close

സ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

കരുത്തുറ്റ കാർകൂന്തൽ

  • ചെമ്പരത്തിയിലയും മൈലാഞ്ചിയിലയും തണലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ മതി. തലയ്ക്കു നല്ല കുളിർമ കിട്ടും. മുടി തഴച്ചു വളരുകയും ചെയ്യും. നീർക്കെട്ടുളളവർ കുളി കഴിഞ്ഞു രാസ്നാദി പൊടി നെറുകയിൽ തിരുമുക.
  • ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. കറുക ചതച്ചിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് പച്ചവെ ളളത്തിൽ മുടി കഴുകാം. കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടും.
  • ഷാംപൂവിനു പകരം മുടി വൃത്തിയാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്തമായ കൂട്ട്. ചൂടാറിയ കഞ്ഞി വെളളത്തിൽ അൽപ്പം ഉലുവ അരച്ചു ചേർത്തു മുടി കഴുകുന്നത് അഴുക്കു കളയാൻ വളരെ നല്ലതാണ്. ഉലുവ പൊടിച്ചു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. ഉലുവ ചേർക്കുന്നതു കൊണ്ടു കഞ്ഞിവെളളത്തിന്റെ മണം മുടിയിൽ നിൽക്കുകയുമില്ല. ഇത് നന്നായി പതയുന്നതു കാരണം. നല്ലവണ്ണം വെളളമൊഴിച്ചു മുടി കഴുകാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ ചെയ്താൽ താരനും മറ്റു പ്രശ്നങ്ങൾക്കും ശമനം കിട്ടും.
  • കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റും
  • കുളിക്കുമ്പോൾ ഒരിക്കലും തലയിൽ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.
  • പേൻ ശല്യമുളളവർ കിടക്കും മുൻപ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകൾ വച്ചിട്ട് കിടക്കുക.
  • ആഴ്ചയിൽ രണ്ടു തവണ കടുകരച്ച് തലയിൽ പുരട്ടി കുളി ക്കുക. താരൻ അകലും.
  • ചെറുപയർ അരച്ച് തൈരിൽ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
  • കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാല നര അകറ്റും.
  • കറ്റാർ വാഴ നീര് ഇരട്ടി വെളിച്ചെണ്ണയിൽ കലർത്തി കാച്ചി പുരട്ടുന്നത് അകാലനര തടയാൻ ഉത്തമമാണ്.
read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യം ഉള്ള നഖങ്ങൾ

  • നല്ലെണ്ണ നഖത്തിൽ പുരട്ടി 10–15 മിനിറ്റു വച്ച ശേഷം ഉപ്പിട്ട ഇളം ചൂടുവെളളത്തിൽ മുക്കി വയ്ക്കുക. അതിനു ശേഷം തണുത്ത വെളളം കൊണ്ടു കഴുകാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാം.
  • ദുർവാദി തൈലം നഖങ്ങളിൽ പുരട്ടുന്നത് കുഴിനഖം അകറ്റി നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
  • നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെൺകുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളിൽ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തിൽ നഖം കഴുകാം. ‌
read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വിയർപ്പു നാറ്റം അകറ്റി നിർത്തുവാൻ

∙തുളസിയോ നാൽപ്പാമരമോ ഇട്ട് വെളളം തിളപ്പിച്ചു കുളിക്കാം.

∙കുളിക്കും മുൻപേ ശരീരത്തിൽ താന്നിക്കാത്തോട് അരച്ചു പുരട്ടുക.

