close

Irregular Periods

ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾവന്ധ്യത

ക്രമരഹിത ആർത്തവം പരിഹരിക്കാൻ ചില അടുക്കള വൈദ്യം

ആർത്തവത്തിലെ ക്രമക്കേടുകൾ പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ക്രമരഹിതമായ ആർത്തവം ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. ഇത് പരിഹരിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ:

ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് അല്ലെങ്കിൽ കുറവ്, ശാരീരിക അദ്ധ്വാനം, മരുന്ന്, പ്രധാനമായും ഹോർമോൺ അസന്തുലിതാവസ്ഥ എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ ക്രമരഹിതമായ ആർത്തവം ഉണ്ടാകാം. നിങ്ങളുടെ ആർത്തവ ചക്രം നിങ്ങൾ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴി വെക്കും. ചില സ്ത്രീകളിൽ, ആർത്തവം നേരത്തെ ആരംഭിക്കുന്നു, മറ്റുള്ളവരിൽ വൈകി ആരംഭിക്കാം. ഓരോ സ്ത്രീക്കും വ്യത്യസ്ത ആർത്തവ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും വയറുവേദന, കാലുകളിൽ വേദന, അമിത രക്തസ്രാവം, സ്തനങ്ങളിൽ വേദന, നടുവേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ.

ആർത്തവ ദിനങ്ങൾ 4-8 ദിവസങ്ങൾ നീണ്ടുനിൽക്കും. നിങ്ങൾക്ക് എല്ലാ മാസവും കൃത്യമായ ആർത്തവമുണ്ടെങ്കിൽ, നിങ്ങളുടെ ആർത്തവചക്രം സാധാരണവും ആരോഗ്യകരവുമാണെന്നതിന്റെ സൂചനയാണ് ഇത്. ഓരോ സ്ത്രീക്കും കൃത്യമായ സമയത്ത് ആർത്തവം ഉണ്ടായിരിക്കണം എന്നത് നിങ്ങൾ അറിഞ്ഞിരിക്കണം. ചില കാരണങ്ങളാൽ ചില സ്ത്രീകൾ ക്രമരഹിതമായ ആർത്തവ ചക്രം നേരിടേണ്ടതായി വരുന്നു. സമ്മർദ്ദം പോലുള്ള ഘടകങ്ങൾ ക്രമരഹിതമായ ആർത്തവചക്രത്തിനു കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തെ നേരിട്ട് ബാധിക്കുന്നതിനാൽ നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ആർത്തവം കൃത്യസമയത്ത് ഉണ്ടായില്ലെങ്കിൽ, നിങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ വരാം. അതുകൊണ്ട്, നിങ്ങൾ സ്വന്തം ആർത്തവ ദിനങ്ങൾ പതിവായി കുറിച്ചുവയ്ക്കുന്നുണ്ട് എന്നത് പ്രത്യേകം ഉറപ്പാക്കണം. ആർത്തവ തീയതികളുടെ ഒരു കണക്ക് സൂക്ഷിക്കുന്നത് നിങ്ങളുടെ അടുത്ത ആർത്തവം എപ്പോൾ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത് എളുപ്പമാക്കുന്നു. ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കേണ്ട കാര്യം വരുമ്പോൾ വളരെയധികം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കണം. വീട്ടുവൈദ്യങ്ങളും ഒറ്റമൂലികളും പരീക്ഷിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലതും മികച്ചതുമായ മാർഗ്ഗം.

ആർത്തവം ക്രമപ്പെടുത്താൻ ഇതാ പരിഹാരം

ക്രമരഹിതമായ ആർത്തവ ചക്രം പരിഹരിക്കുന്നതിനുള്ള 5 ഒറ്റമൂലികൾ:

1. കറുവപ്പട്ട- ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോൾ കറുവപ്പട്ട നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും. പി‌സി‌ഒ‌എസിനെ ചികിത്സിക്കുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. ഇത് നിങ്ങളുടെ ആർത്തവ ചക്രത്തിന്റെ ക്രമക്കേട് പരിഹരിക്കുകയും രക്തസ്രാവ സമയത്ത് ഉണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.

