close

blogadmin

ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീ പുരുഷ ലൈംഗികത ചില യാഥാര്ത്ഥ്യങ്ങള്

സ്ത്രീയുടെ ലൈംഗിക താല്‍പര്യം പുരുഷന്‍േറതുപോലെ തീവ്രമല്ല.
യാഥാര്‍ഥ്യം: സ്ത്രീയുടെ ലൈംഗിക താല്‍പര്യവും വികാരവും പുരുഷന്‍േറതുപോലെ തന്നെ ശക്തവും തീവ്രവുമാണ്. പുരുഷന്റെ ശിശ്‌നാഗ്രത്തിലുള്ള അത്രതന്നെ നാഡീതന്തുക്കള്‍ സ്ത്രീയുടെ ഭഗശിശ്‌നികയിലുമുണ്ട്.

പുരുഷലിംഗത്തിലേതിനേക്കാള്‍ കുറഞ്ഞ സ്ഥലത്ത് നാഡ്യഗ്രങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നതിനാല്‍ അതിനു സംവേദനശേഷി അല്‍പം കൂടുതലുണ്ടെന്നു പറയാം. അതുകൊണ്ടാണ് ചുരുക്കം ചില സ്ത്രീകള്‍ക്ക് ബഹുരതിമൂര്‍ച്ഛ സാധ്യമാകുന്നത്. പുരുഷന് ബഹുരതിമൂര്‍ച്ഛ സാധിക്കാറില്ല. ഓരോ സ്ത്രീയുടെയും ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈംഗിക പ്രതികരണത്തിലും വ്യത്യാസമുണ്ടാകാം. സമയവും സ്ഥലവും പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗികതാല്‍പര്യത്തെ ബാധിക്കും. അതല്ലാതെ സ്ത്രീ ആയതുകൊണ്ടുമാത്രം ഒരാളുടെ ലൈംഗിക താല്‍പര്യത്തിന്റെ തോത് കുറയുന്നില്ല.

പുരുഷന്‍ എപ്പോഴും സെക്‌സ് ആസ്വദിക്കുന്നു. സ്ത്രീക്കാണ് പലപ്പോഴും അത് ആസ്വാദ്യമല്ലാതാവുന്നത്
യാഥാര്‍ഥ്യം: വിഖ്യാത ലൈംഗികഗവേഷകനായ ബെര്‍ണിസിന്‍ബെര്‍ഗെര്‍ഡിന്റെ അഭിപ്രായത്തില്‍ 30 ശതമാനത്തോളം പുരുഷന്മാര്‍ക്കും പലപ്പോഴും ലൈംഗികവേഴ്ച ഒരു ദുരിതാനുഭവമാണ്. പുരുഷന്‍ എല്ലായേ്പാഴും ലൈംഗികവേഴ്ചയ്ക്കു സജ്ജനാണ് എന്ന തെറ്റിധാരണയാണ് ഇതിന്ന് ഒരു കാരണം. താല്‍പര്യമില്ലാത്തതുകൊണ്ട് ബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നു സമ്മതിക്കുന്നവരും അതേ അവകാശം പുരുഷനു നല്‍കാറില്ല. എല്ലായേ്പാഴും മുന്‍കൈ എടുക്കേണ്ടത് തന്റെ കടമയാണെന്നു പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ താല്‍പര്യമില്ലെങ്കിലും ലൈംഗികവേഴ്ചയ്‌ക്കൊരുങ്ങാന്‍ നിര്‍ബന്ധിതനാവുന്നു. ഇത് ലൈംഗികവേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങള്‍ മാനസികമായ തളര്‍ച്ചയും പരാജയബോധവുമുണ്ടാക്കുമ്പോള്‍ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നതുകൊണ്ടാണ് പുരുഷന് എല്ലായേ്പാഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിധാരണയുണ്ടായത്. എല്ലാ സ്ഖലനവും ആഹ്ലാദകരമായ ഒരനുഭവമാകണമെന്നില്ല. ചിലരിലെങ്കിലും സ്ഖലനം വേദനാജനകമാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാന്‍പോലും പറ്റാതെ പോകുന്നവരുമുണ്ട്. സുഖപ്രദമായ സ്ഖലനമുണ്ടായില്ലെങ്കില്‍ പുരുഷന് രതി ആസ്വദിക്കാന്‍ കഴിയാറില്ല. എന്നാല്‍ കൃത്യമായ രതിമൂര്‍ച്ഛ അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീക്ക് രതി ആസ്വദിക്കാനായെന്നു വരും.

കുതിരയുടെ കരുത്തും ചടുലതയുമുള്ള പ്രചണ്ഡമായൊരു രതിബന്ധമാണ് സ്ത്രീക്ക് ഏറെയിഷ്ടം
യാഥാര്‍ഥ്യം: പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീ കൂടുതലിഷ്ടപ്പെടുന്നത്. സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണങ്ങളുമാണ് സ്ത്രീ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും കൂടുതല്‍ ആസ്വാദ്യകരവും ആഹ്ലാദകരവുമായിരിക്കും. ഒരു ‘തകര്‍പ്പന്‍ പ്രകടന’ത്തെക്കാള്‍ സ്നേഹപൂര്‍ണമായ ഒരു ലാസ്യമാണ് ലൈംഗികബന്ധത്തെയും ദാമ്പത്യത്തെയും കൂടുതല്‍ ഹൃദ്യമാക്കുക. രതിമൂര്‍ച്ഛാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്തുചേരാന്‍ സ്ത്രീക്ക് താല്‍പര്യമുണ്ടാവാം. ലൈംഗികതയുടെ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്‍പര്യഭേദങ്ങളുണ്ടാകും. അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം. രതിയുടെ കാര്യത്തില്‍, താല്‍പര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും സങ്കോചങ്ങളും എല്ലാം തുറന്നുപറയുകതന്നെ വേണം.

സ്ത്രീകള്‍ പൊതുവേ സ്വയംഭോഗം ചെയ്യാറില്ല. ചീത്ത പെണ്‍കുട്ടികളുടേതാണ് ഈ ശീലം.

യാഥാര്‍ഥ്യം: മൂന്നില്‍ രണ്ടു സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാവുമെന്നാണ് പാശ്ചാത്യപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരം ഗവേഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരമൊരു പഠനവും വിശ്വസനീയമായ ഫലങ്ങളും എളുപ്പമാവില്ല. ലൈംഗികമോഹങ്ങള്‍ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാന്‍ കഴിയുന്ന അപകടരഹിതമായ മാര്‍ഗം സ്വയംഭോഗമാണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടകരമായ മാര്‍ഗങ്ങള്‍ തേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. സ്വയംഭോഗം ഒരു ശീലമായി മാറാതെയും അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്. ശീലമായാല്‍ അത് വെറും ചടങ്ങായി മാറും. ഒരാനന്ദവും ലഭിക്കാതെയുമാകും. ചില പാശ്ചാത്യ നിരീക്ഷണങ്ങള്‍ പ്രകാരം ലൈംഗികബന്ധത്തിലൂടെയുണ്ടാകുന്നതിനെക്കാള്‍ മികച്ച നിലയിലാണ് പല സ്ത്രീകളും സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ പ്രാപിച്ചിരുന്നത്. ആഹ്ലാദകരമാംവിധം സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് കിന്‍സ്ലിയെയും മാസ്റ്റേഴ്‌സ് ആന്റ് ജോണ്‍സണെയുംപോലുള്ള ലൈംഗികശാസ്ത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇരുപങ്കാളികള്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ ലൈംഗികബന്ധം വിജയമാകുകയുള്ളൂ
യാഥാര്‍ഥ്യം: ലൈംഗികബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടായതു കൊണ്ടു മാത്രം ആ ബന്ധം ഏറ്റവും ആഹ്ലാദകരമാകണമെന്നില്ല. രതിമൂര്‍ച്ഛയ്ക്കു ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവെ ആഗ്രഹിക്കുക. സ്ഖലനാനന്തരം തിരിഞ്ഞുകിടന്ന് ഉറങ്ങാനാണ് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടം. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടായാലും ശേഷം ഇങ്ങനെ അലോസരമായാല്‍ എന്തു കാര്യം? പുരുഷപങ്കാളിക്ക് സ്ഖലനമുണ്ടാകുന്നതിനു മുമ്പ് സ്ത്രീക്ക് രതിമൂര്‍ച്ഛ കൈവരിക്കാനായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്ലാദകരം. തുടര്‍ന്ന് പുരുഷന് സ്ഖലനത്തിലേക്ക് എത്തുംവരെ താല്‍പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീക്കു കഴിയാറുണ്ട്. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നുവോ എന്നതല്ല ഇരുവര്‍ക്കും ആഹ്ലാദമുണ്ടാകുന്നുവോ എന്നതാണ് പ്രധാനം.

