close

blogadmin

ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾഫാഷൻലൈംഗിക ആരോഗ്യം (Sexual health )

പാന്‍റി ലൈനറുകളുടെ ഉപയോഗം

ഡിസ്ചാർജ് ആഗിരണം ചെയ്യാൻ അടിവസ്ത്രത്തിന്‍റെ ഉള്ളിൽ വെയ്ക്കുന്ന നേർത്ത പാഡുകളാണ് പാന്‍റി ലൈനറുകൾ.

യോനിയിൽ നിന്നുള്ള ഡിസ്ചാർജ് ഒരു സാധാരണ സംഭവമാണ്. ദിവസം മുഴുവൻ അടിവസ്ത്രങ്ങൾ വരണ്ടതും വൃത്തിയുള്ളതും ആയി സൂക്ഷിക്കുന്നതിനു പാന്‍റി ലൈനറുകൾ ഉപയോഗിക്കുന്നു. അവ നിങ്ങളുടെ സാനിറ്ററി പാഡുകളുമായി സാമ്യമുള്ളതാണ്, പക്ഷേ അവ സാനിറ്ററി പാഡുകളേക്കാൾ വളരെ കനംകുറഞ്ഞതാണ്. പാന്‍റീസ് വരണ്ടതാക്കാൻ ഉപയോഗിക്കുന്നതാണ്. യോനിയിൽ നിന്ന് സ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളിൽ ഇത് ഉപയോഗിക്കാവുന്നതാണ്. യോനി വൃത്തിയുള്ളതായി നിലനിർത്താൻ ഇതിലൂടെ സഹായിക്കും.

നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്‍റ് ഒബ്‌സ്റ്റട്രീഷ്യൻ ആന്‍റ് ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ജു ഗുപ്ത പാന്‍റി ലൈനറുകളെ കുറിച്ച് പറയുന്നത് കേൾക്കു.

എന്താണ് പാന്‍റി ലൈനേഴ്സ്?

യോനിയിൽ നിന്നുള്ള ഡിസ്ചാർജ് അല്ലെങ്കിൽ നേരിയ ആർത്തവപ്രവാഹം ആഗിരണം ചെയ്യാൻ അടിവസ്ത്രത്തിന്‍റെ ഉള്ളിൽ ധരിക്കുന്ന പാഡുകളാണ് പാന്‍റി ലൈനറുകൾ. പാന്‍റി ലൈനറുകൾ നേർത്ത പാഡുകളാണ്. ചെറിയ, പോർട്ടബിൾ പാന്‍റി ലൈനറുകൾ മുതൽ വലിയ സംരക്ഷിത പാന്‍റി ലൈനറുകൾ വരെ ലഭ്യമാണ്. യോനിയിൽ നിന്നുള്ള ഡിസ്ചാർജും ആർത്തവ പ്രവാഹവും കുറയ്ക്കാൻ പാകത്തിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പാന്‍റി ലൈനറുകൾ വിവിധ വലുപ്പത്തിലും ഓപ്ഷനുകളിലും ലഭ്യമാണ്. പശ വെച്ച് ഒട്ടിക്കുന്ന ഡിസ്പോസിബിൾ പാന്‍റി ലൈനറുകൾ ആണ് കൂടുതൽ പ്രചാരം.

പുനരുപയോഗിക്കാവുന്ന കോട്ടൺ പാന്‍റി ലൈനറുകളും ഉണ്ട്. വിവിധ നിറങ്ങൾ, മെറ്റീരിയലുകൾ, ഡിസൈനുകൾ, ആഗിരണം ചെയ്യാനുള്ള കഴിവ് ഇങ്ങനെ വ്യത്യസ്തമായി ഇവ വരുന്നു. അവ വീണ്ടും ഉപയോഗിക്കാനും കഴുകാനും കഴിയും. പുനരുപയോഗിക്കാവുന്ന പാന്‍റി ലൈനറുകൾ പിടിക്കാൻ ഡ്രൈപ്പറി ചിറകുകൾ അറ്റത്ത് ബന്ധിപ്പിച്ചിരിക്കുന്നു.

പാന്‍റി ലൈനറുകൾ എന്തിനുവേണ്ടിയാണ്?

ആർത്തവത്തിന്‍റെ തുടക്കത്തിലും അവസാനത്തിലും കാണുന്ന യോനി ഡിസ്ചാർജ്, നേരിയ ആർത്തവപ്രവാഹം, പോസ്റ്റ്- സെക്ഷ്വൽ ഡിസ്ചാർജ് എന്നിവ ആഗിരണം ചെയ്യുന്നതിനാണ് പാന്‍റി ലൈനറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ സംരക്ഷണത്തിനായി, കോട്ടൺ, പാഡുകൾ, ആർത്തവ കപ്പുകൾ എന്നിവയ്‌ക്കൊപ്പം പാന്‍റി ലൈനറുകൾ ധരിക്കാം. ചില ആളുകൾക്ക് പാന്‍റി ലൈനറുകൾ പാഡുകളേക്കാൾ സൗകര്യപ്രദവുമാണ്. പല കാരണങ്ങളാൽ ആർത്തവചക്രസമയത്ത് യോനിയിൽ ഡിസ്ചാർജ് സംഭവിക്കുന്നു, യോനിയിലെ ലൂബ്രിക്കേഷൻ, അണ്ഡോത്പാദനം, ലൈംഗിക ഉത്തേജനം മുതലായവമൂലം ഇത് സാധാരണമാണ്. അടിവസ്ത്രം നനയാതെ മലിനമാകാതിരിക്കാനും പാന്‍റി ലൈനർ ധരിക്കുന്നത് ഗുണം ചെയ്യും.

പാന്‍റി ലൈനറുകളുടെ പ്രയോജനങ്ങൾ:

  • മൂത്രം പോക്ക്, യോനിയിൽ നിന്നുള്ള ഡിസ്ചാർജ്, ആകസ്മികമായ ആർത്തവം എന്നിവയിൽ നിന്ന് പാന്‍റി ലൈനറുകൾ പതിവായി സംരക്ഷണം നൽകുന്നു.
  • ആർത്തവത്തിനു ശേഷവും നേരിയ രക്തസ്രാവമുണ്ടായാൽ പാന്‍റി ലൈനറുകൾ ഗുണം ചെയ്യും.
  • അടിവസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പാന്‍റി ലൈനറുകൾ സഹായിക്കും.
  • പ്രസവശേഷം നേരിയ രക്തസ്രാവത്തിന് പാന്‍റി ലൈനറുകൾ ഉപയോഗപ്രദമാകും. ഇത് കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും.

പാന്‍റിലൈനറുമായി ബന്ധപ്പെട്ട ചില പ്രധാന നിർദ്ദേശങ്ങൾ

  • കനത്ത രക്ത സ്രവം ഉള്ളപ്പോൾ പാന്‍റി ലൈനറുകൾ ഉപയോഗിക്കരുത്, ഇവ ആർത്തവത്തിന് മുമ്പോ ശേഷമോ ധരിക്കാം.
  • ചിലർക്ക് പാന്‍റി ലൈനറുകൾ മൂലം, ചുവപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം.
  • സുഗന്ധമുള്ള അടിവസ്ത്രങ്ങളിലെ രാസവസ്തുക്കൾ യോനിക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളെ നശിപ്പിക്കും.
  • സിന്തറ്റിക് നാരുകൾ കൊണ്ട് നിർമ്മിച്ച അടിവസ്ത്രങ്ങളും ആന്‍റി- ട്രാൻസിറ്റ് ലെയറുകളുള്ള പാന്‍റി ലൈനറുകളുടെ പതിവ് ഉപയോഗവും പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള വായുവിന്‍റെ ചലനത്തെ നിയന്ത്രിക്കുകയും വിയർപ്പ് ബാഷ്പീകരിക്കപ്പെടുന്നത് തടയുകയും ചെയ്യുന്നു. വായു സഞ്ചാരം തടയുകയും ചെയ്യുന്നു.

പാന്‍റി ലൈനറുകൾ ഉപയോഗിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ

  • അടിവസ്ത്രങ്ങൾക്കുള്ളിൽ പാന്‍റി ലൈനറുകൾ ധരിക്കാം, അവയിൽ ഒരു പശ ഉണ്ടായിരിക്കും.
  • അടിവസ്ത്രത്തിന്‍റെ ഉള്ളിൽ പാന്‍റിലൈനർ ലംബമായി ആണ് ഉപയോഗിക്കേണ്ടത്.
  • പാന്‍റി ലൈനർ നനഞ്ഞാൽ, അത് ഉടൻ മാറ്റണം.
  • രാത്രിയിൽ പാന്‍റി ലൈനറുകൾ ഉപയോഗിക്കരുത്. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് അവ കഴിയുന്നത്ര തവണ മാറ്റണം.
  • സുഗന്ധമുള്ള പാന്‍റിലൈനറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു.
  • സുഗന്ധമുള്ളവയ്ക്ക് പകരം ഓർഗാനിക് കോട്ടൺ പാന്‍റിലൈനറുകൾ ഉപയോഗിക്കുക.
read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിനു വേണം കരുതൽ

ഡിജിറ്റൽ യുഗത്തിൽ കണ്ണുകളുടെ സുരക്ഷ വളരെ പ്രധാനമാണ്.