2. ഇഞ്ചി- ഇഞ്ചി പി‌എം‌എസ് ലക്ഷണങ്ങളെ ഒഴിവാക്കുന്നു. ക്രമരഹിതമായ ആർത്തവം ചികിത്സിക്കുന്നതിൽ ഇത് ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. നിങ്ങളുടെ നിശ്ചിത തീയതിക്ക് 7 ദിവസം മുമ്പ് ഇഞ്ചി കഴിക്കുന്നത് മികച്ച ഫലങ്ങൾ കാണിക്കുന്നു. ആർത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

പൈനാപ്പിൾ- ക്രമരഹിതമായ ആർത്തവത്തിനുള്ള നല്ലൊരു വീട്ടുവൈദ്യമാണ് പൈനാപ്പിൾ. ഗർഭപാത്രത്തിന്റെ പാളി മൃദുവാക്കുകയും ആർത്തവ ദിനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന എൻസൈമായ ബ്രോമെലൈൻ ഇതിൽ അടങ്ങിയിരിക്കുന്നു. വേദനയും വീക്കവും ഒഴിവാക്കുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലുണ്ട്. ഇത് ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന വേദന ഒഴിവാക്കുന്നു.

4. ആപ്പിൾ സിഡർ വിനാഗിരി – ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് ആർത്തവത്തെ നിയന്ത്രിക്കുകയും പിസിഒഎസിനെ ചികിത്സിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇത് വെള്ളത്തിൽ ലയിപ്പിക്കാം അല്ലെങ്കിൽ നേരിട്ട് കഴിക്കാം. ആപ്പിൾ സിഡർ വിനാഗിരി അണ്ഡോത്പാദന ആർത്തവത്തെ പുനഃസ്ഥാപിക്കുന്നു.

5. ജീരകം- ജീരകം വളരെ പ്രധാനപ്പെട്ട പോഷക സമ്പുഷ്ടമായ ഭക്ഷ്യ പദാർത്ഥമാണ്. ഗർഭാശയ പേശികളെ ചുരുക്കാൻ ഇത് സഹായിക്കുന്നു. ഇത് ആർത്തവ ക്രമക്കേട് വളരെ വേഗത്തിൽ പരിഹരിക്കുന്നു. ജീരകം എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കണം. ഇത് ആർത്തവ സമയത്തുണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കുവാൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക : ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, മാത്രമല്ല ഇത് ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ ബന്ധപ്പെടുക.

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾവന്ധ്യത

ക്രമം തെറ്റിയ ആർത്തവം What Causes Irregular Periods

ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ക്രമരഹിത ആർത്തവത്തിന്റെ കാരണങ്ങളും ഇത് പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങളും ഇവിടെ നിന്നറിയാം.

ക്രമം തെറ്റിയ ആർത്തവം ശരിപ്പെടുത്താൻ ഇവ കഴിക്കാം
ശരീരത്തെ ഏറ്റവും മികച്ചതായി നിലനിര്‍ത്താന്‍ നല്ല ഭക്ഷണം കഴിയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. നല്ല ഭക്ഷണം ഔഷധത്തിന്‍റെ ഫലം ചെയ്യും. ക്രമരഹിതമായി സംഭവിയ്ക്കുന്ന ആര്‍ത്തവം ക്രമപ്പെടുത്താനും നല്ല ഭക്ഷണ രീതി സഹായിക്കും. സ്ത്രീ ശരീരത്തിന്‍റെ സന്തുലനം ഒരു പരിധി വരെ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിനാല്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ അത് എത്രയും വേഗം പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്.
ക്രമരഹിതമാകുന്നത് എപ്പോള്‍:

