close

ദാമ്പത്യം Marriage

ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരോ?

പ്രണയത്തിന്റെ പൂർണ്ണത ഒരിക്കലും ലൈംഗികതയിൽ അല്ല. പക്ഷെ വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാന വികാരം തന്നെയാണ് ലൈംഗിക തൃഷ്ണയും. രതിമൂർച്ഛ ഒരിക്കൽ പോലും അനുഭവിക്കാത്ത സ്ത്രീകൾ ഈ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സ്വന്തം ലൈംഗികതയും താത്പര്യങ്ങളും കണ്ടെത്തുന്നതിന് മുൻപേ, അതിന് തക്ക ലോകപരിചയം സിദ്ധിക്കുന്നതിന് മുൻപേ വിവാഹക്കമ്പോളത്തിൽ കാഴ്ചയ്ക്കായി വയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ നിറയെ ഉള്ള നാടാണ് കേരളം.

വിവാഹത്തിന് ശേഷമുള്ള ‘അച്ചടക്കമുള്ള പ്രണയം’ ആസ്വദിക്കുന്നതിന് മുൻപേ ഗർഭധാരണം. ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാതെ നിരാശയിൽ ആഴുന്ന സ്ത്രീകൾ വരെ ധാരാളമാണ്. ഈ സമയത്ത് തന്റെ ജീവിത പങ്കാളിയുടെ പിന്തുണയും ഇല്ലെങ്കിലോ? പ്രസവത്തിന് മുൻപും ശേഷവും ഉള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് ഇനി പറയാനുള്ളത്.

25 വയസ്സ്‌കാരിയായ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മയുടെ തുറന്നു പറച്ചിൽ ഇങ്ങനെയാണ്…. “വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വന്നപ്പോഴേക്ക് ഞാൻ ഗർഭിണിയായി. അത്ര നാൾ ലൈംഗിക ബന്ധം എന്ന് കേൾക്കുമ്പോൾ എനിക്ക് തല പെരുക്കുമായിരുന്നു. കടുത്ത വേദന തന്നെയായിരുന്നു.

പെനിട്രേറ്റ് ചെയ്യുന്നു – എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയമാകും. അതിനൊപ്പം ഭർത്താവിന്റെ ആസക്തിയോടെ ഉള്ള ധൃതിയും. പ്രസവകാലത്തും ഇതേ രീതി തുടർന്നിരുന്നു. ഈ പ്രക്രിയയാണോ ആളുകൾ പുകഴ്ത്തുന്ന ലൈംഗിക സുഖം?! എന്ന് ഞാൻ സത്യമായും അമ്പരന്നിരുന്നു. ഗർഭകാലത്താണ് ഞാനും ഭർത്താവും തമ്മിൽ മാനസികമായി ഒരു ഇഴയടുപ്പം രൂപപ്പെട്ടത്.

ഞങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിൽ ആയിക്കഴിഞ്ഞിരുന്നു. അതിസുന്ദരമായ ദിനങ്ങൾ ആയിരുന്നു അത്. എന്നാൽ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഒൻപതാം മാസം മുതൽ എന്റെ കഴുത്തിന് ചുറ്റും കൺതടങ്ങളിലും മറ്റും കറുത്ത അടയാളങ്ങൾ വരാൻ തുടങ്ങിയിരുന്നു. ശരീരം അമിതമായി തടിച്ചു. മുടിയെല്ലാം കൊഴിഞ്ഞുപോയി.

കുഞ്ഞ് പിറന്ന് ആദ്യത്തെ ഏതാനും ആഴ്ചകൾ ഞാൻ അകാരണമായി വിതുമ്പി കരയുകയായിരുന്നു. ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമേ എന്റെ വീട്ടിൽ വന്നിരുന്നുള്ളൂ. അദ്ദേഹം ഇപ്പോഴും കൂടെ വേണം എന്ന് തോന്നുന്നത് ഒരു അതിമോഹം ആണെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം വന്നാലും ഞാൻ കിടക്കുന്ന മുറിയിലേക്ക് വരുന്നത് അപൂർവം മാത്രം.

കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച്, കുഞ്ഞിന്റെ പേര് വിളിച്ചുകൊണ്ടാണ് വരവ് തന്നെ. രാത്രിയായാൽ ‘കുഞ്ഞ് കരഞ്ഞാൽ അവന്റെ ഉറക്കം പോകും’ എന്ന് പറഞ്ഞ് എന്റെ അമ്മ അദ്ദേഹത്തിന് മറ്റൊരു മുറിയിൽ കിടക്കാൻ സംവിധാനം ചെയ്തു. കുഞ്ഞിനെ കുറിച്ചല്ലാതെ എന്നോട് സംസാരിക്കാതെയായി. കുഞ്ഞിന്റെ സുഖവിവരം മാത്രം തിരക്കിക്കൊണ്ടിരുന്നു. എന്റെ നിർത്താതെയുള്ള പരിഭവം പറച്ചിലും വഴക്കും കേട്ട് സഹികെട്ട് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന അടുപ്പവും നഷ്ടപ്പെടുന്നതായി തോന്നി. തൊണ്ണൂറ് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് എന്റെ മനസ്സും പരിതഃസ്ഥിതിയും പഴയപോലെ ആകാൻ തുടങ്ങിയത്. എന്നാൽ പ്രശ്നങ്ങൾ അവിടം കൊണ്ടും കഴിഞ്ഞില്ല.

സ്വാഭാവിക പ്രസവം ആയിരുന്നു. പ്രസവ ശേഷം എനിക്ക് തീക്ഷ്ണമായ ലൈംഗിക തൃഷ്ണ രൂപപ്പെട്ട് വന്നു. അത്ര സുഖകരമായ ഒരു അനുഭൂതിയായി ലൈംഗികത മാറി. അപൂർവമായി രതിമൂർച്ഛയും സംഭവിച്ചു. പക്ഷെ ഭർത്താവിന് പഴയ പോലെ എന്റെ ശരീരത്തോട് ആകർഷണമില്ല എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത് വളരെ വൈകിയാണ്. കാരണം അദ്ദേഹം ആസ്വദിച്ചിരുന്ന ഒതുങ്ങിയ അരക്കെട്ടും ഉയർന്ന സ്തനങ്ങളും ഇടതൂർന്ന മുടിയും ഒന്നും ഇന്നില്ല.

അമിതവണ്ണമുള്ള ഒരു മാംസപിണ്ഡം! ഉറക്കമില്ലാതെ കറുത്ത കൺതടങ്ങൾ.. ദേഹം ആസകലം കറുത്ത പാട്.. മനസ്സ് കൈവിട്ട് പോയ നാളുകളാണ് അത്. അടുത്തടുത്ത ദിവസങ്ങളിൽ ആവർത്തിച്ച് ലൈംഗികത ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന് എന്നോട് കാമമല്ല വെറുപ്പാണ് തോന്നി തുടങ്ങിയത്. ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളും ആണല്ലോ..

പിന്നെ യാന്ത്രികമാണ് ജീവിതം. വല്ലപ്പോഴും വഴിപാട് പോലെ കാമം തീർക്കും. എനിക്കും തൃപ്തിയില്ല; അദ്ദേഹത്തിനും ഇല്ല. പിന്നെ കുടുംബം ആണല്ലോ വലുത്. കുഞ്ഞിന്റെ ജീവിതം ആണല്ലോ വിലപ്പെട്ടത്. ഞാൻ ഇനിയും പ്രസവിക്കും. ഇനി പഴയ എന്നിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമേ അല്ല.” പറഞ്ഞു നിർത്തുമ്പോൾ ഒരു നെടുവീർപ്പോടെ എല്ലാം കേൾക്കാൻ മാത്രേ മറ്റേതൊരു സ്ത്രീക്കും കഴിയൂ.

ജീവിതത്തിന്റെ നേർക്കാഴ്ച

കേരളത്തിലെ ഒരു ശരാശരി വീട്ടമ്മയുടെ വിവാഹാനന്തര ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. ആഗ്രഹിക്കാത്തപ്പോൾ വിവാഹം, ഭയക്കുമ്പോൾ ലൈംഗികത, കാത്തിരിക്കുമ്പോൾ അവഗണന, പിന്നീട് മോഹിക്കുമ്പോൾ വെറുപ്പ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടേത് മാത്രമായി കുറച്ച് കാലം ആസ്വദിച്ചിട്ടുള്ള ദമ്പതിമാർ സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്: ദാമ്പത്യം പ്രസവാനന്തരം പഴയ പടിയല്ല.

തങ്ങളുടെ സ്വകാര്യതയിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ ദാമ്പത്യത്തിൽ തീർച്ചയായും ചില താളപ്പിഴകൾ സംഭവിക്കും. അതിനെ എങ്ങനെ മറികടന്ന് പുതിയൊരു നോർമൽസിയിലേക്ക് എത്താം എന്ന വിഷയത്തിൽ ഗർഭകാലത്ത് തന്നെ ദമ്പതിമാർ കൗൺസിലിംഗ് സ്വീകരിക്കേണ്ടതാണ്.

സാമൂഹ്യ പ്രവർത്തകയും കൗൺസിലിങ് വിദഗ്ധയുമായ നീതു പോളി ഈ വിഷയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: “ഗർഭധാരണം, പ്രസവം തുടങ്ങിയവ സംബന്ധിച്ച് വെറും ശാരീരിക പ്രക്രിയകൾ മാത്രമല്ല. കാലാകാലങ്ങളായി ഇതിന്റെ ശാരീരിക വശങ്ങൾ മാത്രമാണ് നമ്മുടെ സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലവും പ്രസവാനന്തര ദിനങ്ങളും.

