal Dryness) അനുഭവപ്പെട്ടാൽ കൂടുതൽ സമയം രതിപൂർവലീലകളിൽ ഏർപ്പെടുകയും, ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് (ഉദാ: KY Jelly) ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും ആർത്തവവിരാമം കഴിഞ്ഞവർക്ക്‌ ഇത് ആവശ്യമായേക്കാം. സ്ത്രീകളിൽ രതിമൂർച്ഛ (Orgasm) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷനിലെ ‘സമയക്കുറവ്’ പരിഹരിക്കാനും ആമുഖലീലകൾ (Foreplay) സഹായിച്ചേക്കാം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രീതികൾ ഒഴിവാക്കേണ്ടതാണ്. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ ശുദ്ധജലത്താൽ കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ്.

ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ്‌ ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം. സംതൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, സ്നേഹം പങ്കുവെക്കപ്പെടാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും ശരിയായ ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു.

യഥാർഥത്തിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ്. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, പോസിറ്റിവ് മാനസികാവസ്ഥ, ലഹരി ഉപേക്ഷിക്കൽ തുടങ്ങിയവ മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കുമെന്ന് വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV / എയ്ഡ്‌സ്, HPV/ ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് ഉത്‌പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ വേഗം പകരാം. രോഗാണു വാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഉറയും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

പ്രായപൂർത്തി ആകാത്തവരുമായി ഉള്ള ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികപീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ഇവിടെ പരസ്പര സമ്മതം (Informed consent) എന്നത് പ്രധാനമാണ്. മുതിർന്ന വ്യക്തി പ്രായപൂർത്തി ആകാത്ത കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വിവാഹപൂർവ ലൈംഗിക ബന്ധവും പല യാഥാസ്ഥിക സമൂഹങ്ങളും ഒരു പാപമായി കണക്കാക്കാറുണ്ട്.

എന്നാൽ ലൈംഗിക താല്പര്യമോ ലൈംഗിക ശേഷിയോ, ചിലപ്പോൾ പ്രത്യുത്പാദന ശേഷിയോ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ “അലൈംഗികർ (Asexuals)” എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ “അലൈംഗികത (Asexuality)” എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന ‘A’ എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല.

read more