ഓരോ മാസത്തെയും ആര്‍ത്തവ കാലയളവുകള്‍ തമ്മിലുള്ള ഇടവേള ഏകദേശം തുല്യമാകണം, 24-32 ദിവസങ്ങൾക്കിടയിൽ. എന്നാല്‍ ചിലര്‍ക്ക് ഇടവേളകള്‍ തമ്മില്‍ വലിയ രീതിയിലുള്ള വ്യത്യാസം കണ്ടു വരാറുണ്ട്. സാധാരണ 35 ദിവസത്തില്‍ കൂടുതല്‍ ഇടവേള സംഭവിയ്ക്കുമ്പോഴാണ് ആര്‍ത്തവം ക്രമരഹിതമായി കണക്കാക്കുന്നത്. ക്രമരഹിതമാകുമ്പോള്‍ പുറംതള്ളപ്പെടുന്ന രക്തത്തിന്‍റെ അളവിലും വ്യത്യാസം സംഭവിയ്ക്കാറുണ്ട്. ക്രമമല്ലാതെ സംഭവിയ്ക്കുന്ന ആര്‍ത്തവം ചില ആളുകളില്‍ പല തരത്തിലുള്ള പ്രയാസങ്ങളും സൃഷ്ടിയ്ക്കാറുണ്ട്.

ഈസ്ട്രജന്‍ അളവിലെ വ്യത്യാസം, പെൽവിക് ഭാഗത്തെ രക്തയോട്ടത്തിലുള്ള പ്രശ്നം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ എന്നിവയെല്ലാം ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകും. ചിലപ്പോള്‍ പ്രായപൂർത്തിയാകുന്ന പെൺകുട്ടികളും ആര്‍ത്തവ വിരാമാത്തോട് അടുക്കുന്ന സ്ത്രീകളിലും ആർത്തവ ക്രമക്കേടുകള്‍ കണ്ടു വരാറുണ്ട്.

ക്രമരഹിത ആര്‍ത്തവത്തിന്‍റെ കാരണങ്ങൾ:

അമിതവണ്ണം: ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം, പി.സി.ഒ.എസ് എന്നിവയ്ക്ക് കാരണമാകും.

ആവശ്യത്തിന് കലോറി ഉറപ്പാക്കാം: ദിവസവും ആവശ്യത്തിന് കലോറി എടുക്കാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതും ക്രമരഹിത ആര്‍ത്തവത്തിന് കാരണമാകും. പോഷകങ്ങളടങ്ങിയ ഭക്ഷണത്തിന്‍റെ അഭാവം അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.

എൻഡോമെട്രിയോസിസ്: ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്ത് വളരേണ്ട ടിഷ്യുകള്‍ ഗർഭപാത്രത്തിന് പുറത്ത് അസാധാരണമായി വളരുന്നതും ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങള്‍ക്ക് കാരണമാകും. ഇത് അമിതമായ രക്തസ്രാവം, ലൈംഗികബന്ധത്തിന്‍റെ സമയത്തും അതിന് ശേഷവുമുള്ള വേദന, വന്ധ്യത തുടങ്ങിയവയിലേയ്ക്ക് നയിക്കുകയും ഇത് ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുകയും ചെയ്യും.

ഗർഭാശയ ഫൈബ്രോയിഡുകൾ: ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. ഈ അവസ്ഥ വരുന്നത് നട്ടെല്ലിന്റെ താഴ് ഭാഗം, കാലുകൾ, പെൽവിസ് എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കുകയും ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് വഴിവെയ്ക്കുകയും ചെയ്യും.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം: ക്രമം തെറ്റിയ ആര്‍ത്തവത്തിന് ഒരു പ്രധാന കാരണമാണ് പി‌സി‌ഒ‌എസ്. ഗര്‍ഭാശയത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. ആര്‍ത്തവം ക്രമരഹിതമായി തുടങ്ങുന്നത് പ.സി.ഒ.എസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

പെരിമെനോപോസ്: 
ആർത്തവവിരാമത്തോടടുക്കുന്ന സമയങ്ങളിലും ക്രമം തെറ്റി ആര്‍ത്തവം സംഭവിയ്ക്കാറുണ്ട്. ഇത് ദീര്‍ഘ കാലത്തേയ്ക്കുള്ള ഒരു പ്രശ്നമാല്ലാതതിനാല്‍ അനാവശ്യ ആശങ്കയ്ക്ക് വഴിയില്ല.

പ്രോലാക്റ്റിൻ: മുലയൂട്ടുന്ന സമയത്ത് പ്രോലാക്റ്റിൻ ഹോർമോണുകൾ പ്രത്യുത്പാദന ഹോർമോണുകളെ ബാധിയ്ക്കുകയും അത് ക്രമരഹിത ആര്‍ത്തവത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.