∙ഒരു ബക്കറ്റ് വെളളത്തിൽ രണ്ടു ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചിട്ട് കുളിച്ചാൽ വിയർപ്പുനാറ്റം മാറി നല്ല വാസനയുണ്ടാകും.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

പല്ലുകളുടെ സൗന്ദര്യം നിലനിർത്തുവാനും ആരോഗ്യത്തോടെ സംരക്ഷിക്കുവാനും

വീട്ടിൽ തന്നെ പൽപ്പൊടി ഉണ്ടാക്കാം. കാവി മണ്ണ്, തൃഫല, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇത്രയും 50 ശതമാനവും ബാക്കി 50 ശതമാനവും പഴുത്ത മാവില ഉണക്കിപ്പൊടിച്ചതും ചേർത്ത് പൽപ്പൊടി തയാറാക്കി വയ്ക്കാം. പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടു. കെമിക്കലുകൾ ഉപയോഗിച്ചു വെളു പ്പിക്കുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണ്.

∙ ഉമിക്കരിയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തു പല്ലു തേക്കുന്നതും പല്ലുകൾക്ക് ശക്തി പകരാൻ നല്ലതാണ്.

∙എന്നും രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് എളളു വായിലിട്ട് രണ്ടു മിനിറ്റു നേരം ചവച്ച് അതിന്റെ നീര് തുപ്പിക്കളയാം. എന്നിട്ടു പല്ലു തേക്കാം. ഇതു രോഗങ്ങൾ അകറ്റി മോണ ബലമുളളതാക്കും.

അധരങ്ങൾ തുടുക്കാൻ

∙ഇളം ചൂടുവെളളത്തിൽ അൽപ്പം ഉപ്പിട്ട് അതു കവിൾ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും.

∙പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം . പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീങ്ങും.

∙ചെറുനാരങ്ങാനീരിൽ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളിൽ പല്ലിന്റെ മഞ്ഞ നിറത്തിൽ മാറ്റം വരും.

∙ഒരു ചെറിയ സ്പൂൺ എള്ളെണ്ണ കവിൾ‌ കൊളളുക. വായ്നാറ്റം അകലും.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ സൗന്ദര്യത്തിനു ഇവ ഒന്ന് ശ്രെദ്ധിക്കുക

മുഖക്കുരു അകറ്റാൻ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാൻ ബുദ്ധിമുട്ടുളളവർ രക്തചന്ദനം പൊടിച്ച് കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കാ വുന്നതാണ്. അൽപ്പാൽപ്പമായി എടുത്ത് വെളളത്തിൽ ചാലിച്ചു പുരട്ടാം. ഉറങ്ങും മുൻപോ രാവിലെ എഴുന്നേൽക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകുക. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വർധിക്കും.

∙ഉറക്കക്കുറവ് ക്ഷീണം, എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുത്ത് വട്ടം പോലെ വരാം. മുഖക്കുരു കൊണ്ടുളള പാടുകൾ, നഖം തട്ടിയുണ്ടായ കറുപ്പ് നിറം എന്നിവ മുഖസൗന്ദര്യത്തിനു കളങ്കം വരുത്താറുണ്ട്. ഇതിനു പരിഹാരമായി വീട്ടിൽ തയാറാക്കാവുന്ന ആയുർവേദിക്ക് ഫെയ്സ് പായ്ക്ക്. തേൻ ഒരു ചെറിയ സ്പൂൺ, പച്ചമഞ്ഞൾ ഒരു ചെറിയ സ്പൂൺ, ചെറുപയറുപൊടി 50 ഗ്രാം എന്നിവ വെളളം ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഫെയ്സ്പായ്ക്കാക്കി മുഖത്തിടാം. ഉണങ്ങി കഴിഞ്ഞ് തണുത്ത വെളളം കൊണ്ട് മുഖം കഴുകാം. കണ്ണിനടിയിലെ കറുപ്പു നിറവും മുഖത്തെ കലകളും മാറിക്കിട്ടും.

∙മൂക്കിന്റെ വശങ്ങളിലും കവിളിലും വരുന്ന വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും സൗന്ദര്യ സംരക്ഷണത്തിൽ ഏറെ വെല്ലു വിളി സൃഷ്ടിക്കുന്നവയാണ്. മുഖം വ‍ൃത്തിയായി സൂക്ഷിക്കാ ത്തതാണ് ഇവയുണ്ടാകാനുളള കാരണം. വൈറ്റ്ഹെഡ്സി നെയും ബ്ലാക് ഹെഡ്സിനെയും തടുക്കാൻ മുതിര നിങ്ങളെ സഹായിക്കും.

മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപ്പം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി.

∙രാത്രി കിടക്കും മുൻപ് പച്ചമഞ്ഞളരച്ച് കട്ടിയായി മേൽച്ചുണ്ടിൽ പുരട്ടാം. കാലത്തെഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങൾ കൊഴിഞ്ഞു പോകും.

∙പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖരോമങ്ങൾ കളയാൻ ഉത്തമമാണ്.

∙കറുത്ത മുന്തിരി നന്നായി കഴുകി ജ്യൂസടിച്ചു വച്ച് അടുത്ത ദിവസം രാവിലെ അതു പുരട്ടി മുഖം കഴുകുക. പാടുകൾ മാറി മുഖം തുടുക്കും.

read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ പാടുകൾ മാറാൻ ഒലീവ് ഓയിൽ

മുഖസൗന്ദര്യത്തിനായി സമയം കണ്ടെത്തുന്നവരാണ് നാം. മുഖത്തെ പാടുകളും ചുളിവുകളിമകറ്റാൻ പെടാപ്പാടു പെടുന്നവരും കുറവല്ല.
ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഒലീവ് ഓയിൽ മികച്ചതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ​ഏറെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഒലിവ് ഓയിലിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അത് മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു.

ഒലിവ് ഓയിലിൽ കാണപ്പെടുന്ന ക്ലോറോഫിൽ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഏജന്റാണ്. ഇത് ചുവപ്പ്, പിഗ്മെന്റേഷൻ, ബാക്ടീരിയ, ഫംഗസ് അണുബാധകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്നു.

ഒലീവ് ഓയിലിലെ വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരവും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

ഒലിവ് ഓയിലിലെ ക്ലോറോഫിൽ ഉള്ളടക്കം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് കീഴിലുള്ള ചുവന്ന രക്താണുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.

മുഖത്തെ കറുത്ത പാടുകളും നേർത്ത വരകളും തടയുന്ന മോയ്‌സ്ചുറൈസറായി ഒലീവ് ഓയിൽ കണ്ണിന് താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകൾ, വരണ്ട കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിവും ഇത് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖം തിളങ്ങാന്‍ ഒലിവ് ഓയില്‍

മുഖം തിളങ്ങാന്‍ ഒലിവ് ഓയില്‍ ബെസ്റ്റാണ്,പക്ഷെ ഇങ്ങനെ ഉപയോഗിക്കൂ

ഗുണങ്ങളില്‍ എപ്പോഴും മുന്നിലാണ് ഒലിവെണ്ണ. ഒലിവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒലിവ് ഓയില്‍ പാചകത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്ബരാഗത വിളക്കുകളിലെ ഇന്ധനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. മികച്ച സൌന്ദര്യ വര്‍ദ്ധക ഉപാധിയാണ് ഒലിവ് ഓയില്‍. ഒലിവെണ്ണ വിവിധ രീതിയില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മം തിളങ്ങും.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം.

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും മുഖത്തിന് നിറം ലഭിയ്ക്കാന്‍ സഹായകമാണ്. ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.

read more
ഫാഷൻമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

നെല്ലിക്കയിലൂടെ മുടിക്ക് തിളക്കവും നിറവും

ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. നെല്ലിക്കയിലൂടെ തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.നെല്ലിക്ക എണ്ണ കാച്ചിത്തേക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നല്ലതുപോലെ ഉണങ്ങിയ നെല്ലിക്ക അല്‍പം വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കണം. അത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ അത് നല്ലതുപോലെ ചൂടാറി തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഉണക്കനെല്ലിക്ക ഇല്ലെങ്കില്‍ നെല്ലിക്കപ്പൊടിയാണെങ്കിലും ധാരാളം. ഇത് ദിവസവും കുളിക്കുന്നതിന് മുന്‍പ് തന്നെ മുടിയില്‍ തേക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണക്ക് പകരം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.