നമ്മുടെ ഇക്കാലത്തെ ജീവിതശൈലിയുടെ ഭാഗമാണ് സ്മാർട്ട് ഗാഡ്‌ജെറ്റുകൾ‌.. അവ സൗകര്യപ്രദമാണ്, ഏറ്റവും ഉപയോഗപ്രദവുമാണ്… പക്ഷേ അതേ ഗാഡ്ജറ്റ്കൾ നമ്മുടെ കണ്ണുകളെ മോശമായി ബാധിക്കുകയും ചെയ്യുന്നു . അത്തരമൊരു സാഹചര്യത്തിൽ, നേത്രസംരക്ഷണത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭിക്കുന്നത് വളരെ പ്രധാനമാണ്…

ഡിജിറ്റൈസേഷന്‍റെ ഈ കാലഘട്ടത്തിൽ കുട്ടികളെ പോലും ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതില്‍ നിന്നും തടയുക പ്രയാസമാണ്. കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ എന്നിവ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഇപ്പോൾ ആളുകളുടെ ആവശ്യം മാത്രമല്ല, ആളുകൾ അവയുടെ അടിമകളുമായി തീർന്നിരിക്കുന്നു. ഈ ശീലങ്ങളുടെ വില നമ്മുടെ കണ്ണുകൾ നൽകണം. ഈ ഗാഡ്‌ജെറ്റുകളും ഉപകരണങ്ങളും കാരണം കണ്ണുകൾ‌ തളരുന്നു, അസുഖം ബാധിക്കുന്നു അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ, ചില മാർഗങ്ങൾ ഇതാ.

പതിവ് പരിശോധന: നിങ്ങൾ കമ്പ്യൂട്ടറിൽ തുടർച്ചയായി ജോലി ചെയ്യുന്ന ആൾ ആണെങ്കിൽ, വർഷത്തിൽ ഒരിക്കൽ നേത്രരോഗവിദഗ്ദ്ധന്‍റെ അടുത്ത് പോവുക. കണ്ണുകൾക്കു പതിവായി ചുവപ്പും ചൊറിച്ചിലുമാണെങ്കിൽ, കണ്ണുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുക.

തിളക്കം കുറയ്ക്കുക: സിസ്റ്റത്തിന്‍റെ മോണിറ്ററിൽ ആന്‍റിഗ്ലെയർ സ്ക്രീൻ ഇൻസ്റ്റാൾ ചെയ്യുക. കഴിയുമെങ്കിൽ, നിങ്ങൾക്ക് ചുറ്റുമുള്ള ചുവരുകളിൽ ഇരുണ്ട നിറങ്ങൾ ആക്കുക. ഇത് കണ്ണുകൾക്ക് ആശ്വാസം നൽകും

ഇടവേള എടുക്കുക: കമ്പ്യൂട്ടറിൽ തുടർച്ചയായി പ്രവർത്തിക്കുന്നത് കണ്ണുകൾക്ക് നാശം വരുത്തുന്നു. കമ്പ്യൂട്ടർ സ്‌ക്രീനിൽ ദീർഘനേരം ഉറ്റുനോക്കുന്നത് ശരിയല്ല. ഓരോ ഒരു മണിക്കൂറിലും കുറച്ച് മിനിറ്റ് ഇടവേള എടുക്കുക.

പ്രൊട്ടക്റ്റീവ് ലെൻസുകളുടെ ഉപയോഗം: ശരിയായ ലെൻസ് ഉപയോഗിച്ച് കണ്ണുകളെ സംരക്ഷിക്കാൻ കഴിയും. കണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കാം.. കമ്പ്യൂട്ടറിൽ തുടർച്ചയായി നോക്കി പ്രവർത്തിക്കുമ്പോൾ കണ്ണിന്‍റെ ഈർപ്പം ഇല്ലാതാകും. അത്തരമൊരു സാഹചര്യത്തിൽ, ശരിയായ ലെൻസ് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കമ്പ്യൂട്ടറിന്‍റെയും സ്മാർട്ട്‌ഫോണിന്‍റെയും സ്‌ക്രീനിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചത്തിൽ നിന്ന് ഈ ലെൻസുകൾ കണ്ണുകളെ സംരക്ഷിക്കുന്നു.

കണ്ണുകൾക്ക് വ്യായാമം: നിങ്ങളുടെ കൈപ്പത്തി ചൂടാകുന്നതുവരെ കൂട്ടി തടവുക. ഇതിനുശേഷം, അവ കണ്ണിൽ വയ്ക്കുക. കണ്ണുകൾക്ക് ആശ്വാസം ലഭിക്കും. കമ്പ്യൂട്ടറിൽ തുടർച്ചയായി പ്രവർത്തിക്കാനും പാർശ്വ ഫലങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും നിങ്ങൾക്ക് 20-20-20 നിയമങ്ങൾ പാലിക്കാം. അതായത് കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരം കണ്ണുകൾക്ക് മോചനം നൽകുക., കമ്പ്യൂട്ടറും കണ്ണും തമ്മിലുള്ള ദൂരം കുറഞ്ഞത് 20 ഇഞ്ചെങ്കിലും നിലനിർത്തുക.

ശരിയായ വെളിച്ചം: വളരെയധികം വെളിച്ചം കണ്ണുകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വളരെ കൂടിയ വെളിച്ചമുള്ള സ്ഥലത്ത് കമ്പ്യൂട്ടറിൽ ജോലി ചെയ്യരുത്. ഫ്ലോർ ലാമ്പിന്‍റെ വെളിച്ചം കമ്പ്യൂട്ടറിൽ പ്രവർത്തിക്കാൻ അനുയോജ്യമാണ്.

കണ്ണ് കഴുകൽ: ദിവസത്തിൽ പല തവണ കണ്ണുകൾ കഴുകുന്നതിലൂടെ, നിങ്ങൾക്ക് അവ വൃത്തിയാക്കാമെന്നു മാത്രമല്ല ഫ്രഷ്‌നെസ്സ് നിലനിർത്താനും കഴിയും. ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുന്നതും കണ്ണുകൾക്ക് ഗുണം ചെയ്യും. കമ്പ്യൂട്ടറിൽ തുടർച്ചയായി ജോലി ചെയ്യുന്നത് കൺ തടങ്ങളിൽ വീക്കം ഉണ്ടാക്കുന്നു. വെള്ളം കുടിക്കുന്നതിലൂടെ, നിങ്ങൾക്ക് ഈ പ്രശ്‌നത്തിൽ നിന്ന് ഒരുപരിധി വരെ മോചനം ലഭിക്കും.

ശരിയായ പോസ്ചർ‌: കമ്പ്യൂട്ടറിൽ‌ പ്രവർ‌ത്തിക്കുമ്പോൾ‌, നിങ്ങൾ‌ ഇരിക്കുന്ന പോസ്ചർ വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലിസ്ഥലത്തിന്‍റെ ഘടനയും ഇരിപ്പിടവും കണ്ണുകളെ ബാധിക്കുന്നു. ജോലി ചെയ്യുമ്പോൾ, കമ്പ്യൂട്ടറിൽ നിന്ന് നിങ്ങളുടെ കണ്ണുകളുടെ ദൂരം ഏകദേശം 20 മുതൽ 24 ഇഞ്ച് വരെ ആകുന്നതാണ് നല്ലത്…

ആരോഗ്യകരമായ ഭക്ഷണക്രമം: ബാലൻസ് ഡയറ്റ് വഴി വിറ്റാമിൻ എ, സി, ഇ എന്നിവയുടെ കുറവ് മറികടക്കാൻ കഴിയും. ഈ വിറ്റാമിനുകളെല്ലാം കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ കഴിക്കുക. തക്കാളി, ചീര, പച്ച ഇലക്കറികൾ എന്നിവ ഒഴിവാക്കരുത്. കണ്ണിന്‍റെ ആരോഗ്യത്തിനായി മത്സ്യം കഴിക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ഇത് ഒമേഗ -3 നൽകുന്നു, കണ്ണുകൾക്ക് നല്ലതാണ്.

read more
ആരോഗ്യംതൈറോയ്ഡ്ദാമ്പത്യം Marriage

ആദ്യത്തെ ലൈംഗിക ബന്ധം; ഈ 5 തെറ്റിദ്ധാരണകള്‍ മാറ്റി വയ്ക്കണം

  • കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്
  • ചില ലൈംഗിക തെറ്റിദ്ധാരണകള്‍
കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. വളരെ അതിശയോക്തി നിറഞ്ഞതും ഒരു അടിസ്ഥാനവുമില്ലാത്ത പലതും ലൈംഗിക ബന്ധത്തെക്കുറിച്ച് കരുതുന്നവര്‍ ധാരളമാണ്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു എന്നത് ഒരു സത്യമാണ്. ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുന്‍പ് തിരുത്തേണ്ട ചില തെറ്റിദ്ധാരണകള്‍ ഇവയാണ്.
ആദ്യത്തെ തവണ സ്ത്രീകള്‍ക്ക് രക്തം പൊടിയണം-  വളരെ വര്‍ഷങ്ങളായി  സൂക്ഷിച്ചുവരുന്ന ഒരു തെറ്റിദ്ധാരണയാണിത്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് രക്തം വരണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇവയെല്ലാം ഒരോ സ്ത്രീകളുടെയും ശരീരപ്രകൃതിയെ അനുസരിച്ചുള്ളവയാണ്. സൈക്ലിംഗ്, നൃത്തം തുടങ്ങിയവ ചെയ്യുന്നവരില്‍ ശരീരം അല്‍പ്പം അയഞ്ഞതായിരിക്കും . അതിനാല്‍ ആദ്യത്തെ ലൈംഗീകബന്ധത്തില്‍ രക്തം വരണമെന്നില്ല. രക്തവും കന്യകാത്വവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് സാരം.

സ്ത്രീകള്‍ക്ക് വേദന അനുഭവിക്കേണ്ടിവരും – ആദ്യത്തെ തവണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പ്പം വേദനയുണ്ടയേക്കാം. എന്നാല്‍ ഇത് അല്‍പ്പനേരത്തേക്ക് മാത്രമായിരിക്കും. പരസ്പരമുള്ള സ്‌നേഹം ഈ വേദനയില്ലാതാക്കും.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആസ്വാദനം ഇല്ലാതാക്കും- കോണ്ടം പോലുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ആദ്യത്തെ തവണ അല്‍പ്പം ബുദ്ധിമുട്ടായും തോന്നാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍പ്പം പ്രയാസം അനുഭവപ്പെട്ടേക്കാം. എന്നാല്‍ കോണ്ടം ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ പ്രയാസം ഒരു വിഷയമേ അല്ല.
സ്‌ക്രീനില്‍ കാണുന്ന അത്ഭുതം കിടക്കയില്‍ പ്രതീക്ഷിക്കരുത്-  പോണ്‍ ചിത്രങ്ങളും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന ദൃശ്യങ്ങളാണ്. യഥാര്‍ത്ഥജീവിതത്തില്‍ പുരുഷനും സ്ത്രീക്കും അതുപോലൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുക.
അവയവത്തിന്‍റെ വലിപ്പം പ്രശ്‌നമല്ല- സ്ത്രീകളുടെയും പുരുഷന്റെയും അവയവങ്ങളുടെ വലിപ്പവും ആസ്വാദനവും തമ്മില്‍ ഒരുബന്ധവുമില്ല എന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു. പുരുഷന്മാരുടെ അവയവത്തിന് വലിപ്പം കൂടിയാല്‍ സ്ത്രീകള്‍ക്ക് വേദനിക്കാനും സാധ്യതയുണ്ട്

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരോ?

