ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച (Lack of lubrication / vaginal driness)
കനത്ത വേനലിൽ വറ്റിവരണ്ടു മണൽക്കാടായി കിടക്കുന്ന പുഴ…യോനിയെ മരുഭൂവിന് സമാനമാക്കുന്ന യോനീവരൾച്ചയുടെ ചിത്രം മനസ്സിൽ പതിയാൻ വേണ്ടിയാണ് പുഴയുടെ വേനൽക്കാല ചിത്രം ഉപയോഗിച്ചത്. സത്യത്തിൽ മാനസീകവും ശാരീരികവുമായ ചില അവസ്ഥകൾ മൂലം പല സ്ത്രീകളും ഇത്തരത്തിൽ വേനൽക്കാല പുഴയ്ക്ക് സമാനരായി മാറാറുണ്ട്.
സ്ത്രീ യോനിക്കുള്ളിലെ ബെർത്തോളിൻ ഗ്രന്ഥികളിൽനിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളിൽ സ്‌നിഗ്ധത അഥവ വഴുവഴുപ്പ് നൽകുന്നത്. വഴുവഴുപ്പില്ലെങ്കിൽ സംഭോഗ സമയത്ത് വേദന പതിവാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ സ്‌നിഗ്ധത കുറയാം.ആരോഗ്യവതികളായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം വേണ്ടത്ര രതിപൂർവ ലീലകളുടെ അഭാവമാണ്. ലൈംഗിക ബന്ധത്തോടുള്ള ഭയം, അറപ്പ്, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, താൽപര്യമില്ലാത്തപ്പോഴുള്ള ബന്ധം, നിർബന്ധിച്ചുള്ള ലൈംഗിക വേഴ്ച, ശാരീരിക ക്ഷീണം, ഇവയെല്ലാം ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാണ്.
ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിലും അത് കഴിഞ്ഞ സ്ത്രീകളിലും ഹോർമോണുകളുടെ പ്രവർത്തനത്തിൽ കുറവുണ്ടാകുന്നതുമൂലം യോനിയിൽ സ്‌നിഗ്ധത കുറയാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് വിവിധ തരം ലൂബ്രിക്കേറ്റിംഗ് ജെല്ലുകൾ, ഹോർമോൺ ചികിത്സ എന്നിവ നൽകാറുണ്ട്. രോഗ കാരണം കണ്ടുപിടിച്ചുള്ള ചികിത്സയാണ് ഏറ്റവും ഉചിതം.









പ്രധാനപ്പെട്ട ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരം തുടങ്ങുമ്പോഴാണ്. ആർത്തവത്തിന് ഒരുങ്ങുന്ന പെൺശരീരം ഹോർമോൺ വ്യതിയാനങ്ങൾ കാണിച്ചുതുടങ്ങും. ചർമപ്രശ്നങ്ങൾ, മുഖക്കുരു, മുടി കൊഴിച്ചിൽ, തൂക്കം കൂടുക, ഉത്കണ്ഠ, വിഷാദം, പി. സി. ഒ. എസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഈ പ്രായത്തിൽ പ്രകടമായി തുടങ്ങും. സ്ത്രീ ശരീരത്തിന്റെ ആരോഗ്യം വ്യക്തമാകുന്ന ഈ ഘട്ടത്തിൽ പോഷകങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.
ഗർഭം ധരിക്കലും കുഞ്ഞിനെ മുലയൂട്ടുന്നതും സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ്. രണ്ട് പേരുടെ പോഷകാവശ്യങ്ങൾ കണക്കിലെടുത്ത് സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പോഷകങ്ങൾ കഴിക്കണം. ഗർഭിണികളിലെ പോഷകക്കുറവ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും. പോഷകസമ്പന്നമായ സന്തുലിതഭക്ഷണം കഴിക്കുന്നതിലൂടെയും അയൺ പോലുള്ള വിറ്റാമിൻ സപ്ലിമെൻറ്സ് എടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഗർഭകാലം ഉറപ്പിക്കാം. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം ഒഴിവാക്കാനും ഇവ സഹായിക്കും.
വാർദ്ധക്യം മൂലം ഉണ്ടാകുന്ന പോഷകനഷ്ടങ്ങൾ, ആർത്തവ വിരാമത്തിന്റെ ഫലമായുള്ള ഹോർമോൺ മാറ്റങ്ങൾ എന്നിവ സ്ത്രീകളെ ഈ പ്രായത്തിൽ വിഷമാവസ്ഥയിലലാക്കും. മുൻകോപവും ശുണ്ഠിയുമെല്ലാം ഈ മാറ്റങ്ങളുടെ ബാക്കിപത്രമാണ്. ഈസ്ട്രോജന്‍ നിലയിൽ ഉണ്ടാകുന്ന കുറവ് മൂലം ശരീരത്തിൽ ചൂടും വിയർപ്പും അനുഭവപ്പെടാം. ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. എല്ലിന്റെ ബലം ക്ഷയിക്കുകയും സിനോവിൽ ഫ്ലൂയിഡ് കുറയുകയും ചെയ്യും.തന്മൂലം എല്ലിനും സന്ധികൾക്കും വേദന ഉണ്ടാകും. വാർദ്ധക്യത്തിലെ ശാരീരിക ബലക്കുറവ് നേരിടാനും പോഷകങ്ങൾ ആവശ്യമാണ്.
