close

blogadmin

ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageബുക്ക്

ദാമ്പത്യം ഹാപ്പിയ്ക്കട്ടെ കുട്ടികൾ മിടുക്കരാക്കട്ടെ

പുതിയെ പോസ്റ്റുകളും ഇ-ബുക്ക് ഉം whatsapp വഴി ലഭിക്കുവാൻ  https://wa.me/c/447868701592

 

read more
ആരോഗ്യംചോദ്യങ്ങൾ

മുലഞെട്ടിലെ നിറവ്യത്യാസവും സ്രവങ്ങളും ശ്രദ്ധിക്കണം ; സ്തനത്തിലെ എല്ലാ മുഴകളും കാൻസറല്ല

സ്തനങ്ങളിൽ കാണുന്ന വ്യതിയാനങ്ങളും മുഴകളും എല്ലാ അപകടകാരികളാണെന്ന് പൊതുവെ പലർക്കും ധാരണയുണ്ട്. എന്നാൽ കൂടുതലും കണ്ടുവരുന്നത് അപകടകാരികളല്ലാത്ത മുഴകളാണ്.

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

ഫൈബ്രോ അഡിനോമ

സ്തനങ്ങളിൽ വേ​ദനയില്ലാത്ത മുഴകൾ യുവതികളിലും പെൺകുട്ടികളിലും കാണുകയാണെങ്കിൽ അത് മിക്കവാറും ഫൈബ്രോ അഡിനോമ വിഭാ​ഗത്തിൽ പെടുന്നവയാണ്. വൃത്താകൃതിയിൽ കട്ടിയായ, പരിശോധനയിൽ തെന്നിമാറുന്നവയാണിവ. ഇത് കാൻസറാകാൻ സാധ്യതയില്ലാത്ത മുഴകളാണ്. ഈ മുഴകൾ എല്ലായ്പ്പോഴും നീക്കണമെന്നില്ല. എന്നാൽ വലുതാകുന്നതായി തോന്നുക, ഇതേക്കുറിച്ച് ആശങ്കപ്പെടുക തുടങ്ങിയ അവസ്ഥകളിൽ ചെറിയ ഓപ്പറേഷൻ വഴി നീക്കം ചെയ്യാറുണ്ട്.

30-40 വയസ്സുള്ള സ്ത്രീകളിൽ മുഴയോ, വെള്ളമുള്ള മുഴയോ കാണുന്നെങ്കിൽ മിക്കവാറും ഫൈബ്രോസിസ്റ്റിക് ഡിസീസ് ആകാനാണ് സാധ്യത. ​ഹോർമോൺ വ്യത്യാസങ്ങളുടെയും ആർത്തവംമൂലം മാറിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളുടെയും ഫലമാണ് ഇത്തരം മുഴകൾ. ഈ മുഴകൾക്കുള്ള മറ്റൊരു പ്രത്യേകത ചിലപ്പോൾ( പ്രത്യേകിച്ച് ആർത്തവത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ) വേദന അനുഭവപ്പെടാം എന്നുള്ളതാണ്. ഈ മുഴകൾ അപ്പോൾ ഒന്നുകൂടി വലുതായതായും തോന്നും. ചിലരിൽ ഒന്നിൽ കൂടുതൽ മുഴകൾ ഒരു മാറിലോ, ഇരുമാറിലോ കാണാം. ചിലരിൽ ഇത് ആർത്തവം നിലയ്ക്കുന്നതോടെ അപ്രത്യക്ഷമാകാറുണ്ട്.

എന്നാൽ ഇത്തരം മുഴകൾ കാൻസർ അല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സൂചി ഉപയോ​ഗിച്ച് ഈ മുഴയിൽ നിന്ന് കോശങ്ങൾ പരിശോധനയ്ക്ക് എടുക്കുകയോ, ഒരുമുഴ തന്നെ പൂർണമായും പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യാം.