ലിംഗവലിപ്പം ലൈംഗികാസ്വാദനത്തില്‍ ഏറ്റവും പ്രധാനമാണ്
യാഥാര്‍ഥ്യം: വളര്‍ച്ചയെത്താത്ത ആണ്‍കുട്ടികള്‍ മാത്രമാണ് ഇപ്പോഴും ഇത്തരം അബദ്ധധാരണകള്‍ വെച്ചു പുലര്‍ത്തുന്നത്. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ ലിംഗവലിപ്പത്തിനു വലിയ പ്രാധാന്യമൊന്നുമില്ല എന്ന് ഇന്നു ഒട്ടുമിക്കവര്‍ക്കും അറിയാം. പുരുഷലിംഗം സാധാരണ അവസ്ഥയില്‍ പലതോതില്‍ വികസിച്ചും ചുരുങ്ങിയുമൊക്കെയിരിക്കും. എന്നാല്‍ ഉദ്ധരിച്ച നിലയില്‍ ലിംഗവലുപ്പിത്തിന് വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഉണ്ടാകാറില്ല. നാലിഞ്ചു മുതല്‍ ആറിഞ്ചുവരെയാണ് സാധാരണഗതിയില്‍ ഉദ്ധൃതലിംഗത്തിന് നീളമുണ്ടാവുക. യോനീനാളത്തില്‍ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ല. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം അറിയാന്‍ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ല. ഈ, രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളില്‍ ഉദ്ദീപനമുണര്‍ത്തുകയേ വേണ്ടൂ. അതിന് ഉദ്ധൃതലിംഗത്തിന് രണ്ടിഞ്ചിലധികം വലുപ്പമുണ്ടായാല്‍ മതി. ആറര-ഏഴ് ഇഞ്ചിലധികം നീളമുണ്ടാകുന്നത് സ്ത്രീക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ ചടുലതയോ ലൈംഗികബന്ധത്തില്‍ പ്രസക്തമല്ല; പ്രധാനവുമല്ല. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രധാനം.

പുരുഷന്‍ എപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്. സ്ത്രീക്കു മാത്രമേ ഒരുക്കം ആവശ്യമുള്ളൂ
യാഥാര്‍ഥ്യം: തീവ്രമായ ലൈംഗികതാല്‍പര്യമുള്ള പുരുഷന്മാരായാല്‍പോലും അവര്‍ എല്ലായേ്പാഴും ലൈംഗികബന്ധത്തിനു സജ്ജരല്ല. സെക്‌സിന് അനുകൂലമായ സാഹചര്യങ്ങളും രതിതാല്‍പര്യമുണര്‍ത്തുന്ന ഘടകങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ പുരുഷന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ. രതിയില്‍ താല്‍പര്യമില്ലാത്ത അവസ്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്. സ്ത്രീയെക്കാള്‍ കുറച്ചുകൂടി എളുപ്പത്തില്‍ പുരുഷന്റെ രതിതാല്‍പര്യം ഉണര്‍ത്താനായി എന്നുവരും. എങ്കിലും ഈ താല്‍പര്യം ബന്ധത്തിലേക്ക് എത്തണമെങ്കില്‍ പുരുഷനും ധാരാളം തയ്യാറെടുപ്പുകള്‍ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പുരുഷനാണ് ഉദ്ധാരണം എന്ന സവിശേഷ തയ്യാറെടുപ്പ് ആവശ്യമുള്ളത്. സ്ത്രീയെക്കാള്‍ എളുപ്പത്തില്‍ ലൈംഗികോദ്ദീപനങ്ങള്‍ സ്വീകരിക്കാനാവുന്നു എന്നതുകൊണ്ടായിരിക്കാം പുരുഷന്‍ എപ്പോഴും സജ്ജനാണ് എന്ന തെറ്റിധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമാണ് എന്നും പുരുഷന്‍ വിജയിക്കുമെന്നുമുള്ള പുരുഷാധിപത്യപ്രവണമായ അബദ്ധസങ്കല്‍പത്തില്‍ നിന്നുമാവാം ഈ മിഥ്യാഹങ്കാരം രൂപപ്പെട്ടത്.

പൂര്‍ണമായ രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ സ്ത്രീക്ക് ലൈംഗികസംതൃപ്തി ഉണ്ടാവുകയുള്ളൂ
യാഥാര്‍ഥ്യം: പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ല സ്ത്രീക്ക് രതിമൂര്‍ച്ഛ. സ്ഖലനംകൊണ്ട് പുരുഷന് തികഞ്ഞ മാനസികസംതൃപ്തിയും ആഹ്ലാദവും ഉണ്ടാവണമെന്നില്ല. അതുപോലെ, രതിമൂര്‍ച്ഛയിലെത്തി എന്നതുകൊണ്ടുമാത്രം സ്ത്രീക്ക് പൂര്‍ണസംതൃപ്തിയും മാനസികാഹ്ലാദവും ഉണ്ടായിക്കൊള്ളണമെന്നുമില്ല. എല്ലാ ലൈംഗികബന്ധത്തിലും എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയില്ല. ശരിയായ രതിമൂര്‍ച്ഛയുണ്ടാക്കുന്ന ലൈംഗികബന്ധങ്ങള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. രതിമൂര്‍ച്ഛയിലേക്കെത്താതെതന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെക്കാള്‍ മാനസികമായ അടുപ്പവും സ്നേഹവും ഒരുക്കങ്ങളുമാണ് സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് എത്തിക്കുന്നത്. സ്ത്രീ രതിമൂര്‍ച്ഛയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്കു കഴിയാതെ വരാറുണ്ട്. അടുത്ത പരിചയംകൊണ്ട് പങ്കാളിയുടെ ഭാവപ്രകടനങ്ങളില്‍ നിന്നു ഒരു പരിധിവരെ ഇതു മനസ്സിലാക്കാനാവാം. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തിയെന്നു നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപടരതിമൂര്‍ച്ഛ തിരിച്ചറിയുക എളുപ്പമല്ല. പുരുഷ പങ്കാളിക്ക് മാനസികാഹ്ലാദമേകാനുള്ള ഒരുതരം ത്യാഗമനോഭാവമാണ് ഈ കപടരതിമൂര്‍ച്ഛയ്ക്കു പിന്നില്‍. രതിമൂര്‍ച്ഛ എന്ന സവിശേഷാവസ്ഥയല്ല പ്രധാനം. ലൈംഗികബന്ധം ആഹ്ലാദവും സംതൃപ്തിയും നല്‍കുന്നുണ്ടോ എന്നതാണ്.

