close

വായാമങ്ങൾ

ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾഡയറ്റ്വായാമങ്ങൾ

ആർത്തവത്തിൽ ക്രമക്കേടുകൾ, ക്ഷീണം… വണ്ണം കൂടുന്നു’: ഈ ലക്ഷണങ്ങൾ നൽകുന്ന സൂചന: ഡോക്ടർ പറയുന്നു

Q എനിക്ക് 43 വയസ്സ്. ഉദ്യോഗസ്ഥയാണ്. കുറച്ചുനാളായി അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. ജോലി ചെയ്യാൻ ഉത്സാഹം തോന്നുന്നില്ല. കൂടുതലായി ഭക്ഷണം കഴിക്കുന്നില്ലെങ്കിലും ശരീരഭാരം വർധിക്കുന്നതായാണ് കാണുന്നത്. ആർത്തവത്തിൽ ചില ക്രമക്കേടുകളും ഉണ്ട്. ഇത് എന്തു കൊണ്ടാണ്?

സിൻസി, കട്ടപ്പന

A നിങ്ങളുടെ അമിതക്ഷീണവും ശരീരഭാരവർധനവും ആർത്തവക്രമക്കേടുകളും എല്ലാം നോക്കുമ്പോൾ നിങ്ങൾക്കു െെതറോയ്ഡ് ഹോർമോണുകളുടെ കുറവോ, ഇൻസുലിൻ ഹോർമോണുകൾ നന്നായി പ്രവർത്തിക്കാത്ത, മെറ്റബോളിക് സിൻഡ്രോമോ ഉണ്ടോ എന്നു എന്ന് സംശയിക്കേണ്ടി വരും.

ശരീരത്തിലെ െെതറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയുന്ന രോഗത്തെ െെഹപ്പോതൈറോയ്ഡിസം എന്നു പറയുന്നു. ഈ രോഗം വളരെ നിശ്ശബ്ദമായാണ് വരുന്നത്. അതുകൊണ്ട് ആരംഭത്തിൽ എല്ലാ ലക്ഷണങ്ങളും കാണുകയില്ല.

ആദ്യമായി ജോലി ചെയ്യുന്നതിന് ഉത്സാഹം കുറയും. ക്ഷീണം കൂടുതലായി അനുഭവപ്പെടും. വിശപ്പു കുറയും. ആഹാരം കഴിക്കുന്നതു കുറഞ്ഞുവരികയും ചെയ്യും. ആഹാരം കുറച്ചു കഴിച്ചാലും ശരീരഭാരം ചെറിയ തോതിൽ വർധിക്കും.. അതു ശരീരത്തിൽ പിത്തവെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാകാം.

ഇതു കൂടാതെ ആർത്തവത്തിൽ ക്രമക്കേടുകളും അമിത രക്തസ്രാവവും ഉണ്ടാകാം. ഉറക്കം കൂടുതലും അസഹ്യമായ തണുപ്പും അനുഭവപ്പെടും. വിശപ്പു കുറയും. കൂടാെത മലശോധനയും കുറയും.

ഈ രോഗം രക്തത്തിലെ ടി4, ടിഎസ്എച്ച് പരിശോധിച്ചാൽ കണ്ടുപിടിക്കാൻ സാധിക്കും. കണ്ടുപിടിച്ചാൽ ദിവസവും ഒരു ഗുളിക കഴിച്ചാൽ തന്നെ പൂർണമായി നിയന്ത്രിക്കാനാകും.

ശരീരത്തിന്റെ ഇൻസുലിൻ ഹോർമോൺ നന്നായി പ്രവർത്തിക്കാതിരുന്നാൽ ഉണ്ടാകുന്ന ഇൻസുലിൻ റസിസ്റ്റൻസ് സിൻഡ്രോം അഥവാ മെറ്റബോളിക് സിൻഡ്രോം എന്ന രോഗവും നിങ്ങൾ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കാം.

ഈ രോഗികൾക്ക് വണ്ണം കൂടുതൽ കാണും. പിന്നെ മുഖത്തും നെഞ്ചിലും വയറിലും അമിതരോമങ്ങൾ കാണാം. മുഖക്കുരുവും കൂടുതലായി കാണാം. ആർത്തവക്രമക്കേടുകൾ ഒരു പ്രധാന ലക്ഷണമാണ്. ഈ രോഗം ഉള്ളവർക്ക് പോളിസിസ്റ്റിക് ഒാവറി സിൻഡ്രോം എന്ന രോഗം കാണാനും സാധ്യതയുണ്ട്.

ഈ രോഗം കണ്ടുപിടിക്കുന്നതിന് രക്തത്തിലെ പഞ്ചസാര, പുരുഷഹോർമോണുകളുെട അളവു പരിശോധന, അടിവയറിന്റെ അൾട്രാസൗണ്ട് പരിശോധന തുടങ്ങിയവ വേണ്ടിവരും.

രോഗം സ്ഥിരീകരിച്ചാൽ ജീവിത െെശലിയിൽ മാറ്റങ്ങൾ വരുത്തുകയും മെറ്റ്ഫോമിൻ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്താൽ രോഗശമനം ഉണ്ടാകും.ഏതായാലും നിങ്ങൾ ഉടനെ തന്നെ ഒരു ഫിസിഷ്യനെ കണ്ട് ഈ രോഗങ്ങളുണ്ടോ എന്നു പരിശോധന നടത്തേണ്ടതാണ്.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

പ്രസവ ശേഷം സുന്ദരിയാവാം

പ്രസവ ശേഷം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം, ബ്യൂട്ടി എക്‌സ്‌പെർട്ട് നൽകുന്ന ടിപ്സുകൾ.

പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത പുലർത്തി കാണാറില്ല. കുഞ്ഞിന്‍റെ പരിചരണവും വീട്ടുകാര്യങ്ങൾ നോക്കി നടത്തലും ഒക്കെയായി അമ്മമാർ ഏറെ തിരക്കിലാവുന്നതു കൊണ്ടാണിത്. ഈ ശ്രദ്ധ ഇല്ലായ്മ മൂലം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം. ബ്യൂട്ടി എക്‌സ്‌പെർട്ട് രേണു മഹേശ്വരി നൽകുന്ന ഈ കുറിപ്പുകൾ പരീക്ഷിച്ചു നോക്കുക.

  • പ്രസവ ശേഷം ചർമ്മം വല്ലാതെ ഡ്രൈ ആയി പോകാറുണ്ട്. വാഴപ്പഴം നന്നായി ഉടച്ച് മുഖത്തും കൈകളിലും മൃദുവായി തേച്ച് പിടിപ്പിക്കുക. പ്രസവ ശേഷം ശരീരത്തിൽ നീരുവീക്കം ഉണ്ടാകാറുണ്ട്. ഈ പ്രശ്നം അകലാൻ മുഖത്ത് ഏതെങ്കിലും ഫ്രൂട്ട് പായ്‌ക്കിടുന്നത് ഉചിതമാണ്.
  • പപ്പായ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക. ചർമ്മത്തിന് നല്ല തിളക്കവും മൃദുലതയും കൈവരും. ചുളിവുകൾ അകലുകയും ചെയ്യും. മുഖം ക്ലീനിംഗും ടോണിംഗും ചെയ്യുക.
  • ആഴ്‌ചയിൽ രണ്ട് തവണ സ്‌ക്രബ് ചെയ്യുക. സ്‌ക്രബ് വീട്ടിൽ തയ്യാറാക്കിയതോ റെഡിമെയ്‌ഡോ ഉപയോഗിക്കാം.
  • അക്യൂപ്രഷർ വഴി സ്വയം കൈകൾ മസാജ് ചെയ്യാം. കാലുകളിൽ വട്ടത്തിൽ ചലിപ്പിക്കുക.
  • ഇളം ചൂട് വെള്ളത്തിൽ നാരങ്ങാ തൊലിയോ ഉപ്പോ ചേർത്ത ശേഷം പാദങ്ങൾ മുക്കി വയ്‌ക്കുക. പാദങ്ങൾക്ക് ഉണ്ടാകുന്ന തളർച്ച അകലും, ഒപ്പം സൗന്ദര്യവും കൂടും.
  • പ്രസവ ശേഷം അരോമ ഓയിൽ ഉപയോഗിച്ച് ശരീരം മൊത്തത്തിൽ മസാജ് ചെയ്യുക. രക്‌തയോട്ടം വർദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. സിസേറിയൻ നടത്തിയവർ ഉദരത്തിൽ മസാജ് ചെയ്യരുത്.
  • പ്രസവ ശേഷം അസ്വസ്‌ഥതയും ഉറക്കക്കുറവും ഉണ്ടെങ്കിൽ തലയിണയിൽ ഏതാനും തുള്ളി നൈറോലി ഓയിൽ തൂവുക. നല്ല ഉറക്കം കിട്ടാനിത് സഹായിക്കും. സുഖകരമായ ഉറക്കം നല്ല ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ഒപ്പം സൗന്ദര്യവും വർദ്ധിപ്പിക്കും.
  • ദിവസവും വിറ്റാമിൻ ഇ ഓയിൽ തലയിൽ പുരട്ടി മസാജ് ചെയ്യുക. കൈ കൊണ്ട് മുടി പതിയെ ചീകുക. മുടിയിൽ കുരുക്ക് വീഴുന്നത് ഒഴിവാകും. വാഴപ്പഴം നന്നായി ഉടച്ച് തലയിൽ പുരട്ടുന്നതു കൊണ്ട് മുടിയ്‌ക്ക് നല്ല മൃദുലതയും തിളക്കവും കൈവരും.
  • ധാരാളം വെള്ളം കുടിക്കുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക. മുഖത്തെ തളർച്ചയെല്ലാം അകലുന്നതിനൊപ്പം ചർമ്മം സുന്ദരമാകും.