പ്രണയത്തിന്റെ പൂർണ്ണത ഒരിക്കലും ലൈംഗികതയിൽ അല്ല. പക്ഷെ വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാന വികാരം തന്നെയാണ് ലൈംഗിക തൃഷ്ണയും. രതിമൂർച്ഛ ഒരിക്കൽ പോലും അനുഭവിക്കാത്ത സ്ത്രീകൾ ഈ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സ്വന്തം ലൈംഗികതയും താത്പര്യങ്ങളും കണ്ടെത്തുന്നതിന് മുൻപേ, അതിന് തക്ക ലോകപരിചയം സിദ്ധിക്കുന്നതിന് മുൻപേ വിവാഹക്കമ്പോളത്തിൽ കാഴ്ചയ്ക്കായി വയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ നിറയെ ഉള്ള നാടാണ് കേരളം.

വിവാഹത്തിന് ശേഷമുള്ള ‘അച്ചടക്കമുള്ള പ്രണയം’ ആസ്വദിക്കുന്നതിന് മുൻപേ ഗർഭധാരണം. ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാതെ നിരാശയിൽ ആഴുന്ന സ്ത്രീകൾ വരെ ധാരാളമാണ്. ഈ സമയത്ത് തന്റെ ജീവിത പങ്കാളിയുടെ പിന്തുണയും ഇല്ലെങ്കിലോ? പ്രസവത്തിന് മുൻപും ശേഷവും ഉള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് ഇനി പറയാനുള്ളത്.

25 വയസ്സ്‌കാരിയായ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മയുടെ തുറന്നു പറച്ചിൽ ഇങ്ങനെയാണ്…. “വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വന്നപ്പോഴേക്ക് ഞാൻ ഗർഭിണിയായി. അത്ര നാൾ ലൈംഗിക ബന്ധം എന്ന് കേൾക്കുമ്പോൾ എനിക്ക് തല പെരുക്കുമായിരുന്നു. കടുത്ത വേദന തന്നെയായിരുന്നു.

പെനിട്രേറ്റ് ചെയ്യുന്നു – എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയമാകും. അതിനൊപ്പം ഭർത്താവിന്റെ ആസക്തിയോടെ ഉള്ള ധൃതിയും. പ്രസവകാലത്തും ഇതേ രീതി തുടർന്നിരുന്നു. ഈ പ്രക്രിയയാണോ ആളുകൾ പുകഴ്ത്തുന്ന ലൈംഗിക സുഖം?! എന്ന് ഞാൻ സത്യമായും അമ്പരന്നിരുന്നു. ഗർഭകാലത്താണ് ഞാനും ഭർത്താവും തമ്മിൽ മാനസികമായി ഒരു ഇഴയടുപ്പം രൂപപ്പെട്ടത്.

ഞങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിൽ ആയിക്കഴിഞ്ഞിരുന്നു. അതിസുന്ദരമായ ദിനങ്ങൾ ആയിരുന്നു അത്. എന്നാൽ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഒൻപതാം മാസം മുതൽ എന്റെ കഴുത്തിന് ചുറ്റും കൺതടങ്ങളിലും മറ്റും കറുത്ത അടയാളങ്ങൾ വരാൻ തുടങ്ങിയിരുന്നു. ശരീരം അമിതമായി തടിച്ചു. മുടിയെല്ലാം കൊഴിഞ്ഞുപോയി.

കുഞ്ഞ് പിറന്ന് ആദ്യത്തെ ഏതാനും ആഴ്ചകൾ ഞാൻ അകാരണമായി വിതുമ്പി കരയുകയായിരുന്നു. ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമേ എന്റെ വീട്ടിൽ വന്നിരുന്നുള്ളൂ. അദ്ദേഹം ഇപ്പോഴും കൂടെ വേണം എന്ന് തോന്നുന്നത് ഒരു അതിമോഹം ആണെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം വന്നാലും ഞാൻ കിടക്കുന്ന മുറിയിലേക്ക് വരുന്നത് അപൂർവം മാത്രം.

കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച്, കുഞ്ഞിന്റെ പേര് വിളിച്ചുകൊണ്ടാണ് വരവ് തന്നെ. രാത്രിയായാൽ ‘കുഞ്ഞ് കരഞ്ഞാൽ അവന്റെ ഉറക്കം പോകും’ എന്ന് പറഞ്ഞ് എന്റെ അമ്മ അദ്ദേഹത്തിന് മറ്റൊരു മുറിയിൽ കിടക്കാൻ സംവിധാനം ചെയ്തു. കുഞ്ഞിനെ കുറിച്ചല്ലാതെ എന്നോട് സംസാരിക്കാതെയായി. കുഞ്ഞിന്റെ സുഖവിവരം മാത്രം തിരക്കിക്കൊണ്ടിരുന്നു. എന്റെ നിർത്താതെയുള്ള പരിഭവം പറച്ചിലും വഴക്കും കേട്ട് സഹികെട്ട് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന അടുപ്പവും നഷ്ടപ്പെടുന്നതായി തോന്നി. തൊണ്ണൂറ് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് എന്റെ മനസ്സും പരിതഃസ്ഥിതിയും പഴയപോലെ ആകാൻ തുടങ്ങിയത്. എന്നാൽ പ്രശ്നങ്ങൾ അവിടം കൊണ്ടും കഴിഞ്ഞില്ല.

സ്വാഭാവിക പ്രസവം ആയിരുന്നു. പ്രസവ ശേഷം എനിക്ക് തീക്ഷ്ണമായ ലൈംഗിക തൃഷ്ണ രൂപപ്പെട്ട് വന്നു. അത്ര സുഖകരമായ ഒരു അനുഭൂതിയായി ലൈംഗികത മാറി. അപൂർവമായി രതിമൂർച്ഛയും സംഭവിച്ചു. പക്ഷെ ഭർത്താവിന് പഴയ പോലെ എന്റെ ശരീരത്തോട് ആകർഷണമില്ല എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത് വളരെ വൈകിയാണ്. കാരണം അദ്ദേഹം ആസ്വദിച്ചിരുന്ന ഒതുങ്ങിയ അരക്കെട്ടും ഉയർന്ന സ്തനങ്ങളും ഇടതൂർന്ന മുടിയും ഒന്നും ഇന്നില്ല.

അമിതവണ്ണമുള്ള ഒരു മാംസപിണ്ഡം! ഉറക്കമില്ലാതെ കറുത്ത കൺതടങ്ങൾ.. ദേഹം ആസകലം കറുത്ത പാട്.. മനസ്സ് കൈവിട്ട് പോയ നാളുകളാണ് അത്. അടുത്തടുത്ത ദിവസങ്ങളിൽ ആവർത്തിച്ച് ലൈംഗികത ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന് എന്നോട് കാമമല്ല വെറുപ്പാണ് തോന്നി തുടങ്ങിയത്. ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളും ആണല്ലോ..

പിന്നെ യാന്ത്രികമാണ് ജീവിതം. വല്ലപ്പോഴും വഴിപാട് പോലെ കാമം തീർക്കും. എനിക്കും തൃപ്തിയില്ല; അദ്ദേഹത്തിനും ഇല്ല. പിന്നെ കുടുംബം ആണല്ലോ വലുത്. കുഞ്ഞിന്റെ ജീവിതം ആണല്ലോ വിലപ്പെട്ടത്. ഞാൻ ഇനിയും പ്രസവിക്കും. ഇനി പഴയ എന്നിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമേ അല്ല.” പറഞ്ഞു നിർത്തുമ്പോൾ ഒരു നെടുവീർപ്പോടെ എല്ലാം കേൾക്കാൻ മാത്രേ മറ്റേതൊരു സ്ത്രീക്കും കഴിയൂ.

ജീവിതത്തിന്റെ നേർക്കാഴ്ച

കേരളത്തിലെ ഒരു ശരാശരി വീട്ടമ്മയുടെ വിവാഹാനന്തര ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. ആഗ്രഹിക്കാത്തപ്പോൾ വിവാഹം, ഭയക്കുമ്പോൾ ലൈംഗികത, കാത്തിരിക്കുമ്പോൾ അവഗണന, പിന്നീട് മോഹിക്കുമ്പോൾ വെറുപ്പ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടേത് മാത്രമായി കുറച്ച് കാലം ആസ്വദിച്ചിട്ടുള്ള ദമ്പതിമാർ സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്: ദാമ്പത്യം പ്രസവാനന്തരം പഴയ പടിയല്ല.

തങ്ങളുടെ സ്വകാര്യതയിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ ദാമ്പത്യത്തിൽ തീർച്ചയായും ചില താളപ്പിഴകൾ സംഭവിക്കും. അതിനെ എങ്ങനെ മറികടന്ന് പുതിയൊരു നോർമൽസിയിലേക്ക് എത്താം എന്ന വിഷയത്തിൽ ഗർഭകാലത്ത് തന്നെ ദമ്പതിമാർ കൗൺസിലിംഗ് സ്വീകരിക്കേണ്ടതാണ്.

