close

blogadmin

ആരോഗ്യംരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീ രതിമൂര്‍ച്ഛയും ആർത്തവവിരാമവും (പാർട്ട് 7)

മധ്യവയസ്‌ പിന്നിടുന്നതോടെ സ്ത്രീയുടെ അണ്ഡോത്പാദനവും ആര്‍ത്തവവും അവസാനിക്കുന്നു. ഇതിനെ ആര്‍ത്തവവിരാമം അഥവാ മെനോപോസ്‌ എന്നു പറയുന്നു. ആര്‍ത്തവ വിരാമത്തിലേക്ക്‌ കടക്കുന്ന സ്ത്രീയില്‍ ഈസ്ട്രജൻ ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും ഇതിന്റെ ഫലമായി ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത്‌ സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ്‌ ഉണ്ടാകുന്നത്‌.

മേനോപോസിനോട്‌ അനുബന്ധിച്ച്‌ പ്രധാനമായും സ്ത്രീകളുടെ യോനിയിലെ
സ്നേഹ്രദവത്തിന്റെ ഉത്പാദനം കുറഞ്ഞു വരണ്ടതാവുകയും (യോനിവരള്‍ച്ച) യോനിയിലെ ഉള്‍തൊലിയുടെ കനം കുറയുകയും ചെയ്യുന്നു. ഈ മാറ്റങ്ങള്‍ കാരണം ലൈംഗികബന്ധം അസ്വസ്ഥതയു
ള്ളതോ അസ്സഹനീയമായ വേദനയുള്ളതായി തീരുകയോ ചെയ്യുന്നു. ഇത്‌ ലൈംഗിക ആസ്വാദനം ഇല്ലാതാക്കുന്നു. ആര്‍ത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളില്‍ അമിതമായ ചൂട്‌, സന്ധികളില്‍ വേദന, വിഷാദരോഗം,മൂത്രാശയ അണുബാധ തുടങ്ങിയവയും അനുഭവപ്പെടുന്നു.

രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1

read more
ആരോഗ്യംരതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ (പാർട്ട് 6 ) രതിമൂർച്ഛയുടെ ഗുണങ്ങൾ

രതിമൂര്‍ച്ഛ ഉണ്ടാകുന്നതുകൊണ്ടു ധാരാളം ഗുണങ്ങൾ ഉണ്ട്
നല്ല ഉറക്കം ലഭിക്കുവാൻ ഇതു സഹായിക്കുന്നു

സ്ട്രെസ്‌ കുറയുന്നു, സന്തോഷം നല്‍കുന്നു,അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു,വേദന കുറയ്ക്കുന്നു, പ്രത്യേകിച്ച്‌ ചെറിയ തലവേദന, ശരീര വേദന, മൈഗ്രൈന്‍ ഒക്കെ നിയ്യ്ത്രിക്കുന്നു, ഹൃദയാരോഗ്യം
മെച്ചപ്പെടുത്തുന്നു, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം മെച്ചപ്പെടുന്നു,


    നല്ല മാനസികാരോഗ്യം നൽകുന്നു , ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു, മധ്യവയസ്‌ പിന്നിട്ടവരില്‍ മെച്ചപ്പെട്ട ഓര്‍മശക്തി, ചുറുചുറുക്ക്‌ ഒക്കെ ഉണ്ടാകുവാൻ സഹായിക്കുന്നു .

    സ്ത്രീകളിൽ ഇത്‌ യോനിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നല്ല ലൈംഗികത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക്‌ അതിൻ്റെ ഗുണങ്ങള്‍ ലഭിക്കുന്നു. പ്രത്യേകിച്ചു അന്‍പത്‌ വയസ്‌ പിന്നിട്ടവര്‍ രതിമൂര്‍ച്ഛയുടെ ഗുണങ്ങള്‍ മനസിലാക്കി നല്ല ലൈംഗികജീവിതം നയിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നത്‌ ആരോഗ്യം മെച്ചപ്പെടുത്തും

    രതിമൂര്‍ച്ഛ  ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

    read more
    ചോദ്യങ്ങൾരതിമൂര്‍ച്ഛ

    രതിമൂര്‍ച്ഛ സ്ത്രീകളില്‍ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ (പാർട്ട് 4 – 5 )

    പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണര്‍ന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ്‌.

    ഇത്‌ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കാറുമുണ്ട്‌.

    പൊതുവേ സ്ത്രീക്ക് അവര്‍ക്ക്‌ താല്പര്യമുള്ള പങ്കാളിയോടൊപ്പം മാത്രമേ രതിമൂര്‍ച്ഛ അനുഭവപ്പെടാറുള്ളൂ.

    പുരുഷനെ അപേക്ഷിച്ചു തുടര്‍ച്ചയായി ഒന്നിലധികം തവണ രതിമൂര്‍ച്ഛ കൈവരിക്കാന്‍
    സ്ത്രീകളുടെ മസ്തിഷ്ക്കത്തിന്‌ സാധിക്കാറുണ്ട്‌.

    എന്നാല്‍ പല സ്ത്രീകള്‍ക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂര്‍ച്ഛ നിര്‍ബന്ധമില്ല. എന്നിരുന്നാലും ഒരുപാട്‌ കാലം ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാത്ത ആളുകളില്‍ അത്‌ തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക്‌ നയിച്ചേക്കാം.

    എന്നാല്‍ ഇത്‌ പലപ്പോഴും തിരിച്ചറിയണമെന്നില്ല. മാത്രമല്ല, ഇത്തരത്തില്‍ ഒരനുഭൂതി സ്ഥിരമായി ലഭിക്കാത്ത അവസ്ഥയില്‍ സ്ത്രീകൾ ലൈംഗിക താല്പര്യക്കുറവിലേക്ക്‌ പോകാനും സാധ്യതയുണ്ട്‌ എന്ന്‌ ഗവേഷണങ്ങള്‍ പറയുന്നു.

    സ്ത്രീകളിൽ രതിമൂര്‍ച്ഛ കൂടുതല്‍ സങ്കീര്‍ണ്ണവും മാനസികവുമാണ്‌. മോശമായി പെരുമാറുകയും പിന്നീട്‌ ആനന്ദം കണ്ടെത്താന്‍ സ്ത്രീയെ സമീപിക്കുന്നവര്‍ക്ക്‌ ഒരിക്കലും അവളുടെ രതിമൂര്‍ച്ഛ മനസിലാക്കുവാൻ സാധിക്കണമെന്നില്ല

     

    തനിക്ക്‌ രതിമൂര്‍ച്ഛ ഉണ്ടാകാന്‍ പോകുന്നു അല്ലെങ്കില്‍ അതനുഭവിക്കുകയാണ്‌ എന്ന്‌ കൃത്യമായി പറയാന്‍ സ്ത്രീക്ക്‌ മാത്രമേ സാധിക്കു.

    ഇത്‌ തുറന്ന്‌ പറയാന്‍ മടിക്കുന്ന സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇക്കാര്യം മനസിലാക്കാന്‍ പങ്കാളിയെ സഹായിക്കും.

    അനിയ്യനത്രിതമായ ശ്വാസഗതി, വര്‍ധിച്ച നെഞ്ചിടിപ്പ്‌, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്‌,
    സീല്‍ക്കാരശബ്ദങ്ങള്‍, അമിതമായ വിയര്‍പ്പ്‌, യോനിയിലെ മുറുക്കം കുറയല്‍ എന്നിങ്ങനെയുള്ള പലതും തിമൂര്‍ച്ഛയുടെ ലക്ഷണങ്ങളാണ്

     

    രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

    ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1

    read more
    ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

    ദാമ്പത്യം മധുരതരമാക്കാം

    മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ്ടാകും. പക്ഷേ ഇന്നു പലരുടെയും വിവാഹബന്ധം സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. നിസാരകാരണങ്ങളുടെ പേരില്‍ വിവാഹമോചിതരാകുന്ന യുവദമ്പതികളുടെ എണ്ണം കൂടിവരുകയാണ്. മക്കളുടെ ജീവിതത്തിലേക്കു പ്രശ്‌നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. പരസ്പരവിശ്വാസം, വിട്ടുവീഴ്ച, ആാര്‍ഥത, സ്‌നേഹം, കരുതല്‍, സംരക്ഷണം… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. ദാമ്പത്യബന്ധം എങ്ങനെ മധുരമുള്ളതാക്കാമെന്നതിനെക്കുറിച്ചറിയാം…

    പ്രതീക്ഷകളുമായെത്തുന്ന നവവധു

    ‘ഡോക്ടറേ, ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല ഈ നീനു പെരുമാറുന്നത്…’ സൈക്യാട്രിസ്റ്റിന്റെ മുന്നിലിരുന്നു ഭാര്യയുടെ കുറ്റങ്ങള്‍ ഓരോന്നായി നിരത്തുകയാണ് നോയല്‍. ”എന്നെ മനസിലാക്കുന്ന ഒരാളാണ് നോയല്‍ എന്നു കരുതിയാണ് ഞാന്‍ സ്‌നേഹിച്ചത്. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതുപോലെയല്ല നോയലിന്റെ സംസാരവും പ്രവൃത്തിയും… എല്ലാറ്റിനും അമ്മയുടെ അഭിപ്രായം കിട്ടണം. ആ ജീവിതത്തില്‍ എനിക്കൊരു സ്ഥാനവുമില്ല…എന്നോട് അല്‍പംപോലും സ്‌നേഹമില്ല…” നിറകണ്ണുകളോടെ നീനു പറഞ്ഞു.

    പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥരാണു നീനുവും നോയലും. വിദ്യാസമ്പന്നരുടെ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍. നല്ല സാമ്പത്തികമുള്ള കുടുംബം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ അവരുടെ ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ പുകയാന്‍ തുടങ്ങി.

    പ്രശ്‌നങ്ങള്‍ വിവാഹമോചനത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നോയല്‍ നീനുവുമൊത്ത് മനഃശാസ്ത്രജ്ഞനെ കാണാനെത്തിയത്. ഭര്‍ത്താവിന് വിവാഹത്തിനുമുമ്പ് തന്നോടുണ്ടായിരുന്നത്ര സ്‌നേഹം ഇപ്പോഴില്ലെന്നതാണ് നീനുവിന്റെ പ്രശ്‌നം.

    പ്രണയത്തില്‍ കാണാതെ പോകുന്നത്

    നീനുവും നോയലും പ്രണയത്തില്‍ നിന്നാണ് വിവാഹജീവിതത്തിലേക്കു കടന്നത്. പ്രണയിക്കുമ്പോള്‍ കാമുകനു കാമുകി ആഗ്രഹിക്കുന്ന സ്‌നേഹം നല്‍കാന്‍ പറ്റുന്നു. എന്നാല്‍, വിവാഹജീവിതത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഭാര്യയും ഭര്‍ത്താവും ജീവിതത്തില്‍ സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആകുന്നതിനോടൊപ്പം ഭര്‍ത്താവിന്റെ/ ഭാര്യയുടെ കുടുംബബന്ധങ്ങള്‍, വിവിധതരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയൊക്കെ ഭാര്യ/ ഭര്‍ത്താവ് മനസിലാക്കേണ്ടതുണ്ട്.

    പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്കു കടന്നുവരുന്ന ഭാര്യയുടെ വികാരങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇരുവരും ഇതുമനസിലാക്കി ജീവിച്ചു തുടങ്ങുമ്പോള്‍ അസ്വാരസ്യങ്ങള്‍ ഒഴിവാകും. ഒരാള്‍ ഭര്‍ത്താവ് ആകുന്നതോടെ അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം മുറിച്ചുകളയാന്‍ പാടില്ല. എന്നാല്‍, കുടുംബം എന്ന സങ്കല്‍പത്തില്‍ ഏറ്റവും പ്രധാനകണ്ണികള്‍ ദമ്പതികള്‍ തന്നെയാണെന്ന സത്യം വിസ്മരിച്ചുകൂടാ.