TAGS:beauty, beauty after delivery ,beauty tips,delivery,hair care,skin care

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വായാമങ്ങൾ

ലൈംഗിക പ്രശ്നങ്ങൾ സ്വയം പരിഹരിക്കാം

അമ്പതു വയസ്സുകാരൻ ജോർജ് സെക്സോളജിസ്റ്റ‍ിന്റെ മുന്നിലിരിക്കുകയ‍ാണ്. ഉദ്ധാരണക്കുറവാണ് പ്രശ്നം. അയാളുടെ ജീവിതവും ലൈംഗികതയും വിശദമായി ചോദിച്ചറ‍ിയുകയാണ് വളരെ സീനിയറായ മനോരോഗ വിദഗ്ധൻ. ജോർജ് ഉദ്ധാരണക്കുറവിന് ഉത്തേജക മരുന്നു കഴിച്ചു നോക്കി. പക്ഷേ മരുന്നിന്റെ പാർശ്വഫലം മനസ്സിലായപ്പോൾ നിർത്തി. ഇനി ഡോക്ടറെ കാണാം എന്നു കരുതിയാണ് അയാൾ വന്നത്. കാര്യങ്ങൾ പറയുന്നതിനിടയിൽ ഡോക്ടറെ ഇതിനുമുൻപ് രണ്ടുതവണ വന്നു കണ്ട കാര്യം അയാൾ സൂചിപ്പിച്ചു. പക്ഷ‍െ അതിപ്പോഴൊന്നുമില്ല ആദ്യം കണ്ടത് 35 വർഷം മുമ്പാണ്, രണ്ടാമതു കണ്ടതാകട്ടെ 15 വർഷം മുൻപും.
മകൻ പഠ‍ിക്കാൻ മോശമാകുന്നു, എന്തോ മാനസിക പ്രശ്നമാണ് എന്നു സംശയിച്ച് രക്ഷാകർത്താക്കളാണ് അന്ന് ജോർജിനെ കൊണ്ടുവന്നത്. അന്ന് പ്രശ്നകാരണം അമിതമായ സ്വയം ഭോഗമായിരുന്നു. അതേ വ്യക്തി വിവാഹം കഴി‍ഞ്ഞ് 35–ാം വയസ്സിൽ രണ്ടാമതുവന്നത് ശീഘ്ര സ്ഖലനവുമായിട്ടായിരുന്നു. ഇപ്പോഴാകട്ടെ ഉദ്ധാരണക്കുറവും. ഈ മൂന്നു തവണ പ്രത്യേക മരുന്നുകൾ കൂടാതെ പ്രശ്നത്തിനു പരിഹാരമായി. മൂന്നു പ്രശ്നത്തിന്റെയും അടിസ്ഥാനകാരണം ഉത്കണ്ഠ തന്നെയായിരുന്നു. ഒപ്പം ലൈംഗികതയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും.

‌ഇതുപോലുള്ള ജോർജുമാർ നമ്മുടെ കൂട്ടത്തിൽ ഏറെയാണ്. നിസ്സാര ലൈംഗികപ്രശ്നങ്ങളുടെ പേരിൽ ജീവിതം നഷ്ടപ്പെടുത്തുന്ന സ്ത്രീകളും കുറവല്ല. ഇക്കൂട്ടരെ സഹായിക്കാൻ യോഗ്യതയും മികവുമുള്ള സെക്സോളജ‍ിസ്റ്റുകളും നാട്ടിൽ കുറവ്. 80 ശതമാനം ലൈംഗിക പ്രശ്നങ്ങളും ആ വ്യക്തി മനസ്സുവച്ചാൽ സ്വയം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധർ തന്നെ പറയുന്നു. അവർ നിർദേശിക്കുന്ന ആ പ്രയോഗികമാർഗങ്ങൾ മനസ്സിലാക്കാം.

1. ഉദ്ധാരണ പ്രശ്നം മാറ്റാൻ
ലൈംഗിക പ്രശ്നങ്ങളിൽ ഒന്നാമനാണ് പുരുഷൻമാരിലെ ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ കാരണങ്ങളാൽ ഉദ്ധാരണക്കുറവു വരാം. മാനസികകാരണങ്ങളാലുണ്ടാകുന്ന ഉദ്ധാരണക്കുറവ് ചെറുപ്പക്കാരിലാണ് കൂടുതൽ.
∙ ഉദ്ധാരണക്കുറവ് ശാരീരികമാണോ മാനസികമാണോ എന്നു തിരിച്ചറിയാൻ വഴിയുണ്ട്. ഉണരുന്നതിനു മുന്ന‍ോടിയായി പുലർകാലത്ത് സ്വാഭാവികമായ ഉദ്ധാരണം ഉണ്ടെങ്കിൽ ശാര‍ീരികമായ പ്രശ്നം ഇല്ല എന്നു മനസ്സിലാക്കാം. അതുപോലെ ദാമ്പത്യജീവിതത്തിൽ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവർക്കും സ്വയം ഭോഗം ചെയ്യുമ്പോഴും മറ്റും ഉദ്ധാരണം വേണ്ടരീതിയിലുണ്ടെങ്കിൽ ഉദ്ധാരണത്തകരാറ് മാനസികമാണെന്നുറപ്പിക്കാം.
∙ ഉത്കണ്ഠ, വിഷാദം മുതൽ വ്യക്തിയുടെ ഉള്ളിലുള്ള പ്രശ്നങ്ങളും പങ്കാളിയുമായുള്ള ബന്ധത്തിലുള്ള പ്രശ്നവും ഉദ്ധാരണക്കുറവു വരുത്താം. അവ പരിഹരിക്കണം.
∙ ലൈംഗികതയിൽ സ്വയം ആനന്ദിക്കുന്നതിനു മുൻഗണന കൊടുക്കുകയും പങ്കാളിയിലെ മാറ്റങ്ങളിൽ ശ്രദ്ധിക്കുന്നതും ആ ഉദ്ധാരണം കൂട്ടും.
∙ ഉത്തേജനം ലഭിക്കുന്ന വിധം പങ്കാളിയെ കാണുകയെന്നത്(വസ്ത്രധാരണ രീതി ഉൾപ്പെടെ) പുരുഷന്റെ ഉദ്ധാരണം മെച്ചപ്പെടുത്തും.
∙ പങ്കാളികൾ വായ്നാറ്റം ഉൾപ്പെടെയുള്ള ദുർഗന്ധങ്ങൾ അകറ്റുന്നത് ഉദ്ധാരണക്കുറവു മാറ്റാം
∙ കൗമാരകാലം പോലല്ല, പ്രായമേറുമ്പോൾ പ്രായം ഉദ്ധാരണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ സ്വയം ഉൾക്കൊള്ളണം.
∙ അമിതവണ്ണം കുറയ്ക്കൽ, പ്രമേഹം നിയന്തിച്ചുനിർത്താൻ, കൊളസ്ട്രേൾ കുറയ്ക്കൽ, പുകവലിഉപേക്ഷിക്കൽ, മദ്യം അമിതമാകാതിരിക്കൽ എന്നിവയും ഉദ്ധാരണക്കുറവു മാറ്റും.

2. സ്വയം ഭോഗം?
സ്വയംഭോഗം തെറ്റല്ല. ആണിനായാലും പെണ്ണിനായാലും ഇതിലൂടെ സ്വന്തം ശരീരവ്യതിയാനങ്ങളും ശരീരത്തിന്റെ ആസ്വാദ്യതയും തിരിച്ചറിയുന്നവർക്ക് നന്നായി ലൈംഗികജീവിതം ആസ്വദിക്കാനാവുമെന്ന് പഠനങ്ങളുമുണ്ട്. എന്നാൽ സ്വയം ഭോഗത്തോട് വിധേയത്വം വരുന്നതും സമയം കിട്ടുമ്പോഴെല്ലാം അല്ലെങ്കിൽ സമയം ഉണ്ടാക്കിയും അതു ചെയ്യുന്നത് നന്നല്ല.

∙ എത്ര തവണയാകുന്നതാണ് അമിതം എന്ന‍ു കൃത്യമായി പറയ‍ാനാകില്ല. അതുസാഹചര്യങ്ങൾക്കനുസരണമാണ്. എങ്കിലും ദിവസവും ഒന്നിലധികം തവണയായാൽ അത് അമിതമാണ്. പങ്കാളിയുള്ളപ്പോഴും ബന്ധപ്പെ‌ടാതെ സ്വയംഭോഗം ചെയ്താൽ അതും അമിതമാണ്.
∙ വായന, സംഗീതം, സ്പോർട്സ് ഉൾപ്പടെ ഇഷ്ടപ്പെട്ട ഒന്നിൽ സ്വയം സമർപ്പിക്കാൻ ശ്രമിച്ചാൽ ഈ മനോഭാവം മാറ്റാം.
∙ തനിച്ചിരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും സുഹൃത്തുക്കളോടൊപ്പമോ നാട്ടുകാർക്കൊപ്പമോ ഒക്കെ പൊതുകാര്യങ്ങളിൽ വ്യാപൃതമ‍ാകുന്നതും നല്ലതാണ്.
∙ ക്ഷീണവും ആലസ്യമുണ്ടാക്കുന്ന അമിതഭക്ഷണവും കൊഴുപ്പും മധുരവുമേറിയ ഭക്ഷണവും ഒഴിവാക്കുന്നതു നല്ലതാണ്.
‌∙കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയവയിൽ ശേഖരിച്ചിട്ടുള്ള അശ്ലീല വിഡിയോകളും മറ്റും മായ്ച്ചു കളയുക. അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യുക.

∙ സ്വയംഭോഗം ചെയ്തു പോയാൽ കുറ്റബോധം തോന്നുന്നതും സ്വയം ശിക്ഷിക്കുന്നതുമായ ര‍ീതികൾ വേണ്ട.
∙ നിയന്ത്രണം നഷ്ടമായതായി തോന്നിയാൽ കുറച്ചു ദിവസം (ഒന്നോ രണ്ടോ ആഴ്ച) പൂർണമായും ഒഴിവാക്കി നോക്കുന്നതും സ്വയം നിയന്ത്രണം ബോധ്യം വരാൻ നല്ലാതണ്.