സാമൂഹ്യ പ്രവർത്തകയും കൗൺസിലിങ് വിദഗ്ധയുമായ നീതു പോളി ഈ വിഷയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: “ഗർഭധാരണം, പ്രസവം തുടങ്ങിയവ സംബന്ധിച്ച് വെറും ശാരീരിക പ്രക്രിയകൾ മാത്രമല്ല. കാലാകാലങ്ങളായി ഇതിന്റെ ശാരീരിക വശങ്ങൾ മാത്രമാണ് നമ്മുടെ സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലവും പ്രസവാനന്തര ദിനങ്ങളും.

സ്ത്രീയുടെ ശരീരത്തിൽ കുരുക്കുന്നത് സ്വന്തം ജീവന്റെ അംശമാണ് എന്ന് അവളുടെ പങ്കാളി മനസ്സിലാക്കി കൂടെ നിൽക്കേണ്ട സമയമാണ് അത്. അത്ര നാൾ പ്രണയം കൊണ്ട് തന്നെ മൂടിയ പങ്കാളി പെട്ടെന്ന് ഒരു ദിവസം മുതൽ കുഞ്ഞിനെ മാത്രം ലാളിക്കുന്നത് കാണുമ്പോൾ ഒരു സ്ത്രീക്ക് സ്വാഭാവികമായും വിഷമമായേക്കാം. അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീയുടെ മനസ്സ്.

അവളുടെ ശരീരത്തിനും മനസ്സിനും സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കൽ ആണ് ഒരു പങ്കാളിക്ക് അക്കാലത്തു അവൾക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. കുറഞ്ഞ പക്ഷം അവളുടെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയും സമയവും എങ്കിലും പങ്കാളി കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ തുടർന്നുള്ള ജീവിതം തന്നെ ഇരുട്ടിൽ ആയേക്കും. ആശ്ചര്യം എന്ന് പറയട്ടെ, പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക് പോലും അവളുടെ പുരുഷൻ പ്രവേശിക്കരുത് എന്ന് നിഷ്‌കർഷിക്കുന്ന നാടാണ് നമ്മുടേത്.”

പ്രസവാനന്തര ലൈംഗികത!

പ്രസവശേഷം എത്ര നാൾക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചോദ്യം നിരവധി പേർ, നിരവധി തവണ ഗൂഗിളിൽ തന്നെ അന്വേഷിച്ചിട്ടുണ്ട്. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: മാനസികമായി സ്ത്രീ തയ്യാറെടുത്ത് കഴിയുമ്പോൾ. ചിലർക്ക് പ്രസവം മൂലമുണ്ടായ വേദന വല്ലാത്ത ട്രോമയാണ് സമ്മാനിക്കുക. മറ്റ് ചിലർക്ക് ആകട്ടെ, ലാളിക്കപ്പെടാനുള്ള അതിയായ മോഹവും. ഇതെല്ലാം മനസ്സിലാക്കി അവളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ഈ സമയത്ത് പങ്കാളിയുടെ ഉത്തരവാദിത്വം തന്നെയാണ്.

പ്രസവശേഷം ചില സ്ത്രീകൾക്ക് ലൈംഗികത ബന്ധം മടുത്ത് പോകാം. ചിലർക്ക് അതിയായ തൃഷ്ണയും തോന്നാം. ഇത് എന്ത് തന്നെയായാലും അമിതമായാൽ ഒരു കൗൺസിലിംഗ് വിദഗ്ധന്റെ സഹായം തേടി പിന്തുണ നൽകേണ്ടവരാണ് പങ്കാളികൾ. എന്നിരുന്നാലും പ്രസവാനന്തരം ആറ് മുതൽ പന്ത്രണ്ട് ആഴ്ചകൾ വരെയെങ്കിലും വിശ്രമിക്കാം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന്റെ സമയം കുഞ്ഞിന്

പ്രസവാനന്തരം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സാധാരണ സ്ത്രീകളുടെ ജീവിതം. എന്നാൽ അതിൽ നിന്നും കുറച്ച് സമയമെങ്കിലും മാറി, അവൾക്ക് അവളുടേതായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് കുടുംബം തന്നെയാണ്. കുഞ്ഞിനോടുള്ള അമിത വാത്സല്യത്തിൽ അമ്മയുടെ സുഖവിവരങ്ങൾ തിരക്കാൻ തന്നെ മറക്കുന്ന ബന്ധുക്കൾ ഉള്ള നാടാണ് നമ്മുടേത്. പങ്കാളിയും അങ്ങനെയായാലോ? അതുകൊണ്ട് കുഞ്ഞിന്റെ സമയം കുഞ്ഞിന് ഭാര്യക്കുള്ള സമയം ഭാര്യക്ക്.

ചുരുക്കി പറഞ്ഞാൽ, ഗർഭധാരണവും പ്രസവവും ഒരു കപ്പിളിന്റെ ദാമ്പത്യ ജീവിതത്തിൽ വലിയ അഴിച്ചുപണികൾ തന്നെയാണ് നടത്തുന്നത്. അത് തരണം ചെയ്യാനും പിന്നീട് വന്നുചേരുന്ന പുതിയ ജീവിതരീതിയിൽ നൂറ് ശതമാനം ആത്മാർത്ഥത ഉറപ്പ് വരുത്താനും ദമ്പതിമാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. പ്രസവാനന്തരം സ്ത്രീക്ക് രൂപപ്പെടുന്ന അപകർഷതാ ബോധത്തെ മറികടക്കാൻ പങ്കാളിയുടെ സ്നേഹ സാമീപ്യങ്ങൾ തന്നെ ആവശ്യമാണ്.

അതുകൊണ്ട് വിവാഹശേഷം സമയമെടുത്ത് തമ്മിൽ ഒരു ബോണ്ട് രൂപപ്പെടിത്തിയ ശേഷം മാത്രം പ്ലാൻ ചെയ്ത്, ആവശ്യമെന്ന് തോന്നിയാൽ മാത്രം ഗർഭം ധരിക്കുകയും, പിന്നീട് ഉണ്ടാകുന്ന വലിയ മാനസിക, ശാരീരിക പ്രതിസന്ധികളെ ദമ്പതിമാർ ഒരേ മനസ്സോടെ സ്നേഹം കൊണ്ട് മറികടക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യങ്ങൾ മനസിലാക്കി പെരുമാറാൻ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും തയ്യാറാകുന്ന പക്ഷം സ്ത്രീകളുടെ പ്രസവാനന്തര ജീവിതം മനോഹരമാകും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

45 കഴിഞ്ഞ സ്ത്രീക്ക് ലൈംഗികത പാടില്ലേ?

പ്രായമെത്തുമ്പോൾ സ്ത്രീകളിൽ ലൈംഗിക താൽപ്പര്യം ഇല്ലാതാകുമെന്നത് വെറും കെട്ടു കഥയാണ്. ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ സെക്സിലെ ആവേശം അവസാനിക്കുമെന്നത് തെറ്റിദ്ധാരണയാണ്

ഇന്ത്യൻ സ്ത്രീകളുടെ സെക്സ് പലതരം വിലക്കുകൾ നിർമ്മിതമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകൾ സെക്സിൻ്റെ കാര്യത്തിൽ അധികം അഭിപ്രായങ്ങൾ തുറന്നു പറയാത്തവരുമാണ്. നമ്മുടെ നാട്ടിൽ ലൈംഗികത ഉയർന്നൊരു പരിധിവരെ പുരുഷൻ്റെ മാത്രം താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ്.

 

പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം ഒരു സ്ത്രീ പരിണമിക്കപ്പെടുമ്പോൾ അവിടെ അവൾക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞുള്ള കൂടിച്ചേരലിലൂടെ മാത്രമേ യഥാർത്ഥ ലൈംഗികത സാധ്യമാകുകയുള്ളൂ.

പ്രായമെത്തുമ്പോൾ സ്ത്രീകളിൽ ലൈംഗിക താൽപ്പര്യം ഇല്ലാതാകുമെന്നത് വെറും കെട്ടു കഥയാണ്. ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ സെക്സിലെ ആവേശം അവസാനിക്കുമെന്നത് തെറ്റിദ്ധാരണയാണ്. അതിനാൽ തന്നെ തന്നേക്കാൾ പ്രായത്തിൽ കുറവുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നും സമൂഹം പുരുഷന്മാരോട് നിർദേശിക്കുന്നത് തെറ്റായ പ്രവണതയാണെന്നും, സമൂഹത്തിൻ്റെ ഇത്തരത്തിലുള്ള പൊതുബോധം ഇല്ലാതാവണമെന്നും എഴുത്തുകാരിയും യുവഡോക്‌ടറുമായ വീണ ജെ.എസ് കുറിക്കുന്നു.

heterosexual വിവാഹങ്ങളിൽ പെണ്ണിന്റെ വയസ്സ് ആണിനേക്കാൾ കൂടുമ്പോൾ പലർക്കും സഹിക്കാൻ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്കാരം. 45 വയസായാൽ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റിൽ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷൻ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങൾ ഒരു പ്രത്യേകപ്രായത്തിൽ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ആ നഷ്ട്ടമാകൽ ലൈംഗികതയെന്നു നമ്മളിൽ പലരും ഊഹിക്കുകയും ചെയ്യും. എന്നാൽ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എണ്ണമിട്ട് തന്നെ പറയാം.

1 ലൈംഗികത പാപമാണെന്നുള്ള തരത്തിൽ കുട്ടികളെ വളർത്തൽ.

കുട്ടികൾ സ്വാഭാവികമായി തങ്ങളുടെ ലൈംഗികഅവയവങ്ങൾ നീരിക്ഷിച്ചു തൊട്ടുകളിക്കുമ്പോൾ “ഇച്ഛിച്ചി” എന്നും പറഞ്ഞ് ഇടപെടുന്നത് വളർച്ചാകാലഘട്ടത്തിലെ ആദ്യ മോറൽ പോലീസ് അറസ്റ്റ് ! അവിടെ തുടങ്ങുന്നതാണ് “അമർച്ച ചെയ്യപ്പെടുന്ന ലൈംഗികത”.മറ്റൊരു തരത്തിൽ പറഞ്ഞാൽ അവിടെ ഉരുവാകുന്നതാണ് “വികലമായ ലൈംഗികത”. ഇതേ കാരണം തന്നെയാണ് സൈക്കോളജിക്കൽ vaginismusന്റെ (മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന യോനീ സങ്കോചം. മാനസികകാരണങ്ങൾ ആണ് ഏറ്റവും കൂടുതൽ ഉള്ളത്.) പലകാരണങ്ങളിൽ ഒന്ന്.