    നീണ്ടുപോകുന്ന ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണു വിവാഹം. അവിടെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആയിരിക്കാന്‍ ദമ്പതികള്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രമാത്രം ദാമ്പത്യജീവിതം വിജയപ്രദമായിരിക്കും.

    പഴയ സാഹചര്യം മാറി

    മുമ്പ് പെണ്ണുകാണല്‍ ചടങ്ങില്‍ പരസ്പരം കണ്ട യുവതിയും യുവാവും പിന്നീട് കാണുന്നത് വിവാഹത്തിന്റെ അന്നാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇന്ന് ആ സാഹചര്യം മാറി. മാതാപിതാക്കള്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആണെങ്കിലും പരസ്പരം പരിചയം ഉണ്ടാക്കിയിട്ടാണ് മിക്കവരും ദാമ്പത്യത്തിലേക്ക് കടക്കുന്നത്. ആ പരിചയത്തിലൂടെ പരസ്പരം മനസിലാക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു. അപരിചിതത്വത്തിന്റെ തോട് പൊിക്കാനുള്ള അവസ്ഥ ഇന്നുണ്ട്. ഈ പരിചയപ്പെടലിലൂടെ തനിക്ക് പറ്റാത്ത ബന്ധം ആണെങ്കില്‍ അത് വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യവും സംജാതമാകുന്നുണ്ട്. വിവാഹം നിശ്ചയിച്ച ശേഷം വരന്റെ വീടു കാണാന്‍ പോകുന്ന പെണ്‍കുട്ടികളും കുറവല്ല.

     

    പരിചയപ്പെടലിലൂടെ സാധ്യമാകുന്നത്

    വിവാഹം നിശ്ചയിച്ചതിനുശേഷമുള്ള പരിചയപ്പെടലില്‍ വധൂവരന്മാര്‍ യഥാര്‍ഥ മുഖം കാണിക്കണമെന്നില്ല. ദാമ്പത്യത്തിലെ പൊരുത്തം നോക്കുന്നതിനേക്കാള്‍ മറ്റു പല സാമൂഹിക ഘടകങ്ങളുടെ തുറന്നുപറച്ചില്‍ പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിവാഹപൂര്‍വ മാസങ്ങളിലോ ആ കാലയളവിലോ കാണുന്ന വ്യക്തിയെ ആയിരിക്കില്ല യഥാര്‍ഥത്തില്‍ ദാമ്പത്യബന്ധത്തില്‍ എത്തുമ്പോള്‍ കാണുന്നത്.

    വിവാഹം ആലോചിക്കുന്ന ഘട്ടത്തിലും നിശ്ചയിച്ച ശേഷവും സത്യസന്ധമായിട്ടു നമ്മള്‍ എന്താണെന്നുള്ള തുറന്നുപറച്ചിലും വരാനിടയുള്ള പൊരുത്തവും പൊരുത്തക്കേടും മുന്‍കൂട്ടി കണ്ട് എങ്ങനെ പരിഹരിക്കാമെന്നുള്ള ആസൂത്രണവും ഉണ്ടാകണം. വ്യക്തിത്വത്തെക്കുറിച്ചുള്ള അപരിചിതത്വം ഉണ്ടെങ്കില്‍ വിവാഹത്തിനു മുമ്പു തന്നെ പരസ്പര ധാരണയിലെത്തണം. നൂതന ആശയ വിനിമയ മാര്‍ഗങ്ങളുടെ വരവോടെ അതിനുള്ള സാഹചര്യം ഇന്നുണ്ട്. വരനെ അല്ലെങ്കില്‍ വധുവിനെ കൂടുതല്‍ അടുത്തറിയാനും ചേര്‍ച്ചക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുമുള്ള അവസരമായി് അത് ഉപയോഗിക്കണം.

    പൊരുത്തവും പൊരുത്തക്കേടും തുറന്നു പറയാം. കല്യാണത്തിനു മുമ്പ് സിനിമാശൈലിയിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇതിനെയെല്ലാം റൊമാന്‍സിനോ വിവാഹത്തിന്‍േറതായ ത്രില്ലിനോ മാത്രമായി കാണാതെ പരസ്പരം അടുത്ത് അറിയാനുള്ള വിവേകം ഉണ്ടാകണം.

    പ്രണയ വിവാഹത്തില്‍ ആയാലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ആയാലും ഭാര്യ ഭര്‍തൃവേഷത്തിലേക്കു മാറുമ്പോള്‍ നല്ലൊരു ശതമാനം ആളുകളുടെയും പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പരസ്പരം ഇടപെടുമ്പോഴുള്ള സത്യസന്ധത ഇല്ലായ്മ പരമാവധി ലഘൂകരിക്കണം. ഒരു വിവാഹവും നൂറു ശതമാനം പൊരുത്തം ഉള്ളതല്ലെന്ന വസ്തുത ഓര്‍മിക്കണം. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്ത് രണ്ടു പേരും മനസു തുറന്ന് ആശയ വിനിമയം ചെയ്ത് നല്ല ബന്ധം ഉണ്ടാക്കാനുള്ള വൈഭവമാണ് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതാണ് ദാമ്പത്യത്തിന്റെ വിജയവും. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്യലാണ് നല്ല ദാമ്പത്യത്തില്‍ ഉണ്ടാകേണ്ടത്.