ലൈംഗികതയെക്കുറിച്ച് പുരുഷന് എല്ലാ അറിവുമുണ്ടായിരിക്കും. എല്ലാറ്റിനും മുന്‍കൈയെടുക്കേണ്ടത് പുരുഷനാണ്
യാഥാര്‍ഥ്യം: ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതുവേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പിന്നാക്കമാണ് നമ്മുടെ നാട്ടില്‍. പുരുഷന്മാര്‍ക്ക് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരില്‍ നിന്നോ അശാസ്ത്രീയ പുസ്തകങ്ങളില്‍ നിന്നോ അശ്ലീല കഥകളില്‍ നിന്നോ ഒക്കെയാവും. അവ പലപ്പോഴും പകരുന്നത് തെറ്റിധാരണകള്‍ മാത്രം. ലിംഗവലിപ്പത്തെക്കുറിച്ചും സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്രവിദ്യകളെക്കുറിച്ചുമൊക്കെയുള്ള മണ്ടന്‍ ധാരണകള്‍ ഉദാഹരണം. ലൈംഗിക കാര്യങ്ങളില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് ഇരുപങ്കാളികള്‍ക്കും ആഹ്ലാദദായകമായിരിക്കും. പുരുഷനാണ് അധികാരമുള്ളത് എന്ന തെറ്റിധാരണയും ‘അവന്’ എന്തുതോന്നും എന്ന പേടിയും മൂലമാണ് സ്ത്രീകള്‍ മുന്‍കൈയെടുക്കാന്‍ മടിക്കുന്നത്. കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാര്‍ക്കാണെങ്കില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും. ശരിയായ അറിവും നല്ല പരസ്പരധാരണയും ഉള്ളവരാണെങ്കില്‍ ലൈംഗിക ജീവിതത്തില്‍ അവര്‍ തുല്യപങ്കാളികളായിരിക്കും. അവിടെ ഒരുതരത്തിലുള്ള സങ്കോചവും ഉണ്ടാവേണ്ടതില്ല.

മാതൃഭൂമി

read more
ആരോഗ്യം

തുടയിടുക്കിലെ പൂപ്പൽ

തുടയിടുക്കിലെ പൂപ്പൽ ചികിത്സിക്കാം: സ്ത്രീകളെ അലട്ടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ഇങ്ങനെ

 

വളരെ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു േരാഗമാണ് തുടയിടുക്കിലുണ്ടാകുന്ന പൂപ്പൽ ബാധ. നീറ്റലും വേദനയും െചാറിച്ചിലും പിന്നീട് നിറവ്യത്യാസവും ആയി ഇത് കാണപ്പെടുന്നു.

∙നനവ് അധികം നിലനിൽക്കുമ്പോഴാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതെ നന്നായി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.

∙ പ്രമേഹം പോലുള്ള േരാഗപ്രതിരോധശേഷി കുറയുന്ന േരാഗങ്ങളിലും ഇത് കൂടുതലായി വരാം.

∙ ശരീരം വൃത്തിയാക്കിയതിനുശേഷം ഈർപ്പം കളയുന്നതിനായി േതാർത്ത് ഉപയോഗിച്ച് നന്നായി ഉണക്കുകയും പുറമേ ആന്റിഫംഗൽ പൗഡർ, ക്രീം തുടങ്ങിയവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടുകയും െചയ്യാം. രണ്ടോ മൂന്നോ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ചികിത്സ വേണ്ടിവരാം.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. േഹമലത പി. , എസ്‌യുടി േഹാസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

read more
ഡയറ്റ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്തന സൗന്ദര്യം നിലനിർത്തുവാൻ സഹായിക്കുന്ന ചില വായാമങ്ങൾ

സ്തനവലുപ്പത്തിന് വ്യായാമമോ? വ്യായാമം ചെയ്താൽ ഉള്ള തടി കൂടി പോകില്ലേ എന്നാണ് പൊതുവായ ഒരു ചിന്ത. എന്നാൽ വ്യായാമം പോഷകങ്ങളുടെ ആഗിരണവും സംസ്കരണവും മെച്ചപ്പെടുത്തും. അങ്ങനെ ശരീരത്തിന് പുഷ്ടിയുണ്ടാകും. ശരീരം പുഷ്ടിപ്പെടുത്തുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും ചെയ്യണമെന്നു പറയുന്നത് ഇതുകൊണ്ടാണ്. തന്നെയുമല്ല മനുഷ്യശരീരത്തിനു സ്വാഭാവികമായ ഒരു ഘടനയുണ്ട്. ഉയർന്നും ഒതുങ്ങിയും വളഞ്ഞും ശിൽപസമാനമായ ഘടന. വണ്ണം കൂടുന്നതനുസരിച്ച് ശരീരത്തിലെ ചർമവും പേശികളും കൂടി വലിഞ്ഞുനീളും. കൊഴുപ്പടിഞ്ഞ് വളവുകളില്ലാത്ത നേർരേഖയായി ശരീരം മാറും. ഇത് കൊഴുപ്പു മൂലമുള്ള രോഗങ്ങളുടെ പ്രകടമായ ലക്ഷണമാണ്. എന്നാൽ വ്യായാമം ചെയ്താൽ ശരീരത്തിലെ പേശികളെയെല്ലാം വടിവൊത്തതും മുറുകിയതുമാക്കും. സ്തനപുഷ്ടി കുറഞ്ഞവർ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം നെഞ്ചിലെ പേശികൾക്ക് പ്രത്യേകമായുള്ള വ്യായാമവും ചെയ്യണം. ഭക്ഷണം മാറിടത്തിന്റെ വലുപ്പം (കപ് സൈസ് ) കൂട്ടും. വ്യായാമം മാറിടപേശികളെ ബലവത്തും വികസിച്ചതുമാക്കി സ്തനങ്ങളെ ഉയർന്നതും കാഴ്ചയിൽ വലുപ്പമുള്ളതുമാക്കും.

സ്തനപുഷ്ടിക്കു സഹായിക്കുന്ന ചില വ്യായാമങ്ങളാണ് ചുവടെ.

ട്രൈസെപ് ഡിപ്സ്– പിടിയുള്ള കസേര ഉപയോഗിച്ച് ഇതു ചെയ്യാം. കേസരയിൽ സാധാരണപോലെ ഇരുന്ന് കൈകൾ ഇരുവശത്തും പിടിക്കുക. ഇനി കാലുകൾ മുന്നോട്ടു നീക്കി കസേരയിൽ നിന്നും താഴുക. ഇപ്പോൾ കൈപ്പത്തികൾ മാത്രമാണ് കസേരയിലുള്ളത്. കൈമുട്ടുകൾ ശരീരത്തോടു ചേർന്നിരിക്കുന്നു. വീണ്ടും കസേരയിൽ ഇരിക്കുക. വ്യായാമങ്ങളെല്ലാം ചെയ്യുമ്പോൾ സാവധാനം സമയമെടുത്ത് ചെയ്യുക.

ഈ വ്യായാമം പ്രധാനമായും മുട്ടിനു തൊട്ടുമുകളിലുള്ള ട്രൈസെപ്സ് പേശികൾക്കു വേണ്ടിയാണുള്ളതെങ്കിലും നെഞ്ചിലെ പേശികൾക്കും ആയാസം ലഭിക്കുന്നുണ്ട്.

നേരേ നിവർന്നു നിൽക്കുക. ഇനി രണ്ടു കൈയും അഭിവാദ്യം ചെയ്യാനെന്നപോലെ മുന്നോട്ടു കൊണ്ടുവന്ന് കൂപ്പി കൈപ്പത്തികൾ തമ്മിൽ അമർത്തുക. ഈ ലളിതമായ വ്യായാമം പെക്റ്ററൽ പേശികൾക്ക് ഏറെ ഗുണകരമാണ്.

കൈ കൂപ്പി നെറ്റിയിൽ മുട്ടുന്നവിധം ഉയർത്തിപ്പിടിക്കുക. ഇനി കൈപ്പത്തികൾ ചേർത്തമർത്തുക. കൂടുതൽ മികച്ച ഫലത്തിനായി ഒരു സ്പോഞ്ച് ബോൾ കൈക്കുള്ളിൽ വച്ച് അമർത്തുക. ഇത് പെക്റ്ററൽ അപ്പർ മസിലുകളെ വടിവൊത്തതും ദൃഢവുമാക്കും.

കട്ടിലിന്റെ ഒരു വശത്തായി നിവർന്നു കിടക്കുക. ഒരു കൈ താഴേക്ക് ഇടുക. ഉയർത്തുക. ഇത് കുറേ തവണ ചെയ്യുക. ശേഷം ഇടതുവശത്തെ കൈ താഴെയിട്ട് ഉയർത്തി വലത്തേ തോളിൽ മുട്ടിക്കുക. ഏതാനും തവണ ചെയ്തശേഷം മറുവശവും ഇതേപോലെ ചെയ്യുക. കുറച്ചുകൂടി മികച്ച ഫലത്തിന് ഇതേ വ്യായാമം തന്നെ നിറയെ വെള്ളമുള്ള ഒന്നോ രണ്ടോ ലീറ്ററിന്റെ കുപ്പി ഉപയോഗിച്ചും ചെയ്യാം.