ജനന നിയന്ത്രണ ഗുളികകൾ: ജനന നിയന്ത്രണ ഗുളികകൾ കഴിക്കുന്നത് പിരീഡുകൾ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിയ്ക്കും. അതിനാല്‍ ഇവ കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക.

തൈറോയ്ഡ്: തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിക്കുന്നത് ശരീരത്തെ പല തരത്തില്‍ ബാധിയ്ക്കുമെങ്കിലും, ആര്‍ത്തവ ക്രമക്കേടുകള്‍ അതില്‍ മുന്‍പിലാണ്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിയ്ക്കെണ്ടാതാണ്.

അമിത വ്യായാമം: അമിതമായ വ്യായാമം ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പിരീഡ് ക്രമമല്ലാതാകാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ മിതമായ വ്യായാമങ്ങള്‍ ചെയാന്‍ ശീലിയ്ക്കുക.

മാനസിക സമ്മർദ്ദം: 
പിരിയഡ് സൈക്കിള്‍ ക്രമരഹിതമാക്കുന്നതിന് മറ്റൊരു കാരണം മാനസിക സമ്മര്‍ദ്ദമാണ്. അമിത സമ്മര്‍ദ്ദം തലച്ചോറിലെ ചില ഹോർമോണുകളെ ബാധിയ്ക്കുകയും ആർത്തവചക്രത്തെ സ്വാധീനിയ്ക്കുകയും ചെയ്യും.

ആര്‍ത്തവം ക്രമീകരിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

പാര്‍സ്ലി: ആര്‍ത്തവ കാലയളവ് ആരോഗ്യകരമായി നിയന്ത്രിയ്ക്കാനും രക്തത്തിന്‍റെ പുറംതള്ളല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് പാര്‍സ്ലി ഇലകള്‍. മല്ലിയിലകളോട് സമാനമായ ഇവ ആഹാര സാധനങ്ങള്‍ അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്. ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഈ ഇലകളിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുയോ ഹെര്‍ബല്‍ ടീ രൂപത്തില്‍ കുടിയ്ക്കുകയോ ചെയ്യാം.

അധികമായാല്‍ വൈറ്റമിന്‍ സി യും വിഷമാകുമോ?
കറുവപ്പട്ട: കറുവപ്പട്ട രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ആവശ്യമായ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ കാലയളവ് ക്രിത്യമാക്കാന്‍ സഹായിക്കും.മാത്രമല്ല, വേദനയിൽ നിന്നും മലബന്ധത്തിൽ നിന്നും പെട്ടെന്ന് ആശ്വാസം നൽകുന്നതുമാണ്. അതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറുവപ്പട്ട ആവശ്യത്തിന് ചേര്‍ക്കുന്നത് നല്ലതാണ്. രുചിയിലും ആരോഗ്യ ഗുണത്തിലും മുന്‍പില്‍ തന്നെയാണിത്. നല്ല ഫലം ലഭിയ്ക്കാനായി കറുവപ്പട്ട നന്നായി പൊടിച്ച് പാലില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.

പൈനാപ്പിൾ: ബ്രോമെലൈൻ എൻസൈമുകൾ നിറഞ്ഞതാണ് പൈനാപ്പിള്‍, ആര്‍ത്തവം ക്രമപ്പെടുതുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണിത്. ഇത് ഗർഭാശയത്തെ മയപ്പെടുത്തുകയും രക്തകോശങ്ങളെ സൃഷ്ടിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

അയമോദക വിത്തുകൾ: ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടം, ആർത്തവ വേദന എന്നിവ അനുഭവിക്കുകയാണെങ്കിൽ, അയമോദക വിത്തുകൾ ഉപയോഗിച്ച് ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഏറെ ഉപകാരപ്രദമാണ്. ഗർഭാശയത്തെ ഉത്തേജിപ്പിക്കുന്നതിൽ അയമോദക വിത്തുകള്‍ നല്ല രീതിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഇവ ഏറെ നല്ലതാണ്. എന്നാല്‍ അമിതമാകാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക.

