close

സ്വയംഭോഗം

ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 14 സ്വയംഭോഗം സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം

 

സ്വയംഭോഗം 

 

ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം . ഇംഗ്ലീഷി ൽ മാസ്റ്റർബേഷൻ ( Mastarbation ) എന്നറിയപ്പെടുന്നു . മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇത് കാണ പ്പെടുന്നുണ്ട് . ലൈംഗികമായ സംതൃപ്തി നേടുന്നതിനായി വ്യക്തികൾ സ്വയംഭോഗം ചെയ്യാറുണ്ട് . ലൈംഗികാ വയവങ്ങളെ കൈകളാലോ , മറ്റ് മാർഗ്ഗ ങ്ങളിലൂടെയോ ( സാധാരണയായി രതിമൂർച്ഛയെ വരെ ) ഉത്തേജിപ്പിക്കുന്നതാണ് സ്വയംഭോഗം . സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ , അന്യവ്യക്തിയുടെ സഹായത്താലോ

( ലൈംഗികവേഴ്ചയൊഴികെ ) , ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ പ്പെടും . സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പി പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾ പ്പെടുന്നു . സ്ത്രീകളിലും പുരുഷന്മാരിലും സാധാരണയായി കണ്ടുവരുന്നു . കൗമാരപ്രായത്തിൽ ലൈംഗിക വളർച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത് . എന്നിരുന്നാലും ചെറിയ കുട്ടികളിലും ഇത് കണ്ടുവരാറുണ്ട് . പുരുഷന്മാർ സാധാ രണയായി കൈകൾ കൊണ്ട് ലിംഗത്തെ ഉത്തേജി പ്പിക്കുമ്പോൾ സ്ത്രീകൾ ഭഗശിശ്നിക അഥവാ കൃസരി പരിലാളനത്തിലൂടെ രതിമൂർച്ഛ ആസ്വദിക്കാറുണ്ട്

സ്വയഭോഗത്തിന്റെ അല്ലെങ്കിൽ ലൈംഗികബന്ധ ത്തിന്റെ അഭാവത്തിൽ ഉറക്കത്തിൽ ശുക്ലം പുറത്തേക്ക് പോകുന്ന സ്വപ്ന സ്കലനവും പുരുഷന്മാരിൽ കാണ പ്പെടുന്നു .

 

ഇ ആർട്ടിക്കിൾ എങ്ങനെ കൂടുതൽ helpful ആക്കം എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ whatsapp വഴി  പങ്ക്കുവയ്ക്കുക

സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ  സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട് . അബ്രഹാമിക മതങ്ങളിൽ സ്വയം ഭോഗം ഒരു പാപമായി കണക്കാക്കപ്പെടുന്നു . മാനസി കരോഗമായും രതിവൈകൃതമായും മുൻപ് സ്വയം ഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാ രണവും , തികച്ചും നൈസർഗ്ഗികവും , ആരോഗ്യകരവും , സുഖകരവും , സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർ ത്തിയായേ ഇതിനെ ആധുനിക ശാസ്ത്രം കണക്കാക്കു ന്നുള്ളൂ .

സ്വയംഭോഗം ചെയ്യുന്ന സമയത്ത് രതി ഭാവനകളിൽ മുഴുകുന്നതും സാധാരണമാണ് . 

അതിനാൽ അത് മാനസികമായ ഒരു പ്രവർത്തി കൂടിയാണ് . സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല . വളർത്തുന്നതോ വന്യമോ ആയ പക്ഷിമൃഗാദികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൗമാരക്കാർ , താൽക്കാലികമായോ സ്ഥിരമായോ ലൈംഗിക പങ്കാ യില്ലാത്തവർ , അവിവാഹിതർ തുടങ്ങിയവർക്ക് സുര തമായി ലൈംഗികവാഞ്ചയുടെ സമ്മർദ്ദം ലഘൂക രിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം . ആവർ ത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനം ദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക , പൊതുസ്ഥല ങ്ങളിൽ വച്ച് പ്രദർശനവാഞ്ചരയോടെ സ്വയംഭോഗം നടത്തുക , കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്രപ്രശ്നമാകാറുണ്ട് . സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം ( anorgasmia ) എന്ന അവസ്ഥയ്ക്കും , പുരുഷന്മാരിൽ ശീഘ്രസ്കലനം , മന്ദസ്മ ലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശി ക്കപ്പെടാറുണ്ട് . പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ ചേലനം നടന്ന് ശുക്ലവിസർജ്ജനം നട ക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാ വുന്നു . ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പി ക്കപ്പെടാറുണ്ട് .

