close

ചോദ്യങ്ങൾ

ചോദ്യങ്ങൾഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനവലിപ്പം

ആര്‍ത്തവം ക്രമമായി വന്നുതുടങ്ങുകയും ഗുഹ്യരോമ വളര്‍ച്ചയുണ്ടാകുകയും ചെയ്തിട്ടും സ്തനവളര്‍ച്ചയുണ്ടാവുന്നില്ല എന്നത് വലിയൊരു പ്രശ്‌നമായി ചിലരെങ്കിലും കരുതാറുണ്ട്. മറ്റു ശാരീരിക-മാനസിക പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സ്തനവളര്‍ച്ച ഒരു പ്രശ്‌നമേയല്ല. ശരീരപ്രകൃതിയനുസരിച്ച് ചിലരുടേത് തടിച്ച സ്തനങ്ങളാവും, ചിലരുടേത് ശുഷ്‌കമാവും എന്നു മാത്രം. കൂടുതല്‍ കൊഴുപ്പു കലര്‍ന്ന ഭക്ഷണം കഴിക്കുകയും ശരീരം കൂടുതല്‍ തടിക്കുകയും ചെയ്താല്‍ സ്തനവലിപ്പവും തെല്ലു കൂടുമെന്നു മാത്രം. ഗര്‍ഭകാലത്ത് സ്തനവലിപ്പത്തിനും ഘടനയ്ക്കും ഉചിത വ്യതിയാനങ്ങളുണ്ടാകും. ചുരുക്കം ചിലരിലെങ്കിലും കൂടിയ സ്തനവലിപ്പവും പ്രശ്‌നമാകാറുണ്ട്. ഇതൊക്കെ പ്രശ്‌നമാണെന്ന തെറ്റിധാരണയാണ് കുഴപ്പം.

സ്തനവളര്‍ച്ചയ്ക്കു വേണ്ടി മാത്രം ഹോര്‍മോണ്‍ ചികിത്സകളെടുക്കുന്നതും ലേപനങ്ങള്‍ പുരട്ടുന്നതുമൊന്നും പ്രയോജനം ചെയ്യാറില്ല.ലേപനങ്ങളൊ ഔഷധങ്ങളൊ പുരട്ടിയാല്‍ സ്തനവലിപ്പം കൂടുമെന്നത് മിഥ്യാധാരണയാണ്. ഹോര്‍മോണുകളടങ്ങിയ മരുന്നുകള്‍ സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിച്ചേക്കാം. പക്ഷേ, ഇവ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുംമെന്നത് തിര്‍ച്ചയാണ്. ശരീരപ്രകൃതി സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള ആത്മവിശ്വാസം നേടുകയാണ് വേണ്ടത്. പെണ്‍കുട്ടിയുടെ ഏറ്റവും വലിയ കൈമുതല്‍ ആത്മവിശ്വാസംതന്നെ.

സ്തനവലിപ്പവും ലൈംഗികതയും

സ്തനവലിപ്പം ലൈംഗികതയെ ബാധിക്കുമെന്നത് തെറ്റിധാരണയാണ്. ശരീര പ്രകൃതിയാണ് സ്തനവലിപ്പം നിര്‍ണയിക്കുന്നത്. പാരമ്പര്യം, പ്രായം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവ സ്തനത്തിന്റെ വലിപ്പത്തിന് മാറ്റം വരുത്താം. ശരീരത്തിന് മൊത്തത്തില്‍ വണ്ണം വയ്ക്കുകയും കൊഴുപ്പടിയുകയും ചെയ്യുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കൂടുന്നു.

സ്തനവളര്‍ച്ചയുടെ ആരംഭം

കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തനവളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഘട്ടംഘട്ടമായി സ്തനംകൂടുതല്‍ വികസ്വരമാവുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പവും മൃദുത്വവുമുണ്ടാകും. പ്രസവാനന്തരം പാലുല്‍പാദിപ്പിച്ചുതുടങ്ങും.

മുന്തിരിപ്പഴത്തിന്റെ ആകൃതിയിലുള്ള അടരറകളിലാണ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്. മുലക്കണ്ണിലേക്ക് തുറക്കുംവിധം ക്രമീകരിക്കപ്പെട്ടവയാണ് അറകള്‍. ഈ ക്രമീകരണമാണ് സ്തനത്തിന് സവിശേഷ ആകൃതി നല്‍കുന്നത്. ഓരോ ചെറിയ അടരറയില്‍നിന്നും മുലപ്പാല്‍ ഒഴുകി മുന്‍ഭാഗത്തുള്ള സംഭരണികളിലെത്തും. ഈ സംഭരണികള്‍ മുലക്കണ്ണിലെ 1520 ചെറുസുഷിരങ്ങളിലൂടെ പുറത്തേക്കു തുറക്കുന്നു. ഉദ്ധാരണശേഷിയുള്ള കലകള്‍ കൊണ്ടു നിര്‍മിതമാണ് മുലക്കണ്ണുകള്‍. കുഞ്ഞ്പാല്‍ കുടിക്കാനൊരുങ്ങുമ്പോഴും ലൈംഗികോത്തേജനമുണ്ടാകുമ്പോഴും തണുപ്പുള്ളപ്പോഴും മുലക്കണ്ണ് ഉദ്ധൃതമാവും.

മുലക്കണ്ണുകള്‍ക്കു ചുറ്റുമുള്ള നേരിയ ഇരുണ്ട ഭാഗമാണ് ഏരിയോള . മുലക്കണ്ണിലും ഏരിയോളയിലും നിരവധി നാഡീതന്തുക്കളുള്ളതിനാല്‍ വളരെയധികം സ്പര്‍ശ സംവേദനശേഷിയുണ്ടാവും. പേശീതന്തുക്കളും കൊഴുപ്പുമൊക്കെ ചേര്‍ന്നാണ് സ്തനങ്ങള്‍ക്ക് രൂപവും മാര്‍ദ്ദവവും നല്‍കുന്നത്. സ്തനം ഒരു ലൈംഗികാവയവം കൂടിയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്:
ഡോ. ഖദീജാ മുംതാസ്,
ഡോ. പ്രീതാ രമേഷ്

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം യോനിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം സ്ത്രീയുടെ യോനിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഒന്ന് പറയാമോ ?

