close

blogadmin

Parentingആരോഗ്യംചോദ്യങ്ങൾ

പേരന്റിങ് ആസ്വദിച്ച് ചെയ്യാൻ ഇതാ സൂപ്പർ ടിപ്സ് !

കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയിൽ. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവർക്ക് എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടെതെന്നും പല മാതാപിതാക്കൾക്കും അറിയില്ല. പലരും മക്കളെ വളർത്തൽ എന്തോ ഒരു കഠിനമായ പ്രവർത്തിയായാണ് കാണുന്നത്. എന്നാൽ പേരന്റിങ് വളരെ ആസ്വദിച്ച് ചെയ്യാനാകുന്ന ഒന്നാണെന്നാണ് ഹാർവഡ് സർവകലാശാലയിലെ ഒരുകൂട്ടം വിദഗ്ധർ പറയുന്നത്. ശരിയായ രീതിയിൽ കുട്ടികളെ വളർത്തുന്നതിനായി അവർ പറയുന്ന ആറ് ടിപ്സുകൾ ഇതാ.

∙ അവർക്കൊപ്പം അല്പ സമയം

നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണമാണ് കുട്ടികൾക്കൊപ്പമുള്ള സമയം പങ്കിടൽ. നിങ്ങൾ എത്ര തിരക്കുള്ളയാൾ ആണെങ്കിലും ഇക്കാര്യത്തിൽ മുടക്കം വരാൻ പാടില്ല. അവർക്കൊപ്പം കുറച്ച് സമയം ഇരുന്നു നോക്കൂ ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകും അത്. അവരുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും നിങ്ങളും അറിഞ്ഞിരിക്കണം. അവരുെട ഇഷ്ടങ്ങളെക്കുറിച്ചും മറ്റും പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാം. അവർക്കൊപ്പം നിങ്ങളുണ്ടെന്ന ഒരു ചിന്തതന്നെ അവരെ മിടുക്കരാക്കും. മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഇതിൽ നിന്നും കുട്ടികൾ പഠിക്കും.

∙ മക്കളാണ് ഏറ്റവും പ്രിയപ്പെട്ടത്

ഹാർവഡ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നത് മിക്ക കുട്ടികളും തങ്ങൾ മാതാപിതാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അറിയില്ലയെന്നാണ്. അതുകൊണ്ട് മാതാപിതാക്കൾ അവരോടുള്ള സ്നേഹത്തിലും കരുതലിലും യാതൊരു പിശുക്കും കാണിക്കരുതെന്നും അവർ പറയുന്നു. അവർ നിങ്ങൾക്ക് ജീവനാണെന്നും നിങ്ങളവരെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഇടയ്ക്കിടെ പറയാം.

∙ പ്രശ്നങ്ങൾ നേരിടാം, ഓടിയൊളിക്കേണ്ട

പരീക്ഷയിലായാലും കളികളിലായാലും തോറ്റുപോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇവയിൽ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു ശ്രമം കുട്ടികളിൽ ഉണ്ടാകാം. എന്നാൽ പ്രശ്നങ്ങളെ നേരിടാനുള്ളതാണെന്നും ഓടിയൊളിക്കേണ്ടയെന്നും പറഞ്ഞുകൊടുക്കാം. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ചിന്തങ്ങളേയും പ്രവർത്തികളേയും മറ്റ് ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ചുവിടാം. കുറ്റപ്പെടുത്തലുകൾ അരുതേ..

കുട്ടികളെ ആരോഗ്യമുള്ളവരാക്കാം ‌; അറിയാം ജപ്പാൻകാരുടെ ആ രഹസ്യം

∙ സഹായിക്കാനും അഭിനന്ദിക്കാനും പഠിപ്പിക്കാം

വീട്ടിലെ ജോലികളിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ടവ ചിലതുണ്ടാകാം അത്തരം ജോലികൾ ചെയ്യാൻ അവരേയും കൂട്ടാം. അതിനൊക്കെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങൾ കൊടുക്കാനും മറക്കേണ്ട. മറ്റുള്ളവരെ സഹായിക്കാനും അഭിനന്ദിക്കാനും നന്ദിയുള്ളവരാകാനും ഇതൊക്കെ കുട്ടികളെ സഹായിക്കും.

∙ നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാം

ദേഷ്യം, വെറുപ്പ്, അസൂയ തുടങ്ങിയ ചീത്ത വികാരങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവരെ സഹായിക്കാം. വീട്ടിനുള്ളിലുണ്ടാകുന്ന കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും പിണക്കങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും നിങ്ങളാണ്.

∙ ലോകം കാണിച്ചുകൊടുക്കാം

അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങുന്ന ഒരുകൊച്ചു ലോകമാണ് കുട്ടികളുടേത്. ഇതിനപ്പുറത്തെ ലോകം കൂടെ അവർക്കു കാണിച്ചുകൊടുക്കാം. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ സഹജീവികളോട് കാരുണ്യമുള്ളവരായി അവരെ വളർത്താം. അങ്ങനെ വളർത്തിയെടുക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും തെറ്റുകളിൽ വീഴുകയോ ചീത്തയായിപ്പോകുകയോയില്ല.

English Summary : Super tips for easy parenting

read more
Parentingആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriage

കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് എന്തു നൽകണം?

ചില കുട്ടികളുണ്ട്, കാഴ്ചയിൽ ആരോഗ്യവാന്മാരായി തോന്നും. പക്ഷേ ബുദ്ധിശക്‌തിയുടെയും ഓർമ്മ ശക്‌തിയുടെയും കാര്യത്തിൽ അവർ മറ്റ് കുട്ടികളെ അപേക്ഷിച്ച് വളരെ പിന്നോക്കമായിരിക്കും. ഇത്തരം കുട്ടികളെ പലരും ബുദ്ധിമാന്ദ്യമുള്ളവർ എന്നു വിളിക്കാറുണ്ട്. യഥാർത്ഥത്തിൽ അവരുടെ ശരീരത്തിൽ ഡിഎച്ച്എയുടെ അളവ് കുറവായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുക. ഇക്കാരണത്താൽ കുട്ടികളിൽ ശരിയായ ബുദ്ധി വികാസം നടക്കാതെ പോവുന്നു.

കുട്ടികൾക്ക്2 മുതൽ 6 വയസ്സ് പ്രായമുള്ള കുട്ടികളിൽ ബൗദ്ധികവും ശാരീരികവുമായ വികാസം വളരെ വേഗത്തിൽ നടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ പ്രായത്തിൽ ഡിഎച്ച്എ അഥവാ ഒമേഗ ഫാറ്റി ആസിഡ് 3 ഉചിതമായ അളവിൽ ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ വളർച്ചയെ അത് തടസ്സപ്പെടുത്തും. ശാരീരികമായ വളർച്ചയ്ക്ക് കാൽസ്യം, അയൺ, വിറ്റാമിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ ആവശ്യമായി വരുന്നതുപോലെ ബുദ്ധി വികാസത്തിന് ഡിഎച്ച്എ ഏറ്റവുമാവശ്യമാണ്.

കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ചയ്ക്ക് ഇതേറ്റവും ആവശ്യമായി വരുന്ന പോഷകഘടകമാണ്. ഇത് ഓർമ്മ ശക്‌തിയെ വർദ്ധിപ്പിക്കും. ഡിഎച്ച് എയുടെ അഭാവമുള്ള കുട്ടികളിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയും ചിന്താശേഷിയും സാധാരണ കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കും. അത് അവരുടെ പഠനത്തേയും സ്വാധീനിക്കും. ഇത്തരം കുട്ടികൾ മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുമെന്നതാണ് മറ്റൊരു പ്രശ്നം.

ഗർഭിണികൾ അറിയാൻ

ഗർഭിണികളുടെ ഭക്ഷണരീതി ഏറ്റവും അധികം ഗർഭസ്ഥ ശിശുവിനെയാണ് ബാധിക്കുക. ശിശുക്കളിൽ ഡിഎച്ച്എ നിർമ്മിക്കാനുള്ള ശേഷി ഉണ്ടാകാറില്ല. അതിനാൽ ഗർഭസ്ഥ ശിശുവിനത് അമ്മയിൽ നിന്നാണ് ലഭിക്കുക. ന്യൂറോണിന്‍റെയും കോശത്തിന്‍റെയും നേർത്ത തൊലിയുടെയും രൂപീകരണത്തിന് ഡിഎച്ച്എ ആവശ്യമാണ്. ജനനശേഷം കുഞ്ഞിന് അമ്മയുടെ മുലപ്പാലിൽ നിന്നാണ് ഡിഎച്ച്എ ലഭിക്കുക. ഗർഭിണികളായ സ്ത്രീകൾ 5-ാം മാസത്തിലോ അല്ലെങ്കിൽ 20 ആഴ്ച തുടങ്ങിയോ 200 മുതൽ 300 മില്ലിഗ്രാം അളവിൽ ഡിഎച്ച്എ ദിവസവും ഭക്ഷണത്തിലൂടെ കഴിച്ചിരിക്കണം. ഇതേക്കുറിച്ച് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ശ്വേത പറയുന്നതിങ്ങനെയാണ്.

“ഡിഎച്ച്എ (ഡോകോസാ ഹെക്സോണിക് ആസിഡ്) ഒരു തരത്തിലുള്ള ഒമേഗ3 ഫാറ്റി ആസിഡാണ്. ലോംഗ് ചെയിൻ പോളി അൺസാച്ചുറേറ്റഡ് ആസിഡ് എന്നും ഇതേക്കുറിച്ച് പറയാറുണ്ട്. ഇത് മനുഷ്യ ശരീരത്തിൽ രൂപം കൊള്ളാറില്ല. ഭക്ഷണത്തിലൂടെ ഇത് ശരീരത്തിൽ ലഭ്യമാവുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് പുറമേ ഗർഭിണികളായ സ്ത്രീകൾക്കും ഡിഎച്ച്എ ആവശ്യമായ അളവിൽ ലഭ്യമാകണം. കാരണം ഗർഭസ്ഥ ശിശുവിന്‍റെ ബുദ്ധിവികാസം അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ ആരംഭിക്കുമല്ലോ. ഡിഎച്ച്എ പ്രധാനമായും ബുദ്ധിവികാസത്തിനും കണ്ണുകളിലെ റെറ്റിനാ രൂപപ്പെടുന്നതിനുമാണ് ആവശ്യമായി വരുന്നത്. ഒപ്പം അത് കേന്ദ്രനാഡീ വ്യൂഹത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പോഷകങ്ങളുടെ സ്രോതസ്സ്

മത്തി, ട്യൂണ, കോര, കോഡ് തുടങ്ങിയ മത്സ്യങ്ങൾ ഡിഎച്ച്എയുടെ ഉത്തമ സ്രോതസ്സുകളാണ്. ഡിഎച്ച്എ ലഭിക്കാനായി മിക്കവരും ഡ്രൈ ഫ്രൂട്ടുകൾ കഴിക്കാറുണ്ട്. എന്നാൽ ഡ്രൈ ഫ്രൂട്ടുകളിൽ ഡിഎച്ച്എ മൂലകം ഇല്ലെന്നതാണ് വാസ്തവം. മറിച്ച് എഎൽഎയാണ് അതിലുള്ളത്. എഎൽഎ ഒരു ഒമേഗ ഫാറ്റി ആസിഡാണെങ്കിലും അത് ശരീരത്തിലെത്തി ഡിഎച്ച്എയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പരിവർത്തനം പൂർണ്ണമായും നടക്കണമെന്നില്ല. മുട്ടയിൽ ഓമേഗ3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട ഓംലറ്റായി കഴിക്കുന്നതിന് പകരമായി പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്.

കുട്ടികൾക്കിത് പ്രാതലിനൊപ്പം നൽകുന്നത് കൂടുതൽ ഗുണം ചെയ്യും. മുട്ടയിലുള്ള ഒമേഗ3 ഫാറ്റി ആസിഡ് ശരീരത്തിന്‍റെ വളർച്ചാവികസനത്തിന് നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികൾക്ക് പനീർ നൽകുന്നത് ഡിഎച്ച്എയുടെ അപര്യാപ്തത പരിഹരിക്കും. പനീർ ബ്രൗൺ ബ്രഡിനകത്ത് സ്റ്റഫ് ചെയ്ത് സാൻഡ്‍വിച്ച് തയ്യാറാക്കി നൽകാം. മുട്ടയ്ക്കും പനീറിനും പുറമേ ബീൻസ്, നിലക്കടല, മത്സ്യം തുടങ്ങിയവയിലും നല്ലയളവിൽ പ്രോട്ടീനുണ്ട്. ഇവയെല്ലാം കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

കുട്ടികൾ എല്ലാ നിറത്തിലുമുള്ള ഫലങ്ങൾ കഴിക്കണം.