3. സ്ഖലനം വേഗത്തിലായാൽ
സ്വാഭാവികമായ ഒരു സ്ഖലനത്തിന് 5 മിനിറ്റു മുതൽ 15 മിനിറ്റു വരെയാണ‍ു ദൈർഘ്യമെന്നു പറയാറുണ്ട്. എന്നാൽ 5 മിനിറ്റിൽ‍ കുറയുന്നതുകൊണ്ട് അതു ശീഘ്രസ്ഖലനം ആകണമെന്നില്ല. പങ്കാളിക്ക് രതിസുഖം കിട്ടുന്നുണ്ടോയെന്നാതാണ് പ്രധാനം. അതു സംഭവിക്കുന്നുവെങ്കിൽ ശീഘ്രസ്ഖലനത്തിന്റെ പ്രധാന കാരണം ഉത്കണ്ഠ ആകാം. ഇത് ഒഴിവാക്കാനാവശ്യമായ ഡീപ് അബ്ഡോമിനൽ ബ്രീത്തിങ്ങ് പോലൊന്നു ശീലിക്കുന്നത് ഉത്കണ്ഠ കുറയ്ക്കും.
∙ സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ ടെക്നിക്കും ഉപയോഗിക്കാം. ശീഘ്രസ്ഖലനമുള്ള പുരുഷൻ മേൽപറഞ്ഞ റിലാക്സേഷൻ ചെയ്തു കഴിഞ്ഞു സ്വസ്ഥമായൊരിടത്തിരുന്ന് പങ്കാളിയുമായുള്ള ലൈംഗികബന്ധം തുടക്കം മുതൽ ഒാരോ ഘട്ടവും ഒരു സിനിമ കാണുന്നതു പോലെ ഭാവനയിൽ കാണുന്ന രീതിയാണ‍ിത്. ഉത്കണ്ഠ തോന്നുന്ന ഘട്ടത്തിൽ ഭവന നിർത്തി റില‍ാക്സ് ചെയ്യുക. തുടർന്നു ഭാവന തുടരുക ത‍ീയിടുക–അണയ്ക്കുക–തീയിടുക–വീണ്ടും–അണയ്ക്ക‍ുക എന്ന മട്ടിൽ. ഇതു പൂർത്തിയായാൽ ശീഘ്രസ്ഖലനസാധ്യതകുറയും.
∙ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീ മുകളിൽ വരുന്ന പൊസിഷനുകളിൽ ശീഘ്രസ്ഖലനസാധ്യത കുറയും.
∙ ഈ രീതിയിൽ സ്റ്റാർട്ട്–സ്റ്റോപ് ടെക്നിക്കും പരീക്ഷിക്കാം. സ്ഖലനം നടക്കാറാകുമ്പോൾ പുരുഷൻ സൂചന നൽകുകയും പങ്കാളി ചലനം നിർത്തുകയും േവണം. സ്ഖലനസാധ്യത മാറിയാൽ പുനരാരംഭിക്കാം. ഇങ്ങനെ പലവട്ടം ആരംഭിച്ച് അവസാനിപ്പിക്കുന്ന രീതി ശീഘ്രസ്ഖലനത്തിൽ ഫലപ്രദമാണ്.

4. അശ്ല‍ീല ചിത്രങ്ങളോട് ആസക്തി
അശ്ലീലചിത്രങ്ങൾ മുതൽ വിഡിയോ വരെയുള്ള പോണുകളോട് അടിമത്തമനോഭാവം വരുന്ന അവസ്ഥയാണ് ഇത്. സ്മ‍ാർട് ഫോൺ യുഗത്തിൽ ഇത് ഏറെ കൂടിയിട്ടുണ്ട്. കൗമാരക്കാരിലാണ് ഈ പ്രശ്നം കൂട‍ുതലെങ്കിലും മധ്യവയസ്സുള്ളവരിലും കൂടിവരുന്നതായി വിദഗ്ധർ പറയുന്നു.
∙ മറ്റു കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവച്ച് പതിവായി ചിലപ്പോൾ ദിവസം പല തവണ അശ്ലീല വിഡിയോകളും മറ്റും കാണാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പോൺ അഡിക്ഷനിലേക്ക് നീങ്ങുകയാണ് എന്നു പറയാം.
∙ പലരും പ‍ിരിമുറുക്കത്തിനുള്ള പരിഹാരമായിക്കൂടി അശ്ലീലദൃശ്യങ്ങൾ കാണ‍ാറുണ്ട്. അതു സ്വയം തിരിച്ചറിയുക, മറ്റു കാര്യങ്ങളിൽ വ്യാപ‍ൃതരാകുക.
∙ അശ്ലീല വിഡിയോ കാണുന്നതിന് ദിവസം എത്ര സമയം ഉപയോഗിക്കുന്നുവെന്നു സ്വയം ധാരണയുണ്ടാക്കുകയും പതിവായി അതു കാണുന്ന സമയത്ത് കാണാൻ കഴിയാത്ത സാഹചര്യങ്ങളിൽ സ്വയം അകപ്പെടുകയും ചെയ്യുക. ഉദാ–ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സമയം ചെലവഴിക്കുന്നതുപോലെ.
∙ ഒരെണ്ണം കണ്ട് അവസാനിപ്പിക്കാം എന്നു കരുതിയാവും കണ്ടുതുടങ്ങുക. എന്നാൽ ഒന്നു കണ്ട്, മറ്റൊന്നു കണ്ട് പിന്നെയും കണ്ട് പോകുന്ന ശീല‍ം ഉണ്ട‍് എന്നു സ്വയം ബോധ‍്യപ്പെടണം.

5. ലൈംഗിക വിരകതിയും താൽപര്യക്കുറവും
സെക്സിനോടുള്ള താൽപര്യക്കുറവ് ഒരു സാധാരണ പ്രശ്നമായി വളരുകയാണ്. ജോലിത്തിരക്ക്, ജീവിത പ്രാരാബ്ധങ്ങൾ മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ അതിനു കാരണമാകുന്നു. പങ്കാളികൾക്കിടയിലുള്ള മാനസിക െഎക്യമില്ലായ്മയും പ്രധാന കാരണമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരു പോലെ ബാധകമാണ്.
∙ സെക്സ് ഒരു പ്രശ്നം (Problem) അല്ല. അതൊരു പരിഹാരമാണ്(Solution) എന്ന ചിന്തയാണ് താൽപര്യക്കുറവുള്ളവർ ആദ്യം മനസ്സിലാക്കേണ്ടത്. നിങ്ങളു‌ടെ തിരക്ക്, ടെൻഷൻ, ഉത്കണ്ഠ, വേദന, സമാധാനക്കുറവ് തുടങ്ങിയവയ്ക്കെല്ലാമുള്ള ഒറ്റമൂലിയാണ് പങ്കാളിയുമായുള്ള ലൈംഗികബന്ധം.
∙ ആഴ്ചയിൽ ഒര‍ിക്കലെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കും എന്ന് ഉറപ്പാക്കുന്ന ഒരു ഷെഡ്യൂൾ ജീവിതത്തിൽ പാലിക്കുക. കാരണം ലൈംഗ‍ികബന്ധം നീണ്ടുപോകുന്തോറും അതിനോടുള്ള താൽപര്യവും കുറയു‍ം.
∙ ലൈംഗികതയിലല്ലാത്ത സമയങ്ങളിലും പങ്കാളികൾ തമ്മിൽ അടുപ്പം കാണ‍‍ിക്കണം വേണ്ടത്ര ആശയവിനിമയം നടത്തണം. ‌
∙ കിടപ്പറ വീട്ടിലെ ഒറ്റപ്പെട്ട സ്ഥാനമല്ല. വീട്ടിൽ തനിച്ചാകുമ്പോഴെല്ലാം അടുക്കള മുതൽ ബാൾ റൂം വരെ തട്ടിയും മുട്ടിയും തലോടിയും റൊമാൻസ് നിലനിർത്തുക.
∙ കിടപ്പറയിൽ പുരുഷനു കാഴ്ചയും സ്ത്രീക്ക് സ്പർശനവും സംസാരവുമാണ് കൂടുതൽ ഉത്തേജനം നൽകുന്നതെന്ന് ഇരുവരും മനസ്സിലാക്കുക. പ‍ുരുഷന് ആസ്വദിക്കാൻ പാകത്തിലുള്ള വസ്ത്രധാരണവും സ്ത്രീക്ക് ഇഷ്ടമാകുന്നസംസാരവും സ്പർശനവും പാലിക്കാൻ ഇരുവരും ശ്രമിക്കുക.
∙ ശരീരത്തിന്റെ വൃത്തിയും ശുചിത്വവും മുതൽ പെർഫ്യൂംസ്, മങ്ങിയ വെള‍ിച്ചം തുടങ്ങിയ വിവിധ സാഹചര്യങ്ങൾ വിരക്തി മാറ്റും.

6. വരൾച്ചയും വേദനയും
ബന്ധപ്പെടുമ്പോഴുള്ള വേദന ലൈംഗികാസ്വാദനത്തിലെ രസംകൊല്ലിയാണ്. ലൂബ്രിക്കേഷൻ സ്രവങ്ങൾ വേണ്ടത്ര ഉണ്ടാകാത്തതിനാലാണു മിക്കപ്പോഴും ഇതു സംഭവിക്കുക. വഴുവഴുപ്പ് കുറഞ്ഞാൽ അവയവങ്ങൾ ഉരസി പോറലുകൾ വീഴാം.
∙ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലാണ് ഈ പ്രശ്നം ക‍ൂടുതൽ. ഹോർമോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിനു കാരണം. ഹോർമോൺ തെറപ്പി ഫലം നൽകും .
∙ ലൂബ്രിക്കേഷനാവശ്യമായ സ്രവങ്ങൾ ലൈംഗികാവയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഉത്തേജനത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ്. പരമാവധി ഉത്തേജനം പകരാൻ പങ്കാളി ശ്രമിച്ചാൽ വരൾച്ചാപ്രശ്നം മാറ‍ും.
∙ ആദ്യമേ ലിംഗപ്രവേശനത്തിനു ശ്രമിച്ചാൽ വരൾച്ചയും വേദനയും ഉണ്ടാകും. ഫോർപ്ലേ ഫലപ്രദമായി പ്രയോഗിക്കുന്നവരിൽ 90 ശതമാനത്തിലും വരൾച്ചയും വേദനയും കാണില്ല.
∙ നീണ്ടുനിൽകുന്ന ഫോർപ്ലേ പ്രയോജനം ചെയ്യുന്നില്ലെങ്കിൽ പുറമേ നിന്നുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം. ഒാവർ ദി കൗണ്ടർ ആയി മെഡിക്കൽ സ്റ്റോറിൽ നിന്നും ഇത്തരം ജെല്ലുകളും ക്രീമുകളും ലഭിക്കും. ഉദാ: ലൂബിക്–ജെൽ, K-Yലൂബ്രിക്കേഷൻ, ജെല്ലി എന്നിവ.
∙ വെള‍‍ിച്ചെണ്ണയും ലൂബ്രിക്കേഷന് ഉപയോഗിക്കാം. പക്ഷേ, ശുദ്ധമായ വെള‍ിച്ചെണ്ണയല്ലെങ്കിൽ ഫംഗൽബാധയ്ക്ക് സാധ്യതയുണ്ട്. ഗർഭധാരണത്തിനു ശ്രമിക്കുന്നവർ വെളിച്ചെണ്ണയോ മറ്റു ക്രീമുകളോ ലൂബ്രിക്ക‍േഷന് ഉപയോഗിക്കരുത്.

7. വലുപ്പക്കുറവ്
ലിംഗവലുപ്പക്കുറവ് ലൈംഗികജീവിതത്തിൽ പ്രശ്നമായി മാറുന്ന മൈക്രോപെനിസ് അവസ്ഥയിലുള്ളവർ അത്യപൂർവമാണ്.
∙ അമിതവണ്ണമുള്ളവരിൽ വണ്ണം കുറച്ചാൽ ലിംഗനീളം കൂടുന്നതായി കാണ‍ാം. യഥാർഥത്തിൽ നീളം കൂടുകയല്ല ലിംഗത്തിന്റെ ചുവടുഭാഗത്ത് അടിഞ്ഞിരുന്ന കൊഴുപ്പു കുറയുമ്പോൾ പൂർണരൂപത്തിൽ ദൃശ്യമാകുന്നതാണ്. ഇത് യോനീപ്രവേശത്തിനു ഗുണകരമാണ്.
∙ ഉദ്ധരിച്ച അവസ്ഥയിൽ ഒന്നര–രണ്ട് ഇഞ്ച് വലുപ്പം മാത്രമുള്ള ലിംഗത്തിനും ലൈംഗികസുഖം നൽകാനാകും.
∙ സ്ത്രീയിൽ ആദ്യ മൂന്നു നാലു സെന്റീമീറ്റർ ആഴത്തിൽ മാത്രമേ സ്പർശനവും സമ്മർദവും അറിയാനുള്ള ശേഷിയുള്ളൂ.
∙ ലിംഗവലുപ്പം കൂട്ടാനായുള്ള ശസ്ത്രക്രിയ ഒഴികെയുള്ള മാർഗങ്ങളെല്ലാം പ്രയോജനരഹിതമാണ്.

8. ആർത്തവവിരാമ പ്രശ്നങ്ങൾ
ആർത്തവ വിരാമത്തോ‌െട ലൈംഗികത അവസാനിക്കുന്നുവെന്ന് സത്രീകൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. ലൈംഗികതയുടെ കൂടുതൽ പക്വമായ മറ്റൊരു ഘട്ടം ആരംഭിക്കുന്നു എന്നു മാത്രം.
∙ വരൾച്ച, വേദന പേലുള്ള പ്രശ്നങ്ങളുള്ളവർക്ക് പരിഹാരം കാണണം അല്ലാതെ ലൈംഗികത അവസ‍ാനിപ്പിക്കുകയല്ല മാർഗം.
∙ സ്ത്രീയുടെ ഉണർവിന് കൂടുതൽ ഉത്തേജനം വേണ്ടിവരാമെന്ന് പങ്കാളി മനസ്സിലാക്കി ഫോർപ്ലേ കൂട്ടണം. സംസാരവും സ്പർശനവും കരുതലും സുരക്ഷിതബോധവും കൂട്ടണം.
∙ ഇരുവരും ഒരുമിച്ചിരുന്ന് ലൈംഗികതയിൽ വരുന്ന മാറ്റങ്ങളും അതിനു പരിഹാരവും സംബന്ധിച്ച അറിവു നേടാൻ ശ്രമിക്കണം.
∙ ഈ സമയത്തെ ആക്ടീവായ ലൈംഗിക ജീവിതം ആർത്തവവിരാമവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളു ഒഴിവാക്കും.

9. വജൈനിസ്മിസിന്റെ മുറുക്കം
പൂർണമായും മാനസികമായ പ്രശ്നമാണിത്. യോനിയിലെ പേശികൾ അമിതമായി മുറുകി ലിംഗപ്രവേശനം സാധ്യമാകാത്ത അവസ്ഥയാണിത്. ആദ്യകാല ലൈംഗികബന്ധങ്ങളിലാണ് ഇതു കൂട‍ുതൽ കാണുക.
∙ സ്ത്രീയുടെ മനസ്സിൽ കടന്നുകൂടിയിട്ടുള്ള സെക്സിനോടുള്ള ഭയം, പങ്കാളിയോടുള്ള ഇഷ്ടമില്ലായ്മ, പാപബോധം തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം. സ്വയം വിലയിരുത്തുകയും തെറ്റിദ്ധാരണകളും ഭയവും മാറ്റുകയും ചെയ്യുന്നതിലൂടെ ഇതു സ്വയം മാറും.
∙ വിവാഹം കഴിഞ്ഞാൽ ഉടൻ സെക്സിനായി തയാറെടുക്കുന്നവരിലാണ് ഇതു കൂടുതൽ കാണുക. നവവധ‍ു മനസ്സുകൊണ്ടും ശരീരം കൊണ്ടും സെക‍്സിനു തയാറാകാൻ വേണ്ടത്ര സമയം നൽകുക.
∙ സ്ത്രീയെ എറ്റവും സന്തോഷപ്രദവും സുരക്ഷിതവുമാണ് എന്ന‍ു ബോധ്യപ്പെടുത്തുന്ന അന്തരീക്ഷത്തിൽ പുരുഷൻ സെക്സിനൊര‍ുങ്ങിയാൽ വജൈനിസ്മിസ് മറികടക്കാം.
∙ ഫോർപ്ലേയിലൂ‌െട സമയമ‌‌െടുത്ത് പരമാവധി ഉത്തോജിപ്പിക്കുകയും ലിംഗപ്രവേശനം നിർബന്ധമല്ലെന്ന നിലപാ‌ട് പുരുഷൻ പ്രകടിപ്പിക്കുകയും ചെയ്താൽ സ്ത്രീ കൂ‌ടുതൽ കംഫർട്ട് ആകുകയും മുറുക്കം അയയുകയും ചെയ്യും.
∙ നിശ്ചിത സമയത്ത് സെക്സ് എന്നതിനു പകരം ഉറക്ക–ഉണർവുകൾക്കിടയിൽ, പുലർകാലത്ത്, പരസ്പരം ഉത്തേജിക്കപ്പെടുമ്പോൾ വജൈനിസ്മിസിനെ മറികടന്ന് ലൈംഗികബന്ധത്തിലേർപ്പെടാം.
∙ ഒരിക്കൽ പൂർണ തോതിൽ ലൈംഗികബന്ധം നടന്നുകഴിഞ്ഞാൽ ആ പങ്കാളിയുമായി പിന്നീട് വജൈനിസ്മിസിനു സാധ്യത കുറവുമാണ്.

10. രതിമൂർച്ഛക്കുറവ്
ലൈംഗികബന്ധങ്ങളിൽ 50 ശതമാനത്തിലും സ്ത്രീക്ക് രതിമൂർച്ഛയിലേക്ക് എത്താൻ കഴിയുന്നില്ലങ്കിൽ രതിമൂർച്ഛക്കുറവ് (അനോർഗാസ്മിയ) ഉണ്ട് എന്നു കരുതണം.
∙ പങ്കാളിയുമായുള്ള മാനസികബന്ധം ശക്തിപ്പെടുത്തുന്നത് രതിമൂർച്ഛക്കുറവ് പരിഹരിക്കാൻ സഹായിക്കും.
∙ പുറത്തു ശബ്ദം കേൾക്കുമോ, കുട്ടി ഉണരുമോ, അടുത്ത മുറിയിൽ ആളുണ്ട് തുടങ്ങിയ ചിന്തകളും സാഹചര്യങ്ങളും രതിമൂർച്ഛ ഇല്ലാതാക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
∙ നിലവിലുള്ള ലൈംഗികബന്ധരീതിയിൽ ഒാർഗാസത്തിലെത്താൽ കഴിയുന്നില്ലെങ്കിൽ മറ്റു ശരീരനിലകൾ പരീക്ഷിക്കുക. സ്ത്രീ മുകളിലായി വരുന്ന പൊസിഷൻ, പിന്നിലൂടെ പ്രവേശിക്കുന്ന ര‍ീതി, ഒാറൽ സെക്സ് തുടങ്ങി പങ്കാളികൾക്കിരുവർക്കും യോജിപ്പുള്ള രീതികൾ പരീക്ഷിക്കാം.
∙ തന്റെ സുഖപ്രദമായ അവസ്ഥകൾ, ശരീരകേന്ദ്രങ്ങൾ തുടങ്ങിയവ പങ്കാളിക്കു മനസ്സിലാകുന്നില്ലെങ്കിൽ അതു തുറന്നു പറയാനും അവ ഉത്തേജിപ്പിക്കുന്നതിൽ പങ്കാള‍ിയെ സഹായിക്കാനും സ്ത്രീ ശ്രമിക്കുന്നത് രതിമൂർച്ഛാസാധ്യത വർധിപ്പിക്കും.
∙ ലൈംഗിക ബന്ധത്തിൽ വൈവിധ്യം കൊണ്ടുവരൂന്നത് രതിമൂർച‍്ഛ കിട്ടാൻ സഹായിക്കും.
∙ ലൈംഗിക ബന്ധത്തിന് സ്ത്രീ ശാരീരികവും മാനസികവുമായി തയാറെടുത്തുകഴിഞ്ഞശേഷമുള്ള ബന്ധത്തിൽ രതിമൂർച്ഛ‍ാസാധ്യത കൂട‍ും.

11. അണുബാധാ പ്രശ്നങ്ങൾ
വിവിധ തരത്തിലുള്ള അണുബാധാ പ്രശ്നങ്ങൾ ലൈംഗികതയെ ബാധിക്കാറുണ്ട്. ശുചിത്വക്കുറവു മുതൽ പ്രമേഹം വരെയുള്ള കാര്യങ്ങൾ ലൈംഗികാവയവങ്ങളിലെ പൂപ്പൽബാധ തുടങ്ങിയവ അണുബാധകൾക്കു കാരണമാകും.
∙ ലൈംഗികബന്ധത്തിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങൾ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. ഇതിനു ബേബി സോപ്പുകൾ പോലുള്ള മൈൽഡ് സോപ്പുകൾ ഉപയോഗിക്കുന്നതാണു നല്ലത്.
∙ സജീവമായ ലൈംഗികബന്ധമുള്ള പങ്കാളികളിക്ക് ഒരാൾക്ക് അണുബാധയുണ്ടെങ്കിൽ രണ്ടു പേർക്കും മരുന്നു വേണ്ടി വരാം. അല്ലെങ്കിൽ അണുബാധ ഒരാളിൽ നിന്നു പങ്കാളിയിലേക്കും പിന്നീ‌ട് തിരിച്ചും മാറി മാറ‍ി വന്നുകൊണ്ടിരിക്കും.
∙ അമിതശുചിത്വം പാലിക്കുന്ന സ്ത്രീകൾ യോനിയുടെ ഉൾവശം ശുച‍ിയാക്കുന്നതിന് ഡ്യൂഷെ (Douche) ഉപയോഗിക്കാറുണ്ട്. പ്രത്യേകതരം ബോട്ടിലോടുകൂടിയ ഇത‍ിന്റെ ഗുണഫലങ്ങളെക്കുറിച്ചു തർക്കമുണ്ട്.
∙ സോപ്പിനെക്കാൾ മികച്ചതും ദുർഗന്ധം അകറ്റ‌ുന്നതുമായ വിവിധ ഹൈജീൻ വാഷുകൾ ലഭ്യമാണ്. അവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. (ഉദാ: വി. വാഷ്, ലാക്ടാസിഡ് (Lactacid), എവർടീൻ ഏവോൺ.)

12. ആസ്വാദ്യത കുറഞ്ഞാൽ
സെക്സ് നന്നായി ആസ്വദിക്കേണ്ട ഒരു വിഭവമാണ്. പലർക്കും അതൊരു ച‌ടങ്ങാണ്. രുചികരമല്ലാത്ത ഭക്ഷണം പോലെ സെക്സ് വിരസമായി മാറ‍ിയവർ ഏറെയാണ്. പങ്കാളികൾ ബോധപൂർവം ശ്രമിച്ചാൽ ഇതു മറികടക്കാം. ഏതു പ്ര‍ായത്തിലും.
∙ സെക്സ് ആസ്വദിക്കാൻ പ്രായം ഒരു ഘടകമല്ല. 50 കഴിഞ്ഞ സ്‍ത്രീകൾ പൂലർത്തുന്ന അതൊക്കെ ചെറുപ്പക്കാരുടെ കാര്യങ്ങൾ എന്ന സമീപനം തെ‍റ്റാണ്.
∙ ശരീരത്തിനും മനസ്സിനും വന്ന മാറ്റങ്ങൾ തുറന്ന പറായാനും ആഗ്രഹങ്ങൾ പങ്കുവയ്ക്കാനും ലൈംഗികതയിലെ ഇഷ്ടങ്ങൾ തുറന്നുപറയാനും അതു ശ്രദ്ധയോ‌െട കേൾക്കാനും തുടങ്ങുമ്പോഴാണ് ആസ്വാദനം വർധിക്കാൻ തുടങ്ങുന്നത്.
∙ കിടപ്പറയിൽ പങ്കാളികൾക്ക് ഇരുവർക്കും ഒരുപോലെ ഇഷ്ടമായതൊന്നും വൈകൃതമല്ല എന്നു തിരിച്ചറിയുക. എന്നാൽ ഒരാൾക്ക് ഇഷ്ടമല്ലാത്ത കാര്യത്തിന് നിർബന്ധമായി ശ്രമിക്കുന്നത് വൈകൃതമാണുതാനും
∙ കുട്ടികൾ ജനിക്കാൻ വേണ്ടിയുള്ള ഒരു ചടങ്ങു മാത്രമാണ് ഇതെന്ന ചിന്ത തെറ്റാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദമാണിതിന്റെ പരമമായ ലക്ഷ്യം എന്ന ചിന്ത മനസ്സിലുറയ്ക്കണം.
∙ കി‌ടക്കയിലേക്ക് പുറമേയുള്ള മറ്റൊരു ചിന്തയും കൊണ്ടുപോകാതിരിക്കുക. തീരുമാനങ്ങൾ എടുക്കേണ്ട വലിയ കാര്യങ്ങൾ കിടക്കയിൽ കിടന്നു ചർച്ച ചെയ്യാം. പക്ഷേ, അത് സെക്സ് കഴിഞ്ഞിട്ടു മതി.

∙ ആസ്വാദനത്തിനു പരിമിതികളില്ല. പഞ്ചേന്ദ്രിയങ്ങളും ആ ആസ‍്വാദനത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കുമ്പോൾ സെക്സ് ആസ്വാദനം പൂർണമാകും.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനങ്ങളുടെ അമിത വലുപ്പം, പതിഞ്ഞ മൂക്ക്, കയ്യുടെ വണ്ണം; സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം പ്ലാസ്റ്റിക് സർജറി

സ്വന്തം ശരീരത്തെ കുറിച്ച് ഏറ്റവുമധികം ശ്രദ്ധയും ഉത്കണ്ഠയുമുള്ള കാലഘട്ടമാണ് കൗമാരം. ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അവർ ആകുലതപ്പെടുന്നതും സ്വാഭാവികമാണ്. ശരീരത്തിലെ െചറിയ പ്രശ്നങ്ങൾ േപാലും കൗമാരക്കാർ ഭീകരമായി കരുതുന്നു. ഇത്തരം പ്രശ്നങ്ങൾക്കും പ്ലാസ്റ്റിക് സർജറി ആവശ്യപ്പെടുന്നവരുെട എണ്ണം വൻതോതിൽ കൂടിവരികയാണ്. പ്രശ്നങ്ങളുമായി പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെത്തുന്ന ഒാരോ കുട്ടിയേയും വിശദമായി പരിശോധിച്ച്, ആവശ്യമുള്ള മറ്റ് െടസ്റ്റുകൾ നടത്തി, കൗൺസലിങ് നൽകിയ ശേഷമെ ചികിത്സ തുടങ്ങൂ. കാരണം കൗമാരത്തിലെ ഇത്തരം പ്രശ്നങ്ങളിൽ ഗൗരവമായതിനു മാത്രം സർജറി മതിയാകും. പലതും മരുന്നുകളും മറ്റും െകാണ്ട് മാറ്റാം. കൗമാരക്കാർ പരാതിപ്പെടുന്ന പ്രശ്നങ്ങളും അവയുെട പരിഹാരവും മനസ്സിലാക്കാം.

 

മുറിവുകളുെട പാടുകൾ

മുഖത്ത് പണ്ട് ഉണ്ടായ മുറിവിന്റെ പാട് ശല്യപ്പെടുത്തുന്നു എന്ന പരാതിയുമായി വരുന്ന ധാരാളം കുട്ടികളുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ മുഖമല്ല മുറിപ്പാടാണ് കൂടുതൽ കാണുന്നത് എന്നു വരെ േഡാക്ടറോട് പരിഭവം പറയും. സ്കാർ റിവിഷൻ ശസ്ത്രക്രിയയിലൂെട പാടുകൾ മാറ്റാൻ കഴിയും. കാഠിന്യം കൂടിയ മുറിപ്പാടുകൾക്കാണ് ശസ്ത്രക്രിയ ആവശ്യമായിവരുക. ഉദാഹരണത്തിന് തുന്നൽ ഇടാതെ ഉണങ്ങിയ മുറിവ് ആയിരിക്കാം അല്ലെങ്കിൽ ശരിയായ രീതിയിൽ തുന്നിലിടാത്തതുെകാണ്ട് ഉണ്ടായ പാട്. ശസ്ത്രക്രിയ അല്ലാതെയുള്ള മാർഗങ്ങളിലൂെടയും പാടുകൾ മായ്ക്കാം. പാടിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ക്രീമുകൾ ഉണ്ട്. മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനും ക്രീമുകൾ ഉണ്ട്. പാടിന്റെ കാഠിന്യം, നിറം എന്നിവ അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പാടുകൾ മായ്ക്കാൻ നമ്മുെട തന്നെ ശരീരത്തിലെ െകാഴുപ്പ് എടുത്ത് കുത്തിവയ്ക്കുന്ന രീതി നിലവിലുണ്ട്. െകാഴുപ്പിൽ അടങ്ങിയിരിക്കുന്ന മൂലകോശങ്ങൾ പാടുകൾ മായ്ക്കാൻ സഹായിക്കും. കുഴിവുള്ള പാടുകൾ നിറയ്ക്കാൻ ഈ കുത്തിവയ്പുകളാണ് േഡാക്ടർമാർ അവലംബിക്കുന്നത്.

മുഖക്കുരു പാട് മാറ്റാൻ

മുഖക്കുരു ധാരാളമായി ഉണ്ടാകുന്നതു കാരണം മുഖം നിറയെ കുഴിവുകൾ ഉള്ള കൗമാരക്കാരുണ്ട്. ഇത്തരം അവസ്ഥകൾക്ക് െഡർമാബറേഷൻ എന്ന രീതിയിലൂടെ പരിഹാരം കാണാം. ത്വക്കിന്റെ പുറംപാളിയാണ് എപ്പിഡെർമിസ്. ഈ പാളിക്കു താഴെയാണ് െഡർമിസ് പാളി സ്ഥിതി െചയ്യുന്നത്. ഈ പാളിയിലാണ് മുഖക്കുരുവിന്റെ പാട് രൂപം െകാള്ളുന്നത്. െഡർമാബറേഷനിൽ എപ്പിഡെർമിസ് നീക്കം െചയ്യും. തുടർന്ന് െഡർമിസ് പാളിയെ നിരയൊത്തതാക്കും (ലെവൽ). ഡെർമിസിന് എപ്പിഡെർമിസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ തന്നെ രണ്ട് മുതൽ മൂന്ന് ആഴ്ച െകാണ്ട് ത്വക്കിന്റെ പുതിയ പാളി രൂപപ്പെടും. ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധ വേണം. പുറത്തിറങ്ങിയാൽ അധികം വെയിലും െപാടിയും ഏൽക്കാതെ ശ്രദ്ധിക്കണം. െഡർമാബറേഷൻ െചയ്തു കഴിഞ്ഞാൽ ചിലരിൽ പിന്നീടുണ്ടാകുന്ന പാടുകൾക്ക് കാഠിന്യം കൂടാം. അതു കീലോയ്ഡ് ആയി മാറാനും സാധ്യതയുണ്ട്. മാത്രമല്ല അണുബാധയ്ക്കും സാധ്യതയുണ്ട്.

പതിഞ്ഞ മൂക്ക് ശരിയാക്കാം

മുഖസൗന്ദര്യത്തിൽ മൂക്കിനു പ്രത്യേക സ്ഥാനം ഉണ്ട്. പതിഞ്ഞ മൂക്കും വളഞ്ഞ മൂക്കും അഭംഗി തന്നെയാണ്. ഇതു തന്നെയാണ് കൗമാരക്കാരെ ഏറെ അസ്വസ്ഥരാക്കുന്നതും. മൂക്കിന്റെ പാലത്തിനുള്ള (സെപ്റ്റം) വളവും ഒരു പരാതിയായി പറയുന്നവരുണ്ട്. മൂക്കിന്റെ പാലത്തിനു വളവുള്ളവരിൽ മൂക്കടപ്പ്, അലർജി േപാലുള്ള പ്രശ്നങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. മൂക്കിന്റെ പ്രശ്നങ്ങൾക്കു െചയ്യുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. ചിലർക്ക് മൂക്കിന്റെ മുകളിൽ വളവ് േപാലെ കാണും. ചിലർക്ക് മൂക്കിന്റെ അറ്റത്ത് വളവ് ഉണ്ടാകും.