read more
Videoചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

Honeymoon Cystics

Honeymoon cystitis ആദ്യ ലൈംഗിക ബന്ധത്തോടു അനുബന്ധിച്ചു പലര്ര്കും ഉണ്ടാകുന്ന പനി യൂറിൻ ഇൻഫെക്ഷൻ ഇതിനു ഒക്കെ കാരണം Honeymoon cystitis എന്ന അവസ്‌ഥ ആണ് നിങ്ങൾ വിവാഹിതിനു തയാർ എടുക്കുന്നവർ ആണ് എങ്കിൽ ഇ വീഡിയോ കാണുന്നത് നല്ലതാണു അല്ലെങ്കിൽ വിവാഹിതിനു ഒരുങ്ങുന്ന കൂട്ടുകാരും ആയീ ഏതു പങ്ക്കുവയ്ക്കുക

 

Question and Feedback 

 

read more
ഫാഷൻമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി വളരാൻ 4 ചേരുവകൾ Hair Care

സൗന്ദര്യ സങ്കൽപ്പങ്ങളിൽ മുടിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. മുടിയുടെ ആരോഗ്യവും രൂപവും നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ നിർണ്ണയിക്കുന്നു എന്ന് വേണം പറയാൻ. അതുകൊണ്ടാണ്, നീളമുള്ള, പട്ടുപോലെയുള്ള, മിനുസമാർന്ന മുടി ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ലെന്ന് പറയുന്നത്. എന്നിരുന്നാലും, നീളമുള്ള മുടി വളർത്തുന്നത് നാം വിചാരിക്കുന്നതിനെക്കാൾ വളരെ ബുദ്ധിമുട്ടാണ്. മുടിയുടെ നീളവും ആരോഗ്യവും വളർത്താനുള്ള നമ്മുടെ ശ്രമത്തിൽ, മുടി കൊഴിച്ചിൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി പൊട്ടൽ, മുടിയുടെ ഉള്ള് കുറയൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം നീളമുള്ള മുടിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്.

എന്നാൽ ഫലപ്രദമായ കുറച്ച് പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച്, ഏത് കഠിനവുമായ മുടിയുടെ പ്രശ്നങ്ങളെ നേരിടാനും നിങ്ങൾക്ക് കഴിയും. മുടി വളരാൻ സഹായിക്കുന്ന നാല് ചേരുവകൾ പരിചയപ്പെടാം. ഓരോന്നും ഉപയോഗിക്കാനുമുണ്ട് പല വഴികൾ.

ഉള്ളി നീര്

ഉള്ളി നീര് പുരട്ടുക – ഇടത്തരം വലിപ്പമുള്ള ഉള്ളിയിൽ നിന്ന് തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക. ഈ കഷ്ണങ്ങൾ ഒരു ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുത്ത്, ജ്യൂസ് വേർതിരിച്ചെടുക്കാൻ ശരിയായി പിഴിഞ്ഞ ശേഷം, നീര് ഒരു പാത്രത്തിൽ ശേഖരിക്കുക. ഈ നീര് ശിരോചർമ്മത്തിൽ നേരിട്ട് പുരട്ടി മസാജ് ചെയ്ത് 30 മിനിറ്റ് നേരം വയ്ക്കുക. ഇത് കഴുകിക്കളയാൻ ഒരു ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

വെളിച്ചെണ്ണയും ഉള്ളി നീരും – രണ്ട് ടേബിൾ സ്പൂൺ വീതം ഉള്ളി നീരും വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് മറ്റൊരു 30 മിനിറ്റ് നേരം വച്ചതിനു ശേഷം, മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ വീണ്ടും പ്രയോഗിക്കുക.