 

ഒരുപാടു ആളുകൾക്ക് അറിയുമാണ് താല്പര്യം ഉള്ള ഒരു കാര്യം ആണ് യോനി എങ്ങനെ സെക്സിനോട് പ്രീതികരിക്കുന്നു എന്നത് അത് എന്താണ് എന്ന് ഇ ചിത്രത്തിൽ നിന്നും മനസിലാക്കാം

 

യോനി സാധാരണ അവസ്ഥയില്‍ തന്നെ 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവുമുള്ളതാണ്. എന്നാല്‍ സെക്‌സ്‌ ചെയ്യുന്നവേളയില്‍ ഇതിന്‌ ഇരട്ടി വലുപ്പംവെക്കുന്നു. ഈ ഇലാസ്തികത ഏത് വലിപ്പത്തിലുള്ള ലിംഗവും സീകരിക്കാനുള്ള കഴിവ് യോനിക്കുനല്‍ക്കുന്നു. അവിശ്യമായ രീതിയിലുള്ള ലൈംഗിക ഉത്തേജനം ലഭിച്ചാല്‍ മാത്രമേ യോനിക്ക് ഈ അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ.

സാധാരണ അവസ്‌ഥയിൽ യോനി വളരെ ചുരുങ്ങിയ രീതിയിൽ ആണ് കാണപ്പെടുക

 

എക്സിറ്റമെന്റ് സ്റ്റേജ് ഉണ്ടാകുന്നത് ഫോർപ്ലേയ് ഒക്കെ വഴി സ്ത്രീയിൽ ലൈംഗിക വികാരം ഉണർത്തപ്പെടുന്ന അവസ്‌ഥയിൽ ആണ്

 

പിന്നീട് ലൈംഗിക ബന്ധം വഴിയോ സ്വയംഭോഗം വഴിയോ യോനി കൂടുതൽ ഉത്തേജനം ഉണ്ടാകുമ്പോൾ ഓർഗാസം ഉണ്ടാകുന്നു

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

കോണ്ടം ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലൈംഗികബന്ധത്തിൽ പുരുഷ ലിംഗത്തില്‍ നിന്നും പുറംതള്ളുന്ന  ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ആ ബീജത്തെ  ശേഖരിച്ചു വെക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് കോണ്ടം.

എയ്ഡ്‌സ് പോലെ ലൈംഗികബന്ധത്തിലൂടെ പകരുന്ന മാരക രോഗങ്ങളെ ചെറുക്കുന്നതിനും ഗർഭനിരോധന ഉറ അഥവാ കോണ്ടം  ഉപയോഗിക്കാവുന്നതാണ്.

സ്ത്രീക്കും പുരുഷനും ഉപയോഗിക്കാവുന്ന പ്രത്യേകതരം  കോണ്ടങ്ങളുണ്ട്.

പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു സുരക്ഷാകവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകള്‍ക്കുള്ള ഉറകള്‍ യോനിക്കുള്ളിലെക്ക് തിരുകികയറ്റി ഉപയോഗിക്കുന്ന രീതിയിലുള്ളവയാണ്.

കോണ്ടം ശുക്ലത്തിലെ മാത്രമല്ല, പുരുഷൻ ലിംഗത്തില്‍നിന്നും പുറത്തുവരുന്ന  ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു എന്നതും കോണ്ടത്തിന്‍റെ വലിയൊരു ഗുണമാണ്.

റബ്ബറിന്‍റെ ഒരു ഉപോല്പന്നമായ ലാറ്റക്‌സ് (Latex) കൊണ്ടാണ് സാധാരണ കോണ്ടം നിർമ്മിക്കുന്നത്. ലാറ്റക്‌സ് അലർജിയുള്ളവർക്ക് വേണ്ടി പോളിയൂറത്തിൻ, പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയ മറ്റ് വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന കോണ്ടങ്ങളും ലഭ്യമാണ്.

വിപണിയില്‍  പല നിറങ്ങളിലും വിലയിലും ഫ്ലേവറുകളിലുമുള്ള കൊണ്ടങ്ങൾ ലഭ്യമാണ്.

പക്ഷേ അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം  കോണ്ടം  ഉപയോഗിക്കുന്നവരുടെ കോണ്ടത്തെക്കുറിച്ചുള്ള അറിവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ടെന്നാൽ കോണ്ടം ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് പൊട്ടിപ്പോകാനും അതിന്റെ ഗുണം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

ശരിയായ രീതിയിൽ ധരിക്കുന്നത് 98% വരെ ഫലപ്രദമാണ്.

എന്നാൽ ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടി തകരാറുണ്ടാവാൻ കാരണം മാനുഫാക്ചറിംഗ് ഡിഫക്റ്റ് അല്ല, ഉപയോഗത്തിലെ കുഴപ്പമാണ്.