വാൾ പുഷ് അപ്. ഭിത്തിക്ക് അഭിമുഖമായി രണ്ടടി മാറി നിൽക്കുക. നെഞ്ചിന്റെ അതേ നിരപ്പിൽ ഭിത്തിയിൽ കൈയ്യമർത്തി ശരീരം മുന്നോട്ടായുക. കാലുകൾ നിൽക്കുന്നിടത്തുനിന്ന് അനക്കരുത്. ഭിത്തിയോട് അടുക്കുന്തോറും കൈകൊണ്ട് പിന്നോട്ടു തള്ളുക. ഇത് മാറിടത്തിനടിയിലുള്ള പേശികളെ ബലവത്താക്കും.

വിവരങ്ങൾക്ക് കടപ്പാട്

സുമേഷ്കുമാർ

റിലീഫ് ഫിസിയോതെറപി സെന്റർ

തൊടുപുഴ

read more
ആരോഗ്യം

പ്രസവശേഷമുള്ള തടി പരിഹാരം; ഇതാ സിമ്പിൾ ട്രിക്സ്

പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി വണ്ണം കൂടുന്നത് ഒരു പ്രശ്നമായി കാണാറുണ്ട്. പ്രത്യേകിച്ച് വയറ്, തുടകൾ, ൈകകൾ എന്നിവിടങ്ങളിൽ െകാഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കാൻ നല്ല പ്രയാസം അനുഭവപ്പെടാറുണ്ട്. ഇങ്ങനെ വരുന്ന അമിതഭാരം ശരീരഭംഗിയെ ബാധിക്കുക മാത്രമല്ല, പലവിധ ആേരാഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഇതിന് മരുന്നല്ല പരിഹാരം. പ്രത്യേക വ്യായാമമുറ ശീലിക്കുന്നതിലൂെട തുട, ഉദരഭാഗം, ൈകകൾ എന്നിവിടങ്ങളിലെ അമിതകൊഴുപ്പ് കുറയുകയും ശരീരഭംഗി നിലനിർത്തുവാനും സാധിക്കും.

െലഗ് റോട്ടേഷൻ

മലർന്നു കിടക്കുക. കാലുകൾ േചർത്തുവച്ചുെകാണ്ട്, ൈകപ്പത്തികൾ ഇരുവശങ്ങളിലുമായി ഇടുപ്പിനോടു േചർത്തുവയ്ക്കുക. ആദ്യം വലതുകാൽ വായുവിൽ കറക്കുക. കാൽമുട്ടു മടക്കാതെ വലതുകാൽ വായുവിൽ തറ െലവലിൽ നിന്ന് ഉയർത്തി 90 ഡിഗ്രി ഉയരുംവിധത്തിൽ വായുവിൽ കറക്കുക. വലത്തോട്ടും ഇടത്തോട്ടും അഞ്ചു പ്രാവശ്യം വീതം കറക്കുക. ഇതിനുശേഷം ഇടതുകാൽ ഇതുപോലെ തന്നെ ശീലിക്കുക. മുകളിൽ പറഞ്ഞ വ്യായാമമുറ രണ്ടുകലുകളും േചർത്തുവച്ചുെകാണ്ട് കാൽമുട്ടുകൾ മടക്കാതെ കറക്കുക. അഞ്ചു പ്രാവശ്യം വീതം വലത്തോട്ടും കറക്കുക.

െലഗ് സ്ട്രെയിറ്റനിങ്

മലർന്നു കിടന്നുെകാണ്ട് തന്നെ ൈകപ്പത്തികളും തലയും നടുഭാഗവും തറയിൽ ഉറപ്പിച്ചുവച്ചുെകാണ്ട് ആദ്യം വലതുകാൽ‍ മാത്രം വായുവിൽ അൽപം ഉയർത്തി തറ െതാടാതെ മടക്കി നിവർത്തുക അതിനുശേഷം രണ്ട് കാൽമുട്ടുകളും മടക്കി നിവർത്തുക. ഈ വ്യായാമം 7– 20 തവണ വരെ െചയ്യാവുന്നതാണ്.

‌‌∙ കയ്യും കാലും ഉയർത്താം

ലളിതമായ വ്യായാമമാണിത്. രണ്ടു കാലുകളും ൈകകളും മുകളിൽ ഉയർത്തി , തിരിച്ച് താഴേക്കു െകാണ്ടുവരുക. 5– 10 തവണ വരെ ഈ വ്യായാമം പരിശീലിക്കാം.

നടുവേദന പ്രതിരോധിക്കാൻ

വയറ് കുറയ്ക്കുന്ന വ്യായാമങ്ങൾ െചയ്യുമ്പോൾ നടുവേദന അനുഭവപ്പെടാം. അതിനാൽ അത്തരം വ്യായാമങ്ങൾക്കൊപ്പം നടുവിനു വേണ്ട ബാക്ക് സ്ട്രെച്ച് വ്യായാമങ്ങൾ കൂടി പരിശീലിക്കുക.

∙ മലർന്നു കിടന്നുെകാണ്ടു തന്നെ ഇരുകയ്യും ഇരുവശത്തുമായി ൈകമുട്ടു മടക്കാതെ ൈകപ്പത്തികൾ മുകളിലേക്കു നോക്കിയിരിക്കുന്ന വിധത്തിൽ േതാൾ െലവൽ വരെ ൈകകൾ നീട്ടിവയ്ക്കുക. ശേഷം കാൽമുട്ടുകൾ മടക്കി, കാൽപാദങ്ങൾ, ബട്ടക്സിനോട് േചർത്ത് തറയിൽ ഉറപ്പിച്ചുവയ്ക്കുക. കാൽപാദങ്ങൾ തറയിൽ നിന്ന് ഉയർത്താതെ കാലുകൾവലത്തോട്ട് തിരിക്കുക. അതേ സമയം തല ഇടതുവശത്തേക്കു ചരിച്ച് ഇടതുകൈപ്പത്തിയിലേക്കു നോക്കുക. ശേഷം കാലുകളെ ഇടത്തേക്കു െകാണ്ടുപോവുകയും തല വലത്തോട്ട് ചരിക്കുകയും െചയ്യുക. ഇത് പത്ത് പ്രാവശ്യം െചയ്യുക.

തയാറാക്കിയത്;

േഡാ. വിഷ്ണു മോഹൻ,

േഡാ. സിസ്റ്റർ നാൻസി വർഗീസ്,

േഹാളി ക്രോസ് േഹാസ്പിറ്റൽ, േചർത്തല

മോഡൽ : അഞ്ജു ആന്റണി
ചിത്രങ്ങൾ : സരിൻ രാംദാസ്
പശ്ചാത്തലം : പാഷൻ ദി ഫിറ്റ്നസ് സ്റ്റുഡിയോ, എറണാകുളം

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യം

കണ്ണിനു ചുറ്റുമുള്ള കറുപ്പ് എളുപ്പത്തിൽ മാറ്റാൻ

ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. എന്നാൽ കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്ന‍ു. രസകരമായ വസ്തുത, കണ്ണിനു ചുറ്റിനും കറുപ്പുണ്ടാകാനുള്ള പ്രധാന കാരണം ഉറക്കക്കുറവാണ് എന്നതാണ്. കാഴ്ചക്കുറവ്, ദീർഘനേരം കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലും ചിലരിൽ കറുപ്പുനിറത്തിനു നിദാനമാകാറുണ്ട്. ചിലരിൽ പാരമ്പര്യമായി തന്നെ കണ്ണിനു ചുറ്റുമുള്ള ചർമം ഇരുണ്ടതായി കണ്ടുവരുന്നുണ്ട്. അപൂർവമായെങ്കിലും മസ്കാര, െഎ ലൈനർ എന്നിവയുടെ അലർജി കാരണവും കറുപ്പുനിറം വരാം.