സ്ത്രീയുടെ ശരീരത്തിൽ കുരുക്കുന്നത് സ്വന്തം ജീവന്റെ അംശമാണ് എന്ന് അവളുടെ പങ്കാളി മനസ്സിലാക്കി കൂടെ നിൽക്കേണ്ട സമയമാണ് അത്. അത്ര നാൾ പ്രണയം കൊണ്ട് തന്നെ മൂടിയ പങ്കാളി പെട്ടെന്ന് ഒരു ദിവസം മുതൽ കുഞ്ഞിനെ മാത്രം ലാളിക്കുന്നത് കാണുമ്പോൾ ഒരു സ്ത്രീക്ക് സ്വാഭാവികമായും വിഷമമായേക്കാം. അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീയുടെ മനസ്സ്.

അവളുടെ ശരീരത്തിനും മനസ്സിനും സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കൽ ആണ് ഒരു പങ്കാളിക്ക് അക്കാലത്തു അവൾക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. കുറഞ്ഞ പക്ഷം അവളുടെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയും സമയവും എങ്കിലും പങ്കാളി കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ തുടർന്നുള്ള ജീവിതം തന്നെ ഇരുട്ടിൽ ആയേക്കും. ആശ്ചര്യം എന്ന് പറയട്ടെ, പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക് പോലും അവളുടെ പുരുഷൻ പ്രവേശിക്കരുത് എന്ന് നിഷ്‌കർഷിക്കുന്ന നാടാണ് നമ്മുടേത്.”

പ്രസവാനന്തര ലൈംഗികത!

പ്രസവശേഷം എത്ര നാൾക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചോദ്യം നിരവധി പേർ, നിരവധി തവണ ഗൂഗിളിൽ തന്നെ അന്വേഷിച്ചിട്ടുണ്ട്. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: മാനസികമായി സ്ത്രീ തയ്യാറെടുത്ത് കഴിയുമ്പോൾ. ചിലർക്ക് പ്രസവം മൂലമുണ്ടായ വേദന വല്ലാത്ത ട്രോമയാണ് സമ്മാനിക്കുക. മറ്റ് ചിലർക്ക് ആകട്ടെ, ലാളിക്കപ്പെടാനുള്ള അതിയായ മോഹവും. ഇതെല്ലാം മനസ്സിലാക്കി അവളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ഈ സമയത്ത് പങ്കാളിയുടെ ഉത്തരവാദിത്വം തന്നെയാണ്.

പ്രസവശേഷം ചില സ്ത്രീകൾക്ക് ലൈംഗികത ബന്ധം മടുത്ത് പോകാം. ചിലർക്ക് അതിയായ തൃഷ്ണയും തോന്നാം. ഇത് എന്ത് തന്നെയായാലും അമിതമായാൽ ഒരു കൗൺസിലിംഗ് വിദഗ്ധന്റെ സഹായം തേടി പിന്തുണ നൽകേണ്ടവരാണ് പങ്കാളികൾ. എന്നിരുന്നാലും പ്രസവാനന്തരം ആറ് മുതൽ പന്ത്രണ്ട് ആഴ്ചകൾ വരെയെങ്കിലും വിശ്രമിക്കാം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന്റെ സമയം കുഞ്ഞിന്

പ്രസവാനന്തരം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സാധാരണ സ്ത്രീകളുടെ ജീവിതം. എന്നാൽ അതിൽ നിന്നും കുറച്ച് സമയമെങ്കിലും മാറി, അവൾക്ക് അവളുടേതായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് കുടുംബം തന്നെയാണ്. കുഞ്ഞിനോടുള്ള അമിത വാത്സല്യത്തിൽ അമ്മയുടെ സുഖവിവരങ്ങൾ തിരക്കാൻ തന്നെ മറക്കുന്ന ബന്ധുക്കൾ ഉള്ള നാടാണ് നമ്മുടേത്. പങ്കാളിയും അങ്ങനെയായാലോ? അതുകൊണ്ട് കുഞ്ഞിന്റെ സമയം കുഞ്ഞിന് ഭാര്യക്കുള്ള സമയം ഭാര്യക്ക്.

ചുരുക്കി പറഞ്ഞാൽ, ഗർഭധാരണവും പ്രസവവും ഒരു കപ്പിളിന്റെ ദാമ്പത്യ ജീവിതത്തിൽ വലിയ അഴിച്ചുപണികൾ തന്നെയാണ് നടത്തുന്നത്. അത് തരണം ചെയ്യാനും പിന്നീട് വന്നുചേരുന്ന പുതിയ ജീവിതരീതിയിൽ നൂറ് ശതമാനം ആത്മാർത്ഥത ഉറപ്പ് വരുത്താനും ദമ്പതിമാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. പ്രസവാനന്തരം സ്ത്രീക്ക് രൂപപ്പെടുന്ന അപകർഷതാ ബോധത്തെ മറികടക്കാൻ പങ്കാളിയുടെ സ്നേഹ സാമീപ്യങ്ങൾ തന്നെ ആവശ്യമാണ്.

അതുകൊണ്ട് വിവാഹശേഷം സമയമെടുത്ത് തമ്മിൽ ഒരു ബോണ്ട് രൂപപ്പെടിത്തിയ ശേഷം മാത്രം പ്ലാൻ ചെയ്ത്, ആവശ്യമെന്ന് തോന്നിയാൽ മാത്രം ഗർഭം ധരിക്കുകയും, പിന്നീട് ഉണ്ടാകുന്ന വലിയ മാനസിക, ശാരീരിക പ്രതിസന്ധികളെ ദമ്പതിമാർ ഒരേ മനസ്സോടെ സ്നേഹം കൊണ്ട് മറികടക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യങ്ങൾ മനസിലാക്കി പെരുമാറാൻ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും തയ്യാറാകുന്ന പക്ഷം സ്ത്രീകളുടെ പ്രസവാനന്തര ജീവിതം മനോഹരമാകും.

read more
ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മലയാളി സ്ത്രീയുടെ ലൈംഗിക ജ്ഞാനം!

@https://www.asianetnews.com/magazine/why-malayali-women-keep-mum-on-sexuality

അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി. 

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ഒരിക്കല്‍ വീട്ടില്‍ സംസാരിക്കുകയായിരുന്നു. പാഡിനെക്കാള്‍ സൗകര്യമാണ് ഉപയോഗിക്കാനെന്നും, ഒരെണ്ണം വാങ്ങണമെന്നും ഉമ്മയോട് പറയുകയാണ്. അപ്പോഴാണ് ഉമ്മ ചോദിക്കുന്നത്, ‘അപ്പൊ മൂത്രമൊഴിക്കാന്‍ നേരത്ത് അത് മാറ്റേണ്ടി വരില്ലേ?’ എന്ന്. അതെന്തിനാണ്, അത് രണ്ടും ഒരേ സ്ഥലത്തൂടെ നടക്കുന്നവയല്ലല്ലോ എന്ന് ഞാനും ചോദിച്ചു. അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി.

 

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കാന്‍ റെഗ, ഐശ്വര്യ എന്നീ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ ഒരു പെണ്‍കുട്ടി ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അറിഞ്ഞത് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച് തുടങ്ങിയതിന് ശേഷമാണ് എന്ന് പറയുന്നുണ്ട്. അത് ഒട്ടും അതിശയോക്തിയല്ല, സത്യം മാത്രമാണ് എന്ന് മുകളില്‍ പറഞ്ഞ അനുഭവം തെളിയിക്കുന്നു. ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.

ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.

സ്വന്തം ശരീരവുമായി ഇടപെടാന്‍, എത്ര കുറച്ച് അവസരങ്ങളാണ് ഒരു സ്ത്രീക്കുള്ളത്. കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും…? ലൈംഗികത പോട്ടെ, ഒരുതരത്തിലുമുള്ള അടുപ്പവും ഇവിടെ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തോടില്ല. ശരീരത്തിന്റെ സാധ്യതകളെക്കുറിച്ചോ, അത് നല്‍കുന്ന സന്തോഷങ്ങളെക്കുറിച്ചോ, അതിന്റെ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും മനസിലാക്കാന്‍ സ്ത്രീകളോടാരും പറയുന്നുമില്ല. അപകര്‍ഷതയും, ലജ്ജയുമില്ലാതെ മറ്റെന്തെങ്കിലും വികാരം ശരീരത്തോട് തോന്നേണ്ടതിന്റെ ആവശ്യകതയും അവര്‍ക്കറിയില്ല. സ്വന്തം ശരീരം പോലും അങ്ങേയറ്റം അന്യമാകുന്ന ആ അവസ്ഥ എത്ര ഭീകരമാണ്. കൈമുതലായി ഒന്നുമില്ലാത്ത, പറയത്തക്ക ഒരവകാശവും ഒന്നിലുമില്ലാത്ത സ്ത്രീകളുടെ മറ്റൊരു നിരോധിത മേഖലയാണ് അവരുടെ ശരീരങ്ങളും.