കോണ്ടം എങ്ങനെ ശരിയായി ഉപയോഗിക്കാം

  1. എപ്പോഴും ലാറ്റക്‌സ്/പോളി യുറത്തേൻ കോണ്ടം ഉപയോഗിക്കുക.
  2. ബന്ധപ്പെടുന്നതിന് മുമ്പ് ഉദ്ധരിച്ച ലിംഗത്തിന്റെ മകുടത്തിൽ കോണ്ടം ധരിപ്പിക്കുക. അറ്റത്ത് അരയിഞ്ച് അകലം ഇട്ടിരിക്കണം. കാരണം സ്പേം അതിൽ തങ്ങാനുള്ളതാണ്. ചിലപ്പോൾ പ്രഷർ കോണ്ടത്തെ കീറിയേക്കാം. കാരണം ലിംഗത്തിൽ നിന്ന് ശുക്ലം സ്രവിക്കുന്നത് മണിക്കൂറിൽ 27 മൈൽ സ്പീഡിലാണ്. അഗ്രചർമ്മ ഛേദനം ചെയ്യാത്ത ആളാണെങ്കിൽ അഗ്രചർമ്മം പിന്നിലേക്ക് വലിച്ചിട്ടേ കോണ്ടമിടാവൂ.
  3. കോണ്ടം ലിംഗമകുടത്തിൽ ഒരു റബ്ബർ ക്യാപ്പ് പോലെ ഫിറ്റ് ആയിരിക്കണം. അങ്ങനെയായാൽ കോണ്ടം മുഴുവൻ ലിംഗ ദണ്ടിലേക്ക് വേഗം കറക്കിക്കയറ്റാം. കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് കോണ്ടം മുഴുവനായി ലിംഗത്തിലേക്ക് തിരുകിക്കയറ്റുക. അഗ്രത്ത് ഞെക്കി കോണ്ടത്തിൽ ഉള്ള വായു കളയുക.
  4. കോണ്ടം പൊട്ടിയിട്ടുണ്ടെങ്കിൽ ഉടൻ അത് മാറ്റി വേറെ ഉപയോഗിക്കുക.
  5. സ്ഖലനത്തിന് ശേഷം യോനിയിൽ നിന്ന് ലിംഗം ഊരുന്നതിന് മുമ്പായി ലിംഗച്ചുവട്ടിലെ കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് ഊരുക. ശേഷം മെല്ലെ കോണ്ടം ലിംഗത്തിൽ നിന്ന് ഊരിക്കളയുക.
  6. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കോണ്ടം ഒരിക്കലും കഴുകിയിട്ട് വീണ്ടും ഉപയോഗിക്കരുത്.
  7. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഇങ്ങനെ സംഭവിക്കാറില്ല.
  8. സംഭോഗത്തിന് തുടക്കം മുതൽ ഒടുക്കം വരെ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
  9. കോണ്ടം വാങ്ങുമ്പോൾ കാലാവധി കഴിയാത്തത് നോക്കി വാങ്ങിക്കുക.
  10. കവർ തുറക്കുമ്പോൾ കോണ്ടം കീറുന്നില്ല എന്ന് ഉറപ്പുവരുത്തുക.
  11. ഒരു സമയത്ത് ഒരു കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. രണ്ടു കോണ്ടങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. പകരം രണ്ടും തമ്മിൽ ഉരസി കീറിപ്പോവാനിടയുണ്ട്.

ലൈംഗിക താല്‍പ്പര്യം നമ്മുടെ തലച്ചോറിനെ വളരെയധികം ഉദ്ദീപിപ്പിക്കും ആ സമയത്ത് നമ്മള്‍ പലതും മറക്കും..

പക്ഷേ മറക്കല്ലേ.. കോണ്ടം നല്ലതിന്..

read more
ആരോഗ്യംചോദ്യങ്ങൾ

സ്തനങ്ങളിലെ പ്രശ്‌നങ്ങളും രോഗങ്ങളും

ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍

സ്ത്രീ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് സ്തനം. കൗമാരപ്രായത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി പെണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാകുന്നു. ഒരു ലൈംഗികാവയവമെന്നതിലുപരി ശിശുവിനാവശ്യമായ മുലപ്പാല്‍ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് സ്തനം. സ്തനങ്ങളില്‍ പലതരത്തിലുള്ള രോഗങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. പലപ്പോഴും ലജ്ജകൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ചികിത്സ തുടങ്ങുന്നതില്‍ സ്ത്രീകള്‍ കാലതാമസം വരുത്തുന്നു. സ്തനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

സ്തനങ്ങളില്‍നിന്ന് പഴുപ്പു വരിക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ മുലപ്പാല്‍ കെട്ടിക്കിടന്ന് സ്തനം നീരുവെച്ചു വീര്‍ക്കാറുണ്ട്. ക്രമേണ അതു പഴുക്കുകയും മുലക്കണ്ണിലൂടെ പഴുപ്പുവരികയും ചെയ്യും. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ പഴുപ്പ് കല്ലുപോലെയാവും. രോഗിയെ ബോധംകെടുത്തി, സ്തനം കീറി പഴുപ്പു കളയേണ്ടിവരും.

സ്തനങ്ങളില്‍നിന്ന് പാല്‍ വരിക: ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍നിന്ന് പാല്‍ വരികയാണെങ്കില്‍ അതിനു കാരണം രക്തത്തില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ്. സ്‌പെഷലിസ്റ്റിനെ കാണിച്ച് ചികിത്സ തുടങ്ങേണ്ടത് ആവശ്യമാണ്.
സ്തനങ്ങളില്‍നിന്ന് രക്തം വരിക: ഇത് കാന്‍സറിന്റെ ലക്ഷണമാവാനിടയുണ്ട്. ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങണം.
മുലക്കണ്ണ് വിണ്ടുകീറുക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ ഇത് കാണാറുണ്ട്. സാധാരണയായി ശിശു മുലപ്പാല്‍ വലിച്ചുകുടിക്കുമ്പോള്‍ മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും ശിശുവിന്റെ വായ്ക്കുള്ളിലാവേണ്ടതാണ്. അതിനുപകരം മുലക്കണ്ണുമാത്രം ശിശുവിന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുലക്കണ്ണിന്റെ ചര്‍മം വിണ്ടുകീറുകയും പിന്നീട് പഴുക്കുകയും ചെയ്യുന്നു.

ഉള്ളിലേക്കു വലിഞ്ഞ മുലക്കണ്ണ്: ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കും. അപ്പോള്‍ ശരിയായ രീതിയില്‍ മുലപ്പാലൊഴുകാന്‍ തടസ്സം നേരിടുന്നു. അതുകൊണ്ട് ഗര്‍ഭിണിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സ്തനപരിശോധനയും നടത്തേണ്ടതാണ്. വലിഞ്ഞിരിക്കുന്ന മുലക്കണ്ണ് ശരിയാവുന്നില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണ്‍കൊണ്ട് ശിശുവിനു നല്‍കാം.

സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍: സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ നിരുപദ്രവകാരിയാവാം. അല്ലെങ്കില്‍ അര്‍ബുദംകൊണ്ടായിരിക്കാം. നിരുപദ്രവകാരിയായ മുഴകള്‍ പലപ്പോഴും ഹോര്‍മോണുകളുടെ ആധിക്യംകൊണ്ടായിരിക്കാം. അവ ചികിത്സിക്കുകയോ ശസ്ത്രക്രിയവഴി നീക്കംചെയ്ത് പരിശോധിക്കുകയോ ചെയ്യാം. എല്ലാ മുഴകളും കാന്‍സറായിരിക്കണമെന്നില്ലെങ്കിലും ചിലപ്പോള്‍ കാന്‍സറായി തീര്‍ന്നേക്കാം.

