close

ചോദ്യങ്ങൾ

ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സ്വയംഭോഗം – അറിയേണ്ടതെല്ലാം

സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ്‌ സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന്‌ വിളിക്കുന്നത്‌. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ്‌ ടോയ്‌സ്‌’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.
ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?
മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.
എന്തിനാണ്‌ ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്‌?
സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക്‌ ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച്‌ താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ്‌ സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയാത്തവര്‍ക്ക്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്തി പതിയെ സെക്‌സിലേക്ക്‌ കടക്കാനാണ്‌. പുരുഷന്മാരില്‍ വന്ധ്യതയുടെ സാധ്യതയുണ്ടോ എന്ന്‌ പരിശോധിക്കാനും ഉദ്ധാരണക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സ്വയംഭോഗത്തിലൂടെ പുറത്തു വരുന്ന ശുക്ലമാണ്‌ പരിശോധനയ്‌ക്കെടുക്കുന്നത്‌.
സ്വയംഭോഗം സാധാരണമാണോ?
മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌.
പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.
സ്വയംഭോഗം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമോ?
സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ്‌ വൈദ്യശാസ്‌ത്രം കാണുന്നത്‌. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്‌. ഇത്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നവരില്‍ കുറ്റബോധമുളവാക്കാനും തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നിക്കാനും സാധ്യതയുണ്ട്‌.
വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത്‌ സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്‌പരം സെക്‌സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച്‌ ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.
അമിതമായ സ്വയംഭോഗം ചിലരില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്‌ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

മുടികൊഴിച്ചിലിനോട് നോ പറയാൻ ഇതാ അടിപൊളി മാർഗം

ഒലിവ് ഓയിലില്‍ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതല്‍ ബലപ്രദവും മുടികൊഴിച്ചില്‍ അകറ്റാനും സഹായിക്കും .ഒലിവ് ഓയില്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ നിരവധിയാണ്. ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതുകൂടാതെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും ഒലിവ് ഓയില്‍ ഏറെ ഗുണകരമാണ്. മുടി കൊഴിച്ചില്‍, താരന്‍ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ ഒലിവ് ഓയിലിന് കഴിയും. തലയോട്ടിയില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കാതെ വരുമ്ബോള്‍ മുടികൊഴിച്ചില്‍ രൂക്ഷമാകുന്നു. ഒലിവ് ഓയിലില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉള്ളതിനാല്‍ തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്.

ഒലിവ് ഓയില്‍ തലയോട്ടിയിലും തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക. ഒലിവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുമ്ബോള്‍ ഹെയര്‍ ഫോളിക്കിളുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യുന്നു. ഇത് മുടി വളര്‍ച്ച ഇരട്ടിയാക്കും.

ഒലിവ് ഓയില്‍, ബദാം ഓയില്‍, കര്‍പ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേര്‍ത്ത് പുരട്ടുന്നത് മുടിവളര്‍ച്ച കൂട്ടുകയും മുടിയ്ക്ക് തിളക്കമുള്ള കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഒലിവ് ഓയില്‍ പുരട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായകമാണ്

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഇടിഞ്ഞു തൂങ്ങിയ മാറിടത്തിനു ആകൃതി കിട്ടുമോ

ചോദ്യം

27 വയസുള്ള വിവാഹിതയാണ്. 6 വയസുള്ള ഒരു മകളുണ്ട്. പ്രസവശേഷം എന്‍റെ മാറിടം വല്ലാതെ ഇടിഞ്ഞ് തൂങ്ങിയിരിക്കുന്നു. അതുപോലെ ആകാരഭംഗിയും നഷ്ടമായിരിക്കുന്നു.

അതുകൊണ്ട് കാഴ്ചയിൽ ഒരു ഭംഗിയും തോന്നുന്നില്ല. എന്തെങ്കിലും ഡ്രസ്സ് ഇട്ടാൽ പ്രത്യേകിച്ചും ടൈറ്റ് ഫിറ്റിംഗ് ഡ്രസ്സാണെങ്കിൽ ഒട്ടും യോജിക്കുന്നില്ല. ഞാൻ ഇൻറർനെറ്റിൽ സർച്ച് ചെയ്‌ത് ചില മരുന്നുകൾ വാങ്ങി കഴിച്ചെങ്കിലും യാതൊരു പ്രയോജനവും ചെയ്തില്ല. ഞാൻ കുറച്ച് ദിവസം ഒലീവ് ഓയിൽ പുരട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. സ്തനാകൃതി വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന കാര്യം തുറന്നെഴുതി കണ്ടില്ല. നിങ്ങൾ ആദ്യം മുതലെ ആരോഗ്യക്കുറവ് ഉള്ളയാളാണെങ്കിൽ അതിനനുസൃതമായിട്ടായിരിക്കും സ്തനങ്ങൾ വലിപ്പം ഉണ്ടാവുക. അഥവാ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തയാളാണെങ്കിൽ ശരീരഭാരം കുറഞ്ഞിട്ടില്ലെങ്കിൽ പ്രസവത്തിന് മുമ്പോ ശേഷമോ ബ്രാ ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിച്ചിട്ടില്ലെന്നു വേണം കരുതാൻ. ശരിയായ അളവിലുള്ള ബ്രാ ധരിച്ച് കാണില്ല. കാരണം എന്ത് തന്നെയായാലും സ്തനങ്ങളുടെ ആകാരവടിവിനെ ചൊല്ലി വിഷമിക്കാതിരിക്കുക. ശരീരം പുഷ്ടിക്കാൻ സഹായിക്കുന്ന പോഷകാഹാരം കഴിക്കുക. വ്യായാമം ചെയ്യുക. ശരിയായ റിസൽറ്റ് കിട്ടും. അതല്ലാതെ അധികം ഇറുകിയതോ ലൂസായതോ ആയ ഡ്രസ് ധരിക്കരുത്. പുറത്ത് പോകുമ്പോഴോ വിശേഷാവസരങ്ങളിലോ പാഡഡ് ബ്രാ ധരിക്കാം. സ്തനങ്ങൾക്ക് നല്ല ആകാരഭംഗി കിട്ടും. പരസ്യങ്ങളിൽ പറയുന്ന മരുന്നുകൾ വെറും തട്ടിപ്പുകളാണ്. അത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുക. അത്രയും പ്രയാസകരമായി തോന്നുണ്ടെങ്കിൽ കോസ്മെറ്റിക് സർജറി പോലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുക.

read more
ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

അസുരക്ഷിതമായ ലൈംഗിക ബന്ധം

ചോദ്യം

21 വയസുള്ള പെൺകുട്ടിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ ബോയ്ഫ്രണ്ടിന്‍റെ ഫ്ളാറ്റിൽ പോകുന്നുണ്ട് ഞങ്ങൾ പല തവണ സെക്സിലേർപ്പെട്ടു.

ഈ സമയത്തൊന്നും ബോയ്ഫ്രണ്ട് മുൻകരുതൽ സ്വീകരിച്ചില്ലായിരുന്നു. എനിക്കും അതേകുറിച്ച് കാര്യമായ അറിവ് ഇല്ലായിരുന്നു. ഇപ്പോൾ ബന്ധപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു പ്രഗ്ൻറ് ആകുമോയെന്നാണ് ഇപ്പേഴെന്‍റെ ഭയം. ഇനി ഞാനെന്താണ് ചെയ്യേണ്ടത്?

 ഉത്തരം

സെക്സിലേർപ്പെട്ട ശേഷം പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മാത്രമേ സംശയിക്കേണ്ടതുള്ളു. ഒരു മാസത്തിനുള്ളിൽ പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്നും പ്രഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുന്നതാണ്. ഇത് നിങ്ങൾക്ക് വീട്ടിൽ സ്വയം ചെയ്യാവുന്നതാണ്. പരിശോധനയിൽ പോസിറ്റീവാണ് കാണുന്നതെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക. നിങ്ങൾക്ക് ഇരുവർക്കുമിടയിൽ ആഴത്തിലുള്ള ബന്ധമാണെങ്കിൽ ഉടനടി വിവാഹിതരാവുക. ബോയ്ഫ്രണ്ട് അതിന് സമ്മതിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണമറിയാൻ ശ്രമിക്കുക. ഒപ്പം അയാളുടെ ഇമോഷണൽ ബ്ലാക്ക്മെയ്‍ലിംഗിന് ഇരയാകുന്നതിൽ നിന്നും മോചനം നേടുക. അസുരക്ഷിതമായ സെക്സ് പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഇത്തരം കാര്യങ്ങളിൽ വിവേകപൂർവ്വം പ്രവർത്തിക്കുക.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഫൈബ്രോയിഡ് കാരണം ഞാന്‍ ഗർഭം ധരിക്കുമോ?

ചോദ്യം

എനിക്ക് 26 വയസ്സായി. കഴിഞ്ഞ മാസമാണ് ഞാൻ വിവാഹിതയായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഫൈബ്രോയ്ഡ് പ്രശ്‌നമുണ്ട്. ഇത് ഗർഭധാരണത്തെ ബാധിക്കുമോ?

 

ഉത്തരം

ഫൈബ്രോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. 10 സ്ത്രീകളുടെ അൾട്രാസൗണ്ട് ചെയ്യുകയാണെങ്കിൽ, 5 സ്ത്രീകളിൽ ഈ പ്രശ്‌നമുണ്ട്. യഥാർത്ഥത്തിൽ, ഫൈബ്രോയ്ഡുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവയെ ആശ്രയിച്ച്, ആണ് ഗർഭധാരണം സങ്കീർണമോ അല്ലയോ എന്ന് നിശ്‌ചയിക്കുന്നത്. ഫൈബ്രോയ്‌ഡുകളുടെ എണ്ണം കുറവും  ചെറുതുമാണെങ്കിൽ, നിങ്ങൾക്ക് ചികിത്സ ആവശ്യമില്ല. നിങ്ങൾക്ക് സാധാരണ രീതിയിൽ ഗർഭം ധരിക്കാം. എന്നാൽ ഫൈബ്രോയിഡുകൾ വലുതാണെങ്കിൽ, അവയെ ചികിത്സിക്കേണ്ടത് ആവശ്യമാണ്. ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യ ഫൈബ്രോയിഡുകളുടെ ചികിത്സ എളുപ്പമാക്കുന്നുണ്ട്. ചികിത്സയ്ക്കു ശേഷം സാധാരണ രീതിയില്‍ തന്നെ ഗർഭം ധരിക്കാനാകും.

അമ്മയാകുക വളരെ മനോഹരമായ ഒരു വികാരമാണ്.

അമ്മയാകുക എന്നത് വളരെ മനോഹരമായ ഒരു വികാരമാണ്, ഒരു കുട്ടിക്ക് ജന്മം നൽകിയ ദിവസം അല്ല അമ്മ രൂപപ്പെടുന്നത്. അവൾ ഗർഭിണിയാണെന്ന് അറിയുമ്പോൾ മുതൽ മാതൃത്വം തുടങ്ങുകയായി. ഈ രീതിയിൽ, ഗർഭത്തിന്‍റെ 9 മാസം മുഴുവൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, എന്നാൽ ആദ്യത്തെ 3 മാസങ്ങളിൽ സ്വയം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആദ്യ മാസത്തിൽ, കുട്ടിയുടെ ശരീരഭാഗങ്ങൾ രൂപം കൊള്ളാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം, എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ ഡോക്ടറെ ഉടനെ സമീപിക്കുക.

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സെക്സിനോടുള്ള വെറുപ്പ്

ചോദ്യം

23 വയസ്സുള്ള വിവാഹിതയാണ്. എനിക്ക് സെക്സിൽ ഒട്ടും താൽപര്യമില്ല.