കാരണം ഓരോ നിറത്തിലുമുള്ള ഫലത്തിൽ വിറ്റാമിൻ, കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ വ്യത്യസ്തമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഉദാ: ഒരു മീഡിയം ആകൃതിയിലുള്ള വാഴപ്പഴത്തിൽ 1.29 ഗ്രാം പ്രോട്ടീനും 3.2 ഗ്രാം ഫൈബറുമുണ്ട്. 76 ഐയു വിറ്റാമിനും 6 മില്ലിഗ്രാം കാത്സ്യവും ഉണ്ട്. ഒരു മീഡിയം സൈസ് ആപ്പിളിലാകട്ടെ 0.47 ഗ്രാം പ്രോട്ടീനും 4.4 മില്ലിഗ്രാം ഫൈബറും 195 മില്ലിഗ്രാം പൊട്ടാസ്യവും 98 ഐയു വിറ്റാമിനും 11 മില്ലിഗ്രാം കാത്സ്യവുമാണ് ഉള്ളത്. ഒരു കപ്പ് മുന്തിരിയിലാണെങ്കിൽ 1.09 ഗ്രാം പ്രോട്ടീനും 1.4 ഗ്രാം ഫൈബറും 100 ഐയു വിറ്റാമിൻ എയും 15 മില്ലിഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഫലങ്ങളെല്ലാം ചേർത്ത് ഫ്രൂട്ട് ചാട്ട് തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നത് ഉത്തമമാണ്.

ദിവസവും രണ്ട് ഗ്ലാസ് പാൽ

കുട്ടികൾക്ക് സമ്പൂർണ്ണമായ പോഷണം ലഭ്യമാക്കുന്നതിന് ദിവസവും 2 ഗ്ലാസ് പാൽ നൽകാം. പാലിൽ ഡിഎച്ച്എയ്ക്ക് പുറമേ വിറ്റാമിൻ, പ്രോട്ടീൻ, കാത്സ്യം എന്നിവ വേണ്ടയളവിലുണ്ട്. പാല് കൂടാതെ തൈര്, തൈര് ഉൽപന്നങ്ങൾ എന്നിവയും കുട്ടികൾക്ക് നൽകാം. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിന്‍റെ ബലത്തിനും ഉറപ്പിനും നല്ലതാണ്. എന്നാൽ കുഞ്ഞുങ്ങൾ മിക്കപ്പോഴും പാൽകുടിക്കാൻ മടികാട്ടുക സാധാരണമാണല്ലോ. അവർക്കായി വിപണിയിൽ ലഭിക്കുന്ന ഹെൽത്ത് ഡ്രിങ്കുകൾ പ്രയോജനപ്പെടുത്തുക. ഇത് പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. ഇത്തരം ഹെൽത്ത് ഡ്രിങ്കുകളുടെ രുചി കുട്ടികൾക്കിഷ്ടമാവും. അതുപോലെ പാൽ ചേർത്ത് മാംഗോ ഷേക്ക് വാനില ഷേക്ക്, ബനാനാ, സ്ട്രോബറി ഷേക്കുകൾ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം.

 

read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മുതിർന്ന സ്ത്രീകളോട് പ്രണയം എന്തുകൊണ്ട്?

പുരുഷന് പൊതുവെ തങ്ങളേക്കാൾ മുതിർന്ന പ്രായത്തിലുള്ള സ്ത്രീകളോട് ആകർഷണം തോന്നാറുണ്ട്. യഥാർത്ഥത്തിൽ ഇതിന് പിന്നിലെ കാരണമെന്താണ്?

ബോളിവുഡ് സിനിമ രംഗത്ത് ഇത്തരത്തിലുള്ള ധാരാളം ബന്ധങ്ങൾ ഉണ്ടാകുന്നത് സാധാരണമായിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മലൈക അറോറ- നടൻ അർജ്ജുൻ കപൂർ പ്രണയബന്ധം. അവരുടെ പ്രണയബന്ധത്തെക്കാളുപരിയായി ആളുകൾ ചർച്ച ചെയ്യുന്നത് അവർ തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ചാണ്. ഇരുവർക്കുമിടയിൽ 11 വയസിന്‍റെ പ്രായവ്യത്യാസമുണ്ട്.

ഒരു അഭിമുഖത്തിൽ മലൈക അതെക്കുറിച്ച് പറയുകയുണ്ടായി. മുതിർന്ന പ്രായക്കാരിയായ സ്ത്രീ തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്‌തിയുമായി പ്രണയത്തിലായാൽ അത് നമ്മുടെ സമൂഹം അംഗീകരിക്കില്ലെന്ന്.

വധു വരനേക്കാൾ, പ്രായം കുറഞ്ഞവളായിരിക്കണമെന്ന ധാരണ പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പുരുഷനെന്ന നിലയിൽ വീട്ടിലെ പ്രധാനപ്പെട്ട വ്യക്‌തിയാണ് ഭർത്താവ്. പ്രായം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും പുരുഷനാണ് പൊതുവെ പ്രധാനപ്പെട്ട വ്യക്‌തിയായി കുടുംബത്തിൽ അംഗീകരിക്കപ്പെടുക. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പുരുഷന്‍റെ വിവാഹപ്രായം 21 ഉം സ്ത്രീയുടേത് 18 ഉം ആയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ കാലം മാറിയതോടെ പ്രണയ രീതികളിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. യുവാക്കൾ സ്വന്തം പ്രായത്തെക്കാൾ മുതിർന്ന പെൺകുട്ടികളെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. ബോളിവുഡ് തുടങ്ങി ഹോളിവുഡ് വരെ ഇത്തരം ദമ്പതികളെ ഉദാഹരണങ്ങളായി കാണാൻ പറ്റും.

ഇമ്മാനുവൽ മാക്രോ

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോവ് തന്‍റെ ഭാര്യ ബ്രിജിറ്റ് മാക്രോവിനേക്കാൾ 24 വയസ് ഇളപ്പമുണ്ട്. ഇമ്മാനുവൽ മാക്രോ സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബ്രിജിറ്റ് അദ്ദേഹത്തിന്‍റെ അധ്യാപികയായിരുന്നു. ഇരുവർക്കുമിടയിൽ അന്നു മുതൽ തുടങ്ങിയ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.

ഊർമ്മിള മണ്ടോഡ്കർ

ഊർമ്മിള മണ്ടോഡ്കർ തന്നേക്കാൾ 9 വർഷം ഇളപ്പമുള്ള മീർ മൊഹസിൻ അഖ്തറിനെയാണ് വിവാഹം ചെയ്‌തത്. മൊഹ്സിൻ കാശ്മീരിൽ നിന്നുള്ള ഒരു ബിസിനസുകാരനാണ്.

ഫറാ ഖാൻ

ബോളിവുഡിലെ പ്രശസ്ത ഡയറക്ടർ- കൊറിയോഗ്രാഫർ ഫറാ ഖാനും തന്നേക്കാൾ 9 വയസ് ഇളയതായ ഷിരിഷ് കുന്ദറിനെയാണ് 2004 ൽ വിവാഹം ചെയ്തത്. ഇന്നവർ 3 കുട്ടികളുടെ മാതാപിതാക്കളാണ്. മേ ഹൂ ന യുടെ സെറ്റിൽ വച്ച് തുടങ്ങിയ പരിചയമാണ് അവരെ വിവാഹത്തിലേക്ക് നയിച്ചത്.

പ്രീതി സിൻറ

നടി പ്രീതിസിൻറയും തന്നേക്കാൾ 10 വയസ് കുറവുള്ള ജീൻ ഗുഡഇനഫിനെ 2016 ൽ വിവാഹം ചെയ്‌തു. ഇന്നവർ സസന്തോഷം ഭർത്താവിനൊപ്പം ജീവിക്കുന്നു.

പ്രിയങ്ക ചൊപ്ര

ബോളിവുഡ് നടി പ്രിയങ്ക ചൊപ്രയും തന്നേക്കാൾ 10 വയസ് പ്രായം കുറഞ്ഞ നിക്ക് ജൊനാസിനെയാണ് വിവാഹം കഴിച്ചത്. നിക്ക് ജൊനാസ് ഹോളിവുഡ് താരവും ഗായകനുമാണ്.

സെക്ഷ്വൽ പ്രസന്‍റേഷൻ സ്ത്രീകളെ സംബന്ധിച്ച് വളരെ നിർണ്ണായകമായ കാര്യമാണ്. അതോടൊപ്പം ശാരീരികവും വൈകാരികവുമായ തലങ്ങളും ചേരുന്നുണ്ട്. അതിനാൽ പുരുഷന്‍റെയും സ്ത്രീയുടെയും ഈ ഏജ് കോമ്പിനേഷൻ പെർഫക്റ്റ്ആണെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

തന്നേക്കാൾ മുതിർന്ന പ്രായക്കാരായ സ്ത്രീകളോട് ആകർഷണം തോന്നാൻ പുരുഷന് പിന്നെയും കുറെ കാരണങ്ങളുണ്ട്.

ആത്മവിശ്വാസം

മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾ കുറെക്കൂടി പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നുവെന്നൊരു കാരണം ഈ ആകർഷണത്തിന് പിന്നിലുണ്ട്. ഏത് തീരുമാനവും അവർ വളരെയേറെ ആലോചിച്ച ശേഷമേ എടുക്കൂ. മാത്രവുമല്ല വളരെയേറെ കാര്യങ്ങൾ അവർ സ്വയം മാനേജ് ചെയ്യുന്നു. സ്വന്തം ജീവിതത്തിൽ എന്തെല്ലാം പ്രതീക്ഷകൾ വച്ചുപുലർത്തണമെന്നതിനെപ്പറ്റി അവർക്ക് മികച്ച ധാരണയുണ്ടാകും. പുരുഷന്മാർ അത്തരം മെച്വേഡ് ആയ സ്ത്രീകളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നു.

ഉത്തരവാദി

അനുഭവജ്ഞാനത്തിനും സമയ പരിധിക്കുള്ളിലും നിന്നുകൊണ്ട് മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവേറ്റുമെന്നതാണ് യുവാക്കൾ കാണുന്ന മറ്റൊരു വലിയ പ്രത്യേകത. മാത്രവുമല്ല വളരെ പ്രയാസമേറിയ അവസ്‌ഥകളേയും അവർക്ക് നന്നായി അതിജീവിക്കാൻ കഴിയും. അവരുടെ അനുഭവജ്ഞാനം അതിന് സഹായിക്കുന്നു. പല കാര്യങ്ങളേയും അവർ സ്വന്തം അനുഭവജ്ഞാനം കൊണ്ട് മാത്രമല്ല സമീപിക്കുക മറിച്ച് അതിനുള്ള പരിഹാരങ്ങൾ കണ്ടുപിടിക്കാനും ശ്രമിക്കുമെന്നതാണ്. അതിനാൽ അവരുടെ സാന്നിധ്യവും സാമീപ്യവും പുരുഷന്മാർക്ക് ആശ്വാസം പകരുന്നു. ഇത്തരം സ്ത്രീകൾ സ്വന്തം കരിയറിൽ വിജയികളായിരിക്കുകയും ചെയ്യും. സ്വന്തം ജീവിതത്തെ മികച്ചതാക്കാൻ പുരുഷന്മാർ ഉത്തരവാദിത്ത ബോധമുള്ള ഇത്തരം സ്ത്രീകളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു.

സ്വാതന്ത്യ്രം

യുവതികളേയും കൗമാരപ്രായക്കാരായ പെൺകുട്ടികളേയും അപേക്ഷിച്ച് തീർത്തും വേറിട്ട കാഴ്ചപ്പാടുള്ളവരാണ് മുതിർന്ന പ്രായക്കാരായ സ്ത്രീകൾ. അവർ മാനസികമായി സ്വതന്ത്രരായിരിക്കും. മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ധനം സമ്പാദിക്കുന്നവരായിരിക്കും. പൂർണ്ണമായും സ്വാശ്രയശീലമുള്ളവരുമായിരിക്കും. ആവശ്യം വരുന്ന പക്ഷം അവർ സ്വന്തം സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യും.