    ഇതു ശ്രദ്ധിക്കാം

    കുറച്ചു കാലം കഴിയുമ്പോഴുണ്ടാകുന്ന വൈരസ്യത്തെ മറിക്കാനുള്ള വൈഭവവും പങ്കാളികളില്‍ ഇരുവര്‍ക്കും വേണം. വ്യക്തിയെന്ന രീതിയിലും ലൈംഗികതയിലും ഉണ്ടാകുന്ന വൈരസ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    നല്ല ദാമ്പത്യബന്ധത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനസു തുറന്നുള്ള ആശയ വിനിമയം, പരസ്പരമുള്ള മനസിലാക്കല്‍, പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ചിന്തിക്കല്‍, പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ യാതൊരു മടിയും കൂടാതെ പ്രോത്സാഹിപ്പിക്കല്‍, പരസ്പര വിശ്വാസം, കുറ്റപ്പെടുത്തല്‍ ഒഴിവാക്കുക ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ദാമ്പത്യബന്ധം മധുരമുള്ളതാക്കാം.

    തയാറാക്കിയത്:
    സീമ മോഹന്‍ലാല്‍

    ഡോ.സി.ജെ ജോണ്‍
    ചീഫ് സൈക്യാട്രിസ്റ്റ്
    മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

      read more
      രതിമൂര്‍ച്ഛ

      രതിമൂര്‍ച്ഛ സ്ത്രീകളില്‍ (പാർട്ട് 3 )

      സ്ത്രീകള്‍ക്ക്‌ വികാരമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ ശുക്ലവിസര്‍ജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം
      ഉണ്ടാവുകയും, ബര്‍ത്തോലിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം, യോനീഭാഗത്തെ രക്തയോട്ടത്തിന്റെയും ഫലമായും വഴുവഴുപ്പ്‌ നല്‍കുന്ന സ്നേഹ്രദവങ്ങള്‍ (ലൂബ്രിക്കേഷൻ )ഉത്പാദിപ്പിപ്പെടുകയും, കൃസരി
      ഉദ്ധരിക്കുകയും ചെയ്യുന്നു.

      ചിലപ്പോള്‍ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റു ഭാഗത്തെയോ പേശികള്‍ ശക്തമായി
      ചുരുങ്ങുകയോ വികസിക്കുകയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാം.

      ഇത്‌ പുരുഷബീജങ്ങള്‍ പെട്ടന്ന്‌ ഫെലോപ്യന്‍ ട്യൂബില്‍ എത്താനും അതുവഴി ഗര്‍ഭധാരണത്തിനും സഹായിക്കുന്നു.

      സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂര്‍ച്ഛയില്‍ എത്തണമെന്നില്ല,

      രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

       

      ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1

      read more
      ചോദ്യങ്ങൾ

      രതിമൂര്‍ച്ഛ സ്ത്രീകളില്‍ (പാർട്ട് 2 )

      രതിമൂര്‍ച്ഛ സ്ത്രീകളില്‍ (പാർട്ട് 2 )

      ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന അനുഭൂതിയാണ്‌ ഇത്‌.
      തലച്ചോര്‍ ആണ്‌ രതിമൂര്‍ച്ചയുടെ പ്രഭവക്രേന്രം.

      ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി
      വികസിച്ചാണ്‌ ശരീരം ഈ അവസ്ഥയിലെത്തുന്നത്‌.
      രതിമൂര്‍ച്ഛ അനുഭവപ്പെടുന്നത്‌ ശാരീരിക മാനസിക ആരോഗ്യത്തിന്‌ ഉത്തമമാണെന്നാണ്‌ വിദഗ്ദ്ധ നിഗമനം. തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങള്‍ ആണിതിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

      നാഡീ ഞരമ്പുകളും, ഹോര്‍മോണുകളും ഈ സുഖാനുഭൂതിയില്‍ പങ്കു വഹിക്കുന്നു. രതിമൂര്‍ച്ഛ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അത്യാനന്ദം, അതിനു ശേഷമുള്ള നിര്‍വൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക്‌ പ്രധാനമാണ്‌.

      രതിമൂര്‍ച്ഛയില്‍ യഥാര്‍ത്ഥത്തില്‍ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ്‌ ഉണ്ടാകുന്നത്‌.
      പക്ഷേ അത്‌ നാഡീവ്യൂഹത്താല്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന്‌ മാത്രം.

      രതിമൂര്‍ച്ഛ ആരോഗ്യകരമാണെന്നും, അത്‌ കൂടുതലും മാനസികമാണെന്നും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുമെന്നും, ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.

       

      രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

      ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1

       

      read more
      ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

      സ്ത്രീ തൻ്റെ പങ്കാളയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ

      ഒരു ദീർഘകാല കമ്മിറ്റ്മെന്റിലോ വിവാഹത്തിലോ ഏർപ്പെടുമ്പോൾ, സ്ത്രീകൾ പങ്കാളികളിൽ നിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രതീക്ഷകൾ വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കാം, എന്നാൽ ചില സാധാരണ കാര്യങ്ങൾ താഴെ പറയുന്നവയാണ്:

      സ്നേഹവും ബഹുമാനവും:

      താൻ സ്നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നു എന്ന് സ്ത്രീക്ക് തോന്നണം.
      പങ്കാളി വാക്കിലും പ്രവൃത്തിയിലും ബഹുമാനം കാണിക്കണം.

      തൻ്റെ അഭിപ്രായങ്ങളും വികാരങ്ങളുംമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം തനറെ പങ്കാളി എന്ന് എല്ലാ സ്ത്രീകളും അഗ്രഗിക്കുന്നു .

       

      വിശ്വാസവും വിശ്വസ്തതയും:

      തൻ്റെ പങ്കാളി വിശ്വസനീയനും സത്യസന്ധനുമാണെന്ന് സ്ത്രീക്ക് ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം.
      ഏത് സാഹചര്യത്തിലും തൻ്റെ പങ്കാളി തന്നെ പിന്തുണയ്ക്കും എന്ന് അവൾക്ക് വിശ്വാസം തോന്നണം.
      റൊമാന്റിക് അല്ലെങ്കിൽ പ്ലാറ്റോണിക് ആയ യാതൊരു ബന്ധത്തിലും തൻ്റെ പങ്കാളി വിശ്വസ്തത പുലർത്തണം.