ഭർത്താവിനോട് എനിക്ക് വളരെയധികം സ്നേഹമുണ്ട്. ഞാൻ ഗർഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നുണ്ടെങ്കിലും സെക്സിലേർപ്പെടാൻ മനസ് തോന്നാറില്ല. ഒപ്പം വല്ലാത്ത ഡ്രൈനസുമുണ്ട്. പരിഹാര മാർഗ്ഗം നിർദ്ദേശിക്കുമല്ലോ?

ഉത്തരം

സെക്സിനോടുള്ള വെറുപ്പിന് കാരണമെന്താണെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാനാവൂ. നിങ്ങൾ അതിനെ എന്തുകൊണ്ട് വെറുക്കുന്നുവെന്നത് അറിയേണ്ടത് പ്രധാനമാണ്. ഇതിന് പിന്നിൽ മാനസികമായ വല്ല കാരണവുമുണ്ടോയെന്ന് പരിശോധിക്കണം. അതുകൊണ്ട് വിദഗ്ദ്ധനായ സെക്സോളജിസ്റ്റിനെ എത്രയും വേഗം കാണുക. ഡോക്ടറിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ഫലവത്തായ ചികിത്സകളും കൗൺസിലിംഗുകളും നടത്തുക. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതു മൂലമാണ് ഡ്രൈനസ് ഉണ്ടാകുന്നത്.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഗർഭഛിദ്രം

ചോദ്യം

എനിക്ക് 28 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി.

ഞങ്ങൾക്കിപ്പോൾ കുട്ടികൾ വേണ്ടായെന്നാണ് ആഗ്രഹം അതുകൊണ്ട് ഒന്നു രണ്ട് തവണ ഗുളിക കഴിച്ച് ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഗർഭ നിരോധന ഗുളികയും കഴിക്കാറുണ്ട്. ഇതുമൂലം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമോ?

ഉത്തരം

ആദ്യ തവണ ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിയത് ഉചിതമായില്ല. അതോടൊപ്പം അടിക്കടി പിൽസ് കഴിക്കുന്നതും ആർത്തവത്തെ ദോഷകരമായി ബാധിക്കും. ഇപ്പോൾ കുട്ടികൾ വേണ്ടായെന്ന തീരുമാനത്തിലാണെങ്കിൽ ഗർഭനിരോധന ഗുളികകൾ കഴിക്കുക. ആദ്യ പ്രസവം 25-30 വയസ്സിനുള്ളിൽ നടക്കുന്നതാണ് ഉചിതം. 30 വയസ്സിനു ശേഷം അണ്ഡോൽപാദനം കുറയും. നിങ്ങൾക്ക് ഇതിലും ദീർഘമായ കാലത്തേക്ക് കുട്ടികൾ വേണ്ടായെങ്കിൽ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് ഫലവത്തായ മാർഗ്ഗം സ്വീകരിക്കുക.

read more
ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ആർത്തവ സമയത്ത് അമിത രക്തസ്രാവം

ചോദ്യം

36 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. രണ്ട് കുട്ടികളുമുണ്ട്. രണ്ടും സിസേറിയനായിരുന്നു.

മകന് 7 ഉം മകൾക്ക് 2 ഉം വയസ്സ്. കഴിഞ്ഞ 6 മാസമായി ആർത്തവ സമയത്ത് അമിത രക്‌തസ്രാവമുണ്ടാവുന്നതാണ് എന്‍റെ പ്രശ്നം, ഡി ആന്‍റ് സി ചെയ്ത് നോക്കിയിട്ട് യാതൊരു ഫലവുമുണ്ടായില്ല.എന്‍റെ ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. ഞാനെന്താണ് ചെയ്യേണ്ടത്?