സത്യസന്ധത

പ്രണയ ബന്ധത്തിൽ ആദരവിനും സ്പേസിനും വേറിട്ട സ്‌ഥാനമാണുള്ളത്. മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ഇക്കാര്യം നന്നായി മനസിലാകുന്നവരാണ്. സ്വന്തം പ്രണയബന്ധത്തിനോട് വളരെ സത്യസന്ധതമായ നിലപാടായിരിക്കും അവർ സ്വീകരിക്കുക. ഒപ്പം തന്‍റെ പങ്കാളിയുടെ വികാരങ്ങളെ മനസിലാക്കുകയും ചെയ്യും.

സംഭാഷണരീതി

മുതിർന്ന പ്രായക്കാരായ സ്ത്രീകളുടെ പെരുമാറ്റം, വളരെ ഒതുക്കമുള്ളതും മാന്യവുമായിരിക്കും. അവസരത്തിനനുസരിച്ച് പെട്ടെന്ന് മാറുന്നതായിരിക്കുകയില്ല. ഏത് കാര്യവും അവർ വളരെയേറെ ചിന്തിച്ച ശേഷമെ ചെയ്യൂ. അതും വളരെ ഭംഗിയായി.

സെക്സ്

സെക്സിന്‍റെ കാര്യത്തിൽ പോലും പാർട്ണറിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള സമീപനമായിരിക്കും. പാർട്ണറിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന കാര്യം അവർ കൃത്യമായി പറയും. ഈയൊരു നിലപാട് പുരുഷൻ ഏറെ ഇഷ്ടപ്പെടുന്നു.

പ്രായം ഒരു പ്രശ്നമല്ല

സമയം വളരെ വേഗത്തിൽ മാറുന്ന ഈ ഘട്ടത്തിൽ പ്രായമെന്നത് വെറുമൊരു നമ്പർ മാത്രമാണ് യുവാക്കൾക്ക്. ഇന്നത്തെ യുവാക്കൾ തന്‍റെ പങ്കാളിയുടെ പ്രായത്തെക്കാളിലും ഉപരിയായി അവരുടെ ബുദ്ധി സാമർത്ഥ്യത്തേയും കഴിവിനേയും സൗന്ദര്യത്തേയുമാണ് മാനിക്കുന്നത്.

സ്വഭാവിക പ്രക്രിയ

പുരുഷന്മാർക്ക് സ്ത്രീകളോട് ആകർഷണം തോന്നുകയെന്നത് ഒരു സ്വഭാവിക പ്രക്രിയയാണ്. പുരുഷനേയും സ്ത്രീയേയും പ്രകൃതി പരസ്പര പൂരകങ്ങളായാണ് സൃഷ്ടിച്ചിരിക്കുന്നതും. ഇക്കാരണം കൊണ്ട് ഇവർക്കിടയിൽ പരസ്പരം ആകർഷണം തോന്നുക സ്വഭാവികമാണ്. എന്നാൽ ഈ ആകർഷണം തന്നേക്കാൾ മുതിർന്നയൊരു സ്ത്രീയോടാണ് തോന്നുന്നതെങ്കിൽ അത് വേറിട്ട ഒന്നാകുന്നു. തന്നേക്കാൾ മുതിർന്നയൊരു സ്ത്രീയോടാണ് തോന്നുന്നതെങ്കിൽ അത് തീർത്തും വ്യത്യസ്തമായ ഒന്നാണ്. അടുപ്പം പുലർത്തുന്ന പുരുഷൻ മാനസികവും ശാരീരികവുമായി കൂടുതൽ സന്തുഷ്ടനാണെന്ന് ഒരു സർവേ ഫലം വെളിപ്പെടുത്തുകയുണ്ടായി.

ഇത്തരത്തിലുള്ള ബന്ധം സ്ത്രീയ്ക്കും പുരുഷനുമിടയിലുണ്ടാവുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നിലെ കാരണമെന്താണ്? പ്രായത്തിനൊപ്പം സൗന്ദര്യത്തിന് മങ്ങലേറ്റ് തുടങ്ങുമ്പോൾ സ്ത്രീകൾക്കിടയിൽ ചില പോസിറ്റീവായ കാര്യങ്ങൾ ഉടലെടുക്കുന്നു. ഈ മാറ്റം പുരുഷൻ തിരിച്ചറിയുന്നുണ്ടോ അല്ലെങ്കിൽ അവരിലേക്ക് ആകൃഷ്ടരാകാൻ പുരുഷനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? അതെക്കുറിച്ച് സൈക്കോളജിസ്റ്റ് പറയുന്നതെന്താണെന്ന് അറിയാം.

45 നും 50 നുമിടയിലുള്ള സ്ത്രീകൾക്ക് സെക്സിനോടുള്ള താൽപര്യം വളരെ കൂടുതലായിരിക്കുമെന്നാണ് ചില സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ അപേക്ഷിച്ച് അവർക്ക് പുരുഷനെ കൂടുതൽ സന്തുഷ്ടരാക്കാൻ കഴിയുമത്രേ. പുരുഷന് തന്നേക്കാൾ പ്രായത്തിൽ മുതിർന്ന സ്ത്രീയോട് താൽപര്യം തോന്നാൻ ഇതൊരു കാരണമാകാം. മറ്റൊന്ന് പുരുഷൻ അടുപ്പം (ഇൻറിമെസി) സൃഷ്ടിക്കാൻ അധികസമയമെടുക്കുകയില്ല. എന്നാൽ സ്ത്രീകൾ ഇക്കാര്യത്തിൽ ഏറെ സമയമെടുക്കും. തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനോട് അവർക്കും ആകർഷണം ഉണ്ടാകാം.

read more
Parentingആരോഗ്യം

പൊന്നോമനയുടെ ആരോഗ്യത്തിന്…

ജന്മം കൊടുക്കുന്നതിലൂടെ ഒരു വലിയ കടമ നിറവേറ്റുന്ന അമ്മയ്ക്ക് ഗർഭം, പ്രസവം, പോഷകാഹാരം തുടങ്ങിയവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം. അമ്മയുടെ അറിവും വൈദഗ്ധ്യവും നവജാതശിശുവിന്‍റെ വളർച്ചയെ വേണ്ടവിധത്തിൽ പോഷിപ്പിക്കും.

ആരോഗ്യ ശ്രദ്ധ

കുട്ടികൾ എപ്പോൾ വേണം അല്ലെങ്കിൽ രണ്ട് കുട്ടികൾ തമ്മിൽ എത്ര പ്രായ വ്യത്യാസമാകാം എന്നതിനെപ്പറ്റി ദമ്പതികൾ ആദ്യം തന്നെ തീരുമാനിക്കണം. പറ്റിപ്പോയി എന്ന നിലയിൽ ഗർഭം ധരിക്കാതിരിക്കാൻ ഇത് ഉപകരിക്കും. ആരോഗ്യമുള്ള ശിശുവിന് വേണ്ടി ഗർഭം ധരിക്കാൻ തീരുമാനമെടുക്കുന്ന കാലം മുതൽ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. മുമ്പ് ഗർഭമലസൽ, വന്ധ്യതാ പ്രശ്നങ്ങൾ, മറ്റു സ്ത്രീ രോഗങ്ങൾ ഇവ വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുകയും വേണം.

ആസ്തമ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം ഇവയുണ്ടായാലും ഗർഭം അലസാനുള്ള സാധ്യതയുണ്ടാവുന്നു. റൂബെല്ല, മീസത്സ്, ചിക്കൻപോക്സ് തുടങ്ങിയവ ഇക്കാലത്ത് വിരളമാണെങ്കിലും പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുന്നത് നല്ലതാണ്. ഹൈപ്പറ്റൈറ്റിസ്-ബി, ടെറ്റനസ്സ് എന്നിവയ്ക്കെതിരെയും പ്രതിരോധ കുത്തിവയ്പെടുക്കണം. ഇതിനുശേഷം മൂന്നുമാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണ് അഭികാമ്യം.

പങ്കാളിയുടെ ആരോഗ്യം

ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്. ഗുണമേന്മയിലും അളവിലും ഉയർന്ന നിലവാരത്തിലുള്ള ശുക്ലം ആരോഗ്യമുള്ള കുഞ്ഞിനെ പ്രദാനം ചെയ്യും. പിരിമുറുക്കം, പുകവലി, പോഷകാഹാരക്കുറവ്, അന്തരീക്ഷ മലിനീകരണം, രാസവസ്തുക്കളും വിഷാന്തരീക്ഷവുമുള്ള ജോലിസ്‌ഥലം എന്നീ കാരണങ്ങൾ ശുക്ലത്തിന്‍റെ രൂപീകരണത്തേയും ബീജങ്ങളുടെ വളർച്ചയേയും സാരമായി ബാധിക്കുന്നു. കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നതു തൊട്ട് മൂന്നുമാസത്തേക്ക് ഗർഭധാരണത്തിന് തയ്യാറെടുക്കാം.

ഈ മൂന്നുമാസങ്ങളിൽ ഉള്ളിൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം നിർത്തണം. രണ്ടു തവണയെങ്കിലും സാധാരണ രീതിയിലുള്ള മാസമുറ ഉണ്ടാകാനാണിത്. ഗർഭനിരോധന ഉറ ഈ കാലങ്ങളിൽ ഉപയോഗിക്കാം. ഗർഭ നിരോധന ശ്രേണിയിലുള്ള ചില മരുന്നുകൾക്ക് വിറ്റാമിനുകളും ധാതുക്കളും വലിച്ചെടുക്കുവാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭാശയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷണക്രമം

ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ചിട്ടയായ ഭക്ഷണക്രമം പാലിക്കുകയാണെങ്കിൽ കുഞ്ഞിന്‍റെ ആരോഗ്യം ഭയപ്പെടാനിടയില്ലാത്തതായിത്തീരും. ഗർഭകാലത്തെ വിളർച്ച, മാസം തികയാതെയുള്ള പ്രസവം എന്നിവ ഒഴിവാക്കാനും പോഷകാഹാരം സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങൾ എന്നിങ്ങനെ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം ഗർഭകാലത്തിന് മുമ്പ് ശീലമാക്കണം. കാൻഡി, കാർബണേറ്റ് പാനീയങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷ്യ സാധനങ്ങൾ, കാപ്പി, ചായ, കോള തുടങ്ങിയവ ഒഴിവാക്കുകയും വേണം. കഫീൻ കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ ഗർഭം അലസാൻ പോലും ഇടയാക്കും.

ഇലക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, ബീൻസ്, കോളിഫ്ളവർ, അരിയാഹാരം, ഓറഞ്ച്, നാരങ്ങ, മുസമ്പി, വാഴപ്പഴം, പാൽ, തൈര്, ചീസ് ഇവയിൽ നിന്നെല്ലാം ശരീരത്തിനാവശ്യമായ ഫോളിക് ആസിഡ് ലഭിക്കും. തൂക്കം ഉയരത്തിനനുസരിച്ച് ആനുപാതികമാണോ എന്ന് നോക്കുക. കൂടുതലായാലും കുറവായാലും ക്രമീകരിച്ചെടുക്കണം.

ഫിറ്റ്നസ്സ്

ഗർഭധാരണത്തിന് മുമ്പ് വ്യായാമം ശീലിക്കുന്ന സ്ത്രീക്ക് ഗർഭകാലം മുഴുവൻ ഫിറ്റ്നസ്സ് നിലനിർത്താൻ സാധിക്കും. ഗർഭ സംബന്ധമായി വരുന്ന അമിതഭാരം താങ്ങാനും ശരീരത്തിലെ പേശികൾക്ക് ഉറപ്പ് കിട്ടാനും വ്യായാമം സാധിക്കും. മൂലക്കുരു, വെരിക്കോസ് എന്നീ രോഗങ്ങളും വ്യായാമം വഴി അകറ്റാവുന്നതേയുള്ളൂ. നല്ല ഉറക്കം ലഭിക്കാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയമിടിപ്പിന്‍റെ താളം, ശരീരത്തിലെ ഓക്സിജൻ സഞ്ചാരം, കൊഴുപ്പ് ഉരുക്കൽ, ശരീരം മുഴുവനുമുള്ള പേശികളുടെ ഉറപ്പ് എന്നിവയ്ക്ക് സഹായകമാകുന്നു. നീന്തൽ, ഓട്ടം, ടെന്നീസ് ഇവ ശരീരത്തിന്‍റെ മൊത്തം പേശികൾക്ക് ഉറപ്പ് നൽകും. വ്യായാമം നൽകുന്ന ഊർജ്ജസ്വലത മൂന്ന് നാലാഴ്ചകൾക്കുള്ളിൽ നിങ്ങൾക്കു തന്നെ തിരിച്ചറിയാനാകും. പതിവായി ചെയ്യുമ്പോൾ കിതപ്പനുഭവപ്പെടാതെ വ്യായാമത്തിലേർപ്പെടാൻ സാധിക്കും. ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

ഗർഭകാലത്ത് നല്ല ഭക്ഷണം

ഗർഭകാലത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണം ധാരാളം കഴിക്കണം. കാരണം അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആഹാരം ശരീരത്തിലെത്തേണ്ടതുണ്ട്. ഇറച്ചി, മീൻ, മുട്ട, പാൽ, ചീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഉരുളക്കിഴങ്ങ്, തവിടുള്ള ചോറ്, അരി, ഗോതമ്പ് ഇവ കാർബോഹൈഡ്രേറ്റിന്‍റെ കലവറയാണ്. ഫലങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വൈറ്റമിൻ കുറവുകൾ പരിഹരിക്കപ്പെടും.