ഫൈബ്രോ അഡിനോമ: യുവതികളിലും കന്യകമാരിലും കാണപ്പെടുന്ന ഒരുതരം മുഴയാണിത്. സ്തനത്തിനുള്ളില്‍ എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന, സാമാന്യം കട്ടിയുള്ള വേദനയില്ലാത്ത ഈ മുഴ ശസ്ത്രക്രിയകൊണ്ട് നീക്കം ചെയ്യാം. 35 വയസ്സിനുശേഷം സ്ത്രീകളില്‍ ഫൈബ്രോ അഡിനോമ കണ്ടുപിടിച്ചാല്‍ മാമ്മോഗ്രാഫി ചെയ്ത് അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഫൈബ്രോ അഡിനോസിസ് അഥവാ ഫൈബ്രോസിസ്റ്റിക് രോഗം: ചില സ്ത്രീകളില്‍ ആര്‍ത്തവകാലത്തുമാത്രം മാറിടത്തില്‍ വേദനയും മുഴകളും ഉണ്ടാവാറുണ്ട്. മധ്യവയസ്‌കരില്‍ കൂടുതല്‍ കാണപ്പെടുന്നു. ഇതിനെ ഫൈബ്രോ അഡിനോസിസ് എന്ന് വിളിക്കുന്നു.
ക്ഷയരോഗം: സ്തനത്തില്‍ ക്ഷയരോഗംകൊണ്ട് മുഴകളും പഴുപ്പും ഉണ്ടാവാനിടയുണ്ട്. ഇതിന് ക്ഷയരോഗത്തിനുള്ള ചികിത്സ നല്‍കണം. സ്തനങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളോ ചതവോ കാരണമായി മുഴകളുണ്ടാവാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുലപ്പാല്‍ നല്‍കുന്നതിനുമുമ്പ് സ്തനങ്ങളും മുലക്കണ്ണുകളും വൃത്തിയായി കഴുകിത്തുടയ്ക്കുക. സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിക്കിടക്കാനിടവരുത്താതിരിക്കുക. ശിശുവിന് മുലപ്പാല്‍ കൊടുത്തശേഷവും കെട്ടിനില്‍ക്കുകയാണെങ്കില്‍ അത് പിഴിഞ്ഞുകളയുകയോ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് ശിശുവിന് നല്‍കുകയോ ചെയ്യുക.സ്തനാര്‍ബുദം
കാന്‍സര്‍ കൊണ്ടുണ്ടാവുന്ന മുഴകള്‍ അധികവും വേദനരഹിതമായിരിക്കുമെങ്കിലും ചിലതരം കാന്‍സര്‍, വേദനയുള്ള മുഴകള്‍ ഉണ്ടാക്കാറുണ്ട്. സ്തനാര്‍ബുദം ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം: ആര്‍ത്തവം വളരെ നേരത്തേ (8-9 വയസ്സില്‍) തുടങ്ങിയവര്‍, വളരെ വൈകി ആര്‍ത്തവ വിരാമം വന്നവര്‍, സ്തനാര്‍ബുദത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍, 60-65 വയസ്സിനുശേഷം സ്തനാര്‍ബുദ സാധ്യത കൂടുന്നു.

അതുകൊണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തേണ്ടതാണ്. കൂടുതലളവില്‍ ഹോര്‍മോണുകള്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍പ്പെടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍: വിശപ്പില്ലായ്മ, തൂക്കം കുറയല്‍, സ്തനത്തില്‍ മുഴകള്‍, സ്തനത്തിന്റെ ഏതെങ്കിലും ഭാഗം കല്ലുപോലെ കട്ടികൂടിയിരിക്കുക, സ്തനത്തിലെ മുഴയ്ക്കുമുകളിലുള്ള ചര്‍മം അകത്തേക്ക് വലിഞ്ഞ് കാണപ്പെടുക, സ്തനത്തിലെ മുഴയ്ക്ക് മുകളില്‍ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, സ്തനത്തില്‍ നീര്, ചുവപ്പുനിറം, തൊടുമ്പോള്‍ ചൂട് എന്നിവ, മുലക്കണ്ണിലൂടെ രക്തമോ ചുവന്ന ദ്രാവകമോ ബ്രൗണ്‍ നിറമുള്ള ദ്രാവകമോ വരിക, കക്ഷത്തില്‍ മുഴ, സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ വ്യത്യാസം, മുലക്കണ്ണില്‍ ചുവപ്പോ ചൊറിച്ചിലോ പൊറ്റകെട്ടലോ ഉണ്ടാവുക. മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം.

കാന്‍സര്‍ തടയാന്‍ മാര്‍ഗങ്ങള്‍: അമിതവണ്ണം കുറയ്ക്കുക, കൃത്യമായി വ്യായാമം ചെയ്യുക, അധികം കൊഴുപ്പുള്ളതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ത്തുക, കുട്ടികള്‍ക്ക് കഴിയുന്നത്ര മുലപ്പാല്‍ നല്‍കാന്‍ ശ്രമിക്കുക, എല്ലാ മാസവും ആര്‍ത്തവത്തിനുശേഷം ഏകദേശം ഏഴ് ദിവസം കഴിയുമ്പോള്‍ സ്വയം സ്തനപരിശോധന നടത്തുക, പ്രായത്തിനനുസരിച്ച് നിര്‍ദിഷ്ട കാലയളവില്‍ ഡോക്ടറെക്കൊണ്ട് സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തിക്കുക.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആര്‍ത്തവപൂര്‍വ അസ്വസ്ഥത

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. ഡിപ്രഷന്‍, പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.

ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം. ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണം ഈ ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക, കോഫി, മദ്യം, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ്.

ഈസമയങ്ങളില്‍ മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ഉചിതം. പി.എം.എസിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഭര്‍ത്താവിനോടും മറ്റും ഇക്കാലയളവിലുണ്ടാകുന്ന അസ്വസ്ഥകള്‍ വിശദമാക്കുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കി ഇടപഴുകുന്നതിന് സഹായിക്കും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

ഹോര്‍മോണ്‍ ചികിത്സ

46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ തോന്നും. ഇടവിട്ട് നെഞ്ചിടിപ്പുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ആറുമാസം ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ തന്നു. ഇതു കഴിച്ചാല്‍ കുഴപ്പമുണ്ടോ? മറ്റെന്തെങ്കിലും ചികിത്സയുണ്ടോ?

