close

ചോദ്യങ്ങൾ

ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

Fibroids: കാരണം, ലക്ഷണം, ചികിത്സ

ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ തണ്ണിമത്തന്‍റെ വരെയത്ര വലുപ്പം വയ്‌ക്കാവുന്നവയാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയിഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ലാത്ത നോൺ ക്യാൻസറസ് സെല്ലുകളാണ്.

ഗർഭാശയത്തിൽ ഫൈബ്രോയിഡുകളായും അണ്ഡായശയത്തിൽ സിസ്‌റ്റുകളായും രൂപപ്പെടുന്ന മുഴകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. അമിത ഭാരമുള്ള സ്‌ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും ചിലർക്ക് ഇതുണ്ടാകാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

പലതരം ഫൈബ്രോയിഡുകൾ

കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകൾ. എന്നാൽ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്‌റ്റ് എന്ന് വിളിക്കുന്നത്. ഗർഭാശയത്തിൽ പലതരം ഫൈബ്രോയിഡുകൾ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറൽ, സബ്‌സെറോസൽ, സബ്മ്യൂകോസൽ, സെർവിക്കൽ ഫൈബ്രോയിഡുകൾ എന്ന് വേർതിരിക്കാം. ഗർഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇൻട്രാമ്യൂറൽ ഫൈബ്രോയിഡുകൾ ആണ് വലുപ്പം കൂടാൻ സാധ്യതയുള്ള മുഴ.

ലക്ഷണങ്ങൾ

പലതിനും യാതൊരു ലക്ഷണങ്ങളും പുറമേയ്‌ക്ക് ഉണ്ടാവില്ല. മാസമുറ ക്രമം തെറ്റുക, കടുത്ത രക്‌തസ്രാവം, മാസമുറ രക്‌തം കട്ടയായി കാണപ്പെടുക, കൂടെ കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത, മലബന്ധം, അരക്കെട്ടിന്‍റെ വണ്ണം വർദ്ധിക്കുക, വന്ധ്യത, വയറു വേദന, പുറം വേദന, കാൽ വേദന, വിളർച്ച ഇങ്ങനെ സാധാരണ സ്‌ത്രീകളിലൊക്കെ കാണാപ്പെടാവുന്ന സാമാന്യ അവസ്‌ഥകൾ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.

ഗർഭ കാലയളവിൽ ചിലർക്ക് മാസം തികയാതെ പ്രസവിക്കുക, ഗർഭം അലസൽ, പ്രസവ വൈഷമ്യങ്ങൾ എന്നിവ ഉണ്ടാകാൻ ഒരു കാരണം ഫൈബ്രോയിഡുകളാണ്. ഗർഭാശയത്തിൽ ഫൈബ്രോയിഡ് ഉണ്ടെങ്കിൽ ഭ്രൂണത്തിന് ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിക്കാൻ കഴിയാതെ വരാം. ഇത് വന്ധ്യതയ്‌ക്കും കാരണമാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങളുമായി മറ്റേതെങ്കിലും രോഗവുമായോ ബന്ധപ്പെട്ട് ഡോക്‌ടറെ കാണുമ്പോഴാണ് മിക്കവരും ഫൈബ്രോയിഡ് ഉണ്ടെന്ന് അറിയുക.

രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്‌ടർ അൾട്രാസൗണ്ട്, സ്‌കാൻ നിർദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഭാവി ചികിത്സ നിശ്ചയിക്കുന്നത്. ആർത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാൻ സാധ്യതയുണ്ട്.

ചികിത്സ

ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കിൽ സർജറി ചെയ്‌ത് നീക്കാവുന്നതാണ്. ഫൈബ്രോയിഡ് വളരെ വലുതാണെങ്കിൽ ഗർഭാശയം നീക്കൽ (hysterectomy) ചെയ്യാവുന്നതാണ്. രോഗിക്ക് അതികഠിനമായ രക്‌തസ്രാവമുണ്ടെങ്കിലും (മണിക്കൂറിൽ മൂന്ന് പാഡ് മാറ്റേണ്ടി വരിക) ഡോക്‌ടർ ഇങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. ഗർഭവതി ആവണമെന്ന് ആഗ്രഹിക്കുന്നവർക്ക് മയോമക്‌ടോമി (myomectomy) ആണ് ചെയ്യുക. ഫൈബ്രോയിഡ് മാത്രം നീക്കുന്ന ശസ്‌ത്രക്രിയയാണിത്.

എൻഡോമെട്രിയൽ എംബ്ലേഷൻ, ന്യൂട്രീൽ ആർട്ടറി എംബ്ലേഷൻ തുടങ്ങിയ ശസ്‌ത്രക്രിയാ രീതികളും രോഗിയുടെ ആവശ്യകതയനുസരിച്ച് വിനിയോഗിക്കാറുണ്ട്. മരുന്നുകൾ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്. സ്‌ത്രീയുടെ ഉൽപാദനക്ഷമമായ കാലയളവിൽ ഈസ്‌ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോൺ നില ഉയർന്ന അളവിലായിരിക്കും. സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജൻ വർദ്ധിക്കുമ്പോഴാണ് ഫൈബ്രോയിഡുകൾ ഉണ്ടാകാൻ സാധ്യതയേറുന്നത്. ഈസ്‌ട്രജൻ ഉൽപാദനം കുറയ്‌ക്കാനുള്ള ഇൻജക്ഷൻ നൽകുന്നതാണ് ഒരു ചികിത്സ. ഗോണാഡോട്രോപ്പിൻ റിലീസ്‌ഡ് ഹോർമോൺ ഉപയോഗിച്ചുള്ള ഈ ട്രീറ്റ്‌മെന്‍റ് ചെയ്യുമ്പോൾ ഫൈബ്രോയിഡ് ചുരുങ്ങുന്നു. വയറു വേദന, അമിത രക്‌തസ്രാവം തുടങ്ങിയവ ഉള്ള രോഗികൾക്ക് ഈ ചികിത്സ അനുയോജ്യമാണ്. മാസമുറ താൽക്കാലികമായി തടയുന്നുണ്ടെങ്കിലും ഇതൊരു ഗർഭ നിരോധന മാർഗ്ഗമല്ല.

മാസമുറ വരുന്നതിന് നാല് ദിവസം മുമ്പ് ട്രാൻസ്‌ഗെമിക് ആസിഡ് അടങ്ങിയ ഗുളികകൾ കൊടുക്കും. രക്‌തസ്രാവത്തിന്‍റെ അളവു കുറയ്‌ക്കുന്ന ഈ മരുന്ന് പൊതുവേ മൂന്നുമാസത്തേക്കാണ് പ്രയോഗിക്കാറ്.

മാസമുറ സമയത്ത് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ കൊടുക്കുന്നതാണ് മറ്റൊരു രീതി. ഇബുപ്രോഫിൻ അടങ്ങിയ ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ വേദന സംഹാരികളാണ്. മാത്രമല്ല രക്‌തസ്രാവത്തിന് പ്രേരണ നൽകുന്ന പ്രൊസ്‌റ്റ ഗ്ലാഡിൻ ഹോർമോണിന്‍റെ ഉൽപാദനം കുറയ്‌ക്കുന്നു.

സ്‌തനങ്ങളിലെ മുഴ

സ്‌തനങ്ങളിൽ ഒരു മുഴ കാണുന്നത് വളരെ ആശങ്കകരമായ ഒരു കാര്യം തന്നെയാണെന്ന് തോന്നും. ഏത് തരം മുഴകളാണെങ്കിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക തന്നെ വേണം. എന്നാൽ എല്ലാ മുഴകളും ക്യാൻസറസ് അല്ല എന്ന് മനസ്സിലാക്കുക. പല സ്‌ത്രീകളിലും കാണുന്ന ക്യാൻസറസ് അല്ലാത്ത മുഴയാണ് ഫൈബ്രോയിഡിനോമ (fibro adenoma). തെന്നി നീങ്ങുന്നതോ വേദനിക്കുന്നതോ വേദനയില്ലാത്തതോ ആയ ഏതു മുഴകളും പരിശോധനയിലൂടെ അപകടകാരിയല്ലെന്ന് ഉറപ്പാക്കണം. മാമോഗ്രാം (mammogram), അൾട്രാസൗണ്ട് (ultrasound), സ്‌കാനിംഗ് (scanning) തുടങ്ങിയ പരിശോധന അനിവാര്യമാണ്.

മുഴകൾ ഉണ്ടെന്ന് മനസിലായാൽ അവ അപകടകാരിയല്ലെന്ന് ഉറപ്പാക്കാൻ എഫ്‌എൻഎസി (needle test) നിർദ്ദേശിക്കാറുണ്ട്. മുഴകളിൽ നിന്നുള്ള സ്രവം കുത്തിയെടുത്ത് ബയോപ്‌സി പരിശോധന നടത്തി മുഴ മാലിഗ്നന്‍റ് അല്ലെന്ന് ഉറപ്പാക്കണം.

മുഴ കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങൾ ഇല്ലെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് മെഡിക്കൽ ഫോളോഅപ്പ് ചെയ്‌താൽ മതിയാകും. സ്‌തനങ്ങളുടെ ആകൃതിക്ക് വ്യത്യാസമോ വേദനയോ മറ്റോ ഉണ്ടെങ്കിൽ മുഴ സർജറി ചെയ്‌ത് നീക്കാവുന്നതാണ്.

സ്‌തനങ്ങളിൽ എന്തു കൊണ്ടാണ് ഇത്തരം മുഴകൾ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്‌തമായ ഉത്തരങ്ങളില്ല. ഈസ്‌ട്രജൻ ഹോർമോൺ തന്നെയാണ് ഇവിടെയും പ്രതിസ്‌ഥാനത്തുള്ളത്. ആർത്തവം വൈകിക്കാനുള്ള ഗുളികകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ വളരെ ചെറുപ്പത്തിൽ ദീർഘനാൾ കഴിക്കുന്നത് ഒരു കാരണമായേക്കാം എന്ന് പറയപ്പെടുന്നു.

ഫൈബ്രോയിഡിന് മുൻകരുതൽ

അമിതഭാരം വരാതെ നോക്കുകയാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാർഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിർത്തുക, ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുമ്പോൾ ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടുതലാണെന്ന് മനസിലാക്കണം. പതിവായി വ്യായാമം ചെയ്‌താൽ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്.

ഫൈബ്രോയിഡ് ഹിസ്‌റ്ററി ഉള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നത് നന്നായിരിക്കും. ഒരു മെൻസ്‌ട്രൽ ചാർട്ട് തയ്യാറാക്കി സൂക്ഷിക്കുക. പിന്നീട് ഡോക്‌ടറെ കാണുമ്പോൾ നിഗമനം എളുപ്പമാകും.

അന്തരീക്ഷ മലീനികരണത്തിലൂടെയും

അന്തരീക്ഷ മാലിന്യങ്ങൾ കൊണ്ടും ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടിയേക്കാമെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ചർമ്മത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്ന ടോക്‌സിനുകൾ ഈസ്‌ട്രജൻ തുല്യമായ ചില അജ്‌ഞാത ഹോർമോണുകൾ (hormones) ശരീരത്തിൽ ഉൽപാദിപ്പിക്കുമത്രേ. ഈ പ്രക്രിയ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഫൈബ്രോയിഡ്, സിസ്‌റ്റ് പ്രശ്നങ്ങളും കുറയും. പ്ലാസ്‌റ്റിക് കുപ്പിയുടെ ഉപയോഗം കുറയ്‌ക്കുക, പ്രകൃതിദത്തമായ ഡിറ്റർജന്‍റുകൾ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസത്തിൽ ഒരു നേരം മാത്രം മലവിസർജ്‌ജനം ശീലിക്കുക, കരളിന്‍റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഫൈബ്രോയിഡ് പ്രശ്നങ്ങളുള്ളവർ സന്തുലിതമായ ജീവിതശൈലി നിലനിർത്തുക തന്നെ വേണം.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണുകളുടെ ചില സാധരണ പ്രശ്നങ്ങള്‍ക്കുള്ള മറുപടി നല്കുന്നു: കണ്ണുകൾ അറിയാൻ

കണ്ണുകൾ അമ്യൂല്യമാണ്. അവ നിധി പോലെ സൂക്ഷിക്കേണ്ടതുണ്ട്. കണ്ണുകളുടെ ആരോഗ്യവും പരിചരണവും നേത്ര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് മറുപടി നൽകുകയാണ് ഡോ.സഞ്‌ജയ്…

കോണ്ടാക്‌റ്റ് ലെൻസ് പതിവായി ധരിക്കുന്നതു കണ്ണുകൾക്ക് ദോഷം ചെയ്യുമോ?

6-8 മണിക്കൂറിലധികം സമയം കോണ്ടാക്‌റ്റ് ലെൻസ് ധരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു ഹിതകരമല്ല. ഇതു ധരിക്കുന്നതു മൂലം കണ്ണുകൾക്കാവശ്യമായ ഓക്‌സിജൻ ലഭിക്കാതാവും. അതിനാൽ തുടർച്ചയായി ഉപയോഗിക്കുന്നതിനു പകരം ഇടയ്‌ക്ക് ഒരു ബ്രേക്ക് നൽകി ഉപയോഗിക്കുന്നതാണ് അഭികാമ്യം.

കണ്ണുകൾ പരിശോധിക്കേണ്ടത് എപ്പോഴൊക്കെയാണ്?

ഒരു വയസ്സു മുതൽ ഐ ചെക്ക് അപ്പ് തുടങ്ങാം എന്ന അഭിപ്രായമാണെന്‍റേത്. കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിന് ഈ ചെക്ക് അപ്പ് അനിവാര്യമാണ്. അടുത്ത ചെക്ക് അപ്പ് കുട്ടി സ്‌കൂളിൽ പോവുന്നതിനു മുമ്പാവാം. മുതിർന്നവർ വർഷത്തിൽ ഒരു തവണയെങ്കിലും ചെക്ക് അപ്പ് നടത്തേണ്ടത് അനിവാര്യമാണ്. കണ്ണുകൾക്ക് കൃത്യമായ പരിശോധന നടത്തണം.

എന്‍റെ കണ്ണുകൾക്ക് എഎംഡി പ്രോബ്ലമാണെന്ന് ഒപ്‌റ്റീഷ്യൻ പറഞ്ഞു. എന്താണ് എഎംഡി?

എഎംഡിയുടെ പൂർണ്ണരൂപം ഏജ് റിലേറ്റഡ് മാക്യൂലർ ഡീജനറേഷൻ എന്നാണ്. മാക്യൂല ദുർബലമാവുന്ന അവസ്‌ഥയാണിത്. റെറ്റിനയുടെ ഒരു ചെറിയ ഭാഗമാണ് മാക്യൂല. ഇത് കണ്മുന്നിലുള്ള വസ്‌തുക്കൾ തെളിമയോടെ കാണുന്നതിനു സഹായിക്കുന്നുണ്ട്. കണ്ണിനു മങ്ങൽ, കണ്ണിനു ചുറ്റും കരിവാളിപ്പ്, വസ്‌തുക്കൾ അവ്യക്‌തമായി കാണുക എന്നിവ എഎംഡിയുടെ ലക്ഷണങ്ങളാണ്. ഇത്ര മാത്രമല്ല, ചിലപ്പോൾ മുന്നിലുള്ള വസ്‌തുക്കൾ തീരെ കാണാൻ സാധിക്കാതെ വന്നേക്കാം. എഎംഡി പ്രോബ്ലം അലട്ടുന്നവർക്ക് പലപ്പോഴും വശങ്ങളിലും മുകളിലും താഴെയുമുള്ള വസ്‌തുക്കൾ കാണാമെങ്കിലും നേർമുന്നിലുള്ളവ കാണാൻ സാധിച്ചുവെന്ന് വരില്ല.

എനിക്ക് അസ്‌റ്റിഗ്മാറ്റിസമാണ് (ഒരു നേത്രരോഗം). ഇതെങ്ങനെ ഒഴിവാക്കാനാവും?

വസ്‌തുക്കൾ മങ്ങി കാണുന്ന അവസ്‌ഥയാണിത്. ചിലരിൽ ഈ സ്‌ഥിതി കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. കണ്ണട, കോണ്ടാക്‌റ്റ് ലെൻസ് ധരിച്ചും ലാസിക്ക് സർജറി നടത്തിയും ഇതൊഴിവാക്കാം.

ബൈ ഫോക്കൽ, വേരി ഫോക്കൽ ഗ്ലാസ്സ് തമ്മിൽ എന്ത് അന്തരമാണുള്ളത്?

ഇവ വ്യത്യസ്‌ത ദൂരത്തിലുള്ള വസ്‌തുക്കളെ കണ്ണട മാറ്റാതെ തന്നെ വ്യക്‌തമായി കാണാൻ സഹായിക്കുന്ന രണ്ടു ലെൻസുകളാണ്. ബൈ ഫോക്കൽ ലെൻസ് രണ്ടു ഭാഗങ്ങളിലായി വേർതിരിച്ചിട്ടുണ്ട്. ലെൻസിന്‍റെ മുകൾ ഭാഗത്തിലൂടെ ദൂരെയുള്ള വസ്‌തുക്കൾ കാണാനാവും, താഴത്തെ ഭാഗത്തിലൂടെ നോക്കിയാൽ അടുത്തുള്ള വസ്‌തുക്കൾ കാണാനും വായിക്കാനും സാധിക്കും. ലെൻസിന്‍റെ മദ്ധ്യഭാഗത്ത് വേർതിരിക്കുന്ന ഒരു വരയുണ്ട്. ലെൻസ് ആദ്യമാദ്യം ധരിക്കുമ്പോൾ അസ്വസ്‌ഥത തോന്നുമെങ്കിലും സ്‌ഥിരമായി ധരിക്കുമ്പോൾ ഇതൊഴിവാകും.

വേരി ഫോക്കൽ ലെൻസ് അത്യാധുനികമാണ്. ഇതിൽ ദൂരെയും അടുത്തുമുള്ള ലെൻസ് പൂർണ്ണമായും യോജിച്ചാണിരിക്കുന്നത്. അതായത് ലെൻസിന്‍റെ മദ്ധ്യഭാഗത്ത് വേർതിരിക്കുന്ന വര കാണാനാവില്ല. ലെൻസിന്‍റെ മദ്ധ്യഭാഗത്തു നിന്നു താഴെയുള്ള വസ്‌തുക്കൾ അത്ര വ്യക്‌തമായി കാണാനാവില്ല എന്ന ഒരു ന്യൂനതയുണ്ട്. മാത്രമല്ല വശങ്ങളിലുള്ള വസ്‌തുക്കൾ മങ്ങി കാണപ്പെടുകയും ചെയ്യും.

എനിക്ക് ദൂരെയുള്ള വസ്‌തുക്കൾ കാണുന്നതിനു വളഞ്ഞും സൂക്ഷിച്ചും നോക്കേണ്ടി വരുന്നുണ്ട്. എന്താണിതിനു കാരണം?

കൂടെക്കൂടെ കണ്ണടയ്ക്കേണ്ടി വരിക, സൂക്ഷിച്ചും വളഞ്ഞും നോക്കേണ്ടി വരിക എന്നതൊക്കെ കാഴ്‌ച ദുർബലമാവുന്നതിന്‍റെ ലക്ഷണങ്ങളാണ്. ദൂരെയുള്ള വസ്‌തുക്കൾ കാണേണ്ടപ്പോഴാണ് സ്‌ട്രെയിൻ ഏറെയുണ്ടാവുക.

കൺപീലികൾ വല്ലാതെ കൊഴിഞ്ഞു പോകുന്നുണ്ട്. ഇപ്പോൾ എന്‍റെ ഇടതു കണ്ണിനു മീതെ കൺപീലികൾ തീരെയില്ല. ഇതിനെന്തു പ്രതിവിധിയാണുള്ളത്?

നേത്ര രോഗം മൂലമല്ല മറിച്ച് കേശ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് കൺപീലി കൊഴിയുന്നത്. ഇതൊഴിവാക്കുന്നതിനു ഹെയർ സ്‌പെഷ്യലിസ്‌റ്റിന്‍റെ സഹായമാരാഞ്ഞാൽ മതിയാവും.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണോ എഎംഡി കൂടുതലായി കാണപ്പെടുന്നത്?

അല്ല, പുരുഷന്മാരിലാണിതേറെ കാണപ്പെടുന്നത്. പ്രത്യേകിച്ച് പുകവലിക്കുന്നവരിൽ.

റെറ്റിന ചുരുങ്ങുന്നതെന്തുകൊണ്ടാണ്?

മാക്യുലയ്‌ക്കടുത്ത് സുതാര്യമായ ഒരു വരയുണ്ടാകുമ്പോഴാണ് ഈ അവസ്‌ഥയുണ്ടാവുന്നത്. ഇതുമൂലം വസ്‌തുക്കൾ മങ്ങിയതായി തോന്നും. എപ്പിറെറ്റിനൽ മെംബ്രേൻ, സെലോഫെൻ മാക്യുലേപതി, പ്രീമാക്യൂലർ ഫൈബ്രോസിസ് എന്നൊക്കെ ഈ അവസ്‌ഥയെ വിശേഷിപ്പിക്കാറുണ്ട്.

നീന്തൽ കണ്ണുകളിൽ വരൾച്ചയ്‌ക്കിട വരുത്തുമോ?

നീന്തുന്നതു മൂലമാണ് കണ്ണുകളിൽ വരൾച്ചയുണ്ടാവുന്നതെന്ന് തീർപ്പിച്ച് പറയാനാവില്ല. നീന്തൽ കുളത്തിലെ വെള്ളത്തിൽ കെമിക്കൽസ് ഉണ്ടെങ്കിൽ അത് കണ്ണെരിച്ചിലിനും അണുബാധയ്‌ക്കും വഴിയൊരുക്കും. കണ്ണുകൾ ചുവക്കുന്നതും വരൾച്ച തോന്നുന്നതും ഇതിനാലാണ്.

– വിവരങ്ങൾക്ക് കടപ്പാട്: ഡോ.സഞ്‌ജയ്

TAGS:age related macular degeneration,eye care,eye diseases,Eye Problems,eye specialiste,yes

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

പ്രസവ ശേഷം സുന്ദരിയാവാം

പ്രസവ ശേഷം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം, ബ്യൂട്ടി എക്‌സ്‌പെർട്ട് നൽകുന്ന ടിപ്സുകൾ.

പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത പുലർത്തി കാണാറില്ല. കുഞ്ഞിന്‍റെ പരിചരണവും വീട്ടുകാര്യങ്ങൾ നോക്കി നടത്തലും ഒക്കെയായി അമ്മമാർ ഏറെ തിരക്കിലാവുന്നതു കൊണ്ടാണിത്. ഈ ശ്രദ്ധ ഇല്ലായ്മ മൂലം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം. ബ്യൂട്ടി എക്‌സ്‌പെർട്ട് രേണു മഹേശ്വരി നൽകുന്ന ഈ കുറിപ്പുകൾ പരീക്ഷിച്ചു നോക്കുക.

  • പ്രസവ ശേഷം ചർമ്മം വല്ലാതെ ഡ്രൈ ആയി പോകാറുണ്ട്. വാഴപ്പഴം നന്നായി ഉടച്ച് മുഖത്തും കൈകളിലും മൃദുവായി തേച്ച് പിടിപ്പിക്കുക. പ്രസവ ശേഷം ശരീരത്തിൽ നീരുവീക്കം ഉണ്ടാകാറുണ്ട്. ഈ പ്രശ്നം അകലാൻ മുഖത്ത് ഏതെങ്കിലും ഫ്രൂട്ട് പായ്‌ക്കിടുന്നത് ഉചിതമാണ്.
  • പപ്പായ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക. ചർമ്മത്തിന് നല്ല തിളക്കവും മൃദുലതയും കൈവരും. ചുളിവുകൾ അകലുകയും ചെയ്യും. മുഖം ക്ലീനിംഗും ടോണിംഗും ചെയ്യുക.
  • ആഴ്‌ചയിൽ രണ്ട് തവണ സ്‌ക്രബ് ചെയ്യുക. സ്‌ക്രബ് വീട്ടിൽ തയ്യാറാക്കിയതോ റെഡിമെയ്‌ഡോ ഉപയോഗിക്കാം.
  • അക്യൂപ്രഷർ വഴി സ്വയം കൈകൾ മസാജ് ചെയ്യാം. കാലുകളിൽ വട്ടത്തിൽ ചലിപ്പിക്കുക.
  • ഇളം ചൂട് വെള്ളത്തിൽ നാരങ്ങാ തൊലിയോ ഉപ്പോ ചേർത്ത ശേഷം പാദങ്ങൾ മുക്കി വയ്‌ക്കുക. പാദങ്ങൾക്ക് ഉണ്ടാകുന്ന തളർച്ച അകലും, ഒപ്പം സൗന്ദര്യവും കൂടും.
  • പ്രസവ ശേഷം അരോമ ഓയിൽ ഉപയോഗിച്ച് ശരീരം മൊത്തത്തിൽ മസാജ് ചെയ്യുക. രക്‌തയോട്ടം വർദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. സിസേറിയൻ നടത്തിയവർ ഉദരത്തിൽ മസാജ് ചെയ്യരുത്.
  • പ്രസവ ശേഷം അസ്വസ്‌ഥതയും ഉറക്കക്കുറവും ഉണ്ടെങ്കിൽ തലയിണയിൽ ഏതാനും തുള്ളി നൈറോലി ഓയിൽ തൂവുക. നല്ല ഉറക്കം കിട്ടാനിത് സഹായിക്കും. സുഖകരമായ ഉറക്കം നല്ല ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ഒപ്പം സൗന്ദര്യവും വർദ്ധിപ്പിക്കും.
  • ദിവസവും വിറ്റാമിൻ ഇ ഓയിൽ തലയിൽ പുരട്ടി മസാജ് ചെയ്യുക. കൈ കൊണ്ട് മുടി പതിയെ ചീകുക. മുടിയിൽ കുരുക്ക് വീഴുന്നത് ഒഴിവാകും. വാഴപ്പഴം നന്നായി ഉടച്ച് തലയിൽ പുരട്ടുന്നതു കൊണ്ട് മുടിയ്‌ക്ക് നല്ല മൃദുലതയും തിളക്കവും കൈവരും.
  • ധാരാളം വെള്ളം കുടിക്കുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക. മുഖത്തെ തളർച്ചയെല്ലാം അകലുന്നതിനൊപ്പം ചർമ്മം സുന്ദരമാകും.

TAGS:beauty, beauty after delivery ,beauty tips,delivery,hair care,skin care

read more
ആരോഗ്യംചോദ്യങ്ങൾ

ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

ചോക്ലേറ്റ് പൊതുവെ ആരോഗ്യത്തിനും പല്ലിനും നല്ലതല്ല എന്ന ആശങ്ക പലർക്കും ഉണ്ട്. എന്നാൽ ഇത് പൂർണ്ണമായും സത്യമല്ല. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നമ്മൾ പോലും അറിയാത്ത നിരവധി ഗുണങ്ങളുണ്ട്.

ആരോഗ്യത്തിന് നല്ലതെന്ന് കരുതപ്പെടുന്ന ഡാർക്ക് ചോക്ലേറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൊക്കോ കായിൽ നിന്ന് തയ്യാറാക്കുന്ന ചോക്ലേറ്റ് ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച ഉറവിടമാണ്.

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ അറിയാം…

  1. ഡാർക്ക് ചോക്ലേറ്റ് ആരോഗ്യവും പോഷകങ്ങളും നിറഞ്ഞതാണ്

ചോക്ലേറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റ് മാത്രം വാങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. ധാരാളം നാരുകൾ ചോക്ലേറ്റിലും കാണപ്പെടുന്നു, മാത്രമല്ല ഇത് പലതരം ലവണങ്ങളുടെ നല്ല ഉറവിടവുമാണ്.

ഡാർക്ക് ചോക്ലേറ്റില്‍ ഫാറ്റി ആസിഡുകൾ നല്ല അളവിൽ കാണപ്പെടുന്നു. തൽക്ഷണം ഊർജ്ജം ലഭിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. കുറഞ്ഞ രക്തസമ്മർദ്ദം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഡാർക്ക്‌ ചോക്ലേറ്റ് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവ തൽക്ഷണ ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നു.

  1. ആന്‍റി ഓക്സിഡന്‍റുകളുടെ മികച്ച ഉറവിടം

പല തരത്തിലുള്ള മികച്ച ഗുണമേന്മയുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ കൊക്കോയിലും ഡാർക്ക് ചോക്കലേറ്റിലും കാണപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ മറ്റേതൊരു ഭക്ഷണ പദാർഥത്തിലും കാണപ്പെടുന്ന ആന്‍റി ഓക്‌സിഡന്‍റുകളേക്കാൾ മികച്ചതും ഫലപ്രദവുമാണ്.

  1. രക്തയോട്ടം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും

കൊക്കോയിലും ഡാർക്ക് ചോക്കലേറ്റിലും പല തരത്തിലുള്ള ബയോ- ആക്ടീവ് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ ധമനികളിലെ രക്തയോട്ടം മികച്ചതാക്കുന്നു. അതേ സമയം കുറഞ്ഞ രക്തസമ്മർദ്ദത്തിന് ഇത് ഒരു പരിധി വരെ വളരെ നല്ല പരിഹാരം ആകുകയും ചെയ്യുന്നു.

  1. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വളരെ കുറയ്ക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുളളത്. ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങൾ കുറവാണ്.

  1. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ

തലച്ചോറിന്‍റെ പ്രവർത്തനം നല്ല രീതിയിലായിരിക്കാനും ഡാർക്ക് ചോക്ലേറ്റ് ഒരു സഹായക ഘടകമായി പ്രവർത്തിക്കുന്നു. അഞ്ച് ദിവസം തുടർച്ചയായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ഒരു പഠനം പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ, തിയോബ്രോമിൻ എന്നിവ തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

  1. ചർമ്മത്തെ സരംക്ഷിക്കുന്നു

ചോക്ക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ബയോ- ആക്ടീവ് സംയുക്തങ്ങൾ സൂര്യപ്രകാശമേറ്റ് ഉണ്ടാകുന്ന സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോളുകള്‍ക്ക് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ചർമ്മത്തിലെ സാന്ദ്രതയും ജലാംശവും മെച്ചപ്പെടുത്താനും കഴിയും.

  1. HDL ഉയർത്തുകയും LDL ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു

കൊക്കോ പൗഡർ പുരുഷന്മാരിൽ ഓക്സിഡൈസ്ഡ് മോശം കൊളസ്ട്രോൾ (LDL) ഗണ്യമായി കുറയ്ക്കുന്നു എന്ന് പല പഠനങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരില്‍ HDL വർദ്ധിപ്പിക്കുകയും LDL കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ചില രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രധാന ഘടകങ്ങളെ മെച്ചപ്പെടുത്തുന്നു. എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു കൂടാതെ ഓക്സിഡേറ്റീവ് LDL നില കുറയ്ക്കുകയും ചെയ്യുന്നു.

read more
ആരോഗ്യംഉദ്ധാരണംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വൃക്തിബന്ധങ്ങൾ Relationship

പുരുഷവികാരങ്ങളുടെ താക്കോല്‍ എവിടെയെന്ന് സ്ത്രീ അറിയണം

കിടപ്പറയില്‍ ലാളിക്കപ്പെടാന്‍ ഇഷ്ടമുള്ളവരാണ് പുരുഷന്മാര്‍. അവര്‍ക്ക് എപ്പോഴും വേണ്ടത് ലൈംഗീകസുഖം മാത്രമാണ് എന്നല്ല ഇതിനര്‍ത്ഥം. ലൗഹണി എന്ന ലൈംഗീകോപകരണ സ്ഥാപനവും ലൈംഗീകവിദഗ്ദ്ധ സ്റ്റേസി കോക്സും 2014ല്‍ സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ നിന്ന് വെളിപ്പെട്ടത് എന്തെന്നാല്‍, കിടപ്പറയില്‍ ബന്ധപ്പെടുന്നതിന് മുന്‍പായി പങ്കാളിയുമായി അര മണിക്കൂറോളം ബാഹ്യകേളികളില്‍ ഏര്‍പ്പെടുവാനാണ് പുരുഷന്മാര്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത് എന്നാണ്.

പങ്കാളിയ്ക്കു മുന്നില്‍ അവള്‍ നഗ്നയാകുമ്പോള്‍….. 
അതുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ അഴകളവുകള്‍ കാണിച്ച് തന്‍റെ പുരുഷനെ എളുപ്പത്തില്‍ വശപ്പെടുത്താം എന്ന് വിചാരിക്കേണ്ട. അതിനായി കുറച്ച് ശ്രമം വേണ്ടിവരുന്നതാണ്. നിങ്ങളുടെ ലൈംഗീകബന്ധത്തിന്‍റെ വിരസതയകറ്റുവാനും ആനന്ദകരമാക്കുവാനുമുള്ള വഴികള്‍ ഇതാ.


അവന്‍റെ തലമുടിച്ചുരുളിലൂടെ കൈയ്യോടിക്കുക

 ഇങ്ങനെ ചെയ്യുന്നതിലൂടെ പുരുഷനെ എളുപ്പത്തില്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുന്നു.നിങ്ങളുടെ കൈവിരലുകള്‍ അവന്‍റെ മുടിച്ചുരുളുകള്‍ക്കിടയിലൂടെ പതുക്കെ തടവിപ്പോകുമ്പോള്‍ അവന്‍ വികാരപരവശനാകുവാനും നിങ്ങളുടെ സ്നേഹത്തില്‍ അലിഞ്ഞുപോകുവാനും തുടങ്ങുന്നു. മുടിയിഴകളാണ് ഒരു പുരുഷന്‍റെ ഏറ്റവും വികാരം ജനിപ്പിക്കുന്ന ഭാഗം.

മുഖത്ത് തലോടുക

 മുടിയിഴകള്‍ തഴുകി കഴിഞ്ഞതിനുശേഷം ഇനി അവന്‍റെ മുഖം തലോടുക. മുടിപോലെ തന്നെ പുരുഷനില്‍ വികാരം ജനിപ്പിക്കുന്ന ഭാഗമാണ് മുഖം. നിങ്ങളുടെ കൈവിരലുകള്‍ അവന്‍റെ മുഖത്തും താടിയിലുമെല്ലാം പതുക്കെ തഴുകിനോക്കൂ.

കഴുത്തിലൂടെ ലാളനയേകുക

 ആദാമിന്‍റെ ആപ്പിള്‍ എന്ന് വിളിക്കുന്ന കഴുത്തിന്‍റെ മദ്ധ്യഭാഗം പുരുഷന്‍റെ വികാരം പെട്ടെന്ന് ഉണര്‍ത്താന്‍ സഹായിക്കുന്ന ഇടമാണ്. ശരീരപോഷണത്തിനും ലൈംഗീകതൃഷ്ണയ്ക്കും കാരണമാകുന്ന ലാര്‍നിക്സിന്‍റെ തൈറോയ്ഡ് തരുണാസ്ഥി മൂലമാണ് ആദമിന്‍റെ ആപ്പിള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എവിടെ സ്പര്‍ശിക്കണം എന്നുള്ളത്..

അവന്‍റെ ചെവികള്‍ കടിക്കുക

 ഇതിനോളം വികാരം ജനിപ്പിക്കുന്ന മറ്റൊരു പ്രവൃത്തിയില്ല. പുരുഷന്‍റെ വികാരം ജനിപ്പിക്കുന്നതിന് കാരണമായിട്ടുള്ള പല ഗ്രന്ഥികളും ചെവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നിങ്ങള്‍ ചുംബിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ നിങ്ങളുടെ പുരുഷന്‍റെ വികാരം ഉണരുകയും നിങ്ങള്‍ പറയുന്നതിന് വഴങ്ങിത്തരുകയും ചെയ്യുന്നു.

ഉള്ളംകൈ തലോടുക ഈ ഭാഗം ബാഹ്യകെളികള്‍ക്കായി ചിലപ്പോള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരിക്കാം. അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഉള്ളം കൈയ്യില്‍ അറ്റം മുതല്‍ നടുക്ക് വരെ വിരലുകള്‍ കൊണ്ട് പതുക്കെ തലോടുകയാണെങ്കില്‍ അത് എളുപ്പത്തില്‍ പുരുഷനില്‍ വികാരം ജനിപ്പിക്കുന്നു.

പുറം തടവിക്കൊടുക്കുക ഇടുപ്പെല്ലിന് തൊട്ടുമുകളിലുള്ള ഭാഗത്ത് പതുക്കെ തലോടുന്നത് പുരുഷന് വികാരം പെട്ടെന്ന് ഉണരാന്‍ കാരണമാകുന്നു. അവിടെ നിന്ന് മുകളിലേക്ക് പതുക്കെ തടവിക്കൊടുക്കുക.

പൊക്കിള്‍ ചുഴികള്‍ ഈ ഭാഗം അവന്‍റെ വികാരങ്ങളെ ഉണര്‍ത്തുവാനുള്ള ഏറ്റവും നല്ല ഭാഗങ്ങളിലൊന്നാണ്. പതുക്കെ അവന്‍റെ പൊക്കിള്‍ ചുഴിക്ക് ചുറ്റും വിരലുകള്‍ കൊണ്ട് വട്ടം വരച്ച് നോക്കൂ. അവന്‍ വികാരപരവശനാകുന്നത് കാണാം. എന്നാല്‍ ഇത് സൂക്ഷിച്ച് ചെയ്യണം. വിരലുകള്‍ക്ക് ശരിയായ രീതിയില്‍ ചലിപ്പിച്ചില്ലെങ്കില്‍ സുഖത്തിന് പകരം അവന് ഇക്കിളിയാകും ലഭിക്കുക. അത് അവസാനം പൊട്ടിചിരിയിലേക്കാവും വഴിവയ്ക്കുക.

അവന്‍റെ കാല്‍മുട്ടിന്‍റെ ഭാഗത്തേക്ക് പോകൂ അധികം ആരും ശ്രദ്ധ കൊടുക്കാത്ത, പുരുഷന്‍റെ വികാരം എളുപ്പത്തില്‍ ഉണര്‍ത്താവുന്ന ഒരു ഭാഗമാണ് അവന്‍റെ കാല്‍മുട്ടിന്‍റെ പുറകിലുള്ള ഭാഗം. അവിടെ ചുംബിക്കുകയോ ഇക്കിളിയാക്കുകയോ ചെയ്യുക. അവന്‍റെ സിരകളിലൂടെ വികാരം കത്തിജ്വലിച്ച് കയറുന്നത് കാണാം.

കാല്‍പാദങ്ങള്‍ ചുംബിക്കുക കാല്‍പാദങ്ങള്‍ക്ക് അടിയില്‍ സ്പര്‍ശിക്കുന്നത് പോലും വികാരതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അവിടെ തലോടുകയും ചുംബിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇക്കിളിയാകുവാന്‍ വളരെ സാധ്യതയേറിയ ഭാഗമാണ് അവിടെ. അതിനാല്‍ സൂക്ഷിച്ച് ചെയ്യുക.

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്ദാമ്പത്യം Marriageമേക്കപ്പ്

Wedding special: Fitness- കല്ല്യാണത്തിനു മുമ്പ് അറിയേണ്ടത്

കല്ല്യാണത്തിനു മുമ്പ് പ്രതിശ്രുത വധു അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ്.

“ഹലോ, നമിതയല്ലേ?”

“ഹായ്… രേഷ്‌മാ എന്‍റെ കല്ല്യാണക്കത്തു കിട്ടിയില്ലേ?”

“കിട്ടി… കിട്ടി… ഒരുക്കങ്ങളൊക്കെ എവിടെ വരെയായി? ഇപ്പോഴും സമോസ, ബർഗർ തീറ്റ തന്നെയാണാ? വറപൊരിയും ജങ്ക് ഫുഡുമൊന്നും ഇനി വേണ്ട. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നില്ലേ? പിന്നെ ബ്യൂട്ടി ട്രീറ്റ്‌മെന്‍റുമൊക്കെ ഇപ്പോഴേ തുടങ്ങിക്കോ…”

“ആ വക കാര്യങ്ങളൊക്കെ അറിയാൻ കൂടിയാണ് ഞാൻ വിളിച്ചത് ചങ്ങാതീ…”

“നീ ടെൻഷനിടിക്കാതെ… അതെല്ലാം പറഞ്ഞു തരാം”

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്…

ഡയറ്റ്

ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം…

  • പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ഒരു മുട്ട, ബ്രഡ്, ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്താം. മാത്രമല്ല ബദാം, വാൾനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇവയിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ഫൈറോ കെമിക്കൽസ് ഹൃദയാരോഗ്യം കാക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായകരമാകും.
  • ദിവസവും ഭക്ഷണത്തിൽ ഒരു നേരം തൈര് ഉൾപ്പെടുത്തുക. തൈരിൽ അടങ്ങിയ സിങ്ക്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ ചർമ്മത്തിന് മൃദുത്വം പകരും.
  • ഇടനേരങ്ങളിൽ സ്‌നാക്‌സിനു പകരം പഴങ്ങൾ മതി.
  • പനീർ കൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പ്രോട്ടീൻ, കാത്സ്യം സമ്പുഷ്‌ടമായ പനീർ ഉദര സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുമെന്നു മാത്രമല്ല പല്ലുകൾക്ക് ബലവും നൽകും.
  • നോൺവെജാണോ? എങ്കിൽ ചെറുമീനുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇതിലടങ്ങിയ പ്രോട്ടീൻസ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നു മാത്രമല്ല മുടിയ്‌ക്ക് തിളക്കവും നൽകും.
  • ഇലക്കറികൾ പല നിറത്തിലുള്ള പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ചു കഴിക്കുക. ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല മുഖക്കുരു ശല്ല്യം ഇല്ലാതാക്കും. പോഷണം നിറഞ്ഞ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക.

ബ്യൂട്ടി

സുന്ദരിയാവാൻ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം.

  • പതിവായി മുഖത്ത് സിടിഎം അതായത് ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസർ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമ്മം സുന്ദരമാകും.
  • വരണ്ട് നിർജ്‌ജീവമായി തോന്നിക്കുന്ന മുടിയാണോ? എങ്കിൽ നാല് മാസം മുമ്പ് തന്നെ കേശപരിചരണം തുടങ്ങണം. ഡീപ്പ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിനും കരുത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരൽ, താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ഹെയർ സ്‌പാ നല്ല പരിഹാരമാണ്. ഹോട്ട് ഓയിൽ മസാജ്, ആന്‍റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതും നല്ലതാണ്. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യത്തിനു മാറ്റു കൂട്ടും.
  • മുഖം, മുടി പോലെ തന്നെ പ്രധാനമാണ് കൈകാലുകളുടേയും പ്രത്യേകിച്ച് നഖങ്ങളുടേയും പരിചരണം. വിവാഹത്തിനു രണ്ട് മാസം മുമ്പ് തന്നെ പെഡിക്യൂർ, മാനിക്യൂർ ചെയ്യുക. കൈകാലുകളിലെ മൃതകോശങ്ങൾ നീക്കുന്നതിനു ഇത് സഹായകരമാണ്. ഇനി നഖങ്ങൾക്ക് ആകൃതി നൽകി ഭംഗി വരുത്തുക.
  • ബോഡി പോളിഷിംഗ് ചർമ്മത്തിന്‍റെ പരുപരുപ്പു മാറ്റി മൃദുലമാക്കും. ശരീരത്തിന്‍റെ ക്ഷീണമകറ്റി ഫ്രഷ്‌നസ്സ് നൽകുന്നതിനു ബോഡി സ്‌പാ ഗുണകരമാണ്. ബോഡി മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, ഹോട്ട് മസാജ് എന്നിങ്ങനെ സ്‌പാ പലതരത്തിലുണ്ട്. എന്നിരുന്നാലും വധുവിന് ബ്രൈഡൽ സ്‌പാ ചെയ്യുന്നതാവും അനുയോജ്യം. വിവാഹത്തനു മൂന്നു മാസം മുമ്പ് തന്നെ സ്‌പാ ട്രീറ്റ്‌മെന്‍റ് തുടങ്ങുക.
  • വിവാഹ ദിവസം ചർമ്മത്തിനു ചേരുന്ന വാട്ടർ പ്രൂഫ് മേക്കപ്പ് വേണം അപ്ലൈ ചെയ്യാൻ. ഫ്രഷ്‌നസ്സും സൗന്ദര്യവും നിലനിർത്തുന്നതിനു ഇതു സഹായിക്കും.

സ്‌ട്രെസ്സ്

  • മനസ്സിൽ പോസിറ്റീവ് ചിന്തകൾക്കിടം നൽകാം, എപ്പോഴും ഹാപ്പിയായിരിക്കുക.
  • കല്ല്യാണപ്പെണ്ണ് സ്വന്തം അഭിപ്രായം തുറന്നു പറയുക. വിവാഹ ഒരുക്കങ്ങളിൽ വീട്ടുകാരെ സഹായിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും മനസ്സു തുറന്നു സംസാരിക്കുക.
  • രാത്രി ഉറക്കമിളയ്‌ക്കരുത്. ഉറക്കമില്ലായ്‌മയും ടെൻഷനും സൗന്ദര്യത്തെ ബാധിക്കും. സ്‌ട്രെസ്സ് അകറ്റാൻ യോഗയും, വ്യായാമവും ശീലിക്കുക.
  • ഡാർക്ക് ചോക്ലേറ്റ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് സ്‌ട്രെസ്സ് കൺട്രോൾ ചെയ്യാൻ ഏറെ സഹായകരമാണ്.

ഹെൽത്ത് – അറിഞ്ഞൊരുങ്ങാം…

  • സ്‌ഥിരമായി കണ്ണട ധരിക്കാറുണ്ടോ? വിവാഹവേളയിൽ കണ്ണട ധരിക്കുന്നത് മേക്കപ്പിന്‍റെ മാറ്റു കുറയ്‌ക്കുമെന്നതിനാൽ ഈ അവസരത്തിൽ കണ്ണട ഒഴിവാക്കാം. ലേസർ സർജറി ചെയ്യുകയോ കണ്ണുകളിൽ കോണ്ടാക്‌ട് ലെൻസ് അണിയുകയോ ചെയ്യാം. ഡോക്‌ടറുടെ ഉപദേശമാരായാൻ മടിക്കണ്ട.
  • സ്‌റ്റൈലിഷ്, ഫാഷനബിൾ പാദരക്ഷകൾ അണിയുന്നതിൽ തെറ്റില്ല. എന്നാൽ ഹീൽ ഉള്ള ചെരിപ്പുകൾ കഴിവതും ഒഴിവാക്കാം. നടുവേദനയ്‌ക്കും, കാലിൽ നീരുണ്ടാവുന്നതിനും ഇതിടവരുത്തും. ഈ അവസരത്തിൽ കംഫർട്ടബിൾ ചെരിപ്പ് അണിയുന്നതാവും ഉചിതം.
  • വിവാഹത്തിനു ഒരാഴ്‌ച മാത്രം ബാക്കിയുള്ളപ്പോഴാവും പലരും മൂക്കു കുത്തുക. എന്നാൽ ഒരു മാസം മൂക്കു കുത്തുന്നതാണ് ഉചിതം. കാരണം പഴുപ്പോ നീരോ മറ്റു തരത്തിലുള്ള അസ്വസ്‌ഥതകൾ ഒഴിവാക്കാനാവും.
  • ദന്ത ചികിത്സ നടത്തി കേടുപാടുള്ള പല്ലുകൾ ശരിയാക്കിടെുക്കുക.

വിവാഹ ദിവസം മനസ്സു തുറന്നു ചിരിക്കാമല്ലോ?

TAGS:beauty, beauty tips, beauty tips for bride,fitness,fitness tips,fitness tips for bride,marriage,wedding

read more
ആരോഗ്യംചോദ്യങ്ങൾ

എന്താണ് ലാക്ടോസ് ഇൻടോളറൻസ്?

ലാക്ടോസ് ഇൻടോളറൻസ് ഒരു രോഗമല്ലെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാം, പരിഹാരം ഇതാ.

പാൽ, തൈര്, പാലുൽപ്പന്നങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതൊക്കെയാണെങ്കിലും പാലോ മറ്റ് പാലുൽപ്പന്നങ്ങളോ അനുയോജ്യമല്ലാത്ത ദശലക്ഷക്കണക്കിന് ആളുകൾ ലോകത്തിലുണ്ട്. പാൽ അവർ അലർജിയാണെന്ന് പറയാറുണ്ട്. മെഡിക്കൽ ഭാഷയിൽ ഇതിനെ ലാക്ടോസ് ഇൻടോളറൻസ് എന്ന് വിളിക്കുന്നു. ഇത്തരം ഭക്ഷണം ചിലർക്ക് ദഹിക്കില്ല.

എന്താണ് ലാക്ടോസ്

പാലിൽ ലാക്ടോസ് എന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ലാക്ടോസ് ഇൻടോളറൻസ് ഒരു രോഗമല്ലെങ്കിലും ഇത് അസുഖകരവും അസഹനീയവുമാണ്. പഞ്ചസാര അബ്സോർബ് ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ‘ലാക്ടേസ്’ എന്ന എൻസൈം നമ്മുടെ ശരീരത്തിൽ ഉണ്ട്. ഈ എൻസൈം ചെറുകുടലിൽ ഉണ്ട് എന്നാൽ ചില ആളുകൾക്ക് ഇത് ഉണ്ടാകില്ല അല്ലെങ്കിൽ വളരെ കുറവായിരിക്കും. ലാക്ടേസ് കുറവുള്ളവർക്ക് പാലുൽപ്പന്നങ്ങളോ പാലിൽ നിന്ന് ഉണ്ടാക്കുന്ന രുചികരമായ നാടൻ മധുരപലഹാരങ്ങൾ പോലും ദഹിപ്പിക്കാൻ കഴിയാതെ വരുന്നു.

കുറഞ്ഞ ലാക്ടേസ് കൊണ്ട് എന്ത് സംഭവിക്കുന്നു

ലാക്ടേസ് എൻസൈം, കുറയുമ്പോൾ അതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളിലെ പഞ്ചസാരയ്ക്ക് ചെറുകുടലിൽ വെച്ച് വിഘടിക്കാൻ കഴിയില്ല. ഇത് വൻകുടലിലേക്ക് ഇറങ്ങി, അവിടെ ബാക്ടീരിയകളുമായി ചേർന്ന് പുളിക്കുകയും ഇത് ഗ്യാസ്, വയറിളക്കം, ഛർദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ആർക്കൊക്കെ ലാക്ടോസ് ഇൻടോളറൻസ് ഉണ്ടാകാം

ഈ അവസ്ഥ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ, പ്രത്യേകിച്ച് മുതിർന്നവരിൽ കണ്ടുവരുന്നു. ഏകദേശം 40% ആളുകളിലും ലാക്ടേസ് എൻസൈം ഉൽപ്പാദനം കുറവാണ്. ഇത് ജനിതകപരമായോ മറ്റ് ചില കാരണങ്ങൾ മൂലമോ ആകാം.

ലക്ഷണങ്ങൾ

വയറിളക്കം, ഓക്കാനം, ഛർദ്ദി, വയറുവേദന, മലബന്ധം, ഗ്യാസ്.

രോഗനിർണയം

ഏതാനും ആഴ്ച പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് നിർത്തി സ്വയം പരീക്ഷിക്കുക. മേല്പറഞ്ഞ ലക്ഷണങ്ങൾ അവസാനിച്ചാൽ, വീണ്ടും പാലുൽപ്പന്നങ്ങൾ കഴിച്ച് നോക്കുക. ആവശ്യാനുസരണം ഡോക്ടറുടെ ഉപദേശം തേടുക. ലക്ഷണങ്ങളെ ആശ്രയിച്ച് ഭക്ഷണത്തിൽ പാലുൽപ്പന്നങ്ങൾ കുറച്ച് ദിവസത്തേക്ക് നിർത്താൻ ഡോക്ടർ നിങ്ങളെ ഉപദേശിച്ചേക്കാം. ഇതുകൂടാതെ, ഇനിപ്പറയുന്ന പരിശോധനകളും നിർദ്ദേശിക്കാവുന്നതാണ്.

ഹൈഡ്രജൻ ബ്രീത്ത് ടെസ്റ്റ് – ഉയർന്ന അളവിൽ ലാക്ടോസ് അടങ്ങിയ പാനീയം കുടിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. കുറച്ച് സമയത്തിന് ശേഷം, നിങ്ങളുടെ ശ്വസനത്തിലെ ഹൈഡ്രജന്‍റെ അളവ് അളക്കും. പുറത്തുവിടുന്ന ശ്വാസത്തിൽ ഹൈഡ്രജന്‍റെ അളവ് കൂടുതലാണെങ്കിൽ, നിങ്ങൾക്ക് ലാക്ടോസ് അസഹിഷ്ണുത ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്.

ലാക്ടോസ് ടോളറൻസ് ടെസ്റ്റ് – ഉയർന്ന അളവിലുള്ള ലാക്ടോസ് പാനീയം കുടിച്ച് രണ്ട് മണിക്കൂറിന് ശേഷം നിങ്ങളുടെ രക്തപരിശോധന നടത്തും, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിൽ വർദ്ധനവ് ഇല്ലെങ്കിൽ, നിങ്ങൾ ലാക്ടോസ് ദഹിക്കുന്നില്ലെന്നും നിങ്ങൾക്ക് ലാക്ടോസ് ഇൻടോളറൻസ് ഉണ്ടെന്നും അർത്ഥമാക്കുന്നു.

ചികിത്സ

ലാക്ടോസ് ഇൻടോളറൻസ് ചില അടിസ്ഥാന കാരണങ്ങളാൽ ആണെങ്കിൽ മാസങ്ങളെടുത്താലും ചികിത്സ ചെയ്ത് അത് സുഖപ്പെടുത്താന്‍ കഴിയും. പാലിന്‍റെയും മറ്റ് പാലുൽപ്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇൻടോളറൻസ് നിയന്ത്രിക്കാനാകും. ലാക്ടേസ് എൻസൈം പൗഡർ പാലിൽ കലർത്തി കുടിക്കാം

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഡോക്ടർമാർ ഗ്ലൂട്ടൻ ഫ്രീ (ഗോതമ്പ് ഇല്ലാതെ), കസീൻ ഫ്രീ (ഡയറി ഫ്രീ, കസീൻ എന്നത് പാലുൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനിനെ സൂചിപ്പിക്കുന്നു) ഭക്ഷണം നിർദ്ദേശിക്കുന്നു. ഗ്ലൂട്ടൻ, കസീൻ എന്നിവ ആമാശയത്തിലെ വീക്കം വർദ്ധിപ്പിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുകയും ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും.

ലാക്ടോസ് രഹിത പാലുകൾ ഇന്ന് ലഭ്യമാണ്

സോയ പാൽ, അരി പാൽ, ബദാം പാൽ, തേങ്ങാപ്പാൽ, കശുവണ്ടിപ്പാൽ, ചണ വിത്ത് പാൽ, ഓട്സ് പാൽ, ആട്ടിന്‍ പാൽ, നിലക്കടല പാൽ, ഹാസൽ നട്ട് പാൽ ഇവയൊക്കെ ഉപയോഗിക്കാം.. ഇതിൽ ചില പാൽ ഉപയോഗിച്ച് തൈര്, ചീസ്, മധുര പലഹാരങ്ങൾ എന്നിവയും ഉണ്ടാക്കാം. ഡയറി മിൽക്കിന് പകരമായി സോയ മിൽക്ക് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

ഇ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം

read more
ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

Teenage പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ

അച്‌ഛനമ്മമാർ ക്ഷമയോടെ കൗമാരപ്രായത്തിലെ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും നിർദ്ദേശവും നല്‌കണം.

കൗമാരപ്രായം വളർച്ചയുടെയും മാറ്റങ്ങളുടെയും കാലഘട്ടമാണ്. ഒരു കൊച്ചു പെൺകുട്ടി വളർന്ന് പക്വതയെത്തിയ ഒരു സ്‌ത്രീയായിത്തീരുന്നതിനിടയിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കൗമാരപ്രായത്തിന്‍റെ പ്രത്യേകതയാണ്. കൗമാരപ്രായത്തിൽ പെൺകുട്ടികൾക്ക് സാധാരണയായി ഉണ്ടാവാറുളള ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് പെൺകുട്ടികളും മാതാപിതാക്കളും മനസ്സിലാക്കേണ്ടതാണ്.

ആർത്തവ പ്രശ്നങ്ങൾ

പുതിയ ഭക്ഷണ ശീലങ്ങളും ആധുനിക ജീവിതശൈലിയും കൊണ്ട് ഇപ്പോൾ ആദ്യാർത്തവം 8 മുതൽ 10 വയസ്സിനുള്ളിൽ വരുന്നതായി കാണപ്പെടുന്നു. അതിനുശേഷം എല്ലാ മാസവും ആർത്തവം ഉണ്ടാവേണ്ടതാണ്. പക്ഷേ ക്രമം തെറ്റിയ ആർത്തവം, വയറു വേദനയോടുകൂടിയ ആർത്തവം, അമിത രക്‌തസ്രാവം എന്നീ ആരോഗ്യ പ്രശ്നങ്ങൾ ചിലപ്പോൾ ഉണ്ടാവാം. ഹോർമോണുകളുടെ സന്തുലനം തെറ്റുമ്പോൾ ആർത്തവം വരാൻ വൈകുക, മാസത്തിൽ രണ്ടു തവണ ആർത്തവമുണ്ടാകുക, ആർത്തവമില്ലാതെ രണ്ടുമൂന്നു മാസങ്ങൾക്കു ശേഷം ആർത്തവമുണ്ടാകുക എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ഗർഭപാത്രത്തിന്‍റെയോ അണ്ഡാശയങ്ങളുടെയോ യോനിയുടെയോ വൈകല്യങ്ങളും രോഗങ്ങളും കൊണ്ട് ആർത്തവ ക്രമക്കേടുകൾ ഉണ്ടാവാം. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്‌ടറെ കാണിച്ച് ചികിത്സ തുടങ്ങേണ്ടതാണ്.

ആർത്തവ രക്‌തസ്രാവം കൂടുതലാണെങ്കിൽ രക്‌തക്കുറവ് ഉണ്ടാവാം. കൗമാര പ്രായക്കാരികൾ ഇരുമ്പിന്‍റെ അംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളും (ഉദാ: പാവയ്‌ക്ക, ഇലക്കറികൾ, നെല്ലിക്ക) എല്ലാവിധ പോഷകങ്ങളുമടങ്ങിയ സന്തുലിതാഹാരവും കഴിക്കാൻ ശ്രമിക്കുക. പൊണ്ണത്തടി ഉണ്ടാവാതെ നോക്കണം. ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.

ആർത്തവ സമയത്ത് ജനനേന്ദ്രിയത്തിന്‍റെ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. സാനിട്ടറി പാഡുകൾ കൂടുതൽ നേരം വെയ്‌ക്കാതെ ഇടയ്‌ക്കിടെ മാറ്റുക. സാനിട്ടറി പാഡുകൾ മാറ്റാൻ വൈകിയാൽ യോനിയിൽ ഫംഗസ് അണുബാധ കൊണ്ട് ചൊറിച്ചിലും വെളളപോക്കും ഉണ്ടാവാനിടയുണ്ട്. രോഗാണുബാധ കൊണ്ട് പഴുപ്പും വരാനിടയുണ്ട്.

വിളർച്ച

കൗമാരപ്രായത്തിൽ ഉണ്ടാവാനിടയുളള ഒരു ആരോഗ്യ പ്രശ്നമാണ് വിളർച്ച. വളരുന്ന പ്രായത്തിൽ ഭക്ഷണത്തിൽ നിന്ന് ഊർജ്‌ജവും പോഷകാംശങ്ങളും ലഭിക്കേണ്ടതാണ്. പക്ഷേ പുതിയ തലമുറയിലെ കുട്ടികൾ ഭക്ഷണകാര്യത്തിൽ അനാസ്‌ഥ കാണിക്കുന്നു. രാവിലെ കോളേജിലേക്ക് തിരക്കിട്ടോടുമ്പോൾ ബ്രേക്‌ഫാസ്‌റ്റ് ശരിയായി കഴിക്കാൻ സമയം കിട്ടില്ല. ഉച്ചയ്‌ക്ക് കഴിയ്‌ക്കാൻ ലഞ്ച് ബോക്‌സിൽ കൊണ്ടു പോകുന്ന ഭക്ഷണം ശരീരാവശ്യത്തിനു വേണ്ടത്രയുണ്ടാവില്ല. ചിലപ്പോൾ കൂട്ടുകാരോടൊപ്പം കാന്‍റീനിൽ നിന്ന് ജങ്ക് ഫുഡുകളും ഫാസ്‌റ്റ് ഫുഡുകളും കഴിച്ച് വിശപ്പടക്കുന്നു. തടികൂടുന്നു എന്നു കരുതി അത്താഴം പകുതി മാത്രം കഴിക്കുന്നു. ചോക്ലേറ്റും ഐസ്‌ക്രീമും വളരെ പ്രിയപ്പെട്ടതായതു കൊണ്ട് കഴിക്കാൻ മടി കാണിക്കില്ല. ഇതാണല്ലോ ഇന്നത്തെ കൗമാരപ്രായക്കാരികളുടെ ഭക്ഷണരീതി.

ശരീരത്തിനാവശ്യമായ പോഷകങ്ങളടങ്ങിയ സന്തുലിതാഹാരം കഴിക്കാതെ വരുമ്പോൾ സ്വാഭാവികമായും ക്ഷീണം, വിളർച്ച, തലചുറ്റൽ, തൂക്കക്കുറവ്, വിശപ്പില്ലായ്മ എന്നീ പ്രശ്നങ്ങളുണ്ടാവും. രക്‌തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നതുകൊണ്ടുളള വിളർച്ചയ്‌ക്കു കാരണം ഭക്ഷണത്തിൽ ഇരുമ്പിന്‍റെ അംശം കുറയുന്നതാണ്. ബികോംപ്ലക്‌സ് വിഭാഗത്തിൽപ്പെട്ട വിറ്റാമിനുകൾ ഭക്ഷണത്തിൽ നിന്നും ലഭിക്കാതിരിക്കുമ്പോൾ മറ്റൊരുതരം അനീമിയ ഉണ്ടാവുന്നു. അതുപോലെ വിറ്റാമിൻ സി, ഡി, കാത്സ്യം മുതലായവ ഭക്ഷണത്തിൽ നിന്ന് കിട്ടാതെ വരുമ്പോൾ പലതരം രോഗങ്ങൾ ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് കൗമാരപ്രായക്കാരികൾ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം എന്നിവയെല്ലാം അടങ്ങുന്ന സന്തുലിതാഹാരം ദിവസേന കഴിക്കേണ്ടതാവശ്യമാണ്. ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ, പാലുല്‌പന്നങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മുഖക്കുരു

കൗമാരപ്രായത്തിലുളള പെൺകുട്ടികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു നിറഞ്ഞ മുഖമുളള പെൺകുട്ടിക്ക് കൂട്ടുകാരുടെ ഇടയിൽ പെരുമാറുമ്പോൾ അപകർഷതാബോധവും തോന്നാം. എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ് മുഖക്കുരു എന്നു മനസ്സിലാക്കണം. ചർമ്മത്തിന് എണ്ണമയം നല്‌കുന്ന ഗ്രന്ഥികളുടെ (സെബേഷ്യസ് ഗ്രന്ഥികൾ) പ്രവർത്തനത്തിൽ വരുന്ന തകരാറും ഹോർമോണുകളുടെ വ്യത്യാസവും ഭക്ഷണത്തിലെ ക്രമക്കേടുകളുമെല്ലാം മുഖക്കുരുവിനു കാരണമാവാം. എണ്ണയും അഴുക്കും കൊണ്ട് മുഖചർമ്മത്തിലെ സുഷിരങ്ങൾ അടയുമ്പോൾ സെബേഷ്യസ് ഗ്രന്ഥികൾ ഉണ്ടാക്കുന്ന ദ്രവം അതിനുളളിൽത്തന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടും ചിലപ്പോൾ ഹോർമോണുകളുടെ കാരണത്താൽ കൂടുതൽ ദ്രവം ഉല്‌പാദിപ്പിക്കപ്പെടുന്നതു കൊണ്ടും മുഖക്കുരു ഉണ്ടാവുന്നു. അതിനു പുറമേ എണ്ണയിൽ വറുത്തുപൊരിച്ച പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ചോക്ലേറ്റ് എന്നിവയുടെ അമിതമായ ഉപയോഗം കൊണ്ട് മുഖക്കുരു വർദ്ധിക്കാം. ആർത്തവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ആർത്തവശേഷവും ഹോർമോൺ വ്യതിയാനങ്ങളുടെ കാരണത്താൽ മുഖക്കുരു ഉണ്ടാവാം.

മുഖചർമ്മം വൃത്തിയായി സൂക്ഷിച്ചാൽ മുഖക്കുരു ഉണ്ടാകുന്നത് കുറെയൊക്കെ തടയാൻ കഴിയും. ഫേസ് വാഷോ മൃദുവായ ഗ്ലിസറിൻ സോപ്പോ ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകണം. കോളേജിൽ നിന്നു വന്ന ശേഷവും ഉറങ്ങുന്നതിനു മുമ്പും മുഖം കഴുകാൻ മറക്കാതിരിക്കുക.

സന്തുലിതാഹാരം

കഴിക്കണം. ധാരാളം വെള്ളം കുടിക്കുക. മധുരപലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ, നെയ്യ്, വെണ്ണ, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്‌ക്കണം. മുഖത്ത് അനാവശ്യമായി ക്രീമുകളും സൗന്ദര്യവർദ്ധക വസ്‌തുക്കളും പുരട്ടാതിരിക്കുക. മുടിയിൽ എണ്ണമയം കൂടിയാൽ മുഖക്കുരു വരാനിടയുണ്ട്. മുഖക്കുരു ഉണ്ടായാൽ വിരൽകൊണ്ട് ഇടയ്‌ക്കിടെ തൊടാനോ ഞെക്കാനോ കുത്തിപ്പൊട്ടിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താൽ പഴുപ്പുവരും. ചർമ്മരോഗ വിദഗ്‌ദ്ധനായ ഡോക്‌ടറെ കാണിച്ച് ചികിത്സ തുടങ്ങുന്നതാണു നല്ലത്.

മുടി കൊഴിച്ചിൽ

കേശസംരക്ഷണത്തിൽ ശ്രദ്ധിക്കാതിരുന്നാൽ മുടികൊഴിച്ചിൽ ഉണ്ടാവും. അതിനു പുറമേ പോഷകാഹാരക്കുറവ്, തലയോട്ടിയിലെ ചർമ്മരോഗങ്ങളും താരനും ഹോർമോൺ തകരാറുകൾ, ചിലരോഗങ്ങൾ, മാനസിക സംഘർഷം എന്നിവ കൊണ്ടും മുടി കൂടുതലായി കൊഴിയാറുണ്ട്.

ആഴ്‌ചയിലൊന്നോ രണ്ടോ തവണ മുടിയിൽ എണ്ണ തേയ്‌ക്കുന്നതിൽ തെറ്റില്ല. പക്ഷേ കൂടുതൽ എണ്ണമയമുണ്ടായാൽ തല വിയർക്കുമ്പോൾ അഴുക്കും രോഗാണുക്കളും മുടിയിൽ അടിഞ്ഞുകൂടി മുടി കൊഴിയാനും ചർമ്മരോഗങ്ങൾ വരാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായി ഷാംപൂ ചെയ്‌ത് മുടി വൃത്തിയാക്കണം.

നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ വീര്യം കുറഞ്ഞ ഷാംപൂ ആഴ്‌ചയിലൊരിക്കൽ മാത്രം ഉപയോഗിക്കുക. ഷാംപൂ നന്നായി കഴുകിക്കളയണം. കണ്ടീഷണർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മുടിയിൽ മാത്രം പുരട്ടുക. കൂടുതൽ പ്രാവശ്യം ഷാംപൂ ചെയ്യുന്നതും ശക്‌തികൂടിയ ഷാംപൂ ഉപയോഗിക്കുന്നതും മുടികൊഴിയാനിടയാക്കും. മുടി ചീകുന്നതും ചുരുട്ടുന്നതും (റോളേഴ്‌സ് ഉപയോഗിച്ച്) മറ്റും നനഞ്ഞ മുടിയാണെങ്കിൽ ചെയ്യരുത്. മുടിപൊട്ടാനും കൊഴിയാനുമിടയുണ്ട്. മുടി ചീകുന്ന ബ്രഷും ചീർപ്പും ഇടയ്‌ക്കിടെ കഴുകി വൃത്തിയാക്കി ഉണക്കണം. മറ്റുള്ളവരുടെ ചീർപ്പും ബ്രഷും ഉപയോഗിക്കുന്നത് ശരിയല്ല. ചർമ്മരോഗങ്ങൾ പകരാനിടയുണ്ട്. മുടികൊഴിച്ചിൽ കൂടുകയാണെങ്കിൽ ചർമ്മരോഗവിദഗ്‌ദ്ധനെ കാണിക്കേണ്ടതാണ്.

മാനസിക പ്രശ്നങ്ങൾ

പെൺകുട്ടികൾ ഏറ്റവുമധികം മാനസികസംഘർഷം അനുഭവിക്കുന്നത് കൗമാരപ്രായത്തിലാണ്. മുഖസൗന്ദര്യം, ശരീരത്തിന്‍റെ വണ്ണം, മുടി എന്നിവയെക്കുറിച്ചെല്ലാം വേവലാതിപ്പെടുന്നത് സ്വാഭാവികമാണ്. കൂട്ടുകാരുടെ ഗ്രൂപ്പിൽ ഇടം നേടാനും സ്വന്തമായ വ്യക്‌തിത്വം നില നിർത്താനുമുള്ള ശ്രമം, സ്വാതന്ത്യ്രത്തോടുള്ള താല്‌പര്യം, അച്‌ഛനമ്മമാരുടെ ഉപദേശം ശ്രദ്ധിക്കാതിരിക്കുക, അനാവശ്യമായ കോപം, ഉൽകണ്ഠ, അപകർഷതാബോധം എന്നിങ്ങനെ ഒട്ടേറെ മാനസികമായ മാറ്റങ്ങൾ ഈ പ്രായത്തിൽ കാണാറുണ്ട്.

കൗമാരപ്രണയങ്ങളും പ്രണയത്തകർച്ചകളും പഠനകാര്യത്തിലുള്ള പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം കൗമാരപ്രായത്തിന്‍റെ പ്രത്യേകതകളാണ്. എടുത്തുചാട്ടവും അനുസരണക്കേടും ദേഷ്യവും വിവരമില്ലായ്‌മയുമെല്ലാം ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണെന്നു മനസിലാക്കി അച്‌ഛനമ്മമാർ ക്ഷമയോടെ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും നിർദ്ദേശവും നല്‌കണം.

TAGS:health,health problems,health tips,teenage,teenage girl,teenage girl and health problems

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

വന്ധ്യതാ ചികിത്സ

വന്ധ്യത നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വിവാഹിതരായ 10 നും 15 ശതമാനത്തിനും ഇടയിൽ ദമ്പതികൾ വന്ധ്യത പ്രശ്നം നേരിടുന്നവരാണ്. ഇന്ത്യയിൽ തന്നെ 30 മില്യൺ ആളുകളാണ് വന്ധ്യതയ്ക്ക് ചികിത്സ തേടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. നഗരങ്ങളിൽ ഈ കണക്കുകൾ വളരെ കൂടുതലാണ്. 6 പേരിൽ ഒരാളെങ്കിലും വന്ധ്യത ചികിത്സ തേടുന്നവരാണ് നഗരങ്ങളിൽ ഉള്ളത്. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഫലവത്തായ ചികിത്സയുണ്ട്. വന്ധ്യതയ്ക്കുള്ള കാരണം, ചികിത്സ ഇവയെപറ്റി കൂടുതൽ വിവരങ്ങൾ അറിയാം..

എന്താണ് വന്ധ്യത (ഇൻഫർട്ടിലിറ്റി)

പ്രത്യുല്പാദന വ്യവസ്‌ഥയുമായി ബന്ധപ്പെട്ടുള്ള ഒരു അവസ്‌ഥയാണ് വന്ധ്യത എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഒരു വർഷമായി ഒരുമിച്ച് താമസിക്കുകയും ഗർഭധാരണത്തിന് ശ്രമിച്ചിട്ട് ഗർഭധാരണം നടക്കാതെയും വരുന്ന അവസ്‌ഥയാണ് വന്ധ്യത. വന്ധ്യത സ്ത്രീകളിൽ മാത്രമല്ല സംഭവിക്കുന്നത് പുരുഷന്മാരിലും ഉണ്ടാകാം.

ഫലോപിയൻ ട്യൂബിൽ ബ്ലോക്ക് ഉണ്ടാവുക, അണ്ഡോൽപ്പാദനം നടക്കാതെ വരിക, ആരോഗ്യമുള്ള അണ്ഡങ്ങൾ ഉണ്ടാകാതിരിക്കുക, തൈറോയിഡ് പ്രശ്നം, പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നിവയാണ് പൊതുവെ സ്ത്രീകളിൽ ഉണ്ടാവുന്ന വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങൾ. അതുപോലെ സ്പേം കൗണ്ട് കുറയുക, ബീജത്തിലെ മറ്റു പ്രശ്നങ്ങൾ എന്നീ പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗർഭധാരണത്തിന് തടസമുണ്ടാക്കാം. എന്നാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളവർ നിരാശരാവുന്നതിന് പകരം വന്ധ്യത ചികിത്സ നടത്തി പ്രശ്നത്തിനുള്ള പരിഹാരം തേടുകയാണ് വേണ്ടത്.

എന്താണ് കാരണം

ആർത്തവ ചക്രം സാധാരണ നിലയിലാക്കുക: ആർത്തവ ക്രമക്കേടുകൾ സാധാരണ നിലയിൽ ആക്കുകയാണ് ഡോക്ടർമാർ ഏറ്റവും ആദ്യം ചെയ്യുക. ഹോർമോണുകൾ സന്തുലിതമാക്കി ഗർഭധാരണത്തിനുള്ള തടസ്സം നീക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഓവുലേഷൻ പീരിയഡ് ശരിയായ നിലയിലാക്കാൻ ഇത് എളുപ്പമാക്കും. വ്യായാമം ചെയ്യുന്നത് വഴിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും മരുന്നുകളിലൂടെയും ഇത് സാധാരണ നിലയിലാക്കാൻ കഴിയും.

ഹോർമോൺ സന്തുലിതമാക്കുക: ഗർഭധാരണത്തിന് എഫ്എസ്എച്ച് (ഓവറികളിൽ അണ്ഡോൽപ്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ) എന്ന ഹോർമോൺ സ്ത്രീകളിൽ ഏറ്റവും ആവശ്യമാണ്. ഇത് ഈസ്ട്രജൻ ഹോർമോണിന്‍റെ ഉത്പാദനത്തെ വർദ്ധിപ്പിക്കും. അതോടെ ഓവുലേഷൻ നടന്ന് അനായാസം ഗർഭധാരണം സാധ്യമാക്കും.

അണ്ഡങ്ങളുടെ ആരോഗ്യം: എന്നാൽ ചില കേസുകളിൽ അണ്ഡങ്ങൾ പക്വതയാർജ്ജിച്ച് അണ്ഡവിസർജ്ജനം നടക്കാതെ വരാം. അതോടെ ഗർഭധാരണത്തിന് ഈ സാഹചര്യം തടസ്സം സൃഷ്ടിക്കും. ഇത് മരുന്നിലൂടെ പരിഹരിച്ച് ഓവുലേഷൻ നടത്തി ഗർഭധാരണം സാധ്യമാക്കുന്നു. കൃത്യസമയത്ത് തന്നെ ഡോക്ടറെ കണ്ട് ചികിത്സ നടത്തുക എന്നത് വളരെ പ്രധാനമാണ്.

അടഞ്ഞ ട്യൂബ് തുറക്കുക: രണ്ട് ഫലോപിയൻ ട്യൂബുകളും അടഞ്ഞതാണെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലുമൊന്ന് അടഞ്ഞു പോയിട്ടുണ്ടെങ്കിലോ ലാപ്രോസ്കോപ്പി, ഹിസ്റ്ററോ സ്കോപ്പി എന്നിവ വഴി അതിനെ ഓപ്പൺ ചെയ്യുന്നു. സിസ്റ്റിന്‍റെ പ്രശ്നമുണ്ടെങ്കിലും ഗർഭധാരണം നടക്കാതെ വരാം. ഇത് സർജറിയിലൂടെ നീക്കം ചെയ്ത് ഗർഭധാരണം സാധ്യമാക്കുന്നു.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ

സ്ത്രീയുടെ അണ്ഡവും പുരുഷ ബീജവും ലാബിൽ ഫെർട്ടിലൈസ് ചെയ്‌ത് സ്ത്രീയുടെ യൂട്ടറസിൽ നിക്ഷേപിക്കുന്നതാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്). ഈ പ്രക്രിയ സാധ്യമാക്കുന്നതിന് മുന്നോടിയായി പൂർണ്ണമായ വൈദ്യ പരിശോധന, മരുന്നുകൾ, ഇൻജക്ഷൻ എന്നിവ വേണ്ടി വരാം. യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ആദ്യശ്രമത്തിൽ തന്നെ ഇത് സഫലമാകാനാണ് അങ്ങനെ ചെയ്യുന്നത്. ഇതിനൊക്കെ പുറമെ അമ്മ ആകാൻ തയ്യാറെടുക്കുന്നവർ സ്വന്തം ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതും സന്തോഷത്തോടെ ഇരിക്കുക എന്നതും വളരെ പ്രധാനമാണ്.

 

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സമ്മർ ടിപ്സ്

വേനലിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കാം. ചില കാര്യങ്ങൾ ശ്രദ്ധിക്കാം….

 

എന്തൊരു ചൂട്, ഹൊ! ചുട്ടു പൊള്ളുന്ന വെയിലത്ത് ആരും പറഞ്ഞുപോകും. വേനൽക്കാലത്ത് പലർക്കും ചർമ്മസംബന്ധമായ അസ്വസ്ഥതകളും തുടങ്ങും. അമിതമായ ചൂടും വിയർപ്പും ക്ഷീണവുമൊക്കെ ഈ സമയത്ത് സ്വാഭാവികമാണ്. വേവലാതികളുടെ ഒരു സീസൺ കൂടിയാണിത് എന്നും പറയാം. ഒന്നു ശ്രദ്ധിച്ചാൽ ഈ വേനലിലും നിങ്ങൾക്ക് കൂൾ കൂൾ ആയിക്കൂടേ…

ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണത്തിന് എന്തു മുൻകരുതലുകൾ വേണം..

അമിതമായി വെയിൽ ഏറ്റാൽ ചർമ്മം ഇരുണ്ടു പോകും എന്നതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. കുറഞ്ഞത് എസ് പി എഫ് 35 ഉള്ള സൺസ്ക്രീൻ പുരട്ടണം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് ജെൽ, ക്രീം അടങ്ങിയ ഫൗണ്ടേഷൻ ബേസ്ഡ് സൺസ്ക്രീൻ തെരഞ്ഞെടുക്കാം. വെയിലത്ത് ഇറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ശരീരത്തിലെ തുറന്ന ഭാഗങ്ങളിൽ ക്രീം പുരട്ടണം. അഴ്ചയിൽ ഒരിക്കൽ ഫ്രൂട്ട് പായ്ക്ക് അല്ലെങ്കിൽ സാൻഡൽ പായ്ക്ക് അപ്ലൈ ചെയ്യാം.

സൗന്ദര്യ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഹൈഡ്രോ ക്ലെൻസിംഗ്, ആൽഫാ ഹൈഡ്രോ ഫേഷ്യൽ, ആൽഫ്രാ ഹൈഡ്രോ ആസിഡ്, എ എച്ച് എ ഫേഷ്യൽ, ഓക്സി ക്ലെൻസിംഗ്, പഴങ്ങളുടെയും പച്ചക്കറികളുടേയും തൊലിയും ചാറും ഉപയോഗിക്കാം. നല്ലൊരു ടാൻ റിമൂവറും ആവശ്യമാണ്. ഇതിനു ശേഷം ഗാൽവാനിക്/ അൾട്രാസോണിക് രീതിയിലൂടെ ഫ്രൂട്ട്സ് പേനട്രേഷൻ പ്രയോഗിക്കാം. വീട്ടിൽ തന്നെ ഇടാവുന്ന വൈറ്റ്നിംഗ് മാസ്കുകളുമുണ്ട്. നല്ലൊരു ബ്യൂട്ടിഷ്യന്‍റെ നിർദ്ദേശപ്രകാരം സ്പാനിഷ് സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ട് വൈറ്റ്നിംഗ് ട്രീറ്റ്മെന്‍റ് ചെയ്യാം.

ഭക്ഷണം…

നാരുകൾ ധാരളമടങ്ങിയ ജലാംശമുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കണം. പാനീയങ്ങളും ആവശ്യത്തിന് വെള്ളവും കുടിക്കണം. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയും ഉപയോഗിക്കണം. വേനലിലെ അമിത ചൂട് കാരണം ശരീരത്തിലെ പി എച്ച് ബാലൻസ് അസന്തുലിതമായിത്തീരും. ദഹനം സുഗമമാകുന്നതിന് ജലാംശമടങ്ങിയ ഭക്ഷണം കഴിക്കുക. ഫ്രൂട്ട് ജ്യൂസ്, പാൽ, കരിക്ക്, സ്കിംഡ് മിൽക്ക് എന്നിങ്ങനെ…

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വറുത്തതും പൊരിച്ചതും, ജങ്ക് ഫുഡ്, ചോക്ലേറ്റ്, മൈദ, എളുപ്പം ദഹിക്കാത്ത ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

ഏതുതരം പഴങ്ങളും പച്ചക്കറികളുമാവാം…

വെള്ളരിക്ക, തക്കാളി ഇവ കൊണ്ടുള്ള സലാഡ് കഴിക്കാം. സവാള ഒഴിവാക്കാം. ചൂടുള്ള ഭക്ഷ്യവസ്തുവാണിത്. ബീറ്റ്റൂട്ട്, ബ്രോക്കലി എന്നിവ ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുഖപ്രസാദമുണ്ടാവും. കാബേജ്, കാപ്സികം എന്നിവ രുചിയുള്ള ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരകോശങ്ങളിൽ ജലാംശം നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്കും വഹിക്കുന്നുണ്ട്. വെള്ളരിക്കയും കുക്കുമ്പറും ഈ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. ഇവ ചർമ്മത്തിൽ മാസ്കായും ഉപയോഗിക്കാം. വിറ്റാമിൻ, പ്രോട്ടീൻ ഇവയുടെ കുറവ് നികത്തുന്നതിന് ലിച്ചി, അങ്കൂർ എന്നിവ ഗുണകരമാണ്. മാങ്ങ പോലുള്ള ചൂടുള്ള ഭക്ഷ്യവസ്തുക്കൾ വേണ്ട.

സ്ത്രീകൾക്ക് ചില നിർദ്ദേശങ്ങൾ…

നടത്തവും മറ്റു വ്യായാമങ്ങളും ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്തുവാൻ സഹായിക്കും. യോഗ പരിശീലിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ അമിത കൊഴുപ്പും ദുർമേദസ്സും അകറ്റി ഓജസ്സും ചുറുചുറുക്കും പ്രദാനം ചെയ്യും. കുറഞ്ഞത് 15 മിനിട്ട് നടത്തിനു ശേഷം തേൻ ചേർത്ത ഒരു ഗ്ലാസ് നാരാങ്ങാവ കുടിക്കണം. സ്ത്രീകൾക്ക് നല്ലൊരു എനർജി ഡ്രിങ്ക് കൂടിയാണിത്. എല്ലായ്പോഴും സൺസ്ക്രീൻ കൂടെ കരുതുക. സൂര്യന്‍റെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാം. ഷാമ്പൂ, കണ്ടീഷണർ ഉപയോഗിച്ച് മുടി ഇടയ്ക്കിടെ വൃത്തിയാക്കാം. പൊടിപടലങ്ങളും അമിതമായ വെയിലും മുടിയിഴകളിലിറങ്ങി ചെന്ന് മുടിയെ ദുർബലപ്പെടുത്തുമെന്നതിനാൽ മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.

 

read more