ഭക്ഷണ പ്രശ്നങ്ങൾ

ദഹനക്കുറവ്, നെഞ്ചെരിച്ചിൽ എന്നിവ ചില ഗർഭിണികളിൽ കണ്ട് വരാറുണ്ട്. മസാല അധികം ഉപയോഗിക്കരുത്. കൂടാതെ സോസുകൾ, പ്രിസർവ് ചെയ്‌ത മാംസ ഭക്ഷണം, ഐസ്ക്രീം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

നവജാത ശിശു

ശിശു പൂർണ്ണ ആരോഗ്യവാനാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതികരണശേഷി കാട്ടിത്തുടങ്ങും. അവൻ ജാഗരൂകനുമായിരിക്കും. കഴിയുന്നത്ര അവനെ അമ്മയോട് ചേർത്ത് കിടത്തുക. മുറി ഊഷ്മളതയുള്ളതാണെങ്കിൽ പോലും ചൂടുള്ള ടൗവ്വലോ തുണിയോ ഉപയോഗിച്ച് കുഞ്ഞിനെ പൊതിയണം. ശിശുവിനോട് മൃദുവായി സംസാരിച്ച് നോക്കാം. അവൻ നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു കൊള്ളട്ടെ. എന്തു പറയണമെന്നോർത്ത് വിഷമിക്കേണ്ട. അവസരത്തിനൊത്ത് വാക്കുകൾ സ്വാഭാവികമായി വന്നുകൊള്ളും.

ശിശുവിന്‍റെ ആകൃതിയും പ്രകൃതിയും

ആരുടെയെങ്കിലും ഛായയോ പ്രത്യേകിച്ച് സൗന്ദര്യമോ വനജാത ശിശുക്കൾക്ക് ഉണ്ടാകുകയില്ല. ചുവന്ന് തുടുത്ത് സദാ പുഞ്ചിരിക്കുന്ന കുഞ്ഞിനെ ജനന സമയത്ത് പ്രതീക്ഷിക്കരുത്. ശിശുവിന്‍റെ നീളത്തിന്‍റെ നാലിലൊന്ന് തലയായിരിക്കും. സാധാരണ പ്രസവമാണെങ്കിൽ കുഞ്ഞിന്‍റെ തലയ്ക്ക് ശരിയായ ആകൃതി ഉണ്ടായിരിക്കണമെന്നില്ല. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്ത് വരുന്ന വഴി, തലയോട്ടിയിലെ എല്ലുകൾക്ക് സ്‌ഥാനചലനം സംഭവിക്കാറുണ്ട്. ശിശുവിന്‍റെ ശിരസ്സിൽ ചെറിയ കുഴിവുകളായും നീളത്തിലുള്ള ചുളിവുകളായും ഇതിന്‍റെ പരിണിതഫലം കാണാൻ കഴിയും. വിദഗ്ധനായ ഡോക്ടറുടെ കീഴിലല്ലാത്ത സിസേറിയൻ പ്രസവങ്ങളിലും കുഞ്ഞിന്‍റെ തലയ്ക്ക് ആകൃതിയില്ലായ്മ ഉണ്ടാവാം. തലയിലൂടെ കുഞ്ഞിന്‍റെ നാഡിമിടിപ്പ് അറിയാൻ സാധിക്കും.

ചില കുട്ടികൾ നിറയെ തലമുടിയായി ജനിക്കുമ്പോൾ മറ്റ് ചില കുട്ടികൾ കഷണ്ടി രൂപത്തിലായിരിക്കും ജനിക്കുക. ഇത് പിന്നീട് ശരിയായിക്കൊള്ളും. കൃഷ്ണമണിയുടെ നിറം പോലും പിന്നീട് മാറാറുണ്ട്. വീർത്ത കൺപോളകൾക്കിടയിലൂടെ കണ്ണുചിമ്മിയാണ് നവജാതശിശു നോക്കുക. കണ്ണുകൾക്ക് ഫോക്കസ് ചെയ്യാനുള്ള കഴിവ് അപ്പോൾ ഉണ്ടായെന്നുവരില്ല. പതിഞ്ഞ മൂക്ക്, അകത്തേക്കിരിക്കുന്ന താടി, ചതവ് പറ്റിയതു പോലിരിക്കുന്ന കവിളുകൾ എന്നിവയും നവജായ ശിശുക്കളുടെ പ്രത്യേകതകളാണ്.

ജനനത്തിന് തൊട്ടുമുമ്പ് മാതൃശരീരത്തിൽ നിന്നും ചില ഹോർമോണുകൾ പ്ലസൻറയിലേക്ക് തള്ളിക്കയറുന്നത് മൂലം ശിശുവിന്‍റെ പ്രത്യുല്പാദന അവയവങ്ങൾ വീർത്തതായി കാണപ്പെടാം. ആൺപെൺഭേദമില്ലാതെ ശിശുക്കളുടെ മാറിടവും വീർത്തിരിക്കും. മുലഞെട്ടുകളിൽ നിന്ന് പാലിന് സമാനമായ ഒരു ദ്രാവകവും അപൂർവ്വമായി കണ്ട് വരാറുണ്ട്. ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറിക്കൊള്ളും.

ബന്ധം

സ്നേഹപൂർണ്ണമായ ഇഴയടുപ്പമുള്ള ഒരു ബന്ധം സ്ഥാപിക്കാനായി ജനനത്തിന് ശേഷം ശിശുവും അമ്മയുമായി കുറച്ച് സമയം ചെലവാക്കണമെന്ന് മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കാറുണ്ട്. അമ്മയ്ക്ക് വേഗം തന്നെ കുഞ്ഞിനെ സ്നേഹിക്കാനും അറിയാനും ഇത് ഉപകരിക്കും. കുഞ്ഞിന്‍റെ ഭൂമിയിലെ ആദ്യ നിമിഷങ്ങൾ സ്നേഹപൂർണ്ണമായിരുന്നാൽ അവന്‍റെ ആരോഗ്യത്തിന് അത് ഗുണം ചെയ്യും. പ്രസവം അമ്മയെ ഞെട്ടിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാതൃസ്നേഹം ഉണ്ടായിവരാൻ ചിലപ്പോൾ താമസം നേരിട്ടേക്കാം. ശിശുവിനോട് ദിവസവും സ്നേഹപൂർവ്വം ഇടപെടുമ്പോൾ അമ്മയുടെ ശബ്ദവും മണവുമെല്ലാം കുഞ്ഞ് വേഗം തിരിച്ചറിയും. ഗർഭകാലം, പ്രസവം, ശിശുപരിപാലനം എന്നീ ജീവിതാവസ്‌ഥകൾ ധാരാളം വികാരങ്ങൾ മനസ്സിലുണ്ടാക്കുന്ന കാലമാണ്.

ശിശുവിന്‍റെ ആരോഗ്യം

കുഞ്ഞ് ജനിച്ചയുടൻ നീളം, തലയുടെ ചുറ്റളവ്, തൂക്കം ഇവ രേഖപ്പെടുത്തി വയ്ക്കണം. 2.5 കി.ഗ്രാം മുതൽ 4.25 ഗ്രാം വരെ തൂക്കവുമായാണ് 95 ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത്. 46 സെ.മീ മുതൽ 56 സെ.മീ വരെ നീളവും നവജാത ശിശുവിന് ഉണ്ടാകും. 33 മുതൽ 37 സെ.മീ വരെ ചുറ്റളവ് തലയ്ക്ക് ഉണ്ടാകും. ക്രമരഹിതമായ ഹൃദയമിടിപ്പാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ യോനിയിൽ അണുബാധയുണ്ടെങ്കിൽ ശിശുവിന്‍റെ കണ്ണുകളിൽ അണുബാധ പ്രത്യക്ഷപ്പെടാം.

ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ കുട്ടിക്ക് മഞ്ഞനിറം ബാധിക്കുന്നത് സാധാരണ പ്രതിഭാസമാണ്. ആദ്യ ദിവസങ്ങളിൽ കരൾ വേണ്ട വിധത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാകില്ല. ഇതിന്‍റെ ഫലമായി കരൾ ഉൽപ്പാദിപ്പിക്കുന്ന ബിലിറൂബിൻ എൻസൈം രക്‌തത്തിൽ കലരുന്നു. നാലാം ദിവസം ഇത് താനേ ഇല്ലാതായിപ്പൊക്കോളും. അല്പം വെയിൽ കൊണ്ടാൽ മാത്രം മതി. മഞ്ഞനിറം നീണ്ടു നിൽക്കുകയാണെങ്കിൽ മഞ്ഞപ്പിത്തമായി തീർന്നേക്കാം.

15,000 ൽ ഒരു കുട്ടിക്ക് വീതം ലോകത്ത് കണ്ടു വരുന്ന അസുഖമാണ് ഫിനിൽകെറ്റോനോറിയ. പ്രോട്ടീനിൽ കണ്ടുവരുന്ന അമിനോ ആസിഡ്- ഫൈനിലെലാനിനെ ലയിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന പ്രതിഭാസമാണ് ഇത്. തലച്ചോറിനെ നശിപ്പിക്കുന്ന രോഗമായതിനാൽ കൗമാര കാലം വരെ ചിലപ്പോൾ ചികിത്സ തേടേണ്ടി വരും.

കുഞ്ഞിന് മുലപ്പാൽ ധാരാളമായി നൽകണം. ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി നൽകുകയും ചെയ്യും. മാനസിക സമ്മർദ്ദം അമ്മമാരിൽ പാൽ കുറയാൻ ഇടയാക്കുന്നുണ്ട്.

സ്കൂൾ കാലം വരെ കുട്ടിയെ മുടക്കം വരുത്താതെ പരിശോധനകൾക്ക് വിധേയമാക്കണം. ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകൾ കുട്ടിക്കുണ്ടാവാതിരിക്കാൻ ഇത് ഗുണം ചെയ്യും.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ഭാര്യയ്ക്കുള്ള സമ്മാനങ്ങൾ

സാരി: ആഘോഷത്തലേന്നുള്ള ജോലി തിരക്കുമൂലം തളർന്നിരിക്കുന്ന ഭാര്യയുടെ കയ്യിൽ ഇഷ്ട നിറത്തിലുള്ള ഒരു സാരി സമ്മാനിച്ചു നോക്കൂ സുഹൃത്തേ… തളർച്ചയെല്ലാം മറന്ന് ഭാര്യയുടെ മുഖത്ത് ഒരായിരം പൂത്തിരി കത്തിച്ച സന്തോഷം തെളിയും. അൽപം ലേറ്റസ്റ്റ് ഡിസൈനിലും യുണിക് സ്റ്റൈലിലുമുള്ള സാരി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. സന്തോഷം ഇരട്ടിക്കും. സാരിക്ക് പുറമേ സൽവാർ സ്യൂട്ടോ, ഡ്രസ് മെറ്റീരിയലോ പ്രിയതമയ്ക്ക് സമ്മാനിക്കാം.

ആഭരണങ്ങൾ: സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ടവയിൽ ഒന്നാണ് മനോഹരമായ ആഭരണങ്ങൾ. നിങ്ങളുടെ സ്നേഹത്തിന്‍റെ അടയാളമായി പ്രിയതമയ്ക്ക് ഒരു ക്യൂട്ട് മോതിരമോ ചെയിനോ വളയോ കമ്മലോ പെൻഡന്‍റോ സമ്മാനിക്കുക. ഭാര്യ ആ ആഭരണം അണിയുമ്പോഴെക്കെ നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനം കൊള്ളും.