       

      ആശയവിനിമയം:

      തുറന്നതും സത്യസന്ധവുമായ ആശയവിനിമയം ഏതൊരു ബന്ധത്തിലും പ്രധാനമാണ്.
      തൻ്റെ വിചാരങ്ങളും വികാരങ്ങളും ഭയങ്ങളും പങ്കാളിക്ക് മുന്നിൽ തുറന്നു പറയാൻ സ്ത്രീക്ക് സാധിക്കണം.
      പങ്കാളി ശ്രദ്ധയോടെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യണം.

      സഹായവും പിന്തുണയും:

      ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പങ്കാളി തൻ്റെ സഹായവും പിന്തുണയും നൽകണം എന്ന് സ്ത്രീ പ്രതീക്ഷിക്കുന്നു.
      വീട്ടുജോലികൾ, കുട്ടികളെ പരിപാലിക്കൽ, തൊഴിൽപരമായ ലക്ഷ്യങ്ങൾ എന്നിവയിൽ പങ്കാളി സഹായിക്കണം.
      തൻ്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടാൻ പങ്കാളി പ്രോത്സാഹനം നൽകണം.

      ശാരീരികവും വൈകാരികവുമായ അടുപ്പം:

      പങ്കാളിയുമായി ശാരീരികവും വൈകാരികവുമായ അടുപ്പം സ്ത്രീക്ക് പ്രധാനമാണ്.
      പങ്കാളി സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കണം.
      ലൈംഗികതയിൽ താൽപ്പര്യം കാണിക്കുകയും സ്ത്രീയുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യണം.

      അതിസുപോലെ തന്നെ സെക്‌സിനിടെ സ്ത്രീകൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച് ധാരാളം തെറ്റായ ധാരണകൾ പലർക്കും ഉണ്ട്.

      ആശയവിനിമയമാണ് പ്രധാനം: പൂർണ്ണമായ ലൈംഗികാനുഭവത്തിന് തുറന്ന ആശയവിനിമയം അത്യന്താപേക്ഷിതമാണ്. സ്ത്രീകൾ അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇഷ്‌ടങ്ങളും അനിഷ്ടങ്ങളും, നല്ലതായി തോന്നുന്നതും അല്ലാത്തതും ചർച്ചചെയ്യുന്നത് ഇതിൽ ഉൾപ്പെടാം.

      വൈകാരിക ബന്ധം: ശാരീരിക സുഖം പ്രധാനമാണെങ്കിലും, ലൈംഗിക വേളയിൽ പല സ്ത്രീകളും വൈകാരിക ബന്ധം ആഗ്രഹിക്കുന്നു. അവരുടെ പങ്കാളിയിൽ നിന്ന് സ്നേഹിക്കപ്പെടുന്നു, ബഹുമാനിക്കുന്നു, പങ്കാളി തന്നെ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നത് അവളെ കൂടുതൽ സന്തോഷിപ്പിക്കുന്നു

      . ഫോർപ്ലേ എന്നത് കേവലം ശാരീരിക സ്പർശനമല്ല; അത് അടുപ്പവും വൈകാരിക ബന്ധവും കെട്ടിപ്പടുക്കുന്നതിനാണ്.

      ചിലപ്പോൾ, ലൈംഗികത പുരുഷൻ്റെ രതിമൂർച്ഛയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടേക്കാം. പങ്കാളി തങ്ങളുടെ ആവശ്യങ്ങളുമായി ഇണങ്ങിച്ചേരാനും അവരുടെ സന്തോഷത്തിനും മുൻഗണന നൽകാനും സ്ത്രീകൾ ആഗ്രഹിക്കുന്നു. സ്ത്രീയെ ലൈംഗികം ആയീ ഉത്തേജിപ്പിക്കുന്നതിൽ തൻ്റെ പങ്കാളി സമയം കണ്ടെത്തണം എന്നും തൻ്റെ എറോജെനസ് സോണുകൾ കണ്ടത്തുവാൻ പുരുഷൻ ശ്രെമിക്കണം എന്നും സ്ത്രീ അഗ്രഗിക്കാം .

      മുകളിൽ പറഞ്ഞ കാര്യങ്ങൾ പൊതുവായി സ്ത്രീകൾ തനറെ പുരുഷനിൽ നിന്നും പലപ്പോളും തനിക്കു കിട്ടാതെ പോകുന്നു എന്ന് പറയുന്ന കാര്യങ്ങൾ വച്ച് എഴുതിയത് ആണ് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ കാണുന്ന ഫോം വഴി ഒന്ന് പറയുക അത് കൂടുൽ ആയീ ഇ വിഷയം പഠിക്കുവാൻ help ചെയ്യും .

        read more
        ആരോഗ്യംഉദ്ധാരണം

        ശീഘ്രസ്ഖലനം അറിയാം : കാരണങ്ങൾ, ചികിത്സകൾ

         ശീഘ്രസ്ഖലനം (PE) എന്നത് പല പുരുഷന്മാരും അനുഭവിക്കുന്ന ഒരു സാധാരണ ലൈംഗികശേഷിക്കുറവാണ്. സ്ഖലനം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയാണ് ഇത് .

        ഇത് പങ്കാളിയോ അല്ലെങ്കിൽ ഇരുവരും ആഗ്രഹിക്കുന്നതിനേക്കാൾ വേഗത്തിൽ രതിമൂർച്ഛ സംഭവിക്കുന്നു. അതിനാൽ ഇതു മൂലം രണ്ടു പേർക്കും നിരാശയും നിരാശയും ഉണ്ടാകാം .

        ശീഘ്രസ്ഖലനം സർവസാധാരണം ആണോ ?