മരുന്നുകൊണ്ട് പൂർണമായ ചികിത്സ ഇതിനില്ല. ചില സ്ത്രീകൾക്ക് വേദനസംഹാരികൾ കൊണ്ട് ആശ്വാസം കിട്ടാറുണ്ട്. മറ്റ് ചിലർക്ക് അതുകൊണ്ടും ആശ്വാസം ലഭിക്കാറുമില്ല. ചില വിറ്റാമിനുകളും ചെറിയ അളവിലുള്ള ഹോർമോണുകളും ഇതിനായി ഉപയോ​ഗിക്കാറുണ്ട്.

സിസ്റ്റുകൾ

സിസ്റ്റുകളെ കാൻസറായി തെറ്റിദ്ധരിക്കാം. ഫൈബ്രോസിസ്റ്റിക് ഡിസീസിന്റെ ഭാ​ഗമല്ലതെയും സിസ്റ്റുകൾ പ്രത്യക്ഷപ്പെടാം. പാൽ ഒഴുകുന്ന കുഴലുകൾ അടഞ്ഞുപോയാലും ഇവ ഉണ്ടാകാറുണ്ട്. കൂടാതെ മറ്റ് കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം. അൾട്രാസൗണ്ട് സ്കാൻ ചെയ്യുമ്പോൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

സൂചി ഉപയോ​ഗിച്ച് സിസ്റ്റിനുള്ളിലെ വെള്ളം വലിച്ചെടുക്കാം. അപ്പോൾ തന്നെ അത് തത്കാലത്തേക്ക് അപ്രത്യക്ഷമാവും. അധികം വൈകാതെ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ ചെറിയ ഓപ്പറേഷൻ കൊണ്ട് മാറ്റുന്നതാണ് നല്ലത്.

ക്ഷതങ്ങൾ ഉണ്ടാക്കുന്ന മുഴകൾ

പലതരത്തിലുള്ള ക്ഷതങ്ങൾ മാറിൽ രക്തം കട്ടപിടിച്ച് മുഴകൾ വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അവ മുഴ രൂപത്തിൽ മാറിൽ അവശേഷിക്കും. പണ്ടുണ്ടായ ക്ഷതത്തിന്റെ കാര്യം മറന്നു പോകുകയും ചെയ്യും. ഇത്തരം മുഴകളും കാൻസർ അല്ല എന്ന് ബയോപ്സി വഴി തീരുമാനിക്കുകയാണ് നല്ലത്.

കൊഴുപ്പ് കട്ടിപിടിക്കൽ

മാറിന് ക്ഷതമേൽക്കുന്ന സമയത്ത് കൊഴുപ്പ് കട്ടിപിടിച്ച് മുഴയായി കാണണമെന്നില്ല. എന്നാൽ കുറച്ചുകാലം കഴിഞ്ഞ് ഇത് കട്ടിയുള്ള മുഴയായി മാറാം. കൊഴുപ്പുകോശങ്ങൾക്ക് വരുന്ന മാറ്റങ്ങൾ കാരണമാണ് ഈ പ്രക്രിയ. രക്തം കട്ടപിടിച്ച് മുഴപോലെ ഇതിനെയും സമീപിക്കാം. ബയോപ്സി പരിശോധനയും, ആവശ്യമെങ്കിൽ ശസ്ത്രക്രിയയും വേണ്ടിവരും.

മുലഞെട്ടിലെ വ്യത്യാസങ്ങൾ

മുലഞെട്ടുകൾ ചുവന്നും വീങ്ങിയും പൊറ്റപിടിച്ചും പലതരത്തിൽ വരുന്നതാണ് പേജറ്റ്സ്(Pagetഠs disease). എന്നാൽ ഇത് മാറിലെ കാൻസറിന്റെ ഒരു വകഭേദം അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതും ബയോപ്സി പരിശോധന നടത്തി കാൻസർ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

മുലഞെട്ടിൽ നിന്നുള്ള സ്രവങ്ങൾ

പലതരത്തിലുള്ള സ്രവങ്ങൾ മാറിൽ നിന്ന് വരാൻ സാധ്യതയുണ്ട്. വെള്ളംപോലുള്ളതോ പാൽ പോലുള്ളതോ ആയ സ്രവം ഒന്നുരണ്ട് തുള്ളി ചിലർക്ക് മാറിൽ നിന്ന് വരാം. ഇത് അസാധാരണമല്ല.