 

ഉത്തരം

ക്ലാസിക്കൽ ഡിസ്ഫംഗ്ഷൻ യൂട്ടറൈൻ ബ്ലീഡിംഗ് എന്ന അവസ്‌ഥയാണ് നിങ്ങൾക്ക്. ഇതിന് 3-4 മാസം പ്രൊജസ്ട്രോൺ ഗുളിക കഴിക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും. എന്നാൽ മരുന്ന് കഴിച്ചിട്ടും രോഗശമനം ഉണ്ടാകുന്നില്ലെങ്കിൽ ഏതെങ്കിലും വിദഗ്ദ്ധയായ ഡോക്ടറിന്‍റെ മേൽനോട്ടത്തിൽ യൂട്ടറൈൻ ലൈനിംഗ് നീക്കം ചെയ്യിക്കാം. ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ നിങ്ങളുടെ പ്രശ്നം 15 ശതമാനം ആയി കുറയും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

ക്രമരഹിതമായ മാസമുറയ്ക്ക് കാരണം

ചോദ്യം

25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ക്രമരഹിതമായ മാസമുറയാണ് എന്‍റേത്. ചിലപ്പോൾ 25 ദിവസം കൂടുമ്പോഴോ മറ്റ് ചിലപ്പോൾ 15 ദിവസം കൂടുമ്പോഴോ ആണ് ആർത്തവമുണ്ടാവുക. ശരീരഭാരവും കുറഞ്ഞു. വല്ലാത്ത ക്ഷീണവും അനുഭവപ്പെടുന്നു. ഇക്കാരണത്താൽ പുറത്ത് പോകാനോ കറങ്ങാനോ ഒന്നും കഴിയാറില്ല. ഭക്ഷണ കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടാവുന്നില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

ഉത്തരം

ഭക്ഷണകാര്യങ്ങളിൽ ഇനിയും മാറ്റങ്ങൾ വരുത്തുക. ഫാസ്റ്റ്ഫുഡ്, എണ്ണയിൽ വറുത്ത് പൊരിച്ച ഭക്ഷ്യവിഭവങ്ങൾ പരമാവധി ഒഴിവാക്കുക. തൈറോയ്ഡ് സംബന്ധമായ തകരാറുകൾ കൊണ്ട് പ്രശ്നങ്ങളും ഉണ്ടാകാം.

പക്ഷേ ഇതിനെ ഭയക്കേണ്ടതില്ല. മരുന്നു കൊണ്ട് മാറ്റാവുന്നതേയുള്ളൂ. ഇതിന് പുറമെ പോളിസ്റ്റിക് ഒവേറിയൻ സിൻഡ്രോം പരിശോധനയും നടത്തി നോക്കുക. രക്തപരിശോധനയ്ക്കൊപ്പം ഹോർമോൺ പരിശോധനയും നടത്തണം.

കാരണം ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലം ആർത്തവം ക്രമരഹിതമാവുനും സാധ്യതയുണ്ട്. വിദഗ്ദ്ധമായ പരിശോധാനയിലൂടെ മാത്രമേ ഇത്തരം അവസ്‌ഥകളെ തിരിച്ചറിയാനാവൂ. അതിനാൽ എത്രയും വേഗം സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കക്ഷത്തിലെ വിയർപ്പു നാറ്റം മാറാൻ

ചോദ്യം-

എനിക്ക് 37 വയസ്സായി. എന്‍റെ കക്ഷം വല്ലാതെ വിയർക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. എന്തെങ്കിലും പരിഹാരം പറയാമോ?

ഉത്തരം-

കക്ഷത്തിൽ ധാരാളം വിയർപ്പ് ഗ്രന്ഥികളുണ്ട്. വിയർപ്പ് നമ്മുടെ ശരീരത്തെ തണുപ്പിക്കുന്ന ഒരു ദ്രാവകമാണ്, അതിനാൽ ഇത് വളരെ അത്യാവശ്യവുമാണ്, പക്ഷേ ചിലപ്പോൾ അമിതമായ വിയർപ്പ് കാരണം, ദുർഗന്ധം വരാൻ തുടങ്ങും. ഈ സാഹചര്യത്തിൽ ശരീരത്തിന് കൂടുതൽ വൃത്തിയാക്കൽ ആവശ്യമാണ് എന്നാണ് മനസിലാക്കേണ്ടത്.