ഇ ആർട്ടിക്കിൾ എങ്ങനെ കൂടുതൽ helpful ആക്കം എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ whatsapp വഴി  പങ്ക്കുവയ്ക്കുക

 

സ്വയംഭോഗത്തിന്റെ ചരിത്രം

 

മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ സ്വയംഭോഗം എന്ന രീതി ഉണ്ടായിരിക്കണം . ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെയുള്ള ചില ഗുഹാചിത്രങ്ങളിൽ സ്വയം ഭോഗം ചെയ്യുന്ന മനുഷ്യനെ കാണാൻ സാധിക്കും . മാൾട്ടയിൽ നിന്നു ലഭിച്ച , ക്രി.മു. നാലാം നൂറ്റാണ്ടിലേതെ ന്നു കരുതുന്ന ഒരു കളിമൺ ശില്പത്തിൽ സ്ത്രീ സ്വയം

ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത് . എങ്കിലും പുരാതനകാലങ്ങളില് നിന്നും ലഭിച്ച തെളിവുക ളിൽ കൂടുതലും പുരുഷന്മാരുടേതാണ് . രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളിൽ പുരാതന സുമേറിൽ നിന്നുള്ള തെളിവുകളാണ് ഏറ്റവും പഴയത് . അവിടങ്ങളിൽ ഇത് ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേർന്നോ നടത്തിയിരുന്നതായി മനസ്സിലാക്കാം . പുരാതന ഈജിപ്തിലാകട്ടെ സ്വയംഭോഗത്തിന് കുറച്ചു കൂടെ ആദ്ധ്യാത്മികതലങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട് . ദൈവങ്ങൾ സ്വയംഭോഗം ചെയ്തിരുന്നതാ യും അത് മായികമായ അർത്ഥം കൈവരിച്ചിരുന്നതാ യും കാണാം . “ ആദം ‘ എന്ന ദേവത , പ്രപഞ്ചം ചെയ്താണ് സൃഷ്ടിച്ചതെന്നും നൈലിന്റെ വേലിയിറക്കവും ഒഴുക്കുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ് എന്നെല്ലാ മായിരുന്നു അവരുടെ വിശ്വാസം . ഇതേ വിശ്വാസ ത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തിലെ ഫറവോ മാർ നെലിലേക്ക് ആചാരപൂർവ്വം സ്വയംഭോഗം ചെയ്യേ ണ്ടതായും ഉണ്ടായിരുന്നത്രെ . സ്വയംഭോഗത്തെ സംബ ന്ധിച്ച് വളരെ വിശാലമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന പുരാതന ഗ്രീക്കുകാർ കടുത്ത ലൈംഗിക ലൈംഗിക വാഞ്ചയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള ഉപാധിയായി സ്വയംഭോഗത്തെ കണ്ടിരുന്നു

 

| ഇ ആർട്ടിക്കിൾ എങ്ങനെ കൂടുതൽ helpful ആക്കം എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ whatsapp വഴി  പങ്ക്കുവയ്ക്കുക

സാമുവൽ ടിസ്പോട്ട് എന്ന സ്വിസ് വൈദ്യൻ 18 നൂറ്റാണ്ടി ൽ ശുക്ലം അതിവിശിഷ്ടമായ ദ്രാവകമാണെന്നും അതി ന്റെ നഷ്ടം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വാദിച്ചു.എന്നാൽ 20 നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്വയംഭോഗത്തെ സംബന്ധിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ വ്യാപകമായതോടെ ടിസ്റ്റോട്ടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്ക പ്പെട്ടു . 20 ആം നൂറ്റാണ്ടിന്റെ ആദ്യം ഇംഗ്ലീഷ് ഡോക്ടർ ആയിരുന്ന ഹേസ്റ്റോക്ക് എല്ലിസ് ആണ് ടിസ്സോടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചത്.മിതമായ സ്വയം ഭോഗം ആരോഗ്യമുള്ള മനുഷ്യരിൽ യാതൊരു വിധ ത്തിലുമുള്ള അപകടവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വാദിച്ചു.സ്ത്രീകളിലെയും പുരുഷന്മാരിലെയും നൈസർ ഗികമായ പ്രവൃത്തിയാണ് സ്വയംഭോഗമെന്നു അമേരിക്കൻ ഗവേഷകനായ ആൽഫ്രഡ് കിൻസേ കണ്ടത്തി അമിതമായ സ്വയംഭോഗം പ്രേശ്നമുണ്ടാക്കുവാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം സമർത്ഥിച്ചു .