പാൽ കുഴുലുകളിൽ ദശ വളരുന്ന അസുഖം(Intraductal Papilloma) വരുമ്പോൾ ഏതാണ്ട് കറുത്ത നിറത്തിലുള്ള സ്രവം വരാം. രക്തമോ കറുപ്പ് നിറത്തിലുള്ള സ്രവമോ, മുലഞെട്ടുകൾ ഞെക്കാതെതന്നെ വരുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

മാറിലെ അണുബാധ

ചുവന്ന നിറത്തോടുകൂടി ചൂട് കൂടുതലായുള്ള വീക്കം മാറിൽ വരുന്നത് അപൂർവമല്ല. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരിൽ. പാൽ വരുന്ന കുഴലുകളിൽ അണുബാധ വന്നാൽ ഇത് സംഭവിക്കാം. ഇത് പിന്നീട് പഴുപ്പ് കൂടുന്ന സ്ഥിതിയിലേക്ക് മാറാം.(Breast abscess). ചിലപ്പോൾ പഴുപ്പ് കീറിക്കളയേണ്ടിയും വരാം. എന്നാൽ മാറിൽ അപൂർവമായി വരുന്ന ഒരുതരം കാൻസറും(Inflammatory Carcinoma) ഈ രൂപത്തിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് കാൻസറല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്.

മറ്റ് മുഴകൾ

ശരീരത്തിൽ ഏത് ഭാ​ഗത്തും വരാവുന്ന പലതരത്തിലുള്ള മുഴകളും(കാൻസറല്ലാത്തവ) മാറിലും അപൂർവമായി വരാം. ഉദാഹരണമായി കൊഴുപ്പ് ട്യൂമർ രൂപത്തിൽ വരുന്ന ലൈപോമ( Lipoma), പേശികൾ കട്ടിപിടിക്കുന്ന ഫൈബ്രോമ, രക്തക്കുഴലുകളിൽ വരുന്ന മുഴകൾ എന്നിവ.

മാറിൽ വരുന്ന വ്യത്യാസങ്ങളും മുഴകളും എല്ലാം കാൻസർ ആകണമെന്നില്ല. അവയെ സമീപിക്കേണ്ടത് വ്യക്തമായ ധാരണയോടുകൂടി വേണം. ചിലർ പലപ്പോഴും പരിഭ്രാന്തരായി ആവശ്യമില്ലാത്ത പല ടെസ്റ്റുകളും ചികിത്സയും എടുക്കാറുണ്ട്. മറ്റ് ചിലർ ആവശ്യമായ ​ഗൗരവം കൊടുക്കാതെ പൂർണമായും അവ​ഗണിച്ച് കാൻസറായി രൂപപ്പെട്ട നിലയിലാണ് ചികിത്സതേടി വരുന്നത്. രണ്ട് സമീപനങ്ങളും നല്ലതല്ല.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ഊഷ്മളത തകരാതെ നോക്കണം

മധ്യവയസ്സിൽ മറ്റ് പല തിരക്കുകൾക്കിടയിൽ ദാമ്പത്യജീവിതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകാം. എന്നാൽ ദാമ്പത്യത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ചില ദമ്പതികളിൽ കാമതീവ്രത കുറയാമെങ്കിലും നല്ല സൗഹൃദവും ആശയവിനിമയും നിലനിൽക്കാം.

  • ധാരാളം സംസാരിച്ചതു കൊണ്ട് മാത്രമായില്ല. മറ്റേയാൾക്ക് കാതുകൊടുക്കുന്നുമുണ്ടോ, പറയുന്നത് പ്രവൃത്തിയിൽ വരുന്നുണ്ടോ എന്നുള്ളവയും പ്രസക്തമാണ്.
  • ബന്ധം തുടങ്ങിയ കാലത്തെ ഫോട്ടോകളും കത്തുകളുമൊക്കെ വീണ്ടും നോക്കുക. പങ്കാളിയിൽ ഏറ്റവും ഇഷ്ടം തോന്നാറുണ്ടായിരുന്ന കാര്യങ്ങൾ ഓർമിച്ചെടുക്കുക. ഇതൊക്കെ മനസ്സിലേക്ക് വരുത്തുന്ന ആ ഒരു സങ്കൽപത്തോടും വ്യക്തിയോടും ഒന്നുകൂടി അടുക്കാൻ ശ്രമിക്കുക.
  • ഇരുവർക്കും ഒന്നിച്ച് ആസ്വദിച്ച് ചെയ്യാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. രണ്ടുപേർക്കും സ്വന്തം താൽപര്യങ്ങൾ പിന്തുടരാനും പരസ്പരം സമയം അനുവദിക്കുക.
  • മധ്യവയസ്സിൽ സ്ത്രീകൾ വേഴ്ചാവേളയിൽ കൂടുതൽ ഉത്സാഹവും സ്വാതന്ത്ര്യവും കാണിക്കാം. എന്നാൽ ക്രമേണ അവർക്ക് യോനിയിലെ വഴുവഴുപ്പ് കുറയുകയും ലൈം​ഗികതൃഷ്ണയിൽ ഏറ്റക്കുറച്ചിലുകൾ വരുകയും ചെയ്യാം. പുരുഷന്മാരിലും ഉദ്ധാരണപ്രശ്നങ്ങളും താത്പര്യക്കുറവും കാണാം. ഇതെല്ലാം ശാരീരിക മാറ്റങ്ങളുടെ ഉപോത്പന്നമോ, മാനസിക സമ്മർദത്തിന്റെയോ ദാമ്പത്യ അസ്വാരസ്യത്തിന്റെയോ പ്രതിഫലനമോ, വിവിധ രോ​ഗങ്ങളുടെ ഭാ​ഗമോ, മരുന്നുകളുടെ പാർശ്വഫലമോ ഒക്കെയാകാം. വണ്ണം കൂടുന്നതും ഊർജസ്വലത കുറയുന്നതും ആകാരസൗഷ്ടവം നഷ്ടമാകുന്നതുമൊക്കെ മൂലം മധ്യവയസ്കർക്ക് സ്വയം മതിപ്പ് ദുർബലമാകുന്നതും പ്രസക്തമാകാം. പുരുഷനിലെ ഉദ്ധാരണപ്രശ്നങ്ങളെ, തന്റെ ശരീരത്തിന് ആകർഷണശേഷി നഷ്ടമായതിന്റെ ഫലമെന്ന് സ്ത്രീ തെറ്റിദ്ധരിക്കാം.
  • ആർത്തവവിരാമക്കെ, സ്വന്തം പ്രായത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തലത്തിനും അനുസൃതമായി സ്ത്രീകൾ പോസിറ്റീവായോ നെ​ഗറ്റീവായോ എടുക്കാം. നെ​ഗറ്റീവായി തോന്നുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം.

പരിഹാരങ്ങൾ

  • തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക
  • സ്വശരീരത്തെ അന്യായമായി വിലകുറച്ച് കാണുന്നുണ്ടെങ്കിൽ അത്തരം ചിന്തകൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
  • വേഴ്ചയ്ക്ക് മുന്നോടിയായി ബാഹ്യകേളികൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുക.
  • വിദ​ഗ്ധ സഹായം തേടുക.
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? അമ്മയാകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭിണിയായാൽ

  • ​ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ
    മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ ട്രൈമെസ്റ്ററിലാണ് ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകുന്നത്. ഈ സമയത്ത് ​ഗർഭിണിയുടെ ശരീരഭാരം ഒരുകിലോ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസത്തെ ഛർദിയും മറ്റ് പ്രശ്നങ്ങളുമൊക്കെ മാറി അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്ന കാലമാണ് സെക്കൻ‍ഡ് ട്രൈമെസ്റ്റർ. ഈ കാലത്തെ ഹണിമൂൺ പീരിയഡ് ഓഫ് പ്ര​ഗ്നൻസി എന്നാണ് പറയുന്നത്. ​ഗർഭത്തിന്റെ അവസാന ഘട്ടമാണ് മൂന്നാമത്തെ ട്രൈമെസ്റ്റർ.
  • ഫോളിക് ആസിഡ് ​ഗുളികകൾ കഴിക്കാത്തവരാണെങ്കിൽ ​ഗർഭം ധരിച്ചാൽ ഉടനെ കഴിച്ചുതുടങ്ങണം.
  • വൈകാതെ ഡോക്ടറെ കാണുക. ആദ്യസന്ദർശനത്തിൽ തന്നെ പലതരം രക്തപരിശാേധനകൾ നടത്തും. ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ പൾസ്, ഹൃദയാരോ​ഗ്യം, ഹീമോ​ഗ്ലോബിൻ, തൈറോയ്ഡ് പരിശോധനകൾ എന്നിവ നടത്തും. ഉയരം, ഭാരം, ബി.എം.ഐ. രക്ത​ഗ്രൂപ്പ് നിർണയം എന്നിവയും ഉണ്ടാകും. നെ​ഗറ്റീവ് രക്ത​ഗ്രൂപ്പുള്ളവരാണെങ്കിൽ ഐ.സി.ടി. എന്ന ടെസ്റ്റുകൂടി ചെയ്യേണ്ടി വരും.
  • എല്ലാ ട്രൈമെസ്റ്ററുകളിലും രക്തപരിശോധന നടത്തും.
  • രണ്ടാമത്തെ ട്രൈമെസ്റ്ററിന്റെ തുടക്കത്തിൽ 4-6 ആഴ്ചകൾ ഇടവിട്ട് രണ്ട് ഡോസ് ടി.ടി. കുത്തിവെയ്പ് എടുക്കണം.
  • ഈ സമയത്ത് അമിത ബി.പി. സാധ്യതയുള്ളതിനാൽ ബി.പി. പരിശോധന നടത്തും.
  • 24-28 ആഴ്ചയ്ക്കുള്ളിലാണ് പ്രമേഹ പരിശോധനകൾ നടത്തേണ്ടത്.
  • ആദ്യത്തെ മൂന്നുമാസത്തിൽ പനി, മറ്റ് രോ​ഗങ്ങൾ എന്നിവ വരാതെ നോക്കണം. എന്തെങ്കിലും രോ​ഗങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം.
  • ആദ്യത്തെ 28 ആഴ്ചവരെ മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ടാൽ മതി. 28-34 ആഴ്ചകളിൽ രണ്ടാഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം. 34 ആഴ്ച കഴിഞ്ഞാൽ‍ ആഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം.
  • അലസമായ ജീവിതശൈലി പാടില്ല. ​ഗർഭിണിയായാൽ എപ്പോഴും വിശ്രമിക്കുന്ന രീതി പാടില്ല. വ്യായാമത്തിനായി ദിവസവും കുറച്ചുനേരം നടക്കാം. ആദ്യത്തെ മൂന്നുമാസം ഭാരം എടുക്കരുത്. രാത്രി എട്ടുമണിക്കൂർ ഉറങ്ങണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരുമണിക്കൂർ വിശ്രമിക്കണം.