സുസ്മിത, ആലുവ

45-52 വയസ്സിനിടയിലാണ് ആര്‍ത്തവ വിരാമം ഉണ്ടാവുന്നതെങ്കിലും അതിനു മുമ്പേയുള്ള എട്ടു പത്തു വര്‍ഷങ്ങള്‍ സ്ത്രീ ജീവിതത്തില്‍ ഒരു പരിണാമത്തിന്റെ കാലമാണ്. ഇക്കാലത്ത് സ്വാഭാവിക ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന രാസപരിണാമങ്ങള്‍ പല ശാരീരിക, മാനസിക, വൈകാരിക അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ഇത് സ്ത്രീയുടെ ദൈനംദിന ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. സമയോചിതമായ ഇടപെടലുകളിലൂടെ ഇതുമൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.

ചികിത്സ തുടങ്ങുന്നതിനു മുമ്പേ വിശദമായ വൈദ്യ പരിശോധന വേണം. മുമ്പുണ്ടായിട്ടുള്ള രോഗങ്ങളുടെ വിശദ വിവരം, കഴിച്ച മരുന്നുകളുടേയും, അതുമൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെയും വിവരങ്ങള്‍ ഡോക്ടറോട് പറയണം. ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭസംബന്ധമായ രോഗവിവരങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര.

സ്തനങ്ങളില്‍ എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനായി മാമ്മോഗ്രാം പരിശോധന നടത്തണം. വിശദമായ രക്തപരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍, മറ്റു കൊഴുപ്പിന്റെ വിശദവിവരം എന്നിവയും അറിയേണ്ടതാണ്. ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാനുള്ള പാപ് സ്മിയര്‍ ടെസ്റ്റ് നടത്തിയിരിക്കണം.

കരള്‍ രോഗം വന്നിട്ടുള്ളവര്‍, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, കാരണമില്ലാതെ രക്തസ്രാവമുള്ളവര്‍, സ്തനങ്ങളില്‍ അര്‍ബുദരോഗമുള്ളവര്‍, അടുത്ത രക്തബന്ധമുള്ളവരില്‍ അര്‍ബുദ രോഗമുണ്ടായിട്ടുള്ളവര്‍ തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നടത്താനാവില്ല. ഹോര്‍മോണ്‍ ഗുളിക കഴിക്കാനാവാത്തവരില്‍ ഇതിന്റെ വകഭേദമായ ഗുളികകള്‍ ലഭ്യമാണ്. ഇവയുടെ ഉപയോഗം യോനിയിലെ വരള്‍ച്ച മൂലമുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

കഴിക്കുന്ന തരം ഗുളികകള്‍ക്ക് പുറമേ, പുരട്ടാനുള്ള ക്രീമുകള്‍ ലഭ്യമാണ്. ഇവ സുരക്ഷിതമാണ്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ഹോര്‍മോണ്‍ അടങ്ങിയ ഉപാധികളും ലഭ്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മാത്രമല്ല ആര്‍ത്തവ ക്രമക്കേടുകള്‍ക്കും അമിത രക്തസ്രാവത്തിനും പ്രതിവിധിയുമാണിത്.

മറ്റു ചികിത്സാ മാര്‍ഗങ്ങള്‍
പ്രകൃതിദത്തമായ ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണം ചെയ്യും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ പ്രകൃതിദത്തമായ ഹോര്‍മോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സോയാബീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ഭക്ഷണരീതിയിലും മാറ്റം വരുത്തണം. അരിയാഹാരം അമിതമായി കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. കുറച്ച് ചോറ്, ചോറിന്റെ ഇരട്ടി മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, സസ്യാഹാരം എന്ന രീതിയിലുള്ള പ്രതിരോധത്തിലൂന്നിയ ജീവിതരീതി തുടരേണ്ടതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

അയേണ്‍ ഗുളിക കഴിക്കുമ്പോള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നത് നന്നായിരിക്കുമോ?
ഷോണിമ, തൃശ്ശൂര്‍

ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊര്‍ജം, പ്രോട്ടീന്‍ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയേണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിനുള്ള കാരണം.

ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശ വാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട അളവിലുള്ള അയേണ്‍ ലഭ്യമാവണം. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.

ഇരുമ്പുസത്തു കൂടുതലടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മുരിങ്ങയില, പാലക്, പഴവര്‍ഗങ്ങള്‍, എള്ള്, കൂവരക്, ഈന്തപ്പഴം, കരുപ്പെട്ടി, ധാന്യങ്ങള്‍, അരിയുടെ തവിട്, ബീന്‍സ്, സോയാബീന്‍സ്, മീന്‍, ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം അയേണ്‍ സ്രോതസ്സുകളാണ്.

പ്രഭാത ഭക്ഷണേത്താെടാപ്പം ചായയോ, കാപ്പിയോ കുടിക്കുമ്പോള്‍ ആഹാരത്തിലെ മുക്കാല്‍ഭാഗം അയേണും വലിച്ചെടുക്കുന്നത് തടസ്സപ്പെടുന്നു. ആഹാരേത്താടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍, അതിലുള്ള വിറ്റാമിന്‍ സി അയേണിന്റെ ലഭ്യത കൂട്ടുന്നു.

ആവശ്യത്തിനു അയേണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും. കേരളത്തില്‍ നടത്തിയ പഠനങ്ങളില്‍ 60 ശതമാനത്തോളം സ്ത്രീകളിലും പെണ്‍കുട്ടികളിലും, 20 ശതമാനത്തോളം ആണ്‍കുട്ടികളിലും വിളര്‍ച്ചയുള്ളതായി കണ്ടു. വിളര്‍ച്ച നിശ്ശബ്ദമായി മാത്രം ആദ്യ ഘട്ടത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ടുപിടിക്കാനാവാതെ വരുന്നു. പഠനത്തിനുള്ള താല്പര്യം കുറയുന്നു. ക്ലാസില്‍ ശ്രദ്ധിക്കാനും പാഠങ്ങള്‍ വായിച്ചു മനസ്സിലാക്കാനും, ശരിയായി ഓര്‍മിക്കാനും കഴിയാത്തതുമൂലം പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാവുന്നു. തലച്ചോറിനാവശ്യമായ ഊര്‍ജം കുറയുന്നതുമൂലമാണിത്. തുടര്‍ന്ന് കൈകാല്‍ കഴപ്പ്, ക്ഷീണം, അമിതഉറക്കം, ഉത്സാഹമില്ലായ്മ എന്നിവ ഉണ്ടാവുന്നു. ഈ അവസരത്തിലെങ്കിലും ശരിയായി അയേണ്‍ ലഭിക്കാതെ വന്നാല്‍ കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. കൗമാരക്കാരിലുണ്ടാവുന്ന അകാരണമായ ദേഷ്യം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുടേയും ഒരു കാരണം വിളര്‍ച്ചയാണ്.