ജീവിവർഗങ്ങളിൽ മിക്ക പക്ഷിമൃഗാദികളിലും സ്വയംഭോഗം ചെയ്യുന്ന ശീലം കാണപ്പെടാറുണ്ട് . കുരങ്ങുവർഗങ്ങൾ , ചിമ്പാൻസി , കുതിര , അണ്ണാൻ , നായ , ആട് , കാള , താറാവ് മുതലായ പക്ഷികൾ , ഉരഗങ്ങൾ തുടങ്ങിയവ അവയിൽ ചിലതാ ണ് . ശിശ്നം വയറിനോട് ഉരസിയോ , നക്കിയോ മറ്റും ഇവ സ്വയംഭോഗം ചെയ്യുന്നതായി കാണപ്പെടുന്നു . കുരങ്ങു വർഗങ്ങൾ , ചിമ്പാൻസി എന്നിവയുടെ സ്വയംഭോഗ രീതികൾക്ക് മനുഷ്യരുടെ സ്വയംഭോഗ രീതികളുമായി സാമ്യമുണ്ട് .

സ്വയംഭോഗ രീതികൾ 

ലൈംഗികാവയവത്തെയൊ അതിനോട് ചേർന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക , മസ്സാജ് ചെയ്യുക അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേർത്തമർത്തുക , വിരലുകളോ മറ്റ് വസ്തുക്ക ളോ യോനിയിൽ കടത്തിവയ്ക്കുക , ലിംഗത്തെയും യോനി യെയും വൈബ്രേറ്റർ ഉപയോഗിച്ച് ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ് സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതിക ൾ . ലൈംഗികവികാര മേഖലകളെ തൊടുക , തലോടുക എന്നിങ്ങനെ ( മുലക്കണ്ണുകൾ പോലുള്ളവ ) ചെയ്യുന്നതു വഴിയും ലൈംഗികാവയവങ്ങളില് നനവ് നൽകുന്ന ലൂബ്രിക്കന്റുകള് പുരട്ടുന്നതുവഴി യും രതിമൂർച്ഛയിൽ എത്തിച്ചേരുവാനാവശ്യമായ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്നു . ലൈംഗിക ചിത്രങ്ങൾ കാണുക , പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള ഗ്രന്ഥങ്ങൾ വായിക്കുക എന്നിങ്ങനെ സ്വയംഭോഗസഹായിയായ  പ്രവര്ത്തനങ്ങൾ പലതുമുണ്ട് . ചിലര് ലൈംഗിക

സംതൃപ്തിക്കായി വിവിധങ്ങളായ വസ്തുക്കള് ജനനേന്ദ്രിയത്തിലേയ്ക്ക് കടത്തിവയ്ക്കാറുണ്ട് . മറ്റ ചിലരാകട്ടെ സംഭോഗത്തെ അനുകരിക്കുന്ന യന്ത്രങ്ങളു സഹായത്താല് സ്വയംഭോഗത്തിലേർപ്പെടുന്നു . രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി വീണ്ടും തുടരുന്ന രീതിയിൽ ഉയർന്ന ലൈംഗികോത്തേജനം സാധ്യമാക്കാവുന്നതാണ് .

| ഇ ആർട്ടിക്കിൾ എങ്ങനെ കൂടുതൽ helpful ആക്കം എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ whatsapp വഴി  പങ്ക്കുവയ്ക്കുക

സ്ത്രീകളിൽ

 

സ്വയം ബാഹ്യജനനേന്ദ്രിയങ്ങളെ , പ്രത്യേകിച്ചും കൃസരിയെ ഇരുന്നോ കിടന്നോ നിന്നോ വിരലുകൾ ഉപയോഗിച്ച് തലോടുന്നതാണ് സ്ത്രീകളിൽ കണ്ടുവരുന്ന ഭോഗരീതികളിൽ പ്രധാനമായത് . 

യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി , വിരലുകളോ , കൃത്രിമലിംഗമോ , വൈബ്രേറ്ററോ യോനിക്കുള്ളിൽ പ്രവേശിപ്പിച്ച് ചലിപ്പിക്കു ന്നതും സ്തനങ്ങളെയും മുലക്കണ്ണുകളേയും താലോലിക്കു ന്നതും വഴുവഴുപ്പ് നൽകുന്ന ലൂബ്രിക്കന്റുകൾ പുരട്ടുന്നതും മറ്റ് മാർഗ്ഗങ്ങളിൽപ്പെടുന്നു . ചില സ്ത്രീകൾ മലദ്വാരത്തി ലൂടെയുള്ള ഉത്തേജനവും ഇഷ്ടപ്പെടുന്നു ( എന്നാൽ ഇത് പലപ്പോഴും ഇൻഫെക്ഷനു കാരണമാകുന്നു ) . യോനി യിലേക്ക് വസ്തുക്കൾ കടത്തുമ്പോൾ പരിക്കോ ഇൻ ഫെക്ഷനൊ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ് . കമിഴ് കിടന്നു കാൽ വിടർത്തി തലയിണയോ കട്ടിലിന്റെ അഗ്രമോ യോനീഭാഗത്ത് അമർത്തിയും സ്വയംഭോഗ ൽ ഏർപ്പെടാവുന്നതാണ് ജലധാരയെ യോനിയി ലേയ്ക്കോ കൃസരിയിലേയ്ക്കോ നയിച്ചും , കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തിൽ മര്ദ്ദമേൽപ്പിച്ചും ,ലൈംഗികമായീ ചിന്ദിച്ചും സ്ത്രീകൾക്ക് സ്വംഭോഗത്തിൽ ഏർപ്പെടുവാൻ  കഴിയും .

വിരല് കൊണ്ടുള്ള സ്വയംഭോഗം 

കൈവിരലുകൾ ഉപയോഗിച്ച് യോനി , കൃസരി , ഭഗം തുട ങ്ങിയവയെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതി നെയാണ് വിരലിടൽ എന്ന് പറയുന്നത് . ഇത് ചെയ്യു ന്നത് സ്വയമോ ഒരു ലൈംഗികപങ്കാളിയോ ആകാം . ബാഹ്യകേളിയുടെ ഭാഗമായും ഇത് ചെയ്യാറുണ്ട് സ്ത്രീപുരുഷ ബന്ധത്തിൽ സ്ത്രീകളെ ലൈംഗികമായി ഉണർത്തുന്നതിന് കൈവിരലുകളുപയോഗിച്ച് യോനി , കൃസരി എന്നിവയെ ഉത്തേജിപ്പിക്കാവുന്നതാണെന്ന് കാമശാസ്ത്രഗ്രന്ഥങ്ങൾ അഭിപ്രായപ്പെടുന്നു . വിരലുകൾ കൊണ്ട് ഈ ഭാഗങ്ങളെ മൃദുവായി ഉത്തേജിപ്പിക്കുന്നത് യോനിയിൽ നനവ് അഥവാ ലൂബ്രിക്കേഷൻ , വികാസം എന്നിവ നൽകുകയും സുഖകരമായ ലൈംഗിക ബന്ധത്തിന് സഹായിക്കുയും ചെയുന്നു മലധ്വാരത്തിൽ സ്പർശിച്ച വിരൽ വൃത്തിയായി കഴുകാതെ യോനി യുമായി സമ്പർക്കത്തിൽ വന്നാൽ അത് അണുബാധയ്ക്ക് കാരണമാകാറുണ്ട് . സുരക്ഷിത ലൈംഗികബന്ധം  കൈകളിൽ ലാറ്റക്സ് കൈയുറകൾ അണിയുകയാണ ങ്കിൽ വിരലിടൽ ഒരു സുരക്ഷിത ലൈംഗികരീതിയായി കണക്കാക്കുന്നു . വിരലിടുമ്പോൾ നഖങ്ങൾ വെട്ടി വൃത്തി യാക്കിയിട്ടില്ലെങ്കിൽ മുറിവുണ്ടാകാനും അതിൽ നിന്ന് അണുബാധയുണ്ടാകാനും സാധ്യതയുണ്ട് . കൈകളിൽ മുറിവോ ഉണ്ടെങ്കിൽ വിരലിടുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം . ഇത് ചെയ്തതിനു ശേഷം രോഗാണുക്കൾ പകരാതിരിക്കാൻ മറ്റെ ന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് സോപ്പം ചൂടുവെള്ള വുമുപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കണം . യോനിയിലും മലദ്വാരത്തിലും വിരലിടുകയാണെങ്കിൽ രണ്ടിനും കൈയുറകളുപയോഗിക്കണം . മലദ്വാരത്തിലും യോനിയിലും ഒരേ വിരൽ കൊണ്ട് സ്പർശിക്കുകയാണെങ്കിൽ അത് യോനിയിൽ രോഗാ ണുബാധ പടരാൻ കാരണമാകും .