ഉള്ളി നീര് കൊണ്ട് മുടി കഴുകാം – ഒരു ഇടത്തരം വലിപ്പമുള്ള സവാളയെ രണ്ട് ഭാഗങ്ങളായി മുറിക്കുക. രണ്ട് ഭാഗങ്ങളും അരച്ച് സവാളയിൽ നിന്ന് ജ്യൂസ് വേർതിരിച്ചെടുക്കുക. ഒരു പാത്രം വെള്ളത്തിൽ സവാള ജ്യൂസ് ചേർക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഈ ഉള്ളി നീര് ചേർത്ത വെള്ളം ഉപയോഗിച്ച് മുടി വീണ്ടും കഴുകുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്യുമ്പോഴെല്ലാം ഇത് ആവർത്തിക്കുക.

എണ്ണമയമുള്ള ചർമ്മത്തെ പരിപാലിക്കുമ്പോൾ അറിയേണ്ടതെല്ലാം

 

ഗ്രീൻ ടീ

ഗ്രീൻ ടീ കൊണ്ട് മുടി കഴുകുക – ഗ്രീൻ ടീ തയ്യാറാക്കി, അത് തണുപ്പിക്കാൻ അനുവദിക്കുക. നിങ്ങളുടെ മുടി പതിവു പോലെ ഷാമ്പൂ ചെയ്ത് വെള്ളം ഉപയോഗിച്ച് കഴുകുക. ശേഷം, നിങ്ങളുടെ തലയിൽ ഗ്രീൻ ടീ ഒഴിക്കുക, ഇത് ഉപയോഗിച്ച് ശിരോചർമ്മം ഉൾപ്പടെ കഴുകുന്നു എന്ന് ഉറപ്പാക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. മറ്റൊരു 10 മിനിറ്റ് വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രക്രിയ ആവർത്തിക്കുക.

മുട്ടയും ഗ്രീൻ ടീയും – കുറച്ച് ഗ്രീൻ ടീ തയ്യാറാക്കുക. അതിന്റെ ചൂടാറുവാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ, രണ്ട് മുട്ട പൊട്ടിച്ച് അടിക്കുക. ഗ്രീൻ ടീയിൽ ഈ അടിച്ച മുട്ട ചേർത്ത് ഇളക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും പുരട്ടി വൃത്താകൃതിയിലുള്ള ചലനങ്ങളിൽ വിരൽ കൊണ്ട് മസാജ് ചെയ്യുക. 30-40 മിനിറ്റ് വച്ചതിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക.

തേൻ, വെളിച്ചെണ്ണ, ഗ്രീൻ ടീ – ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കിയ ശേഷം തണുക്കാൻ അനുവദിക്കുക. അതിനു ശേഷം, അതിൽ ഒരു ടേബിൾ സ്പൂൺ വീതം തേനും വെളിച്ചെണ്ണയും ചേർക്കുക. എല്ലാ ചേരുവകളും ചേർത്ത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക, എന്നിട്ട് 30-40 മിനിറ്റ് നേരം വയ്ക്കുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് വീണ്ടും പ്രയോഗിക്കുക.

തേങ്ങാപ്പാൽ

തേങ്ങാപ്പാൽ പുരട്ടുക – കുറച്ച് തേങ്ങാപ്പാൽ എടുത്ത് കട്ടിയാകുന്നത് വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഒരു രാത്രീ മുഴുവൻ വെക്കാം. പിറ്റേന്ന് രാവിലെ അത് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുക. നിങ്ങളുടെ മുടി നനച്ച് കട്ടിയുള്ള തേങ്ങാപ്പാൽ നനഞ്ഞ മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. ഇത് ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം, മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.