ഇത്തരത്തില്‍ അവളവളുടെ ശരീരത്തിന് മേല്‍ പോലും ഒരവകാശവും സ്ഥാപിക്കാനില്ലാതെ വളരേണ്ടവരാണ് ഇന്ത്യന്‍ സ്ത്രീകള്‍. ഇവിടത്തെ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീയ്ക്കും ലൈംഗികതയ്ക്കും ഇടയില്‍ കെട്ടിയൊരുക്കിയ മതില്‍ അത്ര ചെറുതല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികതയെക്കുറിച്ചോ ശരീരത്തെ കുറിച്ചോ ഒന്നും സംസാരിക്കാനോ മനസിലാക്കാനോ ഉള്ള സാഹചര്യങ്ങള്‍ ഇവിടെ സ്ത്രീയ്ക്ക് പലപ്പോഴും കിട്ടാറില്ല. കുറേയധികം ‘രഹസ്യങ്ങളും’ ‘അശ്ലീലങ്ങളും’ പേറി ഒടുവില്‍ മരിച്ചു പോകേണ്ടി വരികയാണ് പതിവ്. അതേസമയം ഏതു പ്രായത്തിലുമുള്ള ആണ്‍കൂട്ടങ്ങളിലെ ഏറ്റവും സജീവമായ ചര്‍ച്ചാവിഷയവും ഇതേ ലൈംഗികതയാണെന്നതും ശ്രദ്ധേയമാണ്.

കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും..

ഇവിടത്തെ കൊമേര്‍ഷ്യല്‍ സിനിമകളെന്നും പുരുഷന്റെ ലൈംഗിക സംതൃപ്തി ലക്ഷ്യമിട്ടെത്തുന്നവയായിരുന്നു. സെക്‌സ് സംസാരിക്കാന്‍ ധൈര്യപ്പെടുന്ന ‘കുഴപ്പം പിടിച്ച’ പെണ്ണുങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് സ്‌ക്രീനില്‍ വന്നുപോയിട്ടുള്ളത്. പക്ഷേ ഈയടുത്തകാലത്തായി ബോളിവുഡ് സിനിമകളില്‍ വരുന്ന ചില ബോള്‍ഡായ മാറ്റങ്ങള്‍ പ്രശംസനീയമാണ്. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത ‘വീരേ ദി വെഡിങ്’, നാല് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ലസ്റ്റ് സ്‌റ്റോറീസ്’ എന്നിവ രണ്ട് മാസത്തിനുള്ളില്‍ ഇറങ്ങിയ സ്ത്രീ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങളാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്‌റ്റോറീസില്‍ കിയാര അദ്വാനിയുടെ സ്വയംഭോഗരംഗങ്ങളും വീരേ ദി വെഡിങ്ങിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗരംഗങ്ങളും ചര്‍ച്ചയായിരുന്നു. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും വയ്യാത്തൊരു സമൂഹത്തിലാണിതെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ, സ്വരയുടെ അഭിനയം വളരെയധികം വിമര്‍ശിക്കപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കലാണെന്നുവരെ വാദങ്ങളുണ്ടായി. അതിനെ നേരിട്ടത് സ്വരയും അമ്മയും ഒന്നിച്ചാണ്. മകളെക്കുറിച്ച് അഭിമാനമാണെന്നും സ്ത്രീകളുടെ ലൈംഗികത ഇന്ത്യന്‍ സിനിമകള്‍ പ്രമേയമാക്കുന്നത് പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ വീടുകളില്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളോട് കല്യാണത്തിന് ഒരാഴ്ച മുമ്പോ മറ്റോ വീട്ടിലെ തലമുതിര്‍ന്ന സ്ത്രീകള്‍ ചുരുങ്ങിയ വാക്കില്‍, വിവരണങ്ങളില്ലാതെ, ‘കുട്ടി പേടിക്കാതിരിക്കാന്‍’ വേണ്ടി മാത്രം അതീവരഹസ്യമായി സൂചിപ്പിച്ച് വയ്ക്കുന്നതാണ് ഇവിടെ പല സ്ത്രീകള്‍ക്കും ലൈംഗികത. കിടപ്പറയില്‍ ഇതിനെക്കുറിച്ച് അധികം പരിചയം ഭാവിക്കരുതെന്നും, സെക്‌സിനെക്കുറിച്ച് തീരെ അറിവില്ലെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും വരെ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്ന നാടാണ് നമ്മുടേത്. ഇത്തരമൊരു ക്ലാസ്സെടുക്കല്‍ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കാറേയില്ലല്ലോ എന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് ലൈംഗികത എന്നത് സ്ത്രീയ്ക്ക് മാത്രം ‘അശ്ലീല’മായ ഒന്നാണെന്ന് തിരിച്ചറിയുന്നത്.

അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?

സ്വന്തം ശരീര ഭാഗങ്ങളില്‍ തൊടാന്‍ പോലും പേടിയും അറപ്പുമുള്ളവരായിരിക്കും നമുക്കിടയിലെ ഒട്ടു മുക്കാല്‍ സ്ത്രീകളും. അവരോടാണ് സ്വയംഭോഗത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും സംസാരിക്കാന്‍ ശ്രമിക്കുന്നത്. ബയോളജിയിലെ പ്രത്യുല്പാദനത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉഴപ്പി പഠിപ്പിച്ചു വിടുന്നവരോട്, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെക്കുറിച്ച് പറഞ്ഞുകൊടുക്കല്‍ അങ്ങേയറ്റം ശ്രമകരമാണ്. സ്ത്രീ പുരുഷ സമത്വത്തിനായി സംസാരിക്കാന്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കുമ്പോള്‍ സ്വന്തം ശരീരം പോലും അന്യമായ ഒരു വിഭാഗത്തോടാണ് സംവദിക്കുന്നതെന്ന ബോധമാണ് ആദ്യമുണ്ടാകേണ്ടത്. അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?

പണ്ട്, ഏഴില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, കന്യക എന്നാല്‍ എന്താണെന്ന് വീട്ടില്‍ ചോദിച്ചു. ‘വിവാഹം കഴിക്കാത്ത സ്ത്രീയാണ് കന്യക’ എന്നാണ് എനിക്ക് വീട്ടുകാര്‍ തന്ന ഉത്തരം. പിന്നെയും ഒരുപാട് വര്‍ഷം കഴിഞ്ഞ് എവിടുന്നൊക്കെയോ കിട്ടിയ അറിവുകള്‍ ചേര്‍ത്ത് വച്ചാണ് കന്യക എന്നാല്‍ എന്താണെന്നുള്ള ചോദ്യത്തിന് ഞാനൊരു ഉത്തരം കണ്ടെത്തിയത്. ഒരു സ്ത്രീ ഇങ്ങനെ മരണം വരെ ഉത്തരമില്ലാത്ത പലതരം സംശയങ്ങളിലാണ് നിലകൊള്ളുന്നത്. ലൈംഗികതയെക്കുറിച്ച് കൃത്യമായി അറിവില്ലാതിരിക്കുന്നത് തന്നെയാണ് ഈ സമൂഹത്തില്‍ അവള്‍ക്ക് ഇത്രമേല്‍ അവഗണനകള്‍ അനുഭവിക്കേണ്ടി വരുന്നതിന്റെയും കാരണം. സ്ത്രീ സമത്വത്തിന്റെ ലിസ്റ്റില്‍ എന്തുകൊണ്ടും ആദ്യം പെടുത്തേണ്ടത് സ്ത്രീ ലൈംഗികത തന്നെയാണ്.

read more
ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം

ജീവശാസ്ത്രപരമായും ജനിതകമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്.അതുകൊണ്ടാണ് സ്ത്രീകളുടെ ചില വശങ്ങൾ മനസിലാക്കാൻ പുരുഷന്മാർക്കും പുരുഷന്മാരുടെ ചില രീതികൾ മനസിലാക്കാൻ സ്ത്രീകൾക്കും സാധിക്കാത്തത്. ഉദാഹരണത്തിന് പ്രണയത്തിനു ശേഷം പുരുഷൻ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ സ്ത്രീകൾ കുറച്ചു സമയം കെട്ടിപ്പിടിക്കാനും സംസാരിക്കാനും ഉർജ്ജസ്വലരാകാനും ആഗ്രഹിക്കുന്നു. ഈ പെരുമാറ്റങ്ങൾക്ക് പിന്നിലുള്ള കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമാണ്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

സ്ത്രീയും പുരുഷനും പ്രണയത്തിലേർപ്പെടുമ്പോൾ രണ്ടുപേരുടെ ശരീരവും ഓക്‌സിടോസിൻ പുറപ്പെടുവിക്കുന്നു.എന്നാൽ ഇതിന്റെ പ്രതിഫലനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണ്. സ്ത്രീകളിൽ ഓക്‌സിടോസിൻ ഒരു ആലിംഗനത്തിനുള്ള ആഗ്രഹമോ ,കെട്ടിപ്പിടിത്തത്തിനുള്ള താല്പര്യമോ ഉണ്ടാക്കുന്നു. എന്നാൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഓക്സിറ്റോസിന്റെ എഫെക്റ്റിനു തടസ്സം ഉണ്ടാക്കുകയും പുകവലിക്കാനോ,കുടിക്കാനോ,കഴിക്കാനോ ഉള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യും. അതുകൂടാതെ രതിമൂർച്ഛയ്ക്ക് ശേഷമുള്ള ക്ഷീണം പുരുഷനെ ഉറങ്ങാൻ പ്രേരിപ്പിക്കുമ്പോൾ സ്ത്രീ മറ്റൊരു രതിക്കായി ഒരുങ്ങിയിട്ടുണ്ടാകും.പുരുഷന് ഇതിനായി കുറച്ചുകൂടി സമയം വേണ്ടി വരും. ഇത്തരത്തിൽ ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം എന്തുകൊണ്ടാണ് സ്ത്രീകൾ കൂടുതലായി കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുന്നത്? നിങ്ങൾ കാറിന്റെ താക്കോൽ മറന്നു മറ്റേതെങ്കിലും സ്ഥലത്തു വച്ചാൽ നിങ്ങൾ അമ്മയോട് താക്കോൽ എവിടെയാണെന്ന് ചോദിക്കും.അവർ കൃത്യമായി കാണിച്ചുതരികയും ചെയ്യും. അമ്മ എങ്ങനെയാണ് ഇവയെല്ലാം കൃത്യമായി ഓർത്തുവയ്ക്കുന്നതെന്ന് നിങ്ങൾ അതിശയിച്ചിട്ടില്ലേ?സ്ത്രീകൾക്ക് കാര്യങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ കൂടുതൽ കഴിവുണ്ട്. പുരുഷന്മാർ ദൂരവും വഴിയും ഓർത്തു വയ്ക്കുമ്പോൾ സ്ത്രീകൾക്ക് അടയാളങ്ങൾ അഥവാ ലാൻഡ്‌മാർക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്.