ഭാവിയിൽ ഒരുപാട് നാളുകളിലേക്ക് ലൈംഗികബന്ധം വെറുക്കപ്പെട്ടതാവാൻ, എന്തിന് ഒരു ഗൈനെക്കോളജി പരിശോധനയ്ക്ക് ശാന്തമായി കിടക്കാൻ പോലും സ്ത്രീകൾ വിമുഖരാവാൻ ഇതുമാവാം കാരണം. പലരും ആദ്യപ്രസവത്തിനു ശേഷം മാത്രം ലൈംഗിക കാര്യങ്ങളിൽ താല്പര്യമെടുക്കുന്നതും ഇത്തരത്തിൽ പലവിധം സങ്കീർണമാനസികവ്യാപാരങ്ങളിലൂടെ കടന്ന് പോയശേഷം മാത്രമാവും.

എന്നാൽ ഈ അമർച്ച അല്ലെങ്കിൽ വികലതയെ പുരുഷനു കുറേക്കൂടെ മറികടക്കാൻ പറ്റുമെന്നു തോന്നിയിട്ടുണ്ട്. ലൈംഗികകാര്യങ്ങളിൽ താനാണ് മുൻകൈ എടുക്കേണ്ടത് എന്നൊരു ബോധം അല്ലെങ്കിൽ ആത്മവിശ്വാസം പുരുഷനു സമൂഹം പ്രത്യക്ഷമായും പരോക്ഷമായും കൊടുക്കുന്നുണ്ട്. “ചേട്ടൻ എനിക്കൊട്ടും സുഖം തരുന്നില്ല” എന്ന് പറയുന്നിടത്തുവെച്ചു ഇണയായ പെണ്ണ് സമൂഹസങ്കൽപ്പത്തിലെ “വേശ്യ” ആണെന്ന് ചേട്ടന്മാർ വിചാരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പെണ്ണ് മുൻകൈ എടുത്തു ചെയ്യുന്ന, പെണ്ണ് മുകളിൽ കയറിയിരുന്നു അവൾക്കിഷ്ടമുള്ള രീതിയിൽ ലൈംഗികത നിയന്ത്രിക്കുന്ന രീതിയിൽ എത്ര ആൺജീവിതങ്ങൾ പിടഞ്ഞു ചാവുമെന്നു വരെ കണ്ടറിയണം. പക്ഷെ അത്തരമൊരു പരീക്ഷണം നമ്മുടെ സമൂഹത്തിൽ നടക്കില്ലല്ലോ

2 വ്യക്തിശുചിത്വം.

പ്ലസ് ടു കഴിഞ്ഞയുടൻ/ പതിനെട്ടു പൂർത്തിയായ ഉടനെ ഷമയുടെ(സങ്കല്പികനാമം) വിവാഹം കഴിഞ്ഞു. ഞാൻ MBBS രണ്ടാം വർഷം എത്തുമ്പോഴാണ് ഒരു ദിവസം കരഞ്ഞുകൊണ്ട് അവൾ ഫോൺ ചെയ്യുന്നത്. തന്നേക്കാൾ പതിനഞ്ചു വയസ്സ് മൂത്ത ഭർത്താവ് മിക്കവാറും രാത്രികളിൽ ഓറൽ സെക്സ് ചെയ്യിക്കും. “മൂത്രത്തിന്റെയും മറ്റും ദുർഗന്ധം സഹിക്കാൻ വയ്യെടി” എന്നും പറഞ്ഞാണ് അവൾ കരഞ്ഞത്.

ഒട്ടും അതിശയോക്തിയില്ലാതെ ഇക്കാര്യങ്ങൾ വായിക്കണം. (പോസ്റ്റിനു റീച് കൂട്ടാൻ സെക്സ് മാത്രം എഴുതുന്നു എന്ന് ഒരു ഡോക്ടർ തന്നെ മെസ്സേജ് അയച്ചത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്). ഒടുക്കം അവൾ എത്തിയ രീതി ഇതാണ്, ശ്വാസം എടുക്കാതെ പെട്ടെന്ന് പെട്ടെന്ന് ഘട്ടംഘട്ടമായി ചെയ്യുക, വായയിൽ വൃത്തികെട്ട ടേസ്റ്റ് വരാതിരിക്കാൻ നാരങ്ങാവെള്ളം കുടിച്ചു വെള്ളമിറക്കാതെതന്നെ ഓറൽ സെക്സ് ചെയ്യുക. കുറച്ചെങ്കിലും എളുപ്പമായിത്രേ . വൃത്തിയുടെ കാര്യം പറഞ്ഞ ശേഷം അയാൾ അവൾക്കു അടിവസ്ത്രം പോലും വാങ്ങാൻ കാശുകൊടുക്കാത്ത ലെവെലിലേക്കു വളർന്നു. ജീവിതസാഹചര്യങ്ങൾ കൊണ്ട് അവളിന്നും ഇതേ അവസ്ഥയിൽ തുടരുന്നു. ഇത്തരം ലൈംഗികജീവിതങ്ങളിൽ എങ്ങനെയാണു ഒരുദിവസത്തിനപ്പുറത്തേക്ക് സ്ത്രീലൈംഗികത വളരുക? മൂത്രവും വിയർപ്പും മാത്രമല്ല വായ്നാറ്റം പോലും ദാമ്പത്യജീവിതങ്ങളിൽ അറപ്പുണ്ടാക്കുന്നുണ്ട്. സ്ത്രീകൾക്ക് അഭിപ്രായപ്രകടനത്തിനുപോലും സാധ്യതയില്ലാത്തിടത്തു എന്ത് ചെയ്യാൻ കഴിയും?

ഉഭയകക്ഷിസമ്മതപ്രകാരമല്ലാത്ത ഓറൽ anal സെക്സ് ഇന്നും നിയമവിരുദ്ധമാണെന്ന് മറക്കരുത്. വിവാഹത്തിൽ റേപ്പ് നടന്നാൽ ഇന്ത്യൻ നിയമം ഇടപെടില്ലെങ്കിലും സമ്മതപ്രകാരം അല്ലാതെ oral anal സെക്സ് ചെയ്യുന്നത് കുറ്റകരമായി തുടരുന്നു.

3 കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രം സെക്സ് ചെയ്യണം എന്ന മതംവിശ്വാസങ്ങൾ മുറുകെ പിടിക്കുന്നത് സ്ത്രീകളാണ് .

ആൺകുട്ടികൾ ഫുട്ബോളും ക്രിക്കറ്റുമായി ലോകത്തേക്കിറങ്ങുമ്പോൾ കൊന്തയും വിളക്കും നിസ്കാരങ്ങളും മാത്രമാകുന്ന സ്ത്രീജീവിതങ്ങൾ ലൈംഗികതയെ സന്താനോല്പാദനത്തിനു മാത്രമായി കാണുന്നു. ഇതിൽനിന്നൊരല്പം മാറി സഞ്ചരിക്കുന്നവളുമാരെ “പരപൂരവെടികൾ” ആയി സമൂഹം വിലയിരുത്തുന്നു.

4 ഹോർമോണൽ പ്രശ്നങ്ങൾ.

ആർത്തവവിരാമത്തോടെ ലൈംഗികത നിൽക്കും എന്നാണ് പലരും വിചാരിക്കുന്നത്. സ്ത്രീകൾക്ക് ലൈംഗിക വിരക്തി ഉണ്ടാവുന്നു എന്ന് പറയുന്നത് വെറുതെയാണ്. നാല്പത്തഞ്ചു വയസ്സിൽ ഗർഭപാത്രം നീക്കം ചെയ്യുമ്പോൾ വളരെ സ്വാഭാവികമായി അണ്ഡാശയങ്ങളും നീക്കം ചെയ്തേക്കൂ, ഭാവിയിൽ അഥവാ പ്രശ്നം വന്നാൽ ഇനി വീണ്ടും ഓപ്പറേഷൻ വേണ്ടല്ലോ എന്ന രീതിയിലേക്ക് ആളുകളുടെ ബോധം പോയിരിക്കുന്നു ! അപകടമാണിത്. സ്വാഭാവികചോദനയായ ലൈംഗികത നിലനിർത്തുക തന്നെ വേണം.അതിൽ പ്രധാനമാണ് അണ്ഡാശയങ്ങൾ. ആർത്തവവിരാമത്തോടെ ലൈംഗികവിരക്തിയുണ്ടെന്നു പറയുന്നതിലും സത്യം എന്താണെന്നറിയാമോ? ആർത്തവവിരാമത്തോടെ ലൈംഗികഅവയവങ്ങളിൽ ലൂബ്രിക്കേഷൻ ഉണ്ടാവുന്നില്ല, അതിനാൽ ബന്ധം വേദനയുണ്ടാക്കുന്നു. പലതരം ചികിത്സാരീതികൾ ഉണ്ടെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞ് കടന്നുവരാൻ സ്ത്രീകൾ തയ്യാറല്ല, ചികിത്സകർ ബോധവൽക്കരണം നടത്തുന്നുമില്ല. കാരണം ഇവിടെ വിഷയം ലൈംഗികതയാണ്. തൊട്ടാൽ പൊട്ടുന്ന വിഷയമാണ്. അമ്മമാർ ചുരിദാർ ഇടുന്നതുപോലും സമ്മതിക്കാത്ത ആൺമക്കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴാണ് ലൈംഗികത നിലനിർത്താൻ ചികിത്സക്ക് പോകുന്ന അമ്മ ! എപ്പോ താഴെ തള്ളിയിട്ടു എന്ന് ചോദിച്ചാൽ മതി.