        ഏകദേശം 20-30% പുരുഷന്മാരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ശീഘ്രസ്ഖലനം അനുഭവിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ശീഘ്രസ്ഖലനം ഒരു സാഹചര്യ പ്രശ്‌നമോ ആജീവനാന്ത ആശങ്കയോ ആകാം എന്നത് ശ്രെധേയം ആണ് .

        എന്താണ് ശീഘ്രസ്ഖലനം ഉണ്ടാകുവാൻ കാരണം?

        ശീഘ്രസ്ഖലനം തന്റെ കൃത്യമായ കാരണം ഇന്നും പൂർണ്ണമായി മനസ്സിലായിട്ടില്ല, പക്ഷേ ഇത് മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സംയോജനമാണ്. സാധ്യതയുള്ള ചില കാര്യങ്ങൾ താഴെ പറയുന്നവ ആണ്

        മാനസിക ഘടകങ്ങൾ: ഉത്കണ്ഠ, പ്രകടന സമ്മർദ്ദം, വിഷാദം, മുൻകാല ലൈംഗികാനുഭവങ്ങൾ എന്നിവയെല്ലാം ശീഘ്രസ്ഖലനം ഉണ്ടാകുവാൻ ഒരു പരിധി വരെ കാരണം ആകുന്നുണ്ട്

        ശാരീരിക ഘടകങ്ങൾ: ചില രോഗാവസ്ഥകൾ (പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ), ഹോർമോൺ അസന്തുലിതാവസ്ഥ, ചില മരുന്നുകൾ എന്നിവ PE ന് കാരണമാകും.

        ശീഘ്രസ്ഖലനത്തിന്റെ ലക്ഷണങ്ങൾ:

        ഒരു മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിക്കുന്നു (കൃത്യമായ സമയപരിധി വ്യത്യാസപ്പെടാം)
        സ്ഖലനം നീട്ടികൊണ്ടുപോകുവാനുള്ള ബുദ്ധിമുട്ട് അല്ലങ്കിൽ സ്ഖലനത്തിൽ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുന്നു

        ശീഘ്രസ്ഖലനത്തിന്റെ കാരണം തനിക്കോ ഒരാളുടെ പങ്കാളിക്കോ ഉള്ള വിഷമമോ നിരാശയോ ഉണ്ടാകുന്നു

        രോഗനിർണയവും ചികിത്സയും:

        നിങ്ങൾക്ക് സംശയിക്കുന്നതെങ്കിൽ ശരിയായ രോഗം കണ്ടെത്തുന്നതിനായി ഒരു ഡോക്ടറെ സമീപിക്കുക.

        ഒരു ഡോക്ടറെ സഹായത്തോടെ ആവശ്യമായ പരിശോധനകൾ നടത്തി ശാരീരികമായ പ്രശ്നങ്ങൾ ഒന്നുമില്ലാന്ന് ആദ്യമേ തന്നെ ഉറപ്പുവരുത്തുക.

        ബിഹേവിയറൽ തെറാപ്പി :

        സ്ഖലനം ആസന്നമാകുന്നതിന് മുമ്പ് ഉത്തേജനം താൽക്കാലികമായി നിർത്തുന്ന “സ്റ്റോപ്പ്-സ്റ്റാർട്ട്” രീതി പോലുള്ള സാങ്കേതിക വിദ്യകൾ വഴി സ്ഖലനം നിയന്ത്രിക്കാൻ സാധിക്കും

        കൗൺസിലിംഗ്: ശീഘ്രസ്ഖലനത്തിലേക്ക് ലേക്ക് നയിക്കുന്ന ഏതെങ്കിലും പ്രകടമായ ഉത്കണ്ഠയോ വൈകാരിക ഘടകങ്ങളോ തെറാപ്പിക്ക് പരിഹരിക്കാനാകും.

        മരുന്ന്: സ്ഖലനം വൈകിപ്പിക്കാൻ selective serotonin reuptake inhibitors (SSRIs) പോലുള്ള ചില മരുന്നുകൾ നിർദ്ദേശിക്കാവുന്നതാണ്.

        പൊതു പൊതുവേ ശീഘ്രസ്ഖലനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ഒന്നാണ് തൃപ്തികരമായ ലൈംഗിക ജീവിതം നിലനിർത്തുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ:

        തുറന്ന ആശയവിനിമയം: നിങ്ങളുടെ ആശങ്കകളെക്കുറിച്ചും നിങ്ങൾ രണ്ടുപേർക്കും ഏറ്റവും മികച്ചത് എന്താണെന്നും നിങ്ങളുടെ പങ്കാളിയോട് തുറന്നും സത്യസന്ധമായും സംസാരിക്കുക.

        ഫോർപ്ലേയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: രണ്ട് പങ്കാളികൾക്കും ഉത്തേജനം വർദ്ധിപ്പിക്കുന്നതിനും സ്ഖലനം വൈകിപ്പിക്കുന്നതിനും ഫോർപ്ലേയിൽ കൂടുതൽ സമയം ചെലവഴിക്കുക.

        വ്യത്യസ്ത പൊസിഷനുകൾ ട്രൈ ചെയ്യുക: വ്യത്യസ്ത ലൈംഗിക പൊസിഷനുകൾ പരീക്ഷിക്കുന്നത് ചിലപ്പോൾ സ്ഖലനം വൈകുന്നതിന് സഹായിക്കും.

        സമ്മർദം നിയന്ത്രിക്കുക: യോഗ അല്ലെങ്കിൽ വിശ്രമ വ്യായാമങ്ങൾ പോലുള്ള സാങ്കേതിക വിദ്യകൾ ശീഘ്രസ്ഖലനംത്തിനു കാരണമായേക്കാവുന്ന ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.

        ഓർക്കുക: നിശബ്ദതയിൽ കഷ്ടപ്പെടരുത്. PE എന്നത് ഒരു സാധാരണ പ്രശ്നമാണ്, ശരിയായ സമീപനത്തിലൂടെ നിങ്ങൾക്ക് സന്തോഷകരവും സംതൃപ്തവുമായ ഒരു ലൈംഗിക ജീവിതം നേടാൻ കഴിയും.