സ്ത്രീകൾ നല്ല കേൾവിക്കാരാണ് ഒരു പഠനം പറയുന്നത് ഭാഷയെയും കേൾവിയെയും തിരിച്ചറിയുന്ന നാഡികളുടെ എണ്ണം സ്ത്രീകൾക്ക് കൂടുതലാണ് എന്നാണ്. അതുകൊണ്ടാകാം സംസാരവും ശബ്ദവുമെല്ലാം സ്ത്രീകൾ കൂടുതലായി കേൾക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.ഇപ്പോൾ മനസ്സിലായില്ലേ അമ്മമാർ എന്തുകൊണ്ടാണ് പെട്ടെന്ന് പ്രതികരിക്കുകയും കരയുന്ന കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നതെന്നും.കൂടാതെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളുമാണ്.

ആർക്കാണ് കൂടുതൽ വേദന തോന്നുന്നത്? തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്.അതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേദന സഹിക്കാൻ കഴിയുന്നു. സ്ത്രീകൾ കൂടുതൽ വേദന സഹിക്കുകയും പുരുഷന്മാർക്ക് വേദന സഹിക്കാനുള്ള കഴിവ് കുറവുമാണ്. കൂടാതെ അവർ വേഗം പരാതി പറയുകയും ക്ഷമയില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു.ഇത് വികാരപരമായ വേദനയ്ക്ക് കാരണമാകുന്നു.

ആരാണ് കൂടുതൽ വിഷമിക്കുന്നത്? ഇതിനു ശരിയായ തെളിവുകൾ ഇല്ലെങ്കിലും സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വിഷമിക്കുന്നതെന്നു പറയുന്നു. ഇത് ഹോർമോൺ കാരണമാകാം.ഇത്തരത്തിൽ വിഷമിക്കുന്നതുകൊണ്ട് പ്രയോജനവുമുണ്ട്.അപ്രതീക്ഷിതമായും കാണാത്തതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്കാകുന്നു.പുരുഷന്മാർക്ക് ആകുലതകൾ പരിഹരിക്കാൻ അത്ര വശമില്ല.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageമേക്കപ്പ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തന സൗന്ദര്യം വെല്ലുവിളിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

സ്ത്രീകളുടെ അഴകളവുകളിൽ സ്തനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. സ്തന സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. അഴകൊത്ത സ്തനങ്ങൾ സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ്. അതേസമയം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, ചാടിയ വയര്‍, അയഞ്ഞുതൂങ്ങിയ മാറിടം എന്നിവയെല്ലാം സ്ത്രീയുടെ ആത്മവിശ്വാസത്തെ കെടുത്തും. അല്പം സമയം കണ്ടെത്തിയാൽ തയ്യാറാണെങ്കില്‍ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം തിരിച്ചെടുക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സ്തനസൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ചില മാസ്‌കുകള്‍ പരിചയപ്പെടാം.

  1. രണ്ടുമുട്ടയുടെ മഞ്ഞക്കരു എടുക്കുക. അതിലേക്ക് നന്നായി ഗ്രേറ്റ് ചെയ്ത കുക്കുംബര്‍ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം പുരട്ടാം. പത്തുമിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.
  2. ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയിലിലേക്ക് 4-5 ടേബില്‍ സ്പൂണ്‍ ഫ്രഷ് മില്‍ക്ക് ക്രീം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം പുരട്ടാം. പുരട്ടിയതിന് ശേഷം മുകളില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ വട്ടത്തില്‍ പത്തുമിനിട്ടോളം മസാജ് ചെയ്യുക. തുടര്‍ന്നുള്ള പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം. ആല്‍മണ്ട് ഓയില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
  3. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക്, ഒരു മുഴുവന്‍ മുട്ട ചേര്‍ക്കുക, അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തതിന് ശേഷം പരുട്ടാം. ചര്‍മം അയഞ്ഞുതൂങ്ങാതിരിക്കുന്നതിനായി ഒരു പഴയ അടിവസ്ത്രം ധരിക്കുക. 20 മിനിട്ടിന് ശേഷം അഞ്ച് മിനിട്ട് മസാജ് നല്‍കി കഴുകി കളയാം.
  4. പഴം ഒരു നാച്വറല്‍ മോയ്ചുറൈസര്‍ ആയാണ് കരുതപ്പെടുന്നത്. പഴത്തില്‍ അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക് പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തിന് ശേഷം പുരട്ടാം. പതനിഞ്ച് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
  5. ഉരുളക്കിഴങ്ങ് ഒരു നാച്വറല്‍ ബ്ലീച്ചിങ് ഏജന്റാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി അതിലേക്ക അല്പം പാല്‍, മുട്ട എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകിക്കളയാം.
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriage

സ്ത്രീപുരുഷ ലൈംഗികബന്ധം നന്നാകണമെങ്കിൽ

ചിലർ എല്ലാ ദിവസവും ബന്ധപ്പെടുന്നു, ചിലർക്കാകട്ടെ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ സാധിച്ചെന്നും വരില്ല. ഇതിലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. വിശപ്പും സെക്സും ഒരുപോലെയാണ്. ചിലർക്ക് വിശപ്പ് കൂടുതലായിരിക്കും അവർ കൂടുതൽ കഴിക്കും. വിശപ്പു കുറവുള്ളവരാകട്ടെ, കുറച്ചേ കഴിക്കൂ.

ആരോഗ്യം, ഇണകൾ തമ്മിലുള്ള ബന്ധം, സ്വകാര്യത, ഒഴിവുസമയം തുടങ്ങി പല ഘട്ടങ്ങളെ ആശ്രയിച്ചായിരിക്കും ലൈംഗികമായ ആഗ്രഹം അഥവാ ചോദന . അതിനാൽത്തന്നെ ഇതു സംബന്ധിച്ച് മറ്റുള്ളവരുമായി താരതമ്യം നടത്താതിരിക്കുന്നതാകും നല്ലത്.  ഒരു ശാരീരികാഭ്യസത്തെ വിലയിരുത്തുന്നതുപോലെ ഒരിക്കലും സെക്സിനെ വിലയിരുത്തരുത്. സെക്സ് നന്നാകണമെങ്കിൽ ഇണയുടെ ഇഷ്ടനിഷ്ടങ്ങളേയും വികാരങ്ങളേയും മനസ്സിലാക്കി പ്രവർത്തിക്കണം.

പല പുസ്തകങ്ങളും വിവിധ തരത്തിലുള്ള രതിമാർഗങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. പക്ഷേ പുസ്തകജ്ഞാനത്തെക്കാളും മറ്റുള്ളവരുടെ അനുഭവത്തെക്കാളും പരീക്ഷണങ്ങളെക്കാളും പ്രയോജനപ്പെടുന്നത് ഇണയുടെ ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളും അനുസരിച്ച് പെരുമാറുന്നതാണ്.  നിലചിത്രങ്ങളും മറ്റുംകണ്ട് അതുപോലെ കിടക്കറയിൽ അനുകരിക്കാൻ ശ്രമിക്കാതിരിക്കുന്നതാകും നല്ലത്. ജീവിതത്തിൽ ഇങ്ങനെയൊന്നും നടക്കില്ല. എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

Fibroids: കാരണം, ലക്ഷണം, ചികിത്സ

ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ തണ്ണിമത്തന്‍റെ വരെയത്ര വലുപ്പം വയ്‌ക്കാവുന്നവയാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയിഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ലാത്ത നോൺ ക്യാൻസറസ് സെല്ലുകളാണ്.

ഗർഭാശയത്തിൽ ഫൈബ്രോയിഡുകളായും അണ്ഡായശയത്തിൽ സിസ്‌റ്റുകളായും രൂപപ്പെടുന്ന മുഴകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. അമിത ഭാരമുള്ള സ്‌ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും ചിലർക്ക് ഇതുണ്ടാകാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

പലതരം ഫൈബ്രോയിഡുകൾ

കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകൾ. എന്നാൽ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്‌റ്റ് എന്ന് വിളിക്കുന്നത്. ഗർഭാശയത്തിൽ പലതരം ഫൈബ്രോയിഡുകൾ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറൽ, സബ്‌സെറോസൽ, സബ്മ്യൂകോസൽ, സെർവിക്കൽ ഫൈബ്രോയിഡുകൾ എന്ന് വേർതിരിക്കാം. ഗർഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇൻട്രാമ്യൂറൽ ഫൈബ്രോയിഡുകൾ ആണ് വലുപ്പം കൂടാൻ സാധ്യതയുള്ള മുഴ.

