മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യത്തിന് മാത്രമല്ല പല കാര്യങ്ങള്‍ക്കും ഉപകാരപ്രദമാകും, അറിഞ്ഞിരിക്കൂ
മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യത്തിന് മികച്ചതാണെന്ന് അറിയാം. എങ്കിലും ചിലര്‍ക്ക് ഇത് ഉപയോഗിക്കാന്‍ പേടിയാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന പേടി ഉള്ളവര്‍ ഇതൊന്ന് വായിച്ചറിഞ്ഞിരിക്കൂ..
മുഖത്തിന് കൂടുതല്‍ തിളക്കം വരാനും മുഖക്കുരു മാറാനും മുള്‍ട്ടാണി മിട്ടി സഹായകമാകും. മറ്റ് പല കാര്യങ്ങള്‍ക്കും ഉപകാരപ്രദമാണ് മുള്‍ട്ടാണി മിട്ടി.1. അമിതമായ എണ്ണമയം അകറ്റാന്‍ മുള്‍ട്ടാണി മിട്ടി നല്ലതാണ്. മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം ചന്ദനപൊടിയും പനിനീരും ചേര്‍ക്കാം.
2. മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം..3. നിറം വര്‍ദ്ധിക്കാനും മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുള്‍ട്ടാണി പൊടിയും തൈരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖക്കുരു മാറും.
4. മുള്‍ട്ടാണി മിട്ടിയും ആര്യവേപ്പില അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം.