close

blogadmin

ഫാഷൻമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

നെല്ലിക്കയിലൂടെ മുടിക്ക് തിളക്കവും നിറവും

ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. നെല്ലിക്കയിലൂടെ തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.നെല്ലിക്ക എണ്ണ കാച്ചിത്തേക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നല്ലതുപോലെ ഉണങ്ങിയ നെല്ലിക്ക അല്‍പം വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കണം. അത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ അത് നല്ലതുപോലെ ചൂടാറി തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഉണക്കനെല്ലിക്ക ഇല്ലെങ്കില്‍ നെല്ലിക്കപ്പൊടിയാണെങ്കിലും ധാരാളം. ഇത് ദിവസവും കുളിക്കുന്നതിന് മുന്‍പ് തന്നെ മുടിയില്‍ തേക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണക്ക് പകരം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)

Pregnancy Care : ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ടാല്‍ അത് കുഞ്ഞിന് ദോഷമാകുമോ?

കൊവിഡ് 19 രോഗം ( Covid 19 ) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ പല വിധത്തിലുള്ള ആശങ്കകള്‍ നമുക്കിടയില്‍ ഉയര്‍ന്നിരുന്നു. പ്രായമായവരെയും ( Old Age ) കുട്ടികളെയും അതെങ്ങനെയാണ് ബാധിക്കുക, ഗര്‍ഭിണികളെ ( Pregnant Lady ) എങ്ങനെയാണ് ബാധിക്കുക, ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമോ തുടങ്ങി ഒട്ടേറെ സംശയങ്ങളും ആശങ്കകളും നമുക്കിടയിലുണ്ടായിരുന്നു.

ഇവയില്‍ പല ചോദ്യങ്ങള്‍ക്കും ഭാഗികമായി ഉത്തരം ലഭിച്ചു. ഇപ്പോഴും പലതും നൂറ് ശതമാനവും ഉറപ്പിച്ച് പറയാനാകാത്ത സാഹചര്യമാണ്. ഇതിനിടെ കൊവിഡ് പരത്തുന്ന വൈറസിന്റെ വകഭേദങ്ങള്‍ കൂടി വ്യാപകമായതോടെ സ്ഥിതിഗതികള്‍ കുറെക്കൂടി പ്രശ്‌നഭരിതമായി.

ഇപ്പോഴിതാ ഗര്‍ഭിണികള്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ അത് കുഞ്ഞുങ്ങളെ ബാധിക്കുമോ, അല്ലെങ്കില്‍ എത്തരത്തിലാണ് ബാധിക്കുകയെന്ന സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ‘ജേണല്‍ ഓഫ് പെരിനാറ്റല്‍ മെഡിസിന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് മൂലം ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ ശാരീരികവും മാനസികവുമായ വളര്‍ച്ചയും ഈ കുഞ്ഞുങ്ങള്‍ക്കുണ്ടാകുമെന്നും പഠനം സ്ഥിരീകരിക്കുന്നു.

ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ട സ്ത്രീകളെയും അവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളെയും മാസങ്ങളെടുത്ത് നിരീക്ഷിച്ച ശേഷമാണ് ഗവേഷശകര്‍ ഈ നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.

‘ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ആശങ്കയ്ക്കാണ് ഞങ്ങളുടെ പഠനം വിരാമമിടുന്നത്. ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ടു എന്നതിനാല്‍ അമ്മമാര്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ് ഞങ്ങളുടെ പഠനം അനുമാനിക്കുന്നത്. സാധാരണ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് ബാധിക്കപ്പെട്ട ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ശാരീരികമോ മാനസികമോ ആയ വ്യതിയാനങ്ങളും ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല…’- പഠനത്തിന് നേതൃത്വം നല്‍കിയ നിയോനാറ്റലോളജിസ്റ്റും അസോ.പ്രൊഫസറുമായ ഡോ. മലിക ഷാ പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത ഗര്‍ഭിണികളില്‍ 55 ശതമാനം പേരും ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ കൊവിഡ് ബാധിക്കപ്പെട്ടവരായിരുന്നുവത്രേ. ഇങ്ങനെ ജനിച്ച ഒരു കുഞ്ഞ് പോലും കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും പഠനം പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത ഗര്‍ഭിണികള്‍ക്ക് ജനിച്ച കുട്ടികളില്‍ 10 ശതമാനം പേരും പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ ജനിച്ചു, അഞ്ച് കുട്ടികള്‍ക്ക് നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ ചികിത്സയും നല്‍കേണ്ടിവന്നു. എന്നാലിതൊന്നും കൊവിഡുമായി ബന്ധപ്പെട്ട് അല്ലെന്നും സാധാരണഗതിയില്‍ പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്നതോ, കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്നതോ ആയ സങ്കീര്‍ണത ആണെന്നും പഠനം വ്യക്തമാക്കി.

read more
Videoചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ഓർഗാസം സ്ത്രീകളിൽ

വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും പലർകും ഇന്നും അറിയാത്ത ഒന്നാണ് സ്ത്രീ ഓർഗാസം എന്നാൽ എന്താണ് അങ്ങനെ ഒന്ന് ഉണ്ടോ എന്നത്. അതിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയുവാൻ ഇ വീഡിയോ കണ്ടു നോക്കാം

Question & Feedback

read more
Videoചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ജിസ്പോട് എന്നാൽ എന്ത് അത് എങ്ങനെ കണ്ടെത്താം

ഒരുപാടു പേരുടെ ഒരു സംശയം ആണ് എന്താണ് gspot അത് സത്യം ആണോ ഒരു മിഥ്യ ആണൊ ? അത് റിയൽ ആണ് എങ്കിൽ അത് എങ്ങനെ കണ്ടെത്താം. സ്ത്രീ സ്വയംഭോഗം gspot ആയീ ഉള്ള ബന്ധം എന്ത് ?ഇതു ഒക്കെ അറിയുവാൻ ഇ വീഡിയോ കാണുക . കണ്ടിട്ട് ഏതു മറ്റുള്ളവക്ക് കൂടി usefull ആണ് എന്നത് തോനുന്നു എങ്കിൽ ഷെയർ ചെയ്യുക

Question and Feedback

read more
Videoചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

Honeymoon Cystics

Honeymoon cystitis ആദ്യ ലൈംഗിക ബന്ധത്തോടു അനുബന്ധിച്ചു പലര്ര്കും ഉണ്ടാകുന്ന പനി യൂറിൻ ഇൻഫെക്ഷൻ ഇതിനു ഒക്കെ കാരണം Honeymoon cystitis എന്ന അവസ്‌ഥ ആണ് നിങ്ങൾ വിവാഹിതിനു തയാർ എടുക്കുന്നവർ ആണ് എങ്കിൽ ഇ വീഡിയോ കാണുന്നത് നല്ലതാണു അല്ലെങ്കിൽ വിവാഹിതിനു ഒരുങ്ങുന്ന കൂട്ടുകാരും ആയീ ഏതു പങ്ക്കുവയ്ക്കുക

 

Question and Feedback 

 

read more
Videoചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആദ്യ ലൈംഗികബന്ധവും വേദനയും കന്യകാചര്മവും

ആദ്യ ലൈംഗികബന്ധവും വേദനയും കന്യകാചര്മവും എന്നത് എല്ലാവരും ഏറ്റവും കൺഫ്യൂസിഡ് ആയിട്ടുള്ള ഒരു വിഷയം ആണ് അതിനെ കുറിച്ച് ഒരു വീഡിയോ

share you feedback & Question  

read more
ഫാഷൻ

ഏത് വേഷവും സ്റ്റൈലിഷ് ആക്കാൻ വൈറ്റ് സ്നീക്കേഴ്സ്

സ്നീക്കേഴ്സിന് അതിനു മാത്രം എന്താണ് പ്രത്യേകത! ഇപ്പോൾ ഫാഷൻ ലോകത്ത് സ്നീക്കേഴ്സിനെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് യുവതയുടെ ഹരമായി മാറിയിരുന്ന ഒന്നായിരുന്നു ഇവ. ഒരു ഇടവേളക്ക് ശേഷം വീണ്ടും ഫാഷൻ രംഗത്ത് സജീവമാവുകയാണ് സ്നീക്കേഴ്സ്. ഏത് വസ്ത്രത്തിെൻറ കൂടെയും ഇത് നല്ല ജോഡിയായിരിക്കും എന്നത് തന്നെയാണ് ആദ്യത്തെ പ്രത്യേകത. വെള്ള സ്നീക്കറുകളാണ് ഫാഷൻ ലോകത്ത് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്. സ്റ്റൈലാവാൻ വെള്ള സ്നീക്കറുകൾ നിർബന്ധമാണെന്നാണ് യുവാക്കളും യുവതികളും ഒരുപോലെ പറയുന്നത്. യുണി സെക്സ് സ്നീക്കറുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇത് അണിയുേമ്പാൾ കാലിന് ഉണ്ടാകുന്ന സുഖകരമായ അവസ്ഥ തന്നെയാണ് യുനിസെക്സ് സ്നീക്കറുകളുടെ ഡിമാൻഡ് കൂട്ടുന്നതിന് പിന്നിലെ ആദ്യ കാരണം. എല്ലാത്തിനുമുപരി, വള ഭംഗിയുള്ളവ കുടിയാണ് അവ. മിക്കവാറും എല്ലാ വസ്ത്രങ്ങളിലും മികച്ച ഒരു ജോഡിയായി തന്നെ സ്നീക്കേഴ്സ് മാറും.

സ്റ്റൈലാവാൻ സ്നീക്കറുകൾ തെരഞ്ഞെടുക്കുന്നവർ പക്ഷേ നേരിടുന്ന വലിയൊരു പ്രശ്നമാണ് അത് അഴുക്കായി കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന ചോദ്യം. കഴുകിയാലും ചിലപ്പോൾ ആ അഴുക്ക് പോകാറില്ല. അഴുക്കായ സ്നീക്കറുകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി നമ്മുടെ പഴയ സ്റ്റൈൽ വീണ്ടെടുക്കാം എന്നു കൂടിയാണ് ഇവിടെ പറയുന്നത്. ഇതാ ചില വിദ്യകൾ…

ആദ്യം വേണ്ടത് പ്രതിരോധം തന്നെ:

സ്നീക്കറുകൾ നശിക്കാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് അത് നന്നായി സംരക്ഷിക്കുക എന്നതു തന്നെയാണ്. അഴുക്കാകാതിരിക്കാൻ എന്തെല്ലാൻ ചെയ്യാൻ പറ്റും എന്ന ചിന്തയാണ് ആദ്യം വേണ്ടത്. അതിനുള്ള പ്രധാനപ്പെട്ട ഒരു വിദ്യ, പുതിയതോ അല്ലെങ്കിൽ കഴുകി വൃത്തിയാക്കിയതോ ആയ സ്നീക്കറുകളിൽ അഴുക്കും അതുപോലുള്ള ചെളികളും പറ്റുന്നത് തടയാൻ ഉപയോഗിക്കുന്ന സ്പ്രേകളോ അല്ലെങ്കിൽ സ്റ്റെയിൻ റിപ്പല്ലേൻറാ ഉപയോഗിക്കുക എന്നതാണ്. ഇവ ഉപയോഗിക്കുേമ്പാൾ സ്പ്രേ ചെയ്ത ശേഷം ഒരു രാത്രിയെങ്കിലും അത് ഉപയോഗിക്കാതെ മാറ്റി വെക്കാനും വേണം ശ്രദ്ധ.

നല്ല ക്ലീനിംഗ് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക:

സാധാരണ രീതിയിൽ വൃത്തിയാക്കിയ ശേഷവും സ്നീക്കേഴ്സിൽ അഴുക്ക് നില നിൽക്കുന്നു എങ്കിൽ ആ പഴയ രീതികളോട് തൽക്കാലം നോ പറയാം. സോപ്പ് ഉപയോഗിച്ചിട്ടും അത് വൃത്തിയായില്ലെങ്കിൽ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലീനിംഗ് ഉൽപ്പന്നത്തിലേക്ക് മാറുകയാണ് നല്ലത്. വലിയ വില കൊടുത്ത് അതിനായി സാധനങൾ വാങ്ങേണ്ട കാര്യമൊന്നും ഇല്ല കേേട്ടാ. വീട്ടിലുള്ള പഴയ ബേക്കിംഗ് സോഡക്കു വരെ നിങ്ങളുടെ സ്നീക്കേഴ്സിൽ അത്ഭുതങ്ങൾ കാട്ടാൻ കഴിയും.

– ആദ്യം സ്നീക്കറുകളിലെ അഴുക്ക് നീക്കം ചെയ്യണം.
– അതിന് ശേഷം ബേക്കിംഗ് സോഡയും വെള്ളവും അതല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കണം.
– ഇത് ഇനി ഷൂവിൽ പുരട്ടിയ ശേഷം കുറച്ചു സമയം വെറുതേ വെക്കുക.
– അത് ഉണങ്ങിക്കഴിഞ്ഞാൽ പൊടിയെല്ലാം തുടച്ച് മാറ്റണം. അതിന് ശേഷം ഒന്ന് നന്നായി പുറത്ത് കഴുകണം.
– നന്നായി അഴുക്ക് പിടിച്ച സ്നീക്കേഴ്സ് ആണെങ്കിൽ ഇത് വീണ്ടും തുടരാം.

പരീക്ഷിക്കാൻ ഇനിയുമുണ്ട് കാര്യങ്ങൾ:

– ആദ്യം ബ്ലീച്ച് എടുത്ത് വെള്ളത്തിൽ കലർത്തണം.
– ഇനി ഈ ലായനിയിൽ ബ്രഷ് മുക്കിയ ശേഷം സ്നീക്കറിൽ നന്നായി തേച്ച് പിടിപ്പിക്കണം.
– അധികം അഴുക്ക് സ്നീക്കറിൽ ഉണ്ട് എങ്കിൽ സൊല്യൂഷൻ കുറച്ചുകുടി കട്ടി കൂട്ടാൻ ശ്രദ്ധിക്കണം.
– ഇനി വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി എടുക്കാം.

ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം:

ജെൽ ഉപയോഗിച്ചിട്ടില്ലാത്ത സാധാരണ വെളുത്ത ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും സ്നീക്കറുകൾ നന്നാക്കിയെടുക്കാൻ സാധിക്കും.
– ആദ്യം ബ്രഷ് ഉപയോഗിച്ച് പേസ്റ്റ് നന്നായി സ്നീക്കറിെൻറ ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കണം.
-അതിന് ശേഷം 10-20 മിനിറ്റ് അങ്ങനെ തന്നെ ഇരിക്കാൻ അനുവദിക്കണം.
– ഇനി വെള്ളം ഉപയോഗിച്ച് പതിയെ പേസ്റ്റ് കഴുകി ഒഴിവാക്കണം.

ഈ കാര്യങ്ങൾ ഒരിക്കലും മറക്കരുത്:

നിങ്ങൾ ബ്രഷ് ഉപയോഗിച്ച് തന്നെ കഴിയുന്നതും സ്നീക്കേഴ്സ് നന്നാക്കാൻ ശ്രമിക്കണം. കാരണം അതിലുടെ ഒാരോ മുക്കും മൂലയും വൃത്തിയാക്കാൻ സാധിക്കും. ഓരോ വശവും ഭംഗിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സ്നീക്കറിെൻറ ഉൾ ഭാഗത്തേക്ക് വെള്ളം അധികം കടക്കാതെ ശ്രദ്ധിക്കാനും മറക്കരുത്.

ലെയ്സുകൾ അഴിച്ച് ചൂടുള്ള സോപ്പുവെള്ളത്തിൽ വെവ്വേറെ കഴുകി വെക്കണം. ലെയ്സ് കൈയിലിട്ട് നന്നായി കഴുകി വൃത്തിയാക്കാം. രണ്ടും വെവ്വേറെ ഉണങ്ങിയ ശേഷം മാത്രം യോജിപ്പിക്കാം.

read more
ഫാഷൻമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി വളരാൻ 4 ചേരുവകൾ Hair Care

സൗന്ദര്യ സങ്കൽപ്പങ്ങളിൽ മുടിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. മുടിയുടെ ആരോഗ്യവും രൂപവും നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ നിർണ്ണയിക്കുന്നു എന്ന് വേണം പറയാൻ. അതുകൊണ്ടാണ്, നീളമുള്ള, പട്ടുപോലെയുള്ള, മിനുസമാർന്ന മുടി ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ലെന്ന് പറയുന്നത്. എന്നിരുന്നാലും, നീളമുള്ള മുടി വളർത്തുന്നത് നാം വിചാരിക്കുന്നതിനെക്കാൾ വളരെ ബുദ്ധിമുട്ടാണ്. മുടിയുടെ നീളവും ആരോഗ്യവും വളർത്താനുള്ള നമ്മുടെ ശ്രമത്തിൽ, മുടി കൊഴിച്ചിൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി പൊട്ടൽ, മുടിയുടെ ഉള്ള് കുറയൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം നീളമുള്ള മുടിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്.

എന്നാൽ ഫലപ്രദമായ കുറച്ച് പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച്, ഏത് കഠിനവുമായ മുടിയുടെ പ്രശ്നങ്ങളെ നേരിടാനും നിങ്ങൾക്ക് കഴിയും. മുടി വളരാൻ സഹായിക്കുന്ന നാല് ചേരുവകൾ പരിചയപ്പെടാം. ഓരോന്നും ഉപയോഗിക്കാനുമുണ്ട് പല വഴികൾ.

ഉള്ളി നീര്

ഉള്ളി നീര് പുരട്ടുക – ഇടത്തരം വലിപ്പമുള്ള ഉള്ളിയിൽ നിന്ന് തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക. ഈ കഷ്ണങ്ങൾ ഒരു ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുത്ത്, ജ്യൂസ് വേർതിരിച്ചെടുക്കാൻ ശരിയായി പിഴിഞ്ഞ ശേഷം, നീര് ഒരു പാത്രത്തിൽ ശേഖരിക്കുക. ഈ നീര് ശിരോചർമ്മത്തിൽ നേരിട്ട് പുരട്ടി മസാജ് ചെയ്ത് 30 മിനിറ്റ് നേരം വയ്ക്കുക. ഇത് കഴുകിക്കളയാൻ ഒരു ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

വെളിച്ചെണ്ണയും ഉള്ളി നീരും – രണ്ട് ടേബിൾ സ്പൂൺ വീതം ഉള്ളി നീരും വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് മറ്റൊരു 30 മിനിറ്റ് നേരം വച്ചതിനു ശേഷം, മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ വീണ്ടും പ്രയോഗിക്കുക.

ഉള്ളി നീര് കൊണ്ട് മുടി കഴുകാം – ഒരു ഇടത്തരം വലിപ്പമുള്ള സവാളയെ രണ്ട് ഭാഗങ്ങളായി മുറിക്കുക. രണ്ട് ഭാഗങ്ങളും അരച്ച് സവാളയിൽ നിന്ന് ജ്യൂസ് വേർതിരിച്ചെടുക്കുക. ഒരു പാത്രം വെള്ളത്തിൽ സവാള ജ്യൂസ് ചേർക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഈ ഉള്ളി നീര് ചേർത്ത വെള്ളം ഉപയോഗിച്ച് മുടി വീണ്ടും കഴുകുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്യുമ്പോഴെല്ലാം ഇത് ആവർത്തിക്കുക.

എണ്ണമയമുള്ള ചർമ്മത്തെ പരിപാലിക്കുമ്പോൾ അറിയേണ്ടതെല്ലാം

 

ഗ്രീൻ ടീ

ഗ്രീൻ ടീ കൊണ്ട് മുടി കഴുകുക – ഗ്രീൻ ടീ തയ്യാറാക്കി, അത് തണുപ്പിക്കാൻ അനുവദിക്കുക. നിങ്ങളുടെ മുടി പതിവു പോലെ ഷാമ്പൂ ചെയ്ത് വെള്ളം ഉപയോഗിച്ച് കഴുകുക. ശേഷം, നിങ്ങളുടെ തലയിൽ ഗ്രീൻ ടീ ഒഴിക്കുക, ഇത് ഉപയോഗിച്ച് ശിരോചർമ്മം ഉൾപ്പടെ കഴുകുന്നു എന്ന് ഉറപ്പാക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. മറ്റൊരു 10 മിനിറ്റ് വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രക്രിയ ആവർത്തിക്കുക.

മുട്ടയും ഗ്രീൻ ടീയും – കുറച്ച് ഗ്രീൻ ടീ തയ്യാറാക്കുക. അതിന്റെ ചൂടാറുവാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ, രണ്ട് മുട്ട പൊട്ടിച്ച് അടിക്കുക. ഗ്രീൻ ടീയിൽ ഈ അടിച്ച മുട്ട ചേർത്ത് ഇളക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും പുരട്ടി വൃത്താകൃതിയിലുള്ള ചലനങ്ങളിൽ വിരൽ കൊണ്ട് മസാജ് ചെയ്യുക. 30-40 മിനിറ്റ് വച്ചതിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക.

തേൻ, വെളിച്ചെണ്ണ, ഗ്രീൻ ടീ – ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കിയ ശേഷം തണുക്കാൻ അനുവദിക്കുക. അതിനു ശേഷം, അതിൽ ഒരു ടേബിൾ സ്പൂൺ വീതം തേനും വെളിച്ചെണ്ണയും ചേർക്കുക. എല്ലാ ചേരുവകളും ചേർത്ത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക, എന്നിട്ട് 30-40 മിനിറ്റ് നേരം വയ്ക്കുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് വീണ്ടും പ്രയോഗിക്കുക.

തേങ്ങാപ്പാൽ

തേങ്ങാപ്പാൽ പുരട്ടുക – കുറച്ച് തേങ്ങാപ്പാൽ എടുത്ത് കട്ടിയാകുന്നത് വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഒരു രാത്രീ മുഴുവൻ വെക്കാം. പിറ്റേന്ന് രാവിലെ അത് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുക. നിങ്ങളുടെ മുടി നനച്ച് കട്ടിയുള്ള തേങ്ങാപ്പാൽ നനഞ്ഞ മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. ഇത് ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം, മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.

ഉരുളക്കിഴങ്ങ് നീരും തേങ്ങാപ്പാലും – ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി നീക്കം ചെയ്യുക. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഒരു തുണിയിൽ ഇത് പൊതിഞ്ഞെടുത്ത്, ഉരുളക്കിഴങ്ങിന്റെ നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ ചേർത്ത് ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയുടെ നീളത്തിലും പുരട്ടുക. 30-40 മിനിറ്റ് നേരത്തേക്ക് വിടുക. ശേഷം, തല നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

നാരങ്ങ നീരും തേങ്ങാപ്പാലും – 6-8 ടേബിൾ സ്പൂൺ തേങ്ങാപ്പാലും 4-5 ടീസ്പൂൺ ശുദ്ധമായ നാരങ്ങ നീരും ചേർത്ത് ഇളക്കുക. ഈ മിശ്രിതം തൈര് ആകുന്നതുവരെ ശീതീകരിക്കുക. ഇത് പുറത്തെടുത്ത് തലയിലും മുടിയിലും പുരട്ടി വിരൽ തുമ്പ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിനു മുമ്പ് 30-40 മിനുട്ട് നേരം വയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.