ലക്ഷണങ്ങൾ

പലതിനും യാതൊരു ലക്ഷണങ്ങളും പുറമേയ്‌ക്ക് ഉണ്ടാവില്ല. മാസമുറ ക്രമം തെറ്റുക, കടുത്ത രക്‌തസ്രാവം, മാസമുറ രക്‌തം കട്ടയായി കാണപ്പെടുക, കൂടെ കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത, മലബന്ധം, അരക്കെട്ടിന്‍റെ വണ്ണം വർദ്ധിക്കുക, വന്ധ്യത, വയറു വേദന, പുറം വേദന, കാൽ വേദന, വിളർച്ച ഇങ്ങനെ സാധാരണ സ്‌ത്രീകളിലൊക്കെ കാണാപ്പെടാവുന്ന സാമാന്യ അവസ്‌ഥകൾ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.

ഗർഭ കാലയളവിൽ ചിലർക്ക് മാസം തികയാതെ പ്രസവിക്കുക, ഗർഭം അലസൽ, പ്രസവ വൈഷമ്യങ്ങൾ എന്നിവ ഉണ്ടാകാൻ ഒരു കാരണം ഫൈബ്രോയിഡുകളാണ്. ഗർഭാശയത്തിൽ ഫൈബ്രോയിഡ് ഉണ്ടെങ്കിൽ ഭ്രൂണത്തിന് ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിക്കാൻ കഴിയാതെ വരാം. ഇത് വന്ധ്യതയ്‌ക്കും കാരണമാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങളുമായി മറ്റേതെങ്കിലും രോഗവുമായോ ബന്ധപ്പെട്ട് ഡോക്‌ടറെ കാണുമ്പോഴാണ് മിക്കവരും ഫൈബ്രോയിഡ് ഉണ്ടെന്ന് അറിയുക.

രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്‌ടർ അൾട്രാസൗണ്ട്, സ്‌കാൻ നിർദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഭാവി ചികിത്സ നിശ്ചയിക്കുന്നത്. ആർത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാൻ സാധ്യതയുണ്ട്.

ചികിത്സ

ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കിൽ സർജറി ചെയ്‌ത് നീക്കാവുന്നതാണ്. ഫൈബ്രോയിഡ് വളരെ വലുതാണെങ്കിൽ ഗർഭാശയം നീക്കൽ (hysterectomy) ചെയ്യാവുന്നതാണ്. രോഗിക്ക് അതികഠിനമായ രക്‌തസ്രാവമുണ്ടെങ്കിലും (മണിക്കൂറിൽ മൂന്ന് പാഡ് മാറ്റേണ്ടി വരിക) ഡോക്‌ടർ ഇങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. ഗർഭവതി ആവണമെന്ന് ആഗ്രഹിക്കുന്നവർക്ക് മയോമക്‌ടോമി (myomectomy) ആണ് ചെയ്യുക. ഫൈബ്രോയിഡ് മാത്രം നീക്കുന്ന ശസ്‌ത്രക്രിയയാണിത്.

എൻഡോമെട്രിയൽ എംബ്ലേഷൻ, ന്യൂട്രീൽ ആർട്ടറി എംബ്ലേഷൻ തുടങ്ങിയ ശസ്‌ത്രക്രിയാ രീതികളും രോഗിയുടെ ആവശ്യകതയനുസരിച്ച് വിനിയോഗിക്കാറുണ്ട്. മരുന്നുകൾ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്. സ്‌ത്രീയുടെ ഉൽപാദനക്ഷമമായ കാലയളവിൽ ഈസ്‌ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോൺ നില ഉയർന്ന അളവിലായിരിക്കും. സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജൻ വർദ്ധിക്കുമ്പോഴാണ് ഫൈബ്രോയിഡുകൾ ഉണ്ടാകാൻ സാധ്യതയേറുന്നത്. ഈസ്‌ട്രജൻ ഉൽപാദനം കുറയ്‌ക്കാനുള്ള ഇൻജക്ഷൻ നൽകുന്നതാണ് ഒരു ചികിത്സ. ഗോണാഡോട്രോപ്പിൻ റിലീസ്‌ഡ് ഹോർമോൺ ഉപയോഗിച്ചുള്ള ഈ ട്രീറ്റ്‌മെന്‍റ് ചെയ്യുമ്പോൾ ഫൈബ്രോയിഡ് ചുരുങ്ങുന്നു. വയറു വേദന, അമിത രക്‌തസ്രാവം തുടങ്ങിയവ ഉള്ള രോഗികൾക്ക് ഈ ചികിത്സ അനുയോജ്യമാണ്. മാസമുറ താൽക്കാലികമായി തടയുന്നുണ്ടെങ്കിലും ഇതൊരു ഗർഭ നിരോധന മാർഗ്ഗമല്ല.

മാസമുറ വരുന്നതിന് നാല് ദിവസം മുമ്പ് ട്രാൻസ്‌ഗെമിക് ആസിഡ് അടങ്ങിയ ഗുളികകൾ കൊടുക്കും. രക്‌തസ്രാവത്തിന്‍റെ അളവു കുറയ്‌ക്കുന്ന ഈ മരുന്ന് പൊതുവേ മൂന്നുമാസത്തേക്കാണ് പ്രയോഗിക്കാറ്.

മാസമുറ സമയത്ത് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ കൊടുക്കുന്നതാണ് മറ്റൊരു രീതി. ഇബുപ്രോഫിൻ അടങ്ങിയ ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ വേദന സംഹാരികളാണ്. മാത്രമല്ല രക്‌തസ്രാവത്തിന് പ്രേരണ നൽകുന്ന പ്രൊസ്‌റ്റ ഗ്ലാഡിൻ ഹോർമോണിന്‍റെ ഉൽപാദനം കുറയ്‌ക്കുന്നു.

സ്‌തനങ്ങളിലെ മുഴ

സ്‌തനങ്ങളിൽ ഒരു മുഴ കാണുന്നത് വളരെ ആശങ്കകരമായ ഒരു കാര്യം തന്നെയാണെന്ന് തോന്നും. ഏത് തരം മുഴകളാണെങ്കിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക തന്നെ വേണം. എന്നാൽ എല്ലാ മുഴകളും ക്യാൻസറസ് അല്ല എന്ന് മനസ്സിലാക്കുക. പല സ്‌ത്രീകളിലും കാണുന്ന ക്യാൻസറസ് അല്ലാത്ത മുഴയാണ് ഫൈബ്രോയിഡിനോമ (fibro adenoma). തെന്നി നീങ്ങുന്നതോ വേദനിക്കുന്നതോ വേദനയില്ലാത്തതോ ആയ ഏതു മുഴകളും പരിശോധനയിലൂടെ അപകടകാരിയല്ലെന്ന് ഉറപ്പാക്കണം. മാമോഗ്രാം (mammogram), അൾട്രാസൗണ്ട് (ultrasound), സ്‌കാനിംഗ് (scanning) തുടങ്ങിയ പരിശോധന അനിവാര്യമാണ്.

മുഴകൾ ഉണ്ടെന്ന് മനസിലായാൽ അവ അപകടകാരിയല്ലെന്ന് ഉറപ്പാക്കാൻ എഫ്‌എൻഎസി (needle test) നിർദ്ദേശിക്കാറുണ്ട്. മുഴകളിൽ നിന്നുള്ള സ്രവം കുത്തിയെടുത്ത് ബയോപ്‌സി പരിശോധന നടത്തി മുഴ മാലിഗ്നന്‍റ് അല്ലെന്ന് ഉറപ്പാക്കണം.

മുഴ കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങൾ ഇല്ലെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് മെഡിക്കൽ ഫോളോഅപ്പ് ചെയ്‌താൽ മതിയാകും. സ്‌തനങ്ങളുടെ ആകൃതിക്ക് വ്യത്യാസമോ വേദനയോ മറ്റോ ഉണ്ടെങ്കിൽ മുഴ സർജറി ചെയ്‌ത് നീക്കാവുന്നതാണ്.

സ്‌തനങ്ങളിൽ എന്തു കൊണ്ടാണ് ഇത്തരം മുഴകൾ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്‌തമായ ഉത്തരങ്ങളില്ല. ഈസ്‌ട്രജൻ ഹോർമോൺ തന്നെയാണ് ഇവിടെയും പ്രതിസ്‌ഥാനത്തുള്ളത്. ആർത്തവം വൈകിക്കാനുള്ള ഗുളികകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ വളരെ ചെറുപ്പത്തിൽ ദീർഘനാൾ കഴിക്കുന്നത് ഒരു കാരണമായേക്കാം എന്ന് പറയപ്പെടുന്നു.

ഫൈബ്രോയിഡിന് മുൻകരുതൽ

അമിതഭാരം വരാതെ നോക്കുകയാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാർഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിർത്തുക, ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുമ്പോൾ ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടുതലാണെന്ന് മനസിലാക്കണം. പതിവായി വ്യായാമം ചെയ്‌താൽ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്.

ഫൈബ്രോയിഡ് ഹിസ്‌റ്ററി ഉള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നത് നന്നായിരിക്കും. ഒരു മെൻസ്‌ട്രൽ ചാർട്ട് തയ്യാറാക്കി സൂക്ഷിക്കുക. പിന്നീട് ഡോക്‌ടറെ കാണുമ്പോൾ നിഗമനം എളുപ്പമാകും.

അന്തരീക്ഷ മലീനികരണത്തിലൂടെയും

അന്തരീക്ഷ മാലിന്യങ്ങൾ കൊണ്ടും ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടിയേക്കാമെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ചർമ്മത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്ന ടോക്‌സിനുകൾ ഈസ്‌ട്രജൻ തുല്യമായ ചില അജ്‌ഞാത ഹോർമോണുകൾ (hormones) ശരീരത്തിൽ ഉൽപാദിപ്പിക്കുമത്രേ. ഈ പ്രക്രിയ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഫൈബ്രോയിഡ്, സിസ്‌റ്റ് പ്രശ്നങ്ങളും കുറയും. പ്ലാസ്‌റ്റിക് കുപ്പിയുടെ ഉപയോഗം കുറയ്‌ക്കുക, പ്രകൃതിദത്തമായ ഡിറ്റർജന്‍റുകൾ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസത്തിൽ ഒരു നേരം മാത്രം മലവിസർജ്‌ജനം ശീലിക്കുക, കരളിന്‍റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഫൈബ്രോയിഡ് പ്രശ്നങ്ങളുള്ളവർ സന്തുലിതമായ ജീവിതശൈലി നിലനിർത്തുക തന്നെ വേണം.

read more
ആരോഗ്യംഉദ്ധാരണംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വൃക്തിബന്ധങ്ങൾ Relationship

പുരുഷവികാരങ്ങളുടെ താക്കോല്‍ എവിടെയെന്ന് സ്ത്രീ അറിയണം

കിടപ്പറയില്‍ ലാളിക്കപ്പെടാന്‍ ഇഷ്ടമുള്ളവരാണ് പുരുഷന്മാര്‍. അവര്‍ക്ക് എപ്പോഴും വേണ്ടത് ലൈംഗീകസുഖം മാത്രമാണ് എന്നല്ല ഇതിനര്‍ത്ഥം. ലൗഹണി എന്ന ലൈംഗീകോപകരണ സ്ഥാപനവും ലൈംഗീകവിദഗ്ദ്ധ സ്റ്റേസി കോക്സും 2014ല്‍ സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ നിന്ന് വെളിപ്പെട്ടത് എന്തെന്നാല്‍, കിടപ്പറയില്‍ ബന്ധപ്പെടുന്നതിന് മുന്‍പായി പങ്കാളിയുമായി അര മണിക്കൂറോളം ബാഹ്യകേളികളില്‍ ഏര്‍പ്പെടുവാനാണ് പുരുഷന്മാര്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത് എന്നാണ്.

പങ്കാളിയ്ക്കു മുന്നില്‍ അവള്‍ നഗ്നയാകുമ്പോള്‍….. 
അതുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ അഴകളവുകള്‍ കാണിച്ച് തന്‍റെ പുരുഷനെ എളുപ്പത്തില്‍ വശപ്പെടുത്താം എന്ന് വിചാരിക്കേണ്ട. അതിനായി കുറച്ച് ശ്രമം വേണ്ടിവരുന്നതാണ്. നിങ്ങളുടെ ലൈംഗീകബന്ധത്തിന്‍റെ വിരസതയകറ്റുവാനും ആനന്ദകരമാക്കുവാനുമുള്ള വഴികള്‍ ഇതാ.


അവന്‍റെ തലമുടിച്ചുരുളിലൂടെ കൈയ്യോടിക്കുക

 ഇങ്ങനെ ചെയ്യുന്നതിലൂടെ പുരുഷനെ എളുപ്പത്തില്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുന്നു.നിങ്ങളുടെ കൈവിരലുകള്‍ അവന്‍റെ മുടിച്ചുരുളുകള്‍ക്കിടയിലൂടെ പതുക്കെ തടവിപ്പോകുമ്പോള്‍ അവന്‍ വികാരപരവശനാകുവാനും നിങ്ങളുടെ സ്നേഹത്തില്‍ അലിഞ്ഞുപോകുവാനും തുടങ്ങുന്നു. മുടിയിഴകളാണ് ഒരു പുരുഷന്‍റെ ഏറ്റവും വികാരം ജനിപ്പിക്കുന്ന ഭാഗം.

മുഖത്ത് തലോടുക

 മുടിയിഴകള്‍ തഴുകി കഴിഞ്ഞതിനുശേഷം ഇനി അവന്‍റെ മുഖം തലോടുക. മുടിപോലെ തന്നെ പുരുഷനില്‍ വികാരം ജനിപ്പിക്കുന്ന ഭാഗമാണ് മുഖം. നിങ്ങളുടെ കൈവിരലുകള്‍ അവന്‍റെ മുഖത്തും താടിയിലുമെല്ലാം പതുക്കെ തഴുകിനോക്കൂ.

കഴുത്തിലൂടെ ലാളനയേകുക

 ആദാമിന്‍റെ ആപ്പിള്‍ എന്ന് വിളിക്കുന്ന കഴുത്തിന്‍റെ മദ്ധ്യഭാഗം പുരുഷന്‍റെ വികാരം പെട്ടെന്ന് ഉണര്‍ത്താന്‍ സഹായിക്കുന്ന ഇടമാണ്. ശരീരപോഷണത്തിനും ലൈംഗീകതൃഷ്ണയ്ക്കും കാരണമാകുന്ന ലാര്‍നിക്സിന്‍റെ തൈറോയ്ഡ് തരുണാസ്ഥി മൂലമാണ് ആദമിന്‍റെ ആപ്പിള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എവിടെ സ്പര്‍ശിക്കണം എന്നുള്ളത്..

അവന്‍റെ ചെവികള്‍ കടിക്കുക

 ഇതിനോളം വികാരം ജനിപ്പിക്കുന്ന മറ്റൊരു പ്രവൃത്തിയില്ല. പുരുഷന്‍റെ വികാരം ജനിപ്പിക്കുന്നതിന് കാരണമായിട്ടുള്ള പല ഗ്രന്ഥികളും ചെവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നിങ്ങള്‍ ചുംബിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ നിങ്ങളുടെ പുരുഷന്‍റെ വികാരം ഉണരുകയും നിങ്ങള്‍ പറയുന്നതിന് വഴങ്ങിത്തരുകയും ചെയ്യുന്നു.

ഉള്ളംകൈ തലോടുക ഈ ഭാഗം ബാഹ്യകെളികള്‍ക്കായി ചിലപ്പോള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരിക്കാം. അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഉള്ളം കൈയ്യില്‍ അറ്റം മുതല്‍ നടുക്ക് വരെ വിരലുകള്‍ കൊണ്ട് പതുക്കെ തലോടുകയാണെങ്കില്‍ അത് എളുപ്പത്തില്‍ പുരുഷനില്‍ വികാരം ജനിപ്പിക്കുന്നു.

പുറം തടവിക്കൊടുക്കുക ഇടുപ്പെല്ലിന് തൊട്ടുമുകളിലുള്ള ഭാഗത്ത് പതുക്കെ തലോടുന്നത് പുരുഷന് വികാരം പെട്ടെന്ന് ഉണരാന്‍ കാരണമാകുന്നു. അവിടെ നിന്ന് മുകളിലേക്ക് പതുക്കെ തടവിക്കൊടുക്കുക.

പൊക്കിള്‍ ചുഴികള്‍ ഈ ഭാഗം അവന്‍റെ വികാരങ്ങളെ ഉണര്‍ത്തുവാനുള്ള ഏറ്റവും നല്ല ഭാഗങ്ങളിലൊന്നാണ്. പതുക്കെ അവന്‍റെ പൊക്കിള്‍ ചുഴിക്ക് ചുറ്റും വിരലുകള്‍ കൊണ്ട് വട്ടം വരച്ച് നോക്കൂ. അവന്‍ വികാരപരവശനാകുന്നത് കാണാം. എന്നാല്‍ ഇത് സൂക്ഷിച്ച് ചെയ്യണം. വിരലുകള്‍ക്ക് ശരിയായ രീതിയില്‍ ചലിപ്പിച്ചില്ലെങ്കില്‍ സുഖത്തിന് പകരം അവന് ഇക്കിളിയാകും ലഭിക്കുക. അത് അവസാനം പൊട്ടിചിരിയിലേക്കാവും വഴിവയ്ക്കുക.

അവന്‍റെ കാല്‍മുട്ടിന്‍റെ ഭാഗത്തേക്ക് പോകൂ അധികം ആരും ശ്രദ്ധ കൊടുക്കാത്ത, പുരുഷന്‍റെ വികാരം എളുപ്പത്തില്‍ ഉണര്‍ത്താവുന്ന ഒരു ഭാഗമാണ് അവന്‍റെ കാല്‍മുട്ടിന്‍റെ പുറകിലുള്ള ഭാഗം. അവിടെ ചുംബിക്കുകയോ ഇക്കിളിയാക്കുകയോ ചെയ്യുക. അവന്‍റെ സിരകളിലൂടെ വികാരം കത്തിജ്വലിച്ച് കയറുന്നത് കാണാം.

കാല്‍പാദങ്ങള്‍ ചുംബിക്കുക കാല്‍പാദങ്ങള്‍ക്ക് അടിയില്‍ സ്പര്‍ശിക്കുന്നത് പോലും വികാരതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അവിടെ തലോടുകയും ചുംബിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇക്കിളിയാകുവാന്‍ വളരെ സാധ്യതയേറിയ ഭാഗമാണ് അവിടെ. അതിനാല്‍ സൂക്ഷിച്ച് ചെയ്യുക.

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്ദാമ്പത്യം Marriageമേക്കപ്പ്

Wedding special: Fitness- കല്ല്യാണത്തിനു മുമ്പ് അറിയേണ്ടത്

കല്ല്യാണത്തിനു മുമ്പ് പ്രതിശ്രുത വധു അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ്.

“ഹലോ, നമിതയല്ലേ?”

“ഹായ്… രേഷ്‌മാ എന്‍റെ കല്ല്യാണക്കത്തു കിട്ടിയില്ലേ?”