നന്നായി ഉറങ്ങുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം ചികിത്സിച്ചു മാറ്റാനായി പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സ്വസ്ഥമായി ഉറങ്ങണം എന്നതാണ്. കാഴ്ചക്കുറവുണ്ടോ എന്നു പരിശോധിക്കണം. ദീർഘനേരം മൊബൈൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഒഴിവാക്കുക.

ജോലി സംബന്ധമായി അധികനേരം കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവർ ഒരു മണിക്കുറിന്റെ ഇടവേളകളിൽ കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും കണ്ണുകളടച്ച് ഇരിക്കുന്നത് നന്നായിരിക്കും.

സൺസ്ക്രീൻ പുരട്ടുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന്റെ ചികിത്സയിൽ പ്രധാനപ്പെട്ട ഒരു ഘടകം സൺസ്ക്രീനിന്റെ ഉപയോഗമാണ്. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സൺ സ്ക്രീൻ ഉപയോഗ‍ിക്കണം പകൽ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം മൂന്നു–നാലു മണിക്കൂർ ഇടവിട്ട് വീണ്ടും പുരട്ടുകയും വേണം.

കറുപ്പു കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും കൺപോളയിലെ ചർമം മൃദുലമായത‍ിനാൽ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നൽകുന്ന ക്രീമുകൾ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്. ചികിത്സ തുടങ്ങി കുറഞ്ഞത് ആറാഴ്ചയെങ്കിലും കഴിയുമ്പോൾ മാത്രമേ കറുത്ത നിറത്തിൽ കുറവു കണ്ടുതുടങ്ങാറുള്ളൂ. ആസ്മ, തുമ്മൽ, കണ്ണുചൊറിച്ചിൽ തുടങ്ങിയ അലർജി ഉള്ളവരിലും പാരമ്പര്യഘടകമുള്ളവരിലും ഈ കറുപ്പുനിറം പൂർണമായും ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്. എങ്കിലും ലേപനങ്ങൾ കൊണ്ട് അല്പം കുറവു വരുത്താൻ കഴിയും.

ഡോ. സിമി എസ്. എം
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ജിജി ഹോസ്പിറ്റൽ, തിരുവനന്തപുരം

@vanitha

read more
ആരോഗ്യംആർത്തവം (Menstruation)

ആർത്തവ കാലം അറിയേണ്ട ചില കാര്യങ്ങൾ

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം.

ആർത്തവം ഒരു പാപം/ശാപം ആണോ?

ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ തെളിവായ സാധാരണ ശാരീരിക പ്രക്രിയയാണ് ആർത്തവം. അതൊരു ശാപമോ, പാപമോ അല്ല.

ചില സമുദായങ്ങളിൽ മാസമുറയുള്ളപ്പോൾ സ്ത്രീയെ വീട്ടിൽ കയറ്റാറില്ല. ഇതെന്താണ്?

പല സമുദായങ്ങളിലും മാസമുറയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമുണ്ട്. ഇതിൽ അധികവും അടിസ്ഥാനരഹിതമാണ്; അശാസ്ത്രീയമാണ്; അനാവശ്യമായ ഭാവനാസൃഷ്ടികളാണ്.

രക്തസ്രാവമുള്ളതുകൊണ്ടു മാസമുറയുള്ളപ്പോൾ സ്ത്രീ അശുദ്ധയാണെന്നും അതിനാൽ അസ്പൃശ്യയാെണന്നുമുള്ള വിശ്വാസത്തിൽ നിന്നും ഉടലെടുത്ത ആചാരമാവണം അത്തരം സ്ത്രീകളെ വീട്ടിൽ കയറ്റാതിരിക്കൽ. തീണ്ടാരി=തീണ്ടാരി ഇരിക്കൽ= മാറി ഇരിക്കൽ. മറ്റൊരു അന്ധവിശ്വാസമാണ് ആർത്തവം നടക്കുന്ന സ്ത്രീ തൊട്ട ഭക്ഷണം അശുദ്ധവും ചീത്തയും ആകുമെന്നത്. ഇതിനൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരശുദ്ധി പാലിക്കുന്നിടത്തോളം ആർത്തവം നടക്കുന്ന സ്ത്രീ മറ്റുള്ള വരെപ്പോലെ തന്നെ ശുദ്ധയാണ്.

രക്തനഷ്ടം സ്ത്രീയെ ക്ഷീണിതയാക്കുമോ?

ക്ഷീണിതയാക്കും. പക്ഷേ, ആർത്തവകാലം കഴിഞ്ഞാൽ അവൾ പഴയതുപോലെ ഊർജസ്വലയാകും.

ഈ സമയത്ത് ഒരു സ്ത്രീക്കു സ്കൂളിൽ/കോളജിൽ/ഒാഫീസിൽ പോകാമോ?

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, അതിവേഗം നീങ്ങുന്ന, മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തുകൃത്യമായുണ്ടാകുന്ന സാധാരണമായ ഒരു ശാരീരിക പ്രക്രിയയുടെ പേരിൽ ഒരു പെൺകുട്ടിക്ക്/സ്ത്രീക്ക് കോളജിൽ നിന്നോ വീട്ടിൽ നിന്നോ വിട്ടുനിൽക്കുക സാധ്യമല്ല. വിവരം, വിദ്യാഭ്യാസം, ആത്മവിശ്വാസം ഇവയെല്ലാം അവരെ ആ വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീ ഇന്ന് എന്തിനും തയാറാണ്. പാഡുകൾ കൊണ്ടുനടക്കുന്ന അവർക്ക് ‘മുൻപും പിറകും’ നോക്കേണ്ട കാര്യമില്ല.

ഏതു തരത്തിലുള്ള ആഹാരമാണ് ആർത്തവം നടക്കുമ്പോൾ കഴിക്കേണ്ടത്?

ഇരുമ്പുസത്ത് ധാരാളമുള്ള സമീകൃതാഹാരമാണ് ഉത്തമം. ബജ്റ (Pearl Millet) , ശർക്കര, റാഗി, പച്ചയിലക്കറികൾ ഇവയിലെല്ലാം ഇരുമ്പിന്റെ അംശമുണ്ട്.

ആർത്തവമുള്ളപ്പോൾ വ്യായാമം ചെയ്യാമോ?

ഇന്ന് വ്യായാമവും ശാരീരികാരോഗ്യവും ഒഴിച്ചുകൂടാൻ വയ്യാത്തതാണല്ലോ. ആർത്തവമുള്ളപ്പോൾ ലഘുവായ വ്യായാമം ചെയ്യുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല.

ഏതുതരം സാനിറ്ററി നാപ്കിനാണ് നല്ലത്?

നനവ് വലിച്ചെടുക്കുന്ന, മൃദുവായ ഏതു നാപ്കിനും നല്ലതാണ്. തുടയിൽ ഉരച്ചിൽ ഉണ്ടാക്കുന്നതാകരുത്. നാപ്കിൻ രോഗാണുവിമുക്തമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ദിവസം എത്ര നാപ്കിനുകൾ ഉപയോഗിക്കണം? ഇതിനു പ്രത്യേക കണക്ക് ഉണ്ടോ?

രക്തംേപാക്കിന്റെ അളവും രീതിയും അനുസരിച്ചുവേണം നാപ്കിനുകളുടെ എണ്ണം നിശ്ചയിക്കാൻ. വലിയ തോതിൽ രക്തസ്രാവമുണ്ടെങ്കിൽ അഞ്ച് എണ്ണമൊക്കെ ഉപയോഗിക്കാം. അല്ലെങ്കിൽ 2–3 പാഡുകൾ തന്നെ മതിയാകും.

ആർത്തവസമയത്ത് െെലംഗിക ബന്ധത്തിൽ ഏർപ്പെടാമോ?