കറ്റാർ വാഴയും തേങ്ങാപ്പാലും – മൂന്ന് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ എടുത്ത് ഒരു ടേബിൾ സ്പൂൺ ശുദ്ധമായ കറ്റാർ വാഴ ജെൽ ചേർത്ത് ബ്ലെൻഡറോ ഹാൻഡ് ബ്ലെൻഡറോ ഉപയോഗിച്ച് അടിച്ചെടുക്കുക. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മുടിയുടെ നീളത്തിലും പ്രയോഗിക്കുക. 30 മിനിറ്റ് വച്ചതിനു ശേഷസം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ പരിഹാരം വീണ്ടും പ്രയോഗിക്കുക.

മുൾട്ടാണി മിട്ടി സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കാം, ഇങ്ങനെ
മുട്ട

മുട്ട പ്രയോഗിക്കുക – കുറച്ച് മുട്ട എടുത്ത് പൊട്ടിക്കുക. മിശ്രിതം നന്നായി അടിച്ച് പതപ്പിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി വിരൽത്തുമ്പ് കൊണ്ട് നന്നായി പരത്തുക. ഷവർ തൊപ്പി ധരിക്കുക. 30-45 മിനുട്ട് വച്ചതിനു ശേഷം, തണുത്ത വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രക്രിയ ആവർത്തിക്കുക.

ആവണക്കെണ്ണയും മുട്ടയും – ഒരു മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ അടിക്കുക. രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണ മുട്ടയിൽ ചേർത്ത് ഇളക്കുക. മുടിയിലും ശിരോചർമ്മത്തിലും ഈ കൂട്ട് പ്രയോഗിക്കുക, വിരൽത്തുമ്പുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് സാധാരണ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.

തേനും മുട്ടയും – ഒരു പാത്രത്തിൽ, ഒരു മുട്ട പൊട്ടിച്ച് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി അടിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. നിങ്ങളുടെ തലമുടി ഒരു ബണ്ണ് പോലെ കെട്ടി ഷവർ തൊപ്പി ധരിക്കുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ഈ പ്രതിവിധി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പ്രയോഗിക്കുക.

ഒലിവ് എണ്ണയും മുട്ടയും – ഒരു മുട്ട പൊട്ടിച്ച് മുട്ടയുടെ മഞ്ഞക്കരു വേർതിരിക്കുക. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള അടിക്കുക, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് എണ്ണ ചേർക്കുക. ഹെയർ മാസ്ക് തയ്യാറാക്കാൻ അവ ഒരുമിച്ച് കലർത്തുക. തലമുടിയിലും ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടുക. ഒരു ഷവർ തൊപ്പി ധരിച്ച് മാസ്ക് 30-40 മിനിറ്റ് നേരം വയ്ക്കുക. ശേഷം, നേരിയ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ഈ മുഴുവൻ പ്രക്രിയയും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കുക

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി നീളം വെക്കണോ?

മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നത് മുതല്‍ പ്രശ്നങ്ങളെ കുറയ്ക്കാന്‍ വരെ വീട്ടുവൈദ്യങ്ങള്‍ സഹായിക്കും.മുടിയുടെ കട്ടി കുറയുന്ന പ്രശ്നത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും ഈ മാസ്ക് നിങ്ങളൊന്ന പരീക്ഷിച്ചു നോക്കണം.