“കിട്ടി… കിട്ടി… ഒരുക്കങ്ങളൊക്കെ എവിടെ വരെയായി? ഇപ്പോഴും സമോസ, ബർഗർ തീറ്റ തന്നെയാണാ? വറപൊരിയും ജങ്ക് ഫുഡുമൊന്നും ഇനി വേണ്ട. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നില്ലേ? പിന്നെ ബ്യൂട്ടി ട്രീറ്റ്‌മെന്‍റുമൊക്കെ ഇപ്പോഴേ തുടങ്ങിക്കോ…”

“ആ വക കാര്യങ്ങളൊക്കെ അറിയാൻ കൂടിയാണ് ഞാൻ വിളിച്ചത് ചങ്ങാതീ…”

“നീ ടെൻഷനിടിക്കാതെ… അതെല്ലാം പറഞ്ഞു തരാം”

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്…

ഡയറ്റ്

ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം…

  • പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ഒരു മുട്ട, ബ്രഡ്, ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്താം. മാത്രമല്ല ബദാം, വാൾനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇവയിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ഫൈറോ കെമിക്കൽസ് ഹൃദയാരോഗ്യം കാക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായകരമാകും.
  • ദിവസവും ഭക്ഷണത്തിൽ ഒരു നേരം തൈര് ഉൾപ്പെടുത്തുക. തൈരിൽ അടങ്ങിയ സിങ്ക്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ ചർമ്മത്തിന് മൃദുത്വം പകരും.
  • ഇടനേരങ്ങളിൽ സ്‌നാക്‌സിനു പകരം പഴങ്ങൾ മതി.
  • പനീർ കൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പ്രോട്ടീൻ, കാത്സ്യം സമ്പുഷ്‌ടമായ പനീർ ഉദര സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുമെന്നു മാത്രമല്ല പല്ലുകൾക്ക് ബലവും നൽകും.
  • നോൺവെജാണോ? എങ്കിൽ ചെറുമീനുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇതിലടങ്ങിയ പ്രോട്ടീൻസ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നു മാത്രമല്ല മുടിയ്‌ക്ക് തിളക്കവും നൽകും.
  • ഇലക്കറികൾ പല നിറത്തിലുള്ള പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ചു കഴിക്കുക. ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല മുഖക്കുരു ശല്ല്യം ഇല്ലാതാക്കും. പോഷണം നിറഞ്ഞ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക.

ബ്യൂട്ടി

സുന്ദരിയാവാൻ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം.

  • പതിവായി മുഖത്ത് സിടിഎം അതായത് ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസർ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമ്മം സുന്ദരമാകും.
  • വരണ്ട് നിർജ്‌ജീവമായി തോന്നിക്കുന്ന മുടിയാണോ? എങ്കിൽ നാല് മാസം മുമ്പ് തന്നെ കേശപരിചരണം തുടങ്ങണം. ഡീപ്പ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിനും കരുത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരൽ, താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ഹെയർ സ്‌പാ നല്ല പരിഹാരമാണ്. ഹോട്ട് ഓയിൽ മസാജ്, ആന്‍റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതും നല്ലതാണ്. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യത്തിനു മാറ്റു കൂട്ടും.
  • മുഖം, മുടി പോലെ തന്നെ പ്രധാനമാണ് കൈകാലുകളുടേയും പ്രത്യേകിച്ച് നഖങ്ങളുടേയും പരിചരണം. വിവാഹത്തിനു രണ്ട് മാസം മുമ്പ് തന്നെ പെഡിക്യൂർ, മാനിക്യൂർ ചെയ്യുക. കൈകാലുകളിലെ മൃതകോശങ്ങൾ നീക്കുന്നതിനു ഇത് സഹായകരമാണ്. ഇനി നഖങ്ങൾക്ക് ആകൃതി നൽകി ഭംഗി വരുത്തുക.
  • ബോഡി പോളിഷിംഗ് ചർമ്മത്തിന്‍റെ പരുപരുപ്പു മാറ്റി മൃദുലമാക്കും. ശരീരത്തിന്‍റെ ക്ഷീണമകറ്റി ഫ്രഷ്‌നസ്സ് നൽകുന്നതിനു ബോഡി സ്‌പാ ഗുണകരമാണ്. ബോഡി മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, ഹോട്ട് മസാജ് എന്നിങ്ങനെ സ്‌പാ പലതരത്തിലുണ്ട്. എന്നിരുന്നാലും വധുവിന് ബ്രൈഡൽ സ്‌പാ ചെയ്യുന്നതാവും അനുയോജ്യം. വിവാഹത്തനു മൂന്നു മാസം മുമ്പ് തന്നെ സ്‌പാ ട്രീറ്റ്‌മെന്‍റ് തുടങ്ങുക.
  • വിവാഹ ദിവസം ചർമ്മത്തിനു ചേരുന്ന വാട്ടർ പ്രൂഫ് മേക്കപ്പ് വേണം അപ്ലൈ ചെയ്യാൻ. ഫ്രഷ്‌നസ്സും സൗന്ദര്യവും നിലനിർത്തുന്നതിനു ഇതു സഹായിക്കും.

സ്‌ട്രെസ്സ്

  • മനസ്സിൽ പോസിറ്റീവ് ചിന്തകൾക്കിടം നൽകാം, എപ്പോഴും ഹാപ്പിയായിരിക്കുക.
  • കല്ല്യാണപ്പെണ്ണ് സ്വന്തം അഭിപ്രായം തുറന്നു പറയുക. വിവാഹ ഒരുക്കങ്ങളിൽ വീട്ടുകാരെ സഹായിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും മനസ്സു തുറന്നു സംസാരിക്കുക.
  • രാത്രി ഉറക്കമിളയ്‌ക്കരുത്. ഉറക്കമില്ലായ്‌മയും ടെൻഷനും സൗന്ദര്യത്തെ ബാധിക്കും. സ്‌ട്രെസ്സ് അകറ്റാൻ യോഗയും, വ്യായാമവും ശീലിക്കുക.
  • ഡാർക്ക് ചോക്ലേറ്റ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് സ്‌ട്രെസ്സ് കൺട്രോൾ ചെയ്യാൻ ഏറെ സഹായകരമാണ്.

ഹെൽത്ത് – അറിഞ്ഞൊരുങ്ങാം…

  • സ്‌ഥിരമായി കണ്ണട ധരിക്കാറുണ്ടോ? വിവാഹവേളയിൽ കണ്ണട ധരിക്കുന്നത് മേക്കപ്പിന്‍റെ മാറ്റു കുറയ്‌ക്കുമെന്നതിനാൽ ഈ അവസരത്തിൽ കണ്ണട ഒഴിവാക്കാം. ലേസർ സർജറി ചെയ്യുകയോ കണ്ണുകളിൽ കോണ്ടാക്‌ട് ലെൻസ് അണിയുകയോ ചെയ്യാം. ഡോക്‌ടറുടെ ഉപദേശമാരായാൻ മടിക്കണ്ട.
  • സ്‌റ്റൈലിഷ്, ഫാഷനബിൾ പാദരക്ഷകൾ അണിയുന്നതിൽ തെറ്റില്ല. എന്നാൽ ഹീൽ ഉള്ള ചെരിപ്പുകൾ കഴിവതും ഒഴിവാക്കാം. നടുവേദനയ്‌ക്കും, കാലിൽ നീരുണ്ടാവുന്നതിനും ഇതിടവരുത്തും. ഈ അവസരത്തിൽ കംഫർട്ടബിൾ ചെരിപ്പ് അണിയുന്നതാവും ഉചിതം.
  • വിവാഹത്തിനു ഒരാഴ്‌ച മാത്രം ബാക്കിയുള്ളപ്പോഴാവും പലരും മൂക്കു കുത്തുക. എന്നാൽ ഒരു മാസം മൂക്കു കുത്തുന്നതാണ് ഉചിതം. കാരണം പഴുപ്പോ നീരോ മറ്റു തരത്തിലുള്ള അസ്വസ്‌ഥതകൾ ഒഴിവാക്കാനാവും.
  • ദന്ത ചികിത്സ നടത്തി കേടുപാടുള്ള പല്ലുകൾ ശരിയാക്കിടെുക്കുക.

വിവാഹ ദിവസം മനസ്സു തുറന്നു ചിരിക്കാമല്ലോ?

TAGS:beauty, beauty tips, beauty tips for bride,fitness,fitness tips,fitness tips for bride,marriage,wedding

read more
ആരോഗ്യംദാമ്പത്യം Marriageമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

വെയിൽ ആരോഗ്യത്തിന് ഉത്തമം

എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല.

വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും പരസ്യങ്ങളിലെല്ലാം പ്രമേയം. പ്രത്യേകതരം ക്രീം പുരട്ടിയില്ലെങ്കിൽ മുഖകാന്തിയെ ഇത് രൂക്ഷമായി ബാധിക്കും. സമൂഹത്തിന് അസ്വീകാര്യമായ കറുത്ത നിറത്തിൽ നിന്നും മോചനം നേടൂ…. എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ സ്ത്രീകളെ സ്വാധീനിക്കാതിരിക്കുന്നത് എങ്ങനെ? കറുത്തു കരുവാളിച്ച നിറത്തിന് എതിരെയുള്ള സമൂഹത്തിന്‍റെ ഈ എതിർപ്പ് തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് വിപണിയിൽ ഇറങ്ങുന്ന ഈ പ്രത്യേകതരം ക്രീമുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും.

സൂര്യ കിരണങ്ങൾ നമ്മുടെ ആരോഗ്യത്തിനു ഗുണകരം ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സൂര്യപ്രകാശം ഒരു തരത്തിൽ ഔഷധത്തിന് തുല്യമാണ്. ഇവ കൊണ്ട് താഴെ പറയുന്ന പ്രയോജനങ്ങളും ഉണ്ട്.