         

        നിങ്ങളോ നിങ്ങളുടെ പങ്കളിയോ ശീകരസ്കലനം മൂലം വിഷമം അനുഭവിക്കുന്നു എങ്കിൽ താഴെ ചോദിച്ചിരിക്കുന്ന വിവരങ്ങൾ ഒന്നും പങ്ക്കുവയ്ക്കാമോ ഏതു ഇ വിഷ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ സഹായിക്കും . ഇ ആർട്ടിക്കിൾ സാധിക്കും എങ്കിൽ മറ്റുള്ളവരും ആയീ പങ്ക്കുവയ്ക്കുക

         

          നിങ്ങളുടെ അഭിപ്രായം / ചോദ്യം



          read more
          ചോദ്യങ്ങൾവജൈനിസ്മസ്‌ (Vaginismus )

          യോനിയിലെ ചൊറിച്ചിൽ അവഗണിക്കരുത്; കാരണങ്ങൾ ഇവയാകാം

          ഏറെ സെന്‍സിറ്റീവായ ഭാഗമാണ് യോനി. അണുബാധകള്‍ക്കുള്ള സാധ്യത കൂടുതലായതിനാൽ അതിന്റെ വൃത്തിയും വളരെ പ്രധാനമാണ്. യോനിയിലെ ചൊറിച്ചിൽ അസ്വസ്ഥതകൾ​ മാത്രമല്ല മറ്റു പ്രശ്നങ്ങൾക്കും കാരണമായേക്കാം. യീസ്റ്റ് അണുബാധ, ബാക്ടീരിയൽ വാജിനോസിസ് എന്നിവ അസാധാരണമായ ഡിസ്ചാർജിന് കാരണമായേക്കാം. എന്നാൽ റേസർ ബമ്പുകൾ ജനൈറ്റൽ ഹെർപ്പസ് പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്തുതന്നെയായാലും, സമയബന്ധിതവും ശരിയായ ചികിത്സ ആരംഭിക്കുന്നതിനും യോനിയിലെ ചൊറിച്ചിലിന്റെ കാരണങ്ങൾ അറിയേണ്ടത് ആവശ്യമാണ്.

          “യോനിയിലെ ചൊറിച്ചിൽ മറ്റു പല പ്രശ്നങ്ങളുടെയും കാരണമാകാം. അസ്വാസ്ഥ്യം അസഹനീയമായിരിക്കാം, എന്നാൽ യോനിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് വളരെ സാധാരണമാണ്, ഇതിനു നിരവധി കാരണങ്ങളുണ്ട്,” ഗൈനക്കോളജിസ്റ്റ്റ്റും ഒബ്സ്റ്റട്രിഷനുമായ ഡോ. ശ്രുതി ശർമ്മ ഇൻസ്റ്റാഗ്രം പോസ്റ്റിൽ പറയുന്നു.

          യോനിയിലെ ചൊറിച്ചിലിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:

          ബാക്ടീരിയൽ വാജിനോസിസ്

          ബാക്ടീരിയയുടെ വളർച്ചയും യോനിയിലെ പിഎച്ച് അസന്തുലിതാവസ്ഥയും മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്, ഇത് ചൊറിച്ചിലിന് കാരണമാകുന്നു. ” സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഡൗച്ചിങ് എന്നിവയാകാം ഇതിനു കാരണം,” മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റായ ഡോ.കിഞ്ചൽ ഷാ അഭിപ്രായപ്പെടുന്നു.

          കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്

          സോപ്പുകൾ, ഡിറ്റർജന്റുകൾ, ബബിൾ ബത്ത്, പുതിയ തരം അടിവസ്ത്രങ്ങൾ, എന്നിങ്ങനെ ഒരു പുതിയ ഉൽപന്നം യോനിയുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം. യോനിയുടെ ചുറ്റുമുള്ള ചർമ്മത്തിന്റെ മൃദുവായ മടക്കുകളിൽ ഉണ്ടാകുന്ന ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവയാണ് വൾവാർ ഡെർമറ്റൈറ്റിസ് എന്ന അവസ്ഥയുണ്ടാകുന്നതെന്ന്, ഡോ. കിഞ്ചൽ പറഞ്ഞു.

          യീസ്റ്റ് ഇൻഫെക്ഷൻ

          കോട്ടേജ് ചീസ് പോലെയുള്ള ഡിസ്ചാർജ്, ലാബിയയ്ക്കും വൾവയ്ക്കും ചുറ്റുമുള്ള ചുവപ്പ്, ചൊറിച്ചിൽ എന്നിവയെല്ലാം യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങളാണ്. ഫംഗസ് അണുബാധയായ കാൻഡിഡ വൾവോജെനിറ്റിസ് ആണ് ഇവയുടെ കാരണം.

          ലൈംഗികമായി പടരുന്ന അണുബാധ (എസ്ടിഐ)

          ചെറിച്ചിൽ എസ്ടിഐയുടെ ലക്ഷണം ആകണമെന്നില്ല. എന്നിരുന്നാലും അവ മറ്റ് എന്തിന്റെയങ്കിലും ലക്ഷണം ആകാനും സാധ്യതയുണ്ട്. ജനൈറ്റൽ ഹെർപ്പസ്, ട്രൈക്കോമോണിയാസിസ്, ഗൊണോറിയ, ക്ലമീഡിയ, ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധ എന്നിവയാണ് ചർമ്മത്തെ അസ്വസ്ഥമാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്ന ചില എസ്ടിഐകളെന്ന് ഡോ. കിഞ്ചൽ പറഞ്ഞു.