ഭക്ഷണം

  • ​ഗർഭിണികൾ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കരുത്. സാധാരണ കഴിക്കുന്നതുപോലെ കഴിച്ചാൽ മതി.
  • ആദ്യ ട്രൈമെസ്റ്ററിൽ കൂടുതൽ കലോറി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല.
  • ദിവസവും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും ഒരു പഴം ഉൾപ്പെടുത്തുക.
  • പാൽ കുടിക്കാം. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ.
  • ആദ്യ മൂന്നുമാസം മുതൽ അയേണും കാൽസ്യവും കഴിച്ചുതുടങ്ങണം. ആ​ഗിരണത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ രണ്ടും ഒന്നിച്ച് കഴിക്കരുത്. രണ്ടുനേരമായി വേണം കഴിക്കാൻ.
  • നോർമൽ ബി.എം.ഐ. ഉള്ള വ്യക്തിക്ക് ​ഗർഭകാലത്ത് ആകെ 11 കിലോ ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസം കൂടുതൽ ഭക്ഷണത്തിന്റെ ആവശ്യമില്ല. ഒരുകിലോ​ഗ്രാം മാത്രം കൂടിയാൽ മതി. രണ്ടാമത്തെ ട്രൈമെസ്റ്ററിലും അവസാനത്തെ ട്രൈമെസ്റ്ററിലും അഞ്ചുകിലോവീതമാണ് കൂടേണ്ടത്. എന്നാൽ അമിതവണ്ണമുള്ളവരാണെങ്കിൽ അവരുടെ ശരീരഭാരം അനുസരിച്ചുള്ള തൂക്കംമാത്രമേ കൂടാവൂ.

സ്കാനിങ്

  • ഏഴുമുതൽ പത്ത് ആഴ്ചയ്ക്കിടയിലാണ് ആദ്യത്തെ സ്കാനിങ് ചെയ്യുന്നത്.
  • കുഞ്ഞിന് ​ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ 11-13 ആഴ്ചയ്ക്കുള്ളിൽ എൻ.ടി. സ്കാൻ ചെയ്യും. ഇത് അൾട്രാസൗണ്ട് സ്കാനിങ് തന്നെയാണ്. ഡൗൺ സിൻ‍ഡ്രോം ടെസ്റ്റുകളും ഈ സമയത്ത് ചെയ്യാം. 11-14 ആഴ്ചയിൽ ചെയ്യുന്ന സ്കാനിങ്ങിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. 37 വയസ്സിന് താഴെയുള്ള(സ്ത്രീകളാണെങ്കിൽ ഫസ്റ്റ് ട്രൈമെസ്റ്റർ സ്ക്രീനിങ് ടെസ്റ്റാണ് ചെയ്യുക. 37 വയസ്സിന് മുകളിലുള്ളവരിലാണെങ്കിൽ റിസ്ക് കൂടുതൽ ഉള്ളതിനാൽ എൻ.ഐ.പി.ടി./അംനിയോസിന്തെസിസ് ചെയ്ത് ഡൗൺ സിൻഡ്രോമിനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം. ഇത് നിർബന്ധമുള്ള പരിശോധനയല്ല. ഓപ്ഷണൽ ആണ്.
  • കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടോ എന്നറിയാൻ 18-20 ആഴ്ചയിൽ അനോമലി സ്കാൻ ചെയ്യണം.

​ഗർഭകാല പ്രമേഹം

നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിൽ ​ഗർഭകാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടും. ഈ അവസ്ഥയാണ് ജസ്റ്റേഷണൽ ഡയബറ്റിസ്. പൊതുവെ ​ഗർഭാവസ്ഥയുടെ 20 ആഴ്ചയ്ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. പ്രസവശേഷം സ്വാഭാവികമായിത്തന്നെ ഷു​ഗർ നില സാധാരണനിലയിലേക്ക് വരുകയും ചെയ്യും. എന്നാൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള മുന്നറിയിപ്പായിക്കൂടി ഇതിനെ വിലയിരുത്താം.

പരിശോധന: 75 ​ഗ്രാം ​ഗ്ലൂക്കോസ് അടങ്ങിയ ലായനി ​ഗർഭിണിക്ക് കുടിക്കാൻ നൽകും. അത് കുടിച്ച് രണ്ടുമണിക്കൂറാകുമ്പോൾ രക്തപരിശോധന നടത്തും. അപ്പോൾ‍ ​ഗ്ലൂക്കോസ് നില 140mg/dL ൽ കൂടുതലാണെങ്കിൽ ​ഗർഭകാല പ്രമേഹം ഉണ്ടെന്ന് കണക്കാക്കും. പ്രമേഹം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടി രോ​ഗത്തെ നിയന്ത്രിക്കണം.