ഇതു വളരെ ശ്രദ്ധിച്ചു മറുപടി പറയേണ്ട വിഷയമാണ്. പണ്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് െെലംഗികത മാത്രമല്ല ഗൃഹവൃത്തികളും അപ്രാപ്യമായിരുന്നു. എന്നാൽ സ്ത്രീക്കു താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ െെലംഗികത ആവാം എന്നാണ് പുതിയ നിലപാട്. ആർത്തവസമയത്തു ഗർഭപാത്രത്തിന്റെ അകത്തെ വലയങ്ങൾ കട്ടിയാകുകയും കൂടുതൽ പുറത്തേക്കു തള്ളിനിൽക്കുകയും ചെയ്യും. അതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. െെലംഗിക പങ്കാളിക്ക് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ആർത്തവമുള്ള സ്ത്രീയുമായി ബന്ധപ്പെട്ടാൽ പുരുഷന് ടെറ്റനസ് വരാൻ സാധ്യതയുണ്ടോ?

ഇല്ല. െെലംഗികാവയവങ്ങളിലെ രോഗങ്ങളാണ് െെലംഗികബന്ധത്തിലൂടെ പകരുന്നത്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ആണ് ടെറ്റനസ് പരത്തുന്നത്.സ്ത്രീക്ക് രക്തത്തിൽ നിന്നുള്ള അണുബാധ ഉണ്ടായിരിക്കുകയും അതു പുരുഷലിംഗത്തിലൂടെ മൂത്രനാളിവഴി അകത്തോട്ട് കയറുകയും ചെയ്താലേ അണുബാധ ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
[email protected]

read more
Uncategorizedമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ സൗന്ദര്യം ചില പരിഹാരങ്ങൾ

കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം എന്നാണു പറയപ്പെടുന്നത്. എങ്കിലും സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ കാണില്ലല്ലോ. ബാഹ്യസൗന്ദര്യമല്ല മനസ്സിലെ നന്മയാണ് സൗന്ദര്യം എന്നു വാദിക്കുന്നവരും കുറവല്ല. ഒരാളുടെ ആരോഗ്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണു സൗന്ദര്യം. മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവര്‍ക്ക് അതിന്റെ പ്രതിഫലനം ചര്‍മത്തിലും കാണാന്‍ കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് എന്നാണു പൊതുവേ പറയപ്പെടുന്നത്. സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന പുരുഷന്മാരും കുറവല്ല. സൗന്ദര്യത്തെക്കുറിച്ചു പറയുനമ്പോള്‍ മുഖസൗന്ദര്യം ആണ് ഏറ്റവും ആദ്യം ചിന്തിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി എന്നാണു പഴമൊഴി. മനസ്സിലെ വിഷമം, ദേഷ്യം തുടങ്ങിയ എല്ലാ വികാരങ്ങളും കൃത്യമായി മുഖത്തു പ്രതിഫലിക്കും. മുഖം ആരോഗ്യത്തിന്റെയും സ്ത്രീകളില്‍ പ്രത്യേകിച്ചു സൗന്ദര്യത്തെയും കൂടെ കണ്ണാടിയാണ്.

മുഖക്കുരു

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കാലഘട്ടത്തെ പുബര്‍ട്ടി എന്നു പറയും. പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ചര്‍മത്തിലെ സെബേഷ്യസ് ഗ്ലാന്‍ഡ് കൂടുതലായി സെബം ഉല്‍പാദിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ മുള്ളുപോലുള്ള അടുപ്പ് കൊണ്ട് അടയ്ക്കപ്പെടുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് അടിസ്ഥാനകാരണം.

ഇത്തരത്തില്‍ സുഷിരങ്ങള്‍ അടയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സേബത്തിനു പുറത്തുപോകാന്‍ കഴിയാതെ അടിഞ്ഞുകൂടുകയും ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്നു. മുഖക്കുരു പലതരത്തില്‍ കാണപ്പെടാം. കോമിഡോണ്‍ (Black & White heads) ആയോ ചെറിയ കുരുക്കള്‍ അഥവാ Papules അല്ലെങ്കില്‍ കുറച്ചുകൂടി വലുതായ പസ്ടുള്‍സ് (Pustules) എന്നിങ്ങനെ. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മുഖക്കുരു കൂടുതലായി കാണപ്പെടുന്നു.

കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുന്‍പു മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. തലയില്‍ താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവിനു സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ താരന്‍ ചികിത്സിച്ചു സുഖപ്പെടുത്തണം. ചിലര്‍ക്ക് മുട്ട, എണ്ണമയമുള്ള ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. സോപ്പിനെക്കാള്‍ കടലമാവോ പയറുപൊടിയോ ആണു കൂടുതല്‍ ഉചിതം.

∙ അമിതമായി സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കുക.

∙ മുഖക്കുരു നഖം കൊണ്ടു ഞെക്കി പൊട്ടിക്കാതെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കറുത്ത പാട് കൂടുതല്‍ ഉണ്ടാവും.

∙ ആര്‍ത്തവത്തകരാറുള്ളവര്‍ അതിനു ചികിത്സ തേടണം.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പച്ചക്കറിയും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

∙ സാധാരണയില്‍ കൂടുതല്‍ മുഖക്കുരു ഉണ്ടെങ്കില്‍ ചികിത്സ തേടുക.

ഹോമിയോ ചികിത്സ

ഹോമിയോപ്പതി ചികിത്സ സാദൃശ്യം സാദൃശ്യ സുഖപ്പെടുത്തുന്നു അഥവാ സമം സമേന ശാന്തി എന്ന അടിസ്ഥാനതത്വത്തിലാണ്. രോഗലക്ഷണങ്ങള്‍ക്കു സമാനമായ ലക്ഷണങ്ങള്‍ ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിവുള്ള മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടാതെ ഒാേരാ വ്യക്തിയുടെയും പ്രത്യേകതകള്‍ കൂടെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. അതിനാല്‍ ഹോമിയോപ്പതി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും ആവര്‍ത്തനത്തിലും മാത്രമേ ഹോമിയോപ്പതി മരുന്ന് ഉപയോഗിക്കാവൂ. പള്‍സാറ്റില (Pulsatilla), നാട്രം മോര്‍ (Natrum Mur), ബെറിബെറിസ് അകുഫോളിയം (BeriBeris Aquifollium), കലെന്‍ടുല (Calendula) തുടങ്ങിയ ഒൗഷധങ്ങള്‍ അടങ്ങിയ ഫേസ് ക്രീമുകളും വിപണിയില്‍ ലഭ്യമാണ്.

കണ്ണിനു ചുറ്റും കറുപ്പുനിറം

മുഖത്തു കാണുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. മറ്റു ശരീരങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കറുത്തനിറത്തിനു കാരണം. പല കാരണങ്ങളാല്‍ ഇത് ഉണ്ടാകാം.

∙ പാരമ്പര്യം: പാരമ്പര്യമായി കട്ടികുറഞ്ഞ ചര്‍മം ഉള്ളവരുടെ രക്തക്കുഴലുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

∙ അലര്‍ജി, ആസ്മ, എക്സിമ: കണ്ണിനു ചൊറിച്ചില്‍ ഉണ്ടാക്കുന്ന അലര്‍ജി, ആസ്മ, എക്സിമ തുടങ്ങിയവയും ചില ഭക്ഷണപദാര്‍ഥങ്ങളുടെ അലര്‍ജികളും ഇതിനു കാരണമാകുന്നു.

∙ മരുന്നുകള്‍: ചില മരുന്നുകള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിനു കാരണമാകുകയും കറുത്തനിറം കൂടുതലായി കാണുകയും ചെയ്യും.

∙ അനീമിയ: രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ. അയണ്‍ കുറവ് കറുത്ത നിറത്തിനു കാരണമാകുന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭിക്കാത്തതും കറുപ്പുനിറത്തിനു കാരണമാകുന്നു.

∙ ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം: ശരീരത്തിന് ആവശ്യമായ സമയം ഉറക്കം ലഭിക്കാത്തത് കണ്ണിനു ചുറ്റും കറുപ്പുനിറം ഉണ്ടാകും.

∙ കരള്‍ സംബന്ധമായ അസുഖങ്ങള്‍: കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും കണ്ണിനു ചുറ്റും കറുപ്പുനിറം വരാറുണ്ട്.