          പ്യൂബ്ലിക് ലൈസ്

          പ്യൂബിക് ലൈസുകൾ എന്നത് നിങ്ങളുടെ ജനൈറ്റൽ മേഖലയിലെ ചെറിയ പേനുകളുടെ ബാധയാണ്. അവ ചൊറിച്ചിൽ വർധിപ്പിക്കുന്നു.

          ആര്‍ത്തവവിരാമം

          ഒരു സ്ത്രീ ആർത്തവവിരാമത്തോട് അടുക്കുന്ന സമയത്ത് ഈസ്ട്രജൻ ഉൽപാദനത്തിൽ ഇടിവുണ്ടാകുന്നു. അത് യോനിയിലെ ഭിത്തികൾ നേർത്തതും ഡ്രൈയുമാക്കുകയും ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഈസ്ട്രജന്റെ അളവ് കുറഞ്ഞ്, യോനിയിലെ ആവരണം വരണ്ടതും കനം കുറഞ്ഞതുമായിത്തീരുന്ന അട്രോഫിക് വാഗിനൈറ്റിസ് (യോനിയിലെ അട്രോഫി) മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഡോ. കിഞ്ചൽ അഭിപ്രായപ്പെട്ടു.

          യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങൾ

          ചൊറിച്ചിലിന്റെ യഥാർഥ കാരണം കണ്ടെത്തി കഴിഞ്ഞാൽ, ആരോഗ്യ വിദഗ്ധർ അതിനുള്ള ചികിത്സ ആരംഭിക്കും. കാരണത്തെ അടിസ്ഥാനമാക്കി ചികിത്സയിൽ വ്യത്യാസമുണ്ടാകാം.

          • യോനിയിലെ യീസ്റ്റ് അണുബാധ ആന്റി ഫംഗൽ മരുന്നുകളാലാണ് ചികിത്സിക്കുന്നത്. ക്രീമുകൾ, ഓയിൻമെന്റ്, ഗുളികകൾ എന്നിങ്ങനെ പല രൂപത്തിലാകാം.
          • ബാക്ടീരിയൽ വാജിനോസിസിന്റെ ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്.
          • എസ്ടിഐയ്ക്ക് ആന്റിബയോട്ടിക്കുകൾ, ആന്റി വൈറൽ, ആന്റി പാരാസൈറ്റിസ് എന്നിവയിലൂടെ ചികിത്സിക്കാം.
          • ആർത്തവിരാമവുമായി ബന്ധപ്പെട്ട ചൊറിച്ചിലിന് ഈസ്ട്രജൻ ക്രീമുകൾ, ഗുളികകൾ, എന്നിവ ഉപയോഗിക്കുന്നു.

          ചില വീട്ടുവൈദ്യങ്ങൾ

          യോനിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ടെന്ന് ഗോരേഗാവ് ക്ലൗഡ് നൈൻ ഹോസ്പിറ്റൽ ഗൈനക്കോളജി, സീനിയർ കൺസൾട്ടന്റായ ഡോ. റിതു സേഥി പറയുന്നു.

          • യോനി ഭാഗം വൃത്തിയാക്കുന്നതിനായി, ചെറു ചൂടുവെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിക്കുക.
          • സുഗന്ധമുള്ള സോപ്പുകൾ, ലോഷനുകൾ, ബബിൾ ബത്ത് എന്നിവ ഒഴിവാക്കുക.
          • നീന്തലിനും വ്യായാമത്തിനുംശേഷം നനഞ്ഞ വസ്ത്രങ്ങൾ മാറ്റുക.
          • കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക.
          • യോനിയിൽ നിന്നും ബാക്ടീരിയകളെ അകറ്റി നിർത്താൻ എപ്പോഴും മുന്നിൽനിന്നു പിന്നിലേയ്ക്ക് തുടയ്ക്കുക.
          • ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക.
          read more
          ഉദ്ധാരണം

          ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടമായാൽ ചെയ്യേണ്ടതെന്ത്? വിദഗ്ധർ പറയുന്നത് വായിക്കാം.

          ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടപ്പെടുമ്ബോള്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇവയാണ് എന്ന് ലൈംഗിക വിദഗ്ധർ പറയുന്നു

          ഫോര്‍പ്ലേ: ഉദ്ധാരണം നഷ്‌ടപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുമ്ബോള്‍ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുക.

           

          കണ്ണുകളിലേക്ക് നോക്കി സംസാരിക്കുക: പങ്കാളിക്ക് പെട്ടെന്ന് ഉദ്ധാരണം നഷ്ടപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അവന്റെ കണ്ണുകളിലേക്ക് നോക്കി ലൈംഗിക കാര്യങ്ങള്‍ സംസാരിക്കുക, പങ്കാളിയെ ചെറുതായി വെല്ലുവിളിക്കുക. നിങ്ങള്‍ക്കായി അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത് പങ്കാളിയെ വീണ്ടും പ്രചോദിപ്പിച്ചേക്കാം.

          അന്തരീക്ഷം പരിശോധിക്കുക: നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അന്തരീക്ഷം പരിശോധിക്കുക. പങ്കാളിക്ക് ലൈംഗികതയില്‍ വിരസതയുണ്ടാക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന് ചിന്തിക്കുക. അത് കുടുംബ അന്തരീക്ഷമോ മറ്റേതെങ്കിലും ശാരീരിക ക്ലേശമോ ആകാം.

          ഇക്കാര്യങ്ങള്‍ ഫലവത്തതല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഒരു സെക്‌സോളജിസ്റ്റിന്റെ സെക്‌സ് കൗണ്‍സിലിംഗ് തിരഞ്ഞെടുക്കുക. പങ്കാളിയുടെ ഉദ്ധാരണം നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന പല അടിസ്ഥാന പ്രശ്‌നങ്ങൾ ഉണ്ടാകാം. അമിതമായ പുകവലി ഇതിന് ഒരു ഉദാഹരണമാണ്.

          read more
          1 11 12 13 14 15 61
          Page 13 of 61