ഒരു സ്പൂൺ ആപ്പിൾ സിഡെർ വിനഗർ എടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് കക്ഷത്തിൽ തളിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ കക്ഷത്തിലെ മണം എന്നെന്നേക്കുമായി മാറും.

ടെൻഷൻ വരുമ്പോൾ അമിതമായി വിയർപ്പ് ഉണ്ടാകുന്നവരുണ്ട്

നിങ്ങൾ കോൺഫറൻസ് റൂമിൽ നിന്ന് ഒരു പ്രസന്‍റേഷൻ നടത്തുന്നു, മേലധികാരികളും സഹപ്രവർത്തകരും നിങ്ങളുടെ മുന്നിൽ ഇരിക്കുന്നു. മീറ്റിംഗ് വളരെ പ്രധാനമാണ്, നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നു ഒപ്പം കൈപ്പത്തികൾ വിയർപ്പിൽ കുതിരുന്നു. അപ്പോൾ കൈകൾ തുടയ്ക്കാൻ ശ്രമിക്കുന്നു, എന്നാൽ പരിഭ്രാന്തിയിൽ, നിങ്ങളുടെ കൈകളിൽ നിന്ന് കുറിപ്പുകൾ താഴെ വീഴുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ആത്മവിശ്വാസം കുറയുക മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വം നഷ്ടം ആവുകയും ചെയ്യും. ഇത് നമുക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു സാധാരണ സംഭവമാണ്.

സാമൂഹിക ഉത്തരവാദിത്തം അല്ലെങ്കിൽ ഒരു പ്രത്യേക ജോലി ചെയ്യാൻ കഴിയില്ലെന്ന ഭയം വരുമ്പോൾ ചിലർക്ക് അമിതമായ വിയർപ്പ് ഉണ്ടാകാം. ചിലപ്പോൾ എരിവുള്ള ഭക്ഷണം, ജങ്ക് ഫുഡുകൾ, മദ്യപാനം, പുകവലി അല്ലെങ്കിൽ കഫീൻ ഇവയുടെ അമിതമായ ഉപയോഗം എന്നിവ കാരണവും അമിത വിയർപ്പ് പ്രശ്നം സംഭവിക്കാം.

എല്ലാവർക്കും തന്നെ ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽ വിയർപ്പ് കൂടുതലായി വരുന്നു. കൈപ്പത്തി, നെറ്റി, പാദം, കക്ഷം ഈ ഭാഗങ്ങളിൽ കൂടുതൽ വിയർപ്പ് ഗ്രന്ഥികളുണ്ട്. ഇത് ശരീരത്തിൽ കെട്ടി നിന്ന് ദുർഗന്ധം വമിക്കും. ചില തുണികൾ വിയർപ്പ് വലിച്ചെടുക്കുമ്പോൾ വൃത്തികെട്ട ഗന്ധം ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പൊതുവെ ഉള്ള പരിഹാരം ദിവസവും രണ്ട് നേരം കുളിക്കുക എന്നതാണ്. കുളിക്കുന്ന വെള്ളത്തിൽ നാരങ്ങ നീര് ഒഴിച്ച് കുളിക്കുക. ഇങ്ങനെ പതിവായി ചെയ്യാവുന്ന മറ്റു ചില കാര്യങ്ങളും ഉണ്ട്. ശരീരത്തിനും മനസിനും ഇഷ്ടപ്പെട്ട പെർഫ്യൂം, ഡിയോഡറന്‍റ് ഇവ ഉപയോഗിക്കാം. യാത്ര പോകുന്ന സമയങ്ങളില്‍ എപ്പോഴും ഒരു ഡിയോഡറന്‍റ് ബാഗിൽ കരുതാന്‍ മറക്കാതിരിക്കുക.

read more