പരന്ന മൂക്കാണെങ്കിൽ മൂക്കിന്റെ കുട ചെറുതാക്കാനുള്ള ശസ്ത്രക്രിയ െചയ്യും. മൂക്ക് മുഴുവനായി ചെറുതാക്കാൻ മൂക്കിന്റെ തുടക്കത്തിലുള്ള അസ്ഥിയുെട വീതി കുറയ്ക്കും. ശേഷം മൂക്കിന്റെ കുടയുെട വലുപ്പവും. മൂക്കിന്റെയും മുഖത്തിന്റെ ആകൃതിക്കനുസരിച്ചാണ് എത്ര കുറയ്ക്കണം എന്നുള്ള കാര്യങ്ങൾ േഡാക്ടർ തീരുമാനിക്കുന്നത്. അനസ്തീസിയ നൽകി െചയ്യുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. പ്രീഅനസ്തറ്റിക് െചക്കപ്പ് നടത്തിയശേഷമേ ശസ്ത്രക്രിയ െചയ്യാറുള്ളൂ. മേജർ ശസ്ത്രക്രിയയിൽ ഉണ്ടാകാവുന്ന സങ്കീർണതകൾ ഇതിലും സംഭവിക്കാം. ചിലർ െചറിയ പ്രശ്നങ്ങൾക്കു േപാലും ശസ്ത്രക്രിയ ആവശ്യപ്പെടാറുണ്ട്. അത്തരക്കാർക്ക് കൗൺസലിങ് നൽകും.

അമിതവണ്ണമുള്ള കൗമാരക്കാരിൽ സാധാരണയായി കാണാറുള്ളതാണ് ഇരട്ടത്താടി. താടിയെല്ലിനു താഴെയായി െകാഴുപ്പടിഞ്ഞു കൂടുന്നതാണ് അവസ്ഥയാണിത്. ലൈപ്പോസക്‌ഷൻ എന്ന െകാഴുപ്പ് വലിച്ചെടുക്കുന്ന ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാം. ഇതു കൂടാെത െകാഴുപ്പ് ഉരുക്കിക്കളയാൻ സഹായിക്കുന്ന കുത്തിവയ്പുകളും ഉണ്ട്. പിത്തരസ ആസിഡുകളുെട ഗണത്തിൽപെടുന്ന കൈബെല്ല ചർമത്തിനടിയിലേക്കു കുത്തിവച്ചാണ് െകാഴുപ്പ് അലിയിച്ചു കളയുന്നത്.കയ്യുെട വണ്ണം

കൗമാരക്കാരിൽ ചിലർക്ക് ഉടലിനു വണ്ണം കുറവാണെങ്കിലും കൈക്കു വണ്ണം കൂടുതൽ കാണും. െകാഴുപ്പ് അടിഞ്ഞുകൂടുന്നതാണു പ്രശ്നം. െചറിയ അളവിലുള്ള െകാഴുപ്പാണെങ്കിൽ ലൈപ്പോസക്‌ഷൻ വഴി െകാഴുപ്പ് വലിച്ചെടുക്കാം. കൂടുതൽ അളവിൽ ഉണ്ടെങ്കിൽ െകാഴുപ്പ് നീക്കം െചയ്തശേഷം ത്വക്ക് കൂടി നീക്കം െചയ്യേണ്ടിവരും. തുടർന്ന് ത്വക്ക് മുറുക്കും. ലൈപ്പോസക്‌ഷൻ കഴിഞ്ഞാലും കുറച്ചു ത്വക്ക് തൂങ്ങികിടക്കാം. നല്ല ഇലാസ്തികതയുള്ള ത്വക്ക് ആണെങ്കിൽ പതിയെ പൂർവരൂപം പ്രാപിക്കും. ഈ കാലയളവിൽ സ്റ്റോക്കിങ്സ് േപാലുള്ള ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ത്വക്ക് മുറുകാൻ സഹായിക്കും. ആറ് മാസ ത്തോളം ഇതു ധരിക്കേണ്ടി വരും. തുടയുെട വണ്ണത്തിനും ലൈപ്പോസക്‌ഷനാണ് െചയ്യാറുള്ളത്.

സ്തനങ്ങളുെട വലുപ്പം

കൗമാരക്കാരായ പെൺകുട്ടികളുെട ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും വരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സ്തനങ്ങളുെട അമിത വലുപ്പം. പലപ്പോഴും ഇതു കാരണം മറ്റുള്ളവരുമായി ഇടപഴകാൻ കുട്ടിക്കു സങ്കോചം അനുഭവപ്പെടാം. സ്തനങ്ങൾക്കു വലുപ്പം കൂടുന്നത് കഴുത്ത് വേദന, പുറംവേദന േപാലുള്ള ശാരീരിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ബ്രെസ്റ്റ് റിഡക്‌ഷൻ ശസ്ത്രക്രിയയാണ് പരിഹാരം. സ്തനങ്ങളിൽ നിന്ന് അധികമായുള്ള െകാഴുപ്പ്, കലകൾ എന്നിവ എടുത്തു മാറ്റും. ശസ്ത്രക്രിയ െചയ്ത ഭാഗത്ത് രക്തം കെട്ടിനിൽക്കാതിരിക്കാൻ ട്യൂബ് ഇടും. അനസ്തീസിയ നൽകി ചെയ്യുന്ന മേജർ ശസ്ത്രക്രിയയാണിത്. മൂന്നു മുതൽ അഞ്ച് ദിവസം വരെ ആശുപത്രിവാസവും രണ്ടാഴ്ചയോളം വിശ്രമവും വേണം. ശസ്ത്രക്രിയയിൽ മുലപ്പാൽ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളും കലകളും മറ്റും നീക്കം െചയ്യും. ഇതു ഭാവിയിൽ മുലയൂട്ടുന്നതിനു തടസ്സം ഉണ്ടാക്കും.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?: വയർ കുറയ്ക്കാൻ ടിപ്സ്

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.

എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം. മൂത്രാശയത്തിന് അകത്തും ചുറ്റുമുള്ള പേശികളും യോനീഭാഗത്തെയും മലദ്വാരത്തിലെയും പേശികളും ഉൾപ്പെടുന്ന പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അ യഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.

പ്രസവശേഷമുള്ള വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്?

പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എ ന്നതാണ് ശരീരത്തിന്റെ പ്രഥമവും പ്രധാനവുമായ ജോലി. ഈ സമയത്ത് ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമില്ല. നമ്മുടെ ശരീരത്തിനും കുഞ്ഞിനും വേണ്ടുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. അമിതമായ അ ളവിൽ ആഹാരം കഴിക്കേണ്ടതില്ല. പ കരം വ്യത്യസ്ത നിറങ്ങളിലും തരത്തിലുമുള്ള നല്ല പോഷകമുള്ള വിഭവങ്ങൾ കഴിക്കാം.

ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ‌, ബ്രൊക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ധാരാളം ഭക്ഷണത്തിലുൾപ്പെടുത്തണം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും ധാരാളം നാരുകളുണ്ട്. കഴിവതും ഈ പഴങ്ങൾ ജ്യൂസടിച്ചു കുടിക്കാതെ പഴമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. നാരുകൾ ശരീരത്തിൽ ചെല്ലുമ്പോൾ മലബന്ധം കുറയും. കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ ഇടയാകും. ഭാവിയിൽ ഇതു മികച്ച ആരോഗ്യത്തിനും അമിതവണ്ണം വയ്ക്കാതിരിക്കാനും സഹായകമാകും.

വെള്ളം കുടിക്കുന്നത് പ്രധാനമാണ്. സാധാരണ കുടിക്കുന്നതിലുമധികം വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.

കുഞ്ഞിനെ മുലയൂട്ടുന്നത് വഴി തന്നെ 300 മുതൽ 500 കാലറി വരെ ദിവസവും ശരീരത്തിൽ നിന്നും ന ഷ്ടമാകും. അതുതന്നെ ഭാരം കുറയ്ക്കാൻ ഒരുപരിധി വരെയൊക്കെ സ ഹായിക്കും. അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി, പോഷകശൂന്യമായ കാലറി കൂടിയ ജങ്ക് ഫൂഡ് ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ശീതളപാനീയങ്ങളും ഫാസ്റ്റ് ഫൂഡുമെല്ലാം ഇതിലുൾപ്പെടും. പ്രസവരക്ഷ എന്ന പേരിൽ നെയ്യും നെയ്യ് കലർന്ന ഔഷധങ്ങളും അമിതമായി ഭക്ഷണവും ഒക്കെ കഴിക്കുന്നത് ശരീരഭാരം വർധിക്കാനിടയാക്കും.

പ്രസവശേഷം സാധാരണ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും സ്ഥിരമായി മിതമായി വ്യായാമം ചെയ്യുകയും ചെയ്താൽ തന്നെ 9 മാസം മുതൽ ഒരു വർഷം കൊണ്ടു ഗർഭധാരണത്തിനു മുൻപുള്ള ശരീരഭാരത്തിലേക്കെത്താൻ സാധിക്കും. അതോടൊപ്പം വയറും കുറയും.

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?

പ്രസവശേഷം ബൈൻഡർ അഥവാ ബെൽറ്റ് (Coreset) കെട്ടുന്നതു വഴി ഉദര പേശികൾക്കും നടുവിനും നല്ലൊരു താങ്ങു ലഭിക്കും. തുണി മുറുക്കിക്കെട്ടുന്നതിനൊക്കെ ബെൽറ്റ് കെട്ടുന്നതിന്റെ അതേ ഫലമാണ് ലഭിക്കുക പക്ഷേ, ഇതു ശരീരഭാരം കുറയാനോ കൊഴുപ്പ് കുറയാനോ സഹായിക്കുന്ന ഒരു മാജിക് റെമഡിയൊന്നുമല്ല. ബെൽറ്റ് കെട്ടുന്നത് സിസേറിയൻ ചെയ്തവരിൽ വേദന കുറയാനും മുറിവ് സുഖമാകാനും സഹായിക്കുമെന്നു ചില പഠനങ്ങളുണ്ട്. എന്നിരുന്നാലും സിസേറിയൻ നടത്തിയവരിൽ ഡോക്ടറോടു ചോദിച്ചശേഷം മാത്രം ബെൽറ്റോ ബൈൻഡറോ ഉപയോഗിക്കുന്നതാകും നല്ലത്.

ബെൽറ്റ് വല്ലാതെ ഇറുകിയാൽ രക്തയോട്ടത്തിനു തടസ്സമുണ്ടായി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകാം. വിയർപ്പു കെട്ടിനിന്ന് അണുബാധകൾക്കും സാധ്യതയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജാക്വിലിൻ മൈക്കിൾ

ഇന്റർനാഷനൽ ബോർഡ് സർട്ടിഫൈഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷൻ
സിഡ്നി
ഒാസ്ട്രേലിയ

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷം എപ്പോൾ മുതൽ വയർ കുറയാനുള്ള വ്യായാമം ചെയ്തു തുടങ്ങാം?: വണ്ണം കുറയ്ക്കേണ്ടത് ഇങ്ങനെ

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.

എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം. മൂത്രാശയത്തിന് അകത്തും ചുറ്റുമുള്ള പേശികളും യോനീഭാഗത്തെയും മലദ്വാരത്തിലെയും പേശികളും ഉൾപ്പെടുന്ന പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അ യഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.

പ്രസവശേഷമുള്ള വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്?

പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എ ന്നതാണ് ശരീരത്തിന്റെ പ്രഥമവും പ്രധാനവുമായ ജോലി. ഈ സമയത്ത് ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമില്ല. നമ്മുടെ ശരീരത്തിനും കുഞ്ഞിനും വേണ്ടുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. അമിതമായ അ ളവിൽ ആഹാരം കഴിക്കേണ്ടതില്ല. പ കരം വ്യത്യസ്ത നിറങ്ങളിലും തരത്തിലുമുള്ള നല്ല പോഷകമുള്ള വിഭവങ്ങൾ കഴിക്കാം.

ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ‌, ബ്രൊക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ധാരാളം ഭക്ഷണത്തിലുൾപ്പെടുത്തണം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും ധാരാളം നാരുകളുണ്ട്. കഴിവതും ഈ പഴങ്ങൾ ജ്യൂസടിച്ചു കുടിക്കാതെ പഴമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. നാരുകൾ ശരീരത്തിൽ ചെല്ലുമ്പോൾ മലബന്ധം കുറയും. കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ ഇടയാകും. ഭാവിയിൽ ഇതു മികച്ച ആരോഗ്യത്തിനും അമിതവണ്ണം വയ്ക്കാതിരിക്കാനും സഹായകമാകും.

വെള്ളം കുടിക്കുന്നത് പ്രധാനമാണ്. സാധാരണ കുടിക്കുന്നതിലുമധികം വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.

കുഞ്ഞിനെ മുലയൂട്ടുന്നത് വഴി തന്നെ 300 മുതൽ 500 കാലറി വരെ ദിവസവും ശരീരത്തിൽ നിന്നും ന ഷ്ടമാകും. അതുതന്നെ ഭാരം കുറയ്ക്കാൻ ഒരുപരിധി വരെയൊക്കെ സ ഹായിക്കും. അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി, പോഷകശൂന്യമായ കാലറി കൂടിയ ജങ്ക് ഫൂഡ് ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ശീതളപാനീയങ്ങളും ഫാസ്റ്റ് ഫൂഡുമെല്ലാം ഇതിലുൾപ്പെടും. പ്രസവരക്ഷ എന്ന പേരിൽ നെയ്യും നെയ്യ് കലർന്ന ഔഷധങ്ങളും അമിതമായി ഭക്ഷണവും ഒക്കെ കഴിക്കുന്നത് ശരീരഭാരം വർധിക്കാനിടയാക്കും.

പ്രസവശേഷം സാധാരണ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും സ്ഥിരമായി മിതമായി വ്യായാമം ചെയ്യുകയും ചെയ്താൽ തന്നെ 9 മാസം മുതൽ ഒരു വർഷം കൊണ്ടു ഗർഭധാരണത്തിനു മുൻപുള്ള ശരീരഭാരത്തിലേക്കെത്താൻ സാധിക്കും. അതോടൊപ്പം വയറും കുറയും.

പ്രസവശേഷം വയർ ചാടുന്നതിനു പിന്നിൽ പേശികൾ തൂങ്ങുന്നതാണ് (ഡയസ്േറ്റസിസ് റെക്ടൈ) എന്നു കണ്ടു. ശരിയാണോ?

 

എല്ലാ സ്ത്രീകളിലും പ്രസവശേഷം വയർ തൂങ്ങുന്നത് ഡയസ്േറ്റസിസ് റെക്ടൈ കൊണ്ടാകണമെന്നില്ല. ലീനിയ ആൽബ എത്രമാത്രം വലിഞ്ഞിട്ടുണ്ട് (Inter Rectus Distance) എന്നതിനെ അടിസ്ഥാനമാക്കിയാണ് ഡയസ്േറ്റസിസ് റെക്ടൈ നിർണയിക്കുന്നത്. വയറിന് രണ്ട് വിരലിലധികം വീതിയുണ്ടെങ്കിൽ ഡയസ്േറ്റസിസ് റെക്ടൈ ആണെന്നു സംശയിക്കാമെന്ന് പൊതുവേ പറയാറുണ്ട്. എങ്കിലും അൾട്രാസോണോഗ്രഫി വഴി ഇന്റർ റെക്ടസ് (റെക്ടസ് പേശികൾ തമ്മിലുള്ള) അകലം അളന്നു നിർണയിക്കുന്നതാണ് ഉത്തമം.

ഉദരഭാഗത്തെ പേശികളെ മുറുക്കിവയ്ക്കുന്ന കോർസെറ്റുകളുടെ ഉ പയോഗം കൊണ്ടും കൃത്യമായ ഫിസിയോതെറപ്പി രീതികളും വഴി ചിലരിൽ ഡയസ്േറ്റസിസ് റെക്ടൈ പരിഹരിക്കാനാകും. പക്ഷേ, ചിലപ്പോൾ ശസ്ത്രക്രിയ തന്നെ വേണ്ടിവരും.

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?

പ്രസവശേഷം ബൈൻഡർ അഥവാ ബെൽറ്റ് (Coreset) കെട്ടുന്നതു വഴി ഉദര പേശികൾക്കും നടുവിനും നല്ലൊരു താങ്ങു ലഭിക്കും. തുണി മുറുക്കിക്കെട്ടുന്നതിനൊക്കെ ബെൽറ്റ് കെട്ടുന്നതിന്റെ അതേ ഫലമാണ് ലഭിക്കുക പക്ഷേ, ഇതു ശരീരഭാരം കുറയാനോ കൊഴുപ്പ് കുറയാനോ സഹായിക്കുന്ന ഒരു മാജിക് റെമഡിയൊന്നുമല്ല. ബെൽറ്റ് കെട്ടുന്നത് സിസേറിയൻ ചെയ്തവരിൽ വേദന കുറയാനും മുറിവ് സുഖമാകാനും സഹായിക്കുമെന്നു ചില പഠനങ്ങളുണ്ട്. എന്നിരുന്നാലും സിസേറിയൻ നടത്തിയവരിൽ ഡോക്ടറോടു ചോദിച്ചശേഷം മാത്രം ബെൽറ്റോ ബൈൻഡറോ ഉപയോഗിക്കുന്നതാകും നല്ലത്.

ബെൽറ്റ് വല്ലാതെ ഇറുകിയാൽ രക്തയോട്ടത്തിനു തടസ്സമുണ്ടായി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകാം. വിയർപ്പു കെട്ടിനിന്ന് അണുബാധകൾക്കും സാധ്യതയുണ്ട്.

പ്രസവശേഷം എപ്പോൾ മുതൽ വയർ കുറയാനുള്ള വ്യായാമം ചെയ്തു തുടങ്ങാം?

സാധാരണ പ്രസവമാണെങ്കിൽ രണ്ടാം ദിവസം മുതൽ സമയം കിട്ടുമ്പോൾ അൽപനേരം മെല്ലെ നടക്കാം. ഇതു രക്തയോട്ടം സുഗമമാക്കാനും ഗ്യാസ് കെട്ടിക്കിടന്നു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സഹായിക്കും. സിസേറിയൻ കഴിഞ്ഞവരിൽ ആദ്യ ആഴ്ച കഴിയുമ്പോൾ മെല്ലെയുള്ള നടത്തം ആരംഭിക്കാം.

വയറ് കുറയ്ക്കാനുള്ളതെന്നു വിശേഷിപ്പിക്കുന്ന വ്യായാമങ്ങൾ പ്രസവശേഷം ഉടനെ ചെയ്യാതിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് പ്ലാങ്ക്, സിറ്റ് അപ്പുകൾ പോലുള്ള വ്യായാമങ്ങൾ. ഈ വ്യായാമങ്ങൾ ഡയസ്േറ്റസിസ് റെക്ടൈ പരിഹരിക്കാൻ സഹായിക്കില്ലെന്നു മാത്രമല്ല കൂടുതൽ കുഴപ്പങ്ങളിലേക്കെത്തിക്കുകയേ ഉള്ളൂ. നല്ലൊരു ഫിസിയോതെറപ്പിസ്റ്റിനെ കണ്ട് ഡീപ് കോർ സ്ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്യുന്നതാകും ഉചിതം.

ശരീരത്തിൽ അധികമായുള്ള കൊഴുപ്പ് എരിഞ്ഞു തീർന്ന ശേഷമേ ഉദരഭാഗത്തുള്ള കൊഴുപ്പ് എരിഞ്ഞുതുടങ്ങൂ. അതുകൊണ്ട് പൊതുവായ വ്യായാമങ്ങൾ ചെയ്ത് ഭാരം കുറയ്ക്കാൻ ശ്രമിക്കുക. എന്നാൽ, ആദ്യ ആറ് ആഴ്ച ജോഗിങ്ങും ഒാട്ടവും പോലുള്ള കഠിന വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. മിതമായ വേഗതയിലുള്ള നടത്തം എല്ലാവർക്കും ചെയ്യാം.

12 ആഴ്ചയ്ക്കു ശേഷം എല്ലാവർക്കും സാധാരണരീതിയിലുള്ള വ്യായാമം ചെയ്യാം. നീന്തലും നൃത്തവും ഒാട്ടവുമൊക്കെ ഭാരം കുറയ്ക്കാൻ സഹായിക്കും. എങ്കിലും മെല്ലെ തുടങ്ങി പതിയെ കൂടുതൽ കഠിനമായവയിലേക്കു പോകുന്നതാകും നല്ലത്.

ശരീരത്തിലെ ലിഗമെന്റുകളും സ ന്ധികളുമെല്ലാം അയഞ്ഞിരിക്കുന്നതുകൊണ്ട് പേശികൾക്കും നടുവിനുമൊന്നും ആയാസമോ പരുക്കോ ഉളുക്കോ ഉണ്ടാകാതെ കരുതലെടുക്കണം. കഠിനമായ വ്യായാമമുറകൾ ഒഴിവാക്കണം. ഡയസ്േറ്റസിസ് റെക്ടൈ പ്രശ്നമുള്ളവർ അമിത ഭാരമുള്ള വസ്തുക്കൾ ഉയർത്തരുത്. ഭാരം എടുക്കേണ്ടി വന്നാൽ തന്നെ ഉദരഭാഗത്ത് ബെൽറ്റ് കെട്ടി ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജാക്വിലിൻ മൈക്കിൾ

ഇന്റർനാഷനൽ ബോർഡ് സർട്ടിഫൈഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷൻ
സിഡ്നി
ഒാസ്ട്രേലിയ

read more
Tummy After Deliveryചോദ്യങ്ങൾഡയറ്റ്ഫാഷൻവണ്ണം വയ്ക്കുവാൻവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വയറു പെട്ടെന്നു കുറയ്ക്കണോ ? ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ മതി

ഈ തടിയൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണോ ചിന്തിക്കുന്നത് ? ശരീരഭാരം കുറയ്ക്കാൻ പറ്റാവുന്ന പണിയൊക്കെ ചെയ്തിട്ടും വിഷമത്തിലാണോ? ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് സാവധാനം ശരീരഭാരം കുറച്ചുകൊണ്ടു വരാൻ സാധിക്കും.

എന്നാൽ ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ശുഭവാർത്തയുണ്ട് എന്താണെന്നല്ലേ. മധുരം കുറയ്ക്കുക അത്ര തന്നെ. ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൊഴുപ്പ് കളയാൻ അത്യാവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നതും പ്രധാനമാണ്.

വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ്. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹവുമായും ഫാറ്റി ലിവർ ഡിസീസുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണത്തോടൊപ്പം എട്ടാഴ്ചക്കാലം മധുരപാനീയങ്ങൾ കുടിച്ച ഒരു സംഘത്തെ ഗവേഷകർ പഠനവിധേയരാക്കി. ഇവരുടെ ഭക്ഷണരീതിയിൽ മാറ്റം ഒന്നും വരുത്താതെതന്നെ മൂന്നു പൗണ്ട് ഭാരം കൂടിയതായി കണ്ടു. കൂടാതെ അടിവയറിലെ കൊഴുപ്പും കൂടി.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് 80 ശതമാനവും വയർ കുറയ്ക്കാനുള്ള വഴി. കീറ്റോ ഡയറ്റ് ഇതിൽ പ്രധാനമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

രാവിലത്തെ കാപ്പിയിൽ അൽപ്പം കറുവാപ്പട്ട വിതറുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഇതു സഹായിക്കുന്നതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കുന്നതു തടയും.

ഈ ഭക്ഷണരീതികൾ പിന്തുടരുന്നത് അപകടകരമായ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

 

read more
ആരോഗ്യംവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉറങ്ങാനുള്ള നുറുങ്ങു വിദ്യകൾ; നല്ല ഉറക്കം ലഭിക്കാൻ അഞ്ച് വഴികൾ

പകൽ സമയം ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ഒരു ശരീരത്തിന് നല്ലൊരു രാത്രിയുറക്കം അത്യാവശ്യമാണ്. ശരീരത്തിന് ഊർജം വേണമെങ്കിൽ നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാൽ ചിലപ്പോൾ മോശം ശീലങ്ങൾ കാരണം, രാത്രിയിൽ ഉറക്കം പൂർണ്ണമാകില്ല. അതിനാൽ അടുത്ത ദിവസം അയാളെ സംബന്ധിച്ച് ക്ഷീണം നിറഞ്ഞ ദിവസവും ജോലി ചെയ്യാൻ താല്പര്യമില്ലാത്ത ഒരു ദിവസവുമായി മാറും.

 

അത്തരം സാഹചര്യങ്ങളിൽ ഉറക്കം വരാനായി ചില ആളുകൾ മരുന്നുകൾ കഴിക്കുന്നു. എന്നാൽ അത് ശരീരത്തിന് ദോഷം ചെയ്യുന്നു. മതിയായ ഉറക്കം ലഭിക്കാൻ വിദഗ്ധർ നൽകുന്ന ചില നുറുങ്ങു വിദ്യകൾ നോക്കാം….

 

ഗാഡ്ജെറ്റുകൾ സ്വിച്ച് ഓഫ് ചെയ്യുക

ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ദിവസത്തിന് ശേഷം വിശ്രമിക്കാനുള്ള ഏറ്റവും നല്ല മാർഗം ഫോണിൽ ഒരു സിനിമ കാണുകയോ സോഷ്യൽ മീഡിയയിൽ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പക്ഷേ, ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഗാഡ്‌ജെറ്റുകളിൽ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോർമോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സ്ക്രീനിൽ നിന്ന് അകന്നുനിൽക്കുന്നത് മെലറ്റോണിൻ ഹോർമോൺ സ്രവിക്കാൻ സഹായിക്കുന്നു.

പുസ്തകം വായിക്കുക 

വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കാം.

ഉറങ്ങുന്നതിനുമുമ്പ് കുളിക്കുക 

ഉറങ്ങുന്നതിനുമുമ്പ് കുളിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

ചൂടുള്ള എന്തെങ്കിലും കുടിക്കുക

കിടക്കുന്നതിന് മുൻപ് മഞ്ഞൾ പാൽ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും.

 

ശ്വസനത്തിൽ ശ്രദ്ധിക്കുക 

വിദഗ്ധരും യോഗ വിദഗ്ധരും ആത്മീയ ഗുരുക്കളും ഉറങ്ങുന്നതിനുമുമ്പ് ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധൻ പോലെയുള്ള പ്രാണായാമം ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കും.

read more
മേക്കപ്പ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

മുപ്പത് വയസിന് ശേഷമുള്ള ചര്‍മ്മ സംരക്ഷണത്തിന്

മുപ്പത് വയസിനു ശേഷവും മനസ്സ് ചെറുപ്പമായി നിലനിര്‍ത്താം പക്ഷേ ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിച്ചല്ലെ പറ്റൂ. മുപ്പത് വയസു കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട സ്‌കിന്‍, ചുളിവുകള്‍ തുടങ്ങിയ മാറ്റങ്ങള്‍. ഇതിന് ശേഷമായിരിക്കും ചര്‍മ്മസംരക്ഷണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മുപ്പതുകളിലെ ചര്‍മ്മ സംരക്ഷണം ഗൗരവമായി തന്നെ എടുക്കാം, ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

ഫെയ്‌സ് സിറം

മുപ്പതിനു ശേഷം ഫെയ്‌സ് സിറം തീര്‍ച്ചയായും ഉപയോഗിക്കണം. ഓരോരുത്തരുടെയും സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന സിറമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് മുഖം മൃദുവാകുന്നതിന് സഹായിക്കും മാത്രമല്ല നിറം വര്‍ധിക്കുന്നതിനും മുഖത്തെ ഡ്രൈനസ് മാറ്റുന്നതിനും ഇത് സഹായിക്കും.

മോയ്‌സ്ചറൈസര്‍

മുപ്പതുകളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നു, അതുകൊണ്ട് നിങ്ങള്‍ക്കു ചേര്‍ന്ന മോയ്‌സ്ച്ചറൈസര്‍ എപ്പോഴും ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍ ലോഷന്‍

സണ്‍സ്‌ക്രീന്‍ ക്രീമിന്റെ ഉപയോഗമാണ് മറ്റൊന്ന്. മുപ്പതിനു ശേഷം സ്‌കിന്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നു. സൂര്യാഘാതം പോലുള്ളവ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അത് കൊണ്ട് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കാന്‍ മറക്കണ്ട.

ഐ ക്രീം

ഈ സമയമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും. ഇത് തടയാണ് ഐ ക്രീം ഉപയോഗിക്കാം. എന്നാല്‍ കണ്ണിന് ചുറ്റും മറ്റ് ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണിന് ചുറ്റുമുള്ള കറുക്ക പാടുകള്‍ നീക്കം ചെയ്യാന്‍ വെള്ളരിക്കയും ഉപയോഗിക്കാവുന്നതാണ്.

ഫേഷ്യല്‍ ഓയില്‍ മസ്സാജ്

മാസത്തില്‍ രണ്ട് തവണയെങ്കിലും ഫേഷ്യല്‍ ഓയില്‍ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യണം. ഇത് സ്‌കിന്‍ ഹൈഡ്രേറ്റ് ചെയ്ത് തിളക്കം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ഫെയ്‌സ് സ്‌ക്രബ്

ഫെയ്‌സ് വാഷിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്‌ക്രബും. ആഴ്ച്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിച്ച് മുഖം കഴുകാം. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യുന്നതിനും ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിക്കുന്നതിനും സ്‌ക്രബ് ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് സഹായിക്കും.

നൈറ്റ് ക്രീം

രാത്രി കിടക്കുന്നതിന് മുമ്പ് നൈറ്റ് ക്രീം ഉപയോഗിക്കാന്‍ മറക്കരുത്. മറ്റെല്ലാം പോലെ തന്നെ സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന ക്രീം വേണം തെരഞ്ഞെടുക്കാന്‍.

ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മേക്കപ്പ് റിമൂവര്‍, വീര്യം കുറഞ്ഞ റിമൂവര്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ മുഖത്ത് എളുപ്പത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ട്

read more
ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

പ്രസവശേഷം യോനിയുടെ മുറുക്കം നഷ്ടപ്പെടുന്നു

പല സ്ത്രീകള്‍ക്കും പ്രസവശേഷം വജൈന ലൂസാകുന്നു. ഇത് ലൈംഗികജീവിതത്തെ മോശമായി ബാധിക്കുന്നില്ലേ ലൂസ് വജൈന സംഭോഗസമയത്ത്………

ലൂസ് വജൈന സംഭോഗസമയത്ത് വേണ്ട രീതിയിലുള്ള ഗ്രിപ്പ് പ്രധാനം ചെയ്യില്ല. അത് ഇരുവരുടെയും സുഖം കുറയ്ക്കും. ചില യോഗാസനങ്ങളും പ്രാണായാമവും വഴി വജൈന മുറുക്കിയെടുക്കാം.

വജ്രാസനത്തിലിരുന്ന് രാവിലെയും വൈകുന്നേരവും അനുലോമ വിലോമ പ്രാണായാമം പരിശീലിക്കുക. ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോള്‍ വജൈനയിലെ പേശികള്‍ ഉള്ളിലേക്ക് വലിച്ചെടുക്കുക. മൂത്രവിസര്‍ജനം നിയന്ത്രിക്കാനായി പേശികള്‍ മുറുക്കി നിയന്ത്രിക്കുന്നതുപോലെ. പിന്നീട് ശ്വാസം മെല്ലെ പുറത്തുവിടുക. പേശികള്‍ ലൂസാക്കുക.

സ്വല്പസമയം വിശ്രമിച്ചശേഷം വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്ത് പ്രാണായാമം തുടരുക. ഇത് 10 തവണ രാവിലെയും 10 തവണ വൈകുന്നേരവും ആറ് ആഴ്ച ചെയ്യുക. വജൈനല്‍ മസിലുകള്‍ ടൈറ്റാവുകയും സംഭോഗസുഖം കൂടുകയും ചെയ്യും. ഇതിന് കെഗല്‍ എക്‌സര്‍സൈസ് എന്നു പറയും.

read more