  പുരുഷൻമാരിൽ 

പുരുഷന്മാർ സാധാരണയായി തങ്ങളുടെ ലിംഗത്തെ കൈക്കുള്ളിലാക്കി ലിംഗചർമത്തെ മുന്നോട്ടും പിന്നോ ട്ടും രതിമൂര്ച്ഛയെത്തുന്നതുവരെ ചലിപ്പിച്ചാണ് ഭോഗം ചെയ്യുന്നത് . ശുക്ലസ്കലനത്തിന് തൊട്ടു മുൻപ് ഈ ചലനത്തിന്റെ വേഗത വർധിക്കാറുണ്ട് . രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി . വീണ്ടും തുടരുന്ന രീതിയിൽ കൂടുതൽ സമയം ലൈംഗികകൊത്തേജനം സാധ്യമാക്കാവുന്നതാണ് . ചേലാകർമം നടത്തിയവരിൽ ചിലര്ക്ക് ചർമത്തെ അങ്ങോട്ടു മിങ്ങോട്ടും ചലിപ്പിക്കുന്ന രീതി സാധിക്കണമെന്നില്ല . ഉചിതമായ പ്രതലത്തിൽ ലിംഗം അമർത്തിയും പുരുഷ ന്മാർക്ക് ഉത്തേജനം സാധ്യമാക്കാം . പുരുഷന്മാരിലും മുലക്കണ്ണുകൾ ലൈംഗികോദ്ദീപനത്തിന് സഹായിക്കു ന്നു . വൈബ്രെറ്റരുകൾ , കൃത്രിമയോനി എന്നിവ ഉപയോ ഗിച്ചും സ്വയംഭോഗം ചെയ്യാവുന്നതാണ് . ചിലരാകട്ടെ അനുകരിച്ച് , കൈകൾ ചലിപ്പിക്കാ തെവച്ച് കൈക്കുള്ളിലേയ്ക്ക് അരക്കെട്ടിന്റെ സഹായത്താ ൽ ലിംഗത്തെ നയിക്കുകയാണ് ചെയ്യുന്നത് . സ്വയം ഭോഗത്തിനിടെ വൃഷണസഞ്ചി , മുലക്കണ്ണുക ള് , മലദ്വാരം എന്നിവയും ഉത്തേജിപ്പിക്കപ്പെടാറുണ്ട് .

| ഇ ആർട്ടിക്കിൾ എങ്ങനെ കൂടുതൽ helpful ആക്കം എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ whatsapp വഴി  പങ്ക്കുവയ്ക്കുക

മുഷ്ടിമൈഥുനം

ലൈംഗിക പങ്കാളി ഒരു പുരുഷലിംഗം കൈ കൊണ്ട് ഉത്തേജിപ്പിക്കുന്ന വേലയെയാണ് മുഷ്ടി മൈഥുനം ( Handjob ) എന്ന് പറയുന്നത് . സ്ത്രീയോ പുരുഷനോ ആയ ലെഗികപങ്കാളി ഇതര പങ്കാളി സ്ഖലനം ഉണ്ടാകുന്നതുവരെയോ വികാര പാരമ്യത്തിലെത്തുന്നതുവരെയോ ആണ് സാധാരണ മൃഷ്ടി മൈഥുനം ചെയ്യുന്നത് . പുരുഷന്മാർക്കിടയിലു ള്ള സ്വവർഗ്ഗരതിയിൽ മറ്റൊരു പുരുഷനായിരിക്കും ഇത് ചെയ്യുക .

 

സംയോജിത സ്വയംഭോഗം 

 

രണ്ടോ അതിലധികമോ ആളുകൾ , ഒറ്റയ്ക്കോ പരസ്പ രമോ ലൈംഗികാവയവങ്ങളെ ( സാധാരണയായി കൈകൾക്കൊണ്ട് ) ഉത്തേജിപ്പിക്കുന്നതാണ് സംയോജി സ്വയംഭോഗം . ലൈംഗിക ബന്ധത്തിലേർപ്പെടുന്ന തിന് എന്തെങ്കിലും കാരണത്താൽ വിമുഖത കാണിക്കു മ്പോഴാണ് മറ്റൊരു ഉപാധിയെന്നനിലയിൽ സംയോ ജിത സ്വയംഭോഗം സ്വീകരിക്കേണ്ടി ത് . സംഭോഗപൂർവ്വരതിലീലയെന്ന രീതിയിൽ സംയോ ജിത സ്വയംഭോഗത്തിലേർപ്പെടുന്നതും ഇടയിൽ സാധാരണമാണ് . ഇത് പങ്കാളികൾക്ക് ആവശ്യമായ ഉത്തേജനം നൽകുകയും സുഖകരമായ ലൈംഗികബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു ;