പപ്പായ: പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കരോട്ടിൻ ആർത്തവചക്രത്തെ സാധാരണ നിലയിലാക്കുന്നു,അതുകൊണ്ട് തന്നെ പപ്പായ ആര്‍ത്തവ സമയത്ത് പോലും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് ശരിയായി ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ മടി കൂടാതെ തന്നെ കഴിച്ചോളൂ.

ഇഞ്ചി: വിറ്റാമിൻ സി, ഇഞ്ചിയിലെ മഗ്നീഷ്യം എന്നിവ ആര്‍ത്തവ കാലയളവ് ക്രമീകരിയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി ചായയിൽ അല്പം ശര്‍ക്കര കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ സ്വാഭാവിക ഉൽപാദനത്തിനും ആര്‍ത്തവ കാലയളവ് സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുന്നു.

മഞ്ഞൾ: പ്രതിരോധ ശേഷി, ആരോഗ്യം എന്നിവയില്‍ ഏറെ മുന്‍പിലാണ് മഞ്ഞള്‍. മഞ്ഞൾ രക്തപ്രവാഹം സുഗമമാക്കുന്നു. ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ക്രമീകരിയ്ക്കാനും മഞ്ഞള്‍ വലിയ തോതില്‍ സഹായിക്കും. അതിനാല്‍ മിക്ക ഭക്ഷണ സാധനങ്ങളിലും മഞ്ഞള്‍ ചേര്‍ത്ത് പാകം ചെയ്യുന്നതും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കിടക്കുന്നതിന് മുന്പ് പതിവാക്കുന്നതും നല്ലതാണ്. രുചിയ്ക്കായി ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്.

കോഫി: ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങളും അസാധാരണമായ ആർത്തവ വേദനയും അനുഭവിക്കുന്നവര്‍ക്ക് സ്വീകരിയ്ക്കാവുന്ന ഒരു പ്രകൃതിദത്ത മരുന്നാണ് കാപ്പിയിലെ കഫീൻ. ഇത് ഈസ്ട്രജൻ നില നിയന്ത്രിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തക്കുഴലുകളുടെ സങ്കോചത്തെ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും.

ബീറ്റ്റൂട്ട്: ഇരുമ്പ്, ഫോളിക് ആസിഡ്, കാൽസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ബീറ്റ്റൂട്ട്, ഇത് കൃത്യമായ ഭക്ഷണ സാധനങ്ങളുടെ മികച്ച വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നു. ഇത് പീരിയഡുകളിലെ ക്രമക്കേട് നീക്കം ചെയ്യണമെന്നില്ല, പക്ഷേ പീരിയഡുകളിലെ വീക്കം ഒഴിവാക്കാൻ ഇതിന് കഴിയും.

ആപ്പിൾ സിഡെർ വിനെഗറും തേനും: ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കുകയും അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് വയറിന്‍റെ ഭാഗങ്ങളിലെ. ക്രമരഹിതമായ കാലയളവുകളുടെ പ്രധാന കാരണങ്ങളിലൊന്നായ പി‌സി‌ഒ‌എസിന്റെ ലക്ഷണങ്ങളും ഇത് കുറയ്ക്കും. ആർത്തവ ക്രമക്കേടുകളിൽ നിന്ന് രക്ഷപ്പെടാന്‍ തേനും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കഴിക്കുക. തേൻ വിനെഗറിന്റെ അരുചി നിർവീര്യമാക്കുകയും അതേസമയം, ആപ്പിൾ സിഡെർ വിനെഗറിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തില്‍ എത്തിയ്ക്കുകയും ചെയ്യുന്നു.

എല്ലായ്പ്പോഴും നിങ്ങളുടെ ആര്‍ത്തവ കാലയളവ് ക്രമം തെറ്റിയാണ് സംഭവിയ്ക്കുന്നതെങ്കില്‍ അത് ക്രമീകരിയ്ക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഏതെങ്കിലും ചികിത്സാ മാര്‍ഗങ്ങള്‍ തേടുകയും മരുന്നുകള്‍ കഴിച്ചു തുടങ്ങുകയും ചെയ്യുന്നതിന് മുന്‍പ് ഈ പ്രകൃതിദത്ത രീതികള്‍ പരീക്ഷിച്ചു നോക്കൂ.

What Causes Irregular Periods Here Are Some Of The Best Foods To Prevent It

read more