കോസ്മെറ്റിക്കുകൾ: അണിഞ്ഞൊരുങ്ങി നടക്കുകയെന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഇഷ്ടമുള്ള കാര്യമാണല്ലോ. ഭാര്യ അണിഞ്ഞൊരുങ്ങി ഏറ്റവും സുന്ദരിയായി നടക്കണമെന്ന് സ്നേഹ സമ്പന്നനായ ഏതു ഭർത്താവും ആഗ്രഹിക്കുന്ന കാര്യവുമാണ്. അങ്ങനെ ആണെങ്കിൽ പ്രിയതമയ്ക്കുള്ള മികച്ച സമ്മാനമായിരിക്കും കോസ്മെറ്റിക്കുകൾ. വേണമെങ്കിൽ എല്ലാ മേക്കപ്പ് സാമഗ്രികളുമുള്ള ഒരു മേക്കപ്പ് ബോക്സ് തന്നെ സമ്മാനിക്കാം. ഇനി നോക്കൂ ഭാര്യ എത്ര സുന്ദരി ആയിരിക്കുന്നുവെന്ന്. നിങ്ങൾ ആഗ്രഹിക്കും പോലെ.

പൂക്കൾ: വളരെ കോമളമായ മനസ്സാണോ ഭാര്യയുടേത്? എങ്കിൽ ഭാര്യ പൂക്കളേയും കിളികളേയും പ്രകൃതിയേയും സ്നേഹിക്കുന്നവൾ ആയിരിക്കും. വിശ്വസിക്കൂ… ഭാര്യ ഏറെ ഇഷ്ടപ്പെടുന്ന പൂക്കൾ അവൾക്ക് സമ്മാനിക്കൂ. ഭാര്യയുടെ സുന്ദരമായ മുഖം പൂവുപോലെ തുടുതുടുക്കും!

പെർഫ്യൂം: സുഗന്ധദ്രവ്യങ്ങൾ സ്ത്രീകൾക്ക് ഒട്ടേറെ പ്രിയപ്പെട്ടതാണല്ലോ. ഭാര്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സുഗന്ധത്തിലുള്ള പെർഫ്യൂമോ ഡിയോയോ സമ്മാനമായി നൽകാം. നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്‍റെ സുഗന്ധം പരക്കട്ടെ.

കാർഡ്: മനോഹരമായ സന്ദേശങ്ങൾ എഴുതിയ കാർഡ് ഭാര്യയ്ക്ക് സമ്മാനിക്കാം. ചിത്ര രചനയിൽ അഭിരുചിയുള്ളവർ കാർഡിന് പുറമെ സ്വന്തമായി ചിത്രം വരച്ച് ഭാര്യയ്ക്ക് നൽകാം. അല്ലെങ്കിൽ ഒരു ക്യൂട്ട് പെയിന്‍റിംഗ് വാങ്ങി ഭാര്യയ്ക്ക് നൽകാം.

മൊബൈൽ: ഭാര്യയ്ക്കുള്ള സമ്മാനം ഏറ്റവും ലേറ്റസ്റ്റായ ഒരു മൊബൈൽ ഫോൺ ആയാലോ? ഭാര്യയ്ക്ക് അതിൽപരം സന്തോഷം മറ്റൊന്നുമുണ്ടാവില്ല.

ചോക്ക്ളേറ്റ്: ഭാര്യ ചോക്ക്ളേറ്റ് പ്രിയയാണോ? ഭാര്യക്ക് ഇഷ്ടമുള്ള ഫ്ളേവറിലുള്ള ചോക്ക്ളേറ്റ് പാക്ക് സമ്മാനിക്കുക. ഡ്യൂട്ടി ഷോപ്പിൽ നിന്ന് വിദേശ മിഠായികൾ വാങ്ങി നൽകാം. നുണയട്ടെ നിങ്ങളുടെ സ്നേഹത്തിന്‍റെ മധുരം.

 

read more
ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

മികച്ച പേരന്‍റിംഗിന് ടിപ്സ്

പേരന്‍റിംഗ് എന്നത് ലളിതമായ സംഗതിയല്ല. മറിച്ച് അതൊരു ഹാർഡ് വർക്കാണ്

മികച്ചൊരു രക്ഷാകർത്താവിനെ രൂപപ്പെടുത്തുന്നത് അവരുടെ പ്രവൃത്തി മാത്രമല്ല അത് നടപ്പിലാക്കാനുള്ള അവരുടെ ശക്തമായ താൽപര്യം കൂടിയാണ്. കുട്ടികളുടെ ക്ഷേമം മുൻനിർത്തി തീരുമാനമെടുക്കാൻ ശ്രമിക്കുന്നവരാണ് മികച്ച പേരന്‍റ് എന്ന് പറയാം.

എല്ലാം തികഞ്ഞ ഒരു രക്ഷാകർത്താവ് നൂറുശതമാനം പെർഫക്റ്റ് ആകണമെന്നില്ല. ഒരു കുട്ടിയും പെർഫക്റ്റല്ല. ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യുമ്പോൾ ഈയൊരു യാഥാർത്ഥ്യം ഉൾക്കൊണ്ടു വേണം മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യാൻ. മികച്ച പേരന്‍റിംഗ് എന്നത് പൂർണ്ണത കൈവരിക്കലല്ല. എന്നുവച്ച് അതിനുവേണ്ടി പ്രവർത്തിക്കാതിരിക്കുക എന്നർത്ഥവുമില്ല. രക്ഷാകർത്താക്കൾ സ്വയം ഉയർന്ന നിലവാരം പുലർത്തുക. അതുപോലെ കുട്ടികൾക്ക് മികച്ച റോൾ മോഡലാവുക.

എങ്ങനെ മികച്ചൊരു പേരന്‍റാകാംഅതിനുള്ള ചില വഴികളിതാ:-

മികച്ച പേരന്‍റിംഗ് സ്കില്ലുകൾ:

പരിശീലിക്കുകയെന്നുള്ളതാണ് ആദ്യ ചുവട്. മോശം സ്കില്ലുകൾ ഒഴിവാക്കുക, അവയിൽ പലതും അത്രയെളുപ്പമുള്ളതാകണമെന്നില്ല. മാത്രവുമല്ല അവയെല്ലാം തന്നെ പ്രാവർത്തികമാകണമെന്നുമില്ല. എന്നാൽ അതിൽ ചിലത് ഫോളോ ചെയ്താൽ തന്നെ പേരന്‍റിംഗിന്‍റെ ശരിയായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പുവരുത്താം.

നല്ലൊരു റോൾ മോഡലാവുക

മികച്ച പേരന്‍റാവുമ്പോൾ തന്നെ നിങ്ങൾ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച് തുടങ്ങിയെന്ന് തന്നെ പറയാം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം കുട്ടികൾ ചെയ്തിരിക്കണമെന്ന് ശഠിക്കരുത്. മറിച്ച് നിങ്ങളത് ചെയ്ത് കാട്ടികൊടുക്കുക.

മാതാപിതാക്കൾ ചെയ്യുന്നതെന്തും കുഞ്ഞുങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾ എന്ത് ചെയ്യണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുക അത് നിങ്ങൾ ചെയ്ത് കാട്ടികൊടുക്കുക. കുട്ടികളെ സ്നേഹിക്കുക, പ്രവർത്തിയിലൂടെ ബഹുമാനിക്കുക. അവരുടെ മുന്നിൽ പോസിറ്റീവായ മനോഭാവവും സ്വഭാവവും പ്രദർശിപ്പിക്കുക. കുട്ടികളുടെ വികാരങ്ങളെ സഹാനുഭൂതിയോടെ സമീപിക്കുക.

കുട്ടികളെ സ്നേഹിക്കുക പ്രവർത്തിയിലൂടെ കാട്ടി കൊടുക്കുക

കുഞ്ഞുങ്ങളെ വാനോളം അല്ലെങ്കിലും അതിനുമപ്പുറം പരിധികളില്ലാതെ സ്നേഹിക്കുകയെന്നതിൽപ്പരം മറ്റൊന്നുമില്ല സ്നേഹിച്ചതുകൊണ്ട് അവർ വഷളായി പോവുകയുമില്ല. പക്ഷെ അവരോട് സ്നേഹം കാട്ടുന്നത് ഏത് രീതിയിലാണെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ആവശ്യമാണ് – അതായത് സമ്മാനങ്ങൾ, വസ്തുക്കൾ നൽകി കൊണ്ട്, ഓവർ പ്രൊട്ടക്ഷൻ, സൗമ്യഭാവം, കുറഞ്ഞ പ്രതീക്ഷ എന്നിവയാണവ. യഥാർത്ഥ സ്നേഹത്തിന്‍റെ സ്‌ഥാനത്ത് ഇത്തരം കാര്യങ്ങൾ സ്ഥാനം പിടിച്ചാൽ കുട്ടികൾ വഷളായി പോകും.അവരുടെ കാര്യങ്ങൾ നിത്യവും ഗൗരവപൂർവ്വം ശ്രവിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക, അവരെ ആശ്ലേഷിക്കുക എന്നിവ പോലെ വളരെയെളുപ്പമാണ് അവരെ സ്നേഹിക്കുകയെന്നത്.

അവരോട് ഇത്തരത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ ഓക്സിടോസിൻ പോലെയുള്ള ഫീൽഗുഡ് ഹോർമോണുകൾ രൂപപ്പെടും. ഇത്തരം ന്യൂറോ കെമിക്കലുകൾ രക്ഷാകർത്താക്കളിൽ ശാന്തവും സ്വച്ഛവുമായ മാനസികാവസ്‌ഥ സൃഷ്ടിക്കും. ഒപ്പം ഊഷ്മളമായ മാനസികാവസ്‌ഥയും സംതൃപ്തിയും സൃഷ്ടിക്കപ്പെടും. ഇതിൽ നിന്നും കുഞ്ഞുങ്ങൾ സമ്പൂർണ്ണമായ ശക്തിയാർജ്ജിക്കും.

അനുകമ്പയും ഉറച്ച പോസിറ്റിവിറ്റിയുമുള്ള പേരന്‍റിംഗ്

കുഞ്ഞുങ്ങൾക്ക് പോസീറ്റിവായ അനുഭവങ്ങൾ പകർന്നു നൽകാം. അവർക്ക് അത്തരമനുഭവങ്ങൾ അറിയാനുള്ള അവസരങ്ങൾ നൽകാം. കുട്ടികൾക്കൊപ്പം മാരത്തൺ ഓട്ടത്തിന് പങ്കാളിയാവുക. കുട്ടികളെയും കൂട്ടി പാർക്കിലും മറ്റും പോവുക. നേരമ്പോക്കുകളിലും ഗെയിമുകളിലും അവർക്കൊപ്പം ചേരുക, പൊട്ടിച്ചിരിക്കുക. പ്രശ്നങ്ങൾക്ക് ഒരുമിച്ചിരുന്ന് പരിഹാരം കാണുക.

ഇത്തരം പോസിറ്റീവായ അനുഭവങ്ങൾ കുട്ടിയുടെ മസ്തിഷ്കത്തിൽ ശരിയായ കണക്ഷൻ സൃഷ്ടിക്കുമെന്ന് മാത്രമല്ല മാതാപിതാക്കളെപ്പറ്റിയുള്ള നല്ല ഓർമ്മകൾ അവരുടെ മനസിൽ അവശേഷിപ്പിക്കാൻ സഹായിക്കും.

ശിക്ഷാ നടപടികൾ വേണ്ട

എന്താണ് ശരി എന്താണ് തെറ്റ് എന്നുള്ളത് കുട്ടികളെ പഠിപ്പിക്കുക. നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പരിധികൾ നിശ്ചയിക്കുന്നതും അവ സ്‌ഥിരതയുള്ളതായിരിക്കുന്നതും കുട്ടികളിൽ അച്ചടക്കബോധം വളർത്താൻ അനിവാര്യങ്ങളാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് മുൻതൂക്കം നൽകുക. അവർ തെറ്റ് ചെയ്‌തതിന് പിന്നിലുള്ള കാരണമറിയുക. എടുത്തു ചാട്ടം ഹൃസ്വമായ ആശ്വാസമെ ഉണ്ടാക്കൂ. ആ സമയത്ത് അത് രക്ഷിതാക്കൾക്ക് ഏറ്റവുമാവശ്യമാകാം.