പ്രത്തേയ്‌ക്കിച്ചു ഉദ്ധാരണശേഷിക്കുറവ് അനുവഭപ്പെടുന്ന പുരുഷൻമാരിലും , യോനിവരൾച്ച അനുഭപ്പെടുന്ന സ്ത്രീകളിലും ഇത് മെച്ചപ്പെട്ട ഉദ്ധാരണം , ലൂബ്രിക്കേഷൻ എന്നിവ ഉണ്ടാകാൻ ഇത് സഹായകരമാകുന്നു . എന്നാൽ കന്യകാത്വം കാത്തുസൂക്ഷിക്കുക , ഗർഭധാര ണം തടയുക എന്നീ ലക്ഷ്യങ്ങൾ കൈവിടാതെതന്നെ ലൈംഗികസംതൃപ്തി നേടാം എന്നതാണ് ഈ മാര്ഗ്ഗം സ്വികരിക്കുവാൻ വിഭാഗം ഇണകളെ പ്രേരിപ്പിക്കുന്നതെന്നതും യാഥാർത്ഥ്യമാണ് .

 

പരിണാമപരമായ ലക്ഷ്യം 

സ്ത്രീകളിലെ സ്വയംഭോഗം അതിന്റെ സമയമനു സരിച്ച് , യോനിയിലേയും , ഗര്ഭാശയഗളത്തിലേയും , ഗ ര്ഭപാത്രത്തിലേയും സ്ഥിതിഗതികളിൽ മാറ്റംവരുത്തി സംഭോഗത്തിലെ ഗർഭധാരണ സാധ്യത വര്ദ്ധിപ്പിക്കു ന്നു . ശുക്ലസ്വീകരണത്തിനു ഒരു മിനിറ്റ് മുന്പോ , അതി നുശേഷം 45 മിനിറ്റിനുള്ളിലോ സ്ത്രീകൾക്ക് ഉണ്ടാകുന്ന രതിമൂര്ച്ച ബീജങ്ങൾ അണ്ഡത്തിലെത്തിച്ചേരാനുള്ള സാധ്യത വര്ധിപ്പിക്കുന്നു എന്ന കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത് . പുരുഷൻമാരില് സ്വയം ഭോഗം കുറഞ്ഞ ചലനശേഷിയുള്ള ബീജങ്ങളെ പുറം തള്ളി , അടുത്ത സ്ഖലനത്തിൽ കൂടുതൽ ചലന ശേഷി യുള്ളതും ,

സംഭോഗാനന്തര മുള്ള ബീജസങ്കലനത്തിൽ വിജയസാധ്യതയുമുള്ളതായ , ബീജങ്ങളെ പ്രദാനം ചെയ്യുന്നു

സ്വയംഭോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ 

സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും  വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവി ലുണ്ട് . സ്വയംഭോഗം ഒരു മാനസികരോഗമോ രതി വൈകൃതമോ ആണെന്ന തെറ്റിദ്ധാരണ സർവ്വസാധാ രണമാണ് ആറുവയസ്സുവരെയുള്ള പ്രായത്തിനിടയ്ക്ക് കുട്ടികൾ – വിശേഷിച്ച് പൊതുസ്ഥലങ്ങളിലും മറ്റ് ആളു കളുടെ സാന്നിധ്യത്തിലും സ്വയംഭോഗം ചെയ്യുന്നതു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . സുഖദായകമായ പ്രവൃത്തി എന്ന നിലയ്ക്കാണ് കുട്ടികൾ ഈ പ്രായത്തിൽ ഇത് ചെയ്യുന്നത് , ആറുവയസ്സിനു ശേഷം സാമൂഹികസാഹചര്യങ്ങളെപ്പറ്റി കുട്ടി കൂടുതൽ ബോധവാനാകുകയും സ്വകാര്യതയിൽ സ്വയംഭോഗം ചെയ്യാൻ ശീലിക്കുകയും ചെയ്യുന്നു . ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്ത തളർത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാ അപൂർവ്വമല്ല . വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല . ഉദാഹര ണത്തിനു , സ്വയംഭോഗം മൂലം മൂത്രനാളിയിൽ അണു ബാധ , മൂത്രത്തിൽ പഴുപ്പ് , മൂത്രത്തിൽ രക്തം ലൈംഗികാ വയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു . ലൈംഗികാവയവങ്ങളിൽ ശസ്ത്രക്രിയ നടത്തി സ്വയംഭോഗത്വര നിർത്തിക്കാനുള്ള “ ചികിത്സ ” 20 – ആം നൂറ്റാണ്ടുവരെയും അമേരിക്കൻ ഐക്യനാടു കളിൽ നടത്തിയിരുന്നു . സ്വയംഭോഗ പ്രവർത്തികൾ അമിതമായ ലൈംഗിക വാഞ്ചയുടെയോ , ലൈംഗിക അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ് . മുഖക്കു രു വർദ്ധിക്കുമെന്നും ശാരീരിക

രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്ര പിൻബല മുള്ളവയല്ല .അമിതമായ ശുക്ലവിസർജ്ജനം മൂത്രനാളിയി  ൽ വേദന ഉണ്ടാക്കാം .