5 ലൈംഗികരീതികൾ പൊസിഷനുകൾ.
എല്ലാ ദിവസവും മിഷനറി പൊസിഷൻ മാത്രം ചെയ്തു ചേട്ടന്റെ മുട്ടിനു തഴമ്പ് വരും, ഒരേ രീതി മടുപ്പുളവാക്കും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. ആശയവിനിമയത്തിൽ രണ്ടുപേരുടെയും പരസ്പരസ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ എല്ലാം ഓക്കെ ആവും.

6 ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം എന്നത് അവസാനമായി ചേർക്കുന്നു. നിയമപരമായി ലൈംഗികതയിൽ മാത്രം അധിഷ്ടിതമാണ് വിവാഹം. എന്നാൽ ഇണകളുടെ മാനസികസ്നേഹം ബഹുമാനം എന്നിവയില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ആണിന് പെണ്ണിനേക്കാൾ എത്ര പ്രായം കൂടിയിട്ടും, നേരെ തിരിച്ചായാലും പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ കാര്യമില്ല. ഫലം? നിങ്ങളും കുടുംബവും സമൂഹവും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.

മറ്റൊരുകാര്യം ചേർത്ത് പറയാനുള്ളത് ഇതാണ്. വനിതകൾക്കാണ് പുരുഷന്മാരേക്കാൾ കൂടുതൽ ജീവിതദൈർഘ്യം. അപ്പോൾ വയസ്സിൽ മൂത്ത സ്ത്രീകളെ വിവാഹം ചെയ്താൽ ഒന്നിച്ചു ചാവുകയും ചെയ്യാം. ഭർത്താവ് മരിക്കുമ്പോൾ വിധവ അന്യപുരുഷനെ തേടിപ്പോകുമോ, മാറ്റൊരാൾ സംരക്ഷിക്കേണ്ടിവരില്ലേ എന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കാം

കൂടുതൽ അലങ്കാരമില്ലാതെ പറഞ്ഞാൽ as Dr Dev Raj says സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെങ്കിൽ, വരച്ച വരയിൽ നിൽക്കണമെങ്കിൽ, പ്രായത്തിൽ ഇളയതാവണം. ഒരു 5 – 6 വയസ്സെങ്കിലും. അതുപോലെ നല്ല പ്രായവ്യതസമുണ്ടെങ്കിൽ പുരുഷന്റെ അൻപതുകളിലും സ്ത്രീയുടെ ശരീരം ഏറെക്കുറെ ചെറുപ്പമായി തന്നെ ഇരിക്കും. അത്രയേ ഉള്ളൂ

പ്രായം തന്നെക്കാൾ മുതിർന്ന യുവതിയെ പ്രണയിച്ച യുവാവ് വിവാഹത്തിനായി രജിസ്റ്റർ ഓഫീസിൽ സമീപിച്ചപ്പോൾ അവിടെ ഉള്ള സബ് രജിസ്റ്റർ ഓഫീസർ ന്റെ ഒരു ഉപദേശം ” മോനെ നിനക്ക് ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നും ഈ പെണ്ണുങ്ങൾക്ക് ഒരു 45 വയസ്സ് കഴിഞ്ഞാൽ അവരുടെ സ്ത്രീത്വം നശിക്കും.. പിന്നെ നീ ദുഖിക്കേണ്ടി വരും… ”
അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തു സ്ത്രീത്വത്തെയാണ്?? അങ്ങനെങ്കിൽ 45 കഴിഞ്ഞ സ്ത്രീകളൊക്കെ പാഴ് വസ്തുക്കൾ ആണോ?? അവരുടെ മാനസിക വൈകാര്യതകൾക്കു ഈ സമൂഹത്തിൽ സ്ഥാനമില്ല എന്നാണോ?? ഈ സ്ത്രീകൾ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് sex ചെയ്യാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ് എന്നാണോ??
എന്തായാലും ഒന്നുറപ്പാണ് അയാൾ അങ്ങനെ പറയുമ്പോൾ അതെ കാഴ്ചപ്പാടിലുള്ള ഒരു സുഹൃത്ത് വലയം അയാൾക്കുണ്ടാകും അപ്പോൾ പുറമെ മാന്യത നടിക്കുന്ന പല ആണുങ്ങളുടെയും കാഴചപ്പാട് ഇപ്പോഴും നൂറ്റാണ്ടുകൾക്കു പിന്നിലാണെന്ന് സാരം..

read more
ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മലയാളി സ്ത്രീയുടെ ലൈംഗിക ജ്ഞാനം!

@https://www.asianetnews.com/magazine/why-malayali-women-keep-mum-on-sexuality

അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി. 

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ഒരിക്കല്‍ വീട്ടില്‍ സംസാരിക്കുകയായിരുന്നു. പാഡിനെക്കാള്‍ സൗകര്യമാണ് ഉപയോഗിക്കാനെന്നും, ഒരെണ്ണം വാങ്ങണമെന്നും ഉമ്മയോട് പറയുകയാണ്. അപ്പോഴാണ് ഉമ്മ ചോദിക്കുന്നത്, ‘അപ്പൊ മൂത്രമൊഴിക്കാന്‍ നേരത്ത് അത് മാറ്റേണ്ടി വരില്ലേ?’ എന്ന്. അതെന്തിനാണ്, അത് രണ്ടും ഒരേ സ്ഥലത്തൂടെ നടക്കുന്നവയല്ലല്ലോ എന്ന് ഞാനും ചോദിച്ചു. അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി.

 

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കാന്‍ റെഗ, ഐശ്വര്യ എന്നീ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ ഒരു പെണ്‍കുട്ടി ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അറിഞ്ഞത് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച് തുടങ്ങിയതിന് ശേഷമാണ് എന്ന് പറയുന്നുണ്ട്. അത് ഒട്ടും അതിശയോക്തിയല്ല, സത്യം മാത്രമാണ് എന്ന് മുകളില്‍ പറഞ്ഞ അനുഭവം തെളിയിക്കുന്നു. ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.

ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.

സ്വന്തം ശരീരവുമായി ഇടപെടാന്‍, എത്ര കുറച്ച് അവസരങ്ങളാണ് ഒരു സ്ത്രീക്കുള്ളത്. കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും…? ലൈംഗികത പോട്ടെ, ഒരുതരത്തിലുമുള്ള അടുപ്പവും ഇവിടെ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തോടില്ല. ശരീരത്തിന്റെ സാധ്യതകളെക്കുറിച്ചോ, അത് നല്‍കുന്ന സന്തോഷങ്ങളെക്കുറിച്ചോ, അതിന്റെ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും മനസിലാക്കാന്‍ സ്ത്രീകളോടാരും പറയുന്നുമില്ല. അപകര്‍ഷതയും, ലജ്ജയുമില്ലാതെ മറ്റെന്തെങ്കിലും വികാരം ശരീരത്തോട് തോന്നേണ്ടതിന്റെ ആവശ്യകതയും അവര്‍ക്കറിയില്ല. സ്വന്തം ശരീരം പോലും അങ്ങേയറ്റം അന്യമാകുന്ന ആ അവസ്ഥ എത്ര ഭീകരമാണ്. കൈമുതലായി ഒന്നുമില്ലാത്ത, പറയത്തക്ക ഒരവകാശവും ഒന്നിലുമില്ലാത്ത സ്ത്രീകളുടെ മറ്റൊരു നിരോധിത മേഖലയാണ് അവരുടെ ശരീരങ്ങളും.

ഇത്തരത്തില്‍ അവളവളുടെ ശരീരത്തിന് മേല്‍ പോലും ഒരവകാശവും സ്ഥാപിക്കാനില്ലാതെ വളരേണ്ടവരാണ് ഇന്ത്യന്‍ സ്ത്രീകള്‍. ഇവിടത്തെ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീയ്ക്കും ലൈംഗികതയ്ക്കും ഇടയില്‍ കെട്ടിയൊരുക്കിയ മതില്‍ അത്ര ചെറുതല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികതയെക്കുറിച്ചോ ശരീരത്തെ കുറിച്ചോ ഒന്നും സംസാരിക്കാനോ മനസിലാക്കാനോ ഉള്ള സാഹചര്യങ്ങള്‍ ഇവിടെ സ്ത്രീയ്ക്ക് പലപ്പോഴും കിട്ടാറില്ല. കുറേയധികം ‘രഹസ്യങ്ങളും’ ‘അശ്ലീലങ്ങളും’ പേറി ഒടുവില്‍ മരിച്ചു പോകേണ്ടി വരികയാണ് പതിവ്. അതേസമയം ഏതു പ്രായത്തിലുമുള്ള ആണ്‍കൂട്ടങ്ങളിലെ ഏറ്റവും സജീവമായ ചര്‍ച്ചാവിഷയവും ഇതേ ലൈംഗികതയാണെന്നതും ശ്രദ്ധേയമാണ്.

കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും..