∙ പ്രായം: പ്രായം കൂടുംതോറും ചര്‍മത്തിലെ കോളാജന്‍ നഷ്ടപ്പെടുകയും ചര്‍മം കൂടുതല്‍ കട്ടികുറയുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ ധാരാളം വെള്ളം കുടിക്കുക. എത്രത്തോളം വെള്ളം കുടിക്കുന്നുവോ ത്വക്ക് അത്രയും സുന്ദരമായിരിക്കും.

∙ നന്നായി ഉറങ്ങുക. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുക.

∙ അടിസ്ഥാനമായ രോഗങ്ങള്‍ ചികിത്സിച്ചു സുഖപ്പെടുത്തുക.

∙ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക.

∙ കണ്ണില്‍ െഎസ് പാക്ക് വയ്ക്കുന്നതു താല്‍ക്കാലിക ശാന്തി നല്‍കും.

∙ പഞ്ചസാര, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

∙ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

 ചികിത്സ

അടിസ്ഥാനപരമായ രോഗങ്ങളായ അലര്‍ജി, ആസ്മ, അനീമിയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിച്ചു മാറ്റുക എന്നതാണു പ്രധാനം. ആഴ്സ് ആല്‍ബ് (Arse alb), നാട്രം കാര്‍ബ് (Natrum Carb), നക്സ് വോമിക്ക (Nux Vomica), െെചന (China), െെലക്കോപോടിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങളും രോഗിയുടെ പ്രത്യേകതകള്‍ അനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കൊള്ളാസ്മ (െമലാസ്മ)

വളരെ സാധാരണമായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസം ആണ് കൊള്ളാസ്മ അഥവാ മെലാസ്മ. ഇതിനെ കരിമംഗലം എന്നു സാധാരണയായി പറയപ്പെടുന്നു. ചുറ്റുമുള്ള ചര്‍മത്തെക്കാള്‍ കൂടുതല്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളം (Patches) ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് കാണുന്നത്. മിക്കവാറും രണ്ടു െെസഡിലും ഒരുപോലെയാണു കാണാറ്. ഹോര്‍മോണ്‍ വ്യതിയാനം ഉള്ളപ്പോഴാണ് ഇത് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. കൂടാതെ ഗര്‍ഭിണികളിലും കാണാറുണ്ട്. ഇതു പ്രസവത്തോടെ അപ്രത്യക്ഷമാകുകയും ചെയ്യും. ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോള്‍ ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുമ്പോഴും സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും ഇതു കൂടുതലായി ഉണ്ടാകുന്നു. കൂടാതെ ചില സൗന്ദര്യവര്‍ധക വസ്തുക്കളും, ഒാവറി, െെതറോയ്ഡ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിനെ ബാധിക്കാറുണ്ട്. അഡിസണ്‍സ് ഡിസീസിലും മെലനോമ കാണാറുണ്ട്.

ചികിത്സ

ഗര്‍ഭിണികളില്‍ പ്രസവശേഷം കുറച്ചു മാസങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തിക്കഴിഞ്ഞാല്‍ ഇതു തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ആഴ്സ് ആല്‍ബ് (Arse alb), സെപ്പിയ (Sepia), സള്‍ഫര്‍ (Sulphur), കോളോ െെഫലം (Caulo Phyllum), െെലക്കോപോഡിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകള്‍ക്കും അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

അമിത രോമവളര്‍ച്ച (Hirsuitism)

സാധാരണയായി സ്ത്രീശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവ് വളരെ കുറവായിരിക്കും. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ മുഖത്ത് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്. ഇതിനെ Hirsuitism എന്നുപറയും. മുഖത്തു ചുണ്ടിനു മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടാകും. കൂടാതെ നെഞ്ചിലും പുറത്തും രോമം വരാം. കട്ടികൂടിയതും കറുത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം സ്ത്രീകളില്‍ മുഖക്കുരുവും ആര്‍ത്തവ തകരാറും കാണാറുണ്ട്. ആണുങ്ങളുടേതുപോലെയുള്ള ശബ്ദവും മസിലുകളും മറ്റൊരു പ്രത്യേകതയാണ്. അമിത ശരീരഭാരവും ഇതിനോടു ബന്ധപ്പെട്ടു കാണാറുണ്ട്.

പോളിസിസ്റ്റിക് ഒാവറി സിന്‍ഡ്രോം (PCOD), കുഷിങ് സിന്‍ഡ്രോം (Cushing Syndrome), ഒാവറി, അഡ്രീനല്‍, പിറ്റുവിറ്ററി എന്നിവിടങ്ങളിലെ മുഴകള്‍, െെതറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങള്‍ തുടങ്ങിയവ അമിത രോമവളര്‍ച്ച കാരണമാകാറുണ്ട്.

അമിത രോമവളര്‍ച്ച ഉള്ളവര്‍ ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കുകയും പോളിസിസ്റ്റിക് ഒാവറി, മറ്റു മുഴകള്‍ എന്നിവ കണ്ടുപിടിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

സൂര്യാഘാതം (Photo Dermatitis)

അള്‍ട്രാവയലറ്റ് രശ്മികളോടുള്ള അലര്‍ജി കൂടാതെ ചില മരുന്നുകള്‍ കഴിക്കുന്നതും ത്വക് രോഗങ്ങള്‍ അടക്കമുള്ള ചില രോഗങ്ങളും ചര്‍മത്തെ സൂര്യപ്രകാശത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നുണ്ട്. കൂടുതല്‍ വെളുത്തതും കട്ടികുറഞ്ഞതുമായ ചര്‍മമുള്ളവര്‍ക്ക് സൂര്യാഘാതത്തിനു സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചു 11 മണി മുതല്‍ 3 മണി വരെയുള്ള ശക്തമായ സൂര്യപ്രകാശം.

∙ ശരീരഭാഗങ്ങള്‍ കൂടുതല്‍ മറയ്ക്കുന്ന വസ്ത്രധാരണരീതി ശീലിക്കുക.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക.

നാട്രം കാര്‍ബ് (Natrum Carb), നാട്രം മോര്‍ (Natrm mur), കാന്താരിസ് (Cantharis), റസ്റ്റ് ടോക്സ് (Rhus tox) മുതലായ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകളും അനുസരിച്ച് ഉപയോഗിക്കാം.

ഡോ. വി.കെ. പ്രിയദര്‍ശിനി

ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ (ഹോമിയോ)

കോട്ടയം

@vanitah

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിനു ചുറ്റും കറുപ്പോ? പരിഹാരം ഇതാ

എല്ലാവരുടെയും പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് സൗന്ദര്യ സംരക്ഷണം. സൗന്ദര്യ സംരക്ഷണത്തിൽ പലതും വില്ലന്മാരാകാറുണ്ട്.അതിൽ പ്രധാന വില്ലൻ ആണ് കണ്ണിനു ചുറ്റും കാണുന്ന കറുപ്പ്.മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയും കൃത്യസമയത്ത് വിശ്രമിക്കാൻ സമയം കണ്ടെത്തുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതോടൊപ്പം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില സൗന്ദര്യ വർധക മാർഗ്ഗങ്ങൾ കൂടി ശീലമാക്കിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിർത്താം.

ഐസ് ക്യൂബുകൾ നേരിട്ടോ കോട്ടൺ തുണിയിൽ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ. കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.

കിഴങ്ങ് കനം കുറിച്ചു മുറിച്ചോ അരച്ച് നീരെടുത്തോ നേത്രസംരക്ഷണത്തിന് ഉപയോഗിക്കാം. കിഴങ്ങ് അരച്ച് നീരെടുത്ത് കനം കുറഞ്ഞ കോട്ടൺ തുണി അതിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതിനാൽ അത് കണ്ണുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിലെ കൊളാജിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും. കിഴങ്ങ് നേർത്തതായി വട്ടത്തിലരിഞ്ഞ് കണ്ണുകളുടെ മുകളിൽ 10 മിനിറ്റ് വയ്ക്കുക. ഇതും കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും.

കണ്ണുകൾക്ക് നൽകാം മസാജ് കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താൽ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതൽ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പാദസംരക്ഷണം, അറിയേണ്ട കാര്യങ്ങൾ

സൗന്ദര്യ സംരക്ഷണത്തിൽ പാദങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ പ്രാധാന്യമാണുള്ളത്.കാല്‍ വിണ്ട് കീറുന്നത് മാത്രമല്ല പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും കാലിനുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കുഴിനഖം.