ഉരുളക്കിഴങ്ങ് നീരും തേങ്ങാപ്പാലും – ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി നീക്കം ചെയ്യുക. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഒരു തുണിയിൽ ഇത് പൊതിഞ്ഞെടുത്ത്, ഉരുളക്കിഴങ്ങിന്റെ നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ ചേർത്ത് ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയുടെ നീളത്തിലും പുരട്ടുക. 30-40 മിനിറ്റ് നേരത്തേക്ക് വിടുക. ശേഷം, തല നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

നാരങ്ങ നീരും തേങ്ങാപ്പാലും – 6-8 ടേബിൾ സ്പൂൺ തേങ്ങാപ്പാലും 4-5 ടീസ്പൂൺ ശുദ്ധമായ നാരങ്ങ നീരും ചേർത്ത് ഇളക്കുക. ഈ മിശ്രിതം തൈര് ആകുന്നതുവരെ ശീതീകരിക്കുക. ഇത് പുറത്തെടുത്ത് തലയിലും മുടിയിലും പുരട്ടി വിരൽ തുമ്പ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിനു മുമ്പ് 30-40 മിനുട്ട് നേരം വയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.

കറ്റാർ വാഴയും തേങ്ങാപ്പാലും – മൂന്ന് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ എടുത്ത് ഒരു ടേബിൾ സ്പൂൺ ശുദ്ധമായ കറ്റാർ വാഴ ജെൽ ചേർത്ത് ബ്ലെൻഡറോ ഹാൻഡ് ബ്ലെൻഡറോ ഉപയോഗിച്ച് അടിച്ചെടുക്കുക. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മുടിയുടെ നീളത്തിലും പ്രയോഗിക്കുക. 30 മിനിറ്റ് വച്ചതിനു ശേഷസം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ പരിഹാരം വീണ്ടും പ്രയോഗിക്കുക.

മുൾട്ടാണി മിട്ടി സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കാം, ഇങ്ങനെ
മുട്ട

മുട്ട പ്രയോഗിക്കുക – കുറച്ച് മുട്ട എടുത്ത് പൊട്ടിക്കുക. മിശ്രിതം നന്നായി അടിച്ച് പതപ്പിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി വിരൽത്തുമ്പ് കൊണ്ട് നന്നായി പരത്തുക. ഷവർ തൊപ്പി ധരിക്കുക. 30-45 മിനുട്ട് വച്ചതിനു ശേഷം, തണുത്ത വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രക്രിയ ആവർത്തിക്കുക.

ആവണക്കെണ്ണയും മുട്ടയും – ഒരു മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ അടിക്കുക. രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണ മുട്ടയിൽ ചേർത്ത് ഇളക്കുക. മുടിയിലും ശിരോചർമ്മത്തിലും ഈ കൂട്ട് പ്രയോഗിക്കുക, വിരൽത്തുമ്പുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് സാധാരണ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.

തേനും മുട്ടയും – ഒരു പാത്രത്തിൽ, ഒരു മുട്ട പൊട്ടിച്ച് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി അടിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. നിങ്ങളുടെ തലമുടി ഒരു ബണ്ണ് പോലെ കെട്ടി ഷവർ തൊപ്പി ധരിക്കുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ഈ പ്രതിവിധി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പ്രയോഗിക്കുക.

ഒലിവ് എണ്ണയും മുട്ടയും – ഒരു മുട്ട പൊട്ടിച്ച് മുട്ടയുടെ മഞ്ഞക്കരു വേർതിരിക്കുക. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള അടിക്കുക, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് എണ്ണ ചേർക്കുക. ഹെയർ മാസ്ക് തയ്യാറാക്കാൻ അവ ഒരുമിച്ച് കലർത്തുക. തലമുടിയിലും ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടുക. ഒരു ഷവർ തൊപ്പി ധരിച്ച് മാസ്ക് 30-40 മിനിറ്റ് നേരം വയ്ക്കുക. ശേഷം, നേരിയ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ഈ മുഴുവൻ പ്രക്രിയയും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കുക

read more