ഇവിടത്തെ കൊമേര്‍ഷ്യല്‍ സിനിമകളെന്നും പുരുഷന്റെ ലൈംഗിക സംതൃപ്തി ലക്ഷ്യമിട്ടെത്തുന്നവയായിരുന്നു. സെക്‌സ് സംസാരിക്കാന്‍ ധൈര്യപ്പെടുന്ന ‘കുഴപ്പം പിടിച്ച’ പെണ്ണുങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് സ്‌ക്രീനില്‍ വന്നുപോയിട്ടുള്ളത്. പക്ഷേ ഈയടുത്തകാലത്തായി ബോളിവുഡ് സിനിമകളില്‍ വരുന്ന ചില ബോള്‍ഡായ മാറ്റങ്ങള്‍ പ്രശംസനീയമാണ്. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത ‘വീരേ ദി വെഡിങ്’, നാല് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ലസ്റ്റ് സ്‌റ്റോറീസ്’ എന്നിവ രണ്ട് മാസത്തിനുള്ളില്‍ ഇറങ്ങിയ സ്ത്രീ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങളാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്‌റ്റോറീസില്‍ കിയാര അദ്വാനിയുടെ സ്വയംഭോഗരംഗങ്ങളും വീരേ ദി വെഡിങ്ങിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗരംഗങ്ങളും ചര്‍ച്ചയായിരുന്നു. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും വയ്യാത്തൊരു സമൂഹത്തിലാണിതെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ, സ്വരയുടെ അഭിനയം വളരെയധികം വിമര്‍ശിക്കപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കലാണെന്നുവരെ വാദങ്ങളുണ്ടായി. അതിനെ നേരിട്ടത് സ്വരയും അമ്മയും ഒന്നിച്ചാണ്. മകളെക്കുറിച്ച് അഭിമാനമാണെന്നും സ്ത്രീകളുടെ ലൈംഗികത ഇന്ത്യന്‍ സിനിമകള്‍ പ്രമേയമാക്കുന്നത് പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ വീടുകളില്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളോട് കല്യാണത്തിന് ഒരാഴ്ച മുമ്പോ മറ്റോ വീട്ടിലെ തലമുതിര്‍ന്ന സ്ത്രീകള്‍ ചുരുങ്ങിയ വാക്കില്‍, വിവരണങ്ങളില്ലാതെ, ‘കുട്ടി പേടിക്കാതിരിക്കാന്‍’ വേണ്ടി മാത്രം അതീവരഹസ്യമായി സൂചിപ്പിച്ച് വയ്ക്കുന്നതാണ് ഇവിടെ പല സ്ത്രീകള്‍ക്കും ലൈംഗികത. കിടപ്പറയില്‍ ഇതിനെക്കുറിച്ച് അധികം പരിചയം ഭാവിക്കരുതെന്നും, സെക്‌സിനെക്കുറിച്ച് തീരെ അറിവില്ലെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും വരെ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്ന നാടാണ് നമ്മുടേത്. ഇത്തരമൊരു ക്ലാസ്സെടുക്കല്‍ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കാറേയില്ലല്ലോ എന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് ലൈംഗികത എന്നത് സ്ത്രീയ്ക്ക് മാത്രം ‘അശ്ലീല’മായ ഒന്നാണെന്ന് തിരിച്ചറിയുന്നത്.

അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?

സ്വന്തം ശരീര ഭാഗങ്ങളില്‍ തൊടാന്‍ പോലും പേടിയും അറപ്പുമുള്ളവരായിരിക്കും നമുക്കിടയിലെ ഒട്ടു മുക്കാല്‍ സ്ത്രീകളും. അവരോടാണ് സ്വയംഭോഗത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും സംസാരിക്കാന്‍ ശ്രമിക്കുന്നത്. ബയോളജിയിലെ പ്രത്യുല്പാദനത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉഴപ്പി പഠിപ്പിച്ചു വിടുന്നവരോട്, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെക്കുറിച്ച് പറഞ്ഞുകൊടുക്കല്‍ അങ്ങേയറ്റം ശ്രമകരമാണ്. സ്ത്രീ പുരുഷ സമത്വത്തിനായി സംസാരിക്കാന്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കുമ്പോള്‍ സ്വന്തം ശരീരം പോലും അന്യമായ ഒരു വിഭാഗത്തോടാണ് സംവദിക്കുന്നതെന്ന ബോധമാണ് ആദ്യമുണ്ടാകേണ്ടത്. അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?

പണ്ട്, ഏഴില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, കന്യക എന്നാല്‍ എന്താണെന്ന് വീട്ടില്‍ ചോദിച്ചു. ‘വിവാഹം കഴിക്കാത്ത സ്ത്രീയാണ് കന്യക’ എന്നാണ് എനിക്ക് വീട്ടുകാര്‍ തന്ന ഉത്തരം. പിന്നെയും ഒരുപാട് വര്‍ഷം കഴിഞ്ഞ് എവിടുന്നൊക്കെയോ കിട്ടിയ അറിവുകള്‍ ചേര്‍ത്ത് വച്ചാണ് കന്യക എന്നാല്‍ എന്താണെന്നുള്ള ചോദ്യത്തിന് ഞാനൊരു ഉത്തരം കണ്ടെത്തിയത്. ഒരു സ്ത്രീ ഇങ്ങനെ മരണം വരെ ഉത്തരമില്ലാത്ത പലതരം സംശയങ്ങളിലാണ് നിലകൊള്ളുന്നത്. ലൈംഗികതയെക്കുറിച്ച് കൃത്യമായി അറിവില്ലാതിരിക്കുന്നത് തന്നെയാണ് ഈ സമൂഹത്തില്‍ അവള്‍ക്ക് ഇത്രമേല്‍ അവഗണനകള്‍ അനുഭവിക്കേണ്ടി വരുന്നതിന്റെയും കാരണം. സ്ത്രീ സമത്വത്തിന്റെ ലിസ്റ്റില്‍ എന്തുകൊണ്ടും ആദ്യം പെടുത്തേണ്ടത് സ്ത്രീ ലൈംഗികത തന്നെയാണ്.

read more
ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം

ജീവശാസ്ത്രപരമായും ജനിതകമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്.അതുകൊണ്ടാണ് സ്ത്രീകളുടെ ചില വശങ്ങൾ മനസിലാക്കാൻ പുരുഷന്മാർക്കും പുരുഷന്മാരുടെ ചില രീതികൾ മനസിലാക്കാൻ സ്ത്രീകൾക്കും സാധിക്കാത്തത്. ഉദാഹരണത്തിന് പ്രണയത്തിനു ശേഷം പുരുഷൻ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ സ്ത്രീകൾ കുറച്ചു സമയം കെട്ടിപ്പിടിക്കാനും സംസാരിക്കാനും ഉർജ്ജസ്വലരാകാനും ആഗ്രഹിക്കുന്നു. ഈ പെരുമാറ്റങ്ങൾക്ക് പിന്നിലുള്ള കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമാണ്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

സ്ത്രീയും പുരുഷനും പ്രണയത്തിലേർപ്പെടുമ്പോൾ രണ്ടുപേരുടെ ശരീരവും ഓക്‌സിടോസിൻ പുറപ്പെടുവിക്കുന്നു.എന്നാൽ ഇതിന്റെ പ്രതിഫലനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണ്. സ്ത്രീകളിൽ ഓക്‌സിടോസിൻ ഒരു ആലിംഗനത്തിനുള്ള ആഗ്രഹമോ ,കെട്ടിപ്പിടിത്തത്തിനുള്ള താല്പര്യമോ ഉണ്ടാക്കുന്നു. എന്നാൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഓക്സിറ്റോസിന്റെ എഫെക്റ്റിനു തടസ്സം ഉണ്ടാക്കുകയും പുകവലിക്കാനോ,കുടിക്കാനോ,കഴിക്കാനോ ഉള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യും. അതുകൂടാതെ രതിമൂർച്ഛയ്ക്ക് ശേഷമുള്ള ക്ഷീണം പുരുഷനെ ഉറങ്ങാൻ പ്രേരിപ്പിക്കുമ്പോൾ സ്ത്രീ മറ്റൊരു രതിക്കായി ഒരുങ്ങിയിട്ടുണ്ടാകും.പുരുഷന് ഇതിനായി കുറച്ചുകൂടി സമയം വേണ്ടി വരും. ഇത്തരത്തിൽ ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം എന്തുകൊണ്ടാണ് സ്ത്രീകൾ കൂടുതലായി കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുന്നത്? നിങ്ങൾ കാറിന്റെ താക്കോൽ മറന്നു മറ്റേതെങ്കിലും സ്ഥലത്തു വച്ചാൽ നിങ്ങൾ അമ്മയോട് താക്കോൽ എവിടെയാണെന്ന് ചോദിക്കും.അവർ കൃത്യമായി കാണിച്ചുതരികയും ചെയ്യും. അമ്മ എങ്ങനെയാണ് ഇവയെല്ലാം കൃത്യമായി ഓർത്തുവയ്ക്കുന്നതെന്ന് നിങ്ങൾ അതിശയിച്ചിട്ടില്ലേ?സ്ത്രീകൾക്ക് കാര്യങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ കൂടുതൽ കഴിവുണ്ട്. പുരുഷന്മാർ ദൂരവും വഴിയും ഓർത്തു വയ്ക്കുമ്പോൾ സ്ത്രീകൾക്ക് അടയാളങ്ങൾ അഥവാ ലാൻഡ്‌മാർക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്.

സ്ത്രീകൾ നല്ല കേൾവിക്കാരാണ് ഒരു പഠനം പറയുന്നത് ഭാഷയെയും കേൾവിയെയും തിരിച്ചറിയുന്ന നാഡികളുടെ എണ്ണം സ്ത്രീകൾക്ക് കൂടുതലാണ് എന്നാണ്. അതുകൊണ്ടാകാം സംസാരവും ശബ്ദവുമെല്ലാം സ്ത്രീകൾ കൂടുതലായി കേൾക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.ഇപ്പോൾ മനസ്സിലായില്ലേ അമ്മമാർ എന്തുകൊണ്ടാണ് പെട്ടെന്ന് പ്രതികരിക്കുകയും കരയുന്ന കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നതെന്നും.കൂടാതെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളുമാണ്.

ആർക്കാണ് കൂടുതൽ വേദന തോന്നുന്നത്? തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്.അതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേദന സഹിക്കാൻ കഴിയുന്നു. സ്ത്രീകൾ കൂടുതൽ വേദന സഹിക്കുകയും പുരുഷന്മാർക്ക് വേദന സഹിക്കാനുള്ള കഴിവ് കുറവുമാണ്. കൂടാതെ അവർ വേഗം പരാതി പറയുകയും ക്ഷമയില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു.ഇത് വികാരപരമായ വേദനയ്ക്ക് കാരണമാകുന്നു.

