ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം . ഇംഗ്ലീഷിൽ ഓർഗാസം ( Orgasm ) എന്നറി ( യപ്പെടുന്നു . മനുഷ്യ ലൈംഗികതയുടെ പ്രധാന ഭാഗ മായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ . ഒരേസമയം ശാരീരികമായും മാനസികമായും അനുഭവ പ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത് . തലച്ചോർ ( Brain ) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം . ലൈംഗികാ വയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥ യിലെത്തുന്നത് . രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം . തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെ ടുന്നു . നാഡീ ഞരമ്പുകളും , ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . രതിമൂർച്ഛ അനു ഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം , അതിനു ശേഷ മുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ് . സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും . എന്നാൽ അലൈംഗികരായ ( Asexual ) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ , രതിമൂർച്ഛയോ പ്പെടണമെന്നില്ല . ആണുങ്ങൾക്ക് ഇത് ശുക്ല സ്ലലനത്തോടൊപ്പം നടക്കു ന്നു എന്ന് പറയാം . ലിംഗാഗ്രത്തിൽ അനേകം നാഡീ തന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ ( Glans ) ഉത്തേ ജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാ റുള്ളത് . സ്ത്രീകളിൽ ഭഗശിശ്നിക / കൃസരിയുടെ ( Clitoris ) മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട് . എണ്ണായിരിയത്തോളം സംവേദനം നൽകുന്ന നാടിഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി . പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത് . യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട് - രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോ ട്ട് ( G Spot ) എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു . എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവി ലുള്ളത് . സ്ത്രീകളിൽ രതിമൂർച്ച കൂടുതൽ സങ്കീർണ്ണവും മാനസിക വുമാണ് . വൃത്തിയുള്ള അന്തരീക്ഷവും അടുപ്പവുമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമാണ് . സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകു ന്നില്ല . എങ്കിലും യോനീവികാസം ഉണ്ടാവുകയും ,ബർത്തോളിൻ ഗ്രന്ഥികളുടെ…