പ്രതിവിധി
അയേണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയേണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്‌നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയേണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലത്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയേണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. അയേണിനോടൊപ്പം ഫോളിക് ആസിഡ്, സിങ്ക്, ബി വിറ്റാമിന്‍ എന്നിവയുള്ള മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ ലഭ്യമാണ്. മൂന്നു മാസമെങ്കിലും തുടര്‍ച്ചയായി ഗുളികകള്‍ കൊടുക്കണം. അയേണ്‍ കഴിക്കുമ്പോള്‍ മലം കറുത്ത നിറത്തില്‍ പോകുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ഹീമോഗ്ലാബിന്റെ അളവ് നോര്‍മല്‍ ആണെങ്കില്‍ കൂടി ആഴ്ചയില്‍ ഒരു ദിവസം അയേണ്‍ ഗുളിക കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

സ്ത്രീകളിലെ പുതുതലമുറ രോഗങ്ങൾ

ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം…

ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.

സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)
രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.

രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍

സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.

മുഖെത്ത പാടുകള്‍

മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.

എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങളാണോ നിങ്ങളുടെ പ്രശ്നം?

മാറിടത്തിന് സൗന്ദര്യം നല്‍കുന്ന ഘടകങ്ങളില്‍ വലിപ്പം മാത്രമല്ല, ഉറപ്പും പ്രധാനമാണ്. തൂങ്ങിയ മാറിടങ്ങൾ സ്ത്രീകള്‍ക്ക് അപകര്‍ഷതാബോധത്തിന് കാരണമാകും. മാറിടത്തിന്റെ ഉറപ്പു കുറയുന്നതിന് പല കാരണങ്ങളുണ്ട്, ഈ ഭാഗത്തെ വരണ്ട ചര്‍മം, ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നത്, സ്തനത്തിന് താങ്ങു നല്‍കുന്ന വിധത്തിലെ ബ്രാ ധരിയ്ക്കാത്തത്, പ്രായക്കൂടുതല്‍ എന്നിവയിലേതുമാകാം കാരണങ്ങൾ.

സ്തനവലിപ്പത്തിനും സ്തനങ്ങള്‍ക്കുറപ്പ് നല്‍കാനും സഹായിക്കുന്ന വ്യായാമങ്ങളും ഭക്ഷണങ്ങളൂമുണ്ട്. തൂങ്ങിയ സ്തനങ്ങള്‍ പഴയപടിയാക്കാന്‍ സാധിയ്ക്കുന്ന മാസ്‌കുകളും വീട്ടിലുണ്ടാക്കാം

1) പുഷ്‌ അപ്‌ പോലുള്ള ബ്രെസ്റ്റ്‌ എക്‌സര്‍സൈസുകള്‍ മാറിടത്തിന് ഉറപ്പ് നൽകാൻ സാഹായിക്കും

2) ഒലീവ്‌ ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ കൊണ്ട്‌ മസാജ്‌ ചെയ്യാം.

3) കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനി് മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റ് കൂടി വച്ചശേഷം കഴുകിക്കളയാം

4) പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

5) സര്‍കുലാര്‍ രീതിയില്‍ ഐസ്‌ ക്യൂബുകള്‍ കൊണ്ടു മാറിടത്തില്‍ മസാജ്‌ ചെയ്യുന്നത്‌ ഉറപ്പു നല്‍കും.

read more
ആരോഗ്യംചോദ്യങ്ങൾ

പരിശോധന നടത്തൂ; സ്തനാർബുദം അകറ്റൂ

ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർധിച്ചു വരുന്ന സ്തനാർബുദ നിരക്കുകൾ വിരൽ ചൂണ്ടുന്നത്. യുഎഇയിൽ സ്തനാർബുദ പരിശോധന നടത്തിയ 30% സ്ത്രീകളും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തിയാൽ രക്ഷപ്പെടാൻ 98% സാധ്യതയുണ്ട്. രോഗം കൂടുതൽ പുരോഗമിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 27% ആയി കുറയുന്നു. ഒാരോ ആയിരം മാമോഗ്രാം പരിശോധനയിലും രണ്ടു മുതൽ നാലു വരെ ആളുകളിൽ സ്തനാർബുദം കണ്ടെത്തുന്നു. സ്തനാർബുദ സാധ്യത വനിതകളിൽ 99 ശതമാനവും പുരുഷന്മാരിൽ ഒരു ശതമാനവുമാണ്.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്തനാർബുദത്തെ സ്ത്രീകൾ രണ്ടു കണ്ണുകളും തുറന്നു കാണണം. 80% സ്ത്രീകളും സ്തനാർബുദ മുഴ സ്വയം കണ്ടെത്തിയവരാണെന്നാണു ദുബായ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. എല്ലാത്തിലുമുപരി ഒരു കാര്യം ഒാർക്കുക, നിങ്ങളുടെ ശരീരത്തെ നിങ്ങളേക്കാൾ കൂടുതൽ അറിയാവുന്നവരായി മറ്റാരുമില്ല തന്നെ.

ജോയ് ആലുക്കാസ് നടത്തുന്ന സ്തനാർബുദ ബോധവത്കരണ ക്യാംപെയിനാണ് ‘തിങ്ക് പിങ്ക്്’. സ്തനാർബുദം സംബന്ധിച്ച് പൊതുജനങ്ങൾക്കു സാധ്യമാകുംവിധം വിവരങ്ങൾ കൈമാറുകയും അവബോധം സൃഷ്ടിക്കുകയുമാണ് ഇൗ ക്യാംപെയിൻ കൊണ്ടു ലക്ഷ്യമിടുന്നത്. എങ്ങനെ സ്വയം പരിശോധന നടത്താമെന്നും പറഞ്ഞുതരുന്നു. ബോധവത്കരണവും നേരത്തെയുള്ള പരിശോധനയുമാണ് സ്തനാർബുദത്തിനെതിരെ പോരാടാനുള്ള ഏറ്റവും വലിയ വഴി.