സ്വയംഭോഗത്തിന്റെ ഗുണങ്ങൾ

1. പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു . പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു .

2. സൂസ്സം വിഷാദവും കുറയ്ക്കുന്നു .
മാനസികോല്ലാസം ലഭിക്കുന്നു .

3. രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു

4. ബീജോത്പാദനം മെച്ചപ്പെടുത്തുന്നു .

5. ഉദ്ധാരണ തടസങ്ങൾ ഒഴിവാക്കുന്നു .

6. വസ്തിപ്രദേശതിന് ലഭിക്കുന്ന നല്ല എക്സർസൈസ് കൂടിയാണ് ഇത് . ഈ ഭാഗത്തെ പേശികളെ ബലപ്പെടുത്തുന്നു .

7. സ്ത്രീകളിൽ യോനിയുടെ ആരോഗ്യം
മെച്ചപ്പെടുത്തുന്നു , രക്തയോട്ടം വർധിപ്പിക്കുന്നു .

8. വികാരങ്ങളെ നിയന്ത്രണത്തിലാക്കുന്നു .

9. സ്വന്തം ശരീരത്തെയും , ലൈംഗിക ആസ്വാദന ശേഷിയേയും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു .

10. രതിമൂർച്ച കൈവരിക്കാൻ സഹായകരമാകുന്നു .

11. സുരക്ഷിമായ രീതിയിൽ ലൈംഗിക സംതൃപ്തി
കൈവരുന്നു .

12. ലൈംഗിക പങ്കാളികൾ ഇല്ലാത്തവരുടെ

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു .

13. നല്ല ഉറക്കം ലഭിക്കുന്നു . സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെങ്കിലും തുടർച്ചയായി ചെയ്താൽ ഇത് പലപ്പോഴും അത്ര മെച്ചമ ല്ല . എന്നിരുന്നാലും സാധാരണ ഗതിയിൽ ഭോഗം ഒരിക്കലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളി ലേക്ക് നയിക്കാറില്ല .

 

| ഇ ആർട്ടിക്കിൾ എങ്ങനെ കൂടുതൽ helpful ആക്കം എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ whatsapp വഴി  പങ്ക്കുവയ്ക്കുക

 

 

 

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സ്വയംഭോഗം പ്രശ്നമാകുമോ?

എനിക്ക് 25 വയസുണ്ട്.വിവാഹം കഴിഞ്ഞിട്ടില്ല.ദിവസവും സ്വയംഭോഗം ചെയ്യാറുണ്ട്.വിവാഹം കഴിഞ്ഞാല്‍ ഇത് മാറുമോ? രതി സുഖം അനുഭവിക്കാന്‍ കഴിയുമോ?

XXXXXXXXXXXXXXXXXXXXXXX

സ്വയംഭോഗം അവിവാഹിതരില്‍ സാധാരണമാണ്. പുരുഷന്‍ ഇല്ലാത്ത അവസരത്തില്‍ ലൈംഗികോര്‍ജ്ജം പുറത്ത് കളയാന്‍ ഇത് സഹായിക്കും.വിവാഹജിവിതത്തില്‍ ഇത് പ്രശ്നമുണ്ടാക്കില്ല. വിവാഹ ശേഷം സ്വയംഭോഗം താനേ മാറാനാണ് സാധ്യത.

read more
ലൈംഗിക ആരോഗ്യം (Sexual health )

എന്താണ് സ്വയംഭോഗം?

എന്താണ് സ്വയംഭോഗം?

പുരുഷന്മാരില്‍ സര്‍വ്വസാധാരണവും സ്ത്രീകളില്‍ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങള്‍ സ്വയം ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂര്‍ഛ അനുഭവിക്കാന്‍ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വയംഭോഗം ചെയ്തില്ലെന്നുകരുതി കുഴപ്പമൊന്നും സംഭവിക്കാനുമില്ല.

സ്വയംഭോഗം ഒരു സാധാരണ സ്വഭാവമാണോ?

മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാല്‍ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് മോശം കാര്യമാണോ?

വിദേശസിനിമകളിലും മറ്റും സ്ത്രീകളുടെ സ്വയംഭോഗം സാധാരണമായി കാണാറുണ്ട്. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവര്‍ ഭയക്കുന്നു. വേണ്ടത്ര രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍പോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ പറയുന്നവര്‍ സംസ്കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും.

സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികള്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെന്‍സിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്.

സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാന്‍ സ്വയംഭോഗം ഉപകരിക്കും.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഹാനികരമാണോ?

അല്ലേയല്ല. ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കാതിരിക്കുക.

സ്ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമാണോ?

ചില സ്ത്രീകളില്‍ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊര്‍ജ്ജത്തെ ഒരുതരത്തിലും ചോര്‍ത്തിക്കളയുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കില്‍ അത് മാനസ്സിക സമ്മര്‍ദ്ദം വര്‍ധിക്കാനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയായി സ്വയംഭോഗം മാറുന്നു.

ഒരു സ്ത്രീയ്ക്ക് ആഴ്ചയില്‍ എത്രതവണ സ്വയംഭോഗം ചെയ്യാം?

അത് ഓരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നവരും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവരും ഒരുതവണപോലും ചെയ്യാത്തവരുമുണ്ടാകും. ലൈംഗികപ്രവൃത്തികള്‍ സ്വാഭാവികമാണെങ്കിലും മറ്റെന്തുംപോലെ അധികമായാല്‍ അതും അപകടമാണ്. സ്വയംഭോഗതാല്‍പര്യം മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രിയാത്മകമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നുവെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കപ്പെടണം.

പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സ്വയംഭോഗം പകരമാകുമോ?

രണ്ടിനേയും രണ്ടായി കാണണം. ഒരു സ്ത്രീയെന്ന നിലയില്‍ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്.

സ്വയംഭോഗത്തെ പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്നത് ഇനിപ്പറയുന്ന സാഹചര്യങ്ങളിലാണ്:

പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോള്‍

പങ്കാളി രോഗബാധിതനാണെങ്കില്‍

പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളില്‍

എപ്പോഴാണ് സ്ത്രീകളുടെ സ്വയംഭോഗം അനാരോഗ്യകരമാകുന്നത്?

മറ്റൊരാളുടെ അണുബാധയുള്ള ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചശേഷം സ്വയംഭോഗം ചെയ്യുന്നതും യോനീഭാഗങ്ങളില്‍ ശക്തമായി ഉരസുന്നതും മറ്റുള്ളവരുമായി ലൈംഗിക ഉപകരണങ്ങള്‍ പങ്കിടുന്നതും ലൈംഗികജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്?

വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാനും ഇത് ഉപകരിക്കും. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനത്തിനും ഉത്തമമാണ്.

സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളര്‍ത്താനും സ്വയം ബോധവല്‍ക്കരണത്തിനും സഹായകമാണ്.

ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്.

പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂര്‍ഛ ലഭിക്കുന്നപക്ഷം അത് ഹൃദ്‌രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും.

സ്ത്രീകളിലെ രതിമൂര്‍ഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും. രക്തചംക്രമണവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.

ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ യോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാല്‍, ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വര്‍ധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും.

അമിത സ്വയംഭോഗത്തിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്?

കൂടുതലായി ഉരസലുണ്ടാകുന്നത് ലൈംഗികാവയവങ്ങള്‍ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും.

പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്ക് വഴിതെളിക്കും.

ഒരേതരത്തിലുള്ള തുടര്‍ച്ചയായ സ്വയംഭോഗം, രതിമൂര്‍ഛയിലെത്താന്‍ അതുമാത്രമേ മാര്‍ഗമുള്ള എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.

അമിതമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിങ്ങള്‍ക്ക് അതൊരു വേദനയാകുമ്പോള്‍

മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുമ്പോള്‍

പങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്ന് പൂര്‍ണമായും മാറി സ്വയംഭോഗത്തില്‍ മാത്രം സുഖം കണ്ടെത്തുമ്പോള്‍

സ്വയം സ്ഥിരമായും വല്ലാതെയും മുറിവേല്‍പിക്കുമ്പോള്‍

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായിട്ടും സ്വയം സന്തോഷം കണ്ടെത്താനാണ് ശ്രമമെങ്കില്‍

അമിത ലൈംഗികാസക്തിയുള്ളതായി തോന്നുകയും സ്വയം സന്തോഷിപ്പിക്കാനുള്ള ത്വരയുമായി പോരാടുകയും ചെയ്യേണ്ടിവരുമ്പോള്‍

ജനനേന്ദ്രിയത്തില്‍ വേദന, വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍

അമിത സ്വയംഭോഗം തടയാന്‍ എന്തു ചെയ്യണം?

അത്തരമൊരവസ്ഥയില്‍ ചികില്‍സ തന്നെയാണ് വേണ്ടത്. ഒരു ഡോക്ടറെ കണ്ട് സംസാരിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സ തേടുക.

read more