കുഴിനഖം: കാല്‍വിരലുകളില്‍ കുഴിനഖം ഉണ്ടാകുന്നത് നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഇത് കാല്‍വിരലുകളില്‍ വേദനയുണ്ടാക്കുകയും നഖത്തിന്റെ നിറം മഞ്ഞയോ ബ്രൌണോ ആയിമാറുകയോ ചെയ്യുന്നു. ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ആദ്യലക്ഷണമാവാം. അതിനാല്‍ കുഴിനഖത്തിന്റെ ലക്ഷണം കണ്ടാല്‍ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാകുക.

കനം കുറഞ്ഞ കാല്‍വിരല്‍ നഖങ്ങള്‍ക്ക്: വിരല്‍നഖങ്ങള്‍ വളരെ വേഗം പൊട്ടിപേ്പാകുന്നതും ഒടിഞ്ഞുപോകുന്നതും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ അഭാവം കൊണ്ടാണ്. വിറ്റാമിന്‍ ഡി, കാത്സ്യം, മഗ്നീഷ്യം എന്നിവ കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഹൈപേ്പാതൈറോയിഡിസം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍, ക്ഷയം എന്നിവയോടനുബന്ധിച്ചും നഖങ്ങള്‍ പൊട്ടിപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിശദമായ പരിശോധന കൂടിയേതീരൂ.

കാല്‍പാദങ്ങല്‍ വിണ്ടു കീറല്‍: മിക്കവരിലും കണ്ടുവരുന്നതാണ് കാല്‍പ്പാദങ്ങളിലെ വിണ്ടുകീറല്‍. മഞ്ഞുകാലത്താണ് ഇത് അധികമായി കണ്ടുവരുന്നത്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്ബോഴും ജലാംശം നഷ്ടപെ്പടുമ്ബോഴുമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പെ്പടുത്തുകയും നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് പതിവാക്കുകയും ചെയ്യുക.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

താരൻ അകറ്റാം, മുഖകാന്തി വർധിപ്പിക്കാം

താരൻ അകറ്റാം, മുഖകാന്തി വർധിപ്പിക്കാം, ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങ മാജിക് അറിഞ്ഞോളൂ

ചെറുനാരങ്ങ പേരുപോലെ തന്നെ ചെറുതാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ ഈ ഇത്തിരിക്കുഞ്ഞൻ ഒരു പുലിതന്നെയാണ്. ദാഹിക്കുമ്പോൾ വെള്ളത്തിൽചേർത്തു കുടിക്കാനും സലാഡുകൾക്കു ഭംഗിയും പുളിപ്പും നൽകാനും മാത്രമല്ല ശരീരത്തിലെ പാടുകൾ മാറ്റി ചർമത്തിന് ഓജസ് നൽകാനും ഈ ഇത്തിരിക്കുഞ്ഞനു കഴിയും . ഒരു പ്രകൃതിദത്ത ബ്ലീച് ആയി പ്രവർത്തിച്ചു ചർമത്തിന്റെ നിറവും ഭംഗിയും കൂട്ടാനും

ചെറുനാരങ്ങ പേരുപോലെ തന്നെ ചെറുതാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ ഈ ഇത്തിരിക്കുഞ്ഞൻ ഒരു പുലിതന്നെയാണ്. ദാഹിക്കുമ്പോൾ വെള്ളത്തിൽചേർത്തു കുടിക്കാനും സലാഡുകൾക്കു ഭംഗിയും പുളിപ്പും നൽകാനും മാത്രമല്ല ശരീരത്തിലെ പാടുകൾ മാറ്റി ചർമത്തിന് ഓജസ് നൽകാനും ഈ ഇത്തിരിക്കുഞ്ഞനു കഴിയും . ഒരു പ്രകൃതിദത്ത ബ്ലീച് ആയി പ്രവർത്തിച്ചു ചർമത്തിന്റെ നിറവും ഭംഗിയും കൂട്ടാനും ചെറുനാരങ്ങയ്ക്കു കഴിയും. ഒരു ഫേസ്‌പാക്കിന്റെ കൂടെയോ അല്ലാതെയോ നാരങ്ങാ മുഖത്ത് തേച്ചാൽ മുഖത്തെ പാടുകളും ചുളിവുകളുമൊക്കെ മാറി മുഖത്തിന്റെ അഴക് വർധിക്കും.

തലമുടിയുടെ സംരക്ഷണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന ഒരു പ്രധാന വില്ലനാണ് താരൻ. താരൻശല്യം പൂർണമായും ഇല്ലാതാക്കാനും ചെറുനാരങ്ങാ കൊണ്ട് കഴിയും. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയോടൊപ്പം അൽപം ചെറുനാരങ്ങാനീര് കൂടി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇരുപതു മിനിട്ടിനു ശേഷം കഴുകിക്കളയുക.ഇവ സ്ഥിരമായി ചെയ്താൽ താരൻ എന്ന വില്ലനിൽ നിന്നും പൂർണമായും തലമുടിയെ സംരക്ഷിക്കാനാകും.

കൗമാരക്കാരായ പെൺകുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തെ എണ്ണമയം.മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകൾക്കും ഒരു പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങയ്ക്കു കഴിയും. ചെറുനാരങ്ങാനീരിൽ ഒരൽപം വെള്ളം കൂടി ചേർത്ത് ഒരു പഞ്ഞി കൊണ്ട് മുക്കി മുഖത്ത് മെല്ലെ തടവുക. എണ്ണമയം ഇല്ലാതാകുന്നത് കാണാൻ സാധിക്കും. ഇത് സ്ഥിരമായി ചെയ്താൽ മുഖത്തെ എണ്ണമയത്തിൽ കാര്യമായി മാറ്റങ്ങളുണ്ടാവുകയും മുഖത്തെ ചർമം മൃദുവാവുകയും മുഖകാന്തിവർധിക്കുകയും ചെയ്യും.

ചെറുനാരങ്ങയ്ക്കു കഴിയും. ഒരു ഫേസ്‌പാക്കിന്റെ കൂടെയോ അല്ലാതെയോ നാരങ്ങാ മുഖത്ത് തേച്ചാൽ മുഖത്തെ പാടുകളും ചുളിവുകളുമൊക്കെ മാറി മുഖത്തിന്റെ അഴക് വർധിക്കും. തലമുടിയുടെ സംരക്ഷണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന ഒരു പ്രധാന വില്ലനാണ് താരൻ. താരൻശല്യം പൂർണമായും ഇല്ലാതാക്കാനും ചെറുനാരങ്ങാ കൊണ്ട് കഴിയും. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയോടൊപ്പം അൽപം ചെറുനാരങ്ങാനീര് കൂടി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇരുപതു മിനിട്ടിനു ശേഷം കഴുകിക്കളയുക.ഇവ സ്ഥിരമായി ചെയ്താൽ താരൻ എന്ന വില്ലനിൽ നിന്നും പൂർണമായും തലമുടിയെ സംരക്ഷിക്കാനാകും. കൗമാരക്കാരായ പെൺകുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തെ എണ്ണമയം.മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകൾക്കും ഒരു പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങയ്ക്കു കഴിയും. ചെറുനാരങ്ങാനീരിൽ ഒരൽപം വെള്ളം കൂടി ചേർത്ത് ഒരു പഞ്ഞി കൊണ്ട് മുക്കി മുഖത്ത് മെല്ലെ തടവുക. എണ്ണമയം ഇല്ലാതാകുന്നത് കാണാൻ സാധിക്കും. ഇത് സ്ഥിരമായി ചെയ്താൽ മുഖത്തെ എണ്ണമയത്തിൽ കാര്യമായി മാറ്റങ്ങളുണ്ടാവുകയും മുഖത്തെ ചർമം മൃദുവാവുകയും മുഖകാന്തിവർധിക്കുകയും ചെയ്യും.

read more
1 41 42 43 44 45 61
Page 43 of 61