ആരാണ് കൂടുതൽ വിഷമിക്കുന്നത്? ഇതിനു ശരിയായ തെളിവുകൾ ഇല്ലെങ്കിലും സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വിഷമിക്കുന്നതെന്നു പറയുന്നു. ഇത് ഹോർമോൺ കാരണമാകാം.ഇത്തരത്തിൽ വിഷമിക്കുന്നതുകൊണ്ട് പ്രയോജനവുമുണ്ട്.അപ്രതീക്ഷിതമായും കാണാത്തതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്കാകുന്നു.പുരുഷന്മാർക്ക് ആകുലതകൾ പരിഹരിക്കാൻ അത്ര വശമില്ല.

read more
Parentingആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾഡയറ്റ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ അഞ്ച് വിറ്റാമിനുകൾ പ്രധാനപ്പെട്ടത്

പോഷകങ്ങൾ നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. നിർദ്ദിഷ്ട പ്രായത്തിൽ സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പോഷകാഹാരം ആവശ്യമാണ്. ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും.

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം ഒരു സ്ത്രീക്ക് വളരെ പ്രധാനമാണ്. ഒരു സ്ത്രീ പ്രായപൂർത്തിയായത് മു‌തൽ ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

ഓരോ ഘട്ടത്തിലും സ്ത്രീയുടെ ആരോഗ്യം നിലനിർത്തുന്നതിന് ചില പ്രത്യേക വിറ്റാമിനുകൾ ആവശ്യമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായി വേണ്ട അഞ്ച് വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് അറിയാം…

വിറ്റാമിൻ ബി 12…

ഇത് വളരെ അത്യാവശ്യമായ വിറ്റാമിനാണ്. ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഈ വിറ്റാമിൻ വളരെ കൂടിയ അളവിൽ ലഭിക്കേണ്ടത് അനിവാര്യമാണ്.ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ഫോളിക് ആസിഡ്…

ഗർഭ ധാരണം നടത്തിയ സ്ത്രീകൾക്ക് ഫോളിക് ആസിഡ് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നാഡീരോഗങ്ങൾ, ദീർഘകാല രോഗങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.

വിറ്റാമിൻ കെ…

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വിറ്റാമിൻ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

മഗ്നീഷ്യം…

പ്രീമെൻസ്ട്രുവൽ സിൺട്രം തടയുന്നതിന് മഗ്നീഷ്യം വളരെ നല്ലതാണ്. ഇത് വേദന ഒഴിവാക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു. സ്ത്രീകൾ ദൈനംദിന ഭക്ഷണത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക.

വിറ്റാമിൻ ഡി…

ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

സാധാരണ വസ്ത്രങ്ങള്‍ പോലെയല്ല, അടിവസ്ത്രങ്ങള്‍. അവ എപ്പോഴും വൃത്തിയാടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ത്തന്നെ സാധാരണ മേല്‍വസ്ത്രങ്ങള്‍ കഴുകുന്നത് പോലെയല്ല അവ കഴുകേണ്ടതും. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും അധികമാരും സൂക്ഷ്മത പുലര്‍ത്താറില്ല എന്നതാണ് സത്യം.

ഇതാ അടിവസ്ത്രങ്ങള്‍ കഴുതുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍…

ഒന്ന്…

ഇളം ചൂടുവെള്ളത്തില്‍ അടിവസ്ത്രങ്ങള്‍ കഴുകുന്നവരുണ്ട്. വസ്ത്രം വൃത്തിയാകാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വാദം. എന്നാല്‍ എപ്പോഴും ചൂടുള്ള വെള്ളത്തില്‍ കഴുകുമ്പോള്‍ അടിവസ്ത്രം എളുപ്പത്തില്‍ ഉപയോഗശൂന്യമായിപ്പോകാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഏറ്റവും നല്ലത്, തണുത്ത വെള്ളത്തില്‍ തന്നെ അടിവസ്ത്രങ്ങള്‍ അലക്കുന്നതാണ്.

രണ്ട്…

സാധാരണഗതിയില്‍ അലക്കാന്‍ ഉപയോഗിക്കുന്ന വൂള്‍ ഡിറ്റര്‍ജന്റുകളും അടിവസ്ത്രങ്ങള്‍ക്ക് നന്നല്ല. ഇവ അലക്കാന്‍ വീര്യം കുറഞ്ഞ സോപ്പുകള്‍ പ്രത്യേകം സൂക്ഷിക്കാവുന്നതാണ്.

മൂന്ന്…

അടിവസ്ത്രങ്ങള്‍ കഴുകുന്നതിലും ഉണക്കി സൂക്ഷിക്കുന്നതിലുമെല്ലാം നമ്മള്‍ ഇത്രമാത്രം ശ്രദ്ധ പുലര്‍ത്തണമെന്ന് പറയുന്നത്, അത് ഏറ്റവും സ്വകാര്യവും സെന്‍സിറ്റീവുമായ അവയവങ്ങള്‍ക്ക് പുറത്ത് ധരിക്കുന്നതിനാലാണ്. അതായത് ശുചിത്വം വളരെ പ്രധാനമാണ്. ഇതുറപ്പുവരുത്താനായി, അടിവസ്ത്രം അല്‍പനേരം മുക്കിവച്ച ശേഷം മാത്രം അലക്കുക. വസ്ത്രത്തിലെ ചെറിയ ഭാഗങ്ങളില്‍ വരെയുള്ള അഴുക്ക് ഇളകിപ്പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. നേരിട്ട് എടുത്ത് അലക്കുമ്പോള്‍ ഒരുപക്ഷേ മുഴുവന്‍ അഴുക്കും ഇളകിപ്പോകാത്ത സാഹചര്യമുണ്ടായേക്കാം.

നാല്…

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വാഷിംഗ് മെഷീനില്‍ ബ്രാ അലക്കുമ്പോള്‍ അതിന്റെ ഹുക്കുകള്‍ ഇട്ടുവച്ച ശേഷം വേണം അലക്കാന്‍. അല്ലാത്ത പക്ഷം അത് മറ്റ് വസ്ത്രങ്ങളില്‍ കുടുങ്ങി പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.

അതുപോലെ അലക്കുമ്പോള്‍, അത് ഏത് അടിവസ്ത്രവുമാകട്ടെ, ചുരുട്ടിക്കൂട്ടിയ അവസ്ഥയില്‍ തന്നെ എടുത്ത് അലക്കരുത്. ചുരുക്കുണ്ടെങ്കില്‍ അത് കൈ വച്ച് നിവര്‍ത്തി നല്ലരീതിയില്‍ വച്ച ശേഷം വേണം അലക്കാന്‍.

അഞ്ച്…

വാഷിംഗ് മെഷീനില്‍ തന്നെ പകുതിയും ഉണക്കിയെടുക്കുന്നതാണ് ഇപ്പോള്‍ മിക്ക വീടുകളിലേയും രീതി. എന്നാല്‍ അടിവസ്ത്രം ഇങ്ങനെ ചെയ്യാതിരിക്കുകയാണ് ഉത്തമം. രണ്ട് കാര്യങ്ങളാണ് ഇതിലുള്ളത്. ഒന്ന് ഡ്രൈയറിന്റെ ചൂട് വസ്ത്രത്തെ പെട്ടെന്ന് നശിപ്പിക്കും. രണ്ട്, അടിവസ്ത്രങ്ങള്‍ കഴിയുന്നതും വെയിലില്‍ ഇട്ടുതന്നെ ഉണക്കിയെടുക്കാന്‍ ശ്രമിക്കണം. കാരണം, അണുക്കളെ ഇല്ലാതാക്കാനുള്ള നല്ലൊരു പോംവഴിയാണ് വെയിലത്ത് ഉണക്കുന്നത്. സ്വകാര്യഭാഗങ്ങളില്‍ ഫംഗസ് ബാധ വരാറുള്ളവര്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageമേക്കപ്പ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തന സൗന്ദര്യം വെല്ലുവിളിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

സ്ത്രീകളുടെ അഴകളവുകളിൽ സ്തനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. സ്തന സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. അഴകൊത്ത സ്തനങ്ങൾ സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ്. അതേസമയം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, ചാടിയ വയര്‍, അയഞ്ഞുതൂങ്ങിയ മാറിടം എന്നിവയെല്ലാം സ്ത്രീയുടെ ആത്മവിശ്വാസത്തെ കെടുത്തും. അല്പം സമയം കണ്ടെത്തിയാൽ തയ്യാറാണെങ്കില്‍ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം തിരിച്ചെടുക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സ്തനസൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ചില മാസ്‌കുകള്‍ പരിചയപ്പെടാം.

  1. രണ്ടുമുട്ടയുടെ മഞ്ഞക്കരു എടുക്കുക. അതിലേക്ക് നന്നായി ഗ്രേറ്റ് ചെയ്ത കുക്കുംബര്‍ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം പുരട്ടാം. പത്തുമിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.
  2. ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയിലിലേക്ക് 4-5 ടേബില്‍ സ്പൂണ്‍ ഫ്രഷ് മില്‍ക്ക് ക്രീം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം പുരട്ടാം. പുരട്ടിയതിന് ശേഷം മുകളില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ വട്ടത്തില്‍ പത്തുമിനിട്ടോളം മസാജ് ചെയ്യുക. തുടര്‍ന്നുള്ള പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം. ആല്‍മണ്ട് ഓയില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
  3. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക്, ഒരു മുഴുവന്‍ മുട്ട ചേര്‍ക്കുക, അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തതിന് ശേഷം പരുട്ടാം. ചര്‍മം അയഞ്ഞുതൂങ്ങാതിരിക്കുന്നതിനായി ഒരു പഴയ അടിവസ്ത്രം ധരിക്കുക. 20 മിനിട്ടിന് ശേഷം അഞ്ച് മിനിട്ട് മസാജ് നല്‍കി കഴുകി കളയാം.
  4. പഴം ഒരു നാച്വറല്‍ മോയ്ചുറൈസര്‍ ആയാണ് കരുതപ്പെടുന്നത്. പഴത്തില്‍ അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക് പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തിന് ശേഷം പുരട്ടാം. പതനിഞ്ച് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
  5. ഉരുളക്കിഴങ്ങ് ഒരു നാച്വറല്‍ ബ്ലീച്ചിങ് ഏജന്റാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി അതിലേക്ക അല്പം പാല്‍, മുട്ട എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകിക്കളയാം.
read more
1 22 23 24 25 26 61
Page 24 of 61