എന്നാൽ ഇത് കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ കാര്യമില്ല. ഏത് പ്രശ്നത്തിനും വയലൻസിലൂടെ പരിഹാരം കണ്ടെത്താം എന്ന മാതൃകയാണ് രക്ഷിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നതിലൂടെ കാട്ടികൊടുക്കുന്നത്. അത്തരത്തിൽ മാതാപിതാക്കളിൽ നിന്നും കഠിനമായ ശിക്ഷകൾ ഏറ്റുവാങ്ങുന്ന കുട്ടികൾ മറ്റ് കുട്ടികളോട് കലഹിക്കാനും ദേഹോപദ്രവം ഏൽപ്പിക്കാനും സാധ്യതയേറെയാണ്. അതുപോലെ അവർ ഉപയോഗിക്കുന്ന വാക്കുകളും മോശമാകാം.

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ സ്വർഗ്ഗമാവുക

ആവശ്യമുള്ളപ്പോൾ ഏത് സമയത്തും മാതാപിതാക്കൾ ഒപ്പമുണ്ടാകുമെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുക. കുട്ടികളെ വ്യക്‌തികളായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. സങ്കടം വരുമ്പോൾ കുട്ടികൾക്ക് ഓടിയെത്താനുള്ള ആശ്വാസ തണലാകണം മാതാപിതാക്കൾ.

കുട്ടികളോട് സംസാരിക്കുക

ആശയവിനിമയത്തിന്‍റെ പ്രാധാന്യം ഭൂരിഭാഗം മാതാപിതാക്കൾക്കും അറിയാവുന്ന ഒന്നാണ്. കുട്ടികളോട് സംസാരിക്കുക. അവർക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കുക. കുട്ടികളുമായി തുറന്ന ആശയവിനിമയം സാധ്യമാക്കുന്നതിലൂടെ അവരുമായി മികച്ചയൊരു ബന്ധം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെയായാൽ എന്ത് പ്രശ്നമുണ്ടായാലും അവർ മാതാപിതാക്കളെ അറിയിക്കാൻ മുതിരും.

എന്നാൽ ആശയവിനിമയത്തിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. അവന്‍റെ /അവളുടെ മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളുമായി മികച്ച കോർഡിനേഷന് ആശയവിനിമയത്തിലൂടെ മാതാപിതാക്കൾ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യമുള്ള ശരീരത്തിന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങൾ കോർഡിനേറ്റ് ചെയ്യുകയും പ്രവർത്തിക്കുകയും വേണം.

മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങൾ സംയോജിച്ച് സമാധാനപൂർണ്ണമായി പ്രവർത്തിക്കുന്നു. അതായത് ദേഷ്യം, വെറുപ്പ്, വിദ്വേഷം എന്നീ വികാരങ്ങൾ കുറയുകയും സഹകരണ മനോഭാവത്തോടെയുള്ള സ്വഭാവം പ്രദർശിപ്പിക്കുകയും മികച്ച മാനസികാവസ്‌ഥ രൂപപ്പെടുകയും ചെയ്യുന്നു. അത്തരം അവസ്‌ഥ സംജാതമാകുന്നതിന് മാതാപിതാക്കൾ അവരുമായി മികച്ച ആശയവിനിമയം സൃഷ്ടിക്കുകയാണ് വേണ്ടത്. അവരുടെ വേദനകളെ മനസിലാക്കുക. അവരുടെ പ്രശ്നങ്ങൾക്ക് മാതാപിതാക്കൾ പരിഹാരം കണ്ടെത്തി നൽകണമെന്നില്ല. മാത്രവുമല്ല അതിനുള്ള ഉത്തരങ്ങൾ മാതാപിതാക്കൾ കണ്ടെത്തേണ്ടതുമില്ല. ആശയവിനിമയത്തിലൂടെ അതിനുള്ള പരിഹാരങ്ങൾ അവർ സ്വയം കണ്ടുപിടിച്ചു കൊള്ളും.

സ്വന്തം ബാല്യകാലം പ്രതിഫലിപ്പിക്കുക

സ്വന്തം മാതാപിതാക്കളിൽ നിന്നും വ്യത്യസ്തരാകണമെന്ന് ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ് ഭൂരിഭാഗം രക്ഷിതാക്കളും സന്തുഷ്ടി നിറഞ്ഞ ബാല്യകാലമുണ്ടായിരുന്നവർ പോലും സ്വന്തം മാതാപിതാക്കളേക്കാൾ ചില മേഖലകളിൽ വ്യത്യസ്തത പുലർത്താമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ, വായ തുറന്നാൽ തങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണോ സംസാരിച്ചിരുന്നത് അപ്രകാരമാവും സ്വന്തം കുട്ടികളോട് ഇത്തരം മാതാപിതാക്കൾ സംസാരിക്കുക. അതായത് സ്വന്തം ബാല്യകാലത്തെ തന്നെയാണ് നാം കുട്ടികളിലും പ്രതിഫലിപ്പിക്കുന്നതെന്ന് സാരം. അതുകൊണ്ട് എവിടെ, ഏതെല്ലാം കാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടതെന്നതിനെപ്പറ്റി കുറിപ്പ് എഴുതി വയ്ക്കുക. അതെങ്ങനെയാണ് മാറ്റേണ്ടതെന്നും എഴുതി വയ്ക്കാം. ഇക്കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ പരിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിലൂടെ കാര്യങ്ങൾ എളുപ്പമാകും. തുടക്കത്തിൽ വിജയകരമാകണമെന്നില്ല. ശ്രമം ഉപേക്ഷിക്കരുത്. പരിശ്രമിക്കുക. നിരന്തരമായ പരിശ്രമത്തിലൂടെ കുട്ടികളെ വളർത്തുന്ന രീതികളിൽ കാതലായ മാറ്റം കൊണ്ടുവരാൻ സാധിക്കും.

സ്വന്തം കാര്യത്തിലും ശ്രദ്ധ നൽകാം

സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ നൽകണം. ദാമ്പത്യ ജീവിതം ശക്തിപ്പെടുത്താൻ ക്വാളിറ്റി ടൈം വിനിയോഗിക്കാം. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന രക്ഷിതാക്കൾ പരസ്പരം കലഹിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. സ്വന്തം കാര്യത്തിന് മാത്രമായുള്ള സമയം ഓരോ രക്ഷിതാവിനും ആവശ്യമാണ്. മനസിനെ റിജുവനേറ്റ് ചെയ്യാൻ സെൽഫ് കെയർ ആവശ്യമാണ്.

വ്യക്‌തമായ കാഴ്ചപ്പാട് ഉണ്ടാവുക

ഏത് രക്ഷിതാവിനേയും പോലെ കുട്ടികൾ മികച്ച വ്യക്‌തികളാവണമെന്നും സഹജീവികളോട് അനുഭാവപൂർവ്വം പെരുമാറണം.

വിദ്യാഭ്യാസ കാര്യങ്ങളിൽ മികവു പുലർത്തണമെന്നും നല്ല ജീവിതം അവർക്ക് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു വേണ്ടി നിങ്ങൾ എത്രസമയം ചെലവഴിക്കുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ടെന്ന് ചിന്തിക്കുക.

നിങ്ങൾ അവർക്ക് അധീശത്വ മനോഭാവം പുലർത്തുന്നതിന് അവരോട് കാർക്കശ്യ സ്വഭാവത്തോടെ പെരുമാറുന്നുണ്ടോയെന്ന് ചിന്തിക്കുക. കുട്ടികളുടെ കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തുന്ന വേളയിൽ നിരാശ തോന്നി പിന്മാറുന്നതിന് പകരമായി അവന്‍റെ അവളുടെ മികച്ച വളർച്ചയ്ക്ക് വേണ്ടിയുള്ള അവസരങ്ങളെപ്പറ്റി പഠിച്ച് നെഗറ്റീവായ അനുഭവങ്ങളെ ഇല്ലാതാക്കാം. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മികച്ച പേരന്‍റിംഗ് നല്ലൊരു ചുവടു വയ്പാണ് നടത്തുന്നതെന്ന് ഓർക്കുക.

ശാസ്ത്രീയമായ വശങ്ങൾ സ്വായത്തമാക്കുക

കുട്ടികളിൽ മികച്ച വ്യക്‌തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ തേടാം. പേരന്‍റിംഗ് ടെക്നിക്കുകൾ, പരിശീലനങ്ങൾ, രീതികൾ എന്നിവയൊക്കെ നിരന്തരമായ ഗവേഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടതും തൽഫലമായി മികച്ച രീതികൾ രൂപപ്പെടുത്തിയെടുത്തിട്ടുമുള്ളതാണ്.

ഓരോ കുട്ടിയും വ്യത്യസ്തമാണ്. അതിനാൽ അവരെ മികച്ച രീതിയിൽ വളർത്തി കൊണ്ടുവരാൻ വ്യത്യസ്തവും ഫലവത്തായതുമായ പേരന്‍റിംഗ് രീതികൾ ഉണ്ട്. സ്വന്തം കുട്ടിയുടെ സ്വഭാവ-പെരുമാറ്റ രീതികൾക്കനുസൃതമായി അത്തരം പേരന്‍റിംഗ് രീതികൾ കണ്ടെത്താവുന്നതാണ്.

TAGS:

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

മികച്ച വ്യക്തിത്വത്തിന് നല്ല കുടുംബ ബന്ധങ്ങൾ

എന്താണ് ഒരു കുടുംബത്തെ ശക്തമാക്കുന്നത്? നല്ല കുടുംബ ബന്ധം എങ്ങനെ സൃഷ്ടിക്കാം? കുടുംബാംഗങ്ങൾ പരസ്പരം നൽകുന്ന പിന്തുണയും വാത്സല്യവുമാണ് വിജയകരമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നത്. എന്നിരുന്നാലും ദൃഢമായ ഒരു ബന്ധത്തിന് പരസ്പരമുള്ള ധാരണയും മനസിലാക്കലും, പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കലും ഒരുമിച്ച് നല്ല സമയം ചെലവഴിക്കലുമൊക്കെ അനിവാര്യങ്ങളായ കാര്യങ്ങളാണ്. മറ്റെല്ലാ ബന്ധങ്ങളെയും പോലെ കുടുംബബന്ധങ്ങൾക്കും തുടർച്ചയായ സ്നേഹവും ഇഴയടുപ്പവും ആവശ്യമാണ്. അത് നല്ല കുടുംബ ബന്ധത്തിലൂടെ മാത്രമേ സാധ്യമാകൂ. പരസ്പരം നന്നായി മനസിലാക്കാനും പരസ്പരം ഉൾക്കൊള്ളാനും ഇത് സഹായിക്കും.

കുടുംബത്തോടൊപ്പമുള്ള സമയം

നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഗുണനിലവാരമുള്ള സമയമാണ് ഫാമിലി ബോണ്ടിംഗ് സമയം. കുടുംബാംഗങ്ങൾ ഒരുമിച്ച് ഓരോ ഉത്തരവാദിത്തങ്ങൾ ചെയ്യുക, പിക്നിക്കിന് പോകുക, ഒരുമിച്ച് സിനിമ കാണുക, പരസ്പരം സഹായിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഗെയിം കളിക്കുക എന്നിവയൊക്കെ ഇതിലുൾപ്പെടും.

കുടുംബത്തിലെ അംഗങ്ങൾക്ക് പരസ്പരം ഇടപഴകാനും പരസ്പരം അറിയാനും മനസ്സിലാക്കാനും ഐക്യം അനുഭവിക്കാനും ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കാനും ഇവയെല്ലാം വഴിയൊരുക്കും.

കുടുംബ ബന്ധത്തിന്‍റെ 10 നേട്ടങ്ങൾ

  1. വിദ്യാഭ്യാസപരമായ ഫലങ്ങൾ മെച്ചപ്പെടുന്നു

കുട്ടികളുടെ വിദ്യാഭ്യാസപരവും സാഹിത്യപരവുമായ കാര്യങ്ങളിൽ മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ നല്ല സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരുമിച്ച് സമയം ചെലവഴിക്കുക അവരുടെ സ്ക്കൂൾ പ്രവർത്തനങ്ങളിൽ അതീവ താൽപര്യം കാണിക്കുക, ഒരുമിച്ച് ഗൃഹപാഠം ചെയ്യുക തുടങ്ങിയവ നിങ്ങളുടെ കുട്ടികളുടെ അക്കാദമിക് വിജയത്തിൽ സ്വാധീനം ചെലുത്തും.

  1. സാമൂഹിക കഴിവുകൾ വികസിപ്പിക്കും

നല്ല കുടുംബബന്ധങ്ങൾ അത്യാവശ്യമായ സാമൂഹിക കഴിവുകൾ പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കും. മാതാപിതാക്കളെ നിരീക്ഷിച്ചു കൊണ്ട് സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് അവർ പഠിക്കുന്നു.