 

ഒരു ചെറിയ പാത്രത്തില്‍ ഒരു ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ ചേര്‍ക്കുക. മൈക്രോവേവില്‍ ഏകദേശം 10 സെക്കന്‍ഡ് ഇത് ചൂടാക്കുക. ഈ എണ്ണ തലയില്‍ ഉപയോഗിക്കുമ്ബോള്‍ ഊഷ്മളമായിരിക്കണമെന്ന് ഓര്‍മ്മിക്കുക. വിരല്‍ത്തുമ്ബ് ഉപയോഗിച്ച്‌ തലയോട്ടിയില്‍ ഈ എണ്ണ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് തലയില്‍ സൂക്ഷിക്കുക, തുടര്‍ന്ന് ഷാംപൂ ചെയ്യുക. അവോക്കാഡോ നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും മികച്ച ഗുണങ്ങളെ നല്‍കുന്നതാണ്.

ഒമേഗ -3, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ഡി, ഇ, ബി 6 എന്നിവയാല്‍ സമ്ബന്നമായ ഈ ഫലം നിങ്ങളുടെ തലമുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളെയും വാഗ്ദാനം ചെയ്യുന്നു. ഒരു ഇടത്തരം വലിപ്പമുള്ള പഴുത്ത അവോക്കാഡോയും ഒരു ചെറിയ പഴുത്ത വാഴപ്പഴവും ഒരുമിച്ച്‌ ഉടച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും വീറ്റ് ജേം ഓയിലും ചേര്‍ക്കുക. ഈ ഹെയര്‍ മാസ്ക് സൗമ്യമായി തലയോട്ടിയില്‍ തേച്ച്‌ പുരട്ടി മസാജ് ചെയ്യുക. നിങ്ങളുടെ മുടി വേരുകള്‍ മുതല്‍ നുറുങ്ങു വരെ ഇത് തേച്ച്‌ പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചുണ്ടുകളുടെ സൗന്ദര്യത്തിന് ഇതാ ചില പൊടിക്കൈകൾ

പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ചുണ്ടുകളുടെ നിറം നഷ്ടമാകാന്‍ പ്രധാകാരണമാണ്. ഇതിന് പരിഹാരമായി രാത്രി ഉറങ്ങാന്‍ പോകും മുമ്ബ് പാല്‍പ്പാട, നാരങ്ങാനീര്, ഗ്ലിസറിന്‍ ഇവ സമം ചേര്‍ത്തു ചുണ്ടുകളില്‍ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താല്‍ ചുണ്ടുകള്‍ക്കു നല്ല നിറം കിട്ടും. പതിവായി നെല്ലിക്കാനീര് പുരട്ടുന്നതും ഗുണം ചെയ്യും.

തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച്‌ ചുണ്ടില്‍ പുരട്ടിയാല്‍ നിറംമങ്ങല്‍ മാറും. ഗ്ലിസറിനും തേനും നാരങ്ങാനീരും ചേര്‍ത്തു ചുണ്ടില്‍ പുരട്ടി വിരല്‍കൊണ്ട് അമര്‍ത്തിയുഴിഞ്ഞാല്‍ ചുണ്ടിനു നിറവും ഭംഗിയും ഏറും. ഒരു ടീസ്‌പൂണ്‍ ബദാം എണ്ണയും അര ടീസ്‌പൂണ്‍ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയശേഷം ഉറങ്ങാന്‍ പോവുക. നിറത്തിനു കാര്യമായ മാറ്റം ഉണ്ടാകും.

പോഷകക്കുറവു പരിഹരിക്കാന്‍ നിത്യവും ധാരാളം പച്ചക്കറികള്‍ കഴിക്കുക. വിറ്റാമിന്‍ ‘സി’ അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവയും കഴിക്കണം. ചുണ്ടില്‍ അധികം വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം.

read more
1 61 62 63 64 65 79
Page 63 of 79