സ്തനാർബുദത്തെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങൾ

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

∙സ്തനങ്ങളിലോ കക്ഷങ്ങളിലോ മുഴയും തടിപ്പും കാണപ്പെടുക

∙ മുലക്കണ്ണിന്റെ സ്ഥാനവ്യത്യാസം

∙സ്തനത്തിന്‍റെയും മുലക്കണ്ണിന്റെയും രൂപ വ്യത്യാസം

∙മുലക്കണ്ണിലൂടെ രക്തമോ ദ്രാവകമോ വരിക

∙മുലക്കണ്ണിൽ തിണർപ്പ്

∙ഏതെങ്കിലുമൊരു സ്തനത്തിലോ കക്ഷത്തോ വേദന തോന്നുക

∙സ്തന ചർമത്തിൽ ചുളിവോ ചെറിയ കുഴിയോ പ്രത്യക്ഷപ്പെടുക

∙മുലക്കണ്ണിൽ വലിവ് അനുഭവപ്പെടുക

∙സ്തന ചർമത്തിൽ ചുവപ്പു നിറം

പതിവായി സ്തനങ്ങൾ പരിശോധന നടത്തുന്നതു രോഗം പെട്ടെന്നു കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇതുമൂലം ചികിത്സ വിജയിക്കാനുള്ള സാധ്യതകളും വളരെയേറെ.

സ്തനങ്ങളെക്കുറിച്ച് ബോധവതിയാകുകയും താഴെ പറയുന്ന അഞ്ച് ഘട്ടങ്ങൾ പിന്തുടരുകയും വേണം.

1.നിങ്ങളുടെ സ്തനങ്ങളെ മനസ്സിലാക്കുക

2.സ്തനങ്ങളും കക്ഷങ്ങളും സ്വയം പരിശോധിച്ച് തിരിച്ചറിയുക

3.എന്തു മാറ്റങ്ങളാണുള്ളതെന്നു തിരിച്ചറിയുക

4.എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ അറിയിക്കുക

5. 50 വയസ്സോ അതിലധികമോ ആണു നിങ്ങളുടെ പ്രായമെങ്കിൽ സ്തനപരിശോധന നടത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുക

സ്തനാർബുദത്തിനെതിരെ പോരാടാൻ പ്രേരിപ്പിക്കുന്ന ചില സത്യങ്ങൾ

∙സ്തനാർബുദത്തിൽ നിന്നു രക്ഷപ്പെട്ട 26 ലക്ഷം വനിതകൾ ലോകത്തുണ്ട്.

∙ലോകത്താകമാനം 1.7 മിനിറ്റിൽ ഒരാൾക്കു സ്തനാർബുദം കണ്ടെത്തുന്നു.

∙എട്ടിൽ ഒരാൾ സ്തനാർബുദ രോഗിയാണ്.

∙സ്തനാർബുദ രോഗികളിൽ 25% പേരും അമ്പതു വയസ്സിൽ താഴെയുള്ളവരാണ്.

∙സ്തനാർബുദം കണ്ടെത്തിയവരിൽ 70% പേരും രോഗത്തിന്റെ അപകടകരമായ അവസ്ഥയിലായിരുന്നില്ല.

∙ഒരു വർഷമോ അതിൽക്കൂടുതലോ മുലപ്പാൽ കുഞ്ഞിനു നൽകുന്നതു സ്തനാർബുദ സാധ്യതകൾ കുറയ്ക്കാൻ സഹായകമാകും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇവ ശീലമാക്കുക

∙മദ്യം ഉപേക്ഷിക്കുക.

∙നിത്യേന വ്യായാമം ചെയ്യുക

∙ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിക്കുക.‌

സ്തനാർബുദ സാധ്യത–വിവിധ പ്രായക്കാരിൽ:

20– 39 വയസ്സുവരെ: 4%

40-59 വയസ്സുവരെ: 37%

60-79 വയസ്സുവരെ: 43%

80 വയസ്സിനു മുകളിൽ: 16%

അമിതവണ്ണവും സ്തനാർബുദവും:

ശരീരത്തിന്റെ അധികഭാരം, ദഹനക്കേട്, അനാരോഗ്യകരമായ ജീവിതരീതികൾ തുടങ്ങിയവയും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. ആർത്തവത്തിന് ശേഷം 50%ത്തിലേറെ സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ജീവിതശൈലിയാണ് ഇതിനു കാരണം.സ്തനാർബുദം തടയാൻ ശരീരവണ്ണം നിയന്ത്രിക്കുകയാണ് ഒരു മാർഗം. അമിതവണ്ണം പ്രമേഹത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകാറുണ്ട്.

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്തനാർബദം നേരിടാനുള്ള വഴികൾ:

•അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി നിയന്ത്രിക്കുക

•വ്യായാമത്തിലുള്ള ഉദാസീനത ഒഴിവാക്കുക

• ദഹനക്കേട് പരിഹരിക്കുക

•പതിവായി സ്തനങ്ങൾ പരിശോധിക്കുക, മാമോഗ്രാം ചെയ്യുക

•ഉൗർജസ്വലത നിലനിർത്തുക

•പഴം–പച്ചക്കറി എന്നിവ ഭക്ഷിക്കുക, കൊഴുപ്പ് അകറ്റുക, ഫൈബർ, കലോറി എന്നിവ നിയന്ത്രിക്കുക

•മദ്യപാനത്തിന് പരിധി നിർണയിക്കുക

•കുടുംബത്തിലെ സ്തനാർബുദ ചരിത്രം പരിശോധിച്ച് അത് ഡോക്ടർമാരുമായി ചർച്ച ചെയ്യുക.