  1. മൂല്യവത്തായ ബന്ധങ്ങൾ

കുടുംബത്തിന് പുറത്തുള്ള ആളുകളുമായി മൂല്യവത്തായ ബന്ധം സ്‌ഥാപിക്കാൻ കുട്ടികളെ ഹൃദ്യമായ കുടുംബബന്ധം സഹായിക്കും. അത്തരം മൂല്യവത്തായ പാഠങ്ങൾ അവർക്ക് അധ്യാപകരിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ മുതിർന്നവരിൽ നിന്നോ ആകും ലഭിക്കുക.

  1. ആശയവിനിമയം മെച്ചപ്പെടും

ഒരുമിച്ച് നല്ല സമയം ചെലവഴിക്കുന്നത് പരസ്പരം നന്നായി മനസിലാക്കാനും നിങ്ങളുടെ വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കാനും വ്യത്യസ്ത അഭിപ്രായങ്ങളെയും വീക്ഷണങ്ങളെയും സ്വാഗതം ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു. കുട്ടികൾ സജീവ ശ്രോതാക്കളാക്കാനും ഇത് സഹായിക്കും.

  1. ഐക്യം വളർത്തുന്നു

കുടുംബ സമയം (ഫാമിലി ടൈം) കുടുംബാംഗങ്ങളെ ഐക്യത്തോടെ നിലനിർത്തും. ഒരുമിച്ച് സമയം ചെലവഴിക്കുന്ന ഒരു കുടുംബം പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുകയും പരസ്പരം വളരാൻ സഹായിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യും. കുട്ടികൾ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കളെ സമീപിക്കാൻ ഈ കുടുംബൈക്യം സഹായിക്കും.

  1. വൈരുദ്ധ്യങ്ങൾ പരിഹരിക്കും

കാലാകാലങ്ങളിൽ കുടുംബത്തിനുള്ളിൽ ഉടലെടുക്കാവുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിന് മികച്ച ഫാമിലി ടൈം വഴിയൊരുക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് ആരോഗ്യകരമായ ചർച്ചകൾക്കും കുടുംബാംഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.

  1. പെരുമാറ്റം മെച്ചപ്പെടും

ഒരുമിച്ച് നല്ല സമയം ചെലവഴിക്കുന്നത് കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങളെ പരിഹരിക്കാൻ സഹായിക്കും. കുടുംബബന്ധത്തിന്‍റെ പ്രാധാന്യത്തെ പരസ്പരം വിലമതിക്കാനും അടുപ്പവും വിശ്വാസവും വളർത്തിയെടുക്കാനും കുടുംബാംഗങ്ങൾക്കിടയിലെ അടുപ്പവും സ്നേഹവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

  1. ആത്മാഭിമാനം

കുട്ടികളിൽ ആത്മാഭിമാനം വളർത്തിയെടുക്കാൻ നല്ല കുടുംബ ബന്ധങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. മാതാപിതാക്കൾ തമ്മിലുള്ള മോശം ബന്ധം കുട്ടികളെ ആത്മാഭിമാനം കുറഞ്ഞവരാക്കുകയാണ് ചെയ്യുക. ഇത് ക്രമേണ മാനസിക വിഷമത്തിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കുന്നത് തങ്ങൾ അംഗീകരിക്കപ്പെടുന്നുവെന്ന മനോഭാവം വളർത്താനും അതുവഴി തങ്ങളുടെ ആത്മാഭിമാനം വിലമതിക്കപ്പെടുന്നുവെന്ന ധാരണ അവരിലുണ്ടാകും.

  1. ബന്ധങ്ങളെ കൂട്ടിയിണക്കും

നിങ്ങളുടെ കുട്ടികളുമായി വീണ്ടും ബന്ധം സഥാപിക്കാൻ കുടുംബ സമയം നിങ്ങളെ സഹായിക്കുന്നു. ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ എല്ലായ്പ്പോഴും സാധിക്കണമെന്നില്ല. എന്നാലും ലഭിക്കുന്ന വളരെ കുറച്ച് സമയം അവർക്കൊപ്പം വിനിയോഗിക്കുക തന്നെ വേണം. ദിവസത്തിലെ ഷെഡ്യൂൾ ചെയ്ത സമയങ്ങളിലോ വാരാന്ത്യങ്ങളിലോ ഒരുമിച്ച് രസകരമായ പ്രവർത്തികൾ ചെയ്യുന്നത് മാതാപിതാക്കളോട് തുറന്ന ആശയവിനിമയം നടത്താൻ കുട്ടികളെ പ്രേരിപ്പിക്കും. അവരുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ അവരെ മനസിലാക്കാൻ മാതാപിതാക്കൾക്ക് കഴിയും.

  1. പരസ്പര ബഹുമാനം

കുടുംബത്തിലെ ഓരോ അംഗത്തിനും സ്വയം പ്രകടിപ്പിക്കാനും പരസ്പരം വിലമതിക്കാനും ശക്തമായ ആശയവിനിമയത്തിനും നല്ല കുടുംബബന്ധം വഴിയൊരുക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാനും മനസിലാക്കാനും അവ നിർവഹിക്കാനും പരസ്പര ബഹുമാനം വളർത്തിയെടുക്കാം.

TAGS:

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഡയറ്റ്തൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വന്ധ്യത- കാരണങ്ങളും ചികിത്സയും -1

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്. വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടു കയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്..

വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രിക മായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ളFollicular study പരിശോധനയും വേണ്ടി വരുന്നതാണ്.
പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

  1. 1. ജനിതകപരമായ കാരണങ്ങള്‍ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ  ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.

 

  1. 2. Tumors (വളര്‍ച്ചകള്‍)

സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.

  1. 3. Endometriosis (എന്‍ട്രോ മെട്രോസിസ്)

മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ്Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം

  1. 1. Primary infertility
  2. 2. ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
  3. 2. Secondary infertility

ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താന ങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷ ന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരു ഷ ബീജ പരിശോധനയാണ് ആദ്യപടി.
ബീജോത്പാദനം എങ്ങിനെ?
ഒരു ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും  അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയ യാണ് ബീജോത്പാദനം. ശരീരോഷ്മാ വിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയില ധികമുണ്ടെ ങ്കില്‍Cultureപരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത എന്നാലെന്താണ്?

മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ജനസാമാന്യത്തിന് വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.

വിവാഹാനന്തരം ഒരു വര്‍ഷം ഒരു ഗര്‍ഭനിരോധന മാര്‍ഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗര്‍ഭിണിയാവാത്ത ദമ്പതികളെയാണ് വന്ധ്യര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീക്ക് 35ന് താഴെ പ്രായമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും 35ല്‍ കൂടുതല്‍ ആണെങ്കില്‍ ആറ് മാസത്തിന് ശേഷവും പരിശോധനകള്‍ തുടങ്ങണം.

വന്ധ്യതാചികത്സയില്‍ ആദ്യമായി വേണ്ടത് ദമ്പതികളോട് വിശദമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ആര്‍ത്തവത്തെക്കുറിച്ചും, ആര്‍ത്തവ ക്രമക്കേടുകളെക്കുറിച്ചും ചോദിച്ച് മനസിലാക്കണം. സാധാരണ ഒരു സ്ത്രീക്ക് 26-32 ദിവസത്തിനുള്ളിലാണ് ആര്‍ത്തവം വരേണ്ടത്. ഇതില്‍ കൂടുതലോ, കുറവോ ആണോ എന്ന് ചോദിച്ചറിയണം. ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന, രക്തപ്പോക്ക് കൂടുതല്‍, കുറവ് ഇവയെകുറിച്ച് വിശദമായി മനസ്സിലാക്കണം. ഇതരരോഗങ്ങള്‍ക്കായി എന്തെങ്കിലും മരുന്നുകള്‍ ഇവര്‍ സ്ഥിരമായി കഴിക്കുന്നുണ്ടോ? ഉദരശസ്ത്രക്രിയക്കോ, പ്രത്യേകിച്ച് അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടോ എന്നൊക്കെ അറിഞ്ഞിരിക്കണം. ആര്‍ത്തവാനന്തരം 10 മുതല്‍ 15 ദിവസം വരെയാണ് ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം അഥവാ ഫെര്‍ട്ടൈല്‍ പിരീഡ് (ളലൃശേഹല ുലൃശീറ). ഇതേക്കുറിച്ച് ദമ്പതികള്‍ക്ക് ഗ്രാഹ്യമുണ്ടായിരിക്കണം. ആധുനിക ജീവിതരീതികളുടെയും, ആഹാരരീതികളുടെയും അനന്തരഫലമായ അമിതവണ്ണവും, പൊണ്ണത്തടിയും സ്ത്രീകളില്‍ കൂടുതലാണ്. വന്ധ്യതയിലേക്ക് നയിക്കുന്ന മറ്റൊരു സുപ്രധാന ആരോഗ്യപ്രശ്നമാണിത്.

പുരുഷന്റെ പ്രശനങ്ങള്‍ക്കും വന്ധ്യതയില്‍ തുല്യപ്രാധാന്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പുരുഷന്‍മാര്‍ വര്‍ജിക്കണം. ലൈംഗിക പ്രശ്നങ്ങളായ ഉത്തേജനക്കുറവ്, സ്ഖലനമില്ലായ്മ, ശ്രീഘ്രസ്ഖലനം ഇവയുണ്ടോ എന്നറിയണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പരിശോധനാമാര്‍ഗത്തിലേക്ക് തിരിയാം.

സ്ത്രീക്ക് തൈറോയ്ഡ്, പ്രാലാക്റ്റിന്‍ മുതലായ ഹോര്‍മോണുകളുടെ അളവ് പരിശോധനയ്ക്ക് സുപ്രധാന പങ്കുണ്ട്. യോനീമാര്‍ഗമുള്ള (ഠഢട) പരിശോധന ആണ് വന്ധ്യതയില്‍ കൂടുതലായി അവലംബിക്കുന്നത്. ഇത്തരം സ്കാനിങ്ങിലൂടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ തകരാറുണ്ടോ എന്നും, അണ്ഡവളര്‍ച്ചയും, അണ്ഡവിസര്‍ജനവും ശരിയാണോ (ളീഹഹശരൌഹമൃ ൌറ്യ) എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജനത്തിന് ശേഷം 24 മണിക്കുറേ അണ്ഡം ജീവനോടെ ഉണ്ടാകൂ. അതിനാലാണ് ആര്‍ത്തവത്തിന്റെ 10-15 ദിവസംവരെ ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം എന്ന് വിശേഷിപ്പിക്കുന്നത്.

പുരുഷനെ സംബന്ധിച്ചിടത്തോളം ശുക്ളപരിശോധനയാണ്  ആണ് മുഖ്യം. 23 ദിവസം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ വേണം ശുക്ളം പരിശോധിക്കാന്‍. ശുക്ളത്തിലെ ബീജത്തിന്റെ എണ്ണം (ുലൃാ രീൌി) 20 മില്ല്യനിലെങ്കിലും കൂടുതലായിരിക്കണം. അതുപോലെ 50% കൂടുതല്‍ ബീജങ്ങള്‍ക്ക് അതിവേഗ ചലനശക്തി ഉണ്ടായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഏകദേശം 2025% ദമ്പതികള്‍ വന്ധ്യതയെന്ന വേദനപേറുന്നു. ഇവരില്‍ 2040% പേരില്‍ സ്ത്രീ വന്ധ്യതയും, 40% പേരില്‍ പുരുഷവന്ധ്യതയും 10% പേരില്‍ രണ്ടുകൂട്ടരുടേയും പ്രശ്നങ്ങളും, 10% പേരില്‍ അകാരണമായ വന്ധ്യതയും കാണപ്പെടുന്നുണ്ട്. വളരെയധികം ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായി പുരോഗമിച്ച ഈ മേഖലയില്‍ ധാരാളം പരിശോധനാമാര്‍ഗങ്ങളും, നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുകയും, പാലിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ഒരു പരിധിവരെ സാധിക്കും എന്ന് ഉറപ്പാണ് .

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

തേനുമായി ബന്ധപ്പെട്ട കാര്യങ്ങൾ

ഔഷധഗുണങ്ങളാൽ സമ്പന്നമായ തേൻ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യും. എന്നാൽ ഇതിന്‍റെ പ്രത്യേകതകൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്…

തേൻ ഒരു മധുരമുള്ള ദ്രാവകമാണ്. സമീകൃത ഭക്ഷണത്തിന്‍റെ വിഭാഗത്തിൽ പാൽ കഴിഞ്ഞാൽ തേൻ മാത്രമാണ് ഉള്ളത് കാരണം സമീകൃത ആഹാര ഘടകങ്ങളെല്ലാം തേനിൽ കാണപ്പെടുന്നു.