രക്തസമ്മർദം

​ഗർഭകാലത്ത് കാണുന്ന അമിതരക്തസമ്മർദത്തെ ക്രോണിക് ഹൈപ്പർടെൻഷൻ എന്നും ജസ്റ്റേഷണൽ ഹൈപ്പർ ടെൻഷൻ എന്നും തരംതിരിക്കാം.

​ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽതന്നെ രക്തസമ്മർദം ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ക്രോണിക് ഹൈപ്പർടെൻഷൻ. നേരത്തേ അമിത ബി.പി. ഇല്ലാതിരിക്കുകയും ​ഗർഭിണിയായിരിക്കുമ്പോൾ പ്രത്യേകഘട്ടത്തിൽ ബി.പി. ഉയരുകയും ചെയ്യുന്ന അവസ്ഥയാണിത്.

അതിനാൽ അമിത ബി.പി. ഉള്ളവർ കൃത്യമായി ബി.പി. പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതുണ്ട്. പ്രസവസമയത്ത് എക്ലാംസിയ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധ ആവശ്യമാണ്.

കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ലാപ്രോസ്കോപിക് സർജനും കൺസൾട്ടന്റ് ​ഗൈനക്കോളജിസ്റ്റുമാണ് ലേഖിക

 

read more
Uncategorized

ഫ്രീ ആമസോൺ ഷോപ്പിംഗ് വൗച്ചർ സ്വന്തമാക്കൂ

ഈ പേജിലും വെബ്‌സെറ്റിലും പോസ്റ്റ് ചെയ്യണ്ട വിഷയം പങ്കു വയ്ക്കു

കൂടുതൽ ആളുകൾ ഇഷ്ട്ടപ്പെടുന്ന വിഷയം ഷെയർ ചെയ്യുന്നവരിൽ നിന്നും സെലക്ട് ചെയ്യുന്നവർക്ക്

ഫ്രീ ആമസോൺ ഷോപ്പിംഗ് വൗച്ചർ സ്വന്തമാക്കൂ

Share your feedback and comment and win shopping voucher

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾ

അമിത രക്തസ്രാവം, ഒപ്പം ക്രമമല്ലാത്ത ആർത്തവം; രോ​ഗനിർണയവും ചികിത്സയും എപ്രകാരം ? 

Question: എനിക്ക് 40 വയസ്സുണ്ട്. ഒരുവർഷമായി ആർത്തവം ക്രമമല്ല. അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഫൈബ്രോയ്ഡുകൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. അൽപം നടക്കുമ്പോൾ പോലും കിതപ്പ് അനുഭവപ്പെടുന്നു. ഹീമോ​ഗ്ലോബിൻ അളവ് 8g/dl ആണ്. ഇത് കാരണമാകുമോ ക്ഷീണം അനുഭവപ്പെടുന്നത്? ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്?

 

ഉത്തരം

ആർത്തവസമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിൽ ആ ദിവസങ്ങൾ തികച്ചും അസഹനീയമാകും. അത് ക്രമം തെറ്റുകകൂടി ചെയ്താൽ ജോലിക്കുപോകുന്നതും യാത്ര ചെയ്യുന്നതുമെല്ലാം പ്രയാസം സൃഷ്ടിക്കും. ഇങ്ങനെ അമിത രക്തസ്രാവം തുടരുന്നത് ശരീരം ദുർബലമാകാനും വിളർച്ചയുണ്ടാകാനും കാരണമാകും.

​ഗർഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ അമിത രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഡിസ്ഫങ്ഷണൽ യൂട്ടറൈൻ ബ്ലീഡിങ് എന്നു പറയും. നിങ്ങളുടെ കാര്യത്തിൽ കുറച്ച് ഫൈബ്രോയ്ഡുകൾ ഉള്ളതായി മനസ്സിലായി. അതിനാൽ ഫൈബ്രോയ്ഡ് കാരണമായിരിക്കും അമിതമായ രക്തസ്രാവം ഉണ്ടാകുന്നത്. എന്നാൽ ക്രമം തെറ്റിയ രക്തസ്രാവം മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. രക്തത്തിൽ ഹീമോ​ഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറയുന്ന അവസ്ഥയാണ് അനീമിയ. ഇതുകാരണം ക്ഷീണം, തലകറക്കം, വിളർച്ച, വിശപ്പില്ലായ്മ, അമിത ഹൃദയമിടിപ്പ്, ശ്വാസതടസ്സം, കിതപ്പ് ഒക്കെ ഉണ്ടാകാം.

ക്രമംതെറ്റിയതും അമിതവുമായ ആർത്തവം ഉണ്ടെങ്കിൽ ആദ്യമായി എൻഡോമെട്രിയൽ സാംപ്ലിങ് ചെയ്യണം. ഇത് ഒ.പി. വിഭാ​ഗത്തിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റാണ്. ഇതിന് പിപ്പല്ലെ എൻഡോമെട്രിയൽ സാംപ്ലിങ് എന്നു പറയും. എന്നാൽ ചിലപ്പോൾ ഹിസ്റ്ററോസ്കോപ്പി ചെയ്തു നോക്കുകയും വേണ്ടിവരും. അപ്പോൾ ​ഗർഭപാത്രത്തിനുള്ളിൽ പോളിപ്പ് പോലുള്ള എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാനും അത് നീക്കം ചെയ്യാനും സാധിക്കും. ​ഗർഭപാത്രത്തിലെ എൻഡോമെട്രിയൽ കോശങ്ങൾ എടുത്ത് ഹിസ്റ്റോപാത്തോളജി ടെസ്റ്റിന് അയക്കുകയും ചെയ്യാറുണ്ട്. അണ്ഡവിസർജനം നടക്കുന്നുണ്ടോ എന്നും അമിത രക്തസ്രാവത്തിന്റെ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണോ എന്നുമൊക്കെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ കാൻസർ പോലുള്ള പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിക്കാനും സാധിക്കും.

ഫൈബ്രോയ്ഡ് വളരെ ചെറുതാണെങ്കിൽ സർജറി ആവശ്യമില്ല. എന്നാൽ അതിന്റെ വളർച്ച നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ മൂന്നുമുതൽ ആറുമാസം വരെ ചികിത്സ ചെയ്യാവുന്നതാണ്. ഇതിനുള്ള മരുന്ന് കഴിക്കുമ്പോൾ രക്തസ്രാവം കുറയുകയും അനീമിയ പരിഹരിക്കപ്പെടുകയും ചെയ്യും.

പിന്നെയുള്ള മാർ​ഗം പ്രത്യേക ഇൻട്രായൂട്ടറൈൻ ഉപകരണം ​ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ്. ഇതിലൂടെ വളരെ ചെറിയ തോതിൽ ​ഗർഭപാത്രത്തിന്റെ ഉള്ളിൽ ഹോർമോൺ എത്തുകയും അതുവഴി അമിത രക്തസ്രാവം കുറയ്ക്കുകയും ചെയ്യും. ചിലരിൽ ആറുമാസംകൊണ്ട് രക്തസ്രാവം വളരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഒരിക്കൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം വരെ അതിന് ഫലം ലഭിക്കാറുണ്ട്. ഇത് ഫൈബ്രോയ്ഡിന്റെ ചികിത്സാരീതിയുമാണ്. എന്നാൽ വർഷത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അനീമിയ പരിഹരിക്കാൻ കുറച്ചുകാലം ഡോക്ടറുടെ നിർ‍ദേശപ്രകാരം അയേൺ ചേർന്ന ​ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു കരുതരുത്: 35 കഴിഞ്ഞോ? ഉടനെ വേണം കുഞ്ഞുവാവ

35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം

സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.
‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.

അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.

പുരുഷനെ ചികിത്സയ്ക്കു കൂട്ടാം

പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.

read more
1 16 17 18 19 20 61
Page 18 of 61