പ്രായവും സ്തനാർബുദവും

ഏത് സ്ത്രീയെയും സ്തനാർബുദം പിടികൂടാം. പ്രായമാകുന്തോറും സ്തനാർബുദം പിടികൂടാനുള്ള സാധ്യതകൾ വർധിക്കുന്നു. അമ്പതും അതിലധികവും പ്രായമുള്ളവരിലാണ് സ്തനാർബുദവും ഇതുമൂലമുള്ള മരണവും സംഭവിക്കുന്നത്. എന്നാൽ, അപൂർവമായി ചെറിയ പ്രായക്കാരിലും സ്തനാർബുദം കാണപ്പെടുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള അഞ്ചു ശതമാനത്തിൽ താഴെ ആൾക്കാർക്കും ഇൗ രോഗം കാണപ്പെടുന്നു. അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ഭൂരിഭാഗവും 20 മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ സ്തനാർബുദം മൂലമാണെന്ന് കാണാം. യുവതികളിൽ സ്തനാർബുദ ഭീഷണി കുറവാണെങ്കിലും ജനിതക പ്രശ്നം കാരണം ചിലരെ പെട്ടെന്ന് ബാധിച്ചേക്കാം.

ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാരണങ്ങൾ:

1.വൈകിയുള്ള ഗർഭധാരണം

നേരത്തെ ഒന്നിൽക്കൂടുതൽ തവണ ഗർഭം അലസിപ്പിച്ച, 30 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ ഗർഭധാരണം സ്തനാർബുദ സാധ്യത ഇരട്ടിപ്പിക്കുന്നു.

2.പുകവലിയും മദ്യപാനവും

3.അമിതവണ്ണം

4.അണ്ഡാശയങ്ങളെ ബാധിക്കുന്ന രോഗം

ആരോഗ്യ സംരക്ഷണവും സ്തനാർബുദവും

ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈകാരികത നിയന്ത്രിക്കാനും വ്യായാമങ്ങൾ സഹായിക്കുന്നു. ഉൗർജം, ഉറക്ക ക്രമം എന്നിവയെ വ്യായാമം പരിപോഷിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉൗർജസ്വലത, നല്ല രീതിയിലുള്ള ഉറക്കം, പ്രതിരോധ ശക്തിയുടെ മികച്ച പ്രവർത്തനം എന്നിവ അര്‍ബുദത്തിനെതിരെ ശക്തമായി പോരാടാൻ ശരീരത്തെ പ്രാപ്തരാക്കുന്നു.

വീട്ടിൽ വെച്ചു തന്നെ പരിശോധിക്കാം

ഒരു കണ്ണാടിക്കു മുൻപിൽ നിന്ന് സ്തനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുക. ചർമത്തിൽ തടിപ്പുണ്ടോ, പരുക്കനാണോ തുടങ്ങിയ കാര്യങ്ങളും നോക്കുക. മുലക്കണ്ണിലെ വ്യത്യാസവും തിരിച്ചറിയുക. ഇൗ ചിത്രങ്ങളിൽ കാണുന്നത് പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മൂന്ന് രീതിയിൽ പരിശോധന നടത്താവുന്നതാണ്.

കുളിക്കുമ്പോഴാണ് ചില സ്ത്രീകൾ സ്തനത്തിലെ മുഴ കാണുക. കുളിക്കുമ്പോൾ ഇടതു സ്തനത്തിനു വലതു കൈയും വലതു സ്തനത്തിനു ഇടതു കൈയും ഉപയോഗിക്കുക. സ്തനത്തിനു എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.

താഴെ കിടക്കുക

ഒരു തലയണ തോളിനു താഴെ വച്ചു കിടക്കുക. എന്നിട്ടു വലതു കൈ തലയ്ക്കടിയിൽ വയ്ക്കുക. തുടർന്ന് സ്തനങ്ങൾ ഉരുട്ടി പരിശോധിക്കുക. ചെറിയ രീതിയിൽ സ്തനത്തിൽ അമർത്തുക. ഇതു തന്നെ ഇടതു സ്തനത്തിലും ചെയ്യുക.

എന്താണു മാമോഗ്രാം?

സ്തനത്തിന്റെ എക്സ്റേ ആണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടം കണ്ടെത്തുന്നതിനാണു ഡോക്ടർമാർ എക്സ് റേ എടുക്കാറുള്ളത്. സ്തനാർബുദ ഭീഷണി ഇല്ലാതാക്കാൻ ആരംഭത്തിലേ ഉള്ള മാമോഗ്രാമുകൾ നല്ലതാണ്. നിങ്ങളുടെ പ്രായം 50 മുതൽ 74 വരെയാണെങ്കിൽ, തീർച്ചയായും രണ്ടു വർഷത്തിലൊരിക്കൽ നിങ്ങൾ മാമോഗ്രാം നടത്തണം. അതേസമയം, 40 മുതൽ 49 വരെയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം ചെയ്യുക.

എന്തിനു മാമോഗ്രാം ചെയ്യണം?

സ്തനാർബുദം പ്രാരംഭ ദശയിലേ കണ്ടെത്താൻ ഡോക്ടർമാർ നടത്തുന്ന ഏറ്റവും മികച്ച പരിശോധനയാണു മാമോഗ്രാം. ചിലപ്പോൾ മൂന്നു വർഷം മുൻപു തന്നെ അർബുദം കണ്ടെത്താം.

എപ്പോഴാണ് പരിശോധനയ്ക്ക് പോകേണ്ടത്?

ക്ലിനിക്ക്, ആശുപത്രി, ഡോക്ടറുടെ ഒാഫീസ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് സ്തനാർബുദ പരിശോധന നടത്താം. മിക്കവാറും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ സ്തനാർബുദ പരിശോധനകൾക്ക് പണം നൽകുന്നു.

എങ്ങനെയാണ് സ്തനാർബുദ ഭീഷണി അകറ്റുക?

ശരീരഭാരം നിയന്ത്രിച്ച് നന്നായി വ്യായാമം ചെയ്യുക. സ്തനാർബുദ കാര്യത്തിൽ കുടുംബ പശ്ചാത്തലം അറിയുക. മാതാവ്, സഹോദരി, മകൾ എന്നിവരിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത എത്രത്തോളമാണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും ഡോക്ടർമാരോട് ആരായുക. ഹോർമോൺ റിപ്ലേസ്മെൻ്റ് തെറാപ്പി മൂലമുള്ള വെല്ലുവിളിയും ഗുണങ്ങളും അറിയുക. മദ്യപാനം നിയന്ത്രിക്കുക.

read more