ആയുർവേദപ്രകാരം തേൻ മധുരമുള്ളതും വരണ്ടതും തണുപ്പുള്ളതും അതുപോലെ സ്രവവിരോധിയുമാണ്. ഇത് വാത, കഫ പിത്ത ദോഷങ്ങളെ നിയന്ത്രിക്കുകയും ശരീരത്തെ സാധാരണ നിലയിലാക്കുകയും ചെയ്യുന്നു. കാഴ്ചയ്ക്ക് തേൻ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് ദാഹം ശമിപ്പിക്കുകയും കഫം പുറന്തള്ളുകയും ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല, മൂത്രനാളിയിൽ ഉണ്ടാകുന്ന രോഗങ്ങൾക്കും ന്യുമോണിയ, ചുമ, വയറിളക്കം, ആസ്ത്മ മുതലായ രോഗങ്ങൾക്കും തേൻ വളരെ ഉപയോഗപ്രദമാണ്. മുറിവുകളിൽ നിന്ന് വെള്ളം വലിച്ചെടുക്കുന്നതിലൂടെ ഇത് രോഗശാന്തി പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ടിഷ്യൂകളുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

തേനിൽ ഏകദേശം 75% പഞ്ചസാര അടങ്ങിയിട്ടുണ്ട്, അതിൽ ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ്, മാൾട്ടോസ്, ലാക്ടോസ് തുടങ്ങിയവ പ്രമുഖമാണ്. തേനിൽ 14 മുതൽ 18% വരെ വെള്ളം കാണപ്പെടുന്നു. പ്രോട്ടീനുകൾ, കൊഴുപ്പുകൾ, എൻസൈമുകൾ, അസ്ഥിരമായ സുഗന്ധദ്രവ്യങ്ങൾ എന്നിവയും മറ്റ് പദാർത്ഥങ്ങളുടെ രൂപത്തിൽ മതിയായ അളവിൽ ഉണ്ട്. ഇത് മാത്രമല്ല, വിറ്റാമിൻ എ, വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5, ബി 6, ബി 12 എന്നിവയും ചെറിയ അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ എച്ച്, വിറ്റാമിൻ കെ എന്നിവയും തേനിൽ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ ഫോസ്ഫറസ്, കാൽസ്യം, അയഡിൻ, ഇരുമ്പ് എന്നിവയും തേനിൽ കാണപ്പെടുന്നു.

നിറയെ ഊർജ്ജം

തേനിനെ ദഹനത്തിന് മുമ്പുള്ള ഭക്ഷണം എന്നും വിളിക്കാവുന്നതാണ്. കാരണം തേനീച്ചയുടെ വയറ്റിൽ നിന്ന് നിരവധി തരം എൻസൈമുകൾ വരുന്നു. അവയിൽ ഇൻവെർട്ടേസ്, അമൈലേസ്, കാറ്റലേസ്, ഗ്ലൂക്കോസ്, ഓക്സിഡേസ് എന്നിവ പ്രമുഖമാണ്. ഈ എൻസൈമുകൾ ജീവജാലങ്ങൾക്കുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളിൽ ഉൽപ്രേരകങ്ങളായി പങ്കെടുക്കുന്നു.

തേനീച്ചയുടെ തലയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥികൾ സ്രവിക്കുന്ന എൻസൈമായ ഇൻവെർട്ടേസിന്‍റെ സഹായത്തോടെ പൂക്കളുടെ അമൃത് ഗ്ലൂക്കോസും ഫ്രക്ടോസും ആയി മാറുന്നു. അതിനാൽ, തേൻ കഴിച്ചതിനു ശേഷം, കുടലിന്‍റെ മുകൾഭാഗം അതിനെ ആഗിരണം ചെയ്യുകയും അത് ഉടൻ തന്നെ തലച്ചോറിലേക്കും പേശികളിലേക്കും പോയി ഊർജ്ജമായി മാറുകയും ചെയ്യുന്നു, ഇതുമൂലം ക്ഷീണം നീങ്ങുന്നു.

ഔഷധ ഗുണങ്ങൾ

മുറിവിൽ തേൻ പുരട്ടുന്നത് മുറിവ് വേഗത്തിൽ സുഖപ്പെടുത്തുന്നു, കാരണം തേൻ ഹൈഗ്രോസ്കോപ്പിക് ആണ്. മുറിവിലെ അധിക ജലം വലിച്ചെടുക്കുന്നതിലൂടെ ഇത് അണുബാധ തടയുന്നു.

തേനിന്‍റെ പി.എച്ച് മൂല്യം 3.29 മുതൽ 4.87 വരെയാണ്. അസറ്റിക്, ഫോർമിക്, ലാക്റ്റിക്, ടാർടാറിക്, ഫോസ്ഫോറിക്, ഫൈറ്റോഗ്ലൂട്ടാമിക്, അമിനോ ആസിഡുകൾ എന്നിവയുടെ സാന്നിധ്യമാണ് ഇതിന് കാരണം. തേനിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

രാവിലെ മലമൂത്ര വിസർജ്ജനത്തിന് പോകുന്നതിന് മുമ്പ് തുല്യ അളവിൽ നാരങ്ങാനീര് തേനിൽ കലർത്തി ഇളം ചൂടുവെള്ളത്തിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കുകയും മലബന്ധം അകറ്റുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഗർഭകാലത്ത് സ്ത്രീകൾ തേൻ കഴിച്ചാൽ ജനിക്കുന്ന കുഞ്ഞ് ആരോഗ്യമുള്ളതും മാനസികമായി മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടവരും ആയിരിക്കും .

പൊള്ളിയ ഭാഗത്ത്‌ തേൻ പുരട്ടുന്നത് ഗുണം ചെയ്യും.

കംപ്യൂട്ടറിന് മുന്നിൽ ദീർഘനേരം ഇരിക്കുന്നവർ ദിവസവും 2 ടീസ്പൂൺ തേൻ ക്യാരറ്റ് ജ്യൂസിനൊപ്പം കഴിക്കണം. ഇതുമൂലം കണ്ണുകളുടെ ആരോഗ്യം നിലനിൽക്കും, കൂടാതെ ജോലി ചെയ്യുമ്പോൾ മനസ്സ് അസ്വസ്ഥമാകില്ല.

ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ, വെളുത്തുള്ളി നീരിൽ തുല്യ അളവിൽ തേൻ ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുന്നു.

തേനിന്‍റെ പതിവ് ഉപഭോഗവും ശരിയായ ഉപയോഗവും ശരീരത്തെ ആരോഗ്യകരവും ശക്തവും ഊർജ്ജസ്വലവുമാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ദീർഘായുസ്സ് നൽകുന്നു. അതിനാൽ, എല്ലാ പ്രായത്തിലുമുള്ള ആളുകൾ ദിവസവും 1 ടീസ്പൂൺ തേൻ പതിവായി കഴിക്കണം.

ശുദ്ധമായ തേൻ തിരിച്ചറിയൽ

തേനിന്‍റെ നിറവും മണവും രുചിയും യഥാക്രമം നിരീക്ഷിച്ചും മണത്തും തിന്നും തേനിന്‍റെ പരിശുദ്ധി തിരിച്ചറിയാം. തേൻ കാണുമ്പോൾ അതിൽ വരകൾ ഇല്ലെങ്കിൽ കുടിക്കുമ്പോൾ തൊണ്ടയിൽ തടയുന്ന പോലെ തോന്നുന്നില്ല എങ്കിൽ തേൻ ശുദ്ധമാണ്. വിപണിയിൽ ഭൂരിഭാഗം തേനും പഞ്ചസാര പാനിയിൽ കലർത്തിയാണ് വിൽക്കുന്നത്. കഴിയുന്നിടത്തോളം, തേൻ വിശ്വസനീയമായ കടകളിൽ നിന്ന് മാത്രമേ വാങ്ങാവൂ.

വൃത്തിയുള്ള ഒരു ഗ്ലാസ് വെള്ളം നിറച്ച് അതിൽ 1 തുള്ളി തേൻ ഒഴിക്കുക. തേൻ അടിയിൽ തങ്ങിയാൽ തേൻ ശുദ്ധമാണ് അടിയിൽ എത്തുന്നതിന് മുമ്പ് അത് അലിഞ്ഞുപോകുകയോ പടരുകയോ ചെയ്താൽ, തേൻ അശുദ്ധമോ മായം കലർന്നതോ ആണ്.

ശുദ്ധമായ തേൻ കാഴ്ചയിൽ സുതാര്യമാണ്, അതേസമയം മായം കലർന്ന തേനിന് ശുദ്ധമായ തേനേക്കാൾ സുതാര്യത കുറവാണ്.

ശുദ്ധമായ തേനിൽ, ഈച്ച വീണാലും ഫ്ലാപ്പു ചെയ്ത് പറക്കുന്നു. മായം കലർന്ന തേനിൽ ഈച്ച കുടുങ്ങും. എത്ര ശ്രമിച്ചിട്ടും പറക്കാൻ പറ്റില്ല.

ശുദ്ധമായ തേൻ കണ്ണിൽ പുരട്ടുമ്പോൾ കുറച്ച് എരിച്ചിൽ അനുഭവപ്പെടും, പക്ഷേ ഒട്ടിപ്പിടിക്കില്ല, കുറച്ച് സമയത്തിന് ശേഷം കണ്ണിന് കുളിർമ്മ അനുഭവപ്പെടും.

വിറകിലോ നൂലിലോ തേൻ തുള്ളികൾ ഇട്ട് തീയിൽ ഇട്ട് കത്തിച്ചാൽ, തേൻ കത്താൻ തുടങ്ങിയാൽ, അത് ശുദ്ധമാണ്, അത് കത്തുന്നില്ലെങ്കിൽ അല്ലെങ്കിൽ പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടെ പതുക്കെ കത്തിച്ചാൽ അത് മായമാണ്.

ശുദ്ധമായ തേൻ സുഗന്ധമുള്ളതാണ്. തണുപ്പിൽ മരവിക്കുകയും ചൂടിൽ ഉരുകുകയും ചെയ്യുന്നു. അതേസമയം മായം കലർന്ന തേൻ എല്ലായ്‌പ്പോഴും അതേപടി നിലനിൽക്കും.

സ്ഫടിക തളികയിൽ തേൻ തുള്ളി ഒഴിച്ചാൽ അതിന്‍റെ ആകൃതി ചുരുളായി മാറിയാൽ തേൻ ശുദ്ധമാണ് എന്ന് അനുമാനിക്കാം. മായം കലർന്ന തേൻ തളികയിൽ വീഴുമ്പോൾ തന്നെ പടരും.

ശുദ്ധമായ തേൻ വസ്ത്രങ്ങളിൽ പുരണ്ടാൽ കറയുണ്ടാകില്ല, അതേസമയം മായം കലർന്ന തേൻ വസ്ത്രങ്ങളിൽ കറ പുരട്ടുന്നു.

മുൻകരുതലുകൾ

  • ശർക്കര, നെയ്യ്, പഴുത്ത ചക്ക, എണ്ണ, മാംസം, മത്സ്യം മുതലായവയുടെ കൂടെ തേൻ കഴിക്കരുത്.
  • തുറക്കാത്തതും വർഷങ്ങളോളം പഴക്കമുള്ളതുമായ തേൻ കഴിക്കാൻ പാടില്ല.
  • പൊട്ടിയ ഗ്ലാസ് പാത്രത്തിൽ നിന്നുള്ള തേൻ ഉപയോഗിക്കരുത്.
  • വലിയ അളവിൽ തേൻ ഒറ്റയടിക്ക് കഴിക്കുന്നത് അപകടം ആണ് .
  • തേൻ ഒരിക്കലും തീയിൽ ചൂടാക്കുകയോ ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങളിൽ കലർത്തുകയോ ചെയ്യരുത്.
  • പലതരം പൂക്കളുടെ പൂമ്പൊടി തേനിൽ അടങ്ങിയിട്ടുണ്ട്, അവയിൽ ചിലത് വിഷാംശമാണ്.
  • തേൻ ചൂടാക്കുകയോ ചൂടുള്ള ഭക്ഷണവുമായി കലർത്തുകയോ ചെയ്യുമ്പോൾ വിഷാംശം വർദ്ധിക്കുകയും അതുവഴി ശാരീരിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

TAGS:

read more
1 21 22 23 24 25 61
Page 23 of 61