  • സൂര്യപ്രകാശം ചർമ്മത്തിലുണ്ടാകുന്ന പ്രത്യേകതരം പൂപ്പലുകളേയും ബാക്ടീരിയകളേയും നശിപ്പിക്കും.
  • ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
  • ഇത് ശ്വേത രക്താണുക്കളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
  • ത്വക്കിൽ അടങ്ങിയിരിക്കുന്ന എർജെസ്ട്രോൾ എന്ന പദാർത്ഥത്തെ സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ വിറ്റാമിൻ ഡി ആക്കി മാറ്റുന്നു. ഇതാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്.

വെയിൽ പേടി രോഗങ്ങളെ വിളിച്ചു വരുത്തും

സൂര്യകിരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാനായി വീടിന്‍റെ വാതിലുകളും ജനാലകളും കൊട്ടിയടച്ച് ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടുന്നത് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എറണാകുളത്ത് താമസിക്കുന്ന ശശികലയ്ക്ക് സംഭവിച്ചതിപ്രകാരമാണ്, ശശികല താമസിക്കുന്ന ഫ്ളാറ്റിൽ സൂര്യപ്രകാശം തീരെ കടന്നു ചെല്ലില്ലായിരുന്നു. അല്പം വെയിലടിച്ചാൽ പോലും ചർമ്മം പൊള്ളുമെന്നും ചുളിവുകളുണ്ടാകുമെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും പരസ്യങ്ങളിലൂടെയും അവർ മനസിലാക്കിയത്.

ഇതൊക്കെ പോരാഞ്ഞ് വീട്ടിലെ വാതിലുകളും ജനാലകളും അടച്ചിരിക്കുകയും പതിവാണ് താനും. അവൾ കോളേജിൽ പോകുന്നതു നിർത്തി കറസ്പോണ്ടൻസായി പഠിക്കുവാൻ തുടങ്ങി. വീട്ടുകാർ അവളെ ഒരുപാട് ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. താമസിയാതെ ശശികല സന്ധിവേദനയും ത്വക്കിനെ ബാധിക്കുന്ന പലതരം രോഗങ്ങളും കൊണ്ട് വലയാൻ തുടങ്ങി. അങ്ങനെ വെയിലിനെ ഭയന്നു ജീവിച്ച ശശികലയുടെ ജീവിതം തീരാരോഗങ്ങളുടെ വിളനിലമായി മാറി. ഡോക്ടർമാരുടെ സേവനം തേടിയ ശശികലയ്ക്ക് അവരിൽ നിന്നും കിട്ടിയ ഒരു ഉപദേശം നന്നായി വെയിൽ കൊള്ളണമെന്നായിരുന്നു.

ഇ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം
https://wa.me/message/D2WXHKNFEE2BH1

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

വന്ധ്യതാ ചികിത്സ

വന്ധ്യത നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വിവാഹിതരായ 10 നും 15 ശതമാനത്തിനും ഇടയിൽ ദമ്പതികൾ വന്ധ്യത പ്രശ്നം നേരിടുന്നവരാണ്. ഇന്ത്യയിൽ തന്നെ 30 മില്യൺ ആളുകളാണ് വന്ധ്യതയ്ക്ക് ചികിത്സ തേടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. നഗരങ്ങളിൽ ഈ കണക്കുകൾ വളരെ കൂടുതലാണ്. 6 പേരിൽ ഒരാളെങ്കിലും വന്ധ്യത ചികിത്സ തേടുന്നവരാണ് നഗരങ്ങളിൽ ഉള്ളത്. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഫലവത്തായ ചികിത്സയുണ്ട്. വന്ധ്യതയ്ക്കുള്ള കാരണം, ചികിത്സ ഇവയെപറ്റി കൂടുതൽ വിവരങ്ങൾ അറിയാം..

എന്താണ് വന്ധ്യത (ഇൻഫർട്ടിലിറ്റി)

പ്രത്യുല്പാദന വ്യവസ്‌ഥയുമായി ബന്ധപ്പെട്ടുള്ള ഒരു അവസ്‌ഥയാണ് വന്ധ്യത എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഒരു വർഷമായി ഒരുമിച്ച് താമസിക്കുകയും ഗർഭധാരണത്തിന് ശ്രമിച്ചിട്ട് ഗർഭധാരണം നടക്കാതെയും വരുന്ന അവസ്‌ഥയാണ് വന്ധ്യത. വന്ധ്യത സ്ത്രീകളിൽ മാത്രമല്ല സംഭവിക്കുന്നത് പുരുഷന്മാരിലും ഉണ്ടാകാം.

ഫലോപിയൻ ട്യൂബിൽ ബ്ലോക്ക് ഉണ്ടാവുക, അണ്ഡോൽപ്പാദനം നടക്കാതെ വരിക, ആരോഗ്യമുള്ള അണ്ഡങ്ങൾ ഉണ്ടാകാതിരിക്കുക, തൈറോയിഡ് പ്രശ്നം, പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നിവയാണ് പൊതുവെ സ്ത്രീകളിൽ ഉണ്ടാവുന്ന വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങൾ. അതുപോലെ സ്പേം കൗണ്ട് കുറയുക, ബീജത്തിലെ മറ്റു പ്രശ്നങ്ങൾ എന്നീ പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗർഭധാരണത്തിന് തടസമുണ്ടാക്കാം. എന്നാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളവർ നിരാശരാവുന്നതിന് പകരം വന്ധ്യത ചികിത്സ നടത്തി പ്രശ്നത്തിനുള്ള പരിഹാരം തേടുകയാണ് വേണ്ടത്.

എന്താണ് കാരണം

ആർത്തവ ചക്രം സാധാരണ നിലയിലാക്കുക: ആർത്തവ ക്രമക്കേടുകൾ സാധാരണ നിലയിൽ ആക്കുകയാണ് ഡോക്ടർമാർ ഏറ്റവും ആദ്യം ചെയ്യുക. ഹോർമോണുകൾ സന്തുലിതമാക്കി ഗർഭധാരണത്തിനുള്ള തടസ്സം നീക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഓവുലേഷൻ പീരിയഡ് ശരിയായ നിലയിലാക്കാൻ ഇത് എളുപ്പമാക്കും. വ്യായാമം ചെയ്യുന്നത് വഴിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും മരുന്നുകളിലൂടെയും ഇത് സാധാരണ നിലയിലാക്കാൻ കഴിയും.

ഹോർമോൺ സന്തുലിതമാക്കുക: ഗർഭധാരണത്തിന് എഫ്എസ്എച്ച് (ഓവറികളിൽ അണ്ഡോൽപ്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ) എന്ന ഹോർമോൺ സ്ത്രീകളിൽ ഏറ്റവും ആവശ്യമാണ്. ഇത് ഈസ്ട്രജൻ ഹോർമോണിന്‍റെ ഉത്പാദനത്തെ വർദ്ധിപ്പിക്കും. അതോടെ ഓവുലേഷൻ നടന്ന് അനായാസം ഗർഭധാരണം സാധ്യമാക്കും.

അണ്ഡങ്ങളുടെ ആരോഗ്യം: എന്നാൽ ചില കേസുകളിൽ അണ്ഡങ്ങൾ പക്വതയാർജ്ജിച്ച് അണ്ഡവിസർജ്ജനം നടക്കാതെ വരാം. അതോടെ ഗർഭധാരണത്തിന് ഈ സാഹചര്യം തടസ്സം സൃഷ്ടിക്കും. ഇത് മരുന്നിലൂടെ പരിഹരിച്ച് ഓവുലേഷൻ നടത്തി ഗർഭധാരണം സാധ്യമാക്കുന്നു. കൃത്യസമയത്ത് തന്നെ ഡോക്ടറെ കണ്ട് ചികിത്സ നടത്തുക എന്നത് വളരെ പ്രധാനമാണ്.

അടഞ്ഞ ട്യൂബ് തുറക്കുക: രണ്ട് ഫലോപിയൻ ട്യൂബുകളും അടഞ്ഞതാണെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലുമൊന്ന് അടഞ്ഞു പോയിട്ടുണ്ടെങ്കിലോ ലാപ്രോസ്കോപ്പി, ഹിസ്റ്ററോ സ്കോപ്പി എന്നിവ വഴി അതിനെ ഓപ്പൺ ചെയ്യുന്നു. സിസ്റ്റിന്‍റെ പ്രശ്നമുണ്ടെങ്കിലും ഗർഭധാരണം നടക്കാതെ വരാം. ഇത് സർജറിയിലൂടെ നീക്കം ചെയ്ത് ഗർഭധാരണം സാധ്യമാക്കുന്നു.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ

സ്ത്രീയുടെ അണ്ഡവും പുരുഷ ബീജവും ലാബിൽ ഫെർട്ടിലൈസ് ചെയ്‌ത് സ്ത്രീയുടെ യൂട്ടറസിൽ നിക്ഷേപിക്കുന്നതാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്). ഈ പ്രക്രിയ സാധ്യമാക്കുന്നതിന് മുന്നോടിയായി പൂർണ്ണമായ വൈദ്യ പരിശോധന, മരുന്നുകൾ, ഇൻജക്ഷൻ എന്നിവ വേണ്ടി വരാം. യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ആദ്യശ്രമത്തിൽ തന്നെ ഇത് സഫലമാകാനാണ് അങ്ങനെ ചെയ്യുന്നത്. ഇതിനൊക്കെ പുറമെ അമ്മ ആകാൻ തയ്യാറെടുക്കുന്നവർ സ്വന്തം ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതും സന്തോഷത്തോടെ ഇരിക്കുക എന്നതും വളരെ പ്രധാനമാണ്.

 

read more